താൾ:CiXIV136.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 71

എന്നും നിങ്ങടെ വാതലിന്ന എത്ര ചങ്ങല ഉണ്ടെന്നും എന്റെ
അമ്മാമൻ രാവുണ്ണി വാരിയര വളമങ്ങലത്ത നിന്ന കഴകം കഴി
ഞ്ഞ ദിവസെനാൽ രാത്രി വാരിയത്ത കിടക്കാൻ വരുവൊ എന്നും
ചൊദിച്ചു. ഞങ്ങടെ വാതലിന്ന ൨ ചങ്ങലയാണെന്നും എമ്പ്രാ
ന്തിരി ഇല്ലത്താണ കിടക്കുന്നത എന്നും അമ്മാമൻ ചില ദിവ
സം വാരിയത്തെക്ക വരും ചിലദിവസം വരില്ലാ എന്നും ഞാൻ
അവനൊട പറഞ്ഞു. പിന്നെയും അവൻ അല്പം നെരം താമ
സിച്ച പിന്നെ പൊയി. അങ്ങിനെ അവൻ ചൊദിച്ച സമയം
വാരിയത്ത ഞാനല്ലാതെ മറ്റാരും ഇല്ല അവന്റെ കൂടിയും മറ്റാ
രും ഉണ്ടായിരുന്നില്ലാ എന്റെ മുത്തശ്ശി കുളിക്കാൻ പൊയിരുന്നു.
അവര കുളിച്ചവരുമ്പൊഴക്ക അപ്പു പൊയിരിക്കുന്നു. മുത്തശ്ശി കു
ളിച്ച വന്നാറെ അപ്പു വന്ന വിവരവും ചൊദിച്ച വിവരവും
ഞാൻ മുത്തശ്ശിയൊട പറഞ്ഞു. അവൻ എന്തിനായിട്ടാണ അ
ങ്ങിനെ ഒക്കയും ചൊദിച്ചത എന്ന എനിക്ക നിശ്ചയമില്ലാ ൟ
കളവ കഴിഞ്ഞതിന്റെ ശെഷം ഇവിടെ ആരെങ്കിലും വന്നിട്ടു
ണ്ടായിരുന്നുവൊ എന്നും മറ്റും അധികാരി മുതലായ്വര ചൊദി
ച്ചു. അവരൊട ഞാൻ പറഞ്ഞിരിക്കുന്നു. അപ്പു വരുന്നതിന്റെ
മുമ്പെ ഒരു ദിവസവും തെയ്യുണ്ണിയും അപ്പുവും കൂടി പുല്ല അരി
യാൻ വന്ന സമയം വാരിയത്തും വന്നിരുന്നു. അന്ന അവര
ചൊദിക്കുകയും മറ്റും ഉണ്ടായിട്ടില്ലാ ഇത ഞാൻ അറിയും.

വായിച്ചകെട്ടത നീ പറഞ്ഞ
പ്രകാരം തന്നെയൊ അതെ.

ഏറനാട താലൂക്ക കച്ചെരിയില്ക്ക

ചെങ്ങരെ അംശം പുലിപ്പറ്റ ദെശത്ത തൃശ്ശിവപെരൂര നടു
വിലെ മറപുറം പുലിപ്പറ്റ ക്ഷെത്രത്തിലെ കാൎയ്യസ്തൻ സു
ബ്രഹ്മണ്യൻ നമ്പൂതിരി ബൊധിപ്പിക്കുന്ന ഹരജി. മെൽപറ
ഞ്ഞ ക്ഷെത്രത്തിൽ ൟ മാസത്തിൽ ഒര കവൎച്ച ഉണ്ടായി എ
ന്നും ആ ക്ഷെത്രത്തിലെ കാൎയ്യസ്തൻ താനാണെന്നുംവെച്ച മെ
പ്പടി ദെശത്തെ നീലകണ്ഠൻ നമ്പൂതിരിയും മെപ്പടി ക്ഷെത്രത്തി
ലെ ശാന്തിക്കാരൻ താനാണെന്നും മറ്റും ചെറുകഴിഞ്ഞ മണ്ണ മൂ
സ്സതിന്റെ ഇല്ലത്ത പാൎക്കുന്ന എമ്പ്രാന്തിരിയും ൟ താലൂക്കിൽ
അന്ന്യായം ബൊധിപ്പിച്ച വിസ്താരം നടക്കുന്നപ്രകാരം ഞാൻ
കെട്ടിരിക്കുന്നു. ൧൦൨൬ വൃശ്ചികം മുതൽക്ക മെൽപറഞ്ഞ മറപ്പുറ
ത്ത നിന്ന എന്നെ കാൎയ്യസ്തനായി നിശ്ചയിച്ച എന്റെ സംര
ക്ഷണയിൽ ഇരിക്കുന്ന പുൽപ്പറ്റ ക്ഷെത്രത്തിൽ കുറെ കാലമാ
യി യാതൊര കവൎച്ചയും ഉണ്ടായീട്ടില്ലെന്ന മാത്രവും അല്ലാ ആ
ക്ഷെത്രത്തിൽ ഒരിക്കലും വിലപിടിക്കുന്ന യാതൊരു മുതലും സൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/81&oldid=179647" എന്ന താളിൽനിന്ന് ശേഖരിച്ചത്