ദ മലയാളം റീഡർ
The Malayalam Reader രചന: (1856) |
THE
MALAYALAM READER
A SELECTION OF ORIGINAL PAPERS
COMPILED BY
CHARLES COLLETT
MADRAS CIVIL SERVICE.
COTTAYAM:
PRINTED AT THE CHURCH MISSION PRESS.
1856.
MALAYALAM READER,
A SELECTION OF ORIGINAL PAPERS
COMPILED BY
CHARLES COLLETT
MADRAS CIVIL SERVICE.
COTTAYAM:
PRINTED AT THE CHURCH MISSION PRESS.
1856. [ 9 ] PREFACE.
The following papers are all the productions of Natives
and the only alterations I have made are in the names of
persons and occasionally also of places. The work is
divided into five parts and comprises miscellaneous re-
ports and orders on Police and Revenue matters, sum-
maries of evidence in a variety of cases with copies of two
or more depositions in each, a number of decisions re-
lative to the occupancy of land with the respective appeal
petitions from each, a copy of the standard Hookumnama
of the province, and lastly specimens of different deeds
commonly in use in Malabar.
This book will, I trust, supply a want and aid those
whose object is to acquire a knowledge of the official and
every-day language of Malabar.
I had in course of preparation a small dictionary of
useful words, which would have served also as a vocabu-
lary to the present work, when I ascertained that the
Rev. Mr. Laseron of Cochin had a similar work already
in the press. I am permitted to state, that in the second
edition of Mr. Laseron's Dictionary care will be taken to
include all words to be met with in the following pages.
CHARLES COLLETT.
Malabar
Sept. 1856. [ 11 ] THE
MALAYALAM READER.
PART I.
മലയാം പ്രവിശ്യയിൽ അസിഷ്ടാണ്ട മജിസ്ത്രെട്ട മഹാ രാ
ജ ശ്രീ എജമാനൻ കൊലെട്ട സായ്പ അവൎകളുടെ സന്നിധാന
ത്തിങ്കലെക്ക.*
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര നമ്പന്നൂര കൊ
മൻ നായര ബൊധിപ്പിക്കുന്ന ഹരജി. ആഗസ്ത ൨൹ത്തെ സ
ൎക്കലർ ൧൦ാം നമ്പ്രായി ഉണ്ടായ കല്പന കിട്ടി.
അതിൽ പറയുന്ന പ്രകാരം ഇപ്പൊഴത്തെ ക്ഷാമത്തിന്റെ
അവസ്ഥക്ക ഒരാൾക്ക ഒരു ദിവസം ൨ നെരത്തിന്ന ഒരണ നാ
ല പയി ചിലവ വെണ്ടതായും അപ്രകാരം വരുന്ന സത്തെമ്പ്ര
മാസം ൧൫൹ വരെക്ക ഏകദെശം വെണ്ടി വരുമെന്നും ഇനിക്ക
തൊന്നിയിരിക്കകൊണ്ട വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന കൊല്ലം ൧൦൨൯ാമത കൎക്കിടക മാസം ൨൨ ൹ക്ക ൧൮൫൪ ആ
മത ആഗസ്ത മാസം ൫൹ എഴുതിയ്ത.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പി
ക്കുന്ന ഹരജി. ജൂൻ ൧൪൹ത്തെ ൧൪൧ാം നമ്പ്ര കല്പനയിൽ
പറയുന്ന മൊയ്തിയന്റെ പെങ്ങൾ ബുദ്ധിക്ക സ്ഥിരക്കെടായ
ദീനം ഉള്ള ഉന്മാത്തുണ്ണി ഉന്മക്ക ചികിത്സിച്ച വന്നതിൽ ദീനം
ഭെദം വന്നിട്ടില്ലെന്നും ഇനി ഒരു മാസം കൂടി ചികിത്സിച്ചാൽ
ഭെദം വരുമെന്ന വയിദ്യൻ പറഞ്ഞിരിക്കുന്ന പ്രകാരം മെപ്പ
ടി മുയ്തിൻ പറഞ്ഞിരിക്കുന്നു എന്ന കുരുവമ്പലം അംശം അ
ധികാരിയുടെ റിഫൊട്ട എത്തിരിക്കകൊണ്ട വസ്തുത ബൊധിപ്പി
ച്ചിരിക്കുന്നു. എന്ന ൧൮൫൪ ജൂലായി ൨൬൹
അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക
വള്ളുനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു [ 12 ] ന്ന ഹരജി. ജൂലായി മാസം ൨൨൹ത്തെ ൧൭൫ാം നമ്പ്ര കല്പന
൨൪൹ കിട്ടി. അതിൽ പറയുന്ന പ്രകാരം മലപ്രത്ത താമസിക്കു
ന്ന തടവകാരുടെ ബന്തൊവസ്തിന്ന വെണ്ടി ൪ ഉറുപ്പിക മാ
സ്പടി ഉള്ള കൊൽക്കാരൻ രാമുമെനൊനെ ൟ ഹരജിയൊടു കൂ
ടി അയച്ചിരിക്കുന്നു. കല്പന ഇന്നലെ ൧൨ മണിക്കെ കിട്ടീട്ടുള്ളു.
ഇന്നലെ വാവാകകൊണ്ട കച്ചെരി ഉണ്ടായിട്ടില്ല കൊൽക്കാര പ
ണിക്ക പൊയി ഹാജര കുറവും ആയിരുന്നു. അതിനാൽ ഇന്ന
അയപ്പാൻ സംഗതി വന്നതാകകൊണ്ട ൟ വസ്തുതയും ബൊ
ധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൨൯ കൎക്കിടകം ൧൧൹ക്ക ൧൮൫൪
ജൂലായി ൨൫൹
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട തലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. ജൂൻ ൧൨൹ത്തെ സൎക്കുലർ ൨൪ാം നമ്പ്രായും ജൂലായി
൧൨൹ത്തെ ൯ാം നമ്പ്രായും ഉണ്ടായ കല്പനകൾ കിട്ടി.
അതിൽ പറയുന്ന പ്രകാരം ൫൨ാമത കൊല്ലം വരെക്ക നശി
പ്പിക്കെണ്ടുന്നതായ താലൂക്കിൽ തീൎപ്പ ചെയ്ത കാൎയ്യങ്ങളിൽ പൊ
ലീസ്സ മാത്രം ഉള്ള വകക്കും ഭൂമി സംബന്ധമായ വകക്കും പ്ര
ത്യെകം പ്രത്യെകം ലീസ്ത ഉണ്ടാക്കിച്ച കെട്ടി വെപ്പിച്ചിരിക്കകൊ
ണ്ട ആവക ലീസ്ത ബുക്ക രണ്ടും ഇതൊടു കൂടി അയച്ചിരിക്കുന്നു.
എന്ന ൧൦൩൦ കന്നിമാസം ൩൦൹ക്ക ൧൮൫൪ അക്ടമ്പ്ര ൧൪൹
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബാധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൨൮൹ത്തെ ൨൧൬ാം നമ്പ്ര കല്പനകിട്ടി.
അതിൽ പറയുന്നവരിൽ ചെത്തല്ലൂര അംശം അധികാരി ചാ
ത്തുനായരെ ഇതൊടു കൂടി സന്നിധാനത്തിങ്കലെക്ക അയച്ചിരി
ക്കുന്നു. ചാത്തുനായരുടെ അനന്തിരവൻ കൃഷ്ണൻ നായൎക്ക ൨൦
ദിവസമായിട്ട പനി ദീനം തുടങ്ങി കിടപ്പാണെന്ന അധികാരി
പറഞ്ഞത കൂടാതെ ഇവിടെനിന്ന കൊൽക്കാരനെ അയച്ച നൊ
ക്കിച്ചതിൽ ദീനം ഉള്ളതായി അറിഞ്ഞിരിക്കകൊണ്ട ദീനം മാറി
നടക്കാറായ ഉടനെ അയാളെയും വരുത്തി അയച്ച കൊള്ളാവുന്ന
താകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു. എന്ന
൧൮൫൪ അക്ടമ്പ്ര ൧൦൹ [ 13 ] അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. ഏറ്റ കുറ്റകാൎയ്യങ്ങളുടെ സംഗതിയെ കുറിച്ച മാസാ
ന്തം കണക്കയക്കുന്നതിൽ ചില വിവരം കൂടി എഴുതി അയച്ച വ
രെണ്ടുന്നതിന്നും ഇതവരെ അയച്ചിട്ടുള്ള മാസാന്തങ്ങളിൽ ആ
വിവരം കൂടി ചെൎത്ത എഴുതി അടയാളം വെച്ച അയപ്പാനും മറ്റും
ആഗസ്ത ൧൭൹ത്തെ സൎക്കലർ ൨൮ാം നമ്പ്ര കല്പനയും ൫൪ ജ
നറ്വരി മുതൽ ജൂലായി വരെ അയച്ച മാസാന്തങ്ങൾ മടങ്ങി അ
യച്ചതും കിട്ടി.
കല്പനയിലെ താല്പൎയ്യപ്രകാരം ഉള്ള വിവരങ്ങൾ കൂടി കണക്കക
ളിൽ എഴുതിച്ച അടയാളം വെച്ച ആ വക കണക്കകളും ആ കണ
ക്കിൽപ്പെട്ടവക ഏറ്റ കുറ്റം തെളിയാതെ നീക്കിയ നമ്പ്രകളുടെ ദ
സ്താപെജകൾ അയച്ചത കഴിച്ച ഇനി അയപ്പാനുള്ളതായി കാണു
ന്നഫയൽ ൪൩. ൪൫. ൪൬. ൧൫൪. ൧൫൫. ൧൮൦. ൧൮൩.
൧൯൦. ൟ ഒൻമ്പത നമ്പ്ര ദസ്താപെജകൾ പ്രത്യെകം പ്രത്യെകം
ലീസ്തപ്രകാരം ഉള്ളതും ഇതൊടു കൂടി അയച്ച വസ്തുത ബൊധി
പ്പിച്ചിരിക്കുന്നു. എന്ന ൧൦൩൦ കന്നി ൨൬൹ക്ക ൧൮൫൪ അക്ട
മ്പ്ര ൧൦൹
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡപൊലിസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. ഇപ്പൊൾ അരിക്കും മറ്റും അധികം വിലയുള്ളതി
നാൽ തടവകാൎക്കും സാക്ഷിക്കാൎക്കും മറ്റും ദിവസം ൧ക്ക പതുപ്പ
ത്ത പയി കണ്ട ചിലവ കൊടുക്കുന്നതകൊണ്ട മതിയാകുന്നില്ലെ
ന്ന ആ വക ആളുകൾ പറഞ്ഞുവരുന്നു. അതുകൂടാതെ ഇവിടെ
നിന്ന കൊടതിക്കായി കൊഴിക്കൊട്ടെക്കും മറ്റും അയക്കെണ്ടിവ
രുമ്പൊൾ പതിവ പ്രകാരം ഇവിടെനിന്ന കൊടുക്കുന്ന ബത്ത
കൊണ്ട ചിലവിന്ന മതിയാകുന്നില്ലെന്നും ചിലര പറകയും അ
ത ഏതാനും ഉള്ളതെന്ന അറികയും ചെയ്തിരിക്കുന്നു.
എങ്കിലും അത കക്ഷിക്കാരുടെ സാക്ഷിക്കാരാകയാൽ അവരും
കൂടി എതാനും സഹായിച്ച കൊടുത്ത ഒരു പ്രകാരം കഴിഞ്ഞ പൊ
രുന്ന പ്രകാരം അറിഞ്ഞിരിക്കുന്നു. കൃമിനാൽ ൨൪ാം നമ്പ്ര കാൎയ്യ
ത്തിൽ കയ്പീത്ത സാക്ഷി താലൂക്ക കൊൽക്കാരൻ കെളപ്പൻ നാ
യര മരിച്ചതിന പകരം തടവകാരത്തിയുടെ കയ്പീത്ത എഴുതിയ
ഉമെദവാർ രാമൻ മെനൊനെ ജൂൻ ൧൯൹ം ജൂലായി ൧൭൹
കൊടതിക്കയച്ചിട്ടുള്ള കാൎയ്യത്തിൽ കയ്പീത്ത സാക്ഷി ചക്കിങ്ങൽ
മൊയൻ കുട്ടി എന്ന കൊൽക്കാരന ദീനമായി പൊയ്തിന പക
രം ആ കാൎയ്യത്തിൽ തടവുകാരുടെ കയ്പീത്ത എഴുതിയ ഉമെദവാർ [ 14 ] നെതിരി മെനൊനെ ജൂലായി ൨൦൹ം അയക്കെണ്ടിവന്ന അയ
ച്ചപ്പൊൾ രാമൻ മെനൊൻ പെഷ്കാരെ കൂട അട്ടപാടിക്ക പൊ
യി പനി ദീനം കിട്ടി ഭെദം വന്ന സമയമായ്തിനാലും നെതിരി
മെനൊന ൟ തണുപ്പ കാലം കൊണ്ടും അല്പമായ വാതത്തിന്റെ
ഉപദ്രവം ഉണ്ടാകകൊണ്ടും വെഗത്തിൽ നടന്ന പൊവാൻ പാ
ടിലായ്കയാലും ഇപ്പൊൾ വഴിക്കിൽ ഒരാൾക്ക ഒര ദിക്കിൽ കയ
റി ഭക്ഷണം കഴിപ്പാൻ ഒരു നെരത്തിന്ന ൨꠱ പയിസ്സയിൽ കുറ
ഞ്ഞാൽ മതിയാകുന്നതല്ലായ്കകൊണ്ടും വെറെ അയക്കുന്ന സാ
ക്ഷിക്കാൎക്ക അന്ന്യായക്കാരും മറ്റും സഹായിക്കുന്ന പൊലെ ഇ
വൎക്ക ഒരാളും സഹായിപ്പാൻ ഇല്ലായ്കയാലും പതിവ പ്രകാരം ഉ
ള്ള ചിലവ കൊണ്ട പൊവാൻ പ്രയാസമെന്ന അവര പറക
കൊണ്ടും മെൽ പറഞ്ഞവരിൽ രാമൻ മെനൊന ൫ ദിവസത്തെ
ക്കും നെതിരി മെനൊന നാല ദിവസത്തെക്കും ദിവസം ൧ക്ക ഒ
രണ എട്ട പയി പ്രകാരം ചിലവ കൊടുത്തിരിക്കകൊണ്ട ൟ
വിവരം സന്നിധാനത്തിങ്കൽ അറിവാനായി വസ്തുത ബൊധി
പ്പിച്ചിരിക്കുന്നു. എന്ന കൊല്ലം ൧൮൫൪ാമത ജൂലായി മാസം
൨൧൹ പെരുന്തൽ മണ്ണനിന്ന.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൧൪ ൨൦൭ാം നമ്പ്രായി ഉണ്ടായ കല്പ
ന കിട്ടി.
അതിൽ പറയുന്ന പ്രകാരം ജാന്മ്യം കല്പിച്ച അവധി കഴിഞ്ഞ
വിട്ട വന്ന കുഞ്ഞൊലനെയും അവൻ ഇരിക്കുന്ന പെങ്ങാട ദെ
ശത്ത മുഖ്യസ്ഥൻ കുഞ്ഞൊലൻ—പ്രമാണി—മമ്മുണ്ണി—പൊക്കര ഇ
വരെയും വരുത്തി അവരൊട ചൊദിക്കയും പുറമെ അന്ന്യെ
ഷണം ചെയ്കയും ചെയ്തതിൽ മെപ്പടി കുഞ്ഞൊലൻ എന്നവൻ
നാട്ടിൽ എത്തിയ്തിന്റെ ശെഷമായി ഇതവരെക്ക ദുൎവിചാരത്തി
ന്ന മനസ്സും വിചാരവും ഉള്ളതായി അറിഞ്ഞിട്ടില്ലാ മെലാൽ ദു
ൎവ്വിചാരത്തിലും കലശലിലും ഉൾപ്പെടുന്നതല്ലെന്നും അപ്രകാരം
തങ്ങൾക്ക എൽക്കാമെന്നും മെൽ എഴുതിയ മുഖ്യസ്ഥനും പ്രമാ
ണികളും പറഞ്ഞിരിക്കുന്നതിനാൽ അവരെ എല്പിച്ച നിൎത്തിയാ
ൽ മതി എന്നാണ ഇപ്പൊഴത്തെ അന്ന്യെഷണത്തിൽ ഇനിക്ക
തൊന്നിരിക്കുന്നത അതുകൊണ്ട ആ കുഞ്ഞൊലന്റെ കാൎയ്യത്തി
ൽ വരുന്ന കല്പന പ്രകാരം നടക്കാമെന്ന വിചാരിച്ച മെൽ പ
റഞ്ഞ മുഖ്യസ്ഥനെയും പ്രമാണികളെയും എല്പിച്ച നിൎത്തിരിക്കു
ന്നതിനാൽ മുഖ്യസ്ഥന്മാരൊട വാങ്ങിയ കയ്പീത്ത ഇതൊടു കൂടി [ 15 ] അയച്ച വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൩൦മത ക
ന്നി ൨൪൹ക്ക ൧൮൫൪ാമത അക്ടമ്പ്ര മാസം ൧൩൹
അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. അക്ടമ്പ്ര ൫൹ത്തെ ൨൧൯ാം നമ്പ്ര കല്പന കിട്ടി.
അതിൽ പറയുന്ന കാൎയ്യത്തിന്ന അയക്കെണമെന്ന കാണുന്ന
സാക്ഷികളെ ഹാജരാക്കാൻ ൨൧൮ാം നമ്പ്ര കല്പന കിട്ടിയ ഉട
നെ ആളെ അയച്ച പൊയിരിക്കുന്നു. എത്തിയാൽ മടങ്ങി നാട്ടി
ലെക്കയച്ച കൊൾകയും ചെയ്യാം.
ൟ കാൎയ്യം നെടുങ്ങനാട താലൂക്കിൽനിന്ന അയച്ച എത്തിയ
സമയം ദസ്താ പെജകൾ നൊക്കിയപ്പൊൾ കല്പനയിൽ പറയു
ന്ന ആളുകളൊട വിസ്തരിക്കെണ്ടതാണെന്ന ആലൊചിച്ചിരിക്കു
ന്നു അപ്പൊൾ അവരെ ഹാജരാക്കെണ്ട സംഗതികൊണ്ട പ്രസ്താ
പിച്ചപ്പൊൾ വാലിയക്കാരൻ ശങ്കു എന്നവൻ ചെറുപ്പമായവ
നാണെന്നും രാമൻ നമ്പ്യാര കുറെ വയസ്സനും ദീനക്കാരനും ആ
ണെന്നും അന്യായക്കാരന്റെ വക്കീൽ പറഞ്ഞതിനാലും വെറെ
സാക്ഷികളെ ഹാജരാക്കിരുന്നത കൊണ്ടും മെൽ പറഞ്ഞവരെ
വരുത്താതെ കമ്മിറ്റ ചെയ്തതാകുന്നു മെലാൽ കല്പനയിലെ താ
ല്പൎയ്യ പ്രകാരം നടന്ന കൊൾകയും ചെയ്യാം. അതകൊണ്ട ൟ
വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൩൦ കന്നി മാസം
൨൩൹ക്ക ൧൮൫൪ അക്ടമ്പ്ര ൫൹
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൨൪൹ ൨൦൫ാം നമ്പ്രായി ഉണ്ടായ കല്പ
നയും അതൊട ഒന്നിച്ച പാലക്കാട താലൂക്ക ഹെഡ പൊലീസാ
പ്സരുടെ ഹരജി അയച്ചതും കിട്ടി.
അതിൽ പറയുന്ന ശുപ്പുനായരുടെ വീട്ടിൽ മുതൽ കവൎച്ച ഉ
ണ്ടായ കാൎയ്യത്തിൽ ൟ താലൂക്കകാര ആരെങ്കിലും കൂടീട്ടുണ്ടൊ എ
ന്നറിവാനായി അംശക്കാൎക്ക താക്കിതി അയച്ചത കൂടാതെ പാലത്തു
ള്ളി ചന്തയിൽനിന്ന കാള വാങ്ങികൊണ്ട വന്ന വ്യാപാരം ഉള്ള
വരായി കാണുന്ന ചില ആളുകളെ ഇവിടെ ഹാജരാക്കി വാക്കാ
ലെ ചൊദിക്കയും ഗൂഡമായി അന്ന്യെഷിക്കയും ചെയ്തതിൽ ആ
കവൎച്ചക്കായി ൟ താലൂക്കകാര ആരും കൂടിയ പ്രകാരം ഇതവരെ
ഒര അറിവും കിട്ടിട്ടില്ലായ്കകൊണ്ട ൟ വസ്തുത സന്നിധാനത്തിങ്ക
ൽ അറിവാനായി ബൊധിപ്പിച്ചിരിക്കുന്നു. ഇനിയും അന്ന്യെഷ [ 16 ] ണം ചെയ്ത വരുന്നതാകകൊണ്ട എതങ്കിലും അറിവ കിട്ടിയാൽ
ആ വിവരം അപ്പൊൾ ബൊധിപ്പിച്ച കൊൾകയും ചെയ്യാം എ
ന്ന ൧൮൩൦ കന്നി ൧൮൹ക്ക ൧൮൫൪ അക്ടമ്പ്ര ൨൹ പെരുന്തൽ
മണ്ണനിന്ന.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക ഹെഡപൊലീസാല്പര ബൊധിപ്പിക്കു
ന്ന ഹരജി. അങ്ങാടിപ്രം അംശം ദെശത്ത ഗൊവിന്ദതരകന്റെ
മുതുപറപാടത്തെ വിളയിൽ ൟ കൎക്കടകമാസം ൭൹ക്ക ജൂലായി
൧൦൹ ബുധനാഴ്ച രാത്രി ചുകന്ന നിറത്തിൽ ഉള്ള ഒരു പശു എ
റങ്ങി തിന്ന സമയം പിടിച്ച കെട്ടിയ പ്രകാരവും ഏകദെശം നാ
ല പറ നെല്ലിന്ന നഷ്ടം വരുത്തിയിരിക്കുന്ന പ്രകാരവും പശു
വിന്റെ ഉടമക്കാരെ അന്ന്യെഷിച്ചതിൽ തുൻമ്പുണ്ടായിട്ടില്ലെന്നും
അങ്ങാടിപ്രം അംശം അധികാരി കൎക്കിടകം ൬൹ എഴുതിയ റി
ഫൊട്ട ജൂലായി ൨൦൹ കിട്ടി പശുവിന ഉടമക്കാര ഉണ്ടെങ്കിൽ
ഹാജരാവാനായി ൧൫ ദിവസത്തെ അവധി വെച്ച പരസ്യം എഴു
തി മെല്പടി അധികാരി മുഖാന്തരം പ്രസിദ്ധപ്പെടുത്തിച്ചതിന്റെ
ശെഷം ഉടമക്കാരആരും ഹാജരാവായ്കയാൽ ആപശുവിനെയും
അത പെറ്റതായ ചെറുതായ ഒരു കുട്ടിയെയും കൂടി ഇന്നലെ ആ
ഗസ്ത ൧൫൹ പകൽ പെരുന്തൽ മണ്ണ താലൂക്ക കച്ചെരി മുൻപാ
കെ വെച്ച ലെലം വിളിച്ചാറെ ൨ ഉറുപ്പിക ൧൧ണ—വില കിട്ടി
രിക്കുന്നതിൽ വിള നഷ്ടത്തിന്ന ൩. പണം ഗൊവിന്ദ തരകന
കൊടുക്കെണ്ടെത കഴിച്ച ശെഷം മുതൽ കണക്കിൽ ചെൎത്തിരിക്ക
കൊണ്ട അധികാരിയുടെ റിഫൊട്ടും മെപ്പടി പരസ്യവും ഇതൊട ഒ
ന്നിച്ച സന്നിധാനത്തിങ്കലെക്കയച്ച വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു. എന്ന ൧൮൫൪ ആഗസ്ത ൧൬൹ പെരുന്തൽമണ്ണനിന്ന.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
പാലക്കാട നഗരം കൊത്തുവാൾ ബൊധിപ്പിക്കുന്ന ഹരജി.
പാലക്കാട്ടകാരത്തി ലക്ഷ്മി എന്ന ഒരു സ്ത്രീ കുറെ ദിവസമായി മ
ലപ്രത്ത കള്ള കുടിച്ച കലശൽ ചെയ്തും മറ്റും ചീത്ത നടപ്പായി
നടക്കുന്ന സംഗതിയാൽ അവളെ പാലക്കാട്ടിലെക്ക തന്നെ മട
ങ്ങി അയച്ച എന്നെ എല്പിപ്പാനായി മലപ്രം കൊത്തുവാളൊട
കല്പിച്ചിരിക്കുന്നു എന്നും മെൽ പറഞ്ഞ സ്ത്രീ ഇവിടെ എത്തിയാ
ൽ വിവരം ബൊധിപ്പിക്കെണ്ടുന്ന അവസ്ഥ കൊണ്ടും മറ്റുംഅ
ല്ലൊ ജൂൻ ൧൦൹ ൧൧൮ാം നമ്പ്രായി ഉണ്ടായ കല്പന എത്തിയ്തി
ൽ ആകുന്നത. മെൽ പറഞ്ഞ സ്ത്രീയെയും വെറെ വള്ളുവനാട്ട [ 17 ] കാരൻ രാമൻ നായര എന്ന ഒരുത്തനെയും കൂടി മലപ്രത്ത കൊ
ത്തുവാൾ ജൂൻ ൯൹ എഴുതിയ എഴുത്തൊന്നിച്ച അയച്ച എ
ന്റെ അടുക്കെ എത്തുകയും ചെയ്തു.
ലക്ഷ്മി എന്നവളൊട ഞാൻ ചൊദിച്ചതിൽ അവൾ ൟ നാട്ട
കാരത്തിയല്ലെന്നും ബങ്കളൂര ആകുന്നു നാട എന്നും പാലക്കാട്ടാ
കുന്നു എന്ന അവിടെ പറഞ്ഞത വ്യാപ്തിയാകുന്നു എന്നും ഇനി
ബങ്കളൂൎക്ക തന്നെ പൊകുന്നു എന്നും പറഞ്ഞ അവൾ കൊയ
മ്പുത്തൂക്ക പൊകുന്ന വണ്ടിക്കാരൊട കൂടി കിഴക്കൊട്ടക്ക പൊകയും
രാമൻ നായര എന്നവൻ ൟ നഗരത്തിലും മറ്റും എരന്ന നട
ന്ന ദിവസവൃത്തി കഴിച്ച വരുന്നതാകകൊണ്ട ൟ വസ്തുത സ
ന്നിധാനത്തിങ്കൽ അറിവാനായി ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന ൧൦൩൦ മിഥുനം ൩൹ക്ക ൧൮൫൪ ജൂൻ ൧൪൹
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വെട്ടത്തനാട താലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കു
ന്നത. അന്യായം വള്ളുവനാട താലൂക്കിൽ ചെൎന്ന രാമൻ നായ
രുടെ തൊഴുത്തിൽനിന്ന കളവ പൊയ ഒരു മൂരിയെ തടവകാരൻ
നാറാണൻ നായര വശം നിൎത്തിരിന്നതിനെ അയാൾ ഉണ്ണിയ
ന പൂട്ടാനായി കൊടുത്ത അവൻ വശം ഉണ്ടെന്ന പറയുമ്പൊ
ഴും ഉണ്ണിയന്റെ തൊഴുത്തിൽനിന്ന മൂരിയെ കണ്ട കിട്ടുമ്പൊഴും
കൂടി ഉള്ള രണ്ട സാക്ഷികളൊട വിസ്തരിച്ച അവരെയും വിസ്താ
രവും സന്നിധാനത്തിങ്കലെക്കയപ്പാനായി വള്ളുവനാട താലൂക്കീ
ൽനിന്ന ആഗസ്ത ൧൦൹ എഴുതിയ്ത ൧൩൹ ഇവിടെ എത്തി അ
ന്നതന്നെ മെൽ പറഞ്ഞ വിവരം അറിയുന്നവരിൽ ൨ ആളെ അ
യപ്പാൻ അംശഅധികാരിക്ക താക്കീതിയൊടു കൂടി കൊൽക്കാര
നെ അയച്ചാറെ മെപ്പടി അധികാരിയുടെ ഇന്നത്തെ തിയ്യതി
ക്ക എഴുതിയ മറുപടിയൊടു കൂടി അയച്ച എത്തിയ അംശം കൊ
ൽക്കാരൻ ഉണ്യെൻ കുട്ടി മുഖ്യസ്ഥൻ മുയ്തിൻ ഇവരൊട വിസ്തരി
ച്ച വിസ്താരവും അവര ൨ ആളെയും മറുപടിയും ഇതൊടു കൂടി സ
ന്നിധാനം മുമ്പാകെ അയച്ച അവസ്ഥയെ ബൊധിപ്പിച്ചി
രിക്കുന്നു. എന്ന ൧൦൩൦ കൎക്കിടകം ൩൧൹ക്ക ൧൮൫൪ ആഗസ്ത
മാസം ൧൪൹
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
ചിറക്കൽ താലൂക്ക താസീദാർ—ബൊധിപ്പിക്കുന്ന ഹരജി. ക
ണ്ണങ്കയി എന്ന നിലത്തിന്റെ ജമ കാണാവകാശത്തൊടുകൂടി നി [ 18 ] കുതി അടക്കുന്ന കലന്തന്റെ പെരിൽ തിരിക്കാതിരിക്കെണമെന്ന
മരിച്ച ജമക്കാരൻ—പക്ര കുട്ടിയുടെ അനന്തിരവൻ—മന്മൂത്തി അ
പെക്ഷിച്ചിരിക്കുന്നു എങ്കിലും ആ കാൎയ്യം തമ്മിൽ ഒത്ത തീൎന്നിരി
ക്കകൊണ്ട വിരൊധമില്ലെങ്കിൽ ജമ ചാരകാരൻ പെരിൽ തിരി
പ്പാനാക്കി റിഫൊട്ട ചെയ്യെണമെന്ന ജനവരി ൨൪൹ ശീമ
൧൩ാം നമ്പ്രായി കല്പന ഉണ്ടായിട്ടും ഉണ്ടെല്ലൊ.
ൟ കാൎയ്യത്തിൽകക്ഷിക്കാരെ വരുത്തി അവരൊടും—അം
ശം മെനവനൊടും വിസ്തരിച്ചു.
ൟ നിലത്തിന്റെ ജമ തൎക്കം തീൎന്ന ൧൦൨൮ൽ തന്റെ പെരി
ൽ തിരിഞ്ഞ പട്ടയം കിട്ടിരിക്കുന്നു എന്ന—കലന്തനും അത ശെ
രിയാണെന്ന എതൃ കക്ഷിക്കാരൻ—മന്മൂത്തിയും.
അതിലെക്ക യൊജിച്ചും അംശക്കാര കൊടുത്ത ചാരകണക്കപ്ര
കാരം കല്പനയായി പട്ടയം കൊടുത്തതാണെന്നും മറ്റും മെനവ
നും ബൊധിപ്പിച്ചിരിക്കുന്നു.
ചാരകണക്കും ജമ തിരിപ്പാനായി ൫൨ ജൂൻ ൧൭൹ ൨൭൬ാം
നമ്പ്രായി അംശത്തിലെക്ക കൊടുത്ത കല്പനയും നൊക്കിയ്തിൽ
ചാരകണക്ക പ്രകാരം ൟ ജമ തിരിപ്പാൻ കല്പന കൊടുത്തതാ
യിട്ടും ൬൨ാം ഫസലി ജമാവന്തി ഫയസ്സൽ സമയവും ആയ്ത
ശൊധന ചെയ്ത പട്ടയം കൊടുത്തതായിട്ടും കണ്ടിരിക്കുന്നു.
ൟ കാൎയ്യത്തിൽ മുമ്പെ ആയംശം അധികാരി ബൊധിപ്പിച്ച
റിഫൊട്ടുകളിൽ ഇങ്ങിനെ കാൎയ്യം തീൎച്ചയായ്തിന്റെ അവസ്ഥ ഒ
ന്നും പ്രസ്താപിക്കാതെ ഇരുന്നതിനാൽ ൟ നമ്പ്ര നിലവ വന്ന
തും കക്ഷിക്കാരെ ഹാജരായി കിട്ടാതെ ഇരുന്നതിനാൽ ഇത്ര താ
മസമായ്തും ആകകൊണ്ട കക്ഷിക്കാരെയും മെനവന്റെയും ക
യ്പീത്തുകൾ ൟ ഹരജിയൊടു കൂടി അയച്ചിരിക്കുന്നു.
റിഫൊട്ടകളിൽ മെൽ പ്രകാരം തീൎച്ചയായ്ത പ്രസ്താപിക്കാതെ
ഇരുന്ന സംഗതിയെ കുറിച്ച സമാധാനം ബൊധിപ്പിപ്പാൻ അ
ധികാരിക്ക കല്പനയച്ചിരിക്കകൊണ്ട റിഫൊട്ട എത്തിയ ഉടനെ
ബൊധിപ്പിച്ച കൊൾകയും ചെയ്യാം. എന്ന ൧൦൨൮ ചിങ്ങം ൪
൹ക്ക ൧൮൫൩ ആഗസ്ത മാസം ൧൭൹
വിശെഷിച്ച ചാരകണക്ക പ്രകാരം ജമരിതിരിച്ച കെട്ടാൽ ക
ല്പനയായ വിവരം പ്രസ്താപിക്കാതെ പുതിയ കാൎയ്യം പൊലെ
അധികാരി ബൊധിപ്പിച്ച റിഫൊട്ട മെനവവന്റെ കയ്യക്ഷരമാ
ണെന്ന മെനവൻ തന്നെ സമ്മതിച്ചും ചാരകണക്ക മെനവൻ
ഉണ്ടാക്കി മെനവനും അധികാരിയും കൂടി ഒപ്പിട്ടയച്ചും കാണു
ന്നവസ്ഥക്ക ജമതിരിഞ്ഞ വിവരം ബൊധിപ്പിക്കാതെ ഇരുന്ന
തിൽ അധികാരിയെ പൊലെ ഒരു തെറ്റ മെനവൻ വശവും
സംഭവിച്ചിട്ടുള്ളതും അതിന്ന മെനവനും മെലാൽ സൂക്ഷ്മത്തൊട
കൂടി നടന്ന വരാനായിട്ട കാൽ ഉറുപ്പിക പിഴ കല്പിക്കെണ്ടതാ [ 19 ] യി തൊന്നുന്നതും ആകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചി
രിക്കുന്നു. ജനവരി ൨൪൹ത്തെ ൧൩ാം നമ്പ്ര കല്പനക്ക ഹെതുവാ
യ റിഫൊട്ട അക്ടിങ്ക താസീൽദാർ ചെയ്തിട്ടുള്ളതുമാകുന്നു.൹മെൽ
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി.
കൊശവൻ—അമ്പു ൧൦൨൬ ചിങ്ങം ൧൮൹ ബൊധിപ്പിച്ച ഹ
രജിക്കു താഴെ ൫൧ സത്തെമ്പ്ര ൫൹ ഉണ്ടായ കല്പന എത്തി അ
റികയും ചെയ്തു.
ഹരജിക്കാരന്റെ പുരാതന ജന്മമായ പുതിയ വീട്ട പറമ്പി
ന്റെയും കുടിയുടെയും ചൂട്ടാലയുടെയും ജമ കയ്തെറികന്മാരൻ പെ
രിൽ ആക്കിരിക്കുന്നു എന്നും ൧൪ പണം നികുതികൊടുത്ത വരു
ന്നത ജമക്കുള്ളതൊ അല്ലയൊ എന്നറിയുന്നില്ലന്നും മറ്റും ആകു
ന്നു ഹരജിയിൽ ബൊധിപ്പിച്ച കാണുന്നത ൟ കാൎയ്യത്തിൽ ഹര
ജിക്കാരനൊടും—കന്മാരൻ മരിച്ച പൊയിരിക്കുന്നതിനാൽ അ
നന്തിരവൻ നമ്പ്രൊടും പിണറായി അംശം അധികാരിയായും
നമ്പ്രെ അനന്തിരവനായും ഉള്ള കന്മാരനൊടും മെനവൻ രാമ
വാരിയരൊടും വിസ്തരിച്ചു.
പറമ്പ തന്റെ പുരാതന ജന്മമെന്ന ഹരജിക്കാരനും തന്റെ
പുരാതന ജന്മമെന്നും ഹരജിക്കാരന കുഴിക്കാണത്തിന കൊടുത്ത
താണെന്നും ഹരജിക്കാരൻ കൈവശമാണ പറമ്പ നടപ്പ എന്നും
കുടിയുടെയും ചൂട്ടാലയുടെയും പറമ്പിന്റെയും ജമ മരിച്ചചൊയ
കന്മാരൻ എന്ന കാരണവര പെരിൽ എന്നും മെപ്പടി വക നികു
തിയും മെൽപാട്ടവും കൂടി ൧൪ വീരപണം വാങ്ങി ശീട്ട കൊടുക്കു
മാറുണ്ടെന്നും നമ്പ്രും വിസ്താരത്തിൽ ബൊധിപ്പിച്ച കാണുന്ന
തല്ലാതെ ജന്മത്തിന്റെ തെളിവിലെക്ക ഇരുപരിഷ വക്കലും രെ
ഖകൾ ഒന്നും ഉള്ളതായി കാണുന്നില്ല.
മെനവന്റെ കയ്പീത്തും കണക്കും നൊക്കുമ്പൊൾ പുതിയ വീ
ട്ടപറമ്പ—കന്മാരൻ ജന്മം ജമ എന്നും പറമ്പിന്ന കാല ഉറുപ്പി
കയും എൻപത റെസ്സും കുടിക്കും ചൂട്ടാലക്കും കൂടി ൨ ഉറുപ്പികയും
വക രണ്ടിൽ ൨꠰ ഉറുപ്പികയും ൮൦ റെസ്സും—കന്മാരൻ പെരിൽ ജമ
യായിട്ടും ശെഷം ജമയൊടുകൂടി ൟ നികുതിയും കന്മാരന്റെ അ
നന്തിരവൻ നമ്പ്ര അടച്ച വരുന്നതായും ഹരജിക്കാരൻ പെരിൽ
ഒരു വകക്കും ജമ ഇല്ലെന്നും നികുതി അടച്ച വരുന്നില്ലെന്നും കാ
ണുന്നു.
ഹരജി പ്രകാരം ജമ കന്മാരൻ പെരിലായിരുന്നു എന്ന പറയു
ന്നത നെരാണെങ്കിൽ എതെങ്കിലും ഒരു കൊല്ലത്തെ ജമപട്ടയ
മൊ നികുതി ശീട്ടൊ കാട്ടാൻ സംഗതി ഉണ്ടായിരുന്നു. അപ്രകാ
രം കാട്ടാനില്ലന്ന പറയുന്നെയും മെൽപ്രകാരം കണക്കുകളാൽകാ [ 20 ] ണുന്നെയും അവസ്ഥക്ക ജമ മാറി കെട്ടി എന്ന പറയുന്നത നെ
രിലെക്ക ശെരിയാവുന്നില്ലാ. അതുകൊണ്ട മെപ്പടി വക എല്ലാ ദ
സ്താപെജകളും ഇതൊടു കൂടി സന്നിധാനത്തിങ്കലെക്കയച്ച വി
വരം ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൨൮ കൎക്കിടകം ൮൹ക്ക
൧൮൫൩ ജൂലായി ൨൨൹.
വിശെഷിച്ച നമ്പ്രെ ഹാജരാക്കാൻ കൊൽക്കാരനെ അയക്കു
മ്പൊൾ ഒക്കയും ദീനമെന്ന പറഞ്ഞ ഹാജരാവാതെ ഇരുന്നതി
നാൽ ഇതിന്റെ തീൎച്ച വരുത്തി ബൊധിപ്പിപ്പാൻ പാടില്ലാതെ
തെ താമസിച്ചതും ഇപ്പൊൾ വരുത്തി കണ്ടതിന്റെ ശെഷം വാ
തത്തിന്റെ ദീനക്കാരനെന്നും ദീനത്താൽ ഹാജരാവാതെ ഇരു
ന്നതെന്നും തൊന്നിരിക്കകൊണ്ട ൟ വിവരവും ബൊധിപ്പിച്ചി
രിക്കുന്നു. ൹മെൽ പറമ്പ അടക്കി വരുന്നതായി കാണുന്ന എര
ട്ടാം കണ്ടിപക്രന്മാരൊട വാങ്ങിയ കയ്പീത്തും ഇതൊടു കൂടി അയ
ച്ചിരിക്കുന്നു. അവന്റെ കയ്പീത്താലും പറമ്പിന്റെ ജമ മരിച്ച
പൊയ—കന്മാരൻ പെരിൽ എന്നും നികുതി കൊടുക്കുന്നത അ
നന്തിരവനായ ഇപ്പൊൾ ഉള്ള നമ്പ്ര എന്നും കാണുന്നതാകകൊ
ണ്ട ൟ വിവരവും ബൊധിപ്പിച്ചിരിക്കുന്നു ൹മെൽ
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
കൊട്ടയം തലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി.
ഇരുട്ട കടവത്തെ തൊണി ചങ്ങാടം മുങ്ങിപൊയ്തിനാൽ ആ വഴി
യിൽ തപ്പാൽ ഗതാഗതം ചെയ്യെണ്ടതിന്ന കൂടി മുടക്കമായ്തിനാൽ
ആ കടവത്ത കുത്തകക്കാരെകൊണ്ട വെണ്ടുന്ന തൊണി ചങ്ങാ
ടം വെപ്പിച്ച വെണ്ടുന്ന ബന്തൊവസ്ത ചെയ്ത വിവരം ബൊ
ധിപ്പിക്കെണ്ടതിന്ന ജൂലായി ൭൹ ൨൫൦ാം നമ്പ്രായി ഉണ്ടായ
കല്പന ൯൹ തലശ്ശെരിനിന്ന കിട്ടി.
അപ്പൊൾ തന്നെ ആ ദിക്കിൽ താമസിക്കുന്ന പെഷ്കാൎക്കും—
അധികാരിക്കും കല്പന പകൎപ്പൊടു കൂടി താക്കീതി അയച്ചതിന്ന മ
റുപടി എത്തീട്ടില്ലാ എങ്കിലും ആയധികാരിക്കും—അധികാരി
ക്കും കൂടി സന്നിധാനത്തിങ്കൽനിന്ന നെരെ അയച്ചിരിക്കുന്ന ക
ല്പനക്ക മറുപടി അവര ഇന്ന ഇവിടെ അയച്ചിരിക്കുന്നത നൊ
ക്കുമ്പൊൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചങ്ങാടത്തിന്റെ
ഒരു തൊണി ഉള്ളതും ചങ്ങാടത്തിന്റെ കൂടും ഉള്ളത വലിച്ച കയ
റ്റി ആ തൊണിയിൽ തപ്പാൽ ഗതാഗതം നടക്കെണ്ടതിന്ന ക
ടവ കടത്തി വരുന്നു എന്ന കാണുന്നത കൂടാതെ ചങ്ങാടം വെച്ച
കടത്തെണ്ടതിന്ന ൟ തൊണി കെടുള്ളതിനാലും വെറെ തൊണി
ഇല്ലാത്തതിനാലും അക്കരെയും ഇക്കരെയും വണ്ടികളും വന്ന നി
ൽക്കുന്നപ്രകാരവും കാണുന്നു അതുകൊണ്ട നല്ലതായിട്ട രണ്ട
തൊണി ഇരിക്കൂറനിന്നൊ വളപട്ടണത്തനിന്നൊ വിലക്ക വാ [ 21 ] ങ്ങി അടിയന്തരമായി കടവത്ത എത്തിച്ച കൊടുപ്പാൻ ചിറക്കൽ
താലൂക്ക താസീൽദാൎക്ക കല്പന ഉണ്ടാകവെണ്ടിയിരിക്കുന്നു.
൭൹ത്തെ കല്പന കിട്ടിയ അന്ന തന്നെ ൟ കടവ കുത്തകക്കാ
രെകൊണ്ട മെൽപ്രകാരം നടത്തിപ്പാൻ ഹാജരാക്കെണ്ടതിന്ന
കൊൽക്കാരെ അയച്ചാറെ കുത്തകക്കാര ൫ ആളിൽ തെയ്യബല്ലി കു
ഞ്ഞിക്കുട്ടിയാലി ഇവരെ കണ്ട കിട്ടി ഇന്ന ഹാജരാക്കി ബന്തൊ
വസ്തായി നിൎത്തിരിക്കുന്നു. ശെഷം ൩ ആളെ കണ്ട കിട്ടിയില്ലാ അ
വരെയും ഹാജരാക്കി വെണ്ടുന്ന വിസ്താരം ചെയ്ത വിവരം വ
ഴിയെ ബൊധിപ്പിക്കാം.
സൎക്കാര വക തൊണി ചങ്ങാടം മുമ്പെ ആ കടവത്ത ഉള്ളത
ഇവരുടെ സൂക്ഷ്മക്കുറവിനാൽ മുങ്ങി കെട വന്ന പൊയ്തും ൟ കു
ത്തകക്കാര മുഖമ്പയും ൟ കടവത്ത വെച്ച പല അക്രമങ്ങളും
ചെയ്തിരിക്കുന്നതായി പ്രസ്ഥാപം ഉണ്ടായി കാണുന്നതും ആക
കൊണ്ട ഇപ്പൊൾ വാങ്ങുന്ന തൊണിയുടെ വില ൟ കുത്തക
ക്കാരെ കൊണ്ട കൊടുപ്പിപ്പാൻ സംഗതി കാണുന്നത കൂടാതെ
ക്രമ തെറ്റായി നടന്നതിന്ന ശിക്ഷയും ഉണ്ടാവാൻ സംഗതി
വരുമെന്ന കിട്ടിയ മെൽ പറഞ്ഞ ൨ ആളൊട പറഞ്ഞാറെ തൊ
ണിക്ക കൊടുക്കുന്ന വിലയിൽ അപരുടെ ഒഹരി പ്രകാരമുള്ളത
കൊടുക്കാമെന്ന പറയുന്നുണ്ട.
തലശ്ശെരിനിന്ന രണ്ട തൊണി വിലക്ക വാങ്ങി വണ്ടിയിൽ
കയറ്റി അയക്കാമെന്ന വിചാരിച്ച അന്ന്യെഷിച്ചാറെ ചങ്ങാട
ത്തിന്ന തക്കതായ തൊണി കിട്ടീട്ടില്ലാ.
ൟ ഹരജി പകൎപ്പൊടു കൂടി രണ്ട തൊണി എങ്കിലും ഇല്ലെങ്കി
ൽ വലുതായ ഒരു ചീന എങ്കിലും വിലക്ക വാങ്ങി മെപ്പടി കട
വത്ത ഹാജരാക്കി കൊടുപ്പിക്കെണ്ടതിന്ന ചിറക്ക താലൂക്കിലെക്ക
എഴുതി അയച്ചിട്ടുണ്ടാകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചി
രിക്കുന്നു. എന്ന ൧൦൨൮ മിഥുനം ൨൯൹ക്ക ൧൮൫൩ ജൂലായി
൧൧൹ പകൽ ൧൨ മണിക്ക കതിരൂരനിന്ന.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി—
അംശത്തിൽ തയ്യിൽ താഴ നിലത്തിന്റെ ജമ ശെരി തന്നെയൊ
എന്ന നൊക്കി നിശ്ചയം അറിഞ്ഞ ജമ തിരിപ്പാൻ കല്പന കൊ
ടുത്ത വിവരം ബൊധിപ്പിക്കെണമെന്ന മെയി ൯൹ ൧൭൦ാം ന
മ്പ്രായി ഉണ്ടായ കല്പന എത്തി അറികയും ചെയ്തു.
ജമയുടെ നിശ്ചയത്തിലെക്ക കിഴുക്കട നില വിവരം കണക്ക ഒ
ന്നും അംശത്തിലും താലൂക്കിലും ഉള്ളതായി കാണുന്നില്ല. ൟ കാ
ൎയ്യത്തിൽ മെനവനൊട വിസ്തരിച്ച കയ്പീത്ത നൊക്കുമ്പൊൾ മെ
പ്പടി നിലത്തിന്റെ ജെമ ഗണപതി ദെവസ്സം പെരിൽ എന്നും [ 22 ] ൧൦൦൫ാമതിൽ ചിരികണ്ടൻ ജന്മം വാങ്ങി ൨൬ാമത വരെ ചിരിക
ണ്ടനും അതിന്റെ ശെഷം മെപ്പടി നിലം രാമൻ ജന്മം വാങ്ങി
൨൭ലും ൨൮ലും ൪ ഉറുപ്പികയും ൬൦ റെസ്സും രാമനും നികുതി അട
ച്ച വന്നതായി കാണുന്നു—ചിരികണ്ടൻ ആദ്യം നികുതി കൊടു
ത്ത തുടങ്ങിയ പ്രകാരമുള്ള കണക്ക ഇല്ലെങ്കിലും ൧൦൦൫–൧൦൦൬– ര
ണ്ട കൊല്ലത്തെ നികുതി ശീട്ട അന്നത്തെ അധികാരി മെനവ
ൻ ഒപ്പിട്ട ചിരികണ്ടന കൊടുത്തിട്ടുള്ളത മെനവൻ വാങ്ങി ഹാ
ജരാക്കിയത നൊക്കുമ്പൊൾ ചിരികണ്ടൻ പെരിൽ വെറെ യാ
തൊരു ജമയും ഇല്ലാത്ത അവസ്തക്ക ൪ ഉറുപ്പികയും ൬൦ റെസ്സും
അവൻ കൊടുത്ത വന്നിരുന്നത ൟ നിലത്തിന്ന തന്നെ എന്നും
അതിനാൽ ജമ ക്ക ഭെദമില്ലെന്നും വിചാരിപ്പാൻ സംഗതിയാ
യിരിക്കകൊണ്ട അത പ്രകാരം ൧൦൨൯ാമത മുതൽക്ക രാമൻ പെ
രിൽ ജമതിരിച്ച കെട്ടി നികുതി വസൂലാക്കി വരുവാൻ മെപ്പടി അ
ധികാരിക്കും മെനവനും ഇന്ന കല്പന കൊടുത്തിരിക്കകൊണ്ട വി
വരം ബൊധിപ്പിപ്പിച്ചിരിക്കുന്നു എന്ന ൧൦൨൮ കൎക്കിടകം ൧൫
൹ക്ക ൧൮൫൩ ജൂലായി ൨൯൹ കതിരൂര നിന്ന.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
കൊട്ടയം താലൂക്ക താസീൽദാർ— ബൊധിപ്പിക്കുന്ന ഹര
ജി. പിണറായി കതിരൂര ൟ അംശങ്ങളിൽ—കന്മാരനും പൊന്നി
യത്ത മുമ്പിന്നും ചില നിലങ്ങൾ ജമക്ക ചെരാതെ അനുഭവി
ച്ച വരുന്നുണ്ടെന്ന രാമൻ മെനൊൻ ബൊധിപ്പിച്ച ഹരജിക്ക
താഴെ ഫെബ്രുവരി ൨൬൹ ൨ാമത ൨൮൹ ബൊധിപ്പിച്ച ഹര
ജിക്ക താഴെ മെയി ൯൹ം ഉണ്ടായ കല്പനകൾ എത്തി അറികയും
ചെയ്തു.
ൟ സംഗതികൊണ്ട അംശങ്ങളിൽ പൊയി അന്ന്യെഷിച്ചും
കണക്കുകൾ നൊക്കിയും മെൽപ്രകാരം നിലങ്ങൾ ജമക്ക ചെരാ
നുണ്ടൊ എന്നറിഞ്ഞ സംഗതിപൊലെ കണക്കുണ്ടാക്കി അയ
പ്പാൻ പെഷ്കാൎക്ക കല്പന കൊടുത്തതിന്ന കൎക്കിടകം ൯൹യായി
ബൊധിപ്പിച്ച മറുപടിയും ഹരജിക്കാരനൊട വിസ്തരിച്ച കയ്പീ
ത്തും നൊക്കുമ്പൊൾ മെൽ പറഞ്ഞവരുടെ ജമക്ക ഒടുക്ക ഉള്ള നി
ലം പൈമാഷി ചെയ്താൽ എതാൻ കൂടാനുണ്ടാകുമൊ എന്നുള്ള സം
ശയമല്ലാതെ പ്രത്യെകമായി ജമക്ക ചെരാതെ ഒരു നിലം നടന്ന
വരുന്നതായി കാണുന്നില്ലാ. ൟ ഹരജിക്കാരൻ മുമ്പെ മെപ്പടി
അംശങ്ങളിലെ ഹെംബളി മെനവൻ ആയിരുന്നു ൮൮ാമതിൽ
ആണ പണിയിൽനിന്ന പിരിച്ചതായി കാണുന്നത പണിയി
ൽ ഇരിക്കുമ്പൊൾ പല പ്രകാരെണയും ഓരൊരുത്തരെ പറഞ്ഞ
ഭ്രമിപ്പിച്ചുലഭ്യങ്ങൾ ഉണ്ടാക്കിരുന്ന പൊലെ ഇപ്പൊഴും വല്ലതും
സമ്പാദിക്കാമെന്ന വിചാരിച്ച രണ്ടുമൂന്ന കൊല്ലം മുമ്പെ ൟ ദി [ 23 ] ക്കിൽ വന്ന ഓരൊരൊ ജന്മികളുമായി കണ്ടതിന്റെ ശെഷം അ
വര ഒന്നും കൊടുക്കാത്ത നീരസത്തിന്മെൽ അവരെ ദ്രൊഹിപ്പാ
ൻ വെണ്ടി ഇങ്ങിനെ ഒര ഹരജി ബൊധിപ്പിച്ചത എന്നാണ
അന്ന്യെഷണത്താലും അയാളുടെ കയ്പീത്താലും കാണുന്നത.
ഓരൊരൊ ജന്മികൾക്കുള്ള നിലങ്ങൾക്ക പൈമാഷി ചെയ്താൽ
ചിലൎക്ക ജാസ്തി ഉണ്ടാവാനും ചിലൎക്ക കന്മി വരുവാനും സംഗ
തി ഉണ്ട. അംശം ഒടുക്ക പൈമാശി ചെയ്യുന്ന സമയമല്ലാതെ മ
തിയായ ലക്ഷ്യം കൂടാതെ അതിലെക്ക പ്രവെശിക്കുന്നത ശെരി
യല്ലെന്ന തൊന്നി മെപ്പടി ദസ്താപെജകൾ ഇതൊട കൂടി സന്നി
ധാനത്തിങ്കലെക്കയച്ച വിവരം ബൊധിപ്പിച്ചിരിക്കുന്നു. എന്ന
൧൦൨൮ കൎക്കിടകം ൧൫ ൹ക്ക ൧൮൫൩ ജൂലായി ൨൯൹ കൂത്തപ
റമ്പത്ത നിന്ന.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
കൊട്ടയം താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി.
മഹാരാജശ്രീ—സായ്പവർകൾ ജൂൻ മാസം ൫൹ തലശ്ശെരിനി
ന്ന കുറ്റിയാടിക്ക പൊവാനായി വന്ന രാത്രി ൮ മണിക്ക പെരി
ങ്ങളത്തൂര കടവത്ത എത്തി. ൧൨ മണി വരെയും തൊണിക്ക വിളി
ച്ച കിട്ടാത്തതിനാൽ അന്ന അവിടെ താമസിച്ച പിറ്റെ ദിവസം
൭ മണിക്കമാത്രം കടന്ന പൊയ്തായി ആ സായ്പവർകൾക ത്തയച്ചി
രിക്കുന്നു എന്നും ൟ സംഗതികൊണ്ട വിസ്തരിച്ച എന്റെ അഭി
പ്രായം ബൊധിപ്പിക്കെണമെന്നും ജൂൻ ൧൧൹ ൨൦൦ാം നമ്പ്രാ
യി ഉണ്ടായ കല്പന എത്തി അറികയും ചെയ്തു.
ൟ സംഗതികൊണ്ട മെപ്പടി കടവ കീഴുകുത്തക എറ്റ നടന്ന
വരുന്ന തൂറി എന്നവനെയും അവന്റെ ആളായി കടവ മാറ്റി
വരുന്ന കൊരനെയും വരുത്തി വിസ്തരിച്ചതിൽ കല്പനയിൽ പ
റയുംപ്രകാരം സായ്പവർകൾ രാത്രി കടവിന്ന ഇക്കരെ താമസി
ച്ച പിറ്റെ ദിവസം മാത്രം ൭ മണിക്ക കടന്ന പൊയ്തായി ക
ണ്ടിരിക്കുന്നു. കീഴുകുത്തകക്കാരനും അവന്റെ ആൾക്കാരും രാത്രി
സമയം കടവത്ത പാൎക്കാറില്ലെന്നും ലാഭം മാത്രം വിചാരിച്ച ഓ
രൊരത്തൎക്ക കീഴുകുത്തക കൊടുക്കുന്നതല്ലാതെ പിന്നെ അതിന്മെ
ൽ മെൽ കുത്തകക്കാരന്റെ അന്ന്യെഷണം ഒന്നും ഉണ്ടാകുന്നത
ല്ലെന്നും അതിനാൽ ഇപ്രകാരം സായ്പന്മാരവർകളും മറ്റും കടന്ന
പൊകെണ്ടതിലെക്ക താമസവും ബുദ്ധിമുട്ടും വരുന്നതായും മെൽ
എഴുതിയവരുടെ കയ്പീത്തകൊണ്ടും അന്ന്യെഷണത്താലും കണ്ടി
രിക്കുന്നു.
ആലുപ്പിയാകുന്നു മെപ്പടി കടവ മെൽകുത്തകക്കാരൻ ആലു
പ്പിയൊട കുഞ്ഞന്മതും അവനൊട കയ്പീത്തകാരൻ തൂറിയും കീഴു
കുത്തക എറ്റതായും കാണുന്നു. കുഞ്ഞന്മതിനെ അന്ന്യെഷിച്ച [ 24 ] തിൽ തൽക്കാലം കണ്ടിട്ടില്ലാ എങ്കിലും ൟ കാൎയ്യത്തിൽ സൎക്കാരി
ലെക്ക ഉത്തരവാദി മെൽകുത്തകക്കാരനാകകൊണ്ട പത്ത ഉറുപ്പി
ക പിഴ കല്പിക്കെണ്ടത എന്ന എന്റെ അഭിപ്രായത്തിൽ തൊ
ന്നിരിക്കുന്നതിനാൽ മെപ്പടി കയ്പീത്ത രണ്ടും ഇതൊടു കൂടി സ
ന്നിധാനത്തിങ്കലയച്ചിരിക്കുന്നു. ആലുപ്പി തലശ്ശെരിയാകയാൽ
അവനെ വരുത്തി ൟ കാൎയ്യത്തിലെക്കുള്ള സമാധാനം വാങ്ങി
സന്നിധാനത്തിങ്കലെക്ക ഹാജരാക്കാൻ തലശ്ശെരി പൊലീസാ
മീൻ കച്ചെരിക്ക എഴുതി അയച്ചിട്ടും ഉണ്ട. എന്ന ൧൦൨൮ മിഥു
നം ൬൹ക്ക ൧൮൫൩ ജൂൻ മാസം ൧൮൹.
വിശെഷിച്ച കിഴുകുത്തകക്കാരനെയും അവന്റെ ആളായ
തൊണി കടത്തുന്നവനെയും സന്നിധാനം മുമ്പാകെ താക്കീതി
ചെയ്ത വിടെണ്ടതിനായി ഇതിനൊടു കൂടി അയച്ചിട്ടും ഉണ്ട
൹ മെൽ.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക
കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജിഃ
൧—ചന്തു—൨— വൈതൽ—ഇവര ബൊധിപ്പിച്ച രണ്ട ഹര
ജി. ൫൨ ആഗസ്ത ൧൯൹ത്തെ ൨൭൫ാം നമ്പ്ര കല്പന ഒന്നിച്ച
അയച്ചത എത്തി അറികയും ചെയ്തു.
സൎക്കാര പരവരി വക താൻ നടന്ന വരുന്ന പൊത്തകുണ്ട
ഞാല വാലക്കതാഴ. രണ്ട നിലത്തിന്ന കൂടി ശിഷ്ടത്തൊടു കൂടി
൬꠲ ഉറുപ്പിക ജമ ഉള്ളതിന്ന പുറമെ ൭ ഉറുപ്പിക കൂടി ജാസ്തി കൂ
ടിട്ടുണ്ടെന്ന പറഞ്ഞ അധികാരി നികുതിക്ക മുട്ടിക്കുന്നത സങ്കട
മെന്നും മറ്റും ആകുന്നു. ൧ാം ഹരജിക്കാരൻ ബൊധിപ്പിച്ചിരി
ക്കുന്നത.
ൟ സംഗതിക്ക മണത്തണ മെനവൻ അണ്ണാത്തര പട്ടരൊ
ട വിസ്തരിച്ച കയ്പീത്തും അധികാരിയും മെനവനും കൂടി എടവം
൩൦൹ ബൊധിപ്പിച്ച റപ്പൊടത്തും നൊക്കുമ്പൊൾ ൬൦ാം ഫസ
ലി വരെ ൨ നിലത്തിന്ന കൂടി ൬꠲ ഉറുപ്പിക ൩൪꠱ റെസ്സാണ ജ
മ എന്നും അതൊടു കൂടി ഏതാൻ തരിശ നിലം നടപ്പാക്കിയ്ത ൬൧ാം
ഫസലിയിൽ പൈമാഷി ചെയ്ത ൫꠲ ഉറുപ്പിക ൨൩꠱ റെസ്സ ജാ
സ്തി കൂടിട്ടുണ്ടെന്നും അത പ്രകാരം ൧൨꠱ ഉറുപ്പിക ൫൮ റെസ്സ
ആ കൊല്ലം നികുതി അടച്ചതായും വാലക്കൽ താഴ നിലം ൬൨ാം
ഫസലിക്ക മുഴവൻ നടപ്പില്ലായ്കയാൽ ൩꠲ ഉറുപ്പിക ൩൬ റെസ്സ
രെമീശൻ നിൎത്തിയ്ത കഴിച്ച ൮꠲ ഉറുപ്പിക ൨൩ റെസ്സ ൬൨ാം ഫ
സലിക്ക ജമ ഉള്ളതിൽ ൭꠱ ഉറുപ്പിക മെടം വരെ വസൂലായിരിക്കു
ന്നു എന്ന കാണുന്നു.
മെൽപ്രകാരം പരവരി വക താൻ നടക്കുന്ന അതൃക്കൂൽ നില
ത്തിന്ന ൩꠱ ഉറുപ്പിക ശിഷ്ടത്തൊട കൂടി ജമ ഉള്ളതിന്ന ൩꠲ ഉറു [ 25 ] പ്പിക ജാസ്തി കൂടിട്ടുണ്ടെന്ന പറഞ്ഞ നികുതിക്ക മുട്ടിക്കുന്നു എന്നാ
കുന്നു ൨ാം ഹരജിക്കാരന്റെയും അപെക്ഷ.
ൟ സംഗതികൊണ്ടും മെനവനൊട വിസ്തരിച്ച കയ്പീത്തും മെ
പ്പടി റിഫൊട്ടും നൊക്കുമ്പൊൾ ഹരജിക്കാരൻ പെരിൽ രണ്ട നി
ലത്തിന്ന ൬൦ാം ഫസലി വരെ ൪꠰ ഉറുപ്പിക ൪൬ റെസ്സ നികുതി
ശിഷ്ടവും കൂടി ഉള്ളതിന്ന പുറമെ ൬൧ാം ഫസലിക്ക ഒരു ഉറുപ്പിക
യും ൯൮ റെസ്സും ജാസ്തി കൂടിയ്തൊടു കൂടി ൫꠱ ഉറുപ്പിക ൪൪ റെസ്സ
ജെമ ഉണ്ടെന്നും ൬൨ാം ഫസലിക്ക നിലം മുഴുവനും തരിശാകയാ
ൽ ആ ഉറുപ്പിക രെമീശൻ നിൎത്തികൊടുത്തപ്രകാരവും ൟ കൊ
ല്ലം മെപ്പടി രണ്ട ഹരജിക്കാരും നിലം നടന്നിട്ടില്ലാ എന്നും രണ്ട
നാല നാഴിക സമീപം ഒന്നും കുടിപാടും നിലങ്ങളം ഇല്ലായ്ക കൊ
ണ്ടും ദുഷ്ട മൃഗങ്ങളുടെ ഉപദ്രവം ഉണ്ടാകകൊണ്ടും ആൎക്കും ആനി
ലങ്ങൾ നടക്കാൻ മനസ്സില്ലെന്നും കാണുന്നു. മെൽപ്രകാരം അല്ലാ
തെ ഹരജിപ്രകാരം അക്രമമായി അധികാരി നികുതിക്ക ചൊ
ദിച്ചതായി കാണുനില്ലായ്ക കൊണ്ട മെൽ എഴുതിയവരുടെ ഹര
ജി രണ്ടും മെനവന്റെ രണ്ട കയ്പീത്തും ഒല റപ്പൊടത്ത ഒന്നും ഇ
തൊടു കൂടി സന്നിധാനത്തിങ്കലെക്കയച്ച വിവരം ബൊധിപ്പി
ച്ചിരിക്കുന്നു ൟ കൊല്ലം നിലം നടപ്പാക്കെണ്ടതിലെക്കുള്ള സ
മയം തെറ്റിയ്തകൊണ്ട മെലാലെക്ക ആളുണ്ടാകുമൊ എന്ന അ
ന്ന്യെഷിച്ച എല്പിച്ച നടത്തി വിവരം ബൊധിപ്പിച്ചുകൊൾക
യും ചെയ്യാം എന്ന ൧൦൨൮ മിഥുനം ൫൹ക്ക ൧൮൫൩ാമത ജൂൻ
മാസം ൧൭൹ കതിരൂരനിന്ന.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
ചിറക്കൽ താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി.
കഴിഞ്ഞ കൎക്കിടകം കിസ്തിന്ന വസൂലായ മുതലിൽ ൟ താലൂക്കി
ലെയും കവ്വായി താലൂക്കിലെയും മാസ്ഫടി വകയും ഹജൂര വകമു
തലിൽ ചിലവിന്ന നീക്കി വെച്ചതും കഴിഞ്ഞ ഇരുസാൽ പ്രകാ
രം ൪൨ ഉറുപ്പിക ൪ ണ നാളെ രാവിലെ വടക്കെ തുക്ടി ഖജാന
യിൽ കൊണ്ടുപൊയി എണ്ണവും നൊട്ടവും കൊടുപ്പാനായി കൊ
ൽക്കാരൻ നെടിയത്ത ചന്തുവിനെ എല്പിച്ച ഒരു സഞ്ചിയിലാ
ക്കി കെട്ടി മുദ്ര വെച്ച ബന്തൊവസ്തായി അയച്ചിരിക്കുന്നു!
രണ്ട തറ ആറ അംശം കള്ള റാക്ക കുത്തക വക മുതൽ കത്ത
കക്കാരന്റെ മകൻ കണ്ണൻ ഇന്ന മാത്രം ഖജാനക്ക അടച്ചതും
അതിനാൽ ഇരുസാൽ അയപ്പാൻ താമസം വെണ്ടി വന്നതും
ആകുന്നു. കിസ്ത മുതൽ പിറെറത്തെ മാസം ൫൹ലകത്ത അട
ക്കെണ്ടുന്ന നിയമപ്രകാരം അടപ്പാൻ ആമീൻ കച്ചെരി മുഖാ
ന്തരം താക്കീതി ചെയ്തിട്ട ഒന്നാമത്തെ കിസ്തിന്ന തന്നെ അടക്കാ
തെ അധികം താമസിച്ചടക്കുകയും കുത്തകക്കാരൻ ഉണ്ണി ബൊ [ 26 ] ട്ടിലൊർ വയനാട്ടിൽ പാൎക്കുന്നതും ആകയാൽ മെലാൽ ൫൹
ലകത്ത തന്നെ മുതൽ അടച്ച വരുവാൻ വയനാട താലൂക്ക മുഖാ
ന്തരം കല്പന പൊകെണ്ടതിന്ന വെണ്ടി ൟ വസ്തുത ബൊധി
പ്പിച്ചിരിക്കുന്നു, പതിനൊന്ന അംശം കുത്തകക്കാരനും മുതൽഅ
ടപ്പാൻ കുറെ താമസിക്കുകയാൽ അവനെ നല്ലവണ്ണം താക്കീതി
ചെയ്ത അയച്ചിട്ടും ഉണ്ട മെലാൽ അധികം താമസിച്ചാൽ സം
ഗതി പൊലെ ബൊധിപ്പിച്ച കൊൾകയും ചെയ്യാം. എന്ന
൧൮൫൩ മത ആഗസ്ത ൨൯൹
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
ചിറക്കൽ താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി. കണ്ണങ്ക
യി എന്ന നിലം കാണാവകാശത്തൊടു കൂടി നികുതി അടച്ച വ
രുന്ന—കലന്തൻ പെരിൽ തിരിക്കെണ്ടുന്നതിന്ന ചെരി അം
ശക്കാര കണക്ക കൊടുക്കുകയും സമ്മതിച്ച ജമ തിരിച്ച കെട്ടി കൊ
ടുപ്പാൻ താലൂക്കിൽനിന്ന കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നവി
വരം അതിന്റെശെഷമായിഅധികാരി അയച്ചിരിക്കുന്ന റപ്പൊ
ടത്തകളിൽ പ്രസ്ഥാപിക്കാതെ പുതിയ ഒരു കാൎയ്യംപൊലെ റപ്പൊട
ത്തുകൾ ചെയ്ത സംഗതിയിൽ സമാധാനം ബൊധിപ്പിക്കാൻ
അധികാരിക്ക കല്പന കൊടുത്ത വിവരത്തിന്നും മറ്റും ആഗസ്ത
൧൭൹ ൨൮൪ാം നമ്പ്രായി ഹരജി ബൊധിപ്പിച്ചിട്ടും ഉണ്ടെല്ലൊ.
ൟ സംഗതിയിൽ ചെലെരി അംശം അധികാരിയുടെ റപ്പൊ
ടത്ത ഇന്ന എത്തിരിക്കകൊണ്ട ആയ്ത ൟ ഹരജി ഒന്നിച്ച സന്നി
ധാനത്തിങ്കലെക്കയച്ചിരിക്കുന്നു.
ചാര ജമ തിരിച്ച കെട്ടാൻ കൊടുത്ത കണക്കിൽ മെപ്പടി നില
ത്തിന്റെ ജമ കലന്തൻ പെരിൽ കെട്ടാൻ എഴുതിയ വിവരവും
അത പ്രകാരം കലന്തൻ പെരിൽ തിരിച്ച കെട്ടാൻ കല്പന ഉണ്ടാ
യ വിവരവും അതിന്റെ ശെഷമായി അയച്ച റിഫൊട്ടുകളിൽ
പ്രസ്ഥാപിക്കാതെ ഇരുന്നത തൽക്കാലം ഓൎമ്മകെട വന്നപൊയ്ത
കൊണ്ടാണന്ന റിഫൊട്ടിൽ എഴുതി കാണുന്നു.
മെപ്പടി അധികാരി കൎയ്യാദികൾ ശെരിയായും സത്യമായും ന
ടന്ന വരുന്നതാകയാൽ ൟ കാൎയ്യം ഓൎമ്മ കുറവിനാൽ വന്ന പൊ
യ്ത എന്ന പറയുന്ന സമാധാനം ക്ഷമിച്ച ൟ തെറ്റിന്ന ഇപ്പൊ
ൾ ഒരു താക്കീതിയായി ഒരു കല്പന കൊടുത്താൽ മതിയാകുമെന്ന
ഇനിക്ക അഭിപ്രായമാകക്കൊണ്ട ൟ വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു. എന്ന ൧൮൫൩ ആഗസ്ത ൨൫൹.
ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.
ചിറക്കൽ താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി. മു
ണ്ടയാട്ട ഒടി നിലത്തിന്റെ നികുതി ൧൦൨൧ൽ തന്നൊട അഴിക്കൊ [ 27 ] ട അധികാരി വാങ്ങി ഇരിക്കെ ആ കൊല്ലത്തിൽ തന്നെ ആ നികു
തി—രാമനൊട വാങ്ങിയ പ്രകാരം അവൻസീവിൽ വ്യവഹാര
ത്തിൽ തൎക്കിച്ചിരിക്കുന്നു എന്നും മറ്റും—പങ്കുറൻ ബൊധിപ്പി
ച്ച കാൎയ്യത്തിൽ ഹരജിക്കാരനൊടും മറ്റും വിസ്തരിച്ച വിവരം
ബൊധിപ്പിക്കെണമെന്ന കഴിഞ്ഞ എപ്രെൽ ൨൬൹ ശീമവക
൧൧൧ാം നമ്പ്രായി ഉണ്ടായ കല്പന എത്തി അറികയും ചെയ്തു.
ൟ സംഗതിയിൽ ഹരജിക്കാരനൊടും എതൃകക്ഷിക്കാരൻ—രാ
മൻ ജമക്കാരൻ മരിച്ച പൊയ യൊഗി ആനന്ദൻ ഗുരിക്കളുടെ
അനന്തിരവൻ യൊഗി ഒതെനൻ ഇവരൊടും വിസ്തരിച്ചു. അ
ധികാരി തന്നൊട നികുതി വാങ്ങിരിക്കുന്ന കാലം തന്റെ എതൃ
കക്ഷിക്കാരൻ രാമനൊട നികുതി വാങ്ങിയ പ്രകാരം ആ രാമൻ
കൊടത്തിൽ ബൊധിപ്പിച്ചിരിക്കകൊണ്ട തനിക്ക കൊടത്തിയി
ൽ ബൊധിപ്പിക്കെണ്ടുന്ന സാദ്ധ്യത്തിന്മെൽ അങ്ങിനെ രാമൻ
ബൊധിപ്പിച്ചത നെരൊ അല്ലയൊ എന്ന രെഖാ രൂപെണ ഒ
രു തീൎപ്പ വരുത്തി കിട്ടെണമെന്നാകുന്നു ഹരജിക്കാരൻ അപെ
ക്ഷിച്ച കാണുന്നത.
ൟ അപെക്ഷ അതിനു മൂലമായി കൊടത്തിയിൽ നടക്കുന്ന
വ്യവഹാരത്താൽ തന്നെ സിദ്ധിക്കുന്നതാണെങ്കിലും കല്പനയി
ലെ താല്പൎയ്യ പ്രകാരം വിസ്താരം ചെയ്തതിലും എതൃകക്ഷിക്കാരൻ
രാമൻ സീവിൽ വ്യവഹാരത്തിൽ തൎക്കിച്ചു എന്ന പറയുന്നതി
ലെക്ക അനുരൂപമായി നികുതി അവൻ കൊടുത്ത പ്രകാരം ത
ന്നെ ബൊധിപ്പിക്കുന്നുണ്ടെങ്കിലും അതിലെക്ക ലക്ഷ്യമായ നി
കുതി ശീട്ട മുതലായ്ത ഒന്നും ഹാജരാക്കാമെന്ന ബൊധിപ്പിച്ച അ
വധി കഴിഞ്ഞിട്ടും ഇതവരെ അവൻ ഹാജരാക്കിട്ടില്ല.
അതിനാൽ അവൻ സമ്മതിച്ച പ്രകാരം ഇനി ആ കാൎയ്യത്തി
ൽ അവൻ വശം ശീട്ട ഇല്ലെന്ന വിചാരിപ്പാൻ വഴിയായിരിക്കു
ന്നു എന്ന മാത്രമല്ലാ നികുതി ഹരജിക്കാരനൊടാകുന്നു വാങ്ങിരി
ക്കുന്നത എന്ന അധികാരി ബൊധിപ്പിച്ചും കണ്ടിരിക്കുന്നു. ഇ
ങ്ങിനെ ഉള്ള കാൎയ്യത്തിൽ സീവിൽ വ്യവഹാരം നടക്കുന്ന പ്രകാ
രം കാണുന്ന വ്യവഹാരത്താൽ തന്നെ തീൎച്ച വരുന്ന ഹര
ജിക്കാരന്റെ അപെക്ഷയിന്മെൽ ഇനിയും അധികമായ ഒരു അ
ന്ന്യെഷണ വിസ്താരത്തിന്ന സംഗതി കാണുന്നില്ലായ്ക കൊണ്ട
മെൽ എഴുതിയവരൊട വിസ്തരിച്ച കയ്പീത്തകളും കല്പനയൊട കൂ
ടിവന്ന ദസ്താപെജകളും ഇതൊട കൂടി അയച്ച വസ്തുത ബൊ
ധിപ്പിച്ചിരിക്കുന്നു എന്ന ൧൦൨൮ ചിങ്ങം ൨൨൹ക്ക ൫൩ാമത
സത്തെമ്പ്ര മാസം ൫൹
വിശെഷിച്ച മെപ്പടി രാമൻ ഒരു തകരാറുകാരനും അവന്റെ
ജയജയത്തിന്റെ ഗുണദൊഷം വിചാരിച്ച തഞ്ചം നൊക്കിമാ
റിയും സമയം പൊലെ വെളിവിൽ പുറപ്പെട്ടും വരുന്നവനും ആ
കയാൽ അവനെ പലപ്പൊഴും കൊൽക്കാരെ അയച്ച അന്ന്യെ [ 28 ] ഷിച്ചും അധികാരിക്ക കല്പനയയച്ചും പ്രയത്നപ്പെട്ടത്തിൽ ഒടുവിൽ
മാത്രം കണ്ട കിട്ടി വിസ്തരിച്ചതാകയാൽ ൟ കാൎയ്യത്തിൽ ഇത്രതാ
മസമായ്താകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു.
൫൩ സത്തെമ്പ്ര ൫൹
അസിഷ്ടാണ്ട കൽക്കട്ടൎക്ക.
വള്ളുവനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്ക പുലാമന്തൊൾ അംശം കൊൽക്കാരൻ കൃഷ്ണൻ നായ
ര പനിയുടെയും മറ്റും ദീനത്താൽ കഴിഞ്ഞകുംഭമാസം ൧൮൹ ക്ക
൧൮൫൪ വിപ്രവരി മാസം ൨൮൹ മരിച്ച പൊയിരിക്കുന്നു.
ൟ പണി കൊടുക്കെണമെന്ന സന്നത അവകാശി കുഞ്ചുനാ
യര സന്നിധാനത്തിങ്കൽ ഹരജി ബൊധിപ്പിച്ച കല്പന വരിക
യും വെറെ ആയംശക്കാര തന്നെ ൩ ആള ഇവിടെയും ഹരജി
ബൊധിപ്പിക്കയും ചെയ്കകൊണ്ട അവരുടെ പ്രാപ്തിയുടെ അവ
സ്ത അധികാരി മുഖാന്തരം അന്ന്യെഷിച്ചും ഇത വരെ ഞാൻ
നൊക്കി കണ്ടും അവരുടെ യൊഗ്യതയെ കുറിച്ച എഴുതിയ പട്ടി
ക ഇതൊടു കൂടി അയച്ചിരിക്കുന്നു. ൟ അംശം മെനൊൻ പട്ടി
കയിൽ പറയുന്ന ൧ാം നമ്പ്രകാരന്റെ കാരണവര കിട്ടുനായരു
ടെ മകനാകുന്നു. അംശം മെനൊനും കൊൽക്കാരനും തമ്മിൽ സം
ബന്ധികളായാൽ ജനങ്ങൾക്ക ഉപദ്രവം ഉണ്ടാകുമെന്നും മറ്റും
ൟ അംശത്തിൽ ഉള്ള കുടിയാന്മാര കുഞ്ഞാപ്പ മുതൽ ൩൩ ആള കൂ
ടി സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജി മെൽ ആ സംഗ
തി അന്ന്യെഷിച്ച ബൊധിപ്പിപ്പാൻ എപ്രെൽ ൫൹ത്തെ കല്പ
നയൊടുകൂടി വന്നിരിക്കുന്നു. ആ സംഗതി കൊണ്ട അന്ന്യെഷി
ച്ചതിൽ സംബന്ധികൾ എന്ന പറയുന്നത നിജമാണ മെനൊ
ന കണക്കെഴുത്ത പണി മാത്രം ആകകൊണ്ട കൊൽക്കാരൻ സം
ബന്ധക്കാരനായി വന്നതിനെകൊണ്ട കുടിയാമാൎക്ക ഒരുദൊഷം
ചെയ്വാൻ തക്കവണ്ണം വഴിയുള്ളതായിട്ട കാണുന്നില്ല. ഒര അംശം
കൊൽക്കാരനെ നിശ്ചയിക്കുന്ന കാൎയ്യത്തിൽ പലരുടെ പെരിൽ
കൂടി ഇങ്ങിനെ ഒര ഹരജി ഉണ്ടായ്ത വിചാരിക്കുമ്പൊൾ ൟ പ
ണിക്ക ആഗ്രഹിച്ചവരിൽ ആരൊ സന്നതവകാശം പ്രമാണിച്ച
൧ാം നമ്പ്രകാരനെ പണിക്ക നിശ്ചയിച്ച പൊയി എങ്കിലൊ എ
ന്ന വിചാരിച്ച അതിന്റെ വിഘാതത്തിന്ന വെണ്ടി ഇങ്ങിനെ ഹ
രജി അയച്ചതായിട്ടല്ലാതെ മെലിൽ ഒരു ഉപദ്രവം വരുമെന്ന കെ
വലം വിചാരിച്ച ബൊധിച്ച ഹരജി എന്ന തൊന്നീട്ടില്ല പട്ടിക
യിൽ പറയുന്ന നാലാളെയും കണ്ടതിൽ ശരീരശെഷി എകദെശം
എല്ലാവരും ഉണ്ട. ൨-ം–൪-ം നമ്പ്രകാൎക്ക എഴുത്തറിഞ്ഞുകൂട ൨ാം ന
മ്പ്രകാരന കുടിയാന്മാരെയും പരിജയം ഇല്ലെന്നും അയാളാൽ പ
ണി നടത്താവുന്നതല്ലെന്നും ൧-ം–൩-ം നമ്പ്രകാരനെ നിശ്ചയി [ 29 ] ച്ചാൽ പണിനടക്കുമെന്നും അതിൽ ൩ാം നമ്പ്രകാരനാണ അധി
കം പ്രാപ്തി ഉള്ളത എന്നും അധികാരി ബൊധിപ്പിച്ചിരിക്കുന്നു.
ൟ അംശത്തിലെ കാനെഷുമാതിരി പ്രകാരം ൧൮൯൬ ഹിന്തു
വും ൮൫൬ മുസൽമാനും ഉണ്ട അത നൊക്കുമ്പൊൾ മൂന്നിൽ ഒ
ന്നൊളം മുസൽമാൻ ഉള്ള പ്രകാരം കാണുന്നു. അതിനാൽ മുസൽ
മാൻജാതിക്കാരായിട്ട ൟ അംശത്തിൽ നിശ്ചയിക്കെണമെന്നവി
ചാരിക്കുന്നുണ്ടെങ്കിൽ ൪ാം നമ്പ്രകാരന എഴുത്ത അറിഞ്ഞുകൂടായ്ക
കൊണ്ട അംശം പണിക്ക അവൻ മതിയാവുന്നതല്ല വെറെ ആ
ളുണ്ടാവുവൊ എന്ന അന്ന്യെഷിക്കെണ്ടതാണ അത അല്ല ഹിന്തു
ജാതിയായിട്ടാണ നിശ്ചയിക്കുന്നത എങ്കിൽ സന്നതകാരന്റെ
അവകാശിയായ ൧ാം നമ്പ്രകാരനെ നിശ്ചയിക്കെണ്ടതിന്നാണ
അധികം സംഗതി ഉള്ളത ഇവരെ ജമാവന്തിക്കായി എജമാനൻ
അവർകൾ ൟ ദിക്കിൽ വരുമ്പൊൾ ഹാജരാക്കിയാൽ മതി എങ്കി
ൽ അങ്ങിനെയും അതല്ലാ മലപ്രത്തെക്ക തന്നെ അയക്കെണമെ
ങ്കിൽ അങ്ങിനെയും വരുന്ന കല്പനപ്രകാരം നടക്കാം ഇപ്പൊൾ
നാലാം നമ്പ്രകാരനെകൊണ്ടാണ പണി നൊക്കിച്ച വരുന്നത
മെൽപ്രകാരത്തെകുടിയാന്മാരും ൧-ം–൨-ം നമ്പ്രകാരും സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച വന്ന ഹരജികൾ ൩-ം ഇതൊട ഒന്നി
ച്ച അയച്ചിരിക്കകൊണ്ടു വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന കൊല്ലം ൧൦൨൯മത മെടമാസം ൨൦൹ക്ക ൧൮൫൪മത മെയി
മാസം ൧൹ പെരുന്തൽ മണ്ണനിന്ന.
അസിഷ്ടാണ്ട കൽക്കട്ടൎക്ക
വള്ളുവനാട താലൂക്ക താസീൽദാര ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്കിൽ തച്ചമ്പാറ അംശം കൊൽക്കാരൻ ഇട്ടിരാരിച്ചൻ
നായര പനിയുടെയും കൊരയുടെയും ദീനത്താൽ ൟ മെടമാ
സം ൧൹ക്ക എപ്രെൽ മാസം ൧൨൹ ബുധനാഴ്ചയും
അര കുറിശ്ശി അംശം കൊൽക്കാരൻ ഗൊവിന്ദന മുമ്പെ ഉണ്ടാ
യിരുന്ന ക്ഷയരൊഗത്തിന്റെ പുറമെ ഛൎദ്ദിയും പൊക്കും തുടങ്ങി
മെടമാസം ൧൪൹ക്ക എപ്രെൽ ൨൫൹ം മരിച്ച പൊയിരിക്കുന്ന
പ്രകാരം മെപ്പടി അധികാരിമാരുടെ റിഫൊട്ടകൾ കിട്ടിരിക്കുന്നു.
ഇതിൽ അര കുറിശ്ശി അംശം കൊൽക്കാരൻ ഗൊവിന്ദന ക്ഷ
യരൊഗത്തിനാൽ ൫൩ സത്തെമ്പ്ര ൨൨൹ മുതൽക്ക ചന്തുക്കുട്ടി
നായരുടെ ബതലിന്മെൽ കല്പന വാങ്ങി ബതൽകാരൻ ചന്തുക്കു
ട്ടിനായര പണി നൊക്കി വരുമ്പൊഴാണ ഗൊവിന്ദൻ മരിച്ച
പൊയിരിക്കുന്നത ബതൽകാരൻ മെപ്പടി ചന്തൂകുട്ടി നായര എ
ട്ട മാസത്തൊളമായി പണി എടുത്ത വരുന്നത കൂടാതെ ശെഷി
യും പ്രാപ്തിയും ഉള്ളതിനാലും ൟ പണിക്ക ചന്തുകുകുട്ടി നായരെ
നിശ്ചയിക്കെണമെന്നാകുന്നു അധികം അഭിപ്രായം ബൊധി [ 30 ] പ്പിച്ചിരിക്കുന്നത ആ ചന്തുകുട്ടി നായരെ ഞാൻ കണ്ടതിലും ആ
യംശത്തിൽ പൊയ സമയം പണി എടുത്ത കണ്ടതിലും ൟ കൊ
ൽക്കാരൻ പണിക്ക ശെഷിയും ജാഗ്രതയും ഉണ്ടെന്നും നിശ്ച
യിച്ചാൽ പണി ശെരിയായി നടക്കുമെന്നും തൊന്നിരിക്കുകൊ
ണ്ട ചന്തുകുട്ടി നായരെ ആ കൊൽക്കാരൻ പണിക്ക സ്ഥിരപ്പെ
ടുത്താൻ കല്പനയാകെണ്ടതിന്ന വെണ്ടി അധികാരിബൊധിപ്പി
ച്ച റിഫൊട്ടും ഇതൊട ഒന്നിച്ച അയച്ച വസ്തുത ബൊധിപ്പിച്ചി
രിക്കുന്നു.
തച്ചമ്പാറ കൊൽക്കാരൻ പണിക്ക നിശ്ചയിപ്പാനായിട്ട ഒരു
വനെ ശിപാൎശി ചെയ്യാൻ അധികാരിക്ക കല്പന കൊടുത്തിരിക്ക
കൊണ്ട ആ പണിക്ക നിശ്ചയിക്കെണ്ടുന്ന വിവരം വഴിയെ
ബൊധിപ്പിച്ചുകൊൾകയും ചെയ്യാം.
വിശെഷിച്ച മെൽ പറഞ്ഞ ചന്തുകുട്ടി നായരുടെ വീട കൊ
ഴിക്കൊട്ടാകുന്നു കുറെ കാലമായിട്ട അവൻ മണ്ണാൎക്കാട്ട പാൎത്തവ
രുന്നത എന്നും അറിഞ്ഞിരിക്കുന്നു. എന്ന ൧൦൨൯ മെടമാസം ൨൨
൹ക്ക ൧൮൫൪ മെയി ൩൹ പെരുന്തൽ മണ്ണനിന്ന.
അസിഷ്ടാണ്ട കൽക്കട്ടർക്ക.
എറനാട താലൂക്കു താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി. ജൂ
ൻ ൨൧൹ ൧൫൧ാം നമ്പ്രായി ഉണ്ടായ കല്പന പ്രകാരം നിലമ്പൂ
ര അധികാരി മുഖാന്തരം കള്ള ചന്ദനം പിടിപ്പാനുണ്ടായിരുന്ന
ഒറ്റകാരൻ ആൾക്കാര മുതലായവരുടെ വിവരവും വിഹിത പ്ര
കാരം ഇനാം സംഖ്യ എഴുതിയും ൧൮൫–൮ സലക്ക ഒരു പട്ടിക
ഉണ്ടാക്കിരിക്കകൊണ്ട ആയ്തും പാണ്ടിക്കാട മുസ്സൽമാൻ പെഷ്കാ
ര മുഖാന്തരം മെൽ പ്രകാരം ചന്ദനം പിടിപ്പാനുണ്ടായിരുന്നവ
രുടെ പട്ടിക അയപ്പാൻ ജൂൻ ൨൭൹ ൧൧൨ാം നമ്പ്രായി വള്ളു
വനാട താസിൽദാൎക്ക ഉണ്ടായ കല്പനയുടെ പകൎപ്പ ആചന്ദനം
ൟ താലൂക്ക മുഖാന്തരം പെഷ്കാര പിടിച്ച ഏല്പിച്ചതാകയാൽ ഇ
വിടെ നിന്ന പട്ടിക ഉണ്ടാക്കി അയപ്പാൻ ആ താലൂക്കിൽനിന്ന
എഴുത്തൊട കൂടി അയച്ച എത്തുകയാൽ ആളുകളുടെ വിവരം
പെഷ്ക്കാൎക്ക എഴുതി അയച്ച വരുത്തി ആ വകക്കും ഇനാം സം
ഖ്യ ഇട്ട ൧൨൦–൪–൬ സലക്ക പട്ടിക ഉണ്ടാക്കി ആ പട്ടികയും ൟ
ഹരജിയൊടു കൂടി സന്നിധാനത്തിങ്കലെക്കയച്ചിരിക്കുന്നു. ജൂ
ലായി ൯൹ പെഷ്കാര എഴുതിയ മറുപടിയിൽ ൟ ചന്ദനം പി
ടിപ്പാനുണ്ടായ ഒറ്റകാരുടെ വിവരം പ്രസ്ഥാപിച്ചാൽ അവൎക്ക
വിരൊധമുണ്ടാകകൊണ്ട അവരുടെ ഇനാം പെഷ്കാര മുഖാന്ത
രം കിട്ടിയാൽ മതി എന്ന പറഞ്ഞപ്രകാരവും ശെഷം ആളുകൾ
സന്നിധാനത്തിങ്കൽ ഹാജരാവാൻ അറിയിച്ചിരിക്കുന്നു എന്നും
കാണുന്നതാകകൊണ്ട കള്ളചന്ദനം മാത്രമായി പിടിച്ചതിന്ന മു [ 31 ] മ്പെ ഇവിടെനിന്ന ഇനാം കൊടുത്തിട്ടില്ലായ്കയാൽ ചന്ദനവും ക
ള്ള പുകെലയും കൂടിട്ടും കള്ള പുകെല തന്നെയും മുമ്പെ പിടിച്ചതി
ന്ന കൊടുത്ത വന്നിരിക്കുന്ന ക്രമപ്രകാരം ആകെ ഉള്ള ഇനാം
സംഖ്യയിൽ പകുതി ഒറ്റക്കാരനും ശെഷം കൊണ്ട വെറെ ഉള്ള
എല്ലാവൎക്കും ഒപ്പപ്പം ശെരി ഇട്ടും പട്ടികയിൽ ഇനാം സംഖ്യഎ
ഴുതിട്ടുള്ളതാകയാലും ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന ൧൦൨൯ കൎക്കിടകം ൧൦൹ക്ക ൧൮൫൪ ജൂലായി മാസം ൨൪൹
മഞ്ചെരിനിന്ന.
അസിഷ്ടാണ്ട കൽക്കട്ടൎക്ക.
വള്ളുവനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി.
ൟ താലൂക്കിൽ പലമ്പൂര അംശം അരിപ്രെദെശത്ത ആങ്ങൊട്ട
പറമ്പിന്റെ വടക്ക ഭാഗം ഒടുക്കം കുന്നിന്റെ മുകളിൽ കല്ലിൻ കൂ
ട്ടത്തിൽ ഒരു നരി വന്നു ൟ മെടമാസം ൧൯൹ക്ക എപ്രെൽ മാ
സം ൩൦൹ പകൽ ഉണ്യയന്റെ ഒര ആടിന്റെ പിടിക്കുകയാൽ
അന്ന തന്നെ ഉണ്യന്റെ മകൻ ഉണ്യാലി എന്നവൻ ആളുകളെ
കൂട്ടി ചെന്ന നൊക്കുമ്പൊൾ മെപ്പടി നരിയെ കല്ലളയിൽ നിന്ന
കാണുകയും കല്ലളയിൽനിന്ന ചാടിയപ്പൊൾ മെപ്പടി ഉണ്യാലി
വെടിവെച്ച വെടികൊണ്ടു വലത്തെ കാല മൊടങ്ങി വീണും അ
പ്പൊൾ ഉടനെഉണ്യാലിയുടെ അനുജൻഅയ്ത്രസ്സ കുന്തംകൊണ്ട
കുത്തിയും കൊന്നിരിക്കുന്ന പ്രകാരവും ൟ നരി പുഴക്കാട്ടിരി അം
ശത്തിൽ പനങ്ങാങ്ങര ദെശത്ത ചുള്ളിപാറ എന്ന പാടത്തനിന്ന
ഒര പശുവിനെ പിടിച്ച അവിടെനിന്ന വന്നിട്ടാണ മെൽപ്ര
കാരം ആടിനെ പിടിച്ചത എന്നും അരിപ്രദെശത്ത മുഖ്യസ്തന്മാ
രും പലമ്പൂര അംശം അധികാരിയും എഴുതിയ റിഫൊട്ടുകളൊട കൂ
ടി നരിയുടെ തൊലും നഖം ൧൮-ം പല്ല ൩-ം ഹാജരാക്കി കാട്ടുകയും
ചെയ്തിരിക്കുന്നു. പഴുക്കാ പുള്ളി നരിയാകുന്നു. തൊല അളപ്പിച്ച
തിൽ വാല കൂടാതെ ഒടല ൫ അടിയും വാല ൩ അടിയും കൂടി ൮
അടി നീളവും ഉയരം ൨꠱ അടിയും കണ്ടിരിക്കുന്നു. പല്ല ഒന്ന കുറ
വുള്ളതിന്റെ സംഗതികൊണ്ട ഉണ്യാലിയൊട ചൊദിച്ചാറെ നാ
ല പല്ലഉള്ളതിൽ ഒന്ന പൊട്ടിപൊയി കുറ്റി ആയിരുന്നതിനാൽ
പറിച്ച എടുപ്പാൻ കിട്ടിട്ടില്ലെന്നും പറകയും ആ സംഗതിക്ക അ
ധികാരിക്ക കല്പനയച്ച മറുപടി വരുത്തിയ്തിലും ഒരു പല്ല പൊടി
ഞ്ഞ പൊയിട്ടുള്ളത ശെരിയെന്നും കണ്ടിരിക്കുന്നു. ൟ നരിയെ
കുലപ്പെടുത്തിയ്തായി പറയുന്നത നല്ല നാട്ടുപുറവും ജനങ്ങൾ
ക്കും കാലികൾക്കും മറ്റും ഉപദ്രവം ഉള്ളതും ആയസ്ഥലമാകുന്നു.
വെടി വെച്ച ഉടനെ തൊല പൊളിക്കും മുമ്പെ ൟ നരിയുടെ ശ
വം സന്നിധാനത്തിങ്കൽ കൊണ്ടവന്ന കാട്ടിയ്തായും ഉണ്യാലി
മെൽ പ്രകാരം വെടി വെച്ചത നിജമെന്നും അന്ന്യെഷണത്തി [ 32 ] ലും അറിഞ്ഞിരിക്ക കൊണ്ട ഇനാമത്തിന്ന വെണ്ടി മെപ്പടിതൊ
ല പല്ല നഖങ്ങൾ ഉണ്യാലിയെ ഏല്പിച്ചും അധികാരി മുഖ്യസ്ഥ
ന്മാരുടെ റിഫൊട്ടകൾ മൂന്നും ഇതൊടു കൂടി സന്നിധാനം മുമ്പാ
കെ അയച്ച വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൨൯മെ
ടം ൨൬൹ക്ക ൧൮൫൪മത മെയി മാസം ൭൹ പെരുന്തൽ മണ്ണ
നിന്ന.
അസിഷ്ടാണ്ട കൽക്കട്ടൎക്ക.
വള്ളുവനാട താലൂക്ക താസീൽദാര ബൊധിപ്പിക്കുന്ന ഹരജി
മെയി ൧൦൹ത്തെ സൎക്കലർ ൨ാം നമ്പ്ര കല്പനയും അതൊടു കൂടി
അയച്ച ഇരിമ്പ അയിരിന്റെയും മറ്റും കാൎയ്യത്തിൽ അറിയെ
ണ്ടുന്ന വിവരങ്ങളുടെ ചൊദ്യകടലാസ്സും ൧൨൹ കിട്ടി. ൟ സം
ഗതിയെ കുറിച്ച ഹജൂരിൽനിന്ന മെയ്നി ൬൹ ൨൩ാം നമ്പ്രായി
ഉണ്ടായ കല്പനയും ൧൦൹ കിട്ടിരിക്കുന്നു. കല്പനകളിൽ പറയുന്ന
സംഗതികളെ കുറിച്ച അന്ന്യെഷണങ്ങൾ ചെയ്ത മറുപടികൾ
എഴുതി വരുന്നു. അയിരിന്റെയും ഇരിമ്പിന്റെയും പണിത്തര
ങ്ങളുടെയും മാതിരികൾ അയപ്പാൻ രണ്ട കല്പനയിലും പറയുന്നു
ണ്ടാകകൊണ്ട രണ്ട വകക്കും പ്രത്യെകം പ്രത്യെകമായി അയ
ക്കെണമെങ്കിൽ ശിലവ എരട്ടിപ്പായിട്ട വരുന്നതാകയാൽ എല്ലാ
മാതിരിയും ഒരുവക തയ്യാറാക്കി സന്നിധാനം മുമ്പാകെയൊ ഹജൂ
ൎക്കൊ ഒരു ദിക്കിലെക്കയച്ചാൽ മതിയാകുമൊ എങ്ങിനെയെന്നറി
യുന്നില്ലായ്കകൊണ്ട ആ വിവരത്തിന്നും ഇരിമ്പ വക പണി
കൊപ്പുകളിൽ തൊക്കുകൾ ഉടനെ ഉണ്ടാക്കി തീരെണ്ടതിലെക്കതാ
മസവും ശീലവും കുറെ അധികം വെണ്ടി വരുന്നതാകയാൽ മു
മ്പെ ദ്രൊഹക്കാരൻ മുയ്തിയന്റെ കുടിയിൽനിന്ന എടുത്ത സന്നി
ധാനത്തിങ്കിൽ അയച്ചിട്ടുള്ള തിരി വെച്ച തൊക്കും നാടൻ ചട്ട
പാത്തി തൊക്കും ഇതിലെക്ക മാതിരിക്ക എടുപ്പാനാവുമൊ ഏത
പ്രകാരമെന്ന കല്പന അറിവാനായി വസ്തുത ബൊധിച്ചിരിക്കു
ന്നു, വിശെഷിച്ച മെൽ പറഞ്ഞ തൊക്കുകൾ എടുപ്പാനാവുന്ന
തല്ലെങ്കിൽ മെയി ൧൯൹ത്തെ ൧൬൮ ആം നമ്പ്ര പൊലീസ്സ റി
ഫൊട്ടൊട കൂടി സന്നിധാനത്തിങ്കലെക്കയച്ചിരിക്കുന്ന ദ്രൊഹകു
റ്റത്തിൽ പ്രവെശിക്കാൻ പൊകുന്നു എന്ന പറയുന്ന ഉണ്ണി കു
ഞ്ഞന്റെ തൊക്ക അതിലെ ൬ാം സാക്ഷി രായുവിന്റെ കയ്യിൽ
പണയം ഉള്ളത ഇവിടെ വരുത്തി വെച്ചിട്ടുള്ളത ൫ ഉറുപ്പികക്ക
വിലതീൎത്ത തരാമെന്ന അവര പറഞ്ഞിരിക്കുന്നു. വിസ്താരത്തി
ൽപ്പെട്ട തൊക്കാകകൊണ്ട ആയ്ത മെൽ പറഞ്ഞ വകക്കായിട്ട അ
വരൊട വാങ്ങുന്നതില്ക്ക വിരൊധം ഉണ്ടൊ എന്നറിവാനായി
ൟ വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു. ഒരു തൊക്ക പുതുതായി
ഉണ്ടാക്കാൻ ഏകദെശം ഒരു മാസത്തൊളം താമസം വെണ്ടി വ [ 33 ] രുന്നതാകകൊണ്ട ൟ വകക്ക ശ്രമിക്കുന്നതാണ എന്ന ൧൦൨൯
ഇടവം ൮൹ക്ക ൧൮൫൪ മെയി ൨൦൹ പെരുന്തൽ മണ്ണനിന്ന.
അസിഷ്ടാണ്ട കൽക്കട്ടൎക്ക
ഏറനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി. കു
ഞ്ഞി അമ്മയുടെ വീട്ടിൽ വള്ളുവമ്പ്രം അംശം വക കണക്കുകൾ
സൂക്ഷിച്ചിരുന്നത ആ വീട്ടിന്ന തീ പറ്റിയ സമയം വെന്ത
പൊയ്തിന്റെ ഏതെല്ലാം പ്രതികളാകുന്നു താലൂക്ക റിക്കാട്ടിൽ ഉള്ള
ത എന്ന ശൊധന ചെയ്യിച്ച പെര ലീസ്തുണ്ടാക്കി അയപ്പാൻ
എപ്രെൽ ൪൹ ൫൩ാം നമ്പ്രായി ഉണ്ടായ കല്പന എത്തി അറിക
യും ചെയ്തു.
കണക്കുകൾ വെന്ത കൂട്ടത്തിൽ അതിന്റെ പെര ലീസ്തും പൊ
യിരിക്കകൊണ്ട ഇന്നിന്ന കണക്കുകൾ വെന്ത പൊയി എന്ന
നിശ്ചയിപ്പാൻ പാടില്ലാ എങ്കിലും ആയംശം വകയായി താലൂ
ക്ക റിക്കാട്ടിൽ ഉള്ള എല്ലാ കണക്കുകളും വെന്ത പൊയ്ത കഴിച്ചകിട്ടി
ഇപ്പൊൾ അംശത്തിൽ ഹാജരുള്ള കണക്കുകളും ശൊധനചെയ്ത
തിൽ താലൂക്കിൽ കണ്ട വക തന്നെ അംശത്തിൽ ഉള്ളത കഴിച്ച
അംശത്തിൽ ഇല്ലാതെ താലൂക്ക റിക്കാട്ടിൽ ഹാജരുള്ള വക കണ
ക്കുകളുടെ വിവരം പെരീസ്തുണ്ടാക്കി ൟ ഹരജി ഒന്നിച്ച സന്നി
ധാനത്തിങ്കലെക്കയച്ചിരിക്കുന്നു പെര ലീസ്ത പ്രകാരമുള്ള എ
ല്ലാ കണക്കിന്റെ പകൎപ്പകളും അംശത്തിലെക്ക കൊടുപ്പാനായി
മെനൊനെ കൊണ്ട പകൎപ്പ എഴുതിച്ച വരുന്നതും ഉണ്ട. അം
ശം മെനൊൻ കെശവൻ നായൎക്ക കണക്കുകൾ സൂക്ഷിപ്പാൻ
തട്ട ഇട്ടതായ നല്ല സ്ഥലം ഉണ്ട. അങ്ങിനെ ഉള്ള നല്ല സ്ഥല
ത്ത സൂക്ഷിക്കാതെ തട്ടില്ലാത്ത സ്ഥലത്ത കണക്കുകൾ സൂക്ഷി
ച്ചത അയാൾപക്കൽ തെറ്റാക കൊണ്ടും ഇങ്ങിനെ മിക്കവാറും
അംശം മെനൊൻമാര നടന്ന വരുന്നതായി അറിഞ്ഞിരിക്കയാ
ലും ൟ ആളും ശെഷം അംശം മെനൊന്മാരും മെലാൽ ശെ
രിയായി നടന്ന വരുവാൻ വെണ്ടി കെശവൻ നായൎക്ക ൟ കു
റി തക്കതായ ഒരു കല്പന ഉണ്ടാകെണ്ടതാണെന്ന തൊന്നി ൟ
വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു, എന്ന ൧൦൨൯ കൎക്കിടകം
൧൦൹ക്ക ൧൮൫൪മത ജൂലായി മാസം ൨൪൹.
അസിഷ്ടാണ്ട കൽക്കട്ടർ
വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന ൧൨൫൮ാം
ഫസലിയിൽ ൧൮൩ാം നമ്പ്രായി കൊടക്കാട്ട കണ്ടര മെനൊ
ന കൌൾ കൊടുത്തിട്ടുള്ള വടക്കെ മണ്ണ പറമ്പ മുതൽ ൨ നിലം [ 34 ] കുഞ്ചു നമ്പ്യാൎക്ക വിറ്റിരിക്കുന്നു എന്നും കുഞ്ചുനമ്പ്യാര ഇപ്പൊ
ൾ പുഴ തിരിച്ച മുൻമ്പെത്തെ പ്രകാരമല്ലാതെ നടപ്പാക്കാൻ വി
ചാരിക്കുന്നതിനാൽ വെറെ കൌൾ കൊടുക്കെണമെന്നും കണ്ടര
മെനൊനും കുഞ്ചുനമ്പ്യാരും ബൊധിപ്പിച്ച ൨ ഹരജികളും പട്ടയ
പകൎപ്പും ഇതൊട ഒന്നിച്ചയക്കുന്നു. അതിൽ പറയുന്ന സംഗതി
അന്ന്യെഷിച്ചും സ്ഥലം നൊക്കിച്ചും വിഹിത പ്രകാരം പ്രവൃത്തി
ച്ച ദസ്താപെജകളൊടു കൂടി താമസിയാതെ റിഫൊട്ടചെയ്കയും
വെണം എന്ന ൧൦൨൯ മിഥുനം ൧൹ക്ക ൧൮൫൪ാമത ജൂൻമാ
സം ൧൩൹ ഒറവമ്പുറത്തനിന്ന.
അസിഷ്ടാണ്ട കൽക്കട്ടർ.
വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന ആന മ
ലയിൽ സൎക്കാരവക മരപ്പണി എടുപ്പിക്കുന്ന സായ്പവർകൾ
നമുക്കയച്ച കത്ത നൊക്കുമ്പൊൾ അപിടെ പണിക്ക വെണ്ടി
ൟ ജൂലായി ൫൹ മുതൽ ൫ മാസം വരെക്ക ആറാറ കണ്ടി മ
രം പിടിക്കുന്ന രണ്ട വലിയ ആനകളും പലകകൾ വലിപ്പാ
ൻ തക്ക ൨–൩ ചെറിയ ആനകളും വാടകക്കായി ആവിശ്യം
ഉണ്ടെന്നും വലിയ ആനകൾക്ക ഒര പണിക്ക ൩–൩꠱ വരെ
ഉറുപ്പികപ്രകാരവും ചെറിയ ആനകൾക്ക ഒര പണിക്ക ൧ 2꠱ ൨
ഉറുപ്പിക വരെയും വാടകയും ആനക്കാരുടെ മാസ്പടിയും ആന
കളുടെ ചിലവും സൎക്കാരിൽനിന്ന കൊടുക്കുമെന്നും അപ്രകാരം
ആനകളെ കൊടുപ്പാൻ മനസ്സുള്ളവര മെപ്പടി ൹ക്ക മുമ്പെ ആ
നകളെ അവരുടെ കാൎയ്യസ്തനൊടു കൂടി അയച്ചാൽ ആനകളെ
സായ്പവർകൾ നൊക്കി ബൊധിച്ചാൽ ഏറ്റ വാങ്ങുകയും കരാറ
ചെയ്കയും വാടകയിൽ ന്യായപ്രകാരം അഡുവാൻസ്സ കൊടുക്കു
കയും ചെയ്യുമെന്നും കാണുന്നതാകകൊണ്ട ൟ വിവരം ആ താ
ലൂക്കിൽ ആനകൾ ഉള്ള പ്രമാണികളെ അറിയിച്ചും ഇത സൎക്കാ
ര പണിയാകകൊണ്ടു യാതൊര തകരാറില്ലാത്തതകൊണ്ടു ആയ്ത
മനസ്സിലാക്കിയും മെൽപ്രകാരം ആനകളെ എത്തിപ്പാൻ ആൎക്കെ
ങ്കിലും മനസ്സുണ്ടെങ്കിൽ ആ വിവരത്തിന്നും ഇല്ലെ
ങ്കിൽ ആ വിവരത്തിന്നും റിഫൊട്ട ചെയ്കയും വെണം. എന്ന
൧൮൫൪ ജൂൻ ൨൧൹ പെരുന്തൽ മണ്ണനിന്ന.
അസിഷ്ടാണ്ട കൽക്കട്ടർ.
ഏറനാട താലൂക്ക ശിരസ്തെദാൎക്ക എഴുതിയ കല്പന. ചീക്കൊട
അംശം കൊൽക്കാരൻ ചാച്ചുണ്ണിനായര പ്രായാധിക്യത്താൽ അ
പ്രാപ്തനായിരിക്കുന്നതിനാൽ പണിക്ക അനന്തിരവൻ കൊന്ത
ൻ കുട്ടി നായര മകൻ ചാത്തുക്കുട്ടി ഇവരിൽ ഒരാളെ നിശ്ചയി [ 35 ] ക്കെണ്ടതിന്ന ആഗസ്ത ൧൹ ൧൫൫ാം നമ്പ്രായി ബൊധിപ്പി
ച്ച റിഫൊട്ടും മെൽപറഞ്ഞവരും എത്തി. അനന്തിരവൻ കൊന്ത
ൻ കുട്ടിനായൎക്കും പ്രായം അധികമായിരിക്കുന്ന പ്രകാരവും മ
കൻ ചാത്തുക്കുട്ടി ചെറുപ്പക്കാരനും ശെഷി ഉള്ളവനെന്നും കാ
ണുകയും അവനെ നിശ്ചയിക്കുന്നതും സമ്മതമെന്ന ചാച്ചുണ്ണി
നായര ബൊധിപ്പിക്കയും ചെയ്തിരിക്കകൊണ്ട മെപ്പടി കൊൽ
ക്കാരൻ പണിക്ക ചാത്തുക്കുട്ടിയെ നിശ്ചയിച്ചിരിക്കുന്നു. അവ
നെകൊണ്ട പണി നടത്തിച്ചകൊൾകയും പണി നൊക്കി തുടങ്ങു
ന്ന ൹ മുതൽക്ക അവന്റെ പെര പട്ടികയിൽ ചെൎത്തകൊൾക
യും വെണം. എന്ന ൧൮൫൪ ആഗസ്ത ൨൹ മലപ്രത്തനിന്ന.
അസിഷ്ടാണ്ട കൽക്കട്ടർ.
ഏറനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന. നിലമ്പൂര
അധികാരി മുഖാന്തരവും പാണ്ടിക്കാട മുസൽമാൻ പെഷ്കാര മുഖാ
ന്തരവും കള്ള ചന്ദനം പിടിച്ചതിന്റെ ഇനാം കൊടുപ്പാൻ ഓ
ഹരി ചെയ്ത പട്ടികകൾ ജൂലായി ൨൪൹ത്തെ ൧൪൯ാം നമ്പ്ര റി
ഫൊട്ട ഒന്നിച്ച അയച്ചത നൊക്കിയതിൽ ഒട്ട ഇനാമത്തിൽ നെ
ർപകുതി ഒറ്റകാൎക്കും ശെഷം സംഖ്യ കൊണ്ട എല്ലാവൎക്കും സ
മമായിം ഓഹരി ഇട്ട കണ്ടിരിക്കുന്നു. അത ശെരി അല്ലാ. ഒറ്റ
കാരന്റെയും പിടിച്ചവരുടെയും അവസ്തപ്രകാരം ഇനാം ഓഹ
രിയാക്കെണ്ടതാകകൊണ്ട അപ്രകാരം നാം ഓഹരി നിശ്ചയിച്ച
പട്ടികകൾ ഉണ്ടാക്കിയ്തിൽ നിലമ്പൂര അധികാരി മുഖാന്തരം പി
ടിച്ചതിന്റെ ഇനാം പട്ടിക ൟ കല്പന ഒന്നിച്ചയച്ചിരിക്കുന്നു.
മെൽ പറഞ്ഞ ഇനാം ൧൮ ഉറുപ്പിക ൫ അണ. ൮ പൈ—ജൂൻ
൨൧൹ത്തെ ൧൫൧ാം നമ്പ്ര കല്പനപ്രകാരം ആ താലൂക്കിൽ അനാ
മത്തുള്ളത മെപ്പടി പട്ടികപ്രകാരം തന്റെ മുൻമ്പാകെ അതാത ആ
ളുകൾക്ക കൊടുത്ത പട്ടികയിൽ ഒപ്പിടിയിച്ച വാങ്ങി മറുപടിഒന്നി
ച്ച പട്ടിക താമസിയാതെ മടങ്ങിഅയക്കുകയും വെണം. എന്ന
൧൮൫൪ാമത ആഗസ്ത മാസം ൧൹ മലപ്രത്ത നിന്ന.
അസിഷ്ടാണ്ട കൽക്കട്ടർ.
വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന. ൟ ൬൩ാം
ഫസലി ജമാവന്തി ഫയസ്സലിനായി ൟ ജൂൻ മാസം ൧൨൹
തിങ്കളാഴ്ച മുതൽക്ക പാണ്ടിക്കാട്ടിലും ൧൯൹ തിങ്കളാഴ്ച മുതൽക്ക അ
ങ്ങാടിപ്രത്തും കച്ചെരിയൊടു കൂടി നാം താമസിക്കുന്നതാകകൊണ്ട
ജമാവന്തി ഫയസ്സലിനാവിശ്യമുള്ള കണക്കുകളൊടു കൂടി നെ
ന്മിനി പാണ്ടുിക്കാട തുവ്വയൂര ചെമ്പ്രശ്ശെരി മെലാറ്റൂര—വെട്ടത്തൂ
ര—അരക്ക പറമ്പ. ൟ ഏഴഅംശം മെനൊൻമാരെ മുടിപ്പകഴിഞ്ഞ [ 36 ] ഉടനെ പാണ്ടിക്കാട്ടും—കാൎയ്യാപട്ടം—തച്ചാട്ടര—ചെത്തല്ലൂര—തിരുവഴം
കുന്ദ— കൊട്ടൊപാടം— അരകുറിശ്ശി— തച്ചമ്പാറ— തെങ്കര— കുമരംപു
ത്തൂര— ൟ ഒൻപത അംശം മെനൊൻമാരെ നാം എത്തുമ്പൊഴക്ക
അങ്ങാടിപ്രത്തും ഹാജരാവാൻ തക്ക പ്രകാരമാക്കികൊൾകയും
ഏറകുറവുള്ള പട്ടയം തെയ്യാറാക്കിച്ച ഒത്തനൊക്കാനും മറ്റും വെ
ണ്ടി താലൂക്കിൽനിന്ന ഒരു ഗുമസ്തനെയും അയച്ചകൊൾകയും അ
ങ്ങാടിപ്രത്ത കച്ചെരിയാക്കി താമസിക്കുന്ന ദിവസങ്ങളിൽ മെ
ലെ കുന്ത—കീഴെകുന്ത — ജമാവന്തി കൂടി ഫയസ്സലാക്കുന്നതാകയാൽ
അവിടെ ഉള്ള മണെഹാരന്മാരെയും ൧. ൨ പ്രമാണി കുടിയാന്മാ
രെയും ൧൯൹ തിങ്കളാഴ്ചക്ക നാം അങ്ങാടിപ്രത്ത എത്തുമ്പൊഴക്ക
അങ്ങാടിപ്രത്ത ഹാജരാവാൻ തക്ക പ്രകാരമാക്കികൊൾകയും വെ
ണം. എന്ന ൧൦൨൯ എടവം ൨൫൹ക്ക ൧൮൫൪ാമത ജൂൻ മാസം
൬൹ മലപ്രത്ത നിന്ന.
അസിഷ്ടാണ്ട മജിസ്ത്രെട്ട.
ചെറനാട താലൂക്ക ഹെഡപൊലീസാപ്സൎക്ക എഴുതിയ കല്പന.
അന്ന്യായം കൃഷ്ണൻ നമ്പ്യാര പ്രതി മാന്ദൻ നമ്പ്യാര മുതൽ ൨ാൾ
അടി കലശൽ ചെയ്കയും ആ കലശലിൽ അന്ന്യായക്കാരന്റെ
കയ്യിന്റെ എല്ല മുറികയും ചെയ്തിട്ടുള്ള കാൎയ്യം താൻ വിസ്തരിച്ച കൃ
മിനാൽ കമ്മിട്ട ചെയ്ത റപ്പൊടത്ത പകൎപ്പ മുതലായ്ത ഡിസമ്പ്ര
൬൹ത്തെ ൩൨൯ാം നമ്പ്ര റിപ്പൊട്ടൊന്നിച്ചയച്ചത എത്തി നൊ
ക്കിയ്തിൽ ൟ കുറ്റം നടന്ന വിവരത്തിന്ന അധികാരി ആദ്യം റ
പ്പൊടത്ത ചെയ്യാതെയും ആ സംഗതിയെ കുറിച്ച ആയാളൊട
വിസ്തരിച്ചതിന്ന ബൊധിപ്പിച്ച സമാധാനം ഒട്ടും മതിയായിട്ടി
ല്ലാതെയും കാണുന്നു ൟ വക കാൎയ്യങ്ങളിൽ ഉടനെ വെണ്ടുന്ന
അന്ന്യെഷണം ചെയ്ത റപ്പൊടത്ത അയക്കാതെ താമസിക്കുന്ന
ത തെറ്റാകകൊണ്ട ആ തെറ്റിന്ന മെപ്പടി അധികാരിക്ക ൟ
പ്രാവിശ്യം ൨ ഉറുപ്പിക പിഴ കല്പിച്ചിരിക്കുന്നു ആയ്ത അയാളുടെ
ൟ മാസത്തെ മാസ്പടിയിൽ കഴിച്ച എഴുതികൊൾകയും വെണം
എന്ന ൧൮൫൪ ഡിസമ്പ്ര ൧൮൹ മലപ്രം.
അസിഷ്ടാണ്ട മജിസ്ത്രെട്ട.
ചെറനാട താലൂക്ക ഹെഡപൊലീസാപ്സൎക്ക എഴുതിയ കല്പന.
ഹെഡപൊലീസാപ്സരന്മാര തീൎപ്പ ചെയ്ത കാൎയ്യങ്ങളിൽ ഭൂമിസം
ബന്ധമായ നമ്പ്രകളുടെയും പൊലീസ്സ മാത്രം ഉള്ളതായ ശെഷം
നമ്പ്രകൾ നശിപ്പിക്കെണ്ടുന്നതിന്റെയും ലീസ്തകൾ പ്രത്യെകമാ
യി ഉണ്ടാക്കി അയപ്പാൻ സൎക്കലരായും പ്രത്യെകം വിവരമായി
നവെമ്പ്ര൨൹ ൨൬൭ാം നമ്പ്രായും തനിക്കയച്ച കല്പനകൾ പ്രകാ [ 37 ] രം ലീസ്തകൾ ഇതവരെ എത്തീട്ടില്ലാ ൟ സംഗതിയെ കുറിച്ച
ഇപ്പൊഴും മജിസ്ത്രെട്ടിൽനിന്ന യാദാസ്ത വന്നിട്ടുള്ളതും ലീസ്ത
കൾ ഉടനെ കിട്ടെണ്ടതുമാകകൊണ്ട മുമ്പെ അയച്ച കല്പനയിലെ
താല്പൎയ്യപ്രകാരം ഇനി ഒട്ടും താമസം വരാതെ കൂടുന്ന വെഗത്തി
ൽ മെൽ പറഞ്ഞ ൨ വക ലീസ്തും തെയ്യാറാക്കിച്ച അയക്കുകയും
വെണം എന്ന ൧൮൫൪ ഡിസമ്പ്ര ൬൹ മലപ്രത്ത നിന്ന.
അസിഷ്ടാണ്ട മജിസ്ത്രെട്ട.
ചെറനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പന.
അന്യായം കുഞ്ഞൊലൻ കുട്ടിയും പ്രതി കാതര മൂത്ത മുതലായവ
രും തമ്മിൽ തൎക്കമുള്ള നിലത്തെ വിള മദ്ധ്യസ്ഥമായി വെച്ചിട്ടുള്ള
ത കല്പന പ്രകാരം വിട്ട കൊടുക്കാതെ നിൎത്തിരിക്കുന്നു എന്ന മെ
പ്പടി കുഞ്ഞൊലന്റെ ഹരജി മെൽ കഴിഞ്ഞ അക്ടമ്പ്ര ൧൭൹താ
ൻ ബൊധിപ്പിച്ച മറുപടിയിൽ കാണിച്ചിട്ടുണ്ടെല്ലൊ.
തന്റെ തീൎപ്പിന്മെൽ കുഞ്ഞൊലൻ ഇവിടെ അഫീൽ ബൊ
ധിപ്പിച്ചത അവധി കഴിഞ്ഞിട്ടാകയാൽ ആ അഫീൽ ഉപെക്ഷി
ച്ച നവെമ്പ്ര ൨൨൹ മറുപടി കല്പിച്ച അയച്ചിരുന്നു. എങ്കിലും
അതിന്റെ ശെഷം കുഞ്ഞൊലൻ ബൊധിപ്പിച്ച പലവക ഹ
രജിയിൽ കാണിച്ച സംഗതികളാൽ അഫീൽ സ്വീകരിച്ചിരിക്ക
കൊണ്ട മെൽ പ്രകാരം വെച്ചിട്ടുള്ള വിള ൨ാമത കല്പനവരെ വി
ട്ട കൊടുക്കാതെ ബന്തൊവസ്തിൽ തന്നെ നിൎത്തി കൊൾകയും
വെണം എന്ന ൧൮൫൪ാമത ഡിസെമ്പ്ര മാസം ൮൹ മലപ്ര
ത്ത നിന്നും.
അസിഷ്ടാണ്ട മജിസ്ത്രെട്ട.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പ
ന, മൊയ്തിൻ മുസലിയാര മുതലായവൎക്ക തന്നൊടുള്ള സിദ്ധാന്ത
ത്താൽ താൻ രാജദ്രൊഹത്തിന്ന ശ്രമിക്കുന്നു എന്നും മറ്റും പ്ര
സ്താപം ഉണ്ടാക്കുകയും പാട്ട എഴുതിയ ഒര ഓല ശൊധന ചെ
യ്ത എടുത്ത പ്രകാരമാക്കുകയും ചെയ്തിരിക്കുന്നു എന്നും മറ്റും പാ
ണ്ടിക്കാട അംശം ദെശത്തിരിക്കും കുഞ്ഞൊന്മുട്ടി തപാൽ വഴിക്ക
ബൊധിപ്പിച്ച ഒര ഹരജി ൟ കല്പന ഒന്നിച്ചയച്ചിരിക്കുന്നു ഹ
രജിയിൽ പ്രസ്ഥാപിച്ച കാൎയ്യം തന്റെ മുമ്പാകെ അന്ന്യെഷണം
നടന്ന വരുന്നതാകകൊണ്ട അതൊടു കൂടി ൟ ഹരജിയും ചെ
ൎത്തനൊക്കി ക്രമപ്രകാരം നടന്ന റിഫൊട്ട ചെയ്കയും വെണം.
ൟ കാൎയ്യം നാം ഇയ്യടെ ഒറവമ്പ്രത്ത വന്ന സമയം അന്ന്യെഷി
ച്ചതിൽ തമ്മിൽ ചില സിദ്ധാന്തങ്ങൾ ഉള്ള പ്രകാരവും അതിനാ
ൽ ഉണ്ടാക്കിയ്തൊ എന്നും പ്രമാണിപ്പാൻ പാടില്ലാതെയും തൊന്നി [ 38 ] രിക്കുന്നു ഹരജിക്കാരൻ തന്റെ മുമ്പാകെ ഹാജരായിട്ടുണ്ടൊ എ
ന്നറിയുന്നില്ലാ ഹാജരായിട്ടുണ്ടെങ്കിൽ ഇങ്ങിനെ ഉള്ള കാൎയ്യത്തി
ൽ മതിയായ ഒര ഉറപ്പ കിട്ടാതെ ഹരജിക്കാരനും മറ്റ അതിൽ
പ്പെട്ടവൎക്കും ഒരു കഷ്ടത്തിന്ന ഇടവരാത്ത പ്രകാരം നിൎത്തെണ്ട
താകുന്നു എന്ന ൫൪ ജൂൻ ൬൹ മലപ്രത്തനിന്ന
അസിഷ്ടാണ്ട മജിസ്ത്രെട്ട.
വള്ളുനാട താലൂക്ക ഹെഡ പൊലീസാപ്സൎക്ക എഴുതിയ കല്പ
ന കഴിഞ്ഞ മെയി മാസം ൨൭നു- ൧൭൭ാം നമ്പ്രായി താൻ ബൊ
ധിപ്പിച്ച റിഫൊട്ടിൽ പറയുന്ന മൂത്ത കുട്ടിവക മുതലുകളുടെ സം
ഗതിയെ കുറിച്ചമജിസ്ത്രെട്ടിലെക്ക യാദാസ്തയച്ചതിന്ന വന്ന മറു
പടി നൊക്കുമ്പൊൾ മൂത്ത കുട്ടിവക വിവരം പറയുന്ന മുതലുക
ൾ പലവക മുതൽ വിറ്റ കൂട്ടത്തിൽ മജിസ്ത്രെട്ടിൽ വിറ്റ അതി
ന്റെ വില ൫ ഉറുപ്പിക ൧൨ണ— വസൂലായിരിക്കുന്ന പ്രകാരം
കാണുകയും ആ സംഖ്യക്ക ൬൩൮ാം നമ്പ്രായി ഉണ്ടിക വരിക
യും ചെയ്തിരിക്കകൊണ്ട ആ ഉണ്ടിക ൟ കല്പന ഒന്നിച്ചയച്ചി
രിക്കുന്നു. ഉണ്ടിക പ്രകാരമുള്ള മുതൽ ആ താലൂക്ക ഖജാനയിൽ
നിന്ന ചിലവെഴുതി മെയി ൧൫൹ത്തെ ൧൧൨ാം നമ്പ്ര കല്പന
പ്രകാരം മൂത്ത കുട്ടിയുടെ കാരണവൻ മുയ്തിൻ കുട്ടി പക്കൽ കൊ
ടുത്ത രെശീതി വാങ്ങി ആയ്തും മെപ്പടി കല്പന പ്രകാരം തികച്ചും
നടന്ന മറുപടി ബൊധിപ്പിച്ച കാണുന്നില്ലായ്കയാൽ ആ വിവ
രത്തിന്നും മറുവടി റിഫൊട്ട ഒന്നിച്ച രെശീതി ഇങ്ങൊട്ടയക്കുക
യും വെണം. എന്ന ൧൮൫൪ാമത ജൂൻ മാസം ൧൨൹ ഒറവമ്പ്ര
ത്തനിന്ന [ 39 ] THE
MALAYALAM READER
PART II.
അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.
ചെറനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. ൟ താലൂക്കിൽ കൊടുവായൂര അംശത്തിൽ കടുക്കാ
യി മമ്പുറത്തിരിക്കും ൟഴവൻ രാമന്റെ മകൻ തുപ്രനെന്ന കു
ട്ടി പുഴയിൽ വീണ മരിച്ച പൊയിരിക്കുന്ന പ്രകാരം മുഖ്യസ്ഥ
ന്മാരുടെ റിഫൊട്ടൊട കൂടി രാമൻ വന്ന പറകയാൽ ആ കാൎയ്യം
അന്ന്യെഷിപ്പാനായി പൊയിരിക്കുന്ന വിവരത്തിന്ന കൊടുവാ
യൂര അംശം അധികാരി ബൊധിപ്പിച്ച റിഫൊട്ട എപ്രെൽ ൨൮
൹ എത്തുകയാൽ മെപ്പടി സ്ഥലത്ത പൊയി ശവം നൊക്കി യാ
ദാസ്ത എഴുതി അന്ന്യെഷണ വിസ്താരം ചെയ്ത ബൊധിപ്പിപ്പാ
ൻ ൟ താലൂക്ക സബാപ്സര ആലിക്ക കല്പന കൊടുത്ത ആയാൾ
പൊയി ശവം നൊക്കി യാദാസ്ത എഴുതി മറ ചെയ്യാൻ തക്കവ
ണ്ണമാക്കി ൧ തുപ്രൻ എന്റെ കുട്ടിയുടെ തള്ള ചക്കി—൨ തന്ത രാമൻ
൩ ജെഷ്ഠൻ വെലു—൪ ശവം നൊക്കിയ വൈദ്യൻ പെരുമണ്ണാ
ൻ കുഞ്ഞാപ്പു—ഇവരൊട വിസ്തരിച്ച കയ്പീത്ത മുതലായ്ത റിഫൊ
ട്ടൊട കൂടി അയച്ചത നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്ത
തിൽ മെടമാസം ൧൭൹ക്ക ൫൨ാമത എപ്രെൽ മാസം ൨൭൹
ചൊവ്വാഴ്ച പകൽ തിരിഞ്ഞയ്യടിയാകുമ്പൊൾ മെപ്പടി കുട്ടിയെ കു
ടിയിൽ കാണായ്ക കൊണ്ട തള്ള ചക്കി എന്നവൾ തിരഞ്ഞ നൊ
ക്കുമ്പൊൾ വടക്കെ കൊഴുപറമ്പിൽനിന്ന മൂന്നൂര പുഴയിലെക്ക
എറങ്ങുന്ന ദിക്കിൽ ഒരു കുത്തിയ പാളയും കുറെ എരുന്തും ഇരി
ക്കുന്നത കാണുകയും കുട്ടിയെ കാണാതെ ഇരിക്കയും ചെയ്തപ്പൊ
ൾ തള്ള നിലവിളിച്ചാറെ ആ നിലവിളി കെട്ട അവളുടെ മകനാ
യ ചന്തു എന്നവൻ പാഞ്ഞ ചെന്ന പുഴയിൽ വെള്ളത്തിൽ എ
റങ്ങി തിരഞ്ഞ നൊക്കിയപ്പൊൾ തുപ്രൻ എന്ന കുട്ടിയുടെ ശവം
കിട്ടിയ പ്രകാരവും പുഴയിൽ വെള്ളത്തിൽ എറങ്ങി എരുന്ത തപ്പു
മ്പൊഴൊ മറെറാ നിലതെറ്റി വെള്ളം കുടിച്ച മരിച്ച പ്രകാരമ
ല്ലാതെ ഒരുത്തരും ഒന്നും ചെയ്ത മരിച്ച പ്രകാരം കാണുനില്ലായ്ക
കൊണ്ട ൟ കാൎയ്യത്തിന്നുണ്ടായ വിസ്താരം മുതലായ ദസ്താപെ
ജകൾ പെരീസ്ത പ്രകാരം ഇതൊടു കൂടി അയച്ച വസ്തുത ബൊ
ധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൨൭ാമത മെടം ൨൪൹ക്ക ൧൮൫൨ മെ
യി ൪൹ [ 40 ] ചെറനാട താലൂക്ക കച്ചെരിയില്ക്ക,
മെപ്പടി താലൂക്ക സബാപ്സര ആലി ബൊധിപ്പിക്കുന്നത.
കൊടുവായൂരഅംശം അധികാരി ബൊധിപ്പിച്ച റഫൊടത്ത അ
യച്ചിരിക്കുന്നു എന്നും അതിൽ പറയുന്ന ൟഴവൻ രാമന്റെ മ
കൻ തുപ്രൻ എന്ന കുട്ടി പുഴയിൽ വീണ മരിച്ച കാൎയ്യം കൊ
ണ്ട അന്ന്യെഷണം ചെയ്ത ബൊധിപ്പിപ്പാൻ ഉണ്ടായ കല്പന
കിട്ടിയ ഉടനെ ഞാൻ മൂന്നിയൂര ദെശത്ത ചെന്ന ശവം നൊക്കി
യാദാസ്ത എഴുതുകയും തുപ്രൻ എന്ന കുട്ടിയുടെ തള്ള ചക്കി—തന്ത
രാമൻ—ജെഷ്ടൻ വെലു— ഇവരൊടും—ശവം നൊക്കിയ നാട്ട വൈ
ദ്യൻ പെരു മണ്ണാൻ കുഞ്ഞാപ്പുവിനൊടും വിസ്തരിക്കുകയും അ
ന്ന്യെഷിക്കുകയും ചെയ്തതിൽ തുപ്രൻ എന്ന കുട്ടി മൂന്നിയൂര പുഴ
യിൽ വെള്ളത്തിൽ പൊയ്തിനാൽ മരിച്ചു എന്നല്ലാതെ ആരും ഒ
ന്നും ചെയ്ത മരിച്ച പ്രകാരം കണ്ടിട്ടില്ലായ്കകൊണ്ട ൟ കാൎയ്യത്തി
ന്ന ചെയ്ത വിസ്താര കടലാസ്സ എണ്ണം ൪-ം ശവം നൊക്കിയ
യാദാസ്ത എണ്ണം ൧-ം ഓല റപ്പൊടത്ത ഒന്നും ഇതൊട ഒന്നിച്ച
അയച്ചിരിക്കുന്നു എന്ന ൧൦൨൭ മെടം ൨൦൹ക്ക ൫൨ എപ്രെൽ
൩൦൹ മൂന്നിയൂരനിന്ന.
താഴെ പെര എഴുതിരിക്കുന്ന ശവം കൊല്ലം ൧൦൨൭ാമത മെടമാ
സം ൧൯൹ക്ക ൧൮൫൨ാമത എപ്രെൽമാസം ൨൯൹ വ്യാഴാഴ്ച ൮
മണിക്ക ൧൮൨൧ലെ ൪ാം റിഗുലെഷൻ ൩ാം വകുപ്പ പ്രകാരം
നിശ്ചയിച്ച ചെറനാട താലൂക്ക സബാപ്സര ആലി കൊടുവായൂ
ര അംശം അധികാരി മെനൊൻ മുതലായ്വരൊടു കൂടി നൊക്കി ക
ണ്ട വിവരം എഴുതിയ യാദാസ്ത.
മെപ്പടി അംശം അധികാരിയുടെ റപ്പൊടത്തിൽ പറയുന്ന ൟ
ഴവൻ രാമന്റെ മകൻ തുപ്രൻ എന്ന കുട്ടിയുടെ ശവം മൂന്നിയൂ
ര ദെശത്ത പടിഞ്ഞാറെ മമ്പറത്ത കടുക്കായിൽ പറമ്പിലെ കള
പ്പുര കുടിയുടെ കിഴക്കെ കൊലായിന്മെൽ നിലത്ത കയ്തൊല പാ
യയിൽ കിഴക്കൊട്ട തലയും പടിഞ്ഞാട്ട കാലുമായി മലത്തി കിട
ത്തി ഒര ചാലിയ മുണ്ട കൊണ്ട മൂടി കാണുകയാൽ ആ മൂടൽ നീ
ക്കിച്ച ശവം വെണ്ടുംവണ്ണം നൊക്കിയാറെ കാലും കയ്യും നീട്ടിവെ
ച്ചും നാക്കടിച്ചും കണ്ണ തുറിച്ചും ശരീരം സൎവ്വാങ്ങം വീൎത്തും തൊ
ല പൊക്ലിച്ചും മൂക്കിൽനിന്നും വായെൽ കൂടിയും നീര ഒലിച്ചും ക
ണ്ടിരിക്കുന്നു മുറി മുതലായ്ത ഒന്നും കണ്ടിട്ടില്ലാ. ശവം കണ്ടെടത്ത
ഏകദെശം ൭ വയസ്സ പ്രായം പൊരുമെന്നും മരിച്ചിട്ട എകദെ
ശം ൪൦ മണിക്കൂറ നെരം പൊരുമെന്നും തൊന്നുന്നു. മെപ്പടി തു
പ്രൻ എന്ന കുട്ടിയുടെ മരണ കാൎയ്യത്തെ കുറിച്ച വെണ്ടുന്ന അ
ന്ന്യെഷണ വിസ്താരം ചെയ്വാൻ നിശ്ചയിച്ച ശവം മൎയ്യാദപ്ര
കാരം മറചെയ്വാൻ അനുവാദം കൊടുക്കുകയും ചെയ്തു. [ 41 ] കുട്ടിയുടെ തന്തയൊട എപ്രെൽ ൨൯൹ ചെയ്ത ✻
ചൊദ്യം. | ഉത്തരം. |
നിന്റെ മകൻ തുപ്രനെന്ന കുട്ടിയുടെമര | ൟ മാസത്തിൽ ൹ |
ണ സംഗതികൾ എതെല്ലാം പ്രകാരമാണ | നിശ്ചയമില്ല മിനി |
യാന്ന രാവിലെ കഞ്ഞിയും കുടിച്ച ഞാൻ കുടിയിൽനിന്ന ഉള്ള
ണത്തൊളം പൊയി. ഞാൻ പൊകുമ്പൊൾ തുപ്രൻ എന്ന കുട്ടി
യും അവന്റെ ജെഷ്യൻ വെലുവും തള്ള ചക്കിയും കുടിയിൽ ഉണ്ട
അന്ന പതിറ്റടിയൊടു കൂടി മടങ്ങി പൊന്ന കുണ്ടം കടവ കടന്ന
വരുമ്പൊൾ ഞാൻ പാൎക്കുന്ന കുടിയിൽനിന്ന നിലവിളി കെട്ട അ
ങ്ങൊട്ട പാഞ്ഞ ചെന്നു അപ്പൊൾ എന്റെ മകൻ തുപ്രൻ എന്ന
കട്ടിയെ മൂന്നിയൂര പുഴയുടെ തെക്കെ കരമെൽ വടക്കെ കൊഴുപ
റമ്പത്ത വരമ്പത്ത കിടത്തിരിക്കുന്നു. അവന്റെ ജെഷ്ടൻ വെലു
വും മറ്റ ചിലരും അടുത്ത നിൽക്കുന്നുണ്ട. കുട്ടിക്ക എന്തായെ എ
ന്ന ഞാൻ ചൊദിച്ചു. കുട്ടി പുഴയിൽ വെള്ളത്തിൽ പൊയി എ
ന്നും അവിടെനിന്ന എടുത്ത കൊണ്ടപൊന്നിരിക്ക ആണെന്നും
മരിച്ചിരിക്കുന്നു എന്നും പറഞ്ഞു പിന്നെ അവിടെനിന്ന കുട്ടിയെ
എടുത്തകൊണ്ടപൊയി ഞങ്ങൾ പാൎക്കുന്ന കുടിയുടെ കിഴക്കെ
കൊലായിന്മെൽ കൊണ്ട ചെന്ന കിടത്തി മരിച്ച വിവരം മുഖ്യ
സ്തന്മാരൊട ചെന്ന പറഞ്ഞു. ഇങ്ങിനെയാണ ഉണ്ടായിരിക്കു
ന്നത.
തുപ്രൻ എന്ന കുട്ടി പുഴയിൽ | ഞങ്ങൾ പാൎക്കുന്ന സ്ഥലത്ത |
വെള്ളത്തിൽ പൊവാൻ സംഗ | കിണറും വെള്ളവും ഇല്ല പുഴ |
തി എന്തെന്നറിയുമൊ. | യുടെ വക്കത്ത ഒര കുഴി കുത്തീ |
ട്ട ഉണ്ട. ആയ്തിൽനിന്നാണ വെള്ളം കൊണ്ടുവരുന്നത ആ കുഴി
വടക്കെ കൊഴുപറമ്പിൽ നിന്ന പുഴയിലെക്ക എറങ്ങുന്ന സ്ഥല
ത്താണ ആ കുഴിയിൽനിന്ന വെള്ളം കൊണ്ടുവരുവാൻ പൊയ
പ്പൊഴൊ പുഴയിൽ എരുന്ത പെറക്കാനായി എറങ്ങിയപ്പൊഴൊ
കാലതെറ്റി വെള്ളത്തിൽ പൊയി മരിച്ച പ്രകാരമാകുന്നു.
ൟ കുട്ടിയെ ആരെങ്കിലും | ആരും ഒന്നും ചെയ്ത മരിച്ചതല്ല |
വല്ലതും ചെയ്ത മരിച്ചതൊ | തന്നാലെ വെള്ളത്തിൽ പൊയി |
മരിച്ചതാണ. |
മരണ കാൎയ്യത്തിന്ന നിനക്ക | ആരും ഒന്നും ചെയ്ത മരിച്ചതല്ല. |
ആരെ മെൽ എങ്കിലും സംശ | അതകൊണ്ട ഇനിക്ക ആരെ മെ |
യമൊ അന്ന്യായമൊ ഉണ്ടൊ. | ലും സംശയവും അന്ന്യായവും |
ഇല്ല. |
തുപ്രൻ എന്ന കുട്ടി പുഴയിൽ | ആരും കണ്ട പ്രകാരം പറഞ്ഞ |
വെള്ളത്തിൽ പൊയ്ത ആരെങ്കി | കെട്ടിട്ടില്ല. തുപ്രൻ എന്ന കുട്ടി |
ലും കണ്ടിട്ടുണ്ടൊ. | ഒരു കുത്തുപാളയും എടുത്തുംകൊ |
ണ്ട പൊയികുറെ താമസിച്ചിട്ടും വന്ന കാണായ്കയാൽ
കുട്ടിയെ തിരഞ്ഞ നൊക്കുമ്പൊൾ വടക്കെ കൊഴുപറമ്പിൽനിന്ന
പുഴയിലെക്ക ഇറങ്ങുന്ന ദിക്കിൽ ൟ കുത്തുപാളയും കുറെ എരു
ന്തും ഇരിക്കുന്നത കാണുകയും കുട്ടിയെ അവിടെ എങ്ങും കാണാ
യ്ക കൊണ്ട പുഴയിൽ എറങ്ങി തിരഞ്ഞ നൊക്കുമ്പൊൾ വെള്ള
ത്തിൽ ആണു കിടക്കുന്നത കണ്ട എടുത്ത കരക്ക കയറ്റി നൊക്കു
മ്പൊൾ മരിച്ചിരിക്കുന്നു എന്നും എന്റെ മകൻ വെലു എന്നൊട
പറഞ്ഞത വെള്ളത്തിൽ പൊകുന്നതും ഒന്നും ഞാൻ കണ്ടിട്ടില്ല.
നിന്റെ കുടിയും പുഴയും | മുമ്പെ ഞാൻ പറഞ്ഞ സ്ഥലത്ത കൂടി |
ആയി എത്ര ദൂരം ഉണ്ട | പുഴയിലെക്ക എറങ്ങുന്നവിടെക്ക എ |
കദെശം രണ്ട നായാടിപ്പാട ദൂരം ഉണ്ടെന്ന തൊന്നുന്നു പുഴയി
ൽ വെലിഏറ്റത്തിന്ന ഒന്ന ഒന്നര ആള വെള്ളവും എറക്കത്തി
ന്ന ചില ദിക്കിൽ അരക്കും ചില ദിക്കിൽ മുട്ടൊളവും വെള്ളം ഉ
ണ്ടാവും.
ൟ വായിച്ച കെട്ട പ്രകാരം തന്നെ | അതെ |
യൊ നീ പറഞ്ഞത. |
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.
ചിറക്ക താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി.
അന്ന്യായം സൎക്കാര
പ്രതി
൧ മുയ്തിൻ കുട്ടി
൨ വാച്ചി
൩ വലിയ മുയ്തിൻകുട്ടി
൪ അന്മൊട്ടി
എന്തന്നാൽ ൧൮൫൦ൽ ആദ്യം ൨ാം നമ്പ്ര വിധിക്ക ജപ്തി ചെ
യ്വാനായി ൨ാം പ്രതി വക മൂൎന്നീട്ടതായ മെതിച്ചതും മെതിക്കത്ത
തും കൂടി എകദെശം ൭൦ ഉറുപ്പികയുടെ ൨൦൦൦ ഇടങ്ങഴി നെല്ല ഒ
ന്നാം പ്രതിയുടെ കളത്തിൽ കണ്ട ആയ്ത സാക്ഷിക്കാര ഒന്നാം
പ്രതി വശം വാക്കാൽ എല്പിച്ച കളത്തിന്ന മുമ്പെത്തെ പൂട്ടിനു പു
റമെ ഒരു പൂട്ട സാക്ഷിക്കാര പൂട്ടി ബന്തൊവസ്തിൽ നിൎത്തിരു
ന്നത ൧൦൨൯ കന്നി ൨൯൹ക്ക ൧൮൫൩ അക്ടൊബർ ൧൩൹
പകൽ പ്രതിക്കാര ആളുകളൊട കൂടി ചെന്ന എണി വെച്ച കള [ 43 ] ത്തിൽ കയറി കല്പനക്ക വിരൊധമായും ബലമായും കൊണ്ട
പൊകയും സാക്ഷിക്കാരുടെ നെരെ കലശൽക്ക ഭാവിക്കയും ചെ
യ്തതായി കാണുന്ന കുറ്റം.
ൟ കാൎയ്യത്തിൽ സാക്ഷിക്കാരുടെ റപ്പൊടത്ത അക്ടൊബർ
൧൪൹ എത്തിയ ഉടനെ അവര ഹാജരാവാനായി കല്പനയയ
ച്ചവരുത്തി അക്ടൊബർ ൨൦൹ം ഒന്നാം പ്രതിയൊട ൨൧൹ം ൧ാം
പ്രതി ബൊധിപ്പിച്ച സാക്ഷി ൧ മന്മിക്കുട്ടി ൨ പ്രക്ര ഇവരൊട
൨൨൹ം വിസ്തരിച്ചു ൧ാം പ്രതി കുറ്റം സമ്മതിച്ചിട്ടില്ല തന്റെ
കളത്തിൽ ൨ാം പ്രതിയുടെ വക നെല്ല തന്നെ ഉണ്ടായിരുന്നി
ല്ലെന്നും താൻ ൧-ം ൨-ം സാക്ഷിക്കാരെ കാണുകയും അവര നെ
ല്ല തന്നെ എല്പിക്കയും ഉണ്ടായിട്ടില്ലെന്നും മറ്റും ൧ാം പ്രതി അ
ധികമായി ബൊധിപ്പിച്ചിരിക്കുന്നു.
ൟ കാൎയ്യത്തിന്നുണ്ടായ ദസ്താപെജകൾ നൊക്കുകയും അ
ന്ന്യെക്ഷിക്കയും ചെയ്തതിൽ ബന്തൊവസ്തിൽ നിൎത്തിരുന്ന നെ
ല്ല ബലമായി പ്രതിക്കാര കൊണ്ട പൊയ്തും കലശൽക്ക ഭാവി
ച്ചതും നെരാണെന്ന കണ്ടിരിക്കുന്നു.
൧ാം പ്രതി തന്റെ മെൽ ചുമത്തിട്ടുള്ള കറ്റ നിവാരണത്തി
ന്നായി രണ്ട സാക്ഷികളെ ബൊധിപ്പിച്ചവരൊട വിസ്തരിച്ച
തിൽ തമ്മിൽ അന്ന്യൊന്യം വിത്യാസമായി ബൊധിപ്പിച്ചിരിക്ക
കൊണ്ട ആ സാക്ഷി വാക്ക പ്രമാണിപ്പാൻ പാടില്ല.
ജപ്തിക്ക വെണ്ടി കന്നി ൨൪൹ സാക്ഷിക്കാര ൧ാം പ്രതിയുടെ
കളത്തിൽചെന്ന കളം പൂട്ട തുറക്കുവാനായി പറഞ്ഞത ൧ാം പ്രതി
അനുസരിക്കായ്കയാലും അന്ന നെരം അകാലമായി പൊകകൊ
ണ്ടും മുമ്പത്തെ പൂട്ടിന്ന പുറമെ വെറെ ഒരു ആമ പൂട്ടകൊണ്ട തങ്ങ
ൾ പൂട്ടി പൊകയും കളത്തിന്റെ മുറ്റത്ത കണ്ടതായ നെല്ലും കററ
യും ൧ാം പ്രതി വശം ഏല്പിക്കയും ചെയ്ത പ്രകാരവും പിന്നെ
൨൯൹ വരെ ൧ാം പ്രതിയെ കണ്ട കിട്ടായ്കയാൽ ജപ്തിക്ക സം
ഗതി വരാതിരുന്ന പ്രകാരവും പ്രതിക്കാര കളത്തിന്റെ വെലിക്ക
ഏണി ചാരി കടന്ന നെല്ല ബലമായി കൊണ്ടുപൊയപ്രകാര
വും ആകുന്നു അന്ന്യെഷണത്താലും സാക്ഷികളാലും അറിഞ്ഞി
രിക്കുന്നത.
ആദ്യമെ ൧ാം പ്രതി തകരാറ പറഞ്ഞിരിക്കുന്നതായി കാണ
പ്പെടുന്നവസ്തക്ക വെറെ മതിയായ ആളെ വശം രെഖാ മൂലം നെ
ല്ല ഏല്പിക്കെണ്ടതും അതിന്ന തൽകാലം സംഗതി വരാത്ത പക്ഷം
ബന്തൊവസ്തിന്ന കൊൽക്കാര മുതലായ്വരെ ആ സ്ഥലത്ത നി
ൎത്തെണ്ടതും ചെയ്യാതെ ഇരുന്നതും സാക്ഷിക്കാരുടെ പക്കൽ തെ
റ്റാകുന്നു. അതിന്ന അവര പറയുന്ന സമാധാനം മതിയായിട്ടുള്ള
തല്ല. എങ്കിലും ഒന്നാം പ്രതി ആ ദെശത്തെ മുഖ്യസ്ഥന്റെ അന
ന്തിരവനെന്നും മൎയ്യാദസ്തനെന്നും കണ്ട സാക്ഷിക്കാര മതിയാ
യ ഉറപ്പ വാങ്ങാൻ സംഗതി വരാതെ അവന്റെ വശം മെൽ [ 44 ] പറഞ്ഞ പ്രകാരം എല്പിച്ച ബന്തൊവസ്ത ചെയ്തിരുന്നത ബ
ലമായി കൊണ്ടുപൊയ്തും കലശൽക്ക ഭാവിച്ചതും പ്രതിക്കാരെ പ
ക്കൽ തെറ്റാകുന്നു.
൧ാം പ്രതി വക നെല്ല തന്റെ ആയ്ത എന്നവരികിലും അതി
ലെക്ക ക്രമപ്രകാരമുള്ള വഴിക്ക പ്രവെശിച്ച നിവൃത്തി വരുത്തെ
ണ്ടത ചെയ്യാതെ ജപ്തികാൎയ്യത്തിൽ വിരൊധം ചെയ്തതും ഒട്ടും ശെ
രിയായിട്ടില്ലാ ഇപ്രകാരമായാൽ മെലാൽ ൟ വക കാൎയ്യത്തിൽ
കൊടത്തി കല്പന നടത്താൻ പ്രയാസമായി വരുന്നതാകുന്നു.
അതുകൊണ്ട ൟ കുറ്റത്തിന്ന പിടി കിട്ടിയ ൧ാം പ്രതി ൧൮൧൬
ലെ ൯ാം റിഗുലെഷൻ ൩൨ാം വകുപ്പ പ്രകാരം ൪ ഉറുപ്പിക പി
ഴ കൊടുക്കുന്നില്ലെങ്കിൽ ൫ ദിവസം തടവിൽ വെച്ച വിടെണ്ട
ത എന്ന ഹെഡ പൊലീസാപ്സൎക്ക അഭിപ്രായമായിരിക്ക കൊ
ണ്ട ൩൭ൽ ൩൩ാം നമ്പ്ര അക്ട പ്രകാരം അധികം ശിക്ഷക്ക
വെണ്ടി ദസ്താപെജകൾ ൟ ഹരജി ഒന്നിച്ചയച്ചിരിക്കുന്നു.
൧ാം പ്രതി വിചാരിച്ചാൽ പിഴ കൊടുപ്പാൻ കഴിയുന്നവനെ
ന്നും മുമ്പെ കുറ്റം ചെയ്ത ശിക്ഷ അനുഭവിച്ചവനല്ലെന്നും കാ
ണുന്ന വിവരവും ബൊധിപ്പിച്ചിരിക്കുന്നു എന്ന ൧൦൨൯ തു
ലാം ൮൹ക്ക ൧൮൫൩ അക്ടൊബർ ൨൩൹
അന്ന്യായം വക ൧ാം സാക്ഷി
കൊട്ടയം താലൂക്ക തലജെരി അംശം ദെശത്തിരിക്കും ഹിന്തു
തിയ്യൻ കണ്ണന്റെ അനന്തിരവൻ ഏകദെശം ൨൫ വയസ്സ ത
ലജെരി ജില്ലാ സീവിൽ കൊടത്തി അങ്കാമി ആമീൽ ബാപ്പുട്ടി
യൊട ൧൦൨൯മത തുലാമാസം ൫൹ക്ക ൧൮൫൩ അക്ടൊബർ
൨൦൹ ചിറക്ക താലൂക്ക
ഹെഡ പൊലീസാപ്സര മുമ്പാകെ ഉമെദവാരൻ രാമുണ്ണി എ
ഴുതിയ കയ്പീത്ത.
ചൊദ്യം, | ഉത്തരം. |
൫൦ൽ ആദ്യം ൨ാം നമ്പ്രവി | ജപ്തി ചെയ്വാനായി പാപ്പിനി |
ധിക്ക കൊടത്തി കല്പന പ്രകാ | ജെരി അംശം അധികാരി മുഖ്യ |
രം പ്രതിവാച്ചിയുടെ സൊന്തം | സ്ഥന്മാരൊട കൂടി പ്രതി വാച്ചി |
വക നെല്ല ജപ്തി ചെയ്വാനാ | യുടെ വക നെല്ല കൊയ്ത സൂ |
യി ബന്തൊവസ്തിൽ നിൎത്തി | ക്ഷിച്ചിട്ടുള്ള മൊയ്തിൻ കുട്ടിന്റെ |
രുന്നത ബലമായി കൊണ്ടു | കളത്തിൽ ഞങ്ങൾ ചെ |
പൊയ പ്രകാരവും മറ്റും താ | ല്ലുമ്പൊൾ കളം പൂട്ടിരിക്കുന്നു ആ |
നും പാപ്പിനിജെരി അംശംഅ | കളത്തിൽ എകദെശം ആയിരം |
ധികാരിയും റപ്പൊടത്ത ബൊ | എടങ്ങഴി നെല്ല മെതിച്ച കൂട്ടി |
ധിപ്പിച്ചിട്ടുണ്ടെല്ലൊ ആ കാൎയ്യ | യും ആയിരം എടങ്ങഴി നെല്ലി |
ത്തിൽ ഉണ്ടായ വിവരം ഒക്കെ | ന്റെ മെതിക്കാത്ത കറ്റയും ക |
യും സത്യമായി കെൾക്കട്ടെ. | ണ്ടു അത പ്രതിക്കാരനുള്ളതാകു |
ന്നു എന്ന വിധി ഉടമക്കാരൻ കണ്ണൻ ചെട്ട്യാൻ പറഞ്ഞു അ
ന്ന ജപ്തിക്ക നെരം അകാലമായി പൊകകൊണ്ട ആ നെല്ല പു
റത്ത പൊയി പൊകാതിരിപ്പാൻ കളം ഉടമസ്തനും ആ ദെശത്ത
മുഖ്യസ്തനുമായ മെൽ പറഞ്ഞ മുയ്തിൻ കുട്ടിയുടെ വശം വാക്കാ
ൽ എല്പിച്ച മുമ്പെ ഉള്ള പൂട്ടൊടു കൂടി വെറെ ഒരു പൂട്ട ഞങ്ങൾആ
കളത്തിന്ന പൂട്ടിച്ച പൊയി പിറ്റെ ദിവസം കന്നി ൨൫൹ അ
ധികാരി മുടിപ്പ അടക്കാനായി താലൂക്കിലെക്ക പൊന്നതിനാൽ
അന്നും ൨൬— ൨൭— ൨൮— ൟ ൹ കളിൽ മൊയ്തിൻ കുട്ടിയെ അ
ന്ന്യെഷിച്ചതിൽ കണ്ട കിട്ടായ്കകൊണ്ട ആ ദിവസങ്ങളിലും ജ
പ്തി ചെയ്യാൻ സംഗതി വന്നിട്ടില്ലാ ൨൯൹ എകദെശം ഉച്ചസ
മയം ഞാനും അധികാരിയും കൊടത്തി ശിപായിമാരും വിധി ഉ
ടമക്കാരനും മറ്റും കൂടി മെപ്പടി കളത്തിലെക്ക ചെല്ലുമ്പൊൾ പ്ര
തി ൧ മെപ്പടി മുയ്തീൻ കുട്ടി ൨ വാച്ചി ൩ വലിയ മുയ്തിൻ കുട്ടി
൪ അന്മൊട്ടി ഇവരും മറ്റ പെര അറിയാത്ത പുലയര മാപ്പിള
മാര കൂടി എകദെശം മുപ്പത്തഞ്ച നാല്പത ആളുകളൊട കൂടി എ
ണി വെച്ച കളത്തിന്റെ അകത്ത കടന്ന നെല്ല കൊരിയും ക
റ്റ വാരിയും അതിനകത്തുള്ള കളപ്പരയിൽ ഇടുന്നത കണ്ട ഞ
ങ്ങൾ അടുത്ത ചെന്ന വിരൊധിച്ചാറെ മെൽ പറഞ്ഞ പ്രതിക്കാ
ര ഞങ്ങളെ വാക്കെറ്റം പറഞ്ഞ ൧-ം ൨-ം പ്രതികൾ പിശ്ശാംക
ത്തി കയ്യിൽ പിടിച്ച ഏണിയുടെ അടുക്കെ നിൽക്കുകയും ആരെ
ങ്കിലും ഇങ്ങൊട്ട കടന്നാൽ കുത്തി ജീവനാശം വരുത്തി കളയുമെ
ന്നും മറ്റും പറകയും ചെയ്തതിനാൽ തൽക്കാലം കഠിനമായ കല
ശൽ ഉണ്ടാകുമെന്ന കണ്ട ഞങ്ങൾ ഒഴിഞ്ഞ പൊന്നിരിക്കുന്നു.
കല്പനക്ക വിരൊധമായി മെൽ പ്രകാരം പ്രതിക്കാര നെല്ല ബ
ലമായി കൊണ്ടുപൊയ്തിനാൽ ജപ്തി ചെയ്യാൻ സംഗതി വന്നി
ട്ടില്ലാ.
പ്രതിക്കാര കല്പനക്ക വിരൊധ | ആദ്യം ഞങ്ങൾ കാണുമ്പൊൾ |
മായി കൊണ്ടുപൊയ നെല്ല ഇ | നെല്ല കളപുരയുടെ പുറത്ത മു |
പ്പൊൾ എവിടെ ഉണ്ടെന്ന അ | റ്റത്താണ സൂക്ഷിച്ചിരുന്ന |
റിയുമൊ | ത അവിടെനിന്നാകുന്നു പ്ര |
ളപ്പുരക്കകത്ത ഇട്ടത ഇപ്പൊൾ ആനെല്ല കളപ്പുരക്കകത്ത തന്നെ
ഉണ്ടൊ അതല്ല അവിടുന്ന വെറെ വല്ല ദിക്കിലും കടത്തി കൊണ്ട
പൊയൊ ഏത പ്രകാരമെന്ന നിശ്ചയിപ്പാൻ പാടില്ല ഒരു സമ
യം ഇപ്പൊൾ ആ കളപ്പുരക്കകത്ത ശൊധന ചെയ്താൽ നെല്ല കാ
ണുമെന്ന ഇനിക്ക തൊന്നുന്നു. [ 46 ]
മെൽ പറഞ്ഞ കളം ഏത പ്രകാ | കളം നാല ഭാഗം കായലിന്റെ |
രമുള്ളതാണ ഏത ഭാഗത്താകുന്നു | മുള്ള കൊണ്ട ഒരാൾ പുറം എക |
ഏണിവെച്ചപ്രതിക്കാരകയറിയ്ത | രത്തിൽ വെലി കെട്ടിയും പ |
ടിഞ്ഞാറ ഭാഗം വാതിൽ മരംകൊണ്ട ചട്ടം കൂട്ടി അഴി ഇട്ടിട്ടുള്ളതും
ആകുന്നു. ൟ വെലിക്കകത്ത തെക്ക ഭാഗം വടക്ക മുഖമായിട്ടാ
കുന്നു കളപ്പുര പ്രതിക്കാര ഏണി വെച്ച കയറിയ്ത വാതലിന്റെ
തെക്ക ഭാഗത്ത കൂടിയാകുന്നു.
ൟ വായിച്ച കെട്ടത പറ | കറ്റ മെതിപ്പിച്ച മണിയാക്കീട്ടാ |
ഞ്ഞപ്രകാരം തന്നെയൊ | കുന്നു പ്രതിക്കാര കളപ്പുരക്കകത്ത |
ബലമായി വാരി ഇട്ടത ശെഷം ഒക്കെയും പറഞ്ഞ പ്രകാരം ത
ന്നെ വിത്യാസമില്ലാ.
ഉടനെ രണ്ടാമത.
പ്രതിക്കാര കല്പനക്ക വിരൊ | മുഖ്യസ്ഥന്മാരുടെ പെര എനി |
ധമായി നെല്ല കൊണ്ടുപൊകു | ക്ക നിശ്ചയമില്ല ഒരു നായരും |
ന്ന സമയം തന്റെ ഒന്നിച്ച ഉ | ഒരു മാപ്പിളയും രണ്ട മുഖ്യസ്ഥ |
ണ്ടായിരുന്നതായി പറഞ്ഞ മു | ന്മാര ഉണ്ടായിരുന്നു. കൊട |
ഖ്യസ്ഥന്മാരുടെയും ശിപായിയു | തിബത്തശിപായിയുടെ പെ |
ടെയും പെര എന്ത. | ര രാമൊട്ടി എന്നാകുന്നു. അ |
ത കൂടാതെ പെര അറിയില്ല രണ്ടു ചാലിയരും പാപ്പിനിജെരി
അധികാരിയും ഉണ്ടായിരുന്നു.
൧ാം പ്രതിയൊട അക്ടൊബർ ൨൧൹
ചൊദ്യം. | |
൫൦ൽ ആദ്യം ൨ാം നമ്പ്ര വി | കല്പനക്ക വിരൊധമായും ബല |
ധിക്ക കൊടത്തി കല്പന പ്രകാ | മായും ഞാൻനെല്ലകൊണ്ടപൊ |
രം പ്രതി വാച്ചിയുടെ വക നെ | യിട്ടീല്ലാ എന്റെ കളത്തിൽ പ്ര |
ല്ല ജപ്തിക്ക വെണ്ടി ബന്തൊ | തി വാച്ചി നെല്ല സൂക്ഷിക്കയും |
വസ്തിൽ നിൎത്തിരുന്നത കല്പന | ആനെ കൊടത്തി ആമീനും അ |
ക്ക വിരൊധമായും അക്രമമാ | ധികാരിയും എന്റെ പക്കൽ ഏ |
യും നിയ്യും മറ്റും കൂടി ബലമാ | ല്പിക്കയും ഒന്നും ഉണ്ടായിട്ടില്ല |
യി കൊണ്ട പൊയ പ്രകാരം | പ്രതിക്കാരനായ വാച്ചിക്ക ആ |
നിന്റെ മെൽ കുറ്റം കാണു | യംശത്തിൽ കൃഷിതന്നെ ഇല്ലാ |
ന്നു. | നെല്ല എന്നെ ഏല്പിച്ചതായിപ |
റയുന്ന കന്നി ൨൪൹യാകട്ടെ ബലമായി നെല്ല കൊണ്ടുപൊയ
പ്രകാരം പറയുന്ന ൨൯൹ം ഞാൻ ആമീനെയും അധികാരിയെ
യും കാണുക തന്നെ ഉണ്ടായിട്ടില്ലാ. ൟരണ്ട തിയ്യതികൾക്കും
ഞാൻ ആകളത്തിൽ പൊയിട്ടും ഇല്ലാ. ആകളത്തിൽ ആ ദിവസ [ 47 ] ങ്ങളിൽ നെല്ലും ഉണ്ടായിരുന്നില്ലാ. ൨൪൹ അവിടുന്ന ഒന്നഒന്നര
നാഴിക ദൂരെ ഇനിക്കുള്ള വിള കൊയ്യിപ്പാൻ പൊയിട്ട അൎദ്ധരാ
ത്രിയായപ്പൊൾ മാത്രമെ കുടിക്ക വന്നിട്ടുള്ളു. ൨൪൹ ഞാൻ വാ
യുവിന്റെ ദീനത്തിൽ കിടപ്പിലായിരുന്നു ആയവസ്ത തെളിവാ
ൻ മന്മികുട്ടി പക്ര ഇവരും മറ്റും വളരെ ആൾ സാക്ഷി ഉണ്ട.
സാക്ഷിക്കാരെ ഞാൻ തന്നെ നാളെ ഹാജരാക്കാം എന്റെ കള
ത്തിന്ന ഞാൻ പൂട്ടീട്ടുള്ളതിന്ന പുറമെ പാപ്പിനിജെരി അധികാരി
യും ഒരു ആമീനും വന്ന ഒരു പൂട്ട പൂട്ടിരിക്കുന്ന പ്രകാരം ൨൬
൹ ഞാൻ കെട്ടിരിക്കുന്നു. ഇനിക്ക ദീനമായി പൊകകൊണ്ടആ
യ്ത ചെന്ന നൊക്കാൻ കൂടിട്ടില്ലാ അവര പൂട്ട പൂട്ടിക്കുവാൻ എന്ത
സംഗതി എന്ന ഞാൻ അറിയില്ലാ മറ്റൊന്നും ബൊധിപ്പിക്കാ
നില്ലാ.
ൟ വായിച്ച കെട്ടത പറഞ്ഞ | അതെ |
പ്രകാരം തന്നെയൊ |
അക്ടൊബർ ൨൨൹ ൨ാമത.
നീ ബൊധിപ്പിച്ച സാക്ഷി | ഞാൻ ബൊധിപ്പിച്ച സാക്ഷി |
ക്കാര ഹാജരുണ്ടൊ | ര രണ്ടാളും ഹാജരുണ്ട ൟ ര |
ണ്ട സാക്ഷി വിസ്തരിച്ചാൽ മതി ൨൪ രാവിലെ മുതൽ രാത്രി
യാകുന്നത വരെക്കും ഞാൻ ഇനിക്കുള്ള തട്ടാരൊം പടിപ്പുറം ൟ
നിലങ്ങളിൽ വിള കൊയ്യിക്ക അല്ലാതെ ആ വയലിൽനിന്ന എ
വിടെയും പൊയിട്ടില്ലെന്നും ൨൯൹ ഞാൻ വായുവിന്റെ ദീന
ത്തിൽ കിടപ്പിലായിരുന്നു എന്നും കുടിയിൽനിന്ന ആ ദിവസം
പുറത്ത പൊയിട്ടില്ലെന്നും സാക്ഷിക്കാര അറിയും ൨൪൹ രാവി
ലെ മുതൽ വയ്യുന്നെരം വരെക്കും സാക്ഷിക്കാര രണ്ടാളും എ
ന്റെ കൃഷിക്ക സമീപം നെല്ല മൂൎച്ചക്ക വെണ്ടി വയലിൽ വന്ന
കണ്ടിരിക്കുന്നു. പിന്നെ ൨൭൹ ഇനിക്ക വായുവിന്റെ ദീനം തു
ടങ്ങി കിടപ്പിലാകയാൽ ൨൯൹ ഉച്ചസമയം സാക്ഷിക്കാര ൨
ആളും ദീനം കാണ്മാൻ വന്ന എന്റെ കുടിയിൽ വന്ന കണ്ടിരി
ക്കുന്നു. ഇനിക്ക ദീനത്തിന്റെ സൌഖ്യക്കെട കൊണ്ട സാക്ഷി
ക്കാര ൨ ആളും ഒരുമിച്ച വന്നുവൊ വെവ്വെറെ വന്നുവൊ ഏത
പ്രകാരമെന്നും അവര പിന്നെ എപ്പൊൾ പൊയി എന്നും എനി
ക്ക കുറ്റിയില്ലാ സാക്ഷിക്കാര വരുമ്പൊൾ കുടിക്കകിഴക്കെ തെണാ
ലിൽ ഞാൻ പത്തായത്തിന്മെൽ ആണ കിടന്നിരുന്നത.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.
കൊട്ടയം താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. അന്ന്യായം കുഞ്ഞികുട്ടി മുതൽ ൫ാൾ പ്രതി കടത്തനാട്ടകാ
രൻ പയ്തൽ കുറുപ്പ മുതൽ ൨ാൾ ൧ാം പ്രതിയുടെ ആനയെ കൊ [ 48 ] ണ്ട ആന പാപ്പാനായ ൨ാം പ്രതി ൪൬ ഉറുപ്പിക ൮൦ റെസ്സവി
ലക്കുള്ള ൨൩൧ നെന്ത്രവാഴയും ഏതാനും വെള്ളരി മുതലായ ത
സ്യാദികളും തീറ്റിച്ച നഷ്ടം വരുത്തിരിക്കുന്നു എന്നും ആനയെ
കെട്ടി സൂക്ഷിക്കാത്തതിനാൽ ആ പ്രദെശത്തെ വെറെ പലൎക്കും
ൟ വക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മെൽ പ്രകാരം ഉള്ള ചെ
തം താൻ തന്നെ ആ സ്ഥലത്ത പൊയി നൊക്കി അറിഞ്ഞിട്ടു
ണ്ടെന്നും മറ്റും പുത്തൂര അംശം അധികാരിയുടെ റപ്പൊടത്തൊ
ട കൂടി ൟ കഴിഞ്ഞ മെയി ൮൹ അന്ന്യായക്കാര ഹാജരായി
അന്ന്യായപ്പെട്ടു.
൧-ം ൨-ം ൪-ം അന്ന്യായക്കാരൊടും ൧ാം പ്രതിയുടെ വക്കീൽനാ
മം ഹരജികളൊട കൂടി ഹാജരായ ആയാളുടെ അനന്തിരവൻ ക
ണ്ണനൊടും അന്ന്യായം വക ൩ സാക്ഷികളൊടും വിസ്തരിച്ചതകൂ
ടാതെ അധികമായ നഷ്ടം ഉണ്ടെന്നവെച്ച അധികാരിയുടെ ബ
ന്തൊവസ്തിൽ നിൎത്തിരിക്കുന്ന ആനയെ താലൂക്ക കച്ചെരി മുഖാ
ന്തരം വരുത്തി താമസിപ്പിച്ച ൟ താലൂക്ക സബാപ്സര അനന്ത
ന്മെനവനെ അന്ന്യായം പ്രതികളൊട കൂടി ആ പ്രദെശത്തയച്ച
ആന ചെതം നൊക്കി കണ്ട വിവരത്തിന്ന മെയി ൧൯൹ ബൊ
ധിപ്പിച്ച റപ്പൊടത്ത നൊക്കുകയും ഇവിടെനിന്ന പുറമെ അ
ന്ന്യെഷിക്കുകയും ചെയ്തതിൽ അന്ന്യായക്കാൎക്ക ൫ാൾക്ക കൂടി ഒട്ട
ക്ക ൭൨ വാഴയുടെ ൭ ഉറുപ്പിക ൮൦ റെസ്സ മാത്രം നഷ്ടം ഉള്ളതാ
യിട്ടല്ലാതെ വെറെ നഷ്ടം ഒന്നും വന്നിട്ടില്ലെന്നും ഇപ്പൊൾ അ
ധികാരിയുടെ മെൽ ഒന്നാം പ്രതി നടത്തുന്ന ൫൨ൽ അഫീൽ
൧൭൨ ആം നമ്പ്ര സീവിൽ വ്യവഹാരം നിമിത്തമായി ഉള്ള നീ
രസം കൊണ്ട അധികാരി നെരല്ലാതെ ൟ കാൎയ്യത്തിൽ അധിക
മായ നഷ്ടം ഉണ്ടെന്നും മറ്റും ബൊധിപ്പിച്ചതാകുന്നു എന്നും കാ
ണുകയും മെൽ പ്രകാരം അല്പമായ നഷ്ടം ഉള്ളത സബാപ്സര
മുഖാന്തരം കൊടുപ്പിച്ച അന്യായം പ്രതി തമ്മിൽ ഒത്ത രാജിയാ
യി തീരുകയും ചെയ്തിരിക്കുന്നു.
നെരല്ലാത്ത റപ്പൊടത്ത ബൊധിപ്പിച്ച സംഗതിയിൽ വി
സ്താരത്തിന്ന ഹാജരാവാൻ മെയി ൧൯൹ അധികാരിക്ക കല്പന
യയച്ചാറെ ഹാജരായി കൊള്ളാമെന്ന ൨൪൹ മറുപടി ബൊധി
പ്പിച്ചതല്ലാതെ ഇതുവരെ ഹാജരായിട്ടില്ലാ അതിന്റെ സംഗതി
യും ബൊധിപ്പിച്ചിട്ടില്ലാ ൟ അധികാരി ഇപ്രകാരം വ്യാപ്തിയാ
യി വെറെ ഒരു നമ്പ്ര കാൎയ്യത്തിൽ റപ്പൊടത്ത ചെയ്ത കുറ്റത്തി
ന്ന ൫൨ നവെമ്പ്ര ൨൭൹ ൨൯൦ാം നമ്പ്രായി സന്നിധാനത്തിങ്കൽ
നിന്ന കല്പന ഉണ്ടാകയും ആയാളൊട വിസ്തരിച്ച ബൊധിപ്പി
ച്ച അന്ന പ്രത്യെകം താക്കീത ചെയ്കയും ചെയ്തിട്ടുണ്ട യാതൊരു
കാൎയ്യവും സത്യമായി ബൊധിപ്പിക്കെണ്ടുന്ന അധികാരി ഇങ്ങി
നെ വ്യാപ്തികൾ ബൊധിപ്പിച്ച കാണുന്നതിനാൽ ആയാളുടെ
റപ്പൊടത്ത മുതലായ്തകളിന്മെൽ വിശ്വാസം വെച്ചു കൂടുന്നതല്ലാ [ 49 ] യ്കകൊണ്ട മെലാൽ ഇങ്ങിനെ ചെയ്യാതിരിപ്പാൻ ഒരു ഉറുപ്പിക
പിഴ കല്പിക്കെണ്ടതിന്നും അധികാരിക്ക അമൎച്ചയായ ഒരു കല്പ
നപ്രത്യെകം സന്നിധാനത്തിങ്കൽനിന്ന ഉണ്ടാകെണ്ടതിന്നും ദ
സ്താപെജകൾ ഇതൊട കൂടി അയച്ച വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു എന്ന ൧൦൨൮ മിഥുനം ൬൹ക്ക ൧൮൫൩ ജൂൻ ൧൮൹ ക
തിരൂരനിന്ന.
കൊട്ടയം താലൂക്ക കച്ചെരിയില്ക്ക.
പുത്തൂര അംശം ദെശത്ത കുഞ്ഞികുട്ടിയും അമ്പുവും രാമനും
ചാത്തുവും പയ്തലും കൂടി ബൊധിപ്പിക്കുന്ന സങ്കട ഹരജി. മെ
പ്പടി അംശത്തിൽ പറാട്ട മുയ്യാരികണ്ടിയുടെ ജന്മം തരിശായി
കിടക്കുന്ന വലിയ പറമ്പ തരിശ നീക്കി തയ്യ വെച്ചുണ്ടാക്കെണ്ട
തിന്ന വെണ്ടി മെപ്പടി പറമ്പ എറിയ നെല്ലും പണവും ചിലവു
ചെയ്ത കിളപ്പിച്ച അതിൽ ൟ കഴിഞ്ഞ ധനുമാസത്തിൽ നെന്ത്ര
വാഴ വെച്ച നല്ലവണ്ണം വരിക്ക ചെയ്ത മെപ്പടി വാഴ കുലപ്പാ
ൻ സമയമായിട്ടുള്ളതിൽ മെപ്പടി പറമ്പിലെ വാഴയിൽ ൟ മാ
സം ൨൫൹ രാത്രി കടത്തനാട താലൂക്കിൽ പയ്തൽ കുറിപ്പിന്റെ
ഒരു ഒറ്റക്കൊമ്പൻ ആന മെലെഴുതിയ പറമ്പിൽ കയറി ഞ
ങ്ങളിൽ കുഞ്ഞികുട്ടി എന്ന എന്റെ ൨൭ വാഴയും രാമൻ എന്ന എ
ന്റെ ൮൬ വാഴയും ചാത്തു എന്ന എന്റെ ൬൦ വാഴയും പയ്തൽ എ
ന്ന എന്റെ ൩൮ വാഴയും കൂടി ആകെ ൨൩൧ വാഴയും മെപ്പടി
വാഴകളുടെ ഇടയിൽ ഉണ്ടാക്കീട്ടുള്ള കുമ്പളം വെള്ളരി മുതലായ
ഏറിയ അനുഭവങ്ങൾ ഉണ്ടാകുന്ന മെപ്പടി സാധനങ്ങളും മെ
ലെഴുതിയ ആന തിന്ന നഷ്ടം വരുത്തിരിക്കകൊണ്ട മെൽ എഴു
തിയ ആനയെ ഞങ്ങൾ വാഴയിൽനിന്ന പിടിച്ച ആനയൊട
കൂട ഞങ്ങൾ മെപ്പടി അംശം കച്ചെരിയിൽ ബൊധിപ്പിക്കുകയും
ആനയെ കച്ചെരിയിൽ ഹാജരാക്കുകയും ചെയ്തതിന്റെ ശെഷം
ആനയെ ഞങ്ങൾ വക്കൽ തന്നെ ഏല്പിച്ച അധികാരി മുഖ്യസ്ഥ
ന്മാരൊടു കൂട മെപ്പടി പറമ്പിൽ വന്ന നൊക്കി മെൽ പ്രകാരം ഉ
ണ്ടായ ചെതം കണ്ട വസ്തുതക്ക വിവരമായി റപ്പൊടത്ത തരിക
യും ചെയ്തിരിക്കുന്നു. മെൽ എഴുതിയ ആന ചെതം വരുത്തിരിക്കു
ന്ന വാഴയും മറ്റും ഇനി പ്രവൃത്തിചെയ്താൽ ഒരു അനുഭവം വരു
ന്നതല്ലായ്കകൊണ്ടും മെൽഎഴുതിയ വാഴക്ക ഞങ്ങൾ ചെയ്തിരിക്കു
ന്ന അദ്ധ്വാനം വിചാരിച്ചാൽ വാഴ ൧ക്ക കാൽ ഉറുപ്പിക വില
കിട്ടിയാലും ഞങ്ങൾക്ക സങ്കടം തീരുന്നതല്ലായ്കകൊണ്ടും മെൽഎ
ഴുതിയ ആനയെ ഏറിയ ദിവസമായി അതിന്റെ പാപ്പാൻ തൃ
പ്രങ്ങൊട്ടുര അംശത്തിൽ കടവത്തൂര ദെശത്ത ആനക്കാരൻ കു
ഞ്ഞി കലന്തൻ എന്നവൻ ൟ ദെശത്ത കൊണ്ട വന്നരാത്രി സ
മയങ്ങളിലും മറ്റും ആനയെ കെട്ടാതെ പലരുടെയും തയ്യ വാഴ [ 50 ] മുതലായ അനുഭവങ്ങൾ ചെതം വരുത്തിട്ടുള്ളതിന്റെ വിലകൊടു
ക്കുകയും ചെയ്തിട്ടും പിന്നെയും ആനയെ ബന്തോവസ്ത ചെയ്യാ
തെ ഇപ്രകാരം സങ്കടം വരുത്തിട്ടുള്ളതിന്ന ഞങ്ങൾക്ക വളരെസ
ങ്കടമുള്ളത കൂടാതെ മെപ്പടി പറമ്പിൽ തയ്യ വെച്ചുണ്ടാക്കെണ്ടതി
ന്ന തയ്യ പാവി തയ്യ തെയ്യാറാക്കീട്ടുള്ളത ൟ എടവമാസത്തിൽ
മെപ്പടി പറമ്പിൽ തയ്യ വെപ്പാൻ വിചാരിച്ചിട്ടുള്ളതിന്നും ഇപ്ര
കാരം ആന ചെതം വരുത്തിയ സംഗതിയാൽ മനസ്സില്ലാതെ
വന്നിരിക്കകൊണ്ട ൟ കച്ചെരിയിലെ കൃപകടാക്ഷം ഉണ്ടായി
ട്ട മെപ്പടി ആനക്കാരൻ പയ്തൽ കുറുപ്പിന്റെയും ആന പാപ്പാൻ
കുഞ്ഞിക്കലന്തനെയും ൟ കച്ചെരി മുഖാന്തരം വരുത്തി ഞങ്ങളെ
വാഴ നഷ്ടം വന്നിട്ടുള്ളതിന്ന വാഴ ൧ക്ക കാൽ ഉറുപ്പിക കണ്ടുംകു
മ്പളം വെള്ളരിയുടെ വിലയും ആന തീൻ ചിലവ ദിവസം ൧
ക്ക ൧꠱ പണം തരുവിച്ചും മെൽ പ്രകാരം ചെയ്ത വരുത്തുന്നത ക
ണ്ട സാക്ഷി വിസ്താര സമയം ഹാജരാക്കുന്നവരൊടും വിസ്ത
രിച്ചും സങ്കടം തീൎത്ത തരാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൮
മെടമാസം ൨൭൹
൧ാം പ്രതി വക്കീലൊs മെയി ൧൬൹
ചൊദ്യം. | |
അന്ന്യായം കുഞ്ഞികുട്ടിമുതൽ | ഹരജിയും ൟ കാൎയ്യത്തിൽ പു |
൫ാൾ കൂടി പ്രതി പയ്തൽ കുറുപ്പ | ത്തൂര അംശം അധികാരിബൊ |
മുതൽ ൨ ആളെ മെൽ ബൊധി | ധിപ്പിച്ച റപ്പൊടത്തും ഞാൻ |
പ്പിച്ച ഹരജി വായിച്ചത താൻ | വായിച്ച കെട്ടു ഹരജിയിൽ പ |
കെൾക്കുകയും പയ്തൽ കുറുപ്പി | റയും പ്രകാരം ൧ാം പ്രതിയായ |
ന്റെ വക്കാലത്തൊടു കൂടി താ | എന്റെ അമ്മാമൻ പയ്തൽ കു |
ൻ ഹാജരാകയും ചെയ്തിരിക്കു | റുപ്പിന്നുള്ള ആന അന്ന്യായക്കാ |
ന്നുവല്ലൊ ൟ കാൎയ്യത്തിൽ ത | രുടെ വാഴ മുതലായ്ത നഷ്ടം വ |
നിക്ക എന്താണ ഉത്തരം ബൊ | രുത്തീട്ടില്ലാ ഇപ്പൊൾ രണ്ട മാ |
ധിപ്പിക്കാനുള്ളത. | സത്തൊളമായി ആനയെനൊ |
ക്കി രക്ഷിക്കെണ്ടതിന്ന വെണ്ടി ആനക്കാരൻ ൨ാം പ്രതി കു
ഞ്ഞി കലന്തനെ ഏല്പിച്ച അയച്ച പൊയിലൂര ദെശത്ത കാട്ടി
ൽ കൊണ്ടുപൊയി കുഞ്ഞി കലന്തൻ നൊക്കി വരുന്നതാകുന്നു.
അന്ന്യായക്കാൎക്ക ഏകദെശം അമ്പതൊളം നെന്ത്രവാഴ കെട വ
ന്നീട്ടുണ്ടെന്നും കഞ്ഞിശങ്കരൻ നമ്പ്യാര കെളുനമ്പ്യാര മുയ്തിൻ കു
ട്ടി പക്രകുട്ടി പക്കി അസ്സൻകുട്ടി ഇവൎക്കും മറ്റും ഉള്ള ആനകൾ
ഒന്നായി പൊയിലൂര ദെശത്ത ആന പാപ്പാൻമാര കൊണ്ടു
പൊകുന്നതാകകൊണ്ട അതിൽ ഏതെങ്കിലും ഒരാന നഷ്ടം വ
രുത്തിയ്താണെന്നും അറിഞ്ഞിരിക്കുന്നു. അധികാരിയും അമ്മാ
മനും തമ്മിൽ ഒരു വ്യവഹാര സംഗതിയാൽ തമ്മിൽ സിദ്ധാ [ 51 ] ന്തം ഉണ്ട അതുകൊണ്ട അന്ന്യായക്കാൎക്ക ആനുകൂലമായി റപ്പൊ
ടത്ത ബൊധിപ്പിച്ചതും അധികാരിയുടെ പറമ്പിൽ ഇരിക്കുന്ന
വരും മറ്റുമായ അന്ന്യായക്കാരെ കൊണ്ട ഹരജി ബൊധിപ്പി
ച്ചതും ആകുന്നു അമ്മാമന്റെ അനന്തൻ എന്ന പെരായ ഇവി
ടെ കൊണ്ടുവന്നിരിക്കുന്ന ഒറ്റകൊമ്പൻ ആന അന്ന്യായക്കാരു
ടെ വാഴ നഷ്ടം വരുത്തിട്ടില്ലെന്ന തെളിവാൻ തൃപ്രങ്ങൊട്ടുര അം
ശം മെനവൻ—മെനവന്റെ ഒരുമിച്ച കണക്കെഴുതുന്ന അമ്പു ഇ
രിങ്ങണ്ണൂര അംശത്തിൽകൊമപ്പ കുറുപ്പ—ഇവര സാക്ഷി ഉണ്ട.
അവരെ വരുത്തി വിസ്തരിച്ചാൽ തെളിയുന്നതാകുന്നു തൃപ്രങ്ങൊ
ട്ടുര അംശം അധികാരിക്ക കല്പനയച്ചാലും ഇതിന്റെ സത്യം അ
റിയും.
വായിച്ച കെട്ടത താൻ പറഞ്ഞ | അതെ. |
പ്രകാരം തന്നെയൊ. |
അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.
വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പി
ക്കുന്ന ഹരജി. ൟ താലൂക്ക അങ്ങാടിപ്രം അംശത്തിൽ മുയ്തിൻ
എന്നവൻ കളവ കവൎച്ച മുതലായ്തിൽ ഉൾപ്പെട്ട ദുൎന്നടപ്പായിന
ടക്കുന്ന പ്രകാരവും മറ്റും അങ്ങാടിപ്രം അംശം അധികാരിയും
കക്കൂത്ത—മാനത്ത മങ്ങലം പെരിന്തൽ മണ്ണ നഗരം ൟ ൩ ദെ
ശത്ത മുഖ്യസ്ഥൻമാര പ്രമാണികൾ മുതലായി വീരാൻ കുട്ടി മുത
ൽ ൧൪ ആള കൂടിയും ബൊധിപ്പിച്ച റപ്പൊട്ടകളിൽ പറയുന്ന
സംഗതികൊണ്ട മെപ്പടി മുയ്തിയനൊടും മെൽ എഴുതിയ പ്രമാ
ണികളൊടും വിസ്തരിക്കയും മെപ്പടിയാന്റെ നടപ്പിനെ കുറി
ച്ച ൬ാം നമ്പ്രകാരൻ പ്രത്യെകമായി മീനം ൨൨൹ സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച ഹരജിപ്രത്ത എപ്രെൽ ൫൹ കല്പന
എഴുതി അയച്ചത ൮൹ എത്തിയ്തും ൟ വിസ്താരത്തിൽ ചെൎക്കു
കയും ചെയ്തു.
അധികാരിയും മുഖ്യസ്ഥൻമാര പ്രമാണികളും ബൊധിപ്പിച്ച
പ്രകാരം ദുൎന്നടപ്പായി ഒന്നും നടക്കുന്നില്ലെന്നും കുട്ടുവിന്റെ മക
ളെ താൻ കെട്ടിട്ടുള്ളതിനെ ഉപെക്ഷിക്കെണമെന്ന തന്റെ ദെശ
ക്കാര പറഞ്ഞത താൻ സമ്മതിച്ചിട്ടില്ലെന്നും അതിനാൽ അവ
ൎക്ക തന്റെ മെൽ മുഷിച്ചിൽ ഉള്ളത കൂടാതെ അടിയന്തിരങ്ങൾ
ക്കും മറ്റും കൂട്ടി നടത്തുന്നില്ലെന്നും ആ മുഷിച്ചിൽ നിമിത്തം ത
ന്റെ മെൽ ഇപ്രകാരം ബൊധിപ്പിച്ചതാകുന്നു എന്ന മുയ്തിയ
നും—മുയ്തിൻ എന്നവൻ തങ്ങൾ റിഫൊട്ടിൽ ബൊധിപ്പിച്ചതി
ൽ പറയുന്ന പ്രകാരം കവൎച്ച മുതലായ്തിൽ ഉൾപ്പെട്ട ദുൎന്നടപ്പാ
യി നടക്കുന്നവനാണെന്നും മുമ്പെ ഒരു കവൎച്ച കാൎയ്യത്തിൽ പി
ടിച്ച വിസ്തരിച്ച തെളിയാതെ വിട്ടിട്ടുള്ളതല്ലാതെ ശിക്ഷയിൽ ഉ [ 52 ] ൾപ്പെട്ടില്ലെന്നും മറ്റും ൧-ം ൩-ം ൪-ം ൫-ം നമ്പ്രകാരും മുയ്തിൻ എ
ന്നവനും വെറെ ചിലരും കൂടി രണ്ടു മൂന്ന കൊല്ലം മുമ്പെ കൊള
ത്തൂര ഒരു കവൎച്ചയിൽ കൂടി എന്ന വെച്ച പിടിച്ച തെളിയാതെ വി
ട്ടിട്ടുണ്ടെന്നും അല്ലാതെ വെറെ ഒരു കാൎയ്യത്തിലും ഉൾപ്പെട്ട പിടിച്ച
പ്രകാരവും ദുർനടപ്പായി നടക്കുന്നപ്രകാരവും താൻ അറിയില്ലെ
ന്നും ഒരു പെണ്ണിന്റെ നിമിത്തമായി ൟ മൂന്ന ദെശത്തുള്ളവരു
മായി മത്സരമാണെന്നും ഇപ്പൊൾ ഒരു പരസ്യം ഉണ്ടായിട്ടുള്ളതമു
ഖ്യസ്തൻമാര പ്രമാണികൾ അറിഞ്ഞപ്രകാരം കച്ചീട്ട എഴുതി കൊ
ടുപ്പാനെന്നു പറഞ്ഞ രായൻ എഴുതാത്ത ഒരു ഓലയിൽ തന്നെ
കൊണ്ട ഒപ്പിടിയിച്ച കൊണ്ട പൊയീട്ടുണ്ടെന്നും ദിവസ വൃത്തി
ക്ക ൩൦൦ പറ നെല്ല ഉണ്ടാവാൻ പള്ളിയാൽ കൃഷിയും മൊടൻ കൃ
ഷിയും കരിങ്കൊറ പള്ളിയാൽ കൃഷിയും ഉണ്ടെന്നും മറ്റും ൨ാം ന
മ്പ്രകാരനും.
ൟ മുയ്തിൻ എന്നവൻ വളരെ ദുർടപ്പായി നടക്കുന്നത കൂടാതെ
കളവ കവൎച്ച മുതലായ്തിന്ന കൂടുകയും ഓരൊരുത്തരുടെ കന്നകാ
ലികളെ കളവ ചെയ്കയും പിന്നെ ഉറുപ്പിക വാങ്ങി കാണിച്ച
കൊടുക്കുന്ന നടപ്പകാരനെന്നും ഇവന ശിക്ഷ ഒന്നും ഉണ്ടായി
ട്ടില്ലെന്നും ഇങ്ങിനെ ഉള്ള നടപ്പിനാൽ സാധുക്കളായിട്ടുള്ള ജന
ങ്ങൾക്ക വളരെ സങ്കടം അനുഭവിക്കുന്നുണ്ടെന്നും ദിവസ വൃ
ത്തിക്ക കൃഷികച്ചൊടം മുതാലായ യാതൊര പ്രവൃത്തികളും ഇ
ല്ലെന്നും ഇവനും ആരുമായിട്ടും ഒര എടച്ചിലും ഉള്ളപ്രകാരം അ
റിഞ്ഞിട്ടില്ലെന്നും മറ്റും ൬ാം നമ്പ്രകാരൻ അധികമായും ബൊധി
പ്പിച്ചിരിക്കുന്നു.
ൟ കാൎയ്യത്തിൽ വിസ്താരത്താൽ പ്രതിക്കാരൻ ദുൎന്നടപ്പുകാരനാ
കുന്നു എന്ന ൧-ം ൩-ം ൪-ം ൫-ം ൬-ം നമ്പ്രകാര പറഞ്ഞിരിക്കുന്ന
വാക്കുകൾ അവര കെട്ട പ്രകാരം അല്ലാതെ ഇന്നിന്ന കാൎയ്യങ്ങ
ൾക്ക എന്ന ഉറപ്പായി പറഞ്ഞിട്ടില്ലെന്നല്ലാ അവര പറഞ്ഞ പ്ര
കാരം മുഴുവനും നെരായിട്ടുള്ളതല്ലെന്നും പ്രതിക്കാരനും ൨ാം നമ്പ്ര
കാരനും പറഞ്ഞ പ്രകാരം മെൽ എഴുതിയ മൂന്ന ദെശക്കാരുമായി
തമ്മിൽ മത്സരമുണ്ടെന്നും ആ മത്സരം നിമിത്തം അധികാരി മു
ഖ്യസ്ഥന്മാര പ്രമാണികൾ ഇപ്പൊൾ ഇങ്ങിനെ ബൊധിപ്പിപ്പാ
ൻ സംഗതിവന്നതഎന്നും കാണുന്നു. അതുകൂടാതെ ൟ പ്രതിക്കാ
രൻ കച്ചെരിക്ക സമീപം ഇരിക്കുന്നവനാകകൊണ്ട അവന്റെ
നടപ്പ ഞാൻ അന്ന്യെഷിച്ചതിൽ കന്നകാലി കളവിൽ ഉൾപ്പടു
ന്ന സംശയമായ നടപ്പകാരൻ എന്ന അറിഞ്ഞിരിക്കുന്നു. മുൻ
മ്പെ ഒരു കുറ്റത്തിന്നും ശിക്ഷക്കുൾപ്പെട്ടിട്ടില്ലാ. ഇവന്റെ മെൽ
അധികമായി ചുമത്തി പറയുന്ന ആളുകൾ ൟ വക നടപ്പ മുൻ
മ്പെ തന്നെ അവൎക്ക അറിവുണ്ടെന്ന പറയുന്ന അവസ്തക്ക
അങ്ങിനെ പറയുന്ന ആളുകൾ സിദ്ധാന്തം കൂടാതെ ഉള്ള നെര
സ്തൻമാരകുന്നു എങ്കിൽ ആവക സമയങ്ങളിൽ തന്നെ ബൊധി [ 53 ] പ്പിക്കാൻ സംഗതി ഉള്ളതാണ. അതല്ലാതെ ഇപ്പൊൾ പരസ്യം
ഉണ്ടായ്തകൊണ്ട ബൊധിപ്പിച്ചു എന്ന പറയുന്നത ശെരി അല്ലാ.
മറെറാരുവൻ കെട്ടിയ പെണ്ണിനെ അവന്റെ മൊഴി പറയും
മുൻമ്പെ പ്രതിക്കാരൻ കെട്ടിയ്ത മാൎഗ്ഗത്തിന്ന വിരൊധവും കുറ
വും ഉണ്ടെന്നുവെച്ച ആ പെണ്ണിനെ ഉപെക്ഷിക്കെണ്ടതിന്നായി
പ്രമാണി മുഖ്യസ്തൻമാര പറഞ്ഞതിന്റെശെഷം അത അനുസ
രിക്കാത്തതിനാൽ പ്രതിക്കാരനെ അമൎച്ച വരുത്തെണ്ടതിലെക്ക
ൟ വഴി നല്ലതെന്നതൊന്നി റപ്പൊടത്ത ബൊധിപ്പിച്ചതാകുന്നു
എന്ന ഇതിന മുൻമ്പെ ബൊധിപ്പിക്കാത്തത കൊണ്ടും ഒരുവ
ന്റെമെൽ ഇങ്ങിനെ അധികം ആളുകൾ കൂടി ബൊധിപ്പിച്ച
തിനാലും റപ്പൊടത്തിൽഉൾപ്പെട്ടവര തന്നെ രണ്ടവിധമായി പ
റഞ്ഞതകൊണ്ടും ദൃഷ്ടാന്തമാകുന്നു
നെരവഴിക്കല്ലാതെ സിദ്ധാന്തം വഴിക്ക കല്പിച്ച കൂട്ടിബൊധി
പ്പിച്ചതകൊണ്ട പ്രതിക്കാരന്റെ മെൽ ദുൎന്നടപ്പ കുറ്റം ഒറപ്പി
പ്പാൻ പാടില്ലെന്നും സംശയമായ നടപ്പകാരനാകകൊണ്ട മെ
ലാലത്തെ നടപ്പാവസ്തയിന്മെൽ ദൃഷ്ടി വെച്ച ഏതെങ്കിലും ദു
ൎന്നടപ്പിൽ ഉൾപ്പടുന്ന പ്രകാരം കണ്ടാൽ അതാത സമയം ത
ന്നെ മുഖ്യസ്തൻമാര പ്രമാണികൾ ബൊധിപ്പിക്കെണ്ടതും അ
പ്പൊൾ സംഗതിപൊലെ നടത്തെണ്ടതാണെന്നും ഇനിക്ക തൊ
ന്നുന്നതിനാൽ വരുന്ന കല്പനപ്രകാരം നടപ്പാൻ വെണ്ടി പ്രതി
ക്കാരനെ ജാമ്മ്യനാൽ നിൎത്തി ൟ കാൎയ്യത്തിന്റെ വിസ്താരം മു
തലായ്തൊട കൂടി എണ്ണം ൧൦-ം ൟ ഹരജി ഒന്നിച്ച സന്നിധാ
നത്തിങ്കല്ക്കയച്ചിരിക്കുന്നു.
പ്രതിക്കാരന പനിയുടെ ദീനമായിരുന്നതിനൽ ആയ്ത ഭെദം
വന്ന ഹാജരാവാനും പ്രമാണി മുഖ്യസ്തൻമാൎക്ക ആളെ അയച്ച
തിന്റെശെഷം ഹാജരാവാൻ താമസിച്ചതകൊണ്ടും എത്രെ വി
സ്താരം തീൎത്തയപ്പാൻ താമസം വന്നത.
ഇപ്പൊൾ ദുൎന്നടപ്പ കുറ്റം ഒറപ്പിപ്പാൻ മതിയായ സംഗതി
പൊരെന്ന തൊന്നുകയാൽ ൟ കാൎയ്യം ഫയലിൽ ചെൎത്തിട്ടില്ലാ
എന്നു ൧൦൨൭ മെടം ൧൭൹ക്ക ൧൮൫൨ എപ്രെൽ ൨൭൹.
മുഖ്യസ്തൻ മുയ്തുവിനൊട എപ്രെൽ ൨൬൹
ചൊദ്യം | |
മൊയ്തിൻ എന്നവന്റെ നടപ്പി | മുയ്തിൻ എന്നവൻ വളരെ ദുൎന്ന |
നെകുറിച്ച മുഖ്യസ്തൻമാര പ്ര | ടപ്പകാരനാണ അതിന്റെ വി |
മാണികൾ കൂടി എഴുതിയ റി | വരം ബൊധിപ്പിക്കാം എന്റെ |
ഫൊട്ടിൽ നിയ്യും ഉൾപ്പട്ടതായി | യും അവന്റെയും കുടി തമ്മിൽ |
കാണുന്നത കൂടാതെ പ്രത്യെ | ഒര വിളിപ്പാട അകലമെ ഉള്ളൂ. |
കം താൻ അസിഷ്ടാണ്ട മജി | കൊളത്തൂര അംശത്തിൽ ഉണ്ണ്യ |
സ്ത്രെട്ട സന്നിധാനത്തിങ്കൽ | ലിയുടെ കുടിയിൽനിന്ന൧൦൨൪ |
ഹരജി ബൊധിപ്പിച്ചതായും | മത കൊല്ലത്തിലാണെന്ന തൊ |
കാണുന്നു അവന്റെ നടപ്പ | ന്നുന്നു ഒര മുതൽ കവൎച്ച ഉണ്ടാ |
വിവരം നീ അറിയുന്നത ഒക്കെ | യ്തിന്ന ൟ മെ യ്തിൻ എന്ന |
യും പറാ | വനും കൂടിയ പ്രകാരം അറിഞ്ഞ |
അന്ന അവനെ ൟ താലൂക്കിൽ പിടിച്ച വിസ്തരിച്ച കൊഴി
ക്കൊട്ടക്കയച്ചു അതിന്റെ ശെഷം വിട്ടുവന്നു ശിക്ഷ ഉണ്ടായിട്ടി
ല്ലാ എന്നാണ കെട്ടിരിക്കുന്നത പെരുന്തൽ മണ്ണു അങ്ങാടിയിലി
രിക്കും വെങ്കിടാജലത്തിന്റെ മൂരികളെ മെല്പറമ്പിൽ നിന്ന തടവ
കാരൻ മുയ്തിൻ എന്നവൻ ൟ ൧൦൨൭മത ആദ്യമാണ മാസം ൹
നിശ്ചയമില്ലാ കളവ ചെയ്തിരിക്കുന്ന പ്രകാരം അന്ന്യായം വെങ്കി
ടാജലം എന്നൊടും വെറെ മുഖ്യസ്തൻമാരൊടും പറകയും താലൂക്കി
ൽ അന്ന്യായം ബൊധിപ്പിക്കയും ചെയ്ത വ്യവഹാരമായ്തി
ന്റെ ശെഷം ഉപായത്തിൽ ആ വക മൂരികളെ മുയ്തിൻ പറമ്പിൽ
കാണിച്ചകൊടുത്ത കിട്ടിരിക്കുന്നു വാതാക്കര ദെശത്ത മന്മി എന്ന
വന്റെ മൂരികൾ കളവ പൊയ്ത കാണിച്ച കൊടുക്കാമെന്ന പറ
ഞ്ഞ നാലൊ അഞ്ചാ ഉറുപ്പിക വാങ്ങി അതിന്റെ ശെഷം
ആ മൂരിയെ കാണിച്ചകൊടുക്കുകയും ഉറുപ്പിക മടങ്ങി കൊടുക്ക
യും ചെയ്തിട്ടില്ലാ മന്മി എന്നവൻ അതിനാൽ സങ്കടപ്പെട്ട നട
ക്കുന്നു അത ഏകദെശം നാല അഞ്ച മാസം മുൻമ്പെയാണ ക
ക്കൂത്ത കണിശൻ കൊന്തപ്പണിക്കരുടെ ഒരു മൂരിയെ നാല മാ
സം മുൻമ്പെ കളവപൊയി അതിന അഞ്ച പറ നെല്ല ൟ ത
ടവകാരൻ വാങ്ങി മൂരിയെ പണിക്കരുടെ തൊഴുത്തും പടിക്കിൽ
ആരും കാണാതെ കൊണ്ട ചെന്ന നിൎത്തി എന്നും പണിക്കൎക്ക കി
ട്ടി എന്നും കെട്ടിരിക്കുന്നു ചന്തപറമ്പിൽ ഇരിക്കും മൊയ്തിൻകുട്ടി
യുടെ ഒരു മൂരിയെ ഏകദെശം അഞ്ചാറ മാസം മുമ്പെ കളവപൊ
യതിന്റെ ശെഷം കാണിച്ച കൊടുക്കാമെന്നവെച്ച രണ്ട ഉറു
പ്പിക വാങ്ങി എന്നും മൂരി ചെമ്പ്രജെരി അംശത്തിൽ ഒരു കുടിയിൽ
നിൽക്കുന്നുണ്ടെന്ന പറഞ്ഞ കൊടുത്ത അവിടെ നിന്ന കിട്ടി എ
ന്നും കെട്ടു ഇത പൊലെ മറ്റു പലരുടെയും കന്നുകാലികളെ മു
യ്തിൻ എന്നവൻ കളവ ചെയ്കയും ഉറുപ്പിക വാങ്ങി കാണിച്ച
കൊടുക്കയും ചെയ്ത ഇത ഒര കച്ചൊടവും കഴിച്ചിലും ജനങ്ങൾക്ക
ബുദ്ധിമുട്ടും ആയിരിക്കുന്നു അന്ന്യായം ചെയ്ത വ്യവഹാരം നട
ത്തെണ്ടതിനുള്ള അദ്ധ്വാനവും മുഷിച്ചിലും വിചാരിച്ചു ൟ വ
ക സങ്കടക്കാര ഒക്കെയും വിവരത്തിന്ന അന്ന്യായപ്പടാത്തതാ
ണ ഇത കൂടാതെ തുരന്ന കളവ ചില്ലറ കളവ ൟ വകയും പ
ലതും ചെയ്ത വരുന്ന പ്രകാരം കെട്ടിരിക്കുന്നു ശിക്ഷ ഒന്നും അനു
ഭവിച്ച പ്രകാരം അറിഞ്ഞിട്ടില്ലാ ൟ വക ദുൎന്നടപ്പിൽ ഇവൻ അ
ധികമായി ഉൾപ്പട്ടനടന്നു തുടങ്ങീട്ട ഒര കൊല്ലമായി എന്നറിഞ്ഞി [ 55 ] രിക്കുന്നു കൃഷി കച്ചൊടം ൟ വകയും മറ്റ മൎയ്യാദപ്രകാരം യാ
തൊര പ്രവൃത്തിയും ഒര മുതലും ഇല്ലാ രണ്ടപെണ്ണു കെട്ടിട്ടുണ്ട അ
തിൽ മൂന്നൊ നാലൊ കുട്ടികളും ഉണ്ട ഒക്ക കൂടി ഒരു ദിവസത്തി
ന്ന ആറ ഏഴ ശെറ നെല്ല ശിലവിന വെണം അതിന ഒരു മു
തലും ഒര പ്രയത്നം ചെയ്കയും ഇല്ലാ മെൽപ്രകാരം കളവ മുത
ലായ ദുൎന്നടപ്പകൾ ചെയ്ത അതിൽ കിട്ടുന്ന മുതൽകൊണ്ട ധാരാ
ളമായും സൌഖ്യമായും ശിലവകഴിക്കയും ആരെയും ശങ്കകൂടാതെ
ദുൎന്നടപ്പകൾക്കായി എപ്പൊഴും മനസ്സ വെച്ചനടക്കുകയും ചെയ്യു
ന്നവനാണ നല്ല നടപ്പായി നടക്കാൻ ഏറിയപ്രകാരം ഒക്ക പ
ഞ്ഞിരിക്കുന്നു അതഅവന ഒട്ടും മനസ്സാവുന്നില്ലാ ഇയ്യടയിൽ മാ
പ്പിളമാര കുല കവൎച്ച മുതലായ്ത ചെയ്യുന്നവൎക്ക പ്രമാണികൾസ
ഹായമെന്നും മെലാൽ അങ്ങിനെ ആയാൽ പ്രമാണികൾക്ക
ശിക്ഷ ഉണ്ടാകുമെന്നും സൎക്കാരിൽ നിന്ന കല്പിച്ച പരസ്യമാക്കി
യ വിവരം അറിഞ്ഞാറെ ഇവന്റെനടപ്പാവസ്ത ബൊധിപ്പിച്ച
അമൎത്ത വെക്കാഞ്ഞാൽ ഞങ്ങൾക്ക കുഴക്ക വരുമെന്ന വെച്ച ഞ
ങ്ങൾ പ്രമാണികൾ എല്ലാവരും കൂടി റപ്പൊടത്തും ഞാൻ ഹരജി
യും ബൊധിപ്പിച്ചതാകുന്നു.
മറ്റ ഒഒത്തൻ കെട്ടിയ പെ | മാൎഗ്ഗ മൎയ്യാദപ്രകാരം അല്ലാതെ |
ണ്ണിനെ അവന്റെ മൊഴി കൂടാ | ഒര പെണ്ണ മുയ്തീൻ കെട്ടിയ |
തെമുയ്തിൻ എന്നവൻകെട്ടുകയും | പ്രകാരവും അതിനാൽ അവ |
അതിനാൽ ദെശക്കാര വിരൊ | നെ കൂട്ടി നടത്താതെ ഇരിക്കു |
ധമായി നിങ്ങടെ ജാതിക്കാൎക്കു | ന്ന പ്രകാരവും ഞാൻ കെട്ടി |
ള്ള അടിയന്തരങ്ങൾക്ക മുയ്തിയ | ട്ടില്ലാ അവന്റെ കുടിയിൽ ത |
നെ കൂട്ടി നടക്കാറില്ലെന്ന ഒരു വ | ന്നെ രണ്ട മാസം മുമ്പെ ഒരു |
ൎത്തമാനം കെട്ടിരിക്കുന്നു അപ്ര | കാതകുത്ത കല്യാണം അടിയ |
കാരം ഉണ്ടൊ ഏതപ്രകാരമാണ | ന്തരം ഉണ്ടായി എന്നും അതി |
ന്ന പലരും പൊയിരുന്നു എന്നും കെട്ടിരിക്കുന്നു ആരുമായിട്ടും
കൂട്ടി നടക്കാതെ ഒരു വിരൊധം ഉള്ള പ്രകാരം അറിഞ്ഞിട്ടില്ലാ.
ൟ വായിച്ച കെട്ട പ്രകാരം ത | അതെ. |
ന്നെയൊ പറഞ്ഞത. |
പ്രതിമൊയ്തിയനൊട എപ്രെൽ ൧൯൹
ചൊദ്യം | |
നീ കളവ കവൎച്ച മുതലായ്തിൽ | അധികാരിയും മുഖ്യസ്തൻമാര |
ഉൾപ്പെട്ട ദുൎന്നടപ്പായി നടക്കു | പ്രമാണികളും എന്റെ മെൽ |
ന്നപ്രകാരം അങ്ങാടിപ്രം അം | ബൊധിപ്പിച്ചറപ്പൊട്ട കെട്ടുഅ |
ശം അധികാരിയും മാനത്ത മ | വര ബൊധിപ്പിച്ചപ്രകാരം ക |
ങ്ങലം—കക്കൂത്ത— പെരിന്തൽ മ | ളവ കവൎച്ച മുതലായ്തിൽ ഒന്നും |
ൎണ്ണനഗരം ൟ മൂന്ന ദെശത്ത | ഞാൻ ഉൾപ്പട്ട ദുൎന്നടപ്പായി ന |
മുഖ്യസ്തൻമാര പ്രമാണികളും | ടക്കുമാറില്ലാ മൂന്നു കൊല്ലം മുൻ |
ബൊധിപ്പിച്ച റപ്പൊട്ട വായി | മ്പെ കൊളത്തൂര ഒരു മാപ്പിളയു |
ടെ കുടിയിൽ കവൎച്ചക്ക ഞാൻ | |
ന്താണ ഉത്തരം പറവാനുള്ളത. | കൂടിഎന്ന വെച്ച പിടിച്ച എന്നെ |
കൊഴിക്കൊട്ടക്കയച്ചു അവിടെ നിന്ന എന്നെ വിട്ടയക്കയും ചെ
യ്തു താലൂക്കിലെക്കയച്ച താലൂക്ക മുഖാന്തരമാണ വിട്ടത അങ്ങിനെ
ഒരു കാൎയ്യത്തിൽ പിടിച്ച വിസ്തരിച്ചതല്ലാതെ മറ്റ ഒരു കവൎച്ചക
ളിൽ ഞാൻ ഉൾപ്പടുകയും എന്നെപിടിക്കയും വിസ്തരിക്കയും ഉണ്ടാ
യിട്ടില്ലാ ഒന്നഒന്നര കൊല്ലമായിട്ട എന്റെ നെരെ ദെശത്തുള്ളവ
ൎക്ക മത്സരമാണ കുട്ടുവിന്റെ മകളെ ഞാൻ കെട്ടി അവളെ മുമ്പെ
ഒരുത്തൻ കെട്ടിയിരുന്നു അവൻ മൊഴിചൊല്ലിട്ടില്ലെന്നവെച്ച അ
വനെകൊണ്ട എന്റെ മെൽ താലൂക്കിൽ ഹരജി ബൊധിപ്പിച്ചു മ
മ്പറത്ത ചെന്ന തമ്മിൽ തീൎക്കാനായി നിശ്ചയിച്ചതിന്റെ ശെഷം
അവൻ ചാടി പൊയി പിന്നെ ആ പെണ്ണിനെ കളയെണമെന്ന
ദെശക്കാര പറയുമാറുണ്ട എന്റെ കുടിയിൽ ആരും വരില്ലാ അടി
യന്തരങ്ങൾക്ക എന്നെ കൂട്ടുകയും ഇല്ലാ ഞാൻ ജാതി മൎയ്യാദ പൊ
ലെ കെട്ടിയ്താകകൊണ്ട ആ ഉമ്മയെ ഞാൻ ഉപെക്ഷിച്ചിട്ടില്ലാ അ
തിനാൽ എന്നെ ഏത വിധത്തിലെങ്കിലും കടുക്കെണമെന്ന വിചാ
രിച്ച എല്ലാവരും കൂടി യൊജിച്ച ബൊധിപ്പിച്ചതാകുന്നു കുറെദി
വസം മുമ്പെയും ആ കാൎയ്യം കൊണ്ട എന്നൊട പറഞ്ഞിരുന്നു അ
ത കെൾക്കാത്തതിനാൽ സിദ്ധാന്തമായി ബൊധിപ്പിച്ചതാണ ഇ
നിക്ക രണ്ടകെട്ടിയവളും രണ്ട മൂന്ന കുട്ടികളും ഉണ്ട ൩൦൦ പറ നെല്ല
ഉണ്ടാകുന്ന പള്ളിയാൽ കൃഷി ഉണ്ടു മൊടൻ കൃഷിയും ഉണ്ടാക്കും
ൟ വക പ്രയത്നം കൊണ്ടും വാളക്കാട്ട കാപ്പിപണിക്ക പൊയി
ട്ടും ദിവസവൃത്തി കിഴച്ച വരുന്നതാകുന്നു പ്രമാണികളിൽ മുയ്തുവി
ന എന്റെ നെരെ അധികമായിട്ടും വിരൊധമുണ്ട മുല്ല മൊയ്തു
ട്ടിയുടെ ഒന്നിച്ച കവൎച്ചക്ക പൊകെണമെന്നും അവനൊട കുറെ
പൊന്ന പറഞ്ഞിട്ടുള്ളത വാങ്ങെണമെന്നും അവന വെണ്ടി ജാ
മ്മ്യൻ നിന്നിട്ടുള്ളതിന്ന തരാൻ വെച്ചിട്ടുണ്ടെന്നും എന്നൊട പറ
ഞ്ഞിരിക്കുന്നു അതും ഞാൻ അനുസരിച്ചിട്ടില്ലാ അതകൊണ്ടും വി
രൊധമാണ ഇതല്ലാതെ വെറെ ഒന്നും ഇനിക്കബൊധിപ്പിക്കാ
നില്ലാ.
ൟ വായിച്ച കെട്ട പ്രകാരമൊ | അതെ. |
പറഞ്ഞത |
വള്ളുവനാട താലൂക്ക ഹെഡ പൊലീസാല്പര ബൊധിപ്പിക്കു
ന്ന ഹരജി ൟ താലൂക്ക അങ്ങാടിപ്രം അംശത്തിൽ കഞ്ഞാപ്പയു
ടെ മകൾ ഉമ്മാത്ത എന്ന കുട്ടി കിണറ്റിൽ വെള്ളത്തിൽ വീണ
മരിച്ചപ്രകാരം പരിയാരം ദെശത്ത മുഖ്യസ്തൻമാരുടെ റിഫൊട്ടൊ
ടു കൂടി അങ്ങാടിപ്രം അംശം അധികാരി കൎക്കിടകം ൧൩൹ എഴുതി
യ റിഫൊട്ട ജൂലായി ൨൭൹ പകൽ ൪ മണിക്ക ഇനിക്ക കിട്ടുക
കൊണ്ട അപ്പൊൾ തന്നെ ഞാൻ പുറപ്പെട്ട പൊയി ശവം നൊക്കി
കണ്ട യാദാസ്ത എഴുതി മറ ചെയ്വാൻ അനുവാദം കൊടുത്ത മെല്പടി
മരണ സംഗതികൊണ്ട ൧ മരിച്ചവളുടെ തള്ള ഉമ്മാത്തുമ്മ—൨ ശവം
കിണറ്റിൽ നിന്നമുങ്ങി എടുത്ത അയ്ത്രന്മാൻകുട്ടി—൩. കൊയ—൪ ശ
വം നൊക്കിയ നാട്ട വയിദ്യൻ കുഞ്ഞുണ്യൻ മുല്ല—ഇവരൊട വി
സ്തരിക്കയും വീണ മരിച്ചതായി കാണുന്ന കിണറ നൊക്കി കാ
ണുകയും വെണ്ടുന്ന അന്യെഷണംചെയ്കയും ചെയ്തു.
മരിച്ച ഉമ്മാത്ത എന്ന കുട്ടിക്ക ഏകദെശം ൧൦ വയസ്സ പ്രായമായ
പ്രകാരവും അവളെ ൨൭൹ രാവിലെ ഏകദെശം ൨ നാഴിക പുലരു
മ്പൊൾ കുടിക്കകത്തകാണായ്കകൊണ്ടശെഷം കുട്ടികളൊട ചൊദി
ച്ചാറെ പുറത്ത ജല ബാധക്ക പൊയപ്രകാരം പറക കൊണ്ട കുറെ
നെരം താമസിച്ചിട്ടും വന്ന കാണായ്കയാൽ ൧ാം നമ്പ്രകാരത്തിയാ
യ പെറ്റ തള്ള കിണറ്റിങ്ങൽ ചെന്ന നൊക്കിയാറെ വെള്ളത്തി
ൽ വീണ പ്രകാരം സംശയം തൊന്നി നിലവിളിച്ചാറെ ൨–൩–ന
മ്പ്രകാര പാഞ്ഞ വന്ന കിണറ്റിൽ തപ്പിയപ്പൊൾ കണ്ട കിട്ടി
എടുത്ത നൊക്കുമ്പൊൾ മരിച്ച പ്രകാരം കണ്ടിരിക്കുന്നു എന്ന
കാണുന്നു.
മെല്പടി കിണറ്റിൽ കരക്ക നിന്നാൽ വെള്ളം കൈ കൊണ്ട മു
ക്കാൻ മാത്രംനിറഞ്ഞ നിൽക്കുന്നത കൂടാതെ കിണറ്റിന്റെ തെക്ക
ഭാഗം ഉരുണ്ടതായി ഒരു മരം കൊണ്ട പാലം വെച്ചിട്ടും കാണുന്നു
ണ്ട മരിച്ചവൾക്ക ബുദ്ധിക്ക തന്റെറടം വെക്കാതെയും നീന്തല
അറിഞ്ഞ കൂടാതെയും ഉള്ളവളാകകൊണ്ട വെള്ളം കൈ കൊണ്ട മു
ക്കുമ്പൊഴൊ പാലത്തിന്മെൽ കയറിയപ്പൊഴൊ കാല തെറ്റിട്ടൊ
മറിഞ്ഞ കിണറ്റിൽ വീണ വെള്ളം കുടിച്ച മരിച്ച പ്രകാരം എത്രെ
കണ്ടിരിക്കുന്നത വെറെയാതൊര സംശയവും ഇല്ലാത്തതിനാൽ
അധിക വിസ്താരം ചെയ്വാൻ ആവശ്യമില്ലായ്കകൊണ്ട ൟ കാ
ൎയ്യത്തിന്നുണ്ടായ വിസ്താര കടലാസ്സകൾ നാലും ശവം നൊക്കി
എഴുതിയ യാദാസ്തും ഓല റപ്പൊട്ട രണ്ടും ൟ ഹരജി ഒന്നിച്ചയ
ച്ചിരിക്കുന്നു.
സൎക്കലർ കല്പനയിൽ താല്പൎയ്യം പ്രകാരം മെല്പടി കിണറ്റിന്ന
ആൾമറ കെട്ടിച്ചിട്ടില്ലാ കിണറ കല്ല പടുത്തിട്ടുള്ളതല്ലാ ഇപ്പൊൾ
രണ്ടാൾ പുറം വെള്ളം ഉണ്ട കല്ല പടുത്ത ആൾ മറകെട്ടാനായി വി [ 58 ] ചാരിച്ചിരുന്നു എന്നും മാപ്പിള ജെലിൽ ആകയാൽ വെറെ പ്രാപ്തി
യായി ആരും ഇല്ലാത്തതിനാൽ അതിന്റെ സംഗതി വന്നിലാ എ
ന്നും കുടിക്കാര പറഞ്ഞിരിക്കുന്നു മെലാൽ ഇങ്ങിനെ വരാതെ ഇരി
പ്പാൻ ആൾ മറ കെട്ടുകയൊ വെലി കെട്ടുകയൊ ചെയ്യെണമെ
ന്ന താക്കീതി ചെയ്തിരിക്കുന്നു എന്ന ൧൦൨൬ കൎക്കിടകം ൧൫൹ക്ക
൧൮൫൧ ആമത ജൂലായി മാസം ൨൯൹ അങ്ങാടിപ്രത്തനിന്ന.
വള്ളുവനാട താലൂക്ക അങ്ങാടിപ്രം അംശത്തിൽ മാപ്പിള കു
ഞ്ഞാപ്പയുടെ മകൾ ഉമ്മാത്ത എന്ന കുട്ടിയുടെ ശവം കൊല്ലം൧൦൨൬
മത കൎക്കിടകമാസം ൧൩൹ക്ക ൧൮൫൧മത ജൂലായി മാസം ൨൭
൹
ഞായറാഴ്ച പകൽ ൫ മണിക്ക മെപ്പടിതാലൂക്ക ഹെഡപൊ
ലീസാപ്സര താഴെ പെര എഴുതി കയ്യൊപ്പിടുന്നവരൊടുകൂടി നൊ
ക്കികണ്ട വിവരം എഴുതിയ യാദാസ്ത.
ശവം പുത്തംവീട്ടിൽ എന്ന കുടിയിൽ കിഴക്കിനിയിൽ ഒരു തെ
ങ്ങൊലപായിൽ കാല രണ്ടും തെക്കൊട്ട നീട്ടിയും തല വടക്കൊട്ട
വെച്ചും ഒരു കിഴക്കൻ പുതപ്പ ഇട്ട മൂടി മലൎന്ന കിടക്കുന്നത കണ്ട
പുതപ്പ എടുപ്പിച്ച നല്ലവണ്ണം നൊക്കി കണ്ടതിൽ കൈ രണ്ടും
വയിറ്റത്ത വെച്ചും കണ്ണ രണ്ടും ചീമ്പിയും വയറ കുറെ വീ
ൎത്തും തലമുടി കെട്ട കഴിഞ്ഞും രണ്ട മൂക്കിൽനിന്നും വെളുത്ത നി
റമായ നൊര വന്നും മരിച്ച കിടക്കുന്നു വരിക്ക മുറി മുതലായ്ത ഒ
ന്നും കാണ്മാനില്ലാ മരിച്ചവൾക്ക ഏകദെശം ൧൦ വയസ്സ പ്രാ
യമായ പ്രകാരവും മരിച്ചിട്ട ഏകദെശം ൧൦ മണി കൂറ നെരം
മുമ്പെ മരിച്ച പ്രകാരവും തൊന്നുന്നു ആ ശരീരത്തിന്മെൽ കാതി
ൽ പൊന്നകൊണ്ട വൈര കാതിലഎന്ന ആഭരണവും വെള്ളി
ചിറ്റുകളും ഇട്ട കണ്ടിരിക്കുന്നു—വെറെ മുതൽ ഒന്നും കണ്ടിട്ടും ഇ
ല്ലാ. മരണകാൎയ്യത്തിൽ ഒര സംശയവും കാണ്മാനില്ലാ. ശവം മൎയ്യാ
ദപ്രകാരം മറ ചെയ്വാനായി ശെഷക്കാൎക്ക അനുവാദം കൊടുക്ക
യും ചെയ്തു.
കുട്ടിയുടെ തള്ളയൊട ജൂലായി൨൭൹.
നിന്റെ മകൾ ഉമ്മാത്ത എ | ഇന്ന നെരം പുലൎന്ന ഏകദെ |
ന്ന കുട്ടിയുടെ മരണം ഏതപ്ര | ശം ഒന്നര രണ്ടനാഴിക പുലരു |
കാരമാകുന്നു വിവരം പറാ. | മ്പൊൾ കുപ്പായം തുന്നാൻവെ |
ണ്ടി ശീല എടുപ്പാൻ പടിഞ്ഞാറെ മാളികയുടെ മുകളിൽ പെട്ടി തു
റക്കാൻ പൊയപ്പൊൾ മരിച്ച എന്റെ മകൾ ഉമ്മാത്തയും മകൻ
സെയ്താലി എന്ന കുട്ടിയും കെഴക്കിനിയിൽ നിന്നിരുന്നു ഞാൻ
ശീല എടുത്ത താഴത്ത വന്നാറെ സെയ്താലി കുട്ടി തെക്കിനിയിൽ
നിൽക്കുന്നു ഉമ്മാത്തയെ കണ്ടില്ലാ. ഉമ്മാത്ത എവിടെ എന്ന സെ [ 59 ] യ്താലി കുട്ടിയൊട ചൊദിച്ചപ്പൊൾ തൂറാൻ പൊയി എന്ന സെ
യ്താലികുട്ടി പറഞ്ഞു കുറെ നെരത്തിന്ന കാണാതെ ഞാൻ വിളിച്ചു
മിണ്ടായ്കകൊണ്ട പുറത്ത എറങ്ങി കിണറ്റിങ്ങൽ വന്ന നൊക്കി
യപ്പൊൾ കിണറ്റിലെ വെള്ളം എളകീട്ടും പൊള വരുന്നതും ക
ണ്ട കിണറ്റിൽ വീണുവൊ എന്ന സംശയിച്ചു. എന്റെ കുടിയി
ൽ വെറെ ആരും ഇല്ലായ്കകൊണ്ട അവിടെ നിന്ന ഒറക്കെ നില
വിളിച്ചു. ആനിലവിളി കെട്ട സമീപം കുടിക്കാരൻ കൊയ വന്നു
അവൻ കിണറ്റിൽ ചാടി മുങ്ങി അവൻ അടിയിൽ എത്തീലാ.
അപ്പൊഴക്ക അയ്ത്രമാൻ കുട്ടി വന്ന അവൻ മുങ്ങി അടിയിൽ എ
ത്തി ഉന്മാത്തയെ കണ്ട എടുത്ത പൊങ്ങിച്ച കരക്ക കൊണ്ടവ
ന്ന നൊക്കുമ്പൊൾ വയറ വീൎത്തിരിക്കുന്നു വെഗം കപ്പായം ശ
രീരത്തിന്മെൽ നിന്ന കഴിച്ച ഒരലിന്മെൽ കവുത്തി കിടത്തി കുറെ
വെള്ളം ഒലിച്ച പൊയി നൊക്കിയാറെ ജീവൻ പൊയിരിക്കുന്നു
എന്നാറെ ശവം അകായിൽ കൊണ്ടെ കിടത്തി മുഖ്യസ്തൻമാരെയും
മറ്റും അറിയിച്ചു കിണറ്റിൽ ഇപ്പൊൾ മഴ പെയ്ത പെള്ളം നിറ
ഞ്ഞിരിക്കുന്നു കൈ കൊണ്ട വെള്ളം മുക്കി എടുക്കാം അപ്രകാരം
വെള്ളം മുക്കുമ്പൊൾ അബദ്ധമായി വെള്ളത്തിൽ മറിഞ്ഞ വീ
ണ പൊയി നീന്തം അറിഞ്ഞ കൂടായ്കകൊണ്ട വെള്ളം കൂടിച്ച മ
രിച്ച പൊയ്താണ മറ്റ ഒരു പ്രകാരം മരിച്ചതാണെന്ന യാതൊരു
സംശയവും ഇനിക്കില്ല. എന്നെ കെട്ടിയ മാപ്പിള ഇപ്പൊൾ ജെലി
ൽ ആക കൊണ്ട ൟ കുടിയിൽ ഞാനും മരിച്ച ഉമ്മാത്തയും സെ
യ്താലി അയ്ത്രന്മാൻ കുട്ടി ഉണ്യൻ കുട്ടി രായൻ കുട്ടി ഇങ്ങിനെ നാ
ല കുട്ടികളും മാത്രമെ പാൎത്ത വരുന്നുള്ളൂ.
ൟ വായിച്ച കെട്ട പ്രകാരം ത | |
ന്നെയൊ പറഞ്ഞത. | അതെ |
അയ്ത്രന്മാൻ കുട്ടി എന്നവനൊട ജൂലായി ൨൮൹.
വാതാരി കുഞ്ഞാപ്പയുടെ മക | ഇന്നലെ ഏകദെശം നാല |
ൾ ഉന്മാത്ത എന്ന കുട്ടി മരിച്ച | നാഴികയൊളം പുലൎന്ന സമയ |
ത ഏത പ്രകാരമെന്നറിയുമൊ. | ത്ത ഞാൻ പെരുന്തൽ മണ്ണ |
ചന്തക്ക പൊവാനായി പുറപ്പെട്ട മരിച്ച ഉന്മാത്ത എന്ന കുട്ടിയും
അവളുടെ തള്ള ഉന്മാത്ത എന്നവളും മറ്റും പാൎക്കുന്ന കുടിയുടെ
തെക്കു പുറം എത്തിയാറെ ആ കുടിയിൽ നിന്ന ഒരു നിലവിളി
കെട്ടു അത എന്തന്നറിവാൻ വെണ്ടി ആ കുടിയിൽ കടന്ന ചെ
ന്നപ്പൊൾ മരിച്ചവളുടെ തള്ള ഉന്മാത്തയും കൊയയും വെറെ ചി
ല ഉമ്മമാരും മറ്റും കിണറ്റിന്റെ വക്കത്ത നിൽക്കുന്നു. എ
ന്തന്ന ചൊദിച്ചാറെ ഉന്മാത്ത എന്റെ കുട്ടിയെ കാണ്മാനില്ലാ. കി
ണറ്റിൽ വീണു എന്ന തൊന്നുന്നു. കൊയ മുങ്ങി നൊക്കിയിട്ട [ 60 ] അടിയിലെക്ക എത്തീട്ടില്ലാ. എന്ന ഉന്മാത്തയും കൊയയും മറ്റും
പറഞ്ഞു. എന്നാറെ ഞാൻ എറങ്ങി മുങ്ങി അടിക്ക എത്തി തപ്പിയാ
റെ തല തെക്കൊട്ടും കാല വടക്കൊട്ടും ആയിക്കിടക്കുന്നത കണ്ട
എടുത്ത കരക്ക പൊങ്ങിച്ച നൊക്കുമ്പൊൾ മരിച്ച പൊലെ തൊ
ന്നിരിക്കുന്നു. വയറ കുറെ വീൎത്തിട്ടുണ്ട. വെള്ളം വയറ്റിൽ നിന്ന
പൊയാൽ അറിയാം ഒരലിന്മെൽ കിടത്തുക എന്ന എല്ലാവരും
കൂടി പറഞ്ഞ കുപ്പായം കഴിച്ച ഉരലിന്മെൽ കവുത്തി കിടത്തി
വെള്ളം കുറെ വാൎന്നപൊയി പിന്നെ നൊക്കുമ്പൊൾ മരിച്ചു എ
ന്ന നിശ്ചയിച്ചു. എന്നാറെ ശവം അകായെൽ കൊണ്ടെ കിടത്തി
മുഖ്യസ്തന്മാൎക്കറിയിച്ചു മരിച്ച ഉന്മാത്തക്ക ഏകദെശം ൧൦ വയസ്സ
പ്രായമായിരിക്കുന്നു. കിണറ്റിൽ വെള്ളം ഇപ്പൊൾ നിറച്ചുണ്ട
കരക്ക നിന്ന വെള്ളം മുക്കുമ്പൊൾ മറിഞ്ഞ വീണ പൊയ്ത എന്നാ
ണ തൊന്നുന്നത. അവൾക്ക നീന്തല അറിഞ്ഞ കൂടായ്കകൊണ്ട
വെള്ളത്തിൽ താണ വെള്ളം കുടിച്ച മരിച്ചപൊയി ഇങ്ങിനെ അ
റിയും.
ൟ വായിച്ച കെട്ടത പറഞ്ഞ | |
പ്രകാരം തന്നെയൊ. | അതെ. |
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
വള്ളുവനാട താലൂക്ക അക്ടിങ്ക ഹെഡ പൊലീസാപ്സര ബൊ
ധിപ്പിക്കുന്ന ഹരജി. അങ്ങാടിപ്രം അംശം പെരുന്തൽമണ്ണ അ
ങ്ങാടിയിൽ ഇരിക്കും ഉണ്ണിക്കൊയ കുരിക്കളുടെ കുടിയിൽ നിന്ന
൧൦൨൭മത മെടമാസം ൨൯൹ക്ക ൧൮൫൨ാമത മെയി മാസം
൯൹ ഞായറാഴ്ച രാത്രി കുടിയുടെ വാതിൽ കുത്തി തുറന്ന അക
ത്ത കടന്ന സൊന്തം വകയും പണയം വകയും കൂടി ൧൫൦ ഉറു
പ്പിക. ൨ണ ൧൧ പയി വിലക്കുള്ള മുതൽ കളവ ചെയ്ത പൊയ
പ്രകാരം അധികാരിയുടെ റപ്പൊടത്ത എത്തുകയാൽ ഞാൻ ത
ന്നെ ആ സ്ഥലത്ത ചെന്ന മുതൽ വെച്ച സ്ഥലത്തിന്റെ വീതി
കൾ നൊക്കുകയും സമീപസ്തന്മാരെയും മറ്റും വരുത്തി അന്ന്യെ
ഷിക്കുകയും അന്ന്യായക്കാരനൊടും കളവുണ്ടായി എന്ന പറയു
ന്ന ദിവസം രാത്രി കുടിയിൽ ഉണ്ടായിരുന്ന ചെക്ക മുതൽ ഉണ്ടാ
യിരുന്നു എന്ന പറഞ്ഞ അകത്തിന്റെ വാതുക്ക നെരെ കിടന്നി
രുന്നതിൽ വീരാൻ കുഞ്ഞാലൻ ഇവരൊട വിസ്തരിക്കയും മുത
ൽ വിവരം പട്ടിക വാങ്ങുകയും ചെയ്തിരിക്ക കൊണ്ട അന്ന്യായ ക
യ്പീത്ത പട്ടിക ഇതകളുടെ പകൎപ്പും ശെഷം വിസ്താരങ്ങളും ൟ
ഹരജിയൊടു കൂടി അയച്ചിരിക്കുന്നു. കളവ ചെയ്തത ഇന്നവരാ
കുന്നു എന്ന അന്ന്യായക്കാരന യാതൊരു സംശയവും ഇല്ലാ.
അന്ന്യെഷണത്തിൽ തുമ്പുണ്ടായിട്ടും ഇല്ലാ. മുതൽ വെച്ചിരുന്ന
പെട്ടി കുടിയുടെ സമീപം അങ്ങാടിയിൽ ഒഴിവുള്ള ഒരു പുരക്കക [ 61 ] ത്ത നിന്ന കിട്ടിയ പ്രകാരം പറഞ്ഞിരിക്കുന്നു. ആ പെട്ടിക്കകത്ത
ഉമ്മമാര കഴുത്തിൽ കെട്ടുന്ന കല്ലമാലകൾ ഉണ്ടായിരുന്നതകൊണ്ടു
പൊയിട്ടില്ലെന്നും പെട്ടി ആദ്യം കണ്ട എടുത്ത കൊണ്ടുവന്നത അ
ന്ന്യായക്കാരന്റെ കെട്ടിയവൾ തന്നെ എന്നും കാണുന്നതകൂടാതെ
അന്ന്യായക്കാരനും ചന്തക്ക വന്നവരായ വെട്ടത്തനാട താലൂക്ക
കാര നാലാളും പുറത്ത ഉന്മറത്ത വാതിൽക്കൽ തന്നെ കിടന്നിരു
ന്നു എന്നും ചന്തക്ക വിറ്റത കഴിച്ച ഏതാനും തുണിചരക്കുകൾ
ഉണ്ടായിരുന്നത അവരുടെ അടുക്കെ വെച്ചിരുന്നു എന്നും ആ മു
തൽ പൊയിട്ടില്ലെന്നല്ല അവരും അന്ന്യായക്കാരനും വെളുക്കു
മ്പൊൾ പള്ളിക്ക നിസ്കാരത്തിന്ന പൊകുന്ന സമയം വാതിൽ
തുറന്ന കണ്ടീട്ടില്ലെന്നും പിന്നെ ഒരു നാഴിക പുലൎന്ന മടങ്ങി വ
ന്നപ്പൊൾ ഉമ്മ പറഞ്ഞതാണെന്നും വിസ്താരങ്ങളാലും അന്ന്യെ
ഷണത്തിലും കാണുന്നതും കളവ പൊയ മുതൽ ഉമ്മയുടെ വക
പണ്ടങ്ങളും ആയ്ത പണയം വെപ്പാനായി അന്ന്യായക്കാരൻ ക
ളവ പൊയ്തിന്റെ തലെ ദിവസം ശ്രമിച്ചപ്രകാരം കാണുന്നതും
വിചാരിക്കുമ്പൊൾ പണ്ടങ്ങൾ പണയം വെപ്പാൻ ഉമ്മക്ക സ
മ്മതമില്ലായ്കകൊണ്ട മുതൽ എടുത്ത മറച്ച കളവ പൊയി എന്ന
ആക്കി തീർത്തു എന്ന വിചാരിപ്പാനാകുന്നു സംഗതി കാണുന്നത
എങ്കിലും സൂക്ഷ്മ സ്ഥിതി അറിവാൻ അന്ന്യെഷിക്കുന്നതിൽ നെ
രായി അറിയുന്ന വിവരത്തിന്ന വഴിയെ ബൊധിപ്പിച്ചുകൊൾ
കയും ചെയ്യാം എന്ന ൧൦൨൭ എടവം ൭൹ക്ക ൧൮൫൨ മെയി
മാസം ൧൮൹.
അന്ന്യയക്കാരനൊട. മെയി ൧൧൹
ൟ മെടമാസം നാട്ട കണക്ക ൨൮൹ക്ക സൎക്കാര കണക്ക ൨൯
൹ക്ക ൫൨ാമത മെയി ൯൹ ഞാറാഴ്ചരാത്രിയിൽ മെൽപറഞ്ഞ അ
ങ്ങാടിയിൽ ഞാൻ പാൎക്കുന്ന പടിഞ്ഞാറെ കച്ചറായിൽ ഉള്ള കുടി
യിൽ കള്ളന്മാര വന്ന പടിഞ്ഞാറ്റ മുറിയുടെ കിഴക്കെ വാതലി
ന്റെ ചീൎപ്പ പുറത്ത നിന്ന കുത്തി തുറന്ന അകത്ത കടന്ന അതി
ന്റെ അകത്ത ഇരിമ്പകൊണ്ട കെട്ടിയ്തായ ആശാരി കൊൽക്ക ഏ
കദെശം ൧൦ വിരൽ ദീൎഘ വിസ്താരമുള്ള ഒര മരപ്പെട്ടിയിൽ സൂ
ക്ഷിച്ചിട്ടുണ്ടായിരുന്ന ഇതൊട ഒന്നിച്ച ബൊധിപ്പിക്കുന്ന പട്ടി
കയിൽ വിവരവും വിലയും എഴുതിയ്തായ പൊന്ന വെള്ളി ആഭര
ണങ്ങൾ മുതലായി നൂറ്റഅമ്പത ഉറുപ്പിക രണ്ടണ— പതിനൊ
ന്ന പയി—വിലക്കുള്ള മുതലകൾ കളവ ചെയ്തകൊണ്ട പൊയിരി
ക്കകൊണ്ട ആയ്തിന ഞാൻ അന്ന്യായം ബൊധിപ്പിക്കുന്നു. ക
ള്ളൻമാര ഏതപ്രകാരം വന്നു എന്നും. ഇന്നവരാണെന്നും അറി
വില്ലാ മെൽപറഞ്ഞ മുതലകളിൽ ഏതാനും മുതലുകൾ മെൽപ
റഞ്ഞ ഞാറാഴ്ച പകൽ ഒരു ദിക്കിൽ പണയം വെച്ച ഏതാനും മു
തൽ വാങ്ങുവാനായി ഞാൻ കൊണ്ടപൊയിട്ടുണ്ടായിരുന്നു ആ [ 62 ] ദിക്കിൽ പണം ഒരുക്കം ഇല്ലായ്കകൊണ്ട മടങ്ങികൊണ്ടവന്നു
മെപ്പടി പെട്ടിയിൽ വെച്ച കുടിയുടെ അകത്ത സൂക്ഷിച്ചതാകുന്നു
കള്ളന്മാര വന്ന മുതൽ കളവ ചെയ്തകൊണ്ടപൊയ്ത തങ്കളാഴ്ച പുല
ൎന്നതിന്റെ ശെഷം വാതില തുറന്നിട്ടത കണ്ട നൊക്കിയപ്പൊൾ
മാത്രമെ അറിഞ്ഞിട്ടുള്ളു. മെൽ പറഞ്ഞ ആഭരണങ്ങൾ വെച്ച
പെട്ടി കൂടാതെ അതിന്റെ അടുക്കെ ഓട്ട പാത്രങ്ങൾ ഉണ്ടായിരു
ന്നത ഒന്നും കൊണ്ടപൊയിട്ടില്ലാ മെൽപ്രകാരം കളവ പൊയി
രിക്കുന്നു എന്ന അറിഞ്ഞ ഉടനെ തന്നെ എന്റെ കുടിയുടെ നെ
രെ കിഴക്കെ കച്ചറായിൽ ഉള്ള ആള പാൎപ്പില്ലാത്ത മഹന്മത മുസ്ത
പ്പയുടെ പീടികയുടെ കൊലായിന്മെൽ മെല്പറഞ്ഞ പെട്ടി പാതിയാ
ക്കി ഇട്ടിരിക്കുന്നപ്രകാരം അതിന്റെ സമീപം കുടിയിൽ ഉള്ള
വിരിയ എന്റെ സ്ത്രീ കണ്ട പറകകൊണ്ട ആയ്ത എടുത്തിരിക്കുന്നു.
കളവപൊയ ദിവസം രാത്രി | ഞാനും പടിഞ്ഞാറകാര കച്ചൊ |
യിൽ ൟ കുടിയിൽ ആരൊക്ക | ടക്കാരായ ചന്തക്ക വന്നിട്ടുള്ള |
ഉണ്ടായിരുന്നു. | തിൽ വെട്ടത്തനാട താലൂക്കിൽ |
തെന്നല ദെശക്കാരായ വീട്ട പെരറിയാത്ത വീരാനും കുഞ്ഞൊ
ലനും വലിയ കുഞ്ഞൊലനും മുയ്തിയനും കുടിയുടെ ഉന്മറത്ത ത
ന്നെ ഒറങ്ങിട്ടുണ്ടായിരുന്നു എന്റെ കെട്ടിയ സ്ത്രീയും കൂട്ടികളും തെ
ക്കെ അകത്തും കിടന്ന ഉറങ്ങിരുന്നു വെറെ ആരും ഉണ്ടായിരു
ന്നില്ലാ.
കളവ പൊയി എന്ന അറിഞ്ഞ | നാലാളും ഇവിടെ തന്നെ ഉ |
സമയം മെൽ പറഞ്ഞ നാലാളും | ണ്ടായിരുന്നു അത കൂടാതെ കു |
എവിടെ ഉണ്ടായിരുന്നു. | ടിയുടെ മാളികയിന്മെൽ എ |
ന്റെ മകൻ അയ്ത്രുവും മുയ്തിയന്റെ മകൻ ചെക്കും ആലിയുടെ
മകൻ മുയ്തിയനും ഉണ്ടായിരുന്നു. ഇവര എല്ലാ ദിവസവും ഇ
വിടെ തന്നെ ഉറങ്ങുന്നവരാണ.
താൻ മുഖ്യസ്കന്മാരെ അടുക്കെ | അവരെ മെൽ ഇനിക്ക സം |
കളവപൊയ വിവരം പറഞ്ഞ | ശയമില്ലാ അവര ഇവിടെ |
പ്പൊൾ മെൽ പറഞ്ഞ കച്ചൊടക്കാ | നിന്ന പൊകുമ്പൊൾ അവ |
ര ഇവിടെ ഉണ്ടായിരുന്നുവൊ ഉ | രെ ഞാൻ ശൊധന ചെ |
ണ്ടായിരുന്നു എങ്കിൽ അവരെ മു | യ്തിരിക്കുന്നു. അവര പൊയ്തി |
ഖ്യസ്തൻമാരെ ഏല്പിക്കാതെ ഇരി | ന്റെ ശെഷം അവര കാ |
പ്പാൻ എന്ത കാരണമാകുന്നു. | ണാതെ പിന്നാലെ ഞാനും |
പൊയി ചാപ്പനങ്ങാടിയിൽ വെച്ച ൨ാമതും ശൊധന ചെയ്തിരി
ക്കുന്നു. അതുകൊണ്ട മുഖ്യസ്തന്മാരെ പക്കൽ ഏല്പിക്കാതെ ഇരു
ന്നതാണ.
മെല്പറഞ്ഞവര കൂടാതെ ഉണ്ടാ | അവരെ മെലും ഇനിക്ക |
യിരുന്ന ൨ാളെ മെൽ വല്ല സംശ | സംശയം ഇല്ലാ. |
യമുണ്ടൊ. |
ൟ കളവ കാൎയ്യത്തിൽ വെറെ | ഇപ്പൊൾ ആരുടെ മെലും |
ആരുടെ മെലെങ്കിലും സംശയമു | സംശയം ഇല്ലാ. മെല്പറഞ്ഞ |
ണ്ടൊ. | കളവ കാൎയ്യം തുമ്പുണ്ടാക്കു |
വാനായി അന്ന്യെഷിച്ച വരുന്നു. തുമ്പുണ്ടായാൽ വിവരം അ
പ്പൊൾ ബൊധിപ്പിക്കാം.
മെൽ പ്രകാരം കളവപൊയ പ | വിശെഷാൽ അടയാളങ്ങ |
ണ്ടങ്ങൾക്ക വല്ല അടയാളങ്ങും ഉ | ൾഒന്നുമില്ലാ കണ്ടാൽ അറി |
ണ്ടൊ. | യാം. |
പുറത്ത നിന്ന ചീൎപ്പ കുത്തി തു | മുമ്പെ ആ അറക്ക പൂട്ടുണ്ടാ |
റന്ന അകത്ത കടപ്പാൻ പ്രയാ | യിരുന്നു താക്കൊല പൊ |
സം ഇല്ലാത്തതായും വാതിലിന്ന പൂ | യിട്ട കുറെ ദിവസമായിട്ടെ |
ട്ടില്ലാത്തതായും ഉള്ള അകത്ത ൟ | ഉള്ളൂ. അതിന മുമ്പായി ൟ |
പണ്ടങ്ങൾ സൂക്ഷിക്കുവാൻ എന്ത | പണ്ടങ്ങൾ ആസ്ഥലത്ത ത |
കാരണമാകുന്നു. | ന്നെയാണ സൂക്ഷിച്ച വരു |
ന്നത. |
വാതലിന്ന താക്കൊൽ ഇല്ലാതെ | |
യും പുറത്ത നിന്ന ചീൎപ്പ കുത്തി | |
തുറക്കാവുന്നെയും വിവരം അറി | ആയ്തും ഞാൻ അന്ന്യെഷി |
ഞ്ഞിട്ടുള്ളതായും ൟ പണ്ടങ്ങൾ അ | ക്കുന്നു അറിഞ്ഞാൽവിവരം |
തിന്റെ അകത്ത സൂക്ഷിക്കുന്നത | ബൊധിപ്പിക്കാം. |
കണ്ടിട്ടുള്ളതായും ഉള്ളവര ആരെങ്കി | |
ലും ഉണ്ടൊ. |
ൟ വായിച്ച കെട്ടപ്രകാരം ത | |
ന്നെയൊ പറഞ്ഞത. | അതെ. |
ചെക്ക എന്നവനൊട മെയി ൧൬൹.
പെരുന്തൽ മണ്ണ അങ്ങാടിയി | |
ലിരിക്കും ഉണ്ണികൊയ കുരിക്ക | അറിയും |
ളെ അറിയൊ. |
ആ കുരിക്കളെ കുടിയിൽ നി | എന്നെ കളി പഠിപ്പിച്ച കുരു |
ന്ന മുതൽ കളവ പൊക ഉണ്ടാ | ക്കളാക കൊണ്ട ഞാൻ അവി |
യിട്ടുണ്ടൊ ഉണ്ടങ്കിൽ അതിന്റെ | ടെയാണ ദിവസെന കിടക്കു |
വിവരം കെൾക്കട്ടെ. | ന്നത. ൹ ഇനിക്ക നിശ്ചയ |
മില്ലാ; കഴിഞ്ഞ ഞാറാഴ്ച ദിവസം രാത്രി ഞാനും കുരിക്കളെ മകൻ
അയ്ത്രുവും മുയ്തിയനും കൂടി അകത്ത മുകളിലും കുരിക്കളുടെ വീടര
താഴത്ത തെക്കെ അറയിലും കുരിക്കുളും ചന്തക്ക വന്ന പടിഞ്ഞാറ
കാര മൂന്നനാലാളുകളും പുറത്ത കൊലാമലും കിടന്നിരുന്നു. നെരം
വെളുത്താറെ ഞങ്ങൾ മുകളിൽനിന്ന എണീട്ട പുറത്തെക്ക പൊ [ 64 ] ന്നു. അന്നെരം കൊലാമൽ കുരിക്കുളും ചന്തക്ക വന്നവരും ഇരി
ക്കുന്നു. ഞാൻ എണീട്ട പൊരുമ്പൊൾ ഉമ്മ എണീട്ട കുട്ടിനെ എ
ടുത്തും കൊണ്ട ഇരിക്കുന്നുണ്ട. ഞാൻ പൊന്ന മൂത്താന്മതിന്റെ
മിറ്റത്ത വന്ന നിന്നു. അപ്പൊഴക്ക ഉമ്മ എണീട്ട വന്ന ആളില്ലാ
ത്ത പുരയിൽനിന്ന ഒരു പെട്ടി എടുത്തും കൊണ്ട വന്ന മുതൽ ഒ
ക്കകൊണ്ട പൊയല്ലൊ എന്ന ഉമ്മ എന്നൊട പറഞ്ഞു. ഞാൻ ആ
വഴിക്ക തന്നെ കന്ന പൂട്ടാനും പൊയി. ഉമ്മ എടുത്ത കണ്ട പെ
ട്ടിയുടെ പൂട്ട തുറന്നിരിക്കുന്നു. അതിന്റെ അകത്ത വല്ലതും ഉ
ണ്ടൊ എന്ന ഞാൻ നൊക്കിട്ടില്ലാ. കുരിക്കൾക്ക മുതൽ എന്തെല്ലാം
ഉണ്ടെന്ന ഞാൻ അറിയില്ലാ. പൊന്നുംമറ്റും പൊയി എന്ന പ
റഞ്ഞു. എന്തെല്ലാമെന്ന ഞാൻ അറിഞ്ഞിട്ടില്ലാ. കുരിക്കളും മറ്റും
പിന്നെ എപ്പൊൾ പൊയി എന്നറിയില്ലാ മുതൽ പൊയി എ
ന്ന ഉമ്മ പറഞ്ഞ അറിഞ്ഞതല്ലാതെ ഇനിക്ക ഒന്നും കുറ്റിയില്ലാ
ഞാൻ എണിക്കും മുൻമ്പെ കുരിക്കളെ മകനും മൊയ്തിയനും എ
ണീട്ട പൊന്നിരിക്കുന്നു ഇതല്ലാതെ ഞാൻ ഒന്നും അറിയില്ലാ.
ൟ വായിച്ച കെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത. | അതെ |
വീരാൻ എന്നവനൊട മെയി ൧൬൹.
പെരുന്തൽ മണ്ണ അങ്ങാടി | |
യിലിരിക്കും ഉണ്ണിക്കൊയ കുരി | അറിയും |
ക്കളെ അറിയൊ |
കുരിക്കളെ കുടിയിൽ നിന്ന | ൹ ഇനിക്ക അറിഞ്ഞ കൂടാ |
മുതൽ കളവ പൊയ പ്രകാരം | കഴിഞ്ഞ ചന്ത ദിവസം രാത്രി |
ബൊധിപ്പിച്ചിരിക്കുന്നു. ആ | ഞാനും കുഞ്ഞൊലനും വലിയ |
സംഗതി കൊണ്ട എന്താണ | കുഞ്ഞൊലനും മുയ്തിയനും കൂടി |
അറിയുന്നത. | കുരിക്കളുടെ കുടിയിൽ പൊയി |
ആ കുടിയുടെ കിഴക്കെ കൊലാമൽ കിടന്നിരുന്നു. ചന്ത തൊറും ഞ
ങ്ങൾ വന്നാൽ അവിടെയാണ ചെന്ന കിടക്കാറ അപ്രകാരം അ
ന്നും ചെന്ന ഞങ്ങൾ നാലാളും കുരിക്കളും കൊലാമൽ കിടന്നുറങ്ങി
നെരം വെളുക്കുന്ന സമയം ഞങ്ങൾ എണീട്ട എല്ലാവരും കൂടി
നിസ്കാരത്തിന്ന പള്ളിക്കു പൊയി. കുടിക്കകത്ത കുരിക്കളുടെ
പെണ്ണങ്ങളും രണ്ട കുട്ടികളും കിടന്നിരുന്നു. ഞങ്ങൾ പൊകുന്ന
സമയം അവര എണീട്ട പുറത്ത വന്നിട്ടില്ലാ. നിസ്കാരം കഴിഞ്ഞ
മടങ്ങി ഒരു നാഴിക പുലൎന്നപ്പൊൾ അവിടെ വന്നാറെ കിഴക്കെ
വരി അങ്ങാടിയിൽ ആള പാൎപ്പില്ലാത്ത ഒരു പുരയിൽ നിന്ന
ഞാൻ അറിയില്ലാ ഒരു പെട്ടി ഉണ്ടെന്ന പറഞ്ഞ ആ പെട്ടി കു
രിക്കളെ മകൻ എടുത്ത കൊണ്ടുവന്നു. നൊക്കിയപ്പൊൾ പെട്ടി
തുറന്നിരിക്കുന്നു ഉമ്മമാര കഴുത്തിൽ കെട്ടുന്ന കറുത്ത കല്ല മാല [ 65 ] രണ്ടൊ മൂന്നൊ കൂട്ടവും കറുത്ത കാങ്കിയുടെ ഒരു കണ്ടവും ആ
പെട്ടിക്കകത്ത കണ്ടിരിക്കുന്നു. പെട്ടി കണ്ടസമയം കുരിക്കൾ അ
വിടെ ഇല്ലാ. പൊന്ന ഒക്കെ പൊയല്ലൊ എന്ന കുരിക്കളുടെ വീട
ര പറഞ്ഞു. എന്തെല്ലാമാണ പൊയ്ത എന്ന ഞാൻ അറിയില്ലാ അ
വര പറഞ്ഞിട്ടും ഇല്ലാ കുരിക്കൾക്ക എന്തെല്ലാം മുതൽ ഉണ്ടെന്നും
അറിയില്ലാ ഇങ്ങിനെ പറഞ്ഞ നില്ക്കുമ്പൊഴെക്ക നെരം നാലഞ്ച
നാഴിക പുലൎന്നിരിക്കുന്നു അപ്പൊഴക്ക കുരിക്കുളും എത്തി കുരിക്ക
ളൊട വീടരും മക്കളും ൟ വസ്തുത പറഞ്ഞു. ഞങ്ങൾ ഉന്മറത്ത കി
ടക്കുന്നവരെ ഒക്കെ ശൊധന നൊക്കി അതിന്റെ ശെഷം ഞ
ങ്ങൾ പൊകയും ചെയ്തു ഇത്രെ ഞാൻ അറിയു.
പെട്ടിക്കകത്ത വെച്ച കണ്ട | കുരിക്കളുടെ പെണ്ണങ്ങളെതാ |
കല്ല മാല ആരുടെതാണെന്ന | ണെന്ന പറഞ്ഞിരിക്കുന്നു. |
അറിഞ്ഞിട്ടുണ്ടൊ. |
കള്ളന്മാര അകത്ത കടന്നത ഏ | വാതിൽ കുത്തി തുറന്ന കടന്നു |
ത പ്രകാരം എന്നറിയൊ. | എന്നാണ പറഞ്ഞകെട്ടത. |
തുറന്നു എന്റെ പറയുന്ന വാ | തുറന്നു എന്ന പറയുന്ന വാതി |
തിലിന്റെ എത്ര അടുത്താണ | ലിന്റെ അടുക്കെ ഒരു പായ |
നിങ്ങൾ കിടന്നിരുന്നത | ക്ക സ്ഥലം വിട്ട വാതിലിന്ന |
നെരെ ആയിട്ടാണ കിടന്നിരുന്നത രണ്ട പായ ഇട്ട എല്ലാവരും
ഒരുമിച്ചാണ കിടന്നിരുന്നത.
കുരിക്കൾ പുറത്ത കിടക്കാൻസം | ഉഷ്ണം കൊണ്ട പുറത്ത ഞങ്ങ |
ഗതി എന്ത. | ടെ ഒരുമിച്ച കിടന്നതാണ. |
നിങ്ങൾ എണീച്ച സമയം | വാതിൽ തുറന്നിട്ടുണ്ടൊ ഇല്ല |
വാതിൽ തുറന്നിട്ടുണ്ടായിരുന്നു | യൊ എന്ന ഞാൻ നൊക്കീട്ടി |
വൊ. | ല്ലാ. |
നിങ്ങടെ വക്കൽ ഏതെങ്കി | കാട്ടിലങ്ങാടി തൊൎത്ത മു |
ലും സാമാനങ്ങൾ ഉണ്ടായിരു | ണ്ട വില്ക്കാനായിട്ട വന്നവരാ |
ന്നുവൊ ഉണ്ടെങ്കിൽ എവിടെ | ണ വിറ്റത കഴിച്ച ൩ാള വ |
സൂക്ഷിച്ചിരുന്നു. | ക്കൽ തുണിത്തരം ഉണ്ടായിരു |
ന്നു. ആയ്ത ഞങ്ങൾ കിടക്കുന്നതിന്റെ അടുക്കെ വെച്ചിരുന്നു.
എന്റെ വക രണ്ട മുറി കച്ചയുണ്ട. ശെഷം ഉള്ളവരെ വക്കൽ എ
ത്രശ്ശയാണെന്ന ഇനിക്ക വിവരം ഇല്ലാ. ഞങ്ങടെ വക ഒന്നും
പൊയിട്ടില്ലാ.
കളവ പൊയ പ്രകാരം പറ | ഇനിക്ക അതിന്റെ നിശ്ചയം |
യുന്നത ഉള്ളത തന്നെയൊ ഏ | പറവാൻ പാടില്ലാ. |
ങ്ങിനെ തൊന്നിരിക്കുന്നു. |
ൟ വായിച്ച കെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത. | അതെ |
പെരുന്തൽ മണ്ണ ഭജാരിൽ ഇരിക്കും ഉണ്ണിക്കൊയ കുരിക്കളായ ഞാ
ൻ പാൎക്കുന്ന അങ്ങാടി കുടിയിൽനിന്ന ൧൦൨൭ മെടം ൨൯൹ക്ക
൫൨ മെയി ൯൹ രാത്രി കിഴക്കൊട്ടുള്ള വാതലിന്റെ ചീൎപ്പ കുത്തി
തുറന്ന കള്ള ന്മാര അകത്ത കടന്ന കൊണ്ടപൊയ മുതലിന്റെ
വിവരം പട്ടിക.
നമ്പ്ര | മുതൽ വിവരം | എണ്ണം | വില ഉറുപ്പി | ||
---|---|---|---|---|---|
ക | ണ | സ്സ | |||
൧ | ഏകദെശം ൧൬൦ പണത്തൂക്കത്തിൽ പൊന്നുകൊണ്ട പരത്തൽ എണ്ണം ൧൧-ം അതിന്റെ മണി ൧൨-ം കൂടി |
൧ | ൮൦ | " | " |
൨ | ഏകദെശം ൩൫ ഉറുപ്പിക തൂക്കത്തിൽ വെള്ളി തുടരും അതിന്മെലുള്ള നാല ഏലസ്സും കൂടി |
൧ | ൩൫ | " | " |
൩ | ഏകദെശം ൨൪ പണത്തൂക്കത്തിൽ പൊന്നകൊണ്ട അ നത്തൊടികാതില |
൨ | ൧൦ | ൪ | ൭ |
൪ | വെള്ളി എരയാല | ൨ | ൪ | ൪ | |
൫ | ഏകദെശം ഒരു ഉറുപ്പിക തൂക്കത്തിൽ വെള്ളികൊണ്ട തകിടപൊതിഞ്ഞ ചെണ്ട മുറിയൻ ഏലസ്സ |
൧ | ൧ | " | " |
൬ | ഏകദെശം ആറാറ പണത്തൂക്കത്തിൽ പൊൻ മണി | ൧൩ | ൨ | ൧൩ | ൯ |
൭ | ൧ 2 KAAL ഉറുപ്പികത്തൂക്കത്തിൽ വെള്ളി തുടരിന്റെ കഷണം | ൧ | ൧ | ൮ | " |
൮ | 3 KAAL ഉറുപ്പിക ത്തൂക്കത്തിൽ തുടരിന്മെൽഉള്ള വെള്ളി പടി | ൧ | " | ൧൨ | " |
൯ | ൨ ഉറുപ്പിക തൂക്കത്തിൽ വെള്ളിഉരുക്കിയ കട്ടി | ൩ | ൨ | " | " |
൧൦ | ൪ ഉറുപ്പിക തൂക്കത്തിൽ വെള്ളി ചെറിയ കഷണമായും പൊടിയായുള്ളതിന്ന |
" | " | ൪ | " |
൧൧ | പവിഴംകൊണ്ട കഴുത്തിൽ കെട്ടുന്ന കൊമ്പ | ൧ | ൨ | ൧൩ | ൯ |
ആകെ | ൨൬ | ൧൪൪ | ൮ | ൧൦ | |
പണയം വക മുതലിന്ന വിവരം | |||||
൧൨ | ൪ പണത്തൂക്കത്തിൽ തിയ്യൻ ചെറിയ്ത പണയം വെച്ച പൊന്നകൊണ്ടുള്ള കുമ്പളതാലി |
൧ | ൧ | ൨ | ൩ |
൧൩ | 3 KAAL ഉറുപ്പിക തൂക്കത്തിൽ മുയ്തിൻകുട്ടി പണയംവെച്ച വെ ള്ളികാൽതള |
൧ | " | ൧൨ | " |
൧൪ | ഒര പണത്തൂക്കത്തിൽ മെപ്പടിയാൻ പണയം വെച്ച പൊന്നകൊണ്ട കഴുത്തിൽ കെട്ടുന്ന ഏലസ്സ |
൧ | " | ൪ | ൧൭ |
൧൫ | ൧ ഉറുപ്പിക തുക്കത്തിൽ പട്ടാണിമസ്താൻ പണയം വെ ച്ച വെള്ളി തൊരപ്പനെലസ്സ |
൧ | ൧ | " | " |
൧൬ | ഒര ഉറുപ്പിക തൂക്കത്തിൽ മെപ്പടിയാൻ പണയം വെ ച്ച കുട്ടികൾ കയ്യിന്മെൽ ഇടുന്നതായ വെള്ളിതള |
൨ | ൧ | " | " |
൧൭ | ഏകദെശം ഒന്നര ഉറുപ്പിക തൂക്കത്തിൽ മെപ്പടിയാൻ പണയം വെച്ച വെള്ളി ഉരുക്കിയ കട്ടി |
൩ | ൧ | ൮ | " |
ആകെ— | ൧൦ | ൫ | ൧൦ | ൧൦ | |
വക ൨ൽ— | ൩൬ | ൧൫൦ | ൨ | ൧൧ |
എന്ന ൧൦൨൭ മെടം ൩൧൹ക്ക. ൧൮൫൨ മെയി ൧൧൹. [ 67 ] അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചെറനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി.
അന്ന്യായം മന്മത കുട്ടി.
പ്രതി
മരക്കാര.
൧൦൨൭ മെടം ൨൨൹ക്ക. ൫൨മെയി ൨൹ പകൽ അന്ന്യായക്കാ
രനെ പ്രതിക്കാരൻ മുള വടികൊണ്ട നെഞ്ഞത്ത കുത്തിയ്തിനാൽ
വെലക്കത്തിന്റെയും പനിയുടെയും ദീനമായിരിക്കുന്നു എന്ന
ൟ കാൎയ്യത്തിൽ അന്ന്യെഷണ വിവരം റിഫൊട്ടൊട കൂടി പ്ര
തിക്കാരനെയും അന്ന്യായക്കാരന്റെ ബാപ്പ കുഞ്ഞാപ്പയെയും
കൊടുവായൂര അംശം അധികാരി അയച്ച മെയി ൧൬൹ എത്തുക
യാൽ ദീനത്തിന്റെ സ്ഥിതികൊണ്ട വാപ്പയായ കുഞ്ഞാപ്പയൊ
ട മുകതാവിൽ ചൊദിച്ചതിൽ ദീനം അധികം ഉള്ളപ്രകാരം ബൊ
ധിപ്പിക്കയാൽ ആ സ്ഥലത്ത പൊയി ക്രമപ്രകാരം നടന്ന
ബൊധിപ്പിപ്പാൻ സബാപ്സര രാമൻമെനൊന കല്പന കൊടു
ത്ത രാമൻമെനൊൻ ആ സ്ഥലത്തപൊയി അന്ന്യായക്കാരനൊ
ടും സാക്ഷികളൊടും വിസ്തരിച്ച ദസ്താപെജകൾ റിഫൊട്ടൊടു
കൂടിഅയച്ച എത്തിയ്ത നൊക്കുകയും പ്രതിക്കാരനൊട വിസ്ത
രിക്കുകയും ചെയ്തതിൽ വെറെയും ചില അന്ന്യെഷണങ്ങൾ
ചെയ്യെണ്ടത ആവിശ്യമായി കണ്ട ഞാൻ തന്നെ ആ സ്ഥല
ത്ത പൊയി അന്ന്യായക്കാരനായ കുട്ടിയെ നൊക്കുകയും ആ ക
ട്ടിയുടെ ശെഷക്കാരും സംബന്ധക്കാരും അന്ന്യായക്കാരൻ കിട
ക്കുന്ന കുടിയിൽ ഇപ്പൊൾ പനി ദീനത്തൊടു കൂടി കിടക്കുന്ന
വരും ആയ ൩-ം ൪-ം സാക്ഷികളൊടും ശെഷക്കാരായ ൫-ം ൬-ം
സാക്ഷികളൊടും സമീപക്കാരായ ൭-ം ൮-ം ൯-ം ൧൦-ം സാക്ഷിക
ളൊടും അന്ന്യായക്കാരന്റെ ദീനം ൧൧-ാം സാക്ഷിയായ വയിദ്യ
നെ കാണിച്ചു ആ സംഗതിയിൽ അവനൊടും വിസ്തരിക്കുകയും
അന്ന്യെഷിക്കുകയും ചെയ്തു.
വിസ്താരത്തിൽ പ്രതിക്കാരൻ കുറ്റം സമ്മതിച്ചിട്ടില്ലാ.
ഒര മുള വടികൊണ്ട അന്ന്യായക്കാരന്റെ നെഞ്ഞത്ത പ്രതിക്കാ
രൻ ഒന്ന കുത്തുന്നത കണ്ടപ്രകാരം ൧ാം സാക്ഷിയും പനിയു
ടെ ദീനമല്ലാതെ വെറെ അന്ന്യായക്കാരന ഒരദീനവും ഇല്ലെ
ന്നും താനാണ ദീനം തുടങ്ങിയ മുതല്ക്കെ ചികിത്സ ചെയ്ത വ
രുന്നത എന്ന ൨-ാം സാക്ഷിയും പനി ദീനമാകുന്നു എന്നും പ്ര
തിക്കാരൻ മെല്പ്രകാരം ഒന്ന കുത്തി എന്ന അന്ന്യായക്കാരൻ പ
റഞ്ഞ കെട്ടിട്ടുണ്ട എന്നും അതിനാൽ ഒരു ദീനവും പരുക്കും അ
ന്ന്യായക്കാരന ഉണ്ടായിരുന്നില്ലെന്നും അതിന്റെശെഷം അ [ 68 ] ന്ന്യായക്കാരൻ പരപ്പനങ്ങാടി ചക്ക കൊണ്ടു പൊയി വിറ്റീട്ടു
ണ്ട എന്നും മറ്റും വിവരങ്ങൾ മൂന്ന മുതൽ ൧൦ വരെ സാക്ഷി
കളും
ഞാൻ നാടി പിടിച്ച നൊക്കിയ്തിനാൽ വായു ഉഷ്ണിച്ചതിനാൽ
ഉണ്ടായ ദീനമാണ എന്ന തൊന്നുന്നു എന്നും അല്ലാതെ ഒരു പ
രുക്കും ഏറ്റ പ്രകാരം കാണുന്നില്ലെന്നും മറ്റും ൧൧ാം സാക്ഷി
യായ വയിദ്യനും ബൊധിപ്പിച്ചിരിക്കുന്നു.
ദസ്താപെജകളാലും അന്ന്യെഷണത്താലും അന്ന്യായക്കാരനും
൧ാം സാക്ഷിയും കൂടി ഓത്ത കഴിഞ്ഞ ഏകദെശം അകത്തയ്യടി
സമയം മടങ്ങി പൊരുമ്പൊൾ പ്രതിക്കാരന്റെ വെലിന്മെൽ ഒ
ര ഓന്തിനെ കണ്ട അതിനെ ഒരു മുള വടികൊണ്ട അന്ന്യായ
ക്കാരൻ തച്ചാറെ പ്രതിക്കാരൻ ചെന്ന വെലി തച്ച കെട വരു
ത്തെണ്ടാ എന്ന പറഞ്ഞ ആ വടി വാങ്ങി അതകൊണ്ട അ
ന്ന്യായക്കാരന്റെ നെഞ്ഞത്ത രണ്ടു കുത്തിയപ്രകാരം കാണു
ന്നുണ്ട എങ്കിലും പ്രതിക്കാരൻ മെല്പ്രകാരം ചെയ്യുന്നത അഞ്ച
വയസ്സ പ്രായമുള്ള ൧ാം സാക്ഷി മാത്രം കണ്ടു എന്ന പറയു
ന്നതല്ലാതെ വെറെ ഒരുത്തരും കണ്ടപ്രകാരം പറയുന്നില്ലായ്ക
കൊണ്ടും കുത്തി എന്ന പറയുന്ന വടി നന്നെ ചെറിയ്താക കൊ
ണ്ടും പ്രതിക്കാരൻ മെല്പ്രകാരം ചെയ്തതിന്റെ ശെഷം പിറ്റെ
ന്ന വരപ്പനങ്ങാടിക്ക ചക്ക വില്ക്കാനും മറ്റും അന്ന്യായക്കാരൻ
പൊയപ്രകാരവും പിന്നെ രണ്ട ദിവസം കഴിഞ്ഞിട്ടാണ മെല്പ്ര
കാരം പനി ദീനം തുടങ്ങി കിടപ്പായ്തഎന്നും കാണുന്നതാകയാലും
൨-ം ൧൧-ം സാക്ഷികളായ വയിദ്യന്മാരുടെ വാക്കിൽ പനി ദീന
മല്ലാതെ വെറെ ഒരു ദീനവും ഉള്ളതായി കാണുന്നില്ലായ്കകൊണ്ടും
ഇപ്പൊൾ ൟ അന്ന്യായക്കാരന ഉള്ളപ്രകാരം പറയുന്ന പനി ദീ
നം ആകുടിയിൽ വെറെയും അധികം ആളുകൾക്ക ഉള്ളതായി കാ
ണുന്നതാക കൊണ്ടും അന്ന്യായക്കാരന പനി ദീനം തന്നെ എ
ന്നല്ലാതെ പ്രതിക്കാരൻ മെല്പ്രകാരം ചെയ്തതിനാൽ ൟ ദീനം
ആരംഭിച്ചത എന്ന കാണുന്നില്ലാത്തതിനാൽ അന്ന്യായം മെയി
൨൯൹ നീക്കി പ്രതിയെ വിട്ടിരിക്ക കൊണ്ട ൟ കാൎയ്യത്തിന്റെ
ദസ്താപെജകൾ പെരീസ്തപ്രകാരം ഉള്ളത ഇതൊട കൂടി അയ
ച്ച വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦-൨൭ എടവമാ
സം ൨൨൹ക്ക ൧൮൫൨ ജൂൻ ൨൹ തിരൂരങ്ങാടി നിന്നു.
൧ാം സാക്ഷി കുട്ടുവിനൊട മെയി ൧൮൹
കുഞ്ഞാപ്പയുടെ മകൻ മന്മ | മാസം ൹ ആഴ്ചയും എത്ര ദിവ |
ത കുട്ടി എന്നവനെ എപ്പൊ | സമായി എന്നും ഇനിക്ക പിടി |
ഴെങ്കിലും ആരെങ്കിലും വല്ലതും | ഇല്ലാ ഒരു ദിവസം നെരം വെളു |
ചെയ്യുന്നത നീ കണ്ടിട്ടുണ്ടൊ | ക്കുമ്പൊൾ മന്മത കുട്ടി ഞാനും |
രം കഴിഞ്ഞപ്പൊൾ ഞാനും മന്മത കുട്ടിയും കൂടി മന്മത കുട്ടിയുടെ കു
ടിയിലെക്ക കഞ്ഞി കുടിപ്പാൻപൊയി മരക്കാര കാക്കയുടെ കുടിയു
ടെ തെക്കെ വെലി അരുവിൽ കൂടിപൊരുമ്പൊൾ വെലിയുന്മെൽ
ഞാൻ ഒര ഓന്തിനെ കണ്ട മന്മത കുട്ടിയൊട പറഞ്ഞപ്പൊൾ ഓ
ന്തിനെ തല്ലാനായി മന്മത കുട്ടി അവിടെ അടുക്കെ ഒരു കുടിയു
ടെ മിറ്റത്ത നിന്ന ഒരു മുളവടി എടുത്ത കൊണ്ടവന്ന ഓന്തി
നെ തച്ചപ്പൊൾ മരക്കാര കാക്ക അവരുടെ കുടിയിൽ നിന്ന പാ
ഞ്ഞ വന്ന നായന്റെ മകനെ വെലി തച്ച പൊളിക്കുന്നത എ
ന്തിനാണെന്ന ചൊദിക്കുകയും ചെയ്ത മന്മത കുട്ടിയുടെ കയ്ക്കൽ
നിന്ന വടി പിടിച്ച പറിച്ച അതുകൊണ്ട മന്മതകട്ടിയുടെ നെ
ഞ്ഞത്ത രണ്ട കുത്തി അന്നെരം ഞാൻ പെടിച്ച വടിഎടുത്ത കൊ
ണ്ടു വന്ന കുടിയുടെ കൊലായിന്മെൽ പൊയി നിന്നു അവിടു
ന്ന പിന്നെ എന്റെ കുടിയിലെക്കും പൊയി മന്മതകുട്ടി അവ
ന്റെ കുടിയിലെക്കും പൊയി വടിയുടെ തലകൊണ്ട രണ്ട കുത്തി
യ്തല്ലാതെ മറ്റ ഒന്നും ചെയ്തീട്ടില്ലാ അന്നെരം ഞാൻ കൂടാതെ
അവിടെ വെറെ ആരും ഇല്ലാ ഞാൻ പൊയി നിന്ന കുടിയിലും
ആരും ഉണ്ടായിരുന്നില്ലാ ഇത ഞാൻ അറിയും
ൟ വായിച്ച കെട്ടപ്രകാരം തന്നെ | |
യൊ പറഞ്ഞത | അതെ. |
അന്ന്യായം മന്മത കുട്ടിയൊട മെയി൧൦൹
നിണക്ക ഇപ്പൊൾ എന്താ | മാസം ൹ ആഴ്ച നിശ്ചയം ഇ |
കുന്നു ദീനം ആ വിവരം കെ | ല്ലാ ഇന്നെക്ക ഏകദെശം ൧൦– |
ൾക്കട്ടെ | ൧൨ — ദിവസമായി എന്ന തൊ |
ന്നുന്നു ഒരു ദിവസം നെരം വെളുക്കുമ്പൊൾ ഞാൻ ൟ കുടിയി
ൽ നിന്ന മുല്ല്ലആലി എന്നവരുടെ കുടിയിലെക്ക ഓത്ത പടിപ്പാ
നായി പൊയി അവിടെ ചെന്ന ഓത്ത ചെല്ലി അന്ന പകൽ
അകത്ത മുവ്വടിയാകുമ്പൊൾ ഞാനും മുല്ലയുടെ മകൻ കുട്ടു എന്ന
വനും കൂടി കഞ്ഞി കുടിപ്പാനായി അവിടെ നിന്ന എന്റെ കുടി
യിലെക്ക പൊന്നു മരക്കാര കാക്കാന്റെ കുടിയിരുപ്പ പറമ്പി
ന്റെ തെക്കെ വെലി അരുവിൽ കൂടി കിഴക്കൊട്ട പൊരുമ്പൊൾ
എന്റെ ഒരുമിച്ചുണ്ടായിരുന്ന കുട്ടു എന്നവൻ എന്നൊട വെയി
ലിന്മേൽ ഒര ഓന്ത അതാ എന്ന പറഞ്ഞാറെ ഞാൻ അതിന്റെ
പടിഞ്ഞാറ വടക്ക ഭാഗത്ത മുയ്തിൻ കാക്ക പാൎക്കുന്ന കുടിയുടെ
കിഴക്കെ മിറ്റത്തനിന്ന കയ്യിന്റെ തള്ളവിരലൊളം വണ്ണത്തിൽ
ഒരു മാറ നീളത്തിൽ ഒരു മുളവടി എടുത്ത കൊണ്ടുവന്ന ഓന്തിനെ
തല്ലാനായി ഭാവിച്ചപ്പൊൾ മരക്കാരകാക്ക അവരുടെ കുടിയിൽ [ 70 ] നിന്ന പാഞ്ഞുംകൊണ്ട എന്റെ അടുക്കെ വന്ന എന്നൊട നി
ന്റെ ബാപ്പ ജന്മം കൊണ്ടിട്ടുള്ള വെലി ആകുന്നു എന്ന ചൊ
ദിക്കയും ചെയ്ത എന്റെ കയ്ക്കൽനിന്ന വടി പിടിച്ചപറിച്ച അ
തുകൊണ്ട മരക്കാരകാക്ക എന്റെ നെഞ്ഞത്ത എടത്ത ഭാഗത്ത
രണ്ട കുത്തി അപ്പൊൾ എന്റെ ഒപ്പം ഉണ്ടായിരുന്ന കുട്ടു എന്ന
കുട്ടി പെടിച്ച പിന്നാക്കം മണ്ടി കുടിയിൽ കടന്ന വാതില അട
ച്ചു ഞാൻ എന്റെ ൟ കുടിയിലെക്കും പാഞ്ഞുപൊന്നു അവിടു
ന്ന കുട്ടു എന്റെ ഒരുമിച്ച പൊന്നില്ലാ പിന്നെ എപ്പൊഴാണ അ
വൻ ആ കുടിയിൽനിന്ന അവന്റെ അവിടെക്ക പൊയ്ത എന്ന
ഞാൻ അറിയില്ലാ അന്ന പകൽ ഉച്ചയാകുമ്പൊൾ ഞാൻകഞ്ഞി
യും കുടിച്ച പിന്നെയും ആലിമുല്ലയുടെ അവിടെക്ക ഓതാൻ പൊ
യി വയിന്നെരം മടങ്ങി ഞാൻ ൟ കുടിയിൽ തന്നെ വന്നു അ
ന്നുരാത്രി നെഞ്ഞത്ത ഒരു വരുത്തവും പനിയും തുടങ്ങി കിടപ്പി
ൽ ആയി അന്നുമുതൽ ഇത വരെയും പിന്നെ ഓതാൻ പൊയി
ട്ടില്ലാ മിനിഞ്ഞാന്നവരെയും നെഞ്ഞത്ത വരുത്തം ഉണ്ടായിരു
ന്നു പനിയും കുറെശ്ശ ഉണ്ടായിരുന്നു ഇന്നലെ മുതൽക്ക നെ
ഞ്ഞത്ത വരുത്തം മാറി പനി നല്ലവണ്ണം മാറീട്ടില്ല മരക്കാരകാക്ക
മുളവടികൊണ്ട നെഞ്ഞത്ത രണ്ടു കത്തിയ്തല്ലാതെ വെറെ ഒന്നും
ചെയ്തിട്ടില്ലാ മരക്കാരകാക്ക പിന്നെ ആ വടി എവിടെ ഇട്ടും
എന്നും ഇനിക്ക വിവരം ഇല്ലാ ദീനത്തിന എന്റെ ബാപ്പ മ
ണ്ണാൻ തൂമ്പനെ കൊണ്ടവന്ന കാണിച്ച അവൻ ഓരൊന്ന ഒ
ക്കെയും ചെയ്തു അതിന്റെ ശെഷം കുറെ ഭെദം ഉണ്ട ഇപ്രകാ
രം ആണ ഉണ്ടായിട്ടുള്ള നെര.
മരക്കാര മുളവടികൊണ്ട കുത്തു | അന്നെരം കുട്ടു എന്ന കുട്ടി |
മ്പൊൾ നിന്റെ ഒരുമിച്ച കുട്ടു എ | കൂടാതെ വെറെ ആരും എ |
ന്ന കുട്ടി കൂടാതെ വെറെ ആരെ | ന്റെ ഒരുമിച്ച ഉണ്ടായിരു |
ങ്കിലും ഉണ്ടായിരുന്നുവൊ | ന്നില്ലാ അപ്പൊൾ അവിടെ |
അടുക്കെയും ആരും ഉണ്ടായിരുന്നില്ലാ അതിനാൽ കുത്തുന്നതകു
ട്ടു കൂടാതെ വെറെ ആരും കണ്ടിട്ടില്ലാ.
മരക്കാര വടികൊണ്ട നെഞ്ഞ | അന്ന പകൽ ഞാൻ ആ |
ത്ത കുത്തിയ വസ്തുത അന്ന നീ | രൊടും പറഞ്ഞിട്ടില്ല രാത്രി |
കുടിയിൽ വന്നതിന്റെ ശെഷം | നെഞ്ഞത്ത വരുത്തംകൊണ്ട |
ബാപ്പ ഉമ്മ മുതലായ്വര ആരൊ | കഞ്ഞിയും ചൊറും കഴിപ്പാൻ |
ടെങ്കിലും പറക ഉണ്ടായിട്ടുണ്ടൊ | ഞെരുക്കം ഉണ്ടായി അന്നെ |
രം എന്റെ ബാപ്പയൊട പറഞ്ഞിട്ടുണ്ട വെറെ ആരൊടും പറ
ഞ്ഞിട്ടില്ലാ.
ഇപ്പൊൾനിനക്ക എന്തെല്ലാ | ഇപ്പൊ ഇനിക്ക നെഞ്ഞ |
മാണ ദീനം ഉള്ളത. | ത്ത വരുത്തവും പനിയും ഇ |
ണ്ട. അത കൂടാതെ ഒന്നും ഇല്ലാ.
നെഞ്ഞത്ത കുത്തീട്ടുണ്ടെങ്കിൽ മരക്കാര നിന്നെ വടികൊണ്ട ആ ഉടനെ ബൊധിപ്പിക്കാതെ ഇതവരെ താമസിച്ചത എന്ത കൊണ്ടാകുന്നു |
ഞാൻ ദീനത്തിൽ കിടപ്പായി രുന്നതിനാൽബൊധിപ്പിക്കാ തെ ഇരുന്നതാകുന്നു. |
നിണക്ക ൟ കാൎയ്യത്തിന്നഅ ന്ന്യായവും സങ്കടവും ഉണ്ടൊ. |
ഉണ്ട. |
ൟ വായിച്ച കെട്ട പ്രകാരം ത ന്നെയൊ പറഞ്ഞത |
അതെ. |
യാദാസ്ത—ൟ കയ്പീത്തകാരന്റെ ശരീരം നൊക്കിയ്തിൽ ആ
രും ഒന്നും ചെയ്തിട്ടുള്ളതായ യാതൊരു പരുക്കുകളും കണ്ടിട്ടില്ലാ ക
യ്യും കാലും മറ്റും മെലിഞ്ഞ കുറെ ദിവസമായിട്ട പനി പിടിച്ച
ദീനത്തിൽ കിടക്കുന്നവനായിട്ടാകുന്നു കണ്ടിരിക്കുന്നത എങ്കിലും
വിശെഷം പറയുന്നതിലെക്ക ഒര തരക്കെടും കണ്ടീട്ടും ഇല്ലാ.
പ്രതിമരക്കാരൊട മെയി ൧൯൹
കുഞ്ഞാപ്പയുടെ മകൻ മന്മത | മന്മത കുട്ടിയൊട വിസ്തരിച്ചി |
കുട്ടിയൊട വിസ്തരിച്ചിട്ടുള്ള ക | ട്ടുള്ള കയ്പീത്ത വായിച്ചതു ഞാ |
യ്പീത്ത നീ വായിച്ച കെട്ടുവല്ലൊ | ൻ കെട്ടു അതിൽ പറയുന്നപ്ര |
ആയ്തിന്ന എന്താണ നീ ഉത്ത | കാരം മന്മത കുട്ടി എന്റെ വെ |
രം ബൊധിപ്പിക്കുന്നത | ലിന്മെൽ നിന്ന ഓന്തിനെ ക |
ണ്ട തച്ചപ്രകാരം ഞാൻ അറിഞ്ഞിട്ടും ഞാൻ ചെന്ന മന്മത കു
ട്ടിയുടെ കയ്ക്കൽ നിന്ന വടി പിടിച്ചുപറിച്ച അതകൊണ്ട അവ
ന്റെ നെഞ്ഞത്ത കത്തീട്ടും ഇല്ലാ മന്മതകുട്ടിക്ക എകദെശം മുപ്പ
ത ദിവസത്തൊളം ആയി എന്ന തൊന്നുന്നു പനിയുടെ ദീനം
കിട്ടി കെടപ്പിൽ ആകുന്നു കുഞ്ഞന്മുവിന എന്നൊട ഒരൊരൊ
സംഗതിയാൽ മുഷിച്ചിൽ ഉണ്ടാകകൊണ്ട അവൻ മന്മത കുട്ടി
യൊടും മറ്റും പറഞ്ഞകൊടുത്ത ഞാൻ വടി കൊണ്ട കുത്തിയ പ്ര
കാരം പറയിപ്പിക്കുന്നതാകുന്നു എന്നാണ ഇനിക്ക തൊന്നുന്ന
ത ഇപ്രകാരം ആണ എന്റെ നെര.
ൟ വായിച്ച കെട്ടപ്രകാരം ത ന്നെയൊ പറഞ്ഞത. |
അതെ. |
വയിദ്യൻ തൂമ്പനൊട മെയി ൧൮൹
കുഞ്ഞാപ്പയുടെ മകൻ മന്മത | കഴിഞ്ഞ മെടമാസത്തിൽ ൹ |
കുട്ടി എന്നവന്റെ ദീനം നീ | ആഴിച്ച നിശ്ചയം ഇല്ലാ ഇ |
പൊയി നൊക്കി വല്ല ചികിത്സ | ന്നെക്ക ഏകദെശം പതിന്നാ |
കളും ചെയ്ക ഉണ്ടായിട്ടുണ്ടൊ ഉ | ല പതിനഞ്ച ദിവസമായി |
ണ്ടെങ്കിൽ ആ വിവരം കെൾക്ക | എന്ന തൊന്നുന്നു ഒരു ദിവ |
ട്ടെ. | സം രാവിലെ മുയ്തിൻ എ |
ന്റെ കുടിയിൽ വന്ന എന്നൊട പറഞ്ഞാറെ മന്മത കുട്ടി എന്ന
കുട്ടിക്ക അസാരം പനിയുടെ ദീനമാണ അത വന്ന നൊക്കിവ
ല്ലുതും ചെയ്യണമെന്ന പറഞ്ഞു. അന്നെരം ഞാൻ ആ മാപ്പി
ളയൊട കൂടെ തന്നെ പൊയി ആ കുട്ടിയുടെ ദിനം നൊക്കീ അ
ന്നെരം പനി നന്നെ ഉണ്ട സന്നിയുടെ വാസനപൊലെയും ഉ
ണ്ടായിരുന്നു. അതിന അകത്തെക്ക ഗുളികയും കഷായവും കൊ
ടുക്കുകയും സന്നിക്ക മെൽ തലൊടാനായിഒരു തയിലവും ഉണ്ടാ
ക്കികൊടുത്തു. അതിന്റെ ശെഷം ഞാൻ മന്മത കുട്ടിയൊട എന്ത
ല്ലാമാണ ദീനങ്ങൾ എന്ന ചൊദിച്ചാറെ അതിന്റെ ൭– ൮– ദി
വസം മുമ്പെ ഒരു ദിവസം ആലിമുല്ല മാപ്പിളയുടെ കുടിയിൽനി
ന്ന ഓതി കുടിയിലെക്ക പൊരുമ്പൊൾ മരക്കാര മാപ്പിളയുടെ കു
ടിയിരിപ്പ പറമ്പിന്റെ വെലിയുന്മെൽ ഒര ഓന്തിനെ കണ്ടഅ
തിനെ ഒരു വടി കൊണ്ട തല്ലാൻ തുടങ്ങിയപ്പൊൾ മരക്കാര മാ
പ്പിള വന്ന വെലി തച്ച പൊളിക്കുന്നത എന്തിനാണെന്ന ചൊ
ദിച്ച വടി പിടിച്ചപറിച്ച അതുകൊണ്ട നെഞ്ഞത്ത കുത്തി എ
ന്നും അതിനാൽ നെഞ്ഞത്ത കുറെ വെദന ഉണ്ടെന്നും കഞ്ഞി
യും ചൊറും കഴിപ്പാൻ പാടില്ലെന്നും പറഞ്ഞു. അങ്ങിനെ ചെ
യ്തിട്ടുള്ള പരുക്കുകൾ ഏതെങ്കിലും ഉണ്ടൊ എന്റെ ഞാൻ നൊക്കി
യാറെ ശരീരത്തിന്മെൽ ആരും ഒന്നും ചെയ്തിട്ടുള്ളതായ പരുക്കു
കൾ ഒന്നും കണ്ടിട്ടില്ലാ. അങ്ങിനെ ചെയ്തിട്ട അകത്ത പരുക്കഏ
റ്റുള്ളതായ ലക്ഷണങ്ങളും ഒന്നും കണ്ടിട്ടില്ലാ കയ്യും കാലും മെ
ലിഞ്ഞ നെഞ്ഞ കൂരിച്ച ഒരു ദീനക്കാരനെ പൊലെയാണ ക
ണ്ടിരിക്കുന്നത. അതുകൊണ്ട ഞാൻ ആ ചെയ്തിട്ടുള്ളതല്ലാതെ വെ
റെ ഒന്നും ചെയ്തിട്ടില്ലാ ഇപ്രകാരമാണ വസ്തുത.
ആ കുട്ടിയുടെ ദിനം കണ്ടെട | ഞാൻ ഓരൊന്ന ചെയ്ത തുട |
ത്ത അപായം വന്ന പൊകുമൊ | ങ്ങിയ്തിന്റെ ശെഷം പനി |
എങ്ങിനെയാണു നിണക്ക തൊ | യുടെ ദീനം കുറെ ആശ്വാ |
ന്നിരിക്കുന്നത. | സമായിട്ടാണ കാണുന്നത |
അതുകൊണ്ട ആ ദീനം സംഗതിയാൽ മരിച്ചുപൊകുമെന്നതൊ
ന്നുന്നില്ലാ ദീനം നല്ലവണ്ണം മാറി നടക്കാറാവെണ്ടതിന്ന ൨൨
ദിവസം വെണ്ടി വരുമെന്ന തൊന്നുന്നു.
നീ നൊക്കി കണ്ടെടത്ത പനി | പനിയുടെ ദീനമല്ലാതെ ആ |
യുടെ ദീനമല്ലാതെ ആരെങ്കിലും | രും ഒന്നും ചെയ്തിട്ട ഉണ്ടായ |
വല്ലതുംചെയ്തിട്ട ഉണ്ടായ ദീനമെ | ദീനം പൊലെ ഒന്നും ഞാൻ |
ന്ന സംശയിപ്പാൻ തക്ക ലക്ഷ്യ | കണ്ടിട്ടില്ല. |
ങ്ങൾ ഏതെങ്കിലും കണ്ടിട്ടുണ്ടൊ |
ൟ വായിച്ച കെട്ട പ്രകാരം | അതെ. |
തന്നെയൊ. പറഞ്ഞത |
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ഏറനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. ൟ താലൂക്കിൽ ചെങ്ങരെ അംശം പുലിപ്പറ്റെ ദെശ
ത്ത പുലിപ്പറെറ ക്ഷെത്രത്തിൽ കഴിഞ്ഞ ചിങ്ങമാസം ൧൮൹
ക്ക ൫൪ സത്തെമ്പ്ര ൧൹ വെള്ളിയാഴ്ച രാത്രി കള്ളൻമാര ശ്രീ
കൊവിലിന്റെ വാതിലിനുള്ള പൂട്ട പറിച്ച കടന്ന ശ്രീകൊവി
ലിന്റെ അകത്തുണ്ടായിരുന്ന ക്ഷെത്രത്തിലെ വക ൮ ഉറുപ്പി
ക ൧൦ ണ വിലക്കും ശാന്തിക്കാരൻ എമ്പ്രാന്തിരി വക ൧ ഉറു
പ്പിക ൭ ണ വിലക്കും ഉള്ള മുതലുകൾ കളവ ചെയ്ത കൊണ്ടു
പൊയ പ്രകാരം ൟ സംഗതിക്കും മെപ്പടി ക്ഷെത്രത്തിലെ കഴ
കക്കാരൻ വാരിയരുടെ ഭവനത്തിൽ ആ രാത്രിയിൽ തന്നെ ക
ള്ളൻ കടന്ന ചില മുതൽ കൊണ്ടപൊയിരിക്കുന്നു എന്നും അ
ധികാരി മുഖ്യസ്ഥൻമാര എഴുതിയ റിഫൊട്ടുകൾ സത്തെമ്പ്ര മാ
സം ൭൹ എത്തി ആ കാൎയ്യം അന്ന്യെഷിച്ച തുൻമ്പുണ്ടാക്കി ബൊ
ധിപ്പിപ്പാനും മറ്റും താലൂക്ക സബാപ്സര വെങ്കിട്ട രാമയ്യനെഅ
യച്ചു സബാപ്സര ആ സ്ഥലത്ത ചെന്ന ക്ഷെത്രത്തിലെ കാൎയ്യ
സ്ഥനാണെന്ന അധികാരിയുടെ റപ്പൊട്ടിൽ പറയുന്ന നീലക
ണ്ഠൻ നമ്പൂതിരിയെടും ശാന്തിക്കാരൻ കെശവൻ എമ്പ്രാന്തിരി
യൊടും ചെറൊട്ടി എന്ന വാരസ്യാര കുട്ടിയൊടും സമീപസ്തനാ
യ പ്രമാണി ശങ്കുപണിക്കരൊടും സംശയം പറയുന്നവരിൽ
പെരിങ്കൊല്ലൻ ചെന്നുവിനൊടും വിസ്തരിക്കുകയും മെപ്പടി നീ
ലകണ്ഠൻ നമ്പൂതിരിയൊടും മുതൽ വിവരം പട്ടിക വാങ്ങി ചെ
ൎക്കുകയും ചെയ്ത ദസ്താപെജകളും സംശയം പറയുന്നവരിൽ പ
പ്പടചെട്ടി തെയ്യുണ്ണി മകൻ അപ്പു ഇവരെയും മറ്റും സബാപ്സ
ര സത്തെമ്പ്ര ൧൨൹ത്തെ റപ്പൊടത്തൊടു കൂടി അയച്ച ൧൩൹
എത്തി. തെയ്യുണ്ണി മുതൽ ൨ാളൊട വാക്കാൽ ചൊദിക്കുകയും അ
വരുടെ നടപ്പിനെ കുറിച്ച കണാരൻ നായരൊടും ശങ്കുപണി
ക്കരൊടും എന്റെ മുമ്പാകെ വിസ്തരിക്കുകയും അധികാരി മുഖ്യ
സ്ഥന്മാരുടെ റപ്പൊത്തടകൾ വിസ്താരത്തിൽ ചെൎക്കുകയും ചെ
യ്തു. ൧ പപ്പടചെട്ടി തെയ്യുണ്ണി— ൨ അപ്പു— ൩ കൊല്ലൻ ചെന്നു—
൪ അവന്റെ അനുജൻ ഉണ്ണിക്കുട്ടി— ൫ കുഞ്ഞൻ നായര— ൬
അയ്യപ്പൻ— ൭ അത്തൻ കുട്ടി— ൮ കുഞ്ഞി മുയ്തു— ൟ ൮ാളുടെ മെ
ൽ ൟ കളവ കാൎയ്യത്തിൽ സംശയം ഉണ്ടെന്നും ൟ കളവുണ്ടാ
വുന്നതിന്റെ നാല ദിവസം മുമ്പെ ൨ാം നമ്പ്രകാരൻ വാരിയ
ത്ത ചെന്ന വാതിലിനുള്ള ചങ്ങലയുടെ വിവരവും എമ്പ്രാന്തി
രി എവിടെയാണ കിടക്കുന്നത എന്നും ശ്രീകൊവിലിന്റെ അ [ 74 ] കത്ത മുതൽ വെക്കാറുണ്ടൊ എന്നും മറ്റും ചൊദിച്ചിരിക്കകൊ
ണ്ടും മെൽ എഴുതിയവര ഒക്കെയും ചില്ലറ കളവ ചെയ്ത ന
ടക്കുന്നവരാകകൊണ്ടും അവരുടെ മെൽ സംശയം ഉണ്ടെന്നും
തെളിവ കൊടുപ്പാൻ സാക്ഷിയും അന്ന്യായവും ഇല്ലെന്നും മ
റ്റും നമ്പൂതിരി പറയുന്നു. ആയ്ത ഒന്നും പിടി കിട്ടിയ ൧-ം൨-ം–
൩-ം— നമ്പ്രകാര സമ്മതിച്ചിട്ടും അവരുടെയും ശെഷം ഉള്ള അ
ഞ്ചാളുടെയും കുടി ശൊധനകളിൽ മുതൽ കിട്ടിട്ടും ഇല്ലാ. ൨ാം ന
മ്പ്രകാരൻ മെൽ പ്രകാരം വാരിയത്ത വന്ന തന്നൊട ചൊദി
ക്ക ഉണ്ടായി എന്ന ചെറൊട്ടി എന്ന വാരസ്യാര കുട്ടി പറയുന്നു
ണ്ട. അപ്രകാരം ൨ാം നമ്പ്രകാരൻ ചൊദിച്ചിട്ടുണ്ടെങ്കിൽ ആ
വിവരം ആദ്യം ഒരുത്തരൊടും അവൾ പറഞ്ഞതായി കാണു
ന്നില്ലാ അവൾ ൧൦– ൧൩– വയസ്സ പ്രായമായ കട്ടിയാണ ൨ാം
നമ്പ്രകാരന ൧൫ വയസ്സിലകമെ പ്രായമുള്ളു. ൧ാം നമ്പ്രകാര
നെ മുൻമ്പെ ഒരു കുത്ത മുറി കാൎയ്യത്തിൽ കൊടത്തിക്ക അയച്ചിട്ടു
ണ്ടെന്നതല്ലാതെ അവനും ശെഷം ഉള്ള മെപ്പടി ൮ നമ്പ്രവരെ
ആളുകളും ഇതിന മുമ്പെ കളവ കാൎയ്യങ്ങളിലും മറ്റും ഉൾപ്പെട്ട
തായി റിക്കാട്ട ഒന്നും കാണുന്നില്ലാ. ൧-ം ൨-ം ൩-ം നമ്പ്രകാര ദു
ൎന്നടപ്പകാര എന്റെ അധികാരി മുഖ്യസ്ഥന്മാര ൟ നമ്പ്രിൽ റ
പ്പൊടത്തകൾ കൊടുക്കുകയും കണാരൻനായരും ശങ്കപണിക്ക
രും കയ്പീത്തിൽ പറകയും ചെയ്യുന്നതിലെക്ക കിഴുക്കട ഒരു ലക്ഷ്യ
വും ഇല്ലായ്കകൊണ്ട അവരുടെ നടപ്പിനെ കുറിച്ച ഇപ്പൊൾ പ
റയുന്നത പ്രമാണിക്കാൻ ഒട്ടും പൊരാ അതുകൊണ്ട അവര ൩ാ
ളെയും വിട്ട അയച്ചിരിക്കുന്നു. ൟ ക്ഷെത്രം മഞ്ഞപ്പറ സ്വാമി
യാര തനിക്ക ഉള്ളതാണെന്നും മൊണ്ടമ്പലത്ത മൂസ്സത ചെറു ക
ഴിഞ്ഞ മണ്ണമൂസ്സത ഇവര തങ്ങൾക്കുള്ളതാണെന്നും വാദിച്ച മൂ
സ്സതമാരുടെ ഭാഗക്കാരനായിരുന്ന മെപ്പടി നമ്പൂതിരിയും സ്വാ
മിയാരുടെ കാൎയ്യസ്ഥനായ ആറ്റപുറത്ത നമ്പുതിരിയും മുൻമ്പെ
ൟ താലൂക്കിൽ മുൻമ്പെ ചില പൊലീസ്സ വ്യവഹാരങ്ങൾ നടത്തു
കയും ഇപ്പൊൾ കൊടത്തീയിൽ അദാലത്ത വ്യവഹാരം നടത്തി
വരികയും ചെയ്യുന്നു. ഇത എത്രയും അടച്ച ഒറപ്പില്ലാത്ത ക്ഷെ
ത്രമാണ കാവൽ മുതലായ്തും ഇല്ലെന്ന പറയുന്നു അങ്ങിനെ ഉ
ള്ള ക്ഷെത്രത്തിൽ രാത്രിയിൽ വില പിടിച്ച മുതലുകൾ സൂക്ഷി
ച്ചു എന്ന പറയുന്ന വാക്കും കളവുണ്ടായി എന്ന പറയുന്നതും
ഒട്ടും വിശ്വസിക്കാൻ പാടില്ലാ. ക്ഷെത്രകാൎയ്യത്തിൽ തമ്മിൽ വാദ
മായി സീവിൽ വ്യവഹാരം നടന്ന വരുന്നതകൊണ്ട തമ്മിൽ
തൎക്കിച്ച കളവുണ്ടായി എന്നാക്കിതീൎക്കാൻ ഉണ്ടാക്കിയ്തൊ എന്നും
സംശയിക്കതക്കതായി സബാപ്സര ബൊധിപ്പിക്കയും ചെയ്യുന്നു. [ 75 ] കളവുണ്ടായി എന്ന പറയുന്നത നെരായിരുന്നാൽ സംശയം
പറയുന്ന ആളുകളുടെ മെൽ അന്ന്യായപ്പെടാനും മറ്റും സംഗതി
ഉണ്ട അതൊന്നും കൂടാതെ പറയുന്ന മെപ്പടി സംശയം ഒരുകൌ
ശലമായിട്ട വിചാരിക്കണ്ടിരിക്കുന്നു, ക്ഷേത്രത്തിൽ കളവുണ്ടായി
ട്ടില്ലെന്നും കാൎയ്യസ്തൻ താനാണെന്ന ഉറപ്പിക്കെണ്ടതിലെക്കുള്ള
വഴിക്ക മെപ്പടി നീലകണ്ഠൻ നമ്പൂതിരി ഉണ്ടാക്കി തീൎത്ത ബൊ
ധിപ്പിക്കുന്നതാണെന്നുള്ള താല്പൎയ്യമായും ആ ക്ഷെത്രത്തിൽ ഒരിക്ക
ലും മുതൽ സൂക്ഷിക്കാരില്ലന്നും ൧൦൨൬ മത മുതൽ സ്വാമിയാര ത
ന്നെ ക്ഷെത്രത്തിൽ കാൎയ്യസ്തനാക്കി നടന്ന വരുന്നതാണെന്നും
മറ്റും സുബ്രഹ്മണ്യൻ നമ്പൂതിരിസത്തെമ്പ്ര ൧൪൹ വക്കീൽ മുഖാ
ന്തരം താലൂക്കിൽഹരജി ബൊധിപ്പിക്കകൊണ്ട ആഹരജിയും ൟ
നമ്പ്രിൽ ചെൎത്തിരിക്കുന്നു ഇതവരെ ഞാൻ പുറമെ അന്ന്യെഷി
ച്ചതിലും ൟകളവ കാൎയ്യം വിശ്വസിക്കതക്കതായി കാണുന്നില്ലാ
യ്കകൊണ്ട ൟ വസ്തുത ബൊധിപ്പിച്ച ഇതിൽ ചെൎന്ന വിസ്താ
രം മുതലായ്ത ലീസ്ത പ്രകാരം ൟ ഹരജിയൊട കൂടി സന്നിധാ
നത്തിങ്കലെക്ക അയച്ചിരിക്കുന്നു. എന്ന ൧൦൩൦ കന്നി ൧൬൹ക്ക
൫൪ സത്തെമ്പ്ര ൩൦൹.
നീലകണ്ഠൻ നമ്പൂതിരിയൊട സത്തെമ്പ്ര ൯൹
പുലിപ്പറ്റ ക്ഷെത്രത്തിൽ നി | ൟ ചിങ്ങമാസം ൧൮൹ വെ |
ന വല്ല മുതലും കളവ പൊയിട്ടു | ള്ളിയാഴ്ച രാത്രി പുലിപ്പറ്റ അ |
ണ്ടൊ | മ്പലത്തിൽ ശ്രീ കൊവിലിന്റെ |
കിഴക്കെ വാതില താഴ കുത്തിപറിച്ച കടന്ന ശ്രീകൊവിലിന്റെ
അകത്തുണ്ടായിരുന്ന ഞാൻ ഇപ്പൊൾ ഒപ്പിട്ടു ബൊധിപ്പിക്കുന്ന
പട്ടികപ്രകാരം ഉള്ള ൮ ഉറുപ്പിക ൧൦ണ വിലക്കുള്ള മുതലും ശാന്തി
ക്കാരന്റെ വക ശ്രീകൊവിലിന്റെ അകത്തുണ്ടായിരുന്ന മുണ്ട
മുതലായ സാമാനങ്ങളും കള്ളന്മാര കൊണ്ടുപൊയിരിക്കുന്നു. ൟ
അമ്പലത്തിലെ കാൎയ്യാദികൾ ൧൦൨൫ മുതൽക്ക ഞാൻ നൊക്കി വ
രുന്ന കാൎയ്യസ്തനാകുന്നു അമ്പലത്തിലെ ഊരാളൻമാര ചെറുക
ഴിഞ്ഞ മണ്ണ മൂസ്സതും തലയൂര മൂസ്സതും ആകുന്നു ൟകളവുണ്ടായ
വിവരം പിറ്റെന്ന രാവിലെയാണ അറിഞ്ഞത പട്ടിക പ്രകാ
രമുള്ള മുതൽ കൂടാതെ ശ്രീകൊവിലിന്റെ അകത്ത വെറെ ഒരു മു
തലും ഇല്ലാ കല്ലുകൊണ്ട ഭിത്തിയും പുല്ല പുരയുമായിട്ടുള്ളതാണ ശ്രീ
കൊവില നാലമ്പലം മുതലായ്ത ഇല്ലാ വടക്കെപുറത്ത ഒരു തടപ്പ
ള്ളി മാത്രം ഉണ്ട രാത്രി അമ്പലത്തിൽ കാവലും മറ്റും ഒന്നും ഇല്ലാ
ശ്രീകൊവിലിന്റെ വാതില അല്ലാതെ പുറമെ വാതിലും അടച്ചൊ
റപ്പും ഇല്ലാ ൟ അമ്പലത്തിന്റെ വടക്കുപുറം ൨ വാരിയംഉണ്ട.
അമ്പലത്തിന്റെ ൩പുറം പാടവും ഒരു പുറം പള്ളിയാലും ആകുന്നു .
പള്ളിയാലിന്റെയും പാടത്തിന്റെയും അക്കരയിന്മെൽ നാലുപു [ 76 ] റവും കുടികൾ ഉണ്ട ആവക കുടികളിലെക്ക അമ്പലത്തിൽ നിന്ന
ഏകദെശം വിളിപ്പാടൊളം ദൂരം ഉണ്ടാവും കളവ പൊയ മുതലുക
ൾക്ക പറയാൻ തക്ക അടയാളങ്ങൾ ഒന്നുമില്ലാ കണ്ടാൽ അറിയാം
ഇങ്ങനെയാകുന്നു കളവ പൊയിരിക്കുന്നത.
ൟ കാൎയ്യത്തിൽ ആരുടെ മെ | പുലിപ്പറ്റയിരുക്കും പപ്പട ചെ |
ൽ എങ്കിലും സംശയം ഉണ്ടൊ, | ട്ടി തെയ്യുണ്ണി ൨ അവന്റെ മക |
ൻ അപ്പു— ൩ പെരിങ്കൊല്ലൻ ചെന്നു— ൪ അവന്റെ അനുജൻ
ഉണ്ണിക്കുട്ടി—൫ കുഞ്ഞൻ—൬ അയ്യപ്പൻ—൭ അത്തൻകുട്ടി—൮ മൊയ്തു
ഇവരുടെ മെൽ സംശയം ഉണ്ട.
അവരുടെ മെൽ സംശയ | ഞാൻ പെരു പറഞ്ഞ ആളുകൾ |
ത്തിന്ന കാരണമെന്ത | ചില്ലറ കളവുകൾ ചെയ്ത നടക്കു |
ന്നവരാണെന്ന ഓരൊരത്തര പറഞ്ഞ കെൾക്കുന്നു. അത കൂടതെ
പപ്പട ചെട്ടി തെയ്യുണ്ണിയുടെ മകൻ അപ്പു എന്നവൻ ൟ കളവി
ന്റെ തലെ ദിവസമൊ—൨ — ദിവസം മുൻപെയൊ— ഒരു ദിവസം
പടിഞ്ഞാറ വാരിയത്ത ചെന്ന അവിടത്തെ വാരശ്യാരൊട അമ്പ
ലത്തിൽ എമ്പ്രാന്തിരി കിടക്കാറുണ്ടൊ എന്നും ശ്രീകൊവിലിന്റെ
അകത്ത മുതലകൾ വെക്കാറുണ്ടൊ എന്നും വാരിയത്തെ വാതിലി
ന്റെ കുറ്റിയും ചങ്ങലയും വാതലിന്റെ ഏതപുറത്താണെന്നും
ചെറൊട്ടി വാരശ്യാരൊട ചൊദിച്ചപ്രകാരം അവൾ എന്നൊടപ
റഞ്ഞിരിക്കകൊണ്ടും—മെൽ എഴുതിയവരുടെ മെൽ സംശയമാണ
ഇതിൽകുഞ്ഞന്റെ കുടിയിൽ ഒഴികെ ശെഷംഉള്ള കുടികളിൽ ഒക്ക
യും അധികാരിശൊധന ചെയ്തു, മുതലകൾഒന്നും കിട്ടിട്ടില്ലാ ഇതി
ൽ പപ്പട ചെട്ടിയുടെയും കുഞ്ഞന്റെയും പെരിങ്കൊല്ലൻ ചെന്നു
വിന്റെയും കടികൾ അമ്പലത്തിന്റെ സമീപമാകുന്നു ൟ വക
ആളുകളുടെമെൽ ഇങ്ങനെയുള്ള സംശയം അല്ലാതെ തെളിവ കൊ
ടുപ്പാൻ ലക്ഷ്യരൂപെണ ഇതുവരെയും ഒരു വഴിയും കിട്ടിട്ടില്ലാ അ
തുകൊണ്ട ഇപ്പൊൾ അന്ന്യായം ഇല്ലാ അന്ന്യെഷിച്ച തുൽമ്പ കി
ട്ടിയാൽ അപ്പൊൾബാധിപ്പിക്കുകയും ചെയ്യാം.
ൟ അമ്പലത്തിലെക്ക വെറെ വ | പൂജാ പാത്രങ്ങളും വെളക്കും |
ല്ല മുതൽ സാമാനങ്ങൾ ഉണ്ടൊ | മറ്റുംപലതും ഉണ്ട. ആ വ |
ക ഒക്കയും ദിവസെനാൽ പൂജ കഴിഞ്ഞാൽ കഴകക്കാര കൊണ്ടു
പൊയി സൂക്ഷിക്കും കളവപൊയ മുതലുകൾ എപ്പൊഴും ശ്രീകൊ
വിലിന്റെ അകത്ത സൂക്ഷിച്ച വരുമാറാണ— അതകൊണ്ട ആ
മുതൽകഴകക്കാര കൊണ്ടുപൊവാറില്ലാ കഴകക്കാരിൽ പടിഞ്ഞാറ
വാരിയത്ത ൟ കളവുണ്ടായ ദിവസം രാത്രി ഏതാനും മുതലുകൾ
കളവ പൊയിരിക്കുന്നു— അത അവരുടെ സൊന്തം മുതലാണ.
മുതലുകളും മറ്റും സൂക്ഷിക്കുന്ന | പണ്ടെ കാവൽ ഇല്ലാ ഇത അ |
അമ്പലത്തിൽ കാവൽ ഇല്ലാതെ | ല്പ മുതലാകകൊണ്ട ഇതിന്ന |
ഇരിപ്പാൻ സംഗതി എന്ത | കാവൽ വെക്കെണ്ടതില്ലല്ലൊ |
൧൯൹ രാവിലെ പുലൎന്നപ്പൊഴെക്ക ശാന്തിക്കാരൻ കുളി [ 77 ] ച്ച ശാന്തിക്കായിട്ട അമ്പലത്തിൽ ചെന്നപ്പൊൾ പൂട്ടപറിച്ചിട്ടും മ
റ്റും കണ്ട എന്നെ അറിയിച്ച ഞാൻ അറിഞ്ഞതാണ— എമ്പ്രാന്തിരി
ചെല്ലുന്നതിന മുമ്പെ ൟ കളവുണ്ടായ്ത ആരുംഅറിഞ്ഞിട്ടില്ലാ ൧൮
൹ രാത്രി ആ എമ്പ്രാൻ ഇല്ലത്താണ കിടന്നിരുന്നത രാവിലെ എ
ണീട്ട പൊയ്താണ ൟ അമ്പലത്തിന്റെ താക്കൊല എമ്പ്രാന്തിരി
യുടെ വക്കലാകുന്നു.
വായിച്ചകെട്ടത പറഞ്ഞപ്രകാ | |
രം തന്നെയൊ | അതെ — |
ഉടനെ രണ്ടാമത.
കുഞ്ഞുമുയ്തുവിന്റെയും അയ്യപ്പ | അധികാരി മുഖ്യസ്തന്മാരുടെഅ |
ന്റെയുംമെൽ ആദ്യം അധികാ | ന്യെഷണം കഴിഞ്ഞതിന്റെ |
രി മെനൊന്മാരൊട സംശയം | ശെഷമാണ അയ്യപ്പൻ മുതൽ |
പറഞ്ഞതായി കാണുന്നില്ലാആ | ൨ാള ദുൎന്നടപ്പകാരാണെന്ന കെ |
സംഗതി എങ്ങിനെ വാരശ്യാ | ട്ടിരിക്കുന്നത. അതുകൊണ്ട ആ |
രൊട ചെട്ടി അപ്പു ചൊദിച്ച പ്ര | വിവരം പറയാത്തതാണ— വാ |
കാരം ഉള്ള സംഗതിയും അധി | രശ്യാര കുട്ടി പറഞ്ഞ വിവരം |
കാരി മുഖ്യസ്തന്മാരൊട പറ | അധികാരിയൊടും മുഖ്യസ്ഥ |
ഞ്ഞതായി കാണുന്നില്ലാ അതി | നൊടും ഞാൻ പറഞ്ഞു. അത |
ന സംഗതി എന്ത. | അവര ബൊധിപ്പിച്ചിട്ടുണ്ടൊ |
ഇല്ലയൊ എന്ന ഞാൻ അറിയില്ലാ ഞാൻ അധികാരിമുഖ്യസ്തന്മാ
രൊട പറഞ്ഞതിന്റെ ശെഷം വാരശ്യാരൊടും ചെട്ടിഅപ്പുവി
നൊടും അധികാരി മുഖ്യസ്തന്മാര ചൊദിച്ചിട്ടുണ്ട—അതിലെക്ക അ
വര എന്ത ഉത്തരം പറഞ്ഞിരിക്കുന്നു എന്ന ഇനിക്ക നിശ്ചയിമില്ലാ.
സത്തെമ്പ്ര ൧൨൹
വാരശ്യാര കുട്ടി പറഞ്ഞ വിവ | അധികാരിയൊട ഞാൻ പ |
രം അധികാരി മുഖ്യസ്തന്മാരൊടഎ | റഞ്ഞത ൨൨൹യാണ. എ |
ന്നാണ പറഞ്ഞത | ന്നൊട വാരശ്യാര കുട്ടി ൟ |
വിവരം പറഞ്ഞത ൨൧൹ വയ്യുന്നെരമാകുന്നു— വാരശ്യാര കുട്ടി
യൊട ചെട്ടി അപ്പു മെൽ പ്രകാരം ചൊദിച്ചിരിക്കുന്നു എന്ന ശാ
ന്തിക്കാരൻ എമ്പ്രാന്തിരി ൨൧൹ രാവിലെ എന്നൊട പറകകൊണ്ട
വയിന്നെരം ഞാൻ അമ്പലത്തിൽ തൊഴാൻ ചെന്നപ്പൊൾ വാ
രശ്യാര കുട്ടിയെ കണ്ട ചൊദിച്ചപ്പൊൾ അവളും പറഞ്ഞതാണ
൨൧൹ക്ക മുമ്പെ എന്നൊട ഒരുത്തരും പറഞ്ഞിട്ടില്ലാ.
ൟ ക്ഷെത്രത്തിന്റെ കാൎയ്യത്തി | |
ന്ന തന്നെയൊ മൂസ്സതമാരും മ | അതിന്റെ വിവരം ഇനിക്ക |
ഞ്ഞപ്പറ്റ സ്വാമിയാരും വാദിക്കു | നിശ്ചയമില്ലാ |
ന്നത. |
ശാന്തിക്കാരൻ എമ്പ്രാന്തിരി എ | ശാന്തിക്കാരനും കാൎയ്യസ്തനും |
ത്ര കൊല്ലമായിട്ട ശാന്തികഴിച്ച | ഞാനാണഞാൻആക്കീട്ടുള്ളതാ |
വരുന്നു. അയാളുടെ കിടപ്പും മ | ണ ശങ്കരൻ എമ്പ്രാന്തിരിയെ |
റ്റും വെറ ദിക്കിലായിരിക്കുമ്പൊ | അതെ ൬–൭ കൊല്ലമായി.൨൫ൽ |
ൾ അയാളുടെ സാമാനം അമ്പല | എന്നെ കാൎയ്യസ്തനായി നിശ്ച |
ത്തിൽ ശ്രീ കൊവിലിന്റെ അക | യിക്കുന്നതിന മുമ്പെ ശാന്തി |
ത്ത വെക്കാൻ കാരണമെന്ത. | എനിക്കാണ. അതുകൊണ്ട |
ഞാൻ ആക്കീട്ടുള്ള എമ്പ്രാന്തിരിയാകുന്നു എമ്പ്രാന്തിരി ദിവസെ
നാൽ ഉടുക്കുന്ന മുണ്ടും ശാപ്പാടിന്ന ഉള്ള സാമാനങ്ങളും തന്നെ അ
തിൽ വെച്ചിട്ടുണ്ടായിരുന്നുള്ളു അയാളുടെ വക വല്ല മുതലുകളും
ക്ഷെത്രത്തിലെ വക വല്ല മുതലുകളും അധികം ഉണ്ടായിരിക്കു
മെന്ന വിചാരിച്ച ആരെങ്കിലും ഇങ്ങനെ ചെയ്തതായിരിക്കാം.
ൟ ക്ഷെത്ര സംബന്ധമായിവ | പുലിപ്പറ്റ ക്ഷെത്രം സംബ |
ല്ല കാൎയ്യത്തിലും നിങ്ങളും വെറെ | ന്ധമായ ചില ആധാരങ്ങളു |
വല്ലവരുമായിട്ട താലൂക്കിൽ വല്ല | ടെ സംഗതിയെ കുറിച്ച ആറ്റ |
പൊലിസ്സ വിവഹാരങ്ങളും നട | പുറം എന്റെയും മറ്റും മെൽ |
ത്തീട്ടുണ്ടൊ. | ചില അന്ന്യായങ്ങൾ ചെയി |
ച്ചിട്ടുണ്ടൊ— |
വായിച്ച കെട്ടത പറഞ്ഞ പ്രകാ | |
രം തന്നെയൊ | അതെ. |
നാരായണൻ എന്ന എമ്പ്രാന്തിരിയുടെ മകൻ കെ
ശവ എമ്പ്രാന്തിരിയൊട സത്തെമ്പ്ര ൧൦൹
പുലിപ്പറ്റ അമ്പലത്തിൽ നി | ചിങ്ങമാസം ൧൮൹ വെള്ളി |
ന്നകളവപൊയം സംഗതിയിൽ | യാഴ്ച രാത്രി പുലിപ്പറ്റ അമ്പ |
നിങ്ങൾ എന്തെല്ലാം അറിയും | ലത്തിൽ ശ്രീ കൊവിലിന്റെ |
അകത്ത വാതിലിന്റെ പൂട്ട പറിച്ച തുറന്ന കള്ളൻമാര അകത്ത
കടന്ന അമ്പലത്തിലെ വക ഒരു തൂക്ക വിളക്കും ഒരു ഭരണിയൊടു
കൂടി കുറെ നല്ലെണ്ണയും ബിന്മത്തിന്ന ചാൎത്തിരുന്ന വെള്ളികൊ
ണ്ടുള്ള ഒരു പാമ്പിന്റെ പടവും ഒരു ചെമ്പ കിണ്ണവും വെളക്കും
തണ്ടിന്റെ ചിറ്റ ഒടുകൊണ്ടുള്ളത ഒന്നും പൊയിട്ടുള്ളത കൂടാതെ
എന്റെ വക മുക്കാൽ ഉറുപ്പിക വിലക്കുള്ള ൪ തെക്കൻ പഴയ മു
ണ്ടും ൩ ണ വിലക്കുള്ള ൨ ചാലിയ തൊൎത്ത മുണ്ടും ൪ ണ വില
ക്കുള്ള ചെമ്പ ശംഖ വലിച്ചിട്ടുള്ള ഒരു രുദ്രാക്ഷ മാലയും അര പ
ണം വിലക്കുള്ള രണ്ട ഇടങ്ങഴി ഒണങ്ങലരിയും ശ്രീകൊവിലി
ന്റെ അകത്ത വെച്ചിരുന്നു. ആയ്ത ഒക്കെയും കളവ പൊയിരിക്കുന്നു
൧൯൹ രാവിലെ ഉദിക്കും മുൻമ്പെ ഞാൻ കുളിച്ച അമ്പലത്തിലെ
ക്ക പൊയപ്പൊൾ ശ്രീ കൊവിലിന്റെ വാതില തുറന്നിട്ടും പൂട്ട പ
റിച്ചിട്ടും കണ്ടു— അതിന്റെ ശെഷം അകത്ത കടന്ന നൊക്കിയാ [ 79 ] റെ മുതലുകൾ ഒന്നും കണ്ടിട്ടില്ലാ ൟവിവരം ഞാൻ ഉടനെ നീല
കണ്ഠൻ നമ്പൂതിരിയിനെയും മറ്റും അറിയിച്ചു. ഇങ്ങനെ ഞാൻ
അറിയും കളവചെയ്തതഇന്നവരാണെന്ന നിശ്ചയമില്ലാ എനിക്ക
ആരുടെ മെലും സംശയവും ഇല്ലാ ഇപ്പൊൾ അന്ന്യായവും ഇല്ലാ
പപ്പട ചെട്ടി അപ്പു എന്നവൻ ൟ കളവുണ്ടാവുന്നതിന്റെ ൨ദി
വസം മുൻമ്പെ പടിഞ്ഞാറെവാരിയത്ത ചെന്ന എമ്പ്രാന്തിരി എ
വിടെയാണ കിടക്കാറഎന്നും വാരിയത്തെ വാതലിന്ന ചങ്ങല ഉ
ണ്ടൊ എന്നും ചൊദിച്ച പ്രകാരം ൟ കളവുണ്ടായ്തിന്റെ പിറ്റെ
ദിവസം ആവാരിയത്തെ ചെറൊട്ടിഎന്ന വാരശ്യാരും അതിന്റെ
മുത്തശ്ശിയും പറഞ്ഞ കെട്ടു— വെറെ ഒന്നും ഇനിക്ക നിശ്ചയമില്ലാ
ആ വക ആളുകൾ അറിയാതെ ൟ കളവുണ്ടായിട്ടുള്ളതാണെന്ന
എനിക്ക തൊന്നുന്നില്ല്ലാ സൎക്കാരിൽ നിന്ന അന്യെഷിച്ച വല്ലതും
തുൽമ്പുണ്ടായാൽ ആ വക ആളുകളുടെ മെൽ എനിക്ക അന്ന്യായം
ഉണ്ട. പടിഞ്ഞാറെ വാരിയത്തും ആ ദിവസം രാത്രി കളവ പൊ
യിരിക്കുന്നു.
വായിച്ച കെട്ടത പറഞ്ഞ പ്രകാ | |
രം തന്നെയൊ | അതെ. |
അന്ന തന്നെ ൨ാമത
ക്ഷെത്രത്തിൽ രാത്രി ആരെങ്കി | കാവൽ ഇല്ലാ പതിവായിട്ട ഒരി |
ലും കാവൽ ഉണ്ടൊ | ക്കലുംൟ ക്ഷെത്രത്തിൽ കാവൽ |
കിടക്കാറില്ല എന്റെ കിടപ്പ ഇല്ലത്താണ—
കാവൽ മുതലായ്ത ഇല്ലാത്ത | തൂക്കവിളക്കിൽ രാത്രി മുഴുവനും |
ക്ഷെത്രത്തിൽ മുതൽ വെച്ചെ | വെളക്ക കത്താൻ വെണ്ടി ആ |
ക്കാൻ സംഗതി എന്ത— | യ്തുംവെള്ളികൊണ്ടുള്ള നാഗപ |
ടം എപ്പൊഴുംബിംബത്തിന്ന ചാൎത്തിരുന്നതും ശെഷം സാമാന
ങ്ങൾ പതിവായിട്ട അവിടെ വെച്ച വരുന്നതും എന്റെ മുതലു
കൾ ഞാൻ ശാന്തി തുടങ്ങിയ മുതൽക്ക തന്നെ അവിടെ വെച്ച വ
രുമാറുമാണ.എന്റെ വെപ്പും ഊണും അമ്പലത്തിലെ തടപ്പള്ളിയി
ലാണ എന്റെ സാമാനങ്ങളും മറ്റും അമ്പലത്തിലാണ വെച്ച വ
രുന്നത എന്ന പലരും അറിയും അത ഇന്നിന്നവരാണെന്ന പ്ര
ത്യെകം പറയാൻ മാത്രം നിശ്ചയമില്ലാ അടുക്കെഉള്ള ആളുകൾ ഒ
ക്കെയും അറിയും—ഞാൻ വല്ല മുതലും അമ്പലത്തിൽ സൂക്ഷിച്ചിരി
ക്കുമെന്ന വിചാരിച്ച വല്ലവരും കടന്നതായിരിക്കും അല്ലാതെ അ
മ്പലത്തിൽ അധികം ഒരു മുതൽ ഉണ്ടാകുമെന്ന വിചാരിച്ച ആ
രുംകടന്നതാണെന്ന എനിക്കതൊന്നുന്നില്ലാ.
അങ്ങിനെ അറിവ ഉള്ള ആ | അതിന്റെ വിവരം എനിക്ക |
ളുകൾ ഏകദെശം ആരായിരി | നിശ്ചയം പറവാൻ അറിഞ്ഞ |
ക്കും | കൂടാ. പ്രത്യെകം ഒരാളെമെലും |
പറയുന്നതാണ.
നിങ്ങളായിട്ട ആരെങ്കിലും | |
പണം കൊണ്ടൊ നെല്ലുകൊ | അങ്ങിനെ ഒര എടവാട ഇല്ലാ. |
ണ്ടൊ വല്ല എടവാടുകൾ ഉ | |
ണ്ടൊ. |
വായിച്ചകെട്ടത പറഞ്ഞപ്ര | |
കാരം തന്നെയൊ. | അതെ. |
ചെറൊട്ടി എന്ന കുട്ടിയൊട സത്തെമ്പ്ര ൧൦൹
പുലിപ്പറ്റ അമ്പലത്തിൽ കള്ളൻ കടന്നത ഇത്രാം ൹ യാ
ണെന്ന ഇനിക്ക നിശ്ചയം ഇല്ലാ ഓണത്തിന്റെ നാല ദിവസം
മുൻമ്പെ മൂലത്തന്നാള രാത്രിയാണ അത ഇന്നെക്ക പത്ത ദിവസ
മായി രാത്രി അമ്പലത്തിൽ കള്ളൻ കടന്നിരിക്കുന്നു. വാതിൽ ഒ
ക്കെയും തുറന്നിട്ടിരിക്കുന്നു. ശുദ്ധംമാറി എന്ന ശാന്തിക്കാരൻ എ
മ്പ്രാന്തിരി പറഞ്ഞ ഞാൻ കെട്ടിരിക്കുന്നു. അമ്പലത്തിൽ ചെന്ന
നൊക്കിയപ്പൊൾ വാതലിന്റെ പൂട്ടും മറ്റും പറിച്ച കണ്ടു. അ
ത ആര ചെയ്തതാണെന്നും മറ്റും ഇനിക്ക നിശ്ചയമില്ലാ അമ്പ
ലത്തിൽ കള്ളൻ കടന്ന ദിവസം തന്നെ ഞങ്ങളുടെ അവിടെ
യും കള്ളൻ കടന്നിരിക്കുന്നു. അന്ന രാത്രി ഞങ്ങടെ വാരിയത്ത
ഞാനും എന്റെ മുത്തശ്ശിയും തന്നെ ഉണ്ടായിരുന്നുള്ളൂ. വടക്കെ
വാതലിന്റെ ചങ്ങല കുത്തിപറിച്ചിട്ടാണ ഞങ്ങടെ അവിടെ
കടന്നത. കുറെ നെല്ലുംഅരിയും ഒരു വെട്ടകത്തിയും ഒരു മഴുവും ൨
നാളികെരവും ഒരു പഴയ കച്ചതുണിയും കൊണ്ടുപൊയിരിക്കുന്നു.
അതിന്റെ വിവരങ്ങൾ ഒക്കെയും മുത്തശ്ശിയൊട ചൊദിച്ചാലെ
അറിഞ്ഞകൂടു. കള്ളൻ കടന്ന വിവരം രാത്രി അറിഞ്ഞിട്ടില്ലാ. പി
റ്റെദിവസം രാവിലെയാണ ഞാനും മുത്തശ്ശിയും അറിഞ്ഞത
ആര കളവുചെയ്തതാണെന്ന അറിയില്ലാ ഇത്രെ ഇനിക്ക നിശ്ച
യമുള്ളു.
പപ്പട ചെട്ടി തെയ്യുണ്ണി അ | പപ്പടചെട്ടി തെയ്യുണ്ണിയെയും |
പ്പു ഇവരെ നീ അറിയൊ അ | അപ്പുവിനെയും ഞാൻ അറിയും |
വര ആരെങ്കിലും ൟ കളവു | അതിൽ അപ്പു എന്നവൻ ൟ |
ണ്ടാകുന്നതിന്ന മുമ്പെ വാരയ | കളവുണ്ടാവുന്നതിന്റെ ൩– ൪– |
ത്തൊ മറ്റൊ വന്ന കണ്ടീട്ട ഉ | ദിവസം മുമ്പെ ഒരു ദിവസം |
ണ്ടൊ. | രാവിലെ അപ്പു എന്നവൻ വാ |
രിയത്ത വന്നു കുറെ നെരം വടക്ക പുറത്ത മിറ്റത്ത നിന്നിരു
ന്നു. എന്തായി വന്നത എന്ന ഞാൻ ചൊദിച്ചാറെ ഒന്നും ഇല്ലാ
രാത്രി ശാന്തിക്കാരൻ എമ്പ്രാന്തിരി എവിടെയാണ കിടക്കുന്നത [ 81 ] എന്നും നിങ്ങടെ വാതലിന്ന എത്ര ചങ്ങല ഉണ്ടെന്നും എന്റെ
അമ്മാമൻ രാവുണ്ണി വാരിയര വളമങ്ങലത്ത നിന്ന കഴകം കഴി
ഞ്ഞ ദിവസെനാൽ രാത്രി വാരിയത്ത കിടക്കാൻ വരുവൊ എന്നും
ചൊദിച്ചു. ഞങ്ങടെ വാതലിന്ന ൨ ചങ്ങലയാണെന്നും എമ്പ്രാ
ന്തിരി ഇല്ലത്താണ കിടക്കുന്നത എന്നും അമ്മാമൻ ചില ദിവ
സം വാരിയത്തെക്ക വരും ചിലദിവസം വരില്ലാ എന്നും ഞാൻ
അവനൊട പറഞ്ഞു. പിന്നെയും അവൻ അല്പം നെരം താമ
സിച്ച പിന്നെ പൊയി. അങ്ങിനെ അവൻ ചൊദിച്ച സമയം
വാരിയത്ത ഞാനല്ലാതെ മറ്റാരും ഇല്ല അവന്റെ കൂടിയും മറ്റാ
രും ഉണ്ടായിരുന്നില്ലാ എന്റെ മുത്തശ്ശി കുളിക്കാൻ പൊയിരുന്നു.
അവര കുളിച്ചവരുമ്പൊഴക്ക അപ്പു പൊയിരിക്കുന്നു. മുത്തശ്ശി കു
ളിച്ച വന്നാറെ അപ്പു വന്ന വിവരവും ചൊദിച്ച വിവരവും
ഞാൻ മുത്തശ്ശിയൊട പറഞ്ഞു. അവൻ എന്തിനായിട്ടാണ അ
ങ്ങിനെ ഒക്കയും ചൊദിച്ചത എന്ന എനിക്ക നിശ്ചയമില്ലാ ൟ
കളവ കഴിഞ്ഞതിന്റെ ശെഷം ഇവിടെ ആരെങ്കിലും വന്നിട്ടു
ണ്ടായിരുന്നുവൊ എന്നും മറ്റും അധികാരി മുതലായ്വര ചൊദി
ച്ചു. അവരൊട ഞാൻ പറഞ്ഞിരിക്കുന്നു. അപ്പു വരുന്നതിന്റെ
മുമ്പെ ഒരു ദിവസവും തെയ്യുണ്ണിയും അപ്പുവും കൂടി പുല്ല അരി
യാൻ വന്ന സമയം വാരിയത്തും വന്നിരുന്നു. അന്ന അവര
ചൊദിക്കുകയും മറ്റും ഉണ്ടായിട്ടില്ലാ ഇത ഞാൻ അറിയും.
വായിച്ചകെട്ടത നീ പറഞ്ഞ | |
പ്രകാരം തന്നെയൊ | അതെ. |
ഏറനാട താലൂക്ക കച്ചെരിയില്ക്ക
ചെങ്ങരെ അംശം പുലിപ്പറ്റ ദെശത്ത തൃശ്ശിവപെരൂര നടു
വിലെ മറപുറം പുലിപ്പറ്റ ക്ഷെത്രത്തിലെ കാൎയ്യസ്തൻ സു
ബ്രഹ്മണ്യൻ നമ്പൂതിരി ബൊധിപ്പിക്കുന്ന ഹരജി. മെൽപറ
ഞ്ഞ ക്ഷെത്രത്തിൽ ൟ മാസത്തിൽ ഒര കവൎച്ച ഉണ്ടായി എ
ന്നും ആ ക്ഷെത്രത്തിലെ കാൎയ്യസ്തൻ താനാണെന്നുംവെച്ച മെ
പ്പടി ദെശത്തെ നീലകണ്ഠൻ നമ്പൂതിരിയും മെപ്പടി ക്ഷെത്രത്തി
ലെ ശാന്തിക്കാരൻ താനാണെന്നും മറ്റും ചെറുകഴിഞ്ഞ മണ്ണ മൂ
സ്സതിന്റെ ഇല്ലത്ത പാൎക്കുന്ന എമ്പ്രാന്തിരിയും
ൟ താലൂക്കിൽ
അന്ന്യായം ബൊധിപ്പിച്ച വിസ്താരം നടക്കുന്നപ്രകാരം ഞാൻ
കെട്ടിരിക്കുന്നു. ൧൦൨൬ വൃശ്ചികം മുതൽക്ക മെൽപറഞ്ഞ മറപ്പുറ
ത്ത നിന്ന എന്നെ കാൎയ്യസ്തനായി നിശ്ചയിച്ച എന്റെ സംര
ക്ഷണയിൽ ഇരിക്കുന്ന പുൽപ്പറ്റ ക്ഷെത്രത്തിൽ കുറെ കാലമാ
യി യാതൊര കവൎച്ചയും ഉണ്ടായീട്ടില്ലെന്ന മാത്രവും അല്ലാ ആ
ക്ഷെത്രത്തിൽ ഒരിക്കലും വിലപിടിക്കുന്ന യാതൊരു മുതലും സൂ [ 82 ] ക്ഷിച്ചവരുമാറും ഇല്ലാ. ൟ ക്ഷെത്രത്തിന്ന ഉടയതായ നടുവി
ലെ മഠത്തിൽ മഞ്ഞപ്പറ്റ തിരുമുമ്പിൽനിന്ന ചെമ്പക്കൊട്ട കെ
ശവൻ മൂസ്സതിന്റെ മെൽ ൫൩ൽ ൩൩൯ ആം നമ്പ്രായി ൟ
ദെവസ്സംവക നിലം ഒഴിപ്പിപ്പാൻ ഏറനാട മുനിസീപ്പിൽ ബൊ
ധിപ്പിച്ച അന്ന്യായകാൎയ്യത്തിലെക്ക ആ മൂസ്സതിന്റെ ജെഷ്ടനാ
യ ചെറുകഴിഞ്ഞമണ്ണ മൂസ്സതും മെൽപറഞ്ഞ തിരുമുമ്പിലെ പ്രതി
യായ നീലകണ്ഠൻ നമ്പൂതിരിയും കൂടി ൟ ക്ഷെത്രം അവരുടെ
കൈവശമെന്ന വരുത്തുവാൻ വെണ്ടി കവൎച്ചക്ക ഉള്ള സംഗതി
അവര തന്നെ ഉണ്ടാക്കി അവരുടെ സ്വാധീനക്കാരായ എമ്പ്രാ
ന്തിരിയെകൊണ്ടും മറ്റും അന്ന്യായപ്പെട്ടതാണെന്ന ൧൦൨൭ക
ന്നി ൧൨൹ മെപ്പടി നമ്പൂതിരിയും മെൽപറഞ്ഞ ചെറുകഴിഞ്ഞമ
ണ്ണ മൂസ്സതും കൂടി മറപ്പുറം വക ആധാരങ്ങൾ പിടിച്ചപറിച്ചതി
ന്ന ൟ താലൂക്കിൽ നടന്ന വിസ്താരവും അംശം അധികാരി
ബൊധിപ്പിച്ച റപ്പൊടത്തുകളും മറ്റും റിക്കാട്ടിൽ ഉള്ളത നൊക്കി
യാൽ ദൃഷ്ടാന്തം വരുന്നതാകുന്നു. ൟ അന്ന്യായക്കാരനായ നീ
ലകണ്ഠൻ നമ്പൂതിരിക്കും മറ്റും മെൽപറഞ്ഞ ക്ഷെത്രത്തിലെക്ക
യാതൊര അവകാശവും ഇല്ലാ. മെപ്പടി ക്ഷെത്രത്തിൽ ഞാൻ
ശാന്തിക്ക ആക്കിയിരിക്കുന്ന മാടമന സുബ്ബൻ എമ്പ്രാന്തിരി ൟ
ചിങ്ങം ൨൫൹ അയാളുടെ നാടായ കൊടകരാജ്യത്തെക്ക പൊ
യപ്പൊൾ രണ്ട മാസത്തിന്ന മുട്ടശാന്തിക്ക ആക്കിയ എമ്പ്രാന്തി
രിയാകുന്നു ൟ ഹരജിക്കാരൻ മെൽപറഞ്ഞ നമ്പൂതിരിയുടെയും
മൂസ്സതിന്റെയും ആവശ്യത്തിന്ന വെണ്ടി ൧൦൨൭ തുലാമാസത്തി
ൽ എന്റെ അനുജൻ കെശവൻ നമ്പൂതിരിയുടെ മെൽ അഞ്ച
ആമാടയും മറ്റും പിടിച്ചപറിച്ചു എന്നവെച്ച അന്ന്യായപ്പെട്ട
ആളും ആകകൊണ്ട ആ റിക്കാട്ട നൊക്കിയാൽ മെൽപറഞ്ഞ
വരുടെ ആവശ്യത്തിന്ന ൟ എമ്പ്രാന്തിരി എന്തങ്കിലും ചെയ്വാൻ
മടിക്കുന്നതല്ലെന്ന ദൃഷ്ടാന്തം വരുന്നതാകകൊണ്ട താലൂക്കിലെ
കൃപാകടാക്ഷം ഉണ്ടായിട്ട മുൻപറഞ്ഞ എല്ലാസംഗതികളും ആ
വക റിക്കാട്ടകളും റപ്പൊടത്തകളും പരിശൊധിച്ച മെൽപറഞ്ഞ
വര ചെയ്ത വ്യാപ്തിക്ക തക്കതായി ഒര കല്പന ഉണ്ടായി രക്ഷി
പ്പാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൯ ചിങ്ങം ൩൧൹.
അസിഷ്ടാണ്ട മജിസ്ത്രെട്ടിക്ക.
ഏറനാട താലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. ൟ താലൂക്കിൽ ചെങ്ങരെ അംശം പുലിപ്പറ്റ ദെശത്ത
പുലിപ്പറ്റ ക്ഷെത്രത്തിലെ കഴകക്കാരൻ രാമവാരിയരുടെ ഭവ
നത്തിൽ കഴിഞ്ഞ ചിങ്ങമാസം ൧൮൹ക്ക ൫൪ സത്തെമ്പ്ര ൧൹
വെള്ളിയാഴ്ച രാത്രി കള്ളന്മാര വടക്കെ വാതലിന്റെ ചങ്ങല നീ [ 83 ] ക്കിയും പറിച്ചും അകത്ത കടന്ന ൧ ഉറുപ്പിക– ൫ണ–൬ പയ്സയു
ടെ മുതൽ കളവചെയ്ത കൊണ്ടപൊയി എന്ന.
ൟ കാൎയ്യത്തിന്നും പുലിപ്പറ്റ ക്ഷെത്രത്തിൽ കളവുണ്ടായ പ്ര
കാരവും മെപ്പടി അംശം അധികാരി മുഖ്യസ്തന്മാര ഒന്നായി
ബൊധിപ്പിച്ച റെപ്പൊൎട്ട സത്തെമ്പ്ര മാസം ൭൹ എത്തി അ
ന്ന്യെഷണ വിസ്താരത്തിന്ന സബാപ്സര വെങ്കിട്ട രാമയ്യനെ അ
യച്ച സബാപ്സരചെന്ന അന്ന്യെഷിക്കുകയും രാമ വാരിയരൊട
കയ്പീത്തും മുതൽ വിവരം പട്ടികയും വാങ്ങുകയും ചെയ്ത ദസ്താ
പെജകൾ സത്തെമ്പ്ര ൧൨൹ത്തെ റപ്പൊടത്തൊടു കൂടി അയച്ച
൧൩൹ എത്തി നൊക്കിയെടത്ത എത്രെയും ഒറപ്പ കുറവുള്ളതായും
അലക വാതിലും ആയ പുരയും വാതലിന്ന രണ്ട ചങ്ങല ഉള്ളതി
ൽ ഒന്ന മുറിച്ചും ഒന്ന പറിച്ചും കടന്ന കളവചെയ്ത കൊണ്ട പൊ
യ്താണെന്നും കളവ പൊയ്ത നെല്ല അരി മുതലായ ചില്ലറ സാമാന
മെന്നും തുൽമ്പുണ്ടായിട്ടില്ലന്നും കാണുന്നത കൂടാതെ ക്ഷെത്രത്തി
ലെ കളവ കാൎയ്യത്തിന്ന ഇന്ന ബൊധിപ്പിച്ചിരിക്കുന്ന ൧൯൧ാം ന
മ്പ്രഹരജിയിൽ പറയുന്ന പപ്പടചെട്ടി തെയ്യുണ്ണി—മകൻ അപ്പു—
ഇവരുടെ മെൽ സംശയം ഉണ്ടെന്നും അപ്പു എന്നവൻ ൟകളവു
ണ്ടായ്തിന്ന നാല ദിവസം മുൻപെ ൟ വാരിയത്തെ ഭവനത്തിൽ
ചെന്ന ചെറൊട്ടി എന്ന കുട്ടിയൊട വാതിലിന്റെ ചങ്ങലയുടെ
വിവരവും മറ്റും ചൊദിച്ചിട്ടുണ്ടെന്നും രാമവാരിയര പറയുന്നു.
അപ്പു ചെന്ന ചൊദിച്ചു എന്ന പറയുന്ന വാക്ക ഒട്ടും വിശ്വസിക്ക
തക്കതല്ലാ ആ സംഗതികൾ ക്ഷെത്രത്തിലെ കളവ കാൎയ്യത്തിന്ന
ബൊധിപ്പിച്ചിരിക്കുന്ന മെപ്പിടി ഹരജിയിൽ വിവരമായി എഴുതീ
ട്ടുണ്ട ക്ഷെത്രത്തിൽ ഉണ്ടായി എന്ന പറയുന്ന കളവകാൎയ്യം നെ
രാണെന്ന ഒറപ്പിക്കാൻ വെണ്ടി ഇങ്ങനെ ഒര കളവ കൂടി ഉണ്ടാ
ക്കി ബൊധിപ്പിക്കുന്നതാണെന്നല്ലാതെ ൟ കാൎയ്യം വിശ്വസിക്ക
തക്കതായി കാണുന്നില്ലാ— എങ്കിലും ഇതിന്റെ നെര അറിവാൻ
ഇനിയും അന്ന്യെഷിച്ചവരുന്നതിനാൽ ഏതെങ്കിലും വിവരം കി
ട്ടിയാൽ വഴിയെ ബൊധിപ്പിച്ച കൊൾകയും ചെയ്യാം അതുകൊ
ണ്ട ൟ വസ്തുത ബൊധിപ്പിച്ച മെപ്പടി കയ്പീത്തും മുതൽ വിവരം
പട്ടികയും സബാപ്സരുടെ റപ്പൊടത്തും ൟ ഹരജിയൊടുകൂടി അ
യച്ചിരിക്കുന്നു എന്ന ൧൦൩൦ കന്നി ൧൬൹ക്ക ൫൪ സത്തെമ്പ്ര
൩൦൹
ഏറനാട താലൂക്ക കച്ചെരിക്ക
സബാപ്സര വെങ്കിട്ട രാമയ്യൻ ബൊധിപ്പിക്കുന്നത. ചെങ്ങരെ
അംശം പുലിപ്പറ്റ ദെശത്ത പുലിപ്പറ്റക്ഷെത്രത്തിൽ കളവുണ്ടാ
യ സംഗതിക്കുള്ള വിസ്താരം മുതലായ്ത ഇന്നത്തെ൹ക്ക വെറെ റ
പ്പൊടത്തൊടു കൂടി അയച്ചിട്ടും ഉണ്ടെല്ലൊ ചിങ്ങമാസം ൧൮൹ [ 84 ] ക്ക ൫൪സത്തെമ്പ്ര ൧൹ വെള്ളിയാഴ്ച രാത്രിയിൽ മെപ്പടി ക്ഷെ
ത്രത്തിലെ കഴകക്കാരനായ രാമവാരിയരുടെ ഭവനത്തിൽ നിന്ന
ഉണ്ടായ കളവകാൎയ്യത്തിൽ ആ രാമ വാരിയരൊട വിസ്തരിക്കുക
യും ൧ ഉറുപ്പിക– ൫ണ–൬– പയിസയുടെ മുതൽ കളവ പൊയ വി
വരത്തിന്ന അയാൾ പറഞ്ഞ എഴുതിച്ച മുതൽ വിവരം പട്ടിക വാ
ങ്ങി വിസ്താരത്തിൽ ചെൎക്കുകയും ചെയ്ത കയ്പീത്തും മുതൽ വിവ
രം പട്ടികയും ഇതൊടു കൂടി അയച്ചിരിക്കുന്നു.
ക്ഷെത്രത്തിലെ കളവകാൎയ്യത്തിന്നും ൟ കളവകാൎയ്യത്തിന്നും
അധികാരി മുഖ്യസ്തന്മാര ഒന്നായി ചെയ്തിരിക്കുന്ന റിഫൊൎട്ട
ക്ഷെത്രത്തിലെ കളവകാൎയ്യത്തിന്റെ വിസ്താരത്തിൽ ചെൎത്തിരി
ക്കുന്നതിൽ പറയുന്ന പപ്പടചെട്ടി തെയ്യുണ്ണി മകൻ അപ്പു ഇവ
രുടെ മെൽ സംശയം ഉണ്ടെന്നും ൟ കളവിന്ന നാല ദിവസം
മുമ്പെ അപ്പു എന്നവൻ തന്റെ ഭവനത്തിൽ വന്ന തന്റെ മ
രുമകളായ ചെറൊട്ടി വാരശ്യാരൊട വാതലിന്ന ചങ്ങല എത്ര
യാണെന്നും മറ്റും ചൊദിച്ച പൊയ്തിനാൽ ഉള്ള സംശയമല്ലാ
തെ സാക്ഷിമുതലായ്ത ഇല്ലെന്നും മറ്റും രാമവാരിയരും ചെറൊ
ട്ടി എന്ന വാരശ്യാര കുട്ടിയൊട ക്ഷെത്രത്തിലെ കളവകാൎയ്യത്തിൽ
യാദാസ്തായി വിസ്തരിച്ചിരിക്കുന്ന കയ്പീത്തിൽ മെല്പ്രകാരം
ആ കുട്ടിയും പറയുന്നവാക്ക ആദ്യം തന്നെ അധികാരി മുഖ്യസ്ത
ന്മാരൊട പറഞ്ഞീട്ടില്ലെന്ന കാണുന്നതിനാലും അപ്പു എന്നവ
നും പ്രായം കുറഞ്ഞ കുട്ടിയാകകൊണ്ടും സാക്ഷിമുതലായ്തും അ
ന്ന്യായവും ഇല്ലായ്കകൊണ്ടും വിശ്വസിപ്പാൻ പാടില്ലാ തെയ്യുണ്ണി
മുതൽ ൨—ാളെ അമ്പലത്തിലെ കളവകാൎയ്യത്തിന്റെ വിസ്താരങ്ങ
ളൊടുകൂടി താലൂക്കിലെക്ക അയച്ചിട്ടും ഉണ്ട. മെൽ എഴുതിയവരു
ടെ കുടിശൊധനയിൽ മുതൽ കിട്ടിട്ടും ഇതവരെയും ഏറിയ അ
ന്ന്യെഷണം ചെയ്തീട്ടും കളവ തുൽമ്പുണ്ടായിട്ടില്ലാ. അല്പമായ മുത
ലാണ ൟ കളവുണ്ടായ ഭവനം പടിഞ്ഞാറ്റയും വടക്കിനിയും
ആയിട്ടുള്ള എത്രയും ഉറപ്പ കുറവുള്ള പുരയാണ. തട്ടും മച്ചും ഒ
ന്നും ഇല്ലാ വടക്കിനിയുടെ വടക്കഭാഗം ഉള്ള അലകവാതലി
ന്റെ ചങ്ങല നീക്കിയും ഒരു ചങ്ങല മുറിച്ചും അകത്ത കടന്ന
മുതൽ കട്ട കൊണ്ടപൊയ്താണെന്നും അന്ന രാത്രി ആ ഭവനത്തി
ൽ ചെറൊട്ടി എന്ന വാരശ്യാര കുട്ടിയും അവളുടെ മുത്തശ്ശിയായ
൭൦–൭൫ വയസ്സ പ്രായംചെന്നിട്ടുള്ള ഒരു തള്ളയും മാത്രമെ ഉണ്ടാ
യിരുന്നുള്ളു എന്ന കാണുകയും വാതലിന്റെ ചങ്ങല മുറിഞ്ഞി
ഞ്ഞിട്ടും പറിട്ടും കാണുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട ൟ കള
വ തുൽമ്പുണ്ടാകെണ്ടതിന്ന ഇനിയും അന്ന്യെഷണം ചെയ്ത വ
രുവാൻ അധികാരി മുഖ്യസ്തന്മാരൊട താക്കീതി ചെയ്തിരിക്കകൊ
ണ്ട വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൮൫൪ സത്തെ
൧൨൹ [ 85 ] അന്ന്യായം രാമവാരിയരൊട സത്തെമ്പ്ര ൧൦൹
തന്റെ ഭവനത്തിൽ നിന്നവ | കളവപൊയിട്ടുണ്ട. ൟ ചിങ്ങ |
ല്ല മുതലും കളവ പൊയിട്ടുണ്ടൊ | മാസം ൧൮൹ വെള്ളിയാഴ്ച |
ദിവസം രാത്രി എന്റെ ഭവനത്തിൽ കള്ളന്മാര കടന്ന ഞാൻ
ബൊധിപ്പിക്കുന്ന പട്ടികപ്രകാരമുള്ള ഒരു ഉറപ്പിക അഞ്ചണ ആ
റ പയി വിലക്കുള്ള മുതലുകൾ കള്ള ന്മാര കൊണ്ടപൊയിരിക്കുന്ന
ത എന്റെ ഭവനം വടക്കിനിയും പടിഞ്ഞാറ്റയും ൨ പുരയാണ
തട്ടും മാളികയും ഒന്നുമില്ലാ, അകായിലെക്ക കടക്കാൻ വെറെ വ
ഴി ഇല്ലാ. പടിഞ്ഞാറ്റയുടെ കിഴക്കപുറവും വടക്കിനിയുടെ വs
ക്കപുറവും ഓരെ വാതിൽ ഉണ്ട അത കൂടാതെ വെറെ വഴി ഇല്ലാ
അതിൽ വടക്കഭാഗം ഉള്ളത ഒറ്റയായിട്ടുള്ള അലകവാതിലാണ
ആ വാതലിന്റെ അകത്ത രണ്ട ചങ്ങല ഉണ്ട. ആ വാതില
അടച്ച ആ രണ്ട ചങ്ങലയും ഇട്ടെക്കും ആ ചങ്ങലകൾ പുറത്ത
നിന്ന വല്ല പാറയൊ മരത്തിന്റെ കണ്ടമൊ കടത്തി കുത്തി ഒ
രു ചങ്ങല പറിച്ചിട്ടും ഒരു ചങ്ങല പൊട്ടിച്ചിട്ടും വാതിൽ തുറന്ന
അകത്ത കടന്നതാണ. പട്ടികയിൽ പറയുന്ന മുതലുകൾ വടക്കി
നിയിലും വടക്കെ അകത്തും വെച്ചിരുന്നതകൊണ്ട പൊയിരി
ക്കുന്നു, കള്ളന്മാര കൊണ്ടപൊയ്ത കൂടാതെ വെറെ ഒരു മുതലും ഇ
ല്ലാ, എനിക്ക വളമങ്ങലത്ത ക്ഷെത്രത്തിൽ കഴകമാകകൊണ്ട
കളവപൊയ ദിവസം ഞാൻ വളമങ്ങലത്തായിരുന്നു ഇവിടെ
൭൦ വയസ്സായിട്ടുള്ള എന്റെ പെറ്റ അമ്മയും ൧൦– ൧൩– വയസ്സാ
യിട്ടുള്ള എന്റെ മരുമകളും മാത്രമെ ഭവനത്തിൽ ഉണ്ടായിരുന്നു
ള്ളു. അവര ൨—ാളും പടിഞ്ഞാറ്റ നടുമുറിയിൽ കിടന്നിരുന്നു. ആ
യകത്ത കള്ളൻ കടന്നിട്ടില്ലാ കള്ളൻ കടന്ന വിവരം രാത്രി അ
റിഞ്ഞിട്ടും ഇല്ലാ. പിറ്റെന്ന രാവിലെയാണ അറിഞ്ഞത. ഉ
ടനെ ഇനിക്ക ആളെ അയച്ച ഞാൻ ഇവിടെ വന്നു പിന്നെ
അറിഞ്ഞതാണ അന്ന രാത്രിയിൽ തന്നെ പുലിപ്പറ്റ അമ്പല
ത്തിൽ ശ്രീകൊവിലിന്റെ ഉള്ളിൽ കള്ളൻ കടന്ന അമ്പലത്തിൽ ഉ
ണ്ടായിരുന്ന ദെവസ്സംവക തുക്കവിളക്കും മറ്റും ചില മുതലും
എമ്പ്രാന്തിരിയുടെ വക ചില മുതലും കള്ളൻ കൊണ്ടുപൊയി എ
ന്ന കെട്ടിരിക്കുന്നു. ഇങ്ങനെയാണ ഉണ്ടായിട്ടുള്ളത.
ൟ കാൎയ്യത്തിൽ തനിക്ക ആ | പപ്പടചെട്ടി തെയ്യുണ്ണിയുടെ മ |
രുടെ മെൽ എങ്കിലും സംശയ | കൻ അപ്പു എന്നവൻ ൟ ക |
മൊ അന്ന്യായമൊ ഉണ്ടൊ. | ളവുണ്ടാവുന്നതിന്റെ നാല ദി |
വസം മുമ്പെ എന്റെ ഭവനത്തിൽ ചെന്ന എന്റെ മരുമകൾ ചെ
റൊട്ടിയൊട വാതലിന്ന ചങ്ങല എത്രയാണെന്നും ഞാൻ കിടക്കാ
ൻ വരാറുണ്ടൊ എന്നും എമ്പ്രാന്തിരിയുടെ കിടപ്പ എവിടൊയാ
ണെന്നും ചൊദിച്ചപ്രകാരം ൟ കളവുണ്ടായ പിന്നെ എന്റെ
മരുമകളും അന്മയും എന്നൊട പറിഞ്ഞരിക്കുന്നു. അത വിചാരി [ 86 ] ക്കുമ്പൊൾ അവൻ അറിയാതെ ൟ കളവ ഉണ്ടാൻ സംഗ
തിയില്ലായ്കകൊണ്ടു അവന്റെ മെൽ ൟ കാൎയ്യത്തിൽ എനിക്ക
സംശയം ഉണ്ട. സൎക്കാരിൽനിന്ന അന്ന്യെഷിച്ച തുൽമ്പ കിട്ടിയാ
ൽ അപ്പൊൾ അന്ന്യായവും ഉണ്ട അല്ലാതെ ഇപ്പൊൾ അന്ന്യാ
യവും തെളിയിക്കാൻ സാക്ഷി മുതലായ്തും ഇല്ലാ ഞാനും അന്ന്യെ
ഷിച്ച തുൽ മ്പുണ്ടായാൽ അപ്പൊൾ ബൊധിപ്പിക്കുകയും ചെ
യ്യാം എനിക്ക സംശയം ഉള്ള തെയ്യുണ്ണിയും അപ്പുവും പാൎക്കുന്ന
കുടിയിലും മറ്റും ശൊധനചെയ്തു കളവവക മുതൽ ഒന്നും കിട്ടി
ട്ടും ഇല്ലാ.
വായിച്ച കെട്ടപ്രകാരം ത | |
ന്നെയൊ പറഞ്ഞത. | അതെ. |
ജായണ്ട മജിസ്ത്രെട്ടിലെക്ക.
കടത്തനാട താലൂക്ക ഹെഡ പൊല്ലീസ്സാപ്സര ബൊധിപ്പിക്കു
ന്ന ഹരജി.
അന്ന്യായം ചന്തുനായര വക്കീൽ അനുജൻ കുഞ്ഞിക്കുട്ടി
പ്രതി
൧ കൊമപ്പൻ
൨ മെപ്പടിയാന്റെ ജെഷ്ഠൻ വൈതൽ
൩ രാമൻ
ൟ താലൂക്കിൽ വാലയാട അംശം ദെശത്തെ അന്ന്യായക്കാര
ന്റെ വീട്ടിലെ പത്തായത്തിൽ വെച്ചിരുന്ന ഒരു പെട്ടിയും അ
തിനകത്ത ഉണ്ടായിരുന്ന നാണ്യങ്ങളും പൊന്ന വെള്ളി മുതലാ
യ ആഭരണങ്ങളും ൧൦൨൭ആമത മിഥുനമാസം ൧൮൹ പത്തായം
തുറന്ന നൊക്കുമ്പൊൾ കളവപൊയപ്രകാരം അറിഞ്ഞിരിക്കുന്നു
എന്നും മിഥുനം ൮൹ കഴിഞ്ഞതിന്റെ ശെഷം ഒരു ദിവസം കള
വപൊയി എന്നല്ലാതെ തിയ്യതിയും സമയവും നിശ്ചയമില്ലാ എ
ന്നും തന്റെ അനുജന്റെ മക്കളായ ൧-ം ൨-ം തടവുകാരുടെ
മെൽ സംശയം ഉണ്ടെന്നും അന്ന്യായക്കാരന്റെ വക്കീൽ മുഖാ
ന്തരം ജൂലായി ൬൹ ഹരജിയും മുതൽ വിവരം പട്ടികയും
ബൊധിപ്പിക്കയാൽ വക്കീലൊട വിസ്തരിച്ച കളവകാൎയ്യം തുൽമ്പു
ണ്ടാക്കുവാൻ അധികാരിക്ക താക്കീതയും കോൽക്കാരെയും അയ
ച്ച അധികാരി അന്ന്വെഷിച്ച ൧-ം ൨-ം തടവുകാരെ പിടിച്ച
ശൊധനചെയ്ത വരുമ്പൊൾ ൧—ാം തടവുകാരൻ കുറ്റം സമ്മതിച്ച
അവന്റെ പടിഞ്ഞാറെ വളപ്പിൽ കുഴിച്ചിട്ടിരുന്ന കളവവക
പെട്ടിയും മുതലും എടുത്ത കൊടുത്ത ആയ്തും അതിന്റെ വിവരം
പട്ടികയും ൧-ം ൨-ം തടവുകാരെയും പാലയാട അധികാരി മിഥു
നം ൨൬൹ത്തെ റപ്പൊടത്തൊടു കൂടി അയച്ച ജൂലായി ൯൹ എ
ത്തുകയും വക്കീൽ മുമ്പെ കൊടുത്ത പട്ടികയിൽ ചിലത ചെൎക്കാ [ 87 ] തെയും ചിലത അധികം ചെൎത്തതായും അന്ന്യായക്കാരൻ പറ
ഞ്ഞതായി അധികാരിയുടെ റപ്പൊടത്തിൽ കാണുകയും ൧—ാം തട
വുകാരൻ ൩—ാം തടവുകാരൻ പെട്ടി എടുത്തിട്ട താൻ കൊണ്ടെ കു
ഴിച്ചിട്ടപ്രകാരം പറകയും ചെയ്കയാൽ ൩—ാം തടവുകാരനെയും
അന്ന്യായക്കാരനെയും വരുത്തി അന്ന്യായക്കാരനൊട ജൂലായി
൧൦൹-ം ൧-ം ൨-ം തടവുകാരോട ജൂലായി ൯൹-ം ൩—ാം തടവു
കാരനൊട ൧൦൹ -ം സാക്ഷി കൊറുമ്പനൊട ൯൹-ം കുഞ്ഞുക്കു
ട്ടി നമ്പ്യാരൊടും കണാരൻ നമ്പ്യാരൊടും ൧൦൹ ം വിസ്തരിക്കുക
യും പൊയ മുതലിന്ന അന്ന്യായക്കാരനൊട വിവരമായ പട്ടി
ക വാങ്ങുകയും ചെയ്തു.
൩ാം തടവുകാരൻ തന്റെ വക്കൽ പെട്ടിയും മുതലും എടുത്ത
കൊടുത്തു എന്നും ആയ്ത താൻ ആരും അറിയാതെ വളപ്പിൽ
കൊണ്ടെ കുഴിച്ചിട്ടു എന്നും അത അധികാരി മുഖാന്തരം എടുത്ത
കൊടുത്തു എന്നും ൧—ാം തടവുകാരൻ സാക്ഷി മുഖാന്തരം കുറ്റം
സമ്മതിച്ചു ൨ -ം ൩ -ം തടവുകാര സമ്മതിച്ചതുമില്ല.
൧—ാം സാക്ഷി കൊറുമ്പൻ പറഞ്ഞതിൽ ൧—ാം തടവുകാരൻ പ
ടിഞ്ഞാറെ വളപ്പിൽ പെട്ടിയും മുതലും കുഴിച്ചിട്ടിട്ടുണ്ടെന്ന പറഞ്ഞ
ആ സ്ഥലം കാണിച്ചകൊടുക്കുകയും താൻ അവിടെ കിളച്ച പെ
ട്ടിയും മുതലും അധികാരി മുഖ്യസ്ഥന്മാര മുതലായ്വര മുഖാന്തരം
എടുക്കുകയും ചെയ്തിരിക്കുന്നു എന്നും.
൨—ാം സാക്ഷി കുഞ്ഞിക്കുട്ടി നമ്പ്യാര പറഞ്ഞതിൽ മെൽപ്രകാ
രം ൧—ാം തടവുകാരൻ സമ്മതിച്ച പറഞ്ഞ മുതൽ എടുത്ത കൊടു
ക്കുമ്പൊൾ ഹാജരുണ്ടായിരുന്നു എന്നും കിട്ടിയ്തിൽ ൮—ാം നമ്പ്ര
മുതൽ താൻ അന്ന്യായക്കാരൻ വക്കൽ പണയം വെച്ചതും ൪—ാം
നമ്പ്ര മുതൽ വയ്തൽ അന്ന്യായക്കാരൻ വക്കൽ പണയം വെച്ച
തും ആണന്നും.
൩—ാം സാക്ഷി കണാരൻ നമ്പ്യാര പറഞ്ഞതിൽ മെൽപ്രകാ
രം ൧—ാം തടവുകാരൻ കുറ്റം സമ്മതിച്ച മുതൽ എടുത്ത കൊടുക്കുമ്പൊൾ
താൻ ഹാജരുണ്ടെന്നും കിട്ടിയ്തിൽ ൧ – ൪ – ൯– നമ്പ്ര മുതൽ കുഞ്ഞ
യും വയ്തലും അന്ന്യായക്കാരൻ വക്കൽ പണയം വെച്ചതും ആ
ണന്നും ആകുന്നു.
വിസ്താരം റപ്പൊടത്തുകൾ മുതലായ്ത നൊക്കിയ്തിൽ ൧—ാം തട
വുകാരൻ കുറ്റം സമ്മതിച്ച മുതൽ എടുത്ത കൊടുക്കയും ആയ്തിൽ
ഏതാൻ മുതൽ അന്ന്യായക്കാരനുള്ളത എന്ന സാക്ഷികളാൽ വെ
ടിപ്പായി തെളികയും ചെയ്തിരിക്കുന്നു.
൨-ം ൩-ം തടവുകാരുടെ സംബ്ബദവും അവരുടെ മെൽ സാക്ഷി
കളാൽ അല്പം പൊലും തെളിവും ൩—ാം തടവുകാരന്റെ മെൽ അ
ന്ന്യായവും ഇല്ലാ അന്ന്യായക്കാരന ൧൫൫ ഉറുപ്പിക ൫ ണ ൨
പൈ വിലക്കുള്ള മുതൽ കളവപൊയ്തായും തെളിവുണ്ട ൟ സം
ഗതികളാൽ തെളിവുള്ള ൧—ാം തടവുകാരനെ തലശ്ശെരി പ്രംസീ [ 88 ] പ്പാൽ സദരമിൻ കൊടത്തിക്ക കന്മിട്ട ചെയ്കയും ൨-ം ൩ -ം തടവു
കാരെ വിട്ടഅയക്കയും ചെയ്തിരിക്കകൊണ്ട റപ്പൊടത്തിന്റെയും
അതിൽ ഉൾപ്പെട്ട സാധനങ്ങളുടെയും പകൎപ്പുകൾ ൟ ഹര
ജി ഒന്നിച്ച അയച്ചിരിക്കുന്നു ൧—ാം തടവുകാരന്റെ നടപ്പ കൊ
ടത്തി റപ്പൊൎട്ട പകൎപ്പിൽ എഴുതിട്ടുണ്ട ൨-ം ൩-ം തടവുകാരും മു
മ്പെ ശിക്ഷയിൽ ഉൾപ്പെട്ട ദുൎന്നടപ്പകാര എന്ന കാണുന്നില്ലാ
എന്ന ൧൦൨൭ മിഥുനം ൩൧൹ക്ക ൫൨ ജൂലായി ൧൩൹ വടകര
നിന്ന.
കടത്തനാട താലൂക്ക കച്ചെരില്ക്ക
പാലയാട അംശത്തിൽ ചന്തുനായര ബൊധിപ്പിക്കുന്ന ഹര
ജി. ഞാനും എന്റെ അനുജന്മാരും സമ്പാദിച്ചതായും പണയം
വാങ്ങിയ്തായും ഉള്ള പൊൻ പണ്ടങ്ങളും വെള്ളി പണ്ടങ്ങളും നാ
ണ്യങ്ങളും കൂടി ഏകദെശം ൧൫൦൦ ഉറുപ്പികയുടെ മുതലുകൾ മെ
പ്പടി ഭവനത്തിന്റെ വടക്കഭാഗം കൊണിന്റെ അകത്തുള്ളപ
ത്തായത്തിൽ അകത്ത ഒരു മരപെട്ടിയിലായി പൂട്ടി സൂക്ഷിച്ചീട്ടു
ള്ളത ൟ മാസം ൮൹ മെൽ എഴുതിയ പെട്ടി എടുത്ത തുറന്ന മു
തലുകൾ നൊക്കുകയും അന്ന ൧൬ ഉറുപ്പിക തൂക്കത്തിൽ ഒരു വെ
ള്ളിതുടര പണയം വാങ്ങി ആയ്തും ആ പെട്ടിയിൽ തന്നെ വെ
ച്ച പൂട്ടി പത്തായത്തിൽ വെച്ച സൂക്ഷിച്ചു എന്നതിന്റെ ശെഷം
ൟ മാസം ൧൮ ൹ മെൽഎഴുതിയ പെട്ടി സൂക്ഷിച്ചിരുന്ന പത്താ
യം തുറന്ന അതിലുള്ള മുതലുകളും നൊക്കുമ്പൊൾ കാണുന്നില്ലാ
മെപ്പടി ഭവനത്തിൽ പാൎത്തിരുന്ന എന്റെ അനുജന്റെ മകൻ
കൊമപ്പൻ അറിയാതെ മുതലുകൾ പൊവാൻ സംഗതിയുള്ളത
ല്ലാ അവന്റെ മെൽ ഇനിക്ക സംശയമുണ്ടാകകൊണ്ട അവ
നെ താലൂക്ക മുഖാന്തരം വരുത്തിയും മറ്റും വെണ്ടന്ന വിസ്താ
രങ്ങൾ ചെയ്തും ഇനിക്ക സംശയം ഉള്ള ദിക്കിൽ ശൊധന ചെ
യ്തും സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു എ
ന്ന ൧൦൨൭ മിഥുനം ൨൧൹ എഴുതിയ്ത.
അന്ന്യായവക്കീലൊട ൫൨ ജൂലായി ൬൹ ചെയ്തത.
തന്റെ വീട്ടിൽ നിന്ന കളവ | കഴിഞ്ഞ മിഥുനമാസം ൧൮൹ |
പൊയ്ത എത്രാം ൹ ഏതസമയ | അഞ്ചാറ നാഴിക പുലൎന്ന സമ |
ത്താണ. | യം കുഞ്ഞിക്കുട്ടി നമ്പ്യാൎക്ക കു |
റെ ഉറുപ്പിക എടുത്ത കൊടുപ്പാൻ ഞാൻ പത്തായം ചെന്ന തുറന്ന
നൊക്കി എന്നാറെ അതിൽ വെച്ചിരുന്ന പെട്ടിയും മുതലും കണ്ടീല
അതിന്റെ മുമ്പെ ൮൹ ഞാൻ പെട്ടിനൊക്കുമ്പൊൾ മുതൽ അതി
ൽ ഉണ്ടായിരുന്നു പിന്നെ ൧൮൹ മാത്രമെ നൊക്കിട്ടുള്ളു ൮൹
ക്ക ഇപ്രം ൧൮൹ ലകത്ത ഒരു ദിവസമാണ കളവചെയ്ത [ 89 ] കൊണ്ടുപൊയിരിക്കുന്നത അത ഇന്ന ൹ക്ക ഇന്ന സമയത്താ
ണന്ന നിശ്ചയമില്ലാ.
ഏതുപ്രകാരമാണ അകത്ത | ചുമര തുരന്നിട്ടും പൂട്ട പറിച്ചിട്ടും |
കടന്ന കൊണ്ടു പൊയിരിക്കു | ഒന്നുമില്ലാ ൧൦൹ പടിഞ്ഞാറെ |
ന്നത | ഭാഗത്തെ വാതിലിന്ന മുട്ട ഇട്ടി |
രുന്നതും വാതിലിന്റെ തഴുതും ഊരി കണ്ടിരിക്കുന്നു അത മാത്രം
ഒന്ന കണ്ടീട്ടുണ്ട ഇന്നപ്രകാരം കടന്ന കളവ ചെയ്തു എന്ന നി
ശ്ചയമില്ലാ.
ൟ പത്തായത്തിൽ വെച്ചി | പത്തായത്തിന്റെ പൂട്ട ഒന്നും |
രിക്കുന്ന മുതൽ ഏതുപ്രകാരം | കെടവന്നീട്ടില്ലാ ൟ പത്തായ |
കൊണ്ടുപൊയി. | ത്തിന്റെ താക്കൊൽ വെറെ |
പൂട്ടില്ലാത്ത പത്തായത്തിൽ ആണ വെച്ചാറം ആ താക്കൊൽ ത
ന്നെ എടുത്ത തുറന്നുവൊ അല്ലാ മറുതാക്കൊൽകൊണ്ട തുറന്ന
എടുത്തുവൊ എന്നും അറിവാൻ പാടില്ലാ.
ൟ മുതൽ സൂക്ഷിച്ചിട്ടുള്ളത | എന്റെ അനുജന്റെ മകൻ |
ആരങ്കിലും അറിഞ്ഞീട്ടുണ്ടൊ. | കൊമപ്പൻ അറിഞ്ഞീട്ടുണ്ട അ |
വൻ ചില സമയം ൟ പത്തായം തുറക്കയും ആധാരം എഴുതു
കയും മറ്റും ചെയ്യാറുണ്ട താക്കൊൽ സൂക്ഷിക്കുന്നതും അവൻ
കണ്ടീട്ടുണ്ട ൧൮൹ വരെക്കും കൊമപ്പൻ അവിടെ തന്നെ പാ
ൎത്തിരുന്നു. ൧൮൹ക്ക ശെഷമായി കൊമപ്പൻ അവന്റെ ജെ
ഷ്ഠൻ വൈതലിന്റെ വീട്ടിൽ ആണ പാൎക്കുന്നത.
ൟ മുതൽ സൂക്ഷിച്ചിരുന്ന | ചതുരത്തിൽ ചെമ്പ കൊണ്ട |
പെട്ടി ഏതുപ്രകാരം ഉള്ളതാണ | കെട്ടീട്ടുള്ള പുലാവമരം കൊണ്ടു |
ള്ളപെട്ടിയാണ ഏകദെശം മുക്കാൽകൊൽനീളം അരക്കൊൽ അക
ലം വിസ്താരം ഉള്ള പെട്ടിയാണ. പൂട്ട അകത്താണ പെട്ടിയൊ
ടുകൂടിയാണ കളവചെയ്ത കൊണ്ടുപൊയിരിക്കുന്നത.
ൟ കളവപൊയ മുതൽ ഒ | അന്ന്യായക്കാരനും ഇനിക്കും കൂ |
ക്കെയും അന്ന്യായക്കാരന പ്ര | ടി ഉള്ളതാണ അതിൽ ചിലത |
ത്യെകം ഉള്ളത തന്നെയൊ, | പണയം വക ഉണ്ട ആ വക |
വിവരം ഒക്കെയും ഞാൻ ബൊധിപ്പിക്കുന്ന മുതൽ വിവരം പട്ടിക
യിൽ എഴുതിട്ടും ഉണ്ട.
ൟ കാൎയ്യത്തിന്ന ആരുടെ മെ | എന്റെ അനുജന്റെ മകൻ |
ൽഎങ്കിലും സംശയം ഉണ്ടൊ | കൊമപ്പന്റെയും. അവന്റെ |
ജെഷ്ഠൻ വയ്തലിന്റെയും മെൽ ആണ ഇനിക്ക ഇപ്പൊൾ സംശ
യമുള്ളത— അവരുടെ വീട്ടിൽ ശൊധന ചെയ്യണം— വെറെ വല്ല
ദിക്കിലും സംശയമുണ്ടായാൽ അപ്പൊൾ ഞാൻബൊധിപ്പിക്കാം.
കൊമപ്പന്റെയും അവന്റെ | അവരുടെ രണ്ടാളുടെയും അ |
ജെഷ്ഠന്റെയും മെൽ എന്താണ | ന്മ മരിച്ചു പൊയീ—വെറെ ഒരു |
സംശയമുള്ളത | സ്ത്രീയിനെ എന്റെ അനുജൻ |
കൊണ്ടുവന്നിട്ടുണ്ട അതു കൊണ്ട അവൎക്ക മുഷിച്ചിലുണ്ട— അതി [ 90 ] നാൽ അവര ഞങ്ങളെ നശിപ്പിക്കെണമെന്ന വെച്ച അവര മു
തൽ കൊണ്ടുപൊയിരിക്കുമെന്നാണ ഇനിക്ക സംശയമുള്ളത.
൧൮൹ പെട്ടിയും മുതലും കാ | ഇനിക്ക ഒരു വായുവിന്റെ ദീ |
ണാതെ ഇരിക്കുമ്പൊൾ അന്ന്യാ | നം ഉണ്ടായിരുന്നു. അതുകൊ |
യം ചെയ്വാൻ എന്തിനായിട്ട താ | ണ്ട താമസം വന്ന പൊയ്താ |
മസിച്ചു. | ണ. |
കൊമപ്പൻ മുതൽ രണ്ടാളെ മെ | ഇനിക്ക വായുവിന്റെ ദീനമാ |
ൽ സംശയമുള്ള വിവരം ഉടനെ | യിരുന്നു. എന്റെ ജെഷ്ഠൻചി |
അധികാരിയൊട പറകയൊ എ | ണ്ടൻ നായര ചെന്ന പാല |
തെങ്കിലും ഉണ്ടായിട്ടുണ്ടൊ | യൊട അധികാരിയൊട പറ |
ഞ്ഞിരക്കുന്നു. കൊമപ്പനെയും അവന്റെ ജെഷ്ഠന്റെയും വിളിച്ച
ചൊദിക്കാമെന്ന പറഞ്ഞു — പിന്നെ അധികാരി വന്ന അന്ന്യെ
ഷിച്ചു താലൂക്കിൽ ബൊധിപ്പിക്കാം എന്ന പറഞ്ഞു— ശൊധന ഒ
ന്നും ചെയ്തീട്ടില്ലാ ശൊധന ചെയ്യെണമെന്ന അപ്പൊൾ ഞങ്ങൾ
അധികാരിയൊട പറഞ്ഞീട്ടില്ലാ.
ൟ കളവ പൊയ വീട്ടിൽ | അന്ന്യായക്കാരനും എന്റെഅ |
ആരെല്ലാം പാൎക്കുന്നു | നന്തിരവൻ വയ്തലും എന്റെ മ |
കൻ രാമനും ചിണ്ടൻ ജെഷ്ഠന്റെ മകൻ കണ്ണനും എന്റെ
അന്മയും പെങ്ങളും പാൎത്ത വരുന്നു.
ൟ പത്തായം തുറക്കുന്ന | ഞാൻ ഉള്ളപ്പൊൾ ഞാൻ വല്ല |
തും പെട്ടി തുറക്കുന്നതും മറ്റും | തും ആവിശ്യം ഉള്ളത എടുക്കും. |
ആരല്ലാമാണ. |
അന്ന്യായക്കാരനും പെട്ടിതുറക്കലും എടുക്കാറും ഉണ്ട. മറ്റ ആ
രും ൟ പെട്ടി തുറക്കാറില്ലാ.
ൟ വായിച്ച കെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത. | അതെ. |
ൟ അന്ന്യായം വക്കീലനൊട ജൂലായി ൧൦൹ചെയ്തത.
താൻ കൊടുത്ത പട്ടികയിൽ | വെറെയും പെട്ടികളിൽ മുതൽ ഉ |
പറയുന്നതായ മുതൽ മുഴുവനും | ള്ളതൊക്കെയും എടുക്കയും വെ |
പൊയിട്ടില്ലാത്തപ്രകാരംതന്റെ | ക്കയും ചെയ്യുന്നത ജെഷ്ഠനാ |
ജെഷ്ഠനായ അന്ന്യായക്കാരൻ | ണ ൟ മുതലിന്റെ നിശ്ചയം |
ചന്തുനായര പറഞ്ഞതായി അ | ഇനിക്ക നല്ലവണ്ണമില്ലാ. അ |
ധികാരിയുടെ റപ്പൊൎട്ടിൽ കാണു | തുകൊണ്ട ചില മുതൽ അധി |
ന്നതിന്റെ സംഗതി എങ്ങിനെ | കമായി പറഞ്ഞ പൊയ്താണ. കൃ |
ജെഷ്ഠൻ ഇന്നിവിടെ ഹാജരായിട്ടുണ്ട. ദീനക്കാരനാണ—അതു
കൊണ്ട കൊടത്തിക്കും മറ്റും നടന്ന പൊവാൻ പാടില്ലാ. [ 91 ]
കളവ വക മുതൽ എവിടെ | ൟ മിഥുന മാസം ൨൬൹ തട |
നിന്നാണ ശൊധനയിൽ കിട്ടി | വുകാര കൊമപ്പൻ ജെഷ്ഠൻ |
യത | വയ്തൽ ഇവരുടെ വീട്ടിന്റെ പ |
ടിഞ്ഞാറ ഭാഗം വളപ്പിൽ തയ്യിന്റെ അടുക്കെ കുഴിച്ചിട്ട ദിക്കിൽ
നിന്ന ൧ാം തടവുകാരൻ കൊമപ്പൻ കാണിച്ച കൊടുത്ത പാലയാ
ട അംശം അധികാരിയുടെയും മറ്റും മുഖാന്തരം ശൊധനയിൽ
കിട്ടിയ്താണ.
ഇതിന സാക്ഷി ആരാണ—എന്റെ വകയാണ കിട്ടിയ മു
തൽ എന്ന അറിവാൻ കുഞ്ഞിക്കുട്ടി നമ്പ്യാര— കണാരൻ നമ്പ്യാര
ഇവര സാക്ഷി ഉണ്ട. ശൊധന സമയം ഇവരും കൊറുമ്പനും
മറ്റ പലരും ഉണ്ടായിരുന്നു.
യാദാസ്ത പാലയാട അംശം അധികാരി റപ്പൊടത്തൊന്നിച്ച
അയച്ച ൧ാം നമ്പ്ര മുതൽ ൧൮ാം നമ്പ്ര വരെ ഉള്ള മുതലുകളും കാ
ണിച്ചു.
ൟമുതൽ ഏതാണ—ഇതിൽ ൧ാം നമ്പ്ര മുതൽ ൧൭ാം
നമ്പ്ര വരെ ഉള്ള മുതലുകളും ൧൮ാം നമ്പ്ര പെട്ടിയും ഇനിക്ക ക
ളവ പൊയ്താണ. ഇനിക്കും ജെഷ്ഠനും സ്വന്തമുള്ള മുതലുകളും പ
ണയം വക മുതലുകളും ഉണ്ട.
പെട്ടി അവിടെ കുഴിച്ചിട്ടത | ആ സ്ഥലത്തിന്റെ അവസ്ത |
എപ്പൊഴാണെന്ന അറിയുമൊ. | നൊക്കുമ്പൊൾ ഒരു പത്ത ദിവ |
സത്തിലകത്ത കുഴിച്ചിട്ട പൊലെ തൊന്നുന്നു. ഞാനാണ ഇവിടെ
കൊണ്ട കുഴിച്ചിട്ടത എന്ന ൧—ാം തടവുകാരൻ കൊമപ്പൻ സമ്മതിച്ച
പറഞ്ഞിരിക്കുന്നു ൨—ാം തടവുകാരൻ വൈതൽ സമ്മതിച്ച പറഞ്ഞീ
ട്ടുമില്ലാ.
൨—ാം തടവുകാരൻ വയ്തലി | ഇപ്പൊൾ സാക്ഷി കിട്ടി കഴി |
ന്റെ മെൽ തെളിയിപ്പാൻ ക | ഞ്ഞീട്ടില്ലാ. |
ഴിയുമൊ. |
വായിച്ച കെട്ട പ്രകാരം ത | |
ന്നെയൊ പറഞ്ഞത. | അതെ. |
൧—ാം തടവുകാരൻ കൊമപ്പനൊട ൫൨ ജൂലായി ൯൹
ചൊദ്യം | |
അന്ന്യായം ചന്തുനായര വ | അന്ന്യായം വായിച്ചത കെട്ടു |
ക്കീൽ മുഖാന്തരം ബൊധിപ്പി | ൹ ഇനിക്ക നിശ്ചയമില്ല ഇ |
ച്ച അന്ന്യായവും കയ്പീത്തും വാ | ന്നക്ക പത്ത ദിവസമായി ഒരു |
യിച്ച കെട്ടുവല്ലൊ അതിന്ന എ | ദിവസം അസ്തമിപ്പാൻ അര |
ന്ത ഉത്തരം ബൊധിപ്പിക്കുന്നു. | നാഴിക പകലെ എന്റെ മൂത്ത |
നിന്റെ കയ്യിൽ ഒന്ന തരും അത നീ സൂക്ഷിക്കണം എന്ന പ
റഞ്ഞു— ഞാൻ അന്ന്യായക്കാരന്റെ വീട്ടിന്റെ തെക്കെ ഇടവഴി
യിൽ പൊയിനിന്നു. അപ്പൊൾ രാമൻ എന്റെ കയ്യിൽ ഒരു മ
രപ്പെട്ടി ഇടവഴിയിൽ കൊണ്ട തന്നു അത ഞാൻ ആരും കാണാ
തെ എന്റെ ജെഷ്ഠൻ വയ്തൽ പാൎക്കുന്ന വീട്ടിൽ കൊണ്ടുപൊ
യി പുരയുടെ പറിഞ്ഞാറഭാഗം വളപ്പിൽ തയ്യിന്റെ മൊരട്ടകൊ
ള്ളികണ്ടംകൊണ്ട കുഴികുഴിച്ച അതിൽ പെട്ടിവെച്ച മൂടി ഞാൻ എ
ടുക്കാതെ അവിടെ തന്നെ വെച്ചുംകൊണ്ട ഇരുന്നു. ഇന്നലെ രാ
വിലെ അധികാരിയും മറ്റും വന്ന നീ പെട്ടി എവിടെ വെച്ചീട്ടു
ണ്ടെന്ന ചൊദിച്ചു ഞാൻ തയ്യിന്റെ മുരട കുഴിച്ചീട്ടുണ്ടെന്ന പറഞ്ഞു.
ഞാൻ കാണിച്ച കൊടുത്ത കൊറുമ്പൻ കയ്ക്കൊട്ടകൊണ്ട കിളച്ച
പെട്ടി എടുത്തു അധികാരിയും മറ്റും തുറന്ന നൊക്കുമ്പൊൾ പഴു
വ— ചരട— വള— തുടര— ഇങ്ങിനെ ഉള്ള സാമാനങ്ങളും മറ്റും ഉണ്ടാ
യിരുന്നു. ആ പെട്ടിയും മുതലും എന്നെയും അധികാരി ഇങ്ങൊട്ട
കൂട്ടിഅയച്ചിരിക്കുന്നു. എന്റെ വക്കൽ പെട്ടി രാമൻ തരുമ്പൊൾ
തന്നെ പൂട്ട പറിച്ചിരിക്കുന്നു. ഇതിൽനിന്ന ഞാൻ മുതൽ എടുത്തീ
ട്ടില്ലാ ൟ പെട്ടിയും മുതലും അന്ന്യായക്കാരന്റെ വീട്ടിൽ ഉള്ളത
തന്നെയാണ എടുക്കയും വെക്കയും ചെയ്യുന്നത ഞാൻ കാണുമാ
റുണ്ട ആരും കാണാതെ കുഴിച്ചിടണം എന്ന രാമൻ പറഞ്ഞു. അ
തുകൊണ്ട കുഴിച്ചിട്ടതാണ ഇപ്രകാരമാണ ഉണ്ടായിരിക്കുന്നത.
യാദാസ്ത പാലയാട അംശം അധികാരി റപ്പൊടത്തൊടു കൂടി
അയച്ച ൧—ാം നമ്പ്രമുതൽ ൧൮—ാം നമ്പ്ര വരെ ഉള്ളമുതൽ കാണിച്ചു
ൟ മുതൽ ഏതാണ നൊക്ക—ഞാൻ കുഴിച്ചിട്ട ദിക്കിൽനിന്ന
എടുത്ത പെട്ടി ഇത തന്നെ ആണ, ഇത അന്ന്യായക്കാരനുള്ളതും
ആണ. ൟ പെട്ടിയിൽ ഉള്ള ൧ മുതൽ ൧൭ വരെ നമ്പ്രിട്ട മുതലു
കൾ അന്ന്യായക്കാരനുള്ളതാണ.
ൟ വായിച്ചകെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത. | അതെ. |
യാദാസ്ത ൟ തടവുകാരനൊട വിസ്താരം തുടങ്ങിയ മുതൽ
തീരുന്ന വരെ സാക്ഷി ൧ കൊൽക്കാരൻ കെളപ്പൻ നമ്പ്യാരും
൨ കടുങ്ങൊനും അയ ഞങ്ങളെ അടുക്കെ തടവുകാരനെ ഹാജ
രാക്കി നിൎത്തി തടവുകാരൻ പറഞ്ഞത എഴുതി വായിച്ച കെൾപ്പി
ച്ച ഒപ്പിടീച്ചിരിക്കുന്നു.
൧—ാം സാക്ഷി കൊറുമ്പനൊട ജൂലായി ൯൹
ചൊദ്യം | അന്ന്യായം ചന്തുനായരെ | അറിയും അന്ന്യായക്കാരനെ |
യും ൟ തടവുകാരനെയും അ | യും തടവുകാര ൧ കൊമപ്പൻ |
റിയുമൊ | കുറുപ്പാളും— ൨ അവരെ ജെഷ്ഠ |
ൻ വയ്തൽ കുറുപ്പാളും ആകുന്നു. |
അന്ന്യായക്കാരൻ കളവ കാ | കളവ ചെയ്ത കൊണ്ടുപൊകു |
ൎയ്യത്തിന്ന ബൊധിപ്പിച്ച അ | ന്നതും മറ്റും ഞാൻ കണ്ടിട്ടില്ലാ |
ന്ന്യായ സംഗതി കൊണ്ട എ | ഇന്നലെ മിഥുന മാസം ൨൬൹ |
ന്ത അറിയും. | ഉച്ച തിരിഞ്ഞ സമയം താലൂക്ക |
കൊൽക്കാരൻ കുഞ്ഞുണ്ണി കന്മൾ വിളിച്ചീട്ട ഞാൻ ൟ തടവു
കാരുടെ വീട്ടിൽ ചെന്നു. അപ്പൊൾ അധികാരി മെനൊൻ കൊ
ൽക്കാര മുഖ്യസ്തന്മാരും മറ്റും അവിടത്തെ പടിഞ്ഞാറെ വളപ്പി
ലുണ്ട ഒരു കയ്ക്കൊട്ട വാങ്ങികൊണ്ടുവാ എന്ന അധികാരി പറ
ഞ്ഞു ആ കുടിയിൽനിന്ന തന്നെ ഞാൻ കയ്ക്കൊട്ട വാങ്ങി കൊ
ണ്ടുവന്നു. എവിടെ ആണ മുതൽ സൂക്ഷിച്ചത കാണിച്ചകൊടു
ക്ക എന്ന ൧—ാം തടവുകാരൻ കൊമപ്പനൊട അധികാരി പറ
ഞ്ഞു. തയ്യിന്റെ തെക്കെ ഭാഗം കുഴിച്ചീട്ടീട്ടുണ്ടന്ന കൊമപ്പൻ പ
റഞ്ഞാറെ അധികാരി പറകയാൽ അവിടെ കൊത്തി അരക്കൊ
ൽ ആഴംവരെ കുഴിച്ചുകണ്ടീല്ല പിന്നെ അച്ചുകൊൽകൊണ്ട
ഞാൻ കുത്തിയാറെ പെട്ടിയിന്റെ മുകളിൽ കൊണ്ടു എന്നാറെ
ഞാൻ പെട്ടി കുഴിയിൽനിന്ന എടുത്ത കരക്ക വെച്ചു ആരൊ എ
ന്ന അറിയില്ലാ പെട്ടി എടുത്ത അധികാരിയുടെ അടുക്കെ വെച്ചു
നൊക്കുമ്പൊൾ മൂട്ടപലകയും പൂട്ടും പറിച്ചിരിക്കുന്നു പലക എ
ടുത്തവെച്ച അതിലുള്ള മുതൽ ഒരു മുണ്ടിൽ ചൊരിഞ്ഞു. പിന്നെ
എല്ലാവരും കൂടി നൊക്കി പൊൻവള —പഴുവചരട—തുടര—മൊതിരം
ൟ വക ഒക്കെയും ഉണ്ട ൟവക മുതൽ ഒക്കെയും എണ്ണം നൊ
ക്കി പട്ടിക ഉണ്ടാക്കി അവിടെ ഹാജരുള്ള ഞങ്ങളെകൊണ്ട അ
ധികാരി ഒപ്പിടീച്ചു പിന്നെ തടവുകാരെയും മുതലും താലൂക്കിൽ
അയച്ചിരിക്കുന്നു ഇത അറിയും.
ആ പെട്ടി അവിടെ കുഴിച്ചി | ഞാനാണ ഇവിടെ കുഴിച്ചിട്ട |
ട്ടത ആരാണെന്ന അറിയുമൊ. | ത എന്ന ൧—ാം തടവുകാരൻ പ |
റഞ്ഞു. ആസമയം ൨—ാം തടവുകാരൻ ഉണ്ട അവര ഒന്നും പറ
ഞ്ഞീട്ടില്ലാ.
ആ മുതൽ അവിടെ എത്ര ദി | അഞ്ച പത്ത ദിവസം മുമ്പെ |
വസം മുമ്പെ കുഴിച്ചിട്ട പ്രകാ | കുഴിച്ചിട്ട പ്രകാരം തൊന്നു |
രം തൊന്നുന്നു. | ന്നു. |
അന്ന്യായക്കാരന മുതൽ ക | |
ളവ പൊയ്ത എന്നാണ എന്ത | അതിന്റെ വിവരം അറിയി |
ല്ലാം മുതൽ പൊയീട്ടുണ്ട എന്ന | ല്ലാ |
അറിയുമൊ |
മുതൽ ൧൮ ആം നമ്പ്രവരെ മുതൽ കാണിച്ചു.
ഇത തന്നെ ആണ തടവുകാരു | |
ൟ മുതൽ നൊക്ക ഏതാണ | ടെ വളപ്പിൽനിന്ന ഇന്നലെ |
കുഴിച്ച എടുത്തത. |
ൟ മുതൽ ഒക്കെയും ആൎക്കു | അന്ന്യായക്കാരനുള്ളതാണെന്ന |
ള്ളതാണ | അവിടുന്ന പലരും പറഞ്ഞ |
കെട്ടു ഇനിക്ക നിശ്ചയമില്ലാ. |
ൟ വായിച്ചകെട്ട പ്രകാര | |
മൊ പറഞ്ഞത. | അതെ. |
൨—ാം സാക്ഷി കുഞ്ഞുക്കുട്ടി നമ്പ്യാരൊട ൫൨ ജൂലായി ൧൦൹
ചെയ്തത.
ൟ അന്ന്യായക്കാരനെയും | അറിയും അന്ന്യായം ചന്തുനാ |
തടവുകാരെയും അറിയുമൊ. | യര തടവുകാര ൧ കൊമപ്പൻ |
൨ ജെഷ്ടൻ വയ്തൽ ഇവരാകുന്നു.
അന്ന്യായക്കാരൻ കളവ കാ | ൟ തടവുകാര മുതൽ കളവ |
ൎയ്യത്തിന്ന ബൊധിപ്പിച്ച അ | ചെയ്യുന്നതും മറ്റും കണ്ടീട്ടില്ലാ |
ന്ന്യായ സംഗതി കൊണ്ട എ | മിനിഞ്ഞാന്ന മിഥുനം ൨൬൹ |
ന്ത അറിയും. | ഉച്ചതിരിഞ്ഞാറെ പാലയാട |
അംശം അധികാരിയും മറ്റും കൂടി അന്ന്യായക്കാരന്റെ കളവ
കാൎയ്യത്തിന്ന തടവുകാരുടെ വീട്ടിൽ ശൊധനക്ക പൊയീട്ടുണ്ട
ന്ന കെട്ട ഞാൻ ചെന്നു അപ്പൊൾ ആ വീട്ടിന്റെ പടിഞ്ഞാറെ
ഭാഗം വളപ്പിൽ തിയ്യൻ കൊറുമ്പൻ കുഴിക്കുന്നു. കുഴിച്ചാറെ ഒരു
മരപ്പെട്ടി കിട്ടി. അതിലുള്ള മുതലുകൾ ഒക്കെയും അധികാരി മുഖാ
ന്തരം ചൊരിഞ്ഞ പട്ടിക ഉണ്ടാക്കി ആ പട്ടികയിൽ ഞാനും ഒ
പ്പിട്ടിരിക്കുന്നു. പിന്നെ തടവുകാരെയും മുതലും അധികാരി താലൂ
ക്കിലെക്ക അയച്ചിരിക്കുന്നു—
തടവുകാരുടെ വളപ്പിൽ മുത | അപ്പൊൾ ൟ തടവുകാര അവി |
ൽ ഉണ്ടെന്ന ആര പറഞ്ഞ അ | ടെ ഉണ്ട. ൧ാം പ്രതി കളവ ചെ |
റിഞ്ഞു. | യ്ത കൊണ്ടു പൊയി കുഴിച്ചിട്ടതാ |
ന്നും പലരും പറഞ്ഞത കൂടാതെ ൟ മുതൽ ഞാൻ കുഴിച്ചിട്ടത ത
ന്നെയാണെന്ന ൧ാം തടവുകാരൻ എന്റെ മുമ്പാകെയും സമ്മതി
ച്ച പറഞ്ഞിരിക്കുന്നു. ൨ാം തടവുകാരനൊട ചൊദിച്ചാറെ ഞാൻ
ൟ വിവരം അറിക ഇല്ലെന്ന പറഞ്ഞിരിക്കുന്നു. [ 95 ]
എന്തല്ലാം മുതലാണ അന്ന്യാ | കളവ പൊയ്ത എന്നാണന്ന അ |
യക്കാരന കളവ പൊയ്ത എന്ന | റിയില്ലാ. വള— പഴുവചരട. മുത |
അറിയുമൊ | ലായ്ത കളവ ചെയ്ത കൊണ്ടു |
പൊയി എന്ന കെട്ടിരിക്കുന്നു. |
കളവമുതൽ കണ്ടാലറിയാമൊ—ചിലത കണ്ടാൽ അറിയാം.ഒരു
തുടര ഞാൻ പണയം വെച്ചിട്ടുണ്ട. ഒരു പച്ച ചരട മാക്കം കെട്ടി
കൊണ്ട നടക്കുന്നത ഞാൻ കണ്ടിരിക്കുന്നു. അത അന്ന്യായക്കാര
ൻ പണയം വാങ്ങിയ്താണ.
യാദാസ്ത. പാലയാട അംശം അധികാരി റപ്പൊടത്തൊന്നിച്ച
അയച്ച ൧ മുതൽ ൧൮ വരെ നമ്പ്രിട്ട മുതൽ കാണിച്ചു.
ൟ മുതലുകൾ ഏതാണ—ൟ മുതലുകൾ നൊക്കി ഇതിൽ
൮ ആം നമ്പ്ര മുതൽ ഞാൻ അന്ന്യായക്കാരൻ വക്കൽ പണയം
വെച്ചതും ൪—ാം നമ്പ്ര പവിഴ ചരട പുല്ലരിക്കണ്ടി വയ്തൽ അന്ന്യാ
യക്കാരൻ വക്കൽ പണയം വെച്ചതും ആണ— ഇത ൨-ം ഇനിക്ക
അറിയാം ശെഷം മുതൽ അന്ന്യായക്കാരനുള്ളത എന്നാണ പല
രും പറയുന്നത.
ൟ തടവുകാരുടെ നടപ്പ | മുമ്പ ദുൎന്നടപ്പായി നടന്ന പ്ര |
അറിയുമൊ | കാരം കണ്ടീട്ടില്ലാ— |
ൟ വായിച്ച കെട്ട പ്രകാര | |
മൊ പറഞ്ഞത | അതെ. |
ജായണ്ട മജിസ്ത്രെട്ടിലെക്ക
കടത്തനാട താലൂക്ക ഹെഡ പൊലീസാപ്സര രാമപട്ടര ബൊ
ധിപ്പിക്കുന്ന ഹരജി.
അന്ന്യായം തയ്യുള്ളതിൽ പാൎക്കും കീഴടി
പൊക്കൊട്ടി മുതൽ ൭—ാൾ
പ്രതി
വടാച്ചെരി കണ്ണൻ മുതൽ ൧൯—ാള
ൟ താലൂക്കിൽ കുന്നുമ്മൽ അംശം നരിപ്പറ്റെ ദെശത്ത ൪ാം
സാക്ഷിയായ കൊരന്റെ കുടിയിൽ ൧൦൨൭ ആമത കുംഭ മാസം
൫൹ക്ക ൧൮൫൨ ആമത വിപ്രവരി മാസം ൧൫൹ ഞായറാഴ്ച
പെണ്ണവാഴ്ച അടിയന്തിരത്തിങ്കൽനിന്ന സദ്ധ്യ സമയം തടവു
കാൎക്ക ചൊറ വിളമ്പിരുന്ന അന്ന്യായക്കാര മത്സ്യവും—റാക്കും കൊ
ടുത്തത പൊരാ എന്ന പറഞ്ഞ ൟ തടവുകാര അന്ന്യായക്കാരെ
൪ാം സാക്ഷിയുടെ കുടിയുടെ മുറ്റത്തും— വളപ്പിലും വെച്ച വടിക
ൾ കൊണ്ടും കൈകൾ കൊണ്ടും കഠിനമായി അടിച്ച ൧ാം അന്ന്യാ
യക്കാരന്റെ തലയിൽ ഒരു മുറിയും. ൨ാം അന്ന്യായക്കാരന്റെ ത
ലയിൽ ൩ മുറിയും ൩ – ൪ – ൫ – ൬ – അന്ന്യായക്കാരുടെ തലയിൽ ഓ [ 96 ] രൊ മുറിയും— ൭—ാം അന്ന്യായക്കാരന്റെ തലയിൽ ൩ മുറിയും പരി
ക്കുകളും ഏല്പിച്ചിരിക്കുന്ന പ്രകാരവും. അതിൽ ൨ മുതൽ ൭ വരെ അ
ന്ന്യായക്കാരെ അയച്ചിരിക്കുന്നു എന്നും പ്രതിക്കാരെ അന്ന്വെഷി
ച്ച കിട്ടീട്ടില്ലന്നും കുന്നുന്മൽ അംശം അധികാരി കുംഭം ൬൹ എഴു
തിയ റപ്പൊൎട്ട പിപ്രരി മാസം ൧൯൹ വയ്യുന്നെരം ൬꠱ മണിക്ക
എത്തി— ൨-ം ൩-ം ൪-ം ൫-ം അന്ന്യായക്കാര എത്തി— ൬-ം ൭-ം അ
ന്ന്യായക്കാര എത്താത്ത സംഗതി ചൊതിച്ചതിൽ ദീനം അധിക
മായിട്ട കിടക്കുന്നു എന്ന ബൊധിപ്പിക്കയാൽ വിസ്തരിപ്പാൻ സ
ബാപ്സര കുഞ്ചുണ്ണി പെരുമ്പ്രനായരെ അയക്കയും ൨-ം ൩-ം ൪-ം
൫-ം അന്ന്യായക്കാരൊട പിപ്രവരി ൨൦–൹ എന്റെ മുമ്പാകെ
യുംവിസ്തരിക്കയും ൬-ം ൭-ം അന്ന്യായക്കാരൊടും ൧ാംഅന്ന്യായക്കാ
രന്റെ തലക്ക കൂടി ഒരു മുറി ഏറ്റ പ്രകാരം സബാപ്സര അറിക
യാൽ അവനൊടും. അവരുടെ മുറികാണിച്ച വൈദ്യൻ ചന്തന്മ
നൊടും ൨൧൹ സബാപ്സര മുൻമ്പാകെയും വിസ്തരിച്ച ഹാജരാ
ക്കയും— പ്രതിക്കാര സാക്ഷിക്കാരെ ഹാജരാക്കാൻ അധികാരിക്ക
താക്കീതും. കൊൽക്കാരെയും സബാപ്സര അയച്ച പ്രതിക്കാര സാ
ക്ഷീക്കാരെ ഹാജരാക്കി ൧ മുതൽ ൧൪ വരെ പ്രതിക്കാരൊട ൨൭൹
സാക്ഷി ൧ ചെക്കൊനൊട ൨൭൹-ം ൨ കൊരൻ ൩ ചാത്തൻ ൪
കൊരൻ ഇവരൊട ൨൪൹-ം വൈദ്യൻ വണ്ണാൻ കുഞ്ഞിക്കുട്ടി
യൊട. ൨൦–൹-ം എന്റെ മുമ്പാകെയും വിസ്തരിക്കയും ചെയ്തു.
പ്രതിക്കാര സംബ്ബദിച്ചിട്ടില്ലാ— ൪—ാം സാക്ഷിയുടെ കുടിയി
ൽ വെച്ച കലശലുണ്ടായ പ്രകാരം ൧-ം ൨-ം പ്രതികൾ ഒഴികെ
ശെഷം പ്രതികൾ പറഞ്ഞിരിക്കുന്നു.
൧-ം ൨-ം സാക്ഷികൾ പറഞ്ഞതിൽ കുംഭം ൫൹ സദ്ധ്യ സമ
യം ൪ാം സാക്ഷിയുടെ കുടിയിൽ മുറ്റത്തും— വളപ്പിലും വെച്ച അ
ന്ന്യായക്കാരെ ൧ മുതൽ ൧൪ വരെ പ്രതിക്കാരും. വെറെ പെര അ
റിയാത്ത ചിലരും വടികൾ കൊണ്ടും കൈകൾ കൊണ്ടും അടിച്ച
പരുക്കുകളും മുറികളും ഏല്പിക്കുന്നത കണ്ടിരിക്കുന്നു എന്നും.
൩-ം ൪-ം സാക്ഷികൾ പറഞ്ഞതിൽ സദ്ധ്യ സമയം ൧-ം ൨-ം
൩-ം ൪-ം ൫-ം ൬-ം ൮-ം ൧൧-ം ൧൨-ം ൧൩-ം ൧൪-ം പ്രതിക
ളും. വെറെ പെര അറിയാത്ത ചിലരും കൂടി അന്ന്യായക്കാരെ വടി
കൾ കൊണ്ടും കൈകൾ കൊണ്ടും അടി കലശൽ ചെയ്ത മുറിയും
വരിക്കും ഏല്പിച്ചിരീക്കുന്നു എന്നും ൭-ം ൧൦-ം പ്രതികൾ പിടിച്ച
വെച്ചതല്ലാതെ അടിക്കുന്നത കണ്ടിട്ടില്ലന്നും.
വൈദ്യന്മാര പറഞ്ഞതിൽ മുറികൾ കണ്ടെടത്ത വടികൾ കൊ
ണ്ട അടിച്ച മുറി ഏറ്റ പ്രകാരമാണ തൊന്നിരിക്കുന്നത എന്നും
ആകുന്നു.
വിസ്താരം മുതലായ്ത നൊക്കുകയും അന്ന്യെഷിക്കുകയും ചെ
യ്തതിൽ പ്രതിക്കാരുടെ സംബ്ബദം മുഴുവനും ഇല്ലെങ്കിലും —൪ാം സാ [ 97 ] ക്ഷിയുടെ കുടിയിൽനിന്ന അധികം ആള കൂടി കലശൽ ഉണ്ടാ
യ പ്രകാരം ൩ മുതൽ ൧൪ വരെ പ്രതികൾ പറകയും. അധികം
ആള കൂടി വടികൊണ്ടും കൈ കൊണ്ടും കഠിനമായി അന്ന്യായ
ക്കാരെ അടിച്ച പരുക്കുകളും മുറികളും ഏല്പിച്ച പ്രകാരം സാക്ഷി
കളാൽ തെളികയും അടിയെന്തിര സ്ഥലത്ത വെച്ച തകരാറ ചെ
യ്ത പ്രകാരം അധികാരിയുടെ റപ്പൊടത്തിനാൽ കാണുകയും ചെ
യ്കകൊണ്ടും— ൟ വക കഠിനമായ കലശൽ ചെയ്യുന്നവൎക്ക നല്ല
ശിക്ഷ കൊടുക്കാതെ പൊയാൽ മെലാലും ൟ വക നടപ്പ വൎദ്ധ
നയാവാൻ സംഗതിയാകകൊണ്ടും. പിടി കിട്ടിയ ൧ മുതൽ ൧൪ വ
രെ തടവുകാരെ റപ്പൊടത്തൊന്നിച്ച തലശ്ശെരി പ്രംസീപ്പാൽ സ
ദിരമിൻ കൊടത്തി മുമ്പാകെ അയച്ചിരിക്കകൊണ്ട റപ്പൊടത്തി
ന്റെയും അതിൽ അകപ്പെട്ട ദസ്തെപെജകളുടെയും പകൎപ്പ ൟ
ഹരജി ഒന്നിച്ച അയച്ചിരിക്കുന്നു.
ശെഷം പ്രതികളെ പിടി കിട്ടീട്ടില്ലാ അവരെ പിടിച്ച അയ്പാൻ
വെള്ളിയൊട അംശം അധികാരിക്ക താക്കീത അയച്ചിരിക്കുന്നു കി
ട്ടിയാൽ വിസ്തരിച്ച ക്രമ പ്രകാരം നടന്ന കൊൾകയും ചെയ്യാം.
കുന്നുന്മൽ അംശം അധികാരി ആദ്യം എഴുതിയ റപ്പൊടത്തി
ൽ കലശലിൽ അധികമായി മുറി ഏറ്റ കിടക്കുന്ന ൧—ാം അന്ന്യാ
യക്കാരന്റെ സംഗതി ഒന്നും എഴുതീട്ടില്ലാ. ശെഷം അന്ന്യായക്കാ
രെ അധികാരി കൊൽക്കാരനെ ഏല്പിച്ച അയക്കാതെ അയച്ചതി
നാൽ ഉടനെ ഹാജരാവാതെ റപ്പൊടത്തിൽ പറയുന്നതിൽ ചില
ര താമസിച്ച ഹാജരാകയും. ചിലര ഹാജരാവാതെ ഇരിക്കുകയും
ചെയ്തിരിക്കുന്നു. ഏറ്റകുറ്റമായ ൟ വകകാൎയ്യത്തിൽ അധികാരി
മാര ആദ്യം തന്നെ സൂക്ഷ്മത്തൊളം അന്ന്വെഷിച്ചും റപ്പൊടത്ത
ചെയ്യാതെ ഇരുന്നാൽ കാൎയ്യത്തിന്റെ നെര അറിവാൻ പ്രയാസ
മുള്ളതാകുന്നു. ആ കലശൽ സ്ഥലത്ത ചെന്നു എന്ന വരുത്താൻ
വെണ്ടി അധികാരി ചെന്നു എന്നല്ലാതെ ക്രമപ്രകാരം എത്രാൾ
ക്ക മുറി ഏറ്റു എന്ന അറികയും, കൊൽക്കാരെ ഏല്പിച്ച അയക്കു
കയും ചെയ്തീട്ടില്ലാ. അതുകൊണ്ട മെലാൽ ഇപ്രകാരം വരാ
തെ ഇരിപ്പാൻ കുന്നുന്മൽ അംശം അധികാരിക്ക താക്കീതി ചെ
യ്തിരിക്കകൊണ്ട വിവരം ബൊധിപ്പിച്ചിരിക്കുന്നു, എന്ന ൧൮൫൨
മാൎച്ചി ൩൹ വടകരനിന്ന—
൧ാം അന്ന്യായം വെക്കൊട്ടിയൊട പിപ്രവരി ൨൦൹.
നെറ്റിക്ക മെലെ എടത്തഭാ | കുംഭമാസം ൫൹ കൊരന്റെ |
ഗം നിന്റെ തലയിൽ ഒരു മു | കുടിയിൽനിന്ന നൊട്ടിയുടെ |
റി ഏറ്റ കാണുന്നു അത ഏത | മരുമകൻ കുട്ടി എന്നവൻ ഒരു |
പ്രകാരം അനുഭവിച്ചതാകുന്നു | പെണ്ണിനെ കൊണ്ടുപൊയിരു |
യിരുന്നു അന്ന വയ്യുന്നെരം വെളക്കവെക്കാറായ സമയത്ത മു
റ്റത്തും കൊലാന്മലും ആയി അടിയന്തിരത്തിന്ന വന്നവര എ
ല്ലാവരും ഉമ്മാൻ ഇരുന്നിരുന്നു ഞാൻ വടക്കഭാഗത്ത പുലാവി
ന്റെ കീഴിൽ കൊള്ളുന്മെൽ നിന്നിരുന്നു അന്നെരം പൊക്കിണ
ൻ മുതൽ ൬—ാളെ കണ്ണൻ മുതൽ ൧൭—ാളും പെര അറിയാത്ത ഏറി
യ തിയ്യര കൂടി അടികലശൽ ചെയ്ത മുറി ഏല്പിച്ചു ആ സമയം
പൊക്കിണനും പെര അറിയാത്ത നാല തിയ്യരും കൂടി എന്റെ
നെരെ പാഞ്ഞവന്ന നീ എന്തിന തലമുറിയ ഇവിടെ നില്ക്കു
ന്നു എന്ന ചൊദിച്ചു പൊക്കിണൻ ഒര എരങ്കൊൽ വടികൊണ്ട
എന്റെ തലക്ക ഒന്ന അടിച്ചു ആ അടികൊണ്ട എന്റെ തലക്ക
മുറി ഏറ്റ ബൊധംകെട്ട ഞാൻ അവിടെ വീണു പിന്നെ ആ
രാനും എന്നെ അടിച്ചിട്ടുണ്ടൊ എന്നറിക ഇല്ലാ നാലഞ്ച നാഴിക
കഴിഞ്ഞാറെ ഇനിക്ക ബൊധമുണ്ടായി നൊക്കുമ്പൊൾ കുടിയി
ൽ ആരെയും കാണ്മാനില്ലാ ഒരു വടിയുടെ കണ്ടം അവിടെ കി
ടന്നിരുന്നു ഇങ്ങിനെ കലശൽ ചെയ്ത എന്നെ അടിച്ച മുറി ഏല്പിച്ചിരി
ക്കുന്നതാകുന്നു ഇതിന എനിക്ക അന്ന്യായമുണ്ട.
ആ കുടിയിൽ വെച്ച കലശ | വടക്ക പടിഞ്ഞാറ ഭാഗത്തെ |
ൽ ഉണ്ടാവാൻ കാരണമെന്ത | കൊള്ളുന്മെൽ പിലാവിന്റെ |
കുടിന്റെ ഏത ഭാഗത്ത വെ | കീഴിൽനിന്നാണ എന്നെ അ |
ച്ചാണ കലശൽ ഉണ്ടായ്ത. | ടിച്ചത ശെഷം കിഴക്ക തെക്ക |
ഭാഗം മൂലക്ക മിറ്റത്തവെച്ച അടിച്ചു റാക്കും മീനും പൊരാ ഇ
നിയും കൊണ്ടവരണം എന്ന പറഞ്ഞാറെ പത്താളെ വരാൻ
പറഞ്ഞിട്ടുള്ളു നൂറാള വന്നു ഉള്ളതുകൊണ്ട എല്ലാവൎക്കും കൊടുക്ക
ണം ഇനി ഇല്ലാ എന്ന വിളമ്പുന്ന കൊരൻ പറഞ്ഞു അത സ
ങ്ങതിയായിട്ടാണ കലശൽ ഉണ്ടായ്ത വെറെ സങ്ങതി ഉള്ളപ്ര
കാരം അറിയില്ലാ.
അന്ന ആകെ എത്ര ആൾ | എനിക്ക മുറി ഏറ്റത കൂടാതെ |
ക്ക മുറി ഏറ്റീട്ടുണ്ട. | കടുങ്ങൊൻ മുതൽ ൬—ാൾക്ക മുറി |
ഏറ്റിരിക്കുന്നു അവൎക്ക ഒക്കെയും അടി കൊണ്ടിട്ടാണ മുറിഞ്ഞത.
അവരെ ആരെല്ലാമാണ | മുമ്പെ ഞാൻ പറഞ്ഞ തിയ്യര എ |
അടിച്ച മുറി ഏല്പിച്ചത. | ല്ലാവരും കൂടി വടികൊണ്ട അടി |
ന്നും അറിയില്ലാ കടുങ്ങൊന്റെ തലക്ക മൂന്ന മുറിയും ചങ്ങര
ന്റെ തലക്ക ഒരു മുറിയും കുഞ്ഞിയക്കൊന്റെ തലക്ക മൂന്ന മുറി
യും പൊക്കിണന്റെ തലക്ക ഒരു മുറിയും കണ്ടിരിക്കുന്നു. [ 99 ]
കലശൽ ആ സമയം വി | തയ്ക്കല്ലാ എന്ന പറയുന്നത കെ |
രൊധിച്ചുവൊ. | ട്ടിരിക്കുന്നു— അത ആരായെ |
പറഞ്ഞത എന്നറിയില്ലാ |
നിണക്ക സാക്ഷി ഉണ്ടൊ—നരിപ്പറ്റ ദെശത്ത കൊരനും
ചാത്തനും എന്നെ അടിക്കുന്നത കണ്ട സാക്ഷി ഉണ്ട പിന്നെ
ആരെല്ലാം ഉണ്ടെന്ന ഓൎമ്മയില്ലാ.
നിന്നെ അടിച്ച വടി എത്ര | ഒരു തെങ്ങും കയ്യും പൊരുന്ന |
പൊരും അത എവിടെ ഉണ്ടെന്ന | എരങ്കൊൽ വടിയാണ. അത |
റിയുമൊ | അടിച്ച പൊക്കിണൻ തന്നെ |
കൊണ്ടു പൊയി. |
നിണക്ക മുറി സംഗതിയാൽ | തല പൊന്തിച്ച കൂടാ പനിയും |
ഇപ്പൊൾ എന്തെല്ലാമാണ ദീന | വായുവിന്റെ ദീനവും ഉണ്ട. |
മുള്ളത | കണ്ണും മുഖവും വീങ്ങിരിക്കുന്നു |
നടന്ന കൂടാ. |
ദീനത്തിന്ന തലശ്ശെരിഹാസ്പ | നടന്ന പൊവാൻ വയ്യ. എടു |
ത്രിയിൽ പൊയി മരുന്നവെപ്പാ | പ്പിച്ച അയച്ചാൽ പൊവാം. |
ൻ മനസ്സ ഉണ്ടൊ |
നിണക്ക മുറി ഏറ്റ കാൎയ്യം | ഇനിക്ക നടപ്പാൻ വയ്യ കുടി |
അംശത്തിൽ പറഞ്ഞിട്ടുണ്ടൊ | യിൽ തിയ്യത്തി അല്ലാതെ മറ്റ |
ആരുമില്ലാ അതുകൊണ്ട പറഞ്ഞിട്ടില്ലാ
ൟ വായിച്ച കെട്ടപ്രകാരം | |
തന്നെയൊ പറഞ്ഞത | അതെ. |
യാദാസ്ത. ഇവന്റെ നെറ്റിക്ക മെലെ എടത്ത ഭാഗം തലയിൽ
വടികൊണ്ട അടിച്ച പൊട്ടിയ്തായി ആശാരി കൊൽക്ക ഒന്നര വി
രൽ നീളം ഒന്നര നെന്മിണി അകലം ഒന്നര നെന്മണി ആഴ
ത്തിൽ ഒരു മുറി ഏറ്റ പഴുത്ത ചലം വന്നീട്ടും മുഖവും രണ്ട കണ്ണി
ന്റെ തടവും വളരെ വീങ്ങിയും കണ്ടിരിക്കുന്നു.
൨ാം അന്ന്യായം കടുങ്ങനൊട വിപ്രവരി ൨൦൹
കലശൽ ചെയ്വാൻ സംഗതി | കൊരന്റെ കുടിയിൽ ഒരു പെ |
എന്താണ. | ന്വാഴ്ച അടിയന്തരം ഉള്ളതിന്ന |
ഞാനും — പൊക്കിണനും— കൊരനും— വലിയപൊക്കിണനും— കു
ഞ്ഞിയക്കൊനും— ചങ്ങരനും മറ്റും ആളുകൾ ചെന്നീട്ടുണ്ടായിരു
ന്നു. അടിയന്തിരത്തിന്ന റാക്ക കൊണ്ടുവന്നീട്ടില്ലെ എന്ന ഞങ്ങ
ളൊട പ്രതിക്കാര ചൊദിച്ചാറെ. കൊണ്ടുവന്നീട്ടില്ലെന്ന പറഞ്ഞാ
റെ കൊണ്ടുവരാതെ ഇരിപ്പാൻ സംഗതി എന്താണെന്നും മറ്റും
പ്രതിക്കാര വളരെ വായി പറഞ്ഞ പ്രതിക്കാരെ ചിലരെ കയ്യിൽ
എരങ്കൊൽ വടി ഉണ്ടായിരുന്നത കൊണ്ട അടിച്ചാറെ കണ്ണന്റെ [ 100 ] യും. ചൊഴിയുടെയും അടി കൊണ്ടാണ എന്റെ തലയിൽ മുറി ഏ
റ്റത—
ൟ കാൎയ്യത്തിന്ന സാക്ഷി | കൊരൻ— ചാത്തൻ— കണിയാ |
ഉണ്ടൊ— | ൻ വയ്തല— ചെക്കൊൻ— നാള |
ൻ ചെക്കൊൻ— വലിയ കൊരൻ ഇവര സാക്ഷി ഉണ്ട— കലശ
ൽ വളരെ ആള കണ്ടീട്ടുണ്ട. അവരെ പെര ഇനിക്ക. നിശ്ചയമി
ല്ലാ.
അധികാരി അയച്ചിട്ടുള്ള റ | അധികാരി അടിയത്തങ്ങൾ ൬ാ |
പ്പൊടത്തിൽ നിങ്ങൾ ൬—ാളെ | ളെ അയച്ച പ്രകാരം എഴുതിയ്തി |
അയച്ച പ്രകാരം കാണുന്നു.നി | ൽ കുഞ്ഞിയക്കൊൻ ചങ്ങരൻ |
ങ്ങൾ നാലാൾ മാത്രമെ ഹാജ | ഇവര പൊന്നിട്ടില്ലാ അവൎക്ക |
രായീട്ടുള്ളു — ആ സംഗതി ഏതു | കലശലിൽ ഏറ്റിട്ടുള്ള മുറികൊ |
പ്രകാരം | ണ്ട നടക്കാൻ വയ്യാഞ്ഞിട്ടാ |
ണ പൊരാതെ ഇരുന്നത. |
നിന്റെ മുറിക്ക. ഹാസ്പത്രിയി | ഹാസ്പത്രിയിൽ പൊവാൻ മന |
ൽ പൊയി മരുന്ന വെപ്പിക്കാ | സ്സില്ലാ നാട്ട വയിദ്യനെ കൊ |
ൻ മനസ്സുണ്ടൊ | ണ്ട മരുന്ന വെപ്പിപ്പാനാണ |
ഇനിക്ക മനസ്സുള്ളത. |
ൟ വായിച്ച കെട്ടത പറഞ്ഞ | |
പ്രകാരം തന്നെയൊ | അതെ. |
പ്രതി കണ്ണനൊട വിപ്രവരി ൨൭൹
അന്ന്യായക്കാര ബൊധി | അന്ന്യായം വായിച്ചത കെട്ടു |
പ്പിച്ച അന്ന്യായം വായിച്ചത | കുംഭം ൫൹ ഞാൻ കൊരന്റെ |
കെട്ടുവെല്ലൊ അതിന എന്ത ഉ | കുടിയിൽ കൊപ്പിന്ന പൊയി |
ത്തരം ബൊധിപ്പിക്കുന്നു. | ട്ടില്ലാ ഞാൻ അന്ന്യായക്കാരെ |
അടികലശൽ ചെയ്തിട്ടില്ലാ അന്ന്യായക്കാൎക്ക പരിക്കും മുറിയും എ
ങ്ങിനെ ഏറ്റു എന്നറിയില്ലാ കുംഭം ൫൹ കാണായിപള്ളി മാപ്പി
ളക്ക മുളക പറിച്ചിരുന്നു. എന്റെ മെൽ അന്ന്യായം ചെയ്വാൻ സ
ങ്ങതി എന്താണെന്ന അറിയില്ലാ വെറെ ൟ കാൎയ്യത്തിൽ ഇ
നിക്ക ഒന്നും ബൊധിപ്പിപ്പാനില്ലാ.
ൟ വായിച്ച കെട്ടത നീ പറ | |
ഞ്ഞ പ്രകാരം തന്നെയൊ | അതെ. |
അന്ന്യായ സാക്ഷി ചെക്കൊനൊട വിപ്രവരി ൨൭൹
ൟ അന്ന്യായം പ്രതികളെ | |
അറിയുമൊ | അറിയും. |
ൟ അന്ന്യായക്കാര ബൊ | കൊരന്റെ കുടിയിൽ കുംഭ മാ |
ധിപ്പിച്ച അന്ന്യായ സംഗതി | സം ൫൹ ചൊവ്വാഴ്ച അടിയ |
എന്തറിയും | ന്തിരം ഉണ്ടായിരുന്നു. അതിന്ന |
ഞാനും അന്ന്യായക്കാരും ഇവിടെ ഹാജരുള്ള പ്രതിക്കാരും വെ
റെ ചിലരും ചെന്നീട്ടുണ്ടായിരുന്നു. എല്ലാവരും കൂടി സദ്ധ്യ
യൊടു കൂടി ചൊറ വയിക്കാൻ ഇരുന്നു. അന്ന്യായക്കാരും മറ്റും
കൂടി ചൊറും കൂട്ടാനും വിളമ്പിരുന്നു. പെൻമ്പാഴിച്ച കഴിക്കുന്നവ
ന്റെ ഒന്നിച്ച വന്നവരാണ പ്രതിക്കാര. അവൎക്ക വിളമ്പുമ്പൊ
ൾ മീൻ പൊരാ എന്ന പ്രതിക്കാര തിയ്യര പറഞ്ഞു. മീൻ ഉള്ളതി
നെ കൊണ്ട വിളമ്പിയെല്ലൊ എന്ന അന്ന്യായക്കാര പറഞ്ഞു—
അങ്ങിനെ പറഞ്ഞ എന്താണ മീൻ ഇല്ലാത്തത നായിന്റെ മ
ക്കളെ എന്ന പറഞ്ഞ പ്രതിക്കാര എല്ലാവരും കൂടി എണീട്ട ഇവ
രും വെറെ നാലഞ്ച തിയ്യരും കൂടി അന്ന്യായക്കാരെ അടിച്ചു— അ
പ്പൊൾ അന്ന്യായക്കാര വളപ്പിലും നാല പുറവും പാഞ്ഞു— വഴി
യെ തന്നെ പാഞ്ഞു പൊയി പ്രതിക്കാര വളരെ അടിച്ചു. അ
ന്ന്യായക്കാര അടികൊണ്ട ചിലര വീണ ൟ കലശൽ കണ്ടാറെ
ഞാൻ പാഞ്ഞകളഞ്ഞിരിക്കുന്നു ഇത അറിയും.
ൟ കലശൽക്ക കാരണം എ | മീൻ വിളമ്പിയ്ത പൊരായ്ക കൊ |
ന്താണ | ണ്ടാണ അടി ഉണ്ടായ്ത |
എന്തകൊണ്ടാണ അടിച്ചത | എരങ്കൊൽ വടികൊണ്ടും ചൂര |
ൽ വടികൊണ്ടും പ്രതിക്കാര അന്ന്യായക്കാര ൨—ാളെയും അടിച്ചി
രിക്കുന്നു. പ്രതിക്കാര വരുമ്പൊൾ അവരുടെ കയ്യിൽ ഓരെ വടി
ഉണ്ട ആ വടി അവര ചൊറ വയിക്കാൻ ഇരുന്ന സ്ഥലത്ത
വെച്ചിരുന്നു. അവിടുന്ന എടുത്തിട്ടാണ അടിച്ചത. അടിച്ചതി
ന്റെ ശെഷം വടി പ്രതിക്കാര തന്നെ കൊണ്ടുപൊയിരിക്കുന്നു.
അന്ന്യായക്കാര ആൎക്കെങ്കി | ഏഴാൾക്കും മുറി ഏറ്റിട്ടുണ്ട. അ |
ലും മുറി ഉണ്ടൊ | ന്ന്യായക്കാരുടെ തലയിൽ ആ |
ണ മുറി. ഓരൊരുത്തരുടെ തലയിൽ എത്രശ്ശ മുറി ഉണ്ടെന്നും എ
ത്ര ആഴം നീളം ഉണ്ടെന്നും നൊക്കീട്ടില്ല്ലാ. അടിച്ച പൊട്ടിച്ച ചൊ
ര ഒലിക്കുന്നത കണ്ടിരിക്കുന്നു.
ആരെ അടിക്കാണ അന്ന്യാ | അന്ന്യായക്കാരെ വളഞ്ഞിട്ട ഇ |
യക്കാൎക്ക മുറിഞ്ഞത | വിടെ നിൽക്കുന്ന പ്രതിക്കാരും |
മറ്റും കൂടി വളരെ അടിച്ചിരിക്കുന്നു— ഓരൊരുത്തരെ ഇന്നിന്നവ
രാണ അടിച്ചത എന്നും ഇന്നാളെ അടിക്കാണ മുറിഞ്ഞത എ
ന്നും ഇനിക്ക നിശ്ചയമില്ലാ
ചൂരൽ വടി ആരെ കയ്യിൽ | പ്രതിക്കാര എല്ലാവരുടെ പക്ക |
ആയിരുന്നു | ലും വടികൾ ഉണ്ട. ചൂരൽ വ |
ടി ആരെ പക്കലാണെന്നും എരങ്കൊൽ വടി ആരെ വക്കലാ [ 102 ] ണെന്നും നിശ്ചയമില്ലാ ചിലര വക്കൽ ചൂരൽ വടിയും ചിലര
വക്കൽ എരങ്കൊൽ വടിയും ഉണ്ട.
പെര അറിഞ്ഞ കൂടാ എന്ന പറഞ്ഞ പ്രതിക്കാരെ കണ്ടാൽ അറിയുമൊ. |
കണ്ടാൽ അറിയാം. |
യാദാസ്ത — തിയ്യൻ ചൊഴിമുതൽ ൧൦—ാള പ്രതിക്കാരെ കാണിച്ചു.
ൟ പ്രതിക്കാര കലശൽക്ക | ഞാൻ പെര പറഞ്ഞ നാല പ്ര |
ഉണ്ടൊ | തിക്കാരും പത്ത പ്രതിക്കാ |
രും അന്ന്യായക്കാരെ അടിക്കുന്നത. ഞാൻ കണ്ടിരിക്കുന്നു
ൟ വായിച്ച കെട്ടത നീ പറ ഞ്ഞ പ്രകാരം തന്നെയൊ. |
അതെ. |
൨—ാം അന്ന്യായ സാക്ഷി— കൊരനൊട വിപ്രവരി ൨൪൹
അന്ന്യായം പൊക്കൊട്ടി മുതൽ | കുംഭ മാസം ൫൹ കൊര |
൭—ാൾ പ്രതിക്കാരെ മെൽ ബൊ | ന്റെ കുടിയിൽ പെന്വാഴ്ച അ |
ധിപ്പിച്ച അന്ന്യായ സംഗതി | ടിയന്തിരം. ഉണ്ടായിരുന്നു— അ |
കൊണ്ട എന്തറിയും. | തിന വെണ്ടി കുടിക്കാരൻ |
കൊരൻ പറഞ്ഞിട്ട ഞാൻ ചെന്നിരുന്നു. അന്ന്യായക്കാരും കൊ
പ്പിന വന്നു. പെണ്ണു കെട്ടുന്ന തിയ്യന്റെ ഒന്നിച്ച പ്രതി കണ്ണൻ
മുതൽ ൬—ാളും വെറെ ഏകദെശം പെര അറിയാത്ത ൫൦— ആളും
കൂടി കൊരന്റെ കുടിയിൽ വന്നു. സന്ധ്യ സമയത്ത പെന്വാഴിച്ച
ക്ക വന്ന പ്രതിക്കാര ഇരുന്നു— ഞാനും അന്ന്യായക്കാരും മറ്റും കൂ
ടി അപ്പവും പഴവും വിളമ്പി. പഴം വെണ്ടാ എന്ന പറഞ്ഞവ
ന്ന കൂട്ടത്തിൽ മൂപ്പനായ കണ്ണൻ വലിച്ച ചാടി ചൊറും കൊ
ണ്ട പൊ എന്ന പറഞ്ഞു— അവര കിഴക്ക പുറത്ത കൊലാന്മലും
മുറ്റത്തും അകത്തും ഇരുന്നു. ഓല ചീന്തിലും പായയിലും ആയി
ട്ടാണ ഇരുന്നത. അന്നെരം അന്ന്യായക്കാര മീൻ വിളമ്പി അ
പ്പൊൾ പ്രതിക്കാര പൊരാ എന്ന പറഞ്ഞു. ഇരിപത്തഞ്ച ആൾ
വരാൻ നിശ്ചയിച്ചിട്ട പത്ത അറുവതാൾ വന്നുവെല്ലൊ. എന്നി
ട്ടും ഞങ്ങള ഉള്ളതിനെ കൊണ്ട ഒപ്പിച്ചുവെല്ലൊ. ഇനി ഇല്ലെന്ന
ഞങ്ങൾ പറഞ്ഞു. അപ്പൊൾ പ്രതിക്കാര വായി പറഞ്ഞു ഞാൻ
പെര പറഞ്ഞ ആ പ്രതിക്കാരും വെറെയും പത്ത പന്ത്രണ്ട തി
യ്യരും കൂടി അന്ന്യായക്കാരെ ഏഴാളെയും വടി കൊണ്ട വളരെ അ
ടിച്ചു. അടി കൊണ്ട സഹിച്ച കൂടായ്കയാൽ അന്ന്യായക്കാര വള
പ്പിലും മറ്റും പാഞ്ഞു. പ്രതിക്കാര എല്ലാവരും പാഞ്ഞ ചെന്ന വ
ളപ്പിൽ വെച്ച അന്ന്യായക്കാരെ അടിച്ചു. കലശൽ വെണ്ടാ എ
ന്ന ഏറിയൊന്ന ഞങ്ങൾ വിരൊധിച്ചു. എന്നീട്ടും അവര കെട്ടീ [ 103 ] ലാ. പിന്നെ അന്ന്യായക്കാര പെടിച്ച പാഞ്ഞാറെ. ആണ അടി
മാറിയ്ത അടിയന്തിരത്തിന്ന കൂട്ടിയ സാമാനങ്ങൾ ഒക്ക പ്രതിക്കാ
ര നാനാവിധമാക്കി. അവര കലവും മറ്റും തച്ച പൊളിച്ച കിഴി
ഞ്ഞ പൊയി. ഇത അറിയും.
എന്ത വടി കൊണ്ടാണ അ | പ്രതിക്കാര വരുമ്പൊൾ എല്ലാവ |
ടിച്ചത. | രുടെ വക്കലും വടികൾ ഉണ്ട. |
ചിലരുടെ വക്കൽ എരങ്കൊൽ വടിയും ചിലരുടെ വക്കൽ ചൂരൽ
വടിയും ആണ വടികൾ തൊളൊളം നീളം ഉണ്ട. എരങ്കൊൽ വ
ടി കൈ തണ്ടയൊളം വണ്ണം ഉണ്ട. പ്രതിക്കാര വടികൾ അവ
ര ഇരുന്നതിന്റെ ചുമട്ടിൽ വെച്ചിരുന്നു. അവിടുന്ന എടുത്തീട്ടാ
ണ അടിച്ചത. വടി പ്രതിക്കാര തന്നെ കൊണ്ട പൊയിരിക്കുന്നു.
ൟ കലശലിൽ ആൎക്ക എ | അന്ന്യായക്കാര ൭—ാൾക്കും മുറി |
ങ്കിലും മുറി ഏറ്റിട്ടുണ്ടൊ | ഏറ്റിരിക്കുന്നു. എത്രശ്ശ ആഴം |
നീളം ഉണ്ടെന്ന നിശ്ചയമില്ലാ ചിലരുടെ തലയിൽ ഓരെ മുറി
യും ചിലരെ തലയിൽ ൟരണ്ട മുറികളും കണ്ടിരിക്കുന്നു. മെൽ
പരുക്കും ഉണ്ട. അന്ന്യായക്കാരിൽ കടുങ്ങൊനെ പ്രതി കണ്ണനും
ചൊഴിയും എരങ്കൊൽ വടി കൊണ്ടാണ അടിച്ച തലയിൽ മൂന്ന
ദിക്കിൽ മുറി ഏറ്റിട്ടുണ്ട. അപ്പഴക്ക ഞാൻ അടുക്കെനിന്ന കണ്ടി
രിക്കുന്നു. ശെഷം ആ കൂട്ടത്തിൽ ആകകൊണ്ട പ്രതിക്കാരിൽ ആ
രാരുടെ അടിക്കാണ. അന്ന്യായക്കാൎക്ക മുറി ഏറ്റത എന്ന ഇനിക്ക
ഓൎമ്മ തൊന്നുന്നില്ലാ പ്രതി കണ്ണൻ അന്ന്യായം കടുങ്ങൊനെ ഒ
ന്നാമത തച്ചു. എന്നാറെ ആണ പിന്നെ എല്ലാവരും കൂടി അടി
ച്ചത.
പ്രതിക്കാരിൽ ചൂരൽ വടി | ഇന്നിന്നവരുടെ കയ്യിൽ ആ |
ആരെ കയ്യിൽ ആണ | ണ ചൂരൽ വടി എന്നും ഇന്നി |
ന്നവരുടെ കയ്യിൽ ആണ എരങ്കൊൽ വടി എന്നും അധികമാ
യി ആള ഉണ്ടാകകൊണ്ട എനിക്ക നിശ്ചയമില്ലാ
പ്രതിക്കാര കലശൽ ചെ | മീൻ ഇല്ലാ എന്ന പറഞ്ഞ ഹെ |
യ്വാൻ ഉള്ള കാരണം എന്ത | തു പിടിച്ച കയറി കലമ്പൽ ഉ |
ണ്ടാക്കിയ്താണ. |
ആറാള കൂടാതെ പത്ത പന്ത്ര | അവരുടെ പെര ഇനിക്ക അറി |
ണ്ട തിയ്യര കൂടി അടിക്കാൻ ഉണ്ട | ഞ്ഞ കൂടാ. അവര എല്ലാവരെ |
ന്ന പറഞ്ഞുവെല്ലൊ അവരുടെ | യും കണ്ടാൽ എനിക്ക നല്ലവ |
പെര അറിയുമൊ | ണ്ണം അറിയാം. |
ൟ വായിച്ച കെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത. | അതെ. |
ഇവര ഏതാണ നൊക്ക ൟ പ്രതിക്കാര പതിനഞ്ച ആ
ളും അടിക്കുന്നത ഞാൻ കണ്ടിരിക്കുന്നു അന്ന്യായക്കാരെ ഏഴാ
ളെയും ൟ പ്രതിക്കാരും ഇനി വരാനുള്ള ചിലരും കൂടി അടിക്കു
മ്പൊൾ ഞാൻ അടുക്കെ നിന്ന കണ്ടിരിക്കുന്നു.
ജായണ്ട മജിസ്ത്രെട്ടില്ക്ക
കവ്വായി താലൂക്ക. ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി.
അന്ന്യായം പുലിക്കാനത്ത വീട്ടിൽ നമ്പി
പ്രതി
കല്ല്യാടൻ കൊരൻ മുതൽ ൧൧ാൾ.
എന്തന്നാൽ. ൧൦൨൮ തുലാമാസം ൨൯൹ക്ക ൧൮൫൨ നവെമ്പ്ര
മാസം ൧൨൹ വെള്ളിയാഴ്ച രാത്രി ഏകദെശം നാല നാഴിക രാ
വ ചെന്ന സമയം അന്ന്യായക്കാരന്റെ ജെഷ്ഠൻ രയിരു എന്ന
വനെ കവ്വായി താലൂക്ക കൊയ്യം അംശം വരിപ്പായി ദെശത്ത വ
ലിയ വീട്ട പളപ്പറമ്പത്തെ വഴിയിൽ വെച്ച വെടി വെക്കുകയും
കുത്തി മുറികൾ ഏല്പിക്കുകയും ചെയ്തതിനാൽ രയിരു അന്ന രാത്രീ
മരിച്ച പൊയ്തായി കുല കുറ്റം— ൟ സങ്ങതിക്ക ആദ്യം അധികാ
രിയുടെ റിഫൊട്ട എത്തിയ ഉടനെ ൟ താലൂക്ക സബാപ്സര കു
ങ്കനെ അയക്കുകയും രണ്ടാമത്തെ റപ്പൊടത്ത എത്തുകകൊണ്ട
ഞാൻ ആ സ്ഥലത്ത പൊകുന്നു എന്നും നവമ്പ്ര ൧൩൹ ഹര
ജിയൊടു കൂടി അധികാരി അയച്ച റപ്പൊടത്തിന്റെയും പകൎപ്പ
കളും സന്നിധാനത്തിങ്കൽ അയച്ചിട്ടും ഉണ്ടല്ലൊ— ൧൪൹ ര വി
ലെ സബാപ്സര കുങ്കനും പൊലീസ്സ ഗുമസ്തനും പുലിക്കാനത്ത
വീട്ടിൽ എത്തി. ശവം നൊക്കി യാദാസ്ത എഴുതി ഒപ്പിടിയിക്കുക
യും അപ്പൊഴക്ക ഹെഡ പൊലീസാപ്സരും ആ സ്ഥലത്ത എത്തി.
ശവം നൊക്കി യാദാസ്തിന്ന താഴെ വിവരം എഴുതി ഒപ്പിടുകയും ശ
വത്തിന്മെൽ കുത്തി മുറികൾ ഏല്പിച്ചതായിട്ടും വെടി ഏറ്റ മുറിഞ്ഞ
പൊലെയും ഉള്ള മുറികൾ കാണുകയാൽ മുറികളുടെ സംശയ നി
വൃത്തിക്കായി ശവം കണ്ണൂര ഹാസ്പത്രിയിൽ അയച്ച സൎട്ടിഫകെ
ട്ട വരുത്തുകയും കുറ്റ സ്ഥലം നൊക്കി കണ്ട പ്ലാൻ ഉണ്ടാക്കുക
യും ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊട അന്ന്യായം വാങ്ങി
അന്ന്യായക്കാരനൊടും പിടികിട്ടിയ ൧ മുതൽ ൮— വരെ പ്രതിക
ളൊടും ൧ മുതൽ ൧൪ വരെ സാക്ഷികളൊടും വെറെ ൧൭ സമീ
പസ്തന്മാരൊടും വിസ്തരിച്ചു. അന്ന്യായക്കാരൻ പറഞ്ഞത വെ
ടിയും വൈരവും കെട്ട താനും ൪-ം ൫-ം സാക്ഷികളും പാഞ്ഞ [ 105 ] ചെന്നു എന്നും അപ്പൊൾ ൧—ാം തടവകാരൻ തൊക്കുമായി നിൽ
ക്കുന്നതും ൨—ാം തടവകാരൻ വാളകൊണ്ടും ൩—ാം തടവകാരൻ ക
ത്തി വാൾ കൊണ്ടും കൊത്തി രയിരുവിനെ മുറികൾ എല്പിക്കുന്ന
തും ശെഷം പ്രതികൾ അടുക്കെ നിൽക്കുന്നതും കണ്ടു ൧-ം ൨-ം
൩-ം പ്രതികൾ മാത്രമെ കുറ്റം ചെയ്തീട്ടുള്ളു. പിന്നെ പ്രതികൾ
തന്നെയും ൪—ാം സാക്ഷിയെയും പിടിച്ച ൧—ാം പ്രതിയുടെ വീട്ടിൽ
കൊണ്ട പൊയി എന്നും അപ്പൊഴക്ക ൧൦-ം ൧൧-ം സാക്ഷികൾ
എത്തി കലശൽ സമാധാനം ചെയ്തവിടുന്ന പൊകുമ്പൊൾ താ
നും ൫—ാം സാക്ഷിയും കൂടി രയിരുവിനെ എടുത്ത വീട്ടിൽ കൊണ്ട
പൊയി എന്നും മറ്റും.
൧—ാം തടവകാരൻ പറഞ്ഞത, കലശൽ ഉണ്ടായ ദിവസം രാത്രി
൪ നാഴിക രാവ ചെല്ലുമ്പൊൾ താൻ ചൊറുണ്ട അന്ന്യായക്കാര
ന്റെ വീട്ടിൽ അച്ചന്റെ അറുക്കെ ചെറിയ ഒരു ചൂട്ട കത്തിച്ചവ
രുമ്പൊൾ വഴിക്ക മരിച്ച രയിരുവും അന്ന്യായക്കാരനും ൪—ാം സാ
ക്ഷിയും അമ്പുവും മറ്റും ആളുകൾ പതിയിരുന്ന കാണുകയും ര
യിരു തന്നെ കടന്നപിടിച്ച മറിച്ച ഇട്ട കഴുത്തിൽ പിടിച്ചാറെ വ
യിരം കൊടുത്തു എന്നും ആ സമയം അന്ന്യായക്കാരൻ ചെന്ന പി
ശ്ശാംകത്തികൊണ്ട തന്നെ കുത്തീ എന്നും ആ കുത്തുകൾ രയിരു
വിന ഏറ്റതും പിന്നെ എണീട്ട രയിരുവും താനും മുമ്പിലും വഴിയു
മായി പായുമ്പൊൾ അഞ്ചു വെടി വെച്ചു എന്നും ആ വെടി രയി
രുവിന കൊണ്ടതാണെന്നും മറ്റും ശെഷം പ്രതികൾ കുറ്റം
സമ്മതിച്ചീട്ടില്ലാ ൧-ം ൨-ം സാക്ഷികൾ പറഞ്ഞതിൽ രയിരുവും
തങ്ങളും കൂടി കുളിച്ച വരുമ്പൊൾ വഴിക്ക മുമ്പിൽനിന്ന ഒര വെടി
കെട്ടു എന്നും ഉടനെ രയിരു വീഴുന്നതും തൊക്കുമായി ൧—ാം തടവ
കാരൻ അടുക്കെ നിൽക്കുന്നതും ൨-ം ൩-ം തടവകാര പാഞ്ഞവന്ന
വാള കത്തിവാള ഇതകളെ കൊണ്ട കൊത്തി മുറികൾ ഏല്പിക്കുന്ന
തും കണ്ട പ്രകാരവും മറ്റും ൩—ാം സാക്ഷി പറഞ്ഞത ൧—ാം തടവ
കാരന്റെ വീട്ടിൽ നിന്ന പുലിക്കാനത്തെക്ക പൊകുമ്പൊൾ മുമ്പി
ൽനിന്ന ഒരു വെടി കെട്ടു എന്നും നൊക്കുമ്പൊൾ മെൽപ്രകാരം
ഒക്കെ കണ്ടു എന്നും ൪-ം ൫-ം സാക്ഷികൾ പറഞ്ഞത.
അന്ന്യായക്കാരനൊട കൂടി പാഞ്ഞ ചെല്ലുമ്പൊൾ തടവകാര മെ
ൽ പ്രകാരം ഒക്കെ ചെയ്യുന്നത കണ്ട പ്രകാരവും ൬-ം ൭-ം സാ
ക്ഷികൾ പറഞ്ഞതിൽ കലശൽ ഉണ്ടായ ദിവസം രാത്രി ൧– ൨–
നാഴിക രാവ ചെല്ലുമ്പൊൾ തടവകാരും മറ്റും തൊക്ക വാള ആയു
ധങ്ങളൊടു കൂടി കലശൽ ഉണ്ടായ വലിയ വീട്ട വളപ്പിൽ നില്ക്കു
ന്നത കണ്ടു എന്ന ൮—ാം സാക്ഷി പറഞ്ഞത വലിയ വീട്ട പ
റമ്പിൽനിന്ന വെടിയും കാളലും കെട്ട പാഞ്ഞ ചെന്നു അപ്പൊ
ൾ ഒന്നു മുതൽ നാല വരെ തടവകാര നിൽക്കുന്നു. കൊരൻ വ
ക്കൽ തൊക്കും കുഞ്ഞന്മൻ വക്കൽ വാളും നമ്പി വക്കൽ കത്തി [ 106 ] വാളും രാമറ വക്കൽ പിശ്ശാംകത്തിയും കണ്ടു എത്ത്രൊട്ട വരുന്നു.
എന്ന ചൊദിച്ച കുഞ്ഞന്മൻ അടിച്ചാറെ മടങ്ങി പൊന്നു എന്നും
മറ്റും ൯-ം ൧-൦ ൧൧-ം ൧൨-ം ൧൩-ം ൧൪-ം ൟ സാക്ഷികൾ ക
ലശൽ കണ്ടീട്ടില്ലാ കെട്ടറിഞ്ഞവരാകുന്നു. ൟ കാൎയ്യത്തിന്ന ചെ
യ്തെടത്തൊളം വിസ്താരങ്ങളാലും അന്ന്യെഷണത്തിലും ൧—ാം തട
വകാരനുമായി കലശൽ ഉണ്ടായ പ്രകാരം ൧—ാം തടവകാരൻ സ
ന്മതിക്കുന്നത കൂടാതെ സാക്ഷികളാലും തെളിവ കണ്ടിരിക്കുന്നു.
കലശൽ സമയം ഉടുത്തിരുന്ന മുണ്ടുകൾ അലക്കാൻ കൊടുത്തദി
ക്കിൽനിന്ന വരുത്തി നൊക്കിയ്തിൽ അധികമായ ചൊര കറ കാണു
കയും ചെയ്തിരിക്കുന്നു— അതുകൊണ്ട അന്ന്യായം പ്രതി സാക്ഷി
കളെ വിവരം റപ്പൊടത്തൊടു കൂടി കൊടത്തിക്ക കന്മിറ്റ ചെയ്തി
രിക്കുന്നു. ൟ കലശലും കുലയും ഉണ്ടാവാനുള്ള കാരണം പ്രത്യ
ക്ഷമായി വെളിവിൽ കിട്ടായ്കകൊണ്ടും സാക്ഷികളെ പെര അ
ന്ന്യായക്കാരൻ പറയാതെയും ഹാജരാക്കി തരാതെയും ഇരിക്കയാ
ലും ൬— ദിവസത്തൊളം ഹെഡ പൊലീസാപ്സര ആ ദിക്കിൽ ക
ച്ചെരി ചെയ്തു. അധികമായ വിസ്താരങ്ങളും വെണ്ടി വന്നിരിക്കു
ന്നു കുറ്റം ഉണ്ടായ ദിവസം രാത്രിയിൽ ൧—ാം തടവകാരൻ ഉണ്ട
അവന്റെ അച്ശന്റെ അടുക്കെക്കായി അന്ന്യായക്കാരന്റെ
വീട്ടിലെക്ക വരുന്ന സമയം വഴിക്ക മരിച്ച പൊയ രയിരുവും
അന്ന്യായക്കാരനും മറ്റും കൂടി കലശൽക്കായി പതി ഇരുന്നു. ൧—ാം
തടവകാരനെ കണ്ട ഉടനെ രയിരു കടന്ന പിടിച്ച മറിച്ചിടുകയും
അവന്റെ നിലവിളി കെട്ട ൨-ം ൩-ം തടവകാര പാഞ്ഞ എത്തി
രയിരുവിനെ മുറികൾ ഏല്പിക്കുകയും അത സങ്ങതിയായി രയി
രു രാത്രി തന്നെ മരിച്ച പൊയ്തായിട്ടും ആകുന്നു കാണുന്നത. അ
ന്ന്യായക്കാരന്റെ കുത്തിനാലും അമ്പുവിന്റെ വെടി കൊണ്ടും
രയിരു മരിച്ചത എന്ന തടവകാരൻ പറയുന്ന വാക്ക നെരായ
അവസ്ത എന്ന കണ്ടീട്ടില്ലാ. ഹെഡ പൊലീസാപ്സര ആ സ്ഥ
ലത്ത എത്തി. ശവം നൊക്കിയ മുതൽക്കെ അന്ന്യായത്തിന്നും
സാക്ഷികളെ കാൎയ്യത്തിലും അന്ന്യായക്കാരനൊട പറഞ്ഞതിൽ
ഒരു ദിവസം താമസിച്ച അന്ന്യായം തരികയും സാക്ഷികളെ
പെര പറയാതെയും ഹാജരാക്കാതെയും അഞ്ച ദിവസത്തൊളം
താമസിച്ച സാക്ഷികളെയും ഹാജരാക്കി വിസ്തരിച്ചതാകുന്നു.
ഇതിൽ ൩— വരെ സാക്ഷികളുടെ വാക്ക അന്ന്യായത്തിന്ന ശെ
രിയായും ശെഷം ചില സാക്ഷി വാക്കുകളിലും അന്ന്യായക്കാര
ൻ പറയുന്നതുമായി അല്പമായ വിത്ത്യാസങ്ങളും യൊജിപ്പില്ലാ
തെയും കാണുന്നുണ്ട. അന്ന്യായക്കാരനും രയിരുവും—ആദ്യം ക
ലശൽക്ക കൎത്താക്കന്മാര എന്നുള്ള അവസ്ഥ ശൊഭിക്കാതെ കഴി
വാൻ അന്ന്യായക്കാരന്റെയും സ്വാധീനക്കാരെയും വിചാരത്തി
ന്മെൽ ൟ വിത്യാസത്തിന്ന എടവന്നത എന്നും വിചാരിക്കാം [ 107 ] എങ്കിലും കുറ്റം ചെയ്തിട്ടുള്ള നെരായ അവസ്തയിന്മെലും ൟ വി
ത്ത്യാസം പ്രമാണിക്കെണ്ടതില്ലെന്ന അറിഞ്ഞിരിക്കുന്നു. അന്ന്യാ
യക്കാരന്റെ കാരണവനായും ൩— വരെ തടവകാരുടെ അച്ശനാ
യും ഉള്ള കുഞ്ഞന്മന്റെ മുതൽനിമിത്തം മക്കളും മരുമക്കളും തമ്മി
ൽ വളരെ സ്പൎദ്ധതയായി നടന്ന വരികയും പൊലീസ്സായി അ
ന്ന്യായം വന്ന മുതൽകാൎയ്യാദികൾ കുഞ്ഞന്മൻ നടപ്പാനായി ക
ല്പനകൊടുക്കയും രയിരുംൟ അന്ന്യായക്കാരൻ അനന്തിരവൻചാ
ത്തു ഇവരൊട ജാമ്മ്യൻ വാങ്ങെണ്ടതിന്ന സന്നിധാനത്തിങ്കൽ
അയപ്പാൻ കല്പന വന്നിട്ടുള്ളതിന്ന ആ വക ആളുകളെയും സാ
ക്ഷികളെയും ഹാജരാക്കാൻ ൧൧ാം സാക്ഷി കണ്ണനെ അയക്ക
യും അവൻ രയിരു മുതലായ്വരെ കണ്ട പറകയും ചെയ്തിരിക്കുന്ന
ദിവസമാകുന്നു ൟ കുറ്റം ഉണ്ടായിരിക്കുന്നത. ഇതിന്റെ രണ്ട
ദിവസം മുമ്പെ പുലിക്കാനത്ത വീട്ടിലെ മുളക അന്ന്യായക്കാര
ന്റെ കാരണവൻ വിൽപ്പാനായി നിശ്ചയിച്ച വൎത്തമാനംഅ
ന്ന്യായക്കാരൻ മുതലായ്വര അറികയും ആ വക മുതൽ മക്കൾക്കും
ഭാൎയ്യക്കും കൊടുക്കുമെന്ന വിചാരിച്ച അനന്തിരവന്മാര തടസ്തം
ചെയ്കയും ഉണ്ടായിരിക്കുന്നു അങ്ങിനെ തടസ്തം ചെയ്യുന്നവരെ
ഒക്കെയും ജാന്മ്യത്തിന്റെ സംഗതിക്ക താലൂക്കിൽ കൊണ്ടപൊ
യാൽ ആ സമയം നൊക്കി മുളക വിൽക്കാമെന്ന ഒരു മനൊരാ
ജ്യം കൂടി എടക്ക ഉണ്ടായീട്ടുണ്ടെന്നും അന്യെഷണത്തിൽ കെൾ
ക്കുന്നുണ്ട— അതിലെക്ക ഒക്കെയും സാധാരണയും പ്രയത്നവും
൧ാം തടവകാരന്റെതാകുന്നു എന്ന ഇതിനാൽ ൧ാം തടവകാര
നും ൟ അന്ന്യായക്കാരന്റെ പാൎശ്വത്തിലും നല്ല പ്രമാണിക
ളായിട്ടുള്ളവര ഉള്ളിൽ സഹായി നിന്ന ആളുകളെ ശെഖരി
ക്കയും പ്രയത്നപ്പെടുകയും ചെയ്യുന്നുണ്ട. ആ വക ആളുകൾ കു
ഞ്ഞന്മൻ സൂക്ഷിച്ചീട്ടുള്ള മുതൽ അപഹരിപ്പാൻ വെണ്ടിയും അ
വിടെ നിന്ന കൊണ്ടുപൊയ മുതൽ ഏതാൻ വാങ്ങിയും കൂടുന്ന
താകുന്നു. കുഞ്ഞന്മൻ അനന്തിരവന്മാരുമായിട്ട മത്സരം തുടങ്ങി
യ മുതൽക്കെ ഭാൎയ്യക്കും മക്കൾക്കും മാത്രം കൊടുക്കെണമെന്ന താ
ല്പൎയ്യപ്പെട്ടും കൊടുത്തും വരികയും ൟ ൧ാം തടവകാരന്റെ
മെൽ വളരെ പ്രതിപത്യയൊടു കൂടി ഇരിക്കയും ആകുന്നു. ൟ
വകയാകുന്നു ഹെതുക്കൾ— മുതൽ കൊണ്ടപൊയ പ്രകാരം ൧ാം
തടവകാരന്റെയും മറ്റും മെൽ ചാത്തുവും കുഞ്ഞു കുട്ടികളും ബൊ
ധിപ്പിക്കുന്ന കാൎയ്യംകൊണ്ടും ഇപ്പൊൾ പൊയ സമയം അ
ന്ന്യെഷിച്ചതിൽ കെൾക്കുന്ന വിവരവും ആ വീട്ടിൽ ഉണ്ടായി
രുന്ന ൯—ാം സാക്ഷി കണ്ണനൊട ചൊതിച്ചപ്പൊൾ അവൻ പറ
ഞ്ഞത ശെരിയാകുന്നു എന്നാണ കെൾക്കുന്നത. അവൻ പറ
ഞ്ഞ വിവരത്തിന്ന വാങ്ങിയ കയ്പീത്തിന്റെ ഒരു പകൎപ്പും സ
ന്നിധാനത്തിങ്കൽ കാണ്മാനായിട്ട അയക്കുന്നു. ൟ കുല കാൎയ്യം [ 108 ] വിസ്താരത്തിന്റെ മദ്ധ്യെ ൟ വിസ്താരം നടത്തെണ്ടത ആവി
ശ്യമില്ലെന്ന തൊന്നി സങ്കടം ഉണ്ടെങ്കിൽ ഹരജി ബൊധിപ്പി
ച്ച തെളിവ കൊടുക്കെണമെന്ന കല്പിച്ചതല്ലാതെ വിസ്താരം നട
ത്തീട്ടുമില്ലാ വസ്തു മുതൽ കുഞ്ഞന്മൻ കൈവശം നടപ്പാനായി
കല്പന കൊടുത്തതിന്റെ ശെഷവും സ്ഥാപിച്ച വെച്ച ഏതാൻ
മുതൽ അന്ന്യായക്കാരൻ മുതലായ്വര എടുത്ത കൊടുത്ത കൊണ്ടു
പൊയി എന്ന കുഞ്ഞനും ൩– വരെ തടവകാര എടുത്ത കൊണ്ട
പൊയി എന്ന അനന്തിരവൻ ചാത്തുവും വാക്കാലെ ബൊധിപ്പി
ക്ക ഉണ്ടായി സങ്കടമുള്ളവര ഹരജി കൊടുക്കെണമെന്ന അപ്പൊ
ഴും കല്പിച്ചു.
പിടിച്ച വിസ്തരിച്ചതിൽ ൭-ം ൮-ം തടവകാരുടെ മെൽ തെളി
വില്ലായ്ക കൊണ്ട കൊടതിക്കയച്ചീട്ടില്ലാ ഇതിൽ ൭—ാം പ്രതി അ
ന്ന്യായക്കാരന്റെ കാരണവനാകുന്നു ആസ്ഥലത്ത ചെന്നീട്ടി
ല്ലെന്നും കുറ്റം ചെയ്തീട്ടില്ലന്നും അന്ന്യായക്കാരൻ തന്നെ പറയു
ന്നു എങ്കിലും സഹായമുണ്ടെന്നു തെളിവിന സാക്ഷികളെ ഹാ
ജരാക്കാം പെര പറവാൻ പാടില്ലെന്നും വിസ്താരത്തിൽ പറഞ്ഞി
രിക്കുന്നു കൊടത്തിക്ക അയക്കുന്നവരെ ഹാജരാക്കീട്ടില്ല ചൊതി
ച്ചപ്പൊൾ സാക്ഷി ഇല്ലെന്നാണ പറഞ്ഞത ആയ്ത കാരണവ
ൻ സ്വാധീനമാവാനായീട്ടൊ സ്വാധീനമായീട്ടില്ലെങ്കിൽ കുറ്റം
തെളിയിപ്പാനായീട്ടൊ കൌശലം പൊലെ വിചാരിച്ച പറയു
ന്നതായിട്ട വിചാരിക്കെണ്ടി വന്നിരിക്കുന്നു.
ൟ വക സങ്ങതികളാലും കൊടത്തിക്ക അയക്കാതെ ഇരുന്ന
താണ ൟ കാൎയ്യത്തിൽ ഉൾപ്പെട്ടപ്രകാരം കാണുന്ന രാമൻ മു
തൽ ൩—ാളെ കിട്ടിയില്ലാ— പിടിച്ച അയപ്പാൻ ചൊഴലി അധികാ
രിക്ക കല്പനയും കൊടുത്ത കൊൽക്കാരനെ അയച്ചിരിക്കുന്നു, അ
യ്തിന്റെയും മറ്റും പകൎപ്പകൾ ഇതൊടു കൂടി സന്നിധാനത്തിങ്ക
ൽ അയച്ചിരിക്കുന്നു എന്ന ൧൦൨൮ വൃശ്ചികം ൧൧൹ക്ക
൧൮൫൨ നവെമ്പ്ര ൨൪൹ തളിപറമ്പത്ത നിന്ന— വിശെഷിച്ച
ൟ അന്ന്യായ ഹരജി ബൊധിപ്പിക്കുന്നതിന്ന മുമ്പെ കുഞ്ഞന്മ
നൊട വാങ്ങിയ കയ്പീത്തും ഇതൊടു കൂടി അയച്ചീട്ടും ഉണ്ട.
കവ്വായി താലൂക്ക കച്ചെരിയില്ക്ക.
കൊയ്യം അംശത്തിൽ നമ്പി ബൊധിപ്പിക്കുന്ന സങ്കടം ഹ
രജി എന്റെ ജെഷ്ഠൻ രയിരു എന്നവരെ കുല ചെയ്തകളഞ്ഞ
സങ്കടം ബൊധിപ്പിക്കുന്നു. ൟ കഴിഞ്ഞ തുലാം ൨൯൹— സ
ന്ധ്യസമയം ഞാനും എന്റെ അനന്തിരവൻ ചിണ്ടനും വീട്ടി
ൽ കിഴക്കെ എറയത്ത ഇരിക്കുമ്പൊൾ വടക്കെ ഭാഗത്തനിന്ന [ 109 ] ഒരു വെടിയും നിലവിളിയും കെട്ടു അപ്പൊൾ ഞങ്ങൾ ഓടി ചെ
ല്ലുമ്പൊൾ ഞങ്ങളെ വലിയ വീട്ട വളപ്പിൽ പറമ്പിൽ വഴിക്ക ഏ
ട്ടൻ വെടി കൊണ്ട വീണിരിക്കുന്നു— ൟ ദിക്കിൽ താലിലെ വീ
ട്ടിൽ ഇരുന്ന വരുന്ന കുഞ്ഞന്മനും— അനുജൻ നമ്പിയും രാമറ
എന്നവനും വാളു കൊണ്ടും പിശ്ശാംകത്തികൊണ്ടും കൊത്തുകയും
കുത്തുകയും കൊരൻ തൊക്കും കയ്യിൽ പിടിച്ച നിന്നിരിക്കുന്നു
അപ്പൊൾ ഞാനും ചിണ്ടനും അമ്പുവും വീണ നിലയിൽ പാ
ഞ്ഞ അടുക്കുമ്പൊൾ എന്നെയും അമ്പുവിനെയും മെപ്പടി കുഞ്ഞ
ന്മൻ വാളകൊണ്ട കൊത്തുകയും ചെയ്ത ഞങ്ങൾ ൨—ാളെയും പി
ടിച്ച വലിച്ച താലിലെ വീട്ടിൽ മെൽപറഞ്ഞവരും മറ്റും കൂടി
കൊണ്ടുപൊകുമ്പൊൾ ഞങ്ങൾ നിലവിളിക്കുന്നത കെട്ട ഞങ്ങ
ൾ താലിലെ വീട്ടിൽ എത്തുമ്പൊൾ കവ്വായി തുക്ടി മുനിസീഫ
കൊടത്തി ശിവായി കൃഷ്ണൻ നായരും മറ്റും പാഞ്ഞ എത്തി. തടു
ത്ത നിൎത്തിയപ്പൊൾ ഞാൻ അവിടെ നിന്നപാഞ്ഞ വരുമ്പൊ
ൾ എന്റെ അനന്തിരവൻ ചിണ്ടനെ വഴിക്ക കണ്ടു. ഞങ്ങൾ ര
ണ്ടാളും കൂടി ജെഷ്ഠൻ വീണ ദിക്കിൽ പൊയി ജെഷ്ഠനെ എടുത്ത
വീട്ടിൽ കൊണ്ടവന്നു അപ്പൊൾ മരിച്ചിട്ടില്ലാ നിങ്ങളെ ആരാ
കുന്നു വെടി വെച്ചത എന്ന ചൊദിച്ചപ്പൊൾ കൊരൻ ആകുന്നു
എന്നെ വെടി വെച്ചത എന്നും മറ്റും ജെഷ്ഠൻ പറയുന്നത ഇ
വിടെയുള്ള കുഞ്ഞുകട്ടികളും ഞാനും പലരും കെട്ടിട്ടുണ്ട. മെൽപ
റഞ്ഞ പ്രതിക്കാരെ കൂടാതെ ചൊഴലി അംശത്തിൽ രാമനും ചെ
റിയ രാമനും— ചന്തുവും— രയരപ്പനും— ചിണ്ടന്മെനവനും— കാഞ്ഞി
ലെരി അംശത്തിൽ കുഞ്ഞൊനും— ൟ വെടി വെക്കുന്നതിന്റെ
മുമ്പെ താലിലെ വീട്ടിൽ പാൎപ്പിക്കുകയും മെൽപ്രകാരം ജെഷ്ഠൻ
വീണ ദിക്കിൽ ഞങ്ങൾ പാഞ്ഞ ചെല്ലുമ്പൊൾ വഴിക്ക രണ്ട ഭാ
ഗമായി പത്ത പതിനഞ്ച ആള നിന്നീട്ട കണ്ടതിൽ മെപ്പടി രാ
മൻ മുതൽ ൫—ാളെ എനിക്ക തിരിഞ്ഞിരിക്കുന്നു. ശെഷം ആളുക
ളെ എനിക്ക തിരിഞ്ഞീട്ടില്ലാ മെൽ പറഞ്ഞ ൧ മുതൽ ൪ പരെ പ്ര
തിക്കാര കൂടാതെ ഇതിൽ പെര പറഞ്ഞീട്ടുള്ള ആളുകൾ ൟ കാൎയ്യ
ത്തിലെക്ക സഹായക്കാര എന്ന ബൊധിപ്പിച്ചിരിക്കുന്നു. കണ്ടി
രിക്കുന്ന സാക്ഷിക്കാരെ പെര ഇപ്പൊൾ പറഞ്ഞാൽ എന്റെ കു
ഞ്ഞന്മൻ എന്ന കാരണവര യാതൊരു പ്രകാരെണ എങ്കിലും
തെറ്റിച്ച കളയുന്നതാകകൊണ്ട സാക്ഷിക്കാരെ പെര ഇപ്പൊൾ
പറവാൻ എനിക്ക മനസ്സില്ലാ ൟ ൨൯൹ അസ്തമിപ്പാൻ രണ്ട
നാഴിക പകലെ രണ്ട തൊക്കും രണ്ട വാളും കുഞ്ഞന്മൻ കാരണ
വര കല്ല്യാടൻ കുഞ്ഞന്മന്റെ കയ്ക്കൽ കൊടുത്ത അയച്ചിരിക്കു
ന്നു ൟ കാരണവരും മക്കളും ഇതിന മുമ്പെ എന്റെ ജെഷ്ഠൻ
രയിരു എന്നവരെ കുല ചെയ്വാനും മറ്റും ഭാവിച്ച സംഗതിക്കും
മറ്റും രയിരു എന്നവര തന്നെ തുക്ടി സന്നിധാനത്തിങ്കൽ ബൊ [ 110 ] ധിപ്പിച്ച ഹരജി താലൂക്കിൽ വന്നിട്ടുള്ളതിലെ വിവരവും ഇ
പ്പൊൾ കുല ചെയ്ത കളഞ്ഞ അവസ്തയും നൊക്കുമ്പൊൾ മുമ്പെ
തന്നെ ജെഷ്ഠനെ കുല ചെയ്വാൻ നിശ്ചയിച്ചതാകുന്നു എന്ന ഇ
തിലെക്ക ദൃഷ്ടാന്തമാകുന്നു. അതുകൊണ്ട മെൽപറഞ്ഞ പ്രതിക്കാ
രെയും വിസ്താര സമയം ബൊധിപ്പിക്കുന്ന സാക്ഷിക്കാരെയും
വരുത്തി വിസ്തരിച്ച സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അപെ
ക്കുന്നു. എന്ന കൊല്ലം ൧൦൨൮ ആമത വൃശ്ചികമാസം ൨൹
മെപ്പടി ൹ക്ക ഹരജിക്കാരനൊട ചെയ്ത.
നിന്റെ ജെഷ്ഠൻ രയിരുവി | ഞാൻ ഹരജിയിൽ ബൊധി |
നെ ആരെല്ലാം കൂടി ഏത പ്രകാ | പ്പിച്ച പ്രകാരം വെടി കെട്ട |
രമാകുന്നു കുലപ്പെടുത്തിയ്ത വി | പാഞ്ഞ ചെല്ലുമ്പോൾ പ്രതി |
വരം പറാ. | കൊരൻ ഒരു തൊക്കുമായിട്ടും |
കുഞ്ഞന്മൻ ഒരു വാള എടുത്തും നമ്പി ഒര കത്തിയാള കയ്യിൽ പി
ടിച്ചും രയിരു ജെഷ്ഠൻ വീണ കിടക്കുന്ന ദിക്കിൽനിന്ന കണ്ടി
രിക്കുന്നു. കുഞ്ഞന്മൻ നമ്പി ഇവര വാളു കൊണ്ടും കത്തിയാള
കൊണ്ടും കൊരൻ അവന്റെ അരയിൽ ഉണ്ടായിരുന്ന ഒരു വെ
ള്ളി പിടി പിശ്ശാംകത്തി കൊണ്ടും കുത്തുന്നത കണ്ടിരിക്കുന്നു
ഞങ്ങൾ അടുത്ത ചെന്നാറെ കുഞ്ഞന്മൻ വാള കൊണ്ട എന്നെ
യും അമ്പുവിനെയും കൊത്തിയിരിക്കുന്നു അതിന്റെ ശെഷം
എന്നെയും അമ്പുവിനെയും താലിലെ വീട്ടിലെക്ക പിടിച്ച കൊ
ണ്ടപൊയി ആ സമയം ഞങ്ങൾ നിലവിളിച്ചു. നിലവിളി കെ
ട്ട താലൂക്ക കൊൽക്കാരനും കൊടത്തി ബത്ത ശിവായിയും പാഞ്ഞ
വന്ന തടുത്ത നിൎത്തി. അപ്പൊൾ ഞാൻ പാഞ്ഞ പ്രൊയി. പൊ
കുന്ന വഴിക്ക രയിരു ജെഷ്ഠൻ വീണതിന്റെ കുറെ തെക്ക ഭാഗം
എത്തിയാറെ അനന്തിരവൻ ചിണ്ടനെ കണ്ടു— പിന്നെ ഞാനും
ചിണ്ടനും കൂടി രയിരു ജെഷ്ഠനെ എടുത്ത വീട്ടിൽ തെക്കിന പുര
യുടെ എറയത്ത കിടത്തി. വെളക്ക കത്തിച്ച കൊണ്ടവന്ന നൊ
ക്കിയാറെ പുറത്ത കുത്തി മുറികൾ ഏല്പിച്ചും വെടി വെച്ചും മുറി
കൾ കണ്ടു ഉടനെ ഞാൻ കണ്ണനെയും കൂട്ടി തവദൂൽ അധികാ
രിയുടെ അടുക്കെ ചെന്ന വസ്തുത പറഞ്ഞു പുലരുംമ്പൊഴക്ക അ
ധികാരി എത്തി അപ്പൊഴക്ക ജെഷ്ഠൻ മരിച്ച പൊയിരിക്കുന്നു.
മെൽഎഴുതിയ ൩—ാൾ അല്ലാതെ വെറെ ആരും രയിരു ജെഷ്ഠ
നെ ചെയ്തീട്ടില്ലാ കൊരൻ വെടി വെക്കുന്നത ഞാൻ കണ്ടീട്ടില്ലാ
തൊക്കൊടു കൂടി നിൽക്കുന്നതും ഞാൻ ചെന്നതിന്റെ ശെഷം
തൊക്ക നിറക്കുന്നതും കണ്ടീട്ടുണ്ട മുതൽ സംബന്ധമായും മറ്റും
ഞങ്ങളും പ്രതിക്കാരും തമ്മിൽ മത്സര മുണ്ട അത കൂടാതെ കഴി
ഞ്ഞ തുലാമാസം ൨൦൹ പ്രതിക്കാര അന്മാമനുമായി യൊജിച്ച
പടിയിൽ കുഴിച്ചിട്ടിരിന്ന മുതലുകൾ എടുത്ത കൊണ്ടപൊയ സ [ 111 ] ങ്ങതിയാലും മത്സരമുണ്ട മുമ്പെ കൊണ്ടുപൊയ മുതൽസങ്ങ
തിക്ക അധികാരിയെ ബൊധിപ്പീച്ചിട്ടുണ്ട.
മരിച്ച രയിരു സ്ഥിരമായി | രയിരു ജെഷ്ഠൻ മുമ്പെ പെരു |
പാൎത്ത വന്നിരുന്നത എവിടെ | ങ്കുന്നിൽ ഭാൎയ്യ വീട്ടിൽ ആയി |
കലശൽ ഉണ്ടായ സ്ഥലത്ത ര | രുന്നു—മരിക്കുന്നതിന നാലഞ്ച |
യിരു എന്തിനായിട്ട പൊയി | ദിവസം മുമ്പെ വീട്ടിൽ വന്ന |
ആസമയം രയിരുവിന്റെ ഒ | വീട്ടിൽ തന്നെ പാൎപ്പായിരുന്നു. |
ന്നിച്ച വെറെ ആരെങ്കിലും | കലശൽ ഉണ്ടായ ദിവസം വ |
ഉണ്ടായിരുന്നുവൊ. | യ്യുന്നെരം കണ്ണൊത്ത കരിയി |
ലെ തൊട്ടിൽ കുളിപ്പാൻ പൊയി കുളിച്ച വരുന്ന സമയം പ്ര
തിക്കാര വഴിക്ക വെച്ച മെൽ പ്രകാരം ഒക്ക ചെയ്തു എന്ന രയിരു
ജെഷ്ഠൻ പറഞ്ഞ അറിയും അല്ലാതെ അറിയില്ലാ.
കലശൽ സമയം രയിരുവി | ചാത്തുവും— രാമൻ നമ്പ്യാരും |
ന്റെ ഒന്നിച്ച വെറെ ആരെ | ഉണ്ടായിരുന്നു എന്നും രയിരു |
ങ്കിലും ഉണ്ടായിരിന്നുവൊ എ | ജെഷ്ഠൻ പറഞ്ഞിട്ടുണ്ട. |
ന്ന ചൊദിക്കയൊ രയിരു പ | |
റകയൊ ഉണ്ടായിട്ടുണ്ടൊ |
ൟ വായിച്ച കെട്ട പ്രകാരം | |
തന്നെയൊ പറഞ്ഞത | അതെ. |
നവെമ്പ്ര ൧൯൹ ചെയ്ത.
പ്രതിക്കാരിൽ കുഞ്ഞന്മൻ—ന | കുഞ്ഞന്മൻ—നമ്പി— കൊരൻ |
മ്പി— കൊരൻ— ഇവര കഴിച്ച | ഇവര മാത്രമെ ചെയ്തിട്ടുള്ള. |
ശെഷം ആളുകൾ എന്തൊക്കെ | ശെഷം ആളുകൾ ഒന്നും ചെ |
ചെയ്തിരിക്കുന്നു | യ്തിട്ടില്ലാ ഞാൻ ബൊധിപ്പി |
ച്ചതിൽ ചിണ്ടൻ നമ്പ്യാര കലശൽക്ക നാലഞ്ച ദിവസം മുമ്പെ
താലിലെ വീട്ടിൽ വന്നിരുന്നു വീട്ടിൽനിന്ന മുളക എടുത്ത വിൽ
ക്കെണ്ട സംഗതിക്ക ആലൊചിച്ചു എന്ന കെൾക്കകൊണ്ട ചി
ണ്ടൻനമ്പ്യാരെയും കണ്ണൻ പ്രതി കൊരൻ മുതലായ്വരൊടു കൂടി
സഹായമായി നടക്കുന്നവനാകയാൽ അവന്റെ പെരും അധി
കാരിയെ ബൊധിപ്പിച്ചതും ആകുന്നു രാമറ മുതൽ ൬—ാൾ കല
ശൽ സ്ഥലത്ത വന്നവരാകുന്നു.
കണ്ണൻ ഒന്നും ചെയ്തീട്ടില്ലന്നെ | രയിരു ജെഷ്ഠൻ മുറി ഏറ്റ കി |
പറഞ്ഞുവെല്ലാ അവൻ രയി | ടക്കുന്ന വെദനകൊണ്ടും വ്യ |
രുവിനെ തൊക്ക കൊണ്ട അടി | സനംകൊണ്ടും പറഞ്ഞ സ |
ച്ച പ്രകാരം അധികാരിയൊട | മയം കൊരന്റെ പെര പറ |
പറഞ്ഞതായി അധികാരിയുടെ | യെണ്ടത കണ്ണൻ എന്ന പറ |
റിഫൊട്ടിൽ കാണുന്നു ആ സം | ഞ്ഞ പൊയ്താകുന്നു. |
ഗതി ഏതപ്രകാരം. |
അധികാരിയൊട ചൊദിച്ച | അധികാരി ഉടനെ ആ സ്ഥല |
തിൽ താൻ ആദ്യം ചെന്ന പറ | ത്ത വരുവാൻ വെണ്ടി അധി |
ഞ്ഞ സമയം രയിരു വിശെഷം | കാരിയൊട അങ്ങിനെ പറ |
പറയുന്നില്ലാ ശ്വാസം മാത്രമെ ഉ | താകുന്നു. |
ള്ളു എന്ന പറഞ്ഞിരിക്കുന്നു അ | |
ത ഏതപ്രകാരം. |
സാക്ഷി ചാത്തു മുതലായ്വര | ഇരുട്ട സമയമാകകൊണ്ട അ |
നിന്നെ കണ്ടിട്ടില്ലെന്നും പടിവ | വര എന്നെ കണ്ടിട്ടില്ലാ വയ |
യലിൽനിന്ന വിളിച്ച പറഞ്ഞ | ലിൽനിന്ന വിളിച്ച പറയു |
തെ ഉള്ളു എന്നും പറയുന്നു അത | മ്പൊൾ ഞാൻ പടിക്കിൽ ഉ |
ഏതപ്രകാരം. | ണ്ടായിരുന്നു കെട്ടിരിക്കുന്നു |
കണ്ടു എന്ന പറഞ്ഞത ഓൎമ്മ കെടാകുന്നു.
തന്റെ കാരണവര ൟ കാൎയ്യ | ഒന്നും ചെയ്തട്ടില്ലാ ആ സ്ഥ |
ത്തിൽ ഏതങ്കിലും ചെയ്തിട്ടുണ്ടൊ. | ലത്ത വന്നിട്ടും ഇല്ലാ മക്കൾ |
ക്ക അനുകൂലമാകുന്നു. ൟ കാൎയ്യത്തിൽ അന്മാമൻ അനുകൂലമുണ്ട.
ൟ കാരണവരുടെ കാൎയ്യത്തിൽ തെളിയിക്കെണ്ടതിലെക്ക സാക്ഷി
ഉണ്ടൊ എന്ന ഇനിയും അന്ന്യെഷിച്ചുണ്ടെങ്കിൽ നാളെ ബൊ
ധിപ്പിക്കാം.
തന്റെ വീട്ടിൽ എത്ര തൊക്ക | പുലിക്കാനത്ത വീട്ടിൽ ൩— കു |
വാള ഉണ്ട താലിലെ വീട്ടിൽ | ററി തൊക്കും രണ്ട വാളും താലി |
എത്ര ഉണ്ട അറിയൊ. | ലെ വീട്ടിൽ രണ്ടു തൊക്കും ഉണ്ട |
താലിലെ വീട്ടിലെക്ക അന്മാമൻ കൊടുത്തതാകുന്നു തൊക്ക അ
ങ്ങൊട്ട കൊണ്ടുപൊകാറും ഇങ്ങൊട്ട കെണ്ടവരാറും ഉണ്ട കുഞ്ഞ
ന്മനും കണ്ണനും നായാട്ടുകാരാകുന്നു അവൎക്ക എപ്പൊഴും ഇത ത
ന്നെ ആകുന്നു പ്രവൃത്തി അത കാരണവരൊട ചൊതിച്ചും ചൊ
തിക്കാതെയും ഞങ്ങൾ അറിഞ്ഞും അറിയാതെയും കൊണ്ട പൊകാ
റാകുന്നു ശൊധനയിൽ കിട്ടിയ രണ്ട തൊക്കും നാല കത്തിവാളും
എടുക്കുമ്പൊൾ ഞാൻ ഉണ്ടായിരുന്നു അതിൽ മുക്കാൽ കുറ്റി തൊ
ക്ക താലിലെ വീട്ടിലെതാകുന്നു മെക്കുഴൽ തൊക്ക വീട്ടിലെതാകു
ന്നു ആയ്ത ഒരു മാസം മുമ്പെ താലിലെ വീട്ടിൽ കൊണ്ടുപൊയ്താ
കുന്നു അതല്ലാ ആ ദിവസം കൊണ്ടുപൊയൊ എന്നും അറിയില്ലാ
കത്തി വാളുകളും താലിലെ വീട്ടിലെതാണ.
നവെമ്പ്ര ൧൫൹ ചെയ്തത.
നിന്റെ ജെഷ്യനെ കുല ചെ | |
യ്ത കാൎയ്യം തെളിവിലെക്ക കണ്ട | |
തായ സാക്ഷി ഉണ്ടെന്നും അ | |
വരെ പെര ഇപ്പൊൾ പറക ഇ | ഇപ്പൊൾ സാക്ഷിക്കാരെ പെ |
ല്ലെന്നും ബൊധിപ്പിച്ചസമയം | ര പറക ഇല്ലാ ഇവിടെ ഹാ |
അവരെ ഹാജരാക്കുവാനായി | ജരാക്കുവാനും പാടില്ലാ ശത്രു |
കല്പിച്ചീട്ടുണ്ടെല്ലൊ ഇന്നലെ | ക്കളുണ്ടാകകൊണ്ട സാക്ഷിക |
രാത്രി വരെയും ഇന്ന പത്ത മ | ളെ അവര സ്വാധീനമാക്കി ക |
ണിക്കും ഹാജരാക്കീട്ടില്ലാ എ | ളയും. |
ന്തിനായിട്ട ഇത്ര താമസം എ | |
നി എങ്കിലും ഹാജരാക്കാമൊ | |
അല്ലെങ്കിൽ സമനയച്ച ഇവി | |
ടെനിന്ന വരുത്താം. അതിന | |
എന്ത പറയുന്നു. |
നിണക്ക ബൊദ്ധ്യമുള്ള കൊ | |
ൽക്കാരെ മറ്റഒരുത്തരൊടും വി | എന്നാലും ൟ ദെശത്ത ഹാജ |
ശെഷം പറവാൻ എട കൊടു | രാക്കുവാൻ കഴിയുന്നതല്ലാ. |
ക്കാതെ കൊണ്ടുവരാൻ താക്കീതി | |
ചെയ്ത നിന്റെ ഒന്നിച്ച തന്നെ | |
അയക്കാം എന്നാൽ ഹാജരാ | |
ക്കാമൊ. |
സാക്ഷികൾ എത്രാളുണ്ട എ | സാക്ഷികൾ ൩—ാൾ ഉണ്ട ര |
ത ജാതി ഏത ദെശത്തിരിക്കു | ണ്ട നായരും ഒരു വാണിയനും |
ന്നവര. | ആകുന്നു മലവ്വട്ടം അംശത്തി |
ൽ ഉള്ള ഒരാളും കാഞ്ഞിലെരി അംശത്തിൽ ഉള്ള ഒരാളും ൟ അം
ശത്തിൽ ഉള്ള ഒരാളും ആകുന്നു സാക്ഷികൾ
ഇവര സാക്ഷിക്കാര എന്ന | ൟ സാക്ഷിക്കാര ൩—ാളും നില |
എപ്പൊൾ ഏതപ്രകാരം അറി | വിളി കെട്ട ഞാൻ ഓടി ചെല്ലു |
ഞ്ഞു. | മ്പൊൾ ൟ താഴത്തെ വയലൂ |
ടി താഴെ തെക്കൊട്ട പാഞ്ഞ പൊകുന്നു എന്നെ കണ്ടാറെ നി
ന്റെ ജെഷ്ഠനെ വെടി വെച്ച കുത്തി കൊല്ലുന്നു അതാ എന്ന
എന്നൊട വിളിച്ച പറഞ്ഞു അതകൊണ്ടാകുന്നു മെൽഎഴുതിയ
൩—ാൾ സാക്ഷി എന്ന അറിഞ്ഞത.
ഇപ്പൊൾ നിന്നൊടു കൂടി | |
കൊൽക്കാരനെ അയക്കുന്നു | ഇപ്പൊൾ കണിച്ചുകൊടുപ്പാൻ |
ഒന്നിച്ച പൊയി കാണിച്ച കൊ | മനസ്സില്ലാ. |
ടുക്കണം കഴിയുമൊ. |
നവെബ്ര മാസം ൧൭൹
സാക്ഷികളെ താൻ ഇന്ന | സാക്ഷിക്കാര ദൂരംദിക്കിൽ ഇരി |
ലെ ഹാജരാക്കാമെന്ന ബൊ | ക്കുന്നവരാണ. അവരെ വരു |
ധിപ്പിച്ച പ്രകാരം ഹാജരാക്കീ | ത്താൻ വഴിക്ക വഴിയെ ആളെ |
ട്ടില്ലാ ശെഷം അന്ന്യെഷണ | അയച്ചീട്ടുണ്ട. ഇതവരെ എ |
വിസ്താരം മിക്കവാറും തീൎന്നു | ത്തിട്ടില്ലാ ഇന്നും രണ്ടു മൂന്നാ |
എന്താകുന്നു സാക്ഷികളെ ഹാ | ളെ അയച്ചിട്ടുണ്ട. ഇപ്പൊൾ എ |
ജരാക്കാത്തത. | ത്തും ഇല്ലെങ്കിൽ നാളെ പത്തമ |
ണിക്ക എങ്ങിനെ എങ്കിലും ഹാജരാക്കാം പക്ഷെ ഞാൻ തന്നെ
പൊവാൻ വിചാരിക്കുന്നു.
നവെമ്പ്ര ൧൮൹ ചെയ്ത.
സാക്ഷികൾ ഹാജരുണ്ടൊ | സാക്ഷികൾ ഹാജരുണ്ട കാ |
ഉണ്ടെങ്കിൽ ആരെല്ലാമാകുന്നു. | ഞ്ഞിലെരി അംശത്തിൽ കെള |
പ്പനും— ചാത്തുവും— കൊയ്യം അംശത്തിൽ രാമൻ നമ്പ്യാരും ആകു
ന്നു സാക്ഷി.
ൟ സാക്ഷിക്കാര എന്ത അ | എന്റെ ഹരജിയിൽ എഴുതിയ |
റിയുന്നവരാണ. | പ്രതിക്കാരിൽ— കുഞ്ഞെന്മൻ— |
കൊരൻ— നമ്പി— രാമറ ഇവര മരിച്ചുപൊയ രയിരു ജെഷ്ഠനെ
വെടി വെച്ചും കുത്തി മുറികൾ ഏല്പിച്ചും കുല ചെയ്ത വിവരം
അറിയുന്നവരാകുന്നു.
൧ാം പ്രതി കൊരനൊട നവെമ്പ്ര ൧൬൹
അന്ന്യായം നമ്പി തന്റെയും | അന്ന്യായ ഹരജി ഞാൻ വാ |
മറ്റും മെൽ ബാധിപ്പിച്ച അ | യിച്ച കെട്ടു അതിൽ പറയു |
ന്ന്യായ ഹരജി വായിച്ച കെട്ടു | ന്നപ്രകാരം ഞാൻ അന്ന്യാ |
വെല്ലൊ അതിന എന്ത ഉത്ത | യക്കാരന്റെ ജെഷ്ഠൻ രയിരു |
രം ബൊധിപ്പിക്കുന്നു. | വിനെ കുത്തി മുറികൾ ഏല്പി |
ക്ക എങ്കിലും വെടി വെക്കുക എങ്കിലും ഒന്നും തന്നെ ഉണ്ടായീട്ടി
ല്ലാ ഉണ്ടായ വിവരം സത്ത്യം പൊലെ ബൊധിപ്പിക്കാം. കഴി
ഞ്ഞ തുലാമാസം ൨൯൹ രാത്രി അത്താഴം ഉണ്ട ഏകദെശം നാ
ലഞ്ച നാഴിക രാവ ചെന്നിരിക്കുന്നു. എന്റെ വീട്ടിൽനിന്ന പു
ലിക്കാനത്ത വീട്ടിൽ അച്ശന്റെ അടുക്കെക്ക ഒരു ചെറിയ ചൂട്ടയും
കത്തിച്ച പൊയി. വീട്ടിന്റെ തെക്ക ഭാഗം ചില്ലിത്തൊട കടന്ന
വലിയ വീട വളപ്പിൽ ഏതാൻ വെട്ടകല്ല കൊത്തി കൂട്ടിരിക്കുന്ന
കാട്ട ദിക്കിൽ എത്തുമ്പൊൾ എന്റെ മുമ്പിലായി വലത്ത ഭാഗം
വഴി വിട്ട മരിച്ച പൊയ രയിരുവും അവിടെ തന്നെ വഴിക്ക
എടത്ത ഭാഗം അന്ന്യായം നമ്പിയും അനന്തിരവൻ രാമനും—
അമ്പുവും— ചൊഴിയും— പൊക്കിണനും വെറെ ആളുകളെ വിവ
രം കിട്ടീട്ടില്ലാ നാലഞ്ച ആളുകളും കൂടി പതി ഇരുന്ന കണ്ടു ആ
ശാരി കൊൽക്ക ഒന്ന രണ്ട കൊൽഅടുത്തു. ഉടനെ മരിച്ച പൊ
യ രയിരു ഇരുന്ന ദിക്കിൽനിന്ന എണീട്ട നിന്നു. ആര അത ര
യിരുവൊ എന്ന ഞാൻ ചൊതിച്ചു. ആ എന്ന രയിരു പറഞ്ഞ എ
ന്റെ മുമ്പിൽ കൂടി എടത്തൊട്ട തെറ്റി പിൻപുറെ വന്ന എന്നെ [ 115 ] പിടിച്ച മറിച്ചിട്ടു നെഞ്ഞിൽ ഇരുന്ന എന്റെ കൊറളെ പിടിച്ചു
അപ്പൊൾ അച്ശൊ എന്നെ കൊല്ലുന്നുവൊ എന്ന വിളിച്ച ഞാൻ
വൈരം കൊടുത്ത ഞാൻ രയിരുവിന്റെ കഴുത്തും താത്തി അമ
ൎത്ത പിടിച്ചു എന്നാറെ വാ നമ്പി എന്ന രയിരു പറഞ്ഞു. നമ്പി
അപ്പൊൾ പാഞ്ഞ വന്ന പിശ്ശാംകത്തി കൊണ്ട കുത്തി അയ്യൊ
നമ്പി എന്നെയൊ കുത്തുന്നത എന്ന രയിരു ചൊതിച്ച എന്നെ
പിടി എളക്കി. അപ്പൊൾ ഞാൻ എണീട്ട വടക്കൊട്ട എന്റെ വീ
ട കെള്ളെ പാഞ്ഞു. വഴിയെ രയിരുവും പാഞ്ഞു ആ സമയം
അമ്പു അവന്റെ കൈയ്ക്കൽ ഉണ്ടായിരുന്ന തൊക്ക കൊണ്ട വെ
ടി വെച്ചു— ആ വെടി രയിരുവിന കൊണ്ട ഊയി എന്ന പറ
ഞ്ഞ അവിടെ വീണു— പിന്നെ ഞാൻ ഭയപ്പെട്ട എന്റെ വീട്ടി
ലെക്ക പാഞ്ഞ പൊയി. ക്ഷീണം കൊണ്ട എറയത്ത കിടക്കുമ്പൊ
ഴക്ക അന്ന്യായം നമ്പിയും— അമ്പുവും— രാമനും കൂടി പാഞ്ഞ വ
ന്ന ൨—ാമതും എന്റെ നെരെ കലശൽക്ക ഭാവിക്കുമ്പൊഴക്ക താ
ലൂക്ക കൊൽക്കാരൻ കണ്ണനും കൊടത്തിലെ ശിവായി കൃഷ്ണൻ
എന്ന ഒരുത്തനും കൂടി വന്ന കലശൽ അരുതെന്ന സമാധാനം
ചെയ്തു— നമ്പി മുതൽ ൩—ാൾ വീട്ടിൽനിന്ന കിഴിഞ്ഞ പൊകയും
ചെയ്തു—ഞാൻ ആദ്യം അച്ശന്റെ അടുക്കെക്ക പൊകുമ്പൊഴും എ
ന്നെ കലശൽ ചെയ്ത മടങ്ങി ഞാൻ വീട്ടിൽ വരുമ്പൊഴും എ
ന്റെ ജെഷ്യൻ നമ്പി എന്നവരും— കുഞ്ഞാൻ എന്നവരും— കൊ
ശവൻ രാമറും— ചന്തുവും— വീട്ടിൽ ഉണ്ടായിരുന്നു— പുലിക്കാനത്ത
വീട്ടിൽ അച്ശൻ സൂക്ഷിച്ചിരുന്ന മുതലകൾ മരിച്ച രയിരു അ
ന്ന്യായം നമ്പി— അനന്തിരവൻ ചാത്തു—ഇവരും അമ്പു എന്നവ
രും മറ്റും കൂടി എടുത്തകൊണ്ട പൊകയും വെറെ ഉള്ള മുതലകളും
എടുപ്പാനും അച്ശന്റെ നെരെ കലശൽക്ക ഭാവിക്കയും ചെയ്യുന്ന
സങ്ങതികളും സഹായത്തിന്ന ഒരു അംശം കൊൽക്കാരനെ ആ
ക്കിരുന്നവനെ അധികാരി വിളിച്ചു എന്നും ഒരു കൊൽക്കാരനെ
സഹായത്തിന്ന ആക്കി തരെണമെന്നും ബൊധിപ്പിച്ചതിന്റെ
ശെഷം കൊൽക്കാര ഇല്ലെന്നും ആളുകളെ വരുത്തി പാൎപ്പിച്ച
കൊള്ളെണമെന്നും കല്പിക്കുകകൊണ്ട ദിവസെന ഒന്നും രണ്ടും
ആളുകളെ ചൊറ കൊടുത്ത പാൎപ്പിച്ച വരുമാറുണ്ട— അതുകൊണ്ടാ
കുന്നു രാമറ മുതലായ്വര അന്ന അവിടെ ഉണ്ടാവാൻ സംഗതി
വന്നത. അച്ശനും അനന്തിരവനായ അന്ന്യായക്കാരൻ മുതലാ
യ്വരും തമ്മിൽ മുതൽ സംബന്ധം മത്സരം ഉള്ളതുകൊണ്ടും അച്ശ
ന്റെ ചൊൽപ്പടിക്ക ഞാനും മറ്റും താലൂക്കിൽ പൊയി അന്ന്യായം
പറകയും അവരെ നടപ്പ വിസ്താരത്തിന്ന സാക്ഷികളെയും
മറ്റും ഹാജരാക്കാൻ താലൂക്കിൽനിന്ന കൊൽക്കാരൻ വരികയും
ഇതിന ഒക്കെയും ഞാൻ ഉത്സാഹിക്കുന്നു എന്ന വിചാരിച്ചും കലശ
ൽക്ക തിലെ ദിവസം അന്ന്യായക്കാരൻ എന്നെ കണ്ട സമയം [ 116 ] ഇത്ര വെണ്ടാ നീ പടിച്ചപൊകുമെന്ന എന്നൊട പറഞ്ഞീട്ടുള്ള
തകൊണ്ടും അന്ന്യായക്കാരനും മറ്റും കൂടി മെൽ പ്രകാരം ചെ
യ്ത എന്നെയും എന്റെ ജെഷ്ഠന്മാരെയും കുടുക്കാനായി ഇങ്ങിനെ
ബൊധിപ്പിച്ചതാകുന്നു. വെറെ ഒന്നും ബൊധിപ്പിക്കാനില്ലാ.
യദാസ്ത— കുറ്റസ്ഥലത്തനിന്ന കിട്ടിയ രണ്ട ചൂട്ടയും ൟ
തടവകാരൻ അലക്കാൻ കൊടുത്തതായി മണ്ണാത്തി ചെന്മരത്തി
ഹാജരാക്കിയ രണ്ട മുണ്ടും ൟ തടവകാരനെ കാണിച്ചു.
നൊക്ക ൟ കാണിക്കുന്ന മു | മുണ്ട രണ്ടും ചൂട്ട രണ്ടും കണ്ടു, |
ണ്ടുകളും ചൂട്ടകളും ഏത. | മുണ്ട രണ്ടും എന്റെതാകുന്നു. |
ചൂട്ടയിൽ ൟ ചെറിയ ചൂട്ട ഞാൻ വീട്ടിൽനിന്ന പൊകുമ്പൊൾ ക
ത്തിച്ചകൊണ്ടപൊയ്താകുന്നു മുണ്ടിൽ ഒന്ന ചുറ്റിരുന്നു. ഒന്ന പു
തച്ചിരുന്നു. അങ്ങിനെ ആകുന്നു പൊയ്ത— ഞാനും രയിരുവും ത
ന്മിൽ പിടിച്ച മറിഞ്ഞ വീണ സമയം അന്ന്യായക്കാരൻ കുത്തി
മുറിച്ച ചൊര പൊയപ്പൊൾ എന്റെ മുണ്ടിലും ചൊരയയ്താകു
ന്നൂ. ആ മുണ്ടുകൾ രണ്ടും ഞാൻ അലക്കാൻ കൊടുത്തിട്ടില്ലാ സ്ത്രീ
കൾ ആണ കൊടുത്തത.
ൟ വായിച്ച കെട്ടത പറ | |
ഞ്ഞ പ്രകാരമൊ. | പറഞ്ഞ പ്രകാരം തന്നെ. |
യദാസ്ത— ൟ തടവകാരന്റെ ശരീരം നൊക്കി കണ്ടതിൽ എ
ടത്തെ കയ്യിന്റെ മടക്കിന കൈവിരൽക്ക രണ്ട വിരൽക്ക മിതെ
തുമര പരിപ്പ വട്ടത്തിൽ ഒരു ദിക്കിലും മടക്കിന്ന താഴെ അകം ത
ണ്ടക്ക ഒരു വെള്ളി പണത്തൊളം വട്ടത്തിൽ ഒരു ദിക്കിലും തീ
പൊള്ളിയും എടത്തെ കയ്യിന്റെ കയ്പിലക്ക താഴെ മുള്ളകൊണ്ട
പാറിയ പൊലെയും വലത്തെ വാരിക്ക അല്പം ഉരഞ്ഞ പൊട്ടിയും
കഴുത്തിൽ നഖം തട്ടി അല്പം മുറിഞ്ഞതായും വലത്തെ കാലിന്റെ
തുടക്കും മുട്ടിന താഴെയും മൂന്ന ദിക്കിൽ തൊല തരണ്ടി പൊട്ടി
യും കണ്ടു. ഇതകൾ എങ്ങിനെ ഉണ്ടായി എന്ന തടവകാരനൊ
ട ചൊതിച്ചതിൽ മരിച്ച രയിരുവും താനും തന്മിൽ പിടിച്ച മറി
ഞ്ഞ വീണ സമയം നഖം തട്ടിയും കല്ല മുള്ള മുതലായ്ത തട്ടിയും
ചൂട്ടയിലെ തീപൊരി തട്ടിയും ഉണ്ടായ്ത എന്ന പറഞ്ഞിരിക്കുന്നു. [ 117 ] THE
MALAYALAM READER
PART III
ചിറക്ക താലൂക്ക കച്ചെരിയിൽനിന്ന ൧൮൫൩ ജൂലായി ൩൧൹
കല്പിച്ച തീൎപ്പ.
അന്ന്യായം പൂശാരി പെരുമാൾ മുതൽ ൩–ാൾ
പ്രതി കണിശൻ കുഞ്ഞമ്പു മുതൽ ൪–ാൾ.
ചിറക്ക കൊവിലകം വക കൊറൊളി ദെശത്ത കരപറമ്പ
൧൦൧൪ാമതിൽ ഒന്നാം അന്ന്യായക്കാരന്റെ ജെഷ്ഠൻ പയ്യാവൂരി
കുഴിക്കാണത്തിന്ന വാങ്ങി നാല ഭാഗവും മതിൽ കിള കഴിച്ച ഏ
താൻ തയ്യ വെക്കുകയും പിന്നെ അവൻ മരിച്ച പൊകകൊണ്ട
തങ്ങൾ പിടിപ്പത അനുഭവങ്ങൾ വെച്ചുണ്ടാക്കി നടന്നവരിക
യും ചെയ്യുന്നതിൽ ൧൦൨൮ കൎക്കിടകം ൪൹ക്ക ൫൩ാമത ജൂലാ
യി ൧൮൹ പകൽ പ്രതിക്കാര ബലമായി രണ്ട തൈ വെക്കുക
യും വാക്കെറ്റം പറകയും ചെയ്ത പ്രകാരം അന്ന്യായം.
ൟ കാൎയ്യത്തിൽ അന്ന്യായ വക്കീലൊടും ൧–ം ൩–ം പ്രതികളൊ
ടും സാക്ഷികളൊടും വിസ്തരിക്കുകയും ൧൦൧ൻാമത കൎക്കിടകം
൨൫൹ ൧ാം അന്ന്യാക്കാരന്റെ ജെഷ്ഠൻ പയ്യാവുരിക്ക കൊ
വിലകം കാൎയ്യസ്തൻ എഴുതിയ്തായ ഒരു ശീട്ടും ൧൦൧൯ാമതിൽ മൊ
ടൻ ഉണ്ടാക്കിയ്തിന്ന മെപ്പടി പയ്യാവൂരി പെരിൽ നടപ്പായി പൈ
മാശി ചെയ്തതിന്ന ആ കൊല്ലം കന്നിമാസം ൨൯൹ എഴുതി
കൊടുത്ത ഒരു ശീട്ടും അന്യായ വക്കീൽ ഹാജരാക്കി കാണിച്ച
ത പകൎത്ത വാങ്ങി വിസ്താരത്തിൽ ചെൎക്കുകയും ചെയ്തു. ൟ കാ
ൎയ്യത്തിന്നുണ്ടായ വിസ്താരം മുതലായ്ത നൊക്കുകയും അന്ന്യെഷി
ക്കുകയും ചെയ്തതിൽ അന്ന്യായത്തിൽ പറയുന്ന പറമ്പ കൊവി
ലകത്ത നിന്ന സന്മതിച്ച വാങ്ങി ൧൦൦൭–ാമത മുതൽക്ക മരിച്ച
പൊയ പയ്യാവുരി കൈവശമായി നടന്നവരികയും ൧൦൧൯ൽ
കുഴിക്കാണത്തിന്ന എഴുതി വാങ്ങി കിളച്ച അനുഭവങ്ങൾ വെച്ച
ത രക്ഷ ചെയ്യാതെ നഷ്ടപ്പെട്ട പൊകയും പയ്യാവുരി മരിച്ച
പൊകയും ചെയ്കയാൽ ഇപ്പൊൾ അന്ന്യായക്കാര തൈ വച്ചു
ണ്ടാക്കി നടന്ന അനുഭവിച്ച വരുന്നതാണെന്നും ൟ പറമ്പ ത
ന്റെ പറമ്പിന സമീപമാകയാൽ വിലക്ക തരെണമെന്ന ഒന്നാം
പ്രതി പലപ്പൊഴം പറഞ്ഞത അന്ന്യായക്കാര അനുസരിക്കായ്ക
കൊണ്ട തകരാറുചെയ്യുന്നതാണെന്നും മറ്റും അന്ന്യായ വക്കീലും. [ 118 ] ൟ പറമ്പ ജന്മിയായ നീലിയത്ത അകത്തൂട്ട നമ്പിയൊട
൧൦൨൭ മിഥുന മാസത്തിൽ താൻ ജന്മം വാങ്ങി ആ മാസത്തിൽ ത
ന്നെ തൈ പുലാവ മുതലായ്ത വെച്ചതിൽ മൂന്ന തൈ ഒഴികെ ശെ
ഷം ഒക്കെയും നഷ്ടം വന്ന പൊകകൊണ്ട ൟ കൊല്ലം മിഥുന മാ
സത്തിൽ ൨൭ തയ്യും നാല പുലാവും വെച്ച നടന്ന വരുന്നതാ
ണെന്നും തനിക്ക ജന്മം തരുന്നതിന്ന മുമ്പെ പറമ്പ മൂന്ന ഭാഗം
കിളച്ചിരിക്കുന്നു എന്നും മറ്റും ഒന്നാം പ്രതിയും വാദിക്കുകയും.
തനിക്ക പറമ്പ ന്മെൽ അവകാശവും തൎക്കവും ഇല്ലെന്നും ഒ
ന്നാം അന്ന്യായക്കാരന്റെ ജെഷ്ഠൻ പയ്യാവുരി ൩–൪ കൊല്ലം മു
മ്പെ മരിക്കുന്നവരെക്കും പറമ്പ അവൻ നടന്നവരുന്നത കണ്ടി
രിക്കുന്നു എന്നും മറ്റും ൩–ാം പ്രതി ബൊധിപ്പിക്കുകയും ചെയ്തി
രിക്കുന്നു. അന്ന്യായഭാഗം വാദത്തിലെക്ക ഗുണമായി ആ ഭാ
ഗം വിസ്തരിച്ച സാക്ഷികളാലും അന്ന്യായ വക്കീൽ ഫയലാക്കി
യ രെഖകളാലും ൩–ാം പ്രതിയുടെ വാക്കിനാലും അന്ന്യെഷണ
ത്താലും പറമ്പ അന്ന്യായക്കാരുടെ കൈവശമാണെന്ന വെടി
പ്പായി തെളിഞ്ഞിരിക്കുന്നു. ഒന്നാം പ്രതി ഉണ്ടെന്ന പറയുന്ന ആ
ധാരം കാണിച്ചിട്ടീല്ലെന്ന മാത്രമല്ലാ അവൻ ബൊധിപ്പിച്ച രണ്ട
സാക്ഷികളിൽ ഒന്നാം സാക്ഷി അന്ന്യായ ഭാഗം വാദത്തിലെ
ക്ക ഗുണമായും ൨–ാം സാക്ഷി ഒന്നും അറിയില്ലെന്നും ആകുന്നു
ബൊധിപ്പിച്ചിരിക്കുന്നത. വെറെ യാതൊരു തെളിവും കൊടുപ്പാ
ൻ ൧–ാം പ്രതിയാൽ കഴിഞ്ഞിട്ടുമില്ലാ ൟ സങ്ങതികളാലും അന്ന്യാ
യപ്പെട്ട പറമ്പ അന്ന്യായക്കാര കീഴുക്കട പ്രകാരം നടക്കുന്നതിൽ
ആരും യാതൊരു തകരാറും ചെയ്തപൊകരുതെന്നും ൧–ാം പ്രതി വി
ചാരിക്കുന്നവകാശം സീവിൽ വ്യവഹാരത്താൽ നിവൃത്തി വരു
ത്തെണ്ടത എന്നും പൊലീസ്സ ഒന്നും ഉണ്ടായിട്ടില്ലെന്ന കാണുന്ന
തിനാൽ പിടിച്ച പ്രതികളെ വിട്ടയപ്പാനും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.
ചിറക്കതാലൂക്ക പൊഴാതി അംശം എടച്ചെരി ദെശത്തിരിക്കും
കണിശൻ കുഞ്ഞമ്പു ബൊധിപ്പിക്കുന്ന ആഫീൽ ഹരജി— കൊ
ഠോളി കരപറമ്പ എന്ന പെര വിളിച്ച എന്റെ പുതിയ വീട പറ
മ്പിന്ന അന്ന്യായം പൂശാരി പെരുമാൾ മുതൽ ൩–ാൾ നടപ്പാൻ
ചിറക്കതാലൂക്ക കച്ചെരിയിൽ നിന്ന ൫൩ ജൂലായി ൩൧൹ കല്പി
ച്ച തീൎപ്പ വിസ്താരം മുതലായ്ത എന്റെ അപേക്ഷയിന്മെൽ സ
ന്നിധാനം മുമ്പാകെ വരുത്തിപരിശൊധിച്ച വരുന്നതുമുണ്ടെ
ല്ലൊ. തീൎപ്പ നടപ്പിന്നും സത്ത്യത്തിനും കെവലം വിരൊധവും
ന്യായ രഹിതവുമായിട്ടുള്ളതാകുന്നു എന്ന സന്നിധാനത്തിങ്കൽ
പ്രത്യക്ഷമായി ബൊധിക്കത്തക്ക നെരായ ചില സംഗതിക [ 119 ] ൾ ചുരുക്കുമായി ഇതിന്ന താഴെ എഴുതുന്നത ഒക്കയും നെരൊ അ
ല്ലയൊ എന്ന സത്ത്യം അറിഞ്ഞ താലൂക്ക തീൎപ്പ മാറ്റി സങ്കടം തീ
ൎത്ത രക്ഷിക്കെണ്ടതിന്ന എത്രയും സങ്കടത്തൊടു കൂടി അപെക്ഷി
ക്കുന്നു. ൧– തീൎപ്പിൽ പറയുന്ന പറമ്പ ജന്മിയായ നീലിയത്ത ന
മ്പികയ്ക്കൊറൊട ഞാൻ പിടിപ്പത ദ്രവ്യം കൊടുത്ത ജന്മം വാങ്ങി
൧൦൨൭ മിഥുനമാസത്തിൽ ഏതാനും തൈ പിലാവ മുതലായ്ത വെ
ച്ചതിൽ മൂന്ന തൈ ഒഴികെ ശെഷം ഒക്കെയും നഷ്ടം വന്ന പൊ
കകൊണ്ട ൟ കഴിഞ്ഞ മിഥുനമാസത്തിൽ ൨–ാമത ൨൭– തയ്യും
നാല പിലാവും വെച്ച ഞാൻ നടന്ന വരുന്നതാകുന്നു. അത അ
ന്ന്യായക്കാൎക്കാകട്ടെ അവൎക്ക കുഴിക്കാണത്തിന്ന കൊടുത്ത പ്രകാ
രം പറയുന്ന ചിറക്ക കൊവിലകത്തക്കാകട്ടെ ൟ പറമ്പിന്ന യാ
തൊരു അവകാശവും നടപ്പും ഉള്ളതല്ലാ ൨– അന്ന്യായ ഭാഗം ന
ടപ്പാൻ താലൂക്കിൽനിന്ന കല്പിച്ച കാണുന്ന മുഖ്യമായി തീൎപ്പിൽ
പറയുന്നത ൧ കൊവിലകം കാൎയ്യസ്തൻ ൧൦൧൯ൽ ൧ാം അന്ന്യാ
യക്കാരന്റെ ജെഷ്ഠൻ പയ്യാവുരി പെരിൽ എഴുതിയ്തായ ഒരു ശീ
ട്ട ൨– ആ കൊല്ലത്തെമൊടൻപൈമാശി ശീട്ട ൟ രെഖകളാകുന്നു.
ൟ പറമ്പ ഞാൻ ജന്മം വാങ്ങി നടപ്പ തുടങ്ങിയ്തകൊണ്ടുള്ള അ
സൂയ്യയിന്മെൽ എന്നൊട ഏത വിധെന എങ്കിലും പിടിച്ച പറി
ച്ച എടുപ്പാൻ നെരം നൊക്കി നിൽക്കുന്ന കൊവിലകം കാൎയ്യസ്ത
ൻ മരിച്ചപൊയ പയ്യാവുരി പെരിൽ പൈമാശി ഉള്ള വെറെ പറ
മ്പിന്റെ പെര ചെൎത്ത ൧ാം നമ്പ്ര രെഖ പിന്നെ നിൎമ്മിച്ചുണ്ടാക്കി
അന്ന്യായക്കാൎക്ക കൊടുത്ത ആ ക്രിത്രിമ രെഖ സ്ഥിരപ്പെടുത്തെ
ണ്ടതിലെക്ക ചില കാൎയ്യസ്തന്മാരെ സ്വാധീനത്തിൽ വെച്ച അ
ന്ന്യായക്കാരെ കൊണ്ട ഇപ്രകാരം ഒരു അന്ന്യായം തുടങ്ങിച്ച ഇ
ഷ്ടപ്രകരം സാക്ഷികളെകൊണ്ട പറയിച്ചതും ആയ്ത പ്രമാണി
ച്ചു ആ ഭാഗം തീൎപ്പ കൊടുത്തതും ആകുന്നു ആ രെഖ ഒരുനാളും
പ്രമാണിക്കതക്കതല്ലാ.
൩– ൨–ാം നമ്പ്ര പൈമാശി ശീട്ട ൟ അന്ന്യായപ്പെട്ട പറമ്പിന്നു
ള്ളതല്ലാ. ൟ കരപറമ്പ എന്ന പെരായിട്ട തന്നെ ഇതിന്റെ നെ
രെ വടക്ക ഒരു പറമ്പ ഉണ്ട. അതിൽ ൧൦൧൯ാമതിൽ ഉണ്ടാക്കി
യ മൊടൻ പയ്യാവുരി പെരിൽ പൈമാശി ചെയ്തിരിക്കുന്നു. ആ
യ്ത സമീപസ്തന്മാര മുതലായ്വരൊട വിസ്തരിച്ചാൽ തന്നെ വെടി
പ്പായി തെളിയുന്നതാകുന്നു. ൪– ഞാൻ ബൊധിപ്പിച്ച രണ്ട സാ
ക്ഷിക്കാരിൽ ഒരു സാക്ഷി അന്ന്യായഭാഗവും ഒരു സാക്ഷി ഒന്നും
അറിയില്ലെന്നും പറഞ്ഞിരിക്കുന്ന പ്രകാരം തീൎപ്പിൽ പറയുന്നു.
ഞാൻ ഹെഡപൊലീസാപ്സര അവർകളൊട നാലദിവസത്തെ
അനുവാദം വാങ്ങി ഒരാൾ മരിച്ച പൊയ നിമിത്തം കൊട്ടയത്ത
പൊയിരുന്നപ്പൊൾ ആകുന്നു സാക്ഷി വിസ്തരിച്ചത. എന്റെ
സാക്ഷി ആധാരങ്ങൾ ആ പുലകളി അടിയന്തിരം കഴിഞ്ഞു മ [ 120 ] ടങ്ങി എത്തിയ ഉടനെ ഞാൻ തന്നെ ഹാജരാക്കാമെന്ന അപെ
ക്ഷിച്ചത സമ്മതിച്ച പൊയ്തിൽ പിന്നെ സാക്ഷിക്കാരെ വരുത്തി
ഇഷ്ടപ്രകാരം പറയിച്ചതാകുന്നു എന്ന മാത്രമല്ലാ. ൨–ാം സാക്ഷി
ഞാൻ വിസ്താരത്തിൽ ബൊധിപ്പിച്ചതുമല്ലാ. ൩–ാം പ്രതി അന്ന്യാ
യഭാഗം ഗുണമായി പറഞ്ഞിരിക്കുന്നു എന്ന തീൎപ്പിൽ പറയുന്നു
എന്റെ കൈവശമായി നടന്ന വരുന്ന മെപ്പടി പറമ്പ കൊവി
ലകം ജന്മമാക്കി കൈയ്കലാക്കാമെന്ന ദുൎമ്മൊഹം വിചാരിച്ച വ
രുന്ന അന്ന്യായക്കാരുടെയും മറ്റും ഇഷ്ടം സാധിക്കെണ്ടതിലെ
ക്ക പ്രതി ഭാഗം സന്മതം കൂടി ഉണ്ടെന്ന വരുത്താൻ യാതൊരു
അവകാശമില്ലാത്ത കൊവിലകം കാൎയ്യസ്തന്റെ സ്വാധീനത്തി
ലിരിക്കുന്ന ചിലരെ കൂടി അന്ന്യായത്തിൽ പ്രതിയാക്കി ചെൎത്ത
അതിൽ ൩–ാം പ്രതിയെ കൊണ്ട മെൽ പ്രകാരം പറയിച്ചതാകു
ന്നു. ൟ കാൎയ്യത്തിൽ എനിക്ക സത്ത്യം ചെയ്വാനും കെൾപ്പാനും
മനസ്സുണ്ട. അതുകൊണ്ട ൟ എല്ലാ സംഗതികളും ദയയൊടു കൂടി
നൊക്കിയും ഞാൻ ഹാജരാക്കുന്ന സാക്ഷികളൊടും പറമ്പിന്റെ
സമീപസ്തന്മാരൊട്ടം ജന്മിയൊടും മറ്റും വെണ്ടുന്ന വിസ്താരം
ചെയ്തും സത്ത്യം അറിഞ്ഞ ന്യായ രഹിതമായും പക്ഷമായും ക
ല്പിച്ചീട്ടുള്ള താലൂക്ക തീൎപ്പ മാറ്റി ഞാൻ കിഴുക്കടപ്രകാരം നടപ്പാൻ
കല്പന ഉണ്ടായി സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന എത്രയും സ
ങ്കടത്തൊടു കൂടി അപെക്ഷിക്കുന്നൂ. എന്ന കൊല്ലം ൧൦൨൯മത തു
ലാമ സം ൩൹
൧൮൫൩മത ജൂൻ മാസം ൧൮൹ കണ്ണൂര
പൊലീസാമീൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി.
അന്ന്യായം ചാമൻ.
പ്രതി
൧ കുറുവൻ മുതൽ ൬–ാൾ.
ഒതയമങ്ങലം കൊവിലകം വക കാവുന്താഴ എന്നെയും ചെ
റിയ നെല്ലിക്ക എന്നെയും നെല്ലിക്കാമൂല എന്നെയും പെരകളാ
യ മൂന്ന നിലങ്ങളിൽ നാട്ടി പണിക്കായി കാലിപൂട്ടുമ്പോൾ
൧൦൨൮മത എടവമാസം ൪൹ക്ക ൧൮൫൩ാമത മൈമാസം ൧൬൹
പകൽ പ്രതികൾ വന്ന എറകാലികൊത്തി അറുക്കയും പിടിച്ച
തള്ളിഅടിക്കയും പണിവിരൊധിക്കയും ചെയ്തു എന്ന ജൂൻ
൬൹ അന്ന്യായം.
അന്ന്യായക്കാരൻ എടവം ൬൹ ഹെഡ അസിഷ്ടാണ്ട മജി
സ്ത്രെട്ട സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജി പ്രത്ത വി
സ്താരത്തിന്നായി കല്പനയൊടു കൂടി എത്തി ഹരജിക്കാരൻ ക
ണ്ണാടി പറമ്പ അംശത്തിലിരിക്കുന്നവനാകയാൽ അവനെ വരു [ 121 ] ത്തി അയപ്പാനായി ഹരജി എത്തിയ അന്ന തന്നെ ചിറക്കതാ
ലൂക്കിലെക്ക എഴുതി അയച്ച ജൂൻ ൬൹ കണ്ണാടി പറമ്പ അം
ശം അധികാരിയുടെ റിഫൊട്ടൊടുകൂടി എത്തിഅന്ന്യായം വാങ്ങി
യ്താകുന്നു. കലശൽ കുറ്റവും അന്ന്യായക്കാരൻ നിലങ്ങൾ നട
ക്കുന്നതിലെക്കും തെളിവിലെക്ക കണ്ണാടിപറമ്പ അംശത്തിലിരി
ക്കുന്നവരായ ൨ സാക്ഷികളെ അന്ന്യായക്കരൻ ബൊധിപ്പി
ച്ചു
അവരൊട വിസ്തരിച്ചതിൽ നിലം നടപ്പിനെ കുറിച്ച യാതൊ
ന്നും അറിയില്ലന്ന ബൊധിപ്പിച്ചു. കലശൽ കാൎയ്യത്തിൽ അവര
അന്ന്യായക്കാരന ഗുണമായി പറയുന്നുണ്ടെങ്കിലും ആവാക്ക പ്ര
തികളെ ശിക്ഷയിൽ ഉൾപ്പെടുത്താൻ മതിയായിട്ടുള്ളതും അല്ലാ.
അന്ന്യായക്കാരന്റെ മുഖ്യമായ വാദം കിഴുക്കട കാരണവന്മാര
നടന്നിരിക്കുന അന്ന്യായപ്പെട്ട നിലങ്ങൾ ഇന്ന കാരണ
സ്ഥാനം തനിക്കാകകൊണ്ടും നിലത്തിന്റെ ജന്മിയായ ഒതയമ
ങ്ങലം കൊവിലകം രാജാവ അവർകളുടെ തിരുവെഴുത്തുംപ്പടിക്ക
ൟ കൊല്ലം നിലങ്ങൾ തന്റെ കൈവശം വന്നിരിക്കകൊണ്ടും
നിലത്തിൽ ൟ കൊല്ലം വിത്ത എറക്കിയത താനാകുന്നു എന്നും
ആകുന്നു— കഴിഞ്ഞ കൊല്ലംവരെ അന്ന്യായപ്പെട്ട നിലങ്ങൾ
കൈവശമുണ്ടായിരുന്ന കാരണവൻ അമ്പുട്ടി മരിച്ചതിന്റെ
ശെഷം തനിക്ക വെറെ പ്രവൃത്തി ഉണ്ടായ നിമിത്തം അനന്തി
രവനായ ൧ാം പ്രതിയെകൊണ്ട നിലം നടത്തിച്ച വന്നു എന്നും
ഇതിൽ ഏതാൻ നിലം വെറെ കുടിയാന്മാര നടക്കുന്നവരിൽ ൧–
ചാമൻ— ൨ കൊട്ടൻ— ൩ അമ്പു ഇവരെ കൊണ്ട ഒഴിപ്പിച്ച വാങ്ങി
രിക്കുന്നു എന്നും മറ്റും അന്ന്യായക്കാരൻ അധികമായിം ബൊ
ധിപ്പിച്ചിരിക്കുന്നു—
ൟ അവസ്തയാൽ കിഴുക്കടയിൽ നിലം അന്ന്യായക്കാരൻ
കൈവശം ഉണ്ടായിരുന്നില്ലെന്ന വ്യവസ്തവന്നു. അന്ന്യായക്കാ
രൻ ബൊധിപ്പിച്ച അസ്സൽ ആധാരങ്ങളുടെ പകൎപ്പുകൾ എടു
ത്ത ൧– മുതൽ ൫ വരെ നമ്പ്ര ഇട്ട വിസ്താരത്തിൽ ചെൎത്തു. ൧ാം
നമ്പ്ര ൧൦൨൮ മീനം ൧൩൹ അന്ന്യായപ്പെട്ട നിലങ്ങൾക്ക ൧൫൦
പണം കൊഴുക്കാണം വാങ്ങി അന്ന്യായക്കാരന നടപ്പിന്നായി
ജന്മി രാജാവവർകൾ എഴുതികൊടുത്ത ആധാരവും ൨–ാം നമ്പ്ര
അന്ന്യായക്കാരന്റെ കാരണവൻ കുഞ്ഞിക്കൻ മെപ്പടി നില
ങ്ങൾ നടന്ന വന്നതിൽ ബാക്കിയുള്ള വാരം വകയിൽ ൨൫൦ എട
ങ്ങഴി നെല്ല അന്യായക്കാരൻ കൊടുത്തതിന്ന കൊവിലകം കാ
ൎയ്യസ്തൻ കണ്ണൊത്ത നമ്പി മെപ്പടി കൊല്ലം മാസം ൹ എഴുതി
കൊടുത്ത പുക്ക ശീട്ടും ൩–ാം നമ്പ്ര അന്ന്യായപ്പെട്ട നെല്ലിക്കമൂല
നിലത്തിൽനിന്ന ൫൦– നെല്ല വാരത്തിന്റെ നിലം അന്ന്യായ
ക്കാരന്റെ കാരണവൻ ആമ്പുട്ടി മത്തിക്ക നടപ്പിന കൊടുത്ത വ [ 122 ] ക ൨൭ലെ വാരം നെല്ല ഇന്ന അളവ തന്നിരിക്കുന്നു എന്നും നി
ലം ഒഴിഞ്ഞ തന്നെക്കാമെന്നും ൧൦൨൭ ചിങ്ങം ൨൹ എഴുതി കൊ
ടുത്ത ആധാരവും ൪ാം നമ്പ്ര ൩–ാം നമ്പ്രാധാരത്തിൽ പറയുന്ന
നിലത്തിൽനിന്ന ൬൦ നെല്ല വാരത്തിന്റെ നിലം നടന്ന വക
വാരം തുലാമാസം ഉള്ളന്നെ തന്നെക്കാമെന്നും നിലം നടക്കുന്ന
തിന്ന വിരൊധമില്ലെന്നും മെപ്പടി കൊല്ലം മാസം ൹ൽ കൊട്ടൻ
അന്ന്യായക്കാരന എഴുതി കൊടുത്ത ആധാരവും— ൫–ാം നമ്പ്ര അ
ന്ന്യായപ്പെട്ട കാവുന്താഴ നിലത്തിൽ ൧൨൦ നെല്ല വാരത്തിന്റെ
നിലം നടന്നവക വാരം തുലാമാസം ഉള്ളന്നെ തന്നകൊള്ളാമെ
ന്നും നിലം നടക്കുന്നതിന്ന വിരൊധമില്ലെന്നും മെപ്പടി കൊല്ലം
മാസം ൹ൽ അമ്പു അന്ന്യായക്കാരന എഴുതി കൊടുത്ത ആധാര
വും ആകുന്നു.
൧ാം നമ്പ്ര ആധാരത്താൽ അന്ന്യായപ്പെട്ട നിലങ്ങളിന്മെൽ
അന്ന്യായക്കാരൻ പുതിയ നടപ്പിന്ന പ്രവെശിച്ചത എന്ന വെ
ളിവായിരിക്കകൊണ്ട ആ ആധാരവും അതിനെ പറ്റിയുള്ള ൨–ാം
നമ്പ്ര ആധാരവും ൩ മുതൽ ൫– വരെ നമ്പ്ര ആധാരങ്ങളും എഴു
തി കൊടുത്തവരായ മെൽ പെര കാണിച്ചവര ആ ആധാരങ്ങളാ
കട്ടെ അന്ന്യായക്കാരന്റെ അവകാശത്തെയാകട്ടെ അശെഷ
വും സന്മതിച്ചീട്ടില്ലായ്കയാൽ അതകളും അന്ന്യായക്കാരന്റെ വാ
ദത്തിലെക്ക യാതൊരു ബലവും കൊടുക്കുനില്ലെന്ന തന്നെയ
ല്ലാ ൩– മുതൽ ൫– വരെ നമ്പ്ര ആധാരങ്ങൾ ആന്ന്യായക്കാരൻ
ഫയലാക്കിയ്തകൊണ്ട അതകളിൽ എഴുതി കാണുന്ന നിലങ്ങൾ
ആവക കുടിയാന്മാൎക്ക നടപ്പുണ്ടെന്ന മുഖ്യമായി വിചാരിക്കെണ്ട
തും ആകകൊണ്ട ൟ അവസ്ത അന്ന്യായക്കാരന്റെ വാദത്തി
ന്ന ദൊഷമായും വന്നിരിക്കുന്നു. ആദ്യം അന്ന്യായക്കാരൻ ഹെ
ഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ കൊടുത്ത ഹരജിയിൽ മുണ്ടെരി
അംശം അധികാരി പ്രതികൾക്ക പക്ഷമെന്ന പ്രസ്താപിച്ചത
കൊണ്ട ആയധികാരിയെ ഇതിൽ നിന്ന ഉപെക്ഷിച്ച അയൽ
അംശമായ എളയാപൂര അംശം അധികാരി ആ സ്ഥലത്ത പൊ
യി അന്ന്യെഷിച്ച റപ്പൊട്ട ചെയ്വാനും നിലത്തിന്റെ സമീപ
സ്തന്മാരെയും പ്രതിക്കാരെയും അയപ്പാനും അയച്ച കല്പനക്ക അ
ത പ്രകാരം നടന്ന അയാൾ ബൊധിപ്പിച്ച റപ്പൊട്ടും വിസ്താര
ത്തിൽ ചെൎത്തു. ആ റിഫൊട്ടിൽ അന്ന്യായപ്പെട്ട നിലങ്ങൾ ഒ
ന്നാം പ്രതിയുടെ കാരണവന്മാരും അവര മരിച്ചതിന്റെ ശെഷം
൧ാം പ്രതിയും കൊട്ടൻ മുതൽ ൪ാളും നടന്ന വരുന്നു എന്നും മ
റ്റും ആകുന്നു. ഇവരൊടും അധികാരി അയച്ച സമീപസ്തന്മാ
രൊടും ൧ാം പ്രതി കുറുവനൊടും വിസ്തരിച്ചു. ൧ാം പ്രതി അന്ന്യാ
യക്കാരന്റെ വാദം ഒന്നും സന്മതിച്ചീട്ടില്ലാ. 'കാരണവന്മാര മരി
ക്കുന്നവരെ അവരും മരിച്ചതിൽ പിന്നെ താനും നടന്ന കൊവ [ 123 ] ലകം കാൎയ്യസ്തൻ നമ്പി വക്കൽ വാരം കൊടുത്ത വരുന്നു എന്നും
കൊവിലകത്തനിന്ന നിലം നടപ്പിന കാരണവന കിട്ടിയ ആ
ധാരം പുരവെന്ത പൊയ കൂട്ടത്തിൽ വെന്തപൊയി എന്നും വാ
രം കൊടുത്തതിന്ന കിട്ടിയ ശീട്ടുകൾ ഉണ്ടെന്നും— തന്റെ വാദം
തെളിയിണ്ടതിലെക്ക അധികാരി അയച്ചവര തന്നെ സാക്ഷിയാ
ണെന്നും ബൊധിപ്പിച്ചു. ഇതിൽ അമ്പുവും— തൊലനും അന്ന്യാ
യത്തിലെ ൩–ം ൬–ം പ്രതികളാകുന്നു അന്ന്യായപ്പെട്ടതിൽ കാവു
ന്താഴ നിലത്തിൽ ൧൨൫– നെല്ല വാരത്തിന്റെ നിലം ൧ാം പ്രതി
യുടെ കാരണവൻ അമ്പുയൊട പാട്ടത്തിന്ന വാങ്ങി നടന്ന വ
രുന്നു എന്ന അമ്പുവും— ൧ാം പ്രതിയുടെ കാരണവൻ കുഞ്ഞിക്ക
നൊട നെല്ലിക്കാമൂല ൪൦ നെല്ല വാരത്തിന്റെ നിലം പാട്ടത്തി
ന്ന വാങ്ങി നടന്ന വരുന്നു എന്ന തൊലനും ചെറിയ നെല്ലിക്കാ
മൂല നിലത്തിൽ ൬൦ നെല്ലിന്റെ വാരം നിലം കുഞ്ഞിക്കനൊട പാ
ട്ടത്തിന്ന വാങ്ങി നടന്നവരുന്നു എന്ന കൊട്ടനും നെല്ലിക്കാമൂല
നിലത്തിൽ ൫൦ നെല്ല വാരത്തിന്റെ നിലം കുഞ്ഞിക്കനൊട വാ
ങ്ങി നടന്ന വരുന്നു എന്ന മത്തിയും ബൊധിപ്പിക്കുന്നു— അയൽ
കൃഷിക്കാരായ സാക്ഷികളുടെ വാക്ക ൧ാം പ്രതിയുടെയും ശെഷം
ൟ പെര കാണിച്ച നാല ആളുകളെയും വാദത്തിന്ന തെളിവാ
യിട്ടും ആകുന്നു. ൧ാം പ്രതി ൮– ആധാരങ്ങൾ കാണിച്ചതിന്റെ
പൎപ്പുകൾ എടുത്ത വഴിക്ക വഴിനമ്പ്രിട്ട ൟ വിസ്താരത്തിൽ
ചെൎത്തു അതിൽ ൧ാം നമ്പ്ര അന്ന്യായപ്പെട്ട നിലങ്ങളുടെ ശീല
കാശ കൊടുത്ത വകയിൽ ൮꠱ ഉറുപ്പികബാക്കിയുള്ളതിന്ന ഒരു തു
ലാം
പഞ്ചസാര കൊണ്ടെ തന്ന തിരിയെ വാങ്ങികൊള്ളാമെന്ന ഉ
മ്പ്രയിൽ ൧൦൧൭ കന്നി ൧൮൹ എഴുതികൊടുത്ത കച്ചീട്ട തിരിയെ
വാങ്ങീട്ടുള്ളതും ശെഷം ൨– മുതൽ ൮– വരെ നമ്പ്ര ആധാരങ്ങ
ൾ വാരം കൊടുത്തതിന്ന കിട്ടിയ പുക്ക ശീട്ടുകളും ആകുന്നു ഇ
തിൽ ൧ാം പ്രതി പ്രത്ത്യെകമായി വാരം പുക്കിച്ചതിന്ന ഒരു
ശീട്ടകാണുന്നില്ലാ. കഴിഞ്ഞ കൊല്ലം നിലം നടന്നിട്ടുള്ളത ഒന്നാം
പ്രതിയാണെന്ന അന്ന്യായക്കാരൻ താൻ തന്നെ സന്മതിക്കുന്ന
തിനാൽ ൧ാം പ്രതിയുടെ വാദത്തിന്ന മെൽ കാണിച്ച തെളിവു
കളുടെ പുറമെ അധികമായ ബലം സിദ്ധിച്ചതകൊണ്ട പ്ര
ത്ത്യെകമായി ഒരു ശീട്ട കാണിക്കാത്തതിനെ കുറിച്ച അവന്റെ
അവകാശത്തിന്ന ഒരു ന്യൂനത കല്പിക്കാൻ പാടുള്ളപൊലെ തൊ
ന്നുന്നില്ലാ— ഒന്നാം പ്രതിയുടെ കാരണവന്മാര മരിച്ചതിന്റെ ശെ
ഷം അന്ന്യായപ്പെട്ട നിലങ്ങളും മറ്റും നടന്ന അനുഭവിച്ച വരു
ന്നതും ൟ കൊല്ലം സകല പ്രവൃത്തിയും എടുത്ത നിലങ്ങളിൽ
വിള എറക്കീട്ടുള്ളതും ഒന്നാം പ്രതിയും മെൽ പെര കാണിച്ച തൊല
മുതൽ ൪ാളും ആകുന്നു എന്നും അന്ന്യായക്കാരൻ ഒരിക്കലും നി
ലം നടന്ന വന്നീട്ടില്ലെന്നും അന്ന്യായക്കാരൻ ഭാഗം ഇതിൽ [ 124 ] ലെശമാത്രവും സത്ത്യമില്ലെന്നും പൊലീസ്സാമീൻ പലമുഖെന
യും ചെയ്ത അന്യെഷണത്താലും അറിഞ്ഞിരിക്കുന്നു. മെൽ പ്ര
കാരം നെരില്ലാത്ത കാൎയ്യത്തിൽ മുണ്ടെരി അധികാരിയുടെ മെൽ
അന്ന്യായക്കാരൻ ആദ്യത്തെ ഹരജിയിൽ പ്രസ്ഥാപിച്ചിട്ടുള്ള വാ
ക്ക നെരല്ലെന്നും ആയധികാരി ന്യായരഹിതമായി ഇതിൽ യാ
തൊന്നും നടത്തിയ പ്രകാരം കണ്ടീട്ടില്ലായ്കകൊണ്ട ആയവസ്ഥ
യും ഇവിടെ പ്രസ്ഥാപിക്കെണ്ടത ആവിശ്യമായിരിക്കുന്നു. കൊ
വിലകം കാൎയ്യസ്തനൊട വിസ്തരിച്ച ൟ കാൎയ്യം തീൎച്ചയാക്കാമെ
ന്ന വിചാരിച്ച ആ കാൎയ്യസ്തനെ ഹാജരാക്കി തരാനായി ആദ്യ
ത്തെ ഹരജി കല്പന ഒന്നിച്ച വന്ന മുതൽക്കെ ൟ കച്ചെരിയിൽ
നിന്ന താലൂക്ക മുഖാന്തരം ചെയ്ത പ്രയത്നം ഇതവരെ സഫല
മായിട്ടില്ലാ. ഒന്നാം പ്രതിയുടെ വാദത്തിന്ന സംശയമില്ലായ്കകൊ
ണ്ട ആ കാൎയ്യസ്തൻ അന്ന്യായക്കാരന ഗുണം പറഞ്ഞാലും ആ
യ്ത സ്വീകരിക്കാൻ ൟ കച്ചെരിക്ക അഭിപ്രായമില്ലായ്കകൊണ്ട
അതിന വെണ്ടി ഇനിയും നമ്പ്ര നിൎത്തി വെക്കുന്നത അനാവി
ശ്യമെന്ന തൊന്നിരിക്കുന്നു. ആ കാൎയ്യസ്തന്റെ സങ്ങതിയെ കുറി
ച്ചും കണ്ണാടി പറമ്പ അഴീക്കൊട അധികാരികളുടെ മെൽ കണ്ട
തെറ്റുകൾക്ക ചെയ്ത ആക്ഷെപത്തിന്ന വരുത്തിയ സമാധാന
റിക്കാട്ടുകൾ ഇതിൽ ചെൎത്ത വെച്ചിരിക്കുന്നു, ആ വക അധികാരി
കൾ പറഞ്ഞടത്തൊളമുള്ള സമാധാനം വിശ്വസിക്കെണ്ടതല്ലെ
ന്നും അവൎക്ക അല്പമായ പിഴ കല്പിച്ച ഉപെക്ഷയെ നിൎത്തൽ ചെ
യ്യെണ്ടത ആവിശ്യമെന്ന ൟ കച്ചെരിക്കുണ്ടായ അഭിപ്രായം
ൟ കടലാസ്സുകൽ മെലധികാരത്തിൽ കാണുമ്പൊൾ തീൎച്ച വരു
മെന്നും അവര ൟ കച്ചെരിക്ക ചെൎന്ന അധികാരത്തിൽ ഉൾപ്പെ
ട്ടവരല്ലാത്തത വിചാരിച്ചും പ്രത്ത്യെകമായി റപ്പൊട്ട ചെയ്വാനാ
വിശ്യമില്ലെന്നും കണ്ടിരിക്കുന്നു. ൟ സങ്ങതികളാൽ അന്ന്യായം
നീക്കി പിടിച്ച പ്രതികളെ വിട്ടയപ്പാനും അന്ന്യായപ്പെട്ട നിലങ്ങൾ
൧ാം പ്രതിയും അവന്റെ കയ്ക്ക മെൽ വിവരം കാണിച്ച കൊ
ട്ടൻ മുതൽ നാലാൾ നടന്ന വരുന്നതിൽ അന്ന്യായക്കാരൻ യാ
തൊരു തകരാറിന്നും പൊകരുതെന്നും പൊയാൽ ശിക്ഷക്കുൾപ്പെ
ടുത്തുമെന്നും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക
ചിറക്കതാലൂക്ക കണ്ണാടിപറമ്പ അംശത്തിൽ ചാമൻ ബൊ
ധിപ്പിക്കുന്ന അപ്പീൽ ഹരജി. പ്രതി ൧ കുറുവൻ മുതൽ ൬ാളെ
മെൽ പ്രതിക്കാര എന്റെ നടപ്പായ കാവുന്താഴ മുതൽ ൩ നില
ങ്ങളിൽ ബലമായി കയ്യെറി തകരാറും കലശലും ചെയ്ത സങ്ങതി
ക്ക ൫൩ ജൂൻ ൬൹ ഞാൻ ബൊധിപ്പിച്ച അന്ന്യായം കണ്ണൂര [ 125 ] പൊലീസ്സാമിൻ വിസ്തരിച്ച പൊലീസ്സ കാൎയ്യം തെളിവില്ലെന്ന
വെച്ച നീക്കിയും നിലങ്ങൾ ഒന്നാം പ്രതിയും അവന്റെ കയ്ക്ക
കൊട്ടൻ മുതൽ നാലാളും നടപ്പാനായി ൫൩ ജൂൻ ൧൮൹ കല്പിച്ച
തീൎപ്പ തെളിവിന്നും സത്യത്തിന്നും കെവലംവിരൊധമാകകൊണ്ട
ആയത മാറ്റാനുള്ള സങ്ങതികളെ ബൊധിപ്പിക്കുന്നു. ൧ ആദ്യം
എന്റെ ഭാഗം വിസ്തരിച്ച ൨ സാക്ഷികളാൽ കലശൽ കുറ്റം പൂ
ൎണ്ണമായ തെളിവുണ്ട. ആയത തീൎപ്പിൽ തന്നെ സന്മതിച്ചിരിക്കു
മ്പൊൾ കലശൽ കാൎയ്യത്തിൽ പ്രതികളെ ശിക്ഷയിൽ ഉൾപ്പെടു
ത്താതെ ഇരുന്നത ഒട്ടും ന്യായമായീട്ടില്ല. ൨ മെപ്പടി സാക്ഷികൾ
നിലം നടപ്പ കാൎയ്യം അറിയുന്നവരല്ലാ. ആ ഭാഗം തെളിവിലെക്കു
ള്ളഎന്റെ സാക്ഷികളെ ഞാൻ ഹാജരാക്കീട്ട വിസ്തരിക്കാതെ നി
ലംനടപ്പ സങ്ങതിയാതൊന്നും അറിയാത്തെ എന്റെ സാക്ഷിക
ളൊട ആ ഭാഗം ന്യായത്തെ കുറിച്ച ചൊദ്യം ചെയ്തീട്ടുണ്ടെങ്കിൽ
ആയത ശെരിഅല്ലാ— ആ സാക്ഷികൾ നിലം നടപ്പകാൎയ്യം അ
റിയുമെന്ന ഞാൻ സന്മതിച്ചീട്ടും ഇല്ലാ. ൩ വാദിക്കുന്ന നിലങ്ങൾ
എന്റെ കാരണവര അമ്പുട്ടി എന്നവര ൧൦൨൭ കുംഭത്തിൽ മരി
ക്കുന്നവരെ അവരും മരിച്ചതിന്റെ ശെഷം കാരണവരെകയ്ക്ക
ൟ നിലങ്ങൾ നടന്ന വന്നിരുന്ന കുടിയാൻമാരെ കൊണ്ട ഒ
ഴിപ്പിച്ച മൎയ്യാദപ്രകാരം ഒഴിമുറി വാങ്ങി നിലങ്ങളുടെ ജന്മിയായ
ഉദയമങ്ങലം കൊവിലകം തമ്പുരാൻ എഴുനെള്ളിയെടത്തക്ക കാ
രണവര കൊടുപ്പാനുള്ള കീഴുക്കട ബാക്കിയും ൧൨꠱ ഉറുപ്പിക ശീ
ലകാശും ൧൫൦– പണം കൊഴുക്കാണവും കൊടുത്ത തിരുവെഴുത്ത
വാങ്ങി അന്ന മുതൽ അന്ന്യായംവരെ യാതൊരു വാദവും കൂടാ
തെ ഞാൻ നടന്ന ൟ കൊല്ലത്തിൽ സകല പ്രവൃത്തികളും ഞാ
ൻചെയ്ത വിത്ത എറക്കിരിക്കുന്നു. ൪–വാദിക്കുന്ന നിലങ്ങളിന്മെൽ
൧ാം പ്രതിക്കാകട്ടെ അവൻറ കയ്ക്ക തീൎപ്പിൽ പറയുന്ന കൊട്ടൻ
മുതൽ ൪ാൾക്കാകട്ടെ—ഇതവരെ യാതൊരു അവകാശവും കീഴുക്കട
നടപ്പും ഇല്ല. അവൎക്ക ഗുണമായി എളയാപൂര അംശം അധികാ
രി വല്ല റപ്പൊട്ടും അയച്ചീട്ടുണ്ടെങ്കിൽ ആയതും വിശ്വാസയൊ
ഗ്യമല്ലാ ആയത ജന്മിയായ തമ്പുരാൻ എഴുനെള്ളിയെടത്തൊട അ
ന്ന്യെഷിച്ചാൽ വ്യക്തമായി തെളിയുമെന്ന ഞാൻ ബൊധിപ്പി
ച്ച അപെക്ഷയെ ആമീൻ സ്വീകരിക്കാതെ ഇരുന്നതും ശെരിയാ
യീട്ടില്ലാ. ൫– ൧ാം പ്രതിയുടെ കയ്ക്ക നിലം തങ്ങളെ കൊണ്ട നടത്തി
ച്ച കൊടുക്കെണമെന്ന മെപ്പടി കൊട്ടൻ മുതൽ ൪ാളുടെ അപെക്ഷ
യില്ലാത്തെ ൟ കാൎയ്യത്തിൽ അവര നടപ്പാനായി വിധികല്പിച്ചതും
അക്ക്രമമാണെന്ന പറയെണ്ടി വന്നിരിക്കുന്നു. ൬– കഴിഞ്ഞകൊ
ല്ലം നിലം ൧ാംപ്രതി നടന്ന വന്നു എന്ന ഞാൻ സന്മതിച്ചപ്രകാ
രം തീൎപ്പിൽ പറയുന്നത ശുദ്ധമെ നെരകെടും ആയത ൧ാം പ്ര
തിക്ക ഗുണമായി ഒരു വിധി കൊടുപ്പാനും എന്നെ സങ്കടപ്പെടു [ 126 ] ത്താനും വെണ്ടി പറയുന്നതും ആകുന്നു. അങ്ങിനെ ഞാൻ ഒരു
കാലത്തും സന്മതിക്കുന്നതും അല്ലാ. ൭–മുണ്ടെരി അംശം അധികാ
രി പ്രതിക്കാരുടെ പക്ഷമാകയാൽ അയാളെ സഹായബലത്താ
ൽ സമീപസ്തന്മാരെ വശത്താക്കി എന്റെ ഭാഗം ദൊഷമായി
വല്ലതും പറയിച്ചീട്ടുണ്ടെങ്കിൽ ആയതും പ്രമാണിക്കെണ്ടതല്ലെ
ന്ന എന്റെ ഭാഗമുള്ള മുഖ്യമായ രെഖകളാലും മറ്റും ബൊദ്ധ്യം
വരുന്നതാകുന്നു. അധികാരി ൟ കാൎയ്യത്തിൽ പക്ഷമായി യാ
തൊന്നും നടത്തീട്ടില്ലെന്നും അന്ന്യെഷണത്തിൽ എന്റെ വാദം
നെരല്ലെന്ന വ്യക്തമായിരിക്കുന്നു എന്നും തീൎപ്പിൽ പറയുന്നത
അശെഷം നെരല്ലെന്ന തന്നെ അല്ലാ, ആയതും ഒന്നാം പ്രതിക്ക
ഗുണമായി തീൎപ്പ കൊടുപ്പാൻ വെണ്ടി പറയുന്ന അഭിപ്രായമാ
കകൊണ്ട ഇത ഒക്കെയും സന്നിധാനത്തിങ്കലെ ആലൊചന
യാൽ തള്ളിപൊകുന്നതും ആകുന്നു. ൮– നിലം നടപ്പകാൎയ്യത്തി
ൽ എന്റെ വാദപ്രകാരം ഇനിക്ക സത്യം ചെയ്വാനും അല്ലെ
ങ്കിൽ ൧ാം പ്രതിയുടെ വാദപ്രകാരം അവൻ സത്യം ചെയ്താൽ
കെട്ട എന്റെ വാദം ഉപെക്ഷിപ്പാനും രണ്ടിനും ഇപ്പൊഴും ഇ
നിക്ക സന്മതവും അതിനാൽ കക്ഷിക്കാൎക്കും കച്ചെരിക്കും അ
ദ്ധ്വാനം കൂടാതെ കാൎയ്യം അവസാനിപ്പാൻ കഴിയുന്നതും ആകു
ന്നു. മെൽ സങ്ങതികളാൽ ൟ കാൎയ്യത്തിൽ ഉണ്ടായ കീഴുക്കട ദ
സ്താപെജകളും തമ്പുരാൻ എഴുനെള്ളിയെടത്തക്ക കത്തയച്ച മറു
പടി വരുത്തിയും ൟ സങ്ങതികളും നൊക്കി അപെക്ഷ പ്രകാ
രം സത്യത്തിന്മെൽ കാൎയ്യം അവസാനിപ്പിച്ചീട്ടൊ— ആവശ്യമു
ണ്ടെങ്കിൽ നിലം നടപ്പ കാൎയ്യത്തിൽ എന്റെ ഭാഗം ഇനിയും ഉ
ള്ള തെളിവ വാങ്ങീട്ടൊ വിസ്തരിച്ച വിധിമാറ്റി നിലങ്ങൾ കീഴുക്ക
ട പ്രകാരം ഞാൻ തന്നെ നടപ്പാനും പൊലീസ്സകാൎയ്യത്തിൽ
തെളിവ പ്രകാരം പ്രതികളെ തക്കതായ ശിക്ഷയിൽ ഉൾപ്പെടു
ത്താനും കല്പന ഉണ്ടാവാൻ അപെക്ഷിക്കുന്നു. എന്ന ൧൦൨൮
മിഥുനം ൩൦൹
വള്ളുവനാട താലൂക്ക ഹെഡപൊലിസാപ്സര കൊല്ലം
൧൮൫൪ മത മെയി മാസം ൨൭൹ കല്പിച്ച യാദാസ്ത.
അന്ന്യായം ദാമൊദരൻ നമ്പൂതിരി.
പ്രതി ഇട്ടിരാരിച്ചൻ നായര.
അന്ന്യായക്കാരന്റെ ജന്മം മെലാറ്റുര അംശം എടയാറ്റുരദെ
ശത്ത പൊയിലിൽതൊടിക കുടിയിരുപ്പ പറമ്പത്തനിന്ന കൊ
ല്ലം ൧൦൨൯മത മെടമാസം ൨൨൹ക്ക ൧൮൫൪ാമത മെയിമാസം
൩൹ ബുധനാഴിച്ച രാവിലെ മെപ്പടി പറമ്പിൽ ഉള്ള തെക്കും [ 127 ] കൂട്ടത്തിൽനിന്ന ഒരു ഉറുപ്പിക വിലക്കുള്ള ഒരു തെക്കമരം പ്രതി
ക്കാരൻ ബലമായി മുറിപ്പിക്കയും വിരൊധിച്ചപ്പൊൾ വാക്കെ
റ്റം പറകയും ചെയ്തപ്രകാരം അന്ന്യായം. ൟ കാൎയ്യത്തിന്ന അ
ന്ന്യായക്കാരൻ മെയി ൫൹ ഹാജരായി ഹരജി ബൊധിപ്പിക്ക
യാൽ സംഗതി അന്ന്യെഷിച്ച ബൊധിപ്പിപ്പാന്നും അന്ന്യായം
പ്രതിസാക്ഷികളെ അയപ്പാനും മരം കൊണ്ടപൊകാതെ, ഇരി
പ്പാൻ ബന്തൊവസ്ത ചെയ്യെണ്ടതിന്നും ഹരജിപ്രത്ത അന്ന ത
ന്നെ മെലാറ്റുര അംശം അധികാരിക്ക താക്കീത അയച്ചു. അധി
കാരി അന്ന്യെഷീച്ച വിവരം മറുപടി ഒന്നിച്ച അന്ന്യായം പ്രതി
കളെയും ൧–ം ൨–ം സാക്ഷികളെയും സ്ഥലത്തിന്റെ സ്ഥിതിവിവ
രം ചിത്രകടലാസ്സും അയച്ച മെയി ൧൯൹ എത്തി അവരൊട
മെയി ൨൧൹ വിസ്തരിക്കയും വാദിക്കുന്ന പറമ്പിൽ മെയി
൨൪൹ ഞാൻ ചെന്ന നൊക്കുകയും അന്ന്യെഷിക്കയും ൩– മുതൽ
൧൦വരെ സാക്ഷികളെ താലൂക്കിൽ ഹാജരാക്കാനായി കല്പിക്കയും
ചെയ്ത മടങ്ങി പൊരികയും ആ സാക്ഷികളെ മെയി ൨൭൹ ഹാ
ജരാക്കി അവരൊടും വിസ്തരിക്കയും അന്ന്യായക്കാരൻ കാണി
ച്ച ആധാരങ്ങളുടെ പകൎപ്പ വാങ്ങി വിസ്താരത്തിൽ ചെൎക്കയും
ചെയ്തു. വിസ്താരത്തിൽ അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ാം
സാക്ഷിയൊട താൻ ൧൦൨൬ൽ ജന്മം വാങ്ങി തന്റെ കൈവശം
വരികയും ൩ാം സാക്ഷിക്ക ൨൨ പണത്തിന്ന ചാൎത്തികൊടുത്ത
അയാൾ അതിൽ ഒര പുരകയറ്റി പാൎക്കുന്നുണ്ടെന്നും അന്ന്യാ
യക്കാരനും അന്ന്യായത്തിൽ പറയുന്ന പറമ്പിൽ തെക്കുംകാട ഉ
ള്ള സ്ഥലം തന്റെ പുരാതന ജന്മമാണെന്നും ഒരു തെക്കുമരം മുറി
പ്പിച്ചിട്ടുണ്ടെന്നും പറമ്പിന്ന ആധാരം ഒന്നും ഇല്ലെന്നും മറ്റും
പ്രതിക്കാരനും— അന്ന്യായത്തിൽ പറയുന്ന പറമ്പത്ത നിന്ന പ്ര
തിക്കാരൻ ഒരു തെക്കമരം മുറിപ്പിക്കുന്നത കാണുകയും അന്ന്യാ
യക്കാരനെ വാക്കെറ്റം പറയുന്നത കെൾക്കയും ചെയ്തിരിക്കുന്നു
എന്നും പറമ്പ അന്ന്യായക്കാരൻ കൈവശമാണെന്നും അന്ന്യാ
യം വക ൧–ം ൨–ം സാക്ഷികളും— പൊയിലിൽ പറമ്പിൽ തെക്കും
കാട നിൽക്കുന്ന സ്ഥലം പ്രതിക്കാരന്റെ പുരാതന ജന്മമെന്ന
കെട്ടിരിക്കുന്ന പ്രകാരവും അതിന്റെ തെക്ക ഭാഗം ഇരിങ്ങാലി
പള്ളി നമ്പൂതിരി ജന്മം മെലെ പൊയിലിൽ തൊടിക ൫൦ പ
ണം കാണമായി ചാൎത്തി വാങ്ങി പുരകയറ്റി പാൎത്തുവരുന്ന പ്ര
കാരവും അന്ന്യായക്കാരനൊട ചാൎത്തിവാങ്ങിട്ടില്ലെന്നും ൩–ാം
സാക്ഷിയും— അന്ന്യായത്തിൽ പറയുന്ന പൊയിലിൽ തൊടിക
കുടിയിരിപ്പ പറമ്പ പ്രതിക്കാരന്റെ ജന്മമാണെന്നും ൧൦൧൪ൽ
കയ്പള്ളി സത്രം സമൂഹക്കാര രണ്ട കുറ്റി തെക്കമരം വാങ്ങിട്ടിരു
ന്നത ൧0൧൫ാമതിൽ താൻ ഊരിച്ച കൊണ്ട പൊന്നീട്ടുണ്ടെന്നും
തെക്ക കൂടാതെ വല്ല അനുഭവങ്ങളും ഉണ്ടൊ എന്നും അത ആര [ 128 ] എടുത്തവരുന്നു എന്നും അതിര വിവരവും അറിയില്ലെന്നും പ്ര
തിവക ൪ാം സാക്ഷിയും— പൊയിലിൽ തൊടിക എന്നും തെക്കും
കാട എന്നും പറയുന്ന പറമ്പ കൊണ്ടാണ വാദിക്കുന്നത എ
ന്നും ആയത പ്രതിക്കാരന്റെ ജന്മമെന്ന കെൾക്കയും ൧൦൧൫ൽ
രണ്ട കുറ്റി തെക്കമരം പ്രതിക്കാരന വിലകൊടുത്ത വാങ്ങുകയും
ചെയ്തീട്ടുണ്ടെന്നും പറമ്പിന്റെ വടക്കും പടിഞ്ഞാറും അതിര മാ
ത്രമെ അറിവുള്ളു എന്നും തെക്ക കൂടാതെ പുലാവും മറ്റും ഉണ്ടെ
ന്നും അതിലെ അനുഭവങ്ങൾ പ്രതിക്കാരൻ എടുത്ത വരുന്നു എ
ന്നും ൫ാം സാക്ഷിയും— പറമ്പ പ്രതിക്കാരന്റെ ജന്മവും അയാൾ
കൈവശവും ആകുന്നു എന്നും കൊല്ലം നിശ്ചയമില്ലാ ൩ കുറ്റി
തെക്ക തനിക്ക തന്നിട്ടുണ്ടെന്നും തെക്ക നിൽക്കുന്ന പറമ്പിൽ
വെറെ വൃക്ഷങ്ങൾ ഒന്നും ഉള്ളപ്രകാരം തൊന്നുന്നില്ലെന്നും ൬ാം
സാക്ഷിയും— പറമ്പ പ്രതിക്കാരന്റെ പുരാതന ജന്മമാണെന്നും
പ്രതിക്കാരന്റെ കാരണവര തെയ്യുണ്ണിനായരൊട തന്റെ കാര
ണവര കാണവകാശമായി ൧൦൧൩ൽ എഴുതി വാങ്ങി നടന്നി
രുന്നു എന്നും ൨൩ലൊ— ൨൪ലൊ— പണം തന്ന ഒഴിമുറികൊടുത്തി
രിക്കുന്നു എന്നും രണ്ട കുറ്റിമരം തനിക്ക പ്രതിക്കാരൻ തന്നീട്ടു
ണ്ടെന്നും പറമ്പിന്റെ അതിർ അറിയുമെന്നും പെരറിയില്ലെന്നും
൭ാം സാക്ഷിയും— അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ാം സാ
ക്ഷിയൊട അന്ന്യായക്കാരൻ ജന്മം വാങ്ങി അന്ന്യായക്കാരൻ
കൈവശമാണെന്നും മറ്റും ൮–ം ൯–ം സാക്ഷികളും— പറമ്പ ത
ന്റെ ജന്മമായിരുന്നു എന്നും ൧൦൨൬ വൃശ്ചികമാസത്തിൽ താ
ൻ അന്ന്യായക്കാരന ജന്മം കൊടുത്തിരിക്കുന്നു എന്നും പ്രതിക്കാ
രന അതിന്മെൽ യാതൊരവകാശമില്ലെന്നും മറ്റും ൧൦ാം സാ
ക്ഷിയും പറഞ്ഞിരിക്കുന്നു. ൟ കാൎയ്യത്തിന്റെ വിസ്താരത്താൽ
അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ആം സാക്ഷിയൊട അ
ന്ന്യായക്കാരൻ ജന്മം വാങ്ങി അന്ന്യായക്കാരന്റെ കൈവശം വ
ന്ന ൩–ാം സാക്ഷിക്ക ചാൎത്തികൊടുത്ത ആ സാക്ഷി അതിൽ പു
രകയറ്റി പാൎത്തവരുന്നപ്രകാരം അന്ന്യായക്കാരനും ൧–ം ൨–ം ൮–ം
൯–ം സാക്ഷികളും പറഞ്ഞും അന്ന്യായക്കാരൻ കാണിച്ച ലക്ഷ്യ
ങ്ങളാലും കണ്ടിരിക്കുന്നു. അന്ന്യായത്തിൽ പറയുന്ന പറമ്പി
ന്റെ വടക്കെ തല ഏതാനും സ്ഥലം മാത്രം പ്രതിക്കാരനുള്ളതാ
ണെന്നും അതിന്ന ചില ലക്ഷ്യം ഉണ്ടെന്നും പറഞ്ഞ കാണുന്ന
തിന്ന ലക്ഷ്യങ്ങൾ ഹാജരാക്കാൻ പറഞ്ഞതിന്റെ ശെഷം ഹാ
ജരാക്കീട്ടില്ലാ അന്ന്യായക്കാരന ജന്മം കൊടുത്ത ൧൦ാം സാക്ഷി
ക്ക അവിടെ ഏതാനും സ്ഥലം ഉണ്ടെന്നും അത ഒഴിഞ്ഞ കൊടു
ത്തു എന്നും പ്രതിക്കാരൻ അധികാരിയൊട പറഞ്ഞ പ്രകാരം
അധികാരിയുടെ റപ്പൊടത്തിൽ കാണുന്നു. അങ്ങിന്റെ പ്രതി ഭാ
ഗം സാക്ഷിക്കാര പറയുന്നില്ലാത്തത കൂടാതെ പ്രതിസാക്ഷിക [ 129 ] ൾ ദൂരസ്തന്മാരായും അവര പറഞ്ഞ വാക്കുകൾ അന്ന്യൊന്ന്യവി
ത്ത്യാസങ്ങളായും കാണുന്നതിനാൽ ആ സാക്ഷി വാക്ക നെരാ
യിട്ടുള്ളത എന്നും പ്രമാണിക്കെണ്ടതാണെന്നും കണ്ടീട്ടില്ലാ. അ
ന്ന്യായം വക ൩–ാം സാക്ഷിക്ക ചാത്തികൊടുത്ത നടന്നവരു
ന്നതാണെന്ന അന്ന്യായക്കാരൻ പറയുന്നത ആ സാക്ഷി സ
മ്മതിക്കാതെ തെക്കുംകാട ഉള്ള സ്ഥലം പ്രതി കൈവശമെന്നും
ശെഷം വെറെ ആളൊട താൻ വാങ്ങിയ്താണെന്നും പറയുന്ന
ത നെരല്ലെന്നും ആ സാക്ഷി പ്രതിക്കാരന്റെ മകനാകകൊണ്ട
പ്രതി ഭാഗം നിന്ന വ്യാപ്തിയായി പറഞ്ഞതാണെന്നും കണ്ടി
രിക്കുന്നു വെറെ ആളൊട വാങ്ങിയ്താണെന്ന ആ സാക്ഷി പ
റഞ്ഞിട്ടുള്ളതിന്ന ആധാരം കാണിച്ചീട്ടില്ലാ ആ സാക്ഷി അന്ന്യാ
യക്കാരന എഴുതികൊടുത്തിട്ടുള്ള മിച്ചാര കച്ചീട്ട അന്ന്യായക്കാര
ൻ കാണിക്കയും ചെയ്തിരിക്കുന്നു. ആ സ്ഥലത്ത ചെന്ന അ
ന്ന്യെഷണം ചെയ്തതിൽ അന്ന്യായത്തിൽ പറയുന്ന പറമ്പ
അന്ന്യായക്കാരൻ പറയുന്ന പ്രകാരം ഒന്നായീട്ടുള്ളതും അത മു
മ്പെ ൧൦ാം സാക്ഷിയുടെ കാരണവനൊട പ്രതിക്കാരന്റെ കാ
രണവൻ വെറുമ്പാട്ട അവകാശമായി വാങ്ങി നടന്ന വന്നിരു
ന്നു എന്നും ആ എടവാട പ്രതിക്കാരനുമായി ൧൦൨൩ൽ തീൎത്ത
വാങ്ങി ൧൦൨൬ൽ അന്ന്യായക്കാരന ജന്മം കൊടുത്ത അന്ന്യായ
ക്കാരൻ കൈവശം നടന്ന വരുന്നതാണെന്നും ജന്മിയായ ൧൦ാം
സാക്ഷി ൟ സ്ഥലത്തനിന്ന കുറെ ദൂരമായ ചെമ്പ്രെരി അംശ
ത്തിൽ ഭാൎയ്യ വീട്ടിൽ കുറെ കാലമായി പാൎത്ത ൟ സ്ഥലത്ത അ
ന്ന്യെഷണം ഇല്ലാതെ ഇരുന്ന കാലം അതിലെ തെക്കമരങ്ങൾ
ആ പറമ്പിൽ പാൎത്തിരുന്ന പ്രതിക്കാരൻ തന്റെ മനസ്സ പ്രകാ
രം ഒരൊരത്തൎക്ക കൊടുത്ത വന്നിരുന്നു എന്നും അത പ്രമാണി
ച്ച പ്രതിക്കാരന്റെ ജന്മമെന്ന സാക്ഷിക്കാര പറവാനും സമി
പസ്ഥനായിരിക്കുന്ന അന്ന്യായക്കാരൻ ജന്മം വാങ്ങിയ്തിന്റെ
ശെഷം ൟ പറമ്പിന്മെൽ പ്രതിക്കാരന പ്രവെശിപ്പാൻ പാടി
ല്ലാതെ വന്നതിനാൽ പ്രതിക്കാരനും ആ ഭാഗം സാക്ഷിക്കാരാ
യവരും തമ്മിൽ ഒത്ത മരങ്ങൾ മുറിച്ച എടുക്കെണ്ടുന്ന താല്പൎയ്യ
ത്തിൽ തെക്കുള്ള സ്ഥലത്തിന്ന തെക്കും കാട എന്നനൂതനമായി ഒ
ര പെര ഉണ്ടാക്കി തന്റെ കൈവശമാക്കികൊള്ളാൻ വെണ്ടി ത
ന്റെ ജന്മമെന്നും ജന്മികൾ മരം കൊടുത്തവരുന്ന ക്രമമാകയാ
ൽ മരം കൊടുത്തതായി ചില ലക്ഷ്യങ്ങളും ഉണ്ടാക്കി അന്ന്യായ
ത്തിൽ പറയുംപ്രകാരം ഒരു മരം വെട്ടിയ്തും അപ്പൊൾ അന്ന്യാ
യക്കാരൻ ചെന്ന വിരൊധിച്ചാറെ അക്ക്രമമായി വാക്കുകൾ പറ
ഞ്ഞാതാണെന്നുന്നും അറിഞ്ഞിരിക്കുന്നു. ജന്മിയുടെ അന്ന്യെഷണം
ഇല്ലാതെയും പ്രതി കൈവശമായി ഇരുന്നിരുന്നെയും കാലത്തി
ൽ അവന്റെ മനസ്സ പ്രകാരം പ്രവൃത്തിച്ചിരിക്കുന്നത പ്രമാണി [ 130 ] ച്ച അവന്റെതാണെന്ന പറവാൻ പാടില്ലാ— അതുകൊണ്ട അ
ന്ന്യായക്കാരൻ കൈവശമുള്ള പറമ്പത്തിന്ന പ്രതിക്കാരൻ ബ
ലമായി മരം മുറിപ്പിക്കയും അക്ക്രമമായി പറകയും ചെയ്ത കുറ്റ
ത്തിന്ന ൧൮൧൬ാമതിലുണ്ടായ ൧൧ാം റിഗുലെഷൻ ൨൨–ാം വകു
പ്പ പ്രകാരം പ്രതിക്കാരൻ ഒരു ഉറപ്പിക പിഴകൊടുപ്പാനും ആ
യ്ത കൊടുക്കുന്നില്ലെങ്കിൽ ൩൨ലെ ൧൩–ാം റിഗുലെഷൻ ൫ാം പ
കുൎപ്പ ൨ാം ഖണ്ഢം പ്രകാരം ൨– ദിവസം തടവിൽ വെച്ച വിട്ട
യപ്പാനും പ്രതിക്കാരന വല്ലതും അവകാശം ഉണ്ടെന്ന വിചാരി
ക്കുന്നുണ്ടെങ്കിൽ ആയ്ത സീവിൽ ബൊധിപ്പിച്ച നിവൃത്തിച്ച
കൊള്ളെണ്ടതല്ലാതെ പറമ്പിൽ കയ്യെറ്റത്തിന്ന ചെന്ന പൊക
രുതെന്നും കല്പിച്ചു.
അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.
വള്ളുവനാട താലൂക്ക മെല്ലാറ്റൂര അംശത്തിൽ ഇട്ടിരാരിച്ചൻ
നായര ബൊധിപ്പിക്കുന്ന ആഫിൽ സങ്കടം ഹരജി— എന്തന്നൊ
ൽ— അന്ന്യായം ദാമൊദരൻ നമ്പൂതിരി— തന്റെ ജന്മമായ പൊ
യിലിൽ തൊടികകുടിയിരുപ്പ പറമ്പിൽനിന്ന ൧൦൨൯ മെടം ൨൨
൹ ഞാൻ ബലമായി ഒരു തെക്കമരം മുറിച്ചു എന്നും അത അ
ന്ന്യായക്കാരൻ വിരൊധിച്ചപ്പൊൾ ഞാൻ വാക്കെറ്റം പറഞ്ഞു
എന്നും മറ്റും മെപ്പടി താലൂക്കൽ ൫൪ൽ ൧൬൬–ാം നമ്പ്രായി
ബാധിപ്പിച്ച അന്ന്യായ കാൎയ്യത്തിലെക്ക ഞാൻ കാണിച്ച രെ
ഖകൾ വാങ്ങി ചെൎക്കാതെയും എന്റെ സാക്ഷികൾ വാക്ക വി
ശ്വസിക്കാതെയും നെരിന്നും ന്യായത്തിന്നും വിരൊധമായി നി
സ്സാരമായി ചില സങ്ങതികൾ കാണിച്ച അന്ന്യായപ്പെട്ട മര
ത്തിന്നും മുറിച്ച സ്ഥലത്തിന്നും ഇനിക്ക തെൎച്ചക്ക സംഗതി ഇ
ല്ലെന്നും മെൽ പ്രകാരം മരം മുറിച്ചതിന്നും വാക്കെറ്റം പറഞ്ഞു
എന്ന തെളിവ കണ്ടതിന്നും കൂടി ഞാൻ ഒരു ഉറുപ്പിക പിഴ കൊടു
ക്കെണമെന്ന ൫൪ മെയി ൨൫൹ മെപ്പടി താലൂക്ക ഹെഡ പൊ
ലീസാപ്സര തീൎപ്പ കല്പിച്ച പിഴ വാങ്ങിരിക്കുന്നത ഇനിക്ക സങ്ക
ടമാകകൊണ്ട ഞാൻ ആഫീൽ ബാധിപ്പിക്കുന്ന വിവരം താ
ഴെ എഴുതുന്നു— ൧ാമത— അന്ന്യായപ്പെട്ട മരം മുറിച്ച സ്ഥലത്തിന്ന
മുമ്പെ മരം മുറിച്ച കൊടുത്ത കൈവശം വന്നിരിക്കുന്നത എന്ന
മാത്രമെ ൟ കാൎയ്യത്തിൽ വിചാരിക്കെണ്ടത എന്നുള്ളു ൨–ആമ
ത— വാദിക്കുന്ന സ്ഥലം ഇനിക്ക പുരാതന ജന്മവും കൈവശ
വും ആയി മരം മുറിച്ചും കൊടുത്തും പൂരകയറ്റി ഇരുന്നും ഇനിക്ക കൈവശമുള്ളതാണ— എന്റെ കാരണവൻമാരും ഞാനും ആ
സ്ഥലത്ത നിന്ന മരം മുറിക്കയും കൊടുക്കയും ചെയ്തരിക്കുന്നു എ
ന്നും ജന്മികളാണ മെൽ പ്രകാരം ചെയ്യെണ്ടത എന്നും അന്ന്യാ [ 131 ] യക്കാരനാലും സാക്ഷികളാലും സ്ഥാപിച്ചിരിക്കുന്നത കൂടാതെആ
സ്ഥലത്തുനിന്ന ഞാൻ മരം മുറിച്ചും കൊടുത്തും വന്നിരുന്നുഎന്നും
തീൎപ്പിനാലും സമ്മതിച്ചിരിക്കുന്നു. ൩–ാമത ആ സ്ഥലം ആരുടെ
കൈവശം എന്ന അന്ന്യെഷിച്ച അന്ന്യായക്കാരൻ കൈവശം
എന്ന കണ്ടാൽ മാത്രം അന്ന്യായപ്പെട്ട മരം വിരൊധിക്കെണ്ടത
എന്നാകുന്നു ഹരജിപ്രത്ത അധികാരിക്ക കല്പന ഉണ്ടായ്ത. അ
ന്ന്യായക്കാരൻ മെപ്പടി സ്ഥലത്തനിന്ന മരം മുറിച്ച എടുത്തും ഇ
ന്നിന്ന അനുഭവം എടുത്തും സ്ഥലം കൈവശമായീട്ടുണ്ടെന്ന യാ
തൊരു തെളിവിനാലും തീൎപ്പിലും കാണ്മാനില്ല. അധികാരി അ
ന്ന്യെഷിച്ച ചിത്രകടലാസ്സൊടു കൂടി ബൊധിപ്പിച്ചതിലും ൩–ാം
സാക്ഷി വാക്കിലും ചിത്രകടലാസ്സിൽ ൧ാം നമ്പ്രിട്ട സ്ഥലത്തി
ന്റെ തെക്കപുറം ഒര അതിര ഉണ്ടെന്നും അതിനാലും മറ്റും ആ
സ്ഥലം അന്ന്യായക്കാരന്റെ ജന്മവും കൈവശവും എന്ന നി
ശ്ചയിച്ച കൂടാ എന്നും ൨–ം ൩–ം നമ്പ്രിട്ട സ്ഥലം ചുഴലിപ്രത്ത
എന്നും ഇരിങ്ങാരപ്പള്ളി എന്നും ഇല്ലപ്പെര പറയുന്ന നമ്പൂതിരി
യുടെ ജന്മമാണെന്നും സ്ഥാപിച്ചിരിക്കുന്നു. ആ ചിത്രകടലാസ്സ
ശെരി അല്ലെന്നും ഹെഡപൊലീസാപ്സര ആ സ്ഥലം നൊക്കി
കണ്ടതിലും ഇടക്ക അതിര ഉണ്ടെന്നും തീൎപ്പിൽ കല്പിച്ചീട്ടില്ലാ. എ
ജമാനൻ അവർകൾ ചെന്ന നൊക്കിയാലും അതിരിന്റെ വി
വരം കാണാം. ൪ാമത— ൧൦൨൬ൽ അന്ന്യായക്കാരൻ ൧൦ാം സാ
ക്ഷിയൊട ജന്മം വാങ്ങിയ്തിന്റെ ശെഷം ൩–ാം സാക്ഷി അന്ന്യാ
യക്കാരനൊട പറമ്പ വാങ്ങി അതിൽ ഒര പുരകയറ്റി ഇരി
ക്കുന്നതാണെന്നും ആ സാക്ഷി എന്റെ മകനാകയാൽ അന്ന്യായ
യക്കാരന വിരൊധം പറഞ്ഞതാണെന്നും ആ സാക്ഷി വെറെ
ആളൊട ചാൎത്തി വാങ്ങിയ ആധാരം കാണിച്ചീട്ടില്ലെന്നും അ
ന്ന്യായക്കാരൻ ആ സാക്ഷിയൊട വാങ്ങിയ കച്ചിട്ട കാണിച്ചി
രിക്കുന്നു എന്നും ആ സാക്ഷിക്ക ഒര ദൂഷ്യം തീൎപ്പിൽ കാണിച്ചി
രിക്കുന്നു. ആ സാക്ഷി എന്റെ മകനല്ലാ— ൧൦൨൬ൽ മാത്രം അ
ന്ന്യായക്കാരനൊട ആധാരം ആ സാക്ഷി പൊയിലതൊടിക പ
റമ്പ വാങ്ങി പുരകയറ്റി ഇരുന്ന തുടങ്ങിയ്താണെങ്കിൽ അതിന്ന
മുമ്പെ ആ സാക്ഷിയുടെ പൂൎവ്വന്മാരപെരിൽ മരഫലത്തിന്നും
പുരക്കും നികുതി ഉണ്ടാവാൻ സംഗതി ഇല്ലല്ലൊ. ആയത കല്പ
നയയച്ച അന്ന്യെഷിച്ചാൽ അറിയാവുന്നതും പ്രബലനായ അ
ന്ന്യായക്കാരന്റെ ദുൎവ്വിവ്യവഹാരപ്രകാരം ഹെഡ പൊലീസാ
പ്സൎക്ക ഉണ്ടായ ദുൎബ്ബൊധനയാൽ മെൽപ്രകാരം തീൎപ്പ കല്പി
ച്ചതാണെന്നും ൩–ാം സാക്ഷി എന്റെ മകനല്ലെന്നും ആ സാ
ക്ഷി നെര പറഞ്ഞതാണെന്നും ആധാരം വെറെ ഒരാള വക്കൽ
പണയം വച്ചാൽ തൽക്കാലം കാണിക്കെണ്ടതിന്ന കിട്ടാൻ പ്ര
യാസമെന്നും ആധാരങ്ങളും ജന്മവാദങ്ങളും സ്തിതി വരുത്തെ [ 132 ] ണ്ടത സീവിൽ വ്യവഹാരത്താൽ വെണ്ടതെന്നും ആദ്യ തീൎപ്പ
മാറ്റിപിഴ തിരിച്ച തരിയിക്കെണ്ടതാണെന്നും ബൊധിക്കും. ൫—പു
രാതനജന്മമാകുന്ന ചില വഹകൾക്ക ജന്മാധാരം ഉണ്ടാകില്ലാ—രെ
ഖാ സാക്ഷി അനുഭവങ്ങളും കൈവശവും മാത്രമെ ഉണ്ടായി കാ
ണുമാറുള്ളു. മെൽപ്രകാരം ഉള്ള അവസ്തക്ക ചിത്രകടലാസ്സിൽ
൧ാം നമ്പ്ര ഇട്ട സ്ഥലത്തിന്ന ഞാൻ ജന്മാധാരം ഇല്ലെന്ന പ
റഞ്ഞതിനാൽ എന്റെ അവകാശം ദുൎബ്ബലമെന്നും അന്ന്യായ
ക്കാരന ജന്മം കൊടുത്ത ൧൦ാം സാക്ഷിക്ക ജന്മം ഉള്ളത എ
ന്ന പറയുന്നതിന്ന ആധാരം ഇല്ലെങ്കിലും അന്ന്യായപ്പെട്ട
സ്ഥലം അന്ന്യായക്കാരന്റെ ജന്മവും കൈവശവും എന്ന തീ
ൎപ്പിൽ പറയുന്ന അവസ്ത ഏറ്റവും വ്യൎത്ഥമാകുന്നു. ൬– ൧൦ാം
സാക്ഷി ദൂരസ്തനായി പൊയ്തിനാൽ ൧ാം നമ്പ്രീട്ട സ്ഥലത്ത
നിന്ന ഞാൻ മരങ്ങൾ മുറിച്ച കൊടുത്തിരുന്നതാണെന്നും അതു
കൊണ്ട കൈവശം വിചാരിക്കെണ്ടതല്ലെന്ന തീൎപ്പിൽ കാണുന്ന
ത നെരല്ലാ. ഉഭയം പറമ്പ മുതലായ ഭൂമികൾ അതകളിൽനിന്ന
അനുഭവങ്ങൾ എടുക്കുന്നവരുടെ കൈവശം എന്റെ ഏറ്റcവും പ്ര
സിദ്ധമായി ൟ കെരള ഭൂമിയിൽ നടന്നവരുന്ന മൎയ്യാദയാകുന്നു.
ആ സാക്ഷി പാൎക്കുന്ന ഭാൎയ്യവീട്ടിലെക്ക ൟ തൎക്കിക്കുന്ന സ്ഥല
ത്തനിന്ന വിനാഴിക വഴിയെ ഉള്ളു. മുമ്പെ ൟ വാദിക്കുന്ന സ്ഥല
ത്തനിന്ന അടുക്കെആയിരുന്നുപാൎപ്പ—അന്നും ൟ പറമ്പിൽനിന്ന
എന്റെ കാരണവന്മാര പലൎക്കും മരം മുറിച്ച കൊടുത്ത വന്നിരി
ക്കുന്നു എന്നും ഇപ്പൊൾ എന്റെ കൈവശം ആ സ്ഥലത്ത ഞാ
ൻ അനുഭവം എടുത്ത വരുമ്പൊൾ പൊലീസ്സ അധികാരത്തിൽ
നിന്ന കൈവശം വിടുത്ത കൂടാത്തതും സീവിൽ നിന്ന നിവൃത്തി
വരുത്തെണ്ടതാണെല്ലൊ. ൭– ൧൦ാം സാക്ഷിക്ക ഞാൻ ഒഴി മുറി
കൊടുത്തത കൂടാതെ ചിത്രകടലാസ്സിൽ ൨–ം ൩–ം നമ്പ്രീട്ട സ്ഥല
ത്തിന്ന മാത്രമെ ഉള്ളു.— ആ സാക്ഷി ഇപ്പൊൾ കാണിച്ച ഒഴിമുറി
നൂതനമായി ഉണ്ടാക്കി അയച്ചതും ആകുന്നു— വാദിക്കുന്ന സ്ഥലം
എന്റെ വശത്തിൽനിന്ന ഏതപ്രകാരം അന്ന്യായക്കാരന്റെ വ
ശമായി എന്ന തെളിവ വാങ്ങാതെയും എന്റെ കൈവശം ഞാ
ൻ അനുഭവം എടുത്ത വരികയും അതിന്ന തെളിവാനുള്ള ലക്ഷ്യ
ങ്ങൾ ഞാൻ കാണിച്ചത വാങ്ങി നൊക്കി ചെൎക്കാതെയും മുസ
ൽമാൻ പെഷ്കാര അധികാരി ബൊധിപ്പിച്ച സത്ത്യാവസ്തയും
അധികാരിയുടെ റിപ്പൊട്ടിൽ പറയുന്ന മന്മതിനെ ആന്ന്യെഷണ
സാക്ഷിയായി വിസ്തരിക്കാതെയും ചിത്രകടലാസ്സിൽ ൧ാം ന
മ്പ്ര ഇട്ടതായും വാദിക്കുന്ന സ്ഥലം ഇനിക്ക മെൽ പ്രകാരമുള്ള അ
വകാശവും നടപ്പും നിഷെധിച്ച പ്രബലനായ അന്ന്യായക്കാ
രന്റെ സഹിതമായി ഹെഡപൊലീസ്സാപ്സര മെൽപ്രകാരം തീ
ൎപ്പകല്പിച്ചവസ്ത ശെരിയല്ലെന്ന മെൽപറത്തെ സങ്ങതികളാൽസ [ 133 ] ന്നിധാനത്തിങ്കൽ തന്നെ ബൊധിക്കും. ൮–എന്റെ വക സാക്ഷി
കൾ ദൂരസ്തന്മാരാകുന്നു എന്നും അതിനാലും വിത്യാസ വാക്കുക
ളാലും ആ സാക്ഷികൾ വിശ്വസിച്ചകൂടാ എന്നും തീൎപ്പിൽ കാ
ണുന്നു—എന്റെ വക ൬–ാം സാക്ഷി വാദിക്കുന്ന സ്ഥലത്തിന്റെ
എത്രയും അടുത്ത അധികം കാലമായി വീടും പാൎപ്പും പഴക്കവും
ഉള്ള ആളും ൪–ം ൫–ം ൭–ം സാക്ഷി വാദിക്കുന്ന സ്ഥലത്തനി
ന്ന ൧꠱ നാഴികയൊളം വഴി ദൂരവും മാത്രം ഉള്ളവരും—ൟ സ്ഥല
ത്തനിന്ന മരം വാങ്ങിയും മറ്റും വിവരങ്ങളും അറിയുന്ന ആളു
കളും ആകുന്നു. അവരുടെ വാക്ക വിശ്വസിച്ചകൂടാ എന്നും വി
സ്താരത്തിൽ അന്ന്യൊന്ന്യ വിരൊധമായി പറഞ്ഞിരിക്കുന്നു എ
ന്നും തീൎപ്പിൽ ആ വക വാക്ക എഴുതികാണുന്നത ഏറ്റവും അ
ന്ന്യായ ഭാഗമായി എഴുതികാണുന്നതാകുന്നു. ൯– അന്ന്യായം വ
ക ൧ാം സാക്ഷി കൂറ്റനാട താലൂക്കകാരനും— അന്ന്യായക്കാര
ന്റെ പലിശ പാട്ടം പിരിച്ച അന്ന്യായക്കാരന്റെ ശിലവ മാ
സ്പടിയാൽ ഇരിക്കുന്ന ആളും ൨–ം ൮–ം ൯–ം സാക്ഷികൾ അ
ന്ന്യായക്കാരന്റെ വഹകൾ നടന്ന കുഡുംബസഹിതം ഉപ
ജീവനം കഴിച്ചു വരുന്ന ആളും ആകുന്നു— ൯ാം സാക്ഷി പ്ര
ത്ത്യെകം അന്ന്യായക്കാരന്റെ അടിയാനും ൧൦ാം സാക്ഷി അന്ന്യാ
യക്കാരന ജന്മം കൊടുത്ത ആളും ആകുന്നു. അതുകൊണ്ടു സന്നി
ധാനത്തിങ്കിലെ ദയ ഉണ്ടായിട്ട ൟ കാൎയ്യത്തിന്റെ സകല ദ
സ്താപെജകളും സനിധാനത്തിങ്കൽ വരുത്തിനൊക്കിയും എന്റെ
പക്കലുള്ളആധാരങ്ങളും മറ്റും വാങ്ങി നൊക്കിയും ഇനി വിസ്ത
രിപ്പാനുള്ള സാക്ഷിക്കാരൊട വിസ്തരിച്ചും ഹെഡപൊലീസാപ്സ
ര അന്ന്യായ ഭാഗമായി കല്പിച്ച തീൎപ്പിനെ നിഷെധിച്ച അനാ
വിശ്യമായി കല്പിച്ച എന്നൊട വാങ്ങിയ പിഴ ഉറപ്പിക ഒന്നും
ഇനിക്ക തിരിയെ തരിയിച്ച സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന
പെക്ഷിക്കുന്നു— എന്ന കൊല്ലം ൧൦൨൯ാമത മിഥുനമാസം ൯൹.
൧൮൫൩ാമത എപ്രെൽ മാസം ൫൹ ചിറക്കതാലൂക്ക ഹെഡ
പൊലീസാപ്സര കല്പിച്ച വിധി.
അന്ന്യായം ചാത്തുക്കുട്ടി.
പ്രതി കൊരൻ മുതൽ ൧൩–ാൾ.
അന്ന്യായക്കാരനുള്ള കാമെത്ത ദൈയ്പത്തിൽ കൊട്ടം വക ആ
ലതറ എന്ന കുനി പറമ്പിൽ പ്രതിക്കാര ചെന്ന ബലമായി തൈ
വെക്കാൻ ഭാവിക്കയും ആ സങ്ങതി ചൊദിച്ചാറെ ൧൦൨൮ മീനം
൧൹ക്ക ൫൩– മാൎച്ചി ൧൩൹ പകൽ പ്രതിക്കാര വാക്കെറ്റം പറ
ഞ്ഞ കലശൽക്ക ഭാവിക്കയും ചെയ്തു എന്ന മാൎച്ചി ൨൨൹ അ
ന്ന്യായം ബൊധിപ്പിച്ചു. ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊ
ടും പിടികിട്ടിയ ൧– ൨– ൩– ൫– പ്രതികളൊടും സമീപസ്തന്മാരൊ [ 134 ] ടും പറമ്പ നടപ്പകാരനെന്ന അന്ന്യായക്കാരന്റെ വിസ്താരത്തി
ൽ പെരപുറപ്പെട്ട ഒണക്കനൊടും വിസ്തരിക്കുകയും ൟ സ
ങ്ങതിയിൽ സായ്പവർകൾ മാൎച്ച ൧൭൹–ം എപ്രെൽ ൧൹–ം
അയച്ച കത്തകളും മുഖ്യസ്തന്മാരെ റപ്പൊടത്തകളും ചിറ
ക്കകം നിലത്തിന്ന ൧ാം പ്രതി അന്ന്യായക്കാരന എഴുതി കൊടു
ത്ത പാട്ടൊലയുടെയും വാദിക്കുന്ന കുനി ഒണക്കന അന്ന്യായ
ക്കാരൻ കുഴിക്കാണത്തിന്ന എഴുതികൊടുത്തതിന്ന അവൻ അ
ന്ന്യായക്കാരന എഴുതികൊടുത്ത മറുകുഴിക്കാണത്തൊലയുടെയും
പകൎപ്പകൾ അന്ന്യായക്കാരൻ പകൎത്ത ഹാജരാക്കിയ്തും ൟ വി
സ്താരത്തിൽ ചെൎക്കുകയും ചെയ്തു. വിസ്തരിച്ച പ്രതിക്കാര കുറ്റം
സമ്മതിച്ചീട്ടില്ലാ ൟ കാൎയ്യത്തിന്നുണ്ടായ വിസ്താരം റപ്പൊടത്ത
മുതലായ്ത നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തിൽ പൊ
ലിസ്സകായ്യൎത്തിൽ പ്രതിക്കാരെ ശിക്ഷിപ്പാനായിട്ട തെളിവും സ
ങ്ങതിയും കാണായ്കകൊണ്ട പൊലീസ്സ നിക്കി. അന്ന്യായപ്പെട്ട
കുനി പറമ്പ തന്റെ കാമെത്ത ദൈയ്പത്തിൽ കൊട്ടം വകയാണ
ന്നും ഏറകാലമായി ഒണക്കന കൊടുത്ത അവൻ ആലകെട്ടുക
യും വാഴവെച്ച അനുഭവിച്ചും വരുന്നത കൂടാതെ ൟ കൊല്ലം
കുംഭമാസത്തിൽ കുഴിക്കാണത്തിന്നും കൊടുത്ത അവൻ നടക്കു
ന്നു എന്ന അന്ന്യായക്കാരനും മെപ്പടി ദെവസ്സം വക താൻ നട
ക്കുന്ന ചിറക്കകം നിലത്തിൽ ചെൎന്ന കുനിയാണെന്നും അതി
ന്ന അന്ന്യായക്കാരന അവകാശവും നടപ്പുംഇല്ലെന്നും അതിൽ
മൂന്ന തയ്യും വാഴയും താൻ വെച്ചീട്ടുള്ളതാണന്നും ൩൧൨ ഉറുപ്പി
ക പാട്ടം നിശ്ചയിച്ച ൪– കൊല്ലത്തെക്ക അഞ്ചാം പ്രതിക്ക കൊ
ടുത്തിരിക്കുന്നുഎന്നും മറ്റും ൧ാം പ്രതിയും അതിലെക്ക അനുസ
രിച്ച ശെഷം പ്രതിക്കാരും പറഞ്ഞത കൂടാതെ വാഴപാട്ടം താൻ
നടന്ന വരുന്നു എന്ന ൫ാം പ്രതിയും ആ കുനി ഏറെക്കാലമാ
യി താൻ നടന്ന വരുന്നു എന്നും ആലകെട്ടിയ്തും അഞ്ച കണ്ട
വാഴ വെച്ചതും താനാണെന്നും ശെഷം വാഴകൾ ൧ാം പ്രതി
കൊരൻ തന്റെ സമ്മതപ്രകാരം വെച്ചതാണെന്നും ൧ാം പ്രതി
യുടെ സമ്മതപ്രകാരം ൫ാംപ്രതി പാട്ടം അടക്കിവരുന്നതാണെ
ന്നും മറ്റും ഒണക്കനും പറഞ്ഞിരിക്കുന്നു. ഇരുകക്ഷിക്കാരും അ
വര അവരുടെ വാദപ്രകാരം സാക്ഷികളാലും തെളിയിച്ചീട്ടുണ്ട.
സമീപസ്തന്മാരായ ൨–ാളൊട വിസ്തരിച്ചതിൽ ഒരുത്തൻ അന്ന്യാ
യഭാഗവും ഒരുത്തൻ പ്രതിഭാഗവും അനുസരണമായി പറഞ്ഞി
രിക്കുന്നു. ൟ എല്ലാവസ്തകളും നൊക്കി ആലൊചിച്ചതിൽ വാ
ദിക്കുന്ന കുനി കാമെത്ത ദെവസ്സം വകയാണെന്നുന്നുള്ളതിലെക്ക
സംശയമില്ലാ. ൭ാം പ്രതി നടക്കുന്ന ചിറക്കകത്ത നിലത്തിൽ ഉൾ
പ്പെട്ടതാകുന്നു എന്ന അവൻ പറയുന്നതില്ക്ക ആധാരലക്ഷ്യം കാ
ണിച്ചിട്ടില്ലെങ്കിലും ആ നിലംതന്നെ മെപ്പടി ദെവസ്സം വക [ 135 ] യു അന്ന്യായക്കാരനൊട പാട്ടത്തിന്ന വാങ്ങി നടന്നവരുന്ന
താണെന്നും ആ ദെവസ്സം കാൎയ്യം മരിച്ചപൊയ രാരപ്പനും അ
വൻ മരിച്ചതിന്റെ ശെഷം അവന്റെ അനന്തിരവനായ ൟ
അന്ന്യായക്കാരനും ആകുന്നു അന്ന്യെഷിച്ച നടത്തിച്ചവരുന്ന
ത എന്നും കാണുന്നത കൂടാതെ വാദിക്കുന്ന കുനി എത്രയും ചുരു
ങ്ങിയ ഒരു സ്ഥലവും അന്ന്യായക്കാരനും ൧ാം പ്രതിയുമായിട്ടുള്ള
വെറെ മത്സരത്താൽ ൟ കാൎയ്യത്തിന്ന ഇത്ര വ്യവഹാരം ഉണ്ടാ
യ്താണെന്നും ആയ്ത അവര തന്മിൽ ഉള്ള ദ്വെഷത്താൽ അവസാ
നിക്കുന്ന വഴി കാണുന്നില്ലായ്കകൊണ്ടും മെലാൽ ഇത നിമിത്ത
മായി പൊലിസ്സും തകരാറും ഉണ്ടാവാതെ ഇരിപ്പാനുള്ള മാൎഗ്ഗം
മാത്രം പൊലീസ്സിൽ നിന്ന വിചാരിച്ച ഒരു കല്പന കൊടുക്കെ
ണ്ടത എന്നും അതിലെക്ക മെൽ പറഞ്ഞ എല്ലാ സങ്ങതികളാലും
സായ്പ അവർകളുടെ എപ്രെൽ ൧൹ത്തെ കത്തകൊണ്ടും മുഖ്യസ്ത
ന്മാരെ റപ്പൊടത്ത കൊണ്ടും ആ കുനിയിൽ അഞ്ച കണ്ടവാഴ ഒ
ണക്കൻ മുൻമ്പെ വെച്ചിട്ടുള്ളത അവൻ അടക്കി അനുഭവിച്ച വ
രുന്നത കൂടാതെ ഏറിയ കാലമായി ആലയും കെട്ട ആ ഒണക്ക
ന്റെ കാലികളെ കൂട്ടി കൈവശമായിരിക്കുന്നു എന്നും അതിൽ
ശെഷം വാഴയും ഇപ്പൊഴുള്ള കിളിയൊല പാറിയ്തായി മൂന്ന ത
യ്യും ൧ാം പ്രതിന്റെ അനുജൻ മരിച്ചുപൊയ ചന്തു വെപ്പിച്ച
൧ാം പ്രതി ൫ാം പ്രതിക്ക പാട്ടത്തിന്ന കൊടുത്ത അടുക്കി വരുന്ന
പ്രകാരവും കാണുന്നതിനാൽ ആയ്ത കിഴുക്കട പ്രകാരം അഞ്ച കു
ണ്ടവാഴയും ആലയും ഒണക്കനും ശെഷം വാഴയും മൂന്ന തയ്യും
൫ാം പ്രതിയും അടക്കി അനുഭവിച്ചവരെണ്ടത എന്നും കുനിയി
ൽ സമീപസ്തൻ രാമൻ ഒരു വാഴ വെച്ചതായി പറയുന്നത വി
ശ്വസിക്കെണ്ടതല്ലെന്നും കണ്ടിരിക്കുന്നു. ൟ കുനി അല്പമായ
സ്ഥലമാണെങ്കിലും ആ ദെവസ്സ കാൎയ്യം അന്ന്യെഷിച്ച വരുന്ന
അന്ന്യായക്കാരന്റെ സമ്മതപ്രകാരം മെൽ പറഞ്ഞ ഒണക്കൻ
കുഴിക്കാണം വെക്കുന്നതിലെക്ക വിരൊധം ചെയ്യരുതെന്നും അ
തിനാൽ യാതൊരു ആളുടെ അവകാശത്തിലേക്കും ദുൎബ്ബല പ്ര
ബലത വരുന്നതല്ലെന്നും അവകാശം വിചാരിക്കുന്നവര സി
വിൽ വ്യവഹരിച്ച നിവൃത്തി വരുത്തെണ്ടതാണെന്നും കല്പിച്ചു—
വിവരം കക്ഷികളെ അറിയിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചിറക്കതാലൂക്ക മാണിയൂര അംശത്തിൽ കൊരൻ ബൊധിപ്പി
ക്കുന്ന ആഫിൽ ഹരജി. ചാത്തുക്കൂട്ടി പ്രതി ൧ എന്നൊടുകൂടെ
൧൩–ാളെ മെൽ ബൊധിപ്പിച്ച അന്ന്യായം വിസ്തരിച്ച വാദിക്കു
ന്ന കുനി നിലത്തിൽ ൫– കുണ്ടവാഴയും ആലയും അന്ന്യായം [ 136 ] പ്രതി അല്ലാത്തെ ഒണക്കനും ശെഷം വാഴയും മൂന്ന തയ്യും ൫ാം
പ്രതി രയരപ്പനും നടപ്പാനും സ്ഥലത്ത ഒണക്കൻ കുഴിക്കാണം
ഉണ്ടാക്കാനും ൟ എപ്രെൽ ൫൹ ചിറക്ക തഹശ്ശീൽദാര കല്പിച്ച
തീൎപ്പിൽ ഒണക്കൻ കുഴിക്കാണം ഉണ്ടാക്കാൻ കല്പിച്ചത മാറ്റാൻ
ബൊധിപ്പിക്കുന്നു ൧–മെപ്പടിദെവസ്സം ഊരാളന്മാരിൽ ഒരുവനാ
യ ഞാൻ ദെവസ്സം വക ചിറക്കകം നിലം ഇത വരെ ഏകദെ
ശം ൫൦ കൊല്ലത്തൊളമായിട്ട നടന്ന വരുന്നതിൽ ഒരു കണ്ടമാ
യ വാദിക്കുന്ന സ്ഥലം ൨൫ കൊല്ലമായിട്ട കുനിയാക്കി അതിൽ
കൃഷിരക്ഷക്കായി ആലയും ഞാൻ കെട്ടി വാഴയും തയ്യും വെച്ചും
നടന്ന അനുഭവിച്ച വരുന്ന എന്റെ കൈവശം നടപ്പായ വാ
ദിക്കുന്ന കുനി സ്ഥലത്തിന്മെൽ അന്ന്യായക്കാരന കീഴുക്കട നട
പ്പില്ലെന്ന അവന്റെ ഭാഗം വിസ്താരത്താൽ തന്നെ തെളിവായി
രിക്കുമ്പൊൾ കീഴുക്കട ഒരിക്കലും നടപ്പകാരനല്ലാത്ത അന്ന്യായ
ക്കാരൻ ൧൦൨൮ കുംഭമാസത്തിൽ ഒണക്കന ൟ സ്ഥലം കുഴിക്കാ
ണത്തിന്ന എഴുതികൊടുത്താൽ ആയ്ത പ്രമാണിപ്പാനും ഒണക്ക
ന്റെ അന്ന്യായവും അപെക്ഷയും ഇല്ലാത്ത കാൎയ്യത്തിൽ അ
ന്ന്യായക്കാരന്റെ കയ്ക്ക ൟ സ്ഥലത്ത മെലാൽ ഒണക്കൻ കുഴി
ക്കാണം ഉണ്ടാക്കെണമെന്ന ൟ തീൎപ്പ കല്പിപ്പാനും സങ്ങതിയും
കാനൂൽ കല്പനകളാൽ വഴിയും ഉള്ളതല്ലാ. അന്ന്യായക്കാരൻ മെൽ
പറഞ്ഞ സ്ഥലം ഒണക്കന കുഴിക്കാണത്തിന എഴുതികൊടുത്താ
ൽ ആയവകാശം ഉറപ്പിപ്പാൻ ഒണക്കൻ അന്ന്യായപ്പെടുക അ
ല്ലാതെ അന്ന്യായക്കാരൻ ൟ അന്ന്യായപ്പെടാൻ തന്നെ സംഗ
തി ഇല്ലാ— അത വിചാരിക്കാതെ ക്രമവിരൊധമായി ൟ തീൎപ്പു ചെ
യ്തിരിക്കുന്നു ൨– വാദിക്കുന്ന സ്ഥലത്ത നടപ്പകാരനായ എന്റെ
കയ്ക്ക എന്റെ വാഴ അഞ്ച കൊല്ലം ൫ാം പ്രതി പാട്ടത്തിന്ന എ
റ്റതല്ലാതെ അവന ഞാൻ കഴിക്കാണത്തിന്ന കൊടുത്തീട്ടില്ലാ
സ്ഥലം എന്റെ കൈവശമെന്ന വാദിക്കുന്ന സ്ഥലത്തുള്ള ൩–
കിളിയൊല തയ്യുകൾ ഞാൻ ഉണ്ടാക്കിയ്താണെന്ന തെളിവും സ
മ്മതവും ഉള്ളത നൊക്കിയാൽ ബൊധിക്കും അപ്രകാരം ഞാ
ൻ ഉണ്ടാക്കിയ ഉഭയങ്ങൾ സ്ഥലത്ത ഇരിക്കുമ്പൊൾ ആ സ്ഥ
ലം ഒണക്കൻ കുഴിക്കാണം നടപ്പാൻ കല്പിക്കെണ്ടതിന്ന ഒരു സ
ങ്ങതിഇല്ലാ— മെൽ പറഞ്ഞ എന്റെ ആലയിൽ എന്റെ കയ്ക്ക
കെളൻ പശുക്കളെ കെട്ടിവരുന്ന നടപ്പിൽ അവന്റെ കയ്ക്ക ഒ
ണക്കൻ ആലയിൽ പശുക്കളെ കെട്ടുന്നുണ്ടെന്നും ആലയുടെ
സമീപം ഒണക്കൻ ൫ കുണ്ടവാഴ വെച്ചിട്ടുണ്ടെന്നും ഞാൻ സ
മ്മതിച്ചീട്ടും അതിലെക്ക ഒണക്കന്റെ അന്ന്യായവും തെളിവും ഉ
ണ്ടായിട്ടും ഇല്ലാ—ഒണക്കൻ ൟ സ്ഥലത്ത കുഴിക്കാണ ഉഭയങ്ങ
ൾ ഒന്നും ഉണ്ടാക്കീട്ടും അവന കീഴുക്കട നടപ്പും ഇല്ലാ—അതുകൊ
ണ്ട ൟ സങ്ങതികളും ദസ്താപെജകൾ വരുത്തിയും നൊക്കി തീ [ 137 ] ൎപ്പ ഭെദം വരുത്തി ഒണക്കൻ ൟ സ്ഥലത്ത കുഴിക്കാണം വെ
ച്ചുണ്ടാക്കാൻ കല്പിച്ചത മാറ്റി കീഴുക്കടപ്രകാരം മെലാലും സ്ഥല
വും ഉഭയങ്ങളും ഞാൻ തന്നെ നടപ്പാൻ കല്പന ഉണ്ടാവാനപെ
ക്ഷിക്കുന്നു എന്ന ൧൦൨൮ മെടം ൮൹.
൧൮൫൩–ാമത മൈയിമാസം ൧൦൹ കണ്ണൂര പൊലീസ്സാമീൻ
കച്ചെരിയിൽനിന്ന കല്പിച്ച വിധി.
അന്ന്യായം കൊരൻ.
പ്രതി.
വാസുദെവൻ തങ്ങൾ മുതൽ ൫–ാൾ—
എന്തന്നാൽ— അറക്കലെ ജന്മം അന്ന്യായക്കാരൻ കുഴിക്കാണ
വകാശമായി അടക്കി അനുഭവിച്ച വരുന്ന എടപ്പാട്ട പറമ്പിൽ
നിന്നും വാളാഞ്ചെരി എന്ന പറമ്പിൽനിന്നും കൂടി ഏകദെശം
ആറ പണം വിലക്കുള്ള തെങ്ങ എളനീര ൧൦൨൮ കുംഭം ൨൪൹
ക്ക— ൧൮൫൩ മാൎച്ചി ൬൹ പകൽ ബലമായി പറിക്കയും വി
രൊധിച്ചാറെ പിടിച്ച തള്ളി എന്നും മാൎച്ചി ൧൧൹ അന്ന്യായം. ൟ
കാൎയ്യം വിസ്താര മദ്ധ്യയിൽ അന്ന്യായ വക്കീൽ ആയിരുന്ന ക
ണ്ണനും— പ്രതികളും കൂടി മാൎച്ചി ൧൯൹ രാജി ബൊധിപ്പിച്ചു— ആ
രാജി തന്റെ സമ്മതം കൂടാതെ ഉണ്ടായ്താണെന്നും മറ്റും അ
ന്ന്യായക്കാരൻ ഹെഡഅസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ചെയ്ത അ
ഫീൽ നിമിത്തം വരുത്തിയ വിസ്താരം നൊക്കിയ്തിൽ— മെപ്പടി രാ
ജിയിന്മെൽ സംശയം ഭവിച്ചിരിക്കകൊണ്ട അധിക അന്ന്യെഷ
ണം ചെയ്ത രാജി ശെരിയല്ലെന്ന കണ്ടാൽ എനിയും വെണ്ടുന്ന
അന്ന്യെഷണം ചെയ്ത രാജി ദുൎബ്ബലമാക്കി ഒരു വിധി കൊടുപ്പാ
നായും അഫീൽകാരന്റെ വാദം ശരി അല്ലെന്ന കണ്ടാൽ റപ്പൊ
ടത്ത ഒന്നിച്ച വിസ്താരം മടക്കി അയപ്പാനും എപ്രെൽ മാസം
൨൩൹ ൭൪ാം നമ്പ്രായി ഉണ്ടായ കല്പനയൊടു കൂടി ആദ്യ വി
സ്താരവും രാജിയും മടങ്ങി എത്തി. ആയ്ത ഒക്കെയും വായിക്കയും
൨–ാമത അന്ന്യായ വക്കീലായിരുന്ന കണ്ണനൊടും ഒന്നാം പ്രതി
യൊടും അന്ന്യായക്കാരനൊടും തെങ്ങ പറിച്ചതായ പറമ്പകളുടെ
സമീപസ്തന്മാര ൩–ാളെ എളയാപൂര അംശം അധികാരി റപ്പൊ
ടത്ത ഒന്നിച്ചയച്ചവരൊടും വിസ്തരിക്കുകയും അധികാരിയുടെ
റപ്പൊടത്ത വിസ്താരത്തിൽ ചെൎക്കയും ചെയ്തു. ആദ്യത്തിൽ അ
ന്ന്യായക്കാരൻ അന്ന്യായ പ്രകാരം സാക്ഷികളാൽ തെളിയിച്ചി
രിക്കുന്നൂ. ഒന്നാംപ്രതി അന്ന്യായപ്രകാരം കുറ്റം സമ്മതിക്കു
ന്നില്ലങ്കിലും കീഴുമൎയ്യാദപ്രകാരം ശിവരാത്രി ദിവസം ഉള്ള കളി
യാട്ട അടിയന്തരത്തിന്ന എല്ലാ കുടിയാന്മാരൊടും എല്ലാ പറമ്പ [ 138 ] കളിൽനിന്നും തെങ്ങ വാങ്ങി വരുന്ന പ്രകാരം അന്ന്യായക്കാര
ന്റെ പറമ്പിൽനിന്നും തന്റെ ആൾക്കാര പൊയി തെങ്ങ വാ
ങ്ങീട്ടുണ്ടെന്നും ബൊധിപ്പിച്ചിരിക്കുന്നു.
കലശൽ ഉണ്ടായി എന്ന പറയുന്ന ദിവസം ഒന്നാം പ്രതി ഒ
രു സ്ഥലത്തും പൊയിട്ടില്ലെന്ന ൩– സാക്ഷികളാൽ തെളിയിച്ചിരി
ക്കുന്നു— വിസ്തരിച്ച മൂന്ന സമീപസ്തന്മാരെ വാക്കും പ്രതിയുടെ
വാദത്തിന്ന അനുസരിച്ചിരിക്കുന്നു. അന്ന്യായക്കാരന്റെ ദുൎബ്ബ
ലതയുടെയും സാധുത്വത്തിന്റെയും— ഒന്നാം പ്രതിയുടെ പ്രബ
ലതയുടെയും അതിനാലുള്ള ജനസ്വാധീനത്തിന്റെയും അവ
സ്തക്ക അന്ന്യായക്കാരനാൽ പ്രതിയുടെമെൽ മെൽപ്രകാരം തെ
ളിവ കൊടുപ്പാൻ കഴിഞ്ഞതും വിചാരിച്ചാൽ അവൻ പക്കൽ ൟ
കാൎയ്യത്തിലുള്ള സത്ത്യം അവനെ രക്ഷിച്ചു എന്ന മാത്രം കല്പി
ക്കെണ്ടതും പ്രതി മെൽപ്രകാരം തെളിവ കൊടുത്തത ഒരു ആശ്ച
ൎയ്യമല്ലാത്തതും ആകുന്നു. ൟ കാൎയ്യത്തിന്റെ എല്ലാ വിസ്താരങ്ങ
ളും നൊക്കി വിചാരിച്ചതിൽ താഴെ കാണിക്കുന്ന ന്ന്യായങ്ങ
ളാൽ അക്ടിങ്ക പൊലീസ്സാമീൻ മുമ്പാകെ കൊടുത്ത രാജി അന്ന്യാ
യക്കാരന്റെ സമ്മതത്തൊടു കൂടി ഉണ്ടായ്തല്ലെന്ന പൂൎണ്ണ അഭിപ്രാ
യമാകകൊണ്ട ആ രാജി ദുൎബ്ബലമാക്കി ൟ കാൎയ്യത്തിൽ ഒരു വി
ധി കൊടുപ്പാൻ സംഗതി വന്നിരിക്കുന്നൂ. ൧– ൟ കാൎയ്യത്തിൽ
കൊടുത്ത രാജിയിൽ വ്യവഹാരം മദ്ധ്യസ്തന്മാര മുഖാന്തരം ഒ
ത്ത തീൎന്നു എന്നല്ലാതെ ഇന്നപ്രകാരം തീൎന്നു എന്ന മുഖ്യമായി
കാണിക്കെണ്ടത ചെയ്തീട്ടില്ലാ. ൨– ൟ വ്യവഹാരം തന്നെ അന്ന്യാ
യക്കാരന്റെ പറമ്പിൽനിന്ന തെങ്ങ പറിച്ചത ബലമായിട്ടെ
ന്നും അവകാശത്തൊടു കൂടി എന്നും ആയിരിക്കുമ്പൊൾ ആ തൎക്കം
മെലാൽ ഉണ്ടാവാതെ ഇരിപ്പാനായി ഒരു നിജം ചെയ്യെണ്ടത
മുഖ്യാവശ്യമുള്ളത ചെയ്യാത്തിനാൽ തന്നെ വക്കീലും— ൧ാം പ്ര
തിയും കൂടി യൊജിച്ച അന്ന്യായക്കാരനെ ചതിച്ചതാണെന്ന ഇ
വിടെ പ്രസ്താപിക്കെണ്ടതിലെക്ക ഒരു സംശയവും ഇല്ലാ. ൩– മെ
ൽ രണ്ടാം വകുപ്പിൽ കാണിച്ച ന്ന്യായങ്ങൾക്ക സാക്ഷിയായി
ട്ട അന്ന്യായവക്കീലിനൊടും ൧ാം പ്രതിയൊടും ഇപ്പൊൾ പൊലീ
സ്സാമീൻ മുമ്പാകെ വാങ്ങിയ കയ്പീത്തകൾ തന്നെ മതിയായി വ
രുന്നതാകുന്നു. ൪– ന്ന്യായപ്രകാരം പന്ത്രണ്ട തെങ്ങ മാത്രമെ അ
ന്ന്യായക്കാരന്റെ അനുജനൊട വാങ്ങീട്ടുള്ള എന്നും അദാലത്ത
വ്യവഹാരത്താൽ ഉള്ള മത്സരം കൊണ്ട ഇപ്രകാരം വ്യവഹാരം
ഉണ്ടാക്കി തീൎത്താണെന്നും ഒന്നാംപ്രതി തൎക്കിക്കുന്നു— ഒന്നാം പ്ര
തി അമ്പത തെങ്ങയുടെ വില മൂന്ന പണം കൊടുത്തപ്രകാരം ഇ
പ്പൊൾ സമ്മതിക്കുന്നത കൊണ്ട തന്നെ അയാൾ സമ്മതിക്കുന്ന
തായ ചുരിങ്ങിയ സംഖ്യമാത്രമല്ല ഒന്നാമത പറിച്ചിട്ടുള്ളത എന്ന [ 139 ] വെളിവായിരിക്കുന്നത കൂടാതെ മെൽപ്രകാരം അധികം തെങ്ങ
പറിച്ചത ഒന്നാംപ്രതി പറയുംപ്രകാരമുള്ള ന്യായങ്ങൾക്ക ഒത്ത
൨രുന്നതല്ലെന്നും വിരൊധിയായ അന്ന്യായക്കാരനാകട്ടെ— അ
വന്റെ അനുജനാകട്ടെ സമ്മത്തൊടുകൂടി തെങ്ങ കൊടുക്കുന്ന
തല്ലെന്നും നിശ്ചയമാകുന്നു. ൫– മെൽ നാലാം വകുപ്പിൽ പറഞ്ഞ
പ്രകാരം ഉള്ള മത്സരനിമിത്തത്താൽ ൧ാംപ്രതിയെ ചതിയിൽപ്പെ
ടുത്താനായി രാജിയാൽ തെങ്ങ കൊടുത്തപിന്നെ വ്യവഹാരത്തി
ന്ന പുറപ്പെട്ടതാണെന്ന വിചാരിപ്പാനും വഴി ഇല്ലെ എന്ന ൧ാം
പ്രതി പറയുന്നതാണെങ്കിൽ അന്ന്യായക്കാരന്റെ ബുദ്ധിയുടെ
അവസ്തയെ കുറിച്ച ചെയ്തടത്തൊളമുള്ള വിചാരണയിൽ അത്ര
ദീൎഗ്ഘവിചാരണക്ക അവൻ ശക്തനല്ലെന്നും വിചാരിപ്പാനും
കല്പിക്കാനും കഴിയുന്നതാകുന്നു. ൬– ഇതപ്രകാരം വെറെ കൂടിയാ
ന്മാരെ പറമ്പുകളിൽനിന്നും അവകാശ വാങ്ങി വരുന്നുണ്ടെന്ന
വിസ്താരത്തിൽ പുറപ്പെട്ടിരിക്കുന്നു— അതകളെ കുറിച്ച വ്യവഹാ
രം വന്നീട്ടില്ലെങ്കിലും സാധുക്കളായ കുടിയാന്മാൎക്ക അതിന്റെ അ
റിവ ഇല്ലാത്തതിനാലൊ— അല്ലെങ്കിൽ വ്യവഹരിച്ച സഫലം വ
രുത്തെണ്ടതിന്ന ശക്തി ഇല്ലാത്തതിനാലൊ— രണ്ടിൽ ഒരു സങ്ങ
തിയാൽ ആയിരിക്കുമെന്നും ഇതപ്രകാരം സാമാന്ന്യെന എല്ലാ
അംശങ്ങളിലും ഉള്ള പ്രമാണികൾ രാജാക്കന്മാര മുതലായ്വര ൟ
അക്രമം നടത്തി വരുന്നുണ്ടെന്നും അന്ന്യെഷണത്തിൽ അറി
ഞ്ഞിരിക്കകൊണ്ട ആ അക്രമങ്ങളും ഇതിനാൽ നിൎത്തെണ്ടത ആ
വിശ്യം തന്നെ എന്നും കണ്ടിരിക്കുന്നു. ൭– ഒന്നാം പ്രതി ൟ കാ
ൎയ്യത്തിൽ നടത്തിയ അക്രമത്തിന്ന ഒരു ശിക്ഷ കൊടുക്കെണ്ട
ത എത്രയും മുഖ്യാവിശ്യമാകുന്നു— എങ്കിലും നഷ്ടം വക ൩– പണം
൧ാം പ്രതി കൊടുക്കയും ആയത അന്ന്യായ വക്കീൽ വാങ്ങി പറ്റു
കയും ചെയ്തിരിക്കുന്നപ്രകാരം അവരുടെ കയ്പീത്താൽ സ്പഷ്ടമാ
യി കാണുന്നത കൂടാതെ ആയ്ത നെര എന്ന ൟ കച്ചെരി ഗുമാസ്ത
ൻ ശങ്കരമെനവനാലും പൊലീസ്സാമീൻ അറിഞ്ഞിരിക്കകൊണ്ടും
ൟ കാൎയ്യം പൊലീസ്സ കച്ചെരി മുമ്പാകെ നടന്നതാകകൊണ്ടും
൨–ാമതും ഒരു ശിക്ഷ കല്പിക്കുമ്പൊൾ ആയ്ത ന്യായരഹിതമായ
പ്രവൃത്തിയിൽ ഉൾപ്പെട്ട പൊകുമൊ എന്ന സംശയം വന്നിരിക്കു
ന്നതിനാൽ ഇപ്പൊൾ ൧ാംപ്രതിയെ ശിക്ഷയിൽ ഉൾപ്പെടുത്താ
ൻ പാടില്ലെന്ന അഭിപ്രായമായിരിക്കുന്നു. ൨– ഒന്നാം പ്രതിയൊ
ട വക്കീൽ നഷ്ടം വകക്ക വാങ്ങിയ പണം അന്ന്യായക്കാരന
കൊടുത്തതിന്റെ ശെഷം താൻ ചെയ്ത അദ്ധ്വാനത്തിന്റെ കൂ
ലി വഹക്ക തന്നുഎന്ന അന്ന്യായ വക്കീലും ആ പണം തന്റെ
വക്കൽ തന്നിട്ടില്ലെന്ന അന്ന്യായക്കാരനും പറയുന്നതിന്റെ നെ
രിനെ ഇതിൽ വെളിവാക്കാൻ കഴിഞ്ഞിട്ടില്ലാ— എങ്കിലും അന്ന്യാ
യ വക്കീലന പ്രതിക്കാരനാൽ ഒരു ദ്രവ്യലാഭമുണ്ടായ പ്രകാരം [ 140 ] വിസ്താരങ്ങളാൽ പുറപ്പെട്ട കാണുന്നില്ലെന്ന തന്നെ അല്ലാ— അ
ന്ന്യെഷണത്തിലും അപ്രകാരം കണ്ടിട്ടില്ലാ— ഒന്നാം പ്രതിയുടെ
സമൎത്ഥതയിന്മെൽ വക്കീലനെ സ്വാധീനമാക്കി മെൽ പ്രകാരം
രാജി കൊടുപ്പിക്കയും അതിനെ പറ്റി ഇപ്പൊൾ ഉണ്ടായ ആ
ക്ഷെപത്തിന്ന വക്കീലന്റെ അപെക്ഷക്ക രാജി കൊടുത്താണ
ന്ന ൧ാം പ്രതി പറയുന്നതാകുന്നു എന്നും എത്രെ തൊന്നുന്നത— എ
ങ്കിലും വക്കീലന്റെ തെറ്റിനാൽ ൨–ാമത ൟ വക ആക്ഷെപത്തി
ന്ന ഇടവന്നതാണന്നും ൟ കാൎയ്യത്തിന്റെ എല്ലാ സ്വഭാവികത്താ
ലും നിശ്ചയിപ്പാൻ ഇടയായിരിക്കുന്നു— ൟ തെറ്റിന്ന വക്കീല
ന്റെ മെൽ ഒരു കഠിന താക്കീതി ചെയ്വാൻ മാത്രമല്ലാതെ വെറെ വി
ധമായ ഒരു കല്പന കല്പിക്കാൻ സങ്ങതി ഇല്ലെന്നതൊന്നുകയാൽ ഇ
പ്പൊൾ അപ്രകാരം കല്പിക്കുന്നില്ലാ. ൯– ൟ സങ്ങതികളാൽ അന്ന്യാ
യം നീക്കി മെലാൽ ഒന്നാം പ്രതി ഉണ്ടെന്ന വിചാരിക്കുന്ന സ്ഥാ
നത്തിന്റെ ശക്തിയെ മെൽപ്രകാരം യാതൊരു കുടിയാന്റെമെ
ലും നടത്തിപൊകരുതെന്നും ഇതിന്ന വിരൊധമായി എതെങ്കി
ലും നടത്തിയപ്രകാരം തെളിവകണ്ടാൽ കഠിന ശിക്ഷക്ക ഉൾ
പ്പെടുത്തുമെന്നും ൧ാം പ്രതിയൊടും മെലാൽ ൟ വക അക്രമത്തി
ൽ ഉൾപ്പെട്ടാൽ ൟ സങ്ങതി കൂടി വിചാരിച്ച കഠിനമായ ദൊ
ഷം അനുഭവിപ്പാനുള്ള കല്പന ഉണ്ടാകുമെന്ന വക്കീലനും താ
ക്കീതി ചെയ്വാനും ൟ ൧ാം പ്രതിയും ഇതപ്രകാരമുള്ള വെറെ പ്ര
ബലന്മാരും നടത്തുന്ന പ്രകാരം മെൽകാണിച്ച അക്രമങ്ങളെ തീ
ൎച്ചയായി നിൎത്തൽ ചെയ്വാൻ വെണ്ടി പരസ്യം കല്പനകൾ എ
ല്ലാപൊലീസ്സ അധികാരസ്ഥലങ്ങളിലും ഉണ്ടാവാൻവെണ്ടി വി
സ്താരവും വിധിയും ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ അയ
പ്പാനും— പിടിച്ച ൧ാംപ്രതിയെ വിട്ടയപ്പാനും ശെഷം പ്രതികളെ
പിടിപ്പാൻ ആവിശ്യമില്ലെന്നും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.
ചിറക്കതാലൂക്ക എളയാപൂര അംശത്തിൽ കൊരൻ ബൊധി
പ്പിക്കുന്ന ആഫീൽ സങ്കടം ഹരജി— മെപ്പടിദെശത്തെ വാസുദെ
വൻ തങ്ങൾ തമ്പുരാൻ അവരെ ആൾ മെപ്പടി ദെശത്ത ഒണ
ക്കൻ മുതൽ ൬–ാളുകളെ കൊണ്ടും മറ്റും അറക്കലെ ജന്മം മെപ്പടി
ദെശത്ത എനിക്ക പാട്ടം കുഴിക്കാണവകാശമായി ഞാൻ അനു
ഭവിച്ചവരുന്ന എടപ്പാട്ട എന്ന പറമ്പിൽനിന്നും വളാഞ്ചെരി എ
ന്ന പറമ്പിൽനിന്നും കൂടി ൟ കഴിഞ്ഞ കുംഭമാസം ൨൪൹ ഏക
ദെശം ൧൦൦ തെങ്ങ— എളന്നീര മുതലായ്ത പറിപ്പിക്കുന്ന സങ്ങതി
ഞാൻ അറിഞ്ഞ ഓടിചെന്ന വിരൊധം ചെയ്താറെ മെപ്പടി ത
മ്പുരാനും ശെഷം പ്രതികളും കൂടി എന്റെ കഴുത്ത പിടിച്ച തള്ളു [ 141 ] കയും പിന്നെ എന്നെ പിടിച്ച കെട്ടാൻ ഭാവിക്കയും ചെയ്തതി
നാൽ ഞാൻ ഭയപ്പെട്ട നിൽക്കുമ്പൊൾ മെപ്പടി തെങ്ങ എളന്നീ
ര പ്രതികൾ തന്നെ എടുത്തുകൊണ്ടപൊകയും മറ്റും ചെയ്തവി
വരം ഞാൻ കണ്ണൂര പൊലീസ്സാമീൻ കച്ചെരിയിൽ അന്ന്യായം
ബൊധിപ്പിക്കുകയും പിന്നെ ആയന്ന്യായ പ്രകാരം തെളിവ
കൊടുക്കെണ്ടതിലെക്ക ഒരു പനിയുടെ രൊഗം ഹെതുവാൽ ക
ച്ചെരിക്ക ഹാജരാവാൻ പാടില്ലാത്തതിനാൽ മെപ്പടിതാലൂക്കപള്ളി
കുന്ദദെശത്ത കണ്ണൻ കയിക്കൊറെ എന്റെ അന്ന്യായപ്രകാരം
തെളിവ കൊടുക്കുവാൻ വെണ്ടി ഞാൻ വക്കീലാക്കി അന്ന്യായ
പ്രകാരം വെണ്ടുന്ന തെളിവുകൾ എന്റെ വക്കീലൊടും സാക്ഷി
കളൊടും ആ കച്ചെരിയിൽ വാങ്ങിയും മെപ്പടിപ്രതികൾ കുറ്റം
സമ്മതിക്കയും ചെയ്ത കാൎയ്യത്തിന്ന പ്രതികൾക്ക യാതൊരു ശി
ക്ഷയും കല്പിക്കാത്ത വിവരം ഞാൻ അറിഞ്ഞ എന്റെ രൊഗ
ത്തൊടു കൂടി ഞാൻ ആ കച്ചെരിക്കു കൂട കൂട പലസമയം ചെന്ന
ആമീൻ തമ്പുരാനെ ബൊധിപ്പിച്ചതിന്ന എന്നൊട യാതൊന്നും
ആ കച്ചെരിയിൽനിന്നു കല്പിക്കാതെയും പിന്നെയും ഞാൻ കൂട
കൂട ചെന്ന ബൊധിപ്പിച്ചാറെ മെപ്പടി തങ്ങൾ തമ്പുരാന്റെ ധ
നിക പ്രബലതയാൽ എന്റെ ഏറ്റവും കഠിനമായും അത്ത്യാ
ക്ഷെപമായ അസഭ്യവാക്കുകളും പറഞ്ഞതിനാൽ പിന്നെ ഞാ
ൻ ആ കച്ചെരിയിൽ നിന്ന തീൎപ്പ കല്പിച്ചീട്ടുണ്ടെങ്കിൽ അതിന്റെ
പകൎപ്പ പകൎത്ത തരാൻ കല്പന ഉണ്ടാകെണമെന്ന ഞാൻ ബൊ
ധിപ്പിച്ചാറെ പകൎപ്പ തരിക ഇല്ലെന്നും ൫൦ തെങ്ങക്ക വില നി
ന്റെ വക്കീൽ വക്കൽ കൊടുത്ത തീൎന്നിരിക്കുന്നു എന്നും മറ്റും
കല്പിച്ചതിനാൽ മെപ്പടി വക്കീലൊടും ഞാൻ ചൊദിച്ചാറെ മെൽ
പറഞ്ഞ ൫൦– തെങ്ങയുടെ വില വാങ്ങി അന്ന്യായം തീൎപ്പാക്കി
ഇരിക്കുന്നു എന്ന വക്കീലും പറയുന്നു. ആയ്ത അന്ന്യായക്കാരനാ
യ എന്നെ അറിയിക്കാതെ മെപ്പടി വക്കീലും എന്റെ പൂൎവ്വവി
രൊധിയും അതി ധനികനും ആയ മെപ്പടി തങ്ങൾ തമ്പുരാനും
ആമീൻ തമ്പുരാനും കൂടി യൊജിച്ച എന്നെ തൊൽപ്പിച്ച നഷ്ടം
ചെയ്യിച്ചതാകകൊണ്ട ൟ സന്നിധാനത്തിങ്കിലെ ദയാകടാക്ഷ
മുണ്ടായിട്ട മെപ്പടി അന്ന്യായസങ്ങതിയെ കുറിച്ചുണ്ടായ സകല
ദെസ്താപെജകളും ൟ സന്നിധാനം മുമ്പാകെ വരുത്തി നൊക്കി
എന്റെ തെങ്ങ എളന്നീര മുതലായ്തിന്ന ക്രമപ്രകാരം വില തരീ
പ്പാനും മെപ്പടി ധനിക പ്രബലതയുടെ വിവരം എന്നാൽ തെ
ളിവ കൊടുപ്പാൻ കഴിയായ്കകൊണ്ട മെപ്പടി വക്കീലും ആമിൻ
തമ്പുരാനും തങ്ങൾ തമ്പുരാനും കൂടി യൊജിച്ചതിനാൽ സമ്മതി
ച്ചിരിക്കുന്ന കുറ്റത്തിന്ന പ്രതികളെ ശിക്ഷിക്കാത്തതിന്നും മെലാ
ൽ പ്രതികളാൽ യാതൊരു ഉപദ്രവം കൂടാതെ ആക്കി തരീപ്പാനും
തക്കതായ ഒരു കല്പന ഉണ്ടായി സങ്കടംതീൎത്ത രക്ഷിക്കെണ്ടതി [ 142 ] ന്ന ഞാൻ വളരെ സങ്കടത്തൊട കൂടി ഏറ്റവും അപെക്ഷിക്കു
ന്നു. എന്ന ൧൦൨൮ മെടം ൪൹
൧൮൫൩ാമത വിപ്രവരിമാസം ൨൮൹ കണ്ണൂര പൊലീസ്സാമി
ൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി.
അന്ന്യായം കുഞ്ഞിപ്പെണ്ണ എന്നാ സ്ത്രീ മുതൽ ൨–ാൾ
പ്രതി ഇമ്പിച്ചി കണ്ടൻ മുതൽ ൩–ാൾ.
എന്തന്നാൽ— സൎക്കാര ജന്മം തരിശായി കിടക്കുന്ന ആറാട്ടവയ
ൽ എന്നപറമ്പിൽ വെച്ചിരുന്ന തയ്യുകൾ—൧൦൨൮ കുംഭം ൧൧൹ക്ക—
൫൩– വിപ്രവരിമാസം ൨൧൹ പകൽ പ്രതികൾ പൊരിച്ച ചാ
ടുകയും ആയ്ത വിരൊധിച്ചാറെ ൨–ാം പ്രതി പറകകൊണ്ട ൩–ാംപ്ര
തി ൧ാം അന്ന്യായക്കാരിത്തിയെ പിടിച്ച തള്ളുകയും പ്രതികൾ എ
ല്ലാവരും വാക്കെറ്റം പറകയും ചെയ്തു എന്ന വിപ്രവരി ൨൨൹
അന്ന്യായംബൊധിപ്പിച്ചു— ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊ
ടും സാക്ഷികളൊടും വിസ്തരിക്കുകയും സ്ഥലം നൊക്കിയും അ
ന്ന്യായം പ്രതികൾ വക്കൽ ഉള്ള ആധാരങ്ങൾ വാങ്ങിയും ആവി
ശ്യമുള്ള പ്രതികളൊട വിസ്തരിക്കുകയും ചെയ്യെണ്ടതിന്ന ദസ്താ
പെജകൾ ൟ കച്ചെരി സബാപ്സൎക്ക യാദാസ്തൊടു കൂടി അയച്ച
൧ാംപ്രതിയൊട സബാപ്സര മുമ്പാകെയും പ്രതി വക സാക്ഷിക
ളൊടഎന്റെമുമ്പാകെയും വിസ്തരിക്കുകയും സ്ഥലം നൊക്കി അള
ന്ന വിവരത്തിന്നും മറ്റും സബാപ്സരബൊധിപ്പിച്ച റപ്പൊട്ടും അ
ന്ന്യായംപ്രതികളൊട വാങ്ങിഅയച്ച ആധാരപകൎപ്പകളും വിസ്താ
രത്തിൽ ചെൎക്കുകയും ചെയ്തു— ൧ാംപ്രതി കുറ്റം സമ്മതിച്ചീട്ടില്ലാ— അ
ന്ന്യായക്കാരൻ പറയുന്ന പറമ്പ മുമ്പെ ശിവസുബ്രഹ്മണ്യൻ പി
ള്ളയൊട എട്ട കൊല്ലം മുമ്പെ വിലകൊടുത്ത വാങ്ങി അതമുതൽ ഇത
വരെക്കും പറമ്പ തന്റെ കൈവശമെന്നും പറമ്പ കിളപ്പിക്കയും
തയ്യവാഴ മുതലായ്ത വെച്ചത പൊയിപ്പൊയിരിക്കുന്നു എന്നും മറ്റും
ഒന്നാം പ്രതിയും ബൊധിപ്പിച്ചിരിക്കുന്നു അന്ന്യായക്കാരുടെ വാ
ദപ്രകാരം അവരും— പ്രതിയുടെ വാദപ്രകാരം ഒന്നാം പ്രതിയും—
സാക്ഷികളെകൊണ്ടതെളിയിച്ചിരിക്കുന്നു— അന്ന്യായക്കാരത്തി കാ
ണിച്ചതായ കുഴിക്കാണാധാരത്തിന്റെ പകൎപ്പും ൪൬– ജനവരി
൬൹ ൧൯ാം നമ്പ്രായികൊടുത്ത പട്ടയത്തിന്റെ പകൎപ്പും അസ്സലും
വരുത്തിനൊക്കിയ്തിൽ ൟ വാദിക്കുന്ന സ്ഥലം കുഴിക്കാണാധാര
ത്തിലെ അതിര സംഖ്യ നൊക്കുമ്പൊൾ അതിൽ ഉൾപ്പെട്ടീട്ടുണ്ടെങ്കി
ലും പട്ടയത്തിലെ അളവിൽ ഉൾപ്പെട്ടതായി കാണുന്നില്ലാ— അതി
ന്ന മുമ്പായ ൧൦൦൯ാമതിൽ മത്തിക്കുട്ടിയൊട ൨–ാം അന്ന്യായക്കാര
ൻ കാണിക്കുന്ന കുഴിക്കാണാധാരപ്രകാരം ൟ സ്ഥലം നടന്നവ
രുന്നത ശരിയാകുന്നു എങ്കിൽ ൟ സ്ഥലത്തിന്ന തൊട്ട അന്ന്യായ [ 143 ] ക്കാര പട്ടയം വാങ്ങിയ സ്ഥലത്തിൽ ഉൾപ്പെടുത്തി ൟ സ്ഥലത്തി
ന്നും പട്ടയം വാങ്ങാൻ സംഗതി ഉണ്ടായിരുന്നു—അത അന്ന്യായ
ക്കാര ചെയ്തീട്ടില്ലാത്ത അവസ്ത നൊക്കുമ്പൊൾ ആ കുഴിക്കാണാ
ധാരം അത്ര വിശ്വസിച്ച പറമ്പ അന്ന്യായക്കാരുടെ വശത്തി
ൽ ആണെന്ന വിചാരിപ്പാനും സംഗതി കാണുന്നില്ലാ— ൧ാംപ്ര
തി മുമ്പെ ശിവസുബ്രഹ്മണ്യൻ പിള്ളയുടെ ഒരു എഴുത്ത കാണി
ക്കുന്നതിന്റെ തരിജമയിൽ ഇന്നസ്ഥലമെന്നും ആ സ്ഥലം
ഇന്ന അവകാശമായി കൊടുത്തു എന്നും കാണുന്നില്ലാ— അതിനാ
ൽ ൟ സ്ഥലം തന്നെയൊ പ്രതിയുടെ കൈവശമെന്നും അറി
വാൻ സംഗതി വന്നിട്ടില്ലാ എന്നതന്നെയും അല്ലാ— ആസ്ഥല
ത്തിന്ന പിള്ളയാർ കൊവിൽ ക്ഷെത്രകാൎയ്യം നടത്തുന്നവരു
ടെ തൎക്കത്തിന്മെൽ കൊടുത്ത എഴുത്താണെന്നും കാണുന്നു. ആ
ക്ഷെത്രകാൎയ്യം നടത്തുന്നവര ആരും ഇവിടെ ൟ കാൎയ്യത്തെ
കുറിച്ച ഒന്നും ബൊധിപ്പിച്ചീട്ടില്ലാ എങ്കിലും അങ്ങിനെ ഒരു
തൎക്കം ഇതിൽ ഉണ്ടെന്ന വിചാരിക്കാ— ൟ വാദിക്കുന്ന
സ്ഥലം അളപ്പിച്ച നൊക്കിയ്തിൽ കിഴക്കപടിഞ്ഞാറ ൧൯ കൊ
ലും തെക്കവടക്ക അഞ്ചകൊലും അതിന്ന ൯൫കൊൽ പെരുക്കം
ഉണ്ടെന്നും കണ്ടിരിക്കുന്നു—ൟ സ്ഥലത്തിന്ന ൟ വിപ്രപരിമാ
സത്തിൽ ഒന്നാം പ്രതി ൟ അന്ന്യായക്കാരുടെ സംബന്ധിയാ
യ ബാപ്പുട്ടിയുടെമെൽ ബൊധിപ്പിച്ച അന്ന്യായംനിമിത്തം അ
ക്ടിങ്ക പൊലീസ്സാമിൻ തന്നെ ൟ സ്ഥലം ചെന്ന നൊക്കികണ്ട
തിൽ അത നിരത്തിന്ന എത്രയും സമീപിച്ച അല്പമായ സ്ഥലവും
അതിൽ യാതൊരു അനുഭവവും ഒരുത്തരും ഉണ്ടാക്കീട്ടില്ലെന്നും ക
ണ്ടിരിക്കുന്നു— എങ്കിലും ആ കാൎയ്യം അന്ന്യായം പ്രതികൾ തമ്മിൽ
ഒത്ത രാജിയായി തീൎന്ന പൊയിരിക്കുന്നതും ആ ബാപ്പുട്ടിയുടെ
അവകാശികളായ അന്ന്യായക്കാര വെറെ ഒരു പ്രകാരമായി ഇ
പ്പൊൾ രണ്ടാമത ഇങ്ങനെ ഒരു വ്യവഹാരം ഉണ്ടാക്കിയ്തും ആ
കുന്നു. ൟ കാൎയ്യത്തിന്റെ വിസ്താരവും സബാപ്സരുടെ റിപ്പൊ
ട്ടും നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തതിൽ ൟ വാദിക്കു
ന്ന സ്ഥലം സൎക്കാര ജന്മമാണെന്നും അതിൽ കാണുന്ന മതി
ലും വെലിയും കുറെകാലം മുമ്പെ തന്നെ ഉള്ളതും ആയ്ത ൟ വാ
ദി പ്രതിവാദികളുടെ മുഖാന്തരം ഉണ്ടായീട്ടുള്ളതല്ല. ശിവസുബ്ര
ഹ്മണ്യൻപിള്ളയുടെ എഴുത്തിൽ കാണുന്നപ്രകാരം പൂന്തൊട്ടം ഉ
ണ്ടായിരുന്ന ആ കാലത്ത അയാൾ ചെയ്യിച്ചതായീട്ടും വിചാരി
പ്പാനാകുന്നു സംഗതി കാണുന്നത അന്ന്യായക്കാര കാണിക്കു
ന്ന ൨–ാമത്തെ ആധാരം പ്രകാരം ൟ സ്ഥലം തങ്ങൾക്ക കൈവ
ശമായി വന്നതാണെങ്കിൽ ഇരിപത കൊല്ലമായി യാതൊരു അ
നുഭവവും വെച്ചുണ്ടാക്കെണ്ടതും ഇതുവരെ ചെയ്തീട്ടില്ലെന്ന കാ
ണുന്ന അവസ്തക്ക എനി ൟ സ്ഥലത്തിന്റെ നടപ്പാവകാശ [ 144 ] ത്തെ കുറിച്ച ൟ കക്ഷിക്കാരുടെ വാദം പ്രമാണിക്കാനും ഇതി
ലധികമായ ഒരു വിസ്താരം നടത്താനും ആവിശ്യമില്ലെന്നും ൟ
വാദമുള്ള സ്ഥലം വെറെ ആളെവശം ഏല്പിക്കെണ്ടത എന്നും— അ
തിന്ന സങ്കടം വിചാരിക്കുന്നവര ൟ തീൎപ്പിലെ ൯–മുതൽ ൩൦–
ദിവസിത്തിലകത്ത മെൽ സ്ഥലങ്ങളിൽ അപ്പീലായി ബൊധി
പ്പിച്ച നിവൃത്തി വരുത്തുകയൊ അദാലത്ത അന്ന്യായം ബൊ
ധിപ്പിക്കയൊ, ചെയ്യെണ്ടതാന്നെന്നും— അതവരെ ൟ വാദിക്കു
ന്ന സ്ഥലത്ത ഇരുകക്ഷിക്കാരും യാതൊരു പ്രവൃത്തിയും ചെയ്വാ
ൻ സംഗതി ഇല്ലെന്നും ൟ അവധിയിലകത്ത മെൽ കല്പിച്ചത
പ്രകാരം കക്ഷിക്കാര മെൽസ്ഥലത്ത ബൊധിപ്പിച്ച ലക്ഷ്യം ഇ
വിടെ കാണിച്ചീട്ടില്ലെങ്കിൽ ൟ സ്ഥലം മനസ്സുള്ള വെറെ ആ
ളെ ഏൾപ്പിച്ച നടത്തിപ്പാൻ തക്കവണ്ണം ഇവിടെനിന്ന മെല
ധികാരത്തിൽ സിഫാൎസി ചെയ്വാൻ സംഗതി വരുമെന്നും ഇതി
നാൽ കക്ഷിക്കാരെ അറിയിപ്പാനും കല്പിച്ച അന്ന്യായം നീക്കി പ്ര
തിയെ വിട്ടു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചിറക്കതാലൂക്ക കണ്ണൂരിൽ ഇരിക്കും ൧– ഇമ്പിച്ചികണ്ടനും ൨–അ
നന്തിരവൻ ചെറിയ ഇമ്പിച്ചികണ്ടനുംകൂടി ബൊധിപ്പിക്കുന്ന
ഹരജി— സൎക്കാര ജന്മം ൧ാം ഹരജിക്കാരനായ ഇനിക്കുള്ള ആറാ
ട്ട വയലെന്ന പറമ്പിൽ തങ്ങൾ വെച്ചിരുന്ന തയ്യുകൾ പൊരിച്ച
ചാടുകയും ൧ാം അന്ന്യായക്കാരത്തിയായ തന്നെ പിടിച്ച തള്ളുക
യും ചെയ്തപ്രകാരം അന്ന്യായം കുഞ്ഞിപ്പെണ്ണ മുതൽ ൨–ാൾ ഞ
ങ്ങളുടെയും ബാപ്പുവിന്റെയും മെൽ കണ്ണൂര പൊലീസ്സാമീൻ ക
ച്ചെരിയിൽ അന്ന്യായപ്പെട്ട കാൎയ്യത്തിൽ അന്ന്യായഭാഗം ഗുണം
പൊലെ കഴിഞ്ഞ വിപ്രപരിമാസം ൨൮൹ കണ്ണൂര പൊലീസ്സാ
മീൻ അവർകൾ കല്പിച്ച തീൎപ്പ മാറ്റി അന്ന്യായക്കാൎക്ക കള്ളന്ന്യാ
യത്തിന്ന ശിക്ഷയും പറമ്പ ഉടമക്കാരനായ ൧ാം ഹരജിക്കാരനാ
യ എന്റെ സമ്മതം പ്രകാരം തീൎപ്പിലെ ൩–ാം പ്രതിയായ മെപ്പ
ടി ബാപ്പു തന്നെ നടപ്പാൻ കല്പനയും ഉണ്ടാകെണ്ടതിനുള്ള മതി
യായ സംഗതികൾ താഴെ എഴുതുന്നു— ൧ അന്ന്യായത്തിൽ പറയു
ന്നത ഒന്നും നെരല്ലാ കലശൽ നടന്നതായി പറയുന്ന ദിവസം
ഞങ്ങൾ അന്ന്യായക്കാരെ കണ്ടിട്ട തന്നെ ഇല്ലാ—നിൎദൊഷികളായ
ഞങ്ങളെദൊഷപ്പെടുത്താനായിട്ട മനഃപൂൎവ്വമായി വിചാരിച്ചുറച്ച
ദുഷ്ടമനസ്സൊടുകൂടി കലശൽ ചെയ്തപ്രകാരവും ഞങ്ങളുടെ മെൽ
കുറ്റം ചുമത്തി ബൊധിപ്പിച്ചതാകുന്നു. അതിലെക്കും തങ്ങളുടെ
ഹിതംപ്രകാരം സാക്ഷിപറയിപ്പാനായിട്ടഅന്ന്യായക്കാര വളരെ
താല്പൎയ്യപ്പെട്ടിരുന്നു എങ്കിലും ആ കള്ളകാൎയ്യത്തിൽ അവരുടെ [ 145 ] മനസ്സിൽ ഉറച്ചപ്രകാരം തന്നെ പറവാനായിട്ട കഴിയാതെ സാ
ക്ഷി വായ്മൊഴികൾ പരസ്പരവിത്യാസങ്ങളും യുക്തിഭംഗവും ഉണ്ട
കലശൽ കുറ്റത്തെ കുറിച്ച വെണ്ടുന്ന യാതൊരു വിസ്താരവും ന
ടത്തീട്ടില്ലാ— ആ കാൎയ്യം ഏതപ്രകാരം അവസാനിച്ചു എന്ന തീൎപ്പ
കൊണ്ടു അറിയുന്നില്ലാ. ൨– ഗ്രഹസ്തമാനമൎയ്യാദപ്രകാരം നടന്നും
ൟ വക പൊലീസ്സ മുതലായ്തിൽ ഉൾപ്പെടാത രുന്നും വരുന്ന ഞ
ങ്ങളുടെ മെൽ കളവായി കുറ്റം ചുമത്തി ബൊധിപ്പിച്ചത ഞങ്ങ
ൾക്ക മാനകുറവും സങ്കടവും ഞങ്ങളെ ദൊഷപ്പെടുത്തെണ്ടതിലെ
ക്ക മാത്രമായി വൃഥാ ബൊധിപ്പിച്ചതാകുന്നു എന്നും കള്ളന്ന്യായ
കുറ്റത്തിൽ അന്ന്യായക്കാരെ ശിക്ഷിക്കെണ്ടതാണെന്നും ആ വ
ക ദസ്താപെജകൾ നൊക്കി ആലൊചിക്കുമ്പൊൾ തന്നെ ബൊ
ധിക്കും. ൩–അന്ന്യായപ്പെട്ട പറമ്പിന്ന അന്ന്യായക്കാൎക്ക യതൊ
രു അവകാശവും നടപ്പും ഇല്ലാ— അവര ഒരു പ്രവൃത്തി നടത്തീ
ട്ടും തൈവെച്ചിട്ടും ഇല്ലാ— തൈ വെച്ചത തന്നെ മുമ്പെ ൧ാം ഹര
ജിക്കാരനായ ഞാനാകുന്നു അതിന്റെ സങ്ങതി ൯ാം വകുപ്പിൽ
പ്രസ്ഥാപിക്കാം. ൪– ൟ അന്ന്യായക്കാര ആദ്യം ബൊധിപ്പിച്ച
ഹരജിയിൽ അന്ന്യായപ്പെട്ട പറമ്പ തങ്ങൾ തരിശ നീക്കിനടപ്പാ
ക്കി ജമക്ക ചെൎന്നതാണെന്നും അതിനെ അനുസരിച്ച ആമീൻ
കച്ചെരിയിൽ ആ പറമ്പ അന്ന്യായഭാഗത്തിലെക്ക മരിച്ചുപൊയ
മത്തികട്ടിയാൽ കുഴിക്കാണവകാശമായികിട്ടിയ്താണെന്നും ബൊ
ധിപ്പിക്കയും
അതിലെക്ക അനുസരണമായ ആ മത്തികുട്ടിയാൽ
കിട്ടിയ്തായി ഒരു കുഴിക്കാണാധാരവും കാണിക്കയുംചെയ്തിരിക്കു
ന്നു— ആയാധാരം വിശ്വസിക്കാൻ പാടില്ലാ എന്ന തീൎപ്പിനാ
ൽ തന്നെ സമ്മതിച്ചിരിക്കുന്നു— അതിനാൽ അതിന്റെ ദുൎബ്ബല
ത്തെ കുറിച്ച അധികമായി ആക്ഷെപിക്കുന്നതും ആക്ഷെപി
ക്കെണ്ടതും ഇല്ലങ്കിലും ചുരുക്കമായിട്ട പറയാം. ൫– ൟ കുഴി
ക്കാണാധാരം ശുദ്ധമെ കളവാകുന്നു. ഏറെ കാലം മുമ്പെ മ
രിച്ചുപൊയിരിക്കുന്ന മത്തികുട്ടിയുടെ പെരിൽ ഇപ്പൊൾ ഒരാധാ
രം കെവലം നൂതനമായിട്ടൊ— അതല്ല മുമ്പെ ആധാരം ഉണ്ടാ
യിരുന്നാൽ തന്നെ ഇപ്പൊൾ അത ഭെദപ്പെടുത്തി തങ്ങടെ ആ
വിശ്യം പ്രകാരവും കൂടി കൂട്ടി ഇങ്ങിനെ ഒരാധാരം നിൎമ്മിപ്പാനൊ
അന്ന്യായക്കാരാൽ കഴിയുന്നതും അവര അത ചെയ്യുന്നതും കൂ
ടാതെ ആധാരത്തിന്റെ പുതുക്കുംകൊണ്ടും നൂതനമായ ഉണ്ടാക്കി
യപ്രകാരം വെളിവായിരിക്കുന്നു— അത്രയുമല്ലാ അന്ന്യായക്കാര ഇ
പ്പൊൾ തൎക്കിക്കുന്നപ്രകാരം ൟ വാദിക്കുന്ന പറമ്പ അവര ഇ
രിക്കുന്ന പറമ്പിൽ ചെൎന്നതാകുന്നു എങ്കിൽ ആ കുടിയിരിക്കുന്ന
ജമക്ക ചെൎന്ന പറമ്പിന്ന മുമ്പെ അന്ന്യായഭാഗത്തെക്ക കിട്ടി
യ കൌളിനാൽ പക്ഷെ ൟ സ്ഥലവും അതിൽ ഉൾപ്പെട്ടിരി
ക്കെണ്ടതിന ഏറ്റവും സംഗതിയും ന്യായവും ഉള്ളതാകുന്നു— [ 146 ] സബാപ്സര മുഖാന്തരം അളന്നതിൽ ൟ സ്ഥലും കൌളിൽ ചെ
ൎന്നതല്ലാ എന്ന കാണുന്ന മതിയായ ലക്ഷ്യത്തിന്മെൽ തന്നെ വാ
ദിക്കുന്ന പറമ്പ അന്ന്യായക്കാൎക്ക ഉള്ളതല്ലാ എന്നും അവരുടെ വാ
ദം നെരായിട്ടുള്ളതല്ലെന്നും നിസ്സംശയമായിരിക്കുന്നു. ൬– അ
ത കൂടാതെ അന്ന്യായക്കാരുടെ സമ്മതത്തിനാൽ തന്നെ ൟ പറ
മ്പ പ്രതിഭാഗം തീൎപ്പ ചെയ്യെണ്ടതില്ക്ക യാതൊരു സംശയമില്ലാ
ത്തതാകുന്നു എങ്കിലും ഒരു ദൃഷ്ടാന്തവും താഴെ പറയുന്നു. ൭– അ
ന്ന്യായക്കാര തന്നെ സമ്മതിക്കുന്നു വാദിക്കുന്ന സ്ഥലം തങ്ങൾ
ഏതാനും കാലം മുമ്പെ ശിവസുബ്രഹ്മണ്യൻ പിള്ളക്ക സമ്മതി
ച്ച കൊടുത്തിരിക്കുന്നു എന്ന ആ പിള്ള ൧ാം ഹരജിക്കാരനായ
ഇനിക്ക ൟ സ്ഥലം സമ്മതിച്ച തന്നിരിക്കുന്നു എന്ന ൫൩– ജ
നവരി ൧൫൹ ഇനിക്ക തന്നിരിക്കുന്ന ശീട്ടിനാലും എന്റെ ഭാ
ഗം സാക്ഷികളാലും ഞാൻ തെളിയിച്ചിരിക്കുന്നു ആ ശിട്ടിനെ ദു
ൎബലം ചെയ്വാനായിട്ട തീൎപ്പിൽ പറഞ്ഞിട്ടുള്ള അഭിപ്രായം സ്ഥല
ത്തിന്റെ പെരും ആയ്ത ഇന്ന അവകാശമായി തന്നു എന്നും ശീ
ട്ടിൽ ഇല്ലെന്ന കാണുന്നതിനാൽ അത ൟ സ്ഥലമാണെന്ന വി
ചാരിപ്പാൻ സംഗതി ഇല്ലാത്തത എന്നാകുന്നു. ആ ശീട്ടിൽ പൂ
ന്തൊട്ടം ഉണ്ടാക്കുവാനായി താൻ വാങ്ങിനിൎത്തീരുന്ന സ്ഥലം എ
നിക്ക തന്റെ അവകാശത്തൊളം സമ്മതിച്ച തന്നിരിക്കുന്നു എ
ന്നായിരുന്നു— പൂന്തൊട്ടം ഉണ്ടാക്കുവാനായിട്ട ൟ ഭൂമിതന്നെ ആ
പിള്ളക്ക തങ്ങൾ കൊടുത്തീട്ടുണ്ടായിരുന്നു എന്ന അന്ന്യായക്കാര
തന്നെ സമ്മതിക്കുന്ന അവസ്തക്ക ൟ സ്ഥലം അത തന്നെ ആ
കുന്നു എന്നുള്ളതിലെക്ക യാതൊന്നും സംശയിപ്പാൻ വഴി ഇല്ലാ
ത്തതായിരുന്നു കൈവശമല്ലാതെ അവകാശത്തിന്റെ മൂലമാ
യ സംഗതിയെ കുറിച്ച പൊലീസ്സിൽനിന്ന അത്ര പരിശൊധി
പ്പാനും സംഗതി ഇല്ലാത്തതായിരുന്നു എങ്കിലും ൟ സ്ഥലം ഒ
ന്നാം ഹരജിക്കാരനായ എനിക്ക ദ്രവ്യാവകാശത്തിന്മെൽ സി
ന്ധിച്ചതാകുന്നു എന്നുള്ളതിലെക്ക ഞാനും ആ പിള്ളയുമായി ന
ടന്നീട്ടുള്ള രെഖകൾ തന്നെ ദൃഷ്ടാന്തമാകുന്നു. ൮– ൟ സ്ഥലത്തി
ന്ന പിള്ളയാർ കൊവിലെ പരിചാരകന്മാര ഇപ്പൊൾ ആക്ഷെ
പിച്ചീട്ടില്ലെങ്കിലും വാദമുള്ളപ്രകാരം തൎക്കം കൊണ്ടു വരാത്ത ആ
ളുകളെ പറ്റി അങ്ങിനെ ഒരു തൎക്കം കൂടി ഉണ്ടെന്ന— വൃഥാ തീൎപ്പി
ൽ പ്രസ്ഥാപിച്ചിരിക്കുന്നു. അത അന്ന്യായക്കാരുടെ നെരകെടാ
യ തൎക്കം ഒരുസമയം വൃൎത്ഥമായാൽ അപ്പൊൾ ഇങ്ങിനെ ഒരു
തൎക്കം കൂടി പുറപ്പെടക്കാമെന്ന ഞങ്ങളുടെ നെരെ ൟ അന്ന്യായ
ക്കാൎക്കുള്ള ൟൎഷ്യതയിന്മെൽ അവര ആഗ്രഹിക്കുന്നതില്ക്ക അ
നുകൂലമായീട്ടാണെന്ന വിചാരിപ്പാൻ സംഗതിയായിരിക്കുന്നു—
അങ്ങിനെ അവൎക്ക ഒരു തൎക്കം ഉണ്ടായിരുന്നു എങ്കിൽ പരിചാ
രകനായ എന്റെ ഭാഗം ൧ാംസാക്ഷി അതിനെകുറിച്ച ആക്ഷെ [ 147 ] പിക്കുന്നതായിരുന്നു. ൯–ൟ അന്ന്യായത്തിന്ന ഏകദെശം ഒരു
മാസം മുമ്പായി അന്ന്യായക്കാരത്തിയുടെ ജെഷ്ഠത്തിയുടെ മകനാ
യ ബാപ്പുട്ടിഎന്നവൻ ൟ പറമ്പിൽ തകരാറ ചെയ്തതിന്ന ൧ാം
ഹരജിക്കാരനായ ഞാൻ ബൊധിപ്പിച്ച അന്ന്യായത്തിൽ തനി
ക്ക യാതൊരു അവകാശമില്ലെന്നും ആ പറമ്പ ൧ാം ഹരജിക്കാര
നായ ഇനിക്കുള്ളതാണെന്നും സമ്മതിച്ച കയ്പീത്ത കൊടുത്തത
കൂടാതെ അതപ്രകാരം ഞങ്ങൾ രണ്ടാളും രാജി ബൊധിപ്പിച്ച
ആ രാജിപ്രകാരം എന്റെ സമ്മതത്തിന്മെൽ ഇതിൽ ൩–ാം പ്ര
തിയായ ബാപ്പു— കയ്യായി നടക്കുകയും ചെയ്ത വരുന്നതാകുന്നു.
അതിന്റെ മദ്ധ്യെ ൟ സ്ഥലം തങ്ങൾക്ക വിലക്ക കിട്ടെണമെ
ന്നു വെച്ച ആ ബാപ്പൂട്ടിയും ൟ അന്ന്യായക്കാരും എടക്കാട അം
ശം അധികാരി മുഖാന്തരം എന്നൊട സംസാരിച്ചത ഞാൻ സ
മ്മതിക്കാത്തതിനാൽ മുമ്പെ ഉള്ള രാജിക്ക ന്യൂനത വിചാരിക്കാൻ
വെണ്ടി ആ ബാപ്പുട്ടിയെ പ്രതിയാക്കി കൌശലമായി ൟ അ
ന്ന്യായംകൊണ്ട വന്നതും അതിലെക്ക അധികാരി തന്നെ മുമ്പാ
യി പുറപ്പെട്ടതും ആയധികാരി ഇതിൽ നെരിനെ പറയുന്നത
ല്ലെങ്കിലും സൎക്കാര ഉദ്യൊഗസ്തനായ അധികാരി അനാവിശ്യമാ
യി ഇങ്ങനെ തുനിയുന്നത അപിഹിതമാകുന്നു. ആ ബാപ്പുട്ടി
ക്കുള്ള മുതലിന്ന അന്ന്യായക്കാരത്തിക്കും അന്ന്യായക്കാരത്തിക്കു
ള്ള മുതലിന്ന ബാപ്പുട്ടിക്കും അവകാശവും ഒന്നായിപാൎത്ത അ
യികമത്യമായി ഇരുന്ന വരുന്നതും ആയിരിക്കെ അന്ന്യായക്കാ
രത്തിയുടെ വാദപ്രകാരം ഇതിന്ന അവൾക്ക വല്ല അവകാശം
ഉണ്ടായിരുന്നു എങ്കിൽ ആ ബാപ്പുട്ടി ഒരു കാലത്തും മെൽപ്രകാരം
സമ്മതിക്കാൻ സംഗതി വരുന്നതല്ലെന്ന നിശ്ചയമാകുന്നു. ഇത
കൂടാതെ മെൽ പ്രകാരം രാജിയായി തീൎന്നിരിക്കെ ഇതിന്റെ സ്വ
രൂപം തന്നെ വെറെ പ്രകാരമാക്കി ൟ അന്ന്യായം കൊണ്ട വ
ന്നതാണെന്ന തീൎപ്പിനാൽ തന്നെ സമ്മതിക്കെണ്ടി വന്നിരിക്കു
ന്നു. ൧൦– ഒരു കച്ചെരിയിൽ ബൊധിപ്പിച്ച സ്ഥിരപ്പെട്ടിരിക്കുന്ന
രാജിക്ക വിരൊധമായി വരുന്ന അന്ന്യായം മെലധികാരത്തി
ലെ കല്പന കൂടാതെ അംഗീകരിക്കുന്ന നടപ്പ ഇതവരെ കണ്ടീ
ട്ടില്ലാ അങ്ങിനെ ഉള്ള ൟ അന്ന്യായം അങ്ങികരിച്ചത ആശ്ചൎയ്യമാ
യിരിക്കുന്നു. ആ രാജിക്ക ഹെതുവായ അന്ന്യായ കാലത്ത ആമീ
ൻ അവർകൾ ൟ സ്ഥലം വന്ന നൊക്കി അന്ന്യെഷിച്ച പൊയ്തി
ന്റെ ശെഷമാകുന്നു രാജി വാങ്ങീട്ടുള്ളത— എന്നാൽ അതിന്ന മുമ്പാ
യുള്ള അന്ന്യെഷണത്തിൽ ഏതങ്കിലും ഒരു സംശയം കണ്ടിരുന്നു
എങ്കിൽ ആ രാജി സമ്മതിക്കാൻ ഇടവരുമൊ— ഇപ്രകാരം ഇരി
ക്കെ തീൎന്നപൊയ കാൎയ്യം ൨–ാമതും എടുത്ത ഇങ്ങിനെ ഒരു തീൎപ്പ
കല്പിച്ചത ഞങ്ങൾക്ക സങ്കടമെന്നെ പറയുന്നുള്ളു. ൧൧– ൟ വ
ക സങ്ങതികളാൽ നിൎവ്വാദമായിരിക്കുന്ന ൟ ഭൂമി മതിയായ വാ [ 148 ] ദം ഉണ്ടെന്ന സങ്കല്പിച്ച അന്ന്യനെ കൊണ്ടു നടത്തിപ്പാൻ ശി
പാൎശി ചെയ്യുമെന്ന കാണുന്നത ഞങ്ങളുടെ അവകാശം വ്യൎത്ഥ
മാക്കാനായിട്ടല്ലാതെ അത ശെരിയായിട്ടുള്ളതല്ലായ്കയാൽ പ്ര
മാണിക്കെണ്ടതല്ലെന്ന സായ്പവർകൾ ആലൊചിക്കുമ്പൊൾ ത
ന്നെ ബൊധിക്കും. ൧൨– ൟ സ്ഥലത്തിന്ന സുബ്രഹ്മണ്യൻപി
ള്ളയാൽ എനിക്ക കിട്ടീട്ടുള്ള ആധാരം ഞാൻ ഫയലാക്കിയ്തിൽ സ്ഥ
ലത്തിന്റെ പെരും ഇന്ന അവകാശം പ്രകാരം കൊടുത്തു എന്നു
ള്ളതും ഇല്ലാത്തതിനാൽ ൟ സ്ഥലം തന്നെയൊ എന്ന തീൎപ്പിനാ
ൽ സംശയിച്ചിരിക്കുന്നു— എങ്കിലും ആ തീൎപ്പിലെ ഏതാനും ഭാഗം
പറയുന്ന ന്ന്യായം മാത്രമെങ്കിലും വിചാരണ ചെയ്യുമ്പൊൾ ആ
സംശയത്തിന്ന ഒരു സംഗതി ഇല്ലാത്തതാണെന്ന ബൊധിക്കു
ന്നതായിരുന്നു— അത എന്തകൊണ്ടന്നാൽ വാദിക്കുന്ന സ്ഥല
ത്തുള്ള മതിലും വെലിയും കുറെ കൊല്ലം മുമ്പെ ഉണ്ടാക്കീട്ടുള്ളതാ
ണെന്ന കാണുന്നതിനാൽ കക്ഷിക്കാരുടെ മുഖാന്തരം ഉണ്ടാക്കീ
ട്ടുള്ളതല്ലെന്നും സുബ്രഹ്മണ്യൻ പിള്ളയുടെ എഴുത്തിൽ കാണുന്ന
പ്രകാരം പൂന്തൊട്ടം ഉണ്ടാക്കിരുന്നപ്പൊൾ അയാൾ ഉണ്ടാക്കിച്ച
താണെന്നും തീൎപ്പിൽ വെടിപ്പായി സമ്മതിച്ചിരിക്കെ എന്നാൽ
അയാളുടെ നടപ്പും അവകാശവും മുഴവനും എനിക്ക ആധീന
മായിരിക്കുമ്പൊൾ അതിനെ ദുൎബ്ബലപ്പെടുത്തുന്നത ഏതപ്രകാര
മെന്ന അറിയുന്നില്ലാ— അത്രയുമല്ലാ ഇപ്പൊഴുള്ള കിള ഒന്നാം ഹ
രജിക്കാരനായ ഞാൻ മുതൽ ചിലവ ചെയ്ത ഉണ്ടാക്കിയ്തും തയി
കുണ്ട മുതലായ്ത കുഴപ്പിക്കയും മറ്റും പ്രവൃത്തികൾ നടത്തുകയും
ചെയ്തീട്ടുള്ളതുമാകുന്നു— ശിവസുബ്രഹ്മണ്യൻ പിള്ള ൟ ദിക്കവി
ട്ട പൊയിട്ട ഇപ്പൊൾ ഏകദെശം എട്ട കൊല്ലത്തൊളമായിരിക്കു
ന്നു— ൟ കാലത്തിന്നിടയിൽ ഉണ്ടാക്കിയ കിളയാകുന്നു എന്ന
ആ കിള മുതലായ്ത ഇപ്പൊൾ നൊക്കുമ്പൊൾ ബൊധിക്കുന്ന
താകുന്നു— അതുകൊണ്ട ൟ കാൎയ്യത്തിന്നുണ്ടായ സകല വിസ്താ
രങ്ങളും അന്ന്യായക്കാരത്തിയുടെ അവകാശിയായ ബാപ്പുട്ടിയു
ടെ മെൽ ഒന്നാം ഹരജിക്കാരനായ ഞാൻ ബൊധിപ്പിച്ച അ
ന്ന്യായത്തിന്നുണ്ടായ വിസ്താരം ഹരജികളും വരുത്തി നൊക്കി
ആദ്യ വിധി മാറ്റി പറമ്പ ൧ാം ഹരജിക്കാരനായ എന്റെ ആ
ധാര പൂൎവ്വെണ നടന്ന വരുന്ന ൩ാം പ്രതിയായ ബാപ്പു ത
ന്നെ നടക്കുന്നതിലെക്ക ആരും തകരാറ ചെയ്യാതെ ഇരിപ്പാനും
കള്ളന്ന്യായം ചെയ്തതിന്ന അന്ന്യായക്കാൎക്ക ശിക്ഷയും. അവൎക്ക
സങ്ങതി കൂടാതെ സഹായിച്ചതിന്ന എടക്കാട അധികാരിക്ക ത
ക്കതായ കല്പനയും ഉണ്ടാവാൻ അപെക്ഷിക്കുന്നു— എന്ന ൧൦൨൮
മീനം ൧൭൹ക്ക ൧൮൫൩ ആമത മാൎച്ചി മാസം ൨൮൹ [ 149 ] ൫൩. എപ്രെൽ ൨൨൹ കൊട്ടയം താലൂക്ക ഹെഡപൊലീസാ
പ്സരാ കല്പിച്ച തീൎപ്പ.
അന്ന്യായം സൂപ്പി മുതൽ ൨–ാൾ
പ്രതി കലന്തൻ മുതൽ ൪–ാൾ
൧൦൨൮ മീനം ൧൬൹ക്ക ൫൩ മാൎച്ചി ൨൮൹ പകൽ ൯ മണി
സമയത്ത പ്രതിക്കാര അന്ന്യായക്കാരന്റെ കൊറൊത്തപറമ്പി
ൽ തകരാറ ചെയ്ത ബലമായി ചരക്കുകൾ പറിക്കുകയും അടി
കലശൽ ചെയ്കയും ചെയ്തിരിക്കുന്ന പ്രകാരം എപ്രെൽ ൫൹
൧ാം അന്ന്യായക്കാരനും ഇന്ന ൨൨൹ ൨–ാം അന്ന്യായക്കാരനും
ഹരജികൾ ബൊധിപ്പിച്ചു ൟ കാൎയ്യത്തിൽ അന്ന്യായക്കാരൊടും
൧–ം ൨–ം പ്രതികളൊടും മെൽ എഴുതിയ സാക്ഷികളൊടും വിസ്ത
രിക്കുകയും— ൧൦൨൦– ൨൧– ൨൫– ൨൮– ൟ നാല കൊല്ലങ്ങളിൽമെ
പ്പടി പറമ്പിന്ന നികുതി കൊടുത്തതിന്ന വാങ്ങിയ ശീട്ടുകളും തീ
ര മുറി ആധാരവും ൨–ാം അന്ന്യായക്കാരൻ കാണിച്ച പകൎത്തബൊ
ധിപ്പിച്ചത വിസ്താരത്തിൽ ചെൎക്കുകയും ചെയ്തു പ്രതിക്കാര കു
റ്റം സമ്മതിച്ചീട്ടില്ലാ ൨൭ കന്നിമാസം മുതൽക്ക മെപ്പടികൊറൊ
ത്ത പറമ്പും അടക്കി അനുഭവിച്ച കൊറൊത്ത പറമ്പിൽ കൂടി ഇ
രുന്ന വരുന്നത രണ്ടാം പ്രതിയും നികുതി കൊടുത്ത വരുന്നത
രണ്ടാം അന്ന്യായക്കാരനും ആകുന്നു എന്ന ൧–ം ൨–ം പ്രതികളും
മെപ്പടി പറമ്പകൾ രണ്ടും അടക്കി അനുഭവിച്ച വരുന്നതും കൊ
റൊത്ത പറമ്പിലെ കുടിയിൽ പാൎത്ത വരുന്നതും ൨–ാം അന്ന്യാ
യക്കാരന്റെ സമ്മത പ്രകാരം ഒന്നാം അന്ന്യായക്കാരനാകുന്നു
എന്നും പ്രതികൾ കൊറൊത്തപറമ്പിൽ തകരാറ ചെയ്തിരിക്കുന്നു
എന്നും മറ്റും അന്ന്യായ പ്രകാരം സാക്ഷികളും ബൊധിപ്പിച്ചി
രിക്കുന്നു വിസ്താരം മുതലായ്തനൊക്കുകയും അന്ന്യെഷിക്കുകയും
ചെയ്തതിൽ പറമ്പിന്റെ സങ്ങതിയാൽ ഉണ്ടായ അന്ന്യായമെ
ന്നല്ലാതെ പൊലീസ്സായി ഒന്നും ഉണ്ടായ പ്രകാരം കണ്ടീട്ടില്ലാ
൨–ാം അന്ന്യായക്കാരന്റെ അനന്തരവനായ ഒന്നാം അന്ന്യായ
ക്കാരനും ൨–ാം പ്രതി മുതലായ ശെഷം പ്രതിക്കാരും തന്മിൽ മെ
പ്പടി പറമ്പിന്റെ കാൎയ്യത്തിൽ തൎക്കമായി ഇനിക്കിനിക്ക കൈവ
ശം വരുത്തെണമെന്നുള്ള താല്പൎയ്യത്തിൽ ൟ അന്ന്യായം ബൊ
ധിപ്പിച്ച തൎക്കിക്കുന്നതായി കണ്ടിരിക്കുന്നു. ൨–ാം പ്രതി അവ
ന്റെ വാദ പ്രകാരം തെളിയിപ്പാൻ ബൊധിപ്പിച്ച സാക്ഷിക
ളെ ഹാജരാക്കാനായി ഇവിടെ നിന്ന കൊൽക്കാരനെ അയച്ച
അന്ന്യെഷിച്ച വരുമ്പൊൾ ൨–ാം അന്ന്യായക്കാരൻ ഹാജരായി
ഹരജി ബൊധിപ്പിക്കുകയും മെൽ പറഞ്ഞ പ്രകാരമുള്ള ലക്ഷ്യ
ങ്ങൾ കാണിക്കുകയും ചെയ്തതാകുന്നു ആ സമയം തന്നെ ൨–ാം
പ്രതിയൊട വിസ്തരിച്ചതിൽ മെപ്പടി പറമ്പകൾ കാരണവനാ [ 150 ] യ ൨–ാം അന്ന്യായക്കാരനുള്ളതാണെന്നും നികുതി കൊടുത്ത വരു
ന്നതും അവനാണെന്നും സമ്മതിക്കയാൽ ൨–ാം പ്രതി ഭാഗമുള്ള
സാക്ഷി വിസ്തരിക്കാതെ ൟ കാൎയ്യം അവസാനിപ്പിച്ചിരിക്കുന്നു
പറമ്പിന്റെ ഉടമക്കാരനായ ൨–ാം അന്ന്യായക്കാരൻ ജീവനൊടു
കൂടി ഇരിക്കുമ്പൊൾ അവനൊ അവന്റെ സമ്മതത്തൊടും കൂടി
ശെഷമുള്ള അനന്തരവന്മാരൊ പറമ്പ നടന്ന അനുഭവിച്ച വ
രുന്നതല്ലാതെ മെൽ പ്രകാരം ഒന്നാം അന്ന്യായക്കാരനും ൨–ാം
പ്രതിയും തമ്മിൽ മത്സരിച്ച തൎക്കിക്കുന്നത ശെരിയായിട്ടുള്ളതല്ലാ
യ്കകൊണ്ട ൨–ാംഅന്ന്യായക്കാരൻ പ്രത്ത്യെകമൊ അവന്റെ
സമ്മതത്തൊട്ടു കൂടി അന്നന്തിരവന്മാരായ ശെഷമുള്ളവരൊ മെ
പ്പടി പറമ്പകൾ നടന്നവരെണ്ടതാണെന്ന കല്പിച്ച അന്ന്യായം
നീക്കി പിടിച്ച പ്രതികളെ വിട്ടു.
ഹെഡഅസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
കൊട്ടയം താലൂക്കു വാനൂര അംശത്തിൽ അവ്വുള്ള ബൊധിപ്പി
ക്കുന്ന അഫീൽ ഹരജി— എന്റെ തറവാട്ടവകയും എനിക്ക നട
പ്പും ആയ ൧– കൊറൊത്തും ൨– മാരയാൽ വീടും എന്ന പറമ്പക
ൾ ൨–ാം പ്രതിയായ എന്റെയും മറ്റും മെൽ ചെയ്ത അന്ന്യായ
ക്കാരിൽ ൨–ാം അന്ന്യായക്കാരനായ കുഞ്ഞന്മായനൊ അവന്റെ
സന്മത പ്രകാരം അനന്തിരവന്മാരൊ നടപ്പാൻ കൊട്ടയം താ
ലൂക്ക ഹെഡപൊലീസാപ്സര ൫൩ എപ്രെൽ ൨൨൹ തീൎപ്പ കല്പി
ച്ച പ്രകാരം ൟ കൎക്കിടകം ൯൹ മാത്രം എന്നെ തീൎപ്പ അറിയി
ച്ചും ഞാൻ പകൎത്ത എടുത്തും അറിഞ്ഞിരിക്കുന്നു. ആ താലൂക്കിലെ
ചില ഗുമസ്തന്മാര ൨–ാം അന്ന്യായക്കാരന സഹായമായിനിന്ന
തിനാൽ ഞാൻ ചൊദിക്കുമ്പൊഴൊക്കെയും തീൎപ്പ കല്പിച്ചിട്ടില്ലെ
ന്ന പറഞ്ഞ അവധി കഴിച്ച എന്നെ തൊല്പിച്ചതാണെന്നും എ
ന്നെ കൎക്കിടകം ൯൹ മാത്രമെ തീൎപ്പ അറിയിച്ചീട്ടുള്ളു എന്നും ക
ണ്ടറിഞ്ഞ സാക്ഷികൾ എനിക്കുണ്ടാകകൊണ്ട ആ സാക്ഷിക
ളൊട വിസ്തരിച്ചീട്ടെങ്കിലും ൟ അഫീൽ അങ്ങീകരിക്കെണ്ടതി
ന്ന അപെക്ഷിക്കുന്നു. തീൎപ്പ മാറ്റാനുള്ള സംഗതികൾ താഴെ എ
ഴുതുന്നു. ൧– ൟ രണ്ടപറമ്പും അത കൂടാതെ ഉള്ള മണ്ടം ഉള്ളതിൽ
എന്ന പറമ്പും എന്റെയും രണ്ടാം അന്ന്യായക്കാരന്റെയും ൧–ം
൩–ം ൪–ം പ്രതികളുടെയും തറവാട്ടിലെക്ക പുരാതന കാരണവ
ന്മാര കുടിമജന്മമായി സമ്പാദിച്ചതും എന്റെയും ൨–ാം അന്ന്യാ
യക്കാരന്റെയും ൧–ം ൩–ം ൪–ം പ്രതികളുടെയും അഞ്ച ഉന്മമാരുടെ
ആങ്ങളയായ ചെറിയ കലന്തൻ എന്ന കാരണവരുടെ കൈവ
ശം നടന്ന വന്ന അവര ൧൦൦൭ൽ മരിച്ചാറെ അവരെ ൫ പെങ്ങ
ന്മാരിൽ ഒരു ഉന്മമകനായ ൟ രണ്ടാംഅന്ന്യായക്കാരൻ നടന്നവ [ 151 ] രുമ്പൊൾ അവൻ തന്റെ ബാപ്പയുടെ അനന്തരവകാശത്തിൽ
കിട്ടിയ വസ്തുവിന്മെൽ പാൎപ്പാൻ പൊയി അതിന്മെൽ അവൻ
നിന്ന വരുന്നതിനാൽ അവനും അവനെ പൊലെ സമാവകാ
ശമായ ൩– പെങ്ങന്മാരെ മക്കളിൽ പ്രാപ്തിഉള്ള ൧–ം
൩–ം ൪–ം
പ്രതിക്കാരും കൂടി ഒരു പെങ്ങളെ മകനായ ഞാൻ തറവാട്ടവക
വസ്തുക്കളിൽ ൟ മൂന്ന പറമ്പകളും നൊക്കി നടന്ന നികുതി കൊ
ടുത്തും ചിലവ കഴിച്ചും അവരെ കണക്ക ബൊധിപ്പിപ്പാനായിട്ട
൧൦൨൬ൽ എനിക്ക കരാറ എഴുതി തരികയും ഞാൻ ആ നാലാൾ
ക്കും അങ്ങൊട്ടും കരാറ എഴുതികൊടുക്കുകയും ചെയ്ത പ്രകാരം
൧൦൨൭കന്നിമുതൽ ഇതവരെക്കും എടവിടാതെ നടന്നും നികുതി ജ
മ മരിച്ച കലന്ത രാജി എന്ന കാരണവരെ പെരിൽനിന്ന ൨–ാം
അന്ന്യായക്കാരന്റെ പെരിൽ തിരിച്ച കെട്ടിയ്തിനാൽ നികുതി മുത
ൽ അവന്റെ വക്കൽ കൊടുത്തും അനുഭവിച്ച വരുന്നതാകുന്നു
ൟ തെളിവിന്ന മെപ്പടി കരാറും നികുതി മുതൽ എന്നൊട ൨–ാം
അന്ന്യായക്കാരൻ വാങ്ങി പുക്കതിന്ന തന്ന ശീട്ടും എന്നൊട പൊ
ലീസ്സിൽ വാങ്ങി നൊക്കുവാൻ ഞാൻ താലൂക്കിൽ ബൊധിപ്പി
ച്ചാറെ ആയ്ത എന്റെ സാക്ഷി വിസ്താരസമയം വാങ്ങുമെന്ന
കല്പിച്ചതല്ലാതെ വാങ്ങീട്ടില്ലാ എന്റെ സാക്ഷി വിസ്തരിപ്പാൻ താ
ലൂക്കിൽനിന്ന കൊൽക്കാരനെ അയച്ച അന്ന്യെഷിച്ച വരു
മ്പൊൾ പറമ്പകൾ ൨–ാം അന്ന്യായക്കാരനുള്ളതാണെന്ന ഞാൻ സ
മ്മതിക്കയാൽ എന്റെ സാക്ഷി വിസ്തരിക്കാഞ്ഞതെന്ന തീൎപ്പിൽ
പറഞ്ഞിരിക്കുന്നു. പറമ്പകൾ തറവാട്ട വകയായിരിക്കുമ്പൊഴും ത
റവാട്ടവക എന്നല്ലാതെ ൨–ാം അന്ന്യായക്കാരന്റെ സ്വന്തമെന്ന
അവൻ പറയാതിരിക്കുമ്പൊഴും അവന്റെതാണെന്ന ഞാൻ
പറയാൻ സംഗതി വരുന്നതല്ല പറഞ്ഞീട്ടുമില്ലാ ഉണ്ടെങ്കിൽ ക
യ്പീത്തിൽ ചതിയായി എഴുതിയ്തായിരിക്കും. അവന്റെതാണെ
ന്ന ഞാൻ പറഞ്ഞാലും ൧൦൨൭ മുതൽക്ക ഞാൻ നടന്ന വരുന്നു
എന്നുള്ള തൎക്കത്തിന്റെ തെളിവിന്ന എന്റെ സാക്ഷി വിസ്തരി
പ്പാൻ മുഖ്യമായ ന്യായവും ക്രമവും ഉണ്ടെല്ലൊ പറമ്പകൾ ര
ണ്ടാം അന്ന്യായക്കാരന്റെതാണെന്ന ഞാൻ പറഞ്ഞാൽ തന്നെ
നടപ്പ എനിക്കുണ്ടന്ന പറഞ്ഞ തെളിവിന്ന എന്റെ സാക്ഷി വി
സ്തരിക്കുന്നതിന്ന എന്തൊരു വിരൊധമാണ ഉള്ളത ഇപ്പൊൾ ന
ടപ്പില്ലാത്ത ൨–ാം അന്ന്യായക്കാരൻ നടപ്പാനും അവന്റെ സമ്മത
പ്രകാരം അനന്തിരവന്മാര നടപ്പാനും തീൎപ്പിൽ പറഞ്ഞത സ്ഥി
രപ്പെട്ടാൽ ൨–ാം അന്ന്യായക്കാരൻ അവന്റെ താവഴിയിലെ അ
ടുത്ത അനന്തിരവനായ ൧ാം അന്ന്യായക്കാരനെകൊണ്ടൊ മ
റ്റും അവന്റെ അടുത്ത അനന്തിരവന്മാരെകൊണ്ടൊ നടത്തി
ച്ചും ശെഷം താവഴി സമാവകാശികളായ ഞാനും ൧–ം ൩–ം ൪–ം
പ്രതികളും ഞങ്ങളെ താവഴിക്കാരും ഒരിക്കിലും ൟ വസ്തുക്കൾ നട [ 152 ] പ്പാനെട വരുത്താതെ തൊല്പിച്ചും സങ്കടപ്പെടുത്തികളവാൻ സങ്ങ
തി വരുന്നതാകുന്നു. ൩– ൨–ാം അന്ന്യായക്കാരൻ ഫയലാക്കിയ
നികുതി ശീട്ട തീരമുറികൾ അവന തന്നെ നടപ്പുണ്ടെന്ന പ്രമാ
ണിപ്പാൻ ബലമുള്ളതല്ലാ നികുതി ഒരാൾ കൊടുത്താലും വസ്തു മ
റ്റ ഒരാൾ കൊടുക്കുന്ന നടപ്പ സാധാരണമായിട്ടുള്ളതാകയാൽ
നികുതി ൨–ാം അന്ന്യായക്കാരൻ കൊടുത്തതകൊണ്ട വസ്തുക്കൾ
നടന്ന വരുന്നതും അവൻ തന്നെ എന്ന വിചാരിക്കെണ്ടതല്ലെ
ല്ലൊ അവന്റെ സാക്ഷിക്കാരെ തലശ്ശെരിയിലും മയ്യഴിയിലും
പാൎക്കുന്ന അന്ന്യരാജ്യക്കാരും ആഭാസന്മാരുമാകയാൽ ആ സാ
ക്ഷി വാക്കും പ്രമാണിക്കെണ്ടതല്ല. ൪– രണ്ടാം അന്ന്യായക്കാരൻ
എനിക്ക ജെഷ്ഠാനുജത്തിമക്കളിൽ ജെഷ്ഠനായി വരും— കാരണവ
നല്ലാ അവൻ തറവാട്ടിൽ കാരണവനുമല്ലാത്തപ്പൊൾ അവൻ
കാരണവനെന്ന തീൎപ്പിൽ പറഞ്ഞപ്രകാരം ഞാൻ പറയാൻസം
ഗതി വരുന്നതുമല്ലാ മെപ്പടി ൧–ം ൩–ം ൪–ംപ്രതികളൊട മുഴുവ
നും വിസ്തരിച്ചീട്ടില്ലാ— ആ ഒന്നാം പ്രതിയൊട വിസ്തരിച്ചതിൽ
ആ പ്രതി എന്റെ വാദപ്രകാരം സമ്മതിച്ചിരിക്കുന്നു— ൩–ം ൪–ം
പ്രതികളൊടും വിസ്തരിച്ചാൽ അവരും എന്റെ വാദപ്രകാരം സ
മ്മതിക്കും എന്നാൽ എന്റെ ഭാഗം അധിക തെളിവും അവകാ
ശ നടപ്പിന്റെ ഉറപ്പം വരുന്നതാണ. ൫– മെൽ ഒന്നാം വകുപ്പി
ൽ പറയും പ്രകാരം എന്റെ ഭാഗമുള്ള രെഖാ തെളിവ വാങ്ങാ
ഞ്ഞാലും എന്റെ സാക്ഷി വിസ്തരിക്കാഞ്ഞാലും എന്റെ വാദപ്ര
കാരം എങ്ങിനെ തെളിയും ൨–ാം അന്ന്യായക്കാരന്റെ ഭാഗം ഉറ
പ്പില്ലാത്ത തെളിവ പ്രമാണിച്ച എന്റെ കീഴുക്കട നടപ്പ തള്ളി
തീൎപ്പ കല്പിച്ചതും അതിന്റെ അഫീൽ അവധി കഴിച്ചതും അക്ര
മവും എനിക്ക വളരെ സങ്കടവും ആകകൊണ്ട മെപ്പടി വിസ്താ
രവും തീൎപ്പും വരുത്തി എന്റെ രെഖാ തെളിവ വാങ്ങിയും സാ
ക്ഷി വിസ്തരിച്ചും തീൎപ്പ മാറ്റി പറമ്പകൾ ഞാൻ തന്നെ നടപ്പാ
ൻ കല്പന ഉണ്ടാവാനപെക്ഷിക്കുന്നു— എന്ന കൊല്ലം ൧൦൨൮ാമത
കൎക്കിടക മാസം ൨൦൹
ചിറക്കു താലൂക്ക കച്ചെരിയിൽനിന്ന ൧൮൫൩–ാമത സത്തെമ്പ്ര
മാസം ൧൮൹ കല്പിച്ച തീൎപ്പ.
അന്ന്യായം കഞ്ഞിപൊക്കര വക്കീൽ കണിശൻ കുഞ്ഞമ്പു.
പ്രതി അടിയാൻ മുതൽ ൬–ാൾ.
ചന്തുവിന്റെ ജന്മം ചെലെരിഅംശം പാട്ടയം ദെശത്ത തരൊ
ന്റെ കണ്ടി എന്ന പറമ്പ അന്ന്യായക്കാരൻ കുഴിക്കാണത്തിന്ന
വാങ്ങി പ്രവൃത്തിചെയ്തവരുമ്പൊൾ ൧൦൨൮ ചിങ്ങം ൧൩൹ക്ക [ 153 ] ൧൮൫൩ ആഗസ്ത ൨൭൹ പകൽ പ്രതിക്കാര തകരാറ ചെയ്ത പ്ര
വൃത്തി മുടക്കുകയും കിളകൊത്തി ഇടിക്കയും വാക്കെറ്റം പറകയും
ചെയ്തുഎന്ന അന്ന്യായം— ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊടും
൧–ം ൨–ം ൩–ം പ്രതികളൊടും അന്ന്യായക്കാരനും ൨–ാം പ്രതിയും ഹാ
ജരാക്കിയ സാക്ഷികളൊടും വിസ്തരിക്കുകയും അന്ന്യായത്തിൽ
പറയുന്ന പറമ്പ ൧൦൨൮ ചിങ്ങം ൨൹ ചന്തു എഴുതികൊടുത്തതാ
യ ഒരു കുഴിക്കാണാധാരം അന്ന്യായക്കാരനും ൧൦൧൨ൽ ജന്മം വാ
ങ്ങിയ്തായ ഒരു ജന്മാധാരം രണ്ടാം പ്രതിയും കാണിച്ച പകൎത്തബൊ
ധിപ്പിച്ചതും മെനവന്റെ റപ്പൊട്ടും ൟ വിസ്താരത്തിൽ ചെൎക്കു
കയും ചെയ്തു— ദസ്താപെജകൾ നൊക്കുകയും അന്യെഷിക്കുകയും
ചെയ്തതിൽ പൊലീസ്സായി ഒന്നും ഉണ്ടായിട്ടില്ലെന്ന കാണുകയാ
ൽ അന്ന്യായം നീക്കി പ്രതികളെവിട്ടു അന്ന്യായത്തിൽ പറയുന്ന
പറമ്പ കുഴിക്കാണത്തിന്ന വാങ്ങി ചിങ്ങമാസത്തിൽ തന്നെ ൧൭
തൈയ്യ വെച്ചിരിക്കുന്നു എന്നും പടിഞ്ഞാറഭാഗം തന്റെ ആൾ
ക്കാര കിളക്കുമ്പൊൾ പ്രതിക്കാര തകരാറ ചെയ്തു എന്നും പ്രതിക്കാ
ൎക്ക പറമ്പിന്ന അവകാശമില്ലന്നും മറ്റും അന്ന്യായക്കാരനും പ
റമ്പിന്ന അന്ന്യായത്തിൽ പറയുന്ന പ്രകാരമല്ല പെരഎന്നും ആ
ന്തൂര വളപ്പ പറമ്പാണെന്നും ആയ്ത തന്റെ തറവാട്ടജന്മവും ൟ
പറമ്പിൽ ഒരു പുലാവും ഒരു തെങ്ങും ജമക്ക ചെരാതെ അനുഭ
വമുള്ളത താൻ അടക്കിയും കാലത്താൽ പുര പുല്ല പറിച്ച എടുത്തും
നടന്നവരുന്നതാണെന്നും ഇപ്പൊൾ കിളച്ച തൈവെച്ചതും താ
നാണെന്നും അന്ന്യായക്കാരന അവകാശമില്ലെന്നും മറ്റും ൨–ാം
പ്രതിയും വാദിക്കുകയും അന്ന്യായക്കാരൻ അവന്റെ വാദപ്രകാ
രം സാക്ഷികളാൽ തെളിവ കൊടുക്കുകയും ചെയ്തിരിക്കുന്നു ൨–ാം
പ്രതിഭാഗം വിസ്തരിച്ച രണ്ട സാക്ഷികൾ അവന്റെ വാദത്തി
ലെക്ക അനുസരിച്ച പറഞ്ഞിരിക്കുന്നു എങ്കിലും ആ സാക്ഷിവാ
ക്ക വിശ്വാസയൊഗ്യമായി തൊന്നീട്ടില്ലാ പറമ്പ തന്റെ ജന്മ
മെന്ന ൨–ാം പ്രതിയും ചന്തുവിന്റെ ജന്മമെന്ന അന്ന്യായക്കാര
നും വാദിക്കുന്നതിൽ ജന്മത്തിന്റെ കാൎയ്യത്തെ കുറിച്ച പൊലീസ്സി
ൽനിന്ന ഒന്നും കല്പിക്കുന്നില്ലാ തരിശായി കിടന്നിരുന്ന ൟ പറ
മ്പിൽ മുമ്പെ ചില കൊല്ലങ്ങളിൽ കൂടിയാന്മാര ചന്തുവിന്റെ
കയ്യായി വെറ്റില കൊടി ഇട്ട നടന്ന വന്നിരുന്നു എന്നും മുമ്പെ
ഉള്ളതായ ഒരു പുലാവും ഒരു തെങ്ങും തയ്യും കാണുന്നത ആ വക
കൂടിയാന്മാരൊ മറ്റൊ വെച്ചതാണെന്നും അതിലെ അനുഭവം
എടുത്ത നടന്നവരുന്നത മെൽ പറഞ്ഞ ചന്തുവാണെന്നും ഇ
പ്പൊൾ പറമ്പ കിളച്ച തൈവെച്ചത അന്ന്യായക്കാരനാണെ
ന്നും മെനവന്റെ റപ്പൊട്ടാൽ കാണുന്നത കൂടാതെ അന്ന്യായ ഭാ
ഗം വിസ്തരിച്ച സാക്ഷി ആധാരങ്ങളാലും അന്യെഷണത്താ
ലും പറമ്പ നടപ്പ അന്ന്യായക്കാരനാണെന്ന വെടിപ്പായി തെ [ 154 ] ളിഞ്ഞിരിക്കുന്നു. ൟ സങ്ങതികളാൽ അന്ന്യായത്തിൽ പഠയുന്ന
പറമ്പ കീഴുക്കടപ്രകാരം അന്ന്യായക്കാരൻ നടന്നവരെണ്ടത എ
ന്നും ൨–ാംപ്രതി വിചാരിക്കുന്ന അവകാശം സീവിൽ വ്യവഹാ
രത്താൽ നിവൃത്തിവരുത്തെണ്ടത എന്നും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചിറക്കതാലൂക്ക ചെലെരിഅംശത്തിൽ കലന്തര ബൊധിപ്പിക്കു
ന്ന ആഫീൽ ഹരജി— എന്റെ ജന്മം നടപ്പായ ആന്തൂര വളപ്പ
പറമ്പിന്ന തരൊന്റെ കണ്ടി എന്ന പെരവെച്ച കുഞ്ഞിപൊക്ക
ര തൎക്കമായി ഞാൻ മുതൽ ൬–ാളെ മെൽ ചിറക്കതാലൂക്ക കച്ചെരിയി
ൽ ബൊധിപ്പിച്ച പൊലീസ്സ അന്ന്യായം വിസ്തരിച്ചന്യായര
ഹിതമായും പക്ഷമായും പറമ്പ അന്ന്യായക്കാരൻ നടപ്പാൻ
൫൩– സത്തെമ്പ്ര ൧൮൹ കല്പിച്ച തീൎപ്പ മാറ്റി കീഴുക്കടപ്രകാരം
പറമ്പ ഞാൻ നടന്നവരാൻ കല്പന ഉണ്ടാകെണ്ടതിന്ന മതിയാ
യ സങ്ങതികൾ ഇതിന്ന താഴെ ബൊധിപ്പിക്കുന്നത ദയയൊടു
കൂടി നൊക്കി നിവൃത്തി വരുത്തി തരാൻ ഒന്നാമതായി അപെ
ക്ഷിക്കുന്നു— ൧– അന്ന്യയത്തിൽ പറയുന്ന പറമ്പിന്ന ആന്തൂര
വളപ്പ എന്നാകുന്നു പെര ൟ പറമ്പ എന്റെ തറവാട്ടവക ജന്മ
വും ഇതിൽ ജമക്ക ചെരാത്ത ഒരു തെങ്ങും ഒരു പുലാവും മാത്രം
അനുഭവമുള്ളത ഏറിയ കാലമായി ഞാൻ എടുത്തും കാലത്താൽ
പുരപുല്ല മുതലായ്ത ഞാൻ പറിച്ച എടുത്തും— ൟ കഴിഞ്ഞ ചിങ്ങ
മാസത്തിൽ പറമ്പ മതിൽ കിളച്ച തയി കുണ്ട മുതലായ്ത കുഴിച്ച
ഞാൻ തയിവെച്ച നടന്ന വരുന്നതാകുന്നു— ൨– അന്ന്യായക്കാര
ൻ കഴിഞ്ഞമാസത്തിൽ ചന്തുവിനൊട കുഴിക്കാണത്തിന്ന വാ
ങ്ങി എന്ന പറഞ്ഞതാകുന്നു തകരാറ ചെയ്യുന്നത— ആ ചന്തുവിനാ
കട്ടെ— അന്ന്യായക്കാരനാകട്ടെ പറമ്പിന്ന യാതൊരു അവകാശ
വും നടപ്പും ഇല്ലാ— ൩– എന്റെ വാദപ്രകാരം ഞാൻ സാക്ഷിക
ളാലും ജന്മാധാരത്താലും ഞാൻ വെടിപ്പായി തെളിവ കൊടുത്തി
രിക്കുമ്പൊൾ സാധുവായും— അപ്രാപ്തനായും ഇരിക്കുന്ന എന്റെ
തറവാട്ട ജന്മമായ പറമ്പ അന്ന്യായമായി പിടിച്ചപറിച്ച എ
ന്നെ സങ്കടത്തിലാക്കി നശിപ്പിക്കെണ്ടതില്ക്ക വെണ്ടി ൟ ദി
ക്കിൽ പ്രമാണിയായും— ജനസ്വാധീനംഉള്ള ആളും ആയ ചന്തു
വും— അന്ന്യായക്കാരനും കൂടി യൊജിച്ച പറമ്പ പെരുമാറ്റമായി
അന്ന്യായക്കാരന കുഴിക്കാണത്തിന്ന കൊടുത്തപ്രകാരം ഒരു ആ
ധാരം നിൎമ്മിച്ചുണ്ടാക്കി ൟ അന്ന്യായത്തിന്ന പുറപ്പെട്ടതും അതി
ന്ന പ്രമാണിയായ ചന്തുവിന്റെ ഇഷ്ടത്തിന്ന വെണ്ടി ആയാ
ളെ താല്പൎയ്യം നൊക്കി നടക്കുന്ന ആയംശം അധികാരി മെനൊൻ
മാര സത്യത്തിന്ന വിരൊധമായി ആ ഭാഗം ഒരു റപ്പൊടത്ത കൊ [ 155 ] ടുത്തതു ആകുന്നു— ൟ വ്യാപ്തിയായ തെളിവ മാത്രം നൊക്കി ഒ
രു വിചാരണ കൂടാതെ ഹെഡ പൊലീസാപ്ലര അവർകൾ എ
ന്റെ ഭാഗമുള്ള മതിയായ ന്ന്യായവും തെളിവും നൊക്കാതെ പറ
മ്പ അന്ന്യായക്കാരൻ നടപ്പാൻ കല്പിച്ചത കൊണ്ട അവരുടെ ദു
ൎവ്വിചാരം സാദ്ധ്യമായിരിക്കുന്നു. ൪– ഏതപ്രകാരമായാലും പറ
മ്പ ചിങ്ങമാസത്തിൽ മാത്രമാകുന്നു താൻ കുഴിക്കാണത്തിന്ന വാ
ങ്ങിയ്ത എന്ന അന്ന്യായിക്കാരൻ തന്നെ സമ്മതിക്കുന്ന അവസ്ഥ
ക്ക കീഴുക്കട നടപ്പ അന്ന്യായക്കാരനില്ലെന്ന വ്യക്തമാകുന്നു— ചി
ങ്ങമാസം ആദ്യം മുതൽക്ക തന്നെ തൎക്കമായി അന്ന്യായവും ചെ
യ്തിരിക്കുമ്പൊൾ അന്ന്യായക്കാരന പറമ്പിന്മെൽ എന്തൊരു നട
പ്പാകുന്നു ഉണ്ടാവുന്നത— അതിലും വിശെഷിച്ച പറമ്പിൽ അ
ന്ന്യായക്കാരൻ എന്തങ്കിലും പ്രവൃത്തിക്ക ആരംഭിക്കുമ്പൊൾ ത
ന്നെ സമീപം ഇരിക്കുന്ന ഞാൻ അറിവാൻ സങ്ങതി ഉള്ളതും
അപ്പൊൾ എന്റെ ജന്മം നടപ്പായ പറമ്പിൽ മറ്റൊരാൾക്ക യാ
തൊരു പ്രവൃത്തിയും ചെയ്യിപ്പാനായി ഒരു കാലത്തും സമ്മതിപ്പാ
നും ഞാൻ സ്വസ്ഥമായിരിപ്പാന്നും സങ്ങതി വരുന്നതല്ലാത്തതും
വിചാരിച്ചാൽ തന്നെ അന്ന്യായക്കാരന പറമ്പ നടപ്പില്ലെന്നു
ള്ളത ദൃഷ്ടാന്തമായി ബൊധിക്കുന്നതാകുന്നു. ൫– ദസ്തെപെജക
ളാൽ എന്റെ ഭാഗം മതിയായ തെളിവുള്ളത സന്നിധാനത്തിങ്ക
ൽനിന്ന നൊക്കിയാൽ തന്നെ വെണ്ടുംവണ്ണം ബൊദ്ധ്യം വരു
ന്നതാകുന്നു— എങ്കിലും പ്രമാണിയും ദ്രവ്യസ്തനും ആയ അന്ന്യായ
ക്കാരനൊട വ്യവഹരിച്ച അവരുടെ ചതിപ്രവൃത്തിയെ വെളിവി
ലാക്കെണ്ടതിലെക്ക എന്നാൽ ശക്തി ഇല്ലാത്തതും സത്യത്തെ അ
റിവാനായിട്ട ഹെഡ പൊലീസാപ്സര അവർകളാൽ കഴിയാത്ത
തും വിചാരിച്ച പറമ്പ നടപ്പ തൎക്കം ഒരു പരമാൎത്ഥത്തിന്മെൽ
അവസാനിപ്പിക്കുവാനായിട്ടും എനിക്ക അന്നും ഇന്നും സമ്മതമാ
കുന്നു— അന്ന്യായപ്പെട്ട പറമ്പ എന്റെ തറവാട്ട ജന്മമായി ഞാൻ
അനുഭവിച്ച നടന്ന വരുന്നതാണെന്നും ൟ കഴിഞ്ഞ ചിങ്ങമാസ
ത്തിൽ ഞാൻ തയ്യ വെച്ചതാണെന്നും അന്ന്യായക്കാരനയാതൊരു
അവകാശവും നടപ്പും ഇല്ലെന്നും അന്ന്യായക്കാരന ബൊധി
ച്ച സ്ഥാനത്തനിന്ന സത്യം ചെയ്ത എടുപ്പാനും അതല്ലെങ്കിൽ
തന്റെ കുഴിക്കാണ കൎത്താവായ ചന്തുവിന്റെ ജന്മമാണെന്നും
എന്റെ തറവാട്ട ജന്മമല്ലെന്നും എനിക്ക ആ പറമ്പിന്മെൽ യാ
തൊരു അവകാശവും നടപ്പും ഇല്ലെന്നും ഞാൻ ആ പറമ്പിൽ
നിന്ന ഒരു അനുഭവങ്ങളും എടുക്കുക ഉണ്ടയീട്ടില്ലെന്നും അന്ന്യാ
യക്കാരൻ പുറത്തയിൽ പള്ളിയിൽ നിന്ന സത്യം ചെയ്താൽ എ
ന്റെ വാദം ഉപെക്ഷിപ്പാനും ഞാൻ ഹാജരാകുന്നു. ൬– ൟ വ
ക യാതൊരു ന്ന്യായങ്ങളും നൊക്കാതെ പറമ്പ അന്ന്യായക്കാര
ൻ നടപ്പാൻ താലൂക്കിൽ നിന്ന കല്പിച്ചത ആശ്ചൎയ്യമെന്ന സ [ 156 ] ന്നിധാനത്തിങ്കൽ ബൊധിക്കുന്നതാകുന്നു— സത്ത്യം അറിഞ്ഞ
നീതി ന്ന്യായം നടത്തുന്ന ൟ സന്നിധാനത്തിങ്കൽനിന്ന എ
ല്ലാ അവസ്തകളും നൊക്കി ന്ന്യായ രഹിതമായി കല്പിച്ച താലൂക്ക
തീൎപ്പമാറ്റി പറമ്പ കീഴുക്കടപ്രകാരം ഞാൻ നടപ്പാൻ കല്പന ഉ
ണ്ടാകെണ്ടതിന്ന വളരെ സങ്കടത്തൊടു കൂടി അപെക്ഷിക്കുന്നു.
എന്ന കൊല്ലം— ൧൦൨൯ാമത കന്നിമാസം ൨൩൹
വള്ളുവനാട താലൂക്ക ഹെഡ പൊലിസാപ്സര ൫൩ മാൎച്ചി
൧൩൹ കല്പിച്ച യാദാസ്ത.
അന്ന്യായം സെയ്തുകുട്ടി—വക്കീൽ കുഞ്ഞിമു
യ്തിയൻ മുതൽ രണ്ടാൾ—
പ്രതി അഹന്മത.
മലപ്രം ചെരിക്കൽ ജന്മം കിഴക്കെടത്ത കിഴക്കെ കൂടിയിരുപ്പും
അതൊട ചെൎന്ന കിഴക്കെ കുളം നടുവൊളവും ഒന്നാം അന്ന്യായ
ക്കാരൻ കാണവകാശമായി നടന്ന വരുന്നതിൽ കൊളത്തിൽ ചെ
ൎന്നസ്ഥലത്തുള്ള ഇല്ലികൂട്ടത്തിൽനിന്ന ൧൦൨൮ാമത കുംഭ മാസം
നാട്ടകണക്ക ൪൹ക്ക ൫൩– വിപ്രപരി ൧൪൹ തിങ്കളാഴ്ച പകൽ
ഒരു പണം വിലക്കുള്ള ഇല്ലിക്കൊലും ൨–ാം അന്ന്യായക്കാരൻ വ
ക കുടിയിൽപ്പിൽ ചെൎന്ന മെപ്പടി കുളത്തിൽനിന്ന ഒരു പണം
വിലക്കുള്ള ഇല്ലിക്കൊലും പ്രതിക്കാരൻ ചെറു മക്കളെ അയച്ച
ബലമായി വെട്ടിച്ചകൊണ്ട പൊകയും ഒന്നാം അന്ന്യായക്കാര
ൻ വക ജന്മ കുടിയിരിപ്പിലെക്കും മലപ്രം ചെരിക്കൽ ജന്മം കാ
ണാവകാശമായ കുടിയിരിപ്പിലെക്കും ചെൎന്ന സ്ഥലത്തെ ഇല്ലി
ക്കൊലും വെട്ടിച്ചകൊണ്ട പൊകെണമെന്ന പ്രതിക്കാരൻ പറ
ഞ്ഞപ്രകാരവും അന്ന്യായം— ൟ സങ്ങതിയെ കുറിച്ച ൧ാം അ
ന്ന്യായക്കാരൻ അസിഷ്ടാണ്ട മജിസ്ത്രെട്ട സന്നിധാനത്തിങ്കൽ
ബൊധിപ്പിച്ച ഹരജിപ്രത്ത ഇല്ലിക്കൂട്ടം നിൽക്കുന്ന സ്ഥലത്തി
ന്റെ അധീന സ്ഥിതിയെ അന്ന്യെഷിച്ച വിസ്തരിച്ച തീൎപ്പ വ
രുത്തി റപ്പൊടത്ത ചെയ്യെണ്ടതിന്ന വിപ്രവരി ൨൩൹ ഉണ്ടായ
കല്പന ൨൫൹ എത്തി മാൎച്ചി ൧൹ ൧ാം അന്ന്യായക്കാരന്റെ വ
ക്കീൽ കുഞ്ഞുമുയ്തീൻ കുട്ടി ഹാജരായി അവനൊടും ൨–ാം അന്ന്യാ
യക്കാരനും അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ സങ്കടം ബൊധിപ്പിച്ചി
ട്ടുണ്ടെന്നും തന്റെ സങ്കടവും വിസ്തരിക്കെണമെന്നും ഹാജരാ
യി വാക്കാൽ ബൊധിപ്പിക്കകൊണ്ട അവനൊടും പ്രതിക്കാര
നൊടും അന്ന്യായം പ്രതി ൨– ഭാഗം സാക്ഷികളൊടും വിസ്തരി
ക്കയും അന്ന്യായം പ്രതികൾ കാണിച്ച ആധാരത്തിന്റെ പക
ൎപ്പ വാങ്ങിയും വാദിക്കുന്ന സ്ഥലങ്ങളുടെ വിവരം അറിവാൻ [ 157 ] കാടുര അധികാരി മുഖാന്തരം ചിത്രം വരപ്പിച്ച വരുത്തിയ്തും
അധികാരി ബൊധിപ്പിച്ച റപ്പൊടത്തുകളും ൟ വിസ്താരത്തിൽ
ചെൎത്തത കൂടാതെ പ്രതിക്കാരൻ മാൎച്ചി ൭൹ പല വക ൫൯ാം ന
മ്പ്രിൽ ബൊധിപ്പിച്ച ഹരജിയും ഇതിൽ ചെൎക്കുകയും ചെയ്തു—
വാദിക്കുന്ന കിഴക്കെ കുളവും പടിഞ്ഞാറെ കുളവും കൊടലിൽ പ
ണിക്കര ജന്മവും തനിക്ക കാണവകാശവും— താൻ ഇല്ലി വെട്ടി
ച്ച വരുന്നതും ആകുന്നു എന്ന പ്രതിക്കാരനും അന്ന്യായക്കാര
വാദിക്കുന്ന സ്ഥലത്തുള്ള ഇല്ലിയും മുളയും അവര വെട്ടി എടുത്ത
വരുന്നതും ആകുന്നു എന്നും അന്ന്യായം വക സാക്ഷികളും പ്ര
തിക്കാരന്റെ വാദ പ്രകാരം രണ്ട കുളത്തിലുംഉള്ള ഇല്ലികൂട്ടത്തിൽ
നിന്ന ഇല്ലി വെട്ടിച്ച വരുന്നത പ്രതിക്കാരനാകുന്നു എന്നും പ്ര
തി സാക്ഷികളൂം ബൊധിപ്പിച്ചിരിക്കുന്നു ൟ കാൎയ്യൎത്തിന്റെ വി
സ്താരത്താൽ വാദിക്കുന്ന സ്ഥലത്തെ കുളം— ൨–ാം പ്രതി കൈവ
ശമെന്ന പ്രതിക്കാരനും ആ ഭാഗം സാക്ഷികളും അന്ന്യായക്കാ
രുടെ കൂടിയിരിപ്പിലെ കുളത്തിൽനിന്ന ഏതാനും സ്ഥലങ്ങൾ
ചെൎന്നതാണെന്നും അന്ന്യായക്കാരും ആ ഭാഗം സാക്ഷികളും
ബൊധിപ്പിക്കയും ഇരുപൎഷയും ആധാരങ്ങൾ കാണിക്കയും ചെ
യ്തിരിക്കുന്നു— ൟ കാൎയ്യത്തിന്ന അധികാരി ബൊധിപ്പിച്ച റപ്പൊ
ടത്തും— ചിത്രവും നൊക്കുമ്പൊൾ വാദിക്കുന്ന രണ്ട കുളത്തിന്റെ
യും നാല ഭാഗം ഇരിക്കുന്നവരുടെ കുടിയിരുപ്പകൾക്ക നെരെഉ
ള്ള സ്ഥലങ്ങൾ അവരവര കൈവശമാണെന്നും അന്ന്യായക്കാ
ര വാദിക്കുന്ന സ്ഥലത്തെ ഇല്ലിക്കൊൽ പ്രതിക്കാരൻ എടുത്ത വ
രാറും അവന യാതൊരു അവകാശവും ഇല്ലെന്നും കിഴക്കെ കുള
ത്തിൽ പ്രതിക്കാരന രണ്ട പറമ്പുള്ളത വെറെ ആൾ കൈവശം
നടപ്പും— അതിലെക്ക മെൽ പ്രകാരം ഇല്ലിക്കൊൽ ഉള്ളത അവ
ര എടുത്തും വരുന്നു എന്നും ആകുന്നു കാണുന്നത— അതിലും വി
ശെഷിച്ച പ്രതിക്കാരന ചാൎത്തി കൊടുത്തു എന്നും ജന്മിയാണെ
ന്നും പറയുന്ന കൊടലിൽ പണിക്കൎക്ക രണ്ട കുളത്തിന്റെയും നാ
ല ഭാഗത്ത ആ ജന്മിക്ക സ്ഥലം ഉള്ളതായി കാണുന്നില്ലായ്ക
കൊണ്ടു കുളം മാത്രം ജന്മമെന്ന പറയുന്നതകൊണ്ട തന്നെ ആ
ജന്മം ശെരിഎന്ന വിചാരിപ്പാൻ വഴി കാണുന്നില്ലാ— കുളമെ
ന്ന പറയുന്ന സ്ഥലം കുറെ താണപ്രദെശമായി മുളംകൂട്ടവും കാ
ടും ഉള്ളതും വെനൽക്ക വെള്ളമില്ലാത്തതും ആകുന്നു എന്നും വൎഷ
സമയം ആ സ്ഥലത്ത വെള്ളം നിൽക്കുന്നതിനാൽ കളമെന്ന പ
റയുന്നതാണെന്നും— വൎഷത്തിൽ വെള്ളം വരുന്നതകൊണ്ടു കൂടി
യിരിപ്പുകളിലെക്ക ആ സ്ഥലം ചെൎത്ത വെയിലികെട്ടാതെ ഒ
ഴിച്ചിട്ടരിക്കുന്നത എന്നും. അവരവരുടെ കൂടി ഇരിപ്പിന്റെ നെ
രെ ഉള്ള സ്ഥലങ്ങൾ ആ സ്ഥലത്തിന്റെ നടുവൊളം അവരവര
നടന്നവരുന്നതാണെന്നും— വിചാരിപ്പാൻ വഴിഉള്ളത കൂടാതെ [ 158 ] അന്ന്യായക്കാര കാണിച്ച ആധാരങ്ങളിൽ കുളത്തിന്റെ നടു
വൊളം അതിര വെച്ചും കണ്ടിരിക്കുന്നു— കിഴക്കെ കുളത്തിൽ ൧ാം
അന്ന്യായക്കാരന്റെ കൂടിയിരിപ്പിലെക്ക ചെൎന്നതായ സ്ഥലത്ത
൨– വലിയ മുളംകൂട്ടവും ൨൧– ചെറിയ കൂട്ടവും— പടിഞ്ഞാറെ കുള
ത്തിൽ ചെൎന്നതായ സ്വന്തം ജന്മസ്ഥലത്ത ൨൦ വലിയ കൂട്ടവും
൧൦ ചെറിയ കൂട്ടവും— മലപ്ര ജന്മമായ സ്ഥലത്ത വലിയ കൂട്ടം
൨൧–.–൯ ചെറിയ കൂട്ടവും കിഴക്കെ കുളത്തിൽ ൨–ാം അന്ന്യായക്കാ
രന്റെ കൂടിയിരിപ്പിലെക്ക ചെൎന്നതായ സ്ഥലത്ത ൧൦ വലിയ കൂട്ട
വും ൩ ചെറിയ കൂട്ടവും ഉണ്ടെന്നും കാണുന്നു— ഇരുഭാഗവും വാദി
ച്ച തെളിവ കൊടുക്കുന്നുണ്ടെങ്കിലും അന്ന്യായ ഭാഗത്തെക്ക ആ
ഭാഗം സാക്ഷി കൂടാതെ അധികാരിയുടെ റപ്പൊട്ടിനാൽ അധികം
തെളിവുള്ളതിന്നുംപുറമെ സത്ത്യത്തിന്മെൽ തീൎപ്പാനും സമ്മതിച്ച
രിക്കുന്നു— പ്രതിക്കാരൻ സത്ത്യം ചെയ്വാനും കെൾപ്പാനും മനസ്സി
ല്ലെന്ന ൧ാമത കയ്പീത്തിൽ ബൊധിപ്പിക്കയും നെര അറിവാനായി
സൎക്കാരിലെക്ക ആവിശ്യമുണ്ടെങ്കിൽ സത്ത്യം ചെയ്യാമെന്ന ൨–ാമ
ത—ബൊധിപ്പിച്ചഹരജിയിൽ കാണുന്നസങ്ങതിക്ക ചൊദ്യം ചെ
യ്തപ്പൊൾ— അന്ന്യായക്കാരുടെ സത്ത്യം കെൾപ്പാനും അവൎക്ക
ബൊധിച്ചസ്ഥലത്ത സത്ത്യം ചെയ്വാനും— മനസ്സില്ലെന്നും സൎക്കാ
രിലെക്ക സത്ത്യം ചെയ്യെണ്ടതില്ക്ക ആവിശ്യം ഉണ്ടെങ്കിൽ ചെയ്യാ
മെന്നു ബൊധിപ്പിച്ചതല്ലാതെ പ്രതിക്കാരൻ സത്യത്തിന്ന വഴി
പ്പെട്ടിട്ടില്ലാ— സത്യത്തിന്ന വഴിപ്പെടാത്ത അവസ്ഥകൊണ്ട പ്രതി
വശം നെരില്ലെന്ന പ്രത്ത്യെകം വിചാരിക്കാവുന്നതും ആകുന്നു—
പ്രതിക്കാരന്റെ ഹരജിയിൽ അധികാരി വിരൊധമെന്നും— ഇനി
യും സാക്ഷികളൊട വിസ്തരിക്കണമെന്നും— അപെക്ഷിച്ചിരിക്കു
ന്നു— പ്രതിക്കാരന്റെയും ൧ാം അന്ന്യായക്കാരന്റെയും സംബ
ന്ധിയാകുന്നു അധികാരി—അധികം സംബന്ധം പ്രതിക്കാരനായി
ട്ട എന്നും അറിയുന്നു— അങ്ങിനെ ഉള്ള അവസ്തക്ക അധികാരി നെ
രഭാഗം പറഞ്ഞു എന്നല്ലാതെ പക്ഷമായി വിചാരിച്ച പ്രകാരം
ഇനിക്ക തൊന്നീട്ടില്ലാ— പ്രതിക്കാരൻ വ്യവഹാരിയും ജനസ്വാധീ
നം അധികമുള്ളവനും ആകകൊണ്ട സാക്ഷികളാൽ ഇനിയും തെ
ളിവ കൊടുപ്പാൻ കഴിയുന്നതാണ— അതിനാൽ അധികം സാക്ഷി
കളൊട വിസ്തരിപ്പാൻ ആവിശ്യമില്ലെന്നും സാക്ഷിവാക്ക മാത്രം
പ്രമാണിച്ച ൟ കാൎയ്യത്തിൽ തീൎപ്പ കല്പിച്ചു കൂടാ എന്നും ഇരുപ
ൎഷയും വാദിച്ചവസ്തക്ക സത്ത്യത്തിന്മെൽ തീൎക്കെണ്ടതാകുന്നുഎ
ന്നും എത്രെ ഇനിക്ക ആഭിപ്രായമുള്ളത— ആ നെരായ വഴിക്ക പ്ര
തിക്കാരൻ വഴിപ്പെടാത്തതിനാൽ അന്ന്യായ ഭാഗത്തെ തെളിവ
പ്രകാരം അന്ന്യായക്കാര വാദിക്കുന്ന സ്ഥലങ്ങൾ അവര നട
ന്ന വരുന്നതിലെക്കും ഇല്ലിമുള വെട്ടി എടുത്ത വരുന്നതിലെക്കും
പ്രതിക്കാരൻ യാതൊരു വിരൊധവും ചെയ്ത പൊകരുതെന്നും [ 159 ] പ്രതിക്കാരന്റെ വാദം സീവിൽ ബൊധിപ്പിച്ച നിവൃത്തി വ
രുത്തെണമെന്നും അന്ന്യായക്കാരുടെ വക ഏതാനും ഇല്ലികൊ
ണ്ടുപൊയ്തിലെക്ക നഷ്ടം വിചാരിക്കുന്നുണ്ടെങ്കിൽ പ്രതിക്കാര
ന്റെമെൽ സീവിൽ വ്യവഹാരപ്പെടെണ്ടതാണെന്നും കല്പിച്ചു.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക—
വള്ളുവനാട താലൂക്ക കൊടുര അംശത്തിൽ അഹന്മത ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— മെപ്പടിഅംശം മങ്ങാട്ട പലം ദെശ
ത്ത കിഴക്കെ കുളം പകുതിയൊളം സ്ഥലം സെയ്തൂട്ടിയും— മുത്തുവും
നടന്നവരുന്നതെന്നും ആയ്തിൽ നിന്ന ഞാൻ അര ഉറുപ്പികക്ക
പൊരുന്ന ഇല്ലിയും ബലമായി വെട്ടി എടുത്തപ്രകാരം മെലെഴു
തിയവര എന്റെ മെൽ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധി
പ്പിച്ച അന്ന്യായം വള്ളുവനാട താലൂക്കിൽ നിന്ന വിസ്തരിച്ച
സ്ഥലം ൧–ം ൨–ം അന്ന്യായക്കാര നടപ്പാനും— ഞാൻ സീവി
ൽ വ്യവഹാരം ചെയ്യണമെന്നും ൫൩– മാൎച്ചി ൧൦൹ കല്പിച്ച തീ
ൎപ്പ ഇനിക്ക സമ്മതമല്ലായ്കകൊണ്ട ആ തീൎപ്പ മാറ്റി തരുവാൻ
തീൎപ്പിന്റെ പകൎപ്പൊടുകൂട മതിയായ സംഗതികളെ കാണിച്ച
അഫീൽ ബൊധിപ്പിക്കുന്നു— ൧ാമത ൟ തീൎപ്പ നെരിന്നും— ക്രമ
ത്തിന്നും ശെരിയല്ലാ— അന്ന്യായക്കാര വാദിക്കാത്ത പടിഞ്ഞാ
റെ കാക്കക്കുളത്തിന്ന കൂടി തീൎപ്പ കല്പിച്ച കാണുന്നു—അത ക്രമമല്ലാ
അന്ന്യായക്കാരൻ മൂത്തു വാക്കാൽ അന്ന്യായപ്പെട്ടതിനെ പ്രമാ
ണിച്ച തീൎപ്പ കല്പിച്ച കാണുന്നു ആയവസ്തയും ക്രമമല്ലാ. ൨–ാമ
ത വാദിക്കുന്ന കിഴക്കെ കുളം— പകുതിയൊളം സ്ഥലം അന്ന്യായ
ക്കാരുടെ തൊട്ടത്തിന്റെ നെരെ ഉള്ളത അവൎക്കുള്ളതെന്ന അവ
രുടെ ആധാരത്തിൽ കാണുകയും അധികാരി ബൊധിപ്പിച്ച റി
ഫൊട്ടിലും ചിത്രം വരച്ചത നൊക്കിയ്തിലും കാണുന്നതിനാൽ അ
ന്ന്യായഭാഗം അധികമായ തെളിവുണ്ടെന്നും തീൎപ്പിൽ കാണു
ന്നതിന്ന അധികാരി എന്റെ പ്രതിഭാഗമാണെന്നും ആധികാരി
നൊക്കിയാൽ ഇനിക്ക ഗുണമായി ഒന്നും ബൊധിപ്പിക്കുന്നത
ല്ലെന്നും ഞാൻ ൟ സന്നിധാനത്തിങ്കലും താലൂക്കിലും ഹരജി
ബൊധിപ്പിച്ചിരിക്കുമ്പൊൾ അത പ്രമാണിക്കാതെ അധികാരി
യും— ഞാനുമായി അധികം സംബന്ധം ഉണ്ടാകകൊണ്ട അധി
കാരി നെരല്ലാതെ പറയുന്നതല്ലെന്നും മറ്റും തീൎപ്പിൽ കാണിച്ച
ത ശെരിയല്ലാ— അധികാരിയും ഞാനുമായി രണ്ട കൊല്ലമായി ത
മ്മിൽ വരെ തെറ്റാണ അധികാരിയുടെ എളബാപ്പ കൂഞ്ഞൊ
ലൻ എന്നവരും ഞാനും തമ്മിൽ മുനിസീപ്പ കൊടത്തിയിൽ വ്യ
വഹാരമുണ്ട— അധികാരിയും ഞാനും സംബന്ധികൾ എങ്കിലും
മെൽപ്രകാരം വ്യവഹാരം നടന്നവരുമ്പൊൾ തമ്മിൽ യൊജ [ 160 ] ച്ചവരുന്നതല്ലല്ലൊ ആവക എടച്ചിൽ ഉണ്ടാകകൊണ്ട അധികാ
രി എന്റെ മെൽ ദൊഷം പറയുന്നതാണ— ആ വക സങ്ങതിക
ൾ അന്ന്യെഷിക്കാതെ അധികാരി പറഞ്ഞത ശെരിഎന്ന തീൎപ്പി
ൽ കാണിച്ചത മതിയല്ലാ. ൩– വാദിക്കുന്ന സ്ഥലത്തിന്റെ നാ
ല ഭാഗവും പകുതിയൊളം അന്ന്യായക്കാൎക്ക ഉള്ളതെന്ന അവരു
ടെ ആധാരത്തിൽ കാണുന്നത ശെരിയല്ലെന്നുള്ളതിന്ന ഒരു ദൃഷ്ടാ
ന്തം ഞാൻ കാണിക്കാം— വാദിക്കുന്ന ഭൂമിയുടെ നാല ഭാഗവും
ഉള്ള തൊട്ടക്കാൎക്ക ആ കുളത്തിൽ പാതിയൊളം സ്ഥലം എല്ലാവ
ൎക്കും എടുപ്പാൻ സ്ഥലമില്ലാത്തതാണ— അതപ്രകാരമിരിക്കുമ്പൊ
ൾ ആ യാധാരങ്ങൾ ൟ വാദത്തിലെക്ക വെണ്ടി ഉണ്ടാക്കി കാ
ണിച്ചതെന്നും ദൃഷ്ടാന്തമല്ലെ— ആ സങ്ങതി നൊക്കാതെ അധികാ
രിയുടെ വാക്കിനെ പ്രമാണിച്ച കല്പിച്ച തീൎപ്പ മാറ്റെണ്ടതാണെ
ന്നും അന്ന്യായക്കാരുടെ ആധാരംകൊണ്ടും അധികാരിയുടെ റി
പ്പൊടത്തകൊണ്ടും അന്ന്യ ലക്ഷ്യം കൂടാതെ ബൊധിക്കും ദൃഷ്ടാ
ന്തത്തിന്ന വിരൊധമായി പറയുന്നവാക്ക വ്യവഹാരത്തിൽ പ്ര
മാണിക്കുന്ന നടപ്പില്ലാ ആ സങ്ങതികൊണ്ട ഏതെങ്കിലും താലൂ
ക്കിൽനിന്ന ദൃഷ്ടി വെച്ച വിചാരിച്ചു എങ്കിൽ ൟ തീൎപ്പ കല്പിപ്പാ
ൻ എടവരുന്നതല്ലാ. ൪–ാമത മെൽപ്രകാരം ദൃഷ്ടാന്തത്തിന്ന വി
രൊധമായി അഫീൽ പ്രതികൾ വാദിക്കയും അതിനെ അധികാ
രി സമ്മതിക്കയും ചെയ്തതിനാൽ ആകുന്നു സ്ഥലം നൊക്കിയാൽ
നെരറിയാമെന്ന താലൂക്കിൽ ഹരജി ബൊധിപ്പിച്ചത— ആ സങ്ങ
തി ഒന്നും താലൂക്കിൽനിന്ന നൊക്കീട്ടില്ലാ സത്ത്യത്തിന്മെൽ തീൎപ്പ
ചെയ്വാൻ വെണ്ടി നൊക്കിയാറെ ഇനിക്ക മനസ്സില്ലെന്ന ബൊ
ധിപ്പിച്ചതിനാൽ കഴിഞ്ഞീട്ടില്ലെന്ന കാണുന്നു മെൽപ്രകാരം അ
ന്ന്യായക്കാരുടെ വാദം ദുൎബ്ബലമെന്ന ദൃഷ്ടാന്തമിരിക്കുമ്പൊൾ നെ
രഅറിവാൻ സത്യം വെണമെന്നില്ലാ ദൃഷ്ടാന്തമില്ലാത്ത സങ്ങതി
കൾക്കെ സത്യം ചെയ്യുന്ന നടപ്പുള്ളു— അതിനാൽ സത്യം ചെയ്വാ
ൻ മനസ്സില്ലെന്ന ബൊധിപ്പിച്ചതാണ. വാദിക്കുന്ന ഭൂമി എ
ന്റെ കൈവശം നടപ്പുള്ളത നെരാകകൊണ്ട അന്ന്യായക്കാൎക്ക
ബൊധിച്ച സ്ഥലത്ത ഇനിക്ക സത്യം ചെയ്യാം അന്യായ സാ
ക്ഷികൾ അവരുടെ ജെഷ്ഠാനുജന്മാരും എന്റെ സാക്ഷികൾ മു
ഖ്യസ്തൻമാര പ്രമാണികളും ആകുന്നു— ആ സാക്ഷി വാക്കിനെ
അധികാരിയുടെ വാക്കിനാൽ ദുൎബ്ബലം ചെയ്തതും മതിയായന്ന്യായ
മല്ലാ സത്യം ചെയ്തതീരുന്നതിലും പ്രയാസമില്ലാത്ത വഴിയാണ
സ്ഥലം നൊക്കിയാൽ അറിയാമെന്ന ഞാൻ ബൊധിപ്പിച്ചത
ആ വഴിക്ക തൎക്കം തീൎന്നു എങ്കിലൊ എന്ന വിചാരിച്ചാണ സത്യ
ത്തിന്ന ഞാൻ മനസ്സില്ലെന്ന ആദ്യത്തിൽ ബൊധിപ്പിച്ചിരിക്കു
ന്നത— അതുകൊണ്ട സന്നിധാനത്തിങ്കലെ ദയ ഉണ്ടായി ൟ കാ
ൎയ്യത്തിന്ന താലൂക്കിൽ കഴിഞ്ഞ വിസ്താരം മുതലായ്ത വരുത്തി നൊ [ 161 ] ക്കിയും വാദിക്കുന്ന സ്ഥലം ൟ തൂക്ടിക്ക ഏറ്റവും സമീപമാക
കൊണ്ട സ്ഥലം നൊക്കി എങ്കിലും സത്യം ചെയ്യിച്ച എങ്കിലും ആ
ദ്യവിസ്താരം ചെയ്ത എങ്കിലും നെര അറിഞ്ഞ ആദ്യതീൎപ്പ മാറ്റി
സ്ഥലം ഞാൻ നടന്ന വരുംപ്രകാരം മെലാലും ഞാൻ നടപ്പാൻ
തീൎപ്പുണ്ടായി രക്ഷിപ്പാൻ അപെക്ഷിക്കുന്നു— എന്ന ൧൦൨൮മത
മീനമാസം ൨൬൹
൧൨൫൩– എപ്രെൽമാസം കണ്ണൂര പൊലീസ്സാമീൻ ക
ച്ചെരിയിൽനിന്ന കല്പിച്ച വിധി.
അന്ന്യായം കൊരൻ—
പ്രതി അപ്പുമുതൽ ൪–ാൾ—
എന്തന്നാൽ— തൃക്കവാൽ ദെവസ്സം ജന്മം ചാലിൽ അരുഎന്ന
൪൦൦ നെല്ലവാരത്തിന്റെ നിലം പാട്ടാവകാശമായി നടക്കുന്ന
തിൽ പ്രതികൾ— ൧൦൨൮ മെടം ൬൹ക്ക— ൫൩ എപ്രെൽ ൧൭൹
പകൽ വാക്കെറ്റം പറഞ്ഞ പ്രവൃത്തി മുടക്കി എന്ന എപ്രെൽ
൨൦൹ അന്ന്യായപ്പെട്ടു— മെൽപ്രകാരം പ്രതികൾ തെൎച്ചക്ക വന്ന
ത മാവിലായി അംശം അധികാരിയുടെ സഹായത്താൽ എന്നും
ആദ്യം നിലം പാട്ടത്തിന്ന വാങ്ങിയ്ത കാണാരിയായ ചാത്തുവി
നൊട എന്നും ആ ചാത്തു മരിക്കയാൽ ആ കാണം ചാത്തുവി
ന്റെ അവകാശികളായ കുമ്പൊട്ടി— ചിരുതയി— ൟ പെരുകളായ
സ്ത്രീകൾ ദെവസ്സത്തിൽനിന്ന വാങ്ങി നിലം ഒഴിഞ്ഞ എണക്ക
അയക്കയും— ആ എണക്ക പിടിച്ച ൧൦൨൮ൽ ദെവസ്സത്തിൽനി
ന്നും പാട്ടത്തിന്ന വാങ്ങിരിക്കുന്നു എന്നും മറ്റും അന്ന്യായത്തി
ൽ വിവരം കാണിച്ചിരിക്കുന്നു— ഇതിന്റെ തെളിവിലെക്ക ൧൦൨൮
കുംഭം ൧൨൹ മെപ്പടി ദെവസ്സം ഊരാളൻ നാരായണ പൊതു
വാൾ എഴുതികൊടുത്ത പാട്ടൊലയും മെപ്പടി നിലം ദെവസ്സത്തി
ൽ ഒഴിഞ്ഞ കൊടുപ്പാനായി കുമ്പൊട്ടി— ചിരുതയി— ഇവര ൧൦൨൮
കുംഭം ൧൨൹ എഴുതിയ എണക്കും അന്ന്യായക്കാരൻ കാണി
ച്ചതിന്റെ പകൎപ്പകൾ വാങ്ങി വിസ്താരത്തിൽ ചെൎത്തു— സമൻ
പ്രകാരം ൨– മുതൽ ൪ വരെ പ്രതികൾ ഹാജരായി— ൧ാം പ്രതി
ദീനമെന്ന പറഞ്ഞ ഹാജരായിട്ടില്ലാ— ദീനം ഉള്ളതാകുന്നു എന്ന
അധികാരി റപ്പൊൎട്ട ചെയ്തിരിക്കുന്നു— അന്ന്യായക്കാരന്റെ വാ
ദപ്രകാരമുള്ള നടപ്പിൽ ൨൮— വരെ ഉള്ളത വിസ്തരിച്ച ൨–ാം പ്ര
തി സമ്മതിക്കയും അതിന്റെ ശെഷം നിലം തനിക്ക വാക്കാൽ
ഒഴിഞ്ഞ തന്നതിനാൽ താൻ നടക്കുന്നതാണെന്ന തൎക്കിക്കയും
ചെയ്തിരിക്കുന്നത കൂടാതെ അന്ന്യായപ്പെട്ട നിലം തറവാട്ട ജന്മ
മെന്നും കുമ്പൊട്ടി മുതലായ്വര തന്റെ ശെഷക്കാരഎന്നും ശെഷം [ 162 ] പ്രതികൾക്ക നിലത്തിന്മെൽ നടപ്പില്ലെന്നും അധികമായി ബൊ
ധിപ്പിച്ചിരിക്കുന്നു അതിനാൽ ശെഷം പ്രതികളൊട വിസ്തരി
ക്കുന്നത ആനാവിശ്യമെന്ന തൊന്നി വിസ്തരിച്ചീട്ടില്ലാ— ആധാ
ര രൂപെണ നടക്കുന്ന ഒരു പാട്ടക്കാരനെ കൊണ്ട വാക്കാൽ ഒഴി
പ്പിച്ചു എന്നും പാട്ടാധാരം തിരിയെ വാങ്ങീട്ടില്ലെന്നും സമ്മതി
ക്കുന്നവസ്തക്ക പ്രതിക്കാരൻ കയ്പീത്തിൽ പറയും പ്രകാരം സാ
ക്ഷികളാൽ തെളിയിക്കാൻ പ്രയാസമില്ലാത്തതാണെങ്കിലും ലക്ഷ്യ
രൂപെണ അല്ലാത്ത ആ വക സാക്ഷി വാക്കുകൾ പ്രതിഭാഗമുള്ള
തെളിവിലെക്ക ബലമില്ലാത്തതും— വിശ്വസിച്ച കൂടുന്നതല്ലാത്തതും
ആകകൊണ്ട ആ തെളിവ എടുക്കാൻ പൊലീസ്സാമീന അഭിപ്രാ
യമില്ല— അന്ന്യായംവക ൩–സാക്ഷികളൊടും— ഊരാളൻ നാരാ
യണപൊതുവാളൊടും സമീപം കൃഷിക്കാരായ അപ്പു— ചന്തു— ഇ
വരൊടും വിസ്തരിക്കയും— മാവിലായി അംശം മെനവന്റെ— റി
പ്പൊട്ട കൂടി വിസ്താരത്തിൽ ചെൎത്ത വെക്കയും ചെയ്തു— നടത്തി
യെടത്തൊളമുള്ള എല്ലാ വിസ്താരങ്ങങ്ങളാലും അന്ന്യായക്കാരന്റെ
വാദം പൂൎണ്ണമായി തെളിഞ്ഞിരിക്കുന്നു— സൎക്കാര കാൎയ്യസ്തനായ
മെനവന്റെ റിപ്പൊട്ടും അന്ന്യായത്തിന്ന അനുകൂലമാകുന്നു— ആ
മെനവന്റെ റിപ്പൊട്ടിൽ ഒരു കണ്ടത്തിൽ പ്രതിക്കാരൻ വിത്തി
ട്ടിരിക്കുന്ന പ്രകാരം കാണുന്നത ന്യായമാൎഗ്ഗത്തിൽ ചെൎന്നത
ല്ലെന്ന മെൽ കാണിച്ച സാക്ഷിവാക്കുകളാൽ വ്യക്തമായി കാണു
ന്നതകൊണ്ട ആ പ്രവൃത്തി തന്നാലെ ദുൎബ്ബലപ്പെട്ടപൊകുന്നതും
ആകുന്നു— ൟ വ്യവഹാരമുണ്ടാവാനുള്ള കാരണം എന്തന്ന വി
ചാരിച്ചതിൽ മെപ്പടി സ്ത്രീകൾ ദായാതിക്കാരായ പ്രതികളെ ഉപെ
ക്ഷിച്ച ദെവസ്സത്തിൽനിന്ന നെരിട്ട കാണം വാങ്ങി പറ്റിയ്തി
നാൽ തങ്ങൾക്ക സംഭവിച്ച നഷ്ടത്തിന്റെ നിവൃത്തിക്കായി ഉ
പായെന നിലം കൈവശമാക്കിയാൽ കാണംവക ഏതാൻ പ
ണം— കിട്ടുമെന്നുള്ള ദുൎമ്മൊഹത്തിന്മെൽ പ്രതികൾ മെൽപ്രകാരം
പുറപ്പെട്ടതാണെന്ന കണ്ടിരിക്കുന്നു— പ്രതികൾ മരിച്ച ചാത്തുവി
ന്റെ അവകാശികൾ ആണെങ്കിലും കാണംവക പണത്തിന്ന
അവകാശമുണ്ടെങ്കിലും അതകളുടെ സാദ്ധ്യം വാരാൻ വെണ്ടി
നെരമാൎഗ്ഗമായ വഴിക്ക സീവിൽ അധികാര സ്ഥലത്ത പൊയി
പരൂക്ഷിക്കെണ്ടതല്ലാതെ പൊലീസ്സിന്ന ആരംഭിച്ചത പ്രതിക
ളെ മെൽ തെറ്റാകുന്നു— എങ്കിലും ആ തെറ്റിന്ന ഒരു ശിക്ഷക്കു
ൾപ്പെടുത്താൻ മാത്രം ഇതിൽ തെളിവ മതിയായിട്ടില്ലാ— ൟ സങ്ങ
തികളാൽ പ്രതികളെ മെൽനിന്ന പൊലീസ്സ കുറ്റം നീക്കി വാദിക്കു
ന്ന നിലം കീഴുക്കട പ്രകാരം അന്ന്യായക്കാരൻ നടക്കുന്നതിൽ യാ
തൊരു തകരാറും ചെയ്ത പൊകരുതെന്നും ൟ വിധിയാൽ സങ്കടം
വിചാരിക്കുന്നുണ്ടെങ്കിൽ ക്രമമായ അഫീലിനാൽ നിവൃത്തിവരു
ത്തുക അല്ലാതെ വിധിക്ക വിരൊധമായി ഏതങ്കിലും തകരാറചെയ്താ [ 163 ] ൽ തക്കതായ ശിക്ഷയിൽ ഉൾപ്പെടുത്തുമെന്നും പ്രതികൾക്ക താ
ക്കീതി ചെയ്ത വിട്ടയപ്പാൻ കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചിറക്കതാലൂക്ക മാവിലായി അംശത്തിൽ അപ്പു മുതൽ ൩–ാൾ
ബൊധിപ്പിക്കുന്ന അഫീൽ ഹരജി— ഞങ്ങളെ തറവാട്ട വക പു
രാതന ജന്മം മാവിലായിദെശത്ത ചാലിൽ അരു എന്നപെരും—
൪൦൦ നെല്ല വാരവും ൟ കഴിഞ്ഞ കന്നിമാസത്തിൽ മരിച്ചപൊ
യ ചാത്തു എന്ന കാരണവരെ പെരിൽ ജമയും ആയി ഞങ്ങൾഅ
നുഭവിച്ച വരുന്ന നിലം കിഴുക്കട കൊഴു നടപ്പകാരനായ കണ്ണ
ൻ വാരം തരായ്കയാലും മറുപാട്ടത്തിലെ നിശ്ചയപ്രകാരവും ക
ഴിഞ്ഞമകരം ൧൦൹ പ്രമാണികളായ മദ്ധ്യസ്തന്മാരിൽ അന
ന്തൻ മുതൽ ൩–ാൾ മുഖാന്തരം സമ്മതിച്ച തന്നപ്രകാരവും നില
ത്ത വെണ്ടുന്ന പ്രവൃത്തികൾ ഒക്കയും ഞങ്ങൾ കഴിച്ച വിത്ത എ
റക്കി മുളച്ച ഏകദെശം അരമൊളം ആയ്തിന്റെ ശെഷം മെപ്പ
ടി കണ്ണനും— അനുജൻ കൊരനും— അമ്പു പൊതുവാളും മറ്റും
യൊജിച്ച ക്രിത്രിമമായി ൟ എപ്രെൽ ൨൦൹ ഒരു അന്ന്യായം
കൊടുക്കുകയും— അതിന്ന ഹാജരായ ഞങ്ങളൊട മുഴുവൻ വിസ്ത
രിക്കാതെയും— സത്ത്യന്ന്യായമറിവാൻ ഞങ്ങൾക്കുള്ള രെഖാസാ
ക്ഷികൾ എടുത്ത വിസ്തരിക്കാതെയും മെപ്പടി നിലം അന്ന്യനാ
യ പൊതുവാൾ ൧൦൨൮ കുംഭം ൧൨൹ കൊടുത്തു എന്നു പറയു
ന്ന പാട്ടൊലപ്രകാരം നിലം കൊരൻ നടക്കെണ്ടതാണെന്നും
ഞങ്ങളെ നടപ്പ തന്നാലെ ദുൎബ്ബലപ്പെട്ട പൊകുന്നതാണെന്നും
ൟ എപ്രെൽ ൨൩൹ തീൎപ്പകല്പിക്കയും അതിനാൽ ൟ മെടം ൧൩
൹ പകൽ ൩–൪– നാഴിക പുലരുമ്പൊൾ കണ്ണൻ മുതൽ ൩–ാൾ കൂ
ടി ഞങ്ങളെ വിള ഉഴുത കളഞ്ഞതും— എത്രയും സങ്കടവും വിളന
ഷ്ടവും ആയിരിക്കകൊണ്ട കണ്ണൂര പൊലീസ്സാമീൻ കല്പിച്ച മെ
പ്പടി തീൎപ്പ മാറ്റി തരാനുള്ള സംഗതി താഴെ എഴുതുന്നു. ൧ാമത– ൟ
നിലം പാട്ടം നടപ്പിന്ന ൧൦൧൭ മെടം ൧൦൹ കെടുത്ത എഴുതി ത
ന്ന മറുപാട്ടത്തിൽ തന്നെ ഏതകൊല്ലമെങ്കിലും വാരത്തിനൊ
മറ്റൊ താമസം വരുത്തുകയൊ മറ്റൊ ചെയ്താൽ ൟ നിലം
ജന്മിയായ ഞങ്ങൾക്ക ബൊധിച്ചപ്രകാരം നീക്കികൊടുത്ത നട
ത്തിച്ചുകൊൾവാൻ ആ മറുപാട്ടത്തിൽ തന്നെ നിശ്ചയിച്ചിരിക്കു
ന്നു— ൟ നിശ്ചയത്താൽ തന്നെ ഒഴി മുറി വാങ്ങാൻ ആവിശ്യമി
ല്ലെന്നും മദ്ധ്യസ്തന്മാര മുഖാന്തരം സമ്മതിച്ച ഞങ്ങൾ നടന്നവ
രുന്നതന്ന്യായമാൎഗ്ഗമായീട്ടുള്ളതാണെന്നും ആ നടപ്പ തന്നാലെ
പൊകുന്നതല്ലെന്നും ബൊധിക്കും— ഏകദെശം നൂറല്ലത്തിൽ
അധികം മുമ്പായി നിലം കൈവശമില്ലാത്ത പൊതുവാൾ മെപ്പ [ 164 ] ടി പാട്ടക്കാരന്റെ അനുജൻ കൊരന ൟ കഴിഞ്ഞ കുംഭം ൧൨൹
പുതുതായി നടപ്പിന്ന കൊടുത്തു എന്ന പറയുന്ന പാട്ടൊലപ്രകാ
രം— അവൻ നടക്കെണ്ടതാണെന്ന തീൎപ്പിൽ കാണിച്ചത എത്ര
യും ന്ന്യായവിരൊധവും ഞങ്ങൾക്ക വലുതായ സങ്കടവും ആ
ണെന്ന ബൊധിക്കും. ൨– തറവാട്ട ജന്മമായ ൟ നിലം കൈ
കാൎയ്യകൎത്തൃത്വവും കാൎയ്യബൊധവും ഇല്ലാതെയും— രൊഗത്തിൽ കി
ടന്നും വലഞ്ഞിരിക്കുന്ന സ്ത്രീകളെ കൊണ്ടും പൊതുവാൾ കാണ
മെന്ന വെച്ച പുക്കുവാറ വാങ്ങി എന്ന പറയുന്നത ന്ന്യായവി
ചാരണ ചെയ്യുന്ന ദിക്കിൽനിന്ന പ്രബലപ്പെടുത്തുന്നതല്ലായ്ക
കൊണ്ട¶ അതിനെ കുറിച്ച അധികം ആക്ഷെപിക്കണ്ടതില്ലല്ലൊ
കാരണവര ചാത്തു എന്നവര മരിച്ചതിന്റെ ശെഷം— ശെഷ
ക്രിയാദികളും അടിയെന്തിരാദികളും ഞങ്ങൾ കഴിക്കയും ൧ാംപ്ര
തി ദീക്ഷിക്കയും— ചെയ്തിരിക്കുന്നു. ഒന്നാം പ്രതിയായ ഞാനാകു
ന്നു തറവാട്ടകാൎയ്യങ്ങൾ ഒക്കയും നടന്നും നടത്തിച്ചും വരുന്നത—
അങ്ങിനെ ഇരിക്കുന്ന എന്നൊട യാതൊരു അന്ന്യെഷണവും
ചെയ്യാതെ ഇനിക്കും ൩–ം ൪–ം പ്രതികൾക്കും ഉള്ള വാദം ഏത
പ്രകാരമെന്ന അറിയാതെയും— അന്ന്യായം വന്നതിന്റെ ൩–ാം
ദിവസം തീൎപ്പകൊടുത്തതും— വിചാരിച്ചാൽ എന്തസങ്ങതികൊ
ണ്ട എന്ന ഞങ്ങൾ അറിയുന്നില്ലാ— മെപ്പടി ദെവസ്സത്തിൽ കാ
രാളനായ പൊതുവാളെ ഊരാളൻ എന്ന എഴുതി കാണുന്നത എ
ന്ത ലക്ഷ്യത്താൽ എന്നറിയുന്നില്ലാ— ൟ കാൎയ്യത്തിലെ സാക്ഷി
കൊരൻ— കാരണവര ചാത്തു എന്നവൎക്ക അന്ന്യായക്കാരന്റെ
ജെഷ്ഠൻ കണ്ണൻ എഴുതി കൊടുത്ത മറുപാട്ടത്തിൽ കയ്യഴുത്തുകാര
നാകുന്നു—അതിൽ കാരണവരെ ജന്മമെന്നും- കണ്ണന്റെ സമ്മ
തപ്രകാരം മെൽ ഒന്നാം വകുപ്പിൽ കാണിച്ച സംഗതിയും എഴുതു
കയും ചെയ്തിരിക്കുന്നു— അതിന്ന വിരൊധമായി ഇപ്പൊൾ ദ്രവ്യ
കാംക്ഷകൊണ്ട സാക്ഷിക്കാര പറഞ്ഞ വാക്ക വിശ്വസിക്കതക്കത
ല്ലെന്നും ആ ലക്ഷ്യത്താൽ ബൊധിക്കും. ൩– ൟ ൧൦൨൮ാമത മ
കരമാസം ൧൦൹ മുതൽക്ക കണ്ണന്റെ സമ്മതപ്രകാരം നിലത്തി
ൽ വെണ്ടുന്ന പ്രവൃത്തി ഞങ്ങൾ കഴിച്ച വിത്ത എറക്കീട്ടില്ലെന്നും
മൊളച്ച വന്ന നെല്ല ൟ മെടം ൧൩൹ ഉഴുതുകളഞ്ഞിട്ടില്ലെ
ന്നും അന്ന്യായക്കാരനും ജെഷ്ഠൻ കണ്ണനും— സത്യം തന്നാൽ കെ
ട്ട നിലത്തിന്റെ നടപ്പ ഒഴിവാനും അതപ്രകാരം സത്യം ചെ
യ്ത നിലം നടന്നവരുവാനും ഞങ്ങൾക്ക മനസ്സുണ്ട— അതുകൊ
ണ്ട ൟ സങ്ങതികളും സത്ത്യസ്ഥിതിയും വിചാരിച്ചും ആദ്യവി
സ്താരങ്ങളും തീൎപ്പും വരുത്തിനൊക്കിയും ഞങ്ങടെ തെളിവ കൂടി
വാങ്ങിയും ൟ സന്നിധാനത്തിങ്കൽ നിന്ന തന്നെ വിസ്തരിച്ച
മെപ്പടി തീൎപ്പമാറ്റി ഞങ്ങടെ നടപ്പും അവകാശവും സ്ഥിരം ചെ
യ്ത തന്ന ഞങ്ങളെയും ഞങ്ങടെ കുഞ്ഞുകട്ടികളെയും രക്ഷിക്കെ [ 165 ] ണ്ടതിന്നും മെൽപ്രകാരം ഞങ്ങൾ ഉണ്ടാക്കിയ വിളഉഴുത നഷ്ടം
വരുത്തിയ പ്രതികളെയും കണ്ടറിഞ്ഞിരിക്കുന്ന സാക്ഷിക്കാരിൽ
മാവിലായി അംശം ദെശത്ത അമ്പു മുതൽ ൪ാളെ വരുത്തി വി
സ്തരിച്ച അതിന്ന തക്കതായ കല്പനയും ഉണ്ടായി സങ്കടം തീൎത്ത
രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു— എന്ന ൧൦൨൮ മെടം
൧൪൹
ചെറനാട താലൂക്ക ഹെഡ— പൊലീസാപ്സര ൧൮൫൪ാമത. എ
പ്രെൽ മാസം— ൧൩൹ കല്പിച്ച യാദാസ്ത—
അന്ന്യായം ആലി അന്മു.
പ്രതി അത്തൻകുട്ടി മുതൽ ൩–ാൾ.
കൊട്ടക്കൽ അംശം കുറ്റിപ്രം ദെശത്ത ൩–ാം സാക്ഷിയായ
കൃഷ്ണവാരിയരൊട ൧൫൫– പണത്തിന്ന തലൊട്ടിൽ കണ്ടം ൨–ം
അതൊടചെൎന്ന കുളവും കൂടിചാൎത്തി വാങ്ങി വിളഎറക്കി അതി
ലെക്ക മെപ്പടി കുളത്തിൽനിന്ന വെള്ളം തെവി വരുമ്പൊൾ—
൧൦൨൯– കുംഭം ൨൦൹ക്ക ൫൪ മാൎച്ചി ൨൹ പകൽ പ്രതിക്കാര
ചെന്ന തെവുന്നത വിരൊധിച്ച പിടിച്ച തള്ളി ഏത്തം വലിച്ച
കളകയും മറ്റും ചെയ്തുഎന്ന അന്ന്യായം— ൟ കാൎയ്യത്തിന്ന അ
ന്ന്യായക്കാരനൊടും— ൧–ാം പ്രതിയൊടും ൧–ം ൨–ം ൪–ം സാക്ഷിക
ളൊടും എന്റെ മുമ്പാകെയും— ൪–ം ൫–ം സാക്ഷികളൊട സബാ
പ്സര പക്കീർ മഹമ്മതും വിസ്തരിച്ചും സ്ഥലംനൊക്കി പ്ലാൻ വര
ച്ചും റിപ്പൊട്ട ഒന്നിച്ചയക്കയാൽ ആയ്തും കുറ്റിപ്രം ദെശത്ത മു
ഖ്യസ്ത്യൻമാര അത്തൽകുട്ടി മുതൽ ൨–ാൾ ബൊധിപ്പിച്ച റിപ്പൊ
ട്ടും ൧ാം പ്രതി ബൊധിപ്പിച്ച ഹരജിയും അന്ന്യായക്കാരൻ ഹാ
ജരാക്കിയ കാണാധാരം വാങ്ങിനൊക്കി പകൎപ്പ എടുത്ത ആയ്തും
ഇതിൽ ചെൎക്കുകയും അന്ന്യെഷിക്കുകയും ചെയ്തു— രണ്ടും മൂന്നും
പ്രതികളെ ഹാജരാക്കി വിസ്തരിപ്പാൻ അത്ര ആവശ്യം കണ്ടീട്ടു
മില്ല— വിസ്താരത്തിൽ കുറ്റം സമ്മതിക്കാതെ അന്ന്യായത്തിൽ പ
റയുന്ന കുളം തനിക്കവശമായിട്ടുള്ളതെന്നും അതിന്ന ലക്ഷ്യം
ഒന്നും ഇല്ലെന്നും ൧ാം പ്രതിയും അന്ന്യായത്തിൽ പറയുന്ന കുള
ത്തിൽനിന്ന അന്ന്യായക്കാരൻ വെള്ളം തെവുമ്പൊൾ ൧ാം പ്രതി
ഏത്തം തള്ളുകയും ൨–ം ൩–ം പ്രതികൾ മെതിയും മുക്കാലികാലും
വലിക്കയും ചെയ്തു എന്നും വെറെ ഒന്നും തനിക്കുറിവില്ലെന്നും
൧ാം സാക്ഷിയും മെൽപ്രകാരം വെള്ളം തെവുമ്പൊൾ ൧ാം പ്ര
തി വെച്ചിരുന്ന മുക്കാലിക്കാൽ പറിച്ചിടുകയും ചവട്ടി ചളിയിൽ
പൂത്തുമെന്ന അന്ന്യായക്കാരനൊട പറകയും ചെയ്തതല്ലാതെ വെ
റെ ഒന്നും ഉണ്ടായിട്ടില്ലെന്നും പരസ്പര വിരൊധമായി ൨–ാം
സാക്ഷിയും മെപ്പടി കുളവും കണ്ടങ്ങളും തന്റെ ജന്മവും ഇപ്പൊ [ 166 ] ൾ ആയ്ത അന്ന്യായക്കാരന താൻ ചാൎത്തികൊടുത്ത നടക്കുന്നതും
കുളം മെപ്പടി നിലത്തെക്ക ഉപകാരമായിട്ടുള്ളതും ആണെന്ന ൩–ാം
സാക്ഷിയും അതിലെക്ക ഏകദെശം അനുരൂപമായിട്ട തന്നെ
൪–ാം സാക്ഷിയും മെപ്പടി കണ്ടം കുഞ്ഞിമുയ്തിൻ കൂട്ടിയൊട താൻ
വാങ്ങുകയും പിന്നെ അന്ന്യായക്കാരന ഒഴിമുറി കൊടുക്കയും ചെ
യ്തതിൽ കുളം ഉൾപ്പെട്ടിട്ടില്ലെന്നും കുളം മെപ്പടി ,നിലത്തെക്ക ഉ
പകാരമായിട്ടുള്ളതും താൻ ആ നിലത്തെക്ക കുളത്തിൽനിന്ന വെ
ള്ളം തെവി വന്നിരുന്നതും ആണെന്ന ൫–ാം സാക്ഷിയും ബൊ
ധിപ്പിച്ചിരിക്കുന്നു— കുളം പ്രതിക്കാരുടെ പൂൎവ്വന്മാര ഉണ്ടാക്കിച്ചതാ
ണെന്ന തൊന്നുന്നപൊലെയും ഉഭയത്തിലെ വിളക്ക കുളത്തിലെ
വെള്ളം ഉപയൊഗപ്പെട്ടതും പ്രതിക്കാരുടെ പറമ്പിലെക്ക കുളം
സംബന്ധം ഇല്ലാത്തതും ആണെന്ന സബാപ്സരുടെ റിഫൊട്ടിലും
കണ്ടിരിക്കുന്നു— അന്ന്യെഷിച്ചതിൽ കുളം പുരാതനമെ ഉള്ളതാക
യാൽ ഇന്നവര ഉണ്ടാക്കിച്ചതാണെന്ന നിജം കിട്ടിട്ടില്ലാ, മെപ്പടി
നിലത്തെ വിളക്ക ഉണക്കംതട്ടുമ്പൊൾ കളത്തിൽനിന്ന വെള്ളം തെ
വി വരാറുണ്ടെന്നും കുളം നിലത്തെക്ക ഉൾപ്പെട്ട നടന്ന വരുന്ന
താണെന്നും കാണുകയും ചെയ്തിരിക്കുന്നു— കുളത്തിൽനിന്ന വെ
ള്ളം എടുക്കുന്നതിന്ന പ്രതിക്കാര ഏതാനും തടസ്തം പറഞ്ഞതി
നാലുള്ള മുഷിച്ചിലിന്മെലും തടസ്സനിവാരണത്തിന്ന വെണ്ടി
യും പിടിച്ച തള്ളി എന്നും മറ്റും കൂടി അന്ന്യായത്തിൽ കാണിച്ച
തല്ലാതെ അങ്ങിനെ പൊലീസ്സായി ഒന്നും ചെയ്തപ്രകാരം വി
സ്താര അന്ന്യെഷണങ്ങളാൽ തെളിവ കിട്ടിട്ടില്ല— കുളം പ്രതിക്കാ
രുടെ പൂൎവ്വന്മാര ഉണ്ടാക്കിച്ചതാണെന്ന ഒര ഊഹംപൊലെ സ
ബാപ്സര പറയുന്നുണ്ടെങ്കിലും അത ഒര തെളിവിന്മെൽ പറഞ്ഞ
തായി കാണുന്നതും ൧ാം പ്രതിയുടെ വാദത്തിന്ന അനുരൂപമാ
യ വഴിക്ക ഒര ലക്ഷ്യവും കാണിപ്പാൻ അവനാൽ കൂടിട്ടുമില്ലാ—
പ്ലാൻ നൊക്കുമ്പൊഴും അന്ന്യായപ്പെട്ട കുളം മെപ്പടി നിലത്തെ
ക്ക ചെൎന്നതും പ്രതിക്കാരുടെ പറമ്പിലെക്ക സംബന്ധമില്ലാത്ത
തും ദൃഷ്ടാന്തമാകുന്നത കൂടാതെ ഉഭയത്തിലെ വിളക്ക കുളത്തി
ലെ വെള്ളം എടുക്കെണ്ടതും മുഖ്യാവിശ്യവും പറമ്പ കുളത്തിങ്കൽനി
ന്ന ക്രമെണ എകൎച്ച ആയിട്ടാകയാൽ കുളത്തിലെ വെള്ളം പറ
മ്പിലെക്ക എടുപ്പാൻ പാടില്ലാത്തതും പ്രതിക്കാൎക്ക ഉപകാരമില്ലാ
ത്തതും ആണെന്ന വിചാരിപ്പാൻ നല്ല വഴി ഉള്ളതും ആകുന്നു—
മെൽപറഞ്ഞ എല്ലാ അവസ്ഥകളാലും അന്ന്യായപ്പെട്ട കുളത്തി
ലെ വെള്ളം മെൽപറഞ്ഞ നിലത്തെക്ക എടുക്കുന്നതന്ന്യായമാ
ണെന്ന കാണുകയാൽ അപ്രകാരം അന്ന്യായക്കാരൻ മെപ്പടി
നിലത്തെ വിളക്കാവിശ്യമായി അന്ന്യായപ്പെട്ട കുളത്തിലെ വെ
ള്ളം തെവുന്നതിന്ന പ്രതിക്കാര യാതൊരു വിരൊധവും ചെയ്വാ
ൻ സംഗതി ഇല്ലെന്നും അവകാശ കാൎയ്യം സീവിൽ വ്യവഹരി [ 167 ] ച്ച തീൎച്ചവരുത്തികൊള്ളെണ്ടതാണെന്നും ഇരുഭാഗക്കാരൊട്ടും ക
ല്പിച്ച അന്ന്യായം നീക്കി.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചെറനാട താലൂക്ക കൊട്ടക്കൽ അംശത്തിൽ അത്തൻ കൂട്ടി
ബൊധിപ്പിക്കുന്ന സങ്കടം ഹരജി എന്തന്നാൽ എന്റെ കാരണ
വന്മാര പുരാതനമായി എന്റെ പറമ്പിലെക്കും കാലികൾക്കും വെ
ള്ളം കുടിപ്പാനും ആവിശ്യമായി കുഴിപ്പിച്ചിട്ടുള്ള കൊളം ഞാൻ തി
രിച്ച തീര കൊടുത്ത ഉഭയത്തിലെക്ക ചെൎന്നതാണെന്ന വെച്ച
ഇയ്യടെ ഞാനുമായുള്ള സിദ്ധാന്തം നിമിത്തം മെപ്പടി ദെശത്തി
രിക്കും ആലിമന്മു മെപ്പടി താലൂക്കിൽ ഒര ഹരജി ബൊധിപ്പിക്കു
കയും പ്രതിക്കാരനായ ഞാനും ആ വിവരം ബൊധിപ്പിക്കു
കയും ചെയ്തതിൽ ൫൪ എപ്രെൽ മാസം ൧൩൹ അന്ന്യായഭാഗം
കല്പിച്ച തീൎപ്പ ഞായത്തിന്നും നെരിന്നും കെവലം വിരൊധമാ
കുന്നു— അതിന്റെ വിവരം ബൊധിപ്പിക്കാം. ൧ാമത– അന്ന്യായ
ത്തിൽ പറയുന്ന ഉഭയത്തിൽ വിരുപ്പ മുണ്ടകം ൟ രണ്ട വിളക്ക
മെപ്പടി കളത്തിൽനിന്ന വെള്ളം ഒഴുകി പൊകുന്നതും ആയ്തിന്ന
ഇനിക്ക ഒരു വിരൊധവുമില്ലാതെ ഇരിക്കുന്നതും ആകുന്നു— ആ
സ്ഥലത്ത കീഴിൽ ഒരിക്കലും നടന്നിട്ടില്ലാതെ ഉള്ള പുഞ്ചവിള ഇ
പ്പൊൾ നടന്ന വെള്ളത്തിന്റെ അവസ്ഥ കൊണ്ട തൎക്കിക്കുന്ന
ത ഒര ഉപായമായ ദുൎവിചാരത്താൽ ആകുന്നു— അത എന്തകൊ
ണ്ടെന്നാൽ ആ വെള്ളം തെവാനായി തീൎപ്പ കിട്ടിയാൽ കൊളം
തൂൎത്ത ഉഭയത്തിൽ ചെൎത്ത വിള ഉണ്ടാക്കി എടുത്ത അപഹരി
ക്കാമെന്നുള്ള ദുൎമ്മൊഹത്താൽ ആകുന്നു— പ്രത്യെകം വെള്ളത്തി
ന്ന ആവിശ്യമായി തൎക്കിക്കുന്നതും അല്ലാ ൨–ാമത– ആ കുളത്തി
ലെ വെള്ളത്താൽ ആ സ്ഥലത്തെ പുഞ്ച വിള ശരിയായി കൂടു
ന്നതാണെങ്കിൽ ആ വിളക്കും കൂടി വിഹിതപ്രകാരം നികുതി എ
ടുപ്പാനും മതിയായ സംഗതി ഉള്ളതാണെന്ന സന്നിധാനത്തി
ങ്കൽ തന്നെ അറിയാമല്ലൊ. ൩–ാമത— ഞാൻ മുമ്പെ തിരിച്ച കൊ
ടുത്തിരിക്കുന്ന എണക്ക തീരെ അതുകളിൽ ചെരാതെ എന്റെ വ
ശം നിൽക്കുന്ന കൊളം തൽക്കാലമായി ആരിലും അന്ന്യെഷി
ച്ചും ആലി മന്മു വാങ്ങുകയും ആവക കീഴാധാരങ്ങൾ ഒന്നിച്ചും
ആ കുളം നിൽക്കുന്ന സ്ഥലം കാണിക്കാതെയും ൟ ജന്മി വാരി
യര ദുൎവ്വ്യവഹാരത്തിന്ന വെണ്ടി പുതുതായി ചാൎത്തി കൊടുത്ത
ത എന്നെ വലപ്പിക്കാൻ ആയിട്ടാണെന്നും ആ ജന്മിക്ക എ
ന്നൊടുള്ള ൟൎഷ്യതയും സ്പഷ്ടമായി സന്നിധാനത്തിങ്കൽ ബൊ
ധിക്കുകയും ചെയ്യും. ൪ാമത വ്യവഹരിച്ച വരുന്ന കുളത്തിൽ
മത്സ്യം പിടിപ്പാനായി മുമ്പെ ൫–ാം സാക്ഷിയായ മുഖ്യസ്തൻ [ 168 ] അത്തൻ കുട്ടിയും അവന്റെ അനുജനായ മുഖ്യസ്ത്യൻ കുഞ്ഞൊ
ലനും അന്ന്യായം ആലിമന്മുവും കൂടി വന്നതിൽ അതിന്ന ഞാ
നും എന്റെ അനുജൻമാരും കൂടി അനുസരിക്കാതെ തടസ്തം ചെ
യ്ത സംഗതിയാൽ അവരുടെ ദുരാലൊചനയായും സബാപ്സര
വർകളുടെ മെൽ മുമ്പെ താലൂക്കിലും ൟ സന്നിധാനത്തിങ്കലും
ക്രമിനാൽ കന്മിട്ട ചെയ്തതിൽ അവിടെയും ഞാൻ സാക്ഷി പറ
ഞ്ഞ ഹെതുവാൽ അദ്ദെഹത്തിന്നും എന്നൊട അധികം മുഷിച്ചി
ൽ സംഭവിക്കുകയാലും ആകുന്നു മെൽപ്രകാരം റപ്പൊടത്ത കൊ
ടുപ്പാനും സാക്ഷി പറവാനും സങ്ങതി വന്നത. ൫ാമത ആ നി
ലത്ത ഇപ്പൊൾ എറക്കിരിക്കുന്ന പുഞ്ചവിള കൂടാതെ ഒരു സമയ
വും പുഞ്ചവിള എറക്കിവന്നിരുന്ന പ്രകാരം ഇപ്പൊൾ ജീവനൊ
ടുകൂടി ഇരിക്കുന്ന ഒരുത്തൎക്കും നിശ്ചയമില്ലാതെ ഇരിക്കുന്നതിലും
വിശെഷിച്ച ഇനിക്ക ഓൎമ്മവെച്ചതിന്റെശെഷം ആ നിലത്ത
പുഞ്ചവിള എറക്കുകയും ൟ കുളത്തിൽനിന്ന ആ കണ്ടങ്ങളിലെക്ക
തെവുകയും ഉണ്ടായിട്ടില്ലെന്നും ആയ്ത എന്റെ കാരണവന്മാര കു
ഴിപ്പിച്ചിട്ടുള്ളതാണെന്നും അന്ന്യായക്കാരന ബൊധിച്ച സ്ഥലത്ത
സത്യം ചെയ്ത കൊടുക്കുന്നതാകകൊണ്ടും സനിധാനത്തിങ്കലെ
ദയ ഉണ്ടായിട്ട ൟ അംശം അധികാരിക്ക കല്പനയയച്ച അന്ന്യാ
യക്കാരനെയും സാക്ഷിക്കാരെയും വരുത്തി വിസ്തരിച്ച താലൂക്ക
തീൎപ്പ അസ്തിരം ചെയ്ത നെര അറിഞ്ഞ എന്റെ കാരണവന്മാ
രായി ഉണ്ടാക്കിച്ച ഇനിക്കുള്ള കൊളത്തിൽനിന്ന ഞാൻ മത്സ്യം
പിടിപ്പിക്കുന്നതിന്നും സമയം പൊലെ എന്റെ പറമ്പിലെക്ക
വെള്ളം എടുക്കുന്നതിന്നും മറ്റും യാതൊരു വിരൊധവും ഇല്ലാ
തെ ഇരിക്കെണ്ടതിന്ന തക്കതായ ഒരു കല്പന ഉണ്ടാകെണ്ടതിന്ന
എറ്റവും സങ്കടമായി തീൎപ്പിന്റെ പകർപ്പൊടു കൂടി അപെക്ഷി
ച്ചിരിക്കുന്നു— എന്ന കൊല്ലം ൧൦൨൯ ആമത എടവമാസം ൩൹
൧൮൫൪ ആമത മാൎച്ചി മാസം ൪൹ ചെറനാട താലൂക്ക ഹെ
ഡ പൊലീസ്സാപ്സര കല്പിച്ച തീൎപ്പ
അന്ന്യായം തട്ടാൻ ഇമ്പുച്ചുണ്ണി മുതൽ ൨–ാൾ.
പ്രതി തെയ്യുണ്ണി നായര മുതൽ ൩–ാൾ.
൧൦൨൯ മകരമാസം ൧൫൹ക്ക ൫൪ ജനവരി ൨൬൹ പകൽ
ഉച്ചസമയം വള്ളികുന്ദ അംശം ഉള്ളണം ദെശത്ത ഇട്ടിരാരിച്ചൻ
നായരുടെ വീട്ടിൽ പെങ്കട്ട കല്ല്യാണം അടിയന്തരത്തിന്ന താലി
വെക്കെണ്ടതിന്ന അന്ന്യായക്കാരെ സമ്മതിക്കാതെ തട്ടാൻ തുപ്ര
നെകൊണ്ട വെപ്പിക്കയും ൧ാം പ്രതി അടിച്ച പുറത്താക്കിയ പ്ര
കാരവും മറ്റും അന്ന്യായം— ൟ സങ്ങതിക്ക അന്ന്യായക്കാര അ [ 169 ] സിഷ്ടാണ്ട മജിസ്ത്രെട്ട സന്നിധാനം മുമ്പാകെ വിപ്രപരി ൧൩൹
ബൊധിപ്പിച്ച ഹരജിപ്രത്ത വിസ്തരിച്ച ക്രമപ്രകാരം നടന്ന
വിവരം ബൊധിപ്പിപ്പാൻ ഉണ്ടായ കല്പനയൊടു കൂടി ൧൬൹
എത്തി— അന്ന്യായക്കാരനൊട ചൊദ്യം ചെയ്ത ൧–ം ൨–ം പ്രതിക
ളെയും സാക്ഷിക്കാരെയും ഹാജരാക്കി വിസ്തരിക്കുകയും ചെയ്തു.
പ്രതിക്കാര കുറ്റം സന്മതിച്ചിട്ടില്ലാ— അടികലശൽ ചെയ്തു എന്ന
അന്ന്യായത്തിൽ ബാധിപ്പിക്കുന്നത വിസ്തരിച്ച സാക്ഷികളാ
ൽ തെളിവില്ലാത്തത കൂടാതെ അന്ന്യായക്കാൎക്ക ഒരു തിയ്യനും ഒരു
മാപ്പിളയും കൂടി രണ്ട സാക്ഷി എന്ന ഒന്നാമത പറകയും പി
ന്നെ രണ്ട മാപ്പിളമാരെ സാക്ഷിയായി ഹാജരാക്കി കണ്ടതി
നെകുറിച്ച ചൊദ്യപ്പെട്ടതിൽ ൩– സാക്ഷി ഉണ്ടെന്നും കൂടി ബൊ
ധിപ്പിച്ച എങ്കിലും അവരിൽ രണ്ടാളുടെ പെര പറവാനും അ
ന്ന്യായക്കാരന തൽക്കാലം കഴിഞ്ഞീട്ടില്ലാത്തതിനാൽ വിസ്തരിച്ച
സാക്ഷികൾ സംശയത്തിൽനിന്ന വെർപട്ടവരല്ലാ എന്ന മാത്ര
മല്ലാ ഒന്നാം പ്രതി ഉച്ചസമയത്ത ഒന്ന മാത്രം തല്ലി എന്നും അ
ത അഞ്ചാറകൊൽ സമീപത്ത നിന്ന സാക്ഷിക്കാര കണ്ടു എന്ന
അന്ന്യായക്കാരനും അഞ്ചാറ നാഴിക പുലൎന്നപ്പൊൾ പത്തകൊ
ൽ ദൂരെ വെച്ച രണ്ട തല്ലുന്നത കണ്ടു എന്നും മറ്റും സാക്ഷിക
ളും പരസ്പരം വിത്യാസമായി പറഞ്ഞിരിക്കകൊണ്ട അടികലശ
ൽ നെരല്ലെന്ന ദൃഷ്ടാന്തപെട്ടിരിക്കുന്നു. അന്ന്യായക്കാര കീഴുക്കട
വെച്ചവരുന്ന താലി അവകാശം തട്ടാൻ തുപ്രൻ എന്നവനാകു
ന്നു വെച്ചതെന്ന ഉഭയവാദികളും സമ്മതിക്കുന്നു എന്നല്ലാ— തുപ്ര
ന്റെ മെൽ അന്ന്യായപ്പെട്ടിട്ടും ഇല്ലാ— തുപ്രനും അന്ന്യായക്കാര
പൊലെ ആവക അടിയന്തിരത്തിന്ന അവകാശിയായി നടന്ന
വരുമാറുണ്ടെന്ന ൧ാം പ്രതിയും താലിവെക്കുന്നവകാശം കൊണ്ട
൧ാം പ്രതിക്ക ഒര ആദായവും നഷ്ടവും ഇല്ലെന്ന അന്ന്യായക്കാ
രനും ബൊധിപ്പിച്ചത കൂടാതെ കലശലിന്ന ഹെതുവായ താലി
വെച്ച കല്ല്യാണം കുടിഉടമക്കാരൻ പ്രതിക്കാര അല്ലെന്നും കാണു
ന്നു— അന്ന്യായക്കൎക്ക ദെശാചാര പ്രകാരം കിട്ടെണ്ടുന്ന വല്ല
അനുഭവ മുടക്കവും പ്രതികളാൽ സംഭവിക്കുന്നതിനാൽ ൟ അ
ന്ന്യായം കൊണ്ടുവന്നതല്ലാതെ കലശൽ ഉണ്ടായ പ്രകാരം തെ
ളിവില്ലാത്തതിനാൽ പൊലീസ്സ കാൎയ്യം നീക്കി വിട്ടയപ്പാനും
ചെറു ജന്മവകാശത്തെ കുറിച്ച കിട്ടാനുണ്ടെന്ന അന്ന്യായക്കാര
വിചാരിക്കുന്ന അവകാശത്തിൽ ഇവിടെനിന്ന പ്രവെശിച്ച ഒ
ര കല്പന കൊടുപ്പാൻ പാടില്ലെന്നും കല്പിച്ചു.
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക,
ചെറനാട താലൂക്ക വള്ളികുന്ദ അംശത്തിൽ തട്ടാൻ ഇമ്പുച്ചു [ 170 ] ണ്ണി ബൊധിപ്പിക്കുന്ന അഫീൽ സങ്കടം ഹരജി. മെപ്പടി അം
ശം ഉള്ളണം ദെശത്ത ഇട്ടിരാരിച്ചൻ നായരുടെ വീട്ടിൽ എഴ കു
ട്ടികളുടെയും ചക്കകാരൻ കിട്ടകന്മളുടെ വീട്ടിൽ ൬ കുട്ടികളുടെയും—
വെലൻ തെയ്യുണ്ണിയുടെ കൂടിയിൽ ഒര കുട്ടിയുടെയും— ഉണ്ണിരി കു
ട്ടി തമ്പുരാന്റെ വീട്ടിൽ രണ്ട കുട്ടികളുടെയും പെങ്കട്ട കല്ല്യാണ
ത്തിന്ന ചെറുജന്മവകാശമായ കെട്ടതാലി ഉണ്ടാക്കി വെക്കെണ്ട
ത ഞാനും എന്റെ അനുജൻ ഉണ്ണിരാരിച്ചനും ആയിരിക്കുമ്പൊ
ൾ ആയ്ത ഞങ്ങൾ ഉണ്ടാക്കി വെപ്പാൻ സമ്മതിക്കാതെ പ്രതി ൧
തെയ്യുണ്ണി തമ്പുരാൻ മുതലായ്വര തട്ടാൻ തുപ്രൻ— നമ്പി— ഇവരെ
കൊണ്ട കിഴുമൎയ്യാദക്ക വിരൊധമായും ബലമായും കെട്ടതാലിവെ
പ്പിക്കയും താലി ൧ന്ന ഓരെ പണവും ഓരെ എടങ്ങഴി നെല്ലും
നാഴിശ്ശ അരിയും ഞങ്ങൾക്ക തരെണ്ടത തരാതെയും ൧ാം പ്രതി
മുതലായ്വര ഞങ്ങളെ അടിച്ച തള്ളി പുറത്താക്കുകയും ചെയ്ത കാ
ൎയ്യത്തിന്ന മെൽ എഴുതിയ എല്ലാ പ്രതികളെയും മെൽ ഞാനും മെ
പ്പടി ഉണ്ണിരാരിച്ചനും കൂടി ൧൦൨൯ കുംഭം ൩൹ ൟ സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച അന്ന്യായത്തിന്ന ൧–ം ൨–ം പ്രതികളെ
മാത്രം ചെറനാട താലൂക്ക ഹെഡ പൊലീസാപ്സര വിസ്തരിച്ച
തെളിവില്ലെന്ന വെച്ച ൫൪ മാൎച്ചി ൯൹ അന്ന്യായം നീക്കി ക
ല്പിച്ച തീൎപ്പിന്റെ പകൎപ്പ ഇനിക്ക കിട്ടായ്കയാൽ ആയ്തിന്ന ൟ
മിനം ൧൧൹ ഞാൻ മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരജി പ്ര
കാരം മെപ്പടി തീൎപ്പിന്റെ പകൎപ്പ ഇനിക്ക കിട്ടിയ്ത എറ്റവും മു
തൽ നഷ്ടവും സങ്കടവുമാകയാൽ ആ തീൎപ്പ മാറ്റി തരുവാൻ താ
ഴെ സംഗതികൾ പറയുന്നു. ൧ാമത– മെൽ പറഞ്ഞ കൊടക്കാട—
ഉള്ളണം—ചെറമങ്ങലം— നെയിതല്ലൂര— ൟ നാല തറകളിലെ ശൂദ്ര
തമ്പുരാക്കന്മാരുടെയും മറ്റും കുടികളിൽ ചെറുജന്മവകാശം നട
ക്കെണ്ടതും നടന്നവരുന്നതും പുരാണമെ എന്റെ തന്ത മുത്തന്ത
മാരും അവര മരിച്ചതിൽ പിന്നെ ഞാനും ആകുന്നു— ആയ്ത സ്ഥി
രംചെയ്തും— ഞാൻ ഉൾപ്പെട്ടീട്ടും നീങ്ങിപൊയ പണ്ഡിതര സദ
രമീൻ കൊടത്തിയിൽനിന്ന ൧൮൨൫ൽ ൩൪൬ ആം നമ്പ്രായി
വിധി ഉണ്ടാകയും ചെയ്തിരിക്കുന്നു. അങ്ങിനെ ഇരിക്കുമ്പൊൾ
മെൽപറഞ്ഞ തറകളിൽ ചെറുജന്മവകാശം കീഴിൽ നടന്ന അ
തിനുണ്ടാവുന്ന അവകാശം ആരാകുന്നു വാങ്ങിവരുന്നുവൊ എ
ന്നുള്ള ക്രമമായ അവസ്തയെ കുറിച്ച വെണ്ടുന്ന വിസ്താരം അ
ന്ന്യെഷണം പൊലീസാപ്സര ചെയ്തീട്ടുണ്ടായിരുന്നു എങ്കിൽ എ
ത്രയും തെളിവായിരിക്കുന്ന എന്റെ അന്ന്യായം തെളിവില്ലെന്ന
വെച്ച സാധുവായ ഇനിക്കും എന്റെ കുഞ്ഞുകുട്ടികൾക്കും ഏറ്റ
വും വിരൊധമായി എന്റെ അന്ന്യായം നീക്കി തീൎപ്പ കല്പിപ്പാൻ
സംഗതിവരുന്നതല്ലായിരുന്നു. ൨–ാമത രണ്ട മാപ്പിളയും ഒര
ചെകവനും ഉണ്ടെന്നും അവരുടെ വീട്ടപെരും പെരും പറഞ്ഞാ [ 171 ] ൽ ആയ്വരെ വളരെ പ്രബലന്മാരായ പ്രതികൾ സ്വാധീനമാ
ക്കി നെരിനെ പറയാതെ ആക്കുമെന്നും അവരെ ഞാൻ ഹാജ
രാക്കാമെന്നും ഞാൻ കയ്പീത്തിൽ പറഞ്ഞിട്ടുള്ളതല്ലാതെ ഒന്നാമ
ത ഒരു മാപ്പിളയും ഒര ചെകവനും മാത്രമെ ഇനിക്ക ൟ മെ
ൽ പറഞ്ഞ കാൎയ്യത്തിന്ന സാക്ഷികൾ ഉള്ളു എന്ന ഞാൻ ക
യ്പീത്തിൽ പറഞ്ഞിട്ടില്ലാ— എന്റെ വിസ്തരിച്ച സാക്ഷികളെ ര
ണ്ടാമത വരുത്തി അവരൊടും എന്നൊടും ൟ സന്നിധാനത്തി
ങ്കൽനിന്ന വിസ്തരിച്ചറിയുമ്പൊൾ തന്നെ ആ സാക്ഷികളെ പെ
ര എന്നൊട വാങ്ങിയ കയ്പീത്തിൽ ഞാൻ പറയാത്തതിനാൽ ആ
സാക്ഷികൾ സംശയത്തിൽനിന്ന വെർപെട്ടവരെല്ലന്ന തീൎപ്പി
ൽ പറയുന്നതുംന്ന്യായമല്ലെന്ന ൟ സന്നിധാനത്തിങ്കൽ ദൃഷ്ടാ
ന്തം വരുന്നതാകുന്നു. ൩ാമത– എന്നെയും അനുജൻ ഉണ്ണിരാരി
ച്ചനെയും പ്രതികൾ അധികമായി അടികലശൽ ചെയ്ത ഉന്തി
തള്ളി പുറത്താക്കീട്ടുണ്ടെന്നും അത ഉച്ചസമയത്താണെന്നും എ
ന്റെ കയ്പീത്തിൽ ഞാൻ പറഞ്ഞതിന്ന യൊജിപ്പായും എന്റെ
വിസ്തരിച്ച സാക്ഷികൾ പറഞ്ഞിരിക്കുന്നു— അതല്ലാതെ ഞാൻ
പറഞ്ഞ കയ്പീത്തിന്ന വിപരീതമായി അവര സാക്ഷിപറഞ്ഞി
ട്ടില്ലാ— പ്രതികൾ വളരെ ദ്രവ്യസ്തന്മാരും ജനസഹായ ബലമുള്ള
വരും ഇനിക്ക സൎക്കാരാശ്രയമല്ലാതെ വെറെ ഒരാശ്രയമില്ലാത്ത
സാധുവും ആകുന്നു— അങ്ങിനെ ഉള്ള എന്റെ നെരായ ൟ അ
ന്ന്യായം തെളിവില്ലെന്നവെച്ച നീക്കെണമെന്നുണ്ടായ ദുൎവ്വിചാ
രത്താൽ കയ്പീത്ത വാങ്ങിയ ഗുമസ്തൻ പ്രതികൾക്ക അനുകൂല
മായി മെൽപ്രകാരമുള്ള വിത്ത്യാസങ്ങൾ ഒക്കെയും എന്റെയും
സാക്ഷികളെയും കയ്പീത്തിൽ ഉണ്ടാക്കിതീൎത്തതും അതിനെ പ്രമാ
ണിച്ച എന്റെ നെരിനെ അറിയാതെ അന്ന്യായം നീക്കി തീ
ൎപ്പ കല്പിച്ചതും വലുതായ സങ്കടമാകുന്നു. ൪ാമത എന്റെ അ
ന്ന്യായം നൊക്കി അറിയുമ്പൊൾ തന്നെ തുപ്രന്റെയും മറ്റും
മെൽ ഉണ്ടെന്ന വെളിവാകുന്നതായിരിക്കുമ്പൊൾ അതില്ലെന്ന
തീൎപ്പിൽ പറയുന്നതന്ന്യായമല്ലെന്ന മാത്രമല്ലാ— മുഖ്യസ്തന്മാരായ
കുഞ്ഞിക്കൊയ മാപ്പിളമുതൽ ൨–ാളെയും വെറെ ഞാൻ വിസ്താര
ത്തിൽ ബൊധിപ്പിക്കുന്നവരെയും വരുത്തി വിസ്തരിച്ചാൽ മെ
പ്പടി തുപ്രൻ മുതൽ ൨–ാളെ കൊണ്ട പ്രതികൾ ബലമായി താലി
വെപ്പിപ്പാനും മറ്റും സങ്ങതി ഇല്ലെന്ന അധികമായിട്ടും തെളി
യുന്നതാകകൊണ്ട മെൽ പറഞ്ഞ എല്ലാ സങ്ങതികളെ നൊക്കിയും
പ്രതിക്കാരെ ഒക്കെയും എന്റെ സാക്ഷികളെയും മുഖ്യസ്തന്മാര
മുതലായ്വരെയും ൟ സന്നിധാനം മുമ്പാകെ വരുത്തി വിസ്തരി
ച്ചും കഴിഞ്ഞ വിസ്താരം വരുത്തി നൊക്കിയും താലൂക്ക തീൎപ്പ മാ
ററി പ്രതികൾക്ക തക്കതായ ശിക്ഷ ഉണ്ടായി സങ്കടം തീൎത്ത ര [ 172 ] ക്ഷിക്കെണ്ടതിന്ന വളരെ അപെക്ഷിക്കുന്നു— എന്ന ൧൦൨൯ാമ
ത മീനമാസം ൨൬൹
൧൮൫൩ാമത എപ്രെൽ മാസം ൨൬൹ കവ്വായി താലൂക്ക ക
ച്ചെരിയിൽനിന്ന കല്പിച്ച വിധി.
അന്ന്യായം മുയ്തിൻകുട്ടി വക്കീൽ വള്ളിക്കുട്ടി
പ്രതി കൊരൻ വക്കീൽ കന്മാരൻ
ഉസ്സൻ കുട്ടി എളയാവിന്റെ ജന്മം താവത്തമുങ്ങമെന്ന പു
ഞ്ച കണ്ടവും അതിൽ കൂട്ടകണ്ടവും കൂടി ൨൧൦൮꠲ നെല്ല വാര
ത്തിന്റെ നിലം ൧൦൨൮ വൃശ്ചികമാസത്തിൽ ജന്മിയൊട കൊ
ഴുവിന്ന എഴുതി വാങ്ങി നിലത്ത പ്രവൃത്തികൾ ഒക്കെയും ചെ
യ്ത ഏതാനും സ്ഥലത്ത പഞ്ചവിള എറക്കയും ശെഷം സ്ഥലത്ത
പ്രവൃത്തികൾ ചെയ്ത വരികയും ചെയ്യുമ്പൊൾ പ്രതിക്കാരൻ ആ
ളുകളൊടെ കൂടി ചെന്ന നിലത്തിൽ തൎക്കം ചെയ്ത പ്രവൃത്തി വിരൊ
ധിച്ച പ്രകാരം അന്ന്യായം— അന്ന്യായം പ്രതികളൊടും ഇരുഭാ
ഗം സാക്ഷികളൊടും വിസ്തരിക്കുകയും പ്രതി വക്കീൽ കാണിച്ച
പകൎത്ത ബൊധിപ്പിച്ച ശീട്ടുകളുടെ പകൎപ്പുകളും അധികാരിയു
ടെ റപ്പൊടത്തകളും വിസ്താരത്തിൽ ചെൎക്കുകയും ചെയ്തു— ൟകാ
ൎയ്യത്തിന്നുണ്ടായ ദസ്താപെജകൾ ഒക്കെയും നൊക്കുകയും അ
ന്ന്യെഷിക്കുകയും ചെയ്തതിൽ നിലം കൊഴുവിന്ന വാങ്ങിയ്തിന്റെ
ശെഷം കാലി പൂട്ടി വരമ്പിട്ട ഓര വെള്ളത്തിന്റെ ജ്വാല തട്ടാ
ത്ത ദിക്കിൽ ഒക്കെയും പഞ്ചവിള എറക്കയും ശെഷം സ്ഥലം ഉഴു
ത ചാലാക്കുകയും മറ്റും പ്രവൃത്തികൾ ചെയ്തിരിക്കുന്നു എന്നും ജ
ന്മിയുടെ സമ്മതപ്രകാരം മെപ്പടി നിലം മുമ്പെ വെറുംകൊഴുവി
ന്ന വാങ്ങി നടന്നിരുന്ന രയിരുവിന്റെ പാട്ടൊല കാലം തിക
യുകകൊണ്ട അവൻ നിലം ജന്മിക്ക ഒഴിഞ്ഞ ഒഴിമുറി കൊടുത്ത
തിന്റെ ശെഷമാകുന്നു താൻ വാങ്ങിയ്തെന്നും മറ്റും അന്ന്യായ
ക്കാരനും—രയിരുവിന്റെ പാട്ടൊല പ്രകാരം രയിരുവും താനും കൂ
ടിയാണ നിലം നടന്ന വന്നിരിക്കുന്നത എന്നും പുഞ്ചവിള ഇ
ടെണ്ടതിലെക്ക താനും രയിരുവും കൂടി നിലത്ത പ്രവൃത്തി ചെയ്ത
താൻ സ്വകാൎയ്യമായി പഞ്ചവിള ഇട്ടിരിക്കുന്നു എന്നും അതിന്റെ ര
യിരുവിന്നും അവകാശമുണ്ടെന്നും മറ്റും പ്രതിയും വാദിച്ചിരി
ക്കുന്നു— നിലത്ത ൟ കൊല്ലം വെണ്ടുന്ന സകല പ്രവൃത്തികളും
ചെയ്തുതും എതാനും സ്ഥലത്ത പഞ്ചവിള ഉണ്ടാക്കിയ്തും മറ്റുംഅ
ന്ന്യായക്കാരനാകുന്നു എന്ന അന്ന്യായ സാക്ഷികളും നിലം മു
മ്പെ രയിരുവിന്റെ ഒന്നായിട്ട പ്രതിക്കാരനും നടന്ന വന്നിരി [ 173 ] ക്കുന്നു എന്നും മറ്റും പ്രതി സാക്ഷികളും അന്ന്യായത്തിൽപറയു
ന്ന നിലം ൧൦൨൪ൽ നാല കൊല്ലത്തെക്ക താൻ ജന്മിയൊട വെ
റുംകൊഴുവിന്ന വാങ്ങി പ്രതിക്കാരനെ താൻ കൂറിന്ന കൂട്ടി നടന്ന
വരികയും കാലം തികയുകകൊണ്ട നിലം ജന്മിക്ക ഒഴിവ മുറി
യൊടു കൂടി ഒഴിഞ്ഞ കൊടുക്കുകയും ചെയ്തിരിക്കുന്നു എന്നും അ
തിന്റെ ശെഷം നിലം ആനക്കാരൻ മുയ്തീൻ കുട്ടി കൊഴുവിന്ന
വാങ്ങി അവനാകുന്നു വെണ്ടുന്ന പ്രവൃത്തികൾ ഒക്കെയും ചെയ്ത
വന്നിരിക്കുന്നത എന്നും രയിരുവും ബൊധിപ്പിച്ചിരിക്കുന്നു— ൟ
എല്ലാ അവസ്ഥകളും നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തതി
ൽ അന്ന്യായത്തിൽ പറയുന്ന നിലം പാട്ടൊലക്കാരനും മുമ്പെ ന
ടന്ന വന്നിരുന്നവനുമായ മെൽ പറഞ്ഞ രയിരു പാട്ടൊല കാ
ലം തികയുകകൊണ്ട ജന്മിക്ക ഒഴിഞ്ഞ ഒഴിവമുറി കൊടുത്ത പ്ര
കാരവും ൟ കൊല്ലവും വെണ്ടുന്ന പ്രവൃത്തികൾ ഒക്കെയും ചെ
യ്ത പഞ്ചവിള ഉണ്ടാക്കിരിക്കുന്നത അന്ന്യായക്കാരനാണെന്നും
ആകുന്നു കാണുന്നത. പഞ്ചവിള ഉണ്ടാക്കിയ്തതാനാണെന്നും അ
തിലെക്ക വെണ്ടുന്ന പ്രവൃത്തികൾ ചെയ്തത താനും രയിരുവും കൂ
ടിയാണന്നും ആവിള തനിക്കും രയിരുവിനും ഒരു പൊലെ അ
വകാശം ഉള്ളതാണെന്നും പ്രതിക്കാരൻ വാദിക്കുന്ന മുഖ്യമായ
വാദം ആ രയിരുവിന്റെ വിസ്താരത്താൽ ദുൎബ്ബലപ്പെട്ട പൊയി
രിക്കുന്നത കൂടാതെ ജന്മിയൊട മൎയ്യാദപ്രകാരം എറ്റ വാങ്ങി ന
ടന്നവരുമ്പൊൾ യാതൊരു ലക്ഷ്യവും കൂടാതെ പ്രതിയെയും കൂ
ടി കൂറായി കൂട്ടി നടത്തിച്ച വന്നിരുന്നു എന്ന ആ രയിരു പറ
ഞ്ഞിട്ടുണ്ടെങ്കിലും പാട്ടൊല കാലം തികഞ്ഞ നിലം ജന്മിക്ക സ
മ്മതിച്ച രയിരു ഒഴിഞ്ഞ കൊടുത്ത പൊയിരിക്കുന്ന അവസ്ഥക്കും
പ്രതിക്കാൎക്ക വെറെ ന്യായമായ യാതൊരു അവകാശമില്ലാത്തതി
നാലും അവരുടെ വാദംപ്രമാണിക്കെണ്ടതല്ലെന്നും അധികമായും
കണ്ടിരിക്കുന്നു— അന്ന്യായക്കാരൻ ഉണ്ടെന്ന പറഞ്ഞ കൊഴുവൊ
ല കാണിച്ചിട്ടില്ലെങ്കിലും അന്ന്യായത്തിൽ പറയുന്ന നിലം അ
ന്ന്യായക്കാരന കൊഴുവിന്ന കൊടുത്തിരിക്കുന്നു എന്നും അതിന്മെ
ൽ വെറെ ആരും തൎക്കം തകരാറ ചെയ്യാതെ ഇരിപ്പാൻ കല്പന ഉ
ണ്ടാകെണമെന്നും ജന്മിയായ ഉസ്സൻ കൂട്ടി എളയാവ ൟ അ
ന്ന്യായത്തിന്ന മുമ്പെ തന്നെ ഹരജി ബൊധിപ്പിക്കുകയും അതി
ന്ന അധികാരിക്ക കല്പന കൊടുക്കുകയും ചെയ്തിരിക്കുന്നു— ൟ
നിലത്തിൽ കൂട്ട ൬൦൦ നെല്ല വാരത്തിന്റെ നിലം തന്റെ കയ്ക്ക
വെറെ കൂടിയാന്മാര നടക്കുന്നു എന്ന പ്രതിക്കാരൻ ബൊധി
പ്പിക്കയും ആ വകകുടിയാന്മാരൊട വാങ്ങിയ്തായ കച്ചീട്ടുകൾ പ
കൎത്ത ഹാജരാക്കുകയും ചെയ്തിരിക്കുന്നു അങ്ങിനെ കുടിയാന്മാ
രെ ഏല്പിപ്പാന്നും ഒരു കച്ചീട്ട വാങ്ങാനും ജന്മി കൊടുത്ത കൊഴു [ 174 ] വൊലയാൽ സ്വാതന്ത്ര്യമുണ്ടായിരുന്ന മുൻ നടപ്പകാരനായിരു
ന്ന രയിരു ചെയ്യെണ്ടതല്ലാതെ അവൻ കൂലിക്ക പൊലെ കൂട്ടി
രിക്കുന്ന കൂറകാരൻ എന്ന പറയുന്ന പ്രതിക്കാരൻ അങ്ങിനെ
തന്റെ സ്വന്തം പെരിൽ എഴുതി വാങ്ങാന്നും സംഗതിയും ന്യാ
യവും ഇല്ലാത്തതും— മുൻ നടപ്പുകാരൻ ന്യായമായി ഒഴിഞ്ഞ കൊ
ടുത്തതിന്റെ ശെഷം അവകാശമില്ലാത്ത പ്രതി ൟ കാൎയ്യം വ്യ
ഹാരം ഉണ്ടാക്കി തീൎപ്പാൻ പുറപ്പെടുകയും അതിലെക്കു ഇങ്ങി
നെ ഒരു കച്ചീട്ടും ഉണ്ടാക്കി തീൎത്തതെന്നല്ലാതെ ആയ്ത വിശ്വസി
പ്പാൻ അശെഷം അഭിപ്രായമില്ല മുൻ നടപ്പുകാരൻ ഒഴിഞ്ഞ
നിലം ജന്മി അന്ന്യായക്കാരന കൊടുത്തതിന്റെ ശെഷം പ്രവൃ
ത്തി ചെയ്ത പ്രത്യെകം ഉഴുന്ന വിള ഇട്ടതും അന്ന്യായക്കാരനാ
കുന്നു എന്ന മെൽ പറഞ്ഞ സംഗതികളാൽ ബൊദ്ധ്യം വന്നി
രിക്കുന്നു— ൟ കാൎയ്യത്തിന്ന ചെറുകുന്ദ അംശം അധികാരിബൊ
ധിപ്പിച്ച റപ്പൊടത്ത നെരിന വിരൊധമെന്ന കാണുകയാൽ
ആയ്ത പ്രമാണിച്ചിട്ടും ഇല്ലാ— ൟ സംഗതികളാൽ അന്ന്യായക്കാ
രൻ നടന്നുവരുന്നതായി കാണുന്ന നിലത്തിന്മെൽ പ്രതികൾ
യാതൊരു തൎക്കവും തകരാറും ചെയ്ത പൊകരുതെന്നും മദ്ധ്യസ്തം
വെച്ചിട്ടുള്ള പഞ്ചവിള അഫീൽ അവധി കഴിഞ്ഞതിന്റെ ശെഷം അന്ന്യായക്കാരന വിട്ടുകൊടുക്കെണ്ടത എന്നും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
കവ്വായി താലൂക്ക ചെറുകുന്ദ അംശം ദെശത്ത കൊരൻ ബൊ
ധിപ്പിക്കുന്ന അഫീൽ ഹരജി— ഉസ്സൻകുട്ടി എളയാവ വക മു
ങ്ങംമുതൽ ൫– നിലത്തിൽ ഞാൻ തൎക്കംചെയ്ത പ്രവൃത്തി വിരൊ
ധിച്ച പ്രകാരം മുയ്തിൻ കൂട്ടി എന്റെയും രയിരുമുതൽ ൨–ാളെ
മെലും ചെയ്ത പൊലീസ്സ അന്ന്യായം കവ്വായി താലൂക്ക തഹശ്ശീ
ൽദാര വിസ്തരിച്ച ൫൩– എപ്രെൽ ൨൬൹ കല്പിച്ച തീൎപ്പ ഇനി
ക്ക സന്മതമല്ലായ്കകൊണ്ട ആ തീൎപ്പ മാറ്റി തരുവാനുള്ള സംഗ
തികൾ ഇതിന്ന താഴെ ബൊധിപ്പിക്കുന്നു— ൧ാമത ൟ നിലങ്ങ
ളിന്മെൽ ഞാൻ അവകാശപ്പെട്ട നടപ്പ തുടങ്ങിയ്ത— ൫൧ സത്തെ
മ്പ്ര ൧൩൹ ചിണ്ടനും രയിരുവും താലൂക്കിൽ ബൊധിപ്പിച്ച രാ
ജി പ്രകാരമാകുന്നു— ആ രാജിനാമം റിക്കാട്ടിൽ ഉള്ളതും ആ രാജി
പ്രകാരം ഇതവരെയും ഞാൻ നടന്നവരുന്ന മുഖ്യമായ വിവരം
അധികാരി ൟ കാൎയ്യത്തിൽ ബൊധിപ്പിച്ച റപ്പൊട്ടും തഹശ്ശീൽ
ദാര നൊക്കിരുന്നു എങ്കിൽ രാജിനാമം മുതൽ നാല കൊല്ലത്തെ
ക്ക എനിക്കുള്ള കൊഴുനടപ്പ സ്ഥിരമാക്കാനും അതിന്ന വിരൊ
ധമായി ൟ കൊല്ലം വൃശ്ചികമാസത്തിൽ അന്ന്യായക്കാരന ഉ [ 175 ] ണ്ടായീട്ടുണ്ടെന്ന പറയുന്ന പാട്ടൊലയും ആ രാജിനാമത്തിന്ന
വിരൊധമായി രയിരു പറയുന്ന വാക്കും തള്ളികളവാനും എളു
പ്പമായിരുന്നു— ആ മാൎഗ്ഗമായ വഴി തഹശ്ശീൽദാര ൟ കാൎയ്യത്തി
ൽ നൊക്കീട്ടില്ലാ. ൨–ാമത മെപ്പടി രാജിക്ക മുമ്പെ ജന്മിയായ ഉ
സ്സൻകുട്ടി എളയാവൊട ഒതെനൻ അവന്റെ ജീവപൎയ്യന്ത
ത്തൊളം ൟ നിലങ്ങൾ കൊഴു നടപ്പാൻ ൧൦൧൭ ധനു ൨൧൹
പാട്ടൊല എഴുതിച്ച വാങ്ങി അതിൽ പാതി കൂറ ഒതെനൻ എനി
ക്ക തരികയും എന്റെ കൂറ്റിൽ പകുതി ഞാൻ മെപ്പടി രയിരുവി
ന്ന കൂറുകൊടുക്കുകയുംചെയ്ത നടന്നവരുമ്പൊൾ ഒതെനനെയും
എന്നെയും ചതിവചെയ്ത നിലം പ്രത്യെകം കൈവശമാക്കാൻ
വെണ്ടി ൨൪ൽ എഴുതിച്ച പ്രകാരം എളയാവൊട ൨൬ൽ നാല
കൊല്ലത്തെക്ക രയിരു ഒര പാട്ടൊല എഴുതിച്ച പൊലീസ്സ വ്യവ
ഹാരം നടന്നവരുമ്പൊൾ ൧൦൨൬ കൎക്കിടകത്തിൽ ഒതെനൻ മരി
ച്ചപൊകയാൽ ഒതെനന്റെ ജെഷ്ഠൻ ചിണ്ടനും രയിരുവും ത
മ്മിൽ ഒത്ത അന്ന മുതൽ നാല കൊല്ലം രയിരുവിന്റെ പാട്ടൊല
പ്രകാരം രണ്ടാളും കൂറായി നടപ്പാൻ നിശ്ചയിച്ചതിൽ ചിണ്ട
ന്റെ നടപ്പ ചിണ്ടൻ എനിക്ക സമ്മതിച്ച അപ്രകാരം ചിണ്ട
നും രയിരുവും ഇതിൽ ൧ാം വകുപ്പിൽ പറഞ്ഞപ്രകാരം രാജി
കൊടുത്തതാകകൊണ്ട ൟ ൨–ാം വകുപ്പിൽ പറഞ്ഞ സകല വി
വരങ്ങളും ആ രാജിക്ക ഹെതുവായ ദസ്താപെജകൾ റിക്കാൎഡിൽ
ഉള്ളത നൊക്കിയാൽ കാണാം. ൩–ാമത മെപ്പടി രയിരു ഇതിലെ ര
ണ്ടാം വകുപ്പിൽ പറഞ്ഞപ്രകാരംമുമ്പെ ചതിവചെയ്തപ്രകാരം എ
ന്നെ ചതിവചെയ്ത നിലം പ്രത്യെകം കൈവശമാക്കാൻവെണ്ടി
മെപ്പടി രാജിനാമത്തിന്റെ ശെഷം ൨൭ തുലാമാസം മുതൽ ൩൧
തുലാമാസം വരെ ഞാനും രയിരുവും കൂടി കൃഷിനടന്ന കൊഴുലാ
ഭം പപ്പാതി അനുഭവിപ്പാൻ കാലമുണ്ടായിരിക്കുമ്പൊൾ ആയ്ത മ
റച്ചവെച്ച ൨൪ മുതൽ ൨൮– വരെ കാലംതികഞ്ഞപൊയിരിക്കുന്നു
എന്നുംഒഴിമുറി കൊടുത്തിരിക്കുന്നു എന്നും രയിരുവും എളയാവും
അന്ന്യായം മുയ്തിൻകുട്ടിയും— തമ്മിൽ യൊജിച്ച ൨൬ൽ മരിച്ച മെ
പ്പടി ഒതെനനും ൟ രയിരുവും ൟ ൨൮ വൃശ്ചികമാസത്തിൽ എള
യാവിന്ന ഒഴിമുറി കൊടുത്തപ്രകാരവും എളയാവ അന്ന്യായക്കാര
ന പാട്ടൊല എഴുതി കൊടുത്ത പ്രകാരവും വ്യാപ്തിയായി ആധാരമു
ണ്ടാക്കി എളയാവും രയിരുവും കൂടി ൟ അന്ന്യായക്കാരനെ കൊ
ണ്ട ധനുമാസത്തിൽ ഞാൻ പുഞ്ചവിള എറക്കിയതിന്റെ ശെഷം
മകരമാസത്തിൽ ൟ അന്ന്യായം ചെയ്യിച്ചതാകുന്നു. ൨൬ൽ താലൂ
ക്കിൽ പൊലീസ്സ അന്ന്യായം നടന്നവരുമ്പൊൾ ഒതെനൻ മരിക്ക
യുംജെഷ്ഠൻ ചിണ്ടൻ ആ വ്യവഹാരത്തിൽ ഉൾപ്പെട്ട വ്യവഹാരം
നടത്തി രാജികൊടുക്കയും ആ രാജിനാമത്താൽ ചിണ്ടന്റെ അ [ 176 ] വകാശം ചിണ്ടനും രയിരുവും കൂടി തഹശ്ശീൽദാര മുഖാന്തരം എ
നിക്ക സമ്മതിച്ച രാജിയിൽ വിവരം കാണിച്ചിരിക്കുമ്പൊൾ
അന്ന മുതൽ അവകാശിയായി നടന്ന വരുന്ന എന്നൊട ഒഴിമു
റി വാങ്ങാതെ അവകാശം തീൎന്നും രണ്ട കൊല്ലം മുമ്പെ മരിച്ച
പൊയ ഒതെനനൊട ഇപ്പൊൾ ഒഴിമുറി വാങ്ങി എന്ന അന്ന്യാ
യക്കാരൻ പറയുന്ന വാക്കും ആ ഒഴിമുറിയും പാട്ടൊലയും വി
സ്താരത്തിൽ കാട്ടാതെ പറയുന്ന ഉസ്സൻകുട്ടി എഉയാവിന്റെയും
രയിരുവിന്റെയും മുയ്തിൻ കുട്ടിയുടെയും വാക്ക മാത്രം തഹ
ശ്ശീൽദാര വിശ്വസിച്ച നിലം നടപ്പ മുയ്തിൻകൂട്ടിക്ക നിശ്ച
യിച്ചത കെവലം വിരൊധമാണെന്ന ൟ തീൎപ്പും വിസ്താരവും
കിഴുക്കട വിസ്താരവും കാണുമ്പൊൾ ബൊധിക്കുന്നത കൂടാതെ
൨൬ൽ മരിച്ച ഒതെനനെ പ്രതിയാക്കി ചെൎത്തത വിചാരിച്ചാൽ
തന്നെ ൟ അന്ന്യായം കളവായി ചെയ്തതാകുന്നു എന്നും ആ ഒ
തെനനെയും മെപ്പടി രയിരുവിനെയും അന്ന്യായക്കാരന്റെ ഹ
രജിയിൽ പ്രതിയാക്കിചെൎത്ത വ്യവഹാരം നടത്തി വന്നിരിക്കു
മ്പൊൾ അതിന്നുണ്ടായ ൟ തീൎപ്പിൽ അവര ൨–ാളെയും പ്രതിയി
ൽ ചെൎക്കാതെ വിട്ടും കാണുന്നതിനാൽ തീൎപ്പ മാൎഗ്ഗമായി ഉണ്ടാ
യ്തല്ലെന്നും അധികമായിട്ടും ബൊധിപ്പാൻ സങ്ങതി ഉണ്ട. ൪ാ
മത– ൨൮ൽ കാലം തികഞ്ഞു എന്ന പറയുന്ന ൨൪ലെ പാട്ടൊല
യിൽ ൟ വ്യവഹാരപ്പെട്ട അഞ്ച നിലം കൂടാതെ കുപ്പാടക്കത്ത
വളപ്പ എന്നും പുളിയങ്കര എന്നും പറയുന്ന ൮൦൦ നെല്ല വാര
ത്തിന്റെ രണ്ട നിലം കൂടി ഉണ്ടായിരിക്കയും— ആയ്ത ഇന്നും
൨൪ലെ പാട്ടൊല പ്രമാണിച്ച നടന്നവരികയും ചെയ്യുന്നുണ്ട—
ആയവസ്ത വിചാരിച്ചാൽ എന്നെ ചതിവചെയ്ത ൟ നിലങ്ങ
ൾ കൈവശമാക്കാൻ ൟ വ്യഹാരം ഉണ്ടാക്കിയ്താണെന്ന അ
ധികമായീട്ടും ബൊധിക്കും— വിശെഷിച്ച ൧൭ലെ പാട്ടൊ
ല പ്രകാരം ഒതെനൻ രയിരുവിന്ന കൂറ കൊടുത്ത നടത്തിച്ച വ
രുമ്പൊൾ അതിൽ അഴിക്കൊട്ടെ വളപ്പ ൩൦൦– നെല്ലിന്ന രാമ
നും കെരണ്ടും ങ്കരപ്പടി ൨൧൫ നെല്ലിന്ന ചൊയിക്കും. വള്ളുവ
ൻ കടവ ൧൩൦ നെല്ലിന്ന മരുത്തനും— ഒതെനൻ തന്നെ കൊടു
ത്ത നടത്തിച്ച വാരം വാങ്ങി രയിരുവിന്ന കൂറ്റിൽ വകവെച്ച
കൊടുത്തതും ഒതെനന്റെ അവകാശം അവൻ മരിച്ച എനിക്ക
വന്നതിൽ പിന്നെ അപ്രകാരം ഞാൻ പ്രത്യെകമായി ആ മൂന്ന
നിലവും ഞാൻ പ്രത്ത്യെകം അവൎക്ക തന്നെ കൊടുത്ത വാരം വാ
ങ്ങി കൂറ്റിൽ വക വെച്ചപൊരുന്നതും— ആയിരിക്കുമ്പൊൾ ആകു
ടിയാന്മാരെ പെരിൽ അന്ന്യായംഇല്ലാതെ ആയ്തിന്മെലും അന്ന്യാ
യക്കാര നടപ്പ ഉറപ്പിച്ചിരിക്കുന്നു. ആയ്തും സന്നിധാനത്തി
ങ്കൽ നിന്ന നൊക്കുമെല്ലൊ അതുകൊണ്ട ൧൭ മുതൽ ഇത വരെ [ 177 ] ൟ കാൎയ്യത്തിൽ ഉൾപ്പെട്ട സകല രെഖകളും ദസ്താപെജകളും
വരുത്തി നൊക്കിയും ഇനിയും എനിക്കുള്ള രെഖാസാക്ഷികൾ ആ
വിശ്യമുണ്ടെങ്കിൽ എന്നൊട വാങ്ങി നൊക്കിയും താലൂക്ക തീൎപ്പ
മാറ്റി കീഴുക്കട പ്രകാരം നിലം ഞാൻ നടന്നും നടത്തിച്ചും വരു
ന്നതിലെക്ക തൎക്കം ചെയ്യാതിരിപ്പാനും മദ്ധ്യസ്തം വെച്ച പുഞ്ച
വിള എനിക്ക തന്നെ തരീപ്പാനും കല്പന ആകെണ്ടതിന്ന അപെ
ക്ഷിക്കുന്നു— എന്ന ൧൦൨൮ആമത എടവ മാസം ൬൹
൧൮൫൩ാമത മെയി മാസം ൨൧൹ തലശ്ശെരി പൊലീസ്സാമീ
ൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി—
അന്ന്യായം അനന്തൻ നമ്പ്യാര.
പ്രതി കുഞ്ഞി ക്കുട്ടി മുതൽ ൨–ാൾ—
അന്ന്യായക്കാരന്റെ നടപ്പായ കൊട്ടവയൽ ൫൦൦ ഇടങ്ങഴി നെ
ല്ല വാരത്തിന്റെ നിലത്തിൽ ൧൦൨൮ാമത മെട മാസം ൨൭൹ക്ക
൧൮൫൩–ാമത മെയി മാസം ൮൹ പകൽ ബലമായി ആളുക
ളൊട കൂടി വന്ന പ്രവൃത്തി ചെയ്കയും മൂന്ന കണ്ടം ഞാറ ഉഴുത
നഷ്ടം വരുത്തുകയും വിരൊധിച്ചാറെ അധിക്ഷെപമായ വാക്കു
കൾ പറഞ്ഞ കലശൽക്ക ഭാവിക്കുകയും ചെയ്തു എന്ന മെയി മാ
സം ൯൹ അന്ന്യായം ബൊധിപ്പിച്ചു— ൟ കാൎയ്യത്തിൽ അന്ന്യാ
യക്കാരനൊടും— അന്ന്യായ സാക്ഷി കൃഷ്ണൻ— മൈലാം ജന്മം
കൊൽക്കാരൻ രാമൻ— മൈലാം ജന്മം അംശം അധികാരി— മെന
വൻ ഇവരൊടും ഒന്നാം പ്രതി ബൊധിപ്പിച്ച ഹരജിയിൽ പറ
യുന്ന സംഗതികൊണ്ട അവനൊടും അവന്റെ സാക്ഷിക്കാ
രൊടും നിലത്തിന്റെ സമീപസ്തൻ ബാപ്പുട്ടി മുതൽ ൩–ാളൊടും—
അന്ന്യായക്കാരന്റെ ജെഷ്ഠൻ ചന്തുവിനൊടും— വിസ്തരിക്കുക
യും തിരുവങ്ങാട അംശം അധികാരി ബൊധിപ്പിച്ച റപ്പൊട
ത്തും— ചന്തു നമ്പ്യാര ബൊധിപ്പിച്ച ൧൦൨൬ാമത കൊല്ലത്തെ വാ
ര ശീട്ട പകൎപ്പും അന്ന്യായക്കാരൻ ൨–ാമത ബൊധിപ്പിച്ച ഹര
ജിയും— മുപ്തിസദ്രമീൻ കൊടത്തി ഫയൽ ൫൧ൽ ൧൯൫–ാം നമ്പ്ര
അന്ന്യായ ഹരജി പകൎപ്പും ൟ വിസ്താരത്തിൽ ചെൎക്കുകയും ചെ
യ്തു. അന്ന്യായക്കാരൻ പറഞ്ഞതിൽ വാദിക്കുന്ന നിലം തന്റെ
തറവാട്ട ജന്മവും കഞ്ഞിരാമൻ മെനവന കെട്ടിയടക്കം കാണ
വും ആകുന്നു എന്നും കുഞ്ഞിരാമൻമെനവനൊട ഇപ്പൊൾ ൧൨–
കൊല്ലമായിട്ട നിലം താൻ വാക്കാലെ സമ്മതിച്ച വാങ്ങി നട
ന്ന വരുന്നു എന്നും അതിലെക്ക ആധാരം ഒന്നും ഇല്ലെന്നും പ്ര
തിക്കാൎക്ക നടപ്പില്ലന്നും മറ്റും പ്രതി കുഞ്ഞിക്കുട്ടി പറഞ്ഞതിൽ [ 178 ] നിലം കുഞ്ഞിരാമൻ മെനവന്റെ ജന്മമാണ— ൬– കൊല്ലം മുമ്പെ
വരെയും നിലം തന്റെ അച്ശൻ ചന്തു നമ്പ്യാരും— അന്ന്യയക്കാ
രനും കൂടിയും— ൬– കൊല്ലമായിട്ട ചന്തു നമ്പ്യാര പ്രത്ത്യെകവും ന
ടന്ന വരികയും കഴിഞ്ഞ മകര മാസത്തിൽ ചന്തു നമ്പ്യാര നിലം
സമ്മതിച്ച കൊടുക്കയാൽ അന്ന മുതൽ കുഞ്ഞിരാമ ന്മെനവന്റെ
അന്മയിടെ സമ്മത പ്രകാരവും ൧൦൨൮ മെടം ൧൭൹ കുഞ്ഞിരാ
മൻ മെനവനൊട കൊഴുക്ക എഴുതി വാങ്ങിയും താൻ നിലം നട
ന്ന വരുന്നു എന്നും അന്ന്യായക്കാരന നടപ്പില്ലന്നും മറ്റും— ഒ
ന്നാം പ്രതി കുഞ്ഞിക്കുട്ടിയുടെ ൧ാം സാക്ഷി പറഞ്ഞതിൽ നിലം
പ്രതി കുഞ്ഞിക്കുട്ടിക്ക നടപ്പില്ലാ മൂന്ന നാല കൊല്ലമായിട്ട നിലം
അന്ന്യായക്കാരന്റെ ജെഷ്ഠൻ ചന്തു നമ്പ്യാര പ്രത്ത്യെകവും അ
തിന്ന മുമ്പെ അധികം കൊല്ലമായിട്ട അന്ന്യായക്കാരന്നും ചന്തു ന
മ്പ്യാരും കൂടിയൊജിച്ചും നടന്ന വന്നിരിക്കുന്നു എന്നും മറ്റും—
൨–ാം സാക്ഷി പറഞ്ഞതിൽ ഇപ്പൊൾ ൨൦ കൊല്ലം മുമ്പെ തുട
ങ്ങി ൟ കഴിഞ്ഞ മകരംവരെ അന്ന്യായക്കാരന്റെ ജ്യെഷ്ഠൻ ച
ന്തു നമ്പ്യാര നിലം നടന്ന വരുന്നു അതിന്റെ ശെഷമായി അ
തിൽ പ്രതി കുഞ്ഞിക്കുട്ടി പ്രവൃത്തി ചെയ്ത മെടം ൨൭൹ അവൻ
നിലത്തിൽ മുഴുവനും വിത്തിട്ടിരിക്കുന്ന പ്രകാരം കെട്ടു എന്നും
മറ്റും ൩–ാം സാക്ഷി പറഞ്ഞതിൽ നാല കൊല്ലം മുമ്പെ തുടങ്ങി
ൟ കഴിഞ്ഞ മകരംവരെ നിലം ചന്തു നമ്പ്യാര നടന്ന വരുന്ന
തും മകരം മുതൽ ഇതവരെ— പ്രതി കുഞ്ഞിക്കുട്ടി നിലത്തിൽ പ്ര
വൃത്തി ചെയ്ത അവൻ വിത്തിടുന്നതും കണ്ടിരിക്കുന്നു എന്നും മു
മ്പെ അന്ന്യായക്കാരനും ചന്തു നമ്പ്യാരും യൊജിച്ച നിലം നട
ന്ന വന്നിരിക്കുന്നു എന്നും കഴിഞ്ഞ കുംഭമാസത്തിൽ ആകുന്നു
കുഞ്ഞിക്കുട്ടി കുഞ്ഞിരാമ ന്മെനവനൊട കൊഴുവിന്ന എഴുതി വാ
ങ്ങിയ്തെന്നും മറ്റും അന്ന്യായം വക സാക്ഷികൾ പറഞ്ഞതിൽ
വാദിക്കുന്ന നിലം അധികം കൊല്ലമായി അന്ന്യാക്കാരൻ നടന്ന
വരുന്നു എന്നും ൟ കൊല്ലത്തിൽ സകല പ്രവൃത്തികളും ചെയ്ത
വിത്ത എറക്കിയ്തും അന്ന്യായക്കാരനും അവന്റെ ആനന്തിരവ
ൻ പയ്തലും ആകുന്നു എന്നും ൧ാം പ്രതിക്ക നിലത്തിന്മെൽ നട
പ്പില്ലന്നും മറ്റും സമീപസ്തൻ ബാപ്പുട്ടി മുതൽ ൨–ാൾ പറഞ്ഞതി
ൽ ൨൦ കൊല്ലം മുമ്പെ തുടങ്ങി ൟ കഴിഞ്ഞ കൊല്ലംവരെ നിലം
നടന്ന വന്നത അന്ന്യായക്കാരനെന്നും ൟ മെടം ൨൨൹യൊ—
൨൩൹യൊ— ആണ അന്ന്യായക്കാരനും അവന്റെ അനന്തിരവ
ൻ പയ്തലും വിത്ത എറക്കിരിക്കുന്നു എന്നും കുഞ്ഞിക്കുട്ടിക്ക നടപ്പി
ല്ലന്നും മറ്റും ചന്തു നമ്പ്യാര പറഞ്ഞതിൽ ൧൦൨൭ാമത വരെക്കും
നടന്നവന്നത താനാണെന്നും അതിൻറെ ശെഷം നിലത്തിൽ
൧ാം പ്രതി കുഞ്ഞിക്കുട്ടി വിത്തിട്ടിരിക്കുന്നു എന്നും അന്ന്യായക്കാ [ 179 ] രൻ നടപ്പില്ലെന്നും മറ്റും— കുഞ്ഞിരാമ ന്മെനവൻ പറഞ്ഞതിൽ
നിലം കഴിഞ്ഞ മകരംവരെ ചന്തു നമ്പ്യാര നടന്ന പിന്നെ ഒഴി
ഞ്ഞ തരികയാൽ പ്രതിക്കാരന കൊഴുക്ക കൊടുത്ത അവൻ പ്ര
വൃത്തി ചെയ്ത വിത്തിട്ടിരിക്കുന്നു എന്നും ൨൬–വരെ അന്ന്യായ
ക്കാരൻ കൂടി നടന്ന വന്നിരിക്കുന്നു—എന്നും അതിന്റെ ശെഷം
ചന്തു നമ്പ്യാര മാത്രമെ നടന്ന വന്നിട്ടുള്ളു എന്നും മറ്റും ൟ കാൎയ്യ
ത്തിന്റെ വിസ്താരങ്ങൾ നൊക്കിയെടത്ത അന്ന്യായക്കാരന്റെ
വാദ പ്രകാരം അന്ന്യായക്കാരനും പ്രതിക്കാരന്റെ വാദ പ്രകാരം
പ്രതിക്കാരനും സാക്ഷികളാൽ തെളിവ കൊടുത്തിരിക്കുന്നത കൂടാ
തെ കുഞ്ഞിരാമ ന്മെനവനും ഒന്നാം പ്രതിയുടെ അച്ശനും അന്ന്യാ
യക്കാരന്റെ ജെഷ്ടനും ആയ ചന്തു നമ്പ്യാരും തിരുവങ്ങാട അം
ശം അധികാരിയും പ്രതിക്കാരന്റെ വാദത്തിലെക്ക അനുസരി
ച്ചും— മൈലാം ജന്മം അധികാരിയും മെനവനും നിലത്തിന്റെ അ
യൽ കൃഷിക്കാരായ മുഖ്യസ്തൻമാരും അന്ന്യായക്കാരന്റെ വാദ
ത്തെ അനുസരിച്ചും ബൊധിപ്പിച്ച കാണുന്നു— അക്ടിംഗ പൊ
ലീസ്സാമീൻ ആ സ്ഥലത്ത ചെന്നും— പുറമെയും ചെയ്ത അന്ന്യെ
ഷണത്തിൽ പ്രതി ഭാഗത്തെ തെളിവിനെ വിശ്വസിപ്പാൻതക്ക
സംഗതികൾ താഴെ കാണിക്കുന്ന ഹെതുക്കളാൽ പാടില്ലാതെ വ
ന്നിരിക്കുന്നു എന്തകൊണ്ടെന്നാൽ വാദിക്കുന്ന നിലം അധികം
കൊല്ലമായിട്ട അന്ന്യായക്കാരനും ജെഷ്ഠനായ ചന്തു നമ്പ്യാരും
കൊഴു അവകാശമായി നടന്ന വന്നതിലെക്ക യാതൊരു വാദ
വും ഇല്ലെന്നും പ്രതി ഭാഗമുള്ള തെളിവിനെക്കാളും അന്ന്യായക്കാ
രന്റെ ഭാഗത്തെ തെളിവിലെക്ക അധികം പ്രാബല്ല്യത ഉണ്ടെ
ന്നും ദൃഷ്ടാന്തപ്പെടുന്നു— പ്രതിക്കാരൻ ജന്മി എന്ന വാദിക്കുന്ന
കുഞ്ഞിരാമന്മെനവന്റെ കയ്പീത്തകൊണ്ട ൧൦൨൬വരെ അന്ന്യാ
യക്കാരൻ നടന്ന വന്നതിലെക്ക സംശയം കാണുന്നില്ലെന്ന
തന്നെയല്ലാ ൨൬ലും– ൨൭ലും– ചന്തു നമ്പ്യാര പ്രത്ത്യെകം നിലം
നടന്ന തനിക്ക ഒഴിഞ്ഞ തന്നു എന്നും കാണുന്നു. അങ്ങിനെ ആ
കുന്നു എങ്കിൽ നിലം ഒഴിപ്പിപ്പാനായി മുഖ്യ അവകാശി എന്ന
പറയുന്ന ചന്തു നമ്പ്യാരെ ഒഴിച്ച അന്ന്യായക്കാരന്റെ മെൽ അ
ന്ന്യായപ്പെട്ട കാണുന്നതകൊണ്ട തന്നെ കുഞ്ഞിരാമൻ മെനവ
ന്റെ വാക്ക വിശ്വാസ യൊഗ്യമല്ലെന്നും തന്റെ ഭാഗം ജയ
ത്തിലെക്ക വെണ്ടി ചന്തു നമ്പ്യാരുടെ വാദം അനുസരിച്ചതാ
ണെന്നും വിചാരിക്കാവുന്നതാകുന്നു. അന്ന്യായക്കാരൻ നടന്നി
ട്ടെ ഇല്ലെന്ന ചന്തു നമ്പ്യാര വാദിക്കുന്നത ഒട്ടും ശെരി അല്ലേ
ന്നും അന്ന്യായക്കാരനും ചന്തു നമ്പ്യാരും തന്മിൽ ചെൎച്ച ഇല്ലാ
തെ വന്നതിനാൽ മകന്റെ കൈവശമായി വരെണ്ടതിലെക്ക
വെണ്ടി താൻ ഒഴിഞ്ഞ പ്രകാരവും മറ്റും ഓരൊരൊ തൎക്കങ്ങൾ [ 180 ] പറയുന്നത എന്നും തന്റെ ഭാഗിയായ കുഞ്ഞിരാമ ന്മെനവന്റെ
കയ്പീത്താൽ തന്നെ ദൃഷ്ടാന്തപ്പെടുന്നു— ൟ വക സങ്ങതികളാലും
൧ാം പ്രതിയുടെ വാദംകൊണ്ടും തന്നെ നിലം നടപ്പ അവനു
ണ്ടെന്ന വിചാരിപ്പാൻ പാടില്ലാത്തതകൊണ്ടും താൻ കുഞ്ഞിരാമ
ന്മെനവന ഒഴിഞ്ഞ കൊടുത്ത തന്റെ കൈവിട്ടപൊയിരിക്കുന്നു
എന്ന— ചന്തു നമ്പ്യാര വാദിക്കുന്നതകൊണ്ടും ആ ഭാഗം അധി
കമായ വിചാരണക്ക ആവശ്യമില്ലെന്ന തൊന്നിരിക്കുന്നു. അ
ന്ന്യായക്കാരന്റെ നടപ്പിലെക്ക അക്ടിങ്ക പൊലീസ്സാമീന്റെ അ
ഭിഃ പ്രായത്താലും നടന്നെടത്തൊളമുള്ള ദസ്താ പെജകളാലും
ചേയ്തെടത്തൊളമുള്ള അന്ന്യെഷണത്താലും യാതൊരു ന്യൂനത
യും ഭവിച്ചീട്ടില്ലെന്നും ഇപ്പൊഴും വാദം കൂടാതെ അന്ന്യായക്കാ
രൻ നടന്ന വരുന്നത എന്നും നിശ്ചയമായി അറികപ്പെട്ടിരിക്കു
ന്നു എങ്കിലും ജെഷ്ഠാനുജന്മാരായി ഉള്ള തൎക്കത്തിന്മെൽ ഉണ്ടായ
കാൎയ്യമാകയാൽ ഒരു സമയം തന്മിൽ സമാധാനമായി തീരുന്ന
ത വളരെ നല്ലതാകുന്നു എന്ന അഭിപ്രായം തൊന്നി അത പ്ര
കാരം പല വിധെനയും പ്രയത്നം ചെയ്തതിൽ അങ്ങിനെ തീരു
ന്ന മാൎഗ്ഗം കാണുന്നതുമില്ലാ എന്ന തന്നെ അല്ലാ സത്ത്യത്തിന്മെ
ൽ നിന്നും ഒന്നാം പ്രതി ഒഴിഞ്ഞിരിക്കുന്നു— അതുകൊണ്ട ൟ എ
ല്ലാ അവസ്ഥകളാലും അല്പ ദിവസം മുമ്പായി കൊഴുക്ക വാങ്ങി
എന്ന പറയുന്ന ൧ാം പ്രതിയുടെ വാദം പ്രമാണിപ്പാൻ ന്യായം
പൊരാ— പൊലീസ്സായി ഒന്നും ഉണ്ടായിട്ടില്ലായ്കകൊണ്ട ആ ഭാ
ഗം നീക്കിയും നിലം കീഴുക്കട പ്രകാരം അന്ന്യായക്കാരൻ നട
ന്ന വരുവാനും അതിന്മെൽ പ്രതിക്കാര ഒരു തകരാറും കലശ
ലും ചെയ്ത പൊകരുതെന്നും പ്രതിക്കാരന കിട്ടിരിക്കുന്ന അവ
കാശം സീവിൽ വ്യവഹാരത്താൽ നിവൃത്തി വരുത്തികൊള്ളെ
ണ്ടത എന്നും വിധിച്ചു. വിശെഷിച്ച അന്ന്യായക്കാരനൊടു കൂടി
ചന്തു നമ്പ്യാര നടന്ന വന്ന അവകാശത്തിന്മെൽ ഇരുപൎഷയും
കൂടി നടക്കെണ്ടതാകുന്നു എന്ന തീൎപ്പ ചെയ്വാൻ ആമീന അഭിഃ
പ്രായമുണ്ടായിരുന്നു— തന്റെ കൈ വിട്ട പൊയിരിക്കുന്നു തനി
ക്ക യാതൊരു അവകാശമില്ലെന്ന ചന്തു നമ്പ്യാര സമ്മതിക്കുന്ന
തിനാലും ഒരു സമയം ചന്തു നമ്പ്യാരും കൂടി നടക്കെണമെന്ന
കല്പിച്ചാൽ ആ സ്വാതന്ത്ര്യത്തിന്മെൽ മകനായ ൧ാം പ്രതിയെ
കൊണ്ട നിലം നടപ്പിലെക്ക പ്രവെശിപ്പിപ്പാനും അതിനാൽ
തകരാറും പൊലീസ്സകളും ഉണ്ടാവാനും കാരണം ഉണ്ടാകുന്നതി
നാൽ അതിനെ പറ്റി മെൽ പ്രകാരം അധികം തെളിവുള്ള അ
ന്ന്യായ ഭാഗം പ്രത്ത്യെകമായി തീൎപ്പ ചെയ്വാൻസംഗതി വന്ന
താകുന്നു. [ 181 ] ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
കൊട്ടയം താലൂക്ക മൈലാം ജന്മം അംശത്തിൽ കുഞ്ഞിക്കുട്ടി
ബൊധിപ്പിക്കുന്ന അഫീൽ ഹരജി കൊട്ടവയിൽ എന്ന ൫൦൦
നെല്ല വാരത്തിന്റെ നിലത്തിൽ കഴിഞ്ഞ മെടം ൧൭൹ ഞാനും
മറ്റ ഒരുത്തനും ബലാൽ പ്രവൃത്തി ചെയ്തു എന്നും മറ്റും അന
ന്തൻ നമ്പ്യാര എന്നവര ബൈാധിപ്പിച്ച അന്ന്യായം തലശ്ശെരി
അക്ടിംഗ പൊലീസ്സാമിൻ വിസ്തരിച്ച നിലം അന്ന്യായക്കാരൻ
നടന്നവരെണമെന്ന കഴിഞ്ഞ മെയി ൨൧൹ കല്പിച്ച തീൎപ്പ ദു
ൎബലമാക്കി നിലം ഞാൻ നടന്ന വരാനായി കല്പിക്കെണ്ടതിന്ന
ൟ അഫീൽ ബൊധിപ്പിക്കുന്നു ൧– ൟ കാൎയ്യത്തിൽ വാദിക്കുന്ന
ഭൂമിയുടെ നടപ്പ ആന്ന്യായ ഭാഗത്ത കൊടുത്തീട്ടുള്ളതിലെക്ക യാ
തൊരു ആധാരവും ആ ഭാഗം ഇല്ലാ സാക്ഷികളാൽ ഇരുഭാഗ
ത്തെ വാദവും തെളിഞ്ഞിരിക്കുന്നു എന്ന പൊലീസ്സാമീൻ കല്പി
ച്ചത ശെരിയല്ലാ— ൟ നിലത്തിന്റെ ജന്മിയായ കുഞ്ഞിരാമ ന്മെ
നവനാലും ഫയലാക്കീട്ടുള്ള പുക്കശീട്ടിനാലും ഭൂമി ഇരിക്കുന്ന അം
ശം അധികാരിയുടെ റിഫൊട്ടാലും അധികമായും എന്റെ ഭാഗം
തെളിഞ്ഞിരിക്കുന്നു ആയ്ത പൊലീസ്സാമീൻ നൊക്കാതെ ഇപ്രകാ
രം തീൎപ്പ കല്പിച്ചത വ്യസനമാകുന്നു. ൨– സാധാരണമായുള്ള ഒരു
കൊഴുവൊല കൂടാതെ ൧൨– കൊല്ലമായി കുഞ്ഞിരാമൻ ന്മെനവന്റെ
വാക്കപ്രകാരം ൟ നിലം താൻ നടക്കുന്നു എന്നുള്ള അന്ന്യായ
ക്കാരന്റെ വാദം അല്പം പൊലും നെരല്ലാത്തത കൂടാതെ ആയ്ത കാ
ണ ജന്മ മൎയ്യാദക്കും ൟ നാട്ടിൽ ഉള്ള സാധാരണ നടപ്പിന്നാക
ട്ടെ ശെരിയായീട്ടുള്ളതല്ലെന്നും ആയ്ത കളവാകുന്നു എന്നും പ്രത്യ
ക്ഷപ്പെടുന്നു. ൩– വാദിക്കുന്ന ഭൂമി ജന്മമായീട്ടാകട്ടെ കാണമായീ
ട്ടാകട്ടെ കുഞ്ഞിരാമ ന്മെനവന്റെ കൈവശമായി നടക്കുന്നതാ
ണെന്ന ഇരു കക്ഷിക്കാരും സമ്മതിക്കുന്നു— അങ്ങിനെ ഇരിക്കുമ്പൊ
ൾ ൟ കാൎയ്യത്തിൽ ആ കുഞ്ഞിരാമ മെനവന്റെ വാക്കാകുന്നു
എത്രെയും മുഖ്യമായി വിചാരിക്കെണ്ടത ജന്മിയായ കുഞ്ഞിരാമ
ന്മെനവന്റെ സമ്മതവും രെഖയും എന്റെ വാദം സ്ഥിരപ്പെടു
ത്തുവാൻ തക്കതായിരിക്കെ അത നൊക്കാതെ വ്യപരീതമായി ആ
മീൻ കല്പിച്ചത ശെരി അല്ലെന്ന ആ വക ദസ്താപെജകൾ സ
ന്നിധാനത്തിങ്കൽ കാണുമ്പൊൾ ബൊദ്ധ്യം വരും. ൪– നിലത്തി
ന്റെ കീഴുക്കട നടപ്പകാരൻ ചന്തു നമ്പ്യാരാണെന്നും സാക്ഷി
കളാലും ആധാരങ്ങളാലും തെളികയും ആ നടപ്പ അവര ഒഴിഞ്ഞ
തന്ന പിന്നെ എനിക്ക കിട്ടിയയ്തും ആ ചന്തു നമ്പ്യാരും ജന്മി
യായ കുഞ്ഞിരാമന്മെനവനും പൂൎണ്ണമായി സമ്മതിക്കയും അതി
ലെക്ക ആധാരങ്ങൾ ഉണ്ടായിരിക്കയും ആയ്ത പ്രമാണിക്കാതെ
വാക്കാൽ സമ്മതിച്ച വാങ്ങി നടക്കുന്നതാണന്നുള്ള അന്ന്യായ [ 182 ] ക്കാരന്റെ വാദം സ്ഥിരപ്പെടുത്തി കല്പിച്ചത ശരി തന്നെയൊ എ
ന്ന സന്നിധാനത്തിങ്കൽ നിന്ന പ്രത്ത്യെകം വിചാരിക്കെണ്ടതാ
കുന്നു. ൫– ജന്മമായീട്ടാകട്ടെ കാണമായീട്ടാകട്ടെ ൧൨– കൊല്ലമാ
യിട്ട കുഞ്ഞിരാമന്മെനവന്റെ കൈ വശമാകുന്നു എന്ന അന്ന്യാ
യക്കാരൻ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങിനെ ഒരാളുടെ നിലം
നടന്ന വാരം കൊടുക്കുമ്പൊൾ ൧൨ കൊല്ലമായീട്ടും ശീട്ട കൂടാതെ
യാതൊരാളും നെല്ല കൊടുക്കുന്നതും വാങ്ങുന്നതും അല്ലായ്കകൊ
ണ്ട കീഴുക്കട വാരം കൊടുത്തതിന്ന എങ്കിലും അന്ന്യായക്കാരൻ
വാങ്ങിയ ഒരു ശീട്ട എങ്കിലും താൻ കാണിച്ചിരിക്കുന്നു എങ്കിൽ
ആമിൻ കല്പിച്ചത ശെരിയെന്ന വിചാരിക്കായിരുന്നു— ആയ്ത ഒ
ന്നും കൂടാതെ ൟ നിലത്തിന്ന എത്രെയും ദൂരത്തിരിക്കുന്ന ദരി
ദ്ര്യന്മാരായ സാക്ഷികളുടെ വാക്ക പ്രമാണിച്ച കല്പിച്ചത ശെരി
യല്ലെന്ന അധികമായും ബൊധിക്കും. ൬– അന്ന്യായക്കാരന്റെ
തറവാട്ടിൽ ഇന്ന കാരണവൻ ചന്തു നമ്പ്യാരാകുന്നു എന്ന ആ
മീന്റെ തീൎപ്പിനാൽ തന്നെ കാണുന്നു— അന്ന്യായക്കാരന സ്വന്ത
മായീട്ട യാതൊരു കൃഷിയും ഇല്ലാ— അങ്ങിനെ ഇരിക്കുമ്പൊൾ കാ
രണവനായും തറവാട്ട കാൎയ്യം നൊക്കി സൎക്കാര നികുതിയും കൊ
ടുത്ത രക്ഷിച്ച കാൎയ്യാദികൾ സകലവും നൊക്കി വരുന്ന മെപ്പ
ടി ചന്തുനമ്പ്യാര കുഞ്ഞിരാമ ന്മെനവനൊട നിലം ഏറ്റ വാങ്ങി
നടന്ന വരുന്നതിനിടയിൽ രണ്ട മൂന്ന കൊല്ലത്തൊളം വാരം
കൊടുക്കാതെ നിലവായ്തിനാൽ ൟ നിലം ഇനിയും നടക്കാൻ ക
ഴിയാത്ത പക്ഷത്തിൽ നിലം മെപ്പടി കുഞ്ഞിരാമ ന്മെനവനെ ത
ന്നെ ആ ചന്തുനമ്പ്യാര ഒഴിഞ്ഞിരിക്കുന്നു എന്ന സമ്മതിച്ചത പൊ
രയൊ ആ കാരണവനൊട കൂടി അവരുടെ രക്ഷയിൽ ഇരുന്ന
അവര പറയുന്ന പ്രവൃത്തി എടുത്ത നടന്നവരുന്ന അന്ന്യായ
ക്കാരന്റെ സമ്മതം എന്തിനാകുന്നു തറവാട്ടൽ കാരണവൻ ന
ടന്നവന്ന ഒരു കൊഴു നിലം ഉടമക്കാരന ഒഴിഞ്ഞു കൊടുക്കുന്ന
തിന്ന അനന്തരവന്മാര എല്ലാവരുടെയും സമ്മതം വെണമെന്ന
ഒരു നടപ്പുണ്ടാക്കിയാൽ അത അക്രമവും ജന്മികൾക്ക വലുതാ
യ സങ്കടം അല്ലയൊ. ൭– ഒരു കാരണവൻ നിലം നടക്കുമ്പൊ
ൾ അതിൽ വെണ്ടുന്ന പ്രവൃത്തികൾ ആ തറവാട്ടിൽ ഉള്ള പുരു
ഷൻമാരും സ്ത്രീകളും എല്ലാവരും കൂടി ചെയ്യുന്നത ൟ മലയാള
ത്തിൽ സാധാരണ നടപ്പാകുന്നു— അപ്രകാരം അന്ന്യായക്കാരനും
ഒരു സമയം പ്രവൃത്തി വല്ലതും ചെയ്ത പൊയീട്ടുണ്ടെങ്കിൽ അത
പ്രമാണിച്ച കീഴുക്കട നടപ്പകാരൻ അന്ന്യായക്കാരനാകുന്നു എ
ന്ന ആമീൻ കല്പിച്ചത ആശ്ചൎയ്യമല്ലെ— അങ്ങിനെ വിചാരിക്കാ
മെങ്കിൽ ആമീന്റെ തീൎപ്പിൽ തന്നെ അന്ന്യായക്കാരന്റെ അന
ന്തിരവൻ പൈയ്തൽ എന്നവനും പ്രവൃത്തി ചെയ്തിരിക്കുന്നു എ [ 183 ] ന്ന പറയുന്നു— ഇപ്പൊൾ ൟ തീൎപ്പ സ്ഥിരമാക്കി എങ്കിൽ ആയ്താ
ലും കീഴുക്കട നടപ്പകാരൻ ആയീലെ— എന്നാൽ ജന്മിക്ക നിലം
ഒഴിവാനുള്ള കാലവും നിലത്ത പ്രവൃത്തി എടുത്ത എല്ലാവരുടെ
സമ്മതം കിട്ടുന്നതും എപ്പൊഴാകുന്നു—
കാരണവനൊടു കൂടി ശെ
ഷക്കാര നിലം നടക്കാറുണ്ടെന്ന ഞാൻ പറഞ്ഞതിന്ന ആമീ
ന്റെ ൟ വാക്ക തന്നെ സാക്ഷിയാകുന്നു. ൮– വിസ്തരിച്ചത കൂ
ടാതെ തലശ്ശെരി സീവിൽ കൊടത്തി ഹെഡ ഗുമസ്തൻ കൃഷ്ണ
മെനവൻ വക്കീൽ കൃഷ്ണൻ നായര ഇവര ഞാൻ ക്രമപ്രകാരം
ൟ നിലത്തിൽ വിത്തിടുന്നത കണ്ടീട്ടുണ്ടായിരുന്നു— അതുകൊ
ണ്ട അവരുടെയും അയൽ കൃഷിക്കാരായും സമീപസ്തന്മാരായും
എന്റെ വാദം അറിയുന്നവരായും ഉള്ള ൩൦– ആളുകളുടെയും പെ
രും വിവരമായി ഞാൻ ബൊധിപ്പിച്ച ഹരജി പൊലീസ്സാമീൻ
വാങ്ങാതെ ഉപെക്ഷിച്ചിരിക്കുന്നു അവരൊട വിസ്തരിച്ചാൽ എ
ന്റെ വാദം സ്ഥിരമാകയും ഇനിയും തെളിയുന്നതും ആകുന്നു.
൯. എന്റെ വാദപ്രകാരം സത്ത്യം ഞാൻ ചെയ്യാമെന്നും സമ്മ
തിച്ചിരിക്കുന്നു—അന്ന്യായ ഭാഗത്തനിന്ന വിത്ത ഇട്ടിട്ടില്ലെന്ന കൂ
ടി സത്ത്യം ചെയ്വാൻ കഴികഇല്ലെന്ന ഞാൻ ബൊധിപ്പിച്ചീട്ടു
ണ്ടെങ്കിലും ആയ്ത എന്തകൊണ്ടെന്നാൽ അവര ഒരു സമയം സ
ത്ത്യം ചെയ്വാൻ വെണ്ടി ഞാൻ കാണാതെ— രാത്രിയിലൊ മറ്റൊ
അല്പം വിത്ത വല്ലസമയത്തും ൟ നിലത്തിൽ ഇട്ടിട്ടുണ്ടെങ്കിൽ
അപ്രകാരം ഞാൻ സത്ത്യം ചെയ്തു എങ്കിൽ വൃഥാൽ ഒരു ദൊഷം
ഇനിക്ക അകപ്പെടുന്നത വിചാരിച്ചിട്ടാകുന്നു. ൧൦– അത്രയുമല്ല
ൟ നിലം ചന്തു നമ്പ്യാരെയും— അന്ന്യായക്കാരന്റെയും കാരണ
വരായ മരിച്ചപൊയ കുഞ്ഞിക്കുട്ടി നമ്പ്യാരും അവകാശികളായ
മെപ്പടിയാന്മാരൊടു കൂടി കുഞ്ഞിരാമ ന്മെനവന ജന്മം കൊടുത്ത
അവരെ കൈവശമായി കൂടിയാന്മാൎക്ക കൊടുത്ത നടന്നവരുന്ന
അവസ്ഥയെ കെവലം മൂടി വെച്ച അന്ന്യായക്കാരന്റെ ദുൎന്ന്യാ
യത്താൽ ൟ നിലം കുഞ്ഞിരാമൻ ന്മെനവന കെട്ടിയടക്കം കാ
ണമാണെന്ന ആമീൻ തീൎപ്പിൽ ൩–ാം വകുപ്പിൽ കല്പിച്ച ന്ന്യാ
യം എത്രെയും ആശ്ചൎയ്യമെന്നല്ലാതെ ആ കാൎയ്യത്തെ കുറിച്ച ഇ
തിനാൽ ഞാൻ അധികം അക്ഷെപിക്കുന്നില്ലാ വിശെഷിച്ച അ
ന്ന്യായക്കാരന ഗുണമായിട്ടുള്ള മെൽ പറഞ്ഞ തീൎപ്പ പ്രകാരം നി
ലത്തഅന്ന്യായക്കാരൻ യാതൊരു പ്രവൃത്തികളും ൟഅഫീൽ തീ
രുന്നതിനിടയിൽ ചെയ്യാതിരിപ്പാൻ വെണ്ടുന്ന കല്പന ഉണ്ടാവാ
തെ പൊയാൽ പൊരിച്ച നടാൻ ആവിശ്യമില്ലാത്ത വാഇലായ കൃ
ഷി ഇപ്പൊൾ അന്ന്യായക്കാരൻ പൊരിച്ച നഷ്ടം ചെയ്തപൊയാ
ൽ ഇനിക്ക വലുതായ സങ്കടവും മുതൽ നഷ്ടവും വരുന്നതാകയാ
ൽ അതിന്ന ഉടനെ തക്കതായ കല്പന ഉണ്ടാവാനും അപെക്ഷിക്കു [ 184 ] ന്നു. ൧൧ അതുകൊണ്ട മെൽ പറഞ്ഞ സംഗതികൾ നൊക്കിയും
എന്റെ വാദപ്രകാരം ഇനിയും മുഖ്യമായി തെളിയുന്ന മെൽ പ
റഞ്ഞ സാക്ഷികൾ വിസ്തരിച്ചും സത്ത്യത്താലൊ ആദ്യം തീൎപ്പ
മാറ്റി നിലം ഞാൻ നടന്നവരുവാൻ കല്പന ഉണ്ടാകെണ്ടതിന്ന
അപെക്ഷിക്കുന്നു— എന്ന ൧൦൨൮ എടവം ൩൦൹
കൊല്ലം— ൧൮൫൪ാമത ജനവരിമാസം ൧൩൹ വള്ളുവനാട
താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച യാദാസ്ഥ.
അന്ന്യായം പഞ്ചുമെനൊൻ.
പ്രതി ൟസ്സുപ്പ മുതൽ ൪–ാൾ.
കുറുവ അംശം കാച്ചിനിക്കാട ദെശത്ത അന്ന്യായക്കാരൻ കെ
ട്ടിച്ചീട്ടുള്ള മുക്കൊണത്തെ ചിറയും പാറക്കൽ ചിറയും— കൊല്ലം
൧൦൨൯ ധനു മാസം– ൨൨൹ക്ക ൫൪ാമത ജനവരി ൪൹ ബുധനാ
ഴിച്ച രാത്രി പ്രതിക്കാര ബലമായി മുറിച്ച വെള്ളം കൊണ്ട പൊ
കയും അതിനാൽ ൩ ഉറുപ്പിക ൯ ണ ൨– പയി നഷ്ടം വരികയും
ചെയ്തത— ൟ കാൎയ്യത്തിൽ അന്ന്യായക്കാരൻ ജനവരി ൬൹ അ
സിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരജി അയച്ച ൯൹
എത്തുകയും അന്ന്യായം പ്രതി സാക്ഷികളെ ഹാജരാക്കാൻ കൊ
ൽക്കാരനെ അയച്ചതിന്റെ ശെഷം പ്രതിക്കാരെയും സാക്ഷിക്കാ
രെയും ഹാജരാക്കയും അന്ന്യായക്കാരന്റെ വക്കീൽ നാമത്തൊടു
കൂടി വക്കീൽ ഹാജരാകയും എല്ലാവരൊടും വിസ്തരിക്കയും ചെ
യ്തു— പ്രതിക്കാര ചിറ വെട്ടി പൊളിക്കുന്നത ൧ാം സാക്ഷി അറി
ഞ്ഞ വിരൊധം പറഞ്ഞപ്പൊൾ ൧ാം പ്രതി അയാളുടെ വായിൽ
പിടിച്ച അമൎത്ത ശെഷം പ്രതിക്കാര ചെറ പൊളിച്ച പ്രകാരവും
മറ്റും അന്ന്യായ വക്കീലും— തങ്ങൾ അന്ന്യായത്തിൽ പറയുന്ന
പ്രകാരം ഒന്നും ചെയ്തീട്ടില്ലെന്ന പ്രതിക്കാരും— താൻ ചിറക്ക
ൽ കാവൽ കിടക്കുമ്പൊൾ ൟ പ്രതിക്കാരും വെറെ പെര അറി
യാത്ത ചിലരും വരുന്നത കണ്ട ചെറ പൊളിക്കാൻ വരുന്നവ
രാണെന്ന വിചാരിച്ച ഒന്ന രണ്ട കൂക്കി എന്നും അപ്പൊൾ പ്ര
തിക്കാര അടുത്ത എത്തി മിണ്ടണ്ടാ എന്ന പറഞ്ഞ ൧ാം പ്രതി ത
ന്റെ വായ പൊത്തുകയും ൨–ം ൩–ം ൪–ം പ്രതിക്കാര ചിറ വെട്ടി
പൊളിക്കയും— കുറെ കഴിഞ്ഞപ്പൊൾ ഒന്നാം പ്രതിയും— ചിറ മുറി
ക്കാൻ കൂടുകയും ചെയ്തപ്രകാരവും ൧ാം സാക്ഷിയും— മണ്ടിവരിൻ
എന്ന പറഞ്ഞ കൂക്കുന്നത കെട്ട താൻ ചെന്നപ്പൊൾ പ്രതിക്കാ
ര നാലാളും കൂടി മുക്കൊണത്ത ചിറ പൊളിക്കുന്നതും ൧ാം സാ
ക്ഷി ചിറവക്കത്ത ഒന്നും മിണ്ടാതെ നിൽക്കുന്നതും കണ്ടു എന്നും [ 185 ] പിന്നെ പാറക്കൽ ചിറയും പൊളിച്ചു എന്നും രണ്ട ചിറയും പൊ
ളിച്ചത എന്തിനാണെന്ന ചൊതിച്ചപ്പൊൾ കറാം പിറന്നവനെ
ഇങ്ങൊട്ട വന്നാൽ കൈക്കൊട്ടുംതായ കൊണ്ട തലതച്ച പൊളി
ക്കും എന്ന ൧ാം പ്രതി പറഞ്ഞ പ്രതിക്കാര എല്ലാവരും കൂടി അ
വിടെ നിന്നപ്പൊൾ ഭയപ്പെട്ട പൊന്നു എന്നും ൨–ാം സാക്ഷിയും
കൂക്ക കെട്ട താൻ ചെന്നപ്പൊൾ പ്രതിക്കാര ചിറ മുറിക്കുന്നതും—
൧–ം ൨–ം സാക്ഷികൾ ചെറയുടെ അടുത്ത നിൽക്കുന്നതും കണ്ടു
എന്നും രണ്ടു ചിറയും മുഴുവൻ മുറിച്ചു എന്നും കലശൽ ഒന്നും ഉ
ണ്ടായീട്ടില്ലെന്നും കയിക്കൊട്ടും തായകൊണ്ട തല്ലമെന്ന പ്രതിക്കാ
ര പറഞ്ഞു എന്നും മറ്റും ൩–ാം സാക്ഷിയും ബൊധിപ്പിച്ചിരിക്കു
ന്നു ൟ കാൎയ്യത്തിന്റെ വിസ്താരത്തിൽ പ്രതിക്കാര കുറ്റം സ
മ്മതിച്ചീട്ടില്ലാ ഒന്നാം സാക്ഷി നിൽക്കുമ്പൊൾ ൧ാം പ്രതി രണ്ട
കയ്യും പരത്തി മുഖത്ത പൊത്തിട്ടെഉള്ളു എന്നും അതിനാൽ തല
പിന്നാക്കം എടുക്കാൻ കുഴക്കുണ്ടായിരിന്നില്ലെന്ന ൧ാം സാക്ഷി
പറഞ്ഞീട്ടുള്ളതല്ലാതെ കലശൽ ഉണ്ടായപ്രകാരം പറയുന്നില്ലാ
ആ സാക്ഷിക്കാരൻ പറയുന്നതിൽ അധികമായി കലശൽ ചെ
യ്തീട്ടുണ്ടെന്ന പറഞ്ഞു എന്ന ൨–ം ൩–ം സാക്ഷിക്കാരും മുക്കൊണ
ത്ത ചിറ പാതിക്ക വടക്കൊട്ടും പാറക്കൽ ചിറ മുഴുവനും പൊ
ളിച്ച കളഞ്ഞിരിക്കുന്നു എന്ന ൧–ം ൨–ം സാക്ഷിയും രണ്ട ചിറയും
അടിയറ്റം പൊളിച്ചകളഞ്ഞു എന്ന ൩–ാം സാക്ഷിയും ഇങ്ങി
നെ സാരമായ കാൎയ്യത്തിൽ പരസ്പര വിരൊധമായി പറഞ്ഞി
രിക്കുന്നു. ൨–ം ൩–ം സാക്ഷിക്കാര കലശൽ കണ്ടതായീട്ടും പ
റയുന്നില്ലാ സാക്ഷി പറവാൻ വെണ്ടി ഞാൻ ചെന്നതാണെന്ന
൩–ാം സാക്ഷി അധികമായിം വിസ്താരത്തിൽ പറഞ്ഞിരിക്കുന്നു—
ഇതൊക്കെയും നൊക്കുമ്പൊഴും അന്ന്യെഷിക്കുമ്പൊഴും അന്ന്യാ
യ ഹരജിയിൽ പറയുംപ്രകാരം കൊമുക്കുട്ടി മുതലായ്വര ചെറ മു
റിച്ച കാൎയ്യത്തിലെക്ക ൟ ഹരജി ബൊധിപ്പിക്കുമ്പൊൾ തീൎച്ച
യായീട്ടില്ലാത്തതിനാൽ അതിലെക്ക ഒര ബലം പിടിക്കാൻ വെ
ണ്ടിയും മാപ്പിളമാരാൽ തനിക്ക ഇങ്ങിനെ ഉപദ്രവം ഉണ്ടെന്ന
തൊന്നിപ്പാൻ വെണ്ടിയും— ൟ അന്ന്യായവും ബൊധിപ്പിച്ച ഇ
ങ്ങിനെ സാക്ഷിയും ഉണ്ടാക്കി പറയിച്ച എന്നല്ലാതെ ൟ സാ
ക്ഷി വാക്ക ഒട്ടും വിശ്വാസ യൊഗ്യമായീട്ടുള്ളത എന്ന തൊന്നീ
ട്ടില്ലായ്കകൊണ്ട അന്ന്യായം നീക്കി പ്രതികളെ വിട്ട അയപ്പാൻ
കല്പിച്ചു.
അസിഷ്ഠാണ്ട മജിസ്ത്രെട്ടില്ക്ക.
ഏറനാട താലൂക്ക മെൽ മുറി അംശത്തിൽ പഞ്ചു മെനൊൻ
ബൊധിപ്പിക്കുന്ന അഫീൽ അരജി— വള്ളുവനാട താലൂക്ക കുറുവ [ 186 ] അംശത്തിൽ കാച്ചിനിക്കാട ദെശത്ത എന്റെ കൃഷി വക ഉഭയ
ങ്ങളിലെക്ക ഞാൻ കെട്ടിച്ചിരുന്ന മുക്കൊണത്തെ ചിറ കഴിഞ്ഞ
ധനു മാസം ൨൨൹ രാത്രി ഏകദെശം ൨൦ നാഴിക രാവ ചെന്ന
സമയത്ത മെപ്പടി അംശത്തിൽ കടുങ്ങുത്ത ദെശത്തിരിക്കും ൟ
സ്സുപ്പു മുതൽ നാലാളും മറ്റ പെര അറിയാതെ ചിലരും കൂടി വ
ന്ന എന്റെ കൃഷിക്കാരൻ കെലുനായരെ പിടിച്ച നിൎത്തി ചിറ
വിടുകയും അപ്പൊൾ കെലുനായര കൂക്കി വിളിച്ചപ്പൊൾ അയാ
ളെ വായ പൊത്തുകയും വാക്കെറ്റങ്ങൾ പറകയും ചെയ്ത സങ്ങ
തിക്ക മെപ്പടി ധനു മാസം ൨൪൹ സന്നിധാനത്തിങ്കൽ ബൊ
ധിപ്പിച്ച അന്ന്യായ ഹരജി ആ കാൎയ്യം വിസ്തരിപ്പാനായി വള്ളു
വനാട താലൂക്ക കച്ചെരിക്കയച്ചതിന്റെ ശെഷം എന്റെ ഹര
ജിയിൽ പറയുന്ന സാക്ഷിക്കാരെയും പ്രതിക്കാരെയും വരുത്തി
വിസ്തരിച്ച അന്ന്യയം നീക്കിയപ്രകാരം ൟ കഴിഞ്ഞ മകരമാ
സം ൧൭൹ എന്റെ വക്കീലായ അനന്തിരവൻ ഗൊവിന്ദ മെ
നവനൊട താലൂക്കിൽനിന്ന കല്പിച്ചു— അപ്പൊൾ ഞാൻ കൊഴി
ക്കൊട്ട ശെഖിന്റെ പള്ളിക്കൽ ഒര സത്യം കെൾക്കെണ്ടതിന്നാ
യി പൊയിരുന്നു മടങ്ങി എത്തിയ്തിന്റെ ശെഷം താലൂക്കൽനി
ന്ന കല്പിച്ച തീൎപ്പിന്റെ പകൎപ്പ കിട്ടുവാൻ മെപ്പടി ഗൊവിന്ദ മെ
നൊനെ അയച്ചാറെ പെകൎത്ത കിട്ടിട്ടില്ലാ അതുകൊണ്ട മെപ്പടി
തീൎപ്പൊടെ കൂട വിസ്താരം താലൂക്കിൽനിന്ന വരുത്തി നൊക്കി ആ
തീൎപ്പ മാറ്റി പ്രതിക്കാരെ താലൂക്കിൽനിന്ന വിട്ടവൎക്ക ശിക്ഷ ക
ല്പിക്കെണ്ടതിനുള്ള സംഗതികൾ താഴെ എഴുതുന്നു— ൧ാമത ഞാൻ
ബൊധിപ്പിച്ച അന്ന്യായപ്രകാരം ചിറ വിട്ടിരിക്കുന്ന അവസ്ഥ
സാക്ഷികളാൽ തെളിഞ്ഞിരിക്കുന്നത വിസ്താരം നൊക്കുമ്പൊൾ
ബൊധിക്കും. ൨–ാമത പ്രതിക്കാരൊട വിസ്തരിച്ചതിൽ ചിറ വി
ട്ട ദിവസം രാത്രി അവര എല്ലാവരും അതാത ദിക്കിലായിരുന്നു
എന്ന പറഞ്ഞിരിക്കുന്നു അങ്ങിനെ എല്ലാവരും അതാത ദിക്കിൽ
പൊകെണ്ടതിന്ന സംഗതി ഇല്ലാത്ത ഒര അവസ്ഥകൊണ്ടു ത
ന്നെ പ്രതിക്കാര പറഞ്ഞത നെരല്ലെന്നും ചിറ വിട്ടത പ്രതിക്കാ
ര തന്നെ എന്നും വിചാരിപ്പാൻ സംഗതി ഉള്ളതാണെന്ന സ
ന്നിധാനത്തിങ്കൽ അറിയാമെല്ലൊ. ൩–ാമത മെൽ പറഞ്ഞ ചിറ
കഴിഞ്ഞ വൃശ്ചിക മാസം ൨൯൹ കൊമുക്കുട്ടി മുതലായ്വര വിട്ട
കാൎയ്യത്തിന്ന ഞാൻ മെപ്പടി ധനു ൩൹ സന്നിധാനത്തിങ്കൽ
ബൊധിപ്പിച്ച ഹരജി താലൂക്കിലെക്കയക്കയും ചിറ ആരും വിടാ
തെ ഇരിപ്പാൻ ബന്തൊവസ്ഥ ചെയ്യെണ്ടതിന്ന അധികാരിക്ക
കല്പനയയ്ക്കയും ചെയ്താറെ തഹജീൽദാരും അധികാരിയും ആ
റക്കൽ വന്ന നൊക്കി ഇനി ആരും ചിറ വിട്ടപൊകരുതെന്ന ക
ല്പിച്ച പൊയ്തിന്റെ ശെഷമായി കല്പന ലംഘിച്ച ൟസുപ്പമുതലാ [ 187 ] യ്വര വന്ന മെൽപ്രകാരം ചിറ വിട്ടതാകുന്നു. ൪ാമത മെപ്പടി ചി
റ വിട്ട ഉടനെ അപ്പൊൾ അതിന്റെ താഴത്തെ ചിറ രാമൻ നാ
യര കെട്ടിനിൎത്തിയതും മെൽ പറഞ്ഞവര വിട്ടിരിക്കുന്നു— അങ്ങി
നെ ചിറ രണ്ടും വിട്ടത ദൃഷ്ടാന്തമായും ആയ്ത മെൽ പറഞ്ഞ പ്ര
തിക്കാരാണെന്ന എന്റെ സാക്ഷികളാൽ തെളിവായും വന്നിരി
ക്കുമ്പൊൾ പ്രതിക്കാൎക്ക ശിക്ഷ കല്പിക്കാതെ അന്ന്യായം നീക്കെ
ണ്ടതിന്ന സംഗതി ഇല്ലെന്ന സന്നിധാനത്തിങ്കൽ അറിയാമെ
ല്ലൊ. ൫ാമത മെൽ പറഞ്ഞവരിൽ ൟസ്സുപ്പ ഒര കുല കാൎയ്യത്തി
ൽ സൎക്കീട്ട വിധിപ്രകാരം ശിക്ഷ അനുഭവിച്ചവനാകുന്നു അ
ങ്ങിനെ ഉള്ളവൻ പ്രമാണിയായി ശെഷം ഉള്ളവരെ കൂട്ടി മെൽ
പ്രകാരം ചിറവിട്ടതിന്ന ശിക്ഷ ഉണ്ടാകാഞ്ഞാൽ മെലാലും ൟ
വക അതിക്രമം അധികമായി ചെയ്യുന്നവനാകുന്നു അതുകൊ
ണ്ട താലൂക്കിൽ ഉണ്ടായ വിസ്താരവും തീൎപ്പും വരുത്തി നൊക്കി
യും ഇനിയും വെണ്ടുന്ന അന്ന്യെഷണങ്ങൾ ചെയ്തും പ്രതിക്കാ
ൎക്ക ശിക്ഷകൊടുപ്പാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൯ാമത കും
ഭമാസം ൭൹
കണ്ണൂര പൊലീസ്സാമീൻ കച്ചെരിയിൽ നിന്ന ൧൮൫൩– എ
പ്രെൽ ൩൦൹ കല്പിച്ച വിധി.
ആന്ന്യായം മത്തി മുതൽ ൩–ാൾ.
പ്രതി കുഞ്ഞിക്കുട്ടിയാലി മുതൽ ൧൭–ാൾ.
എന്നാൽ ചിറക്കൽ കൊവിലകം വക ചൊവ്വദെവസ്സം ജ
ന്മം മീത്തലെ വയല നിലം മുതൽ ൩– നമ്പ്ര നിലങ്ങൾ മൂസ്സ
അനന്തിരവൻ പൊക്കര ഇവരൊട പാട്ടത്തിനു വാങ്ങി മീത്ത
ലെ വയലനിലത്തിൽ വിത്ത എറക്കിയ്തിന്റെ ശെഷം ൧൦൨൮
മെടം ൧൨–ക്ക ൧൮൫൩ എപ്രെൽ മാസം ൨൭ പകൽ പ്രതി
കൾ വന്ന ഉഴുത നഷ്ടം വരുത്തുകയും വാക്കെറ്റം പറകയും ചെ
യ്തു എന്ന എപ്രെൽ ൨൫൹ അന്ന്യായപ്പെട്ടു. അന്ന തന്നെ ൧–ം
൨–ം അന്ന്യായക്കാരൊട വിസ്തരിച്ചു— ൟ കഴിഞ്ഞ മകരമാസത്തി
ൽ മാത്രം നിലം തങ്ങളുടെ കൈവശം വന്നതായി അവര സമ്മ
തിച്ചിരിക്കുന്നു ഇതിൽ പിടിച്ച ൨– ൩– ൮– ൟ പ്രതികളൊട വി
സ്തരിച്ചു അവര പൊലീസ്സ കുറ്റം സമ്മതിച്ചിട്ടില്ല. അന്ന്യായ
പ്പെട്ട നിലങ്ങൾ ൧൦൦൯ാമത മുതൽക്ക കഞ്ഞന്മിയൊട വെറുമ്പാ
ട്ടത്തിന്ന വാക്കാൽ സമ്മതിച്ച വാങ്ങി ഇതവരെയും നടന്നുവ
രുന്നു എന്നും ൟ കൊല്ലം ൩– നിലങ്ങളിലും തങ്ങൾ വിത്ത എറ
ക്കിരിക്കുന്നു എന്നും കുഞ്ഞന്മി മരിച്ചതിന്റെ ശെഷം മരുമകൾ
ആയിജ എന്ന സ്ത്രീയുടെ കൈവശമായിട്ടാകുന്നു നടന്നു വരു [ 188 ] ന്നത എന്നും മറ്റും വാദിച്ചിരിക്കുന്നു— പ്രതിക്കാരവക്കൽ അവ
രുടെ വാദം തെളിയിപ്പാനായിട്ട യാതൊരു ആധാരവും ഇല്ലാ
മെടം ൧൪൹ അന്ന്യായക്കാര അന്ന്യായപ്പെട്ട നിലത്തിൽവന്ന ത
കരാറ ചെയ്ത പ്രകാരം എപ്രെൽ ൨൫൹ എളയാപൂര അംശം അ
ധികാരിയുടെ റിഫൊട്ടൊടു കൂടി ഹാജരായി വിസ്തരിച്ച പ്രതിക
ൾ ഹരജി ബൊധിപ്പിച്ചു— ആ റിഫൊട്ടും ഹരജിയും ൟ വിസ്താ
രത്തിൽ ചെൎത്ത വെപ്പാൻ കല്പിച്ചു— അധികാരിയുടെ റിഫൊട്ടി
ൽ പ്രതികളുടെ വാദം മുഴുവനും സമ്മതിച്ച എഴുതിരിക്കുന്നു— അ
ന്ന്യായ സാക്ഷികൾ അന്ന്യായത്തിന്ന അനുസരിച്ച പറയുന്നു
ണ്ടെങ്കിലും ൧ാം സാക്ഷി ഒന്നാം നമ്പ്ര നിലത്തിന്റെ നടപ്പ
മാത്രം അറിയുന്നവന്നും ൨–ാം സാക്ഷിയും ൩–ാം സാക്ഷിയും ആ
൧ാം സാക്ഷിയുടെ വാക്കിനെ സ്ഥിരപ്പെടുത്തിയും ബൊധിപ്പി
ച്ചിരിക്കുന്നു— പ്രതിസാക്ഷികളാലും സമീപസ്തന്മാരാലും പ്രതി
കളുടെ വാദം പൂൎണ്ണമായി തെളിഞ്ഞിരിക്കുന്നു അന്ന്യായക്കാൎക്ക
നിലം പാട്ടത്തിന്ന കൊടുത്തതായി അവര സമ്മതിക്കുന്ന മൂസ്സ
അന്ന്യായക്കാരുടെ വാദം അശെഷവും സമ്മതിച്ചിട്ടില്ല ആ മൂ
സ്സയുടെ വാക്കിന്ന എത്രെയും വിരൊധമായും അന്ന്യായക്കാരു
ടെ വാദം സമ്മതിച്ചും അനന്തിരവൻ പൊക്കരും ബൊധിപ്പി
ച്ചിരിക്കുന്നു— പള്ളി അടിയാന്റെ കയ്പീത്ത പ്രതികൾക്ക അനുകൂ
ലവും ആകുന്നു. ൧൦൨൮ ധനു ൧൭൹ മൂസ്സയും— അനന്തരവൻ
പൊക്കരും കൂടി എഴുതി കൊടുത്തതായ പാട്ടാധാരം അന്ന്യായ
ക്കാരും ൧൦൨൮ മകരം ൧൮൹ ൨–ം ൩–ം നമ്പ്ര നിലങ്ങൾക്ക ചിറ
ക്ക കൊവിലകത്ത നിന്ന കിട്ടിയ തരകും കുംഭമാസം ൨൮൹ ൧ാം
നമ്പ്ര നിലത്തിന്ന മെപ്പടി കൊവിലകത്ത നിന്ന കിട്ടിയ തരകും
പൊക്കരും ഏഴാമാണ്ട കന്നിമാസം ൨൫൹ കുഞ്ഞമ്പിക്ക കാലസം
ഖ്യവെക്കാതെ ൨–ം ൩–ം നമ്പ്ര നിലങ്ങൾക്ക കൊടുത്ത തരകും
ആക്കുഞ്ഞന്മിയും അനുജൻ മൂസ്സയും കൂടി ൧൦൨൮ കന്നി ൫൹
പള്ളിഅടിയാന്റെ പെറ്റ ഉന്മയായ ആയിജക്കും അനുജത്തി
പള്ളി ഉന്മക്കും മുദ്രൊലയിൽ എഴുതി കൊടുത്ത കരാറാധാരവും
ഒന്നാം നമ്പ്ര നിലത്തിന്റെ തരക തൽക്കാലം കാണാത്തതിനാ
ൽ കഞ്ഞന്മി കൈവശം കൊവിലകം വക ൩– നിലം ഉണ്ടായി
രുന്നു എന്നുള്ള തെളിവിലെക്ക ൩– നിലങ്ങളുടെ വക ശീലാകാശ
പത്ത ഉറുപ്പിക ബൊധിച്ച പ്രകാരം ൧൩ാമാണ്ട എടവം ൧൮൹
പാഠപുറത്ത കണ്ണൻ എഴുതി കൊടുത്ത പുക്കവാറും പള്ളി അടി
യാനും— കാണിക്കകൊണ്ട അതകളുടെ പകൎപ്പുകൾ വാങ്ങി വി
സ്താരത്തിൽ ചെൎത്തു— ൟ കാൎയ്യത്തിന്റെ വിസ്താര കടലാസ്സക
ൾ നൊക്കി വിചാരിച്ചെടത്ത താഴെ കാണിക്കുന്ന സംഗതിക
ളാൽ അന്ന്യായക്കാരുടെ വാദം വിശ്വസിച്ച അവൎക്ക ഗുണമാ
യ ഒരു വിധി കൊടുപ്പാൻ പൊലീസ്സാമീന അഭിപ്രായമില്ല— [ 189 ] ൧– അന്ന്യായ ഭാഗം വിസ്തരിച്ച സാക്ഷികളാൽ ഒന്നാം നമ്പ്ര നി
ലത്തിൽ വിത്ത എറക്കുന്നതകണ്ട പ്രകാരമല്ലാതെ ശെഷം രണ്ട
നിലങ്ങളുടെ നടപ്പിനെ കുറിച്ച അന്ന്യായക്കാൎക്ക ഗുണമായി
യാതൊരു വാക്കും ആ സാക്ഷികളാൽ പറവാൻ കഴിഞ്ഞീട്ടില്ലാ—
അത മാത്രമല്ലാ അധികം കൊല്ലങ്ങളായി ൟ ൩– നിലങ്ങളിലും
പ്രതികൾ പ്രവൃത്തി നടത്തുന്നത അവര കണ്ട പ്രകാരവും സ
മ്മതിക്കുന്നു. ൨– അന്ന്യായപ്പെട്ട നിലം അന്ന്യായക്കാരുടെ കൈ
വശം വരാൻ കാരണമായ പാട്ടാധാരത്തിലെ ഒന്നാം ഒപ്പകാര
നായ മൂസ്സ ആയാധാരം അശെഷം സമ്മതിക്കാതെയും അപ്ര
കാരം ഒരാധാരം കാണിക്കുന്നുണ്ടെങ്കിൽ അത കള്ളാധാരമാണെ
ന്ന തൎക്കിക്കുന്നതിന്ന പുറമെ കുഞ്ഞന്മി മരിക്കുന്ന കാലംവരെ
പ്രതികൾക്ക നിലത്തിന്മെൽ നടപ്പ അവകാശമുണ്ടെന്ന വെടി
പ്പായി സമ്മതിച്ചിരിക്കുന്ന ൟ സങ്ങതികളാൽ തന്നെ അന്ന്യാ
യക്കാരുടെ തൎക്കം യാതൊരു സംശയം കൂടാതെ ഉപെക്ഷിച്ചുകളയെ
ണ്ടതാകുന്നു. ൩– അന്ന്യായപ്പെട്ട നിലങ്ങൾക്ക തരക അവകാശം
പൊക്കൎക്ക കിട്ടുന്നതിന്ന ഒരു മാസം മുമ്പായ ധനു മാസം ൧൭൹
യാകുന്നു അന്ന്യായക്കാൎക്ക പാട്ടത്തിന്ന എഴുതി കൊടുത്തീട്ടുള്ളത—
ആദ്യം ഒരു വഴിക്ക നിലത്തിന്മെൽ അവകാശം വരാത്തവന ഏ
ത പ്രകാരമാകുന്നു മെൽപ്രകാരം എഴുതി കൊടുപ്പാൻ അധികാരം
വരുന്നത എന്ന അറിയുന്നില്ലാ കാരണവനായ കുഞ്ഞന്മിക്കു
ണ്ടായിരുന്ന അവകാശം അവൻ മരിച്ചതിന്റെ ശെഷം തങ്ങ
ൾക്ക താനെ തന്നെ സിന്ധിപ്പാൻ ന്യായമുള്ള പ്രകാരം ലഭിച്ചി
രിക്കുന്നു എന്നുള്ള വിചാരത്തിന്മെൽ പ്രവൃത്തിച്ചതാണെന്ന
പൊക്കര പറയുന്നുണ്ടെങ്കിൽ കാല സംഖ്യവെക്കാത്ത മെൽ കാ
ണിച്ച തരക തന്നെ അവന്റെ വിചാരത്തിന്ന ബലം കൊടുക്കു
ന്നതാകുന്നു എന്നും. അത്ര ബലമുള്ള ആധാരത്തെ ഉപെക്ഷിച്ച
ചുരുങ്ങിയ കാല സംഖ്യ വെച്ച തരക വാങ്ങിയ്തകണ്ടാൽ മരിച്ച
കുഞ്ഞന്മിയും മൂസ്സയും കൂടി സ്ത്രീകൾക്ക കൊടുത്തിരിക്കുന്ന മെൽ
കാണിച്ച കരാറിന്റെ ബലംകൊണ്ട പൊക്കരുടെ വിചാരത്തി
ന്ന പറ്റുന്ന ക്ഷീണതയുടെ നിവൃത്തിക്കായി മെൽ പ്രകാരം ഒ
രു ഉപായം പ്രവൃത്തിച്ചതാണെന്ന ഇവിടെ പറവാൻ കഴിയു
ന്നതും ആകുന്നു മെപ്പടി കരാറ മൂസ്സ സമ്മതിച്ചീട്ടും ഉണ്ട. ൪– ഒ
ന്നാം നമ്പ്ര നിലം കുഞ്ഞന്മിയുടെ കൈവശം ഉണ്ടായിരുന്നു എ
ന്ന ആധാരത്താൽ പ്രതി ഭാഗം തെളിയിപ്പാൻ കഴിഞ്ഞീട്ടില്ലാത്ത
തിന്മെൽ ആ നിലം കുഞ്ഞന്മിയുടെ കൈവശം ഉണ്ടായിരുന്നു
വൊ— എന്ന സംശയിക്കാനുള്ള വഴി ഇരു ഭാഗമുള്ള വിസ്താര
ങ്ങളാലും പള്ളി അടിയാൻ കാണിച്ച പുക്കുവാര ശീട്ടിനാലും മുട
ക്കം വന്നത കൂടാതെ പൊലീസ്സാമീൻ ചെയ്തെടെത്തൊളമുള്ള അ
ന്ന്യെഷണത്തിൽ കൊവിലകം വക വെറുമ്പാട്ടമായ വെറെ നി [ 190 ] ലങ്ങൾ കുഞ്ഞന്മി കൈവശം ഇല്ലെന്ന അറിഞ്ഞതകൊണ്ടും മ
തിയായിരിക്കുന്നു. ®ൟ കാൎയ്യം സത്യത്തിന്മെൽ തീൎപ്പാനായി
ചെയ്തപ്രയത്നം കക്ഷിക്കാരുടെ തൎക്കം ഹെതുവാൽ സാധിപ്പാൻ
കൂടിട്ടില്ലാ. ൬– ആദ്യം കുഞ്ഞന്മിക്ക കൊടുത്ത തരക ജീവനൊടു കൂ
ടി ഇരിക്കുമ്പൊൾ ആയ്ത തിരിയെ വാങ്ങി ദുൎബ്ബലപ്പെടുത്തി
പൊക്കൎക്ക തരക കൊടുക്കെണ്ടത മൎയ്യാദയായിരിക്കുമ്പൊൾ ആ
നടപ്പിനെ കെവലം ഉപെക്ഷിച്ച പൊക്കൎക്ക പുതുതായി തരക
കൊടുത്തത എത്രയും അക്രമമാകുന്നു— ആദ്യം തരക വാങ്ങിയ കു
ഞ്ഞന്മി മരിച്ചതിന്റെ ശെഷം പൊളിച്ച എഴുതെണ്ടുന്ന ഞായം
ഇതിൽ നടത്തിയയ്താണന്ന കൊവിലകത്ത നിന്ന വിചാരിക്കു
ന്നുണ്ടെങ്കിൽ ആ കുഞ്ഞന്മിയുടെ നെരെ അനുജനായ മൂസ്സയുടെ
പെരിൽ ഒന്നാമത്തെ തരക തിരിയെ വാങ്ങി എഴുതി കൊടുക്കെ
ണ്ടതാകുന്നു— ആ നെരായ മാൎഗ്ഗം വിട്ട മെൽ പ്രകാരം അക്രമം
പ്രവൃത്തിച്ചത കണ്ടാൽ ദ്രവ്യകാംക്ഷയിന്മെൽ മാത്രം പ്രവൃത്തി
ച്ചത എന്നും അതിനാൽ ഇങ്ങിനെ ഉള്ള ദുൎവ്വ്യവഹാരം വൎദ്ധിച്ച
വരുന്നതാണെന്നും പ്രസ്ഥാപിക്കെണ്ടത ആവിശ്യമാകുന്നു മെ
ൽ കാണിച്ച സങ്ങതികളാൽ അന്ന്യായം നീക്കി അന്ന്യായപ്പെട്ട
മൂന്ന നമ്പ്ര നിലങ്ങളും ൨–ം ൩–ം ൭–ം ൮–ം പ്രതികൾ കീഴുക്കട
പ്രകാരം നടന്ന വരുന്നതിൽ അന്ന്യായക്കാര യാതൊരു തെൎച്ച
യും ചെയ്ത പൊകരുതെന്നും പൊയാൽ തക്കതായ ശിക്ഷക്കുൾ
പ്പെടുത്തുമെന്നും— ൟ വിധിയാൽ സങ്കടം വിചാരിക്കുന്നവര ക്ര
മമായ അഫീലിനാൽ നിവൃത്തി വരുത്തികൊള്ളെണമെന്നും ശെ
ഷം പ്രതികളെ പിടിപ്പാനാവിശ്യമില്ലെന്നും പിടിച്ച പ്രതിക
ളെ വിട്ട അയപ്പാനും കല്പിച്ചു.
ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചിറക്ക താലൂക്ക എളയാപൂര അംശത്തിൽ മത്തിയും— ൨– ചന്തു
വും കൂടി ബൊധിപ്പിക്കുന്ന അഫീൽ ഹരജി— ചിറക്ക കൊവില
കം വക ചൊവ്വ ദെവസ്സ ജന്മം മീത്തലെ വയല നിലം മുതൽ
൩– നമ്പ്ര നിലങ്ങൾ മൂസ്സ അനന്തിരവൻ പൊക്കര ൟ രണ്ട
മാപ്പിളമാര ഞങ്ങൾക്ക ൧൦൨൮ ധനു ൧൭൹ കൊഴുവിന്ന എഴുതി
തന്നതിൽ മീത്തലെ വയല നിലത്തിൽ ൨൮ മെടം ൧൨൹ ഞ
ങ്ങൾ ഇട്ടിരിക്കുന്ന വിള കുഞ്ഞുക്കുട്ടിയാലി എന്ന മാപ്പിള മുതൽ
൧൭ാൾ കൂടി ഉഴുത നഷ്ടം വരുത്തുകയും വാക്കെറ്റം പറകയും ചെ
യ്ത കാൎയ്യം കണ്ണൂര ആമീൻ കച്ചെരി മുഖാന്തരം വിസ്തരിച്ചതിൽ
നിൎബ്ബൊധനയായി കല്പിച്ച തീൎപ്പ ഞങ്ങൾക്ക സങ്കടമാകകൊ
ണ്ടഇതിന താഴെ ബൊധിപ്പിക്കുന്ന ന്ന്യായങ്ങൾ കാണിച്ച ഞ
ങ്ങൾ അഫീൽ ചെയ്യുന്നു— ൧–ം ൨–ം അന്ന്യായക്കാരായ ഞങ്ങളൊ [ 191 ] ട വിസ്തരിച്ചതിൽ ൟ കഴിഞ്ഞ മകരമാസത്തിൽ മാത്രം ആ നി
ലം ഞങ്ങളെ കൈവശം വന്നിരിക്കുന്നു എന്ന ഞങ്ങൾ സമ്മതി
ച്ചപ്രകാരം തീൎപ്പിൽ എഴുതി കാണുന്നത ശരിയാകുന്നു ൟ നില
ത്തിന്റെ ജന്മി ചിറക്ക കൊവിലകമായിരിക്കുമ്പൊൾ ആ ജന്മി
യൊട കീഴക്കട നടപ്പകാരനായിരുന്ന കുഞ്ഞന്മി മാപ്പിളയുടെ അ
വകാശികൾ ഇടവിടാതെ ഇരുന്ന സംഗതിക്ക ജന്മി ക്രമമായി
നടന്നവരുന്ന കൂടിയാന തന്റെ ഉഭയം നടപ്പിന്ന കൊടുക്കുന്ന
തും നടക്കുന്നതും സാധാരണ നടപ്പാകുന്നു—അങ്ങിനെ കൊടുത്തി
ട്ടില്ലെങ്കിലും— മരിച്ചകുഞ്ഞന്മി മാപ്പിളയുടെ അവകാശി പൊക്കര
മാപ്പിള ജന്മിയൊട യൊജിച്ച നടപ്പിന്ന എഴുതി കൊടുത്തതല്ലാ
തെ കുഞ്ഞന്മി മാപ്പിള മരിക്കുന്നവരെ അയാളും മരിച്ചതിന്റെ
ശെഷം ഞങ്ങൾക്കും നടപ്പിന്ന കിട്ടുന്നവരെയും ആരും തന്നെ
പ്രതികൾക്ക കൊടുക്കുകയും നടക്കുകയും ചെയ്തീട്ടില്ലാ കുഞ്ഞ
ന്മി മാപ്പിളയുടെയും മറ്റും കൂലിക്ക പ്രതികൾ നിലത്തിൽ പ്ര
വൃത്തിച്ച കൂലി വാങ്ങീട്ടുണ്ടെങ്കിൽ ആ കൂലിക്കാരാകുന്നു ന
ടപ്പകാര എന്ന ഒരു കാലത്തും വിചാരിച്ചകൂട— അതിന്റെ സൂ
ഷ്മം ആമീന്റെ ആലൊചനകൊണ്ട വിചാരിക്കെണ്ടതായിരു
ന്നു— ൧൦൦൯ മുതൽ ൟ നിലങ്ങൾ കുഞ്ഞന്മി മാപ്പിളയൊട ൨–ം ൩–ം
൮–ം പ്രതികൾ വെറുമ്പാട്ടത്തിന്ന വാക്കാൽ സമ്മതിച്ച വാങ്ങി
നടന്നവരുന്നു എന്നും ൟ കൊല്ലം ൩– നിലങ്ങളിലും വിത്ത എ
റക്കിരിക്കുന്നു എന്നും കഞ്ഞന്മി മരിച്ചതിന്റെ ശെഷം മരുമക
ൾ ആയിജ എന്ന സ്ത്രീയുടെ കൈവശമായി നിലം നടന്നവ
രുന്നു എന്നും പ്രതിഭാഗത്തെ വാദം ആമീന്റെ തീൎപ്പിൽ കാ
ണുന്നു മരിച്ച കുഞ്ഞന്മി മാപ്പിളയൊട എങ്കിലും ഇപ്പൊൾ കൈ
വശമായി നടന്നവരുന്നു എന്ന പറയുന്ന മെൽ പറഞ്ഞ സ്ത്രീ
യൊട എങ്കിലും പ്രതികളുടെ നടപ്പിന്ന രെഖ വാങ്ങുവാനും സ
ൎക്കാരിൽ ബൊദ്ധ്യം വരുത്താനും റിഗുലെഷനാലും കാണ ജന്മ
മൎയ്യാദയാലും നാട്ട നടപ്പാലും സാഫല്ല്യം വരുന്നതല്ലാതെ പ്രതി
കൾക്ക അവജയം വരുന്നതല്ലായ്കകൊണ്ട മെൽപ്രകാരം രെഖ
വാങ്ങുവാൻ ഇത്രപ്രയാസം പ്രതികൾക്ക വന്നത എന്തെന്ന ഞ
ങ്ങൾ അറിയുന്നില്ലാ പ്രതി വാദം തെളിയിപ്പാൻ ആധാരമൊ
ന്നുമില്ലെന്ന ആമീന്റെ തീൎപ്പിൽ പ്രത്ത്യെകമായ സമ്മതവും
കാണുന്നു അതിനാൽ ൟ നിലത്തിന്റെ നടപ്പകാര പ്രതികൾ
അല്ലെന്നും ൟ കൊല്ലം വിത്ത ഇട്ടു എന്നു പ്രതികൾ പറയുന്ന
ത സത്ത്യമല്ലെന്നും മെൽ എഴുതിയപ്രകാരമുള്ള കൂലി പണി എ
ടുത്തവന്നവരാകുന്നു എന്നും സ്പഷ്ടമായി ബൊധിപ്പാൻ ന്യായം
കാണാം പ്രതികൾക്ക അനുകൂലമായി എളയാപൂര അംശം അ
ധികാരി ചെയ്ത റപ്പൊട്ടും ഞങ്ങളെ പാട്ടൊലയിൽ ഒന്നാം ഒപ്പ
കാരനായ മൂസ്സ മാപ്പിളയുടെ വാക്കും യൊജിച്ച കാണുന്നപ്ര [ 192 ] കാരം ആമീന്റെ തീൎപ്പിൽ എഴുതിയ്ത അധികാരിക്ക ഞങ്ങളൊടു
ള്ള സിദ്ധാന്തവും മറ്റും അഫീൽ വ്യവഹാരത്തിൽ തെളിവാനും
അപ്പൊൾ അവരുടെ വാക്ക ദുൎബലമാവാനും സങ്ങതിവരും— ൟ
നിലങ്ങളുടെ ജന്മിയായ ചിറക്ക കൊവിലകത്തനിന്ന മരിച്ച കു
ഞ്ഞന്മി മാപ്പിളക്ക ൟ നിലങ്ങൾ പാട്ടത്തിന കൊടുത്തീട്ടുള്ളത
തന്റെ ജന്മം പൊലെ അവകാശികളായ സ്ത്രീകൾക്ക മുദ്രൊല
യിൽ ആധാരം എഴുതി കൊടുത്ത പ്രകാരം ആമീന്റെ തീ
ൎപ്പിൽ കാണുന്നത ജന്മിയായ കൊവീലകത്തനിന്ന അനുസരി
ക്കുന്നതും ആയ്ത ഒരുനാളും സാധുവാകുന്നതും അല്ലാ കുഞ്ഞന്മി
മാപ്പിളയുടെ അടുത്ത അനന്തരവനായ പൊക്കരമാപ്പിള ജന്മി
യൊട യൊജിച്ച തന്റെ പെരിൽ തരക വാങ്ങിരിക്കുമ്പൊൾ കീ
ഴുക്കട തരകും നടപ്പാവകാശവും ആ ജന്മിയുടെ മനപൂൎവ്വമായി
ദുൎബലപ്പെടുത്തീട്ടുണ്ടൊ ഇല്ലയൊ എന്നായിരുന്നു ആമീൻ വി
ചാരിക്കെണ്ടുന്നത ആയ്ത വിചാരിച്ചീട്ടില്ലെങ്കിലും പൊക്കര മാപ്പി
ളക്ക തരക കിട്ടുന്നതിന്ന മുൻമ്പെ ൟ നിലങ്ങൾ ഞങ്ങൾക്ക പാ
ട്ടത്തിന്ന കിട്ടിയ്താകുന്നു എന്ന ആമീന്റെ തീൎപ്പിൽ പറയുന്നത
ജന്മിയൊട യൊജിച്ച പൊക്കര മാപ്പിള ഞങ്ങളെ നടപ്പിന്മെൽ
വാദി അല്ലായ്കകൊണ്ട പൊക്കര മാപ്പിളയുടെ തരകും ഞങ്ങളെ
പാട്ടൊലയും ദുൎബലമെന്ന വിചാരിക്കുന്നത നിഷ്ഫലമത്രെ— കു
ഞ്ഞന്മി മാപ്പിളയുടെ വഹകൾ അവകാശികളായവൎക്ക ആധാരം
കൊടുത്തല്ലാതെ തങ്ങടെ കാരണവരുടെ മുതലിന്ന അവകാശ
മായി വരുന്നതല്ലന്നാണെങ്കിൽ കഞ്ഞന്മി മാപ്പിളക്ക നടപ്പവ
കാശമായിരുന്ന മെൽ പറഞ്ഞ നിലങ്ങൾ സ്ത്രീകൾക്ക എഴുതി
കൊടുത്തത വിചാരിച്ചാൽ ആയ്ത ജന്മിയിനെ തൊല്പിപ്പാൻ ചെ
യ്ത കൌശലമെന്നും ആ വക ആളുകൾ നല്ല നടപ്പകാര അല്ലെ
ന്നും കൂടിവിചാരിക്കെണ്ടുന്നത ആമീൻ ചെയ്തീട്ടില്ലാ മെൽപ്ര
കാരം യൊജിക്കാത്ത കുഞ്ഞന്മി മാപ്പിളയുടെ താൎക്കികന്മാരായ
അവകാശികൾ ആ തരക ജന്മിക്ക തിരിയെ കൊടുക്കുന്നതും— അ
നുകൂലപ്പെടുന്നതും അല്ലാ— ജന്മിയൊട യൊജിച്ചവരുന്ന കൂടിയാ
ൻ ഏതാകുന്നു എന്ന ആമീൻ വിചാരിക്കെണ്ടതായിരുന്നു ആ
യ്ത ചെയ്യാതെ കൊവിലകത്തെക്കെ ഹീനത്വമായ ഒരു പ്രസ്ഥാ
പം ആമീന്റെ തീൎപ്പിൽ കാണുന്നുണ്ട കൊവിലകത്തെക്കെ അ
നെകം വസ്തുക്കൾ ഉണ്ടാകകൊണ്ട അല്പമായ ൟ കാൎയ്യത്തിന്മെ
ൽ ന്ന്യായം വിട്ട ദ്രവ്യകാംക്ഷവെച്ച അക്രമം പ്രവൃത്തിക്കുന്നതും
ദുൎവ്വിവഹാരം വൎദ്ധിപ്പിക്കുന്നതും ആ സ്ഥലമല്ലെന്നും പ്രതിഭാഗം
നടപ്പ സ്ഥിരപ്പെടുത്തെണ്ടതിന്ന വെണ്ടി ദൂഷ്യം പറയുന്നതും
അതിനാൽ ൟ അഫീൽ വ്യവഹാരംകൂടി സംഭവിപ്പാൻ ഇടവ
ന്നതും ആകുന്നു എന്ന സൂക്ഷ്മമായി വിചാരിച്ചാൽ ഞങ്ങളുടെ
അപെക്ഷയുടെ സത്ത്യം അറിയാം— അതുകൊണ്ട സന്നിധാന [ 193 ] ത്തിങ്കലെ കൃപാകടാക്ഷം ഉണ്ടായിട്ട ആമിൻ ചെയ്ത തീൎപ്പും വി
സ്താരങ്ങളും വരുത്തി നൊക്കിയും— മെൽ പറഞ്ഞ മൂസ്സമുതലായി
ആവിശ്യപ്പെടുന്ന ആളുകളൊടും മറ്റും എനിയും വെണ്ടുന്ന വി
സ്താരംചെയ്തും ചിറക്കൽ കൊവിലകത്തക്ക കത്തയച്ച മറുപടി
വരുത്തി സത്ത്യം അറിഞ്ഞു ആമീന്റെ തീൎപ്പ ദുൎബ്ബലമാക്കി സ
ത്ത്യം അറിഞ്ഞ തന്നിരിക്കുന്ന തരകപ്രകാരം ഞങ്ങൾക്ക കിട്ടിയ
പാട്ടൊലയിലെ താല്പൎയ്യപ്രകാരം നിലം നടന്നവരാൻ കല്പന ഉ
ണ്ടാകെണ്ടതിന്ന അപെക്ഷിക്കുന്നു— എന്ന ൧൦൨൮ എടവം
൧൮൹
കൊട്ടയം താലൂക്ക ഹെഡ പൊലീസാപ്സര ൧൮൫൩ ആമത
ആഗസ്ത മാസം ൩൧൹ കല്പിച്ച തീൎപ്പ.
അന്ന്യായം മുസലിയാര അവ്വുള്ള.
പ്രതി കുഞ്ഞമ്പി ഉന്മ മുതൽ ൪–ാൾ.
അന്ന്യായക്കാരന്റെ കാരണവൻ മരിച്ചുപൊയ മുസലിയാ
ര കുഞ്ഞന്മത സമ്പാദിച്ചതായും അവന്റെ മക്കളും അന്തിരവ
ന്മാരായ തങ്ങളും കൂടി ഭാഗം ചെയ്തതിൽ തറവാട്ട ഓഹരിക്ക തിരി
ച്ച വെച്ച കരാറ എഴുതീട്ടുള്ളതിൽപ്പെട്ടതായും ഉള്ള പുളിയ നമ്പ്രം
ദെശത്ത പറയന്റെ കുനിപറമ്പിലെ കുടിയിൽ തന്റെ ജെഷ്ഠ
നും ൧ാം പ്രതിയെ കെട്ടിയവനുമായ കുഞ്ഞിതറുവയി എന്നവ
നും ൧ാം പ്രതിയും മറ്റും കൂടി പാൎത്ത വന്നിരുന്ന പ്രകാരവും ആ
പുരയിൽ ഉണ്ടായിരുന്ന ൨൫ ഉറപ്പിക വിലക്കുള്ള സാമാനങ്ങൾ
എടുത്ത കൊണ്ടപൊകയും പുരയിൽ ൪ാം പ്രതി തിയ്യരെ പാൎപ്പി
ക്കുകയും പറമ്പിൽ തെൎച്ചക്ക ചെല്ലുകയും ചെയ്തിരിക്കുന്നു എന്ന
അന്ന്യായം— അന്ന്യായക്കാരനൊടും ൨–ം ൪–ം പ്രതികളൊടും മെ
ൽ പറഞ്ഞ സാക്ഷികളൊടും വിസ്തരിച്ചു— അന്ന്യായക്കാരനും
൪–ാം പ്രതിയും കാണിച്ച ആധാരങ്ങൾക്ക പകൎപ്പ വാങ്ങി ആ
യ്തും ൟ കാൎയ്യം തമ്മിൽ തീൎപ്പിപ്പാൻ ഏല്പിച്ച തുപ്രങ്ങൊട്ടുര അം
ശം അധികാരി ബൊധിപ്പിച്ച റഫൊടത്ത ഇന്ന എത്തിയ്തും ഇ
തിൽ ചെൎക്കുകയും ചെയ്തു— ദസ്താപെജകൾ ഒക്കെയും നൊക്കി
യ്തിൽ മുതൽ എടുത്ത കൊണ്ടുപൊയ പ്രകാരവും പൊലീസ്സായി
യാതൊന്നും ഉണ്ടായ പ്രകാരവും തെളിവ കണ്ടീട്ടില്ല അന്ന്യായ
ത്തിൽ പറയുന്ന പറമ്പ മുമ്പെ അന്ന്യായക്കാരന്റെ കാരണവ
ൻ മരിച്ചുപൊയ മുസലീയാര കുഞ്ഞന്മത ജന്മി കരിയാട്ട നമ്പ്യാ
രൊട വാങ്ങീട്ടുള്ളതും അന്ന്യായക്കാരൻ കാണിച്ച ഒന്നാം നമ്പ്രക
രാറിൽപ്പെട്ടതും ആകുന്നു എന്ന കാണുന്നുണ്ട എങ്കിലും ആ പറ
മ്പ അന്ന്യായക്കാരന്റെ ജെഷ്ഠൻ ൨–ാം പ്രതിയുടെ മകളായ ൧–ാം [ 194 ] പ്രതിയെ കെട്ടിയവനും ആയ കുഞ്ഞി തറുവയി ജന്മിയുമായി നെ
രിട്ട എഴുതിച്ച വാങ്ങി അവന്റെ അവകാശം ൧൦൨൮ൽ ൨ാം പ്ര
തിക്ക ആധാരത്തൊടു കൂടി കൊടുത്ത ൨–ാം പ്രതിയും ജന്മിയുമാ
യി ആ ഉടനെ തന്നെ നെരിട്ട എഴുതി വാങ്ങി ൨–ാം പ്രതി നട
ന്ന നികുതിയും കൊടുത്ത പുരയിൽ പാൎത്ത അനുഭവിച്ച വരു
മ്പൊൾ ൨–ാം പ്രതിയുടെ അവകാശം ൪ാം പ്രതിയുടെ ജെഷ്ഠൻ
കുഞ്ഞുസ്സ വാങ്ങി അവനും ജന്മിയൊട പൊളിച്ച എഴുത ച്ചിരി
ക്കുന്നു എന്നും ഇപ്പൊൾ— ൨–ാം പ്രതി മുതലായ്വര പുരയും പറമ്പും
സമ്മതിച്ച കൊടുത്ത ൪ാം പ്രതിയുടെ ആൾക്കാരെ പുരയിൽ പാ
ൎപ്പിച്ചിരിക്കുന്നു എന്നും അതിനാൽ ൟ അന്ന്യായം ഉണ്ടായ്തായി
ട്ടും ആധാരസാക്ഷികളാൽ തെളിവ കാണുന്നത കൂടാതെ ഞാൻ
ഇയ്യടെ ആപ്രദെശത്ത പൊയിരുന്നപ്പൊൾ ൟ സംഗതിയെ
കുറിച്ച അന്ന്യെഷിച്ചതിലും തുപ്രങ്ങൊട്ടൂര അംശം അധികാരി
യുടെ റിഫൊട്ട കൊണ്ടും അറിഞ്ഞിരിക്കുന്നു—അന്ന്യായക്കാരൻ പ
റമ്പ നടക്കുന്നു എന്നും നികുതി അവൻ കൊടുത്ത വരുന്നു എ
ന്നും ബൊധിപ്പിക്കുന്നത നെരല്ലാ ൟ കാൎയ്യം സത്യത്തിന്മെൽ
തീരെണ്ടുന്ന സംഗതികൊണ്ട അന്ന്യായക്കാരനൊടും ൨–ാം പ്ര
തിയൊടും ചെയ്ത വിസ്താരത്തിൽ തന്റെ ജെഷ്ഠൻ ൧൦൨൪ ധ
നുമാസം ൧൦൹ കൊടുത്തതായി ൪ാം പ്രതി കാണിച്ച ഉണ്ടറുതി
ആധാര പ്രകാരമാകുന്നു ൨–ാം പ്രതി നടന്ന വരുന്നത എന്ന
സത്യം ചെയ്യെണമെന്നും മറ്റും അന്ന്യായക്കാരനും— താൻ വാ
ദിക്കുന്നെടത്തൊളം അവകാശത്തിന്നും നടപ്പിന്നും സത്യം ചെ
യ്യാമെന്നും എന്നാൽ അന്ന്യായക്കാരന്റെ എല്ലാ വാദവും വിടെ
ണമെന്നും ൨–ാം പ്രതിയും ബൊധിപ്പിച്ചിരിക്കുന്നു— അന്ന്യായ
ക്കാരൻ കാണിച്ച ൧ാം നമ്പ്ര കരാറ മുദ്രൊല ആധാരത്തിൽപ്പെ
ട്ട ൟ പറമ്പിന്ന തന്നെ അല്ലാ ആ ആധാരത്തിൽ പറയുന്ന
വെറെയും നിലം പറമ്പകൾ നിമിത്തമായി ൟ അന്ന്യായക്കാ
രനും ജന്മിയായ നമ്പ്യാരും പ്രതിക്കാരിൽ ചിലരും തന്മിൽ പൊ
ലീസ്സായും— സീവിൽ ആയും— വ്യവഹാരം നടന്നതിൽൟ നാ
ലാം പ്രതി വക്കീൽ ആയിട്ടും മറ്റും ൟ പറമ്പും മുമ്പെ തന്നെ ത
ൎക്ക സ്തിതിയിൽ നിൽക്കുന്നത ൪ാം പ്രതി നല്ലവണ്ണും അറിഞ്ഞും
കൊണ്ട അന്ന്യായക്കാരനെ തൊല്പിപ്പാൻ ജന്മിയായ നമ്പ്യാരു
മായി നെരിടിച്ച ഉണ്ടറതി ആധാരത്തിന്മെൽ ൨–ാം പ്രതി നട
ക്കുന്നത എന്നും മറ്റും ഇങ്ങിനെ വ്യവഹാരത്തിന്ന ഇട വരു
ത്തി ൧–ം ൨–ം പ്രതികളെ സ്വാധീനമാക്കി ൪ാം പ്രതി കൈവശം
വരുത്തുവാൻ നൊക്കുന്ന ൟ കായ്യം സീവിൽ വ്യവഹാരത്താൽ
തന്നെ നിവൃത്തി വരുത്തെണ്ടത എന്നും അതവരെ മുമ്പെത്തെ
പ്രകാരം ൧ാം പ്രതിയും അവളുടെ ശെഷക്കാരും കൂടി ഇരുന്ന
നടന്നവരെണ്ടത എന്നും കല്പിച്ച ൟ അന്ന്യായം നീക്കി. [ 195 ] ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
കൊട്ടയം താലൂക്ക കൎയ്യാട അംശത്തിൽ മുസിലയാര അവ്വുള്ള
ബൊധിപ്പിക്കുന്ന അഫീൽ ഹരജി. എന്റെ കാരണവര സ
മ്പാദിച്ച ഏറിയ കാലമായി ഞങ്ങളെ കൈവശം നടന്ന വരു
ന്ന പറയന്റെ കുനിപറമ്പിൽ പ്രതി കുഞ്ഞമ്പി എന്ന സ്ത്രീ മു
തലായ്വര ബലമായി തൎക്കം ചെയ്കയും മറ്റും ചെയ്ത സങ്ങതിയാ
ൽ ഞാൻ ബൊധിപ്പിച്ച അന്ന്യായം കൊട്ടയം താലൂക്ക ഹെ
ഡ പൊലീസാപ്സര വിസ്തരിച്ച ൫൩ ആഗസ്ത ൩൧൹ കല്പിച്ച
അക്ടമ്പ്ര ൧൭൹ ഞാൻ അറിഞ്ഞ0 പകൎപ്പ വാങ്ങിയ്തായ തീൎപ്പ
എനിക്ക സങ്കടമാകകൊണ്ട അത മാറ്റുവാനുള്ള ന്യായത്തൊടു
കൂടി ൟ അഫീൽ ബൊധിപ്പിക്കുന്നു. ൧ മെപ്പടി പറമ്പ കൎയ്യാട്ട
പാലൊളി എടം വക ജന്മവും— അതിന്മെൽ എന്റെ കാരണവ
ര മരിച്ചപൊയ മുസലിയാര കുഞ്ഞന്മത എന്നവൎക്ക കാണം കൂ
ഴിക്കാണ അവകാശവും ആകുന്നു. ൨– മെപ്പടി പറമ്പ മുസലി
യാര കുഞ്ഞന്മത എന്നവരുടെ മക്കളായ കുഞ്ഞിതറുവയി മുതലാ
യ്വരും അനന്തിരവന്മാരായ ഞാൻ മുതലായ്വരും തന്മിൽ ഭാഗം
ചെയ്തതിൽ തറവാട്ട ഓഹരിക്ക തിരിച്ച വെച്ച കരാഠ എഴുതിയ്തി
ൽപ്പെട്ടതും എന്റെ കൈവശം നികുതി കൊടുത്ത അനുഭവിച്ച
വരുന്നതും ആകുന്നു എന്ന എന്റെ ഭാഗം ഉണ്ടായെട
ത്തൊളം ഉള്ള വിസ്താരത്താലും ദസ്താപെജകളാലും തെളിവായ
പ്രകാരം ഹെഡ പൊലീസാപ്സൎക്ക ബൊദ്ധ്യം വന്നിരിക്കുന്നു
എന്ന തീൎപ്പകൊണ്ട കാണുന്നു— നടപ്പ സംഗതി സീവിൽ വ്യവ
ഹാരത്താൽ വസ്തുകൈവശമുണ്ടായിരുന്ന ഞാൻ നിവൃത്തി വരു
ത്തെണമെന്ന കല്പിച്ചത സങ്കടമായി വന്നിരിക്കുന്നു. ൩– ആദ്യം അന്ന്യായത്തിലെ പ്രതികൾ പറമ്പിൽ തൎക്കം ചെയ്വാനുള്ള ഹെ
തു കൎയ്യാട അംശം അധികാരിയായിരുന്ന കുഞ്ഞുണ്ണി എന്ന പെ
രായ വലിയ നമ്പ്യാർക്ക എന്റെ മെൽ മത്സരം ഉണ്ടായിരുന്നതി
നാലും ൟ പറമ്പ നമ്പ്യാര കൈവശമാക്കാൻ വെണ്ടിയും എ
ന്റെ ജെഷ്ഠൻ മരിച്ച കുഞ്ഞിതറുവയി ൨–ാം പ്രതിക്ക ഉണ്ടറുതി
കൊടുത്ത പ്രകാരവും— ആ പ്രതിയും മെപ്പടി നമ്പ്യാരുമായി ആ
ഉണ്ടറുതി ആധാരത്താൽ നെരിട്ട പ്രകാരവും മുൻ ൹ വെച്ചക്രി
ത്രിമാധാരം ഉണ്ടാക്കി ൟ തൎക്കത്തിന്ന എട വരുത്തിയ്താകുന്നു.
൪– മരിച്ച ജെഷ്ഠൻ കുഞ്ഞിതറുവയിക്ക ൟ പറമ്പിൽ അവകാ
ശം ഇല്ലെന്ന ആദ്യത്തിൽ ഞാൻ ഫയലാക്കി പകൎപ്പ കൊടുത്ത
കരാറകൊണ്ടു തെളിയുന്നത കൂടാതെ ൟ പറമ്പ കുഞ്ഞിതറുവ
യിയുടെ കൈവശം നടപ്പില്ലയായിരുന്നു എന്നും എന്റെ കൈ
വശമായിരുന്നു നടപ്പ എന്നും ജായണ്ട മജിസ്ത്രെട്ട സായ്പവർ
കളുടെ മുമ്പാകെ മെപ്പടി കുഞ്ഞുണ്ണി എന്ന പെരായ വലിയ ന
മ്പ്യാര ൟ പറമ്പിലും വെറെ എന്റെ കൈവശമുള്ള പറമ്പുകളി [ 196 ] ലും നിന്ന ബലമായി ചരക്കുകൾ പറിച്ച സംഗതിക്ക ഉണ്ടായ
പൊലീസ്സ വിസ്താരത്തിൽ കല്പിച്ച തീൎപ്പകൊണ്ടും തെളിയും. ൫–
®മെൽ പ്രകാരം തീൎപ്പുണ്ടായ്തിന്റെ ശെഷം മെപ്പടി നമ്പ്യാരുടെ
മത്സരത്താൽ മെപ്പടി കരാറിൽ ഉൾപ്പെട്ടതായ നെല്ലാച്ചെരിതാഴ
൩൪൫ നെല്ല വാരത്തിന്റെ നിലത്തിന്മെൽ ൨ാം പ്രതി പെരിൽ
ക്രിത്രിമമായി ഒരു ഉണ്ടറുതി ആധാരം ഉണ്ടാക്കി പൊലീസ്സായി
അന്ന്യായപ്പെടീച്ചതിൽ ആ ഉണ്ടഠതി ആധാരം നമ്പ്യാരുടെ സ
ഹായത്താൽ ക്രിത്രിമമായി ഉണ്ടാക്കിയ്താണെന്നും ആ നിലം ഞാ
ൻ നടപ്പാനായിയും കൊട്ടയം താലൂക്ക കച്ചെരിയിൽനിന്ന തീ
ൎപ്പുണ്ടായി ഇന്നും ഞാൻ നടന്നവരുന്നു. ൬– ൟ പറമ്പിന്റെ
യും മെപ്പടി നിലത്തിന്റെയും നികുതി എടം വക പെരിൽ ഞാ
ൻ അടച്ചവരുന്നതിൽനിന്ന എന്റെ യാതൊരു സമ്മതം കൂടാ
തെ അധികാരിയായ നമ്പ്യാര ൪–ൽ ചിൽവാനം ഉറുപ്പിക ൨ാം
പ്രതിയൊട നികുതി പറ്റുകയും ആയവസ്ഥ ഞാൻ അറിഞ്ഞ
ആ ഉടനെ തന്നെ ൟ ചതിപ്രവൃത്തികൾക്ക കൊട്ടയം താലൂ
ക്ക കച്ചെരിയിൽ വിവരമായി ഹരജി ബൊധിപ്പിച്ചിരിക്കുന്നു.
ൟ പറമ്പിന്ന ൨ൽ ചിൽവാനം ഉറുപ്പിക മാത്രമെ നികുതി ഉ
ള്ളു നാലിൽ ചിൽവാനം ഉറുപ്പിക ൨൫ മുതൽക്ക ൨ാം പ്രതി
യൊട അധികാരി നമ്പ്യാര വാങ്ങിവരുന്നു. അങ്ങിനെ അധി
കം നികുതി വാങ്ങിവരുന്ന അവസ്ഥകൊണ്ട ൟ നികുതി പറ
മ്പിന്റെതാണെന്ന എങ്ങിനെ നിശ്ചയപ്പെടുത്താം ൟ അവ
സ്ഥ കൊണ്ട കൌശലമായി നികുതി പറ്റിയ്താണെന്ന പ്രത്യ
ക്ഷപ്പെടും. ൭– താലൂക്ക തീൎപ്പിൽ പറയും പ്രകാരം ജെഷ്ഠൻ കു
ഞ്ഞി തറുവയി കൊടുത്ത ഉണ്ടറതി പ്രകാരം പറമ്പ കൈവശം
വന്നതാണെന്ന അവര സത്യം ചെയ്യാതെ കൌശലമായി ന
ടപ്പിന്മെൽ സത്യം ചെയ്യാമെന്ന പറഞ്ഞതകൊണ്ട തന്നെ ആ
ഉണ്ടറതി ആധാരം മുതലായ്ത ക്രിത്രിമമാണെന്നും അത പ്രകാ
രം സത്യം ചെയ്യാതെ ഇരുന്നാൽ എന്റെ സങ്കടം തീരുന്നത
ല്ലെന്നും ബൊധിക്കും വഞ്ചനയായും ചതിയായും ആധാരങ്ങ
ൾ ഉണ്ടാക്കുന്നതിന്ന അമൎച്ച വരുത്തെണ്ടുന്ന ഹെഡപൊലീ
സാപ്സൎക്ക അപ്രകാരം ഉണ്ടായ്താകുന്നു ൨ാം പ്രതി വക ആധാര
ങ്ങളും ൟ കായ്യത്തിന്റെ തൎക്കവും എന്ന വെണ്ടുംവണ്ണമായി
ബൊധിച്ചപ്രകാരം തീൎപ്പിൽ സ്ഥാപിച്ചിരിക്കുമ്പൊൾ മെൽപ്ര
കാരമുള്ള പ്രവൃത്തികൾ വൎദ്ധാനവരാതെ ഇരിപ്പാനായി ഒരു
അമൎച്ച കൊടുക്കാതെ അല്പമായ ൟ ഒരു പറമ്പിന്ന വെണ്ടി
ഞാൻ ഒരു അദാലത്ത അന്ന്യായം ചെയ്ത അദ്ധ്വാനിച്ച നിവൃ
ത്തി വരുത്തെണമെന്ന കല്പിച്ചത സങ്കടമാകുന്നു. അതകൊണ്ട
ആദ്യ വിസ്താരങ്ങളും മെപ്പടി പറമ്പിനെ കുറിച്ചും മറ്റും നടന്നീ
ട്ടുള്ളതായി ൟ ഹരജിയിൽ പറയുംപ്രകാരമുള്ള എല്ലാ റിക്കാട്ടകളും [ 197 ] വരുത്തി നൊക്കി ഹെഡപൊലീസാപ്സരുടെ തീൎപ്പിൽ പറമ്പും
കുടിയും ൨–ാം പ്രതിയുടെ കൈവശം നടപ്പാനും ഞാൻ സീവി
ൽ വ്യവഹാരം ചെയ്തകൊള്ളെണമെന്നും കല്പിച്ചീട്ടുള്ള ഭാഗം ദു
ൎബ്ബലമാക്കി കീഴുക്കടപ്രകാരം മെപ്പടി പറമ്പും കുടിയും എന്റെ
കൈവശം നടപ്പാൻ കല്പന ഉണ്ടാകെണ്ടതിന്ന അപെക്ഷിക്കു
ന്നു— ദിവസെനാൽ താലൂക്കിൽ ഹാജരുള്ള എന്നെ തീൎപ്പിന്റെ
വിവരം അറിയിക്കാതെ ൟ ആക്ടമ്പ്രമാസം ൧൭൹ മാത്രം എ
നിക്ക തീൎപ്പിന്റെ പകൎപ്പ കിട്ടിയ്തിനാൽ അവധിക്ക അഫീൽ
ബൊധിപ്പിക്കാൻ സങ്ങതി വരാത്തതാകുന്നു— എന്ന ൧൦൨൯ തു
ലാം ൫൹
൧൮൫൪ാമത മെയിമാസം ൨൨൹ ചെറനാട താലൂക്ക ഹെഡ
പൊലീസാപ്സര കല്പിച്ച തീൎപ്പ.
അന്ന്യായം അബ്ദുള്ള കുട്ടി
പ്രതി മുയ്തിൻമുതൽ ൩–ാൾ
൧൦൨൯ാമത മീനമാസം ൫൹ക്ക ൫൪ മാൎച്ചി ൨൬൹ പകൽ
വാളക്കുളം അംശം ദെശത്ത അന്ന്യായക്കാരൻ ൧ാംപ്രതിയുടെ
പെങ്ങളായ കതിയുന്മക്ക ഉണ്ടായിരുന്ന ജന്മവകാശം— ൫൦ പണം
കൊടുത്ത ൧൦൨൯ ധനു ൩൦൹ തിരമുറി വാങ്ങി അടക്കി അനുഭ
വിച്ചവരുന്ന പത്തൂര പറമ്പിൽ കിഴക്കെ ഓഹരി നെർ പകുതി
യിൽ പടിഞ്ഞാറെ മെലെകൂറ പറമ്പിൽ പ്രതിക്കാര ബലമായി
കയറി ചക്ക ഇട്ടകൊണ്ട പൊകയും ആ വിവരം അറിഞ്ഞ ചെ
ന്ന വിരൊധിച്ചാറെ വാക്കെറ്റം പറഞ്ഞ കലശൽക്ക ഭാവിക്ക
യും ചെയ്തപ്രകാരം ൫൪ യെപ്രെൽ ൩൹ അന്ന്യായം ൟ കാ
ൎയ്യത്തിൽ അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും— ൧ാം പ്രതി
യൊടും അന്ന്യായം വക ൧ മുതൽ ൪ വരെയും ൧ാം പ്രതിവക ൧–ം
൨–ം സാക്ഷികളൊടും വിസ്തരിക്കുകയും തറവാട്ട വകയിൽ അ
ന്ന്യായപ്പെട്ട പറമ്പും മറ്റുംകൂടി കതിയുന്മയുടെ ഓഹരിക്കായി തി
രിച്ച കൊടുത്തപ്രകാരം ൧൦൨൭ മീനം ൨൦൹ ൧ാം പ്രതിയും മറ്റും
കൂടി എഴുതി കൊടുത്തതായ ആധാരവും അതിൽ പറയുന്ന വഹ
കൾ തനിക്കുള്ളവകാശം ജന്മവില ൫൦പണം വാങ്ങി തീരത
ന്നിരിക്കുന്നപ്രകാരം ൧൦൨൯ ധനുമാസം ൩൦൹ മെപ്പടി കതിയു
ന്മ അന്ന്യായക്കാരന എഴുതികൊടുത്ത ഒഴിമുറിയും—൧൦൨൩–൧൦൨൯
ൟ രണ്ട കൊല്ലത്തെ നികുതിശീട്ടും— അന്ന്യായക്കാരനും ൮൩
പണത്തിന്റെ പണയാധാരം ൧ാം പ്രതിയും ഹാജരാക്കി കാണി
ച്ചതുകൾ പകൎത്ത വാങി ആയ്തും അന്ന്യായപ്പെട്ട പറമ്പിന്മെ
ൽ തനിക്ക പണയ അവകാശം ഉള്ളപ്രകാരവും മറ്റും ൧ാം പ്ര [ 198 ] തി എപ്രെൽ ൮൹ ഇവിടെയും മെടം ൧൫൹ സന്നിധാനത്തി
ങ്കലും അന്ന്യായപ്പെട്ട പറമ്പ അന്ന്യായക്കാരന വിലതീൎത്ത കൊ
ടുത്ത വിവരം കാണിച്ച കതിയുന്മ വക്കീൽ മുഖാന്തരം എപ്രെ
ൽ ൧൪൹ം ബൊധിപ്പിച്ച ഹരജികളും ൫൪ൽ ഫയൽ ൮൮–ാം
നമ്പ്രായി കലശൽക്ക ഭാവിക്കയും മറ്റും ചെയ്തപ്രകാരം ൟ ന
മ്പ്രിൽ ൨ാം സാക്ഷി മുയ്തുട്ടിഹാജി ൧ാം പ്രതി മുയ്തിൻ മുതൽ ൩–ാ
ളുടെമെൽ ബൊധിപ്പിച്ച കാൎയ്യം അന്ന്യെഷിപ്പാൻ സബാപ്സൎക്ക
കൊടുത്ത കല്പനപ്രകാരം അന്ന്യെഷണം ചെയ്ത ബൊധിപ്പി
ച്ച റിഫൊട്ടിൽ അന്ന്യായപ്പെട്ട പറമ്പ നടപ്പാവസ്ഥയെ കുറിച്ചും
പറഞ്ഞീട്ടുണ്ടാകയാൽ ആ റിഫൊട്ടും ൟ വിസ്താരത്തിൽ ചെൎക്കു
കയും ചെയ്തു— പത്തൂര എന്ന പറമ്പ നാല ഓഹരിയാണെന്നും
അതിൽ തന്റെ പെങ്ങളായ കതിയുന്മക്ക തറവാട്ട അവകാശം വ
കക്ക പിരിഞ്ഞ കിട്ടിയ്തായ അന്ന്യായപ്പെട്ട ഒരൊഹരി പറമ്പ ആ
ഉന്മയൊട ൧൦൨൦ൽ ൮൩ പണം കൊടുത്ത താൻ പണയം എ
ഴുതി വാങ്ങി അതമുതൽക്ക ആ ഒരൊഹരി പറമ്പ അടക്കി സൎക്കാ
ര നികുതി കൊടുത്ത വരുന്നത താൻ ആകുന്നു എന്നും അതിന്മെ
ൽ അന്ന്യായക്കാരന ഒരു അവകാശവും അവൻ അടക്കി വന്നി
ട്ടും ഇല്ലെന്നും ശെഷം മൂന്നൊഹരി പറമ്പ അതിന്റെ അവകാ
ശികളൊട അന്ന്യായക്കാരൻ വിലതീൎത്ത വാങ്ങി അവൻ അട
ക്കിവരുന്നു എന്നും പണയാധാരം ഉണ്ടെന്നും മറ്റും ൧ാം പ്രതി
യും പത്തൂരപറമ്പ നാലൊഹരിയാകുന്നതിൽ ൩ ഒഹരിയും അതി
ന്റെ അവകാശികളൊട മുമ്പെ തന്നെ അന്ന്യായക്കാരൻ വില
തീൎത്ത വാങ്ങി അടക്കി വരുന്നത കൂടാതെ അന്ന്യായപ്പെട്ട ഒരൊ
ഹരി സ്ഥലം കതിയുന്മയൊട്ട ൧൦൨൯ മത ധനുമാസം ൩൦൹ആ
ഉന്മക്ക ഉണ്ടായിരുന്ന ജന്മവകാശം ൫൦ പണം കൊടുത്ത അന്ന്യാ
യക്കാരൻ തീൎത്ത വാങ്ങി അത മുതൽക്ക ആ സ്ഥലവും അന്ന്യാ
യക്കാരൻ ആകുന്നു അടക്കി വരുന്നത എന്നും ആ ഉന്മക്ക തറ
വാട്ടവകാശം പിരിഞ്ഞ കിട്ടിയ്തായിരുന്നു എന്നും ആ ഒരൊഹരി
സ്ഥലം അന്ന്യായക്കാരൻ വാങ്ങുന്നവരെ കതിയുന്മ ആയിരു
ന്നു അടക്കി വന്നിരുന്നത എന്നും ൧ാം പ്രതിക്ക ആ പറമ്പിന്മെ
ൽ ഒര അവകാശവും ഒരിക്കലും അടക്കി വന്നിട്ടും ഇല്ലെന്നും മ
റ്റും അന്ന്യായം വക ൧ മുതൽ ൪ വരെ സാക്ഷികളും അതിലെ
ക്ക ഏകദെശം അനുകൂലമായി തന്നെ ൧ാം പ്രതി വക ൧ാം സാ
ക്ഷിയും താൻ പറമ്പും പറമ്പ നടപ്പവസ്ഥയും ഒന്നും തന്നെ അ
റിക ഇല്ലെന്ന ൨ാം സാക്ഷിയും ബൊധിപ്പിച്ചിരിക്കുന്നു. സബാ
പ്സര ബൊധിപ്പിച്ചതിൽ പത്തൂര എന്ന പറമ്പ കൊണ്ടും അതി
ന്റെ അവകാശികളായ കതിയുന്മ മുതൽ നാലാൾക്ക കൂടി നാല
ഒഹരിയായി പകുതി ചെയ്ത അവര നടന്നവരുമ്പൊൾ മെൽപ
റഞ്ഞ നാല അവകാശികളും അവരുടെ ദ്രവ്യം അന്ന്യായക്കാര [ 199 ] നൊട വാങ്ങി പറമ്പ മുഴുവനും അന്ന്യായക്കാരന തീൎത്ത കൊടു
ത്ത അന്ന്യായക്കാരൻ നടന്ന വരുമ്പൊൾ ൧ാം നമ്പ്ര അവകാ
ശി കതിയുന്മയുടെ ഓഹരി പറമ്പ ആങ്ങളയായ തനിക്ക വെ
ണമെന്ന ൧ാം പ്രതി പറഞ്ഞവന്ന പ്രകാരവും അവര തമ്മിൽ
ചില സംഗതി വശാൽ രസമില്ലാതെ വന്നതകൊണ്ട കതിയു
ന്മ പറമ്പ ൧ാം പ്രതിക്ക കൊടുത്തീട്ടില്ലെന്നും മറ്റും ബൊധിപ്പി
ച്ചും കണ്ടിരിക്കുന്നു— ൟ കാൎയ്യത്തിന്റെ സകല ദസ്താപെജക
ളും നൊക്കുകയും അന്ന്യെഷിക്കുകയും ചെയ്തതിൽ അന്ന്യായ
പ്പെട്ട പറമ്പ ൧൦൧൭ മീനത്തിൽ ൧ാം പ്രതിയുടെ പെങ്ങളായ മെ
ൽ പറഞ്ഞ കതിയുന്മ എന്ന സ്ത്രീക്ക തറവാട്ട അവകാശത്തിന്ന
൧ാം പ്രതിയും മറ്റും കൂടി ആധാര രൂപെണ തിരിച്ച കൊടുത്ത
ആ ഉന്മ അടക്കി അനുഭവിച്ച വന്നിരുന്ന പ്രകാരവും ൧൦൨൯
ധനുമാസത്തിൽ ആ ഉന്മയുടെ അവകാശം അന്ന്യായക്കാരനൊ
ട വാങ്ങി പറമ്പ അന്ന്യായക്കാരന തീൎത്ത കൊടുത്ത പ്രകാരവും
അത മുതൽക്ക അന്ന്യായക്കാരൻ ആകുന്നു പറമ്പ അടക്കി വരു
ന്നത എന്നും ആ ഭാഗം വിസ്തരിച്ച സാക്ഷികളാലും സബാപ്സ
രുടെ റഫൊടത്തിനാലും മെപ്പടി കതിയുന്മ വക്കീൽ മുഖാന്തരം
ബൊധിപ്പിച്ച ഹരജിയിലെ സമ്മതം കൊണ്ടും തെളിവായി കാ
ണുന്നത കൂടാതെ അന്ന്യായപ്പെട്ട ഒരൊഹരി പറമ്പ മെപ്പടി ക
തിയുന്മക്ക തറവാട്ട അവകാശത്തിന്ന തിരിച്ച കൊടുത്തതാകുന്നു
എന്ന ൧ാം പ്രതി തന്നെ സമ്മതിച്ചും പ്രതിഭാഗം വിസ്തരിച്ച
൧ാം സാക്ഷിയുടെ വാക്കും അന്ന്യായഭാഗത്തെ തെളിവിലെക്കഉ
പയൊഗമായിട്ടും അന്ന്യായക്കാരന്റെ വാദത്തിലെക്ക ശെരിയാ
യ ആധാരങ്ങൾ കാണിച്ചും കണ്ടിരിക്കുന്നു— ൧ാം പ്രതിഭാഗം
വിസ്തരിച്ച സാക്ഷികളുടെ വാക്ക കൊണ്ട അവന്റെ വാദത്തി
ലെക്ക ഒര ഗുണസിദ്ധിയും ഉള്ളതായി കാണുന്നില്ലെന്ന മാത്രമല്ല
൧൦൨൦ൽ മെപ്പടി കതിയുന്മ എഴുതി കൊടുത്തതായി ൧ാം പ്രതികാ
ണിക്കുന്ന പണയാധാരത്തിലെ ദ്രവ്യം ആ ഉന്മയുടെ കെട്ടിയവ
നായിരുന്ന മന്മു എന്നവൻ മരിച്ച ചാവ പുല അടിയന്തിരത്തി
ന്നും മറ്റുംവെണ്ടി വാങ്ങിയ്തായി ആധാരത്തിൻ വിവരം കാണി
ച്ച എഴുതിയും ആ മന്മു എന്നവൻമരിച്ചിട്ട ഇപ്പൊഴക്കെ ൨൫®ൽ പു
റം കൊല്ലമായിരിക്കുന്നു— എന്നും ആധാരത്തിലെ ൧ാം സാക്ഷി
യുംആധാരം ഉണ്ടായ ൧൦൨൦മത കൊല്ലത്തിന്ന മുമ്പെ മരിച്ച പൊ
യിട്ടുള്ള പ്രകാരവും കാണുന്നത കൂടാതെ ആധാരം മെപ്പടി കതി
യുന്മ സമ്മതിക്കുന്നതും ഇല്ലാ. മെൽ കാണിച്ച എല്ലാ സംഗതി
കളാലും അന്ന്യെഷണം കൊണ്ടും അന്ന്യായപ്പെട്ട പറമ്പ നട
പ്പ കാൎയ്യത്തിൽ തെളിവ അന്ന്യായ ഭാഗമായും ൧ാം പ്രതിഭാഗം
യാതൊരു തെളിവും ഇല്ലാതെയും അവൻ കാണിക്കുന്ന ആധാരം
വിശ്വസിപ്പാൻ പൊരാ എന്നും പൊലീസ്സായി പ്രതികളെ ശി [ 200 ] ക്ഷയിൽ ഉൾപ്പെടുത്താൻ തക്ക സംഗതികൾ ഒന്നും ഉണ്ടായിട്ടി
ല്ലെന്നും കണ്ടിരിക്കകൊണ്ട പിടിച്ച ൧ാം പ്രതിയെ വിട്ടയപ്പാ
നും ശെഷം പ്രതികളെ പിടിപ്പാൻ ആവശ്യമില്ലെന്നും പറമ്പ
തെളിവ പ്രകാരം അന്ന്യായക്കാരൻ നടക്കുന്നതിന്മെൽ പ്രതിക
ൾ ചെന്ന യാതൊരു തകരാറും തെൎച്ചയും ചെയ്ത പൊകരുതെ
ന്നും ൧ാം പ്രതി വിചാരിക്കുന്നവകാശം സീവിൽ വ്യവഹാര
ത്താൽ നിവൃത്തി വരുത്തി കൊള്ളെണ്ടതല്ലാതെ പൊലീസ്സിൽനി
ന്ന ആ ഭാഗം ഗുണമായി ഒരു കല്പന കൊടുപ്പാൻ സംഗതിക
ണ്ടിട്ടില്ലെന്നും കല്പിച്ച അന്ന്യായം നീക്കി,
അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.
ചെറനാട താലൂക്ക വാളക്കുളം അംശത്തിൽ മുയ്തിൻ ബൊ
ധിപ്പിക്കുന്ന അഫീൽ സംകടം ഹരജി. പടിഞ്ഞാറെ മെലെ കൂറ
പറമ്പിന്റെ കാൎയ്യത്തിൽ ചെറനാട ഹെഡപൊലീസാപ്സര മെ
യി ൨൨൹ കല്പിച്ച തീൎപ്പ മാറ്റി കിട്ടെണ്ടതിന്ന താഴെ കാണി
ക്കുന്ന സംഗതികളാൽ ദൃഷ്ടാന്തമാകും വാദിക്കുന്ന പഠമ്പ ൧൦൨൯
ധനുമാസം ൩൦൹ അഫീൽ പ്രതി അബ്ദുള്ള കുട്ടി എന്റെ പെ
ങ്ങളൊട തീര വാങ്ങുകയും മീനം ൫൹ ഞാൻ മുതലായ്വര കയ്യെ
റ്റം ചെയ്കയും ചെയ്ത പ്രകാരം അന്ന്യായവും ഹെഡപൊലീ
സാപ്സരുടെ വിസ്താരങ്ങൾ നടപ്പിനെ കുറിച്ചും ആ ഭാഗം അ
ബ്ദുള്ള കുട്ടിക്ക തീൎപ്പ കല്പിച്ചും കാണുന്ന—അന്ന്യന്റെ മുതൽ എ
ളുപ്പത്തിൽ കൈവശം വരുത്തുവാനായി വൃഥാവിൽ പൊലീസ്സ
കാണിച്ച ഹരജി കൊടുക്കയും പരപ്പായ വിസ്താരങ്ങൾ ചെയ്ത
മനപൂൎവ്വമായി പക്ഷമായ തീപ്പുകൾ കല്പിക്കയും ചെയ്യുന്ന നടപ്പ
ൟ ദിക്കിൽ അധികമുള്ളതും നെരിനെ വിട്ട അതുപൊലെ ഇ
തും കല്പിച്ചതല്ലാതെ ഒട്ടും നെരല്ലന്ന താഴെ പറയുന്ന സംഗതി
കളാൽ ദൃഷ്ടാന്തമാകും— ൟ വാദിക്കുന്ന പറമ്പിന്റെ നികുതി
൧൦൨൦ മുതൽ ൨൮ വരെ ഞാൻ കൊടുത്ത രെശീതി വാങ്ങുകയും
ഞാൻ നടക്കുകയും ചെയ്ത വരുന്നത ഒൎക്കാതെ അധികാരിയെ
കൈവശമാക്കി ൟ കൊല്ലത്തെ നികുതി അബ്ദുള്ള കൂട്ടി കൊടു
ത്തതല്ലാതെ ൟ വാദിക്കുന്ന പറമ്പ അവന്റെ കൈവശവും
നടപ്പും അല്ലാ ൟ കാൎയ്യത്തിൽ ൨ാം സാക്ഷിയായ മുയ്തിൻ കു
ട്ടി ഹാജി എന്റെയും മറ്റും മെൽ അന്ന്യായം ബൊധിപ്പിക്ക
യും അത അന്ന്യെഷണത്തിന്ന സബാപ്സര വരികയും ആ അ
ന്ന്യെഷണത്തിലും അബ്ദുള്ള കുട്ടി നടപ്പാണെന്ന കണ്ടിരിക്കു
ന്ന പ്രകാരം തീൎപ്പിൽ കാണുന്നു— രണ്ടാം സാക്ഷിയായ മുയ്തിൻ
കുട്ടി ഹാജി അബ്ദുള്ള കുട്ടിക്ക ഗുണം വരുവാൻ ഒരിമ്പടുകയും
അവൻ സാക്ഷിയും നെരകെടായി എന്റെ മെൽ അന്ന്യായ [ 201 ] പ്പെടുകയും ചെയ്തത തന്നെ ൟ പറമ്പ അബ്ദുള്ള കട്ടിയുടെ ന
ടപ്പ എന്ന ആക്കാനാകുന്നു എന്ന എല്ലാ സങ്ങതികളാലും സ
ന്നിധാനത്തിങ്കൽ അറിയാവുന്നതും ൟ സാക്ഷിക്കാര തന്നെ
കക്ഷിയായി ഭവിച്ചിരിക്കുന്ന ഭാഗം വിചാരിക്കുമ്പൊൾ എന്റെ
നെരെയുള്ള ശത്രുവിന്റെ ഘനം അറിയാവുന്നതുമാകുന്നു— എ
ന്റെ പെങ്ങൾ ഇനിക്ക എഴുതി തന്ന ആധാരം ശെരിയല്ലാത്ത
പ്രകാരം ആക്കി കാണുന്നു ചാവ അടിയന്തരത്തിലെക്ക വെ
ണ്ടി ശിലവഴിച്ച മുതൽ കുറെ കാലം കഴിഞ്ഞാൽ കണക്ക പറ
ഞ്ഞ കൂടാമെന്നുണ്ടൊ എന്റെ അളിയൻ മന്മു മരിച്ചിട്ട ൨൫ൽ
പുറം കൊല്ലമായീട്ടുണ്ടെങ്കിലും ൧൦൨൦ൽ എന്റെ പെങ്ങളുമായി
കൈകാൎയ്യം പറഞ്ഞും ഏതാനും ദ്രവ്യം ആ സമയം കൊടുത്തും
ആധാരം എഴുതി വാങ്ങിയ്തും നെര പൊലെ ആധാരത്തിൽ കാ
ണിപ്പാൻ സംഗതി വന്നതുമാകുന്നു. ൟ എല്ലാവസ്ഥകളും വി
ചാരിച്ചും വിസ്താരം വരുത്തിയും താലൂക്ക തീൎപ്പിൽ പറഞ്ഞിട്ടു
ള്ളത ഒക്കെയും അബ്ദുള്ള കുട്ടി ഭാഗമായീട്ട കാണുന്നത മനപൂൎവ്വ
മായി ചെയ്ത പക്ഷമാകുന്നു എന്ന എന്റെ ആധാരംകൊണ്ടും
നികുതി ശീട്ടുകളാലും ഹെഡപൊലീസാപ്സരുടെ പരപ്പായ തീൎപ്പാ
ലും ദൃഷ്ടാന്തം വരുന്നതുമാകുന്നു— അതുകൊണ്ട ൟ കാൎയ്യത്തി
ൽ സത്യം ചെയ്വാനും കെൾപ്പാനും ഇനിക്ക മനസ്സാകകൊണ്ട
ആ ഭാഗം ഓൎത്തും നെരറിഞ്ഞും താലൂക്ക തീൎപ്പ മാറ്റി തരുവാ
നപെക്ഷിക്കുന്നു— ൟ അഫീൽ അവധി കഴിഞ്ഞ ഒരു ദിവ
സം അധികമായ്ത തുക്കിടി കച്ചെരി മലപ്രത്ത ഇല്ലാത്തത കൊ
ണ്ടും വയസ്സനായ ഞാൻ നടന്ന അദ്ധ്വാനിപ്പാൻ ശെഷി
പൊരായ്കകൊണ്ടുമാകുന്നു— എന്ന ൧൦൨൯ാത മിഥുനമാസം ൯൹
വള്ളുവനാട താലൂക്ക ഹെഡപൊലീസാപ്സര കൊല്ലം ൧൮൫൪
എപ്രെൽ മാസം ൧൮൹ കല്പിച്ച യാദാസ്ത—
അന്ന്യായം മൊയ്തിൻ
പ്രതി ഉണ്ണിയൻ
കൊടുര അംശം ദെശത്ത മരിച്ചപൊയ കൊങ്കയത്ത കുഞ്ഞു
ണ്ണിയനൊട ചമയ പാട്ടത്തിന്ന വാങ്ങി ചമയങ്ങൾ വെച്ചുണ്ടാ
ക്കി നടന്നവരുന്ന കൊഴിഞ്ഞി പറമ്പ പ്രതിക്കാരനുള്ളതാണെ
ന്നും ചമയങ്ങൾ തീൎത്തിരിക്കുന്നു എന്നും പറമ്പത്ത നിന്നു ഒഴി
ഞ്ഞപൊകെണമെന്നും പറഞ്ഞ തെൎച്ചക്ക ചെല്ലുന്നതിനാൽ സ
ങ്കടമെന്ന അന്ന്യായം ൟ കാൎയ്യത്തിന്ന അന്ന്യായക്കാരൻ വി
പ്രവരി ൧൩൹ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച
ഹരജിയും ആ സംഗതിക്ക കൊടുര അംശം അധികാരിക്ക കല്പ [ 202 ] നയച്ചതിന്ന ബൊധിപ്പിച്ച റിപ്പൊട്ടും വിസ്തരിച്ച ക്രമപ്രകാ
രം നടപ്പാനായി മാൎച്ചി ൬൹ത്തെ ൫൭–ാം നമ്പ്ര കല്പനയൊടു
കൂടി അയച്ച എത്തുകയും അന്ന്യായം പ്രതികളെയും രണ്ട ഭാഗം
സാക്ഷികളെയും ഹാജരാക്കി വിസ്തരിക്കയും പ്രതിക്കാരന്റെ മ
കൾ തായുന്മക്ക മരിച്ചപൊയ കുഞ്ഞുണ്ണിയന്റെ മുതൽ ഭാഗം
ചെയ്യുമ്പൊൾ അവകാശം വഹക്ക പിരിഞ്ഞ കിട്ടിട്ടുള്ളതാണെ
ന്ന പറഞ്ഞ കാണിച്ചവരിയുടെയും ജന്മിയൊട കാണം ചാൎത്തി
വാങ്ങീട്ടുള്ള ആധാരത്തിന്റെയും പകൎപ്പകളും പ്രതിക്കാരൻ അ
സിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ചവന്നഹരജിയും ൟ വി
സ്താരത്തിൽ ചെൎക്കയും ൟ വാദിക്കുന്ന പറമ്പത്ത ഞാൻ തന്നെ
പൊയി അന്ന്യെഷണങ്ങൾ ചെയ്കയും ചെയ്തിരിക്കുന്നു. വാദിക്കു
ന്ന പറമ്പ ഊഴപറമ്പായി കിടക്കുമ്പൊൾ മരിച്ചപൊയ കുഞ്ഞു
ണ്ണിയനൊട ചമയ പാട്ടത്തിന്ന എഴുതിവാങ്ങി ആ പറമ്പിൽ
ചെറുതായി ഒരു പുരയും കയറ്റി കിണറും കുഴിപ്പിച്ച തെങ്ങ കവു
ങ്ങ പുലാവ ഈൎമ്പന ബുന്ന കൊടി വാഴ ൟവക ചമയങ്ങൾ
ഉണ്ടാക്കി താൻ നടന്നവരുന്നതാണെന്നും കുഞ്ഞുണ്ണിയന്റെ മു
തൽ ഓഹരി ചെയ്യുമ്പൊൾ പ്രതിക്കാരന്റെ കടത്തിന്ന ൟ പറമ്പു
വെച്ച പ്രകാരം കെട്ടിരിക്കുന്നുഎന്നും തന്റെ ചമയങ്ങൾ തീൎത്ത
തന്നിട്ടില്ലെന്നും ൟ വിസ്താരത്തിന്നായി താലൂക്കിൽ വന്ന സമ
യം കുഞ്ഞന്മത മുതലായ്വര കുടിയിൽ കടന്ന കുഞ്ഞുണ്ണിയൻ എ
ഴുതികൊടുത്ത ചമയ പാട്ടാധാരം എടുത്ത കൊണ്ടപൊയിരിക്കു
ന്നു എന്നും അന്ന്യായക്കാരനും തന്റെ മകളെ കെട്ടിയിരുന്ന മ
രിച്ചപൊയ കുഞ്ഞുണ്ണിയന്റെ മുതൽ അവകാശം പിരിക്കുമ്പൊ
ൾ മക്കൾക്കുള്ള കാമ്പലവകാശംവഹക്കും മറ്റും തിരിച്ച വെച്ച വ
ഹകളിൽ ൟ പറമ്പ ചമയത്തൊടു കൂടി ൫൦൦ പണത്തിന്ന വില
കെട്ടിതന്ന ൧൦൨൨ മുതൽക്ക തന്റെ കൈവശം നടന്ന അനുഭവ
ങ്ങൾ എടുത്ത വരുന്നതാണെന്നും അന്ന്യായക്കാരനെ പറമ്പ
നൊക്കാൻ വെണ്ടി ആ പറമ്പിലെ പുരയിൽ പാൎപ്പിച്ചീട്ടുള്ളത
ല്ലാതെ അവന യാതൊര അവകാശവും അവൻ ചമയങ്ങൾ ഉ
ണ്ടാക്കുകയും ചെയ്തിട്ടുള്ളതല്ലെന്നും പ്രതിക്കാരനും അന്ന്യായത്തി
ൽ പറയുന്ന പറമ്പ മരിച്ചുപൊയ കുഞ്ഞുണ്ണിയൻ അന്ന്യായ
ക്കാരന ചമയപ്പാട്ടത്തിന്ന കൊടുത്ത അന്ന്യായക്കാരൻ അതിൽ
ഒര പുര കയറ്റുകയും കിണറ കുഴിപ്പിക്കുകയും ചെയ്ത ചമയ
ങ്ങളും ഉണ്ടാക്കി നടന്നവരുന്നതാണെന്നും കുഞ്ഞുണ്ണിയന്റെ
മുതൽ അവകാശം പിരിച്ചപ്പൊൾ പ്രതിക്കാരന്റെ കടത്തിന്ന
വെച്ച സമയം അന്ന്യായക്കാരന്റെ ചമയം പ്രതിക്കാരൻ കൊ
ടുപ്പാൻ വെച്ച പ്രകാരം ചമയം കൊടുത്തീട്ടില്ലെന്നും മറ്റും ൧ാം
സാക്ഷിയും അന്ന്യായക്കാരൻ ചമയപ്പാട്ടത്തിന്ന എഴുതി വാങ്ങി
ചമയങ്ങൾ ഉണ്ടാക്കി നടന്നുവരുന്നതാണെന്നും കുഞ്ഞുണ്ണിയ [ 203 ] ന്റെ മുതൽ അവകാശം പിരിക്കുമ്പൊൾ പ്രതിക്കാരന്റെ മക
ൾക്ക അവകാശം വഹക്ക തിരിച്ച വെച്ചതാണെന്ന പറഞ്ഞീട്ടു
ണ്ടെന്നും മറ്റും ൨–ം ൩–ം സാക്ഷികളും പറമ്പ അന്ന്യായക്കാര
ൻ ചമയപ്പാട്ടത്തിന്ന വാങ്ങി നടന്നവരുന്നതാണെന്ന അന്ന്യാ
യക്കാരൻ പറകയും ൮ കൊല്ലം മുമ്പെ ഒരു കുറി രണ്ടനാല തെ
ങ്ങുംതയ്യ അന്ന്യായക്കാരൻ വെക്കുന്നത കാണുകയും ചെയ്തീട്ടു
ണ്ടെന്നും പ്രതിക്കാരന്റെ മകൾക്ക അവകാശത്തിന്ന കൊടുത്ത
താണെന്ന കെൾക്കയും ചെയ്തപ്രകാരം ൪ാം സാക്ഷിയും അ
ന്ന്യായക്കാരൻ പറമ്പിൽ പാൎത്ത തയ്യുകൾ ഉണ്ടാക്കി നടന്നവ
രുന്നതാണെന്നും ൩ കൊല്ലം മുമ്പെ ഒരു കുറി അന്ന്യായക്കാരൻ
രണ്ട തെങ്ങുംതയ്യ വെക്കുന്നത കണ്ടീട്ടുണ്ടെന്നും പ്രതിക്കാരന്റെ
മകൾക്ക അവകാശം വകക്ക ൟ പറമ്പ വെച്ചതാണെന്നും കു
ഞ്ഞുണ്ണിയൻ മരിച്ചാറെ ചമയപാട്ടത്തിന്ന ആധാരം എഴുതി
കൊടുത്തീട്ടുണ്ടെന്ന ബഹു വാക്കായി കെട്ടിട്ടുണ്ടെന്നും ൫ാം സാ
ക്ഷിയും അന്ന്യായത്തിൽ പറയുന്ന പറമ്പിൽ തയ്യ വെക്കെണ്ട
തിന്നായി മരിച്ചപൊയ കുഞ്ഞുണ്ണിയൻ കല്ല കൊണ്ട അഴുകു
ത്തിച്ച അതിൽ ഒരു പുരയും കയറ്റി കിണറും കുഴിപ്പിച്ച തയ്യു
കൾ വെപ്പിക്കുകയും തയ്യ രക്ഷക്കവെണ്ടി തന്നെ ഏല്പിച്ച ര
ണ്ട കൊല്ലത്തൊളം താൻ നൊക്കിയ്തിന്റെശെഷം തന്റെ നൊ
ക്ക കുറവിനാൽ അന്ന്യായക്കാരനെ നൊക്കാനാക്കി അവൻ പു
രയിൽപാൎത്ത വരുന്നതാണെന്നും അന്ന്യായക്കാരന്റെ സ്വന്തമാ
യി ഏതാനും വെറ്റിലകൊടി ഉള്ളതല്ലാതെ വെറെ ചമയങ്ങൾ
ഒന്നും അവൻ ഉണ്ടാക്കിയ്തല്ലെന്നും കുഞ്ഞുണ്ണിയൻ മരിക്കുന്ന
വരെ അവനും മരിച്ചതിന്റെ ശെഷം പ്രതിക്കാരന്റെ മകൾക്ക
അവകാശം വഹക്കായി പിരിഞ്ഞ കിട്ടി അതിന്റെ ശെഷം
പ്രതിക്കാരനും നടന്നവരുന്നതാണെന്നും മറ്റും പ്രതിവക ൬–ാം
സാക്ഷിയും അതിന്ന അനുസരിച്ച ൭–ം ൮–ം സാക്ഷികളും അ
ന്ന്യായത്തിൽ പറയുന്ന പറമ്പിൽ ചമയങ്ങൾ ഉണ്ടാക്കിയ്ത മ
രിച്ച പൊയ കുഞ്ഞുണ്ണിയനാണെന്നും കുഞ്ഞുണ്ണിയൻ മരിച്ച
പൊയ്തിന്റെ ശെഷം പ്രതിക്കാരന്റെ മകൾക്ക അവകാശം വ
ഹക്ക ചമയത്തൊടുകൂടി ൫൦൦ പണത്തിന്ന തിരിച്ചവെച്ച പ്രതി
കൈവശമായി നടന്നവരുന്നതാണെന്നും അവകാശം പിരി
ക്കുമ്പൊൾ തങ്ങളും ഉണ്ടായിരുന്നു എന്നും അന്ന്യായക്കാരൻ ച
മയം ഉണ്ടാക്കിയ പ്രകാരവും അവന ൟ പറമ്പിന്മെൽ ഒര അ
വകാശവും ഉള്ള പ്രകാരവും അറിഞ്ഞീട്ടില്ലെന്നും കുഞ്ഞുണ്ണിയ
ന്റെ മുതൽ അവകാശം പിരിക്കുമ്പൊൾ സകല മുതലകളുടെയും
കടങ്ങളുടെയും കണക്ക ഉണ്ടാക്കിയിരിക്കകൊണ്ട അന്ന്യായക്കാ
രന ചമയം അവകാശം ഉണ്ടെങ്കിൽ വരികണക്കിൽ ചെൎക്കു
ന്ന മൎയ്യാദയാണെന്നും ചമയം പ്രതിക്കാരൻ അന്ന്യായക്കാരന [ 204 ] കൊടുക്കാമെന്ന പറഞ്ഞുവെക്കുക ഉണ്ടായീട്ടില്ലെന്നും മറ്റും ൯–ം
൧൦–ം സാക്ഷികളും ബൊധിപ്പിച്ചിരിക്കുന്നു. ൟ കാൎയ്യത്തിന്റെ
വിസ്താരത്തിൽ അന്ന്യായക്കാരൻ ചമയ പാട്ടത്തിന്ന വാങ്ങി
നടന്നവരുന്നതാണെന്ന അവൻ വാദിച്ചും അതിന്ന ഏകദെ
ശം അനുകൂലിച്ച അന്ന്യായ ഭാഗം സാക്ഷികൾ പറഞ്ഞും കാ
ണുന്നുണ്ടെങ്കിലും അന്ന്യായ സാക്ഷികൾ പറമ്പിന്റെ സമീ
പസ്ഥന്മാരല്ലാതെ ദുരസ്തന്മാരാണെന്ന കാണുന്നത കൂടാതെ വാ
ദിക്കുന്ന പറമ്പ പ്രതിക്കാരന്റെ കടത്തിന്ന വെച്ചതാണെന്നും
അന്ന്യായക്കാരനും ൧ാം സാക്ഷിയും അവകാശത്തിന്ന വെച്ച
താണെന്ന ശെഷം സാക്ഷികളും വിത്യാസമായി പറഞ്ഞിരിക്കു
ന്നു. അതും കൂടാതെ ൟ പറമ്പ വാങ്ങിയ കൊല്ലം ൪൦ തെങ്ങും
തയ്യും ൨൦ പുലാവുംതയ്യും ൫൦ കവുങ്ങുംതയ്യും ൫൦ ബുന്നുംതയ്യും
അതിന്റെ പിറ്റെ കൊല്ലം ൫൦ തെങ്ങുംതയ്യും ൫൦ ബുന്നുംതയ്യും
൨൦ കവുങ്ങുംതയ്യും ൫ പുലാവും ൧൦ പനയും ഇങ്ങിനെ കൊല്ല
ത്തിൽ കുറെശ്ശയായി വെച്ചുണ്ടാക്കിയ്താണെന്ന അന്ന്യായക്കാര
നും അന്ന്യായക്കാരൻ തയ്യവെക്കുന്നത കണ്ടു എന്ന മുഖ്യമായി
പറഞ്ഞിട്ടുള്ള ൧ാം സാക്ഷി വാക്കാൽ ൧൧൦ തെങ്ങുംതയ്യ ൧ാമത്തെ
കൊല്ലം തന്നെ വെച്ച കണ്ടിരിക്കുന്നു എന്നും പറഞ്ഞ കാണു
ന്നതിനാൽ അന്ന്യായക്കാരൻ തയ്യ വെച്ചു എന്നും ൧ാം സാ
ക്ഷി പറഞ്ഞ പ്രകാരം ഉണ്ടായ്താകുന്നു എന്നും പ്രമാണിപ്പാൻ
പാടില്ലാത്തത കൂടാതെ അവരും അന്ന്യായ ഭാഗ ശെഷം സാക്ഷി
കളും വിസ്താരത്തിൽ പരസ്പരവിരൊധമായി പറഞ്ഞിട്ടുള്ളതിനാ
ൽ വിശ്വാസ യൊഗ്യമായി കാണുനില്ലാ. ൟ പറമ്പിന്റെ ഉടമ
സ്ഥനായിരുന കുഞ്ഞുണ്ണിയൻ ആ പറമ്പിന്ന കല്ല കൊണ്ട
അഴു കുത്തിച്ച അതിൽ ഒരു പുര കയറ്റി കിണറും കുത്തിച്ച ത
യ്യുകൾ വെപ്പിച്ച അവൻ മരിക്കുന്നവരെ അവന്റെ കൈവ
ശവും മരിച്ചതിന്റെ ശെഷം പ്രതിക്കാരന്റെ മകൾക്ക അവകാ
ശം വഹക്ക കിട്ടി അതിന്റെ ശെഷം പ്രതി കൈവശവും ആ
കുന്നു എന്ന പ്രതിസാക്ഷികളാൽ തെളിഞ്ഞ കാണുന്നത കൂടാ
തെ പ്രതിക്കാരൻ കാണിച്ച ലക്ഷ്യത്താലും കണ്ടിരിക്കുന്നു. ഞാ
ൻ ആ സ്ഥലത്ത ചെന്ന അതിലെ വൃക്ഷങ്ങളും അഴു കുത്തിച്ച
തും നൊക്കുകയും സമീപസ്ഥന്മാരിൽ സ്ത്രീപുരുഷന്മാരായി അ
താത കടികളിൽ ഹാജരുണ്ടായിരുന്ന പലരൊടും അന്ന്യെഷി
ക്കുകയും ചെയ്തതിൽ അഴു കുത്തിച്ചതും തെങ്ങ കവുങ്ങ പുലാവ
മുതലായ വൃക്ഷങ്ങൾ വെപ്പിച്ചതും മരിച്ചപൊയ കുഞ്ഞുണ്ണിയ
നാണെന്നും അല്ലാതെ അന്ന്യായക്കാരൻ ചമയ പാട്ടത്തിന്ന
വാങ്ങി ആവക ഉണ്ടാക്കിയ്താണെന്ന ആരും പറഞ്ഞിട്ടില്ലാ ആ
പറമ്പ ആറ പൂട്ടുള്ള കൊൽക്ക കിഴക്ക പടിഞ്ഞാറ ൭൨ കൊലും
തെക്കുവടക്ക ൨൨ കൊലും ഉള്ള ഒരു വലിയ പറമ്പായും അതി [ 205 ] ന്റെ വടക്കും പടിഞ്ഞാറും ഭാഗം ഓരെ ആൾ പുറം എകൎച്ചയാ
യി ഉറുളംകല്ലകൊണ്ട അഴു കുത്തിയും അതിൽ ഒട്ടക്ക ൧൧൭ തെ
ങ്ങും ൧൦൪ കവുങ്ങും— ൩൬ പുലാവും— ൧൫ ൟൎമ്പനയും ൩൪൭ ബു
ന്നുംതയ്യും ഉണ്ടായും തെങ്ങ മൂന്ന തരമായി കാണുന്നതിൽ ഒരു
തരം കൊലക്ക അടുത്തതായും ഏതാനും മരം വെച്ചതായും ഏതാ
നും ആനടിയും കിളിയൊലതരമായീട്ടും അതിൽ വലിയതരം തെ
ങ്ങ ആദ്യത്തിൽ വെപ്പിച്ചപ്പൊൾ പൊയ്ത കഴിച്ച നിന്നിരുന്ന
തും അതിൽപിന്നെ മരം വെച്ച വക കുറെ ഏറെ തെങ്ങുംതയ്യ
കാണുന്നത ൨–ാമത മുഴുവനും തീൎത്ത വെപ്പിച്ചതാണെന്നും ൨–ാ
മത്തെ വെപ്പിൽ പൊയ്തിന്ന പകരം വെച്ച നികത്തിവന്നതി
ൽ ഉള്ളതാണ കിളിയൊല ആനടി തയ്യുകൾ എന്നും അതദുൎല്ലഭ
മായീട്ടും ആണ കണ്ടിരിക്കുന്നത. പറമ്പിലെ ചമയങ്ങൾക്ക ഇ
പ്പൊൾ കാണുന്നവസ്ഥക്ക ഏകദെശം ൧൨൫– ഉറുപ്പിക ചമയ
വിലക്കും ൨൫൦ ഉറുപ്പിക ജന്മവിലക്കും ഉണ്ട ആ പറമ്പത്ത ഹ
രജിക്കാരൻ പാൎക്കുന്നതായ ആശാരി കൊൽക്ക ൯ കൊൽ നീള
ത്തിൽ ൫ കൊൽ വീതിയിൽ ഒരു പടിഞ്ഞാറ്റ പുരയുള്ളത ചുമര
മുഴവനും വെച്ച മുട്ടാതെ മെലെ ഒരു വെപ്പ ചുമര എകരം ഓ
ലകൊണ്ട മറച്ചും ചെത്തിതെപ്പ കൂടി കഴിയാതെയും ആഭാസമാ
യും വെറെ ഒരു മുതൽ ഇല്ലാതെയും താൻ ഇരിക്കുന്ന പുര ത
ന്നെ നന്നാക്കിപ്പാൻ ശക്തി ഇല്ലാതെയും ആയ അന്ന്യായക്കാ
രനാൽ മെൽപ്രകാരം ഉള്ള ൟ പറമ്പിൽ ൧൨൫ ഉറുപ്പികയൊ
ളം കുഴിക്കാണ ചമയം ഉണ്ടാക്കാനും അഴു കുത്തിപ്പാനും പറമ്പി
ന്ന രക്ഷകൾ ചെയ്തവരാനും കഴിയുമെന്ന ഒട്ടും വിശ്വാസമാ
യി പറവാൻ പാടില്ലാ— നന്നെ ചെറുതായ ചില തയ്യുകൾ കാ
ണുന്നതിൽ ഒന്നും അന്ന്യായക്കാരൻ വെച്ചീട്ടില്ലെന്ന പറവാൻ
വയ്യ ഏതാനും കുഴിക്കാണം ഉള്ള പറമ്പിൽ പിന്നെയും കുഴികൂറ
വെക്കെണമെങ്കിൽ അപ്പൊൾ ഹാജരുള്ള കുഴികൂറിന്റെ നിശ്ച
യം വരുത്തി ഉടമസ്ഥനൊട കരാറ വാങ്ങെണ്ടതാണ— അന്ന്യായ
ക്കാരന്റെ ആദ്യത്തെ ഹരജിയിൽ തന്നെ കരാറ ഉണ്ടെന്നും ഇ
ല്ലെന്നും പറഞ്ഞിട്ടില്ലായ്കകൊണ്ട കരാറ ഇല്ലാത്തതിനാൽ പറ
യാത്തതാണെന്ന വിചാരിക്കാം അതിൽ പിന്നെ വിസ്താരത്തി
ന്ന ആരംഭിച്ചപ്പൊൾ ൟ കരാറിന്റെ കാൎയ്യം കൊണ്ട മുകതാ
വിൽ ചൊതിച്ചാറെ ആ സമയം ഒന്നും ഖണ്ഡിതമായി പറ
യാതെ അതിൽ പിന്നെ ൩ാം ദിവസം അന്ന്യായക്കാരൻ പറ
ഞ്ഞ പ്രകാരം ആധാരം കൊണ്ടപൊയിരിക്കുന്നു എന്ന അന്ന്യാ
യപ്പെട്ട ആ സമയം തന്നെ ഇങ്ങിനെ ഒര ആധാരം ഉണ്ടെ
ന്ന വരുത്താൻ വെണ്ടി ബൊധിപ്പിച്ചതാണെന്നും സംശയം
തൊന്നി ആ കാൎയ്യം വെറെ നമ്പ്രായി അന്ന്യെഷണവിസ്താരം
ചെയ്തതിൽ ആധാരം ഉണ്ടെന്ന വരുത്താൻ വെണ്ടി വ്യാപ്തിയാ [ 206 ] യി ചെയ്ത അന്ന്യായമെന്ന തെളിവാകയും ചെയ്തിരിക്കുന്നു— അ
തിനാൽ കുഴിക്കാണത്തിലെക്ക അന്ന്യായക്കാരന ഏതെങ്കിലും
അവകാശം ഉണ്ടെന്ന പറവാനും വഴി കാണുന്നില്ലാ. അന്ന്യെ
ഷണത്തിൽ കുഞ്ഞുണ്ണിയൻ മരിക്കുന്നവരെ തയ്യരക്ഷക്കുള്ള കൂ
ലി മുഴുവനും അന്ന്യായക്കാരന കൊടുത്ത തീൎന്നിരിക്കുന്നു എന്നും
പിന്നെ പ്രതി കൈവശം വന്നതിന്റെ ശെഷമായി തയ്യ നന
മാറിരുന്നതിനാൽ അതിൽ അവൻ ഉണ്ടാക്കീട്ടുള്ള വെറ്റില
കൊടിയുടെ അനുഭവങ്ങൾ എടുത്ത പറ്റിപൊരുന്നതല്ലാതെ കൂ
ലിക്കായി ഒന്നും പ്രതിക്കാരൻ കൊടുത്തവരാൻ ഇല്ലെന്നും അ
ങ്ങിനെ ചെയ്യുന്നവസ്ഥക്ക കുഴിക്കാണത്തിന്മെൽ തൎക്കിപ്പാൻ
വിചാരം ഉള്ള ൟ അന്ന്യായക്കാരന്റെ പിന്നിൽ ചില പ്രബലന്മാ
ര കൂടി തൎക്കത്തിന്നും ഏതാനും ചില അവസ്ഥകൾ പ്രവൃത്തിച്ച
അന്ന്യായക്കാരനെ മുൻ നടത്തി ൟ വ്യവഹാരം നടത്തിക്കുന്ന
താണെന്നും പ്രബലന്മാരായ ഏറിയ ആളുകൾ പറമ്പകളിലും
തയ്യ വെപ്പിച്ച തയ്യ രക്ഷക്കും നനക്കും വെണ്ടി കുടികെട്ടിച്ച അ
ന്ന്യ ആളുകളെ പാൎപ്പിച്ച അതിന്റെ ജീവിതം കൊടുത്ത തയ്യ ര
ക്ഷിച്ചുവരുന്ന നടപ്പ പല ദിക്കിലും ഉള്ളതിലെക്ക ഇപ്പൊൾ നൂ
തനമായി ഒരു തൎക്കം കൊടുക്കുന്നത പ്രമാണിപ്പാൻ സംഗതി
കാണുന്നില്ലാ. നന ഇല്ലാത്തതകൊണ്ട ആ കാലത്തിൽ പ്രതി
ക്കാരൻ ഒന്നും അനുഭവം കൊടുക്കാത്തതാണെങ്കിലും ആ പറ
മ്പിലെ വൃക്ഷങ്ങൾ അന്ന്യായക്കാരന്റെ ദൃഷ്ടിയിൽ ഇരുന്നതി
ന്ന അവന വല്ലതും കൊടുത്ത തമ്മിൽ ഒപ്പിച്ച തീൎപ്പാൻ കഴി
യുമൊ എന്ന നൊക്കിയ്തിൽ ശരിയായിട്ടുള്ള കുറ്റിക്കാണം കിട്ടാ
തെ തീൎക്കാൻ മനസ്സില്ലെന്ന അന്യായക്കാരൻ തീൎച്ചയായി പ
റഞ്ഞതിനാൽ ഒപ്പിച്ച തീൎപ്പാനും കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട
പറമ്പും വൃക്ഷങ്ങളുടെ അനുഭവങ്ങളും പ്രതി കൈവശം നടക്കു
ന്നതിന്ന അന്ന്യായക്കാരനും അന്ന്യായക്കാരന്റെ ജീവിതം കൊ
ടുത്തൊ സീവിൽ വ്യവഹാരം ചെയ്തൊ ഒഴിപ്പിക്കുന്നതിന്ന മു
മ്പായി അന്ന്യായക്കാരൻ പുരയിൽ പാൎക്കുന്നതിന്നും അവൻ ഉ
ണ്ടാക്കിയ വെറ്റിലകൊടി അനുഭവം എടുക്കുന്നതിന്നും പ്രതി
ക്കാരനും യാതൊരു വിരൊധവും ചെയ്തപൊകരുതെന്നും ഇതി
ന്ന സങ്കടം വിചാരിക്കുന്നവര സീവിൽ നിവൃത്തി വരുത്തി
കൊള്ളെണ്ടതാണെന്നും കല്പിച്ചു.
അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.
വള്ളുവനാട താലൂക്ക കൊടുര അംശത്തിൽ മുയ്തീൻ ബൊധി
പ്പിക്കുന്ന ആഫീൽ സങ്കടം ഹരജി എന്തന്നാൽ ഞാനും ഉണ്ണി [ 207 ] മുയ്തിയനുമായി കൊഴിഞ്ഞി പറമ്പ ചമയത്തിന്റെ കാൎയ്യത്തിന്നും
മറ്റും ൟ സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച വള്ളുവനാട താ
ലൂക്കിൽ വിസ്തരിച്ച ൫൪ എപ്രെൽ ൧൮൹ ഉണ്ടായ തീൎപ്പ ക്രമ
ത്തിന്നും നാട്ട നടപ്പിന്നും വിരൊധമെന്നും എത്രെയും നെരകെ
ട എന്നും താഴെ എഴുതുന്ന സംഗതികളാൽ ദൃഷ്ടാന്തമായി ബൊ
ധിക്കുവാൻ സംഗതി ഉണ്ടായിരുന്നു. ൧ാമത വാദിക്കുന്ന പറമ്പ
മരിച്ച പൊയ കുഞ്ഞുണ്ണി മുയ്തിൻ മരിക്കുന്നവരെ അവന്റെ
കൈവശമെന്നും മരിച്ചതിൽ പിന്നെ പ്രതിക്കാരന്റെ കൈ
വശമെന്നും തീൎപ്പിൽ പറഞ്ഞിരിക്കുന്നത നെരല്ലാ ൟ പറമ്പി
ന്റെ ചമയത്തിന്റെയും അതിരിന്റെയും കാൎയ്യത്തിന്ന മെപ്പ
ടി കുഞ്ഞുണ്ണിയൻ മരിച്ചതിന്റെ ശെഷം പ്രതി ൩ാം സാ
ക്ഷിയും ഞാനുമായി പൊലീസ്സുണ്ടായി ആ കാൎയ്യത്തിന്ന വി
സ്തരിച്ച എന്നെ ജെലിൽ പാൎപ്പിച്ച സമയം ജെലിൽനിന്ന വാ
ദിക്കുന്ന പറമ്പിലെ ചമയം നഷ്ടം വരുത്താതെ ഇരിപ്പാൻ വെ
ണ്ടിയും മറ്റും വിവരം കാണിച്ച തടവിൽനിന്ന തന്നെ ഞാൻ
ബൊധിപ്പിക്കുകയും ചെയ്തിരിക്കുന്നു— പ്രതിക്കാര വാദിക്കുന്നപ
റമ്പ കൈവശം വന്നിരിക്കുന്നു എങ്കിൽ ആ കാൎയ്യത്തിന്ന ഞാ
നുമായി തകരാറ ഉണ്ടാവാനും ഞാൻ ജെലിൽ കിടപ്പാനും സം
ഗതി വരുമൊ എന്ന തന്നെയും അല്ലാ ആ വക വിസ്താരം മു
തലായ്ത വരുത്തി നൊക്കി കാണുമ്പൊഴും പ്രതി കൈവശം വ
ന്നിട്ടില്ലെന്നും ൟ തീൎപ്പ നെരകെട എന്നും അറിയുവാൻ സംഗ
തി ഉണ്ടായിരുന്നു. ൨ാമത– മെപ്പടി കുഞ്ഞുണ്ണി മുയ്തിൻ തയ്യ ര
ക്ഷക്ക എന്നെ പാൎപ്പിച്ച മരിക്കുന്നവരെ തയ്യ രക്ഷിക്കുള്ള കൂ
ലി മുഴുവനും തന്ന തീൎന്നിരിക്കുന്നു എന്നും ആ ൨൨ കൊല്ല
ത്തിൽ തന്നെ മെപ്പടി പറമ്പ പ്രതി ഉണ്ഠ്യൻ വശം കിട്ടി
യ്തിന്റെ ശെഷം എതാനും വൃക്ഷങ്ങളും ഞാൻ ഉണ്ടാക്കിയ്തിന്ന ഒ
ന്നും തന്നിട്ടില്ലെന്നും ചമയത്തിന്റെ വില എതാനും വാങ്ങി ത
മ്മിൽ തീൎക്കുവാൻ താലൂക്കിൽനിന്ന പറഞ്ഞിട്ട മുഴവനും ചമയ
ങ്ങൾക്ക വിലകിട്ടാതെ ഞാൻ സമ്മതിച്ചീട്ടില്ലെന്നും തീൎപ്പിൽ പ
റഞ്ഞിരിക്കുന്നു— അങ്ങിനെ ഉള്ള അറിവ താലൂക്കിൽ ഉണ്ടായി
രിക്കുമ്പൊൾ മെൽ പ്രകാരം തീൎപ്പിന്ന ഇത്ര ഉറുപ്പിക ഇനിക്ക
തരുവാൻ പറഞ്ഞു എന്ന ൨൨ കൊല്ലത്തെ ഇപ്രം ഉള്ള ചമയ
ത്തിന്റെ ഇത്ര ഉറുപ്പിക കൊടുക്കെണ്ടതാണെന്നും തീൎപ്പിൽ എഴു
തി കാണാത്തത നൊക്കുമ്പൊൾ ഇങ്ങിനെ തീൎപ്പ വരുവാൻസം
ഗതി എന്തകൊണ്ടാണെന്ന ഞാൻ വിചാരിക്കുന്നു. ൩ാമത വാ
ദിക്കുന്ന പറമ്പിൽ ചമയം നൊക്കുവാനായി മെപ്പടി കുഞ്ഞു
ണ്ണി മുയ്തിയനും പ്രതിക്കാരനും പാൎപ്പിച്ചതാകുന്നു എങ്കിൽ ആപ
റമ്പിൽ ഉള്ള പുര നികുതി ജമ എന്റെ പെരിൽ കെട്ടുവാനും മെ
പ്പടി പറമ്പിൽ ഉണ്ടാക്കീട്ടുള്ള നെല്ല എള്ള ൟ വഹ എന്റെപെ [ 208 ] രിൽ നൊക്കി ചാൎത്തി എന്നൊട നികുതി വാങ്ങി എന്റെ പെ
രിൽ രെശീതി ഏറിയ കൊല്ലം തരുവാനും സംഗതി വരുമൊ എ
ന്ന തന്നെ അല്ലാ തെങ്ങ മൂന്ന തരമായി കാണുന്നതിൽ ഒരു ത
രം കൊലക്ക അടുത്ത തയ്യും ഏതാനും മരം വെച്ച തയ്യും എതാ
നും അടി കിളിയൊല തയ്യുമായിട്ടും അതിൽ പലെതരം തെ
ങ്ങ അന്ന്യായത്തിൽ ചെൎപ്പിച്ചപ്പൊൾ പൊയ്ത കഴിച്ച നിൎത്തിരു
ന്നതും അതിൽ പിന്നെ മരം വെച്ച വഹ കുറെ എറെ തെങ്ങും
തയ്യ കാണുന്നത ൨–ാമത്തെ വെപ്പിൽ നിൎത്തി വെപ്പിച്ചതാണെ
ന്നതും ൨–ാമത്തെ പെപ്പിൽ പൊയ്തിന്ന പകരം വെച്ച നികത്തി
യ്തിനാൽ ഉള്ളതാണ കിളിയൊല തയ്യ എന്നും മറ്റും തീൎപ്പിൽ
വിവരം എഴുതുകയും മെപ്പടി കാൎയ്യത്തിന്ന ഞാൻ താലൂക്കിൽ
ഹാജരായി നിൽക്കുമ്പൊൾ പ്രതിക്കാരന്റെ ആവശ്യമായി കു
ഞ്ഞന്മത മുതലായ്വര എന്റെ കുടിയിൽ ചെന്ന പെണ്ണുങ്ങ
ളെ പരുക്കുകൾ ചെയ്ത മെപ്പടി കുഞ്ഞുണ്ണി മുയ്തിൻ മെപ്പടി
ചമയത്തിന്ന എഴുതി തന്ന കരാറ അകത്ത കടന്ന എടുത്ത കൊ
ണ്ട പൊയ്ത കൂടാതെ മെപ്പടി പറമ്പിന്ന നികുതി അടച്ച സൎക്കാ
രിൽനിന്ന തന്നെ രെശീതികൾ താലൂക്കിൽ കാണിച്ചതിൽ ഒരു
നികുതിശീട്ട എങ്കിലും ൟ മെൽ പറഞ്ഞ തീൎപ്പിൽ എഴുതി കാണു
ന്നതല്ലാത്തത തന്നെ എന്തകൊണ്ടാണ എന്നറിയുവാൻ സംഗ
തി ഉണ്ടായിരുന്നു. ൪ാമത മെപ്പടി പറമ്പ നൊക്കാനായി തഹ
ശ്ശീൽദാരവർ— വന്നതും അന്ന്യെഷണം ചെയ്തതും നെരാകു
ന്നു— ചമയങ്ങൾ നൊക്കിയ്തിൽ എണ്ണത്തിന്ന വിത്യാസമായീട്ടും
തീൎപ്പിൽ കാണുന്നത കൂടാതെ തഹശ്ശീദാരവർകൾ ഇന്നപ്പൊ
ൾ വരുമെന്ന പ്രതിക്കാരൻ അറിഞ്ഞ ആ വിവരം മെപ്പടി അം
ശം അധികാരിയെ അറിയിച്ച അധികാരി തലെ ദിവസം രാ
ത്രി മെപ്പടി പറമ്പിന്റെ സമീപം ഉള്ള കുടികളിൽ ചെന്ന പ്ര
തിക്കാരന്റെ ആവിശ്യം പ്രകാരം പറയെണമെന്നും ആയ്ത കഴി
യാത്തവരെ ആ സമയത്തക്ക കാണണ്ട എന്നും പറഞ്ഞ ആ
സംഗതിയാൽ ചിലര പറഞ്ഞ അവര മുമ്പെ തന്നെ എന്റെ
വിരൊധികളും ആകുന്നു. ൫ാമത മെൽപറഞ്ഞ ചമയത്തിന്റെ
കാൎയ്യത്തിന്ന പ്രതിക്കാരൻ ഇനിക്ക ബൊധിച്ച സ്ഥലത്ത സ
ത്യംചെയ്താൽ ചമയം മുഴുവനും ഞാൻ ഉപെക്ഷിക്കാമെന്നും ആ
യ്തഅല്ലെങ്കിൽ ഇതിൽ കാണുന്ന വൃക്ഷങ്ങൾ മുഴുവനും ഞാൻ വെ
ച്ചുണ്ടാക്കിയ്താണ എന്നും പ്രതിക്കാരൻ ഒര അനുഭവം വെച്ചുണ്ടാ
ക്കിയ്തല്ലെന്നും ഞാൻ സത്യം ചെയ്തകൊടുക്കാമെന്ന വിസ്താര
ത്തിൽ ഞാൻ ബൊധിപ്പിച്ചതും ൟ തീൎപ്പിൽ കാണുന്നില്ലാ അ
ത കൂടാതെ മെപ്പടിപ്രതിക്ക പക്ഷമായ മുഖ്യസ്തന്മാൎക്കും അധികാ
രി കയ്യായി കയ്ക്കൂലികൊടുത്ത പറയിപ്പിച്ചതാകുന്നു— ൬–ാമത
മെപ്പടി പറമ്പിൽ ൫൦൦ പണത്തിന്റെ ചമയം മാത്രമെ ഉള്ളു [ 209 ] എന്ന തീൎപ്പിൎൽ എഴുതി മുഴുവനും തഹശ്ശീൽദാര ഖണ്ഡിതമായി
നൊക്കാതെ തീൎപ്പിൽ എഴുതിയതാകുന്നു എന്ന തന്നെ അല്ലാ വാ
ദിക്കുന്ന പറമ്പിൽ ഏറിയ കൊല്ലം മുമ്പെ ഞാൻ നടന്ന പഷ്ണി
കിടന്ന ഏറിയ കുഴിക്കൂറ ചമയങ്ങൾ വെച്ചുണ്ടാക്കി ഇതവരെ
യും സൎക്കാര നികുതിയും കൊടുത്ത വരുന്നാ ആഭാസ്സനായ ഞാ
ൻ സീവിൽ വ്യവഹാരം ചെയ്യെണമെന്നും ഒര ചീരവഴുതിന
യും കൂടി വെച്ചുണ്ടാക്കാത്തെയും ഒര കരിക്ക മുതൽ ആയ അനുഭ
വം എടുത്തവരാതെ ഉള്ള പ്രതിക്കാരൻ വസ്തു നടപ്പാനുമായി
താലൂക്കിൽനിന്ന തീൎപ്പ ഉണ്ടായ്ത ഇനിക്കും എന്റെ കുഞ്ഞികുട്ടി
കൾക്കും വലുതായ ദുഃഖവും വളരെ വളരെ സങ്കടവും ഉള്ളതാക
കൊണ്ട സന്നിധാനത്തിങ്കല്ക്ക പ്രജകൾ എല്ലാം ഒരുപൊലെ
ആകകൊണ്ടും ൟ സന്നിധാനത്തിങ്കലെ ദയഉണ്ടായീട്ട ഇത
നിമിത്തമായി താലൂക്ക വിസ്താരം മുതലായ്ത ഒക്കെയും വരുത്തി
യും എന്റെ പക്കൽ ഉള്ള നികുതി അടച്ച രെശീതികളും മെപ്പടി
തീൎപ്പും വാങ്ങി നൊക്കിയും വാദിക്കുന്ന പറമ്പ ൟ സന്നിധാന
ത്തിങ്കലെക്ക എത്രയും സമീപമാകകൊണ്ടും വന്ന നൊക്കിയും
വിസ്തരിച്ചും സത്യം ചെയ്യിപ്പിച്ചും എന്റെ നെര അറിഞ്ഞ
നെരകെടായി താലൂക്കിൽനിന്ന മൊഹിച്ചുണ്ടായ തീൎപ്പ മാറ്റി
എന്റെ കുഴികൂറ ചമയങ്ങൾ മുഴുവന്നും വാങ്ങി തന്നൊ മുഴവ
നുംകിട്ടുന്നവരെ മെപ്പടി പറമ്പിന്മെൽ നിൎത്തിതന്നൊ സങ്കടംതീ
ൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു—എന്ന ൧൦൨൯ മെടമാ
സം ൩൦൹ മെപ്പടി പ്രതിക്കാരൻ വല്ലവരെ കൊണ്ടൊ മറ്റൊ എ
ന്തെങ്കിലും തകരാറകൾ കാണിച്ച പൊലീസ്സന്ന്യായം ചെയ്ത എ
ന്നെയും എന്റെ പെണ്ണുംപിള്ള കുഞ്ഞുകട്ടികളെയും വലിപ്പിക്കു
വാൻ ശ്രമിച്ചപ്രകാരംപലരും പറഞ്ഞ കെട്ടിരിക്കുന്നുഅതിനാൽ
ഇനിക്ക വളരെ ഭയമായിരിക്കുന്നു തിയ്യതിമെൽ.
വെട്ടത്തനാട താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച തീൎപ്പി
ന്ന വിവരം യാദാസ്ത.
അന്ന്യായം ഭവൻ നമ്പൂതിരി മുതൽ ൨ാൾ. |
വെട്ടത്തനാട തുക്കിടി മുൻസീ പ്പ കൊടതിയിൽനിന്ന ൪൬ൽ |
പ്രതി ഗൊവിന്ദ മെനവൻ മുതൽ ൬ാൾ |
൬൦൩ാം നമ്പ്രായി ഉണ്ടായവി ധിപ്രകാരം ഒന്നാം അന്ന്യാ |
യക്കാരന നടത്തി കിട്ടിയ കരുവാമ്പടി നിലത്ത ൧൦൨൬ലെക്കു
ള്ള കന്നിവിള ൧ാം അന്ന്യായക്കാരന വെണ്ടി അദ്ദെഹത്തിന്റെ
ആൾക്കാരനായ രണ്ടാം അന്ന്യായക്കാരൻ മുതലായ്വര എറക്കി
യ്തിന്റെ ശെഷം ൧൦൨൫ മീനം ൨൭൹ക്ക ൧൮൫൦ എപ്രെൽ [ 210 ] ൮൹ പകൽ കന്നപൂട്ടി വിത്തമാറുന്ന സമയം പ്രതിക്കാര ൧൦൦
ൽ ചിൽവാനം ആളുകളൊടു കൂടി ചെന്ന വിരൊധിച്ച കന്നി
ന്റെ അവി വള്ളി വെട്ടി അറക്കുകയും ൧ാം പ്രതി ൧ാം അന്ന്യാ
യക്കാരനെ അടികലശൽ ചെയ്കയും ചെയ്ത പ്രകാരം ൧ാം അ
ന്ന്യായക്കാരൻ ൫൦ എപ്രെൽ ൨൯൹ ബൊധിപ്പിച്ച അന്ന്യായ
ത്തിന്ന അദ്ദെഹത്തൊടും ൨ാം അന്ന്യായക്കാരനൊടും ൨ാം പ്രതി
യൊടും അന്ന്യായം വക ൧–ം ൨–ം ൫–ം ൬–ം സാക്ഷികളെയും ൨ാം
പ്രതി ബൊധിപ്പിച്ച ൧൨ മുതൽ ൧൪ വരെ സാക്ഷികളെയുംഹാ
ജരാക്കി അവരൊടും മുമ്പെത്തെ താസീൽദാരവൎകൾ മുമ്പാകെ വി
സ്തരിച്ചതിന്റെ ശെഷം ൟ കാൎയ്യം— അംശം അധികാ
രി ഗൊവിന്ദമെനവൻ നമ്പൂതിരിപ്പാട ൟ രണ്ട മദ്ധ്യസ്ഥന്മാ
ര മുഖാന്തിരം തീൎക്കുന്നത സമ്മതമെന്ന ഇരിപൎഷയും കയ്പീത്തി
ൽ സമ്മതിച്ച ബൊധിപ്പിക്കയാൽ അപ്രകാരം കല്പന കൊടുത്ത
ആ സംഗതി എഴുതി അന്ന്യായം ഫയലിൽനിന്ന നീക്കുകയും
മെൽ പറഞ്ഞ മദ്ധ്യസ്ഥന്മാര മുഖാന്തരം പറഞ്ഞതിൽ ൟകാ
ൎയ്യം തീരായ്കകൊണ്ട ആ വിവരത്തിന്ന അവര ബൊധിപ്പിച്ച
റഫൊൎട്ട ദ്ര൦ ജൂലായി ൬൹ എത്തിയ്തിന്റെ ശെഷം ആ കാൎയ്യ
ത്തിൽ ഒരു തീൎപ്പ കല്പിക്കാതെ കാൎയ്യം നിലവിൽ കിടക്കുകയും ചെ
യ്യുന്നതായിട്ട കണ്ടിരിക്കുന്നു.
ൟ കാൎയ്യം മെൽ പ്രകാരം ഫയലിൽ നിന്ന നീക്കിപൊയി
രിക്കുന്നെയും കുറ്റം നടന്നിട്ട ഇപ്പൊൾ ഒരു കൊല്ലത്തിൽ പുറ
മായിരിക്കുന്നെയും അവസ്തക്ക ൨ാം അന്ന്യായക്കാരനെ അടി
ച്ചു എന്നും മറ്റും പൊലീസ്സായി അന്ന്യായത്തിൽ പറയുന്ന സം
ഗതിയെ കുറിച്ച ഇനി ഒന്നും കല്പിപ്പാനാവിശ്യമില്ലന്നും നിലം
മെലാൽ ഇന്നവരെ വശം ഇരിക്കെണമെന്ന മാത്രം ഒരു കല്പന
കൊടുക്കെണ്ടതായും എത്രെ തൊന്നിരിക്കുന്നത.
ദസ്തപെജകൾ ഒക്കെയും നൊക്കിയ്തിൽ അന്ന്യായത്തിൽ പ
റയുന്ന നിലം കൊടത്തിയിൽ നിന്ന വിധി നടത്തി കൊടുത്താ
റെ അന്ന്യായക്കാരൻ വിളഎറക്കിച്ചിരിക്കുന്നു എന്നും അങ്ങിനെ
വിളഎറക്കിയ്തിന്റെ ശെഷം വിത്ത മാറുമ്പൊഴാകുന്നു പ്രതിക്കാ
ര ചെന്ന വിരൊധിച്ചത എന്നും അന്ന്യായഭാഗം വിസ്തരിച്ച
നാല സാക്ഷികളാൽ തെളിയിച്ചിരിക്കുന്നു.
നിലം ൧ാം അന്ന്യായക്കാരന ഒഴിഞ്ഞ കൊടുപ്പാനായി അദാ
ലത്ത വിധി ഉണ്ടായിരിക്കുന്നു എങ്കിലും അതിന്റെ ശെഷം ആ
യ്ത ൧ാം അന്ന്യായക്കാരൻ തനിക്ക ൧൨൮ പഴയ പണത്തിന്ന കാ
ണം ചാൎത്തി തന്നിരിക്കുന്നു എന്നും വിധി നടത്തി വാങ്ങി കൈ
വശമാക്കി തന്നെക്കാമെന്ന ഒരു മുറികൊടുത്തീട്ടുണ്ടെന്നും നിലത്ത
വിളഎറക്കിയ്ത താനാകുന്നു എന്നും ൨ാം പ്രതി ബൊധിപ്പിക്ക
യും മെൽ പറഞ്ഞ കാണാധാരവും മുറിയും കാണിക്കുകയും ചെ [ 211 ] യ്തിരിക്കുന്നു. അതിന്ന അനുകൂലമായി ൨ാം പ്രതി വക ൩ സാ
ക്ഷികളും പറയുന്നുണ്ട.
പ്രതിക്കാരന്റെ വാദവും ആയാൾ കാണിക്കുന്ന ആധാര
ങ്ങളും അന്ന്യായക്കാരൻ സംബ്ബദിക്കുന്നില്ലന്നതന്നെ അല്ലാ
ൟ നിലംമുതലായ്ത ഏറിയ വ്യവഹാരം ചെയ്താറെ മാത്രം വിധി
യായി ൨ാം പ്രതി മുതലായയ്വരവക്കൽനിന്ന ഒഴിഞ്ഞ കിട്ടിയ്താ
ണന്നും ബൊധിപ്പിച്ചിരിക്കുന്നു.
ൟ നിലം ൨ാം പ്രതി മുതലായ്വര അന്ന്യായക്കാരന ഒഴിഞ്ഞ
കൊടുക്കെണമെന്ന അദാലത്ത വിധി ഉണ്ടായിരിക്കുമ്പൊൾ
൨ാം പ്രതി ചാൎത്തി വാങ്ങിയ്തായി പറയുന്ന അവസ്ഥക്ക ആ വി
വരം പ്രകാരം അന്ന തന്നെ കൊടത്തിയിൽ ഒരു ഹരജി ബൊ
ധിപ്പിക്കെണ്ടത ചെയ്തിരുന്നു എങ്കിൽ ചാൎത്തിവാങ്ങിയ്തിന വള
രെ ഉറപ്പും ൟ നിലം അന്ന്യായക്കാരന വിധിനടത്തി കൊടു
ക്കാതെ ഇരിക്കുന്നതും ആയിരുന്നു.
ആയ്ത ൨ാം പ്രതി ചെയ്യാതെയും— നിലം അന്ന്യായക്കാരന ന
ടത്തികൊടുക്കുമ്പൊൾ എങ്കിലും ഒന്നും ആക്ഷെപിക്കാതെയും ഇ
രുന്നീട്ടുള്ളതകൊണ്ടും— ൨ാം പ്രതി കാണിക്കുന്ന ആധാരങ്ങൾ
അന്യായക്കാരൻ സമ്മതിക്കാത്തതിനാലും ൧൦൨൪ ചിങ്ങമാസ
ത്തിൽ കാണം ചാൎത്തികൊടുത്തതിന്റെ ശെഷം പിന്നെ ഒരു മാ
സത്തൊളം കഴിഞ്ഞതിന്റെ ശെഷമായിട്ട ൨൬ കന്നി ൭൹ കൊ
ടത്തിയിൽനിന്ന ൟ വാദിക്കുന്ന നിലം ൧ാം അന്ന്യായക്കാരന
വിധിനടത്തി കൊടുത്തിരിക്കകൊണ്ടും കാണാധാരവും കിഴുക്കട
നടപ്പും പ്രമാണിച്ച നിലം ൨ാം പ്രതി നടക്കെണ്ടതിന്ന പൊ
ലീസ്സിൽനിന്ന കല്പിപ്പാൻ പാടില്ലാതെ വന്നിരിക്കുന്നു.
൨൬ ലെക്കുള്ള വിള എറക്കിയ്ത താനാകുന്നു എന്ന അന്ന്യായ
ക്കാരൻ തൎക്കിക്കുകയും സാക്ഷികളെകൊണ്ട തെളിയിക്കുകയും
ചെയ്തീട്ടുണ്ടെങ്കിലും ആയ്ത വിശ്വസിക്കെണ്ടതല്ലന്ന തൊന്നിരി
ക്കുന്നു.
എന്തകൊണ്ടന്നാൽ മെൽപറഞ്ഞ നിലത്ത വിള എറക്കിയ്ത
൨ാം പ്രതിയാകുന്നു എന്ന ആയാൾ ബൊധിപ്പിച്ച ൩ സാക്ഷി
കളാൽ തെളിവുള്ളതകൊണ്ടും ൟ നിലത്ത വിള എറക്കിയ കാൎയ്യ
ത്തിൽ വാദം തുടങ്ങിയ ഉടനെ ൨ാം പ്രതി ഒരു ഹരജി ബൊ
ധിപ്പിച്ചതിന്ന അയച്ച കല്പന പ്രകാരം— ആമീൻ പണിയു
ള്ള— അംശം അധികാരി അന്ന്വെഷിച്ച ബൊധിപ്പിച്ച റ
പ്പൊടത്ത പ്രതിഭാഗം തെളിവിലെക്ക യൊജിപ്പായി കാണുന്ന
തിനാലും ആകുന്നു.
അത കൂടാതെ— ൟ കഴിഞ്ഞ ജനവരി— ഫെബ്രുവരി മാസങ്ങ
ളിൽ ഏതാൻ ദിവസം ഞാൻ ആദിക്കൽ കച്ചെരിയാക്കി താമ
സിച്ചിരുന്ന സമയത്തും— ൟ കാൎയ്യംകൊണ്ട അന്ന്വെഷിച്ചതിൽ [ 212 ] നിലത്ത വിള എറക്കിയ്ത ൨ാം പ്രതി തന്നെ എന്നും അത തന്മി
ൽ യൊജിച്ച അന്ന്യായക്കാരന്റെ സമ്മത പ്രകാരം വിള എറ
ക്കിയ്തായും പിന്നെ ഉടനെ തന്മിൽ തെറ്റി ഇപ്രകാരം അന്ന്യാ
യം ബൊധിപ്പിച്ചത എന്നും കണ്ടിരിക്കുന്നു.
ൟ സംഗതികളാൽ അന്ന്യായത്തിൽ പറയുന്ന നിലം അദാ
ലത്ത വിധി നടത്തികൊടുത്ത പ്രകാരം അന്ന്യായക്കാരൻ ത
ന്നെ നടന്നവരെണ്ടതായും ആ നിലത്ത മെൽപ്രകാരം വാദ
മായി ഉണ്ടായിരുന്ന വിള ൨ാം പ്രതിക്ക വിട്ടുകൊടുക്കെണ്ടതാ
യും ആ വിവരത്തിന്ന അധികാരിക്ക കല്പന അയ്പാനും കല്പിച്ചു.
മജിസ്ത്രെട്ടിലെക്ക.
വെട്ടത്തനാട താലൂക്കിൽ— അംശത്തിൽ ഭവൻ നമ്പൂതിരി
ബൊധിപ്പിക്കുന്ന അപ്പീൽ ഹരജി. വെട്ടത്തനാട തുക്കിടി മുൻ
സീപ്പ കൊടത്തിയിൽനിന്നുണ്ടായ അദാലത്ത വിധിപ്രകാരം
ഇനിക്ക കൊടത്തിയിൽനിന്ന നടത്തികിട്ടിയ കരുവാൻപടി നി
ലത്ത ൟ ൧൦൨൬ ലെക്കുള്ള കന്നിവിളക്ക ൧൦൨൫ മീനം ൨൭൹
എന്റെ ആള നാറാണൻ മെപ്പടി നിലത്ത വിത്ത വിതക്കുന്ന
സമയത്ത പ്രതി ൧ ഗൊവിന്ദമെനവൻ മുതൽ ൬ാളും മറ്റും കൂ
ടി വന്ന വിരൊധിച്ച കന്നിന്റെ അവിവള്ളി വെട്ടി അറുത്ത
എന്റെ ആൾ മെപ്പടി നാറാണനെ അടികലശൽ ചെയ്ത സം
ഗതിക്ക മെപ്പടി മുൻസീപ്പിൽ ബൊധിപ്പിച്ച കിട്ടിയ മറുപടി
യൊടു കൂടി ൫൦ എപ്രെൽ ൨൯൹ വെട്ടത്തനാട താലൂക്കിൽ അ
ന്ന്യായം ബൊധിപ്പിച്ചു.
അദാലത്ത വിധി ഉണ്ടായ്തിന്റെ ശെഷം ൧൦൨൫ ചിങ്ങത്തി
ൽ ൧൨൮ പണത്തിന്ന ഇതിലെ ൨ാം പ്രതിക്ക കാണം ചാൎത്തി
കൊടുത്തു എന്നും— വിധി നടത്തി തന്നെക്കാമെന്ന മുറി കൊടു
ത്തിരിക്കുന്നു എന്നും പിന്നെ വിധി നടത്തിയ്തിന്റെ ശെഷം ത
ന്റെ കൈവശമാക്കി തന്ന താനാണ വിള എറക്കിയ്ത എന്നും
൨ാം പ്രതിയും ബൊധിപ്പിച്ചു.
ൟ കാൎയ്യം വിസ്തരിച്ച നിലം ഞാൻ നടക്കാനും— വിള ൨ാംപ്ര
തി എടുക്കാനും താലൂക്കിൽനിന്ന തീൎപ്പ കല്പിച്ചിരിക്കുന്നു ആ തീ
ൎപ്പിൽ വിളയുടെ കാൎയ്യം കൊണ്ടു കല്പിച്ചത സമ്മതമല്ലായ്ക കൊ
ണ്ട ആപ്പീൽ ചെയ്യുന്ന വിവരം താഴെ എഴുതുന്നു.
മെൽ നമ്പ്ര അദാലത്ത വിധി പ്രകാരം കൊടത്തിയിൽനി
ന്ന നടത്തിച്ച തന്ന പ്രകാരം നിലം ഞാൻ തന്നെ നടക്കാനാ
യി തീൎപ്പു കല്പിച്ചത ഒഴികെ സൎക്കാര മുഖാന്തരം കൊയ്ത വെച്ച
സൂക്ഷിച്ചിരിക്കുന്ന നെല്ല ൟ ൨ാം പ്രതിക്ക കൊടുക്കെണമെ
ന്ന കല്പിച്ചിരിക്കുന്നതും— അതിന പറഞ്ഞിരിക്കുന്ന സമാധാന [ 213 ] വും നെരിന്നും ന്യായത്തിന്നും വിരൊധമാണെന്നും കാൎയ്യത്തി
ന്റെ സത്യം അറിയാതെ കല്പിച്ചതാകകൊണ്ട സംശയം കൂടാ
തെ മാറ്റെണ്ടതാണെന്നും താഴെ പറയുന്ന സംഗതികളെ കൊ
ണ്ട ബൊധിക്കും.
ൟ നിലം വിധിയായ്തിന്റെശെഷം ൧൦൨൫ ചിങ്ങത്തിൽ
൨ാം പ്രതിക്ക കാണചാൎത്തും വിധി നടത്തിതന്നെക്കാമെന്ന ഒ
രു മുറിയും എഴുതികൊടുത്തിരിക്കുന്നു എന്നും പിന്നെ ഒരു മാസ
ത്തൊളം കഴിഞ്ഞ വിധി നടത്താൻ ബൊധിപ്പിച്ച ൧൦൨൬ ക
ന്നിമാസം ൭൹ വിധിനടത്തി തരികയും അതിന്റെ ശെഷം
൬ മാസത്തൊളം കഴിഞ്ഞ കുംഭമാസത്തിൽ നിലം ഞാൻ രണ്ടാം
പ്രതിക്ക കൈവശമാക്കി കൊടുത്തു എന്നും ആണ ൨ാം പ്രതി
വാദിക്കുന്നത.
ൟ നിലം ഒഴിപ്പിപ്പാൻ അദാലത്ത അന്ന്യായപ്പെട്ടപ്പൊൾ
തന്നെ അധികം ദ്രവ്യവകാശം ഉള്ള പ്രകാരം കള്ളാധാരമുണ്ടാ
ക്കി വ്യവഹരിച്ചത സഫലമാവാതെ നെര പ്രകാരം ഒഴിവാൻ
വിധി ഉണ്ടായിരിക്കുമ്പൊൾ ആ പ്രതിക്കു പിന്നെ ചാൎത്തി
കൊടുക്കുന്നതും അല്ല എല്ലൊ.
അത തന്നെയുമല്ലാ രണ്ടാം പ്രതി കൈവശം ഇരിക്കുന്ന നി
ലം ഇനിക്ക ഒഴത്തെ തരുവാൻ വിധി ഉണ്ടായിരിക്കുമ്പൊൾ
ആ ൨ാം പ്രതിക്ക തന്നെ പിന്നെ ചാൎത്തികൊടുത്താൽ ആ വി
വരം അപ്പൊൾ തന്നെ കൊടത്തിയിൽ ബൊധിപ്പിക്ക അല്ലാ
തെ അവന്റെ കൈവശമിരിക്കുന്ന നിലം എന്റെ കൈവശ
മാക്കി പിന്നെ അവന തന്നെ കൊടുക്കാമെന്ന മുറികൊടുപ്പാൻ
സംഗതി വരുന്നതും അല്ല എല്ലൊ. അതിനാൽ തന്നെ ൨ാം പ്ര
തിവക്കൽ ഉണ്ടന്ന പറയുന്ന കാണാധാരവും മുറിയും നെരല്ല
ന്ന ബൊധിപ്പാൻ മുഖ്യമായ സംഗതിയും ഉണ്ട.
അതല്ലാതെ കാണുചാൎത്തും മുറിയും നെരായിട്ടുള്ളതാണെങ്കിൽ
വിധി നടത്തിയ ഉടനെ കൈവശമാക്കി കൊടുപ്പാനും— അത
ചെയ്തീട്ടില്ലങ്കിൽ ൨ാം പ്രതിക്ക ആ വിവരം കൊടത്തിയിൽ എ
ങ്കിലും ബൊധിപ്പിപ്പാനും ഉടനെ സംഗതി ഉള്ളതും ചെയ്തീട്ടി
ല്ലന്ന തന്നെ അല്ലാ— വിധിനടത്തിയ്തിന്റെ ൬ മാസം കഴിഞ്ഞ
കുംഭമാസത്തിൽ കൈവശമാക്കി കൊടുത്തു എന്ന വിസ്താരത്തി
ൽ പറയുന്നതും ഒട്ടും വിശ്വസിച്ച കൂടുന്നതും അല്ല എല്ലൊ കും
ഭമാസത്തിൽ ആണ നിലം തന്റെ കൈവശം വന്നത എന്ന
൨ാം പ്രതി പറഞ്ഞതകൊണ്ട തന്നെ ൬ മാസത്തൊളമുള്ള പണി
ഞാൻ കഴിപ്പിച്ചതാണന്ന പ്രതിയാൽ തന്നെ സന്മതം വന്നീ
ട്ടും ഉണ്ട അതും അല്ലാതെ ൟ നിലത്ത വിള എറക്കിയ്ത ഞാനാ
കുന്നു എന്ന തെളിയിച്ചത യഥാൎത്ഥമല്ലന്ന തൊന്നിരിക്കുന്നു എ
ന്ന താസീൽദാരുടെ തീൎപ്പിൽ പറയുന്നത അലക്ഷ്യമായ ഒരു [ 214 ] വാക്കാക്കൊണ്ട ആയ്ത ഒട്ടും പ്രമാണിക്കെണ്ടതും അല്ലാ— അം
ശം അധികാരി ബൊധിപ്പിച്ച റപ്പൊട്ടിൽ പ്രതിഭാഗം തെളി
വിലെക്ക ഉപയൊഗിക്കുന്നത കൊണ്ടും— ജനവരി— പിപ്രവരി
മാസങ്ങളിൽ ൟ ദിക്കിൽ കച്ചെരിയാക്കി താസീൽദാര താമസി
ച്ച സമയങ്ങളിൽ അന്ന്വെഷിച്ചാറെ എന്റെ സമ്മതത്താൽ
൨ാം പ്രതിയാണ വിള എറക്കിയ്ത എന്നും ഉടനെ തമ്മിൽ തെ
റ്റി ൟ അന്ന്യായം ചെയ്വാൻ സംഗതി വന്നത എന്നും ആയ്ത
കൊണ്ട ൨ാം പ്രതിക്ക വിള കൊടുക്കെണ്ടത എന്നും താസീൽദാ
രുടെ തീൎപ്പിൽ പറയുന്നുണ്ട. ആ പറയുന്ന വാക്ക ൨ാം പ്രതിക്ക
വിള കൊടുപ്പാൻ വെണ്ടി ഒന്ന പറഞ്ഞിരിക്കുന്നു എന്നല്ലാതെ
വിസ്താരത്തിലും മറ്റും വിശ്വസിക്കതക്ക ഒറപ്പായ ലക്ഷ്യങ്ങൾ
ഒന്നും ഉണ്ടായീട്ട പറയുന്നതും അല്ലാ— എന്ന തന്നെ അല്ലാ— ഒ
ന്നാം പ്രതി ഗൊവിന്ദമെനവൻ—താലൂക്ക ൩ാം ഗുമാസ്തനും
ആയാളുടെ കാരണവൻ— ൟ താലൂക്കിൽ പെഷ്കാരും അനന്ത
വന്മാര രണ്ടാള രണ്ട അംശം അധികാരികളും ആകകൊണ്ടും
വളരെ ദ്രവ്യസ്തന്മാരും പ്രബലന്മാരും ആകകൊണ്ടും ആകുന്നു
ആമീന്റെ റപ്പൊടത്ത നെര മറച്ച പ്രതിപക്ഷമായി എഴുതുവാ
ൻ സംഗതിവന്നത— ആ വിവരങ്ങൾ മുമ്പെ തന്നെ ഞാൻ ഹര
ജികളാൽ ബൊധിപ്പിച്ചിട്ടും ഉണ്ട എന്ന മാത്രമല്ലാ ൟ ആമീൻ
താന്നിയൂരക്കാരൻ അസ്സനാലി എന്നവൻ എറക്കിരിക്കുന്ന വിളഅ
വനും ഒന്നാം പ്രതിയുമായീട്ടുണ്ടായിരുന്ന സിദ്ധാന്തത്തിനാൽ
൧ാം പ്രതി എറക്കിയ്താകുന്നു എന്ന മെപ്പടി അധികാരി ബൊധി
പ്പിച്ച റപ്പൊടത്ത പ്രമാണിച്ച വിള ൧ാം പ്രതിക്ക വിട്ടകൊടു
പ്പാൻ കല്പിച്ച നടത്തിയ തീൎപ്പിന്ന അസ്സനാലി സീവിൽ വ്യ
വഹാരപ്പെട്ട ൧ാം പ്രതി എടുത്ത വിള അസ്സനാലിക്ക തിരിച്ച
ങ്കൊടുപ്പാൻ അദാലത്ത കൊടത്തിയിൽനിന്ന വിധി ഉണ്ടായി
രിക്കുന്നു. അതുകൊണ്ടും മെപ്പടി ആമീന്റെ റപ്പൊൎട്ട പ്രതിപ
ക്ഷമായി ചെയ്തതാകകൊണ്ട ആയ്ത ൟ കാൎയ്യത്തിലെക്ക ഒട്ടും
വിശ്വസിക്കെണ്ടതും അല്ലാ— ജനവരി— പിപ്രപരി ൟ മാസ
ങ്ങളിൽ താസീൽദാര ചിലസമയം കച്ചെരിയാക്കി താമസിച്ചി
രുന്നത ൨ാം പ്രതിയുടെ വീട്ടിലാകകൊണ്ട വിള ൨ാം പ്രതി എറ
ക്കിയ്താകുന്നു എന്ന ൨ാം പ്രതിക്ക വെണ്ടി ലക്ഷ്യമില്ലാത്ത ഒരു
വാക്ക പറഞ്ഞു എന്നല്ലാതെ ആവാക്ക ഒട്ടും വിശ്വസിക്കെണ്ട
തും അല്ലാ—
അദാലത്ത അന്ന്യായത്തിൽ തന്നെ നിലം ഒഴിയാതെ കഴി
വാൻ ഏറിയ ദുൎവ്വ്യവഹാരങ്ങൾ ചെയ്ത പ്രതിക്കാരന ആരായ
ലും പിന്നെ ചാൎത്തി കൊടുക്കുന്നതും അല്ലാ.
നിലം വിധി നടത്തി കിട്ടിയ്തിന്റെ ശെഷം ഞാൻ തന്നെ
ആകുന്നു കന്നപൂട്ടിച്ച വിത്തിടുഞ്ചാല ഒഴിവാക്കി വിതപ്പിച്ചതഎ [ 215 ] ന്ന വിസ്തരിച്ചെടത്തൊളമുള്ള സാക്ഷികളിൽ തെളിയിച്ചിരിക്കു
ന്നത കൂടാതെ ഇനിയും സാക്ഷികളാൽ തെളിയിക്കാം വിധിക്ക
വിരൊധം ചെയ്ത ശിക്ഷയിൽ പ്രതികൾ ഉൾപ്പെടാതിരിപ്പാൻ
വെണ്ടി വിള ൨ാം പ്രതി എറക്കിയ്താണെന്ന സ്ഥിരമായി അല
ക്ഷ്യമായ വാക്കുകൾ പറഞ്ഞിരിക്കുന്നത എതൊരു അവസ്ഥവി
ചാരിച്ചാലും ൟ കാൎയ്യത്തിൽ പ്രമാണിക്കെണ്ടതില്ലായ്കകൊണ്ടും
എറിയ വിത്തവല്ലി ചിലവിട്ട ഞാൻ വിള എറക്കിച്ചതാകകൊ
ണ്ടും— ൟ കാൎയ്യത്തിന്റെ ആദ്യ വിസ്താരവും തീൎപ്പിന്റെ പകൎപ്പ
ഇതൊടൊന്നിച്ച ബൊധിപ്പിക്കുന്നതും നൊക്കി നിലം ഞാൻ ന
ടക്കാനായി കല്പിച്ചത സ്ഥിരം ചെയ്തും— വിള പ്രതി എടുപ്പാൻക
ല്പിച്ചത ദുൎബ്ബലമാക്കിയും ജപ്തിയിൽ ഇരിക്കുന്ന നെല്ല ൨ാം പ്ര
തിക്ക വിട്ടുകൊടുക്കാതെ ഇരിപ്പാനും കല്പന ഉണ്ടാവാൻ അപെ
ക്ഷിക്കുന്നു.
കൂറ്റനാട താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച തീൎപ്പ.
അന്ന്യായം ചെന്നൻ മുതൽ ൨ാൾ
പ്രതി
രാമൻ മുതൽ ൪ാൾ
൧ാം അന്ന്യായക്കാരൻ ൨ാം അന്ന്യായക്കാരനൊട ൨ാം അന്ന്യാ
യക്കാരന്റെ വക മൈമലം എന്ന നിലം പാട്ടത്തിന്ന വാങ്ങി
നടന്നുവരുന്നതിൽ എതാനും നിലങ്ങളിൽ വിള എറക്കുകയും എ
താനും സ്ഥലം കിളയും പൂട്ടും കഴിച്ച ഒഴിവാക്കുകയും ചെയ്തിരിക്കു
മ്പൊൾ ൧൦൨൫ മിഥുനം ൧൭൹ക്ക ൧൮൫൦ ജൂന്മാസം ൨൯൹ പ
കൽ പ്രതിക്കാര ബലമായി കന്നപൂട്ടുകയും— കലശലിന്ന ചെല്ലു
കയും ചെയ്തിരിക്കുന്നു എന്നും മറ്റും ൧ാം അന്ന്യായക്കാരനും— അ
തിന അനുസരണമായിട്ട തന്നെ ൨ാം അന്ന്യായക്കാരനും ജൂലാ
യി ൨൹ ഹരജികൾ ബൊധിപ്പിച്ചു. ൧ാം പ്രതി ആഗസ്ത ൧൯
൹ ഹാജരായി അവനും ഹരജി ബൊധിപ്പിച്ചു— ൧– ൪– ൫ സാ
ക്ഷികളൊട വിസ്തരിച്ചു.
൨ാം അന്ന്യായക്കാരൻ ലെലത്തിൽ കൊണ്ട ലെലം നടത്തി
കൊടുത്ത നടന്ന വരുന്ന അന്ന്യായത്തിൽ പറയുന്ന വഹകളി
ന്മെൽ താൻ പൊയിട്ടില്ലെന്നും– ജന്മം മൈമലം പറമ്പിൽ
എതാനും സ്ഥലം താൻ വെട്ടി കിളച്ചവരുന്നതിൽ ചുരുക്കുമായി
എതാനും സ്ഥലം ൧൦൨൬ലെക്ക നടത്തിരിക്കുന്നു ആയ്ത ൨ാം അ
ന്ന്യായക്കാരന്റെ ഹരജിയിൽ പറയുന്ന നിലത്തിൽ പറ്റിയ്താ
ണെന്നും— ഒഴിഞ്ഞ കൊടുക്കെണമെന്നും വെച്ച ശാശ്യമായും മറ്റും
൨ാം അന്ന്യായക്കാരൻ മുട്ടിക്കുന്നു എന്നും താൻ നടപ്പാക്കി വരുന്ന [ 216 ] സ്ഥലം ൨ാംഅന്ന്യായക്കാരൻ ലെലത്തിൽ കൊണ്ടതിൽ പറ്റിയ്ത
ല്ലെന്നും ൨ാം അന്ന്യായക്കാരന്റെ വക്കൽ ഉള്ള സന്നത നൊക്കി
യാൽ തന്നെ അറിയാമെന്നും മറ്റും പ്രതിക്കാരനും— ൨ാം അന്ന്യായ
ക്കാരൻ ലെലത്തിൽ കൊണ്ട നടന്നവരുന്ന മൈമലം നിലം ൧ാം
അന്ന്യായക്കാരന വെറുമ്പാട്ടത്തിന്ന കൊടുത്ത അവൻ കന്നപൂട്ടു
മ്പൊൾ ഒന്നാം പ്രതി മുതലായ്വര ചെന്ന കണ തച്ച വിടീക്കയും മ
റ്റും ചെയ്തിരിക്കുന്നു എന്ന ൧– ൪– ൫ സാക്ഷികളും വിസ്താരത്തി
ൽ ബൊധിപ്പിച്ചിരിക്കുന്നു— ശെഷം സാക്ഷികളെ കിട്ടീട്ടില്ലായ്ക
കൊണ്ട അവരൊടും ൨ മുതൽ ൪ വരെ പ്രതിക്കാരെ വരുത്താൻ
ആവിശ്യം ഇല്ലായ്കകൊണ്ട അവരൊടും വിസ്തരിച്ചിട്ടില്ലാ— ൨ാം
അന്ന്യായക്കാരൻ ൟ സംഗതിയെ കുറിച്ച ൨ാമത സത്തെമ്പ്ര
൧൮൹ ഇവിടെ ഒരു ഹരജി ബൊധിപ്പിച്ചു— ആയ്തും ൧ാം പ്രതി
ൟ സംഗതിയെ കുറിച്ച പലവക ൧൨൪൯ാം നമ്പ്രായി മജിസ്ത്രെ
ട്ടിൽ ബൊധിപ്പിച്ച ഹരജി അവിടെനിന്ന അയച്ച സത്തെമ്പ്ര
൨൩൹ എത്തി ആയ്തും ൟ കാൎയ്യത്തിന്ന ആദ്യം എടപ്പാള അംശം
അകടീങ്ക അധികാരിക്ക കല്പന അയച്ച മറുപടി വരുത്തുകയും ഇ
പ്പൊഴത്തെ അധികാരിക്കും കല്പന അയച്ച ൨ാം അന്ന്യായക്കാര
ന്റെ സന്നതിൽ ഇപ്പൊൾ ൧ാം പ്രതിയുടെ ഹരജിയിൽ പറയു
ന്ന വാദിക്കുന്ന സ്ഥലം ചെന്നിട്ടുണ്ടൊ എന്ന ആയാൾഅളന്നും
അന്ന്വെഷിച്ചും മറുപടിബൊധിപ്പിക്കുകയും ആയ്തും ൟ വിസ്താ
രത്തിൽ ചെൎക്കുകയും ചെയ്തു— ൟ കാൎയ്യത്തിന്റെ സകല ദസ്തെ
പെജകളും നൊക്കിയ്തിൽ പൊലീസ്സായി ഒന്നും ഉണ്ടായ പ്രകാരം
കാണുന്നില്ലാ— ൨ാം അന്ന്യായക്കാരന്റെ ഹരജിയിൽ പറയുന്ന
മൈമലം നിലത്തിൽ പറ്റിഎതാനും സ്ഥലം ൧ാം പ്രതി ഇപ്പൊൾ
ബലമായി നടപ്പാൻ വരുന്നു എന്നും അത തന്റെ സന്നതിൽ
പ്പെട്ടതും തനിക്കുള്ളതും— താൻ വിള എറക്കിച്ചതും ആകുന്നു എന്ന
൨ാം അന്ന്യായക്കാരനും— ൟ വാദിക്കുന്ന സ്ഥലം ൨ാം അന്ന്യായ
ക്കാരന്റെ സന്നതിൽപ്പെടാത്ത സ്ഥലം താൻപുതുതായി വെട്ടികി
ളച്ച ഉണ്ടാക്കി വിള എറക്കരിക്കുന്നത താനാകുന്നു എന്ന ൧ാം
പ്രതിയും തമ്മിൽ വാദമായീട്ടാകുന്നു കാണുന്നത— ആ വാദം തീ
രെണ്ടതിലെക്ക ൨ാം അന്ന്യായക്കാരന്റെ വക്കൽ ഉള്ള സന്നതി
ലെ അളവ—അംശം അധികാരിയെ മെപ്പടി സ്ഥലത്ത
അയച്ച അളപ്പിച്ച നൊക്കുകയും അന്ന്വെഷിക്കുകയും ചെയ്ത
തിൽ മൈമലം എന്ന നിലം രണ്ടിന്റെയും കിഴക്ക പടിഞ്ഞാ
റ തെക്ക വടക്ക അളവും കണ്ടങ്ങളും സന്നത പ്രകാരം ശരിയാ
യിട്ടും ൟ വാദിക്കുന്ന സ്ഥലം മൈമലം കിഴക്കെ തല ൧൮ ക
ണ്ടത്തിന്റെ വടക്ക ഭാഗവും ആ നിലത്തിന്റെ തെക്ക വടക്ക
സന്നതിൽ കാണുന്ന അളവ ൧൨ കൊലിന്ന പുറമെ ആയിട്ട
ൟ വാദിക്കുന്ന സ്ഥലവും അത അളവിൽ ഉൾപ്പെടാതെയും വ [ 217 ] ടക്ക പുഴയൊട ചെൎന്നതായിട്ടും ആയ്ത ൬ പൂട്ടുള്ള കൊൽക്ക ൬൧൧
പെരുക്കത്തിനുള്ള സ്ഥലവും അത പുതുതായി വെട്ടി കിളച്ച നന്നാ
ക്കി വിള എറിക്കിയ്തായിട്ടും ആയ്ത ൧ാം പ്രതി ചെയ്തത എന്നും
അങ്ങിനെ ഒന്നാം പ്രതി ചെയ്ത ജന്മിയുടെ ചൊൽപ്പടിക്ക എ
ന്നും ൨൬ലെക്ക അതിൽ വിള എറക്കിയ്തും ൧ാം പ്രതിയാകുന്നു എ
ന്നും ആധികാരി മുഖ്യസ്ഥന്മാരുടെ റപ്പൊടത്തിനാലും മറ്റും കാ
ണുന്നതാകകൊണ്ട ഇങ്ങിനെ ഇരിക്കുന്ന ൟ ൬൧൧ പെരുക്ക
ത്തിന്റെ സ്ഥലം ൨ാം അന്ന്യായക്കാരന്റെ സന്നതിൽപ്പെട്ടതും
തനിക്ക കിട്ടെണമെന്നും വിചാരിക്കുന്നതിന്ന ആയ്ത സീവിൽ
വ്യവഹാരം കൊണ്ടല്ലാതെ പൊലീസ്സിൽനിന്ന ഒന്നും കല്പിപ്പാ
ൻ പാടില്ലായ്കകൊണ്ട ൟ കാൎയ്യം നീക്കുകയും ചെയ്തു.
മജിസ്ത്രെട്ടിലെക്ക
കൂറ്റനാടു താലൂക്ക—അംശത്തിൽ ഗൊവിന്ദൻ നായര ബൊ
ധിപ്പിക്കുന്ന ഹരജി— ൪൫ൽ അപ്പീൽ ൪൩ാം നമ്പ്രിൽ അന്ന്യായം
മരിച്ചപൊയ ശങ്കര ജെഷ്ഠന പ്രതി ലക്ഷ്മി നെശ്യാര മുതലായ്വ
ര കൊടുക്കെണ്ടും ഉറപ്പികക്ക പ്രതിവക മുതൽ ലെലത്തിൽ വി
റ്റ കൊണ്ടീട്ടുള്ള സന്നതിൽ പറയുന്ന കിഴക്കെ മൈമലം എന്ന
നിലം ൧൦൨൬ലെക്ക വെറുമ്പാട്ടം നടപ്പാൻ ൟഴുവൻ ചെന്നന
കൊടുത്തതിൽ ൯ കണ്ടം അവൻ രാമന കൊടുത്തിരിക്കുന്നു എ
ന്നവെച്ച രാമൻ മുതലായ്വര ബലമായി കന്ന പൂട്ടിയ സംഗതി
ക്കും മറ്റും ഞാനും പാട്ടക്കാരൻ ചെന്നനും താലൂക്കിൽ ഹരജിക
ൾ ബൊധിപ്പിച്ച കാൎയ്യം അന്ന്വെഷണം ചെയ്ത ബൊധിപ്പി
പ്പാൻ അകടീങ്ക അധികാരിക്ക കല്പന അയച്ചതിന്ന രാമൻ ക
യ്യെറിയ കണ്ടങ്ങൾ സന്നതിൽ ഉൾപ്പെട്ടതാണെന്നും രാമന അ
തിന്മെൽ ഒരു അവകാശം ഇല്ലന്നും അധികാരി മുഖ്യസ്തമാര
സത്ത്യമായി മറുപടി ബൊധിപ്പിച്ചതിന്റെ ശെഷം ആ കാൎയ്യം
രണ്ടാമതും അന്ന്വെഷിപ്പാൻ അധികാരിക്ക കല്പന ഉണ്ടായ്തി
ന്ന രാമൻ നടന്നിരിക്കുന്ന സ്ഥലം സന്നതിലെ അതൃക്ക അ
കത്തുള്ളതാണന്നും അളവ ശെരി എന്നും— വിള എറക്കിയ്ത രാമ
നാകുന്നു എന്നും എന്റെ ശത്രുക്കാരുടെ വാക്ക കെട്ട അധികാ
രി ബൊധിപ്പിച്ച റപ്പൊടത്ത താസീൽദാര സ്വീകരിച്ച വിള
രാമൻ എടുപ്പാനും ഞാൻ സീവിൽ വ്യവഹാരം ചെയ്വാനും ക
ല്പിച്ച തീൎപ്പ സമ്മത മല്ലായ്കയാൽ ആ കാൎയ്യത്തിന്ന അപ്പീൽ
ആയി സന്നിധാനത്തിങ്കലെക്ക കഴിഞ്ഞു കന്നി ൨൬൹ തഫാ
ൽ വഴിയായി ബൊധിപ്പിച്ച ഹരജിക്ക ഇതവരെയും ഒരു ക
ല്പന ഉണ്ടായിട്ടില്ലാത്തതിനാൽ വളരെ സങ്കടവും മുതൽ നഷ്ട
വും ആയി വന്നിരിക്കുന്നു എന്റെ സന്നതിൽപ്പെട്ട അതൃക്കക [ 218 ] ത്തുള്ള കണ്ടങ്ങളിൽ ഏതാനും കണ്ടം ഓൎപ്പുളിയാൽ നടന്നാൽ
നെല്ലുണ്ടാവാതെ ചെള്ളി മുളച്ച കിടന്നരുന്നത ഞാൻ പാട്ടകു
ടിയാന്മാരെകൊണ്ട കിളപ്പിച്ച നന്നാക്കി ചെറിയ കണ്ടമാക്കി
അതിരിട്ട നടത്തിക്കുന്നതും സന്നതിൽ എഴുതിയ കൊലളവ വ
രമ്പ വിട്ട കണ്ടങ്ങൾ അളന്ന ജപ്തി ചെയ്തതിനാൽ കൊലിൽ
വ്യത്യാസമുണ്ടെന്നാക്കിതിൎത്ത കൊള്ളാമെന്ന ദുൎയ്യുക്തി വിചാരിച്ച
എന്റെ ശത്രുക്കളും എന്റെ ശങ്കര ജെഷ്ഠനെ കുലചെയ്വാൻ സ
ഹായം ചെയ്തവരും ചെയ്യിച്ചവരും ഉള്ളതിൽ
കൃഷ്ണന്നായര—
ഗൊവിന്ദമെനവൻ— മുതലായ്വരുടെ വാക്കിനെ പ്രമാണിച്ച ഞാ
ൻ കൊടുത്ത പാട്ടകറിയാൽ നടന്നവരുന്നു. എന്റെ സന്നതി
ൽ പറയുന്ന മെപ്പടി നിലത്ത ൯ കള്ളി കണ്ടത്തിൽ— രാമൻ ബ
ലമായി ൧൦൨൮ മിഥുനം ൧൭൹ കന്നപൂട്ടിയ സംഗതിക്ക ഞാ
നും എന്റെ പാട്ട കൂടിയാനും ഹരജികൾ ബൊധിപ്പിച്ചതിന
ഒന്നാമത അന്ന്വെഷണം ചെയ്ത ബൊധിപ്പിച്ച അകടീങ്ക അ
ധികാരിയുടെയും മുഖ്യസ്തന്മാരുടെയും റപ്പൊടത്ത പ്രമാണിക്കാ
തെ മെൽ പറഞ്ഞ എന്റെ ശത്രുക്കൾക്ക സഹായമായി തീൎപ്പ
കല്പിപ്പാൻ വെണ്ടി മെപ്പടി ഗൊവിന്ദമെനവന്റെ കാരണവ
രും ഇപ്പൊഴത്തെ അധികാരിയും ആയ താശ്ശന്മെനവന രണ്ടാ
മത കല്പന്ന അയച്ച ആയാൾ നൊക്കി ഒന്നാമത ബൊധിപ്പിച്ച
റപ്പൊൎട്ട സിദ്ധാന്തമായി ബൊധിപ്പിച്ചതിനാൽ അതും പ്രമാ
ണിയാതെ പിന്നെയും കല്പന അയച്ച ആവിശ്യം പൊലെ റ
പ്പൊൎട്ട വരുത്തി കാലതാമസം ചെയ്തും എന്റെ പാട്ട കൂടിയാൻ
നടന്നവിള മെപ്പടി രാമൻ നടന്ന പ്രകാരവും ആ ൯ കണ്ട
ത്തിലെ വിള ആ രാമൻ എടുപ്പാനും ഞാൻ സീവിൽ വ്യവഹാ
രം ചെയ്വാനും താസീൽദാര തീൎപ്പ കല്പിപ്പാൻ സംഗതി ഇല്ലാ
ത്തതാണെന്നും എന്റെ സന്നതിൽപ്പെട്ട അതൃക്കകത്ത ഉൾപ്പെട്ട
നിലവും സൎക്കാരിൽനിന്ന സന്നത പ്രകാരം നടത്തി തന്നതും
ആകയാൽ അതിന്റെ നികിതി ഞാൻ കൊടുത്തവരികയും എ
ന്റെ പാട്ട കുടിയാൻ നടന്ന വരികയും ചെയ്യുമ്പൊൾ— അതിൽ
തൎക്കം ചെയ്യെണമെന്നും അവകാശം ഉണ്ടന്നും വിചാരിക്കുന്ന
വര സീവിൽ വ്യവഹാരം ചെയ്യാനെല്ലൊ സംഗതിയും വിള
ഇടും മുമ്പെ അന്ന്യായം ബൊധിപ്പിച്ചിരിക്കുമ്പൊൾ പിന്നെ
മെപ്പടി രാമന വിള എടുപ്പാൻ ന്യായവും ഇല്ല എന്ന സന്നിധാ
നത്തിങ്കൽ അറിയാമെല്ലൊ— അതുകൊണ്ട അപ്പീൽ ഹരജിയും
ൟ ഹരജിയും നൊക്കി താസീൽദാരുടെ തീൎപ്പ മാറ്റി മെപ്പടി
രാമന്റെ നിലത്തിന്മെൽ അക്രമത്തിന്ന വരാതെ നിൎത്തിതരുവാ
ൻ വളരെ അപെക്ഷിക്കുന്നു. [ 219 ] കൂറ്റനാടു താലൂക്ക താസീൽദാര കല്പിച്ച തീൎപ്പ.
അന്ന്യായം സൈയ്ത
പ്രതി
മന്മി മുതൽ ൩ാൾ,
അന്ന്യായക്കാരൻ നടന്ന വരുന്ന— അംശം ദെശത്ത
൩൩൩ ꠰ നെല്ല പാട്ടത്തിന്റെ ഏച്ചിലാടം നിലത്ത ൧൦൨൬ാമത
കൊല്ലത്തെക്ക വിള എറക്കാനായി ൧൦൨൫ മെടം ൫൹ക്ക ൫൦
ഏപ്രിൽ ൧൬൹ പകൽ അന്ന്യായക്കാരൻ കന്ന പൂട്ടുമ്പൊൾ പ്ര
തിക്കാര ചെന്നവിരൊധിച്ച പുട്ടെര വെട്ടിഅറുത്ത വാക്കെറ്റംപ
റഞ്ഞ കലശൽക്ക ഭാവിച്ചപ്രകാരം ൫൦ എപ്രെൽ ൧൮൹ അ
ന്ന്യയക്കാരൻ ഹരജി ബൊധിപ്പിച്ചു.
ൟ കാൎയ്യത്തിന്ന അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും
൧–ം
൩–ം പ്രതികളെയും സമീപസ്തന്മാരെയും സാക്ഷിക്കാരെയും
ഹാജരാക്കി വിസ്തരിക്കയും— അന്ന്യായത്തിൽ പറയുന്ന നിലം താ
ൻ നടന്നവരുന്നതാണന്നും മറ്റും ൧ാം പ്രതി മെയി ൨൹ ബൊ
ധിപ്പിച്ച ഹരജിയും— അന്ന്യായക്കാരൻ കാണിച്ച അട്ടിപ്പെറ ആ
ധാരം— മറുപാട്ടം— പാട്ടശീട്ട ഇതകളുടെയും—ദെശത്ത മുഖ്യസ്ത
ന്മാര—അംശം കച്ചെരിക്ക എഴുതിയ റപ്പൊടത്തിന്റെയും ൧ാം
പ്രതി കാണിച്ച പാട്ടശീട്ടിന്റെയും പകൎപ്പുകൾ വാങ്ങി ആയ്തും
ൟ നമ്പ്രിൽ ചെൎക്കുകയും ചെയ്തു— വിസ്താരത്തിൽ ഏച്ചിലാടം
നിലം തനിക്ക സ്വന്തവും ജന്മവും ആയീട്ടുള്ളതാണ— അത താ
നും— തന്റെ കാരണവനായ ൧ാം പ്രതിയും കൂടി— കുഞ്ഞൂസ്സന കാ
ണത്തിന്ന വെച്ചകൊടുത്ത ചാത്തുനായര കയ്യായി താൻ കൊഴു
വിന വാങ്ങി ൧൦൧൨ മുതൽക്ക നിലം തന്റെ കൈവശമായി ന
ടന്നവരുന്നു— നികിതി ജമ പ്രതി മന്മി പെരിൽ ആണ— നികി
തി താൻ കൊടുത്ത ശീട്ട വാങ്ങിവരുന്നു— പ്രതിക്കാര ബലമായി
തകരാറ ചെയ്തതാണെന്ന അന്ന്യായക്കാരനും—
കലശൽ ഒന്നും ചെയ്തീട്ടില്ലാ— അന്ന്യായക്കാരൻ തന്റെ മരുമ
കനാണ തങ്ങൾ രണ്ടാളും ചാത്തങ്ങാടി പാൎത്തവരുന്നു തന്റെ
ബാപ്പ കുഞ്ഞുത്തയുടെയും— അന്ന്യായക്കാരന്റെ ബാപ്പയാ
യ കുഞ്ഞുത്തയുടെ അനന്തിരവൻ വാവയുടെയും മുതൽ പഴതി
ചെയ്തപ്പൊൾ ൟ നിലം തന്റെയും അന്ന്യായക്കാരന്റെയും
അവകാശത്തിന്ന കിട്ടയ്താണ— അതിന്മെൽ കെളപ്പന്നായൎക്കുണ്ടാ
യിരുന്ന ൪൪൪ വെള്ളിപണം കാണം ൧൦൦൯ലൊ ൧൦൧൦
ലൊ എന്ന അറിഞ്ഞീല താൻ കൊടുത്തു ൧൦൧൨ വരെക്കും നി
ലം ഓരൊരുത്തരെകൊണ്ട താൻ നടത്തിച്ചു— അതിന്റെശെഷം
ഇതവരെ താൻ നടന്ന നികിതി കൊടുത്ത വരുന്നു— ജമയും ത
ന്റെ പെരിൽ ആണ— അന്ന്യായക്കാരൻ ൟ നിലം നടന്നീട്ടി [ 220 ] ല്ലാ ഇതിന്റെ ആധാരങ്ങളും നികിതശീട്ട മുതലായ്തും താൻ ചാ
ത്തങ്ങാടി വെച്ചിരുന്നത അന്ന്യായക്കാരൻ എടുത്ത ഇങ്ങിനെ
കൌശലമായി അന്ന്യായം ചെയ്ത വലപ്പിക്കുന്നതാണ എന്ന
൧ാം പ്രതിയും നിലം ൧ാം പ്രതി നടക്കുന്നു എന്ന ൩ാം പ്രതിയും.
സാക്ഷികളാൽ കലശൽ ചെയ്യുന്നത കണ്ടപ്രകാരം തെളി
വില്ലാ— നിലം അന്ന്യായക്കാരൻ നടപ്പ എന്ന ൧ മുതൽ ൬ വരെ
൧ാം പ്രതി നടപ്പ എന്ന ൭– ൮– ൯ സാക്ഷികളും പറഞ്ഞി
രിക്കുന്നു.
ൟ കാൎയ്യത്തിന്റെ വിസ്താരം മുതലായ്ത ഒക്കെയും നൊക്കിയാ
റെ നിലം അന്ന്യായക്കാരൻ നടപ്പ എന്നും ഒന്നാം പ്രതി നട
പ്പ
എന്നും തമ്മിൽ വാദിച്ച ഇരുപൎഷയും സാക്ഷിസംഗതികളാ
ൽ തെളിവ കൊടുത്തിരിക്കുന്നു എങ്കിലും ൟ കാൎയ്യംകൊണ്ട അ
ന്ന്വെഷിക്കുകയും നികിതി കൊടുക്കുന്നതിന്റെ വിവരം അറി
വaൻ കണക്ക നൊക്കിക്കുകയും ചെയ്തതിൽ ൟ നിലം ജെഷ്ഠ
ന്റെയും അനുജന്റെയും മക്കളായ ൟ അന്ന്യായക്കാരനും ഒ
ന്നാം പ്രതിക്കും പകുതിയിൽ കിട്ടി ഒന്നാം പ്രതി പ്രത്യെകമാ
യി ചിലവചെയ്ത നടത്തി അന്ന്യായക്കാരൻ മുതലായ്വൎക്ക ചില
വ കൊടുത്ത രക്ഷിച്ച വിള— ഇരുപൎഷയും പാൎത്തിരുന്ന ചാത്ത
ങ്ങാടി കുടിയിൽ കൊയ്തിട്ടവരുന്നത എന്നും ഇയ്യടയിൽ മുതൽ
സംഗതിയാലും മറ്റും തന്മിൽ കുറെ എടച്ചിൽ ആയാറെ പ്ര
തിക്കാരൻ അനന്തിരവനായ അന്ന്യായക്കാരന്റെ പെരിൽ മെ
പ്പടി നിലത്തിന്നും മറ്റും എഴുതിച്ച വാങ്ങി ചാത്തങ്ങാടി വെച്ചി
രുന്ന ആധാരങ്ങൾ നികിതശീട്ട മുതലായ്ത ഒക്കെയും അന്ന്യായ
ക്കാരൻ കരസ്ഥമാക്കി ആ വക ആധാരങ്ങൾ തന്റെ പെരിൽ
എന്നുള്ള താല്പൎയ്യത്തിനാൽ പ്രതിക്കാരനെ തൊല്പിക്കാമെന്ന മ
നഃപൂൎവ്വമായി ചതിവിചാരിച്ച ചില സാക്ഷികളെയും ഉറപ്പിച്ച
നിലം താൻ പ്രത്യെകം നടപ്പ എന്നും— അതിന്മെൽ പ്രതിക്കാര
ൻ കയ്യെറ്റം ചെയ്തു എന്നും കൌശലമായി ഇങ്ങിനെ അന്ന്യാ
യം ചെയ്ത സാക്ഷികളാലും— മെൽപ്രകാരമുള്ളതായ ചില ആധാ
രങ്ങളാലും അന്ന്യായക്കാരൻ കൊടുത്ത തെളിവ വിശ്വസിക്കത
ക്കതല്ലന്നും— നിലം ഇതവരെ നടന്ന നികിതികൊടുത്തവരുന്ന
തും— ഇപ്പൊൾ നിലത്ത പ്രവൃത്തികൾ ചെയ്തതും ൧ാം പ്രതി എ
ന്ന പറയുന്നതാകുന്നു ൟ കാൎയ്യത്തിന്റെ നെര എന്നും അറി
ഞ്ഞിരിക്കുന്നതിനാൽ അതപ്രകാരം പ്രതിക്കാരൻ നടന്ന വരെ
ണ്ടതാണന്നും അന്ന്യായക്കാരൻ വിചാരിക്കുന്ന അവകാശത്തി
ന്ന ക്രമപ്രകാരം സീവിൽ വ്യവഹാരം ചെയ്ത നിവൃത്തിവരു
ത്തെണ്ടതാണന്നും ശിക്ഷിപ്പാൻ സംഗതി പൊരാ എന്നും ക
ല്പിച്ച ൟ കാൎയ്യം നീക്കി വിവരം അന്ന്യായം പ്രതികളെ അറി
യിക്കുകയും ചെയ്തു. [ 221 ] മജിസ്ത്രെട്ടിലെക്ക.
കുറുമ്പ്രനാട താലൂക്ക— അംശത്തിൽ സൈയ്ത ബൊധി
പ്പിക്കുന്ന അപ്പീൽ ഹരജി. ൧൦൨൬ാമത കൊല്ലത്തെ മകരവിള
ക്ക ൟ കഴിഞ്ഞ മെടമാസം ൫൹ പകൽ ഇനിക്കുള്ളതും ഞാൻ
നടന്നുവരുന്നതും ആയ ഏച്ചിലാടം നിലത്ത കന്നപൂട്ടുമ്പൊ
ൾ പ്രതിക്കാര വന്ന പൂട്ടെര വെട്ടി അറുത്ത വാക്കെറ്റം പറക
യും കലശൽക്ക ഭാവിക്കയും ചെയ്കകൊണ്ട അതിന്ന ഞാൻഅ
ന്ന്യായപ്പെട്ട കാൎയ്യം— തഹശീൽദാര വിസ്തരിച്ച നിലം പ്ര
തിക്കാരൻ നടപ്പാനായി ചെയ്ത തീൎപ്പ ഇനിക്ക വളരെ സങ്കടമാ
കകൊണ്ട താസീൽദാരുടെ തീൎപ്പ മാറ്റി തരുവാൻ എന്റെ ആ
പ്പീൽ വിവരം താഴെ എഴുതുന്നു— ൧ാമത മുഖ്യമായും— സംശയത്തി
ന്ന അല്പവും ആസ്പദമില്ലാത്തതും ഉള്ളതായി ഞാൻ കാണിച്ചെ
ടത്തൊളം രെഖകളും— ബൊധിപ്പിച്ചെടത്തൊളം സാക്ഷികളാൽ
കിട്ടിയെടത്തൊളം തെളിവുകളും എന്റെ അവകാശവും നടപ്പും
താസിൽദാര മറച്ച വെച്ച ഒരു അവകാശവുമില്ലാത്ത അന്ന്യ ഒരു
വൻ നിലം നടക്കെണ്ടത എന്ന തീൎപ്പ ചെയ്തത വിഹിതമല്ല മാ
റ്റെണ്ടതാകുന്നു എന്ന വിസ്താരം നൊക്കുമ്പൊൾ തന്നെ ബൊ
ധിക്കും— ൨ അന്ന്യായത്തിൽ പറയുന്ന ൟ നിലം ൯൨ാമതിൽ ഒ
റ്റിയായും ൯൩ാമതിൽ ജന്മമായും എന്റെ ബാപ്പ വാങ്ങി ബാ
പ്പ തന്നെ നടന്നും നടത്തിച്ചും വന്നു— ബാപ്പ മരിച്ചാറെ ൧൦൧൨മു
തൽക്ക എന്റെ കൈവശമായിട്ടാകുന്നു ൟ നിലം നടന്നുവ
രുന്നത.
൩ താനും അന്ന്യായക്കരനും ഒന്നിച്ച ചാത്തങ്ങാടി ആകുന്നു
പാൎത്ത വരുന്നത എന്നും— അന്ന്യായക്കാരന്റെയും തന്റെയും
ബാപ്പ മരിക്കയാൽ ഞങ്ങൾ ൨ാളുടെയും അവകാശത്തിന്ന കിട്ടി
യ്താകുന്നു ൟ നിലമെന്നും— ഇതിന്റെ ആധാരങ്ങളും പുക്കുവാ
രമുറികളും നികിതശീട്ട മുതലായ്തും മറ്റും താൻ ചാത്തങ്ങാടി കു
ടിയിൽ സൂക്ഷിച്ചിരുന്നെടത്തനിന്ന അന്ന്യായക്കാരൻ കൈവ
ശമാക്കി ഇങ്ങിനെ വാദിക്കുന്നതാകുന്നു എന്നും ൧ാം പ്രതി പറ
ഞ്ഞതായി തീൎപ്പിൽ കാണുന്നു— ഞങ്ങളുടെ മാൎഗ്ഗം മക്കത്തായ മ
ൎയ്യാദയാകുന്നു എന്ന പ്രസിദ്ധമുണ്ട എന്നാൽ എന്റെ ബാപ്പ
യുടെ മുതലിന്ന ൧ാം പ്രതിക്കു ഒരിക്കലും അവകാശമില്ലന്ന നി
ശ്ചയം തന്നെ ഭാഗത്തിൽ കിട്ടിയ്താകുന്നു എങ്കിൽ അതിന്നുള്ള
ലക്ഷ്യങ്ങൾ പ്രതി കാണിക്കെണ്ടത ചെയ്തീട്ടില്ലാ ആധാരങ്ങൾ
കളവചെയ്തതാണങ്കിൽ അതിന്ന അപ്പൊൾ തന്നെ ഒന്നാം
പ്രതി എന്റെമെൽ ക്രമമായ വ്യവഹാരം നടത്തെണ്ടതും തൽസ
മയം അറിഞ്ഞീട്ടില്ലങ്കിൽ ആ വിവരം സൎക്കാര സ്ഥലങ്ങളിൽ
ബൊധിപ്പിക്കെണ്ടതും ചെയ്തീട്ടില്ലാ— ആ വക ആധാരങ്ങൾ എ
ന്റെ ബാപ്പയുടെ പെരിലായിരിക്കയും ചെയ്യുന്നു— ആധാരങ്ങ [ 222 ] ൾ വിസ്താരസമയം ൧ാം പ്രതിയെ കാണിച്ചു— അതിന്ന ഒരു വാദ
വും ൧ാം പ്രതി പറഞ്ഞീട്ടില്ലാ— ൧ാം പ്രതിയും ഞാനും ഒരാത്തി
യിൽ അല്ല പാൎക്കുന്നത— രണ്ട ദിക്കിൽ ആകുന്നു ആധാരങ്ങൾ
സകലവും അന്ന്യായക്കാരൻ കൈവശമാക്കി എന്ന ൧ാം പ്രതി വി
സ്താരത്തിൽ സമ്മതിച്ചിരിക്കുന്നു പിന്നെ രണ്ട ശീട്ട മാത്രം വി
സ്താരത്തിൽ കാണിപ്പാൻ എങ്ങിനെ ഉണ്ടായി എന്നാകുന്നു വി
ചാരിക്കെണ്ടത— ൪– ൟ നിലത്തിന്മെൽ കുടിക്കടം ഉണ്ടായിരുന്ന
ത താൻ കൊടുത്തു എന്ന ൧ാം പ്രതി പറയുന്നത വ്യാപ്തി തന്നെ
൧൦൧൨ൽ കാണത്തിന്ന വെച്ചു— അപ്പൊൾ തന്നെ ൩ാം കയ്യായി
നിലം ഞാൻ വാങ്ങി— മറുപാട്ടവും എഴുതി കൊടുത്തു— അത മുതൽ
ഇത വരെയും നിലം ഞാൻ തന്നെ നടന്ന പാട്ടത്തിൽ പലിശ
ക്കുള്ള നെല്ല കൊടുത്ത എന്റെ പെരിൽ വാങ്ങി പരുന്ന പുക്കു
വാറകളും— മെൽ പറഞ്ഞ മറുപാട്ടവും ഞാൻ വിസ്താരത്തിൽ കാ
ണിച്ചീട്ടുണ്ട. എന്റെ ബാപ്പ മരിക്കുമ്പൊൾ ഞാൻ കുട്ടിയാകു
ന്നു— ശെഷികുറയും അതുകൊണ്ടും ൧ാം പ്രതി എന്റെ കാരണ
വനും ആകകൊണ്ട അന്ന ൟ നിലം ൧ാം പ്രതി പാട്ടത്തിന്ന
ആക്കി നടത്തി വന്നതിൽ മരിച്ചപൊയ ഒരുവന്റെ അനുജനു
മായി യൊജിച്ച കളവായി രണ്ട ശീട്ട ഉണ്ടാക്കി കാണിച്ചതാകു
ന്നു ശീട്ടിൽ കാണുന്ന കൊല്ലങ്ങൾക്ക അധികം മുമ്പെ ആകുന്നു
അവൻ മരിച്ചത— ൫ അന്ന്യായപ്പെട്ട നിലത്തിന്മെൽ അന്ന്യായ
ക്കാരനും ൧ാം പ്രതിയും പ്രത്യെകമായി ചിലവ ചെയ്ത വിള എ
റക്കി ഇരുപൎഷയും പാൎക്കുന്ന കുടിയിൽ കൊയ്തിട്ട വരുന്ന പ്രകാ
രവും— ൧ാം പ്രതിക്ക കൂടി അവകാശമുള്ള ൟ നിലം വക ആധാ
രങ്ങൾ അന്ന്യായക്കാരന്റെ പെരിലായി ഒന്നാം പ്രതി എഴുതി
ച്ച വെച്ചതായും താസീൽദാരുടെ അഭിഃപ്രായമായി തീൎപ്പിൽകാ
ണുന്ന ഇത നെരായിരുന്നാൽ നിലം അന്ന്യായക്കാരൻ പ്രത്യെ
കം നടപ്പാനായി തീൎപ്പ ചെയ്തത എങ്ങിനെ ൟ നിലത്തിന്മെൽ
ഒന്നാം പ്രതിക്ക അവകാശമുണ്ടായാൽ അത സംബന്ധമായി
ഉണ്ടാവുന്ന ആധാരങ്ങൾ എന്റെ പെരിൽ പ്രതി പ്രത്യെകമാ
യി എഴുതിക്കുമൊ രണ്ടാൾക്കും കൂടി സമാവകാശമായാലും രണ്ടാ
ളെ പെരിൽ കൂടി എഴുതിക്കുന്നതിലെക്ക എന്തായിരുന്നു ദുൎബലത
ഉണ്ടായിരുന്നത ബാപ്പ മരിക്കയും അപ്പൊൾ ഞാൻകുട്ടിയും ആ
യ സമയം ജമ ൧ാം പ്രതി തന്റെ പെരിൽ തിരിച്ചതാണ ആ
ജമക്ക തന്നെ ആകുന്നു നികിതിയും കൊടുത്ത വരുന്നത.
൬ ൟ കഴിഞ്ഞ ൧൦൨൪ കന്നി വിള നികിതിയുടെ ഉറപ്പിന്നാ
യി അധികാരി വിരൊധിച്ചപ്പൊൾ എന്റെ അനുജൻ അംശം
കച്ചെരിയിൽ കച്ചീട്ട കൊടുത്തീട്ടുണ്ട അതുകൊണ്ടും എന്റെ ന
ടപ്പ തെളിയുന്നതാകുന്നു ൧൦൧൨ മുതൽക്ക ഞാനല്ലാതെ ൧ാ–ം പ്രതി
ൟ നിലം നടന്നീട്ടില്ലെന്ന വെച്ച ഇനിക്ക സത്യം ചെയ്യാം ൟ [ 223 ] വിവരം താലൂക്കിലും ഞാൻ ബൊധിപ്പിച്ചപ്പൊൾ സത്യം ചെ
യ്വാനും കെൾപ്പാനും മനസ്സില്ലന്നാകുന്നു ഒന്നാം പ്രതി ബൊധി
പ്പിച്ചിരിക്കുന്നത തീൎപ്പിൽ പറയുന്നതായ മുഖ്യസ്ഥന്മാരുടെ റ
പ്പൊടത്തിലും നിലം ൧ാം പ്രതി നടക്കുന്നു എന്നില്ലാ— മെൽ പറ
ഞ്ഞ എല്ലാമാധാരങ്ങളാലും സമീപസ്ഥന്മാരായി ൬ാളെ ഹാജരാ
ക്കി അവരുടെ വായ്മൊഴികളാലും നിലം ഞാൻ നടന്നു വരുന്നു
എന്ന ഉറപ്പായും തെളിഞ്ഞിരിക്കുന്നു. നിലം ആരും നടന്നുപൊ
കരുതെന്ന മുഖ്യസ്ഥന്മാര വിരൊധിച്ചിരിക്കുന്നു— നിലം കിടപ്പാ
യാൽ കാണപലിശക്കും നികിതിക്കും ജന്മഭൊഗത്തിന്നും എന്നാ
ൽ ഉത്തരവാദിയായി വരുവാൻ കഴിയുന്നതല്ലാ— മറ്റൊരാൾ നി
ലം നടക്കുന്നത ഇനിക്ക സമ്മതവും അല്ലാ— അതുകൊണ്ട മെൽ
പറഞ്ഞ ആധാരങ്ങളും ഇനി വെണ്ടുന്ന തെളിവുകളും എന്നൊട
വാങ്ങി ആയ്തും വിസ്താരങ്ങളും മുൻപറഞ്ഞ കച്ചീട്ടും നൊക്കിയും
ൟ കാൎയ്യത്തിന്റെ സത്യം അറിഞ്ഞും എന്നെകൊണ്ട സത്യം
ചെയ്യിച്ചും നിലം കിഴുക്കട പ്രകാരം ഞാൻ നടപ്പാനായി തീൎപ്പു
ചെയ്ത തരുവാൻ അപെക്ഷിക്കുന്നു.
കൂറ്റനാടതാലൂക്ക താസീൽദാര കല്പിച്ച തീൎപ്പ.
അന്ന്യായം തെയ്യൻ
പ്രതി
പറങ്ങൊടൻനായര മുതൽ ൫ാൾ
മുക്കുതലെ ഭഗവതി ദെവസ്സത്തിൽനിന്ന ൨ാം പ്രതി ൧൧൫
പണം കാണമായി ൫൭꠱ നെല്ല പാട്ടത്തിന്റെ നിലംപറ
മ്പുകൾ ചാൎത്തി വാങ്ങീട്ടുള്ളതിൽ ചെൎന്ന ചെലക്കലൊടി നില
വും അരികത്തെ കണ്ടവും ഒറ്റ കണ്ടവും തറമൽ കണ്ടം ൭–ം
പിച്ചിരിക്കാട്ടെ പറമ്പും മറത്തിൽപറമ്പിന്റെ മെലെ മുറിയും
കിണറ്റിന്റെ പടിഞ്ഞാറ ചൊവ്വ വടക്കൊട്ടുള്ള പറമ്പിന്റെ പ
ടിഞ്ഞാട്ടുള്ള പറമ്പും ൨ാം പ്രതി കയ്യായി അന്ന്യായക്കാരൻ നട
ന്ന വരുമ്പൊൾ ൮൧ പണം കാണവും കുഴിക്കൂറ ചമയത്തിന്ന
൬൩൪ പണവും കൂടി വകരണ്ടിൽ ൭൧൫ പണം കൊടുത്ത കീഴാ
ധാരങ്ങളൊടുകൂടി ൨–ം ൩–ം പ്രതികളൊട ൧൦൨൫ വൃശ്ചികം ൧൩൹
ചാൎത്തിവാങ്ങി നടന്നവരുമ്പൊൾ ചെലക്കലൊടിമുതലായ നില
ത്ത അന്ന്യായക്കാരൻ എറക്കീട്ടുള്ള മകരവിള ൧൦൨൬ ധനുമാസം
൨൮൹ക്ക ൫൧ ജനവരി ൧൦൹ പകൽ പ്രതിക്കാര കൊയ്ത കൊണ്ടു
പൊകുന്നത കണ്ട വിരൊധിച്ചാറെ അടികലശൽ ചെയ്തിരിക്കുന്ന
പ്രകാരം അന്ന്യായക്കാരൻ ജനവരി ൧൧൹ ഹരജിബൊധിപ്പി
ച്ചു—അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും ൧–ം വ–ം പ്രതികളെ
ജനവരി ൨൭൹ പിടിച്ച അവരൊടും സാക്ഷികളൊടും വിസ്ത [ 224 ] രിച്ചു— ൩ മുതൽ ൫ വരെ പ്രതിക്കാരെ തൽക്കാലം കിട്ടായ്കകൊണ്ട
വിസ്തരിച്ചീട്ടില്ലാ— ൧ാം പ്രതി അന്ന്യായക്കാരന്റെ പുറത്ത കൈ
കൊണ്ട ൩–൪ അടിച്ചതല്ലാതെ മറ്റാരും ഒന്നും ചെയ്തീട്ടില്ലന്നും താ
ൻ എറക്കിയ വിള ൧ാം പ്രതിയുടെ വീട്ടിലെക്കാണ കൊണ്ടുപൊയ്ത
എന്നും— താൻ ൟ നിലം പറമ്പുകൾ വങ്ങിയ്തിന്റെറശെഷം ത
ന്റെ പണം കൊഴിക്കൊട്ടുള്ള അപ്പാഴിയത്ത ചാപ്പു മെനവനൊ
ട വാങ്ങി വഹകൾ ഒഴിഞ്ഞ കൊടുത്ത പിന്നെ അവരൊട വെറു
മ്പാട്ടത്തിന്ന വാങ്ങീട്ടാണ ഇപ്പൊൾ നടക്കുന്നത എന്നും— ൧ാം
പ്രതി തന്നെ അടിച്ചപ്പൊൾ സാക്ഷിക്കാര ആ സ്ഥലത്ത ഇല്ലാ
യ്കകൊണ്ട അവര കണ്ടീട്ടില്ലന്നും മറ്റും അന്ന്യായക്കാരനും— അ
ന്ന്യായത്തിൽ പറയുന്ന വഹകൾ ൧൦൧ പണം കാണവും പറ
മ്പിലുള്ള അനുഭവങ്ങക്ക്ക്ക ൨൦൦ ചില്ലുവാനം പണം കുഴിക്കാ
ണവും കൂടി താൻ മുക്കുതലെ ദെവസ്സത്തിലെക്ക ൨൫ാമത കുംഭ
മാസത്തിൽ കൊടുത്ത ചാൎത്തി വാങ്ങി പറമ്പിലെ അനുഭവങ്ങ
ൾ അക്കൊല്ലം മുതൽക്കും നിലങ്ങൾ ഒരു പുകിൽ ആകയാൽ
൨൬ലെ മുണ്ടക വിള എറക്കി എടുക്കുകയും ൨൬ലെ നികിതിയും
കൊടുത്ത വരുന്നു എന്നും ൟ വഹകൾ ൨ാം പ്രതി കൈവശം
ആയിരുന്നു എന്നും അവനൊട ദെവസ്സത്തിലെക്ക വെപ്പിച്ച
വാങ്ങീട്ടാണ തനിക്ക ചാൎത്തി കൊടുത്തത എന്നും ഇതിൽ അരു
കിലെ കണ്ടം ൨ാം പ്രതിയൊട അന്ന്യായക്കാരൻ ൩൦ പണം പ
ണയമായി വാങ്ങി ൩–൪ കൊല്ലമായിട്ട അവൻ നടക്കുന്നു എ
ന്നും ആ നിലം തന്റെ കൈവശം വന്നീട്ടില്ലന്നും താൻ എറ
ക്കിയ വിള അധികാരി നികിതിക്ക വെണ്ടി വിരൊധിച്ചിട്ട ജാ
ന്മ്യൻ കൊടുത്തീട്ടാണ കൊയ്തിരിക്കുന്നുത എന്നും മറ്റും ഒന്നാം
പ്രതിയും അതിനെ അനുകൂലിച്ച തന്നെ ൨ാം പ്രതിയും അന്ന്യാ
യക്കാരന കാണവകാശമുള്ള ചെലക്കൽ ഒടിനിലത്ത അന്ന്യായ
ക്കാരൻ എറക്കിയ മുണ്ടകവിള പ്രതിക്കാരും ചില ചെറുമക്കളും
കൂടി ധനുമാസം ൨൮൹ കൊയ്ത കൊണ്ടപൊകുന്നതും ഒന്നാം
പ്രതി അന്ന്യായക്കാരന്റെ പുറത്തും മറ്റും കൂടി നാലഞ്ച അ
ടിക്കുന്നതും കണ്ടു എന്നും മറ്റും ൧ാം സാക്ഷിയും മകരം
൮൹ താൻ അന്ന്യായക്കാരനെ തിരഞ്ഞ അവന്റെ കുടിയിൽ
ചെന്നപ്പൊൾ അന്ന്യായക്കാരൻ ചെലക്കലൊടി നിലത്ത എ
റക്കിരിക്കുന്ന മുണ്ടക വിള പ്രതിക്കാര കൊയ്തകൊണ്ട പൊകു
ന്നപ്രകാരം കെട്ട അവിടെ പൊയിരിക്കുന്നു എന്ന കുടിയിലു
ള്ളവര പറകയാൽ താൻ ആ സ്ഥലത്തക്ക ചെന്നപ്പൊൾ ഒ
ന്നാം പ്രതിയും ൨–൩ ചെറുമക്കളും ൨–ം ൪–ം പ്രതികളും ചക്കപ്പ
നെന്ന ഒരുത്തനും കൂടി വിള കൊയ്ത ചിലര കറ്റകെട്ടി വടക്കൊ
ട്ട കൊണ്ടുപൊകുന്നതും— അന്ന്യായക്കാരൻ വിരൊധിച്ചാറെ ഒ
ന്നാംപ്രതി അവനെ കൈകൊണ്ട പുറത്തും ചെകിട്ടത്തുമായി [ 225 ] ഒന്നരണ്ട അടിക്കുന്നതും കണ്ടു എന്നും ൨ാം സാക്ഷിയും ധനു
൨൮൹ താൻ അന്ന്യായക്കാരന്റെ പുരക്കൽ ചെല്ലുമ്പൊൾ അ
ന്ന്യായക്കാരൻ അവിടെ ഉണ്ടായിരുന്നു എന്നും— ചെലക്കൽ ഒടി
നിലത്ത അന്ന്യായക്കാരൻ എറക്കിയ മുണ്ടകവിള ൧ാം പ്രതി മു
തലായ്വര കൊയ്യുന്നപ്രകാരം ഒരു കുട്ടി അന്ന്യായക്കാരനൊട പ
റകയാൽ അന്ന്യായക്കാരൻ ആ സ്ഥലത്തെക്കു മുമ്പെ പൊയീ
എന്നും വഴിയെ താനും ചെന്നു എന്നും അപ്പൊൾ ൧ മുതൽ ൪
വരെ പ്രതിക്കാരും ചക്കപ്പനെന്നവനും ൭–൮ ചെറുമക്കളും കൂടി
വിള കൊയ്യുന്നതും— അന്ന്യായക്കാരൻ വിരൊധിച്ചാറെ അവനെ
൧ാം പ്രതി കൈകൊണ്ട മുഖത്തും പുറത്തും ആയി രണ്ട അടി
ക്കുന്നതും കണ്ടു എന്നും മറ്റും ൩ാം സാക്ഷിയും അന്ന്യായത്തി
ൽ പറയുന്ന നിലം പറമ്പുകളിൽ അരികത്തെ കണ്ടം അന്ന്യാ
യക്കാരനും ഒറ്റ കണ്ടവും തറമൽ കണ്ടം ൭–ം ൯ാം സാക്ഷിയും
ശെഷം ൨ാം പ്രതിയും ആണ നടന്ന വന്നിരുന്നത എന്നും അതി
ൽ അരികത്തെ കണ്ടം ഒഴികെ ശെഷം ഒക്കയും കഴിഞ്ഞ കൊല്ല
ത്തിനിപ്രം ൧ാം പ്രതിയാണ നടന്നവരുന്നത എന്നും മറ്റും ൪–ം
൫–ം ൬–ം ൭–ം സാക്ഷികളും— അന്ന്യായത്തിൽ പറയുന്ന വഹക
ൾ മുക്കുതലെ ദെവസ്സം ജന്മവും ആയ്ത ൧൦൧൨ ആമത കൊല്ല
ത്തിൽ ൧൧൫ പണം കാണത്തിന്ന ദെവസ്സത്തിൽ നിന്ന
൨ാം പ്രതിക്ക ചാൎത്തികൊടുത്ത അവൻ നടന്നവരുമ്പൊൾ കാ
ണശിഷ്ടം വകയും മിച്ചാരവും വാഴക്കുല പണം മുതലായ്തും—
൨ാം പ്രതിവക്കൽ നിലവ വരികയും ൨൧ൽ ൨ാം പ്രതിക്ക ഏ
താനും പണത്തിന്ന മുട്ടുണ്ടന്നും പറകയാലും ൭൫ പണം കൂടി
കൊടുത്ത കണക്കുകൾതീൎത്ത കഴിച്ചുള്ള പണം കുഴിക്കാണം
ചമയം കൂടി ആ കൊല്ലം തന്നെ പണയമായി ൨ാം പ്രതി
യൊട എഴുതിച്ച വാങ്ങി അവധിപ്രകാരം പണവും മിച്ചാര
ങ്ങളും തീൎക്കാകയാൽ ൧൦൨൪ാമത ചിങ്ങമാസത്തിൽ വഹകൾ ഒ
ക്കെയും ദെവസ്സ്വത്തിലെക്ക ഒഴിഞ്ഞ കൊടുത്തു എന്നും ആസമ
യം അരികത്തെ കണ്ടം— ൩൦ പണം വാങ്ങി കാണാധാരത്തൊ
ടുകൂടി അന്ന്യായക്കാരനും— തറമൽ കണ്ടം ൭–ം ഒറ്റ കണ്ടവും ചെ
ക്കുവിനും പണയം കൊടുത്ത അവനൊട എടക്കരി പിടിച്ച
൨൦ പണം പണയമായി ൯–ാം സാക്ഷിക്കും കൊടുത്ത അത
അവര നടന്നവരുന്നു എന്നും ൟ വഹകൾ ഒക്കെയും ൧൦൨൫
കുംഭമാസത്തിൽ ൧൦൧ പണം കാണവും കഴിക്കാണവകാശവും
ആയി ദെവസ്സത്തിൽനിന്ന ഒന്നാം പ്രതിക്ക ചാൎത്തിക്കൊടുത്തു
എന്നും അതിൽ ൯ാം സാക്ഷി നടക്കുന്ന നിലം അവൻ ഒഴി
ഞ്ഞകൊടുത്തു എന്നും അന്ന്യായക്കാരൻ നടക്കുന്നത ഒഴിഞ്ഞ
കൊടുത്തീട്ടില്ലന്നും മറ്റും ൮ാം സാക്ഷിയും തറമൽ കണ്ടം ൭–ം ഒ
റ്റ കണ്ടവും താൻ എടക്കരി പിടിച്ച നടന്നിരുന്നത പണം വാ [ 226 ] ങ്ങി ദെവസ്സത്തിലെക്ക ഒഴിഞ്ഞ കൊടുത്ത ദെവസ്സത്തിൽ നി
ന്ന ഒന്നാം പ്രതി വാങ്ങി നടക്കുന്നു എന്നും മറ്റും ൯ാം സാ
ക്ഷിയും വിസ്താരത്തിൽ ബൊധിപ്പിച്ചിരിക്കുന്നു ആന്ന്യായത്തി
ൽ പറയുന്ന വഹകൾ ൧൦൧൨ാമത കനിഞായറ്റിൽ ൧൧൫
പണത്തിന്ന ൨ാം പ്രതി ചാൎത്തി വാങ്ങിയ വെള്ളൊലയിൽ എ
ഴുതിയഒരു കാണാധാരവും മെപ്പടി കാണവും കുഴിക്കൂറ ചമയവും
കൂടി ൭൧൫ പണം കൊടുത്ത അന്ന്യായക്കാരൻ രണ്ടാം പ്രതി
യൊട ൧൦൨൫ വൃശ്ചിക മാസത്തിൽ ചാൎത്തി വാങ്ങിയ ഒരു മു
ദ്രൊല ആധാരവും ആയ്തിന്ന ദെവസ്സത്തിലെക്ക വെള്ളൊലയി
ൽ ആ കൊല്ലം വൃശ്ചിക മാസം ൧൩൹ എഴുതിയ ഒരു എണക്കും
അതിൽപ്പെട്ട വഹകളിൽ മറത്തിലെ പറമ്പിൽ ൨–ം ൩–ം പ്രതി
കൾക്കുള്ള പുര അവരപൊളിച്ച കൊണ്ടുപൊയി കൊള്ളാമെന്ന
മെപ്പടി കൊല്ലത്തിൽ അവര അന്ന്യായക്കാരന എഴുതി കൊടു
ത്ത ഒരാധാരവും— തറമൽകണ്ടം ൬– ഒറ്റ കണ്ടവും ചെക്കുവിന
൨൦ പണത്തിന്ന ൨ാം പ്രതി ചാൎത്തി കൊടുത്ത ഒരാധാരവും
അന്ന്യായത്തിൽ പറയുന്നതിൽ ചെലക്കൽ ഒടി എന്ന ഉഭയ
ത്തിൽ ഒരു കണ്ടം നീക്കി ശെഷം ഉള്ളത ൧൩ പണം ൬꠱ വീശ
ത്തിന്ന പണയമായി കൊണ്ട ൧൦൧൮ കുംഭത്തിൽ ൨ാം പ്രതി എ
ഴുതി കൊടുത്ത ഒരാധാരവും ൨൫ൽ ൨ാം പ്രതി നികിതികൊടുത്ത
ഒരു ശീട്ടും ദെവസ്സത്തിലെക്ക പത്തിന്ന രണ്ട മുതലായ്ത ൨ാം
പ്രതി കൊടുത്ത പുക്കിച്ച ൭ മുറികളും അന്ന്യായക്കാരനും അ
ന്ന്യായത്തിൽ പറയുന്ന വഹകൾ ൨–ാം പ്രതി ദെവസ്സത്തിലെ
ക്ക ൧൦൨൧ാമത കൊല്ലത്തിൽ പണയമായി എഴുതികൊടുത്ത ഒ
രാധാരവും— മെപ്പടി വഹകൾ ൨ാം പ്രതി ദെവസ്സത്തിലെക്ക ഒ
ഴിഞ്ഞകൊടുത്ത അവസ്തകൊണ്ട ൧൦൨൪ ചിങ്ങമാസത്തിൽ എ
ഴുതിയ ഒരാധാരവും അരിയത്തെ കണ്ടവും കാണാധാരവും കൊ
ടുക്കെണ്ടതിന്ന അന്ന്യായക്കാരന ൨ാം പ്രതി എഴുതിയ ഒരു എ
ണക്കും അന്ന്യായത്തിൽ പറയുന്ന വഹകളിന്മെലെ നികിതി ൨൬
മുതൽക്ക ദെവസ്സത്തിൽനിന്ന വാങ്ങെണ്ടതിന്ന ൨ാംപ്രതി അംശം
കച്ചെരിക്ക എഴുതിയ ഒരു എഴുത്തും ൮ാം സാക്ഷിയും— മെപ്പടി വ
ഹകൾ ൧ാം പ്രതി ൧൦൨൫ കുംഭമാസത്തിൽ ദെവസ്സത്തിൽനി
ന്ന ചാൎത്തി വാങ്ങിയ ഒരാധാരവും പത്തിന്നരണ്ട വാഴക്കുല മു
തലായ്ത കൊടുത്ത പുക്കിച്ച ഒരു മുറിയും ൨൬ലെ നികിതി കൊടു
ത്ത ഒരു ശീട്ടും ൧ാം പ്രതിയും കാണിച്ചതിന്റെ പകൎപ്പുകൾ വാ
ങ്ങി വിസ്താരത്തിൽ ചെൎക്കുകയും ചെയ്തു. ൨ാം പ്രതിയൊട മു
ദ്രൊലയിൽ വാങ്ങിയ തീരും നടപ്പ കുടിയാന്മാരുടെ ആധാര
ങ്ങളും അന്ന്യായക്കാരൻ വക്കൽ ഉണ്ടായും— ൨ാം പ്രതി ദെവസ്സ
ത്തിലെക്ക ഒഴിഞ്ഞപ്രകാരവും കീഴാധാരങ്ങൾ കൂടാതെ അതിന
വെണ്ടുന്ന ആധാരങ്ങൾ ദെവസ്സക്കാര വക്കലും ഇങ്ങിനെ ഇ [ 227 ] രുകക്ഷിക്കാര വക്കലും ആധാരങ്ങൾ ഉണ്ടായും അതിൽ അരി
കത്തെ കണ്ടം ഒഴികെ ശെഷം വഹകൾ ൧ാം പ്രതിയാണ നട
പ്പ എന്നും അധികാരിയുടെ റപ്പൊൎട്ടാലും കാണുകകൊണ്ടും നട
പ്പ അവസ്ഥയുടെ സൂക്ഷ്മസ്ഥിതി അറിവാൻ ഞാൻ തന്നെ അ
ന്ന്യായത്തിൽ പറയുന്ന ഉഭയം പറമ്പുള്ള സ്ഥലത്ത പൊയി
സമീപസ്തന്മാരെയും അയൽകൃഷിക്കാരെയും വരുത്തി ചൊതിച്ച
തിൽ ഒരു ൟഴവത്തി— അന്ന്യായക്കാരനാണ ൟ വഹകൾ നട
ക്കുന്നത എന്ന പറഞ്ഞത ഒഴികെ ശെഷം അപ്പൊൾ ഉണ്ടായി
രുന്ന എല്ലാവരും അരിയത്തെ കണ്ടം ഒന്ന മാത്രം അന്ന്യായക്കാ
രൻ നടക്കുന്നപ്രകാരവും ശെഷം വഹകളും പറമ്പുകളും ൟ വി
സ്താരത്തിൽ തെളിവുള്ള പ്രകാരം ഒരു കൊല്ലമായിട്ട ഒന്നാം പ്ര
തി നടക്കുന്നപ്രകാരവും അതിന മുമ്പെ ഒറ്റ കണ്ടവും തറമൽ
കണ്ടം ൭–ം ൨–ാം പ്രതി കൊടുത്തിട്ട ൯–ാം സാക്ഷിയും— ശെഷം
നിലവും പറമ്പുകളും ൨–ാം പ്രതിയും നടന്ന വന്നതായിട്ടും പറ
ഞ്ഞിരിക്കുന്നു. ഒരു ൟഴവത്തി അന്ന്യായക്കാരനാണ നടക്കുന്ന
ത എന്ന പറഞ്ഞത അവൾ എത്തുന്നതിന്ന മുമ്പെ എത്തിയ്വര
കൊണ്ട ൟ ഉഭയത്തിൽ ൟ കൊല്ലത്തിലും കഴിഞ്ഞകൊല്ലത്തിലും
ഓരൊരുത്തര വിള എറിക്കയ്തിന്റെ അതിരുകൾ കാട്ടാൻ പറഞ്ഞ
അവരെ കൊണ്ട അതിരുന്മെൽ കൂടി നടത്തിരുന്നതിന്മെൽ എ
ന്റെ ദൃഷ്ടിയായിരുന്നതിനാൽ ആ സമയത്ത കൊൽക്കാര കൊ
ണ്ടുവന്ന ഇൟഴവത്തി അന്ന്യായക്കാരനും ൟഴവനാകയാൽ അ
വന്റെ സമീപം വന്ന നില്ക്കയും ആ സമയം ഞാൻ തിരിഞ്ഞ
നൊക്കുമ്പൊൾ അവര രണ്ടാളുമായി സംസാരിക്കുന്നതും കാണു
കയും പിന്നെ അവളൊട ചൊതിച്ചാറെ ഉഭയങ്ങൾ മുഴുവനും അ
ന്ന്യായക്കാരനാണ നടപ്പ എന്ന അവൾ പറകയും— ആ വാക്ക
അന്ന്യായക്കാരന്റെ ദുൎബ്ബൊധനയാൽ ഉണ്ടായ്ത എന്നും അതി
നാൽ അന്ന്യായക്കാരന്റെ നടപ്പില്ലന്നും അധികമായും തൊന്നു
വാൻ ഇടയായിരിക്കുന്നു.
അന്ന്വെഷണത്തിൽ അന്ന്യായക്കാരന കുറെ കച്ചൊടവും
കൊള്ളകൊടുക്കലും ഉണ്ടാകയാൽ ൟ കീഴാധാരങ്ങൾ ഒക്കെയും
പണയമായി അന്ന്യായക്കാരന്റെ കയ്വശം വരുവാൻ ഇടയാ
യ്ത എന്നും— ചിലരുടെ ദുൎബ്ബൊധനയാൽ ആ കാൎയ്യം എല്ലാം തീ
ൎത്ത വാങ്ങിയ പ്രകാരമുള്ള ആധാരങ്ങൾ ഉണ്ടായ്ത എന്നും ബ
ഹു വാക്കായി കെൾക്കുന്നു—അത ഒക്കെയും അവകാശ കാൎയ്യവും
സീവിൽ തിരെണ്ടതും ആകയാൽ ആ കാൎയ്യത്തെ കുറിച്ച ഒന്നും
ആക്ഷെപിക്കുന്നില്ലാ—ൟ കാൎയ്യം സത്യം മുഖെന തീരുന്നത സ
മ്മതമൊ എന്ന അന്ന്യായക്കാരനൊടും ൧ാം പ്രതിയൊടും ചൊ
തിച്ചതിൽ അവരവര സത്യം ചെയ്യാമെന്ന പറഞ്ഞതല്ലാതെ ഒ [ 228 ] രുത്തൻ സത്യം ചെയ്വാനും അത മറ്റവൻ കെൾപ്പാനും ഇരു ക
ക്ഷിക്കാരും സമ്മതിച്ചീട്ടില്ലായ്കയാൽ അപ്രകാരം തീൎപ്പാനും സം
ഗതി വന്നീട്ടില്ലാ— നിലം നടപ്പ അവസ്ഥയും കലശലിന്റെ കാ
ൎയ്യവും മാത്രം വിചാരിക്കെണ്ടതാകയാലും അടികലശൽ കാൎയ്യം ഉ
ണ്ടായ സമയം സാക്ഷിക്കാര ആ സ്ഥലത്തുണ്ടായിരുന്നില്ലന്നും
അവര കണ്ടീട്ടില്ലന്നും അന്ന്യായക്കാരനും—ഉണ്ടായിരുന്നു എന്നും
കണ്ടിരിക്കുന്നു എന്നും സാക്ഷികളും മറ്റും പരസ്പര വിരൊധങ്ങ
ളായും പറഞ്ഞിരിക്കുന്നതിനാൽ ആ സാക്ഷി വാക്ക വിശ്വാസ
യൊഗ്യമല്ലന്നും കഴിഞ്ഞ കൊല്ലത്തെ നടപ്പകാരനായ ൯ാം സാ
ക്ഷിയുടെ ആധാരം അന്ന്യായക്കാരൻ കാണിച്ചീട്ടുള്ളത ഏത
പ്രകാരം അവൻ വക്കൽ വന്നു എന്നും ഒരു ലക്ഷ്യവും കട്ടീട്ടി
ല്ലായ്കകൊണ്ടും അന്ന്വെഷണ വിസ്താരങ്ങളാൽ അരികത്തെ ക
ണ്ടം ഒഴികെ ശെഷം വഹകൾ അന്ന്യായക്കാരൻ നടപ്പായി കാ
ണുന്നില്ലായ്കകൊണ്ടും നികിതിക്കു വെണ്ടി വിളക്ക ഒന്നാം പ്ര
തിയൊട ജാന്മ്യൻ വാങ്ങി വിട്ടകൊടുത്ത പ്രകാരവും ൧൦൨൫ മി
ഥുനത്തിൽ ൟ വഹകളുടെ കാൎയ്യത്തിൽ അന്ന്യായക്കാരൻ ഒരു
ഹരജി ബൊധിപ്പിച്ചതിന്ന അധികാരിക്ക അയച്ച കല്പനക്ക ക
ൎക്കിടകം ൨൹ ബൊധിപ്പിച്ച റിഫൊൎട്ടകൊണ്ടും വഹകൾ ൧ാം
പ്രതിയാണ നടപ്പ എന്ന കാണുകകൊണ്ടും അന്ന്യായം നെര
ല്ലന്നും— ൟ കാൎയ്യത്തിൽ പൊലീസീൽനിന്ന ഒന്നും കല്പിപ്പാൻ
സംഗതി ഇല്ലന്നും— സങ്കടമുള്ളവര സീവിൽ വ്യവഹാരത്താൽ
നിവൃത്തി വരുത്തി കൊള്ളെണ്ടത എന്നും കല്പിച്ച അന്ന്യായംനീ
ക്കി പ്രതികളെ വിട്ടു.
മജിസ്ത്രെട്ടിലെക്ക.
കൂറ്റനാട താലൂക്കിൽ— അംശത്തിൽ തെയ്യൻ ബൊധിപ്പി
ക്കുന്ന ആപ്പീൽ സങ്കടം ഹരജി— മെപ്പടി ദെശത്ത ചെലക്കൽ
ഒടി മുതൽ ൪ നിലവും പീച്ചിരിങ്ങാട്ട പറമ്പ മുതൽ രണ്ട പറമ്പും
പറങ്ങൊട കന്മള മുതൽ ൫–ാള ബലമായി കയ്യെറിയ സംഗതി
ക്ക ൧൦൨൬ ധനു ൨൯൹ മെപ്പടി താലൂക്കിൽ ബൊധിപ്പിച്ച അ
ന്ന്യായം വിസ്തരിച്ച കിഴുക്കട നടപ്പകാരനായ എന്റെ നടപ്പി
നെ പ്രമാണിക്കാതെയും ൧൬ലെ ൧൧–ാം റിഗുലെഷൻ ൫൧ാം വ
കുപ്പിലെ താല്പൎയ്യപ്രകാരം അല്ലാതെ ഭൂമി സംബന്ധമായ കാൎയ്യ
ങ്ങളിൽ പൊലീസ്സിൽ ഇന്നവൻ നടക്കെണമെന്ന വിധി കൊ
ടുത്ത പൊകരുതെന്ന ബഹുമാനപ്പെട്ട ഫൌജദാരി കൊടത്തീൽ
നിന്നും സെഷൻ കൊടത്തീൽനിന്നും അത സംഗതിയ:യി ൟ
സന്നിധാനത്തിങ്കൽനിന്നും ഉണ്ടായ കല്പനകൾക്ക വിരൊധ [ 229 ] മായും ഒരു സീവിൽ കൊൎട്ടിൽനിന്ന വിധിക്കുന്നതപൊലെ അ
വകാശത്തിന്മെൽ വിചാരിച്ച നിലം പറമ്പുകൾ ൧ാം പ്രതി
നടക്കെണമെന്ന മെപ്പടി താലൂക്കു താസീൽദാര വിപ്രവരി
൧൬൹ കല്പിച്ച കല്പന ഇനിക്ക ഏറ്റവും സങ്കടമാകകൊണ്ട ആ
യ്ത മാറ്റി തരുവാൻ ഞാൻ അപ്പീൽ ബൊധിപ്പിക്കുന്നു ൧ാമത—
തീൎപ്പിൽ പറയുന്ന പ്രകാരമല്ലാ ൟ കാൎയ്യത്തിന്റെ നെര എ
ന്നും— ൧ാം പ്രതിയുടെ മെൽ ഉണ്ടായ പ്രീതികൊണ്ട നിലം പ
റമ്പുകൾ ൧ാം പ്രതി നടക്കെണമെന്ന കല്പിച്ചത എന്നും ആയ്ത
മാറ്റെണ്ടത എന്നും സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാനുള്ള
സംഗതി വിവരം താഴെ എഴുതുന്നു. ൨ാമത ൨ാം പ്രതിയുടെ കാ
ണാധാരവും നടപ്പ കൂടിയാന്മാരുടെ ആധാരങ്ങളും അന്ന്യായക്കാ
രനായ എന്റെ വക്കൽ ഉണ്ടെന്നും കീഴാധാരങ്ങൾ കൂടാതെ ൨ാം
പ്രതി ദെവസ്സത്തിലെക്ക ഒഴിഞ്ഞ പ്രകാരം ഒരാധാരം ദെവസ്സ
ക്കാര വക്കൽ കണ്ടിരിക്കുന്നു എന്നും ഇതിൽ അരിയത്തെ കണ്ടം
ഒഴികെ ശെഷം വഹകൾ ൧ാം പ്രതിയാണ നടപ്പ എന്ന അ
ധികാരി ബൊധിപ്പിച്ചിരിക്കുന്നു എന്നും ആകുന്നു പ്രതികളുടെ
ഭാഗത്തെക്ക മുഖ്യമായി മുഴുവനും തീൎപ്പിൽ പറയുന്നത— ആയ്ത ശ
രിയല്ലാ താസീൽദാര സമ്മതിക്കുന്നതിലും അധികമായി ൟ കാ
ൎയ്യത്തിലെക്ക എന്റെ വാദപ്രകാരം തെളിവിന ശരിയായ ആ
ധാരം തികച്ചും എന്റെ വക്കൽ ഉണ്ട പ്രതി ഭാഗത്തെക്ക മുഖ്യ
മായ കാണാധാരം വെണ്ടത അതിന്ന സഹായികളായ ദെവ
സ്സക്കാര വക്കലും കൂടി ഇല്ലന്നും ഇപ്പൊൾ കാണിക്കുന്ന ഒഴിമു
റി തമ്മിൽ യൊജിച്ച വ്യവഹാരം നടക്കുന്ന പ്രതികളും ദെവസ്സ
ക്കാരും വിചാരിക്കുമ്പൊൾ ഒക്കെയും ഉണ്ടാക്കി കാണിപ്പാൻ ക
ഴിയുമെന്നും ദൃഷ്ടാന്തമായി അറിയാം അങ്ങിനെ ഇരിക്കുന്ന കാ
ൎയ്യത്തിൽ തീര കൊടുത്തു എന്ന പറയുന്ന മുദ്രൎവത്രം സമാധികാ
രത്തിലിരിക്കുന്ന സമയം താഴെ കാൎയ്യസ്ഥനായ ശിരസ്ഥദാര ത
മ്പുരാന്റെ ഒപ്പ അടയാളത്തൊടു കൂടിയും അതിന്ന അനുകൂലമാ
യി ശെഷം ആധാരങ്ങൾ സകലവും ഉണ്ടെന്നും— അതിലും വി
ശെഷിച്ച ആ വസ്തു രാജഭൊഗമായ സൎക്കാര നികിതി കൊടു
ത്ത ശീട്ടും എന്റെ വക്കൽ ഉണ്ടായിരിക്കുമ്പൊൾ ആ വക ലക്ഷ്യ
ങ്ങളുടെ അവസ്ഥയും പ്രതിഭാഗമുള്ള വെള്ളൊല ആധാരങ്ങളു
ടെ അവസ്ഥയും ഒരുപൊലെ വിശ്വാസമാക്കി വസ്തു വഹകൾ
ഒന്നാം പ്രതി നടപ്പാൻ കല്പിച്ച അഭിഃപ്രായം നെരായിട്ടുള്ളത
ല്ലന്നും ആയ്ത സമ്മതിച്ച കൂടുന്നതല്ലന്നും സന്നിധാനത്തിങ്കൽ
ബൊധിക്കും— അതകൂടാതെ ൟ സംഗതിക്ക അംശക്കാരുടെ സ
ഹായം കൊണ്ടാണ ൟ അക്രമത്തിന്ന എട വന്നത എന്നും ആ
യ്ത അംശം മുഖാന്തരം അന്ന്യെഷണം ചെയ്താൽ തെളിക ഇല്ല [ 230 ] ന്നും— ഒന്നാമത ൟ കാൎയ്യത്തിന്ന ബൊധിപ്പിച്ച അന്ന്യായത്തി
ലും അപ്രകാരം തന്നെ ൟ സന്നിധാനത്തിങ്കലും ഹരജി ബൊ
ധിപ്പിച്ചതിന്ന സങ്കടം തീരാത്തപ്രകാരമുള്ള വിസ്താരം താലൂക്കി
ൽ നടത്തി വരികയാൽ ആ സംഗതിക്ക മകരം ൧൬൹ എജമാ
നൻ അവർകൾ ചാണയിൽ ബങ്കളാവിൽ വന്നപ്പൊൾ മുഖ
താവിൽ ഹരജി ബൊധിപ്പിച്ചതിൽ കാണിച്ചിട്ടുള്ള വിവരം ഒ
ന്നും പറയാതെ ആദ്യമെ പ്രതി കക്ഷിയിൽ ഉൾപ്പെട്ട അധി
കാരിയുടെ റപ്പൊൎട്ടകൊണ്ട ൧ാം പ്രതിയാണ നടക്കുന്നത എന്ന
തെളിവുണ്ടെന്നും അതുകൊണ്ടു ൧ാം പ്രതി നടക്കെണമെന്ന ക
ല്പിച്ചീട്ടുള്ളത ശരിയായ കല്പനയൊ എന്ന സന്നിധാനത്തിങ്കൽ
വിചാരിച്ചാൽ അറിയാം. ൩ാമത അന്ന്യായ ഭാഗത്തുള്ള തെളിവി
ൽ വിശെഷിച്ച താലൂക്കിലെ അന്ന്വെഷണ വിസ്താരം കൊ
ണ്ടാണ കാൎയ്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിഞ്ഞത എന്നും അ
തിനാൽ ൧ാം പ്രതി നടക്കെണ്ടത എന്നും ആകുന്നു തീൎപ്പിൽ മു
ഖ്യമായി പറയുന്ന അവസ്ഥ— ആയ്ത ഒരിക്കലും പ്രമാണിക്കെണ്ട
തല്ലാ അത എന്തന്നാൽ— അന്ന്വെഷണ സാക്ഷിക്കാരായ ൪ മു
തൽ ൯ വരെ സാക്ഷികളിൽ ൫–ം ൬–ം സാക്ഷി അന്ന്യായത്തി
ൽ പറയുന്ന പിച്ചിരിങ്ങാട്ട എന്ന പറമ്പിൽ ഞാൻ പാൎപ്പിച്ച ക
രിയനെന്ന ചെറുമന്റെ പുര പൊളിച്ചതിന്ന അവൻ മകരം
൩൹ ബൊധിപ്പിച്ച അന്ന്യായത്തിലെ പ്രതിക്കാരും ൪–ം ൭–ം
സാക്ഷി അന്ന്വെഷണ വിസ്താര സമയം അവിടെ ഹാജരില്ലാ
ത്തവരായും പിന്നെ പറഞ്ഞ ഒറപ്പിച്ച സഹായികൾ
ഹാജരാക്കി വിസ്തരിച്ചവരും ൮ാം സാക്ഷി ൟ കാൎയ്യത്തിലെ
ക്ക ചതിയായി ഒരു കള്ളാധാരം ഉണ്ടാക്കിയ്തിന്ന മകരം ൧൪൹
ൟ സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജിയിലെ ൪ാം പ്ര
തിക്കാരനും ൯ാം സാക്ഷി പ്രതിക്കാരനെ പൊലെ ഒരു പ്രതി ക
ക്ഷിക്കാരനും ആകയാൽ ആ സാക്ഷി വായ്മൊഴി മാത്രം പ്രമാ
ണിച്ച സങ്കടപ്പെട്ട എന്റെ കൈവശം നിൽക്കുന്ന പറമ്പുക
ൾ കൂടി സങ്കടപ്പെടുന്ന ഒന്നാം പ്രതി കൈവശം നിൽക്കെണ
മെന്ന കല്പിച്ചത അതിശയമായ ഒരു അവസ്ഥയും ഇനിക്ക അതി
സങ്കടവും ആയിരിക്കുന്നു എന്നും ഇത കൂടാതെ പ്രതിഭാഗത്ത യാ
തൊരു ലക്ഷ്യവും സാക്ഷികളും ഇല്ലന്നും ൟ തെളിവുകൊണ്ട അ
ന്ന്യായഭാഗത്തുള്ള തെളിവുകളെ നിഷെധിച്ച പ്രതിഭാഗത്തെക്ക
ഗുണമായ കല്പനകൊടുപ്പാൻ ന്യായമില്ലന്നും ആ കല്പന മാറ്റെ
ണ്ടത എന്നും സന്നിധാനത്തിങ്കൽ അറിയാം.
൪ാമത അന്ന്യായക്കാരനായ ഞാൻ നടക്കുന്നു എന്ന ഒരു ൟ
ഴവത്തി മാത്രം പറഞ്ഞു എന്നും— ആയ്ത എന്റെ ദുൎബ്ബൊധനകൊ [ 231 ] ണ്ടാകുന്നു എന്ന ദൃഷ്ടാന്തമായിരിക്കുന്നു എന്നും തീൎപ്പിൽ പറയു
ന്നു. അങ്ങിനെ പറയുന്നത നെരല്ലാ— ഇ ൟഴവത്തിയെ വരുത്തി
യ്ത താസീൽദാര തമ്പുരാന്റെ മുമ്പാകെ ആകുന്നു. അവളെകൊ
ണ്ട വരുന്ന സമയം തന്നെ ഞാൻ നിൽക്കുന്നതിന്ന ഏറ്റവും
ദൂരെ നിൎത്തി ൟ നിലം പറമ്പുകൾ ആരാണ നടക്കുന്നത എന്ന
ചൊതിച്ചാറെ ഞാൻ നടക്കുന്നു എന്ന പറകയും ആ വാക്ക എ
ന്റെ ദുൎബ്ബൊധനകൊണ്ട പറഞ്ഞതാണെന്ന ആ സമയം പ്രതി
ഭാഗത്തെക്ക വെണ്ടി ദുൎബ്ബൊധനക്ക വന്ന ഹാജരായി നിൽക്കു
ന്ന ആളുകൾ താസീൽദാര തമ്പുരാന ദുൎബ്ബൊധന ഉണ്ടാക്കിയ്തി
നാൽ ആകുന്നു അങ്ങിനെ കല്പിച്ചത എന്നും ആ ദൃഷ്ടി ആ വി
സ്താരത്തിൽ ആദ്യാവസാനം നടന്നീട്ടില്ലന്നും സന്നിധാനത്തി
ങ്കൽ ബൊധിക്കും. ®൫ാമത അന്ന്യായക്കാരനായ ഇനിക്ക കുറെ
കൊള്ളകൊടുക്ക ഉണ്ടെന്നും അതിനാൽ ആധാരങ്ങൾ കൈവശം
വന്നത എന്നും ചിലരുടെ ദുൎബ്ബൊധനയാൽ ആ കാൎയ്യം തീര വാ
ങ്ങിയപ്രകാരം ആധാരം ഉണ്ടായ്ത എന്നും തീൎപ്പിൽ കല്പിച്ചിരിക്കു
ന്നു—അപ്രകാരം കല്പിച്ചതും ശരിയല്ലാ— അതഎന്തകൊണ്ടെന്നാൽ
ൟ കാൎയ്യം അന്ന്വെഷണത്തിന്നായി താസീൽദാര തമ്പുരാൻ പു
റപ്പെട്ട പ്രതിഭാഗം നിന്ന സഹായിക്കുന്ന—അംശം അധികാ
രിയുടെ വീട്ടിൽ പാൎക്കുകയും അവിടെനിന്ന എന്നൊട മത്സരം
വിചാരിച്ച ൟ കാൎയ്യത്തിൽ പുറപ്പെട്ട പെൻസൻ തഹശിൽദാർ
കൃഷ്ണമെനൊൻ തമ്പുരാന്റെ ദുൎബ്ബൊധന അന്ന മുഴുവനും കെട്ട
പിറ്റെ ദിവസം അവിടെനിന്ന പുറപ്പെട്ട പുല്ലാതെ എന്ന വീ
ട്ടിൽ പൊയി അവിടെ ഉണ്ടായിരുന്ന കൃഷ്ണമെനവൻ മുതൽ നാ
ല തമ്പുരാക്കന്മാരൊടു കൂടി വ്യവഹാരത്തിൽ പറയുന്ന വക സ്ഥ
ലത്ത ചെന്ന അന്ന്വെഷണം ചെയ്കയും അപ്പൊൾ ആ സ്ഥ
ലത്ത അവര ഹാജരാക്കിരുന്ന ൪ മുതൽ ൭ വരെ സാക്ഷിക്കാരെ
കണ്ട ചൊതിക്കയും അതുകൊണ്ട ഞാനാകുന്നു ദുൎബ്ബൊധന കെ
ട്ടത എന്ന കല്പിക്കയും ചെയ്തതകൊണ്ട ഇനിക്ക തൊന്നുന്നത അ
പ്രകാരം കല്പിച്ച കല്പനയാകുന്നു ദുൎബ്ബൊധനകൊണ്ട ഉണ്ടായ്ത
എന്നും— നെര അറിഞ്ഞീട്ടില്ലന്നും അതല്ലങ്കിൽ മിഥുനം ൨൩൹
ഞാൻ ൟ വസ്തു വഹകളെ കുറിച്ചുണ്ടാക്കിയ പ്രസ്ഥാപത്തിൽ
പ്രതിക്കാരാകട്ടെ അംശക്കാരാകട്ടെ ആരും പ്രസ്ഥാപിക്കാതെ മൂടി
വെച്ച എന്നൊട രാജി വാങ്ങി ഉപായമായി റപ്പൊടത്തചെയ്ക
യും— ആ സംഗതി ഇപ്പൊഴും ഞാൻ പ്രസ്ഥാപിച്ചതിന്ന ആ വ
ഴിക്ക യാതൊരു അന്ന്വെഷണ വിസ്താരവും ചെയ്യാതെ ഇരുന്ന
അവസ്ഥയും വിചാരിച്ചാൽ ഇനിക്ക തൊന്നുന്ന പ്രകാരം തന്നെ
ആണ ൟ കാൎയ്യത്തിന്റെ നെര എന്ന സന്നിധാനത്തിങ്കൽ
തൊന്നാനും സംഗതി ഉണ്ട എന്ന ഞാൻ വിചാരിച്ചിരിക്കുന്നു. [ 232 ] ൬ാമത ൟ കാൎയ്യത്തിൽ ഇരു കക്ഷിക്കാരും സത്യത്തിന്ന സമ്മ
തിക്കുന്നതല്ലാതെ കെൾപ്പാനാളില്ലന്ന കല്പിച്ചിരിക്കുന്നു അന്ന്യായ
ക്കാരനായ ഞാൻ സത്യം ചെയ്യാമെന്നും സത്യം കെട്ടാൽ മുതൽ
നഷ്ടവും അതിസങ്കടവും വരുമെന്നും ഞാൻ കയ്പീത്ത കൊടുത്ത
തിന്റെ ശെഷം തന്റെ വക്കലും നെരുണ്ടന്നുള്ള സ്വഭാവം വ
രുത്തുവാൻ വെണ്ടി താനും സത്യം ചെയ്യാമെന്ന ൧ാം പ്രതി ഒരു
കയ്പീത്ത കൊടുത്തത ശരി തന്നെയൊ ബാദ്ധ്യപ്പെട്ടവന്റെ
മെൽ ബാധ നിവൃത്തിക്കായി ഞാൻ സങ്കടപ്പെട്ടതിന്ന ബാ
ദ്ധ്യപ്പെട്ടവനെകൊണ്ട സത്യം ചെയ്യിച്ച എന്റെ സങ്കടനിവൃ
ത്തി അല്ലെ വരുത്തെണ്ടത ഞാൻ സത്യം ചെയ്താൽ ഇത വരെ
അദ്ധ്വാനിച്ച ഫലം കൂടി പൊയി എന്നല്ലാതെ അതിനാൽ ഇനി
ക്ക എന്താകുന്നു ഒരു ഗുണം ഉള്ളത എന്നും സന്നിധാനത്തിങ്കൽ
നിന്ന വിചാരിക്കുമ്പൊൾ അറിയാവുന്നതാകുന്നു.
൭ാമത ൭ാം പ്രതി അടികലശൽ ചെയ്യുമ്പൊൽ സാക്ഷിക്കാര
ആരും ആസ്ഥലത്ത ഹാജരുണ്ടായിരുന്നില്ലന്ന അന്ന്യായക്കാര
നായ ഞാനും ഉണ്ടായിരുന്നു എന്ന സാക്ഷിക്കാരും പറഞ്ഞതി
നാൽ ആ സാക്ഷി വാക്ക വിശ്വാസമല്ലന്ന കല്പിച്ചിരിക്കുന്നു സാ
ക്ഷിക്കാര പൊയ്തിന്റെ ശെഷം ഞാൻ പിരിഞ്ഞപൊയി എന്ന
ല്ലാതെ കണ്ടീട്ടില്ലന്ന ഞാൻ പറഞ്ഞീട്ടില്ലാ.
൮ാമത ൯ാം സാക്ഷിയുടെ ആധാരം എന്റെ വക്കൽ വന്ന
ത എങ്ങിനെ എന്ന ഒരു ലക്ഷ്യവും കാട്ടീട്ടില്ലന്ന പറയുന്നു— ൯ാം
സാക്ഷി ഇനിക്ക ആധാരം തീര തന്ന മുറിയും ആ വസ്തു ഞാ
ൻ നടന്ന ആ കൊല്ലം നികിതി കൊടുത്ത ശീട്ടും എന്റെ വക്ക
ൽ ഉണ്ടായിരുന്നതിന്റെ പകൎപ്പ വിസ്താരത്തിൽ കൊടുത്തീട്ടു
ണ്ട അസ്സൽ ആധാരങ്ങൾ എന്റെ വക്കലും ഉണ്ട. ൯ാമത മി
ഥുന മാസത്തിൽ ൟ വഹകളുടെ കാൎയ്യത്തിൽ അധികാരി ബൊ
ധിപ്പിച്ച റപ്പൊടത്തകൊണ്ട ൧ാം പ്രതിയാണ വഹകൾ നടക്കു
ന്നത എന്ന തെളിവുണ്ടന്ന കല്പിച്ചിരിക്കുന്നു— അംശക്കാരാണ
പ്രതിയൊഗികൾ എന്ന ഇതവരെ ഞാൻ ബൊധിപ്പിച്ചിരിക്കു
മ്പൊൾ പ്രതികളുടെ വാക്കുകൾകൊണ്ട തെളിവുണ്ടെന്ന കല്പിച്ചാ
ലും ഞാൻ എന്ത ചെയ്യണ്ടു— സൎക്കാര കാൎയ്യസ്ഥന്മാരും ശരിയല്ലാ
തെ നടക്കുന്നതിനാൽ അല്ലെ മെലധികാരത്തിൽ ബൊധിപ്പി
ക്കുന്നതും അവിടെ നിന്ന അന്ന്വെഷിച്ച ചിത മാറ്റുന്നതും
അപ്രകാരം ഇതും വിചാരിക്കായിരുന്നു. ൧൦–ാമത എന്റെ കുടി
യിൽ സ്ഥലമില്ലായ്കകൊണ്ട ഞാൻ ഒരു പത്തായപുര മാളിക ക
യറ്റിയ സംഗതിയാൽ കൊന്തിമെനൊൻ തമ്പുരാനും അനന്ത [ 233 ] രവന്മാരും ൟൎഷ്യത വെച്ച എന്റെ കൂടി പൊളിപ്പിക്കെണമെ
ന്ന പറഞ്ഞ ൧൦൦ ഉറുപ്പിക ചൊതിക്കയും ആയ്ത ഞാൻ കൊടുക്കാ
ത്തതിനാൽ എന്നൊട മനഃപൂൎവ്വമായി സിദ്ധാന്തം വിചാരിച്ച
ഞാൻ വാങ്ങുന്ന വസ്തു വഹകൾ ഒക്കെയും തകരാറാക്കാനായി
ഉത്സാഹിച്ച പാത്തുന്മയൊടും മക തിത്തിഉന്മയൊടും കൂടി ൧൬൨
പണം കൊടുത്ത ഞാൻ വാങ്ങി നടന്നും നടത്തിച്ചും രണ്ട
കൊല്ലം സൎക്കാര നികിതി കൊടുത്ത ശീട്ട വാങ്ങി അനുഭവിച്ച
വരുന്നത മെൽ കാണം ചാൎത്തിച്ച ൧ാം പ്രതിയെകൊണ്ട ക
യ്യെറിച്ച വസ്തു കൈവശമാക്കുകയും പൊട്ടക്കുളങ്ങരെ പറമ്പ
൨൨൩ പണം അവകാശമായി ഞാൻ നടക്കുന്നത താശ്ശന്മെന
വൻ തമ്പുരാൻ കയ്യെറി കൈവശമാക്കുകയും ൧൦൦ൽ ചില്ലുവാ
നം പണം അവകാശമുള്ള ആനത്തൊട്ടിന്റെ വടക്ക മുണ്ടക നി
ലം മെപ്പടി താശ്ശന്മെനൊൻ തമ്പുരാന്റെ സംബന്ധിയായ പ
ങ്ങശ്ശമെനവൻ തമ്പുരാൻ മെൽ കാണം ചാൎത്തി വാങ്ങുകയും
ചെയ്തതകൊണ്ട ഒന്നും ഞാൻ പ്രസ്ഥാപിക്കാതെ ഭയപ്പെട്ട ഇ
രുന്നതിനാൽ ഇപ്പൊഴും മെൽ പ്രകാരം ചെയ്യിച്ചതും ഇങ്ങിനെ
൧൨൦൦ പണത്തിന്റെ വസ്തു വഹകൾ ബലമായി തകരാറാക്കി
യ സങ്കടത്തിന്ന താലൂക്കിൽ അന്ന്യായം ബൊധിപ്പിച്ചാൽ തൊ
ൽന്മയായ കല്പന കിട്ടുകയും ചെയ്യുന്നതിനാൽ സന്നിധാനത്തി
ങ്കൽ നിന്ന ദൃഷ്ടി വെച്ച വെണ്ടുന്ന വിസ്താരങ്ങൾ ചെയ്ത സ
ങ്കട നിവൃത്തി വരുത്തി തരാതെ ഇരുന്നാൽ ഞാൻ രാജ്യം വിട്ട
പൊകുന്നതാകുന്നു— അതുകൊണ്ട മെൽ എഴുതിയ സംഗതികളും
ആദ്യ വിസ്താരങ്ങളും നൊക്കി അന്ന്യായ ഭാഗത്ത തെളിവ
പൊരാ എങ്കിൽ മിഥുനം ൨൩൹ ബൊധിപ്പിച്ച ഹരജിയിലെ
പ്രതിക്കാരൊടും ആദ്യവിസ്താരത്തിൽ ഹാജരാക്കി വിസ്തരിക്കാ
ത്ത ൩ മുതൽ ൫ വരെ പ്രതിക്കാരായ പറങ്ങൊടൻ മുതൽ ൩ാൾ
ആ വസ്തു വഹകളുടെ സമീപം ഇരിക്കുന്ന മറ്റും പലരെയും
അധികാരി മെനൊന്മാരെയും മുദ്രൊല വിറ്റ താലൂക്ക ശിരസ്തെ
ദാര തമ്പുരാനെയും ജന്മിയായ സമുദായം അക്കിത്തിരി തമ്പുരാ
നെയും വരുത്തി വെണ്ടുന്ന വിസ്താരങ്ങൾ ചെയ്ത ൫൧ാം വകു
പ്പിനെ സംബന്ധിച്ച ഇയ്യിടെ സെഷൻ കൊൎട്ടിൽനിന്നും ൟ
സന്നിധാനത്തിങ്കൽനിന്നും ഉണ്ടായിട്ടുള്ള കല്പന നൊക്കി ആ
ലൊചിച്ചും സീവിൽ അധികാരത്തിൽ പ്രവെശിച്ച കല്പിച്ചത
പൊലെ ഉള്ള താലൂക്ക തീൎപ്പ മാറ്റി വസ്തു വഹകൾ ഞാൻ കീഴു
ക്കടപ്രകാരം നടപ്പാനായി വെണ്ടുന്ന കല്പന തന്ന സങ്കടം തീ
ൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു. [ 234 ] വെട്ടത്തനാട താലൂക്ക അക്ടീങ്ക ഹെഡപൊലീസാപ്സര കല്പി
ച്ച തീൎപ്പ
അന്ന്യായം പാൎവ്വതി പൊതുവാടിശ്യാര മുതൽ ൩ാൾ
പ്രതി
കുട്ടി രാമൻ നായര മുതൽ ൩ാൾ
ആതിരശ്ശെരി ദെവസ്സം ജന്മമായ മെലെ ചെലെരി ആകുന്ന
ഉഭയം ൧൦ കണ്ടവും കൊടക്കാട്ട പടിപള്ളിമഞായലും കൂടി ആ
ദെവസ്സത്തിൽനിന്ന അന്ന്യായക്കാരുടെ അന്മാമൻ മരിച്ചപൊ
യ ശങ്കര പൊതുവാള കാണം കടമായ്പയായി ചാൎത്തി വാങ്ങി
നടന്ന അനുഭവിച്ച വരുന്നതിൽ ൧൦൨൪ാമത കന്നി ൨൭൹ക്ക
൧൮൪൮ അക്ടമ്പ്ര ൧൧൹ പകൽ കന്നപൂട്ടി വിതച്ചിരുന്നത പ്ര
തിക്കാര ചെന്ന വിരൊധിച്ച കന്നിന്റെ ആവി വള്ളി വെട്ടി
അറുത്ത കന്നിനെ ആട്ടി കളകയും മറ്റും ചെയ്തിരിക്കുന്നു എന്ന
൪൮ അക്ടമ്പ്ര ൨൨൹ വക്കീൽ മുഖാന്തരം അന്ന്യായം ബൊധി
പ്പിച്ചു ൟ കാൎയ്യത്തിന്ന ൩–ാം പ്രതിയൊടും അന്യായം വക
൧–ം൨–ം സാക്ഷികളൊടും അയൽ കൃഷിക്കാരായ ൪ മുതൽ ൭വ
രെ നമ്പ്ര ആളുകളൊടും— ൩ാം പ്രതിക്കാരൻ ബൊധിപ്പിച്ച ൯–ം
൧൦–ം സാക്ഷികളെ ഹാജരാക്കി അവരൊടും ൮–ാം സാക്ഷിയൊ
ടും വിസ്തരിക്കയും ൟ കാൎയ്യത്തിൽ ൨ാമതായിഅന്ന്യായം പ്രതി
കൾ സത്യത്തിന്റെ കാൎയ്യം കൊണ്ട ബൊധിപ്പിച്ച ഹരജിയും—
അവര ബൊധിപ്പിച്ച ആധാരങ്ങളുടെ പകൎപ്പ വാങ്ങിആയ്തും—
അംശം അധികാരിയും മുഖ്യസ്ഥന്മാരും ബൊധിപ്പിച്ച റപ്പൊട
ത്തകളും വിസ്താരത്തിൽ ചെൎക്കുകയും ൟ നിലത്തിൽ ചെൎന്ന
കൊടക്കാട്ടെ പടിപള്ളിമഞായലിന്റെയും മറ്റും സംഗതിക്ക
അന്ന്യായക്കാരുടെ അന്മാമൻ മരിച്ച പൊയ ശങ്കരപൊതുവാള
൪൩ ആഗസ്ത ൨൩൹ം ൟ പ്രതിക്കാരന്റെയും മറ്റും മെൽ
ബൊധിപ്പിച്ച അന്ന്യായത്തിന്ന ൪൩ നവെമ്പ്ര ൧൬൹ അ
ന്നെത്തെ താസീൽദാര കല്പിച്ച തീൎപ്പ വിസ്താരം മുതലായ്തും
നൊക്കി ആ തീൎപ്പിന്റെ ഒരു പകൎപ്പ എടുത്ത ചെൎക്കുകയും ചെ
യ്തു.
൧–ം ൨–ം പ്രതികളെ അന്ന്വെഷിച്ചാറെ ഇത വരെയും കണ്ടീ
ട്ടില്ലാ എങ്കിലും അവരെ പിടി കിട്ടി വിസ്തരിച്ച ൟ കാൎയ്യം തീൎപ്പ
ചെയ്യെണ്ടതിനായി ൟ കാൎയ്യം നിലവിൽ വെപ്പാൻ സംഗ
തി പൊരാ എന്ന കണ്ട വിസ്താരം സമാപ്തി ആക്കുകയും ചെയ്തു—
അന്ന്യായപ്പെട്ട നിലത്തിൽ ൮ കണ്ടം അന്ന്യായക്കാരുടെ തറവാ
ട്ടിലെക്കും ൨ കണ്ടം പ്രതിക്കാരന്റെ തറവാട്ടിലെക്കും നടന്ന വ
രുന്നതിന്മെലെക്ക തൎക്കം ഇല്ലന്നും ൮ കണ്ടത്തിൽ ഒരു കണ്ടം പ്ര
തി ഭാഗം പറയുംപ്രകാരം അന്ന്യായക്കാരുടെ കാരണവര വിട്ട [ 235 ] കൊടുക്കുകയും—ആധാരം എഴുതി കൊടുക്കുകയും ഉണ്ടായിട്ടില്ലന്നും
അവകാശവിവരവും മറ്റും അന്യായ വക്കീലും— അന്ന്യായക്കാരു
ടെ കാരണവരായ മരിച്ച ശങ്കരപൊതുവാളും ൩–ാം പ്രതിക്കാര
ന്റെ കാരണവനുമായി കൈ കണക്ക കാൎയ്യങ്ങൾ ൧൦൨൦ ആമത
വൃശ്ചിക മാസത്തിൽകൊഴിക്കൊട്ട വെച്ച പറഞ്ഞ തീൎത്ത ൪൮൦
പണം ശങ്കര പൊതുവാൾക്ക കൊടുപ്പാനുണ്ടായിരുന്നതിന്ന
അന്ന്യായത്തിൽ പറയുന്ന നിലത്തിൽ ൭ കണ്ടവും കൊടക്കാട്ടെ
പടി പള്ളിമഞായലിൽ ൫ കണ്ടവും കൂടി കൊഴുവെറക്കം പണ
യമായിട്ട മുദ്രൊലയിൽ താൻ ആധാരം ചെയ്ത കൊടുത്തീട്ടുണ്ട
ന്നും ആ പണത്തിന്റെ പലിശയും ൟ പത്ത കണ്ടത്തിന്റെ
യും നികിതി ജമ ശങ്കര പൊതുവാളുടെ പെരിലാകകൊണ്ട നി
കിതിയും കഴിച്ച കാലത്താൽ നാല്പത്ത മൂന്നിത പറ നെല്ല ഇ
ങ്ങൊട്ട കൊടുപ്പാനായിട്ടും മുമ്പെ നടന്ന വരുന്ന രണ്ട കണ്ടത്തി
ന്ന പുറമെ മെൽ പറഞ്ഞ ൮ കണ്ടത്തിൽ ഒരു കണ്ടം കൂടി തനി
ക്ക ശങ്കര പൊതുവാൾ വിട്ട കൊടുത്തതായിട്ടും അതിന്ന ശങ്കര
പൊതുവാൾ ഒരാധാരം ഇങ്ങൊട്ടും എഴുതി കൊടുത്തിരിക്കുന്നു
എന്നും അന്ന മുതൽക്ക ൩ കണ്ടം പ്രതിക്കാരന്റെ തറവാട്ടിലെ
ക്ക നടന്ന വരുന്നു എന്നും ൩ാം പ്രതിക്കാരനും— മെപ്പടി നില
ത്ത ൮ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും ൨ കണ്ടം
പ്രതിക്കാരുടെ തറവാട്ടിലെക്കും നടന്ന വരുന്നു എന്ന അന്ന്യാ
യം വക ൨ സാക്ഷികളും— ൟ നിലത്ത ൩ കണ്ടം ൧൦൨൦–ാമത
മുതൽക്ക പ്രതിക്കാരന്റെ തറവാട്ടിലെക്കും ശെഷം ൭ കണ്ടം
അന്ന്യായക്കാരുടെ തറവാട്ടിലെക്കും നടന്ന വരുന്നു എന്ന അ
യൽ കൃഷിക്കാരനായ ൪ാം സാക്ഷിയും— രണ്ട കണ്ടം പ്രതിക്കാ
രുടെ തറവാട്ടിലെക്കും ൭ കണ്ടം അന്ന്യായക്കാരുടെ തറവാട്ടി
ലെക്കും നടന്ന വരുന്നു എന്ന ൫ാം സാക്ഷിയായ മുഖ്യസ്തനും—
൭ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും രണ്ട കണ്ടം പ്ര
തിക്കാരനും നടന്ന വരുന്നു എന്ന ൬–ം ൭–ം സാക്ഷികളും— ൟ നി
ലത്ത ൭ കണ്ടം അന്ന്യായക്കാരുടെയും ൩ കണ്ടം പ്രതിക്കാരുടെ
യും തറവാട്ടിലെക്ക നടന്ന വരുന്നതാകുന്നു എന്ന പ്രതിഭാഗം
വക ൯–ം ൧൦–ം സാക്ഷികളും— പ്രതിക്കാരൻ പറയുന്ന ആധാര
ത്തിലെക്ക അനുകൂലമായി ആ രണ്ട ആധാരവും എഴുതീട്ടുള്ള പ്ര
കാരം ആധാരത്തിലെ കയ്യഴുത്തകാരനായ ൮ാം സാക്ഷിയും
ബൊധിപ്പിച്ചിരിക്കുന്നു.
ൟ കാൎയ്യത്തിന്റെ സകല ദസ്തെപെജകളും മുമ്പെത്തെ തീ
ൎപ്പ മുതലായ്തകളും നൊക്കുകയും ചെയ്തതിൽ മെപ്പടി നിലത്ത
൮ കണ്ടം അന്ന്യായക്കാരുടെ തറവാട്ടിലെക്കും രണ്ട കണ്ടം പ്ര
തിക്കാരന്റെ തറവാട്ടിലെക്കും നടന്ന വരുന്നത നിജമാകുന്നു [ 236 ] എന്നും ൧൦൨൦ ആമത വൃശ്ചിക മാസത്തിൽ മരിച്ച പൊയ ശങ്ക
രപൊതുവാള പ്രതിക്കാരന കൊടുപ്പാന്നുണ്ടായിരുന്ന മുതലിന്ന
മെപ്പടി നിലത്തിൽ ൮ കണ്ടത്തിൽ ഒരു കണ്ടം കൂടി പണയവ
കാശമായി എഴുതി കൊടുത്ത ആ കൊല്ലം മുതൽക്ക ൩ കണ്ടം പ്ര
തിക്കാരന്റെ തറവാട്ടിലെക്ക നടന്ന വരുന്നു എന്ന പ്രതിക്കാര
നും— അതിലെക്ക അനുകൂലമായിട്ട ൪–ം ൯–ം ൧൦–ം സാക്ഷിക്കാ
രും പറയുന്നത നെരകെടാകുന്നു എന്നും മെപ്പടി ആധാരം
ശങ്കരപൊതുവാളുടെ ശെഷക്കാരായ അന്ന്യായക്കാര സമ്മതിക്കു
ന്നില്ലാത്തതിനാൽ അങ്ങിനെ ഒരാധാരം ഉണ്ടന്ന പ്രതിക്കാരൻ
ൟ വിസ്താരത്തിൽ തൎക്കിക്കുന്നത ഒട്ടും വിശ്വസിക്കെണ്ടതല്ലന്നും
൪൩ലെ തീൎപ്പ വിസ്താരത്തിനാൽ ആ നിലം താൻ തീരായും പി
ന്നെ ജന്മിയുമായി നെരിട്ട പൊളിച്ച എഴുതിച്ചു എന്നും മറ്റും
വെളിവായിരിക്കുമ്പൊൾ അതിന്ന കെവലം വിരൊധമായി അ
ത പണയമെന്നും മറ്റും ഒരാധാരം എഴിതിക്കൊടുപ്പാൻ ന്യായം
വരുന്നതല്ലെന്നും ആ തീൎപ്പിന്ന പിന്നെ ഒര അപ്പീലും ഉണ്ടായി
ട്ടില്ലന്നും ൮ാം സാക്ഷിക്കാരൻ ൟ വക കൃത്ത്രിമമായ ആധാര
ങ്ങൾ എഴുതി ഉണ്ടാക്കാൻ എത്രയും സമൎത്ഥൻ എന്നും കാണുന്ന
തിനാൽ ആയാധാരം തന്റെയും അറിവൊടു കൂടി പ്രതിക്കാരുമാ
യി യൊജിച്ച ഉണ്ടാക്കി അതിലെക്ക അനുകൂലമായി ഒരു സാക്ഷി
യും ബൊധിപ്പിച്ചതാകുന്നു എന്നും കാണുന്നു— എങ്കിലും ആയാ
ധാരത്തെ കുറിച്ച ൟ അല്പമായ വ്യവഹാരത്തിൽ അധികമായ
വിസ്താരം ചെയ്വാൻ മതിയായ സംഗതി പൊരാ എന്നും തൊ
ന്നുന്നതിനാൽ അതിനെ കുറിച്ച ഇപ്പൊൾ ഒരു ആക്ഷെപവും
ചെയ്തീട്ടില്ല— ൧൮൪൩ആമത നവെമ്പ്ര മാസം ൧൬൹ ൟ താലൂക്കി
ൽ നിന്ന കല്പിച്ച തീൎപ്പിന്മെൽ ഒരു അപ്പീലുംകൂടാതെ ൬ കൊല്ലത്തി
ൽപുറമായിട്ടും ആ തീൎപ്പിനെ സമ്മതിച്ച പ്രതിക്കാരൻ ഇരുന്ന വ
ന്നിട്ടുള്ളതതന്നെ ൟ കാൎയ്യത്തിലെക്ക ദൃഷ്ടാന്തമായ ഒരു അവസ്ഥ
യും ആകുന്നു— അന്ന്യായപ്പെട്ട നിലം മുമ്പെ പ്രതിഭാഗത്തനിന്ന
പണയമായി അന്ന്യായക്കാരുടെ അന്മാമനായ ശങ്കരപൊതുവാ
ൾക്ക എഴുതികൊടുത്ത നടന്ന വരുമ്പൊൾ പ്രതിഭാഗത്തെ എണ
ക്ക കൂടാതെ ജന്മി ദെവസ്സക്കാരെ സ്വാധീനമാക്കി പ്രതിഭാഗം
തൊല്പിച്ച കാണവകാശമായി എഴുതിച്ച വാങ്ങിയ്താണന്നും അപ്ര
കാരം ചെയ്തത കാണ ജന്മമൎയ്യാദക്കും ക്രമത്തിന്നും വിരൊധമാ
യീട്ടുള്ളത എന്നും അതിന്റെശെഷം പ്രതികൾ മുമ്പെത്തെ തീൎപ്പി
ന്മെൽ അപ്പീലും സീവിലും ബൊധിപ്പിക്കാതെ മെൽപ്രകാരം
പ്രതിക്കാരൻ ആധാരം ഉണ്ടാക്കാൻ സംഗതി വന്നത എന്നും
ആയാധാരം—അംശം മെനവനായ ൮ാം സാക്ഷിയുടെ കയ്യ
ക്ഷരമായി എഴുതീട്ടുള്ളത എന്നും ആ സാക്ഷിക്കാരനും അത കൂ [ 237 ] ടാതെയും ചില പ്രമാണികളും പ്രതിഭാഗക്കാൎക്കും അപ്രകാരം ത
ന്നെ അന്ന്യായഭാഗക്കാൎക്കും ചില പ്രമാണികളും സഹായം ഉ
ള്ളതിനാൽ ഇരുഭാഗക്കാരും ഉണ്ടാക്കിരിക്കുന്നു ആധാരം വ്യാപ്തി
യായിട്ടുള്ളത എന്ന ഇതവരെ വെളിവായി വാരാഞ്ഞത എന്നും
അന്ന്യായം പ്രതികൾ സത്യത്തിന്ന അപെക്ഷിച്ച പ്രകാരം തീ
രെണ്ടതിലെക്ക പല പ്രകാരത്തിലും ഒരു മാസത്തിൽ അധികമാ
യി എട കൊടുത്തും പല മദ്ധ്യസ്ഥന്മാര മുഖാന്തരം തീൎപ്പാക്കാൻ
അന്ന്യായം പ്രതികളുടെ സമ്മതപ്രകാരം അനുസരിച്ചും തമ്മിൽ ഉ
ള്ള സിദ്ധാന്തംകൊണ്ടും ഇരുപക്ഷത്തിലും ഉള്ള വ്യാപ്തികളെകൊ
ണ്ടും ആയ്വര നെരിനെ സമ്മതിക്കാതെയും ഇരിക്കുന്നതാകുന്നു—
ൟ കാൎയ്യത്തിൽ എന്റെ അഭിപ്രായം ശരി എന്ന വിചാരിപ്പാ
ൻ അന്ന്യായം പ്രതികൾ തമ്മിൽ സത്യത്തിന്ന സമ്മതിച്ച ബൊ
ധിപ്പിച്ച ഹരജികളിൽ അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടായിരിക്കുന്ന
ആധാരങ്ങളെ കുറിച്ച മാത്രം സത്യം ചെയ്യണമെന്ന ബൊധി
പ്പിച്ചിരിക്കുന്നതല്ലാതെ വെറെ നിലം നടപ്പിനെ കുറിച്ച എങ്കി
ലും മറ്റൊരു കാൎയ്യത്തെ കുറിച്ച എങ്കിലും അതിൽ പറയുന്നില്ലാ
ത്തതകൊണ്ട തന്നെ പ്രത്യക്ഷമാകയും ചെയ്തിരിക്കുന്നു— പൊലീ
സ്സായി ഒന്നും ഉണ്ടായപ്രകാരം കാണുന്നില്ലായ്കകൊണ്ട അന്ന്യാ
യം നീക്കുകയും വിസ്താരം കൊണ്ടും അന്ന്വെഷണം കൊണ്ടും
ഇനിക്ക അറിവുണ്ടായിട്ടുള്ളെയും സത്യപ്രകാരവും കീഴുക്കട നട
ന്ന വന്നപ്രകാരം രണ്ട കണ്ടം മാത്രം പ്രതിക്കാരനും ശെഷം ൮
കണ്ടം അന്ന്യായക്കാരും നടപ്പാനും അതിന സങ്കടം ഉള്ളവര സീ
വിൽ വ്യവഹാരം കൊണ്ട നിവൃത്തി വരുത്തി കൊൾവാനും തീൎപ്പ
ചെയ്തു ൟ വിവരം കക്ഷിക്കാരൊട താക്കീത ചെയ്കയും ചെയ്തു.
മജിസ്ത്രെട്ടിലെക്ക
വെട്ടത്തനാട താലൂക്ക—അംശത്തിൽ കൃഷ്ണമെനൊൻ ബൊ
ധിപ്പിക്കുന്ന ആപ്പീൽ ഹരജി— മെപ്പടി ദെശത്ത ആദിരശ്ശെരി
ദെവസ്സം ജന്മം ഞങ്ങടെ തറവാട്ടിലെക്ക പുരാതനമെ കാണവ
കാശമായ മെലെചെലെരി എന്ന ഉഭയം ൧൦ കണ്ടവും മൂസ്സ ജ
ന്മം ഞങ്ങൾക്ക കാണവകാശമായ കൊടക്കാട്ടെ പടിഞ്ഞാറ്റ പ
ള്ളിമഞായല ൧൦ കണ്ടവും കൂടി ഉള്ളതിൽ മെപ്പടി മെലെചെലെ
രിനിലത്ത ൮ കണ്ടവും മെപ്പടി പള്ളിമഞായലിൽ ൫ കണ്ടവും കൂ
ടിശങ്കരപൊതുവാൾക്ക എന്റെ കാരണവന്മാര പണയവകാശ
മായി കൊടുത്ത ആയാൾ നടന്ന വരുമ്പൊൾ കഴിഞ്ഞ ൧൦൨൦ വൃ
ശ്ചിക മാസം ൨൨൹ ഞാനും മെപ്പടി ശങ്കരപൊതുവാളും തമ്മി
ൽ ഉള്ള കണക്കുകൾ ഒക്കെയും കൊഴിക്കൊട്ട വെച്ച പറഞ്ഞ തീ [ 238 ] ൎത്ത മെൽ പറഞ്ഞ മെലെ ചെലെരി എന്ന നിലത്ത ൭ കണ്ടവും
പള്ളിമഞായലിൽ ®൫ കണ്ടവും കൂടി ൪൫൦ പണത്തിന്ന ഞാൻ
കൊഴുവെറക്കം പണയമായി മാറ്റി എഴുതികൊടുത്ത അന്ന മുത
ൽക്ക മെപ്പടി വഹകൾ ശങ്കര പൊതുവാളും ആയാൾ മരിച്ചതി
ന്റെ ശെഷം അവകാശികളായ പാൎവ്വതി പൊതുവാടിശ്യാര മു
തൽ ൨–ാളും നടന്ന വരുമ്പൊൾ ൟ കഴിഞ്ഞ കന്നിമാസത്തിൽ
എന്റെ വിരൊധികളായ ചിലരുടെ ദുൎബ്ബൊധനയാൽ മെപ്പടി പാൎവ്വതി പൊതുവാടിശ്യാര മുതൽ ൨–ാള വക്കീൽ രാമുണ്ണി നായ
ര മുഖാന്തരം മെൽ പറഞ്ഞ ഉഭയം പത്ത കണ്ടവും പള്ളിമഞായ
ലും തങ്ങൾ നടന്ന വരുന്നതാണന്നും അതിന്മെൽ കന്ന പൂട്ടു
മ്പൊൾ എന്റെ ജെഷ്ഠൻ കുട്ടിരാമൻ നായര മുതലായ്വര വിരൊ
ധിച്ച കലശൽ ചെയ്തിരിക്കുന്നു എന്നും മറ്റും വെട്ടത്തനാട താ
ലൂക്കിൽ അന്ന്യായം ബൊധിപ്പിക്കയും ആ കാൎയ്യം വിസ്തരിച്ച
മെൽ പറഞ്ഞ ഉഭയത്തിൽ ൮ കണ്ടം അന്ന്യായക്കാരും രണ്ട ക
ണ്ടം പ്രതിക്കാരായ ഞങ്ങളും നടക്കെണമെന്ന താലൂക്കിൽനിന്ന
കല്പിച്ച തീൎപ്പ നെരിന്നും ന്യായത്തിന്നും സത്യത്തിന്നും വിരൊധ
മാകകൊണ്ട അതിനാൽ ഞങ്ങൾക്ക വളരെ സങ്കടവും മുതൽ ന
ഷ്ടവും ഉള്ളതാകകൊണ്ട ആ തീൎപ്പ മാറ്റി തരുവാനുള്ള സങ്ങതി
കൾ താഴെ എഴുതുന്നു— ൧ാമത നിലം നടപ്പിന്റെ കാൎയ്യത്തിൽ ആ
നിലത്തിന്റെ അയൽ കൃഷിക്കാരൊടുള്ള അന്ന്വെഷണം— അ
ധികാരി മുഖ്യസ്തന്മാരുടെ റപ്പൊടത്ത— അന്ന്യായം പ്രതികളുടെ
സാക്ഷി ൟ വഹകൾ എല്ലൊ മുഖ്യമായി വിചാരിക്കെണ്ടത- ആ
വക തെളിവുകൾ ഒക്കെയും ഞാൻ നടക്കുന്നതിലെക്ക ആകുന്നു
ഉള്ളത— അത എന്തകൊണ്ടന്നാൽ— ൟ മെൽ പറഞ്ഞ നിലത്ത ൭
കണ്ടം അന്ന്യായക്കാരും മൂന്ന കണ്ടം പ്രതിക്കാരും നടന്ന വരു
ന്നു എന്ന ദെശത്തെ മുഖ്യസ്തന്മാരും— അതിനെ അനുസരിച്ച—
അംശം അധികാരിയും അയൽകൃഷിക്കാരായ ൪ മുതൽ ൭ വരെ
സാക്ഷികളും— ഞാൻ ബൊധിപ്പിച്ച ൯–ം ൧൦–ം സാക്ഷിക്കാരും പൂ
ൎണ്ണമായി പറഞ്ഞിരിക്കുന്നത കൂടാതെ അന്ന്യായ വക്കീലനൊട
വിസ്തരിച്ചതിൽ അന്ന്യായത്തിന്ന വിരൊധമായി ൮ കണ്ടമെ
അന്ന്യായക്കാര നടപ്പുള്ളു എന്നും ൨ കണ്ടം പ്രതിക്കാരാകുന്നു ന
ടന്ന വരുന്നത എന്നും പറഞ്ഞിരിക്കുന്നു. ൨ാമത ഞാനും ശങ്കര
പൊതുവാളും തമ്മിൽ ഉള്ള കണക്കുകൾ മെൽപ്രകാരം പറഞ്ഞ
തീൎത്ത ൪൮൦ പണത്തിന്ന ൭ കണ്ടവും പള്ളിമഞായില ൫ കണ്ട
വും കൂടി പണയും മാറ്റി എഴുതികൊടുത്തപ്പൊൾ ൟ നിലത്തി
ന്റെ നികിതിയും പണത്തിന്റെ പലിശയും കഴിച്ച നാല്പത്ത മൂ
ന്നീത പറ നെല്ല കാലത്താൽ ഇനിക്ക തരുവാൻ തക്കവണ്ണവും മ
റ്റും ഹജൂരകച്ചെരിയിൽനിന്ന മുദ്രൊല വാങ്ങി ഇനിക്ക ഇങ്ങൊട്ട [ 239 ] ഒരാധാരം എഴുതി തരികയും—അതപ്രകാരംനിലം ഞാൻ നടന്ന
രുന്നതാണന്ന ആയാധാരത്തിലെ കയ്യക്ഷരക്കാരനായ ൟഅം
ശത്തിന്റെ അയൽ അംശം കണക്ക എഴുത്ത രാമന്മെനവനൊ
ട താലൂക്കിൽ വിസ്തരിച്ചപ്പൊൾ ആയാൾ ൟ കാൎയ്യത്തിന്റെ സ
ത്യമായ അവസ്ഥ ബൊധിപ്പിക്കയും മെൽപറഞ്ഞ മുദ്രൊല ആധാ
രവും മെപ്പടി നിലവും മറ്റും കൂടി ൧൦൧൧ാമത കൊല്ലത്തിൽ ദെവ
സ്സത്തിൽനിന്ന പൊളിച്ച എഴുതിവാങ്ങിയ കാണാധാരവും കാണി
ക്കയും അതിന്റെ പകൎപ്പ താലൂക്കിൽ ബൊധിപ്പിക്കയും ചെയ്തിരി
ക്കുമ്പൊൾ ആ വക തെളിവുകൾ ഒന്നും നൊക്കാതെ സിദ്ധാന്തമാ
യി താലൂക്കിൽനിന്ന കല്പിച്ച തീൎപ്പ ഒരുസംശയം കൂടാതെ നീക്കെ
ണ്ടതാണന്ന മെൽ പറഞ്ഞ തെളിവുകൾ സന്നിധാനത്തിങ്കൽനി
ന്ന നൊക്കുമ്പൊൾ ബൊധിക്കയും ചെയ്യും ൩ാമത മെൽ പറഞ്ഞ
നിലത്ത൩ കണ്ടം പ്രതിക്കാര നടന്നവരുന്നതാണന്നും ൧൦൨൦ആ
മത വൃശ്ചികമാസത്തിൽ ഞാനും ശങ്കരപൊതുവാളും തമ്മിൽ ഉള്ള
എടവാട പറഞ്ഞ തീൎത്ത മുദ്രൊല ആധാരം എഴുതി തന്നതും ൭ ക
ണ്ടമെ അന്ന്യായക്കാര നടപ്പുള്ളു എന്നും മറ്റും സൎക്കാരിൽനിന്ന
കല്പിക്കുന്ന ദൈയ്വസ്ഥലത്ത ഞാൻ സത്യംചെയ്ത കൊടുക്കാമെന്ന
ഹരജി ബൊധിപ്പിക്കയും— മെൽപ്രകാരം അന്ന്യായ വക്കീലും ഹ
രജി ബൊധിപ്പിക്കയും ചെയ്തതിന്റെ ശെഷം അന്യായം പ്രതി
കളായ ഞങ്ങൾ പാലക്കാട താലൂക്കിൽ ചെൎന്ന മണപ്പുള്ളി കാ
വിൽ സത്യം ചെയ്യെണമെന്ന താലൂക്കിൽനിന്ന കല്പിച്ച മെ
പ്പടി താലൂക്കിലെക്ക കല്പനയൊടുകൂടി ഞങ്ങളെ അയച്ച പകു
തി വഴിക്ക ചെന്നതിന്റെ ശെഷം സത്യം ചെയ്വാനും കാണ്മാ
നും മനസ്സില്ലന്നും അന്ന്യായ വക്കീൽ പറഞ്ഞ മടങ്ങി താലൂ
ക്കിൽ വന്നതിന്റെ ശെഷം ആയാളൊട ആ സംഗതിക്ക ക
യ്പീത്ത വാങ്ങുകയും അതിൽ അന്ന്യായക്കാരുടെ അറിവൊടുകൂടി
ഞാൻ സത്യത്തിന ഹരജി ബൊധിപ്പിച്ചതല്ലന്നും അപ്രകാരം
സത്യം ചെയ്യുന്നതും കാണുന്നതും അന്ന്യായക്കാൎക്ക സമ്മതമല്ല
ന്നും താൻ ബൊധിപ്പിച്ചത തെറ്റാണന്നും മറ്റും കയ്പീത്തകൊ
ടുക്കുകയും ചെയ്തിരിക്കുന്നു— അങ്ങിനെ അന്ന്യായവക്കീൽ ത
ന്നെ തങ്ങടെ വാദം നെരല്ലന്ന സമ്മതിച്ചിരിക്കുമ്പൊൾ പി
ന്നെ യാതൊരു ആക്ഷെപവും കൂടാതെ അന്ന്യായം നീക്കി നി
ലം പ്രതിക്കാരായ ഞങ്ങൾ നടക്കെണമെന്ന തീൎപ്പ കല്പിക്കെ
ണ്ടത വിട്ട എത്രയും ന്യായത്തിന്നും സത്യത്തിന്നും വിരൊധമാ
യി ഞങ്ങൾ നടക്കുന്ന ൩ കണ്ടത്തിൽ ഒരു കണ്ടം കൂടി അന്ന്യാ
യക്കാര നടക്കെണമെന്ന ഹെഡ പൊലീസാപ്സര ന്യായരഹിത
മായി കല്പിച്ച തീൎപ്പ ശരി അല്ല എന്ന മെപ്പടി തീൎപ്പും വിസ്താര
വും കൂടി നൊക്കുമ്പൊൾ അറിയാവുന്നതാകുന്നു. ൪ാമത ൨൩ ന [ 240 ] വെമ്പ്ര ൧൬൹ ൟ നിലത്ത ചെൎന്ന പള്ളിമഞായലിനെ കുറി
ച്ച ഉണ്ടായ പൊലീസ്സ വ്യവഹാരത്തിൽ ൮ കണ്ടം നിലം അ
ന്ന്യായക്കാരുടെ കാരണവരും രണ്ട കണ്ടം പ്രതിക്കാരും നടക്കെ
ണമെന്ന തീൎപ്പ കല്പിച്ചതിന്റെ ശെഷം മെപ്പടി തീൎപ്പിന്ന കാ
രണമായ ആധാരം ആദിരശെരി ദെവസ്സത്തിൽനിന്ന ൧൦൧൦
തുലാമാസത്തിൽ ഞാൻ നെരിട്ട ചാൎത്തി വാങ്ങിരിക്കുന്നു എന്ന
അന്ന്യായത്തിൽ കളവായി ഒരു ആധാരം മെപ്പടി ശങ്കരപൊതു
വാൾ ബൊധിപ്പിക്കയും ആയാധാരത്തിന്ന പിമ്പായി ൧o൧o
എടവത്തിൽ മെപ്പടി പൊതുവാൾ തന്നെ സൎക്കാരിൽ ജാമ്മ്യൻ
കൊടുത്തപ്പൊൾ ൟ വഹകകളിന്മെൽ തനിക്ക ൧൦൩൦꠱ പണത്തി
ന്ന പ്രതിക്കാരായ ഞങ്ങടെ തറവാട്ടിൽനിന്ന പണയാവകാശമെ
ന്ന കണക്ക ബൊധിപ്പിക്കയും ചെയ്തിരിക്കുന്ന സംഗതികളൊ
ടു കൂടി ഞാൻ അപ്പീൽ ചെയ്യാൻ ഭാവിച്ചാറെ കള്ളാധാരം ബൊ
ധിപ്പിച്ച ശിക്ഷക്ക താൻ ഉൾപ്പെടുവാൻ സംഗതി വരുമെന്നു
ള്ള ഭയത്താൽ ൟ കാൎയ്യത്തിൽ ഞാൻ അപ്പീൽ ചെയ്യരു
ത എന്നും മദ്ധ്യസ്ഥന്മാര പറയുന്നത പൊലെ തീൎക്കാമെന്നും പ
റകകൊണ്ട ഞാൻ അപ്പൊൾ ആപ്പീൽ ചെയ്യാതെ ഇരിക്കയും
അതിൽപിന്നെ ൧൦൨൦ ആമത വൃശ്ചികത്തിൽ മെൽ പ്രകാരം ക
ണക്ക തീൎത്ത മുദ്രൊലയിൽ ആധാരം എഴുതി വാങ്ങിയ്തും അതപ്ര
കാരം നിലം നടന്നുവരുന്നതും ആകുന്നു— അപ്രകാരം ആധാ
രം എഴുതി വാങ്ങി നടക്കുമ്പൊൾ— അതിന്ന പിമ്പായ ൪൩ലെ തീ
ൎപ്പ പ്രകാരം നിലം നടക്കെണമെന്നും ൟ ആധാരം ശരിയല്ല
ന്നും താസീൽദാർ കല്പിച്ച തീൎപ്പ നെരല്ലന്ന ൧൦൨൦ വൃശ്ചികം
൨൧൹ മെൽ പറഞ്ഞ ആധാരം എഴുതി വാങ്ങാൻ ഹജൂരിൽനി
ന്ന ഞാനും ശങ്കരപൊതുവാളും അങ്ങുമിങ്ങും വാങ്ങിയ മുദ്രൊല
വിറ്റ കണക്ക വരുത്തിനൊക്കിയാൽ അറിയാവുന്നതും ആകു
ന്നു. അതുകൊണ്ട സന്നിധാനത്തിങ്കലെ ദയ ഉണ്ടായിട്ട ൟ കാ
ൎയ്യത്തിൽ കീഴുക്കട നടന്ന സകല ദസ്തെപെജകളും താലൂക്കിൽനി
ന്ന വരുത്തി നൊക്കിയും താലൂക്കിൽ അപെക്ഷിച്ചത പൊലെ
സത്യം ചെയ്യെണമെങ്കിൽ അപ്രകാരം ചെയ്യിച്ചും നെര അറി
ഞ്ഞ ഞാൻ നടന്ന വരുന്ന ൩ കണ്ടം ഇനിക്ക തന്നെ നടപ്പാൻ
കല്പന ഉണ്ടാവാനും ൟ കാൎയ്യം അപ്പീൽ തിരുന്നവരെ മെൽ പ
റഞ്ഞ നിലം താലൂക്ക തീൎപ്പ പ്രകാരം നടത്തികൊടുക്കാതെ ഇരി
പ്പാനും കല്പന ഉണ്ടായി സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അ
പെക്ഷിക്കുന്നു— മെൽപ്രകാരം താലൂക്കിൽനിന്ന കല്പിച്ച തീൎപ്പി
ന്റെ പകൎപ്പ ഇതൊടൊന്നിച്ച ബൊധിപ്പിച്ചിരിക്കുന്നു. [ 241 ] ചാവക്കാട താലൂക്ക താസീൽദാര കല്പിച്ച വിധിയുടെ വിവരം
യാദാസ്ത.
അന്ന്യായം ഗൊവിന്ദ കുറുപ്പ
പ്രതി
ശ്രീധരൻ നമ്പൂതിരി മുതൽ ൪–ാൾ
പുന്നപ്പുഴ വാസുദെവൻ നമ്പൂതിരിയൊട അന്ന്യായക്കാരൻ
പാട്ട പിടിപാട കൊടുത്ത നടന്ന പൊരുന്ന കാടമ്പറ്റ ഇല്ല കു
ടിയിരിപ്പ പറമ്പിൽ ൧൦൨൪ാമത മിഥുനമാസം ൨൮൹ പകൽ
പ്രതിക്കാര ബലമായി കയ്യെറി തെങ്ങ അടക്ക മുതലായ്ത വലി
പ്പിച്ചും പുന്നപ്പുഴ നമ്പൂതിരിയുടെ പെട്ടി മറുതാക്കൊലിട്ട തുറന്ന
ഉറുളി മുതലായ്ത എടുത്തും കൊണ്ടുപൊകയും ഇല്ലത്ത പാൎപ്പിച്ചിരു
ന്ന കുഞ്ഞി എന്ന സ്ത്രീയെ പിടിച്ച പുറത്താക്കുകയും അന്ന്യായ
ക്കാരനെ പിടിച്ച തള്ളുകയും ചെയ്തിരിക്കുന്നു എന്ന അന്ന്യായം.
ൟ കാൎയ്യത്തിന്ന കണ്ട കിട്ടിയ ൧ാം പ്രതിയൊടും അന്ന്യായം
വക ൧–ം ൪–ം സാക്ഷിക്കാരൊടും ൧–ാം പ്രതി വക ൫–ം ൬–ം സാ
ക്ഷിക്കാരൊടും വിസ്തരിക്കയും അന്ന്യായക്കാരൻ രണ്ടാമത ജൂ
ലായി ൨൮൹ം ആ ൹ക്ക തന്നെ ൧ാം പ്രതിയും ജന്മി പുന്നപ്പു
ഴ വാസുദെവൻ നമ്പൂതിരി ജൂലായി ൨൪൹ം താലൂക്കിൽ ബൊ
ധിപ്പിച്ച ഹരജികളും ൧–ാം പ്രതിയും ശെഷക്കാരും പുന്നപ്പുഴ
വാസുദെവൻ നമ്പൂതിരിയും ശെഷക്കാരും മജിസ്ത്രെട്ടിൽ ബൊ
ധിപ്പിച്ച വന്ന ഹരജികളും പുന്നപ്പുഴ വാസുദെവൻ നമ്പൂതി
രി കാണിച്ച ജന്മാധാരം നികിതി ശീട്ട അദാലത്ത വിധി മുതലാ
യ്തിന്റെയും അന്ന്യായക്കാരൻ കാണിച്ച പാട്ടപിടിപാട ആധാ
രത്തിന്റെയും ഒന്നാം പ്രതി കാണിച്ച ശീട്ടിന്റെയുംപകൎപ്പുകൾ
വാങ്ങി ആയ്തും— അംശം അധികാരിയുടെ റപ്പൊടത്തും വിസ്താ
രത്തിൽ ചെൎക്കുകയും ൟ കാൎയ്യത്തിലെക്ക കത്താവായ്ത ൧ാം പ്ര
തിയാകകൊണ്ട ശെഷം പ്രതിക്കാരൊടും ഇരുഭാഗവുമുള്ള ബാക്കി
സാക്ഷികളൊടും വിസ്തരിപ്പാൻ അത്ര വളരെ ഒരു ആവിശ്യവും
ഇല്ലന്ന തൊന്നി വിസ്താരം നിൎത്തുകയും ചെയ്തു— ൟ കാൎയ്യത്തി
ലെ സ്വഭാവവും വിസ്താരത്തിലെ അവസ്ഥകളും നൊക്കുമ്പൊ
ൾ താനും തന്റെ ശെഷക്കാരും തെക്ക തിരുവിതാങ്കൊട്ട ചെൎന്ന
ദിക്കിൽ പാൎത്തവരുന്നതിനിടയിൽ അന്ന്യായത്തിൽ പറയുന്ന
കാടമ്പറ്റെ ഇല്ലത്ത സാവിത്രി എന്ന അന്തൎജ്ജനത്തിന്ന ദീന
മെന്ന കെട്ട ൟ കഴിഞ്ഞ മെs മാസം ൧൦൹ ആ ദിക്കിൽനിന്നവ
ന്നപ്പൊഴക്ക അന്തൎജ്ജനം മരിച്ചപൊയ്തിനാൽ അവകാശി താനാ
കകൊണ്ട എടവം ൧൫൹ മുതൽക്ക താൻ ആ ഇല്ലത്ത പാൎപ്പാക്കി
പറമ്പ തന്റെ കൈവശം നടക്കുന്നു എന്ന ൧ാംപ്രതിയുംആ വക
സാക്ഷികളും പറയുന്നു— അതിൽതന്നെ എടവം ൧൫൹ മുതൽക്കു [ 242 ] ള്ള പാൎപ്പും നടപ്പും അല്ലാതെ കിഴുക്കട ഒരിക്കലും തന്റെ കൈവശം
നടപ്പും പാൎപ്പും ആയിട്ടില്ലന്ന ൧ാം പ്രതിയുടെ കയ്പീത്തിനാ
ൽ വ്യവസ്ഥ വന്നിരിക്കുന്നു— പുന്നപ്പഴ അഫൻ നീലകണ്ഠൻ ന
മ്പൂതിരിയുടെ ഹരജിയിലും ആധാരത്തിലും അന്ന്യായ സാക്ഷി
വാക്കിലും അന്ന്യായ ഭാഗത്തെ വാദത്തിലെക്ക നിജമായ തെളിവാ
യിരിക്കുന്നു—മരിച്ച സാവിത്രി എന്ന അന്തൎജ്ജനത്തിന്റെ ഇല്ലകു
ടിയിരിപ്പ പറമ്പിൽ ഒന്നാംപ്രതിയുടെ അനുജൻ വാസുദെവൻ
നമ്പൂതിരി മുതലായ്വര കയ്യെറ്റം ചെയ്തപ്രകാരം ആയഅന്തൎജ്ജനം
മരിക്കും മുമ്പെ ൧൮൪൮ ജനവരി ൨൮൹ ബൊധിപ്പിച്ച അന്ന്യാ
യം അന്നത്തെ താസിൽദാര വിസ്തരിച്ച അന്തൎജ്ജനം നടപ്പാ
നായി ൪൮ പിപ്രപരി ൨൯൹ ഒരു തീൎപ്പ ചെയ്തതായി കിഴുക്കട
റിക്കാൎഡിൽ കാണുമാനുണ്ട— ആ വിസ്താരത്തിൽ ആയന്തൎജ്ജനം
കൊടുത്ത കയ്പീത്തും— ഒന്നാം പ്രതിയും അന്തൎജ്ജനവും തമ്മിൽ ചി
ലെ വസ്തു വഹ സംബന്ധമായി മുമ്പെ കഴിഞ്ഞ വന്ന അദാല
ത്ത വ്യവഹാരത്തിൽ ഉണ്ടായ വിധി പകൎപ്പ വിസ്താരത്തിൽ
ചെൎത്തതും നൊക്കുമ്പൊൾ അന്തൎജ്ജനത്തിന്റെ മുതലിന്ന ൧ാം
പ്രതിക്ക പ്രമാണമായ കൎത്തൃത്വം ഉണ്ടന്ന വിചാരിപ്പാൻ സം
ഗതി കാണുന്നതും— ൧ാം പ്രതിയുടെ വാദം ൪൩ലെ ൧൯ാം നമ്പ്ര
ആകടിലെ താല്പൎയ്യത്തിന്ന സംബന്ധിക്കുമെന്ന തൊന്നുന്നതും
ഇല്ല— വാദിക്കുന്ന വസ്തു ൧ാം പ്രതി കൈവശം ഒരിക്കലും നടപ്പും
ആധാരവും ഇല്ലന്ന ൧ാം പ്രതി തന്നെ സമ്മതിക്കുന്ന അവസ്ഥ
ക്ക ആ ഭാഗത്തെ കുറിച്ച അധികമായ ആക്ഷെപത്തിന്റെ ആ
വിശ്യം തൊന്നീട്ടും ഇല്ല— ൟ സംഗതികൾ ഒക്കെയും നൊക്കിയ്തി
ൽ അന്ന്യായപ്പെട്ടിരിക്കുന്ന കാടമ്പറ്റെ ഇല്ലവും ഇല്ലകുടിയിരിപ്പ
പറമ്പ മുതലായ വസ്തു വഹകൾ സകലവും ആ ഇല്ലത്തെക്ക മു
ഖ്യമായ അവകാശിയായിരുന്ന സാവിത്രി എന്ന അന്തൎജ്ജന
ത്തൊട ൧൦൨൩ാമത മീന മാസത്തിൽ പുന്നപ്പുഴെ അപ്പൻ നീല
കണ്ഠൻ നമ്പൂതിരി ജന്മം വാങ്ങി ഇല്ലവും ഇല്ലകടിയിരിപ്പ പ
റമ്പും ആ കൊല്ലം മെടമാസം മുതൽക്ക അന്ന്യായക്കാരന കൊടു
ത്ത നടത്തിച്ച വന്നിരുന്ന പ്രകാരവും അന്തൎജ്ജനം ജീവനൊ
ടു കൂടി ഉള്ളപ്പൊൾ തന്നെ നമ്പൂതിരി കൈവശമായി നികിതി
കൊടുത്ത വന്നിരുന്നപ്രകാരവും അന്ന്യായക്കാരനും നമ്പൂതിരി
യും കൊടുത്ത ആധാര സാക്ഷികളാൽ വ്യക്തമായ തെളിവായി
രിക്കുന്ന അവസ്ഥക്ക പ്രതിക്കാരന്റെ അവകാശത്തെ കുറിച്ച
ഒന്നും വിചാരിപ്പാനില്ല— മുതൽ കൊണ്ടുപൊയ പ്രകാരം അന്ന്യാ
യക്കാരൻ പറയുന്നത വിസ്താരത്തിൽ തെളിഞ്ഞീട്ടും പ്രതിക്കാരെ
ശിക്ഷയിൽ ഉൾപ്പെടുത്താൻ മതിയായ സംഗതി കണ്ടീട്ടും ഇ
ല്ല— ഇങ്ങിനെ ഇരിക്കുന്ന ൟ കാൎയ്യത്തിൽ കിഴുക്കട നടപ്പും ആ [ 243 ] ധാരവും ഇല്ലാത്ത വസ്തു മുതൽ അവകാശി എന്ന ഭാവിച്ച കര
സ്ഥമാക്കാമെന്ന ൧ാം പ്രതി വിചാരിക്കുന്നത അസാദ്ധ്യമാക
കൊണ്ട അന്ന്യായപ്പെട്ടിരിക്കുന്ന ഇല്ലവും ഇല്ല കുടിയിരിപ്പ പ
റമ്പും വിസ്താരത്തിൽ കണ്ട തെളിവപ്രകാരം കിഴുക്കട നടപ്പകാ
രനായ അന്ന്യായക്കാരൻ കൈവശം മെലാലും നടന്ന വരെണ്ട
താണന്നും അതിന്ന സങ്കടമുണ്ടെങ്കിൽ ഒന്നാം പ്രതിയും ൧ാം
പ്രതിയുടെ ഹെതുവാൽ വന്ന നഷ്ടത്തിന്ന അന്ന്യായക്കാരനും
ക്രമപ്രകാരം സീവിൽ വ്യവഹാരം ചെയ്യുന്നതിന ഇതിനാൽ
ഒരു വിരൊധമില്ലന്നും കണ്ട അപ്രകാരം കല്പിച്ച ൟ കാൎയ്യം നീ
ക്കിരിക്കുന്നു.
മജിസ്ത്രെട്ടിലെക്ക.
ചാവക്കാട താലൂക്കിൽ—അംശത്തിൽ ശ്രീ ദെവി ആത്തെ
ന്മാര മുതൽ ൩ാൾ കൂടി ബൊധിപ്പിക്കുന്ന അപ്പീൽ ഹരജി— ഞ
ങ്ങൾക്ക അവകാശം വഴിക്ക വന്നതായി ഞങ്ങൾ ഇപ്പൊൾ പാ
ൎത്ത വരുന്ന കാടമ്പറ്റെ ഇല്ലകടിയിരിപ്പ പറമ്പും ആ ഇല്ലവും
ഞങ്ങൾ ഗൊവിന്ദ കുറുപ്പിന ഒഴിഞ്ഞകൊടുക്കെണമെന്ന ചാവ
ക്കാട താലൂക്ക താസീൽദാർ ൪൯ാമത ആഗഷ്ട മാസം ൧൯൹
തീൎപ്പ കല്പിക്കയും പറമ്പ നടത്തികൊടുക്കുകയും ഇല്ലത്തനിന്ന പു
റത്ത ഇറങ്ങാൻ മുട്ടിക്കുകയും ചെയ്യുന്നത ഞങ്ങൾക്ക വളരെ സങ്ക
ടമാകകൊണ്ട ആ തീൎപ്പ മാറ്റി തരുവാൻഞങ്ങൾ അപ്പീൽ ബൊ
ധിപ്പിക്കുന്നു— ൧–ാമത ഞങ്ങൾക്ക സ്വതെ ഉള്ള തണ്ണന്നൂര ഇല്ലത്ത ഞ
ങ്ങളും പത്തും പുലസംബന്ധമായ മെപ്പടി കടമ്പറ്റെ ഇല്ലത്ത മ
രിച്ച പൊയ സാവിത്രി ആത്തെന്മാരും പാൎത്ത വന്നിരുന്നു— ൟ ക
ഴിഞ്ഞ എടവമാസത്തിൽ ആത്തെന്മാൎക്ക ദീനമെന്ന കെട്ട ഞങ്ങൾ
കാടമ്പറ്റെ ഇല്ലത്തവന്നാറെ മെപ്പടി ആത്തെന്മാരെ നെടുങ്ങനാ
ടതാലൂക്കിൽ പുന്നപ്പുഴ നീലകണ്ഠൻ എന്ന നമ്പൂതിരി കൂട്ടികൊണ്ടു
പൊയി എന്നകെട്ട ആളെ അയച്ചാറെ എടവം ൮൹ മെപ്പടി നെ
ടുങ്ങനാടതാലൂക്കിൽ പാറക്കാട്ട നമ്പൂതിരിയുടെ ഇല്ലത്തനിന്ന ആ
ത്തെന്മാരമരിച്ച പൊയി എന്ന അറികകൊണ്ട മെപ്പടി കാടമ്പ
റ്റെ ഇല്ലത്ത തന്നെ പാൎത്ത ആത്തെന്മാരുടെ ശെഷക്രിയാദികൾ
ചെയ്കയും ഞങ്ങളിൽ പരമെശ്വരൻ എന്ന നമ്പൂതിരിക്ക ദിക്ഷയാ
യിവെലി മുതലായ്ത ചെയ്തു പാൎത്തവരികയും ചെയ്തിരുന്നു— ഇങ്ങി
നെ ചെയ്ത വരുമ്പൊൾ മെപ്പടി പുന്നപ്പുഴ നമ്പൂതിരിയുടെ ആൾ
ക്കാരനായ മെപ്പടി ഗൊവിന്ദ കുറുപ്പം ആയാൾക്ക സഹായമായി
മെപ്പടി അധികാരിയും കൂടി വന്ന മെപ്പടി ഇല്ല പറമ്പ മരിച്ച
പൊയ സാവിത്രി ആത്തെന്മാരൊട മെപ്പടി പറമ്പ ൟ നമ്പൂ [ 244 ] തിരി എഴുതി വാങ്ങിരിക്കുന്നുഎന്നും ഒഴിഞ്ഞകൊടുക്കെണമെന്നും
പറഞ്ഞ ഞങ്ങളെ മുട്ടിച്ചാറെ ആ വിവരത്തിന്ന ൧൦൨൪ാമത മിഥു
ന മാസം ൩൦൹ താലൂക്ക കച്ചെരിയിൽ ഞങ്ങൾ ഹരജി ബൊ
ധിപ്പിക്കകൊണ്ട അങ്ങിനെ ഞങ്ങളെ ഉപദ്രവിക്കരുതെന്നും മ
റ്റും വിവരംപ്രകാരം താസീൽദാര കൎക്കിടകമാസം ൪൹ അധി
കാരിക്ക കല്പന അയക്കുകയും ചെയ്തു.
൨ാമത മെൽ പ്രകാരം അധികാരിക്ക കല്പന വന്നതിന്റെ
ശെഷം അധികാരിയും ഗൊവിന്ദ കുറുപ്പം പുന്നപ്പുഴ നമ്പൂതി
രിയും കൂടി മെപ്പടി താലൂക്ക പൊലീസ്സ ഗുമസ്തന്റെ അടുക്കെ
പൊയി വിചാരിച്ചാറെ ഞങ്ങടെ മെൽ കിഴുക്കട തിയ്യതി വെച്ച
ഇങ്ങൊട്ട പൊലീസ്സ അന്ന്യായം ബൊധിപ്പിക്കെണമെന്ന നി
ശ്ചയിക്കുകയും അതിനായി മെപ്പടി ഗൊവിന്ദ കറുപ്പ ൟ ഇ
ല്ല പറമ്പ പാട്ടത്തിന്ന വാങ്ങിയിരിക്കുന്നു എന്നും ഇല്ലം ആയാ
ളുടെ കൈവശമാണെന്നും ആ ഇല്ലത്ത ൟ മിഥുന മാസം൨൮൹
ഞങ്ങൾ കയ്യെറിയിരിക്കുന്നു എന്നും ആക്കി ഞങ്ങളിൽ ൨–ം ൩–ം
അരജിക്കാരെ ൧–ം ൨–ം പ്രതിക്കാരാക്കയും— തെക്കൻ കറുപ്പ— വെ
ലു— ഇവരെ ൩–ം ൪–ം പ്രതിക്കാരാക്കിയും മെപ്പടി ഗൊവിന്ദ കു
റുപ്പ അന്ന്യായം ബൊധിപ്പിച്ചാറെ താസീൽദാർ പുതിയ ആ
ളാകകൊണ്ടും മെൽ എഴുതിയ അധികാരിയും താലൂക്കിലെ മുൻ
ഷിയും പുന്നപ്പഴനമ്പൂതിരിയുടെ കൂടിയാന്മാരും പൊലീസ ഗുമ
സ്തൻ പുന്നപ്പൂഴനമ്പൂതിരിയുടെ സ്വാധീനത്തിൽ ഉള്ള ആളും ആ
കകൊണ്ടും ഇവര എല്ലാവരും കൂടി വ്യാപ്തിയായി നെരിനെ മറ
ച്ച പുന്നപ്പുഴനമ്പൂതിരിക്ക സഹായം ചെയ്യുമെന്ന ഞങ്ങൾക്ക
ബൊദ്ധ്യം വരികകൊണ്ട ആവിവരത്തിന്ന കൎക്കിടകമാസം
൮൹ തഫാൽ വഴിക്ക ൟ സന്നിധാനത്തിങ്കലും— ജൂലായിമാ
സം ൨൮൹ താലൂക്ക കച്ചെരിയിലും ഞങ്ങൾ ഹരജി ബൊധി
പ്പിക്കയും മെപ്പടി ഇല്ലമുള്ള സ്ഥലത്ത താസീൽദാർ തന്നെ വ
ന്ന പലരൊടും അന്ന്വെഷിച്ച സത്യം അറിയെണമെന്ന ഞ
ങ്ങൾ ബൊധിപ്പിച്ച പ്രകാരം വരായ്കകൊണ്ട ഞങ്ങടെ അവ
കാശം തെളിവാൻ ൫– സാക്ഷി ഹാജരാക്കിയതിൽ ൨ സാക്ഷി
മാത്രം വിസ്തരിച്ച അന്ന്യായക്കാരന അനുകൂലമായി പൊലീസ്സ
ഗുമാസ്തൻ മുതലായ്വരുടെ ആവിശ്യപ്രകാരം താസീൽദാർ തീൎപ്പ
കല്പിക്കയും ചെയ്തതാകുന്നു എന്ന ദസ്തെപെജകൾ നൊക്കിയാ
ൽ അറിയാം.
൩ാമത ഗൊവിന്ദ കുറുപ്പ ബൊധിപ്പിച്ച അന്ന്യായം നെ
രാണങ്കിലും മിഥുനമാസം ൨൮–൹ മാത്രം ഞങ്ങൾ ആ ഇ
ല്ലത്ത ചെന്ന കയ്യെറിയ്താണങ്കിലും മിഥുനമാസം ൩൦൹ ഞ
ങ്ങൾ ഹരജി ബൊധിപ്പിക്കുകയും കൎക്കിടകമാസം ൪൹ അതി [ 245 ] ന്ന താലൂക്കിൽനിന്ന അധികാരിക്ക കല്പന അയക്കുകയും— ചെ
യ്യുന്നതിലെക്ക മെൽ എഴുതിയ ഗൊവിന്ദ കുറുപ്പ അന്ന്യായം
ബൊധിപ്പിപ്പാൻ സംഗതി ഉള്ളത ചെയ്യാതെ ഞങ്ങളെ ഹരജി
ക്ക കല്പന ഉണ്ടായ്തിന്റെ ശെഷം മാത്രം ആലൊചിച്ച അ
ന്ന്യായം ഉണ്ടാക്കിയ്ത വിചാരിച്ചാൽ തന്നെ അന്ന്യായത്തിന്റെ
വ്യാപ്തി ബൊധിക്കും— ൟ൹ കൊണ്ടുള്ള തെളിവ പ്രകാശിക്കാ
തെ കഴിപ്പാൻ പൊലീസ്സ ഗുമാസ്തൻ ഫയൽബുക്കിലൊ മറ്റൊ
വല്ല വ്യത്യാസം ചെയ്തീട്ടുണ്ടൊ എന്ന സന്നിധാനത്തിങ്കൽ നി
ന്ന സൂക്ഷിക്കെണ്ടതും ആകുന്നു.
൪ാമത ഞങ്ങടെ ബ്രാഹ്മണമൎയ്യാദപ്രകാരം ഉള്ള അവകാശ
ത്തിന്റെയും മരിച്ചപൊയ്വരുടെ മുതൽ അവകാശികളുടെ കൈ
വശം നിൎത്തെണ്ടതാണന്ന കല്പിച്ച നടന്നവരുന്ന സൎക്കാരക്രമ
ത്തിന്റെയും വിചാരണ കൂടാതെ മെൽ എഴുതിയ കാൎയ്യസ്ഥന്മാ
രുടെ ആവിശ്യത്തെ മാത്രം വിചാരിച്ചാകുന്നു താസീൽദാര തീ
ൎപ്പ കല്പിച്ചത് എന്ന ആ തീൎപ്പ മാത്രം സന്നിധാനത്തിങ്കൽ വാ
യിച്ചാൽ തന്നെ ബൊധിക്കുന്നതാണ— എങ്കിലും ചില സംഗതി
കൾ ഞാൻ പറയുന്നു എന്തന്നാൽ മരിച്ചപൊയ സാവിത്രി ആ
ത്തെന്മാരൊട താൻ കൊണ്ടിരിക്കുന്ന അവകാശമാകുന്നു തനി
ക്ക എന്ന പുന്നപ്പുഴനമ്പൂതിരിയും— അനന്തരവകാശം വഴിക്ക
ശെഷക്രിയാദികൾ ചെയ്ത അനുഭവിച്ചവരുന്നതാകുന്നു എന്ന
ഞങ്ങളും തൎക്കിക്കുകയും— സാവിത്രിആത്തെന്മാര മരിച്ച മുതൽക്ക
ആഇല്ലം ഞങ്ങടെ കൈവശമായി ശെഷക്രിയാദികൾ ചെയ്ത പാ
ൎത്ത വരികയും— ചെയ്യുന്ന ൟ കാൎയ്യത്തിൽ അവകാശികളായ ഞ
ങ്ങളെ നീക്കം ചെയ്വാനും— മറുതാലൂക്കുകാരനായി ആധാര പ്രകാ
രം വിലക്ക കൊണ്ടവനായ അന്ന്യായക്കാരന ഏല്പിച്ച നടത്തി
കൊടുപ്പാനും കല്പിച്ചത ക്രമമാണന്ന വന്നാൽ— ഇനി ഭൂമി സം
ബന്ധമായി എഴുതി വാങ്ങുന്ന ആധാര പ്രകാരം ഒഴിപ്പിച്ച കി
ട്ടുവാൻ അദാലത്ത അന്ന്യായം വെണ്ട എന്ന വരുന്നത ന്യായ
മല്ലന്ന അറിയാമല്ലൊ.
൫ാമത ൧൦൨൩ആമത മീനമാസത്തിൽ ആകുന്നു പുന്നപ്പുഴന
മ്പൂതിരി ജന്മം വാങ്ങിയ്ത എന്ന തീൎപ്പിൽ പറയുന്നു— ൟ ൧൦൨൪ാ
മത എടവമാസം ൪൹ വരെ ആ ഇല്ലത്ത മെപ്പടി സാവിത്രി
ആത്തെന്മാര തന്നെ പാൎത്ത വന്നിരുന്നു എന്നും— അന്ന്യായക്കാ
രന്റെ സാക്ഷികളാൽ തന്നെ പുറപ്പെട്ടീട്ടുള്ളത പൊലീസ്സ ഗുമ
സ്തൻ മാറ്റീട്ടില്ലങ്കിൽ ആ കയ്പീത്ത നൊക്കിയാലും. മാറ്റിരിക്കു
ന്നു എങ്കിൽ ആ ദിക്കിൽ പലരൊടും വിസ്തരിച്ചാലും അറിയാം.
അങ്ങിനെ എടവം ൪൹വരെ ആത്തെന്മാര തന്നെ പാൎത്ത വ
രുമ്പൊൾ— അതിന മുമ്പായ ൧൦൨൩ മീനത്തിലും മെടത്തിലും പു [ 246 ] ന്നപ്പുഴനമ്പൂതിരിയുടെ കൈവശം വന്നു എന്ന പറയുന്നത നെ
രല്ലന്നും ആ കാലത്ത ആയാൾ നികിതി കൊടുത്തീട്ടുണ്ടെങ്കിൽ
ആത്തെന്മാരുടെ കാൎയ്യസ്ഥനെ പൊലെ ആല്ലാതെ അവകാശി
എന്ന വരുന്നതല്ലന്നും അറിയാമെല്ലൊ— മെപ്പടി സാവിത്രിആ
ത്തെന്മാര എടവമാസത്തിൽ ആ ഇല്ലത്തനിന്ന പൊകുമ്പൊൾ—
ആ ഇല്ലവും പറമ്പും നൊക്കി രക്ഷിച്ച പാൎപ്പാൻ ഏല്പിച്ചവനാ
യും— മുമ്പെ തന്നെ ആത്തെന്മാരുടെ കാൎയ്യസ്ഥനായും ഉണ്ടാ
യിരുന്ന ൫ാം സാക്ഷി ഇട്ടിച്ചരപണിക്കരാകുന്നു ഞങ്ങൾ ചെ
ന്നപ്പൊൾ ഏല്പിച്ച തന്നീട്ടുള്ളത— ആ വിവരം ആയൽ താലൂക്കി
ൽ സാക്ഷി പറഞ്ഞിട്ടുണ്ട— ൟ സാക്ഷിക്കാരൻ മെൽപ്രകാരം
കാൎയ്യസ്ഥനായി ആ ഇല്ലത്ത പാൎത്തവന്നിരുന്നവനാണന്ന മ
രിച്ച സാവിത്രിആത്തെന്മാര തന്നെ ൪൮ ജനവരി ൨൮൹
ബൊധിപ്പിച്ചതായി തീൎപ്പിൽ പറയുന്ന പൊലീസ്സ അന്ന്യായ
ത്തിന്റെ വക്കീൽ നാമം നൊക്കിയാൽ അറിയാം. ൬ാമത സാ
വിത്രിആത്തെന്മാരുടെ ദായാദിഅവകാശമെങ്കിലും ഞങ്ങൾക്ക
ല്ലാതെ പുന്നപ്പുഴനമ്പൂതിരിക്ക ഇല്ലന്ന അന്ന്യായഭാഗം തന്നെ
സമ്മതിക്കയും ശെഷക്രിയാദികൾ ചെയ്ത ഇപ്പൊൾ പാൎത്തവരു
ന്നത ഞങ്ങളാണന്ന തെളിഞ്ഞിരിക്കയും ചെയ്യുമ്പൊൾ അവകാ
ശികളായ ഞങ്ങളെ സമ്മതം കൂടാതെ ഏകാകിയായും വൃദ്ധയാ
യി കാൎയ്യശീലമില്ലാത്തെയും ഉള്ള മെപ്പടി സാവിത്രിആത്തെന്മാ
രൊട പുന്നപ്പുഴനമ്പൂതിരി യാതൊരു ആധാരം എഴുതി വാങ്ങിരു
ന്നാലും ആയ്ത സാധുവല്ലന്ന ന്യായാധികാരസ്ഥലങ്ങളിൽനിന്ന
കല്പിപ്പാൻ സംഗതി വരുന്നതിന്ന ഇട വരുത്താതെ അന്ന്യാ
യക്കാരന്റെ കൈവശം ഏല്പിപ്പാൻ താസീൽദാർ കല്പിച്ചത വ
ളരെ സങ്കടമാകുന്നു. ൭ാമത അടുത്ത അവകാശികൾ ആയാൽ
കൂടി മത്സരം വരുമ്പോൾ— അദാലത്തും പൊലീസ്സും വ്യവഹാര
ങ്ങൾ തമ്മിൽ നടത്തി വരികയും അതിൽ അവകാശപ്രബലത
പൊലെ തീൎപ്പ കല്പിക്കയും ചെയ്യുമാറുണ്ടെങ്കിലും അങ്ങിനെ മത്സരി
ച്ചവരായാലും അതിൽ ഒരാൽ മരിച്ചാൽ മറ്റെ ആൾക്കുള്ള അവ
കാശത്തിന്ന മുമ്പെ നടന്ന വ്യവഹാരത്താൽ ദുബ്ബലമില്ലാത്ത
അവസ്ഥക്ക മെപ്പടി സാവിത്രിആത്തെന്മാര പുന്നപ്പുഴനമ്പൂതി
രിയെ പൊലെ ഉള്ള വിരൊധികളുടെ ദുൎബ്ബൊധനയിൽ ഉൾ
പ്പെട്ട മുമ്പെ ഞങ്ങളിൽ ൧ാം പ്രതിയുമായുണ്ടായ അദാലത്ത
പൊലീസ്സ വ്യവഹാരങ്ങളെകൊണ്ട തീൎപ്പിൽ പറയുന്നത ആ
യാത്തെന്മാര ജീവനൊടെ ഇരിക്കുന്നുണ്ടെങ്കിൽ മാത്രമല്ലാതെ മ
രിച്ചതിൽ പിന്നെ ഞങ്ങൾക്ക വന്നതായ അവകാശത്തിന്റെ ദു
ൎബലതക്ക മതിയാകഇല്ലന്നും ഞങ്ങൾ അവകാശി ആണെന്നും
ആയാത്തെന്മാരൊട അന്ന വിസ്തരിച്ച കയ്പീത്തിൽ തന്ന പറ [ 247 ] ഞ്ഞീട്ടുണ്ടെന്നും ആ കടലാസ്സകൾ നൊക്കിയാൽ അറിയാം. ൮ാമത
താലൂക്ക കാൎയ്യസ്ഥന്മാര മെൽപ്രകാരം പുന്നപ്പുഴനമ്പൂതിരിക്ക
സ്വന്തമുള്ള ആളുകളെ പൊലെ ആയിവരികയും ഞങ്ങൾ സ്ഥി
തിയായി മറുശീമയിൽ തിരുവിതാങ്കൊട്ട പാൎത്തവരുന്നവരാക
യാൽ ൟ രാജ്യത്ത സഹായികൾ ഇല്ലാതെയും ൟ അവകാശ
വഴക്കുള്ള മുതൽ അപഹരിച്ച ഭാഗം ചെയ്ത എടുപ്പാനായി അ
ന്ന്യായഭാഗത്തുള്ളവര തുടങ്ങുകയും ചെയ്തീട്ടുള്ളതാകകൊണ്ട എട
വമാസത്തിൽ ഞങ്ങൾ വന്ന പാൎത്ത മുതൽക്ക ആ പറമ്പിൽ
ഞങ്ങൾ ഉണ്ടാക്കിയ്തായ തസ്യാദികളും വാഴമുതലായ്തും താലൂക്ക
കല്പനയാണന്ന വെച്ച അന്ന്യായക്കാര ബലമായി കൊണ്ടു
പൊയി തുടങ്ങുകയും ഇല്ലത്ത അടച്ചിരിക്കുന്ന ആത്തെന്മാരായ
ഒന്നാം ഹരജിക്കാരത്തി മുതലായ്വരെയും മറ്റും— അവമാനിച്ച
അശുദ്ധിവരുത്താനും ഇല്ലം തീണ്ടി തൊടുവാനും തുടങ്ങുകയും
ചെയ്തിരിക്കകൊണ്ട ൟ രാജ്യത്ത ബന്ധു ജനങ്ങൾ ഇല്ലാതെ മ
റു രാജ്യക്കാരായും ബ്രാഹ്മണരായും ഉള്ള ഞങ്ങളെ സങ്കടം വെ
ണ്ടുംവണ്ണം വിചാരിച്ച മെപ്പടി താലൂക്ക വിസ്താരം വരുത്തി
നൊക്കിയും തക്കതായ ഒരു കാൎയ്യസ്ഥനെ ആ സ്ഥലത്ത തന്നെ
അയച്ച വിസ്തരിച്ചും നെര അറിഞ്ഞ താലൂക്ക തീൎപ്പ മാറ്റി സ
ങ്കടം തീൎത്തതരെണ്ടതിന്നും ഇതിന തീച്ചയായ കല്പന ഉണ്ടാ
കുന്നതിലകത്ത മെപ്പടി താലൂക്ക തീൎപ്പ നടത്തിച്ച ഇല്ലത്തനിന്ന
പുറത്താക്കാതെ ഇരിക്കെണ്ടതിന്നും കല്പന ആകെണ്ടതിന്ന വ
ളരെ അപെക്ഷിക്കുന്നു.
കൂറ്റനാട താലൂക്ക ഹെഡ പൊലിസാപ്സര കല്പിച്ച തീൎപ്പ
അന്ന്യായം ഏച്ചു നമ്പ്യാര
പ്രതി
അനന്തിരവൻ കുഞ്ഞുണ്ണി നമ്പ്യാര മുതൽ ൩ാൾ
അന്ന്യായക്കാരന്റെ അന്മാമൻ കുഞ്ഞുണ്ണി നമ്പ്യാര ൧൦൦൮ാ
മത ചിങ്ങമാസത്തിൽ മരിച്ചതിൽ പിന്നെ ഇതവരെ തറവാട്ട
കാൎയ്യാദികൾ സകലവും അന്ന്യായക്കാരൻ നൊക്കി നികിതി മി
ച്ചാരങ്ങൾ മുതലായ്തും കൊടുത്ത കുഞ്ഞുകുട്ടികളെ രക്ഷിച്ചും വ
രുമ്പൊൾ ൧൦൨൪ാമത ധനു മാസം ൫൹ക്ക ൪൮ ഡിസംപ്ര
൧൭൹ രാത്രി അന്ന്യായക്കാരൻ ഭവനത്തിൽ ഇല്ലാത്ത സമയം
കാരണവര കൊമശ്ശനമ്പ്യാരുടെ സഹായത്തൊടും കൂടി പ്രതി
ക്കാര അറകളും പെട്ടികളും തുറന്ന ഓലപ്പെട്ടി ആധാരങ്ങളും ൩൫
ഉറുപ്പികയും ഏതാനും വിത്തും കളവായി എടുത്തിരിക്കുന്നു എ
ന്നും മറ്റും അന്ന്യായക്കാരൻ ൪൯ ജനവരി൯൹ ഹരജി ബൊ [ 248 ] ധിപ്പിച്ചു— അന്ന്യായക്കാരനൊടും ൧–ം ൩–ം പ്രതികളൊടും എ
ന്റെ മുമ്പാകെയും ൧ മുതൽ ൩ വരെ സാക്ഷികളൊട അകടീ
ങ്ക താസീൽദാർ മുമ്പാകെയും ൪ മുതൽ ൭ വരെ സാക്ഷികളൊട
സബാപ്സര മുമ്പാകെയും വിസ്തരിക്കുകയും ചെയ്തു— കാരണ
വരായ കൊമശ്ശ നമ്പ്യാരും താനുമായിട്ട അഞ്ചാറ കൊല്ലമായി
എടച്ചിലായികഴിഞ്ഞ വരുന്നു എന്നും അത നിമിത്തമായി കൊ
മശ്ശനമ്പ്യാര തന്റെ അനന്തരവരായ ൧–ം ൨–ം പ്രതികളെ സ്വാ
ധീനമാക്കി താൻ ഇല്ലാത്ത സമയം ഓലപ്പെട്ടി ആധാരങ്ങളും
ഉറുപ്പികയും വിത്തും എടുപ്പിച്ച കൊണ്ടുപൊയ്താകുന്നു എന്നും മ
റ്റുംഅന്ന്യായക്കാരനും തങ്ങടെ തറവാട്ടകാൎയ്യങ്ങൾ സകലവുംകാ
രണവര കുഞ്ഞുണ്ണിനമ്പ്യാര മരിച്ചമുതൽക്ക താനും അന്ന്യായക്കാ
രനും കൂടിയാണ അന്ന്യെഷിച്ച വന്നിരുന്നത എന്നും കുഞ്ഞു
ണ്ണിനമ്പ്യാര മരിക്കുന്ന സമയം ൭൦൦ൽ ചില്ലുവാനം പണം സൎക്കാ
ര നികിതിക്കുള്ള വസ്തു മുതലുകൾ തങ്ങടെ തറവാട്ടിലെക്ക ഉണ്ടാ
യിരുന്നു എന്നും അതിൽ ഇപ്പൊൾ ൧൦൦ൽ ചില്ലുവാനം പണം
നികിതിക്കുള്ള വസ്തു മുതലുകൾ മാത്രമെ ഇപ്പൊൾ ഉള്ളു എന്നും
ശെഷം തറവാട്ട വക വസ്തു മുതലുകളും മറ്റും അന്ന്യായക്കാരൻ
വിറ്റ നശിപ്പിച്ചു എന്നും അതിന്റെ ശെഷം ഇപ്പൊഴുള്ള വ
സ്തു മുതലിന്റെ ഓലപ്പെട്ടി ആധാരങ്ങൾ താൻ എടുത്ത സൂക്ഷി
ച്ച വെച്ചിട്ടുള്ളത അന്ന്യായക്കാരൻ ചൊതിച്ചീട്ട കൊടുക്കാത്ത
തിനാൽ തമ്മിൽ വാക്കുണ്ടായി അന്ന്യായക്കാരൻ ധനുമാസം
൬൹ മുതൽക്ക തറവാട്ടിൽ നിന്ന പൊയി വെറെ ൟശ്വരമംഗ
ലത്ത വട്ടൊളിക്കാരുടെ വീട്ടിൽ ആകുന്നു പാൎത്ത വരുന്നത എ
ന്നും മറ്റും ൧ാം പ്രതിയും താൻ അന്ന്യായക്കാരന്റെ വീട്ടിൽ
ചെന്ന മറുതാക്കൊൽ കൊണ്ട പൂട്ട തുറന്ന ഓലപ്പെട്ടി ആധാര
ങ്ങളും മറ്റും ഒന്നും എടുത്തുകൊണ്ടുപൊയീട്ടില്ലന്നും അന്ന്യായ
ക്കാരൻ തറവാട്ട മുതൽ വിറ്റ നശിപ്പിക്കുന്നതിനാൽ മെലാൽ
അന്ന്യായക്കാരൻ തറവാട്ട കാൎയ്യാദികൾ അന്ന്വെഷിക്കെണ്ടാ
എന്നും ഒന്നാം പ്രതി കുഞ്ഞുണ്ണി നമ്പ്യാരെകൊണ്ട അന്ന്വെഷി
പ്പിക്കെണമെന്ന മദ്ധ്യസ്ഥന്മാര പറക ഉണ്ടായീട്ടുണ്ടെന്നും അത
പൊലെ താനും പറഞ്ഞീട്ടുള്ള ൟൎഷ്യതയാൽ തന്റെ മെലും അ
ന്ന്യായപ്പെട്ടതാകുന്നു എന്നും മറ്റും ൩ാം പ്രതിയും താൻ വെളി
യങ്ങൊട്ട പെയി മടങ്ങി വരുന്ന വഴിക്ക അയനിചിറക്കൽ
വെച്ച ൩ാം സാക്ഷിയെ കണ്ട തങ്ങൾ ൨ാളും കൂടി പൊരുമ്പൊ
ൾ രാത്രി അന്ന്യായക്കാരന്റെ വീട്ടിന്റെ വടക്കപുറംപാടത്ത എ
ത്തിയപ്പൊൾ ആ പാടത്ത വെച്ച പ്രതിക്കാര ൩ാളെയും കണ്ടു
എന്നും അതിൽ ൧–ം ൨–ം പ്രതി വക്കൽ ഓരെ ഓലപെട്ടികളും ഉ
ണ്ടായിരുന്നു എന്നും— ചൊതിച്ചാറെ ഓല പെട്ടിയിൽ നിന്ന വ [ 249 ] ട്ട എഴുത്തിൽ ഉള്ള രണ്ട ആധാരം എടുപ്പാൻ ഉണ്ട അത കൊമ
ശ്ശ അന്മാമനെകൊണ്ട എടുപ്പിപ്പാനായി വടക്കെ എടപ്പാം വീ
ട്ടിലെക്ക കൊണ്ടുപൊകുന്നതാകുന്നു എന്ന പറഞ്ഞ അവര വട
ക്കൊട്ടും പൊയി എന്നും തറവാട്ട കാൎയ്യങ്ങൾ ൧൦൦൮ മുതൽക്ക അ
ന്ന്യായക്കാരനാണ നൊക്കി വരുന്നത എന്നും മറ്റും ൧–ം ൩–ം
സാക്ഷികളും— തന്നൊട എടപ്പാം വീട്ടിൽ ചെല്ലാനായി കൊമ
ശ്ശ നമ്പ്യാര പറഞ്ഞ അയച്ച പ്രകാരം ൧ാം പ്രതി തന്റെ അടു
ക്കെ വന്ന പറകയാൽ താൻ കൊമശ്ശ നമ്പ്യാരുടെ വീട്ടിൽ ചെ
ന്നാറെ അന്ന്യായക്കാരന്റെ കുന്നഞ്ചാത്തകണ്ടി നിലത്തിന്ന ത
നിക്ക ൩൦൦ പണം പണയവകാശമുള്ളപ്രകാരം താൻ അന്ന്യായ
ക്കാരന എഴുതി കൊടുത്ത മുറിയിൽ കാണുന്നു എന്നും ആ പണം
പിടിച്ച നിലം ഒഴിഞ്ഞ കൊടുക്കെണമെന്ന കൊമശ്ശനമ്പ്യാര ത
ന്നൊടപറഞ്ഞു എന്നും ൩൦൦ പണം അല്ല ൫൦൦ പണം ഉണ്ടന്ന താ
നും പറഞ്ഞ തമ്മിൽ തെറ്റി പൊന്നിരിക്കുന്നു എന്നും ൧൦൦൮മുത
ൽക്ക തറവാട്ട കാൎയ്യങ്ങൾ നൊക്കി വരുന്നത അന്ന്യായക്കാരനാ
കുന്നു എന്നും മറ്റും ൨–ാം സാക്ഷിയും തങ്ങടെ ഭവനത്തിൽനി
ന്ന ഒരുത്തരും ഒരു മുതലും ബലമായിട്ടെങ്കിലും കളവായിട്ടെങ്കി
ലും കൊണ്ടുപൊയീട്ടില്ലന്നും ഓലപ്പെട്ടി ആധാരങ്ങളും മറ്റും ത
റവാട്ടിൽ തന്നെ ഇരിപ്പുണ്ടന്നും ഉറുപ്പികയും മറ്റും ആരും ഇ
വിടെ നിന്ന കൊണ്ടപൊയീട്ടില്ലന്നും തങ്ങടെ കുഞ്ഞുണ്ണി അ
മ്മാമൻ മരിച്ചതിൽ പിന്നെ തറവാട്ട കാൎയ്യങ്ങൾ നൊക്കി വരു
ന്നത അന്ന്യായക്കാരനാണന്നും അന്ന്യായക്കാരൻ തറവാട്ട കാ
ൎയ്യങ്ങൾ അന്ന്വെഷിച്ചതിൽ മുതൽ നഷ്ടം ഉണ്ടാകകൊണ്ട ൧–ാം
പ്രതി കാൎയ്യങ്ങൾ നൊക്കി വരെണമെന്ന തങ്ങളുടെ സമ്മത
മെന്നും മറ്റും ൪ മുതൽ ൭ വരെ സാക്ഷികളും വിസ്താരത്തിൽ
ബൊധിപ്പിച്ചിരിക്കുന്നു— ൟ കാൎയ്യത്തിൽ പറ്റിയ്തായി അന്ന്യാ
യക്കാരൻ പല വക ൯൯– ൨൮൧– ൪൦൭– ൫൦൯– ൟ നമ്പ്രു
കളായി മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരിജകൾ അവിടെനിന്ന
അയച്ച എത്തിയ്തും അന്ന്യായക്കാരൻ ബൊധിപ്പിക്കുന്നതിലെ
ക്ക അനുസരണമായി ൪–ം ൬–ം സാക്ഷികളും വെലപ്പനമ്പ്യാ
ര എന്നാളും കൂടി പലവക ൧൪൧ാം നമ്പ്രായി മജിസ്ത്രെട്ടിൽ
ബൊധിപ്പിച്ച ഹരജി അവിടെനിന്ന അയച്ച എത്തിയ്തും— ത
റവാട്ടമുതലിന്റെ അവസ്ഥയെ കുറിച്ചും മറ്റും മാൎച്ചി ൨൮൹
൧ാംപ്രതി ഇവിടെ ബൊധിപ്പിച്ച ഒരു ഹരജിയും ൟ വിസ്താ
രത്തിൽ ചെൎക്കുകയും ചെയ്തു— ൟ കാൎയ്യത്തിന്റെ വിസ്താര ക
ടലാസ്സുകൾ ഒക്കെയും നൊക്കുകയും അന്ന്വെഷിക്കുകയും ചെ
യ്തതിൽ അന്ന്യായത്തിൽ പറയുന്ന പ്രകാരം അന്ന്യായക്കാരൻ
കൈവശം ഉണ്ടായിരുന്ന ഓലപ്പെട്ടി ആധാരങ്ങളും ഉറുപ്പിക— [ 250 ] വിത്ത— തെങ്ങായ ൟ വക സാമാനങ്ങളും പ്രതിക്കാര കളവാ
യിട്ടെങ്കിലും ബലമായിട്ടെങ്കിലും തറവാട്ടിൽനിന്ന എടുത്ത കൊ
ണ്ടുപൊകയും ക്രയവിക്രയങ്ങൾ ചെയ്കയും ചെയ്തീട്ടില്ലാത്തത
കൂടാതെ പൊലീസ്സായി ഒരു അവസ്ഥയും ഉണ്ടായപ്രകാരവും
പ്രതിക്കാരെ ശിക്ഷയിൽ ഉൾപ്പെടുത്തുവാനും തെളിവും സംഗതി
യും കണ്ടീട്ടില്ല— അന്ന്യായക്കാരന്റെയും ൧–ം ൨–ം പ്രതികളുടെയും
കാരണവര കുഞ്ഞുണ്ണിനമ്പ്യാര ൧൦൦൮ ആമത കൊല്ലത്തിൽ മ
രിച്ചപൊകയും— അതിൽ പിന്നെ തറവാട്ടകാൎയ്യാദികൾ സകല
വും അന്ന്യായക്കാരൻ നൊക്കി നടന്ന ൧–ം ൨–ം പ്രതികളെയും
൪ മുതൽ ൭ സാക്ഷികളെയും വെറെ ഉള്ള കുഞ്ഞു കൂട്ടികളെയും
രക്ഷിച്ച വന്നിരുന്നു— അന്ന്യായക്കാരൻ ൟ കാൎയ്യങ്ങൾ അ
ന്ന്വെഷിച്ചതിൽ പിന്നെ തറവാട്ട മുതൽ ക്ഷയിച്ചിരിക്കുന്നു എ
ന്നും തറവാട്ടിലെക്ക ആവിശ്യം ഇല്ലാതെയും അന്ന്യായക്കാരന
സ്വന്തമായിട്ടും ചില മുതലുകൾ വിറ്റ നശിപ്പിക്കുന്നു എന്ന
ഒന്നാം പ്രതി മുതലായവൎക്ക തൊന്നി ൧–ം ൨–ം പ്രതികൾ അവരു
ടെയും അന്ന്യായക്കാരന്റെയും കാരണവരായി ൟ മുതലിന്ന
ഇപ്പൊൾ സംബന്ധം ഇല്ലാതെ വെറെ താവഴിൽ പാൎക്കുന്ന
കൊമശ്ശനമ്പ്യാരൊട പറഞ്ഞ കൊമശ്ശനമ്പ്യാര ൟ കാൎയ്യം കൊ
ണ്ട ഇരുകക്ഷിക്കാരെയും വരുത്തി പറഞ്ഞതിൽ തറവാട്ടകാൎയ്യം
മെലാൽ ൧ാം പ്രതി നൊക്കി വരെണമെന്നാകയാൽ ആയ്ത അ
ന്ന്യായക്കാരൻ സമ്മതിക്കാത്തതിനാൽ കൊമശ്ശനമ്പ്യാര ൧–ം ൨–ം
പ്രതികളുടെ ഭാഗമായിനിന്ന തറവാട്ട കാൎയ്യം നൊക്കിക്കുകയും—
ഓലപ്പെട്ടി ആധാരങ്ങൾ അവരുടെ കൈവശം വെക്കുകയും
അന്ന്യായക്കാരൻ ചൊതിച്ചീട്ട കൊടുക്കാതെയും അന്ന്യായക്കാ
രനെ ഒന്നിനും സംബന്ധിപ്പിക്കാതെയും ഇരിക്കുകയും അതി
ന ൪ മുതൽ ൭ വരെ സാക്ഷികളായ തറവാട്ടിലെ സ്ത്രീകളും
അനുകൂലിച്ച നിൽക്കുന്നതിനാൽ അന്ന്യായക്കാരൻ ൟ അന്ന്യാ
യത്തിന്ന പുറപ്പെട്ടത എന്നും കാണുന്നു— അന്ന്യായക്കാരൻ
കാരണവരും ൧–ം ൨–ം പ്രതികൾ അനന്തിരവരും തറവാട്ടമുതൽ
കൊണ്ടുള്ള അന്ന്യായമാകയാലും ഇരുകക്ഷിക്കാരും തമ്മിൽ യൊ
ജിച്ച കാൎയ്യം തീൎക്കുന്നത ഗുണമെന്ന കണ്ട അപ്രകാരം തീൎക്കു
ന്നത സമ്മതമൊ എന്ന ഇരുകക്ഷിക്കാരെയും വരുത്തി ചൊതി
ച്ചാറെ സമ്മതമെന്ന പറകയും മെൽ പറഞ്ഞ കൊമശ്ശനമ്പ്യാര
മുഖാന്തരം കാൎയ്യങ്ങൾ തമ്മിൽ തീൎപ്പാനായി എട കൊടുത്ത അ
യച്ചതിൽ പിന്നെ തമ്മിൽ സന്ധിപ്പാനുള്ള വഴി വിചാരിക്കാ
തെ അന്ന്യായക്കാരൻ കൂടക്കൂടെ സന്നിധാനത്തിങ്കലും ഒന്നാം
പ്രതി ഇവിടെയും ഹരജി ബൊധിപ്പിക്കുക അല്ലാതെ കാൎയ്യം
തിൎത്ത ബൊധിപ്പിക്കാത്തതിനാൽ ൧ാം പ്രതിയെയും അന്ന്യായ [ 251 ] ക്കാരനെയും മെൽ പറഞ്ഞ കൊമശ്ശനമ്പ്യാരെയും ഇവിടെ ത
ന്നെ വരുത്തി ൟ കാൎയ്യം തമ്മിൽ സന്ധിക്കെണ്ടുന്ന വഴി കൊ
ണ്ട പറഞ്ഞതിൽ കാൎയ്യം സന്ധിച്ച തീരുന്ന വഴി അവൎക്ക ഒട്ടും
ഉത്സാഹമില്ലാതെയും കാണുകയും അന്ന്യായക്കാരൻ ഏകദെശം
൧൭ കൊല്ലത്തൊളമായിട്ട തറവാട്ട കാൎയ്യം അന്ന്വെഷിച്ച സൎക്കാ
ര നികിതി കൊടുത്ത വരുന്ന ആളും വസ്തുവഹകളുടെ ആധാര
ങ്ങൾ ഏകദെശം മിക്കവാറും അന്ന്യായക്കാരൻ പെരിലും ആ
യിട്ടും കാണുന്നതിനാൽ അങ്ങിനെ ഉള്ള അന്ന്യായക്കാരനെ നീ
ക്കം ചെയ്ത ൧ാം പ്രതി മുതലായ്വര കാൎയ്യം നൊക്കി വരെണമെ
ന്ന അവരും തറവാട്ടിൽ സ്ത്രീകളായ ൪ മുതൽ ൭ വരെ സാക്ഷി
കളും പറയുന്ന വാക്കിനെ സ്വീകരിച്ച പൊലീസ്സിൽനിന്ന ഒ
രു കല്പനയും കൊടുപ്പാൻ പാടില്ലായ്കകൊണ്ട കിഴുക്കട പ്രകാരം
തറവാട്ട കാൎയ്യങ്ങൾ അന്ന്യായക്കാരൻ നൊക്കി വരുന്നതിന്ന
൧–ം൨–ം പ്രതിക്കാര മുതലായ്വര യാതൊരു വിരൊധവും ചെയ്വാൻ
സംഗതി ഉള്ളതല്ലായ്കയാൽ കിഴുക്കട പ്രകാരം എല്ലാവരും എക
മനസ്സായി ഏറ്റ എടച്ചിൽ കൂടാതെ അന്ന്യായക്കാരൻ തന്നെ
തറവാട്ടകാൎയ്യം നൊക്കി കുഞ്ഞകട്ടികളെ സംരക്ഷണ ചെയ്ത വ
രെണമെന്നും അന്ന്യായക്കാരൻ തറവാട്ട കാൎയ്യം നൊക്കുന്നതിനാ
ൽ തറവാട്ടമുതൽ വിറ്റ നശിപ്പിക്കുന്നു എന്നൊ മറ്റൊ വല്ല
സങ്ങതികളും ഒന്നാം പ്രതി മുതലായ്വര വിചാരിക്കുന്നതിന്ന സീ
വിൽ വ്യവഹാരം ചെയ്ത നിവൃത്തി വരുത്തെണ്ടതല്ലാതെ ൟ കാൎയ്യം സംബന്ധമായി കലശൽ നാനാവിധം ആരും ഒന്നും ഉണ്ടാ
ക്കി പൊകരുതെന്നും അതകൂടാതെ ആരെങ്കിലും എതങ്കിലും ഉ
ണ്ടാക്കിയാൽ ആയ്വര ശിക്ഷയിൽ ഉൾപ്പെടുവാൻ സംഗതി വ
രുമെന്നും കല്പിച്ച ൟ കാൎയ്യം നീക്കി പ്രതിക്കാരെ വിട്ട അയ്ക്കുക
യും ചെയ്തു.
മജിസ്ത്രെട്ടിലെക്ക.
കൂറ്റനാട താലൂക്ക—അംശത്തിൽ ഏച്ചു നമ്പ്യാര ബൊ
ധിപ്പിക്കുന്ന ആപ്പീൽ സങ്കടം ഹരജി— എന്റെ കാരണവര മ
രിച്ച പൊയ കുഞ്ഞുണ്ണി നമ്പ്യാര എന്നവര ൧൦൦൮ാമത ചിങ്ങ
മാസത്തിൽ മരിച്ചതിന്റെ ശെഷം അന്ന മുതൽ ഇന്നവരെ
തറവാട്ട കാൎയ്യാദികൾ നൊക്കി സൎക്കാര നികിതിയും കൊടുത്ത
കുഞ്ഞുകട്ടികളെ രക്ഷ ചെയ്തും മുമ്പെ ഉള്ള കാണത്തിൽ അധി
കം ദ്രവ്യം ജന്മികൾക്ക കൊടുത്ത എന്റെ പെരിൽ ആധാരങ്ങ
ൾ ചാൎത്തി വാങ്ങിയ്ത കൂടാതെ ൧൦൨൨– ൧൦൨൩– ൟരണ്ട കൊ
ല്ലത്തിൽ സ്വന്തം പണം കൊടുത്ത കാണമായും ജന്മമായും കൊ [ 252 ] ണ്ടീട്ടുള്ള മുദ്രൊല വെള്ളൊലആധാരങ്ങളും മറ്റും നിലം പറമ്പുക
ൾ ഓരൊരൊ കൂടിയാന്മാൎക്ക കൊടുത്ത ആവരെ കൊണ്ട എന്റെ
പെൎക്കഎഴുതി വാങ്ങീട്ടുള്ള വെറുമ്പാടം കടമായ്പ മുതലായ ശീട്ടുകളും
അദാലത്ത വകയായീട്ടുള്ള ഓരൊരൊ അന്ന്യായ പകൎപ്പുകളും വി
ധികളും മുമ്പെ ഓരൊരുത്തൎക്ക കാണം ചാൎത്തികൊടുത്തും മുൻപാട്ട
മായും കൊടുത്തിരുന്നത അവരെ കൊണ്ട ഒഴിപ്പിച്ച വാങ്ങീട്ടുള്ള ഒ
ഴിമുറി മുതലായ ആധാരങ്ങളും ഞാനും കുഞ്ചിഅമ്മയുമായിട്ടുള്ള എ
ടപാടുകൾ തീൎത്തതിൽ കിട്ടിയവക ൩൫ ഉറുപ്പികയും മുണ്ടപെട്ടി
യിൽ സൂക്ഷിച്ചിരുന്നതും ൧൦൨൫ാമത കൊല്ലത്തെ കന്നിവിള എ
റക്കുവാനുള്ള ൫൦ൽ ചില്ലുവാനം പറ വിത്തും ഒരുപറ കളിഅട
ക്കയും ഒരു തുലാം കുരുമുളകും ൧൫൦ൽ ചില്ലുവാനം തെങ്ങായയും
മറ്റും ചില സാമാനങ്ങളും ഞാൻ കിടക്കുന്ന പടിഞ്ഞാറ്റ മാളിക
യിൽ സൂക്ഷിച്ചിരുന്നത ൟ കഴിഞ്ഞ ധനുമാസം ൫൹ അസ്ത
മിച്ച ഞാൻ ൟശ്വരമങ്ങലത്തെക്ക വട്ടൊളിക്കാരുടെ വീട്ടിലെ
ക്ക പൊയ സമയം കാരണവരായ കൊമശ്ശനമ്പ്യാരുടെ ദുൎവ്വി
ചാരത്താൽ എന്റെ വീട്ടിൽ ഉള്ള അന്തിരവന്മാരിൽ കുഞ്ഞു
ണ്ണി കിട്ടുണ്ണി— ഇവര രണ്ടാളെ ദുൎബ്ബൊധം പറഞ്ഞ കൊടുത്ത
ഞാൻ സൂക്ഷിച്ചിരിക്കുന്ന മുതലുകൾ തനിക്ക അപഹരിച്ച കൊ
ള്ളാമെന്ന വിചാരിച്ച തന്റെ വക്കൽ ഉള്ള താക്കൊൽ കൂട്ടങ്ങളും
മറ്റും കൊടുത്തയച്ച തന്റെ മകനായ ഇട്ടിരാരിപ്പമെനൊനെ
യും മെൽ പറഞ്ഞവര ഒന്നിച്ച അയച്ച ഞാൻ പൂട്ടി സൂക്ഷി
ച്ചിരിക്കുന്ന മുതലുകൾ തുറപ്പിച്ച മെൽ പറഞ്ഞ മുതലുകൾ അ
ക്രമമായും കളവായും എടുത്ത കൊണ്ടുപൊയ കാൎയ്യത്തിന്ന കഴി
ഞ്ഞ ധനുമാസത്തിൽ ഞാൻ കൂറ്റനാട താലൂക്ക കച്ചെരിയിൽ
അന്ന്യായം ബൊധിപ്പിച്ച സാക്ഷി തെളിയിച്ച കാൎയ്യത്തിന്ന
തീൎച്ചയായി ഒരു കല്പന ഉണ്ടാവാത്തതിനാൽ സന്നിധാനത്തി
ങ്കൽ തഫാൽ വഴിക്ക മകരം ൧൦൹ ഹരജി ബൊധിപ്പിക്കയും—
അതിനും നിവൃത്തിയായ കല്പന ഉണ്ടാവാത്തതിനാൽ കുംഭം
൨൮൹ സന്നിധാനത്തിങ്കൽ ഹാജരായി സങ്കടം ബൊധിപ്പി
ക്കയും അതുകൊണ്ടും നിവൃത്തിവരാത്തതിനാൽ ൩ാമത തഫാൽ
വഴിക്ക മെടം ൩൹ ബൊധിപ്പിക്കയും അതിനിടയിൽ മെൽ പ
റഞ്ഞ ഹരജികളിൽ പറയുന്ന പ്രതിക്കാര എന്നെ എത്രയും ക
ഠിനമായ പൊല്ലീസ്സ ചെയ്ത കാൎയ്യത്തിന്ന താലൂക്കിൽ രണ്ടാമ
തും ബൊധിപ്പിച്ചീട്ടും ഒരു കല്പന ഉണ്ടായി സങ്കടം തിരാത്തതി
നാലും ൪ാമതും സന്നിധാനത്തിങ്കൽ ഹാജരായി ബൊധിപ്പിച്ച
തിന്ന താലൂക്കിലെക്ക കല്പന ഉണ്ടായ്തിനാൽ തറവാട്ട കാൎയ്യങ്ങൾ
മുമ്പെ നടന്ന വന്നിരുന്ന പ്രകാരം ഞാൻ തന്നെ നടന്ന കു
ഞ്ഞിട്ടികുകളെ രക്ഷചെയ്യെണമെന്നും അതിന്ന ഒന്നാം പ്രതി [ 253 ] മുതലായ്വര ഏതങ്കിലും സങ്കടം വിചാരിക്കുന്നു എങ്കിൽ സീവിൽ
വ്യവഹാരം ചെയ്ത നിവൃത്തിവരുത്തെണ്ടതഎന്നും— അത കൂടാ
തെ—ആരെങ്കിലും എന്തെങ്കിലും തകരാറ ചെയ്താൽ അവര ശിക്ഷ
യിൽ ഉൾപ്പെടുമെന്നും അത പ്രകാരം തീൎപ്പ കല്പിച്ചിരിക്കുന്നു
എന്നും ൧൦൦൮ മുതൽ ഇത വരെ ൧൭ കൊല്ലമായി ഞാൻ തന്നെ
നൊക്കി വന്നിരിക്കുന്നു എന്നും അതുകൊണ്ട കിഴുക്കട തീൎപ്പ പ്ര
കാരം നടത്തിച്ച കൊടുക്കെണമെന്ന മാത്രം ൟ എടവം
൧൧൹— അംശഅധികാരിക്കുണ്ടായ കല്പന ഞാൻ അറിഞ്ഞ
തിന്റെ ശെഷം മെൽപ്രകാരം കല്പിച്ചീട്ടുള്ള തീൎപ്പിന്റെ പകൎപ്പ ഇനിക്ക തരെണമെന്ന ഞാൻ താസീൽദാർ അവർകളെ
ബൊധിപ്പിച്ചതിന്റെ ശെഷം തീൎപ്പ തനിക്ക ആവിശ്യമില്ല
ന്നും പ്രതിക്കാൎക്ക കൊടുക്കെണ്ടതാണന്നും കല്പിച്ച തീൎപ്പ ഇനി
ക്ക തരാതെയും അധികാരിക്കുണ്ടായ കല്പനയിൽ എന്റെ അ
ന്ന്യായത്തിൽ പറയുന്ന പ്രകാരം ആധാരം മുതലായ്ത പ്രതിക്കാ
ര അക്രമമായി എടുത്ത കൊണ്ടപൊയ്ത ഇനിക്ക മടക്കി തരീക്കാ
നെങ്കിലും കളവായി എന്റെ മുതൽ പ്രതിക്കാര എടുത്തുകൊണ്ടു
പൊയീട്ടുള്ളതിന്ന അവൎക്ക തക്കതായി ഒരു ശിക്ഷ കല്പിക്കുക എ
ങ്കിലും ചെയ്തീട്ടില്ലാത്തതിനാൽ തീൎപ്പ ഇനിക്ക സമ്മതമല്ലായ്ക
കൊണ്ടും എന്റെ സങ്കടങ്ങളെ താഴെ ബൊധിപ്പിക്കുന്നു. ൧ാമത
ഞാൻ താലൂക്കിൽ ബൊധിപ്പിച്ച അന്ന്യായ ഹരജിയും— അതി
നെ കുറിച്ച തെളിയിച്ചീട്ടുള്ള സാക്ഷി കയ്പീത്ത മുതലായ്തും—
൨ാമത താലൂക്കിൽ ബൊധിപ്പിച്ചീട്ടുള്ള ഹരജിയും— സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച ഹരജികൾ നാലും പ്രതിക്കാരിൽ കു
ഞ്ഞുണ്ണി എന്നവൻ വക്കൽ കൊമശ്ശനമ്പ്യാര വളരെ വിവര
ത്തൊടുകൂടി കഴിഞ്ഞ ധനു൭൹ താലൂക്കിൽ ബൊധിപ്പിച്ച ഹര
ജിയും— അതിന്ന ഉണ്ടായ മറുപടിയും താലൂക്കിലെ തീൎപ്പും സ
ന്നിധാനത്തിങ്കൽ വരുത്തി നൊക്കിയാൽ മെൽ പറഞ്ഞ പ്രതി
ക്കാരെ കൊണ്ട കൊമശ്ശനമ്പ്യാര എന്റെ മുതൽ നശിപ്പിച്ച ക
ളവാനായി മനഃപൂൎവ്വമായി വിചാരിച്ചിട്ടാകുന്നു എന്നും അതി
ന്ന അനുകൂലമായി താസീൽദാർ അവർകളും വിചാരിച്ചും ഉണ്ടാ
യീട്ടുള്ള തീൎപ്പാകുന്നു എന്ന സന്നിധാനത്തിങ്കൽ ദൃഷ്ടാന്തമായി
തെളിഞ്ഞ ബൊധിക്കുകയും ചെയ്യും— അതുകൊണ്ട മെൽ എഴുതി
യസംഗതികൾ സകലവും നൊക്കിയും താസിൽദാർ അവർകൾ
കൊമശ്ശ നമ്പ്യാരുടെ പ്രബലത വിചാരിച്ച പ്രതികൾക്ക പക്ഷ
മായികല്പിച്ചീട്ടുള്ള തീൎപ്പ മാറ്റി എന്റെ അന്ന്യായത്തിൽപറയുന്ന
പ്രകാരം കള്ളതാക്കൊലുകൾ കൊണ്ട തുറന്ന എടുത്ത പ്രതിക്കാ
ര കൊണ്ടുപൊയീട്ടുള്ള ആധാരങ്ങളും ഉറുപ്പികമുതലായ സാമാ
നങ്ങളും ഇനിക്ക മടക്കി തരിയിപ്പാനും മെൽപ്രകാരം പ്രതിക്കാ [ 254 ] ര ചെയ്തീട്ടുള്ളതിന്ന ശിക്ഷ കൊടുപ്പാനും— മെലാൽ പ്രതിക്കാര
ഒരു തകരാറ ചെയ്യാതെ ഇരിപ്പാനും കല്പന ഉണ്ടായി സങ്കടം
തീൎത്ത രക്ഷിക്കെണ്ടതിന്ന വളരെ സങ്കടത്തൊടു കൂടി അപെ
ക്ഷിക്കുന്നു. വിശെഷിച്ച അംശംഅധികാരിക്കുണ്ടായ കല്പനയു
ടെ പകൎപ്പ ൟ ഹരജിയൊടുകൂടി ബൊധിപ്പിച്ചിരിക്കുന്നു—
കുറുമ്പ്രനാട താലൂക്ക തഹജീൽദാര കല്പിച്ച യാദാസ്ത
അന്ന്യായം അറബിച്ചി ഉന്മ മുതൽ ൨–ാൾ
പ്രതി ബീവിഉന്മ മുതൽ ൭–ാൾ
അന്യായക്കാരത്തി അടക്കി വരുന്ന കൊപ്പര പാണ്ടികശാ
ല പറമ്പിൽ നിന്ന ൧൦൨൪ മെടം ൧൫൹ക്ക ൪൯– എപ്രെൽ
൨൫൹ പകൽ ൩– തെങ്ങായ വലിപ്പിച്ചിരിക്കുന്നത ഇതിലെ
൪–ം ൭–ംപ്രതികൾ ചെന്ന എടുത്തപ്പൊൾ വിരൊധിച്ച പിടി
ച്ചാറെ അവര ൨–ാളും അടിച്ചിരിക്കുന്നു എന്ന അന്ന തന്നെ
അന്ന്യായക്കാരത്തിയുടെ വെള്ളാട്ടി കയ്യയും പറമ്പ പ്രതിക്കാര
ത്തിയുടെതാകുന്നു വലിച്ച തെങ്ങായ ൩–ം താൻ ചെന്ന എടു
ത്തപ്പൊൾ ഇതിലെ ൨–ാം അന്ന്യായക്കാരന്റെ ബാപ്പ അന്മത
കുട്ടിയും മെപ്പടി കയ്യയും മറ്റും കൂടി തന്നെ അടിക്കുകയാകുന്നു
ചെയ്തിരിക്കുന്നത എന്ന അതിന്റെ ൩–ാം ദിവസം— മെടം ൧൭
൹ പ്രതിക്കാരത്തിയുടെ വെള്ളാട്ടി കയ്യയും തന്മിൽ അങ്ങൊട്ടും
ഇങ്ങൊട്ടും ഇവിടെ ബൊധിപ്പിച്ചിരുന്ന പൊലിസ്സന്ന്യായം
തെളിവില്ലാതെ നീക്കിയ്തിന്റെ ശെഷം ആ പൊലീസ്സ കാൎയ്യ
ത്തിന്ന തന്ന ൟ അന്ന്യായക്കാരത്തി മെടം ൧൬–ം ൨൫–ം
മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച വന്നഹരജി നൊക്കുമ്പൊൾ
അതിന ൨–ാമത പ്രത്യെകം ഒരു വിസ്താരം ചെയ്വാൻ സംഗതി
കാണുന്നില്ലെന്ന ഹരജിക്കാരത്തിയെ അറിയിക്കുകയും— ആയ
രജി ൨–ം നീക്കിയ നമ്പ്രിൽ ചെൎത്ത വെക്കുകയും— ചെയ്തതിൽ
പിന്നെ ൟ പറമ്പിന്റെ പെര മാറ്റി പാണ്ടികശാല വള
പ്പ എന്നും— കൊവിൽ കണ്ടി എന്നും കൊയിലാണ്ടി മുക്കാ
ടി എന്നും പറയുന്ന പറമ്പിൽനിന്ന ൟ പ്രതിക്കാരും മറ്റും
കൂടി മിഥുനമാസം ൧൨൹ പകൽ തെങ്ങായ കരിക്ക മുതലാ
യി ഏകദെശം ൨൫൦ എണ്ണം വലിപ്പിച്ചകൊണ്ട പൊകയും
ഓല വെട്ടി തെങ്ങ കെട്ടിക്കയും ചെയ്തിരിക്കുന്നു എന്ന ൨–ാം
അന്ന്യായക്കാരൻ മിഥുനം ൧൩൹ ഇവിടെയും ൧൫൹ തയികൂ
ടും വെലിയും വെട്ടി പൊളിച്ചു എന്ന ൧–ം ൨–ം അന്ന്യായക്കാര
കൂടി മിഥുനം ൧൮൹ മജിസ്ത്രെട്ടിലും— ഹരജികൾ ബൊധിപ്പി [ 255 ] ച്ച വന്നതിന്ന ൨–ാം അന്ന്യായക്കാരനൊടും ൭–ാം പ്രതി ഒഴികെ
ശെഷം പ്രതിക്കാര സാക്ഷിക്കാരൊടും വിസ്തരിച്ചത കൂടാതെ
ഒടുക്കം ൧–ാം പ്രതിക്കാരത്തി കൎക്കിടകം ൧൪൹ക്ക ജൂലായി
൨൮൹ ഒര ഹരജി ബൊധിപ്പിച്ചതിന്ന വക്കീൽ മകൻ ചെട
യൻ കുട്ടിയൊടും വിസ്തരിച്ച ആയരജിയും— നടപ്പ സംഗതിയെ
കുറിച്ച വാദിക്കുന്ന ൟ പറമ്പിന്റെ അതിരും സ്ഥിതിയും അറി
വാൻ ഞാൻ തന്നെ ആ സ്ഥലത്ത ചെന്ന ഇതിന്റെ ജന്മി
യെ കൂടി വരുത്തി നിൎത്തി അന്ന്യായം പ്രതികൾ കാണിച്ച ത
ന്ന അതിര നൊക്കി അളപ്പിച്ചതിന്റെ പ്ലാൻ വരച്ച ആയ്തും
അന്ന്യായക്കാര കാണിച്ച വിധിപകൎപ്പും ൧ാം പ്രതി വക്കീൽ കാ
ണിച്ച ൯൫ാമതിലെ ഒറ്റി വെള്ളൊല അസ്സൽ ആധാര പ
കൎപ്പും ൟ പറമ്പിന്റെ ഓരെട പൈമാശി കണക്ക നൊക്കി പ
കൎപ്പിച്ച ആയ്തും ഇതിൽ ചെൎത്തിരിക്കുന്നു— വിസ്താരത്തിൽ ൨–ാം
അന്ന്യായക്കാരൻ വയസ്സപ്രായം കുറഞ്ഞ കുട്ടിയാകകൊണ്ടും
൧ാം അന്ന്യായക്കാരത്തി ഹാജരാവായ്കകൊണ്ടും അവളെ കെട്ടി
യവനായും— ൨–ാം അന്ന്യായക്കാരന്റെ ബാപ്പയായും ൟ വ്യവ
ഹാരം നടത്തിച്ച വരുന്നവനായും കാണുന്ന അന്മത കൂട്ടിയെ
കൂടി നിൎത്തി ൨ാം അന്ന്യായക്കാരൻ പറഞ്ഞത മെപ്പടി പറമ്പി
ൽ ചെൎന്ന ൫ തെങ്ങിന്നും അത നിൽക്കുന്ന സ്ഥലത്തിന്നും മാ
ത്രമാകുന്നു തനിക്ക വാദമുള്ളത എന്നും ആ അഞ്ച തെങ്ങും സ്ഥ
ലവും തന്റെ കൈവശം നടപ്പുള്ള മെൽ പറഞ്ഞ പറമ്പിൽ ചെ
ൎന്നത എന്നും ൟ സ്ഥലത്തിന്ന കുറെ കൊല്ലം മുമ്പെ മരിച്ച
പൊയതന്റെ ശെഷക്കാരും പ്രതിക്കാരത്തിയുടെ മരിച്ചപൊ
യ പെറ്റ ഉന്മയും മറ്റും തമ്മിൽ അതിരവാദമായി അദാലത്ത
അന്ന്യായം ചെയ്ത വിധി ഉണ്ടായിട്ടുണ്ടെന്നും അന്ന ൟ പറ
മ്പിന്റെ ആധാരവും നികുതി പട്ടയവും കൊടതിയിൽ കൊടുത്തി
രുന്നത തിരിച്ച വാങ്ങീട്ടില്ലെന്നും ൧൦൧൪ പൈമാശിപ്രകാരം ആ
കെ ൧൩ തെങ്ങുള്ളതിൽ ഒന്ന പീടിക പണിക്ക വെണ്ടി മുറിച്ച
ത കഴിച്ച ൭ തെങ്ങ പുരവെയിലിയുടെ പുറത്തും അഞ്ച തെങ്ങ
വെയിലിക്കകത്തും ഇപ്പൊൾ കാണുന്നതിൽ പുറത്തുള്ള ഏഴ
തെങ്ങുന്മെൽ നിന്നാകുന്നു തെങ്ങായ കരിക്ക മുതലായ്ത പ്രതിക്കാ
ര വലിപ്പിച്ച ഓലവെട്ടിച്ച കെട്ടിയ്ത എന്നും ആ ഏഴ തെങ്ങും
ൟ അന്ന്യായം ഉണ്ടാകുന്നവരെ അടക്കി അനുഭവിച്ച പൊ
ന്നത താനും തന്റെ പെറ്റ ഉന്മയും മരിച്ചപൊയ ശെഷക്കാ
രും ആകുന്നു എന്നും അപ്രകാരം നടന്ന വന്നതാകുന്നു എന്ന
വലിയ കത്തമുകാന്മിയിൽ നിന്ന ൧ാം പ്രതിക്ക സത്യം ചെയ്ത
കൊടുക്കാമെന്നും ഇല്ലെങ്കിൽ ൧ാം പ്രതിക്കാരത്തി സത്യം ചെയ്താ
ൽ ആയ്ത കെട്ടി ഒഴിഞ്ഞകൊടുക്കാമെന്നും തനിക്ക വെണ്ടി സ [ 256 ] മീപസ്ഥന്മാര ഒരുത്തരും ഇപ്പൊൾ നെരായ അവസ്ഥ പറയു
ന്നില്ലെന്നും മറ്റും ആകുന്നു. ൧ാം പ്രതി വക്കീൽ പറഞ്ഞത ഒ
റ്റി ആധാരത്തിൽ പറയുന്ന അതൃക്കകത്തുള്ള സ്ഥലത്തിൽ ഏ
താനും സ്ഥലം അന്ന്യായക്കാരുടെ ശെഷക്കാര മുമ്പെ തന്നെ
കൈവശമാക്കി അടക്കി വരുന്നുണ്ട— അന്ന അതിന്ന ബൊധി
പ്പിച്ച നിവൃത്തി വരുത്താൻ തറവാട്ടിൽ പ്രാപ്തിയായ ആൾ ഉ
ണ്ടായിരുന്നില്ലാത്തതിനാൽ ഇപ്പൊൾ അദാലത്ത വ്യവഹാരം
നടത്താൻ ഭാവിച്ചീട്ടുണ്ടെന്നും— വാദിക്കുന്ന ൟ അഞ്ച തെങ്ങ
൧ാം പ്രതി ബീവി അടക്കുന്നതാണ— ഒക്കകൂടി അല്ലാതെ അഞ്ച
തെങ്ങിന്നായി അന്ന്യായക്കാരൊട സത്യം ചെയ്വാനും— അവരു
ടെ സത്യം കെൾപ്പാനും മനസ്സില്ലെന്നും ൫– തെങ്ങ ൧ാം പ്രതി
ക്കാരത്തിയുടെ കൈവശം നടപ്പാകുന്നു എന്ന സമീപസ്ഥന്മാ
രെ കൊണ്ട തെളിയുമെന്നും— ആകുന്നു ൨ മുതൽ ൬– വരെ പ്ര
തികൾ പറഞ്ഞത പറമ്പിന്നും വാദിക്കുന്ന ൫ തെങ്ങിന്നും ത
ങ്ങൾക്ക അവകാശം ഒന്നും ഇല്ല അത ൧ാം പ്രതിക്കാരത്തിയുടെതും
ആ സ്ത്രീ കൈവശം നടപ്പുള്ളതും എന്നാകുന്നു— ൧–മുതൽ ൫–വ
രെ സാക്ഷിക്കാര പറഞ്ഞത— പറമ്പറിയും— അത ആര നടക്കുന്നു
എന്നും— ആൎക്കുള്ളതെന്നും അറിയില്ലാഎന്നാകുന്നു— ൬ മുതൽ ൯–
വരെ സമീപസ്ഥന്മാര പറഞ്ഞത വാദിക്കുന്ന ൫– തെങ്ങ ൧ാം
പ്രതിക്കാരത്തി കൈവശം നടക്കുന്നത എന്നാകുന്നു— അംശം
മെനവനായ ൧ാം സാക്ഷി പറഞ്ഞത— കൊപ്പര പാണ്ടികശാല
പറമ്പൊടു ചെൎന്ന കൊയിലാണ്ടിപറമ്പ ആറ്റവെപ്പ ൨ാന്തരം
കുഞ്ഞവറാൻ കുട്ടി പെൎക്ക ൧൦൦൨ാമത പൈമാശിപ്രകാരം ആ
കെ തെങ്ങ ൧൫– അഫലം ൧– കുല ൧– ഫലം ൧൩ക്ക നികുതി
൧–꠰ ൭൨– ൧൦൧൩ വരെയും വസൂലാക്കി വന്നതിന്റെ ശെഷം
൨ാമത പൈമാശിയിൽ ആകെ ൧൩ തെങ്ങുള്ളതിൽ
അഫലം ൩ ഫലം ൧൦ക്ക ൧– ൪൦ നികുതി ഇതവരെയും വസൂ
ലാക്കി വരുന്നു എന്നും ഇപ്പൊൾ അന്ന്യായം പ്രതികൾ വാദി
ച്ച കാണിക്കുന്ന ൟ അഞ്ച തെങ്ങ ൧ാം പ്രതിക്കാരത്തിയുടെ
കൊപ്പര പാണ്ടികശാല പറമ്പിൽ ചെൎത്തപൈമാശിചെയ്തതാകു
ന്നു എന്നും പറമ്പ പൈമാശിയിൽ അളവ വിവരം ഇല്ലെന്നും
ആകുന്നു– ൟ കാൎയ്യത്തിന്റെ വിസ്താരം മുതലായ്ത ഒക്കെയും നൊ
ക്കിയാറെ അന്ന്യായത്തിൽ ൩ പെര പറയുന്ന മെൽ പറഞ്ഞ പ
റമ്പ നികുതി കണക്കിൽ കൊവിൽ കണ്ടിപറമ്പ എന്ന പെരായി
അന്ന്യായക്കാരുടെ കാരണവൻ മരിച്ച പൊയ കുഞ്ഞവറാൻ
കുട്ടി പെൎക്ക ജമ കെട്ടിയ്ത കൊപ്പര പാണ്ടി കശാല പറമ്പൊട
ചെൎന്നതായ തെക്കെഭാഗം ഏതാനും സ്ഥലമാകുന്നു അത അള
പ്പിച്ച നൊക്കിയാറെ ആറ പൂട്ട കൊൽക്ക കിഴക്ക പടിഞ്ഞാറ [ 257 ] ൪൪꠲ കൊല നീളം ഉള്ളതും തെക്കുവടക്ക ൧൦꠲ ൧൦– ൮꠰ ഇങ്ങി
നെ വീതി ഉള്ളതും ആകുന്നു ഇതിൽ പടിഞ്ഞാറെ അറ്റം അന്ന്യാ
യക്കാര കുടിയിരിക്കുന്ന പുരയും അവരുടെ പാണ്ടികശാലയും കി
ഴക്കെ അറ്റം അന്ന്യായക്കാരുടെ ൩ മുറി വാണിഭ പിടികയും
പൈമാശിപ്രകാരം ഉള്ളതിൽപ്പെട്ട ൧൨ വലിയ തെങ്ങും അതി
ൽ പ്രായം കുറഞ്ഞ ൯ തെങ്ങും ഉള്ളത അന്ന്യായക്കാരുടെ കൈ
വശം നടപ്പാകുന്നു എന്ന അവരും പ്രതിക്കാര പാൎക്കുന്ന പുരയു
ടെ എറവെള്ളം— വീഴുന്ന സ്ഥലം മാത്രമെ അവൎക്ക അവകാശം
ഉള്ളു എങ്കിലും കൂടിയുടെ വടക്കഭാഗം കിഴക്ക പടിഞ്ഞാറ ഏ
താനും സ്ഥലം കൽന്മതിൽ കെട്ടിന്ന നെരെ മുക്കകിണറവരെ
യും കിഴക്ക തെക്കവെയിലിക്ക പുറത്തായി കാണുന്ന സ്ഥല
വും— വെയിലിക്കും കൽന്മതിലിന്നും അകത്ത കുടിയിരിപ്പുള്ള സ്ഥല
വും— കുറെ കൊല്ലമായി അന്ന്യായക്കാരുടെ ശെഷക്കാര ബല
മായി കൈവശമാക്കി അടക്കുന്നതാകുന്നു അതൊട ചെൎന്ന ഇ
പ്പൊൾ അഞ്ച തെങ്ങും കൂടി അന്ന്യായക്കാര കൈവശമാക്കാൻ
വന്നതാകുന്നു എന്ന പ്രതിക്കാരും—ഇങ്ങിനെ—തന്മിൽ ഉള്ള അതിര
വാദവും— നടപ്പിന്റെവാദവും ഇപ്പൊൾ തുടങ്ങിയ്തല്ലാ ൧൮൩൬ൽ
വിധിഉണ്ടാവുന്നതിന്ന മുമ്പെ തുടങ്ങിയ്തായിട്ടും ആവിധിയിൽ
പറയുന്ന പ്രകാരം ഇതിൽപ്പെട്ട ഒരു തെങ്ങിനു പീടികസ്ഥല
ത്തിന്നും ഉള്ള അതിരവാദ— അന്നകൊടത്തീലെ ആമീനും മുൻ
സീപ്പം നൊക്കി നിശ്ചയിച്ച ആ യീവിധിയിൽ കാണിച്ചന്ന്യായം
അന്ന്യായഭാഗം ഗുണമായീട്ടും പ്രതിഭാഗം ദൊഷമായിട്ടും വ
ന്നതിന്റെ ശെഷം പിന്നെ പ്രതിഭാഗക്കാര ഇതവരെ സീവി
ൽ വ്യവഹാരം നടത്താതെ ഇപ്പൊൾ ൟ പൊലീസ്സ അന്ന്യാ
യം ഉണ്ടായി— വിസ്താരം ആയ്തിൽപിന്നെ ൨ മുതൽ ൬– വരെ
പ്രതിക്കാര അവൎക്ക ഒര അവകാശംഇല്ലാത്തപ്രകാരം ഒഴിഞ്ഞ
തിന്ന തന്നെ ൟ കാൎയ്യത്തിൽ പ്രതിയായി ചെൎക്കെണമെന്നഒടു
ക്കം ൧ാം പ്രതിയെ കൊണ്ട ഒര ഹരജികൊടുപ്പിച്ചതായിട്ടും കാ
ണുന്നത കൂടാതെ അന്ന്യായ സാക്ഷികൾ ൟ നടപ്പവകാശം
ഒന്നും അറിയില്ലെന്ന ബൊധിപ്പിച്ചതിനാലും സമീപസ്ഥന്മാര
പ്രമാണികൾ ഒക്കെയും പ്രതിഭാഗം കൂടിരിക്കകൊണ്ട അന്ന്യായ
ഭാഗമുള്ള നടപ്പിനെ തെളിയിപ്പാൻ കഴിയാതെ അന്ന്യായക്കാ
ര സത്യത്തിന്നപെക്ഷിച്ചതായും അത ൧ാം പ്രതി വക്കീൽ സ
മ്മതിക്കാത്ത പ്രകാരവും കണ്ടിരിക്കുന്നു— പ്രതിക്കാരത്തിയുടെ
കൈവശം നടപ്പാകുന്നു എന്ന സമീപസ്ഥന്മാര ൪ാളും– അംശം
മെനൊനും പറയുന്നുണ്ടെങ്കിലും മെൽപറഞ്ഞ വിധിയിൽ പറ
യുന്ന തെങ്ങും അതിന നെരെ പടിഞ്ഞാട്ടുള്ള നാല തെങ്ങും നി
ൽക്കുന്ന സ്ഥലം മെൽപ്രകാരം ഉള്ള അളവില്പെട്ട കാണുകകൊ [ 258 ] തെങ്ങിന്റെ നികുതി അന്ന്യായക്കാരനൊട ഇപ്പൊഴും
വസൂലാക്കി വരുന്നുണ്ടാകകൊണ്ടും പൈമാശിയിൽപ്പെട്ട തെ
ങ്ങ അന്ന്യായക്കാരന്റെ പറമ്പിൽ ഇപ്പൊൾ വെറെ ഒന്നും
കാണുന്നില്ലായ്കകൊണ്ടും പറമ്പ പൈമാശിയിൽ അളവും പറ
മ്പ സമഭൂമിയാകയാൽ പ്രത്യെകമായി ഒര അതിരും കാണ്മാ
നില്ലെന്നതന്നെ അല്ലാ പ്രതിക്കാരത്തി കാണിച്ച ഒറ്റി ആധാ
രത്തിൽ പറയുന്ന അതൃക്കകം കൊപ്പരപാണ്ടികശാല പറമ്പ
മൂന്നിൽ ഒര ഓഹരിയും മെൽപ്രകാരം അന്ന്യായക്കാര കൈവ
ശം നടപ്പാകുന്നു എന്ന ൧ാം പ്രതി വക്കീൽ കാണിച്ച ആധാ
രംകൊണ്ടും സമീപസ്ഥന്മാരുടെയും അംശം മെനൊന്റെയും
വാക്ക ഇതിൽ പ്രമാണിച്ച പ്രതിക്കാരത്തി നടക്കെണ്ടതിന്ന
പ്രത്യെകം ഇവിടെനിന്ന ഒര തീൎപ്പ ചെയ്വാൻ സംഗതി ക
ണ്ടീട്ടില്ലാ. ൟ അന്ന്യായം ഉണ്ടാകുന്ന വരെ ൫ തെങ്ങും അ
ന്ന്യായക്കാര കൈവശം നടന്നവന്നതാകുന്നു എന്ന സാക്ഷി
കളാൽ തെളിവില്ലെങ്കിലും അന്ന്യെഷണത്തിൽ അറിഞ്ഞിരി
ക്കകൊണ്ട അന്ന്യായക്കാരുടെ സത്യം പ്രതിക്കാരത്തി കെട്ട ൟ
വാദം ഒഴിഞ്ഞ കൊടുക്കുകയൊ സത്യം ചെയ്ത പ്രതിക്കാരത്തി
കൈവശം നടക്കുകയൊ ചെയ്യുന്നില്ലെങ്കിൽ ൫ തെങ്ങും സ്ഥല
വും ങ്ങന്ന്യായക്കാര തന്നെ നടപ്പാനും ആധാരത്തിൽ പറയു
ന്ന പ്രകാരം ഉള്ള സ്ഥലം ഒഴിപ്പിപ്പാൻ സീവിൽ വ്യവഹാരം
രണ്ട ദിവസത്തിലകത്ത ചെയ്വാൻ ഭാവിച്ചിരിക്കുന്നു എന്ന
൧ാം പ്രതി വക്കീൽ ബൊധിപ്പിച്ചിരിക്കകൊണ്ടഅതൊട കൂട
ൟ അഞ്ച തെങ്ങും കൂടി ഒഴിപ്പിപ്പാൻ കഴിയുന്നത അപ്രകാരം
ചെയ്വാനും കല്പിച്ചിരിക്കുന്നു. വിശെഷിച്ച ൟ പറമ്പിന്റെ
അതിര നൊക്കുന്ന സമയം വരുത്തിയ ജന്മി വിക്കര പണിക്ക
രെ അനന്തിരവൻ രാരുനായര ൟ കാൎയ്യത്തിൽ ബൊധിപ്പി
ച്ച ഹരജിയും മുമ്പെ പറഞ്ഞ അതിരവാദം വ്യവഹാരത്തിൽ
൧൦൧൨ാമത കൊല്ലത്തിൽ അന്ന്യായക്കാരുടെ കാരണവൻ കു
ഞ്ഞവറാൻ കൂട്ടി കൊടത്തിയിൽ കൊടുത്തിരിക്കുന്ന ഒറ്റി ആ
ധാരത്തിന്റെ പകൎപ്പും കൊപ്പരപാണ്ടികശാല പറമ്പിന്ന
൯൯൫ൽ എഴുതിയ മുദ്രൊല ഒഴിമുറി ആധാര പകൎപ്പും പണി
ക്കരുടെ വക്കീൽ കരുണാകരൻ നായര കൊടത്തിയിൽ കൊടു
ത്ത പലവക ഹരജി കൊടത്തിയിൽനിന്ന പുറത്ത എഴുതികൊ
ടുത്തതിന്റെ പകൎപ്പും നൊക്കുകയും ഹരജിക്ക താഴെ രാരുനാ
യരൊട വിസ്തരിക്കുകയും ചെയ്തതിൽ കൊപ്പരപാണ്ടികശാല
പറമ്പ തനിക്കുള്ളതാണ അത മുമ്പെ കുഞ്ഞിതറുവായിക്ക തയി
വെപ്പാനായി എഴുതികൊടുത്തിരുന്നു— അവൻ മരിച്ചാറെ ആയ
വകാശം അവന്റെ ശെഷക്കാൎക്ക കൊടുത്ത ൯൯൫ൽ മുദ്രൊല [ 259 ] യിൽ ഒഴിവമുറി വാങ്ങി പിന്നെ കലന്തൻകുട്ടിക്കു വെറുമ്പാട്ട
കുഴിക്കാണത്തിന്ന കൊടുത്ത അവനും അവൻ മരിച്ചാറെ അ
വകാശി ബാവയും നടക്കുന്നു— ബാവ ഇപ്പൊൾ ആൎക്കെങ്കിലും
കൊടുത്ത നടത്തിക്കുന്നുണ്ടൊ എന്നറിയില്ലാ എന്നും മറ്റും ബൊ
ധിപ്പിച്ച കാണുന്നു. ഇത അതിര വാദത്തിന്നും നടപ്പിന്നും
ഇരുപരിഷയും വാദിക്കുന്നതിലെക്ക വിരൊധമല്ലാതെ കക്ഷി
ക്കാൎക്ക ഒരു ഗുണവും സിദ്ധിച്ചീട്ടില്ലാ ജന്മിയുടെ ൟ ന്യായം
സീവിൽ വ്യവഹരിച്ച നിവൃത്തിവരുത്തെണ്ടതാകുന്നു എന്ന
താക്കീത ചെയ്ത ആ വക ദസ്താപെജകളും ഇതിൽ ചെൎത്ത വെ
ച്ചീട്ടുണ്ട.
മജിസ്രെട്ടിലെക്ക.
കുറുമ്പ്രനാട താലൂക്ക—നഗരത്തിൽ ബീവി ഉന്മ ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— ഞാൻ നികുതിയും കൊടുത്ത നടക്കു
ന്ന കൊപ്പര പാണ്ടികശാല പറമ്പിന്റെ ഒരു ഖണ്ഡത്തിന്ന
അതിരവാദമായീട്ടുണ്ടായ പൊലീസ്സ അന്ന്യായത്താൽ അതും
അതിലെ തെങ്ങുകളും അന്ന്യായം അറബിച്ചി ഉന്മയും മകൻ
ഉത്തൊട്ടിയും കൂടി നടപ്പാൻ ൪൯ സത്തെമ്പ്ര ൩൹കുറുമ്പ്രനാട
തഹശ്ശീൽദാര കല്പിച്ച തീൎപ്പ മാറ്റാനുള്ള സംഗതികൾ എന്തെ
ന്നാൽ—
൧ാമത കാൎയ്യഗുണദൊഷം കൊണ്ട പറയും മുമ്പെ ഇതിൽ സം
ഭവിച്ച ഒരു മുഖ്യമായ തെറ്റ പറയുന്നു എന്തന്നാൽ— ൧൮൧൬ലെ
൧൨ാം കാനൂൽ ൪ാം വകുപ്പ പ്രകാരം കൽക്കട്ടർ അധികാരത്താ
ലൊ— ആയധികാരകീഴിൽ നിശ്ചയിക്കുന്ന പഞ്ചായക്കാരാലൊ
തീൎക്കപ്പെടെണ്ടുന്ന ൟ അതിരവാദ കാൎയ്യം പൊലിസ്സ അധി
കാരിയായ തഹശ്ശീൽ ദാര തീൎത്ത ൟ ഒരു അവസ്ഥയാൽ ത
ന്നെ വിസ്താരങ്ങളൊടു കൂടി തീൎപ്പിനെ ദുൎബ്ബലമാക്കി പുതുവി
സ്താരം ചെയ്ത തീൎക്കെണ്ടതാണെന്ന ഞാൻ വിചാരിക്കുന്നു— അ
തല്ലെങ്കിൽ ൧൨–ാം കാനൂൽ നിശ്ചയിച്ചത ഏത വക കാൎയ്യത്തി
ന്ന വെണ്ടി ആണ എന്നറിയുന്നതും ഇല്ലാ. ൨ ൟ വഴി ഇവി
ടെ സമ്മതിക്കാതെ ൟ അഫീലിനാൽ തന്നെ കാൎയ്യം ഗുണ
ദൊഷം ചിന്തിച്ചാലും തഹശ്ശീൽദാരുടെ തീൎപ്പ മാറ്റി എന്റെ
നെരായ നടപ്പിനെ സ്ഥാപിപ്പാൻ മതിയായ ന്യായമുള്ളതിന്ന
ഒര സംശയമുള്ളതല്ലാ. ൩ എന്നാൽ വിവാദിക്കുന്ന ൫ തെങ്ങ
കളുടെ അനുഭവം കീഴിൽ എടുത്തപൊന്നത ആരെന്നെത്രെ
പൊലീസ്സ അധികാരത്താൽ ചിന്തിപ്പാനുള്ളത. ൪ ൟ വിചാ
രണയാൽ കണ്ടിരിക്കുന്ന തെളിവിനെ മറച്ച തഹശ്ശീൽദാര [ 260 ] എനിക്ക അവജയവും അന്ന്യായക്കാൎക്ക ജയവും വരുത്തിയ്ത ൩
സംഗതികളാലാകയാൽ അവകളുടെ ബലമാകുന്നു ഇപ്പൊൾ
നൊക്കെണ്ടത— ആ വകകളെന്തെന്നാൽ ഒന്ന അന്ന്യായക്കാര
കൂട്ടിരിക്കുന്ന പറമ്പിന്റെ നികുതികണക്കിലുള്ള തെങ്ങകളുടെ
എണ്ണം ഒക്കാനായിട്ട ൟ വാദിക്കുന്ന ൫ തെങ്ങകളും അതിൽ
ഉൾപ്പെടുമെന്നും ൨ ൟ സ്ഥലത്തിന്ന മുമ്പുണ്ടായ അദാലത്ത
വിധിയാൽ എന്റെ നടപ്പവകാശത്തിന്ന ദൊഷവും അന്ന്യാ
യക്കാരുടെ നടപ്പവകാശത്തിന്ന ഗുണവും സിദ്ധിച്ചിരിക്കുന്നു
എന്നും ൩ ൟ വാദം സത്യാത്തിൽ തീൎപ്പാൻ അന്ന്യായക്കാര
സന്മതിച്ചത പൊലെ ഞാൻ സന്മതിച്ചീട്ടില്ലെന്നും കാണുന്നു.
൫ ൟ ന്യായങ്ങളൊന്നും കാൎയ്യത്തിന്റെ തീൎച്ചക്ക ഒട്ടും പൊരാ
അന്ന്യായക്കാരനും ഞാനും കുടിയിരിക്കുന്ന പറമ്പകളിലെ നി
കുതി കണക്കിൽ ഉൾപ്പെട്ട ഫലങ്ങൾ മുഴുവനും ഇപ്പൊൾ ഇ
ല്ലാ— ചിലത നശിച്ചുപൊയിരിക്കുന്നു അത എന്റെ പറമ്പ നൊ
ക്കിച്ചാലറിയാം— അന്ന്യായക്കാരുടെ പറമ്പിലെ ഫലങ്ങൾ എ
ന്റെ പറമ്പിൽനിന്ന എടുത്തീട്ടെങ്കിലും ഒപ്പിച്ചുകൊടുക്കെണ
മെന്ന വിചാരിച്ച തഹശ്ശിൽദാര എന്റെ പറമ്പിലെ ഫലങ്ങ
ളും നശിച്ചുപൊയ്തിനാൽ കണക്കിൽ നൊക്കാത്തത എന്ന നി
ശ്ചയിക്കാം— അപ്പൊൾ നികുതികണക്കിലെ ഫലങ്ങളുടെ എണ്ണം
പിടിച്ച ൟ തെങ്ങുകൾ അന്ന്യായക്കാരുടെ പറമ്പിലുള്ളതെ
ന്നാകട്ടെ എന്റെ പറമ്പിലുള്ളതെന്നാകട്ടെ ൟ സ്ഥലം മുമ്പെ
കണ്ടിട്ടില്ലാത്ത തഹശ്ശീൽദാൎക്ക നിശ്ചയിപ്പാൻ പാടില്ലാ. അതു
കൊണ്ട ൧ാമത്തെന്ന്യായം കാൎയ്യതീൎച്ചക്ക ഒട്ടും പൊരാ. ൬– ൩൬
ലെ വിധി തഹശ്ശീൽദാര നൊക്കിരുന്നു എങ്കിൽ അത ൟ വാ
ദിക്കുന്ന സ്ഥലത്തിന്ന ഉണ്ടായ്തല്ലെന്ന കാണാമായിരുന്നു— ഇ
ത ആ വിധിനൊക്കിയാൽ ഇവിടെ ബൊധിക്കും— ആ വിധി
ൟ പറമ്പിന്റെ കിഴക്കെ സ്ഥലത്തിന്റെ കിഴക്കുള്ള ഒരു പറ
മ്പിന്ന വെണ്ടി ഉണ്ടായ്താകുന്നു അതുകൊണ്ടു ൨–ാമതായി കാ
ണിച്ചന്ന്യായം നെരും സാരവും അല്ല. ൭ പൊലിസ്സ കാൎയ്യം സ
ത്യംകൊണ്ട തീൎപ്പാൻ യാതൊരു കാനൂലും നിശ്ചയിച്ചിട്ടില്ലാ സ
ത്യം ചെയ്യിച്ച വ്യവഹാരങ്ങൾ തീൎപ്പാൻ നിശ്ചയിച്ചിട്ടുള്ള
൧൮൦൨ലെ ൩–ാം കാനൂൽ ൬ാം വകുപ്പിലും സദർകൊൎട്ടലെ സ
ൎക്കലർ കല്പനയിലും സീവിൽ വ്യവഹാരങ്ങൾ മത്രമെ സം
ബന്ധിച്ചീട്ടുള്ളു. ൟ വക കാൎയ്യം സത്യംകൊണ്ട തീൎക്കാമെങ്കിൽ
അങ്ങിനെ കാനൂൽ കല്പിക്കുമായിരുന്നു— അതുമല്ലാ മാനമൎയ്യാ
ദയൊടെ അകമടങ്ങിയിരിക്കുന്ന സ്ത്രീയായ ഞാൻ സ
ത്യസ്ഥലത്ത പൊകുന്നതതന്നെ വളരെ കുറവാകുന്നു—അതുകൊ
ണ്ട ൩–ാമത്തെന്ന്യായവും കാൎയ്യതീൎച്ചക്ക ഒട്ടും പൊരാ. ൮ എ [ 261 ] ന്നാലിനി ഏതന്യായത്തിന്മെലാകുന്നു കാൎയ്യം തീൎക്കെണ്ടുന്നത എ
ന്ന ഒരാക്ഷെപം ഉണ്ട അതിന്ന സാരവും ഘനവുമായിട്ടുള്ള
വഴി കാട്ടാൻ എനിക്ക അശെഷം സംശയമില്ലാ— അത എന്ത
ന്നാൽ ൟ വക നടപ്പവകാശം സമീപസ്ഥന്മാരുടെയും നികുതി
വാങ്ങുന്ന കാൎയ്യസ്ഥമാരുടെയും സാക്ഷി വായ്മൊഴികളിന്മെലെ
ത്രെ ഉറപ്പിക്കെണ്ടുന്നത—എന്നാൽ തഹശ്ശീൽദാൎക്കും ൟ വഴി സ
ന്മതമായീട്ട വാദിക്കുന്ന തെങ്ങുള്ള സ്ഥലത്ത തന്നെ അദ്ദെഹം
വന്ന അന്യെഷണം ചെയ്തതിൽ ഇത ഞാനാകുന്നു നടന്ന
പൊരുന്നത എന്ന സമീപസ്ഥന്മാരും അംശം കണക്കെഴുത്തുകാ
രനും ഉറപ്പായി സാക്ഷികൊടുത്തിരിക്കുന്നു— അന്ന്യായക്കാരുടെ
നടപ്പ യാതൊരു വിധത്തിലും അവര തെളിയിച്ചിട്ടുമില്ലാ- എ
ന്റെ സാക്ഷിവിസ്തരിച്ചിരുന്നു എങ്കിൽ ഇപ്പൊഴുണ്ടായ്തിലും അ
ധികമായ തെളിവുണ്ടാകുമായിരുന്നു. സമീപസ്ഥന്മാരും അംശം
മെനൊനും പറഞ്ഞതുകൊണ്ടും എന്റെവഹ നടപ്പ ഉറപ്പായ
പ്രകാരം തഹശ്ശീദാരുടെ തീൎപ്പിൽ സമ്മതിക്കുന്നുണ്ട— എന്നാൽ
ആ തെളിവിനെ അപ്രമാണമാക്കി എനിക്കവജയം വരുത്തി
യ്ത അദ്ദെഹം അന്ന്യെഷണത്താൽ വെറെ ഒരു പ്രകാരമായി
കണ്ടു എന്റെ ഒരന്യായം കാണിച്ചീട്ടാകുന്നു— തഹശ്ശിൽദാര മുഖ്യ
മായി ചെയ്ത അന്ന്യെഷണം സമീപസ്തന്മാരുടെയും അംശം
കണക്കെഴുത്തുകാരന്റെയും വിസ്താരം തന്നെ ആകുന്നു— അതി
ൽ കാണുന്നവസ്ഥകൾക്ക വ്യപരീതമായിട്ട അദ്ദെഹം അറിഞ്ഞു
എന്ന പറയുന്ന തെളിവ ആരുടെ വാക്കിന്മെലാണെന്ന ഞാ
നറിഞ്ഞില്ലാ— ആരെങ്കിലും അങ്ങിനെ സ്വകാൎയ്യം പറഞ്ഞീട്ടു
ണ്ടായിരുന്നു എങ്കിൽ അവരൊടും കയ്പീത്ത വാങ്ങി വിസ്താര
ത്തിൽ ചെൎക്കെണ്ടിരുന്നത ചെയ്യാതെ ആൾവിവരം തന്നെ കൂ
ടാതെ കണ്ട അശരീര വാക്ക കെട്ടതപൊലെ തഹശ്ശിൽദാര പ
റയുന്ന തെളിവ ലക്ഷ്യരൂപെണ ഉള്ള സാക്ഷി വാക്കിനെ ത
ള്ളി എന്റെ നെരിനെ ഭംഗംവരുത്താൻ മതിയാക ഇല്ലെന്ന
തന്നെ അല്ലാ— ആവഴി കാനൂൽ സന്മതിക്ക ഇല്ലെന്നും ഞാൻ
വിചാരിക്കുന്നു. അല്ലെങ്കിൽ ൟ വക കാൎയ്യത്തിൽ സാക്ഷി
വായ്മൊഴി എഴുതിവാങ്ങുന്നത എന്തിന— അതുകൊണ്ട വിസ്താര
ങ്ങൾ നൊക്കിയും എന്റെ സാക്ഷി വിസ്തരിച്ചും— തഹശ്ശീൽ
ദാരുടെ തീൎപ്പ മാറ്റി വാദിക്കുന്ന തെങ്ങുകളുടെ അനുഭവം കീ
ഴിലെ പ്രകാരം മെലാലും ഞാൻ എടുക്കാറാക്കി തരെണ്ടതിന്ന
അപെക്ഷിക്കുന്നു. [ 262 ] കൊഴിക്കൊട താലൂക്ക തഹശ്ശിൽദാര കല്പിച്ച തീൎപ്പ
അന്ന്യായം രാമൻനായര
പ്രതി ഗൊവിന്ദമെനൊൻ മുതൽ ൪ാൾ
അന്ന്യായക്കാരന്റെ ജന്മം— നടപ്പായിട്ടുള്ള കണ്ണംകുളങ്ങരെ
താഴം നിലത്ത ൧൦൨൫ എടവം ൨൪൹ക്ക ൫൦ ജൂൻ ൪൹– പക
ൽ അന്ന്യായക്കാരന്റെ ആൾക്കാര കന്നപൂട്ടി വിള എറക്കുമ്പൊ
ൾ— ൧ാം പ്രതിയുടെ ആൾക്കാരായ ൨–ം ൩–ം ൪–ം പ്രതികളും വെ
റെ ചിലരും കൂടി ചെന്ന വിരൊധിക്കയും അന്ന്യായക്കാരന്റെ
ഞാറ പിറിച്ച കെട്ടികൊണ്ടു പൊകയും— ഉഭയത്തിൽ ചിന്തി
നഷ്ടം വരുത്തുകയും ചെയ്തിരിക്കുന്നു എന്ന അന്ന്യായം—ൟ കാ
ൎയ്യത്തിന്ന അന്ന്യായക്കാരനൊടും— അന്ന്യായ സാക്ഷിക്കാര ൪ാ
ളൊടും— പ്രതി വക ൧–ം ൨–ം ൫–ം ൬–ം ൭–ം ൮–ം സാക്ഷികളൊ
ടും വിസ്തരിക്കുകയും— അന്ന്യായക്കാരനും ൧ാം പ്രതിയു — ഹാജ
രാക്കിയ ആധാര പകൎപ്പകൾ വാങ്ങി ആയ്തും—അംശം അ
ധികാരി മെനൊന്റെ റപ്പൊടത്തകളും— അന്ന്യായക്കാരൻ മജി
സ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരജിപ്രത്ത വന്ന കല്പനകളും— ഇ
വിടെ ബൊധിപ്പിച്ച ഹരജിയും ൧ാം പ്രതി ബൊധിപ്പിച്ച ഹ
രജിയും ൟ നമ്പ്രിൽ ചെൎക്കുകയും ചെയ്തു— വിസ്തരിച്ച സാ
ക്ഷികളാൽ തന്നെ ൟ കാൎയ്യം തീൎപ്പ ചെയ്വാൻ കൂടുന്ന പ്രകാരം
കാണുകകൊണ്ട പ്രതിവക ൩–ം ൪–ം സാക്ഷികളൊട വിസ്ത
രിച്ചിട്ടില്ല— വിസ്താരങ്ങളിൽ അന്ന്യായത്തിൽ കാണിച്ചിരിക്കുന്ന
നിലം കൂടാതെ വെറെ അധികം നിലങ്ങൾ കൂടി ൟ നമ്പ്രിൽ
ഉൾപ്പെടുത്തി പറയുന്നുണ്ടെങ്കിലും— ആയ്ത ആദ്യം അന്ന്യായത്തി
ൽ കാണിച്ചീട്ടില്ലാത്തതാകകൊണ്ട അതിനെ കുറിച്ച ഇതിൽ ഒ
ന്നും തീൎപ്പ പറവാൻ ആവിശ്യം കണ്ടിട്ടും— ൟ കാൎയ്യത്തിൽ പ്ര
തിക്കാരെ പൊലീസ്സ ശിക്ഷക്ക ഉൾടുത്താൻ മതിയായ സം
ഗതി തൊന്നീട്ടും ഇല്ല— അന്ന്യായത്തിൽ പറയുന്ന കണ്ണുങ്കുളങ്ങ
രെ താഴം നിലവും മറ്റും ൧ാം പ്രതിക്ക തന്റെ കാരണവന്മാ
രായ മരിച്ച ചാത്തുനായരും— ൭ാം സാക്ഷിയും താനും കൂടി കരി
പണയം കൊടുത്ത ൮ാം സാക്ഷിയെ ൩–ാമനാക്കി ആ നില
ങ്ങൾ തങ്ങൾ വാങ്ങുകയും— ൩– കൊല്ലമായീട്ട താൻ സ്വന്തമായി
നടന്ന പൊകടങ്ങൾ കൊടുത്ത വരികയും ചെയ്തപ്രകാരം അ
ന്ന്യായക്കാരനും— അതിന്ന അനുകൂലമായി ആ ഭാഗമുള്ള ൧ മു
തൽ ൪വരെ സാക്ഷികളും പറകയും— മഞ്ഞക്കൊട്ടവക സകല
മുതലകളും നടന്നും നടത്തിയും— നികുതി പൊകടങ്ങളും തറവാ
ട്ട ശിലവുകളും കഴിപ്പാനും മറ്റും നിശ്ചയിച്ച ൧൦൨൫ കന്നിമാ
സത്തിൽ ൭–ാം സാക്ഷി അന്ന്യായക്കാരന എഴുതി കൊടുത്ത വെ
ള്ളൊലാധാരവും— അന്ന്യായത്തിൽ പറയുന്ന നിലത്തിന്മെൽ നി [ 263 ] ന്നും മറ്റും കൊടുക്കെണ്ടുന്ന പലിശ ബൊധിച്ച പ്രകാരം ൮–ാം
സാക്ഷീ കൊടുത്ത ഒര വെള്ളൊല മുറിയും— ൧൦൨൫ കന്നി മുത
ൽ മകരംവരെ കിസ്തകൾക്ക് നികുതി അടച്ചതിന്ന അന്ന്യായ
ക്കാരന്റെ പെര കൂടി കാണിച്ച—അംശം അധികാരി മെ
നൊൻ കൊടുത്ത തുണ്ട ശീട്ടും അന്ന്യായക്കാരൻ കാണിക്കുക
യും ചെയ്യുന്നു— ൧ാം പ്രതി അന്ന്യായക്കാരന്റെ നിലംനടപ്പ
സന്മതിച്ചീട്ടില്ലാ— തനിക്ക അന്ന്യായത്തിൽ പറയുന്ന നിലത്തി
ന്മെലും മറ്റും കൂടി ആദ്യം കരി പണയവും പിന്നെ പുറം കട
വും ൩–ാമത ഒറ്റിയും അവകാശങ്ങളായി ആധാരങ്ങൾ ഉള്ള
പ്രകാരവും കരി പണയമായപ്പൊൾ തന്നെ അന്ന്യായത്തിൽ പ
റയുന്ന നിലവും മറ്റും വെപ്പിച്ച വാങ്ങി താൻ ൮–ാം സാക്ഷി
ക്കും ൮–ാം സാക്ഷി ൭–ാം സാക്ഷിക്കും അയാളുടെ കാരണവര
മരിച്ച ചാത്തുനായൎക്കും കൂടിയും കൊടുത്ത നടന്നവരുമ്പൊൾ
പാട്ടം നിലവ നിന്നതിനാൽ അത പറഞ്ഞ നിലങ്ങൾ കഴി
ഞ്ഞ കുംഭമാസത്തിൽ ൭–ാം സാക്ഷി ൮–ാം സാക്ഷിക്കും ൮–ാം
സാക്ഷി തനിക്കും കൊഴുവെച്ച ഒഴിമുറിയും കൊടുത്ത അതമുത
ൽക്ക നിലങ്ങളിൽ താൻ പ്രയത്നപ്പെട്ട വിള എറക്കരിക്കുന്ന
പ്രകാരവും ൧ാം പ്രതി വാദിക്കുകയും അന്ന്യായത്തിൽ പറയു
ന്ന നിലവും മറ്റും ൭–ാം സാക്ഷിയുടെ കാരണവര മരിച്ച ചാ
ത്തുനായരും ൭–ാം സാക്ഷിയും അന്ന്യായക്കാരനും കൂടി ൧൦൧൦
മിഥുനം ൨൦൹ ൭൦൦ ഉറുപ്പികക്ക എഴുതികൊടുത്ത കൊഴുവെറക്കം
പണയമായ മുദ്രൊലയും മെപ്പടി വഹകളിന്മെൽ ൧൭൫ ഉറു
പ്പിക കൂടി വാങ്ങി ൧൦൨൨ മീനം ൨൮൹ ൭–ാം സാക്ഷിയും അ
ന്ന്യായക്കാരനും കൂടി എഴുതികൊടുത്ത മുദ്രൊലാധാരവും ആ വ
കകൾ ൧൦൨൫ മെടമാസത്തിൽ ൭–ാം സാക്ഷി ഒറ്റിവെച്ച കൊ
ടുത്ത മുദ്രൊലാധാരവും അതിന്റെ അൎത്ഥം പുക്കവാറ മുദ്രൊല
യും ൮–ാം സാക്ഷി ൧൦൨൫ കുംഭം ൧൹ കൊടുത്ത ഒഴിമുറി വെ
ള്ളൊലയും ൧൦൨൫ൽ ൭–ാം സാക്ഷി — അംശത്തിൽ നികുതി
അടച്ച വാങ്ങിയ ൨–ാമതായി കൊടുത്ത തുണ്ട ശീട്ടുകളും ൧ാം
പ്രതി കാണിക്കുകയും ൧ാം പ്രതിയുടെ മെൽപറഞ്ഞ വാദം നെ
രായീട്ടുള്ളതാണെന്നും നിലം കൊഴുവെച്ച ൧ാം പ്രതി വിള എറ
ക്കിരിക്കുന്നു എന്നും ആ ഭാഗമുള്ള ൧–ം ൨–ം ൫–ം ൬–ം ൭–ം ൮–ം സാ
ക്ഷികൾ പറകയും അധികാരി മെനൊൻമാരുടെ റപ്പൊടിത്തി
ൽ അന്ന്യായത്തിൽ പറയുന്ന നിലം അവകാശത്തൊടു കൂടി
൧ാം പ്രതി നടന്നിരിക്കുന്നു എന്ന കാണിക്കുകയും ചെയ്തിരിക്കു
ന്നു— ൟ കാൎയ്യത്തിന്റെ ദസ്താപെജകൾ സകലവും നൊക്കി
യെടത്ത നിലം നടപ്പ ൧ാം പ്രതി കൈവശമെന്നുള്ള വാദത്തി
ലെക്ക അധികം തെളിവുണ്ട— എങ്കിലും ൧ാം പ്രതി ജനസ്വാധീ [ 264 ] നവും പ്രബലതയും ഉള്ള ആളും അന്ന്യായക്കാരൻ എളിയവ
നും ആകയാൽ സാക്ഷി തെളിവ പ്രതിക്കാരന ഉണ്ടാക്കാൻ കൂ
ടുന്നതല്ലെന്ന തൊന്നീട്ടും ഇല്ലാ— അതു കൂടാതെ ൧ാം പ്രതിക്ക
അന്ന്യായത്തിൽ പറയുന്ന നിലത്തിന്മെലും മറ്റും ഉണ്ടായ
അവകാശ ആധാരങ്ങളിൽ അന്ന്യായക്കാരന കൂടി അവകാ
ശി എന്ന സന്മതിച്ച ഉൾപ്പെടുത്തിരിക്കുമ്പൊൾ നിലം നടപ്പിന്ന
അന്ന്യായക്കാരൻ സംബന്ധിച്ചീട്ടില്ലെന്ന ൧ാം പ്രതിയും ൮ാം
സാക്ഷിയും പറയുന്ന വാക്ക വളരെ അവിശ്വാസമാകുന്നു അ
തിന്റെ സ്ഥിതി അറിവാൻ ൭ാം സാക്ഷി മുതൽ ൨–ാൾ എഴുതി
കൊടുത്തു എന്ന ൮–ാം സാക്ഷി പറയുന്ന പാട്ടശീട്ട ചൊദി
ച്ചാറെ ആയ്ത കാൎയ്യം തീരുമ്പൊൾ മടക്കി കൊടുത്തപൊയി എ
ന്ന പറഞ്ഞതല്ലാതെ കാണിച്ചീട്ടില്ലാ അത്രയും അല്ലാ അന്ന്യാ
യത്തിൽ പറയുന്ന നിലം നടപ്പിന്റെ വാദം ൧ാം പ്രതി എ
ങ്കിലും ൮–ാം സാക്ഷി എങ്കിലും സത്യം ചെയ്താൽ വിടുകയും അ
ല്ലെങ്കിൽ താൻ സത്യം ചെയ്ത ബൊദ്ധ്യംവരുത്തി കൊടുക്കുക
യും ചെയ്യാമെന്ന ആഗസ്ത ൧൪൹ അന്ന്യായക്കാരൻ ഹരജി
ബൊധിപ്പിച്ചിരിക്കുന്നു— ആയ്ത ൧ാം പ്രതിയും ൮ാം സാക്ഷിയും
സന്മതിച്ചീട്ടില്ലാ ആ സന്മതക്കെട അന്ന്യായക്കാരന്റെ വാദം
നെരാകുന്നു എന്നുള്ള തെളിവിന്ന മുഖ്യമായ സാക്ഷിത്വമാകു
ന്നു അതിലും വിശെഷിച്ച ൟ കാൎയ്യം ഉണ്ടായ ഉടനെ അ
ന്ന്യായക്കാരനും അയാളുടെ പണിക്കാരായ ചെറുമക്കൾ മുതലാ
യ്വരും ബെപ്പൂര ജമാവന്തി കച്ചെരിയാക്കിയിരിക്കുമ്പൊൾ അ
വിടെ ഹാജരായി മജിസ്ത്രെട്ട സന്നിധാനത്തിങ്കൽ സങ്കടം
ബൊധിപ്പിച്ചതിന്റെ ശെഷം ആ സ്ഥലത്ത പൊയി നെര
അന്ന്യെഷിക്കെണമെന്ന മുകതാവിൽ കല്പിച്ചപ്രകാരം പി
ന്നെ ഞാൻ ആ സ്ഥലത്ത ൭ാം സാക്ഷിയുടെ വിട്ടിൽ ഒര കള
വുണ്ടായ പ്രകാരം അന്ന്യായപ്പെട്ട കാൎയ്യം അന്ന്യെഷണത്തീ
ന്ന ആ സ്ഥലത്ത പൊയ സമയം— ൟ കാൎയ്യം കൊണ്ടും സമി
പസ്ഥന്മാര മുതലായ്വരെ വരുത്തി ചൊദിക്കുകയും നിലം നൊ
ക്കുകയും അന്ന്യെഷിക്കുകയും ചെയ്തതിൽ അന്ന്യായത്തിൽ പ
റയുന്ന നിലത്ത നട്ടിരിക്കുന്നത നാട്ട മൎയ്യാദപൊലെ അല്ലാതെ
യും വിള ഉണ്ടാകെണമെന്നുള്ള താല്പൎയ്യം ഇല്ലാത്ത ഒര പ്രവൃത്തി
പൊലെയും കാണുകയും ആയ്ത ൧–ാം പ്രതിയുടെ ആൾ ചെയ്ത
തായിട്ടും ഞാറ അന്ന്യായക്കാരൻ വെറെ നിലത്ത ഉണ്ടാക്കി
രുന്നത പറിച്ച നട്ടതായും നിലം കൈവശമെന്ന വരുത്തുവാ
ൻ വെണ്ടി അങ്ങിനെ ചെയ്തപ്രകാരമല്ലാതെ അതിന മുമ്പെ
൧ാം പ്രതി കന്ന പൂട്ടിക്കുകയും ഞാറ ഉണ്ടാക്കുകയും ചെയ്തിട്ടി
ല്ലെന്നും ആ വക പ്രവൃത്തികൾ ഒക്കെയും അന്ന്യായക്കാരൻ [ 265 ] ചെയ്തതാണെന്നും കഴിഞ്ഞ കൊല്ലത്തെ നടപ്പും അന്ന്യായക്കാര
നെന്നും കൊഴു വെച്ചു എന്നുള്ള വാദം വിശ്വസിക്കതക്കതല്ലെ
ന്നും— അന്ന്യായക്കരനും ൧ാം പ്രതിയും തമ്മിൽ വളരെ മത്സര
മെന്നും അറികയും ചെയ്തിരിക്കുന്നു— പൊലീസ്സിൽ നിലം ഇത
വരെ നടന്നവന്നവസ്ഥ മാത്രമെ ചിന്തിപ്പാനുള്ളു— മെൽ പറ
ഞ്ഞ എല്ലാ സംഗതികളും നൊക്കിയെടത്ത ൧ാം പ്രതിയുടെ അ
വകാശവും വാദവും സീവിൽ മാൎഗ്ഗമായി നിവൃത്തിക്കെണ്ടത
എന്നും അതല്ലാതെ അന്ന്യായക്കാരന്റെ കൈവശം ഉള്ള അ
ന്ന്യായത്തിൽ പറയുന്ന നിലത്തിന്മെൽ ചെന്ന കലശൽ നാ
നാവിധങ്ങൾ ഉണ്ടാക്കി പൊകരുതെന്നും അന്ന്യായക്കാരന്റെ
ഭാഗം തെളിവുള്ള ൟ കാൎയ്യം കെവലം മറവായിവരുവാൻ—
അംശം അധികാരി മെനൊൻ രണ്ടപ്രകാരം നികുതിശീട്ട കൊ
ടുക്കുകയും പ്രതിയാകുന്നു നിലം നടപ്പ എന്ന വ്യാപ്തിയായി
ബൊധിപ്പിക്കുകയും ചെയ്ത കാണുന്ന സംഗതിക്ക അവരൊട
വിസ്തരിച്ച ബൊധിപ്പിക്കെണ്ടത എന്നും ൧ാം പ്രതിയെ വിട്ട
യപ്പാനും കല്പിച്ചു.
മജിസ്ത്രെട്ടിലെക്ക.
കൊഴിക്കൊട താലൂക്ക—അംശത്തിൽ ഗൊവിന്ദ മെനൊ
ൻ ബൊധിപ്പിക്കുന്ന ആഫീൽ ഹരജി— അന്ന്യായം രാമൻ നാ
യര— പ്രതി ഞാൻ മുതൽ ൩ാൾ എന്റെ കൈവശം നടപ്പുള്ള
വഹകൾ ഉപായരൂപെണ അപഹരിപ്പാൻ വെണ്ടി അതിൽ
കണ്ണുങ്കുളങ്ങരെ താഴം നിലത്ത ൭ കണ്ടത്തിൽ മാത്രം— ഞാൻ ക
യ്യെറിയ പ്രകാരം കൌശലമായി കൊഴിക്കൊട താലൂക്കിൽ കെ
ൾപ്പിച്ച അന്ന്യായം തഹശ്ശീൽദാര വിസ്തരിച്ച പക്ഷമായി നി
ലം— അന്ന്യായം രാമൻ നായര കൈവശം ഇരിപ്പാൻ ആഗ
സ്ത ൧൯൹ കല്പിച്ചിരിക്കുന്ന തീൎപ്പ നെരിന്നും— ന്യായത്തിന്നും
തെറ്റാകകൊണ്ട ആയ്ത മാറ്റുവാൻ ചുരുക്കമായി സംഗതികൾ
താഴെ കാണിക്കുന്നു—
൧ാമത അന്ന്യായത്തിൽ പറയുന്ന കണ്ണുങ്കുളങ്ങരെ താഴം മുത
ലായ നിലം ഇനിക്ക ദ്രവ്യവകാശത്തൊടുകൂടി കൈവശം ഉള്ള
ത അന്ന്യായക്കാരന്റെ സമ്മതം കൊണ്ടും ഞാൻ കാണിച്ച
ആധാരങ്ങളാലും— ആ നിലം ൮–ാം സാക്ഷിക്ക ഞാനും- അയാ
ൾ ൭–ാം സാക്ഷിക്കും അയാളുടെ കാരണവര മരിച്ച ചാത്തുനാ
യൎക്കും കൂടിയും— കൊഴു കൊടുത്തിരുന്നത വെച്ച തന്ന ഞാൻ അ
തകളിൽ വിള എറക്കിരിക്കുന്നവസ്ഥ ൩ാമനായ ൮ാം സാക്ഷിയു
ടെയും— കഴിഞ്ഞ കൊല്ലം വരെ നടപ്പകാരനായ ൭–ാം
സാക്ഷിയു [ 266 ] ടെയും— വിസ്താരം കൊണ്ടും എന്റെ സന്മതം കൂടാതെ തഹശ്ശീ
ൽദാര ഉപെക്ഷിച്ചത കഴിച്ചുള്ള ൬–ാം സാക്ഷികളുടെ വിസ്താ
രം കൊണ്ടും— ആധാരങ്ങൾ കൊണ്ടും അധികാരി മെനൊൻ
മുഖ്യസ്ഥന്മാരുടെ റിഫൊട്ടകളാലും— ഞാൻ വിസ്താര സമയം
കൊടുത്ത ൭–ാം സാക്ഷിയുടെ നടപ്പവകാശം സെഷൻ കൊൎട്ട
വരെ സ്ഥിരപ്പെടുത്തീട്ടുള്ള ൪൭– വിപ്രവരി മാസത്തിലും— അതി
നെ അനുസരിച്ച ഇപ്പൊഴത്തെ തഹശ്ശീൽദാര ൪൯–ാമതിലും
കല്പിച്ച തീൎപ്പകൾകൊണ്ടും— ൟ വ്യവഹാരത്തിന്ന മുമ്പായി ക
ഴിഞ്ഞ മെടമാസത്തിൽ ൭–ാം സാക്ഷി ൟ വസ്തുവിന്റെ ജമ എ
ന്റെ പെൎക്ക തിരിപ്പാൻ താലൂക്കിൽ ബൊധിപ്പിച്ച ഹരജി കൊ
ണ്ടും എത്രയും വെളിവും— ഉറപ്പം— ആയിരിക്കുന്നത കൂടാതെ
ആ തെളിവും തഹശ്ശീൽദാരുടെ തീൎപ്പിൽ വെടിപ്പായി സമ്മതി
ച്ചിരിക്കുന്നു. ൨ാമത– മെൽ പറഞ്ഞ നിലം നടപ്പ അന്ന്യായക്കാ
രനാകുന്നു എന്ന അയാൾ പറയുന്നത നെരല്ലെന്നും— നിലങ്ങളു
ടെ അറിവ തന്നെ മുഴുവനും അന്ന്യായക്കാരന ഇല്ലെന്നും എ
ന്റെ വിസ്താരവും— അന്ന്യായക്കാരന്റെ കയ്പീത്തും ആധാരവും
നൊക്കിയാൽ തന്നെ തെളിവായി ബൊധിക്കുന്നതിലും വിശെ
ഷിച്ച അന്ന്യായക്കാരൻ നടപ്പ ഒറപ്പിപ്പാൻ വെണ്ടി ൮–ാം
സാക്ഷി കൊടുത്തതായ ഒര പാട്ടം പൂക്കവാറും— തറവാട്ട കാൎയ്യങ്ങ
ൾ നൊക്കുവാൻ ൭–ാം സാക്ഷി അന്ന്യായക്കാരന എഴുതി കൊടു
ത്തതായി ഒര കരാറും— അയാൾ ഫയലാക്കിയ്ത ൨–ം വെള്ളൊല
യിലായിട്ടും— അത രണ്ടും എഴുതി കൊടുത്തതായി പറയുന്ന
൭–ം ൮–ം സാക്ഷികൾ സമ്മതിച്ചിട്ടില്ലാത്തെയും സംഗതികൊ
ണ്ട തന്നെ അന്ന്യായക്കാരന്റെ ഭാഗം ദുൎബ്ബലമായി പൊയിരി
ക്കുന്നു എന്ന തന്നെ അല്ലാ ആ കരാറ നെരാകുന്നു എങ്കിൽ ക
ന്നി മുതൽക്ക മകരം വരെ ഉള്ള നികുതി അന്ന്യായക്കാരൻ കൂടി
അടപ്പാനും പിന്നെ ൭–ാം സാക്ഷി പ്രത്ത്യെകം അടച്ച ശീട്ട വാ
ങ്ങുവാനും സംഗതി വരുന്നതല്ലെല്ലൊ മകരം കിസ്ത വരെ ഉള്ള
ശീട്ടിൽ അന്ന്യായക്കാരന്റെ പെര കൂടി ചെരുവാനുള്ള ഹെതു
എന്തെന്ന വെച്ചാൽ ൭–ാം സാക്ഷിക്ക വാതത്തിന്റെ ദിനം സം
ഗതിയാൽ നികുതിക്ക പണം അന്ന്യായക്കാരന്റെ പക്കൽ അ
യക്കയും ആ സമയം തന്റെ പെര കൂടി ഉൾപ്പെടുത്തെണമെ
ന്ന വെച്ച അധികാരി മെനൊന്മാരൊടു കൂടി അന്ന്യായക്കാരൻ
യൊജിച്ച ശീട്ട വാങ്ങിയ്തും ആ വിവരം ൭–ാം സാക്ഷി അറിഞ്ഞ
ശീട്ട അന്ന്യായക്കാരനൊട ചൊദിച്ചപ്പൊൾ വ്യാപ്തിയായി ശീ
ട്ട കാണ്മാനില്ലെന്ന അന്ന്യായക്കാരൻ പറക കൊണ്ട— ൨–ാമതാ
യി ൭–ാം സാക്ഷിയുടെ പെരിൽ പ്രത്ത്യെകം ശീട്ട വാങ്ങുകയും
പിന്നെത്തെ നികുതി ൭–ാം സാക്ഷി പ്രത്ത്യെകം അടച്ച ശീട്ട [ 267 ] വാങ്ങുകയും ചെയ്തിരിക്കുന്നു— അങ്ങിനെ ഉണ്ടാവാൻ സംഗതിവരു
ന്നതല്ലെല്ലൊ— ൟ വിവരം ൭ാം സാക്ഷിയുടെ കയ്പീത്തുംഎന്റെ ക
യ്പീത്തുംനികുതി ശിട്ടുകളും നൊക്കിയാൽ ൟ കരാറും—അന്ന്യായക്കാര
ൻ കാണിക്കുന്ന നികുതി ശീട്ടും നെരല്ലന്നും തറവാട്ട കാൎയ്യം നൊ
ക്കുവാൻ അന്ന്യായക്കാരനെ ൭ാം സാക്ഷി ആക്കി എന്ന പറയുന്ന
തിന്ന മുമ്പെ കാരണവരായ ൭ാം സാക്ഷിയെ വിട്ട അന്ന്യായ
ക്കാരന ൮–ാം സാക്ഷി പുക്കവാറ കെടുപ്പാൻ ഒട്ടും സംഗതി
ഇല്ലാത്തത ചെയ്തപ്രകാരം കാണിക്കുന്നതും ആ വകയായും മ
റ്റും കീഴുക്കട ഒര പുക്കവാറും അന്ന്യായക്കാരൻ കാണിക്കാത്ത
തും— നൊക്കുമ്പൊൾ തന്നെ ആ പുക്കവാറും വ്യാപ്തി എന്നും— വി
ശ്വസിക്കതക്കതല്ലെന്നും വെണ്ടുംവണ്ണം ബൊധിക്കുന്നതാക
ന്നു.
൩–ാമത എന്റെ തെളിവിനെ ദുൎബ്ബലപ്പെടുത്താനായും അ
ന്ന്യായക്കാരന്റെ ഭാഗം വിധി കൊടുപ്പാനായും— തഹശ്ശീൽദാര
തീൎപ്പിൽ കാണിച്ചിരിക്കുന്നത— ഞാൻ പ്രബലനും ജനസ്വാ
ധീനം ഉള്ളവനും അന്ന്യായക്കാരൻ എളിയവനും ആകയാൽ
തെളിവുണ്ടാക്കുവാൻ എന്നാൽ കഴിയുന്നതാണെന്നും ൨ അന്ന്യാ
യക്കാരൻ മുതൽ ൩ാൾകൂടി വകകൾ ഇനിക്ക കൊഴുവറെക്കം പണ
യം തന്നീട്ടുണ്ടെങ്കിലും അതിൽ അന്ന്യായക്കാരനെ വിട്ട ൩ാമ
നായി ൮–ാം സാക്ഷി എഴുതി വാങ്ങി എന്ന പറയുന്ന പാട്ട ശീ
ട്ട— കാണിക്കാത്തതിനാൽ സംശയമെന്നും. ൩– അന്ന്യായക്കാര
ന്റെ അപെക്ഷ പ്രകാരം ഉള്ള സത്യം ഞാനും ൮–ാം സാക്ഷി
യും സമ്മതിച്ചിട്ടില്ലാത്തത അന്ന്യായക്കാരന്റെ ഭാഗത്തക്ക ഒറ
പ്പ എന്നും. ൪– നിലം നടപ്പ അന്ന്യായക്കാരനാണന്ന ആ നി
ലത്ത—പ്രവൃത്തിച്ചീട്ടുള്ള പ്രവൃത്തി നാട്ടമൎയ്യാദ പൊലെ അല്ലാത്ത
തിനാൽ നിശ്ചയിപ്പാൻ— സംഗതി വന്നീട്ടുണ്ടെന്നും— ഇങ്ങിനെ
൪– സംഗതിയാകുന്നു. ൪ാമത– മെപ്പടി നാല ആക്ഷെപത്തി
ന്നും— മതിയായ സമാധാനം എന്തെന്നാൽ— അന്ന്യായക്കാരൻ
എളിയവനാകുന്നു എന്ന തഹശീൽദാര പറയുന്നത ശെരി അ
ല്ല— അന്ന്യായക്കാരൻ ദുൎവ്യവഹാരിയും അയാളുടെ മെൽപ്രകാ
രം ഉള്ള വ്യവഹാരം ഹെതുവാൽ ആ പ്രദെശത്തുള്ള ജനങ്ങൾ
അയാളുടെ ഹിതപ്രകാരം അനുകൂലം പഠയുന്നതും ആകുന്നു
എന്ന തന്നെ അല്ല— എത്രയും ദ്രവ്യശക്തിയും ജനസ്വാധീന
വും— പ്രബലതയും— ഉള്ള ദുൎവ്യവഹാരിയായ കൊന്തകറുപ്പ എ
ന്നാൾ ൟ മുതൽ അപഹരിപ്പാൻ വെണ്ടി അന്ന്യായക്കാരനു
മായി ചെൎന്ന തഹശ്ശീൽദാരെ കൂടി സ്വാധീനമാക്കി ൟ വ്യവ
ഹാരം ആരംഭിച്ചതും— കളവായി ചില സാക്ഷികൾ പറയിച്ച
തും— എത്രെ ആകുന്നത— അത ആ കൊന്തകറുപ്പിന്റെ മകനാ [ 268 ] യ അന്ന്യായം വക ൩ാം സാക്ഷിയുടെ കയ്പീത്ത ൟ നമ്പ്രിൽ
നൊക്കിയാൽ തന്നെ ദൃഷ്ടാന്തമാകുന്നതാകുന്നു— അതും കൂടാതെ
എന്റെ തെളിവ ആധാരരൂപെണയാകയാൽ ആ തെളിവ പ്രാ
ബല്ല്യം കൊണ്ട ഉണ്ടായ്തല്ലെന്ന പ്രത്യക്ഷമായിരിക്കുമ്പൊൾ അ
തിന്ന മെൽപ്രകാരം ഒര ഹെതു അന്ന്യായക്കാരന ഗുണം ചെ
യ്യെണമെന്ന വെച്ച മാത്രം— തഹശ്ശീൽദാര എഴുതിയ്ത എന്നല്ലാ
തെ അത ഒട്ടും സാരമില്ലെന്നും ബൊധിക്കും. ൫ാമത ഇനിക്ക
ആദ്യം എഴുതി തന്നിട്ടുള്ള കൊഴുവെറക്കം പണയാധാരത്തിൽ
അന്ന്യായക്കാരൻ കൂടി ഉൾപ്പെട്ടീട്ടുള്ളത ശെരി തന്നെ— ആ വ
സ്തു ൮–ാം സാക്ഷി എന്നൊട പാട്ടത്തിന്ന വാങ്ങിയിരിക്കുമ്പോ
ൾ അയാളുടെ ബൊദ്ധ്യം പ്രകാരം ആൎക്കെങ്കിലും കൊടുക്കുക
യും നടത്തുകയും ചെയ്യുന്നതായിരിക്കെ അതിൽ അന്ന്യായ
ക്കാരൻ ഉൾപ്പെടാതെ ഇരിപ്പാൻ സംഗതി ഇല്ലെന്ന തഹശ്ശീൽ
ദാര ആലൊചിച്ചതും ഒര എടവാട ഉണ്ടായാൽ ആ എടവാടി
ന്റെ അവസാനത്തിൽ അതിൽ പറ്റിട്ടുള്ള രെഖകൾ അങ്ങും
ഇങ്ങും കൊടുത്ത തീരുന്നത സാധാരണയായിരിക്കുമ്പൊഴും
കൊടുത്തപൊയ ആധാരം കാണിച്ചീട്ടില്ലന്നുള്ളത ഒര കുറവാ
യി തീൎപ്പിൽ പറഞ്ഞതും വളരെ അത്ഭുതമായിട്ടുള്ളതാകുന്നു എ
ന്നും അത നിസ്സാരമെന്നും ബൊധിക്കും. ൬ാമത അന്ന്യായ
ക്കാരന്റെ അവസ്ഥ മെൽ ൨ാം വകുപ്പിൽ കാണിച്ചീട്ടുണ്ട. ൟ
കാൎയ്യത്തിൽ എന്റെ വക്കൽ വെണ്ടുന്നെടതൊളം തെളിവുകൾ
ഉണ്ടായിരിക്കുമ്പൊഴും ഞാനും ൮–ാം സാക്ഷിയും എത്രയും മാനമ
ൎയ്യാദയൊടു കൂടി സത്യമായി നടക്കുന്നവരായിരിക്കുമ്പൊഴും ഞങ്ങ
ളെ മാനക്ഷയം വരുത്തുവാനായി സത്യത്തിന്ന അയാൾ കാണി
ച്ചതല്ലാതെ അല്പം പൊലും നെര ഉണ്ടായിട്ട ബൊധിപ്പിച്ചതും അ
ല്ല— ദുൎവ്യവഹാരിയായ അന്ന്യായക്കാരന്റെ അനാവിശ്യമായ
അപെക്ഷക്ക വെണ്ടി സത്യം ചെയ്വാനായി തഹശ്ശീൽദാര പറ
ഞ്ഞത തന്നെ ഞങ്ങൾക്ക വലുതായ ഒര അവമാനമാകുന്നു എ
ന്നും രെഖരൂപെണ തെളിഞ്ഞിരിക്കുന്നു ൟ കാൎയ്യത്തിൽ റിഗു
ലെഷ നിയമങ്ങളിൽ ഉൾപ്പെടാതെ ഉള്ള സത്യത്തിന്റെ കാ
ൎയ്യം പ്രബലം പൊലെ തഹശ്ശിൽദാര പറഞ്ഞിരിക്കുന്നത വ്യ
ൎത്ഥ വാക്ക എന്നും മെൽ പറഞ്ഞ സംഗതി കൊണ്ട തന്നെ ല
ക്ഷ്യമായിരിക്കുന്നു. ൭ാമത കഴിഞ്ഞ കൊല്ലം വരെ നിലം ന
ടപ്പ അന്ന്യായക്കാരനല്ലെന്നും ൭ാം സാക്ഷി പ്രത്യെകമായീട്ടാ
ണെന്നും ഉള്ളതിന്ന സെഷൻ കൊൎട്ട വരെയും ൭ാം സാക്ഷി
യുടെ നടപ്പവകാശം സ്ഥിരപ്പെട്ട കല്പന ഉണ്ടായീട്ടുള്ളതായും
മെൽ ൧ാം വകുപ്പിൽ കാണിച്ചതായും ഉള്ള ൪൭– ൪൯– ൟ ര
ണ്ട കൊല്ലത്തെ തീൎപ്പും ൧൦൨൫വരെ സൎക്കാര നികുതി ൭ാം [ 269 ] സാക്ഷി അടച്ചീട്ടുള്ളതിന്റെ ശീട്ടും അന്ന്യായക്കാരൻ ആദ്യ
ത്തിൽ തന്നെ സമ്മതിച്ചീട്ടുള്ള ൩ാമനായ ൮–ാം സാക്ഷിയുടെ
വാക്കും ദെശാധികാരി മെനൊൻ മുഖ്യസ്ഥന്മാരുടെ റപ്പൊട്ടം—
ദെശം തൊറും ദിനചൎയ്യമായി നടന്ന പ്രത്യക്ഷ അനുഭവം ഉ
ള്ള അംശം കൊൽക്കാരായ ൫–ം ൬–ം സാക്ഷികളുടെ കയ്പീത്തും
പ്രത്യക്ഷ സാക്ഷീത്വമായിരിക്കുമ്പൊൾ ഒര ലക്ഷ്യവും കൂട
തെ കഴിത്തെ കൊല്ലം വരെ അന്ന്യായക്കാരൻ നടപ്പ എന്നും
വിള വെണ്ടുംവണ്ണം— ഉണ്ടായീട്ടില്ലെന്നും പറഞ്ഞത ആ ഭാഗം
തീൎപ്പകൊടുക്കണമെന്ന— തഹശ്ശീൽദാൎക്കുള്ള ആവിശ്യത്തിന്ന
വെണ്ടി എന്നല്ലാതെ— അതൊട്ടും സാരമില്ലന്നെ മെൽപറഞ്ഞ
സംഗതി കൊണ്ട തന്നെ അറിയാവുന്നതാകയാൽ ഇനി ഇതി
ലധികമായ സമാധാനം ഇപ്പൊൾ പറഞ്ഞീട്ടില്ലാത്തതാകുന്നു
അതുകൊണ്ട സന്നിധാനത്തിങ്കലെ കൃപാകടാക്ഷം ഉണ്ടായി
ട്ട ൟ നമ്പ്രിലെ വിസ്താരങ്ങളും— ൧ാം വകുപ്പിൽ കാണിച്ച കിഴു
ക്കട തീൎപ്പകളും ആ വക വിസ്താരങ്ങളും ൮–ാം സാക്ഷി ജമതി
രിപ്പാൻ കൊടുത്ത ഹരജിയും— ആവിശ്യം ഉണ്ടെങ്കിൽ എന്റെ
സമ്മതം കൂടാതെ ഉപെക്ഷിച്ച ൨ സാക്ഷിയൊട വിസ്തരിച്ചും—
നൊക്കി നെരറിഞ്ഞ എന്റെ നടപ്പിനെ— ബാധകപ്പെടുത്തുന്ന
തഹശ്ശിൽദാരുടെ മെപ്പടി തീൎപ്പ ദുൎബ്ബലം ചെയ്ത കല്പന കിട്ടുവാ
നായീട്ട അപെക്ഷിക്കുന്നു.
കുറുമ്പ്രനാട താലൂക്ക തഹശ്ശീൽദാര കല്പിച്ച തീൎപ്പ
അന്ന്യായം കെളു മുതൽ ൩–ാൾ—
പ്രതി രാരുനായര മുതൽ ൧൩–ാൾ—
൧൦൨൫ മകരം ൨൫൹ക്ക ൫൦ വിപ്രപരി ൫൹ രാത്രി ൧ാം അ
ന്ന്യായക്കാരൻ കാരൊകുന്നുന്മെൽ നിന്ന വെടിവെച്ച കിട്ടിയ
പന്നിയെ ഊപ്പൎള്ളിസ്ഥാനമായ തൊണ്ടിയിൽ പുനത്തിലെക്ക
വെട്ടെണ്ടതിനായി അന്ന്യായക്കാര ൩–ാളും കൂടി കൊണ്ടുപൊകു
മ്പൊൾ പ്രതിയുടെ പടിക്ക താഴെ എത്തിയാറെ ൧ാം പ്ര
തിയും ശെഷം പ്രതിക്കാരും കൂടി ചെന്ന പന്നിയെയും— ൧ാം അ
ന്ന്യായക്കാരൻ വക്കലുണ്ടായിരുന്ന ൧൨ ഉറുപ്പിക വിലക്കുള്ള ഒ
രു മെത്തൊക്കും ൨ാം അന്ന്യായക്കാരൻ വശം ഉണ്ടായിരുന്ന ൨꠱
ഉറുപ്പിക വിലക്കുള്ള ഒരു വെള്ളിപിടി പിശ്ശാംകത്തിയൂം ബലമാ
യി പിടിച്ച പറ്റി കൊണ്ടപൊകയും പിടിച്ച കെട്ടി അടിച്ചും ച
വട്ടിയും— പരുക്ക ഏല്പിക്കയും— ചെയ്തിരിക്കുന്ന പ്രകാരം ൫൦ വി
പ്രവരി ൧൧൹ അന്ന്യായക്കാര ഹരജി ബൊധിപ്പിക്കകൊണ്ട
അവരൊട ചൊദ്യം ചെയ്കയും— പ്രതിക്കാര സാക്ഷിക്കാരെയും [ 270 ] പ്രതിക്കാര കൊണ്ടുപൊയ്തായി പറയുന്ന മുതലുകൾ ശൊധന
ചെയ്ത കണ്ടുകിട്ടിയാൽ ആയ്തും അയപ്പാനും— ൟ സംഗതി അ
ന്വെഷിച്ച ബൊധിപ്പിപ്പാന്നും— അന്ന തന്നെ—അംശം അധികാ
രിക്ക കല്പനയൊടുകൂടി കൊൽക്കാരനെ അയച്ചതിന്റെ ശെഷം
൪–ം ൭–ം ൧൧–ം ഒഴികെ ശെഷം പ്രതിക്കാരെയും— സാക്ഷികളെ
യും— അധികാരി റപ്പൊടത്തൊടു കൂടി അയച്ച വിപ്രപരി ൨൦൹
എത്തി— സാക്ഷിക്കാരൊട അന്നും പിടി കിട്ടിയ പ്രതിക്കാരൊട
ഇന്ന വിപ്രപരി ൨൮൹ വിസ്തരിക്കയും, ൟ കാൎയ്യംവിസ്താരം ന
ടക്കുന്നതിനിടയിൽ തന്റെ ജന്മമായ കാരക്കാട്ടിൽനിന്ന വെടി
വെച്ച കിട്ടിയ പന്നിയെ കീഴുമൎയ്യാദ പ്രകാരം ഊൎപ്പള്ളിസ്ഥാനവ
കാശം ഉള്ള തന്റെ തറവാടായ തൊണ്ടിയിൽ പുനത്തിലെക്ക വെ
ട്ടെണ്ടതിനായി അന്ന്യയക്കാര കൊണ്ടുവരുമ്പൊൾ കീഴുനടപ്പി
ന്ന വിരൊധമായി ആ സ്ഥാനവകാശമില്ലാത്ത ൧ാം പ്രതിയും
മറ്റും കൂടി ആ പന്നിയെ ബലമായി പിടിച്ച കൊണ്ട പൊയി
രിക്കുന്നു എന്നും— ആ കാൎയ്യം വിസ്തരിക്കെണമെന്നും. ഊൎപ്പള്ളി
സ്ഥാനവകാശിയായ ഉക്കപ്പനെന്ന പെരായ പൊനത്തുന്ന വ
ല വക്കീൽ അനന്തിരവൻ കണ്ണൻകിടാവ മുഖാന്തരം വിപ്ര
വരി ൨൧൹ കാരെകുന്ദ— ഞെഴുകാട— ൟ ഊൎപ്പള്ളിക്ക താനും തൊ
ണ്ടിയിൽ പുന്നത്തുന്നുവലും സമാവകാശിയാണുന്നും പ്രതി രാ
രുനായൎക്കും— ശെഷം പ്രതിക്കാക്കും— ഊൎപ്പള്ളിസ്ഥാനമില്ലന്നും
മറ്റും— ചാത്തപ്പൻ നായര വക്കീൽ അനന്തിരവൻ കൊമപ്പ
ൻ മുഖാന്തരം— വിപ്രപരി ൨൩൹ം ഓരെ ഹരജികൾ ബൊധി
പ്പിക്കകൊണ്ട ആ രണ്ട ഹരജിയും— ൟ നമ്പ്രിൽ ചെൎത്ത ക
ണ്ണൻകിടാവിനൊട വിസ്തരിക്കയും ചെയ്തു— വിസ്താരത്തിൽ അന്ന്യാ
യത്തിൽ പറയുന്ന മകരം ൨൫൹ രാത്രികാരെകുന്നുന്മെൽനിന്ന
താൻ വെടി വെച്ച കിട്ടിയ പന്നിയെയും കൊണ്ട താനും ൨–ം ൩–ം
അന്ന്യായക്കാരും കൂടി പന്നി വെട്ടി വരുന്ന ഊൎപ്പള്ളിയായ
തൊണ്ടിയിൽ പുനത്തിലെക്ക കൊണ്ടപൊകുമ്പൊൾ ൧ാം പ്രതി
പന്നിയെ ചൊദിച്ചത കൊടുക്കാത്തതിനാൽ ൧൦–ം ൧൩–ം പ്രതി
കൾ മുണ്ട കൊണ്ട കൈ രണ്ടും പിടിച്ച കെട്ട ൧ാം പ്രതി തൊ
ക്ക പിടിച്ച പറ്റി വടി കൊണ്ടും— ൩ാം പ്രതി കൈകൊണ്ടും—
അടിച്ചിരിക്കുന്നു എന്നും— ശെഷം പ്രതിക്കാര എന്തെങ്കിലും ചെ
യ്തീട്ടുണ്ടൊ— എന്ന വിവരം ഇല്ലന്നും— ൧ാം അന്ന്യായക്കാരനും
മെൽ പ്രകാരം പൊവുമ്പൊൾ— ൧– ൧൧– ൧൩– പ്രതികൾ കൈ
കൊണ്ട തന്നെ അടിക്കയും— ൩–ാം പ്രതി അരയിൽ ഉണ്ടായിരു
ന്ന പിശ്ശാംകത്തി ഊരി കൊണ്ടപൊകയും ചെയ്തിരിക്കുന്നു എ
ന്ന ൨ാം അന്ന്യായക്കാരനും ൩– ൧൧– ൧൩ ം പ്രതികൾ കയ്യകൊ
ണ്ട തന്നെ അടിച്ചീട്ടുണ്ട— ശെഷം പ്രതിക്കാര അടിച്ചീട്ടുണ്ടൊ [ 271 ] എന്ന വിവരം ഇല്ലന്ന ൩ാം അന്ന്യായക്കാരനും പറഞ്ഞിരിക്കു
ന്നത കൂടാതെ പന്നിയെ വെട്ടുന്ന ഊൎപ്പള്ളി അവകാശം— തൊ
ണ്ടിയിൽ പുനത്തിലെക്കുള്ളതാണ— പ്രതിക്കാൎക്ക ആയവകാശമി
ല്ലന്നും— അന്ന്യായക്കാര ൩ാളും പറഞ്ഞിരിക്കുന്നു— തന്റെ അന
ന്തിരവൻ, ചാത്തു വെടി വെച്ച കിട്ടിയ പന്നിയെ മെപ്പടി വ
ക്കീൽ കണ്ണൻകിടാവ മുഴുവനും ചൊദിച്ചത കൊടുക്കാത്തതിനാ
ൽ ഇങ്ങിനെ അന്ന്യായം ചെയ്യിച്ചീട്ടുള്ളതാണ— ഞെഴുകാടും— കാ
രെക്കാടും— കുമുണ്ടനായൎക്കും തൊണ്ടിയിൽ കുറുപ്പിന്നും ഒരു പൊ
ലെ അവകാശം ഉള്ളതാണ— നായ പിടിച്ച കിട്ടിയാൽ തന്റെ
വിട്ടിൽ വെച്ച വെട്ടി വരുമാറുണ്ട— ഇപ്പൊൾ— ൪൦ കൊല്ലമായീ
ട്ട പന്നിയെ കിട്ടായ്കകൊണ്ട തന്റെ വീട്ടിൽ വെച്ച വെട്ടുമാറി
ല്ല— എന്ന ൧ാം പ്രതി പറയുന്നതല്ലാതെ ആ ൧ാം പ്രതിയും
ശെഷം പ്രതിക്കാരും കുറ്റം സമ്മതിച്ചീട്ടില്ല— പ്രതിക്കാര അന്ന്യാ
യക്കാരെ അടി കലശൽ ചെയ്ത— പന്നിയെയും മുതലും പിടിച്ച
പറ്റികൊണ്ട പൊകുന്നത കണ്ടു എന്ന അന്യായത്തിലെക്ക
അനുകൂലമായി സാക്ഷികൾ പറയുന്നുണ്ടങ്കിലും തമ്മിൽ അ
ന്ന്യൊന്ന്യ വിരൊധമുള്ളത കൂടാതെ അന്ന്യെഷിച്ചതിലും അധി
കാരിയുടെ റപ്പൊടത്ത നൊക്കിയ്തിലും അന്ന്യായക്കാര വെടി വെ
ച്ച കിട്ടിയ പന്നിയെ ആദിക്കൽ ഊൎപ്പള്ളിസ്ഥാനമായ തൊണ്ടി
യിൽ പുനത്തിലെക്ക കീഴുമൎയ്യാദ പ്രകാരം വെട്ടി അവൎക്കുള്ള അവ
കാശം വങ്ങെണ്ടുന്നതിനായി പന്നിയെ കൊണ്ടുപൊകുമ്പൊൾ
തൊണ്ടിയിൽ പുനത്തിൽ നടക്കുന്നത പൊലെ ഉള്ള അവകാശം
തനിക്കും നടക്കെണമെന്ന വെച്ച ഊൎപ്പള്ളി അവകാശമില്ലാത്ത
൧ാം പ്രതിയും മറ്റും കൂടി പന്നിയെ കൊണ്ടുപൊകയും— അതി
നാൽ തന്റെ തറവാട്ടിലെക്കുള്ള ഊൎപ്പള്ളി അവകാശത്തിന്ന
ഭംഗം വരുന്നത വിചാരിച്ച അവകാശിയായ തൊണ്ടിയിൽ പു
നത്തുന്നവലും തമ്മിൽ വാദിച്ച ഇങ്ങിനെ അന്ന്യായത്തിന്ന
എട വന്നതായും— കാണുന്നതിനാൽ സാക്ഷി വാക്കും അന്ന്യാ
യം മുഴുവനും വിശ്വാസയൊഗ്യമായി വിചരിച്ച പ്രതിക്കാരെ
ശിക്ഷക്കുൾപ്പെടുത്തുവാൻ സംഗതി പൊരെന്ന തൊന്നി ൟ
കാൎയ്യം നീക്കി പ്രതിക്കാരെ വിട്ടയപ്പാനും— പന്നി വെട്ടെണ്ടുന്ന
ഊൎപ്പള്ളി സ്ഥാനവകാശം തൊണ്ടിയിൽ പുന്നത്തിൽനിന്ന നട
ന്ന വരുന്നത എന്ന തെളിവ കണ്ടിരിക്കുന്നത കൂടാതെ ൪൦ കൊ
ല്ലമായീട്ട തന്റെ വീട്ടിൽ വെച്ച പന്നിയെ വെട്ടി വരുമാറില്ലെ
ന്ന ൧ാം പ്രതി തന്നെ വിസ്താരത്തിൽ ഒടുവിൽ സമ്മതിച്ച പ
റഞ്ഞും കാണുന്നതാകകൊണ്ട കീഴുമൎയ്യാദ പ്രകാരം ആ ഊൎപ്പ
ള്ളി സ്ഥാനവകാശം തൊണ്ടിയിൽ പുനത്തിൽനിന്ന തന്നെ
നടന്ന വരെണ്ടത എന്നും അതിന്ന പ്രതിക്കാര സങ്കടം വിച [ 272 ] രിക്കുന്നുണ്ടെങ്കിൽ ക്രമപ്രകാരം സീവിൽ വ്യവഹരിച്ച നിവൃ
ത്തിവരുത്തെണ്ടത എന്നും കല്പിച്ച വിവരം അന്ന്യായം പ്രതിക
ളെ അറിയിച്ചു.
മജിസ്ത്രെട്ടിലെക്ക.
കുറുമ്പ്രനാട താലൂക്ക— അംശത്തിൽ രാരു നായര ബൊധി
പ്പിക്കുന്ന അഫീൽ ഹരജി—മെപ്പടി താലൂക്കിൽ—അംശത്തിൽ
ഞങ്ങളെ തറവാട്ടിലെക്ക പുരാതനമെ ഊൎപ്പള്ളി അവകാശമായ
കാരെക്കാട ഞെഴു കാട ൟ സ്ഥലങ്ങളിൽനിന്ന അന്ന്യായക്കാ
ര വെടിവെച്ച കൊണ്ടപൊന്നിരുന്ന പന്നിയെയും അവരുടെ
വക്കൽ ഉള്ള ൧൨ ഉറുപ്പിക വിലക്കുള്ള ഒരു മെത്തൊക്കും ൨꠱ ഉ
റുപ്പിക വിലക്കുള്ള ഒരു വെള്ളിപിടിപിശ്ശാംകത്തിയും പിടിച്ചപ
റിച്ച അടികലശൽ ചെയ്തു എന്നും മറ്റും ഉക്കുപ്പൻ കിടാവി
ന്റെ ആൾക്കാരായി—അംശത്തിൽ പാൎക്കും തിയ്യൻ, കെളു മു
തൽ ൩–ാൾ ഞാൻ മുതൽ ൧൩ വരെ പ്രതികളെ മെൽ ബൊധി
പ്പിച്ച അന്ന്യായം കുറുമ്പ്രനാട താലൂക്കിൽ തഹശ്ശീൽദാര വിസ്ത
രിച്ച ചെയ്തു തീൎപ്പ ഞായരഹിതമാകകൊണ്ട ആയ്ത മാറ്റാനുള്ള
ഹെതുക്കൾ താഴെ പറയുന്നു— ൧ാമത മെപ്പടി സ്ഥലങ്ങൾ എ
ന്റെ തറവാട്ടിലെക്കും തൊണ്ടിയിൽ കുറുപ്പിന്നും സമാവകാശ
മാകുന്നു തൊണ്ടിയിൽ കറുപ്പിന്ന പ്രത്യെകം അവകാശമെന്നും
അന്ന്യായക്കാര വെടിവെച്ച പന്നിയെയും മുതലകളും പിടി
ച്ചപറിച്ച കലശൽ ചെയ്തു എന്ന പറയുന്നത ഒട്ടുംതന്നെ നെ
രല്ലാ എന്റെ തറവാട്ടിലെക്കുള്ളവകാശം കീൾനാൾ നടന്ന വ
ന്നിരുന്ന പ്രകാരം ഒരു പന്നിയെ ൟ കഴിഞ്ഞ മകരം ൨൫൹
രാത്രിയിൽ എന്റെ അനന്തിരവൻ ചാത്തു എന്നവൻ വെടി
വെച്ച കൊണ്ടവന്ന കീൾനാളിൽ നടന്ന വന്നിരുന്ന പ്രകാരം
൩–ാം പ്രതിയെ കൊണ്ട വെട്ടി അഴിപ്പാൻ പുറപ്പെട്ട സമയം
മെൽ പറഞ്ഞ തൊണ്ടിയിൽ കറുപ്പായ പൊനത്തിൽ ഉക്കപ്പൻ
കിടാവിന്റെ അനന്തിരവൻ കണ്ണൻകിടാവ വന്ന ആ കിട്ടി
യ പന്നിയെ തനിക്കാവിശ്യം ഉണ്ടെന്നും മുഴുവനും കൊടുക്കെ
ണമെന്നും ചൊതിച്ചതിനെ കൊടുക്കായ്കകൊണ്ട തെങ്ങളെ ഊ
ൎപ്പള്ളി അവകാശത്തീന്ന ദ്രൊവല്ല്യം വരുത്തി മുഴുവനും അപഹ
രിപ്പാൻ വെണ്ടി മെൽപറഞ്ഞ അന്ന്യായക്കാരെ കൊണ്ട മെൽ
പ്രകാരം തങ്ങളുടെ ഇഷ്ടത്തെ സാധിപ്പാൻ വെണ്ടി നെരകെ
ടായി ൟ പൊലീസ്സ അന്ന്യായം ഉണ്ടാക്കിയ്താകുന്നു. ൨–ാമത ഇ
രുവർ കൂടി ഒരു വ്യവഹാരം ഉണ്ടായാൽ അതിൽ ഒരു അന്ന്യൻ
പ്രവെശിച്ച ഒന്നാമത അന്ന്യായം നെരല്ലെന്ന കണ്ടാലും അ [ 273 ] ന്ന്യായത്തിലെ ഗതികൾ അറിഞ്ഞാലും പൂൎണ്ണവിസ്താരം ചെ
യ്തല്ലാതെ മറ്റവന്റെ അവകാശം സ്ഥിരംചെയ്യുന്നത എത്രെ
യും അയുക്തമാണ. ൩–ാമത ഇങ്ങിനെ ഉള്ള ദുൎബ്ബല പ്രബലത
കൊണ്ട ഒരുവന്റെ അവകാശം പിടിപ്പാൻ ആരംഭിക്കുന്നു എ
ങ്കിൽ തന്നെയും അതിലെക്ക വെറെ ഒരു നമ്പ്ര ചെയ്വാനും ൟ
തെളിവില്ലാത്ത നമ്പ്ര നിക്കാനുമെ അധികം സംഗതി ഉള്ളൂ— ഉ
ക്കപ്പൻകിടാവും എന്റെ കാരണവര ചാത്തപ്പൻ നായരും ഇവ
൨–ാളും ൟ കാൎയ്യത്തിൽ വിപ്രപരി ൨൧–ം ൨൩–ം ഹരജിക
ൾ ബൊധിപ്പിച്ച പ്രകാരം തിൎപ്പീൽ കാണുന്നു അത നിജമെ
ങ്കിൽ തൊണ്ടിയിൽ പുന്നത്തിന്ന അവരുടെ ഹരജിക്ക മാത്രം
വിസ്താരം ചെയ്ത അയാളുടെ അവകാശം സ്ഥരംചെയ്തിരിക്കു
ന്നത കൊണ്ട അന്ന്യായക്കാരുടെ ഹരജിക്കും ചാത്തപ്പൻ നാ
യരുടെ ഹരജിക്കും യാതൊരു പ്രാബല്ല്യം ഭവിച്ചത എന്നും അ
യാളുടെ അവകാശത്തിന്ന വിസ്താരത്തിൽ എതെങ്കിലും തെളി
വ ഉണ്ടായാൽ തന്റെ ആ കാൎയ്യനിവൃത്തിക്കായി പ്രത്ത്യെകം
വ്യവഹാരം ചെയ്യെണ്ടതും ൟ അന്ന്യായം ക്രമപ്രകാരം നീക്കി
നടക്കെണ്ടതിന്നുമെ ആവിശ്യമുള്ളു— അത മാത്രമല്ലാ എന്റെ കാ
രണവര ചാത്തപ്പൻ നായര ബൊധിപ്പിച്ച ഹരജിയിലെ
സത്യത്തെ കുറിച്ചു ഒരാക്ഷെപം ചെയ്തീട്ടില്ലാത്തത കൂടാ
തെ ആയരജിയിൽ എനിക്കും എന്റെ തറവാട്ടിലെക്കും ഉ
ള്ള സ്ഥാനങ്ങൾക്ക അവകാശമില്ലാത്ത പ്രകാരം ആ തീൎപ്പിൽ
ഒരു വ്യാജത്തെയും എഴുതി കാണുന്നു ഒരു കാൎയ്യത്തിൽ മ
റ്റ ഒരുവന്റെ അവകാശം കൂടി സ്ഥിരം ചെയ്യാമെന്ന താലൂക്ക
കാൎക്ക തൊന്നുന്നുണ്ടെങ്കിലും അങ്ങിനെ ചെയ്യാമെങ്കിലും ആ ര
ണ്ട ഹരജിയുടെയും തെളിവ വിസ്തരിച്ചറിവാൻ ഒരു പ്രയാസ
മില്ലാത്തതും ചെയ്യാത്ത അവസ്ഥ വിചാരിക്കുമ്പൊൾ തൊണ്ടി
യിൽ പുനത്തുന്നവലുടെ പ്രബലതയും— ദ്രവ്യശക്തിയും കൊ
ണ്ട താലൂക്കുകാര ഭ്രമിച്ച സാധുവായ എന്റെ അവകാശം തള്ളി
തീൎപ്പ കല്പിച്ചതെന്നും ആ വക ഹരജികൾ മുതലായ്ത സന്നി
ധാനത്തിങ്കൽ വരുത്തി നൊക്കുമ്പൊൾ ദൃഷ്ടാന്തപ്പെടും അത
മാത്രമല്ലാ സാക്ഷികളാലുള്ള തെളിവ കൊണ്ട ഇപ്രകാരം കല്പിച്ച
തെന്ന തീൎപ്പിൽ സന്നിഘ്നമായി പറഞ്ഞിരിക്കുന്നു അങ്ങിനെ
തെളിവുണ്ടെങ്കിലും ൟ കാൎയ്യത്തിൽ മുഖ്യമായി വിചാരിക്കെണ്ടു
ന്നത ൧൪꠱ ഉറുപ്പികയൊളം സാലയുള്ളതായും പിടിച്ചപറിയും
അടികലശലും ആകുന്നു അതിലെക്കുള്ള സാക്ഷിവാക്ക അ
ന്ന്യൊന്ന്യ വിരൊധമെന്നും തീൎപ്പിൽ തന്നെ കാണുന്നു— അങ്ങി
നെ എങ്കിൽ ആയന്ന്യായം റിഗുലെഷൻ പ്രകാരം— കള്ളന്ന്യാ
യത്തിൽ ചെൎത്ത അമൎച്ച വരുത്തുന്നത സാധുരക്ഷക്ക അധികം [ 274 ] ഗുണവും— ഉള്ളത കൂടാതെ ഊൎപ്പള്ളി സ്ഥാനത്ത നടക്കുന്ന പ
ന്നിവെട്ട കാൎയ്യം— തൊണ്ടിയിൽ പുനത്തിലെക്കെ— ഉള്ളു എന്ന—
ഒറപ്പിപ്പാൻ കിട്ടിയ തെളിവ ആരാൽ എന്നും— എനിക്കുറിവാൻ
പാടില്ല. ൪– കയ്പീത്തിൽ ഒടുവിൽ ഞാൻ തന്നെ സന്മതിച്ചു എ
ന്ന എഴുതി കാണുന്നതകൊണ്ട ഇതിൽ അധികമായി ഞാൻ
പറയാത്ത ദൊഷം ചെൎത്ത എഴുതിട്ട ഇല്ലെന്ന നിശ്ചയമായിരി
ക്കുന്നു അങ്ങിനെ ഒരു സമയത്തും പറയാത്തതും— ഊൎപ്പള്ളി അ
വകാശം അടിയന്തിരമായി കീൾ നാൾ നടന്നു വരുന്ന പ്രകാ
രം കൂടകൂട നടന്ന പന്നിയെ കൊന്ന ൪൦ കൊല്ലമായി എന്റെ
തറവാട്ടിൽ ഞാൻ നടന്ന വരുന്നു എന്നും അപ്രകാരം സത്യം
ചെയ്യാമെന്നും വെടിപ്പായി പറഞ്ഞിരിക്കുന്നത ഇത്ര വിത്ത്യാ
സമായി തീൎത്തതും സങ്കടമാണ— ൟ തീൎപ്പ വിപ്രപരി ൨൮൹
കല്പിച്ചത എന്ന കാണുന്നു— അങ്ങിനെ എങ്കിൽ മെട മാസം ൨
൹വരെ ഞാനും— എന്റെ ശെഷക്കാരും— താലൂക്കിൽ ഹാജരാ
യി ബൊധിപ്പിച്ചീട്ടും— തീൎപ്പ തരാതെ കാലഹരണം വരുത്തിയ്ത
എന്തിനെന്നും— എനിക്കറിവാൻ പാടില്ലാ— എന്റെ ഭാഗം ഉള്ള
ഒര തെളിവും— വിചാരിക്കാതെ അവരുടെ അവകാശം— ഒറപ്പി
ക്കുകയും— എനിക്ക സങ്കടം ഉണ്ടെങ്കിൽ സീവിൽ വ്യവഹാരം
ചെയ്വാനും കല്പിച്ചിരിക്കുന്നു— ദുഷ്ടമൃഗമായി നടക്കുന്ന പന്നിയെ
കീൾ നാളിൽ കൊന്ന ഭക്ഷിക്കുന്ന പ്രകാരം നടക്കെണ്ടതല്ലാ
തെ— സീവിൽ വ്യവഹാരം ചെയ്വാൻ വെണ്ടുന്ന ലക്ഷ്യങ്ങളും
പന്നിയുടെ വിലയും— ഇത്ര എന്ന എനിക്കറിഞ്ഞ ബൊധിപ്പി
പ്പാൻ കഴിയാത്തതെന്ന സന്നിധാനത്തിങ്കൽ അറിയാമെല്ലൊ
അതുകൊണ്ട മെൽ പറഞ്ഞ സംഗതികൾ ഒക്കെയും നൊക്കിപ്ര
ബലൻമാരുടെ ഭാഗം നിന്ന താലൂക്കകാര ചെയ്ത തീൎപ്പകൊണ്ട
എന്റെ തറവാട്ടിൽ പുരാതനമെ നടക്കുന്ന ഊൎപ്പള്ളി സ്ഥാന
ത്തിന്നും നടപ്പിന്നും യാതൊരു ദൊക്ഷം കൂടാതെയും കളവായി
ചെയ്ത അന്ന്യായത്തിന്ന അമൎച്ചയായും ഒര കല്പന ഉണ്ടാവാൻ
വളരെ അപെക്ഷിക്കുന്നു.
കൂറ്റനാട താലൂക്ക തഹശ്ശീൽദാര കല്പിച്ച തീൎപ്പ—
അന്ന്യായം ചെക്കു—
പ്രതി കുഞ്ഞിമൊയ്തിൻ മുതൽ ൫–ാൾ—
അഴികുന്ദ ദെവസ്സത്തിൽ ൪–ാം പ്രതിക്ക കാണുമുള്ള ഒറ്റക
യിത ൪൦ മിളിയം കണ്ടം ൪–ാം പ്രതി ൧–ാം പ്രതിക്ക പാട്ടത്തിന്ന
കൊടുത്തിരിക്കുമ്പൊൾ ആ നിലം അന്ന്യായക്കാരൻ ൪–ാം പ്ര
തിയൊട തീരവാങ്ങി ൧ാം പ്രതി എഴുതി കൊടുത്തിരിക്കുന്ന പാ [ 275 ] ട്ടശീട്ടും കൊണ്ട പാട്ട നെല്ല ചൊദിപ്പാനായി അന്ന്യായക്കാരൻ
൧൦൨൪– ധനു ൨൧–൹ക്ക
൪൯– ജനവരി ൨൹ രാവിലെ ൧ാം
പ്രതിയുടെ കടിയിൽ ചെന്നാറെ പാട്ടശീട്ട അന്ന്യായക്കാരൻ
വക്കൽനിന്ന ൧– മുതൽ ൩ വരെ പ്രതിക്കാര കൂടി പിടിച്ച പ
റ്റി കൊണ്ട പൊകയും അടികലശൽ ചെയ്കയും— അതിന ശെ
ഷം പ്രതിക്കാര സഹായം ചെയ്തിരിക്കുന്ന പ്രകാരവും അന്ന്യാ
യം— ഇതിൽ അന്ന്യായക്കാരനൊടും ൧– ൪– പ്രതികളൊടും അ
ന്ന്യായം വകയും പ്രതി വകയും— സാക്ഷികളൊടും വിസ്തരി
ച്ചു— അന്ന്യായക്കാരൻ ൟ നിലം അഴികുന്ദ ദെവസ്സത്തിൽനി
ന്ന ൨൦൧– പണത്തിന്ന ചാൎത്തി വാങ്ങിയ ഒരു കാണാധാരവും—
൪–ാം പ്രതി ൟ നിലം— അന്ന്യായക്കാരന കൊടുത്ത വിവരത്തി
ന്ന ൧–ാം പ്രതി ൪–ാം പ്രതിക്ക എഴുതി കൊടുത്ത പാട്ടശീട്ട അ
ന്ന്യായക്കാരന കൊടുത്തവസ്ഥയെ കുറിച്ചും— ൪–ാം പ്രതി എഴു
തിയ ഒരു ആധാരവും ൟ നിലത്തെ നികുതി ജമ അന്ന്യായ
ക്കാരൻ പെരിൽ തിരിച്ച കെട്ടി വാങ്ങാനായി ൪ാം പ്രതി—അം
ശം കച്ചെരിക്ക എഴുതിയ ഒരു എഴുത്തും— അന്ന്യായക്കാരൻ കാ
ണിച്ചതിന്റെ പകൎപ്പകളു–ം ൟ നിലം ആദ്യം– ൪ാം പ്രതി ദെ
വസ്സത്തിൽനിന്ന ചാൎത്തി വാങ്ങിയ ൨ കീഴാധാരവും— ആയ
തൊടും കൂടി ൟ നിലം അന്ന്യായക്കാരന ൪–ാം പ്രതി ചാൎത്തി
കൊടുത്ത ഒരു ആധാരവും— ദെവസ്സം ഊരാളനായ ൬–ാം സാ
ക്ഷി കാണിക്കകൊണ്ട ആയ്തിന്റെ പകൎപ്പകളും വാങ്ങി വി
സ്താരത്തിൽ ചെൎക്കുകയും ചെയ്തു— ശെഷം പ്രതിക്കാരെ കണ്ട
കിട്ടായ്കകൊണ്ടും— കണ്ട കിട്ടിയാലും— അവരുടെ വാക്ക കൊണ്ട
ൟ നമ്പ്ര തീൎപ്പിലെക്ക— ഇതവരെ നടന്ന വിസ്താരങ്ങളിൽ അ
ധികമായ വിവരം അറിവാൻ ഇല്ലായ്കകൊണ്ടും അവരൊട വി
സ്തരിച്ചീട്ടും ഇല്ലാ— വിസ്താരത്തിൽ അന്ന്യായപ്പെട്ട നിലം ൪–ാം
പ്രതി ൧൦൨൩ാമത ചിങ്ങമാസത്തിൽ അയാൾക്കും— ൟ നില
ത്തിന്മെൽ ഉള്ള അവകാശം പണം— ൭൫–ം തന്നൊട വാങ്ങി എ
ഴുതി കൊടുക്കയും— അതിന്റെ പുറമെ ൨൫ പണം കൂടി ൪–ാം
പ്രതി തന്നൊട— അധികം വാങ്ങിയിരിക്കുന്നു എന്നും— അതിൽ
പിന്നെ ൨൦൧ പണത്തിന്ന ദെവസ്സത്തിൽനിന്ന താൻ നെരി
ട്ട ചാൎത്തി വാങ്ങി എന്നും— താൻ ൪–ാം പ്രതിയൊട നിലം വാ
ങ്ങുമ്പൊൾ— ൪–ാം പ്രതിയുടെ ചൊൽപ്പടിക്ക ൧–ാം പ്രതി ൟ
നിലത്ത വിള എറക്കീട്ടുണ്ടായിരുന്നു എന്നും ആ പാട്ടം തനിക്ക
വരെണ്ടത ചൊദിച്ചാറെ വിള എടുക്കുന്നവരെ പാട്ടം കൊടുപ്പാ
നായി ൧ാം പ്രതി വഴിപ്പെടുകയും— വിള എടുത്തിൽ പിന്നെ
നിലം ഒഴിഞ്ഞു കൊടുത്ത പാട്ടം തനിക്ക കൊടുക്കാതെ കഴിവാൻ
വെണ്ടി പാട്ട ശീട്ട പിടിച്ചു പറ്റി തകരാറും കലശലും ഉണ്ടാ [ 276 ] ക്കിയ്ത എന്നും മറ്റും അന്ന്യായക്കാരനും— അന്ന്യായത്തിൽ പറ
യുന്ന പ്രകാരം താൻ അന്ന്യായക്കാരനൊട പാട്ടശീട്ട പിടിച്ച
പറ്റുകയും. അടികലശൽ ചെയ്കയും— ഉണ്ടായീട്ടില്ലന്നും അ
ന്ന്യായത്തിൽ പറയുന്ന നിലം ൫–ാം പ്രതിയൊട ൨൪– മുതൽ
ക്ക വെറുമ്പാട്ടത്തിന്ന വാങ്ങി ൨൪–ലെക്ക എറക്കിയ വിള എടുക്കു
കയും ൨൫–ലെ വിള എറക്കാൻ കന്ന പൂട്ടി ഇട്ടിയിരിക്കുന്നു എ
ന്നും ൟ നിലം അന്ന്യായക്കാരൻ ൪–ാം പ്രതിയൊട വാങ്ങിയ പ്ര
കാരം കെട്ടിട്ടുണ്ടെന്നും— പാട്ടം അന്ന്യായക്കാരന കൊടുക്കാനും— നി
ലം ഒഴിഞ്ഞു കൊടുക്കെണ്ടതിന്നും ൪– ൫– പ്രതിക്കാര തനിക്ക എ
ണക്കകൊടുക്കുകയും താൻ ആയ്ത കാണുകയും— തന്നൊട പറകയും
ഉണ്ടായീട്ടില്ലെന്നും മറ്റും ൧–ാം പ്രതിയും— അന്ന്യായത്തിൽ പറയു
ന്ന നിലം ൭൫ പണം കാണമായി ദെവസ്സത്തിൽനിന്ന താ
ൻ ചാൎത്തി ൎവാങ്ങി നടന്ന വന്നിരുന്നു എന്നും ൨൩ ചിങ്ങമാ
സത്തിൽ തനിക്ക പണത്തിന്ന മുട്ട വരികകൊണ്ട ആധാരം
അന്ന്യായക്കാരൻ വക്കൽ വെച്ച നിലം അന്ന്യായക്കാരന്റെ കൊ
ഴുവെറക്കും പണയമായി എഴുതി കൊടുത്തിരിക്കുന്നു എന്നും തു
ലാമാസം ൧൫–൹ലകത്ത പണവും പലിശയും കൊടുത്താൽ ഉ
ഭയം ഇങ്ങൊട്ട തന്നെ വിട്ടതരാനായി വെച്ചിരിക്കുന്നു എന്നും
അപ്രകാരം പണം തെയ്യാറാക്കി കൊണ്ടുചെന്നീട്ട അന്ന്യാ
യക്കാരൻ വാങ്ങീട്ടില്ലന്നും മറ്റും ൨ാം പ്രതിയും— അന്ന്യായക്കാരൻ
൧–ാം പ്രതിയുടെ വീട്ടിൽ ചെന്ന അവന്ന കൊടുപ്പാനുള്ള പാട്ട
നെല്ല ചൊദിച്ചാറെ പാട്ടശീട്ട കാണട്ടെ എന്ന പ്രതി പ
റകയും— നെല്ല തന്നിട്ട പാട്ടശീട്ട തരാമെന്ന അന്ന്യായക്കാരനും
പറകയും പിന്നെ ൧– മുതൽ ൩വരെ പ്രതിക്കാര കൂടി അന്ന്യാ
യക്കാരനെ പിടിച്ച അരയിൽ ഉണ്ടായിരുന്ന പാട്ടശിട്ട ൧–ാം
പ്രതി എടുക്കയും അന്ന്യായക്കാരന്റെ പുറത്ത ൧–ാം പ്രതി ഒ
ന്ന രണ്ടടിക്കയും ചെയ്ത ൪– ൫– പ്രതിക്കാര ഇരിക്കുന്നെടത്തുക്ക
പാട്ടശീട്ടും കൊണ്ടു ൧–ാം പ്രതി പൊകയും— അന്ന്യായക്കാരൻ
അധികാരി മുഖ്യസ്ഥന്മാരൊട പറവാനും പൊയി എന്നും അ
ന്ന്യായത്തിൽ പറയുന്ന നിലം— ൪–ാം പ്രതിയൊട അന്ന്യായ
ക്കാരൻ വാങ്ങുകയും— അപ്പൊൾ— ൧–ാം പ്രതി അതിൽ എറക്കി
രിക്കുന്ന വിളയുടെ പാട്ടം— അന്ന്യായക്കാരന കൊടുപ്പാൻ വെ
ച്ചപ്രകാരം— കൊടുക്കാതെ തകരാറ ചെയ്യത എന്നും— നിലം ൧–ാം
പ്രതി അന്ന്യായക്കാരന ഒഴിഞ്ഞ കൊടുക്കയും അന്ന്യായക്കാരൻ
കന്ന പുട്ടിച്ച വരുന്നു എന്നും മറ്റും ൧– മുതൽ ൩ വരെ സാ
ക്ഷിക്കാരും— അന്ന്യായത്തിൽ പറയുന്ന നിലത്തിന്മെൽ ൪–ാം
പ്രതിക്കുള്ളവകാശം— അന്ന്യായക്കാരനൊട വാങ്ങി നിലം ഒഴി
ഞ്ഞകൊടുക്കയും— ആ സമയം ൨൪ലെക്ക ൪–ാം പ്രതി കൊടു [ 277 ] ത്തീട്ട— ൧–ാം പ്രതി എറക്കിയിരിക്കുന്ന വിള അവൻ എടുത്ത
നിലം ഒഴിഞ്ഞ കൊടുത്തതല്ലാതെ— പാട്ടം കൊടുത്തീട്ടില്ലെന്നും
൨൫ലെക്ക കൃഷി നടപ്പാൻ നിലത്ത അന്ന്യായക്കാരൻ കന്ന
പൂട്ടിച്ച വരുന്നു എന്നും— മറ്റും ൪–ം ൫–ം സാക്ഷികളും— അന്ന്യാ
യത്തിൽ പറയുന്ന നിലം ദെവസ്സം ജന്മവും താൻ ആ ദെവ
സ്സം ഊരാളനും— ആണെന്നും ൟ നിലം ൭൫– പണത്തിന്ന ര
ണ്ടാധാരമായി കുറെ കൊല്ലം മുമ്പെ ൪–ാം പ്രതിക്ക ചാൎത്തി കൊ
ടുത്ത നടന്ന വരുമ്പൊൾ ൪–ാം പ്രതിക്ക മുട്ട വരികകൊണ്ട
൪–ാം പ്രതിയുടെ പണം അന്ന്യായക്കാരനൊട വാങ്ങി കാണാ
ധാരവും എണക്കും അന്ന്യായക്കാരന കൊടുക്കയും നിലവും ഒ
ഴിഞ്ഞ കൊടുക്കകൊണ്ട അന്ന്യായക്കാരൻ മെപ്പടി ആധാരം ത
ന്റെ അടുക്കെ കൊണ്ടുവരികയാൽ താൻ നിലം ൨൦൧– പണ
ത്തിന്ന അന്ന്യായക്കാരന ചാൎത്തി കൊടുത്തിരിക്കുന്നു എന്നും
൨൫ലെക്ക കൃഷി നടപ്പാൻ അന്ന്യായക്കാരനാണ നിലത്ത പ്ര
വൃത്തി ചെയ്ത നടന്ന വരുന്നത എന്നും— ആ വക ആധാരങ്ങ
ൾ ഇവിടെ കൊണ്ടുവന്നീട്ടുണ്ടെന്നും മറ്റും ൬–ാം സാക്ഷിയും
അന്ന്യായത്തിൽ പറയുന്ന ധനുമാസം ൨൧൹ ഉച്ചയാകുന്ന വ
രെക്കും അന്ന്യായക്കാരൻ ൧ാം പ്രതിയുടെ കുടിയിൽ വരികയും—
നെല്ല ചൊദിക്കയും— അവിടെ വെച്ച അന്ന്യായത്തിൽ പറയു
ന്ന പ്രകാരം ഒരു അടികലശലും ഉണ്ടായീട്ടില്ലെന്നും മറ്റും— പ്ര
തി വക— സാക്ഷിക്കാരും വിസ്താരത്തിൽ ബൊധിപ്പിച്ചിരിക്കു
ന്നു ൟ കാൎയ്യത്തിന്റെ വിസ്താര കടലാസ്സുകൾ ഒക്കെയും നൊ
ക്കിയ്തിൽ അന്ന്യായക്കാരന്റെ വക്കൽ ഉണ്ടായിരുന്ന പാട്ടശീട്ട
൧– മുതൽ ൩വരെ പ്രതിക്കാര കൂടി പിടിച്ച പറ്റുകയും— ൧–ാം
പ്രതി അന്ന്യായക്കാരനെ അടിക്കയും— ചെയ്തിരിക്കുന്ന പ്രകാ
രം അന്ന്യായം വക ൧– മുതൽ ൩വരെ സാക്ഷിക്കാര പറയുന്ന
തിൽ തെളിവ കാണുന്നുണ്ടെങ്കിലും— പ്രതി സാക്ഷികളാൽ അ
പ്രകാരം ഉണ്ടായീട്ടില്ലെന്ന തെളികയും— അന്ന്യായക്കാരന ൧–ാം
പ്രതി നിശ്ചയപ്രകാരം പാട്ടം കൊടുക്കാത്ത ഹെതുവാൽ അവ
ര തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും ചില വാക്കുകൾ ഉണ്ടായി എ
ന്നല്ലാതെ— മറ്റ ഒരു അവസ്ഥയും ഉണ്ടായ പ്രകാരം അന്ന്യെ
ഷണത്തിൽ കാണുന്നില്ലായ്കകൊണ്ടും പ്രതികളെ ശിക്ഷയിൽ
ഉൾപ്പടുത്തുവാൻ ഒറപ്പായ തെളിവ പൊരായ്കയാൽ ൟ കാൎയ്യം
നിക്കി പിടിച്ചിരിക്കുന്ന— ൧– ൪– പ്രതികളെ വിട്ടയപ്പാനും— അ
ന്ന്യായത്തിൽ പറയുന്ന നിലം ൪–ാം പ്രതി തന്റെ അവകാശം
അന്ന്യായക്കാരനൊട വാങ്ങി ഒഴിഞ്ഞ കൊടുത്ത അന്ന്യായക്കാ
രൻ ൨൫ലെക്ക കൃഷി നടപ്പാൻ കന്ന പൂട്ടിച്ച വരുന്ന പ്രകാരം
സാക്ഷിക്കാര പറയുന്നതിൽ വെണ്ടുംവണ്ണം തെളിയുന്നത കൂടാ [ 278 ] തെ തന്റെ അവകാശം— എപ്പെർപട്ടതും അന്ന്യായക്കാരനൊട
വാങ്ങി നിലം ഒഴിഞ്ഞു കൊടുത്തിരിക്കുന്നു എന്ന ൪–ാം പ്രതി
സന്മതിക്കുകയും അന്ന്യായക്കാരനും ൬–ാം സാക്ഷിയും കാണി
ക്കുന്ന മെപ്പടി ആധാരങ്ങൾ നൊക്കുമ്പൊഴും നിലം അന്ന്യാ
യക്കാരൻ കൈവശത്തിൽ ആകുന്നു എന്ന കാണുന്നതകൊ
ണ്ടും— ൧–ാം പ്രതി ൫–ാം പ്രതിയൊടാകുന്നു പാട്ടത്തിന്ന വാങ്ങി
നടക്കുന്നത എന്നും ൪–ം ൫–ം പ്രതികളുടെ എണക്കുകൾ കാണാ
യ്കകൊണ്ടും— അവര പറയായ്കകൊണ്ടും നിലം താൻ ഒഴിഞ്ഞീ
ട്ടില്ലാഎന്ന ൧–ാം പ്രതി പറയുന്നത ൟ നിലം ഇപ്പൊൾ— ൪–ാം
പ്രതിക്ക തന്നെ കിട്ടെണമെന്നും താൻ അന്ന്യായക്കാരനൊട
വാങ്ങിയ ദ്രവ്യം— അവന തന്നെ തിരിയ കൊടുക്കാമെന്നും— ൪–ാം
പ്രതി അന്ന്യായക്കാരനൊട പറകയും— പറയിക്കയും ചെയ്തീട്ട
അതിന അന്ന്യായക്കാരൻ വഴിപ്പടാതെ ഇരിക്കയും അധികം
ദ്രവ്യത്തിന്ന അന്ന്യായക്കാരൻ ദെവസ്സത്തിൽനിന്ന ചാൎത്തി
വാങ്ങുകയും ചെയ്കയാൽ മുമ്പെ കളവ മുതലായ്ത ചെയ്ത ശിക്ഷ
അനുഭവിച്ച ദുൎന്നടപ്പകാരനായ ൧–ാം പ്രതിയെ ൪–ാം പ്രതി
സ്വാധീനത്തിൽ വെച്ച ഉഭയം അവൻ ഒഴിഞ്ഞു കൊടുത്തീട്ടി
ല്ലെന്ന വാദിപ്പിക്കുന്ന പ്രകാരവും— കാണുന്നതാകകൊണ്ടും
൧–ാം പ്രതിക്ക ൟ നിലത്തിന്മെൽ യാതൊരു അവകാശമില്ലാ
തെ ഇരിക്കുമ്പൊൾ അവന്റെ വാദം ൟ കാൎയ്യത്തിലെക്ക അ
നുസരിപ്പാൻ ഒട്ടും യൊഗ്യത പൊരാതെയും— ഇപ്പൊൾ ൟ നി
ലം ദ്രവ്യത്തൊടും കൂടി പൂൎണ്ണാവകാശിയും നടപ്പും— അന്ന്യായക്കാ
രൻ ആകകൊണ്ടും നിലം അന്ന്യായക്കാരൻ തന്നെ നടന്ന വ
രെണ്ടതാണെന്നും അതിന ൧– ൪– പ്രതികൾ ഏതെങ്കിലും സങ്കടം
വിചാരിക്കുന്നു എങ്കിൽ അവരും പാട്ടം കിട്ടെണ്ടുന്നതിന്ന അ
ന്ന്യായക്കാരനും സീവിൽ വ്യവഹരിക്കെണ്ടതാണെന്നും കല്പിക്കു
കയും ചെയ്തു.
മജിസ്കെട്ടിലെക്ക.
കൂറ്റനാട താലൂക്ക—അംശത്തിൽ കുഞ്ഞിമുയ്തിൻ ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— മെപ്പടി താലൂക്ക തഹശ്ശീൽദാര വി
സ്തരിച്ച ൪൧ വിപ്രപരി ൧൭൹ കല്പിച്ച തീൎപ്പിൽ അന്ന്യായ
ക്കാരൻ ചെക്കു ൧ാം പ്രതി എന്റെയും ശെഷം ൪– പ്രതികളു
ടെയും ഒറ്റക്കയിത ൪൦ മിളിയം കണ്ടത്തിന്ന എഴുതി കൊടുത്ത
വെറുമ്പാട്ടശീട്ട പിടിച്ച പറിച്ചിരിക്കുന്നു എന്ന ബൊധിപ്പിച്ച
കാൎയ്യം വിസ്തരിച്ച പിടിച്ചുപറി കാൎയ്യം— തെളിവില്ലാത്തതിനാൽ
നീക്കി പ്രതിക്കാരെ വിട്ടയച്ചിരിക്കുന്നു എന്നും ഞാൻ പാട്ടം ന [ 279 ] ടന്ന വരുന്ന മെപ്പടി ൪൦ മിളിയംകണ്ടത്തിന്റെ പൂൎണ്ണവകാശി അ
ന്ന്യായക്കാരനാകകൊണ്ടനിലം അന്ന്യായക്കാരൻ നടക്കെണ്ടത
എന്നും അതിന സങ്കടം വിചാരിക്കുന്നവര സീവിൽ വ്യവഹാ
രം ചെയ്യെണ്ടത എന്നും കല്പിച്ചിട്ടുള്ള തീൎപ്പ സൎക്കാര നിയമത്തി
ന്നും നെരിന്നും എത്രയും വിരൊധമായിട്ടുള്ളതാകകൊണ്ട ആ
യ്ത മാറ്റി ഞാൻ നടന്ന വരുന്ന മെപ്പടി നിലം എനിക്കു നട
പ്പാൻ തീൎപ്പതരെണ്ടത എന്നും താഴെ പറയുന്ന സംഗതികളാൽ
ബൊധിക്കുന്നതാകുന്നു— ൧ാമത– മെപ്പടി നിലത്തിന്ന പൂൎണ്ണഅ
വകാശിയും— നികുതി ജമയും— നികുതി പാട്ടം കൊടുത്ത അനു
ഭവിക്കുന്നെയും ഉടമക്കാരനായമെപ്പടി അന്ന്യായത്തിലെ ൫–ാം
പ്രതിയൊട— ൧൦൨൩ മീനത്തിൽ ൧൦൨൪ാമതിലെക്ക ൮൬– പറ
നെല്ല കൊടുപ്പാൻ വെറുമ്പാട്ട ശീട്ട എഴുതി കൊടുത്ത നിലം
ഞാൻ നടക്കുകയും ൟ– ൨൪– ധനു കൂടി മെപ്പടി നെല്ല മുഴവ
നും തീൎത്ത കൊടുക്കുകയും വിള നഷ്ടം വന്നതിനാൽ പാട്ടം മുത
ലാവായ്ക കൊണ്ട രണ്ട കൊല്ലത്തിന്ന കൂടി ഇനിക്ക തന്നെ ത
രെണമെന്ന പറഞ്ഞ അതിനായി ൪ ഉറുപ്പിക ൫ാം പ്രതിക്ക
ക്ക കൊടുക്കുകയും ആയ്ത സമ്മതിച്ച ൨൪ലെ പാട്ടം ബൊധി
ച്ച പ്രകാരവും ൨൫ലെക്ക— എഴുതി കൊടുത്ത വെറുമ്പാട്ട
ശീട്ട പ്രകാരം നടന്ന പാട്ടം തരെണുമെന്നും ൫ാം പ്രതി മുറിത
രികയും ചെയ്ത വിള എടുത്ത ഉടനെ— ൨൫ലെക്കുള്ള വിള എറ
ക്കുവാൻ ഞാൻ കന്ന പൂട്ടി വിതക്കാറാക്കുകയും ചെയ്ത എന്റെ
കൈവശം— നിൽക്കുന്ന നിലത്തിന്ന അന്ന്യായക്കാരന കല്പിച്ച
കൊടുത്ത തീൎപ്പ പുൎണ്ണവകാശിയായ ൫ാം പ്രതി വക്കൽ ഉള്ള
ആധാരങ്ങളും എന്റെ പക്കൽ ഉള്ള ആധാരവും നൊക്കുകയും
അയാളൊട വിസ്തരിക്കുകയും ചെയ്തുയെങ്കിലും അഥവാ അതി
ന സംഗതി വന്നീട്ടില്ലെങ്കിൽ ഇപ്രകാരം തന്നെയൊ നികുതി
ജമയും നടപ്പം അവകാശവും എന്ന ആയംശം അധികാരി മെ
നൊൻ ദെശത്ത മുഖ്യസ്തൻമാര പ്രമാണികൾ അയൽ കൃഷി
ക്കാര ഇങ്ങിനെ മുഖ്യമായി ഉള്ള ആളുകളൊട വിസ്തരിച്ച നിജം
വരുത്തെണ്ടത ചെയ്തുവെങ്കിലും— മെപ്പടി തീൎപ്പിന്ന എട വരു
ന്നതല്ലെന്നും— ആയ്ത ചെയ്യാതെയും അന്ന്യായക്കാരന— അനുകൂ
ലമായും ഇങ്ങൊട്ട വിരൊധികളായും ഉള്ള മറു ദെശക്കാരായ
ആളുകളെ സാക്ഷി വെച്ച വിസ്തരിക്കയും ചെയ്ത ഒരിക്കലും
ൟ നിലം അന്ന്യായക്കാരന്റെ കൈവശം— വന്നിട്ടില്ലാതെ ഇ
രിക്കുമ്പൊൾ അവന്റെ കൈവശമെന്നാക്കി നിലം അന്ന്യായ
ക്കാരൻ നടക്കെണ്ടത എന്ന തഹശ്ശീൽദാര വിചാരിച്ചകല്പിച്ചീ
ട്ടുള്ള ൟ തീൎപ്പ എത്രയും നെരകെട എന്നും— ക്രമ വിരൊധമാ
യീട്ടുള്ളതെന്നും ആ വക വിസ്താര കടലാസ്സകളും തീൎപ്പം സ [ 280 ] ന്നിധാനത്തിങ്കൽ വരുത്തി നൊക്കുമ്പൊൾ ബൊധിക്കുന്നതാ
കുന്നു. ൨–ാമത– മെപ്പടി നിലത്തിന്റെ കാണാധാരം ൪ാം പ്രതി
പെരിൽ ആകയും— ആയവകാശം അന്ന്യായക്കാരന ൪ാം പ്ര
തികൊടുക്കയും അത അന്ന്യായക്കാരൻ ജന്മി വക്കൽനിന്ന
നെരിട്ട വാങ്ങുകയും നികുതിക്ക അംശത്തിലെക്ക—എഴുത്ത വാങ്ങു
കയും ചെയ്തിരിക്കുന്നു എന്ന അന്ന്യായക്കാരനും— അത പ്രമാ
ണിച്ച മെപ്പടി സാക്ഷികളും പറഞ്ഞിട്ടുള്ളത കൂടാതെ— ജന്മിയാ
ണെന്ന നിശ്ചയിച്ചിരിക്കുന്ന ൬–ാം സാക്ഷിയുടെ വാക്കും ആ
ആള കാണിക്കുന്ന ആധാരങ്ങളും എത്രയും നിജമെന്നും അ
തകളെ പ്രമാണിച്ചും— നിലം അന്ന്യായക്കാരൻ നടപ്പാനായി
തീൎപ്പിൽ എഴുതി കാണുന്നു— ആയ്ത ഒട്ടും ശെരിയായീട്ടുള്ളതും അ
ല്ലാ അത എന്തെന്നാൽ— ൪ാം പ്രതി ഒരു മുട്ടിന്ന വെണ്ടി കൊ
ഴുവെറുക്കം പണയം കൊടുത്ത ഏതാനും ദ്രവ്യം വാങ്ങി എന്നല്ലാ
തെ നിലത്തിന്ന താൻ പ്രത്ത്യെകം അവകാശി അല്ലാ എന്നും ആ
മുതൽ തറവാട്ടവകയെന്നും— ആധാരം മാത്രം തന്റെ പെരിൽ
എന്നും താൻ വാങ്ങിയ പണം കൊടുക്കുമ്പൊൾ അന്ന്യായക്കാ
രൻ ആധാരങ്ങൾ ഇങ്ങൊട്ട മടക്കി കൊടുപ്പാൻ വെച്ചീട്ടുണ്ടെ
ന്നും വിസ്താരത്തിൽ പറഞ്ഞിരിക്കുന്നു. ആയവസ്ഥയും നികുതി
ക്ക ഒരു കത്തൃത്വവും ഇല്ലാത്ത മെപ്പടി ൪ാം പ്രതിയൊട വാങ്ങീ
ട്ടുണ്ടെന്ന പറയുന്ന എഴുത്തിന്റെ അവസ്ഥയും— വിചാരിച്ചിരു
ന്നു എങ്കിൽ തന്നെ ൟ കാൎയ്യത്തിൽ എന്തെങ്കിലും വ്യജം ഉണ്ടെ
ന്നും നിലം ഒരു സമയത്തും അന്ന്യായക്കാരൻ കൈവശം വ
ന്നീട്ടില്ലെന്നും വിചാരിപ്പാൻ സംഗതി ഉള്ളത കൂടാതെ നിലം
എന്റെ കൈവശമാണ നടപ്പ എന്ന ആ വക വിസ്താരങ്ങളാ
ൽ കാണുന്നതും നൊക്കി എങ്കിൽ അന്ന്യായക്കാരന്റെ അവകാശ
മുണ്ടെങ്കിൽ സീവിൽ വ്യവഹാരം ചെയ്വാനും നിലം എന്റെ കൈ
വശത്തിൽനിന്ന വിടുത്താതെയും തീൎപ്പ കല്പിക്കുവാൻ നല്ല സം
ഗതി ഉണ്ടെന്നും വന്നിരിക്കുമ്പൊൾ അന്ന്യായക്കാരൻ കൈവ
ശം നടത്തുവാൻ കല്പിച്ച തീൎപ്പ തഹശ്ശീൽദാരുടെ ആവിശ്യം പ്ര
കാരം കല്പിച്ചത എന്നും സന്നിധാനത്തിങ്കൽ നിന്ന നൊക്കു
മ്പൊൾ വെളിവായി ബൊധിക്കയും ചെയ്യും. ൩–ാമത–
ൟ നി
ലത്തിന്റെ അവകാശിയായ ൫ാം പ്രതി അറിയാതെ ൪ാം
പ്രതിയും— അന്ന്യായക്കാരനും കൂടി യൊജിച്ച പിടിച്ചപറി എ
ന്ന ഒര ഹെതു ഉണ്ടാക്കി അന്ന്യായം ചെയ്കയും അതിന്ന തഹ
ശ്ശീൽദാര കൂടി സഹായമായി നിൽക്കുകയും ചെയ്ത നിലം അ
ന്ന്യായക്കാരൻ നടപ്പാൻ കല്പിച്ചതല്ലാതെ എന്റെ നടപ്പും അ
വകാശവും— വിചാരിച്ചീട്ടില്ലെന്ന ആ വക വിസ്താരങ്ങളാലും തീ
ൎപ്പാലും ബൊധിക്കുന്നതാകുന്നു. [ 281 ] ൪ാമത– അന്ന്യായഭാഗമായി ഏറിയ ന്യായങ്ങൾ തീൎപ്പിൽ എ
ഴുതി കാണുന്നു ആയ്തിന്റെ സമാധാനം ഞാൻ പറവാൻ ആ
വിശ്യം ഇല്ലായ്കകൊണ്ട ആയ്ത ഞാൻ പറഞ്ഞീട്ടില്ല— എന്റെ
കൈവശം നിൽക്കുന്ന നിലം— മറ്റ ഒരുത്തൻ കൈവശമാക്കി
കൊടുപ്പാൻ കല്പിച്ചതും ഞാൻ കൊടുത്ത പാട്ടത്തിന്ന വ്യവഹാ
രം ചെയ്വാൻ കല്പിച്ചതും ഏറ്റവും സങ്കടമാകകൊണ്ട ആയ്ത മാ
റ്റുവാൻ ഉള്ള സംഗതികൾ മാത്രം പറയുന്നതാകകൊണ്ട ൟ
സംഗതികൾ ഒക്കെയും നൊക്കി പൂൎണ്ണമായി തെളിഞ്ഞിരിക്കുന്ന
എന്റെ നടപ്പിനെ വിട്ടും ഞാൻ കൊടുത്ത മുതലിന സീവിൽ
വ്യവഹാരം ചെയ്യെണമെന്നും നിലം അന്ന്യായക്കാരൻ കൈ
വശം നടത്തുവാൻ കല്പിച്ചതും എത്രെയും നെരകെടും ക്രമവി
രൊധവും ആകകൊണ്ട സന്നിധാനത്തിങ്കലെ ദയവുണ്ടായി
മെപ്പടി വിസ്താരങ്ങളും തീൎപ്പും വരുത്തി നൊക്കിയും താലൂക്കിൽ
വാങ്ങാത്ത എന്റെ വക്കൽ ഉള്ള മുറി ഇതൊടു കൂടി ബൊധിപ്പി
ക്കുന്നത നൊക്കിയും നെരറിഞ്ഞ ഞാൻ നടക്കുന്ന മെപ്പടി നി
ലം അന്ന്യായക്കാരൻ നടപ്പാൻ കല്പിച്ച തീൎപ്പ മാറ്റി എന്നെ
കൊണ്ട തന്നെ നടത്തിപ്പാനും അതിന്റെ കല്പന ഉണ്ടാകുന്നതി
ലിടെക്ക നിലം ഞാൻ വിതക്കാറാക്കി ഇട്ടിരിക്കുന്നതാകകൊണ്ട
താലൂക്കിലെ തിൎപ്പ പ്രകാരം അന്ന്യായക്കാരന നടപ്പാൻ എട വ
രുന്നതും അതിനാൽ ഇനിക്ക നഷ്ടം അനുഭവിക്കുന്നതും ആക
കൊണ്ട തീൎച്ചയായി കല്പിക്കുന്നവരെ മെപ്പടി നിലം അന്ന്യാ
യക്കാരന നടത്തി കൊടുക്കാതെ ഇരിപ്പാൻ ഉടനെ താലൂക്കിലെ
ക്ക കല്പനയാകെണ്ടതിന്ന വളരെ അപെക്ഷിക്കുന്നു. [ 282 ] THE
MALAYALAM READER
PART IV.
മലയാം പ്രവിശ്യയിൽ ൧൨൫൩ആം ഫസലി
ജമാവന്തിഹുഹഗ്മനാമം—
ൟ ൧൨൫൩ ഫസലി ജമാവന്തി അന്ന്യെഷണം—
താഴെ എഴുതിരിക്കുന്ന വിവരപ്രകാരം ചെയ്യു ക
ണക്കുകൾ അയക്കുകയും വെണം—
പറമ്പ വക.
൧ാമത— ഇപ്പൊൾ അതാത താലൂക്കിൽ ഉള്ള മരഫലം പറമ്പ
കൾ ഒക്കെയും നൊക്കി തിൎന്നിരിക്കുന്നതാകകൊണ്ട ആ വക
പറമ്പകളിൽ ഇടി വെട്ടീട്ടും വെള്ളം കൊണ്ടും— കാറ്റ കൊണ്ടും—
മറ്റും സംഗതിയാൽ വൃക്ഷങ്ങൾ പൊയിപ്പൊയിട്ടുണ്ടെന്ന ഏ
ത കുടിയാൻ എങ്കിലും ഹരജി എഴുതി താലൂക്കിൽ ബൊധിപ്പി
ക്കുകയും ആ വക പറമ്പകൾ നൊക്കെണ്ടത ആവിശ്യം തന്നെ
എന്ന തഹശ്ശീൽദാൎക്ക ബൊദ്ധ്യം വരികയും ആയ്ത ചുരുക്കം പ
റമ്പുള്ള കുടിയാന്മാരായിരിക്കുകയും ചെയ്താൽ ആ വക പറമ്പ
കൾ സമയം ഉള്ളപ്പൊൾ തഹസ്സീൽദാർകളും സമയം ഇല്ലെങ്കി
ൽ തഴെ ഉള്ള കാൎയ്യസ്തൻമാൎക്ക ഹരജിക്ക താഴെ കല്പന എഴുതി
കൊടുത്ത അവരെ കൊണ്ടും കഴിഞ്ഞ കൊല്ലം വരെ അയച്ച വ
ന്നിരുന്ന ഹുഗ്മനാമങ്ങളിൽ കല്പിച്ചിരിക്കുന്ന താല്പൎയ്യം പ്രകാരം
നൊക്കിയും നൊക്കിച്ചും കണക്കയക്കുകയും ആ കണക്കിൽ ആ
വക കുടിയാന്മാരുടെ പറമ്പകൾ ഒടുക്കം ഇന്ന കൊല്ലത്തിൽ
നൊക്കി എന്നും അന്ന ഇത്ര കന്മിജാസ്തി ഉണ്ടായിരുന്നു എ
ന്നും അറിവാൻ തക്കവണ്ണം ഒര കള്ളി കൂടി വരച്ച എഴുതി കൊ
ൾകയും വെണം.
൨ാമത— അധികം പറമ്പുള്ള വൻകുടിയാന്മാൎക്ക ചില പറമ്പ
കളിൽ ഇടി വെട്ടിട്ടും മറ്റും മെൽപ്രകാരം വൃക്ഷങ്ങൾ പൊയി
പ്പൊയീട്ടുണ്ടെങ്കിൽ ഒടുക്കത്തെ പൈമാശിയിൽ ആ വക പറ
മ്പകളിലും വെറെ പറമ്പകളിലും കുലക്ക അടുത്തതായി ചെൎത്തി
രിക്കുന്ന വൃക്ഷങ്ങൾ ഫലത്തിൽ ചെൎന്നിരിപ്പാനും അതിനാൽ [ 283 ] ആ വക നഷ്ടം തീരുവാനും സംഗതി ഉള്ളതാകകൊണ്ടും ആ
വക കൂടിയാന്മാരുടെ ജമക്കുള്ള ഒട്ടപറമ്പകളുടെ കണക്ക നൊ
ക്കുമ്പൊൾ കുലക്കടുത്തത ഇത്ര എന്ന അറിവാൻ സംഗതി ഉ
ള്ളതാകകൊണ്ടും— ആ വക കുടിയാന്മാരുടെ പറമ്പകൾ നൊക്കി
പ്പാൻ ആവിശ്യവും ഇല്ല.
൩ാമത. മെൽപ്രകാരം പറമ്പ നൊക്കെണമെന്ന കുടിയാന്മാ
ര ബൊധിപ്പിക്കുന്ന ഹരജികളിൽ നൊക്കാൻ സംഗതികാണാ
ത്ത വക കൂടിയാന്മാരുടെ ഹരജിപ്രത്ത അതിനുള്ള സംഗതി
എഴുതി തഹശ്ശീൽദാർകൾ ഒപ്പിട്ട കച്ചെരിയിൽ വെച്ച കൊ
ൾകയും ആ വിവരപ്രകാരം ഹരജിക്കാൎക്ക മറുപടിയും കൊടു
ത്ത കൊൾകയും വെണം.
൪ാമത. കഴിഞ്ഞ ൧൨൫൨ാം ഫസലിയിൽ ചില കൂടിയാന്മാ
ൎക്ക പറമ്പ വകക്ക സങ്ങതി പൊലെ രമീശൻ നിൎത്തീട്ടും ഉ
ണ്ടെല്ലൊ— ആ വകരമീശൻ മുഴുവനും ൟക്കൊല്ലം ജമക്ക ചെരെ
ണ്ടതാകകൊണ്ട ആയ്ത ഒക്കെയും ജമക്ക ചെൎത്ത കൊൾകയും
ആ വക കുടിയാന്മാരിൽ ഏത കൂടിയാന്റെ എങ്കിലും പറമ്പ
കളിൽ ഇടിവെട്ടിട്ടും മറ്റും വൃക്ഷങ്ങൾ പൊയിപ്പൊയീട്ടുള്ള പ്ര
കാരമെങ്കിലും മുമ്പെ ഫലമായിരുന്ന വൃക്ഷങ്ങൾ ഇപ്പൊൾ അ
ഫലമായി പൊയീട്ടുള്ള പ്രകാരമെങ്കിലും കണ്ടാൽ ആ വക പ
റമ്പകളും നൊക്കി കണക്കയച്ച കൊൾകയും വെണം.
൫ാമത. ൫൨–ാം ഫസലിവരെ നൊക്കീട്ടുള്ള പറമ്പകളിൽ വൎഷ
കുറവിനാലും മറ്റും ഫലങ്ങൾ അനുഭവക്ഷയം വന്നിരിക്കുന്ന
പ്രകാരം ആരെങ്കിലും ബൊധിപ്പിച്ചാൽ ആവക കൂടിയാന്മാരു
ടെയും നഷ്ടത്തിന്റെയും അവസ്ഥപൊലെ ഒര കൊല്ലത്തെക്ക
രമീശൻ നിൎത്തിയാൽ മതിയാകുന്നതാകകെണ്ട അപ്രകാരം ഉ
ള്ള കുടിയാന്മാരുടെ കാൎയ്യം ഏതപ്രകാരമെന്ന സൂക്ഷ്മംവരുത്തി
സങ്ങതികാണുന്ന പ്രകാരം പ്രത്യെകമായി രമീശൻ പട്ടിക ഉ
ണ്ടാക്കി അയച്ചുകൊൾകയും വെണം.
൬–ാമത പുതിയ്തായി ജമ നിശ്ചയിപ്പാനുള്ള പറമ്പകൾ മൎയ്യാദ
പ്രകാരം പൈമാശി ചെയ്ത കണക്കയക്കുകയും വെണം.
൭-ാമത കഴിഞ്ഞ ൫൨-ാം ഫസലിവരെ പൈമാശിചെയ്ത പ
റമ്പകളുടെ ഓരെട കണക്ക പ്രത്യെകം സൂക്ഷിക്കെണ്ടതാകയാൽ
ആവക ഏടുകൾ ഓരൊരൊ ജമ ഒട്ടായി വഴിക്കവഴിയെ കൊ
ത്ത കെട്ടി അസ്സൽ കണക്ക മുദ്ര അടിച്ച താലൂക്കിൽ ബന്തൊ
പസ്തായി വെച്ച പകൎപ്പ അംശം മെനൊൻമാൎക്ക കൊടുത്ത
അംശത്തിൽ സൂക്ഷിച്ച വെപ്പാൻ തക്കവണ്ണം ആക്കികൊള്ളെ
ണമെന്ന ൫൦– ൫൧– ൟ രണ്ട ഫസിലി ജമാപന്തി ഹുഗ്മനാമ
ങ്ങളിൽ കല്പിച്ചിരിക്കുന്നത കൂടാതെ അതിന്റെ ശെഷം ആ വി [ 284 ] വരത്തിന്ന പലെ പ്രാവിശ്യവും കല്പനകൾ അയച്ചിട്ടും ഉണ്ടെ
ല്ലൊ ൟ കാൎയ്യത്തിന്ന മെൽപ്രകാരം കല്പിച്ചിട്ട ഇപ്പൊൾ രണ്ട
കൊല്ലത്തിൽ അധികമായിട്ടും ചില താലൂക്കുകളിൽ ആവക കണ
ക്കുകൾ മുഴവനും വെടിപ്പാക്കി കൊത്ത കെട്ടിവെച്ചപ്രകാരം കാ
ണുന്നതും ഇല്ലാ തഹശ്ശീൽദാരന്മാര കല്പനപ്രകാരം ശെരിയായി
നടന്നും നടത്തിച്ചും വരുന്നു എങ്കിൽ ഇപ്രകാരം വരുവാൻ
സംഗതിയില്ലായ്കകൊണ്ട ൟ കാൎയ്യത്തിൽ ഒടുക്കം ൪൩ സത്തെ
മ്പ്ര മാസം ൧൹ അയച്ച കല്പനപ്രകാരം നടന്ന മറുപടി ബൊ
ധിപ്പിക്കുകയും വെണം.
ഉഭയം വക
൮—ാമത യാതൊര കുടിയാനെങ്കിലും തന്റെ ജമക്ക ചെൎന്ന
നിലങ്ങളിൽ ഏതാനും നിലം തരിശായി കിടക്കുന്നു എന്നെങ്കിലും
വെള്ളക്കെടുകൊണ്ടും മറ്റും വിള നഷ്ടം വന്ന പൊയി എന്ന
ങ്കിലും ഹരജികൾ ബൊധിപ്പിച്ചാൽ ആയ്ത സൂക്ഷ്മത്തൊളം ത
ഹശ്ശീൽദാർകൾ അന്ന്യെഷണം ചെയ്കയും വിള നൊക്കിക്കുക
യും ചെയ്ത ആ വക കുടിയാന്മാൎക്ക രെമീശൻ നിൎത്തെണ്ടതായി
കണ്ടാൽ ൫൩—ാം ഫസലി ഒര കൊല്ലത്തെക്കെ അവസ്ത പൊലെ
നിൎത്തി ഇതൊട കൂടി അയക്കുന്ന ൧ാം നമ്പ്രമാതിരി പ്രകാരം
രെമീശൻ കണക്കുണ്ടാക്കി അയച്ച കൊൾകയും വെണം— വിള
കൊയ്യുന്നതിന്ന മുമ്പെ തന്നെ നൊക്കിക്കെണ്ടത ചെയ്യാതെ ചി
ല താലൂക്കിൽ വിള കൊയിതതിന്റെ ശെഷം നൊക്കിച്ചും—
അന്ന്യെഷിച്ചും സുമാറായി നഷ്ടം എഴുതി വരുന്നപ്രകാരം കാ
ണുന്നു— ആയ്ത ശെരിയായ നടപ്പ അല്ലായ്കകൊണ്ട മെലാൽ അ
പ്രകാരം വന്ന പൊകയും അരുത.
൯ാമത— അധികം നിലം ഉള്ള കുടിയാന്മാൎക്ക ഏതാനും നില
ത്തിൽ തരിശ മുതലായ സംഗതിയാൽ നഷ്ടം ഉണ്ടെങ്കിലും ശെ
ഷം ഉള്ള നിലങ്ങളിൽ ലാഭം ഉണ്ടാകുന്നതിനാൽ നഷ്ടം തീരു
ന്നതാകകൊണ്ട അപ്രകാരം ഉള്ള കുടിയാന്മാരുടെ വക നില
ങ്ങളും നികുതി കുറച്ച കിട്ടുവാനുള്ള താല്പൎയ്യം കൊണ്ട എങ്കിലും ജ
മക്കാര നടത്തിപ്പാൻ പ്രാപ്തി ഉണ്ടായി ആയ്വരുടെ ഉദാസീന
തകൊണ്ട എങ്കിലും നടത്താതെ തരിശായി കിടക്കുന്നതായാൽ
ആ വക നിലങ്ങളും മെൽപ്രകാരം നോക്കി കണക്കയപ്പാൻ
ആവിശ്യവും ഇല്ലാ— അപ്രകാരം ബൊധിപ്പിക്കുന്ന കുടിയാന്മാ
രുടെ ഹരജിപ്രത്ത അവരുടെ ഒട്ട ജമയും നിൎത്താൻ സംഗതി ക
ണ്ടീട്ടില്ലാത്ത വിവരങ്ങളും എഴുതി തഹശ്ശീൽദാർകൾ ഒപ്പിട്ട ആ
ഹരജികൾ കച്ചെരിയിൽ സൂക്ഷിച്ച ജമാപന്തി കച്ചെരി താ [ 285 ] ലൂക്കിൽ എത്തിയ്തിന്റെ ശെഷം ആ വക ഹരജികളും ൩-ാം വ
കുപ്പിൽ പറയുന്ന ആ വക ഹരജികളും ലീസ്തൊടു കൂടി ജമാപ
ന്തി കച്ചെരിയിൽ കൊടുത്ത കൊൾകയും രമീശൻ നിൎത്താൻ
സംഗതി കാണാത്തവൎക്ക ആ വിവരപ്രകാരം ഹരജപ്രത്ത മ
റുപടി കൊടുത്ത കൊൾകയും വെണം.
൧0-ാമത ൟ ൧൨൫ാം ഫസലിയിൽ കുടിയാൻ മരിച്ച പൊ
കയും നാട വിട്ട പൊകയും ചെയ്ത സംഗതികൊണ്ട എങ്കിലും ദ
രിദ്ര്യംകൊണ്ടെങ്കിലും ശെഷക്കാര ഇല്ലാതെയും ശെഷക്കാര ഉ
ണ്ടെങ്കിൽ പ്രാപ്തി പൊരാതെയും ഉള്ള സംഗതികൊണ്ടെങ്കിലും
ജമക്ക ചെൎന്ന ഉഭയം മുഴുവനും തരിശായിട്ടുണ്ടെങ്കിൽ ആയ്തിന്ന
ജമക്കാരന്റെയും ജന്മക്കാരന്റെയും പെരും ജമക്കാരനുള്ള അ
വകാശവും ഇന്ന സംഗതിയാൽ തരിശ എന്നും മറ്റും യാദാസ്ത
എഴുതി പ്രത്ത്യെകമായി ഒര കണക്കയക്കുകയും ആ വക നില
ങ്ങൾ താല്പൎയ്യമായി പ്രയത്നം ചെയ്ത സമയപ്രകാരം നടപ്പാക്കി
ച്ച കൊൾകയും വെണം.
൧൧-ാമത. വിട്ട നിൎത്തെണ്ടുന്ന നിലങ്ങളുടെ കണക്കുകൾ കി
ഴുക്കട ഫസലിയിൽ ചില താലൂക്ക തഹശ്ശീൽദാർകൾ അയച്ചതി
ൽ ജമക്കാരൻ മരിച്ച പൊയീട്ടും നാട വിട്ട പൊയീട്ടും മറ്റും ഉ
ള്ള സംഗതിയാൽ ജമക്ക ചെൎന്ന നിലങ്ങൾ മുഴുവനും തരിശാ
യിട്ടുള്ളത മാത്രം ചെൎത്ത അയക്കെണ്ടതല്ലാതെ ഹാജരുള്ള ജമ
ക്കാരുടെ ജമക്ക ചെൎന്ന നിലങ്ങളിൽ ഏതാനും കിടപ്പുള്ളത കൂടി
ചെൎത്തയച്ച കണ്ടിരിക്കുന്നു— ഒര ജമക്ക ചെൎന്ന നിലങ്ങൾ ഏ
താനും നടപ്പും ഏതാനും കിടപ്പും ആയാൽ ആയ്തിന്ന കുടിയാ
ന്റെ അവസ്ഥപൊലെ ഒരകൊല്ലത്തെക്ക മാത്രം രെമീശൻ നി
ൎത്തെണ്ടതും— അതിന്റെ ശെഷം നിലം ജമക്കാരൻ തന്നെ ന
ടത്തെണ്ടതും ആകകൊണ്ടു ആ വക എട്ടാംവകുപ്പിൽ പറയുന്ന
രമീശൻ കണക്കിൽ ചെൎത്തയച്ച കൊൾകയും വെണം.
൧൨-ാമത കഴിഞ്ഞ ൪൩—ാം ഫസലി ഒര കൊല്ലത്തിന്ന വിള
നഷ്ടത്തിന്നും മറ്റും നിൎത്തീട്ടുള്ള രെമീശൻ ൟ ൫൩–ആം ഫസ
ലിയിൽ ജമക്ക ചെൎക്കെണ്ടതാകകൊണ്ട ആയ്ത മുഴുവനും ജമ
ക്ക ചെൎത്തകൊൾകയും വെണം.
൧-ാമത. അത കൂടാതെ ൪൩–ാം ഫസലി മുതൽ കഴിഞ്ഞ
൫൨–ാം ഫസലിവരെ തരിശ സംഗതികൊണ്ടും നികുതി അധി
കംകൊണ്ടും മറ്റും സംഗതിക്ക രെമീശൻ നിൎത്തീട്ടുള്ളതിൽ കഴി
ഞ്ഞ ഫസലിവരെക്ക ജമക്ക ചെൎന്നത കഴിച്ച ബാക്കി ഉള്ളത
ഇത്ര എന്നും ആയ്ത മെലാലും നിൎത്തെണ്ടത ആവിശ്യം തന്നെ
യൊ എന്നും സൂക്ഷ്മം വരുത്തെണ്ടതാകകൊണ്ടു ആ വകയിൽ
൨–ാമതും ജമക്ക ചെൎപ്പാൻ പാടുള്ളത ഒക്കെയു ൟക്കൊല്ലം ചെ [ 286 ] ൎത്തകൊൾകയും ചെൎപ്പാൻ പാടില്ലാത്തതിന്ന തരിശവകയാകു
ന്നു എങ്കിൽ ആവക തരിശനിലങ്ങൾക്ക നിൎത്തിരിക്കുന്നത
അതാത നിലത്തിന്റെ ജമതന്നെ എന്ന കണ്ടാൽ ആവക ര
മീശൻ മെലാലും നിൎത്തികൊൾകയും അപ്രകാരം രെമീശൻ
കൊടുത്തിട്ടുള്ള നിലത്തിന്റെ പെരുക്കത്തിന്റെയും മറ്റും അ
വസ്ത വിചാരിക്കുമ്പൊൾ മുമ്പെ നിൎത്തിപൊയ്ത അധികമെന്ന
കണ്ടാൽ വിഹിതപ്രകാരം ആ നിലങ്ങൾക്ക എത്ര നിൎത്താമൊ
ആയ്ത മാത്രം നിൎത്തി ശെഷം ജമ പിടിച്ചുകൊൾകയും അപ്ര
കാരം ജമ പിടിക്കുന്നത കുടിയാന സന്മതമല്ലെന്ന പറഞ്ഞാ
ൽ അവന്റെ ജമക്ക ചെൎന്ന ശെഷം നിലങ്ങൾ മുഴുവനും
പൈമാശി ചെയ്തഒഹരി പ്രകാരം തരിശ നിലങ്ങൾക്ക ഉണ്ടാ
കുന്നത മാത്രം നിൎത്തി ശെഷം ജമക്ക ചെൎത്ത കണക്കയച്ച
കൊൾകയും വെണം— തരിശ നിലങ്ങൾക്ക ഇപ്പൊൾ ഏഴ എട്ട
കൊല്ലമായി രെമീശൻ നിൎത്തിവരുന്ന അവസ്തക്ക ആ വക
നിലങ്ങളിൽ ഇതവരെ നടപ്പാക്കിയ്ത കഴിച്ച ശെഷം ഉള്ളത
അതാത കൂടിയാന്മാര ഇക്കൊല്ലം നടത്തിക്കെണ്ടതാകുന്നു— അ
വര നടത്തിക്കുന്നില്ലെങ്കിൽ ആവക നിലങ്ങൾക്ക മെലാലും
രെമീശൻ നിൎത്താൻ സംഗതിപൊരായ്കകൊണ്ടും മുമ്പെ ഷഫീ
ൻ സായ്പവർകളുടെ നാളിൽ കുടിയാന്മാര സന്മതിച്ച ഒഴിഞ്ഞ
കൊടുത്തത പൊലെ ആവക നിലങ്ങൾ ഇപ്പൊഴും സൎക്കാരി
ലെക്കു ഒഴിഞ്ഞ തന്നാൽ വെറെ ആളുകളെ കൊണ്ട നടത്തി
പ്പാൻ കഴിയുന്നതാകകൊണ്ടു ആവക നിലങ്ങളുടെ നികുതി
മെലാൽ കൊടുപ്പാൻ സന്മതിക്കാത്ത കുടിയാന്മാരൊട നിലം സ
ൎക്കാരിലെക്ക ഒഴിഞ്ഞപ്രകാരം കച്ചീട്ട വാങ്ങി അയക്കുകയും അത
പ്രകാരമുള്ള നിലങ്ങൾ നടപ്പാൻ ആളുണ്ടാകുമൊ എന്ന അ
ന്ന്യെഷിച്ച അതാത സമയം ബൊധിപ്പിച്ചകൊൾകയും നി
കുതി അധികം വന്നിട്ടുള്ളെയും ഉഭയത്തിൽ മരഫലം വെച്ചി
ട്ടുള്ളെയും മഠറും സംഗതിക്ക രെമീശൻ നിൎത്തീട്ടുള്ളതും സൂക്ഷ്മം
വരുത്തി മെലാലും നിൎത്തെണ്ടതായി കാണുന്നത മാത്രം നി
ൎത്തി ശെഷം ഉള്ളത ജമക്ക ചെൎത്ത കൊൾകയും കിഴുക്കട രെ
മീശൻ ൟ ൫൩–ാം ഫസിലവരെ ജമക്ക ചെരുന്നത കഴിച്ച
നിൽക്കുന്ന ബാക്കിയിൽ മെലാൽ ജമക്ക ചെൎപ്പാൻ പാടില്ലാ
ത്തതും സംഗതിപൊലെ ചെരുന്നതും പ്രത്ത്യെകമായി അറി
വാൻ തക്കവണ്ണം ഇതൊടുകൂടി അയക്കുന്ന ൨–ാം നമ്പ്ര മാ
തിരിപ്രകാരം കണക്കുണ്ടാക്കി അയക്കുകയും വെണം മെൽ
പ്രകാരം ഉണ്ടാക്കുന്ന കണക്ക എത്രയും സൂക്ഷ്മമായിരിക്കെ
ണ്ടതാക്കൊണ്ട മെൽ എഴുതിയ താല്പൎയ്യം പ്രകാരം വെണ്ടുന്ന
അന്ന്യേഷണവും ശൊധനയും ചെയ്ത അതാത വക പ്രത്യെ [ 287 ] കമായി എഴുതി അതാതു അംശം ജമാപന്തി കണക്ക ഒന്നിച്ച
അയച്ചുകൊൾകയും വെണം.
൧൪-ാമത. ഷഫിൻ സായ്പവർകളുടെ നാളിലും അതിന്റെ
ശെഷവും വിട്ടും നീക്കിയും നിൎത്തിയവക നിലങ്ങൾ ആരെ
ങ്കിലും നടന്നുവരുന്നുണ്ടൊ എന്ന അന്ന്യെഷിച്ച നടന്നവരു
ന്ന പ്രകാരം കണ്ടാൽ പ്രത്ത്യെകമായി വിവരംപ്രകാരം ക
ണക്കുണ്ടാക്കി അയക്കുകയും ആവക നിലങ്ങളിൽ ഇനിയും
നടക്കാതെ ഉള്ളത നടപ്പാക്കാൻ വെണ്ടുന്ന പ്രയത്നം ചെയ്ത
വരികയും വെണം— ആവക നിലങ്ങളിൽ ചിലത ചിലര ന
ടക്കുന്നതിന്ന മുമ്പെത്തെ ജമയുടെയും മറ്റും വിവരങ്ങൾ ഒ
ന്നും കാണിക്കാതെ മൊടൻപ്രകാരവും പള്ളിമഞായൽ പ്രകാ
രവും പുതിയത പൊലെ ഇപ്പൊൾ ചില താലൂക്കുകളിൽ നൊ
ക്കി ചാൎത്തി വാരം വസൂലാക്കിവരുന്ന പ്രകാരം കാണുന്നു
മെൽപ്രകാരം ചെയ്യുന്നത ഹുഗ്മനാമത്തിന്നും കല്പനക്കും എത്രെ
യും വിരൊധമാകകൊണ്ട മെലാൽ ആവക നിലങ്ങൾ നട
ക്കുന്നതിന്ന പ്രത്ത്യെകമായി തന്നെ കണക്കയച്ച വരികയും
വെണം.
൧൫-ാമത. ജമക്ക ചെൎന്നെയും ചെരാത്തെയും വക തരിശ
നിലങ്ങൾ നടപ്പാക്കാൻതക്കവണ്ണം കുടിയാന്മാരെ ഏല്പിച്ച ക
ച്ചീട്ടുകൾവാങ്ങി പട്ടയം കൊടുത്തവക നിലങ്ങൾ നടപ്പാവുന്ന
ത അവധിപ്രകാരം അതാത കൊല്ലം ജമക്ക ചെരെണ്ടത ജമ
ക്ക ചെൎത്തകൊൾവാനായി ഇതിന്ന മുമ്പെ ജമാപന്തി ഹുഗ്മ
നാമങ്ങളിൽ കല്പിച്ചീട്ടും അതപ്രകാരം ഇപ്പൊൾ നടന്നവരു
ന്നതും ഉണ്ടെല്ലൊ—ജമക്ക ചെൎന്നെയും ചെരാത്തെയും നില
ങ്ങൾ പട്ടയം കൊടുത്ത ഏല്പിച്ചിട്ടുള്ള വകക്ക മെലാൽ പ്ര
ത്ത്യെതൃകം ഒര കണക്ക അയച്ചവരെണ്ടത ആവിശ്യമാകകൊ
ണ്ട പട്ടയം കൊടുത്ത ഏല്പിച്ച വകയും മറ്റും തരിശനില
ങ്ങൾ നടന്ന അതാത കൊല്ലം ജമക്ക ചെരാനുള്ളതിന്ന ഇ
ന്ന കൊല്ലം മുതൽ ഇത്ര കൊല്ലത്തെ നികുതി വിട്ട ഏല്പിച്ച
ത എന്നും പട്ടയംപ്രകാരം നികുതി ഇത്ര എന്നും ജമക്ക പിടിക്കെ
ണ്ടത ഇത്ര എന്നും മറ്റും വിവരപ്രകാരം നിലവിവരം കുടിവി
വരമായും ജമക്ക ചെൎന്ന വകയും അനാതി തരിശവകയും പ്ര
ത്ത്യെകമായും ഒര കണക്കുണ്ടാക്കി ആ കണക്കപ്രകാരം അതാത
അംശത്തിലെ ജമക്ക ചെൎത്തകൊള്ളുന്നത കൂടാതെ ജമാപന്തി അ
ന്ന്യെഷണം തീൎത്തതാലൂക്ക ഒട്ടഗൊഷവാർ അയക്കുന്നതിനൊട
കൂടി ആ കണക്കും കൊല്ലംതൊറും ഹജൂൎക്ക അയച്ച വരികയും അ
തിൽഏതങ്കിലുംനിലങ്ങൾപട്ടയപ്രകാരം നടക്കാതെയൊ മറെറാ
മതിയായ സംഗതികൊണ്ടു ജമക്ക ചെൎപ്പാൻ പാടില്ലാത്തത ഉ [ 288 ] ണ്ടെങ്കിൽ ആയ്തിന്റെ സങ്ങതി അതാത നിലത്തിന്റെ നെ
രെ വിവരമായി യാദാസ്ത എഴുതി കൊൾകയും വെണം— മെ
ൽ എഴുതിയ വക പട്ടയത്തിലെ അവധിപ്രകാരം ൫൩-ാം ഫ
സലിവരെ ജമക്ക ചെരെണ്ടുന്നതിൽ ഏതെങ്കിലും നിലം കി
ഴുക്കട കൊല്ലങ്ങളിൽ നടന്നിട്ടില്ലാത്ത സങ്ങതികൊണ്ടും മറ്റും
ജമക്ക ചെരാതെ ആവക ൫൩-ാം ഫസലിക്ക നടപ്പായീട്ടുള്ളതും
ഉണ്ടെങ്കിൽ ആയ്തും മെൽ എഴുതിയ കണക്കിൽ തന്നെ ചെൎത്ത
പട്ടയപ്രകാരം ചെരാത്തിന്റെ സങ്ങതി വിവരമായി യാദ
സ്ത എഴുതി അയച്ച വരികയും വെണം.
൧൬-ാമത. ഷഫീൻ സായ്പവർകളുടെ നാളിലും മറ്റും ൪൧-ാം
ഫസലിവരെ വിട്ടും നീക്കിയും നിൎത്തിയ വകയിൽനിന്നും
൪൨-ാം ഫസലി മുതൽ ൫൨–ാം ഫസലിവരെ വിട്ട നിൎത്തിയ വക
യിൽനിന്നും ൫൩–ാം ഫസലിവരെ ജമക്ക ചെൎന്നത കഴിച്ച ബാ
ക്കിനിൽക്കുന്നതിന്ന അംശ വിവരം കൂടി വിവരം ഫസലിവിവ
രം സംഗതി വിവരമായി ഒരകണക്ക വെണ്ടതാകകൊണ്ടു ആയ്തി
ന്ന കഴിഞ്ഞ ൫൧–ാം ഫസലി ജമാപന്തി ഹുഗ്മനാമത്തൊടു കൂടി
അയച്ചിരിക്കുന്ന മാതിരി പ്രകാരം വിട്ടും നീക്കിയും നിൎത്തിയ വക
ക്ക മാത്രം ഒര കണക്ക ഉണ്ടാക്കി അതാതഅംശം ജമാപന്തി അ
ന്ന്യെഷണം ചെയ്ത അയക്കുന്ന കണക്കുകളൊട കൂടി അയച്ച
കൊൾകയും. താലൂക്ക ജമാപന്തി അന്ന്യെഷണം— കഴിഞ്ഞതി
ന്റെ ശെഷം ആ വകക്ക ഒര ഗൊഷവാറും അയക്കുകയും ആ
കണക്ക പ്രകാരം ആ വക നിലങ്ങൾ നടപ്പൊ— കിടപ്പൊ— എ
ന്ന ശൊധന ചെയ്ത സൂക്ഷ്മം പരുത്തി കൊൾകയും വെണം.
൧൭–ാമത. അനാതിതരിശവകയും ജമക്ക ചെൎന്ന വിട്ടും നീ
ക്കിയും നിൎത്തിവകയും മറ്റും തരിശായി കിടക്കുന്ന നിലങ്ങൾ
കുടിയാന്മാര സ്വമെധയായി നടക്കുന്ന പ്രകാരവും അപ്ര
കാരം നടക്കുന്നത അംശക്കാര മുഴുവനും അറിഞ്ഞ ബൊധിപ്പി
ക്കുന്നില്ലാത്ത പ്രകാരവും കാണുന്നു— മെൽ പ്രകാരം തരിശായി
കിടക്കുന്ന ഭൂമികൾ കുടിയാൻമാൎക്ക നടപ്പാക്കാൻ മനസ്സുണ്ടെ
ങ്കിൽ ആയ്തിന്റെ വിവരം പ്രകാരം നിലം നടപ്പാക്കാൻ തുട
ങ്ങുന്നതിന്ന മുമ്പെ തന്നെ ആയ്വര അതാത അംശം അധികാരി
കളെ ബൊധിപ്പിക്കുകയും അപ്രകാരം ബൊധിപ്പിച്ചാൽ ആ
വിവരം ഉടനെ അധികാരികൾ താലൂക്കിൽ ബൊധിപ്പിക്കുക
യും വെണം— എന്നാൽ താലൂക്ക തഹശ്ശീൽദാർകൾ ആ വക നി
ലങ്ങൾ നടപ്പാൻ കല്പന കൊടുക്കുന്നതിൽ തകരാറകളും വിരൊ
ധങ്ങളും ഇല്ലെന്ന കണ്ടാൽ ഉടനെ പ്രയത്നം തുടങ്ങെണ്ടതായി
കാണുന്ന നിലങ്ങളിൽ പ്രയത്നം തുടങ്ങികൊൾവാനായി കല്പ
ന കൊടുക്കുകയും തരിശ നിലങ്ങൾ നൊക്കി കണക്കയക്കുന്ന [ 289 ] മിതിരി പ്രകാരം ആ വക നിലങ്ങളും നൊക്കി കണക്ക ആതാ
ത സമയം ഇവിടെ അയക്കുകയും വെണം— മെൽ പ്രകാരം
അല്ലാതെ കുടിയാൻമാര കല്പന കൂടാതെ മെൽ എഴുതിയാവക
നിലങ്ങൾ നടന്നാൽ ആ വക നിലം നടപ്പാനുള്ള പ്രയത്ന
ത്തിന്റെയും ശിലവിന്റെയും അവസ്ഥക്ക ഒന്നും വിട്ട കൊടു
ക്കാതെ നടന്ന കൊല്ലം തന്നെ ജമക്ക ചെൎക്കുകയും ചെയ്യും.
൧൮-ാമത. കൊല്ലം തൊറും പള്ളിമഞായലായി നൊക്കി ചാ
ൎത്തി വരുന്ന വകയിൽ സ്ഥിരം ജമക്ക ചെൎപ്പാൻതക്കതായ നി
ലങ്ങൾ ചില താലൂക്കുകളിൽ അധികം ഉള്ള പ്രകാരവും ആയ്തി
ന്ന സ്ഥിരം ജമ നിശ്ചയിക്കുന്നത കുടിയാന്മാരിൽ അധികം ആ
ളുകൾക്കും സമ്മതമാകുമെങ്കിലും അധികാരി മെനൊൻമാരുടെ
സഹായത്താലും സൎക്കാര കാൎയ്യത്തിൽ അവൎക്കുള്ള താല്പൎയ്യ കുറ
വിനാലും ആയ്ത സ്ഥിരം ജമക്ക ചെൎപ്പിക്കാതെ കൊല്ലം തൊറും
നൊക്കി ചാൎത്തിച്ച വരുന്നപ്രകാരം കാണുന്നു— ആ വക പള്ളി
മഞായലകളും സ്ഥിരം ജമ നിശ്ചയിക്കുന്നതിന്ന കുഴക്കില്ലെന്ന
കാണുന്ന വെറെ നിലങ്ങളും കൊല്ലം തൊറും ചാൎത്തി നൊക്കി
ചാൎത്തുന്നതിനെക്കായിലും ആ വക നിലങ്ങൾക്ക വിഹിതമായി
ഒര ജമ നിശ്ചയിച്ച വസൂലാക്കുന്നത കുടിയാന്മാൎക്ക ഗുണം ഉ
ള്ളതാകകൊണ്ട ആ വക ഒക്കെയും ൟ കഴിഞ്ഞ അക്ടൊമ്പ്ര
൧൪൹ ൬൩ാം നമ്പ്രായി അയച്ചിരിക്കുന്ന സൎക്കലർ കല്പനയി
ലെ താല്പൎയ്യം പ്രകാരം പൈമാശി ചെയ്ത കണക്കയച്ചകൊൾ
കയും വെണം.
൧൯–ാത. ചില താലൂക്കുകളിൽ ചില അംശങ്ങളിൽ തരിശനി
ലങ്ങൾക്ക മുമ്പെത്തെ ജമയിൽ ഏതാനും കന്മി ചെയ്തത ഏല്പി
ച്ചിരിക്കുന്നതാകകൊണ്ട ആ വക എത്ര ഉണ്ടെന്ന പ്രത്ത്യെകം അ
റിവാൻതക്കവണ്ണം ഇതൊടുകൂടി അയക്കുന്ന മൂന്നാം നമ്പ്ര മാ
തിരിപ്രകാരം കണക്കുണ്ടാക്കി അയക്കുകയും വെണം.
മുത്രഫകത്തി ശട്ടിവക
൨൦-ാമത. പുതുതായി ജമക്ക ചെരെണ്ടുന്ന കുടി പീടിക മുതലാ
യ്തും കത്തി ശട്ടി വകയും ഉണ്ടായാൽ ആയ്തിന്ന കണക്കുണ്ടാക്കി
അയക്കുകയും വെണം.
൨൧-ാമത. മെൽപ്രകാരം പുതിയ്തായിജമക്ക ചെൎപ്പാനുള്ള കുടി
പീടികമുതലായ്തിന്ന ചില കുടിയാന്മാരുടെയും കുടിപീടികകളുടെ
യും അവസ്ഥനൊക്കുമ്പൊൾ റിവാജപ്രകാരം നികുതി നിശ്ചയി
ക്കുന്നതഅധികമെന്ന കണ്ടാൽ ആവകക്ക റിവാജപ്രകാരം നി
കുതി ഇത്ര എന്നും ഇപ്പൊൾ നിശ്ചയിക്കാവുന്നത ഇത്ര എന്നും [ 290 ] കണക്കിൽ എഴുതി അയക്കെണമെന്ന മുമ്പെ അയച്ചിരിക്കുന്ന ഹു
ഗ്മനാമങ്ങളിൽ കല്പിച്ചീട്ടുള്ള താല്പൎയ്യംപ്രകാരം തഹശ്ശീൽദാരന്മാര
മുഴുവനും ശെരിയായി നടത്തിവരാതെ ചിലതാലൂക്കുകളിൽ ചില
അംശങ്ങളിൽറിവാജിൽ ഭെദം വരുത്തി നിശ്ചയിക്കെണ്ടുന്ന കുടി
പീടിക—ചക്ക—തറി—കത്തി—ശട്ടിമുതലായവകൾക്ക റിവാജപ്ര
കാരം തന്നെനികുതി നിശ്ചയിച്ച വരുന്നുഎന്നും അതിനാൽചി
ലൎക്ക സങ്കടമായിവരുന്നത കൂടാതെ റിവാജപ്രകാരംനികുതികൊ
ടുക്കെണ്ടിവരുമെന്നുള്ള ഭയം വിചാരിച്ചചിലചാലിയര മുതലാ
യ്വര അധികം തറികൾ ഇട്ടവെണ്ടുംവണ്ണം താല്പൎയ്യത്തൊടകൂടി
പ്രവൃത്തി ചെയ്ത വരുന്നില്ലാ എന്നുംറിവാജിൽ ഭെദം വരുത്തെ
ണ്ടത ഭെദം വരുത്തി നിശ്ചയിച്ചാൽ തറി മുതലായ്ത അധികമായി
ഉണ്ടാവാൻ സംഗതി ഉണ്ടെന്നും പാലക്കാട തെന്മലപ്രം താലൂ
ക്കുകളിൽ കാളകൾക്ക രണ്ട പണം മാത്രം റിവാജ ഉള്ളതി
നാൽ അത പ്രകാരം വലിയ കാളകൾക്കും ചെറിയ കാളകൾ
ക്കും ഒരുപൊലെ നികുതി നിശ്ചയിച്ചാൽ വസൂലാവാൻ പ്ര
യാസമെന്ന വിചാരിച്ച ഓരൊരൊ കുടിയാന്റെ കാളകളെ മു
ഴുവനും നികുതിക്കു ചെൎക്കാതെ ഏതാനും വിട്ട ശെഷം മാത്രം
ചെൎത്ത വരുന്നപ്രകാരവും ചില ദിക്കുകളിലും അതിൽ വിശെ
ഷമായി— പാലക്കാട തെന്മലപ്രം താലൂക്കുകളിൽ കത്തി ശട്ടിക്ക
ഒര റിവാജ അല്ലാതെ താണ റിവാജയില്ലാത്തതിനാൽ ചിലൎക്ക
അരകത്തിയും ചിലൎക്ക അരശട്ടിയും ചിലരുടെ കത്തികളിലും ച
ട്ടികളിലും വെറെ ചിലര കൂട്ടായും ആ വക കൂട്ടുകാരുടെ എണ്ണ
വും പെരും താലൂക്കുകളിൽ എങ്കിലും അംശങ്ങളിൽ എങ്കിലും ക
ണക്കുകളിൽ കാണാതെയും ഇരിക്കുന്നതാകകൊണ്ട വ്യാപ്തിക
ൾക്ക എട ഉണ്ടെന്നും കാണുന്നു— അതുകൊണ്ട മെലാൽ ഇപ്ര
കാരം വരാതെ ഇരിക്കെണ്ടതിന്ന പുതിയ്തായി ജമക്ക ചെരു
ന്നതിൽ റിവാജ പ്രകാരം ശെരിയായി നികുതി നിശ്ചയിക്കാ
കുന്നതിന്ന അത പ്രകാരം നികുതി നിശ്ചയിച്ചും ശെഷം
ഉള്ള കുടി പീടിക— ചക്ക— തറി— കത്തി— ശട്ടി— മുതലായ്തി
ന്റെയും ആയ്തിൽ ഒരു കൊല്ലത്തിൽ കിട്ടുന്ന അനുഭവത്തിന്റെ
യും കുടിയാന്റെയും അവസ്ഥ വിചാരിക്കുമ്പൊൾ റിവാജിൽ
കുറച്ച നിശ്ചയിക്കെണ്ടത ആവിശ്യമായി കണ്ടാൽ ആവകക്ക
റിവാജ പ്രകാരം നിശ്ചയിക്കാവുന്നത ഇത്ര എന്നും അവസ്ഥ
പ്രകാരം നിശ്ചയിക്കെണ്ടത ഇത്ര എന്നും കണക്കിൽ എഴുതി
അയക്കുന്നത കൂടാതെ അതിനുള്ള സങ്ങതിവിവരവും യാദാസ്ത
എഴുതിയും അയച്ചകൊൾകയും വെണം— അതാതു അംശത്തിലെ
റിവാജ പ്രകാരം നിശ്ചയിക്കുന്നത അധികമെന്ന കാണുന്ന
വകക്ക മാത്രം മെൽപ്രകാരം നടക്കെണ്ടതല്ലാതെ മതിയായ സം [ 291 ] ഗതി കൂടാതെ മുമ്പെത്തെ റിപാജിന്ന ഭെദമായി നിശ്ചയിച്ച
കൂടുന്നതും അല്ലാ.
൨൨ ആമത— വള്ളുവനാട മുതലായ ചില താലൂക്കുകളിൽ ചില
കൊങ്ങചക്കുകൾക്ക നാട്ടചക്കിനുള്ള റിപാജ പ്രകാരം മാത്രംനി
കതി നിശ്ചയിച്ച ഇപ്പൊൾ വസൂലാക്കി വരുന്നപ്രകാരവും
നാട്ട ചക്കും കൊങ്ങ ചക്കുമായി നൊക്കുമ്പൊൾ അധികം അ
നുഭവം ഉള്ളത കൊങ്ങചക്കിനാകുന്നു എന്നും മുഖമ്പത്തെ റിപാ
ജിന്ന ഭെദംവരുത്തികൂടാ എന്നുള്ളസംശയത്തിനാൽ നാട്ട ചക്കി
ന്നും കൊങ്ങ ചക്കിന്നും ഒരു പൊലെ നികുതി നിശ്ചയിച്ച വ
രുന്നു എന്നും കാണുന്നു റിപാജിൽ കുറച്ച നിശ്ചയിക്കെണ്ടുന്ന
വഹകൾക്ക അത്രപ്രകാരം കണക്കയപ്പാനായി ൧൨—ാം വകു
പ്പിൽ കല്പിച്ചിരിക്കുന്ന അവസ്തക്ക വിഹിതമായി റിപാജിൽ
കയറ്റി നിശ്ചയിക്കെണ്ടതാവശ്യമാകകൊണ്ട ആവക ചക്കു
കൾക്കും അതുപൊലെ ഉള്ള വെറെ ജിനിസ്സുകൾക്കും റിപാജി
ൽ കയഠറി നിശ്ചയിച്ച കണക്കയച്ചകൊൾകയും വെണം.
൨൩ ആമത. ഉഭയം പറമ്പകൾക്ക എങ്കിലും മുത്രഫകത്തി ശട്ടി
മുതലായവകൾക്ക എങ്കിലും പുതിയ്തായി ജന്മനിശ്ചയിക്കുമ്പൊ
ൾ ആവകഉടമക്കാരെകൂടിനിൎത്തി പൈമാശി ചെയ്കയും ജമനി
ശ്ചയിക്കയും അവരെകൊണ്ട കണക്കിൽ ഒപ്പിടിയിക്കുകയും
ചെയ്യെണ്ടത അധികം താലൂക്കകളിൽ ഇപ്പൊൾചെയ്യുന്നില്ലാ
യ്കകൊണ്ട ജമാവന്തി കച്ചെരി താലൂക്കകളിൽ എത്തി ശൊ
ധന ചെയ്യുമ്പൊൾ ആവക ഉടമക്കാര സങ്കടംബാധിപ്പി
പ്പാനും അവരുടെ പെൎക്ക ജമ കെട്ടീട്ടുള്ള വിവരം അവര അ
റിഞ്ഞിട്ടതന്നെ ഇല്ലെന്ന പറവാനും സംഗതിവരുന്നത കൂടാ
തെ താലൂക്ക ജമാവന്തി തീൎന്ന കുറെ ദിവസം കഴിഞ്ഞതി
ന്റെ ശെഷം ജമാവന്തി കച്ചെരി താലൂക്കിൽ എത്തുന്ന
അവസ്തക്ക ജമാവന്തി സമയവും ആവക എല്ലാറ്റിന്റെയും
സൂക്ഷ്മം മുഴവനും വരുത്തുവാൻ കഴിയാതെയും അതിനാൽ വ
സൂൽ കാൎയ്യങ്ങൾക്ക താമസവും തകരാറും ഉണ്ടാകുന്നപ്രകാരവും
കാണുന്നു— മെലാൽ അപ്രകാരം വരാതെ ഇരിപ്പാൻ വെണ്ടി
മെലെഴുതിയ വകൾക്ക പുതിയ്തായി ജമ നിശ്ചയിക്കുമ്പൊഴും
൨൨–ാം വകുപ്പിലെ താല്പൎയ്യം പ്രകാരം മുമ്പത്തെ റിപാജിൽ
അധികമായി നിശ്ചയിക്കുമ്പൊഴും ആവക ഉടമക്കാരെ കൊ
ണ്ട കണക്കിൽ കൂടുന്നെടത്തൊളം ഒപ്പിടിയിച്ച വരികയും വെ
ണം— ആരെങ്കിലും നിസ്സാരമായ സംഗതികളും തകരാറുകളും
പറഞ്ഞ കണക്കിൽ ഒപ്പിടാഞ്ഞാൽ ആ വിവരം കണക്കിൽ യാ
ദാസ്ത എഴുതികൊൾകയും വെണം.
൨൪–ാമത കുടി പീടിക മുതലായ്ത വീണപൊയും മറ്റും സംഗ [ 292 ] തിയാൽ നഷ്ടം വരികയും കത്തിശട്ടിക്കാര നാട വിട്ട പൊക
യും മരിച്ചപൊകയും ചെയ്താൽ ആവകക്കും അംശവിവരം പെ
രവിവരം സംഗതി വിവരമായി ഒര കണക്ക ഉണ്ടാക്കി അയ
ക്കുകയും വെണം.
൨൫-ാമത- കുടി- പീടിക- ചക്ക- തറീ- കത്തി- ശട്ടിമുതലായ്കി
ന്റെ നികുതി ഇപ്പൊൾ റിപാജ പ്രകാരം സൎക്കാരില്ക്ക കൊടു
ത്തവരുന്നതിൽ ആൎക്കെങ്കിലും ദരിദ്ര്യം അനുഭവ കുറവ മുതലാ
യ സംഗതിയാൽ ഇപ്പൊഴത്തെ റിപാജിൽ ഭെദംവരുത്തി നി
ശ്ചയിക്കെണ്ടത ആവിശ്യമെന്ന കണ്ടാൽ അവകൾക്ക ഇ
പ്പൊഴത്തെ റിപാജ ഇത്ര എന്നും മെലാൽ നിശ്ചയിക്കെണ്ടത
ഇത്ര എന്നും കണക്കുണ്ടാക്കി അയക്കുകയും വെണം.
൨൬-ാമത- കത്തിശട്ടികൾ കന്മിചെയ്യുന്നതിന്ന ആവക ക
ത്തി ശട്ടി ഉരുളി കിണ്ണം മുതലായ്കിന്റെ മെൽ ഇട്ട കൊടുത്തിരി
ക്കുന്ന മുദ്ര ഇപ്പൊൾ നീക്കി വരുന്നില്ലെന്ന കാണുന്നു മെൽ
എഴുതിയ ജിനിസ്സകൾ കണക്കിൽനിന്ന നീക്കിയ്തിന്റെ ശെ
ഷവും മുദ്ര ഉള്ള കത്തിമുതലായ്ത ആവക പ്രവൃത്തിക്കാരുടെ വക്ക
ൽ ഉണ്ടായാൽ ആയവര പ്രവൃത്തിചെയ്‌വാൻ സംഗതി ഉണ്ടാക
കൊണ്ട മെലാൽ ആവക കത്തിമുതലായ്ത കണക്കിൽനിന്ന നീ
ക്കുമ്പൊൾ തന്നെ ആയ്തകളിന്മെൽ ഉള്ള മുദ്ര നീക്കിച്ചകൊൾക
യും വെണം.
൨൭-ാമത ചില്ലറവക കണക്ക നൊക്കുമ്പൊൾ ചില താലൂക്ക
കളിൽ ചില അംശങ്ങളിൽ നികുതിക്ക ചെൎന്നിരിക്കുന്ന ജിനിസ്സു
കൾക്ക ആ താലൂക്കിൽ തന്നെ വെറെ അംശങ്ങളിൽ നികുതി
ഇല്ലാതെ കാണുന്നു- ഓരൊരൊ പ്രവൃത്തി ചെയ്തവരുന്നവര എ
ല്ലാവരും ൧൮൩൨ ആമതിൽ ഉണ്ടായ ൫ാം റിഗുലെഷൻപ്രകാ
രം അവസ്ത പൊലെ സൎക്കാരിലെക്ക നികുതി കൊടുക്കെണ്ടതാ
കകൊണ്ട ഇതിന്ന താഴെ എഴുതിയിരിക്കുന്ന ജിനിസ്സകളിൽ ഇ
പ്പൊൾ ജമക്ക ചെൎന്നിരിക്കുന്നത കഴിച്ച ശെഷം ഉള്ളതിന ജമ
കെട്ടി കണക്കയച്ചകൊൾകയും വെണം- അപ്രകാരം ജമ
നിശ്ചയിച്ച കണക്കയക്കുന്നതിൽ അതാത അംശത്തിലെ
റിപാജിന്ന ഭെദംവരുത്തി നിശ്ചയിക്കെണ്ടതായി കാണുന്നതി
ന്ന ൨൧-ം ൨൨-ം വകുപ്പിലെ താല്പൎയ്യപ്രകാരം നടന്നകൊൾക
യും വെണം.
കുടിവകക്ക ജിനിസ്സ വിവരം
൧ കുടിവക ൨ പീടികവക ൩ പാണ്ടികശാലവക |
ചില താലൂക്ക കണക്കിൽ പീടിക |
നാളും ഉള്ളത മെലാൽ വിഭജിച്ച കണക്കിൽ ചെൎക്കെണ്ടത കൂടാ
തെ മെലാൽ ജമക്ക ചെരുന്നത കുടി പീടിക പാണ്ടികശാല അ
താത വകയിൽതന്നെ ചെൎക്കുകയും വെണം.
൪ നഗരവീതിയിൽ കച്ചൊ ടക്കാര കഒച്ചൊടത്തിന്നായി വാ ങ്ങി സൂക്ഷിക്കുന്ന തെങ്ങാ യ ഇടുന്ന കൂട |
ഇത കടപ്രംവീതി താലൂക്കുകളി ലും തെങ്ങാകച്ചൊടം ഉള്ള ദി ക്കുകളിലും മാത്രം വെണ്ടതാകു ന്നു. |
ചില്ലറ വകക്ക വിവരം
൧ കൊങ്ങൻ ചക്ക | വ്യാപാരം വക സ്വൊന്തം പ്രവൃത്തിവക |
൧൧ ഇരുമ്പൂത്താല ൧൨ കൊട്ടവൻ ആല |
|
൨ നാടൻ ചക്ക | വ്യാപാരം വക സ്വൊന്തം പ്രവൃത്തിവക |
൧൩ തൊണി ഓടം വക ൧൪ വലിയ വല ൧൫ ചെറുവല മുതലായ്ത |
കടപ്പുറം താ ലൂക്കകളിൽ കടലിൽ പ രുമാറുന്ന വകക്കാകുന്നു |
൩ തട്ടാൻ ചുത്തി | |||
൪ ആശാരി മഴു | ൧൬ പപ്പടക്കല്ല | ||
൫ കൊല്ലൻ കൂടം | ൧൭ വെട്ടകൽ പണിക്കാരവക മഴു | ||
൬ കൊശവൻ ചൂട്ടാല | ൧൮ ൟൎച്ചവാൾ ഒരവാളിന്ന ചെൎന്ന കു റിയ വാളകൾ ഉണ്ടാകുന്നതിന്ന ഒക്കെ ക്കും ഒരു ജമയായി നിശ്ചയിക്കണം | ||
൬ കൊശവൻ ചൂട്ടാല | |||
൭ നെയിത്തതറി | |||
൮ മൂശാലി മൂശ | |||
൯ കടച്ചിചാണ ൧൦ ഏക്കവില്ല |
ഭജാരസ്ഥലങ്ങളിൽ മാത്രം നികുതികെട്ടണം | ||
൧൯ വ്യാപാരം ചെയ്യുന്ന കാളകൾ |
കത്തിവക
൧ കത്തി | ൩. ഉറുളി |
൨ ചട്ടി | ൪ കിണ്ണം |
൫ കൊമ്പ കണ |
൨൮ ആമത—ജമാവന്തി അന്ന്യെഷണം തുടങ്ങീട്ട ഇപ്പൊ
ൾ പത്ത കൊല്ലത്തൊളമായീട്ടും അംശം അധികാരി മെനൊന്മാ
ര ജമാവന്തിക്കാൎയ്യത്തിൽ വെണ്ടുംവണ്ണം താല്പൎയ്യത്തൊട കൂടി പ്ര
വെശിച്ച നടക്കാതെയും ജമക്ക ചെരെണ്ടുന്ന നിലം പറമ്പ കു
ടി പീടിക ചക്ക തറി കത്തി ചട്ടി മുതലായ്ത മുഴുവനും ജമക്ക ചെ
ൎപ്പിക്കാതെയും ഇരിക്കുന്ന പ്രകാരവും അതിനാൽ താലൂക്കിൽനി
ന്ന കാൎയ്യസ്തന്മാരെ അയച്ച എല്ലാവകയും പൈമാശി ചെയ്യി
ക്കെണ്ടിവരുന്നു എന്നും ആവക കാൎസ്തന്മാൎക്ക അംശത്തിലെ
അവസ്തകൾ അധികാരി മെനവൻമാരെപൊലെ നിശ്ചയം
ഉള്ളതല്ലായ്കകൊണ്ട ജമക്ക ചെരെണ്ടത മുഴുവനും ചെരാൻ
സംഗതി വരുന്നില്ലെന്നും ഹജൂരിൽനിന്ന അജിമാശിക്ക കാൎയ്യ [ 294 ] സ്തന്മാര ചെന്ന ശൊധനചെയ്യുമ്പൊൾ താലൂക്ക കണക്കിനെ
ക്കായിലും അധികം കണ്ട കിട്ടിയാൽ ആയ്ത അംശംഅധികാ
രി മെനൊന്മാര കാണിച്ചതന്നിട്ടില്ലാ എന്ന താലൂക്ക കാൎയ്യസ്ത
നും താലൂക്കിലെ അന്ന്യെഷണം കഴിഞ്ഞതിന്റെശെഷം പു
തിയ്തായി ഉണ്ടായ്ത എന്നും മറ്റും മെനവന്മാരും വ്യാപ്തിയായി
ബൊധിപ്പിച്ച വരുന്നപ്രാകരവും അതിനാൽ വിത്ത്യാസം
ചെയ്തത ഇന്നവര എന്ന അറിഞ്ഞ അവരെ ശിക്ഷക്ക ഉൾ
പ്പെടുത്തുവാൻ പ്രയാസമായി വരുന്ന പ്രകാരവും കാണുന്നു—
അതാത അംശത്തിലെ അവസ്തകളും പുതിയ്തായി ജമക്ക ചെ
ൎപ്പിക്കെണ്ടവകയും കന്മിചെയ്യെണ്ടവകയും മറ്റു അധികാരി
മെനൊൻമാൎക്ക നിശ്ചയം ഉള്ളതപൊലെ മറ്റുള്ളവൎക്ക നിശ്ച
യം ഉണ്ടാകുന്നതും ജമക്ക ചെൎപ്പിക്കെണ്ടുന്നെയും ജാസ്തി ക
തെ ഇരിക്കുന്നത അവരുടെ അറിവൊടു കൂടി അല്ലാതെ വരുന്ന
തും അല്ലാ—അതുകൊണ്ട ൟ ൫൩—ാം ഫസലി മുതൽക്ക മെലാ
ൽ ജമക്ക ചെരെണ്ടുന്ന വകയും ജമയിൽനിന്ന ജാസ്തി കന്മി
ചെയ്യെണ്ടുന്നവകയും ആദ്യം അതാത അംശം അധികാരി മെ
നൊന്മാരെ കൊണ്ട പൈമാശി ചെയ്യിച്ച അവരുടെ ഒപ്പൊടു
കൂടി ഓലയിൽ കണക്ക വാങ്ങി ആ കണക്ക താലൂക്കിൽനിന്ന
യക്കുന്ന കാൎയ്യസ്തന്മാര വക്കൽ കൊടുത്തയച്ച അജിമാശി ചെ
യ്യിച്ച അതിന്റെ ശെഷം താലൂക്കിൽനിന്നയക്കുന്ന കണക്കി
ൽ ചെൎത്തയച്ചകൊൾകയും വെണം— അതാത അംശം കണക്ക
അംശക്കാര താലൂക്കിലെക്കയച്ചതിന്റെ ശെഷമെങ്കിലും താലൂ
ക്ക കാൎയ്യസ്തൻ അംശത്തിൽ ചെന്ന അജിമാശി ചെയ്ത പൊ
യ്കിന്റെ ശെഷമെങ്കിലും ഹജൂര ജമാവന്തി കച്ചെരി താലൂ
ക്കിൽ എത്തുന്നതിലകത്ത കടി പീടിക മുലായ്ത ഏതെങ്കിലും
പുതിയ്തായി ഉണ്ടാകയൊ ഏതെങ്കിലും നഷ്ടം വന്നുപൊകയൊ
ചെയ്താൽ ആയ്തിന്ന അതാത സമയം അധികാരി മെനൊന്മാര
പ്രത്ത്യെകം നാലൂക്കിലെക്ക കണക്കയക്കെണ്ടതാകുന്നു— മെൽപ്ര
കാരം അധികാരി മെനൊൻമാര താലൂക്കിലെക്കയക്കുന്ന കണ
ക്കിൽ അജിമാശിയിൽ വിത്ത്യാസം കണ്ടാൽ അയ്തിന്ന അവരും
താലൂക്കിലെ കാൎയ്യസ്തൻ ചെയ്യുന്ന അജിമാശിയിൽ വിത്ത്യാസം
കണ്ടാൽ ആ കാൎയ്യസ്തനും ഉത്തരവാദികളാകകൊണ്ട വിത്ത്യാസ
മായി നടക്കുന്നവരുടെ കാൎയ്യത്തിൽ സംഗതിപൊലെ ശിക്ഷ
യായി കല്പന ഉണ്ടാകുന്നത കൂടാതെ കല്പിച്ചകൂട്ടി വഞ്ചനയാ
യി നടക്കുന്നവരെ ൧൮൨൨ ആമതിൽ ഉണ്ടായ ൯ാം റിഗുലെ
ഷൻ പ്രകാരം ശിക്ഷക്ക ഉൾപ്പെടുത്തുകയും ചെയ്യും— കണക്കി
ന്ന പ്രത്ത്യെകം ഉത്തരവാദി മെനൊൻ ആകകൊണ്ടും ജമക്ക [ 295 ] ചെരെണ്ടത എന്തെല്ലാമെന്ന അന്ന്യെഷിച്ച ചെൎപ്പിക്കെണ്ടു
ന്നതും കന്മി ചെയ്യെണ്ടുന്നവക കന്മിചെയ്യിപ്പിക്കെണ്ടുന്നതും
മുഖ്യമായി മെനൊന്റെ പ്രവൃത്തിയാകകൊണ്ടും മനപൂൎവ്വമാ
യി വിത്ത്യാസംചെയ്യുന്ന മെനൊൻമാൎക്ക അധികമായ ശിക്ഷ
കിട്ടാൻ സംഗതി വരുന്നതാകുന്നു.
൨൯മത— വിള നഷ്ടം ഉണ്ടെന്നും പറമ്പിൽ വൃക്ഷങ്ങൾ പൊ
യിപ്പൊയീട്ടുണ്ടെന്നും അനുഭവക്ഷയം ഉണ്ടെന്നും ബാധിപ്പി
ക്കുന്ന കാൎയ്യം താലൂക്കിൽനിന്ന പൊകുന്ന കാൎയ്യസ്തന്മാര തന്നെ
നൊക്കെണ്ടതാകകൊണ്ട ആയ്ത പ്രത്ത്യെകം അധികാരി മെ
നൊൻമാരെകൊണ്ട നൊക്കിപ്പാൻ ആവിശ്യവും ഇല്ല.
൩൦ആമത— ചില താലൂക്കകളിൽ ചില അംശങ്ങളിലെ ജമാ
വന്തി അന്ന്യെഷണം ചുരുങ്ങിയ മാസ്പടിക്കാരായും ശിലംഇല്ലാ
ത്തവരായും ഉള്ള എഴുത്തപണിക്കാരെകൊണ്ടും എള്ള മൊടൻ
പൈമാശിക്കയക്കുന്നഅങ്കാംഗുമസ്കൻമാരെകൊണ്ടും ചെയ്യിക്കു
ന്നപ്രകാരവും അവര സൂക്ഷ്മം കൂടാതെയും ശെരിയല്ലാതെയും
വളരെ വിത്ത്യാസങ്ങളായും ഓരൊന്ന നടക്കുന്നപ്രകാരവും ആ
കാൎയ്യത്തിൽ തഹശ്ശീൽദാരകൾ അജിമാശി മുതലായ ഒര അ
ന്ന്യെഷണവും ചെയ്യാതെ ഇരിക്കുന്നപ്രകാരവും കണ്ടിരിരിക്ക
കൊണ്ട മെലാൽ അപ്രകാരം വരാതെ അധികാരി മെനൊന്മാ
ര പൈമാശിയും തഹശ്ശീൽദാരന്മാരുടെ താഴെ ഉള്ള കാൎയ്യസ്ത
ന്മാര അജിമാശിയും ചെയ്യുന്ന സമയം സങ്ങതിപൊലെയും സ
മയം പ്രകാരവും തഹശ്ശീൽദാരന്മാര ചെന്ന വെണ്ടുന്ന ശൊ
ധനകളും അജിമാശിയും ചെയ്ത ജമാവന്തി കാൎയ്യം വിത്ത്യാസം
കൂടാതെയും ശെരിയായും നടത്തിവരികയും വെണം.
൩൧–ാമത— ജമാവന്തി കച്ചെരി അതാത താലൂക്കിൽ എത്തിയ്തി
ന്റെ ശെഷം വെണ്ടുംവണ്ണും ശൊധന ചെയ്യുന്നത കൂടാതെ
കാൎയ്യസ്തന്മാരെ അയച്ച നൊക്കിക്കുകയും അന്ന്യെഷിക്കുകയും
ചെയ്യുന്നതാകകൊണ്ട അതാത താലൂക്കിൽനിന്നയിച്ചിട്ടുള്ള ക
ണക്കുകൾ ശെരിയല്ലെന്ന കണ്ടാൽ വിത്ത്യാസമായി നടക്കു
ന്നവൎക്ക ൨൮ ാം വകുപ്പിലെ താല്പൎയ്യപ്രകാരം ശിക്ഷയും ജമാവ
ന്തി കാൎയ്യം ശെരിയായി നടത്തിക്കാത്തതിന്ന തഹശ്ശീൽദാരന്മാൎക്ക
കുറവായീട്ടുള്ള കല്പനകളും ഉണ്ടാകയും ചെയ്യും.
൩൨–ആമത— തഹശ്ശീൽദാർകൾ അയക്കുന്ന കണക്കപ്രകാരം
൫൨–ാം ഫസലി ജമക്ക ൫൩–ാം ഫസലിയിൽ അതാത അംശ
ത്തിൽ ഓരൊരൊ വകയിൽ കന്മി ജാസ്തി ഇത്ര ഉണ്ടാകുമെന്ന
അറിയെണ്ടതാകകൊണ്ട ഓരൊരൊ അംശം ജമാവന്തി അന്ന്യെ
ഷണം തീൎത്ത കണക്കയക്കുമ്പൊൾ ൪൬–ാം ഫസലി ജമാവ
ന്തി ഹുഗ്മനാമത്തൊട കൂടി അയച്ചിരിക്കുന്ന മാതിരിപ്രകാരം [ 296 ] അംശം ഒട്ടായി ഒര ഗൊഷവാർ ഉണ്ടാക്കി അയക്കുകയും എല്ലാ
അംശവും തീൎന്നതിന്റെ ശെഷം മെൽഎഴുതിയ മാതിരിപ്രകാ
രം താലൂക്ക ഒട്ടായി കണക്കയക്കുകയും വെണം.
൩൩–ാമത— ൟ കല്പനപ്രകാരം ഉണ്ടാക്കുന്ന കണക്കുകൾ
അതാത സമയം തന്നെ ഹജൂൎക്ക എത്തെണ്ടതാകകൊണ്ട ഓ
രൊരൊ ആശം മുഴുവനും തീരുമ്പൊൾ മെൽ എഴുതിയ പ്രകാ
രം ഉള്ള കണക്കുകൾ അയക്കുകയും ആവക കണക്കുകളിൽ
ഇന്ന കാൎയ്യസ്തൻ നൊക്കി എന്ന കൂടി എഴുതി അയച്ചകൊൾക
യും മെൽ എഴുതിയ വക കണക്കുകൾ മുഴുവനും അയപ്പാൻ
ആ അംശ വകക്ക ഇല്ലെങ്കിൽ വെറെ ഒരുവക കണക്കും അ
യപ്പാനില്ലെന്ന അയക്കുന്ന കണക്കിൽ യാദാസ്ത എഴുതി അ
യച്ചകൊൾകയും മെൽപ്രകാരം അയക്കുന്ന കണക്കുകൾ ഒ
ക്കെയും ധനുമാസം ഒടുക്കത്തിലകത്ത ഹജൂൎക്ക എത്തുവാൻ ത
ക്കവണ്ണം അയക്കുകയും വെണം അതിൽ അധികം താമസം
വന്നപൊകയും അരുത.
൩൪–ാമത— ജമാവന്തി സമയം ചെയ്ത അന്ന്യെഷണത്തിൽ
ജമാവന്തി അന്ന്യെഷണത്തിനായി അയക്കുന്ന ഹുഗ്മനാമ
ത്തിലെ താല്പൎയ്യം അംശം അധികാരി മെനൊൻമാര വെണ്ടും
വണ്ണം അറിയുന്നില്ലാ എന്നും ഹുഗ്മനാമം താലൂക്കിൽനിന്ന അം
ശങ്ങളിലെക്ക പകൎത്ത അയക്കുന്നില്ലാ എന്നും താലൂക്കൽ നി
ന്ന പൈമാശിക്കും അജിമാശിക്കും പൊകുന്ന കാൎയ്യസ്തന്മാരി
ൽ ചിലര ഹുഗ്മനാമത്തിലെ താല്പൎയ്യം മുഴുവനും അറിയുന്നില്ലാ
എന്നും കണ്ടിരിക്കുന്നു—ഹുഗ്മനാമം പ്രകാരം നടക്കെണ്ടതിന്നഹു
ഗ്മനാമത്തിലെ താല്പൎയ്യം താലൂക്ക കാൎയ്യസ്തന്മാരും അധികാരി
മെനൊന്മാരും കൂടി അറിയെണ്ടത ആവിശ്യമാകകൊണ്ടും ൟ
൫൩–ാം ഫസലി മുതൽക്ക താലൂക്കിലെക്ക അയക്കുന്ന ഹുഗ്മനാ
മത്തിന്റെ ഒരെ പകൎപ്പ എടുത്ത തഹശ്ശീൽദാരന്മാര ഒപ്പിട്ട അ
താത അശം അധികാരി മെനൊന്മാൎക്ക അയച്ചവരുന്നത കൂടാ
തെ ഹുഗ്മനാമം താലൂക്കിലെ കാൎയ്യസ്തന്മാര എല്ലാവരും വായി
ച്ച നൊക്കി അറിഞ്ഞപ്രകാരം അതിൽ ഒപ്പിടുകയും വെണം എ
ന്ന കൊല്ലം ൧൦൧൯ ആമത വൃശ്ചികമാസം ൭൹—ക്ക ൧൮൪൩
ആമത നവെമ്പ്രമാസം ൨൧൹— കൊഴിക്കൊട്ടനിന്ന എഴുതിയ്ത. [ 297 ] THE
MALAYALAM READER
PART V.
ചൂരക്കാട്ട നമ്പൂതിരി എഴുത്ത കുന്നുന്മെൽ തറിയക്കുട്ടി കണ്ടു
കാൎയ്യമാവത— വാങ്ങദെശത്ത നമ്പികൂറ്റിൽ ജന്മംആയ വഹ
കൾ ചെറുകാവിൽ കൊമു കെട്ടിരിക്കുന്ന വിൎയ്യഉന്മ ഇവിടെ എ
ണക്ക തന്ന ഞാൻ നടത്തിച്ചപൊരുന്ന പറമ്പകളിൽ കൈത
ക്കൽ തൊടിക ൩ കണ്ടം ഒന്നരപറ നെല്ല പാട്ടത്തിനുള്ളത
കൊല്ലം ൧൦൨൫ാമത മിഥുനമാസം ൧൦൹ തനിക്ക ആക്കിതന്ന
കാണത്തിന്ന വാങ്ങിയ പുതിയപണം ൧൫– ൟ പണം പതി
നഞ്ചിന്നും മെൽപറഞ്ഞ പറമ്പ താൻ നടന്ന തന്റെ പണ
ത്തിന്ന പത്തിന്ന അര പലിശകണ്ട ഏഴര ഇടങ്ങഴി നെല്ല
പലിശപിടിച്ച ഏഴര ഇടങ്ങഴി നെല്ലിന്റെ പത്തിന്ന രണ്ട
നെല്ല നാരായം ഒന്നരയും ൧൦൨൬ാമത മുതൽക്ക തന്ന മുറി വാ
ങ്ങികൊൾകയും വെണം— ഇതിന്ന സാക്ഷി പാലപ്രത്ത കു
ഞ്ഞിരായനും വലിയാട്ട കുഞ്ഞിമായനും അറികെ എഴതിയ്ത.
കടപൊട്ടിൽ വെലുവും അനന്തിരവൻ ഒക്കാരനും കൂടി എഴു
ത്ത— മഠത്തിൽ ചെക്കുട്ടി അടിയൊടി കണ്ടുകാൎയ്യം— എന്നാൽ— മു
മ്പെ ഞങ്ങളെ കാരണവര മരിച്ചപൊയ കുങ്കൻനായര എ
ന്നവര നിങ്ങളെ കാരണവര മരിച്ചുപൊയ രാമറ അടിയൊ
ടിക്ക വെളുര ദെശത്ത തെങ്ങളെ കാരണവര ജന്മമായ വടക്കെ
മണ്ണപറമ്പ കൊല്ലക്കണ്ടി പറമ്പിടെ തെക്കൊട്ട ൨൧൦ പണ
ത്തിന്ന കാണത്തിന്ന വെച്ച തന്ന നിങ്ങൾ അടക്കിവരുന്ന
മെൽ എഴുതിയ പറമ്പുടെ മെൽവെപ്പ കൊല്ലം ൧൦൨൧ാമത കും
ഭഞായറ്റിൽ ഒറ്റിയും ഒറ്റിക്കും പുറവുമായി ൨൫൦ പണത്തി
ന്ന ഞങ്ങൾ നിങ്ങൾക്ക എഴുതിവെച്ച തന്നതരെണ്ടും പണം ഇ
രുനൂറ്റ അമ്പതിൽ മുമ്പെ നിങ്ങൾക്ക കാണം പണം ഇരുനൂ
ററിപത്തും ഞങ്ങൾ രണ്ടാളും കൂടി നിങ്ങൾക്ക തരെണ്ടും വക
എടവാട പ്രമാണങ്ങൾ വക കണക്കതീൎത്ത തരെണ്ടും പണം
൨൮꠱ വക ൨ൽ പണം ൨൩൮꠱യും കഴിച്ച തരെണ്ടും പണം പതി
നൊന്നരയും ഇപ്പൊൾ കയ്ക്ക തന്നിരിക്കകൊണ്ടവക ൩ൽ പഴയ
പണം ഇരുനൂറ്റ അയ്‌മ്പതും കീഴാധാരങ്ങളൊടു കൂടി ഞങ്ങൾക്ക [ 298 ] തന്ന ബൊധിക്കയും ചെയ്തു. എന്നാൽ ൟ കാൎയ്യത്തിന്ന ചാല
പ്രത്ത തെയ്യൻ നായരും കൊടെങ്ങൽ പങ്ങുണ്ണിനായരും കൂടി
അറികെ ൧൦൨൧ കുംഭം ൧൪൹ മാധവൻ കയ്യഴുത്ത.
പട്ടികുത്ത ചെക്ക എഴുതിയാ മുറി വാഴപ്പള്ളി കുഞ്ചുനായര
അറിയെണ്ടും കാൎയ്യം എന്നാൽ ഇനിക്കു കുണ്ടറ ഉഭയവും മുണ്ടു
കാട്ടിൽ പറമ്പും കൂടി ൨൫ പാട്ടമായും ൪൦ പണം കാണമായും
ചാൎത്തി തന്ന നടന്നവരുന്നതിൽ കുണ്ടറ ഉഭയം മുമ്പെ ൨൨
പണത്തിന്ന കാരൊളി അഹന്മതിന എണക്കകൊടുത്തത ക
ഴിച്ച മുണ്ടുകാട്ടിൽ പറമ്പിന്മെമൽ ൧൮ പണം കാണമുള്ളത
ഇന്ന കൊല്ലം ൧൦൨൪ാമത ധനുമാസം ൧൪൹ വാച്ചത്ത ഏന
തിക്ക ആധാരവും തീരുകളും കൂടി പറമ്പ ഒഴിഞ്ഞകൊടുത്ത
എന്റെ പണം പതിനെട്ടും ഞാൻ വാങ്ങിരിക്കകൊണ്ട ൟ
എണക്കും ആധാരവും കൊണ്ട മെപ്പടി ഏനതി നിങ്ങടെഅ
ടുക്കെ വന്നാൽ പണം പതിനെട്ടും കൊടുക്ക എങ്കിലും ചാൎത്തി
കൊടുക്ക എങ്കിലും ചെയ്യുന്നതിന്ന ഇനിക്കും എന്റെ മുതലവ
കാശകാൎക്കും ഒരു തെൎച്ചയും ശൊദ്യവും ഇല്ലാ— ഇതിന്ന മെലെ
തിൽ പരമതരകനും പുതിയപറമ്പത്ത ഗൊവിന്ദൻ നായരും
സാക്ഷിയായി കൊല്ലം ൧൦൨൪ാമത ധനു ൨൪൹ തളിയിൽ
കെശവൻ കയ്യഴുത്ത.
പെരുന്താറ്റീരി ദെശത്ത കിഴക്കെപ്പാട്ട മുയ്തുണ്ണി എഴുതിയാ മു
റി— പന്നിക്കൊട്ട എരെച്ചൻ നായര അറിയെണ്ടും കാൎയ്യം എ
ന്നാൽ— നിങ്ങളെമുതൽ പെരുന്താറ്റീരി ദെശത്ത വടക്കെകര മ
ണ്ണിങ്കൽ പറമ്പ തെക്കെ അരിപൊക്ക പള്ളിമഞായലിന്റെ
വടക്ക അതൃക്കന്ന വടക്കൊട്ട മാടറ്റവും പടിഞ്ഞാറ മാടിന്റെ
കിഴക്കെ അതൃക്കന്ന കിഴക്കൊട്ട വടുപ്പങ്ങൽ പറമ്പററവും കൂടി
൧൮ പറ വിത്ത വിതക്കുന്ന രണ്ടെമുക്കാൽ പണം പാട്ടമായീ
ട്ടും ൫൧ പുതിയ പണം കാണമായിട്ടും ചാൎത്തി തന്നീട്ടുള്ളതിൽ
കണക്കന്മാരെ വളപ്പ രണ്ടും കഴിച്ച ൧൨ പറ വിത്ത വിതക്കു
ന്ന തൊൽപറമ്പ വടക്കുപുറം മാട്ടറ്റം ഉള്ളത ൨ പണം പാട്ട
ത്തിന്ന കൊല്ലം ൧൦൨൩ാമത എടവമാസം ൧0൹ വെള്ളിലെ
ദെശത്ത കാരയിൽ കുട്ടിയാലി കാക്കാക്ക ഞാൻ ൩൫ പുതിയ
പണത്തിന്ന മുറിച്ച എണക്ക കൊടുത്തിരിക്കകൊണ്ട കുട്ടിയാ
ലി കാക്ക ൟ എണക്കുംകൊണ്ട നിങ്ങടെ അടുക്കെ വന്നാൽ
ചാൎത്തികൊടുക്കുന്നതിന്നും ദ്രവ്യം കൊടുക്കുന്നതിന്നും ഇനിക്കും [ 299 ] എന്റെ മുതലവകാശക്കാൎക്കും ഒര ചൊദ്യവും ഇല്ലാ ഇതിന്ന
താഴത്തെതിൽ രായനും തുടിമണ്ണിൽ രൂപ്പിയും അഠികെ പാണ
ക്കാട്ടിൽ അയ്ത്രു (ചെക്ക് വിത് ഷിബു) കയ്യഴുത്ത.
അല്ലത്ത കുഞ്ഞിമന്മു എഴുതിയാ മുറി—പള്ളിവീട്ടിൽ കുഞ്ഞി
അവതള കണ്ടുകാൎയ്യം എന്നാൽ— എന്റെ ഉന്മാക്കും എളയ ഉന്മാ
ക്കും കൂടി കൊളത്തൂര വാരിയര ജന്മം കണക്കഞ്ചെരി പടിഞ്ഞാറെ
തലയും നമ്പികൂററിൽ ജന്മം മാക്കഞ്ചെരി കുടിപറമ്പിൽപടിഞ്ഞാ
റെ തലയും കൂടി ൩꠱ പണം പാട്ടത്തിന്നും ൯൪ പണം കാണത്തി
ന്നുംകൂടി മുറിച്ച എണക്ക വാങ്ങീട്ടുള്ള എണക്കുകൾ ൨–ം കൂടി ത
ന്റെ വക്കൽ പണയംവെച്ച കൊല്ലം ൧൦൨൨-ാമത കൎക്കിടകമാ
സം ൧൪൹ വയപ്പവാങ്ങിയ പുതിയ പണം ൮– ൟ പണം
എട്ടിന്നും കാൎയ്യം ഇതിന്നടുത്ത ൧൦൨൩ാമത കന്നിമാസത്തിൽ
പണം ൧൬ ൧൬ നാരായം വിലക്കൽ ഉണ്ടാകുന്ന നെല്ല പറ
൧൨ നാരായം ൮– ആൎങ്ങൊട്ട പറക്ക നിന്റെ പീടിയക്കൽ കട
ത്തി ചെറി അളവ തന്നെക്കുന്നതും ഉണ്ട. അന്ന നെല്ല കഴി
യാഞ്ഞാൽ ൟ പണയം വെച്ച ആധാരത്തിൽ പറയുന്ന കുടി
യിരുപ്പിൽ നെരപകുതി ൧꠲ പണം പാട്ടത്തിന്നും ഉച്ചാര പി
റ്റന്നാൾ അനുഭവം എടുക്കുന്നതിന്നും ആൎക്കെങ്കിലും കൊടുത്ത
മുതൽ വാങ്ങുന്നതിന്നും ഇനിക്ക ശൊദ്യവും ഇല്ലാ— ഇതിന്ന പ
ടിപ്പുരക്കൽ ആലിക്കാക്ക സാക്ഷിയാകെ ചുണ്ടയിൽ അച്ചുതൻ
കയ്യഴുത്ത.
കൊല്ലം ൧൦൨൧മത കുംഭ ഞായറ്റിൽ എഴുതിയ ഒറ്റിക്കുപു
റം ഓല കരുണമാവിത. മുതുകൂറ്റിൽ വനയാട ചെന്മങ്ങൊട്ട
കെളപ്പൻ— രാമുട്ടി കയ്യാൽ ൨൫ പഴയ പണം— വീരരായിര
വൻ കുളിക വാശി പടതാവ കടം കൊണ്ടാൻ കരിങ്ങമണ്ണ ഉ
ക്കണ്ടൻ— ശെഖരൻ ഇന്മാൎക്കമെ ഇച്ചൊന്ന പണം ഇരിപത്ത
ഞ്ചും വാങ്ങികൊണ്ട വെളുര ദെശത്ത വടക്കെമണ്ണ ആകു
ന്ന പറമ്പ ഒറ്റിക്കുപുറമായി എഴുതി കൊടുത്താൻ കെളപ്പ
ൻ— രാമുട്ടി ഇന്മാൎക്കമെ ൟ ഒറ്റിക്കുപുറം ഓല കരുണം എഴു
തി കൊടുത്തമെക്കും എഴുതിച്ചകൊണ്ടമെക്കും അറിവും സാക്ഷി
തവവട്ട മറിക കെട്ടുകെൾപ്പിച്ചകുറ്റുങ്കൽ ഉണ്ണീരിനായരും കൊ
ക്കുമ്പലത്ത കണ്ടപ്പൻ നായരും കൂടി അറിക സാക്ഷിയായി ക
യ്യഴുതിനെൻ കരിങ്ങാട്ട ശങ്കുണ്ണി തന്റെ കയ്യഴുത്ത. [ 300 ] കൊല്ലം ൧൦൨൧ാമത കുംഭഞായറ്റിൽ എഴുതിയ ഒറ്റിയൊല
കരുണമാവിത— മുതുകൂറ്റിൽ പനയാട ചെന്മങ്ങൊട്ട. കെളപ്പൻ—
രാമുട്ടി കയ്യാൽ ൨൨൫ പഴയ പണം വീരരായിരവൻ കുളിക
വാശി വടാതവ കടംകൊണ്ടാൻ കരിങ്ങമണ്ണ ഉക്കണ്ടൻ— ശെ
ഖരൻകൊണ്ടാർകൊണ്ട പരിചാവിത അന്മാൎക്കമെ ൟ പണം
ഇരുനൂറ്റി ഇരിപത്തഞ്ചിന്നും കാൎയ്യം— വെളുര ദെശത്ത തങ്ങൾ
ക്കുള്ള വടക്കെമണ്ണ ആകുന്ന പറമ്പ ഒറ്റിയായി വെച്ച കൊടു
ത്താൻ ഉക്കണ്ടൻ— ശെഖരൻ അന്മാൎക്കമെ ൟച്ചൊന്ന പണം—
ഇരുനൂറ്റിഇരിപത്തഞ്ചിന്നും കാൎയ്യം— വെളുര ദെശത്ത വടക്കെ
മണ്ണ ആകുന്ന പറമ്പ ഒറ്റിയായി വെപ്പിച്ച വാങ്ങികൊണ്ടാൻ
കെളപ്പൻ— രാമുട്ടി ഇന്മാൎക്കമെ ൟ ഒറ്റിയൊല കരുണം എഴുതി
കൊടുത്തമെക്കും എഴുതിച്ച കൊണ്ടമെക്കും അറിവും സാക്ഷി ത
പവട്ടമറിക കെട്ടുകെൾപ്പിച്ച കുറ്റുങ്കൽ ഉണ്ണീരിനായരും കൊ
ക്കമ്പലത്ത കണ്ടപ്പൻ നായരും കൂടി അറികെ സാക്ഷിയായി
കയ്യഴുതിനാൽ കരിങ്ങാട്ട ശങ്കണ്ണി തന്റെ കയ്യഴുത്ത.
കിഴക്കെതിൽ കണാരൻ എഴുത്ത— വലിയ പറമ്പിൽ പെ
ക്കൊട്ടി കണ്ടകാൎയ്യം എന്നാൽ— മുമ്പെ ഞാൻ പാഴൊത്തകൊര
ൻ കന്മളൊട മന്നകാവദെശത്ത ഞാൻ എഴുതി വാങ്ങീട്ടുള്ള മ
ന്മനാടി ആകുന്ന പറമ്പ കൊല്ലം ൧൦൨൩ മീന ഞായറ്റിൽ ഇ
നിക്കുള്ള കഴിക്കാണവും പറമ്പിന്റെ അനുഭവവും ൧൨– കൊ
ല്ലത്തെക്ക മൎയ്യാദപ്രകാരം എഴുതി തന്ന ഞാൻ നിന്നൊട കാണം
വാങ്ങിയ ഉറപ്പിക ൪– ൟ പറമ്പിൽ പുര അടക്കം പാട്ടം വെ
ച്ചു വെള്ളിപ്പണം ൭ ൟ വെള്ളിപണം ഏഴും കാലംതൊറും ഇ
ങ്ങ എടുത്ത തന്നെക്കുകയും വെണം നിന്റെ ഉറുപ്പിക നാ
ലിന്നും എന്റെ കുഴിക്കാണത്തിന്റെ അനുഭവംകൊണ്ടു നി
ന്റെ കാണ പണത്തിന്ന പലിശ കഴിച്ചുകൊൾകയും വെ
ണം— ൟ പറമ്പിൽ തന്നിൽപിടിപ്പത ഫലങ്ങൾ വെച്ചുണ്ടാ
ക്കിയാൽ ദെശമൎയ്യാദപൊലെ അഴിവും കുഴിക്കാണവും കാണ
വും തന്ന ഒഴിപ്പിച്ചുകൊൾകയും ചെയ്യാം. എന്നാൽ ൟ കാൎയ്യ
ത്തിന്ന കുന്ദമ്പലത്ത ചാത്തര കന്മളും തൊടെങ്ങൽ കണ്ണനും
കൂടി അറികെ സാക്ഷിയായി വലിയപറമ്പത്ത മന്മു കയ്യഴുത്ത.
ഒറ്റത്ത പാൎവ്വതി എഴുത്ത പുതിയകുന്ദത്ത താശ്ശന്മെനൊ
ൻ കണ്ടുകാൎയ്യമാവാത എന്നാൽ ഇനിക്ക വെളുത്തമന നമ്പൂതി
രി പക്കൽ കാണമുള്ള കടവുര ദെശത്ത മങ്കുഴിപ്പാടത്ത മങ്കുഴി [ 301 ] എന്ന കരിങ്കുറ ൧൨൦ പറക്ക പാട്ടത്തിന്റെ നിലം ഞാൻ തങ്ങ
ൾക്ക ൧൫൦ പറ നെല്ല വെറുമ്പാട്ടം നിശ്ചയിച്ച കൊല്ലം ൧൦൨൨–ാ
മത മെടമാസം ൨൮൹ കൊഴുവെറക്കം പണയം എഴുതിതന്ന ത
ങ്ങളൊട വാങ്ങിയ പഴയ പണം ൨൫൦– ൟ പണം ഇരുനൂറ്റ
അയ്‌മ്പതിന്നും മെൽഎഴുതിയ ഉഭയം തങ്ങൾ കൊഴുവെറങ്ങി നട
ന്ന തന്മിൽനിന്ന ൟ പണം ഇരുനൂറ്റ അയ്‌മ്പതിന്ന നൂറ്റിന്ന
പത്തപറ നെല്ലകണ്ടു പലിശപിടിച്ച കൊല്ലത്തിൽ ൧൨൫ പറ
നെല്ല നികുതി മിച്ചാരത്തിന്ന ഞാൻ പാൎക്കുന്ന താഴത്തെ ഒറ്റെ
ത്ത എന്ന വീട്ടിൽ കൊണ്ടുവന്ന ചെറിപതിര പൊക്കി മുദ്ര പ
റക്ക അളവ തന്ന മുറി വാങ്ങികൊള്ളുകയും ൟപണം ഇരുനൂ
ററി അയ്‌മ്പതും തരുമ്പൊൾ ൟ പണയ എഴുത്ത ആധാരം മടക്കി
തന്ന നിലം ഒഴിഞ്ഞ തന്നെക്കുകയും വെണം. ഇതിന്ന മെപ്പ
ള്ളികുന്ദത്ത വഞ്ചുമെനൊന്നും കണക്കഞ്ചെരി അവുതളയും സാ
ക്ഷിയാകെ കൊണ്ടാൻ മീമ്പാട്ട ചാപ്പൻകുട്ടി കയ്യഴുത്ത.
പറ്റലൂര ദെശത്തിരിക്കും പുതിയവീട്ടിൽ കാതര മുയ്തിനും
അനുജൻ ഉണ്ണ്യാലിയും അയ്ത്രൂസ്സ കുട്ടിയും കൂടി എഴുതിയാ മുറി—
പൂളക്കുണ്ടിൽ കഞ്ഞിമൊയ്തീൻ ഇക്കാക്ക കണ്ടുകാൎയ്യമാവാത എ
ന്നാൽ ഞങ്ങടെ വാപ്പ മരിച്ചുപൊയ പുതിയ വീട്ടിൽ ആലി
മുല്ല എന്നവൎക്ക രാമപുരം ദെവപസ്സം മുതൽ പഴമള്ളൂര ദെശത്ത
കാഞ്ഞിരക്കൊട ഉഭയം അയ്‌മ്പത്തഞ്ച പണം കാണവും നാല്പത്ത
ഞ്ചപറ നെല്ല പാട്ടമായീട്ടും ചാൎത്തി തന്നീട്ടുള്ള കാണക്കരുണം
പണയം വെച്ച പണയമായി കൊല്ലം ൧൦൧൫ാമത കന്നി ഞാ
യറ്റിൽ വാങ്ങിയ പുതിയ പണം ൪൫– ൟ പണം നാല്പത്ത
ഞ്ചിന്നും കാൎയ്യം ആണ്ടവരെ മൎയ്യാദപ്രകാരം നെല്ല ലാഭവും കൂ
ട്ടി ഉണ്ടാകുന്ന നെല്ല നിങ്ങളെ പീടികക്കൽ കടത്തിച്ച വടിച്ച ത
ന്നെക്കുന്നതും ഉണ്ട— മെൽപ്രകാരം ലാഭം ഉണ്ടാകുന്ന നെല്ല ത
രാത്തെ നാളിൽ മെൽ എഴുതിയ ഉഭയത്തിന്മെൽ കൊഴുവെറങ്ങി
നിന്ന സാൎക്കാര നികുതിയും ജന്മി അവകാശവും കൊടുത്ത നി
ന്നകൊള്ളുക— പണം തരുമ്പൊൾ ഉഭയം ഒഴിഞ്ഞ തരികയും ചെ
യ്ക— എന്നാൽ ഇതിന്ന കടക്കൊട്ടിൽ വീരാനാജിയും അണ്ടെ
ങ്ങാട്ട കണ്ണുനായരും തലക്കൊട്ട തൊടികയിൽ ആലികുട്ടിയും
സാക്ഷിയാകെ മുക്കയിൽ കുട്ടിമന്മു കയ്യഴുത്ത.
പാതാരി ആയിജ എഴുതിയാ മുറി കൊട്ടപ്രത്ത മൊയിൻകൂട്ടി
കണ്ടുകാൎയ്യം എന്നാൽ— മൊറുര ദെശത്ത ഇനിക്ക ജന്മമുള്ള പാറ [ 302 ] ക്കൽ നിലത്തിൽ കിഴക്കെ പാളിൽ ൪ കണ്ടം ൧൦ പറവിത്തി
ന്റെ നിലം ഞാൻ തനിക്ക കൊഴുവെറക്കം പണയംതന്നെ കൊ
ല്ലം ൧൦൨൩-ാമത കുംഭമാസത്തിൽ കടംവയ്പ വാങ്ങിയ പുതിയപ
ണം ൫൦൦ ൟ പണം അഞ്ഞൂറിന്നും മെൽഎഴുതിയ നിലം കൊ
ഴുവെറങ്ങി നടന്ന തന്റെ പണത്തിന്റെ പലിശ പിടിച്ച
കൊല്ലം ൧൬ വടിക്കെണ്ടും പാട്ടം നെല്ല പറ ൫൦ ൟ നെല്ല പ
റ അയ്‌മ്പതും ൧൦൨൪ാമത കന്നിമകരം കൂടി വെളുത്തെടത്ത കൊ
ണ്ടുവന്ന പതിര പൊക്കി ഒത്ത പറക്ക വടിച്ചതന്ന മുറി വാങ്ങി
കൊള്ളുകയും യാതൊരു ഉച്ചാരൽക്ക എങ്കിലും തന്റെ പണം ത
രുമ്പൊൾ നിലം ഒഴിഞ്ഞ ആധാരവും കൊഴുവും മടക്കി വാങ്ങി
കൊള്ളുന്നതും ഉണ്ട ഇതിന്ന തൊട്ടുകരെ സെയ്തും എടത്തിൽ
പങ്കുനായരും സാക്ഷിയാകെ പൂന്തലെ പൊക്കു കയ്യഴുത്ത.
തൊണ്ടിയിൽ ചെറിയ ബാവ എഴുതിയാ മുറി മണ്ണിങ്കൽ കു
ഞ്ഞൻ നായര അറിയെണ്ടും കാൎയ്യം ഇനിക്ക പാണ്ടിക്കാട ദെ
ശത്തെ വഴിയമണ്ണ എജമാനൻ പക്കൽ വെണ്ണത്തറ ൧൮ പാട്ട
ത്തിന്റെ ഉഭയത്തിന്മെലും മറ്റും കൂടി ൫൦ പഴയ പണം കാ
ണം ചാൎത്തി തന്നിട്ടുള്ളതിൽ ൩ കണ്ടം ൧൪꠰ പാട്ടത്തിന്റെ ഉഭ
യം ചെറക്കൽ കുഞ്ഞന്മത കാക്കാക്ക ആക്കി ൬൫ പണം കാണ
വും ൪ പണം കടംവയ്പയും കൂടി ൬൯ പണം ഉണ്ടായിരുന്നത
എന്റെ മുഖാന്തരം നിങ്ങൾ കൊടുത്ത ഒഴിഞ്ഞവാങ്ങീട്ടുള്ള ൧൪꠰
പാട്ടത്തിന്റെ പുറമെ എന്റെ കൈവശം ഉള്ള ഒരു കണ്ടം ൩꠲
പാട്ടത്തിനുള്ളതും പറമ്പകളും കൂടി ഞാൻ നിങ്ങൾക്ക ഒന്നായി
എഴുതിതന്ന ൬൯ പണത്തിന്റെ പുറമെ ൮൬ പറ നെല്ലം കൂടി
വാങ്ങി മെപ്പടി ൧൮ പാട്ടത്തിന്റെ ഉഭയം പറമ്പകളും കൂടി കൃ
ഷി നടപ്പാൻ ആക്കി തന്ന കൊല്ലം ൧൦൨൭ആമത മീനമാസം
൩൹ ൬൯ പണത്തിന്നും ൮൬ പറ നെല്ലിന്നും കൂടി ഒന്നായി
എഴുതി തന്ന മെപ്പടി നിലം മുഴുവനും പറമ്പകളും കൂടി മെപ്പടി
കുഞ്ഞന്മതും ഞാനുംകൂടി ഒഴിഞ്ഞ തന്നിരിക്കകൊണ്ട വെണ്ണത്താ
റ ൧൮– പാട്ടത്തിന്റെ ഉഭയത്തിന്മെലും പറമ്പുകളിന്മെലും ഇ
നിക്കു ഒരു ശൊദ്യവും— ഇല്ലാ ഇതിന്ന കളപള്ളി ശങ്കരൻ നായ
രും പെട്ടമണ്ണ രാരുനായരും കൊളത്തൂര ഇട്ടീരി നായരും സാ
ക്ഷിയാകെ ത്രാപൊട്ട കുഞ്ചുണ്ണി കയ്യഴുത്ത.
വളപ്പകത്ത കുഞ്ഞിമന്മു എഴുത്ത എളെടത്ത പരമുണ്ണി എഴു
ത്തശ്ശൻ അറയെണ്ടും കാൎയ്യം ഇനിക്ക മുതുപറ ദെവസ്സത്തിൽ [ 303 ] നിന്ന ആക്കളൊംപാടം മുതലായ വസ്തുവഹകളിന്മെൽ കാണം
കടംവയ്പ കൂടി ൧൦൩൦ പണത്തിന്ന കാണംചാൎത്തി തന്നീട്ടുള്ള
ആധാരവും ആധാരത്തിൽ പറയുന്ന നിലങ്ങളിൽ ആക്കളൊം
പാടം ൮— പറക്കും ഉഴുത്ത കണ്ടം ഒരുപറക്കും കൈത രണ്ടപ
റക്കും— ചന്മനാടി പള്ളിമഞായില ൭ പറക്കും താഴത്തെ ചരപ്പ
റ്റ പള്ളിമഞായല ൭ പറക്കും മണ്ണാരത്തറ ൮ പറക്കും കൂടി
൩൩ പറവിത്ത വിത ൧൫൦ പാട്ടത്തിന്നുള്ളത എന്റെ കാണാ
ധാരത്തൊട കൂട തങ്ങൾക്ക എറങ്ങിനടപ്പാൻ തക്കവണ്ണം ആ
ക്കിതന്ന കൊല്ലം ൧൦൧൫ാമത എടവമാസം ൧൧൹ കാണത്തി
ന്ന വാങ്ങിയ പുതിയ പണം ൯൬൦ ന്നും കാൎയ്യം ൟ ആധാര
ത്തിൽ പറയുന്ന നിലങ്ങൾ കൃഷിനടന്ന വടിക്കെണ്ടും പാട്ടം
നെല്ല പറ ൧൫൦ൽ തന്റെ അൎത്ഥത്തിന്ന അരപലിശക്ക കിഴി
യും നെല്ല പറ ൪൮–ം പിടിച്ച സൎക്കാര നികുതിയും കഴിച്ച വ
ടിക്കെണ്ടും പത്തിന്നരണ്ട ദെവസ്സത്തിൽ കൊടുത്ത മുറി വാങ്ങി
യിരിക്ക എന്നാൽ ഇതിനടുത്ത ഉച്ചാരപിറ്റന്നാൾ തങ്ങടെ കാ
ണം കഴിക്ക എങ്കിലും എന്റെ ശെഷംകാണും കൈകണക്ക പറ
ഞ്ഞ ഉള്ളതിനെ വാങ്ങി ദെവസ്സത്തിൽ നെർവിടുവാൻ മുറി ത
രിക എങ്കിലും ചെയ്തെക്കുന്നതും ഉണ്ട ഇതറിയും സാക്ഷി പു
ല്ലാനൂര കാളിയപ്പ തരകനും കുഞ്ചപാടത്ത കുഞ്ഞുണ്ണിനായരും
അറികെ നെടുമ്പാറെ ചാത്തു കയ്യഴുത്ത.
കൊല്ലം ൧൦൧൪ആമത കന്നിവ്യാഴം മെടഞായറ്റിൽ എഴുതിയ
ഉഭയപാട്ടൊല കരുണമാവിത ചാലിയം മുതലായതിരൂരങ്ങാടി
യിൽ പുതിയവീട്ടിൽ വലിയാകതൊടുകയിൽ അകത്ത സങ്കെ
തത്തിൽ മരക്കാരകുട്ടി പൊക്കു കയ്യാൽ ൫൫ പുതുപ്പണം കടം
കൊണ്ടാൻ രാമപുരത്ത തെവര തിരുനാൾ പെരാൽ ഊരാളരു
ള്ളിരുന്ന പാട്ടമാളിയായ പനയൂര പരമെശ്വരൻ കൊണ്ടാർ
കൊണ്ട പരിചാവിത ഇക്കൊണ്ടാപണം അയ്‌മ്പത്തഞ്ചിന്നും
കാൎയ്യം പഴവള്ളൂരദെശത്ത തെവർ തിരുനിലമായ കാഞ്ഞിര
ക്കൊട ൪ കണ്ടം കൂടി ൪൫ പറ നെല്ല പാട്ടമായി പാട്ടമാണ്ടാ
പാട്ടനെല്ലിൽ ഇപ്പണത്തിന്ന നൂറ്റിന്ന നാലമെനി പലിശക
ണ്ടുള്ള നെല്ല പറ ൨– എടങ്ങഴി ൨–ം അൎത്ഥപലിശ നീ
ക്കിയുള്ള പാട്ടനെല്ല പറ ൪൨ എടങ്ങഴി ൮–ം ഏകാദശി തിരുവ
കാഴ്ച ൲- ൧–ം ആണ്ടവരെ കൊടുക്കവും കൊള്ളുവും കടവറ ഇ
പ്പടിക്ക സഭവട്ടം സാക്ഷിയായി കൊണ്ടാൻ കയ്യഴുത്ത. [ 304 ] കൊല്ലം ൧൦൦൫–ാമത മകരവ്യാഴം മെടഞായറ്റിൽ എഴുതിയ
ഉഭയ പാട്ടൊല കരുണമാവിത ചാലിയം മുതലായ തിരൂരങ്ങാ
ടിയിൽ കുടിപതിയിൽ നെച്ചിലകത്ത എറമാക്കിവീട്ടിൽ കരുവാ
പ്പള്ളി കൊയാമ സാവൻകുട്ടി കയ്യാൽ ൪൧ പുതുപ്പണം കടം
കൊണ്ടാൻ പെരുമണ്ണെ ഇട്ടീണാൻ കൊണ്ടാർകൊണ്ട പരി
ചാവിത ഇക്കൊണ്ടപണം ൪൧ന്നും കാൎയ്യം വലമ്പൂരദെശത്ത
തങ്ങൾക്കുള്ള കുണ്ടുകാട എന്ന ഉഭയം ൨൨꠱ പാട്ടത്തിന്നും മു
ണ്ടുരപറമ്പ പത്തപറ വിത്ത വിതപ്പാനുള്ളതിന്ന ൨꠱ പാട്ടത്തി
ന്നും കൂടി ൨൫– പറെക്ക പാട്ടമായി പാട്ടമാണ്ട— പാട്ടനെല്ല
പറ ൨൫ൽ തന്റെ അൎത്ഥത്തിന്നപത്തിന്ന അര പലിശകണ്ട
പിടിക്കെണ്ടും നെല്ല പറ ൨–ം പിടിച്ച നീക്കിയുള്ള നെല്ല പ
റ ൨൩–ം ആണ്ടവരെ പാട്ടപറയാൽ കൊടുക്കവും കൊള്ളവും
കടവർ ഇപ്പടിക്ക തവട്ടം താക്കിയായി കൊണ്ടാൻ വടക്കെവീ
ട്ടിൽ നാറാണൻ കയ്യഴുത്ത.
കൊല്ലം ൧൦൨൩ാമത മിഥുനവ്യാഴം മെടഞായറ്റിൽ എഴുതി
യ ഉഭയപട്ടൊല കരുണമാവിത ചാലിയം മുതലായ തിരൂര
ങ്ങാടിയിൽ കുന്ദത്ത ഇല്ലത്ത നെച്ചിൽ അകത്ത നീലുകാവിൽ
അസ്സനാജി മുയ്തിയൻ കയ്യാൽ ൭൦ പുതിയപണം കടംകൊ
ണ്ടാൻ കാരക്കൊട്ട രാരിച്ചൽ കണാരൻ കൊണ്ടാർകൊണ്ടു പ
രിചാവിത ഇക്കൊണ്ടാ പണം എഴുവതിന്നും കാൎയ്യം പെരുന്താ
റ്റീരിദെശത്ത തങ്ങൾക്കുള്ള വടക്കെകരെ ചാലിൽ എന്ന പറ
മ്പ ൨൦ പറ വിത്തിന്നും അതിൽ ഉള്ള ചമയങ്ങളും മൊടകഴി
എന്ന ചൊലയും ചൊലാറ എന്ന ചൊലയും കൂടി ൬꠱ പണം
പാട്ടമായി പണയമായി പാട്ടുമാണ്ടാ പാട്ടപ്പണത്തിൽ ഇപ്പ
ണത്തിന്ന പത്തിന്ന മുക്കാല പലിശക്ക പണം അഞ്ചെകാലും
അൎത്ഥപലിശ പിടിച്ച നീക്കി ശെഷംഉള്ള പാട്ടപണം ഒന്നെ
കാലും കച്ചീട്ട പ്രകാരം ആണ്ടവരെ കൊടുക്കവും കൊള്ളവും
കടവർ ഇപ്പടിക്ക ഇതറിയും സഭവട്ടം സാക്ഷിയായി കൊ
ണ്ടാൻ കാരക്കൊട്ട കണാരൻ കയ്യഴുത്ത.
കൊല്ലം ൧൦൧൮-ാമത മകരവ്യാഴം കുംഭഞായറ്റിൽ എഴുതിയ
ഉഭയപാട്ടൊല കരുണമാവിത ചാലിയംമുതലായ തിരൂരങ്ങാ
ടിയിൽ കുടിപതിയായ പതിയവീട്ടിൽ കിഴക്കെ അകത്ത കിഴി
ശ്ശെരി ഏനതിമൊയ്തിൻ കായ്യൽ൪൦പഴയപണംകടംകൊണ്ടാൻ
പാലപ്പുഴെ ശ്രീധരൻ— ദാമൊദരൻ കൊണ്ടാർകൊണ്ട പരി [ 305 ] ചാവിത ഇക്കൊണ്ടാപണം ൪൦ന്നും കാൎയ്യം പാണ്ടിക്കാട ദെശ
ത്ത നമുക്കുള്ള ചാന്തുള്ളി ആകുന്ന ഉഭയത്തിന്ന അതിര കിഴ
ക്ക പള്ളിസത്രവും ചെന്നാട്ട പണിക്കരുടെയും കടന്നമണ്ണ
ചെരിക്കൽ ജന്മം പുത്തരിനിലങ്ങളാൽ പടിഞ്ഞാട്ടും തെക്കു വ
ലിയവീട്ടിൽ പണിക്കര ജന്മം പൂക്കുത്തപറമ്പിനാൽ വടക്കൊ
ട്ടും പടിഞ്ഞാറ മലപ്രംചെരിക്കൽ ജന്മം വെളനിലത്താൽ കി
ഴക്കൊട്ടും വടക്ക തൊട്ടിന്ന തെക്കൊട്ടും കൂടി ൧൮– പറ പാട്ട
ത്തിന്ന പാട്ടമായി പണയമായി പാട്ടമാണ്ടാ പാട്ടനെല്ല പറ
൧൮ൽ ൟ പണത്തിന്ന പലിശകണ്ടുള്ള നെല്ല പറ ൨–ം പടിച്ച
നീക്കിയുള്ള പാട്ട നെല്ല. പറ ൧൬–ം ആണ്ടുവരെ പാട്ടപറയാൽ
വടിക്കുമാറൊത്ത കൊടുക്കവും കൊള്ളവും കടവറ ഇപ്പടിക്ക ഇ
തിന്ന കായലൊട്ട വാരിയത്ത ശൂലവാണിയും— തൃപ്പാക്കടെ വി
ഷാരത്ത ചീരാമനും സാക്ഷിയാകെ എഴുതിയ്ത.
കൊല്ലം ൧൦൨൬ാമത. എടവഞായറ്റിൽ എഴുതിയ ഉഭയപട്ടൊല
കരുണമാവത. ചാലിയം മുതലായ തിരൂരങ്ങാടിയിൽ ചെറിയ
പറമ്പത്ത വെള്ളനിക്കാട്ടൽ അകത്ത ചെറുവുത്തൂരദെശത്ത താ
ളിയൂര മന്മതമുയ്തിൻ— കായ്യാൽ ൫൦൧– പുതുപ്പണം കടംകൊണ്ടാ
ൻ ഊര അത തിരൂരങ്ങാടിയിൽ പുതിയ വീട്ടിൽ അമ്പലം വീ
ട്ടിൽ അകത്ത മൊറയൂര ദെശത്ത ആട്ടീരിമുല്ലമുയ്തുട്ടി കൊണ്ടാർ
കൊണ്ട പരിചാവിത ഇക്കൊണ്ടാ പണം അഞ്ഞുറ്റ ഒന്നിന്നും
കാൎയ്യം മൊറയുര ദെശത്ത തങ്ങൾക്കുള്ള പാറക്കമൂളി നിലം മെ
ലെ തല ൫– കണ്ടം ൧൨– പറവിത്തിന്റെ സ്ഥലം ൭൫– പറക്ക
പാട്ടമായി പണയമായി പാട്ടമാണ്ടാ പാട്ട നെല്ലിൽ അൎത്ഥ പ
ലിശക്ക നെല്ല പറ ൨൫–ം പിടിച്ച നീക്കിയുള്ള നെല്ല പറ ൫൦–ം
കാലം തൊറും. കുംഭമാസത്തിൽ വടിച്ചുകൊള്ളുമാറും വടിപ്പിച്ച
കൊള്ളുമാറും ഒത്ത എഴുതി കൊടുത്തമെക്കും എഴുതിച്ച കൊണ്ട
മെക്കും ഇപ്പടിക്ക അറിവും സഭവട്ടം സാക്ഷിയാകെ ചാത്തല്ലൂര
അത്തീത്ത കയ്യഴുത്ത.
കൊല്ലം ൧൦൧൬ാമത— എടവഞായറ്റിൽ എഴുതിയ ചമയപാ
ട്ടൊല കരുണമാവത ചാലിയം മുതലായ തിരൂരങ്ങാടിയിൽകുന്ദ
ത്ത ഇല്ലത്ത നെച്ചിയിൽ അകത്ത പൂളക്കൽ അസ്സൽകുട്ടി കയ്യാ
ൽ ൬൦൧ പുതുപ്പണം കടം കൊണ്ടാൻ ചെന്മണിക്കരെ ഇരാമം
നാമംകൊണ്ടാർകൊണ്ട പരിചാവിത— ഇക്കൊണ്ടാ പണം അ
റുനൂറ്റഒന്നിന്നും കാൎയ്യം നമുക്കുള്ള വെങ്ങരെ ദെശത്തെ തെക്കെ [ 306 ] കരെ കൊലൊത്തും കുടിയിരുപ്പ പറമ്പ അതിര കിഴക്ക കല്ലഴുവൊ
ളവും— തെക്ക കല്ലഴുവൊവുംപടിഞ്ഞാറ കല്ലഴുവൊളവും വടക്കു തടു
എതയൊളവുംഅതിന്റെ കിഴക്കെമാട പറമ്പ അതിരകിഴക്ക എട
വഴിമുഖാറത്തിന്റെതെക്കൊട്ടനെരെഉള്ള അതിരൊളവും. തെക്ക
തന്ന്യയൻപറമ്പിന്റെ വടക്കെ അതിരൊളവും പടിഞ്ഞാറ കല്ലഴു
വോളവും— വടക്ക എതയൊളവും— ൟ നാല അതൃക്കകത്തുള്ള
നിലവും പലവും കൂടി ചമയ പാട്ടമായി കൊടുത്ത പാട്ടമാണ്ടാ
ൻ പാട്ടപണത്താൽ ൟ പണത്തിന്റെ അൎത്ഥപലിശ കഴിച്ച
നീക്കി കാലം തൊറും അഞ്ച പണം— പുറപ്പാട വാങ്ങികൊള്ളുമാ
റും കൊടുത്തിരിക്കുമാറും. ഒത്ത ഒപ്പിച്ച ചമയ പാട്ടൊല എഴുതി
കൊടുത്തമെക്കും എഴുതിച്ചുകൊണ്ടമെക്കും ഇപ്പടിക്ക ഇതിന്ന
പെങ്ങാലിൽ രാവുണ്ണിനായരും വെള്ളക്കാട്ടതുപ്രൻനായരും അ
റികെ കുറ്റിപുറത്ത കുഞ്ഞുണ്ണി കയ്യഴുത്ത.
കൊല്ലം ൯൭൯ാമത. മകരത്തൊറ്റിൽ എഴുതിയ ചമയ പാട്ടൊ
ല കരുണമാവത—ചാലിയം മുതലായ തിരൂരങ്ങാടിയിൽ മന്മ
ത്തരായിൽ കാക്ക വീട്ടിൽ കല്ലുങ്ങൽ അകത്തകലം പറമ്പിൽ
പൊക്കുട്ടി— എറന്മത കയ്യാൽ— ൭൧ പുതുപ്പണം. കടംകൊണ്ടാർ
ചെന്മണിക്കരെ ഇരാമംനാമം കൊണ്ടാർകൊണ്ട പരിചാവിത
ഇക്കൊണ്ടാ പണം. എഴുപത്തൊന്നിന്നും കാൎയ്യം— നമുക്കുള്ള വെ
ങ്ങര ദെശത്ത തെക്കെ കരന്മെൽവടക്കെ. കലംപറമ്പിൽ പാതി
വടക്കൊട്ട അതിര കിഴക്ക കല്ലഴുവൊളവും. തെക്ക നടുഎതയൊ
ളവും. പടിഞ്ഞാറ വയലൊളവും— വടക്ക കല്ലഴുവൊളവും— ൟ
നാല അതൃക്കകത്തുള്ള നിലവും പലവും കൂടെ ചൊലക്കണ്ടി കു
ടിയിരുപ്പ പറമ്പ അതിര കിഴക്ക കല്ലഴുവൊളവും. തെക്ക
ചെന്ന വഴിയൊളവും— പടിഞ്ഞാറ കല്ലഴുവൊളവും വടക്ക എത
യൊളവും. ൟ നാല അതൃക്കകത്തുള്ള നിലവും പലവും കൂടി
ചമയ പാട്ടമായി പാട്ടമാണ്ടാ. പട്ട പണത്താൽകൊണ്ട ഇപ്പ
ണത്തിന്റെ അൎത്ഥ പലിശ കഴിച്ച കാലം തൊറും ഓരെ പ
ണം. പുറപ്പാട വാങ്ങികൊള്ളുമാറ ഒത്ത എഴുതി കൊടുത്താൻ ഇ
രാമംനാമം അന്മാൎക്കമെ ഇപ്പണം— എഴുപത്തഒന്നും കൊടുത്ത ഇ
ച്ചൊന്ന കുടിയിരുപ്പ രണ്ടും കൂടി ൟ നാല അതൃക്കകത്തുള്ള നി
ലവും പലവും കൂടി ചമയ പാട്ടമായി പാട്ടമാണ്ടാ—പാട്ടപണ
ത്താൽകൊണ്ട ൟ പണത്തിന്റെ അൎത്ഥപലിശ പിടിച്ച ആ
ണ്ടിന്ന പുറപ്പാട പണം ഒന്നും. കൊടുത്തിരിക്കുമാറ ഒത്ത എഴു
തിച്ചുകൊണ്ടാൻ പൊക്കുട്ടി— എറന്മത. ഇന്മാൎക്കുമെ ൟ പടിക്ക
ചമയ പാട്ടൊല എഴുതി കൊടുത്തമെക്കും എഴുതിച്ചകൊണ്ടുമെ [ 307 ] ക്കും അറിവും തപവട്ടം സാക്ഷിയാകെ കളവൂര ഇട്ടിരാരപ്പൻ
നായര കയ്യഴുത്ത.
കൊല്ലം ൧൦൦൦ാമത മിഥുനവ്യാഴം മെടഞായറ്റിൽ എഴുതിയ
അട്ടപ്പെറ്റൊല കരുണമാവത— ചെങ്ങൊട്ട പറങ്ങൊടൻ എരൊ
മൻ തമ്പിമാരും കൂടി പെരിങ്ങൊട്ടവലം ദെശത്തെ തങ്ങൾക്കു
ള്ള പിച്ചാനികുന്ദ ആകുന്ന പറമ്പ ൬– പറ വിത്ത വിതപ്പാ
നുള്ളതും പുളിക്കൽകുന്ദത്ത താഴത്തെ ചൊലയും മെലെ ചൊല
യും നല്ലാട്ടതൊടിക പറമ്പിൽ ഉള്ള ചൊലയും ൟ ചൊലകളു
ടെ നാലപുറവും അഴുകുത്തി വരുതിരപ്പാൻ സ്ഥലവും കൂടി അ
ന്നുപെറും അൎത്ഥവും വാങ്ങി അട്ടിപ്പെർനീരുദകമായി എഴുതി
കൊടുത്താൻ ചെങ്ങൊട്ട പറങ്ങൊടൻ— എരൊമൻ— തമ്പിമാരും—
ഇപ്പടിക്ക ഇച്ചൊന്ന പിച്ചാനികുന്ദ ആകുന്ന പറമ്പ ആറപ
റ വിത്ത വിതപ്പാനുള്ളതും പുളിക്കൽകുന്ദത്ത താഴത്തെ ചൊല
യും മെലെചൊലയും നല്ലാട്ട തൊടികപറമ്പിൽ ഉള്ള ചൊല
യും ൟ ചൊലകളുടെ നാലപുറവും അഴുകുത്തി വരു തിരിപ്പാ
ൻ ഉള്ള സ്ഥലവും കൂടി അന്നപെറും അൎത്ഥവും കൊടുത്ത അ
ട്ടിപ്പെർനീരുദകമായി എഴുതിച്ചുകൊണ്ടാൻ ചാലിയംമുതലായ
തിരൂരങ്ങാടിയിൽ ചാലിൽഅകത്ത എറന്മാക്ക വീട്ടിൽ പാടത്ത
വീട്ടിൽ മായൻ അവറാൻ തമ്പിമാരും ഇന്മാൎക്കമെ ൟ ചൊ
ന്ന പറമ്പിന്ന അതിര കിഴക്ക വരുവെട്ടി ചാലിന്ന പടിഞ്ഞാ
ട്ടും— വടക്ക കളിവീട്ടിൽ നായരുടെ പറമ്പിന്ന തെക്കൊട്ടും— പ
ടിഞ്ഞാറ കരിയാരത്ത തൊടികപറമ്പിന്ന കിഴക്കൊട്ടും— തെക്ക
പുളിക്കൽപറമ്പിന്ന വടക്കൊട്ടും— ൟ നാല അതൃക്ക അകത്ത
ഉൾപ്പെട്ട പറമ്പും തന്നിലുള്ള ഫലങ്ങളും വെപ്പും ചെപ്പും മു
ള്ളും മൂൎക്കൻപാമ്പും എപ്പെർപട്ടവയും കൂടിയും പുളിക്കൽകുന്ദ
ത്ത താഴത്തെ ചൊലയും മെലെ ചൊലയും കൂടി നല്ലാട്ടപറമ്പി
ൽ ഉള്ള ചൊലയും കൂടി അട്ടിപ്പെർനീരുദകമായി എഴുതി കൊടു
ത്താൻ പറങ്ങൊടൻ എരൊമൻ തമ്പിമാരും— അന്മാൎക്കമെ ഇ
ച്ചൊന്ന നാല അതൃക്ക അകത്തുള്ള പറമ്പും ചൊല ൩–ം കൂടി
അന്നപെറും അൎത്ഥവും കൂടി കൊടുത്ത അട്ടിപ്പെർനീരുമകമായി
എഴുതിച്ചുകൊണ്ടാൻ മായൻ അവറാൻ തമ്പിമാരും— യിന്മാ
ൎക്കമെ അട്ടിപ്പെർനീരുദകമായി എഴുതികൊടുത്ത മെക്കും എഴു
തിച്ചുകൊണ്ട മെക്കും അറിവും സഭവട്ടം സാക്ഷിയായി കൊ
ണ്ടാൻ ചന്ത്രത്തിൽ കൊമപണിക്കര കയ്യഴുത്ത. [ 308 ] കൊല്ലം ൧൦൦൬ആമത ചിങ്ങശ്ശെനി കന്നിവ്യാഴം തുലാഞായ
റ്റിൽ എഴുതിയ അട്ടിപ്പെറ്റൊല കരുണമാവത— പുത്തംവീട്ടിൽ
കൊമപ്പൻ ഇട്ടീണാൻ—തമ്പിമാരും— പെരിങ്ങൊട്ടവലത്ത തങ്ങൾ
ക്കുള്ള കാവുങ്ങൽ പറമ്പിന്ന അതിര— കിഴക്ക എറിയാട്ട പൊക്കരു
ടെ ജന്മം ചെറുകാട്ട പറമ്പിലെ തൊട്ടിലെ ചൊലയുടെ പടി
ഞ്ഞാറെ അതൃക്കന്ന കീഴുപ്പട്ട തൊടാൽ പകുതിക്കന്ന പടിഞ്ഞാട്ടും—
തെക്കെ അതിര മമ്പാട്ട നായരെ പറമ്പിന്റെ അതൃക്കന്ന മാട അ
റ്റവും പടിഞ്ഞാറെ അതിര മാടഅറ്റവും— വടക്കെ അതിര കല്ലഴു
കിന്റെയും തൊട്ടിന്റെയും തെക്കൊട്ടും— ൟ നാല അതൃക്കകത്തു
ള്ള കുണ്ടം അടിമാറിയൊടുകൂടി ൨൭ തന്നിലകപ്പെട്ട നിലവും പല
വും മറ്റും എപ്പെർപട്ടതും കൂടി അന്ന നാലരകണ്ടപെറുംവില അ
ൎത്ഥവുംവാങ്ങി അന്നടക്കം അനന്തരവരെയും മുൻനിൎത്തി അട്ടി
പ്പെറ നീരുദകമായി എഴുതികൊടുത്താൻ പുത്തംവീട്ടിൽ കൊമപ്പ
ൻ ഇട്ടീണാൻ— തമ്പിമാരും— അന്മാൎക്കമെൟച്ചൊന്ന അതിരുകൾ
ക്കകത്ത അകപ്പെട്ട പറമ്പിൽ നിലവും പലവും മറ്റും എപ്പെർ
പട്ടതും കൂടി അന്ന നാലരകണ്ടുപെറുംവില അൎത്ഥവും കൊടു
ത്ത അയലും പതിയും അന്നടക്കം അനന്തിരവരെയും മുൻ
നിൎത്തി അട്ടിപ്പെർനീരുദകമായി എഴുതിച്ച കൊണ്ടാൻ ചാലി
യം മുതലായ തിരൂരങ്ങാടിയിൽ ആലിമൂത്തകാക്കവീട്ടിൽ കി
ഴക്കെ അകത്ത പുതിശ്ശെരി മൂത്താലി— തമ്പിമാരും— ഇന്മാൎക്കമെ
ൟച്ചൊന്ന പറമ്പിന്ന അന്നപെറും വില അൎത്ഥവും വാ
ങ്ങി അട്ടിപ്പെർനീരുമകമായി എഴുതികൊടുത്താൻ പുത്തംവീട്ടി
ൽ കൊമപ്പൻ— തമ്പിമാരും— അന്മാൎക്കമെം ൟച്ചൊന്ന പറമ്പിന്ന
അന്നപെറുംവില അൎത്ഥവും കൊടത്ത അട്ടിപ്പെർനീരുദകമാ
യി എഴുതിച്ചുകൊണ്ടാൻ പുതിശ്ശെരിമൂത്താലി തമ്പിമാരും ഇന്മാ
ൎക്കമെ ൟ അട്ടിപ്പെറ്റൊല എഴുതികൊടുത്ത മെക്കും എഴുതിച്ച
കൊണ്ട മെക്കും ഇപ്പടിക്ക മൊളഞ്ഞൂര ശങ്കുനായരും പുതിയെട
ത്ത വെലുണ്ണിനായരും പാറമൽ മുയ്തിയനും പറമ്പത്ത അയ്ത്രു
സ്സും സാക്ഷിയാകെ കൊളംപറമ്പിൽ കുഞ്ഞൊക്കര കയ്യഴുത്ത.
കൊല്ലം ൧൦൨൭ആമത തുലാംവ്യാഴം മകരഞായറ്റിൽ എഴുതിയ
അട്ടപ്പെറ്റൊല കരുണമാവത—ചാലിയംമുതലായതിരൂരങ്ങാടി
യിൽ പുതിയവീട്ടിൽ അമ്പലംവീട്ടിൽ അകത്ത വത്തത്ത മന്മ
താലി അയ്ത്രു തമ്പിമാരും കൂടി മറയൂരദെശത്ത തങ്ങൾക്കുള്ള ക
രിഞ്ചാപാടി ഉഭയത്തിൽ പാതിക്ക അതിര കിഴക്ക— തൊട്ടിന്റെ
പടിഞ്ഞാറൊട്ടും— തെക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊ
ട്ടും— പടിഞ്ഞാറ ആണിതൊട്ടിന്റെ കിഴക്കൊട്ടും— വടക്ക ൟരാല [ 309 ] ഉഭയത്തിന്റെ തെക്കൊട്ടും ൟ നാല അതൃക്ക അകത്തുള്ള നി
ലവും ആണിതൊട്ടിന്റെ പടിഞ്ഞാറെ ഒടിയിൽ മെലെകണ്ട
ത്തിന്ന അതിര കിഴക്ക— ആണിതൊട്ടിന്റെ പടിഞ്ഞാട്ടും— തെ
ക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊട്ടും പടിഞ്ഞാറ ക
ല്ലിങ്ങൽ പഠമ്പിന്റെയും നടുത്തൊടിക പറമ്പിന്റെയും കിഴ
ക്കൊട്ടും വടക്കു കുഴിക്കിലെ കണ്ടത്തിന്റെ തെക്കൊട്ടും— ൟ നാ
ല അതൃക്കകത്തുള്ള കണ്ടുവുംകൂടി അന്നാടുവാഴും കൊവിലും അ
യിലും പതിയും അറികെ അന്നടുത്ത അനന്തിരവരെയും മുൻ
നിൎത്തി അന്നപെറുംവിലക്ക ൯൫൦ പഴയപണം അൎത്ഥവുംവാ
ങ്ങി അട്ടിപ്പെറ നീരുദകമായി എഴുതികൊടുത്താൻ മന്മതാലി
അയ്ത്രൂസ്സ തമ്പിമാരും അന്മാൎക്കമെ ൟച്ചൊന്ന വഹകൾക്ക അ
ന്നാടുവാഴും കൊവിലും അയലും പതിയും അറികെ അന്നടുത്ത
അനന്തിരവരെയും മുൻനിൎത്തി അന്നുപെറുംവിലക്ക തൊ
ള്ളായിരത്തഅയ്‌മ്പത പഴയപണം അൎത്ഥവും കൊടുത്ത അട്ടി
പ്പെറ നീരുദകമായി എഴുതിച്ച വാങ്ങികൊണ്ടാൻ ചാലിയംമു
തലായ തിരൂരങ്ങാടിയിൽ ചെറിയപറമ്പത്ത വെള്ളനിക്കാട്ടിൽ
അകത്ത കൊടക്കാട്ട കുഞ്ഞിമുസ്സ—മന്മത—ഇന്മാൎക്കമെ എഴുതികൊ
ടുത്ത മെക്കും എഴുതിച്ചുകൊണ്ട മെക്കും ഇപ്പടിക്ക ഇതറിവും
സഭവട്ടത്തിൽ പള്ളിപ്രവൻ വീരാൻകുട്ടിയും വെള്ളാട്ടലവയും
സാക്ഷിയാകെ ൧൦൨൭ മകരം ൫൹ എഴുതിയ്ത.
കൊല്ലം ൧൦൨൪ ആമത കുംഭഞായറ്റിൽ എഴുതിയ അട്ടിപ്പെ
റ്റൊല കരുണമാവത—ചാലിയംമുതലായ തിരൂരങ്ങാടിയിൽ പു
തിയവീട്ടിൽ അമ്പലംവീട്ടിൽ അകത്ത കളത്തിൽ കൊയസ്സൻ കു
ട്ടിയും മൂത്തകുട്ടിയും തമ്പിമാരും തങ്ങൾക്കുള്ള മുറയൂരദെശത്തെ പാ
റക്കൊളി ഉഭയത്തിൽ കെഴക്കെപാളി നാല കണ്ടം കിഴക്കെതൊട്ടി
ന്റെ പടിഞ്ഞാറൊട്ടും— തെക്ക മെലെപൊക്ക ഉഭയത്തിന്റെ വട
ക്കൊട്ടും— പടിഞ്ഞാറ ആണ്ടിതൊടിന്റെ കിഴക്കൊട്ടും—വടക്കൟരാ
ല ഉഭയത്തിന്റെ തെക്കൊട്ടും— പടിഞ്ഞാറെപാളിയിൽ പനിക്ക
ലേ കണ്ടം കിഴക്കെ ആണ്ടിതൊടിന്റെ പടിഞ്ഞാറൊട്ടും തെ
ക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊട്ടും പടിഞ്ഞാറ കല്ലി
ങ്ങൽ തിണ്ണക്കൽതൊടികന്റെ കിഴക്കൊട്ടും വടക്ക വാറത്തൊ
ളി ഉഭയത്തിന്റെ തെക്കൊട്ടും ൟ നാല അതൃക്കകത്തുള്ള നില
ങ്ങളും അതിർവരമ്പും ആണി അരുമാടി നുരിയും നുരിയിടയും
അന്നാട വാഴും ഗൊവിലും അയലും പതിയും അറികെ അന്നടു
ത്തഅനന്തിരവരെയും മുൻനിൎത്തി അന്നപെറുംവില അൎത്ഥവും
വാങ്ങി അട്ടിപ്പെറ നീരുദകമായി എഴുതികൊടുത്താൻ കൊയ [ 310 ] സ്സൻകുട്ടിയും മൂത്തകുട്ടിയും തമ്പിമാരും അന്മാൎക്കമെ ൟച്ചൊന്ന
പാറക്കൊളി ഉഭയത്തിൽ ൫ കണ്ടം ൟ നാല അതൃക്കകത്തുള്ള
നിലങ്ങളും അതിരും വരമ്പും ആണി അറുമാടിയും നുരി
യും നുരിയിടയും അന്നാടുവാഴും ഗൊവിലും അയലും പതിയും
അറികെ അന്നടുത്തഅനന്തിരവരെയും മുൻനിൎത്തി അന്നപെറും
വില അൎത്ഥവുംകൊടുത്ത അട്ടിപ്പെറ നീരുദകമായി എഴുതിച്ചു
കൊണ്ടാൻ ചാലിയംമുതലായ തിരൂരങ്ങാടിയിൽ പുതിയവീട്ടി
ൽ അമ്പലംവീട്ടിൽ അകത്ത പുതിയമാളികക്കൽ കഞ്ഞന്മുട്ടി—
കുഞ്ഞിവക്കി—ഇന്മാൎക്കമെ ഇപ്പടിക്ക എഴുതിക്കൊടുത്ത മെക്കും എ
ഴുതിച്ചകൊണ്ട മെക്കും അറിവും സഭവട്ടത്തിൽ ബങ്കാളത്ത അ
വറാന്നും തലപ്പത്തൂര കാതരും വള്ളൂര കുഞ്ഞൊക്കരും സാക്ഷിയാ
കെ മൂത്തെടത്ത രായൻമുല്ല കയ്യഴുത്ത.