താൾ:CiXIV136.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 25

ക്കെണ്ടതിന്ന ആഗസ്ത ൧൹ ൧൫൫ാം നമ്പ്രായി ബൊധിപ്പി
ച്ച റിഫൊട്ടും മെൽപറഞ്ഞവരും എത്തി. അനന്തിരവൻ കൊന്ത
ൻ കുട്ടിനായൎക്കും പ്രായം അധികമായിരിക്കുന്ന പ്രകാരവും മ
കൻ ചാത്തുക്കുട്ടി ചെറുപ്പക്കാരനും ശെഷി ഉള്ളവനെന്നും കാ
ണുകയും അവനെ നിശ്ചയിക്കുന്നതും സമ്മതമെന്ന ചാച്ചുണ്ണി
നായര ബൊധിപ്പിക്കയും ചെയ്തിരിക്കകൊണ്ട മെപ്പടി കൊൽ
ക്കാരൻ പണിക്ക ചാത്തുക്കുട്ടിയെ നിശ്ചയിച്ചിരിക്കുന്നു. അവ
നെകൊണ്ട പണി നടത്തിച്ചകൊൾകയും പണി നൊക്കി തുടങ്ങു
ന്ന ൹ മുതൽക്ക അവന്റെ പെര പട്ടികയിൽ ചെൎത്തകൊൾക
യും വെണം. എന്ന ൧൮൫൪ ആഗസ്ത ൨൹ മലപ്രത്തനിന്ന.

അസിഷ്ടാണ്ട കൽക്കട്ടർ.

ഏറനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന. നിലമ്പൂര
അധികാരി മുഖാന്തരവും പാണ്ടിക്കാട മുസൽമാൻ പെഷ്കാര മുഖാ
ന്തരവും കള്ള ചന്ദനം പിടിച്ചതിന്റെ ഇനാം കൊടുപ്പാൻ ഓ
ഹരി ചെയ്ത പട്ടികകൾ ജൂലായി ൨൪൹ത്തെ ൧൪൯ാം നമ്പ്ര റി
ഫൊട്ട ഒന്നിച്ച അയച്ചത നൊക്കിയതിൽ ഒട്ട ഇനാമത്തിൽ നെ
ർപകുതി ഒറ്റകാൎക്കും ശെഷം സംഖ്യ കൊണ്ട എല്ലാവൎക്കും സ
മമായിം ഓഹരി ഇട്ട കണ്ടിരിക്കുന്നു. അത ശെരി അല്ലാ. ഒറ്റ
കാരന്റെയും പിടിച്ചവരുടെയും അവസ്തപ്രകാരം ഇനാം ഓഹ
രിയാക്കെണ്ടതാകകൊണ്ട അപ്രകാരം നാം ഓഹരി നിശ്ചയിച്ച
പട്ടികകൾ ഉണ്ടാക്കിയ്തിൽ നിലമ്പൂര അധികാരി മുഖാന്തരം പി
ടിച്ചതിന്റെ ഇനാം പട്ടിക ൟ കല്പന ഒന്നിച്ചയച്ചിരിക്കുന്നു.
മെൽ പറഞ്ഞ ഇനാം ൧൮ ഉറുപ്പിക ൫ അണ. ൮ പൈ—ജൂൻ
൨൧൹ത്തെ ൧൫൧ാം നമ്പ്ര കല്പനപ്രകാരം ആ താലൂക്കിൽ അനാ
മത്തുള്ളത മെപ്പടി പട്ടികപ്രകാരം തന്റെ മുൻമ്പാകെ അതാത ആ
ളുകൾക്ക കൊടുത്ത പട്ടികയിൽ ഒപ്പിടിയിച്ച വാങ്ങി മറുപടിഒന്നി
ച്ച പട്ടിക താമസിയാതെ മടങ്ങിഅയക്കുകയും വെണം. എന്ന
൧൮൫൪ാമത ആഗസ്ത മാസം ൧൹ മലപ്രത്ത നിന്ന.

അസിഷ്ടാണ്ട കൽക്കട്ടർ.

വള്ളുവനാട താലൂക്ക താസീൽദാൎക്ക എഴുതിയ കല്പന. ൟ ൬൩ാം
ഫസലി ജമാവന്തി ഫയസ്സലിനായി ൟ ജൂൻ മാസം ൧൨൹
തിങ്കളാഴ്ച മുതൽക്ക പാണ്ടിക്കാട്ടിലും ൧൯൹ തിങ്കളാഴ്ച മുതൽക്ക അ
ങ്ങാടിപ്രത്തും കച്ചെരിയൊടു കൂടി നാം താമസിക്കുന്നതാകകൊണ്ട
ജമാവന്തി ഫയസ്സലിനാവിശ്യമുള്ള കണക്കുകളൊടു കൂടി നെ
ന്മിനി പാണ്ടുിക്കാട തുവ്വയൂര ചെമ്പ്രശ്ശെരി മെലാറ്റൂര—വെട്ടത്തൂ
ര—അരക്ക പറമ്പ. ൟ ഏഴഅംശം മെനൊൻമാരെ മുടിപ്പകഴിഞ്ഞ

E

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/35&oldid=179598" എന്ന താളിൽനിന്ന് ശേഖരിച്ചത്