താൾ:CiXIV136.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 THE MALAYALAM READER

വെമ്പ്ര ൧൬൹ ൟ നിലത്ത ചെൎന്ന പള്ളിമഞായലിനെ കുറി
ച്ച ഉണ്ടായ പൊലീസ്സ വ്യവഹാരത്തിൽ ൮ കണ്ടം നിലം അ
ന്ന്യായക്കാരുടെ കാരണവരും രണ്ട കണ്ടം പ്രതിക്കാരും നടക്കെ
ണമെന്ന തീൎപ്പ കല്പിച്ചതിന്റെ ശെഷം മെപ്പടി തീൎപ്പിന്ന കാ
രണമായ ആധാരം ആദിരശെരി ദെവസ്സത്തിൽനിന്ന ൧൦൧൦
തുലാമാസത്തിൽ ഞാൻ നെരിട്ട ചാൎത്തി വാങ്ങിരിക്കുന്നു എന്ന
അന്ന്യായത്തിൽ കളവായി ഒരു ആധാരം മെപ്പടി ശങ്കരപൊതു
വാൾ ബൊധിപ്പിക്കയും ആയാധാരത്തിന്ന പിമ്പായി ൧o൧o
എടവത്തിൽ മെപ്പടി പൊതുവാൾ തന്നെ സൎക്കാരിൽ ജാമ്മ്യൻ
കൊടുത്തപ്പൊൾ ൟ വഹകകളിന്മെൽ തനിക്ക ൧൦൩൦꠱ പണത്തി
ന്ന പ്രതിക്കാരായ ഞങ്ങടെ തറവാട്ടിൽനിന്ന പണയാവകാശമെ
ന്ന കണക്ക ബൊധിപ്പിക്കയും ചെയ്തിരിക്കുന്ന സംഗതികളൊ
ടു കൂടി ഞാൻ അപ്പീൽ ചെയ്യാൻ ഭാവിച്ചാറെ കള്ളാധാരം ബൊ
ധിപ്പിച്ച ശിക്ഷക്ക താൻ ഉൾപ്പെടുവാൻ സംഗതി വരുമെന്നു
ള്ള ഭയത്താൽ ൟ കാൎയ്യത്തിൽ ഞാൻ അപ്പീൽ ചെയ്യരു
ത എന്നും മദ്ധ്യസ്ഥന്മാര പറയുന്നത പൊലെ തീൎക്കാമെന്നും പ
റകകൊണ്ട ഞാൻ അപ്പൊൾ ആപ്പീൽ ചെയ്യാതെ ഇരിക്കയും
അതിൽപിന്നെ ൧൦൨൦ ആമത വൃശ്ചികത്തിൽ മെൽ പ്രകാരം ക
ണക്ക തീൎത്ത മുദ്രൊലയിൽ ആധാരം എഴുതി വാങ്ങിയ്തും അതപ്ര
കാരം നിലം നടന്നുവരുന്നതും ആകുന്നു— അപ്രകാരം ആധാ
രം എഴുതി വാങ്ങി നടക്കുമ്പൊൾ— അതിന്ന പിമ്പായ ൪൩ലെ തീ
ൎപ്പ പ്രകാരം നിലം നടക്കെണമെന്നും ൟ ആധാരം ശരിയല്ല
ന്നും താസീൽദാർ കല്പിച്ച തീൎപ്പ നെരല്ലന്ന ൧൦൨൦ വൃശ്ചികം
൨൧൹ മെൽ പറഞ്ഞ ആധാരം എഴുതി വാങ്ങാൻ ഹജൂരിൽനി
ന്ന ഞാനും ശങ്കരപൊതുവാളും അങ്ങുമിങ്ങും വാങ്ങിയ മുദ്രൊല
വിറ്റ കണക്ക വരുത്തിനൊക്കിയാൽ അറിയാവുന്നതും ആകു
ന്നു. അതുകൊണ്ട സന്നിധാനത്തിങ്കലെ ദയ ഉണ്ടായിട്ട ൟ കാ
ൎയ്യത്തിൽ കീഴുക്കട നടന്ന സകല ദസ്തെപെജകളും താലൂക്കിൽനി
ന്ന വരുത്തി നൊക്കിയും താലൂക്കിൽ അപെക്ഷിച്ചത പൊലെ
സത്യം ചെയ്യെണമെങ്കിൽ അപ്രകാരം ചെയ്യിച്ചും നെര അറി
ഞ്ഞ ഞാൻ നടന്ന വരുന്ന ൩ കണ്ടം ഇനിക്ക തന്നെ നടപ്പാൻ
കല്പന ഉണ്ടാവാനും ൟ കാൎയ്യം അപ്പീൽ തിരുന്നവരെ മെൽ പ
റഞ്ഞ നിലം താലൂക്ക തീൎപ്പ പ്രകാരം നടത്തികൊടുക്കാതെ ഇരി
പ്പാനും കല്പന ഉണ്ടായി സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന അ
പെക്ഷിക്കുന്നു— മെൽപ്രകാരം താലൂക്കിൽനിന്ന കല്പിച്ച തീൎപ്പി
ന്റെ പകൎപ്പ ഇതൊടൊന്നിച്ച ബൊധിപ്പിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/240&oldid=179820" എന്ന താളിൽനിന്ന് ശേഖരിച്ചത്