താൾ:CiXIV136.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 285

ചെരെണ്ടത എന്തെല്ലാമെന്ന അന്ന്യെഷിച്ച ചെൎപ്പിക്കെണ്ടു
ന്നതും കന്മി ചെയ്യെണ്ടുന്നവക കന്മിചെയ്യിപ്പിക്കെണ്ടുന്നതും
മുഖ്യമായി മെനൊന്റെ പ്രവൃത്തിയാകകൊണ്ടും മനപൂൎവ്വമാ
യി വിത്ത്യാസംചെയ്യുന്ന മെനൊൻമാൎക്ക അധികമായ ശിക്ഷ
കിട്ടാൻ സംഗതി വരുന്നതാകുന്നു.

൨൯മത— വിള നഷ്ടം ഉണ്ടെന്നും പറമ്പിൽ വൃക്ഷങ്ങൾ പൊ
യിപ്പൊയീട്ടുണ്ടെന്നും അനുഭവക്ഷയം ഉണ്ടെന്നും ബാധിപ്പി
ക്കുന്ന കാൎയ്യം താലൂക്കിൽനിന്ന പൊകുന്ന കാൎയ്യസ്തന്മാര തന്നെ
നൊക്കെണ്ടതാകകൊണ്ട ആയ്ത പ്രത്ത്യെകം അധികാരി മെ
നൊൻമാരെകൊണ്ട നൊക്കിപ്പാൻ ആവിശ്യവും ഇല്ല.

൩൦ആമത— ചില താലൂക്കകളിൽ ചില അംശങ്ങളിലെ ജമാ
വന്തി അന്ന്യെഷണം ചുരുങ്ങിയ മാസ്പടിക്കാരായും ശിലംഇല്ലാ
ത്തവരായും ഉള്ള എഴുത്തപണിക്കാരെകൊണ്ടും എള്ള മൊടൻ
പൈമാശിക്കയക്കുന്നഅങ്കാംഗുമസ്കൻമാരെകൊണ്ടും ചെയ്യിക്കു
ന്നപ്രകാരവും അവര സൂക്ഷ്മം കൂടാതെയും ശെരിയല്ലാതെയും
വളരെ വിത്ത്യാസങ്ങളായും ഓരൊന്ന നടക്കുന്നപ്രകാരവും ആ
കാൎയ്യത്തിൽ തഹശ്ശീൽദാരകൾ അജിമാശി മുതലായ ഒര അ
ന്ന്യെഷണവും ചെയ്യാതെ ഇരിക്കുന്നപ്രകാരവും കണ്ടിരിരിക്ക
കൊണ്ട മെലാൽ അപ്രകാരം വരാതെ അധികാരി മെനൊന്മാ
ര പൈമാശിയും തഹശ്ശീൽദാരന്മാരുടെ താഴെ ഉള്ള കാൎയ്യസ്ത
ന്മാര അജിമാശിയും ചെയ്യുന്ന സമയം സങ്ങതിപൊലെയും സ
മയം പ്രകാരവും തഹശ്ശീൽദാരന്മാര ചെന്ന വെണ്ടുന്ന ശൊ
ധനകളും അജിമാശിയും ചെയ്ത ജമാവന്തി കാൎയ്യം വിത്ത്യാസം
കൂടാതെയും ശെരിയായും നടത്തിവരികയും വെണം.

൩൧–ാമത— ജമാവന്തി കച്ചെരി അതാത താലൂക്കിൽ എത്തിയ്തി
ന്റെ ശെഷം വെണ്ടുംവണ്ണും ശൊധന ചെയ്യുന്നത കൂടാതെ
കാൎയ്യസ്തന്മാരെ അയച്ച നൊക്കിക്കുകയും അന്ന്യെഷിക്കുകയും
ചെയ്യുന്നതാകകൊണ്ട അതാത താലൂക്കിൽനിന്നയിച്ചിട്ടുള്ള ക
ണക്കുകൾ ശെരിയല്ലെന്ന കണ്ടാൽ വിത്ത്യാസമായി നടക്കു
ന്നവൎക്ക ൨൮ ാം വകുപ്പിലെ താല്പൎയ്യപ്രകാരം ശിക്ഷയും ജമാവ
ന്തി കാൎയ്യം ശെരിയായി നടത്തിക്കാത്തതിന്ന തഹശ്ശീൽദാരന്മാൎക്ക
കുറവായീട്ടുള്ള കല്പനകളും ഉണ്ടാകയും ചെയ്യും.

൩൨–ആമത— തഹശ്ശീൽദാർകൾ അയക്കുന്ന കണക്കപ്രകാരം
൫൨–ാം ഫസലി ജമക്ക ൫൩–ാം ഫസലിയിൽ അതാത അംശ
ത്തിൽ ഓരൊരൊ വകയിൽ കന്മി ജാസ്തി ഇത്ര ഉണ്ടാകുമെന്ന
അറിയെണ്ടതാകകൊണ്ട ഓരൊരൊ അംശം ജമാവന്തി അന്ന്യെ
ഷണം തീൎത്ത കണക്കയക്കുമ്പൊൾ ൪൬–ാം ഫസലി ജമാവ
ന്തി ഹുഗ്മനാമത്തൊട കൂടി അയച്ചിരിക്കുന്ന മാതിരിപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/295&oldid=179896" എന്ന താളിൽനിന്ന് ശേഖരിച്ചത്