താൾ:CiXIV136.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 209

കൂറ്റനാടു താലൂക്ക താസീൽദാര കല്പിച്ച തീൎപ്പ.

അന്ന്യായം സൈയ്ത

പ്രതി
മന്മി മുതൽ ൩ാൾ,

അന്ന്യായക്കാരൻ നടന്ന വരുന്ന— അംശം ദെശത്ത
൩൩൩ ꠰ നെല്ല പാട്ടത്തിന്റെ ഏച്ചിലാടം നിലത്ത ൧൦൨൬ാമത
കൊല്ലത്തെക്ക വിള എറക്കാനായി ൧൦൨൫ മെടം ൫൹ക്ക ൫൦
ഏപ്രിൽ ൧൬൹ പകൽ അന്ന്യായക്കാരൻ കന്ന പൂട്ടുമ്പൊൾ പ്ര
തിക്കാര ചെന്നവിരൊധിച്ച പുട്ടെര വെട്ടിഅറുത്ത വാക്കെറ്റംപ
റഞ്ഞ കലശൽക്ക ഭാവിച്ചപ്രകാരം ൫൦ എപ്രെൽ ൧൮൹ അ
ന്ന്യയക്കാരൻ ഹരജി ബൊധിപ്പിച്ചു.

ൟ കാൎയ്യത്തിന്ന അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും
൧–ം ൩–ം പ്രതികളെയും സമീപസ്തന്മാരെയും സാക്ഷിക്കാരെയും
ഹാജരാക്കി വിസ്തരിക്കയും— അന്ന്യായത്തിൽ പറയുന്ന നിലം താ
ൻ നടന്നവരുന്നതാണന്നും മറ്റും ൧ാം പ്രതി മെയി ൨൹ ബൊ
ധിപ്പിച്ച ഹരജിയും— അന്ന്യായക്കാരൻ കാണിച്ച അട്ടിപ്പെറ ആ
ധാരം— മറുപാട്ടം— പാട്ടശീട്ട ഇതകളുടെയും—ദെശത്ത മുഖ്യസ്ത
ന്മാര—അംശം കച്ചെരിക്ക എഴുതിയ റപ്പൊടത്തിന്റെയും ൧ാം
പ്രതി കാണിച്ച പാട്ടശീട്ടിന്റെയും പകൎപ്പുകൾ വാങ്ങി ആയ്തും
ൟ നമ്പ്രിൽ ചെൎക്കുകയും ചെയ്തു— വിസ്താരത്തിൽ ഏച്ചിലാടം
നിലം തനിക്ക സ്വന്തവും ജന്മവും ആയീട്ടുള്ളതാണ— അത താ
നും— തന്റെ കാരണവനായ ൧ാം പ്രതിയും കൂടി— കുഞ്ഞൂസ്സന കാ
ണത്തിന്ന വെച്ചകൊടുത്ത ചാത്തുനായര കയ്യായി താൻ കൊഴു
വിന വാങ്ങി ൧൦൧൨ മുതൽക്ക നിലം തന്റെ കൈവശമായി ന
ടന്നവരുന്നു— നികിതി ജമ പ്രതി മന്മി പെരിൽ ആണ— നികി
തി താൻ കൊടുത്ത ശീട്ട വാങ്ങിവരുന്നു— പ്രതിക്കാര ബലമായി
തകരാറ ചെയ്തതാണെന്ന അന്ന്യായക്കാരനും—

കലശൽ ഒന്നും ചെയ്തീട്ടില്ലാ— അന്ന്യായക്കാരൻ തന്റെ മരുമ
കനാണ തങ്ങൾ രണ്ടാളും ചാത്തങ്ങാടി പാൎത്തവരുന്നു തന്റെ
ബാപ്പ കുഞ്ഞുത്തയുടെയും— അന്ന്യായക്കാരന്റെ ബാപ്പയാ
യ കുഞ്ഞുത്തയുടെ അനന്തിരവൻ വാവയുടെയും മുതൽ പഴതി
ചെയ്തപ്പൊൾ ൟ നിലം തന്റെയും അന്ന്യായക്കാരന്റെയും
അവകാശത്തിന്ന കിട്ടയ്താണ— അതിന്മെൽ കെളപ്പന്നായൎക്കുണ്ടാ
യിരുന്ന ൪൪൪ വെള്ളിപണം കാണം ൧൦൦൯ലൊ ൧൦൧൦
ലൊ എന്ന അറിഞ്ഞീല താൻ കൊടുത്തു ൧൦൧൨ വരെക്കും നി
ലം ഓരൊരുത്തരെകൊണ്ട താൻ നടത്തിച്ചു— അതിന്റെശെഷം
ഇതവരെ താൻ നടന്ന നികിതി കൊടുത്ത വരുന്നു— ജമയും ത
ന്റെ പെരിൽ ആണ— അന്ന്യായക്കാരൻ ൟ നിലം നടന്നീട്ടി

E e

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/219&oldid=179797" എന്ന താളിൽനിന്ന് ശേഖരിച്ചത്