താൾ:CiXIV136.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 THE MALAYALAM READER

വിസ്താരങ്ങളാൽ പുറപ്പെട്ട കാണുന്നില്ലെന്ന തന്നെ അല്ലാ— അ
ന്ന്യെഷണത്തിലും അപ്രകാരം കണ്ടിട്ടില്ലാ— ഒന്നാം പ്രതിയുടെ
സമൎത്ഥതയിന്മെൽ വക്കീലനെ സ്വാധീനമാക്കി മെൽ പ്രകാരം
രാജി കൊടുപ്പിക്കയും അതിനെ പറ്റി ഇപ്പൊൾ ഉണ്ടായ ആ
ക്ഷെപത്തിന്ന വക്കീലന്റെ അപെക്ഷക്ക രാജി കൊടുത്താണ
ന്ന ൧ാം പ്രതി പറയുന്നതാകുന്നു എന്നും എത്രെ തൊന്നുന്നത— എ
ങ്കിലും വക്കീലന്റെ തെറ്റിനാൽ ൨–ാമത ൟ വക ആക്ഷെപത്തി
ന്ന ഇടവന്നതാണന്നും ൟ കാൎയ്യത്തിന്റെ എല്ലാ സ്വഭാവികത്താ
ലും നിശ്ചയിപ്പാൻ ഇടയായിരിക്കുന്നു— ൟ തെറ്റിന്ന വക്കീല
ന്റെ മെൽ ഒരു കഠിന താക്കീതി ചെയ്വാൻ മാത്രമല്ലാതെ വെറെ വി
ധമായ ഒരു കല്പന കല്പിക്കാൻ സങ്ങതി ഇല്ലെന്നതൊന്നുകയാൽ ഇ
പ്പൊൾ അപ്രകാരം കല്പിക്കുന്നില്ലാ. ൯– ൟ സങ്ങതികളാൽ അന്ന്യാ
യം നീക്കി മെലാൽ ഒന്നാം പ്രതി ഉണ്ടെന്ന വിചാരിക്കുന്ന സ്ഥാ
നത്തിന്റെ ശക്തിയെ മെൽപ്രകാരം യാതൊരു കുടിയാന്റെമെ
ലും നടത്തിപൊകരുതെന്നും ഇതിന്ന വിരൊധമായി എതെങ്കി
ലും നടത്തിയപ്രകാരം തെളിവകണ്ടാൽ കഠിന ശിക്ഷക്ക ഉൾ
പ്പെടുത്തുമെന്നും ൧ാം പ്രതിയൊടും മെലാൽ ൟ വക അക്രമത്തി
ൽ ഉൾപ്പെട്ടാൽ ൟ സങ്ങതി കൂടി വിചാരിച്ച കഠിനമായ ദൊ
ഷം അനുഭവിപ്പാനുള്ള കല്പന ഉണ്ടാകുമെന്ന വക്കീലനും താ
ക്കീതി ചെയ്വാനും ൟ ൧ാം പ്രതിയും ഇതപ്രകാരമുള്ള വെറെ പ്ര
ബലന്മാരും നടത്തുന്ന പ്രകാരം മെൽകാണിച്ച അക്രമങ്ങളെ തീ
ൎച്ചയായി നിൎത്തൽ ചെയ്വാൻ വെണ്ടി പരസ്യം കല്പനകൾ എ
ല്ലാപൊലീസ്സ അധികാരസ്ഥലങ്ങളിലും ഉണ്ടാവാൻവെണ്ടി വി
സ്താരവും വിധിയും ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ അയ
പ്പാനും— പിടിച്ച ൧ാംപ്രതിയെ വിട്ടയപ്പാനും ശെഷം പ്രതികളെ
പിടിപ്പാൻ ആവിശ്യമില്ലെന്നും കല്പിച്ചു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.

ചിറക്കതാലൂക്ക എളയാപൂര അംശത്തിൽ കൊരൻ ബൊധി
പ്പിക്കുന്ന ആഫീൽ സങ്കടം ഹരജി— മെപ്പടിദെശത്തെ വാസുദെ
വൻ തങ്ങൾ തമ്പുരാൻ അവരെ ആൾ മെപ്പടി ദെശത്ത ഒണ
ക്കൻ മുതൽ ൬–ാളുകളെ കൊണ്ടും മറ്റും അറക്കലെ ജന്മം മെപ്പടി
ദെശത്ത എനിക്ക പാട്ടം കുഴിക്കാണവകാശമായി ഞാൻ അനു
ഭവിച്ചവരുന്ന എടപ്പാട്ട എന്ന പറമ്പിൽനിന്നും വളാഞ്ചെരി എ
ന്ന പറമ്പിൽനിന്നും കൂടി ൟ കഴിഞ്ഞ കുംഭമാസം ൨൪൹ ഏക
ദെശം ൧൦൦ തെങ്ങ— എളന്നീര മുതലായ്ത പറിപ്പിക്കുന്ന സങ്ങതി
ഞാൻ അറിഞ്ഞ ഓടിചെന്ന വിരൊധം ചെയ്താറെ മെപ്പടി ത
മ്പുരാനും ശെഷം പ്രതികളും കൂടി എന്റെ കഴുത്ത പിടിച്ച തള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/140&oldid=179708" എന്ന താളിൽനിന്ന് ശേഖരിച്ചത്