താൾ:CiXIV136.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III 199

എന്ന തീൎപ്പിൎൽ എഴുതി മുഴുവനും തഹശ്ശീൽദാര ഖണ്ഡിതമായി
നൊക്കാതെ തീൎപ്പിൽ എഴുതിയതാകുന്നു എന്ന തന്നെ അല്ലാ വാ
ദിക്കുന്ന പറമ്പിൽ ഏറിയ കൊല്ലം മുമ്പെ ഞാൻ നടന്ന പഷ്ണി
കിടന്ന ഏറിയ കുഴിക്കൂറ ചമയങ്ങൾ വെച്ചുണ്ടാക്കി ഇതവരെ
യും സൎക്കാര നികുതിയും കൊടുത്ത വരുന്നാ ആഭാസ്സനായ ഞാ
ൻ സീവിൽ വ്യവഹാരം ചെയ്യെണമെന്നും ഒര ചീരവഴുതിന
യും കൂടി വെച്ചുണ്ടാക്കാത്തെയും ഒര കരിക്ക മുതൽ ആയ അനുഭ
വം എടുത്തവരാതെ ഉള്ള പ്രതിക്കാരൻ വസ്തു നടപ്പാനുമായി
താലൂക്കിൽനിന്ന തീൎപ്പ ഉണ്ടായ്ത ഇനിക്കും എന്റെ കുഞ്ഞികുട്ടി
കൾക്കും വലുതായ ദുഃഖവും വളരെ വളരെ സങ്കടവും ഉള്ളതാക
കൊണ്ട സന്നിധാനത്തിങ്കല്ക്ക പ്രജകൾ എല്ലാം ഒരുപൊലെ
ആകകൊണ്ടും ൟ സന്നിധാനത്തിങ്കലെ ദയഉണ്ടായീട്ട ഇത
നിമിത്തമായി താലൂക്ക വിസ്താരം മുതലായ്ത ഒക്കെയും വരുത്തി
യും എന്റെ പക്കൽ ഉള്ള നികുതി അടച്ച രെശീതികളും മെപ്പടി
തീൎപ്പും വാങ്ങി നൊക്കിയും വാദിക്കുന്ന പറമ്പ ൟ സന്നിധാന
ത്തിങ്കലെക്ക എത്രയും സമീപമാകകൊണ്ടും വന്ന നൊക്കിയും
വിസ്തരിച്ചും സത്യം ചെയ്യിപ്പിച്ചും എന്റെ നെര അറിഞ്ഞ
നെരകെടായി താലൂക്കിൽനിന്ന മൊഹിച്ചുണ്ടായ തീൎപ്പ മാറ്റി
എന്റെ കുഴികൂറ ചമയങ്ങൾ മുഴുവന്നും വാങ്ങി തന്നൊ മുഴവ
നുംകിട്ടുന്നവരെ മെപ്പടി പറമ്പിന്മെൽ നിൎത്തിതന്നൊ സങ്കടംതീ
ൎത്ത രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു—എന്ന ൧൦൨൯ മെടമാ
സം ൩൦൹ മെപ്പടി പ്രതിക്കാരൻ വല്ലവരെ കൊണ്ടൊ മറ്റൊ എ
ന്തെങ്കിലും തകരാറകൾ കാണിച്ച പൊലീസ്സന്ന്യായം ചെയ്ത എ
ന്നെയും എന്റെ പെണ്ണുംപിള്ള കുഞ്ഞുകട്ടികളെയും വലിപ്പിക്കു
വാൻ ശ്രമിച്ചപ്രകാരംപലരും പറഞ്ഞ കെട്ടിരിക്കുന്നുഅതിനാൽ
ഇനിക്ക വളരെ ഭയമായിരിക്കുന്നു തിയ്യതിമെൽ.

വെട്ടത്തനാട താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച തീൎപ്പി
ന്ന വിവരം യാദാസ്ത.

അന്ന്യായം ഭവൻ നമ്പൂതിരി
മുതൽ ൨ാൾ.
വെട്ടത്തനാട തുക്കിടി മുൻസീ
പ്പ കൊടതിയിൽനിന്ന ൪൬ൽ
പ്രതി ഗൊവിന്ദ മെനവൻ
മുതൽ ൬ാൾ
൬൦൩ാം നമ്പ്രായി ഉണ്ടായവി
ധിപ്രകാരം ഒന്നാം അന്ന്യാ

യക്കാരന നടത്തി കിട്ടിയ കരുവാമ്പടി നിലത്ത ൧൦൨൬ലെക്കു
ള്ള കന്നിവിള ൧ാം അന്ന്യായക്കാരന വെണ്ടി അദ്ദെഹത്തിന്റെ
ആൾക്കാരനായ രണ്ടാം അന്ന്യായക്കാരൻ മുതലായ്വര എറക്കി
യ്തിന്റെ ശെഷം ൧൦൨൫ മീനം ൨൭൹ക്ക ൧൮൫൦ എപ്രെൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/209&oldid=179785" എന്ന താളിൽനിന്ന് ശേഖരിച്ചത്