താൾ:CiXIV136.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 THE MALAYALAM READER

തെ തന്റെ അവകാശം— എപ്പെർപട്ടതും അന്ന്യായക്കാരനൊട
വാങ്ങി നിലം ഒഴിഞ്ഞു കൊടുത്തിരിക്കുന്നു എന്ന ൪–ാം പ്രതി
സന്മതിക്കുകയും അന്ന്യായക്കാരനും ൬–ാം സാക്ഷിയും കാണി
ക്കുന്ന മെപ്പടി ആധാരങ്ങൾ നൊക്കുമ്പൊഴും നിലം അന്ന്യാ
യക്കാരൻ കൈവശത്തിൽ ആകുന്നു എന്ന കാണുന്നതകൊ
ണ്ടും— ൧–ാം പ്രതി ൫–ാം പ്രതിയൊടാകുന്നു പാട്ടത്തിന്ന വാങ്ങി
നടക്കുന്നത എന്നും ൪–ം ൫–ം പ്രതികളുടെ എണക്കുകൾ കാണാ
യ്കകൊണ്ടും— അവര പറയായ്കകൊണ്ടും നിലം താൻ ഒഴിഞ്ഞീ
ട്ടില്ലാഎന്ന ൧–ാം പ്രതി പറയുന്നത ൟ നിലം ഇപ്പൊൾ— ൪–ാം
പ്രതിക്ക തന്നെ കിട്ടെണമെന്നും താൻ അന്ന്യായക്കാരനൊട
വാങ്ങിയ ദ്രവ്യം— അവന തന്നെ തിരിയ കൊടുക്കാമെന്നും— ൪–ാം
പ്രതി അന്ന്യായക്കാരനൊട പറകയും— പറയിക്കയും ചെയ്തീട്ട
അതിന അന്ന്യായക്കാരൻ വഴിപ്പടാതെ ഇരിക്കയും അധികം
ദ്രവ്യത്തിന്ന അന്ന്യായക്കാരൻ ദെവസ്സത്തിൽനിന്ന ചാൎത്തി
വാങ്ങുകയും ചെയ്കയാൽ മുമ്പെ കളവ മുതലായ്ത ചെയ്ത ശിക്ഷ
അനുഭവിച്ച ദുൎന്നടപ്പകാരനായ ൧–ാം പ്രതിയെ ൪–ാം പ്രതി
സ്വാധീനത്തിൽ വെച്ച ഉഭയം അവൻ ഒഴിഞ്ഞു കൊടുത്തീട്ടി
ല്ലെന്ന വാദിപ്പിക്കുന്ന പ്രകാരവും— കാണുന്നതാകകൊണ്ടും
൧–ാം പ്രതിക്ക ൟ നിലത്തിന്മെൽ യാതൊരു അവകാശമില്ലാ
തെ ഇരിക്കുമ്പൊൾ അവന്റെ വാദം ൟ കാൎയ്യത്തിലെക്ക അ
നുസരിപ്പാൻ ഒട്ടും യൊഗ്യത പൊരാതെയും— ഇപ്പൊൾ ൟ നി
ലം ദ്രവ്യത്തൊടും കൂടി പൂൎണ്ണാവകാശിയും നടപ്പും— അന്ന്യായക്കാ
രൻ ആകകൊണ്ടും നിലം അന്ന്യായക്കാരൻ തന്നെ നടന്ന വ
രെണ്ടതാണെന്നും അതിന ൧– ൪– പ്രതികൾ ഏതെങ്കിലും സങ്കടം
വിചാരിക്കുന്നു എങ്കിൽ അവരും പാട്ടം കിട്ടെണ്ടുന്നതിന്ന അ
ന്ന്യായക്കാരനും സീവിൽ വ്യവഹരിക്കെണ്ടതാണെന്നും കല്പിക്കു
കയും ചെയ്തു.

മജിസ്കെട്ടിലെക്ക.

കൂറ്റനാട താലൂക്ക—അംശത്തിൽ കുഞ്ഞിമുയ്തിൻ ബൊധി
പ്പിക്കുന്ന അഫീൽ ഹരജി— മെപ്പടി താലൂക്ക തഹശ്ശീൽദാര വി
സ്തരിച്ച ൪൧ വിപ്രപരി ൧൭൹ കല്പിച്ച തീൎപ്പിൽ അന്ന്യായ
ക്കാരൻ ചെക്കു ൧ാം പ്രതി എന്റെയും ശെഷം ൪– പ്രതികളു
ടെയും ഒറ്റക്കയിത ൪൦ മിളിയം കണ്ടത്തിന്ന എഴുതി കൊടുത്ത
വെറുമ്പാട്ടശീട്ട പിടിച്ച പറിച്ചിരിക്കുന്നു എന്ന ബൊധിപ്പിച്ച
കാൎയ്യം വിസ്തരിച്ച പിടിച്ചുപറി കാൎയ്യം— തെളിവില്ലാത്തതിനാൽ
നീക്കി പ്രതിക്കാരെ വിട്ടയച്ചിരിക്കുന്നു എന്നും ഞാൻ പാട്ടം ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/278&oldid=179879" എന്ന താളിൽനിന്ന് ശേഖരിച്ചത്