താൾ:CiXIV136.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 183

ത്തിങ്കലെ കൃപാകടാക്ഷം ഉണ്ടായിട്ട ആമിൻ ചെയ്ത തീൎപ്പും വി
സ്താരങ്ങളും വരുത്തി നൊക്കിയും— മെൽ പറഞ്ഞ മൂസ്സമുതലായി
ആവിശ്യപ്പെടുന്ന ആളുകളൊടും മറ്റും എനിയും വെണ്ടുന്ന വി
സ്താരംചെയ്തും ചിറക്കൽ കൊവിലകത്തക്ക കത്തയച്ച മറുപടി
വരുത്തി സത്ത്യം അറിഞ്ഞു ആമീന്റെ തീൎപ്പ ദുൎബ്ബലമാക്കി സ
ത്ത്യം അറിഞ്ഞ തന്നിരിക്കുന്ന തരകപ്രകാരം ഞങ്ങൾക്ക കിട്ടിയ
പാട്ടൊലയിലെ താല്പൎയ്യപ്രകാരം നിലം നടന്നവരാൻ കല്പന ഉ
ണ്ടാകെണ്ടതിന്ന അപെക്ഷിക്കുന്നു— എന്ന ൧൦൨൮ എടവം
൧൮൹

കൊട്ടയം താലൂക്ക ഹെഡ പൊലീസാപ്സര ൧൮൫൩ ആമത
ആഗസ്ത മാസം ൩൧൹ കല്പിച്ച തീൎപ്പ.

അന്ന്യായം മുസലിയാര അവ്വുള്ള.

പ്രതി കുഞ്ഞമ്പി ഉന്മ മുതൽ ൪–ാൾ.

അന്ന്യായക്കാരന്റെ കാരണവൻ മരിച്ചുപൊയ മുസലിയാ
ര കുഞ്ഞന്മത സമ്പാദിച്ചതായും അവന്റെ മക്കളും അന്തിരവ
ന്മാരായ തങ്ങളും കൂടി ഭാഗം ചെയ്തതിൽ തറവാട്ട ഓഹരിക്ക തിരി
ച്ച വെച്ച കരാറ എഴുതീട്ടുള്ളതിൽപ്പെട്ടതായും ഉള്ള പുളിയ നമ്പ്രം
ദെശത്ത പറയന്റെ കുനിപറമ്പിലെ കുടിയിൽ തന്റെ ജെഷ്ഠ
നും ൧ാം പ്രതിയെ കെട്ടിയവനുമായ കുഞ്ഞിതറുവയി എന്നവ
നും ൧ാം പ്രതിയും മറ്റും കൂടി പാൎത്ത വന്നിരുന്ന പ്രകാരവും ആ
പുരയിൽ ഉണ്ടായിരുന്ന ൨൫ ഉറപ്പിക വിലക്കുള്ള സാമാനങ്ങൾ
എടുത്ത കൊണ്ടപൊകയും പുരയിൽ ൪ാം പ്രതി തിയ്യരെ പാൎപ്പി
ക്കുകയും പറമ്പിൽ തെൎച്ചക്ക ചെല്ലുകയും ചെയ്തിരിക്കുന്നു എന്ന
അന്ന്യായം— അന്ന്യായക്കാരനൊടും ൨–ം ൪–ം പ്രതികളൊടും മെ
ൽ പറഞ്ഞ സാക്ഷികളൊടും വിസ്തരിച്ചു— അന്ന്യായക്കാരനും
൪–ാം പ്രതിയും കാണിച്ച ആധാരങ്ങൾക്ക പകൎപ്പ വാങ്ങി ആ
യ്തും ൟ കാൎയ്യം തമ്മിൽ തീൎപ്പിപ്പാൻ ഏല്പിച്ച തുപ്രങ്ങൊട്ടുര അം
ശം അധികാരി ബൊധിപ്പിച്ച റഫൊടത്ത ഇന്ന എത്തിയ്തും ഇ
തിൽ ചെൎക്കുകയും ചെയ്തു— ദസ്താപെജകൾ ഒക്കെയും നൊക്കി
യ്തിൽ മുതൽ എടുത്ത കൊണ്ടുപൊയ പ്രകാരവും പൊലീസ്സായി
യാതൊന്നും ഉണ്ടായ പ്രകാരവും തെളിവ കണ്ടീട്ടില്ല അന്ന്യായ
ത്തിൽ പറയുന്ന പറമ്പ മുമ്പെ അന്ന്യായക്കാരന്റെ കാരണവ
ൻ മരിച്ചുപൊയ മുസലീയാര കുഞ്ഞന്മത ജന്മി കരിയാട്ട നമ്പ്യാ
രൊട വാങ്ങീട്ടുള്ളതും അന്ന്യായക്കാരൻ കാണിച്ച ഒന്നാം നമ്പ്രക
രാറിൽപ്പെട്ടതും ആകുന്നു എന്ന കാണുന്നുണ്ട എങ്കിലും ആ പറ
മ്പ അന്ന്യായക്കാരന്റെ ജെഷ്ഠൻ ൨–ാം പ്രതിയുടെ മകളായ ൧–ാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/193&oldid=179767" എന്ന താളിൽനിന്ന് ശേഖരിച്ചത്