താൾ:CiXIV136.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 23

രുന്നതാകകൊണ്ട ൟ വകക്ക ശ്രമിക്കുന്നതാണ എന്ന ൧൦൨൯
ഇടവം ൮൹ക്ക ൧൮൫൪ മെയി ൨൦൹ പെരുന്തൽ മണ്ണനിന്ന.

അസിഷ്ടാണ്ട കൽക്കട്ടൎക്ക

ഏറനാട താലൂക്ക താസീൽദാർ ബൊധിപ്പിക്കുന്ന ഹരജി. കു
ഞ്ഞി അമ്മയുടെ വീട്ടിൽ വള്ളുവമ്പ്രം അംശം വക കണക്കുകൾ
സൂക്ഷിച്ചിരുന്നത ആ വീട്ടിന്ന തീ പറ്റിയ സമയം വെന്ത
പൊയ്തിന്റെ ഏതെല്ലാം പ്രതികളാകുന്നു താലൂക്ക റിക്കാട്ടിൽ ഉള്ള
ത എന്ന ശൊധന ചെയ്യിച്ച പെര ലീസ്തുണ്ടാക്കി അയപ്പാൻ
എപ്രെൽ ൪൹ ൫൩ാം നമ്പ്രായി ഉണ്ടായ കല്പന എത്തി അറിക
യും ചെയ്തു.

കണക്കുകൾ വെന്ത കൂട്ടത്തിൽ അതിന്റെ പെര ലീസ്തും പൊ
യിരിക്കകൊണ്ട ഇന്നിന്ന കണക്കുകൾ വെന്ത പൊയി എന്ന
നിശ്ചയിപ്പാൻ പാടില്ലാ എങ്കിലും ആയംശം വകയായി താലൂ
ക്ക റിക്കാട്ടിൽ ഉള്ള എല്ലാ കണക്കുകളും വെന്ത പൊയ്ത കഴിച്ചകിട്ടി
ഇപ്പൊൾ അംശത്തിൽ ഹാജരുള്ള കണക്കുകളും ശൊധനചെയ്ത
തിൽ താലൂക്കിൽ കണ്ട വക തന്നെ അംശത്തിൽ ഉള്ളത കഴിച്ച
അംശത്തിൽ ഇല്ലാതെ താലൂക്ക റിക്കാട്ടിൽ ഹാജരുള്ള വക കണ
ക്കുകളുടെ വിവരം പെരീസ്തുണ്ടാക്കി ൟ ഹരജി ഒന്നിച്ച സന്നി
ധാനത്തിങ്കലെക്കയച്ചിരിക്കുന്നു പെര ലീസ്ത പ്രകാരമുള്ള എ
ല്ലാ കണക്കിന്റെ പകൎപ്പകളും അംശത്തിലെക്ക കൊടുപ്പാനായി
മെനൊനെ കൊണ്ട പകൎപ്പ എഴുതിച്ച വരുന്നതും ഉണ്ട. അം
ശം മെനൊൻ കെശവൻ നായൎക്ക കണക്കുകൾ സൂക്ഷിപ്പാൻ
തട്ട ഇട്ടതായ നല്ല സ്ഥലം ഉണ്ട. അങ്ങിനെ ഉള്ള നല്ല സ്ഥല
ത്ത സൂക്ഷിക്കാതെ തട്ടില്ലാത്ത സ്ഥലത്ത കണക്കുകൾ സൂക്ഷി
ച്ചത അയാൾപക്കൽ തെറ്റാക കൊണ്ടും ഇങ്ങിനെ മിക്കവാറും
അംശം മെനൊൻമാര നടന്ന വരുന്നതായി അറിഞ്ഞിരിക്കയാ
ലും ൟ ആളും ശെഷം അംശം മെനൊന്മാരും മെലാൽ ശെ
രിയായി നടന്ന വരുവാൻ വെണ്ടി കെശവൻ നായൎക്ക ൟ കു
റി തക്കതായ ഒരു കല്പന ഉണ്ടാകെണ്ടതാണെന്ന തൊന്നി ൟ
വസ്തുതയും ബൊധിപ്പിച്ചിരിക്കുന്നു, എന്ന ൧൦൨൯ കൎക്കിടകം
൧൦൹ക്ക ൧൮൫൪മത ജൂലായി മാസം ൨൪൹.

അസിഷ്ടാണ്ട കൽക്കട്ടർ

വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന ൧൨൫൮ാം
ഫസലിയിൽ ൧൮൩ാം നമ്പ്രായി കൊടക്കാട്ട കണ്ടര മെനൊ
ന കൌൾ കൊടുത്തിട്ടുള്ള വടക്കെ മണ്ണ പറമ്പ മുതൽ ൨ നിലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/33&oldid=179594" എന്ന താളിൽനിന്ന് ശേഖരിച്ചത്