താൾ:CiXIV136.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 155

ണ്ടതിന്നും മെൽപ്രകാരം ഞങ്ങൾ ഉണ്ടാക്കിയ വിളഉഴുത നഷ്ടം
വരുത്തിയ പ്രതികളെയും കണ്ടറിഞ്ഞിരിക്കുന്ന സാക്ഷിക്കാരിൽ
മാവിലായി അംശം ദെശത്ത അമ്പു മുതൽ ൪ാളെ വരുത്തി വി
സ്തരിച്ച അതിന്ന തക്കതായ കല്പനയും ഉണ്ടായി സങ്കടം തീൎത്ത
രക്ഷിക്കെണ്ടതിന്ന അപെക്ഷിക്കുന്നു— എന്ന ൧൦൨൮ മെടം
൧൪൹

ചെറനാട താലൂക്ക ഹെഡ— പൊലീസാപ്സര ൧൮൫൪ാമത. എ
പ്രെൽ മാസം— ൧൩൹ കല്പിച്ച യാദാസ്ത—

അന്ന്യായം ആലി അന്മു.

പ്രതി അത്തൻകുട്ടി മുതൽ ൩–ാൾ.

കൊട്ടക്കൽ അംശം കുറ്റിപ്രം ദെശത്ത ൩–ാം സാക്ഷിയായ
കൃഷ്ണവാരിയരൊട ൧൫൫– പണത്തിന്ന തലൊട്ടിൽ കണ്ടം ൨–ം
അതൊടചെൎന്ന കുളവും കൂടിചാൎത്തി വാങ്ങി വിളഎറക്കി അതി
ലെക്ക മെപ്പടി കുളത്തിൽനിന്ന വെള്ളം തെവി വരുമ്പൊൾ—
൧൦൨൯– കുംഭം ൨൦൹ക്ക ൫൪ മാൎച്ചി ൨൹ പകൽ പ്രതിക്കാര
ചെന്ന തെവുന്നത വിരൊധിച്ച പിടിച്ച തള്ളി ഏത്തം വലിച്ച
കളകയും മറ്റും ചെയ്തുഎന്ന അന്ന്യായം— ൟ കാൎയ്യത്തിന്ന അ
ന്ന്യായക്കാരനൊടും— ൧–ാം പ്രതിയൊടും ൧–ം ൨–ം ൪–ം സാക്ഷിക
ളൊടും എന്റെ മുമ്പാകെയും— ൪–ം ൫–ം സാക്ഷികളൊട സബാ
പ്സര പക്കീർ മഹമ്മതും വിസ്തരിച്ചും സ്ഥലംനൊക്കി പ്ലാൻ വര
ച്ചും റിപ്പൊട്ട ഒന്നിച്ചയക്കയാൽ ആയ്തും കുറ്റിപ്രം ദെശത്ത മു
ഖ്യസ്ത്യൻമാര അത്തൽകുട്ടി മുതൽ ൨–ാൾ ബൊധിപ്പിച്ച റിപ്പൊ
ട്ടും ൧ാം പ്രതി ബൊധിപ്പിച്ച ഹരജിയും അന്ന്യായക്കാരൻ ഹാ
ജരാക്കിയ കാണാധാരം വാങ്ങിനൊക്കി പകൎപ്പ എടുത്ത ആയ്തും
ഇതിൽ ചെൎക്കുകയും അന്ന്യെഷിക്കുകയും ചെയ്തു— രണ്ടും മൂന്നും
പ്രതികളെ ഹാജരാക്കി വിസ്തരിപ്പാൻ അത്ര ആവശ്യം കണ്ടീട്ടു
മില്ല— വിസ്താരത്തിൽ കുറ്റം സമ്മതിക്കാതെ അന്ന്യായത്തിൽ പ
റയുന്ന കുളം തനിക്കവശമായിട്ടുള്ളതെന്നും അതിന്ന ലക്ഷ്യം
ഒന്നും ഇല്ലെന്നും ൧ാം പ്രതിയും അന്ന്യായത്തിൽ പറയുന്ന കുള
ത്തിൽനിന്ന അന്ന്യായക്കാരൻ വെള്ളം തെവുമ്പൊൾ ൧ാം പ്രതി
ഏത്തം തള്ളുകയും ൨–ം ൩–ം പ്രതികൾ മെതിയും മുക്കാലികാലും
വലിക്കയും ചെയ്തു എന്നും വെറെ ഒന്നും തനിക്കുറിവില്ലെന്നും
൧ാം സാക്ഷിയും മെൽപ്രകാരം വെള്ളം തെവുമ്പൊൾ ൧ാം പ്ര
തി വെച്ചിരുന്ന മുക്കാലിക്കാൽ പറിച്ചിടുകയും ചവട്ടി ചളിയിൽ
പൂത്തുമെന്ന അന്ന്യായക്കാരനൊട പറകയും ചെയ്തതല്ലാതെ വെ
റെ ഒന്നും ഉണ്ടായിട്ടില്ലെന്നും പരസ്പര വിരൊധമായി ൨–ാം
സാക്ഷിയും മെപ്പടി കുളവും കണ്ടങ്ങളും തന്റെ ജന്മവും ഇപ്പൊ

X2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/165&oldid=179737" എന്ന താളിൽനിന്ന് ശേഖരിച്ചത്