താൾ:CiXIV136.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 129

വെളിവായിരിക്കുന്നത കൂടാതെ മെൽപ്രകാരം അധികം തെങ്ങ
പറിച്ചത ഒന്നാംപ്രതി പറയുംപ്രകാരമുള്ള ന്യായങ്ങൾക്ക ഒത്ത
൨രുന്നതല്ലെന്നും വിരൊധിയായ അന്ന്യായക്കാരനാകട്ടെ— അ
വന്റെ അനുജനാകട്ടെ സമ്മത്തൊടുകൂടി തെങ്ങ കൊടുക്കുന്ന
തല്ലെന്നും നിശ്ചയമാകുന്നു. ൫– മെൽ നാലാം വകുപ്പിൽ പറഞ്ഞ
പ്രകാരം ഉള്ള മത്സരനിമിത്തത്താൽ ൧ാംപ്രതിയെ ചതിയിൽപ്പെ
ടുത്താനായി രാജിയാൽ തെങ്ങ കൊടുത്തപിന്നെ വ്യവഹാരത്തി
ന്ന പുറപ്പെട്ടതാണെന്ന വിചാരിപ്പാനും വഴി ഇല്ലെ എന്ന ൧ാം
പ്രതി പറയുന്നതാണെങ്കിൽ അന്ന്യായക്കാരന്റെ ബുദ്ധിയുടെ
അവസ്തയെ കുറിച്ച ചെയ്തടത്തൊളമുള്ള വിചാരണയിൽ അത്ര
ദീൎഗ്ഘവിചാരണക്ക അവൻ ശക്തനല്ലെന്നും വിചാരിപ്പാനും
കല്പിക്കാനും കഴിയുന്നതാകുന്നു. ൬– ഇതപ്രകാരം വെറെ കൂടിയാ
ന്മാരെ പറമ്പുകളിൽനിന്നും അവകാശ വാങ്ങി വരുന്നുണ്ടെന്ന
വിസ്താരത്തിൽ പുറപ്പെട്ടിരിക്കുന്നു— അതകളെ കുറിച്ച വ്യവഹാ
രം വന്നീട്ടില്ലെങ്കിലും സാധുക്കളായ കുടിയാന്മാൎക്ക അതിന്റെ അ
റിവ ഇല്ലാത്തതിനാലൊ— അല്ലെങ്കിൽ വ്യവഹരിച്ച സഫലം വ
രുത്തെണ്ടതിന്ന ശക്തി ഇല്ലാത്തതിനാലൊ— രണ്ടിൽ ഒരു സങ്ങ
തിയാൽ ആയിരിക്കുമെന്നും ഇതപ്രകാരം സാമാന്ന്യെന എല്ലാ
അംശങ്ങളിലും ഉള്ള പ്രമാണികൾ രാജാക്കന്മാര മുതലായ്വര ൟ
അക്രമം നടത്തി വരുന്നുണ്ടെന്നും അന്ന്യെഷണത്തിൽ അറി
ഞ്ഞിരിക്കകൊണ്ട ആ അക്രമങ്ങളും ഇതിനാൽ നിൎത്തെണ്ടത ആ
വിശ്യം തന്നെ എന്നും കണ്ടിരിക്കുന്നു. ൭– ഒന്നാം പ്രതി ൟ കാ
ൎയ്യത്തിൽ നടത്തിയ അക്രമത്തിന്ന ഒരു ശിക്ഷ കൊടുക്കെണ്ട
ത എത്രയും മുഖ്യാവിശ്യമാകുന്നു— എങ്കിലും നഷ്ടം വക ൩– പണം
൧ാം പ്രതി കൊടുക്കയും ആയത അന്ന്യായ വക്കീൽ വാങ്ങി പറ്റു
കയും ചെയ്തിരിക്കുന്നപ്രകാരം അവരുടെ കയ്പീത്താൽ സ്പഷ്ടമാ
യി കാണുന്നത കൂടാതെ ആയ്ത നെര എന്ന ൟ കച്ചെരി ഗുമാസ്ത
ൻ ശങ്കരമെനവനാലും പൊലീസ്സാമീൻ അറിഞ്ഞിരിക്കകൊണ്ടും
ൟ കാൎയ്യം പൊലീസ്സ കച്ചെരി മുമ്പാകെ നടന്നതാകകൊണ്ടും
൨–ാമതും ഒരു ശിക്ഷ കല്പിക്കുമ്പൊൾ ആയ്ത ന്യായരഹിതമായ
പ്രവൃത്തിയിൽ ഉൾപ്പെട്ട പൊകുമൊ എന്ന സംശയം വന്നിരിക്കു
ന്നതിനാൽ ഇപ്പൊൾ ൧ാംപ്രതിയെ ശിക്ഷയിൽ ഉൾപ്പെടുത്താ
ൻ പാടില്ലെന്ന അഭിപ്രായമായിരിക്കുന്നു. ൨– ഒന്നാം പ്രതിയൊ
ട വക്കീൽ നഷ്ടം വകക്ക വാങ്ങിയ പണം അന്ന്യായക്കാരന
കൊടുത്തതിന്റെ ശെഷം താൻ ചെയ്ത അദ്ധ്വാനത്തിന്റെ കൂ
ലി വഹക്ക തന്നുഎന്ന അന്ന്യായ വക്കീലും ആ പണം തന്റെ
വക്കൽ തന്നിട്ടില്ലെന്ന അന്ന്യായക്കാരനും പറയുന്നതിന്റെ നെ
രിനെ ഇതിൽ വെളിവാക്കാൻ കഴിഞ്ഞിട്ടില്ലാ— എങ്കിലും അന്ന്യാ
യ വക്കീലന പ്രതിക്കാരനാൽ ഒരു ദ്രവ്യലാഭമുണ്ടായ പ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/139&oldid=179707" എന്ന താളിൽനിന്ന് ശേഖരിച്ചത്