താൾ:CiXIV136.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 115

പൊലീസ്സാമിൻ വിസ്തരിച്ച പൊലീസ്സ കാൎയ്യം തെളിവില്ലെന്ന
വെച്ച നീക്കിയും നിലങ്ങൾ ഒന്നാം പ്രതിയും അവന്റെ കയ്ക്ക
കൊട്ടൻ മുതൽ നാലാളും നടപ്പാനായി ൫൩ ജൂൻ ൧൮൹ കല്പിച്ച
തീൎപ്പ തെളിവിന്നും സത്യത്തിന്നും കെവലംവിരൊധമാകകൊണ്ട
ആയത മാറ്റാനുള്ള സങ്ങതികളെ ബൊധിപ്പിക്കുന്നു. ൧ ആദ്യം
എന്റെ ഭാഗം വിസ്തരിച്ച ൨ സാക്ഷികളാൽ കലശൽ കുറ്റം പൂ
ൎണ്ണമായ തെളിവുണ്ട. ആയത തീൎപ്പിൽ തന്നെ സന്മതിച്ചിരിക്കു
മ്പൊൾ കലശൽ കാൎയ്യത്തിൽ പ്രതികളെ ശിക്ഷയിൽ ഉൾപ്പെടു
ത്താതെ ഇരുന്നത ഒട്ടും ന്യായമായീട്ടില്ല. ൨ മെപ്പടി സാക്ഷികൾ
നിലം നടപ്പ കാൎയ്യം അറിയുന്നവരല്ലാ. ആ ഭാഗം തെളിവിലെക്കു
ള്ളഎന്റെ സാക്ഷികളെ ഞാൻ ഹാജരാക്കീട്ട വിസ്തരിക്കാതെ നി
ലംനടപ്പ സങ്ങതിയാതൊന്നും അറിയാത്തെ എന്റെ സാക്ഷിക
ളൊട ആ ഭാഗം ന്യായത്തെ കുറിച്ച ചൊദ്യം ചെയ്തീട്ടുണ്ടെങ്കിൽ
ആയത ശെരിഅല്ലാ— ആ സാക്ഷികൾ നിലം നടപ്പകാൎയ്യം അ
റിയുമെന്ന ഞാൻ സന്മതിച്ചീട്ടും ഇല്ലാ. ൩ വാദിക്കുന്ന നിലങ്ങൾ
എന്റെ കാരണവര അമ്പുട്ടി എന്നവര ൧൦൨൭ കുംഭത്തിൽ മരി
ക്കുന്നവരെ അവരും മരിച്ചതിന്റെ ശെഷം കാരണവരെകയ്ക്ക
ൟ നിലങ്ങൾ നടന്ന വന്നിരുന്ന കുടിയാൻമാരെ കൊണ്ട ഒ
ഴിപ്പിച്ച മൎയ്യാദപ്രകാരം ഒഴിമുറി വാങ്ങി നിലങ്ങളുടെ ജന്മിയായ
ഉദയമങ്ങലം കൊവിലകം തമ്പുരാൻ എഴുനെള്ളിയെടത്തക്ക കാ
രണവര കൊടുപ്പാനുള്ള കീഴുക്കട ബാക്കിയും ൧൨꠱ ഉറുപ്പിക ശീ
ലകാശും ൧൫൦– പണം കൊഴുക്കാണവും കൊടുത്ത തിരുവെഴുത്ത
വാങ്ങി അന്ന മുതൽ അന്ന്യായംവരെ യാതൊരു വാദവും കൂടാ
തെ ഞാൻ നടന്ന ൟ കൊല്ലത്തിൽ സകല പ്രവൃത്തികളും ഞാ
ൻചെയ്ത വിത്ത എറക്കിരിക്കുന്നു. ൪–വാദിക്കുന്ന നിലങ്ങളിന്മെൽ
൧ാം പ്രതിക്കാകട്ടെ അവൻറ കയ്ക്ക തീൎപ്പിൽ പറയുന്ന കൊട്ടൻ
മുതൽ ൪ാൾക്കാകട്ടെ—ഇതവരെ യാതൊരു അവകാശവും കീഴുക്കട
നടപ്പും ഇല്ല. അവൎക്ക ഗുണമായി എളയാപൂര അംശം അധികാ
രി വല്ല റപ്പൊട്ടും അയച്ചീട്ടുണ്ടെങ്കിൽ ആയതും വിശ്വാസയൊ
ഗ്യമല്ലാ ആയത ജന്മിയായ തമ്പുരാൻ എഴുനെള്ളിയെടത്തൊട അ
ന്ന്യെഷിച്ചാൽ വ്യക്തമായി തെളിയുമെന്ന ഞാൻ ബൊധിപ്പി
ച്ച അപെക്ഷയെ ആമീൻ സ്വീകരിക്കാതെ ഇരുന്നതും ശെരിയാ
യീട്ടില്ലാ. ൫– ൧ാം പ്രതിയുടെ കയ്ക്ക നിലം തങ്ങളെ കൊണ്ട നടത്തി
ച്ച കൊടുക്കെണമെന്ന മെപ്പടി കൊട്ടൻ മുതൽ ൪ാളുടെ അപെക്ഷ
യില്ലാത്തെ ൟ കാൎയ്യത്തിൽ അവര നടപ്പാനായി വിധികല്പിച്ചതും
അക്ക്രമമാണെന്ന പറയെണ്ടി വന്നിരിക്കുന്നു. ൬– കഴിഞ്ഞകൊ
ല്ലം നിലം ൧ാംപ്രതി നടന്ന വന്നു എന്ന ഞാൻ സന്മതിച്ചപ്രകാ
രം തീൎപ്പിൽ പറയുന്നത ശുദ്ധമെ നെരകെടും ആയത ൧ാം പ്ര
തിക്ക ഗുണമായി ഒരു വിധി കൊടുപ്പാനും എന്നെ സങ്കടപ്പെടു

Q 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/125&oldid=179693" എന്ന താളിൽനിന്ന് ശേഖരിച്ചത്