താൾ:CiXIV136.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 125

യു അന്ന്യായക്കാരനൊട പാട്ടത്തിന്ന വാങ്ങി നടന്നവരുന്ന
താണെന്നും ആ ദെവസ്സം കാൎയ്യം മരിച്ചപൊയ രാരപ്പനും അ
വൻ മരിച്ചതിന്റെ ശെഷം അവന്റെ അനന്തിരവനായ ൟ
അന്ന്യായക്കാരനും ആകുന്നു അന്ന്യെഷിച്ച നടത്തിച്ചവരുന്ന
ത എന്നും കാണുന്നത കൂടാതെ വാദിക്കുന്ന കുനി എത്രയും ചുരു
ങ്ങിയ ഒരു സ്ഥലവും അന്ന്യായക്കാരനും ൧ാം പ്രതിയുമായിട്ടുള്ള
വെറെ മത്സരത്താൽ ൟ കാൎയ്യത്തിന്ന ഇത്ര വ്യവഹാരം ഉണ്ടാ
യ്താണെന്നും ആയ്ത അവര തന്മിൽ ഉള്ള ദ്വെഷത്താൽ അവസാ
നിക്കുന്ന വഴി കാണുന്നില്ലായ്കകൊണ്ടും മെലാൽ ഇത നിമിത്ത
മായി പൊലിസ്സും തകരാറും ഉണ്ടാവാതെ ഇരിപ്പാനുള്ള മാൎഗ്ഗം
മാത്രം പൊലീസ്സിൽ നിന്ന വിചാരിച്ച ഒരു കല്പന കൊടുക്കെ
ണ്ടത എന്നും അതിലെക്ക മെൽ പറഞ്ഞ എല്ലാ സങ്ങതികളാലും
സായ്പ അവർകളുടെ എപ്രെൽ ൧൹ത്തെ കത്തകൊണ്ടും മുഖ്യസ്ത
ന്മാരെ റപ്പൊടത്ത കൊണ്ടും ആ കുനിയിൽ അഞ്ച കണ്ടവാഴ ഒ
ണക്കൻ മുൻമ്പെ വെച്ചിട്ടുള്ളത അവൻ അടക്കി അനുഭവിച്ച വ
രുന്നത കൂടാതെ ഏറിയ കാലമായി ആലയും കെട്ട ആ ഒണക്ക
ന്റെ കാലികളെ കൂട്ടി കൈവശമായിരിക്കുന്നു എന്നും അതിൽ
ശെഷം വാഴയും ഇപ്പൊഴുള്ള കിളിയൊല പാറിയ്തായി മൂന്ന ത
യ്യും ൧ാം പ്രതിന്റെ അനുജൻ മരിച്ചുപൊയ ചന്തു വെപ്പിച്ച
൧ാം പ്രതി ൫ാം പ്രതിക്ക പാട്ടത്തിന്ന കൊടുത്ത അടുക്കി വരുന്ന
പ്രകാരവും കാണുന്നതിനാൽ ആയ്ത കിഴുക്കട പ്രകാരം അഞ്ച കു
ണ്ടവാഴയും ആലയും ഒണക്കനും ശെഷം വാഴയും മൂന്ന തയ്യും
൫ാം പ്രതിയും അടക്കി അനുഭവിച്ചവരെണ്ടത എന്നും കുനിയി
ൽ സമീപസ്തൻ രാമൻ ഒരു വാഴ വെച്ചതായി പറയുന്നത വി
ശ്വസിക്കെണ്ടതല്ലെന്നും കണ്ടിരിക്കുന്നു. ൟ കുനി അല്പമായ
സ്ഥലമാണെങ്കിലും ആ ദെവസ്സ കാൎയ്യം അന്ന്യെഷിച്ച വരുന്ന
അന്ന്യായക്കാരന്റെ സമ്മതപ്രകാരം മെൽ പറഞ്ഞ ഒണക്കൻ
കുഴിക്കാണം വെക്കുന്നതിലെക്ക വിരൊധം ചെയ്യരുതെന്നും അ
തിനാൽ യാതൊരു ആളുടെ അവകാശത്തിലേക്കും ദുൎബ്ബല പ്ര
ബലത വരുന്നതല്ലെന്നും അവകാശം വിചാരിക്കുന്നവര സി
വിൽ വ്യവഹരിച്ച നിവൃത്തി വരുത്തെണ്ടതാണെന്നും കല്പിച്ചു—
വിവരം കക്ഷികളെ അറിയിച്ചു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചിറക്കതാലൂക്ക മാണിയൂര അംശത്തിൽ കൊരൻ ബൊധിപ്പി
ക്കുന്ന ആഫിൽ ഹരജി. ചാത്തുക്കൂട്ടി പ്രതി ൧ എന്നൊടുകൂടെ
൧൩–ാളെ മെൽ ബൊധിപ്പിച്ച അന്ന്യായം വിസ്തരിച്ച വാദിക്കു
ന്ന കുനി നിലത്തിൽ ൫– കുണ്ടവാഴയും ആലയും അന്ന്യായം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/135&oldid=179703" എന്ന താളിൽനിന്ന് ശേഖരിച്ചത്