താൾ:CiXIV136.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 THE MALAYALAM READER

൧൦൦൫ാമതിൽ ചിരികണ്ടൻ ജന്മം വാങ്ങി ൨൬ാമത വരെ ചിരിക
ണ്ടനും അതിന്റെ ശെഷം മെപ്പടി നിലം രാമൻ ജന്മം വാങ്ങി
൨൭ലും ൨൮ലും ൪ ഉറുപ്പികയും ൬൦ റെസ്സും രാമനും നികുതി അട
ച്ച വന്നതായി കാണുന്നു—ചിരികണ്ടൻ ആദ്യം നികുതി കൊടു
ത്ത തുടങ്ങിയ പ്രകാരമുള്ള കണക്ക ഇല്ലെങ്കിലും ൧൦൦൫–൧൦൦൬– ര
ണ്ട കൊല്ലത്തെ നികുതി ശീട്ട അന്നത്തെ അധികാരി മെനവ
ൻ ഒപ്പിട്ട ചിരികണ്ടന കൊടുത്തിട്ടുള്ളത മെനവൻ വാങ്ങി ഹാ
ജരാക്കിയത നൊക്കുമ്പൊൾ ചിരികണ്ടൻ പെരിൽ വെറെ യാ
തൊരു ജമയും ഇല്ലാത്ത അവസ്തക്ക ൪ ഉറുപ്പികയും ൬൦ റെസ്സും
അവൻ കൊടുത്ത വന്നിരുന്നത ൟ നിലത്തിന്ന തന്നെ എന്നും
അതിനാൽ ജമ ക്ക ഭെദമില്ലെന്നും വിചാരിപ്പാൻ സംഗതിയാ
യിരിക്കകൊണ്ട അത പ്രകാരം ൧൦൨൯ാമത മുതൽക്ക രാമൻ പെ
രിൽ ജമതിരിച്ച കെട്ടി നികുതി വസൂലാക്കി വരുവാൻ മെപ്പടി അ
ധികാരിക്കും മെനവനും ഇന്ന കല്പന കൊടുത്തിരിക്കകൊണ്ട വി
വരം ബൊധിപ്പിപ്പിച്ചിരിക്കുന്നു എന്ന ൧൦൨൮ കൎക്കിടകം ൧൫
൹ക്ക ൧൮൫൩ ജൂലായി ൨൯൹ കതിരൂര നിന്ന.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

കൊട്ടയം താലൂക്ക താസീൽദാർ— ബൊധിപ്പിക്കുന്ന ഹര
ജി. പിണറായി കതിരൂര ൟ അംശങ്ങളിൽ—കന്മാരനും പൊന്നി
യത്ത മുമ്പിന്നും ചില നിലങ്ങൾ ജമക്ക ചെരാതെ അനുഭവി
ച്ച വരുന്നുണ്ടെന്ന രാമൻ മെനൊൻ ബൊധിപ്പിച്ച ഹരജിക്ക
താഴെ ഫെബ്രുവരി ൨൬൹ ൨ാമത ൨൮൹ ബൊധിപ്പിച്ച ഹര
ജിക്ക താഴെ മെയി ൯൹ം ഉണ്ടായ കല്പനകൾ എത്തി അറികയും
ചെയ്തു.

ൟ സംഗതികൊണ്ട അംശങ്ങളിൽ പൊയി അന്ന്യെഷിച്ചും
കണക്കുകൾ നൊക്കിയും മെൽപ്രകാരം നിലങ്ങൾ ജമക്ക ചെരാ
നുണ്ടൊ എന്നറിഞ്ഞ സംഗതിപൊലെ കണക്കുണ്ടാക്കി അയ
പ്പാൻ പെഷ്കാൎക്ക കല്പന കൊടുത്തതിന്ന കൎക്കിടകം ൯൹യായി
ബൊധിപ്പിച്ച മറുപടിയും ഹരജിക്കാരനൊട വിസ്തരിച്ച കയ്പീ
ത്തും നൊക്കുമ്പൊൾ മെൽ പറഞ്ഞവരുടെ ജമക്ക ഒടുക്ക ഉള്ള നി
ലം പൈമാഷി ചെയ്താൽ എതാൻ കൂടാനുണ്ടാകുമൊ എന്നുള്ള സം
ശയമല്ലാതെ പ്രത്യെകമായി ജമക്ക ചെരാതെ ഒരു നിലം നടന്ന
വരുന്നതായി കാണുന്നില്ലാ. ൟ ഹരജിക്കാരൻ മുമ്പെ മെപ്പടി
അംശങ്ങളിലെ ഹെംബളി മെനവൻ ആയിരുന്നു ൮൮ാമതിൽ
ആണ പണിയിൽനിന്ന പിരിച്ചതായി കാണുന്നത പണിയി
ൽ ഇരിക്കുമ്പൊൾ പല പ്രകാരെണയും ഓരൊരുത്തരെ പറഞ്ഞ
ഭ്രമിപ്പിച്ചുലഭ്യങ്ങൾ ഉണ്ടാക്കിരുന്ന പൊലെ ഇപ്പൊഴും വല്ലതും
സമ്പാദിക്കാമെന്ന വിചാരിച്ച രണ്ടുമൂന്ന കൊല്ലം മുമ്പെ ൟ ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/22&oldid=179580" എന്ന താളിൽനിന്ന് ശേഖരിച്ചത്