താൾ:CiXIV136.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 THE MALAYALAM READER

ത്തെ കുറിച്ച ൟ കക്ഷിക്കാരുടെ വാദം പ്രമാണിക്കാനും ഇതി
ലധികമായ ഒരു വിസ്താരം നടത്താനും ആവിശ്യമില്ലെന്നും ൟ
വാദമുള്ള സ്ഥലം വെറെ ആളെവശം ഏല്പിക്കെണ്ടത എന്നും— അ
തിന്ന സങ്കടം വിചാരിക്കുന്നവര ൟ തീൎപ്പിലെ ൯–മുതൽ ൩൦–
ദിവസിത്തിലകത്ത മെൽ സ്ഥലങ്ങളിൽ അപ്പീലായി ബൊധി
പ്പിച്ച നിവൃത്തി വരുത്തുകയൊ അദാലത്ത അന്ന്യായം ബൊ
ധിപ്പിക്കയൊ, ചെയ്യെണ്ടതാന്നെന്നും— അതവരെ ൟ വാദിക്കു
ന്ന സ്ഥലത്ത ഇരുകക്ഷിക്കാരും യാതൊരു പ്രവൃത്തിയും ചെയ്വാ
ൻ സംഗതി ഇല്ലെന്നും ൟ അവധിയിലകത്ത മെൽ കല്പിച്ചത
പ്രകാരം കക്ഷിക്കാര മെൽസ്ഥലത്ത ബൊധിപ്പിച്ച ലക്ഷ്യം ഇ
വിടെ കാണിച്ചീട്ടില്ലെങ്കിൽ ൟ സ്ഥലം മനസ്സുള്ള വെറെ ആ
ളെ ഏൾപ്പിച്ച നടത്തിപ്പാൻ തക്കവണ്ണം ഇവിടെനിന്ന മെല
ധികാരത്തിൽ സിഫാൎസി ചെയ്വാൻ സംഗതി വരുമെന്നും ഇതി
നാൽ കക്ഷിക്കാരെ അറിയിപ്പാനും കല്പിച്ച അന്ന്യായം നീക്കി പ്ര
തിയെ വിട്ടു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചിറക്കതാലൂക്ക കണ്ണൂരിൽ ഇരിക്കും ൧– ഇമ്പിച്ചികണ്ടനും ൨–അ
നന്തിരവൻ ചെറിയ ഇമ്പിച്ചികണ്ടനുംകൂടി ബൊധിപ്പിക്കുന്ന
ഹരജി— സൎക്കാര ജന്മം ൧ാം ഹരജിക്കാരനായ ഇനിക്കുള്ള ആറാ
ട്ട വയലെന്ന പറമ്പിൽ തങ്ങൾ വെച്ചിരുന്ന തയ്യുകൾ പൊരിച്ച
ചാടുകയും ൧ാം അന്ന്യായക്കാരത്തിയായ തന്നെ പിടിച്ച തള്ളുക
യും ചെയ്തപ്രകാരം അന്ന്യായം കുഞ്ഞിപ്പെണ്ണ മുതൽ ൨–ാൾ ഞ
ങ്ങളുടെയും ബാപ്പുവിന്റെയും മെൽ കണ്ണൂര പൊലീസ്സാമീൻ ക
ച്ചെരിയിൽ അന്ന്യായപ്പെട്ട കാൎയ്യത്തിൽ അന്ന്യായഭാഗം ഗുണം
പൊലെ കഴിഞ്ഞ വിപ്രപരിമാസം ൨൮൹ കണ്ണൂര പൊലീസ്സാ
മീൻ അവർകൾ കല്പിച്ച തീൎപ്പ മാറ്റി അന്ന്യായക്കാൎക്ക കള്ളന്ന്യാ
യത്തിന്ന ശിക്ഷയും പറമ്പ ഉടമക്കാരനായ ൧ാം ഹരജിക്കാരനാ
യ എന്റെ സമ്മതം പ്രകാരം തീൎപ്പിലെ ൩–ാം പ്രതിയായ മെപ്പ
ടി ബാപ്പു തന്നെ നടപ്പാൻ കല്പനയും ഉണ്ടാകെണ്ടതിനുള്ള മതി
യായ സംഗതികൾ താഴെ എഴുതുന്നു— ൧ അന്ന്യായത്തിൽ പറയു
ന്നത ഒന്നും നെരല്ലാ കലശൽ നടന്നതായി പറയുന്ന ദിവസം
ഞങ്ങൾ അന്ന്യായക്കാരെ കണ്ടിട്ട തന്നെ ഇല്ലാ—നിൎദൊഷികളായ
ഞങ്ങളെദൊഷപ്പെടുത്താനായിട്ട മനഃപൂൎവ്വമായി വിചാരിച്ചുറച്ച
ദുഷ്ടമനസ്സൊടുകൂടി കലശൽ ചെയ്തപ്രകാരവും ഞങ്ങളുടെ മെൽ
കുറ്റം ചുമത്തി ബൊധിപ്പിച്ചതാകുന്നു. അതിലെക്കും തങ്ങളുടെ
ഹിതംപ്രകാരം സാക്ഷിപറയിപ്പാനായിട്ടഅന്ന്യായക്കാര വളരെ
താല്പൎയ്യപ്പെട്ടിരുന്നു എങ്കിലും ആ കള്ളകാൎയ്യത്തിൽ അവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/144&oldid=179712" എന്ന താളിൽനിന്ന് ശേഖരിച്ചത്