താൾ:CiXIV136.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 THE MALAYALAM READER

കുഞ്ചു നമ്പ്യാൎക്ക വിറ്റിരിക്കുന്നു എന്നും കുഞ്ചുനമ്പ്യാര ഇപ്പൊ
ൾ പുഴ തിരിച്ച മുൻമ്പെത്തെ പ്രകാരമല്ലാതെ നടപ്പാക്കാൻ വി
ചാരിക്കുന്നതിനാൽ വെറെ കൌൾ കൊടുക്കെണമെന്നും കണ്ടര
മെനൊനും കുഞ്ചുനമ്പ്യാരും ബൊധിപ്പിച്ച ൨ ഹരജികളും പട്ടയ
പകൎപ്പും ഇതൊട ഒന്നിച്ചയക്കുന്നു. അതിൽ പറയുന്ന സംഗതി
അന്ന്യെഷിച്ചും സ്ഥലം നൊക്കിച്ചും വിഹിത പ്രകാരം പ്രവൃത്തി
ച്ച ദസ്താപെജകളൊടു കൂടി താമസിയാതെ റിഫൊട്ടചെയ്കയും
വെണം എന്ന ൧൦൨൯ മിഥുനം ൧൹ക്ക ൧൮൫൪ാമത ജൂൻമാ
സം ൧൩൹ ഒറവമ്പുറത്തനിന്ന.

അസിഷ്ടാണ്ട കൽക്കട്ടർ.

വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന ആന മ
ലയിൽ സൎക്കാരവക മരപ്പണി എടുപ്പിക്കുന്ന സായ്പവർകൾ
നമുക്കയച്ച കത്ത നൊക്കുമ്പൊൾ അപിടെ പണിക്ക വെണ്ടി
ൟ ജൂലായി ൫൹ മുതൽ ൫ മാസം വരെക്ക ആറാറ കണ്ടി മ
രം പിടിക്കുന്ന രണ്ട വലിയ ആനകളും പലകകൾ വലിപ്പാ
ൻ തക്ക ൨–൩ ചെറിയ ആനകളും വാടകക്കായി ആവിശ്യം
ഉണ്ടെന്നും വലിയ ആനകൾക്ക ഒര പണിക്ക ൩–൩꠱ വരെ
ഉറുപ്പികപ്രകാരവും ചെറിയ ആനകൾക്ക ഒര പണിക്ക ൧ 2꠱ ൨
ഉറുപ്പിക വരെയും വാടകയും ആനക്കാരുടെ മാസ്പടിയും ആന
കളുടെ ചിലവും സൎക്കാരിൽനിന്ന കൊടുക്കുമെന്നും അപ്രകാരം
ആനകളെ കൊടുപ്പാൻ മനസ്സുള്ളവര മെപ്പടി ൹ക്ക മുമ്പെ ആ
നകളെ അവരുടെ കാൎയ്യസ്തനൊടു കൂടി അയച്ചാൽ ആനകളെ
സായ്പവർകൾ നൊക്കി ബൊധിച്ചാൽ ഏറ്റ വാങ്ങുകയും കരാറ
ചെയ്കയും വാടകയിൽ ന്യായപ്രകാരം അഡുവാൻസ്സ കൊടുക്കു
കയും ചെയ്യുമെന്നും കാണുന്നതാകകൊണ്ട ൟ വിവരം ആ താ
ലൂക്കിൽ ആനകൾ ഉള്ള പ്രമാണികളെ അറിയിച്ചും ഇത സൎക്കാ
ര പണിയാകകൊണ്ടു യാതൊര തകരാറില്ലാത്തതകൊണ്ടു ആയ്ത
മനസ്സിലാക്കിയും മെൽപ്രകാരം ആനകളെ എത്തിപ്പാൻ ആൎക്കെ
ങ്കിലും മനസ്സുണ്ടെങ്കിൽ ആ വിവരത്തിന്നും ഇല്ലെ
ങ്കിൽ ആ വിവരത്തിന്നും റിഫൊട്ട ചെയ്കയും വെണം. എന്ന
൧൮൫൪ ജൂൻ ൨൧൹ പെരുന്തൽ മണ്ണനിന്ന.

അസിഷ്ടാണ്ട കൽക്കട്ടർ.

ഏറനാട താലൂക്ക ശിരസ്തെദാൎക്ക എഴുതിയ കല്പന. ചീക്കൊട
അംശം കൊൽക്കാരൻ ചാച്ചുണ്ണിനായര പ്രായാധിക്യത്താൽ അ
പ്രാപ്തനായിരിക്കുന്നതിനാൽ പണിക്ക അനന്തിരവൻ കൊന്ത
ൻ കുട്ടി നായര മകൻ ചാത്തുക്കുട്ടി ഇവരിൽ ഒരാളെ നിശ്ചയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/34&oldid=179596" എന്ന താളിൽനിന്ന് ശേഖരിച്ചത്