താൾ:CiXIV136.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 THE MALAYALAM READER

ക്ഷിച്ചവരുമാറും ഇല്ലാ. ൟ ക്ഷെത്രത്തിന്ന ഉടയതായ നടുവി
ലെ മഠത്തിൽ മഞ്ഞപ്പറ്റ തിരുമുമ്പിൽനിന്ന ചെമ്പക്കൊട്ട കെ
ശവൻ മൂസ്സതിന്റെ മെൽ ൫൩ൽ ൩൩൯ ആം നമ്പ്രായി ൟ
ദെവസ്സംവക നിലം ഒഴിപ്പിപ്പാൻ ഏറനാട മുനിസീപ്പിൽ ബൊ
ധിപ്പിച്ച അന്ന്യായകാൎയ്യത്തിലെക്ക ആ മൂസ്സതിന്റെ ജെഷ്ടനാ
യ ചെറുകഴിഞ്ഞമണ്ണ മൂസ്സതും മെൽപറഞ്ഞ തിരുമുമ്പിലെ പ്രതി
യായ നീലകണ്ഠൻ നമ്പൂതിരിയും കൂടി ൟ ക്ഷെത്രം അവരുടെ
കൈവശമെന്ന വരുത്തുവാൻ വെണ്ടി കവൎച്ചക്ക ഉള്ള സംഗതി
അവര തന്നെ ഉണ്ടാക്കി അവരുടെ സ്വാധീനക്കാരായ എമ്പ്രാ
ന്തിരിയെകൊണ്ടും മറ്റും അന്ന്യായപ്പെട്ടതാണെന്ന ൧൦൨൭ക
ന്നി ൧൨൹ മെപ്പടി നമ്പൂതിരിയും മെൽപറഞ്ഞ ചെറുകഴിഞ്ഞമ
ണ്ണ മൂസ്സതും കൂടി മറപ്പുറം വക ആധാരങ്ങൾ പിടിച്ചപറിച്ചതി
ന്ന ൟ താലൂക്കിൽ നടന്ന വിസ്താരവും അംശം അധികാരി
ബൊധിപ്പിച്ച റപ്പൊടത്തുകളും മറ്റും റിക്കാട്ടിൽ ഉള്ളത നൊക്കി
യാൽ ദൃഷ്ടാന്തം വരുന്നതാകുന്നു. ൟ അന്ന്യായക്കാരനായ നീ
ലകണ്ഠൻ നമ്പൂതിരിക്കും മറ്റും മെൽപറഞ്ഞ ക്ഷെത്രത്തിലെക്ക
യാതൊര അവകാശവും ഇല്ലാ. മെപ്പടി ക്ഷെത്രത്തിൽ ഞാൻ
ശാന്തിക്ക ആക്കിയിരിക്കുന്ന മാടമന സുബ്ബൻ എമ്പ്രാന്തിരി ൟ
ചിങ്ങം ൨൫൹ അയാളുടെ നാടായ കൊടകരാജ്യത്തെക്ക പൊ
യപ്പൊൾ രണ്ട മാസത്തിന്ന മുട്ടശാന്തിക്ക ആക്കിയ എമ്പ്രാന്തി
രിയാകുന്നു ൟ ഹരജിക്കാരൻ മെൽപറഞ്ഞ നമ്പൂതിരിയുടെയും
മൂസ്സതിന്റെയും ആവശ്യത്തിന്ന വെണ്ടി ൧൦൨൭ തുലാമാസത്തി
ൽ എന്റെ അനുജൻ കെശവൻ നമ്പൂതിരിയുടെ മെൽ അഞ്ച
ആമാടയും മറ്റും പിടിച്ചപറിച്ചു എന്നവെച്ച അന്ന്യായപ്പെട്ട
ആളും ആകകൊണ്ട ആ റിക്കാട്ട നൊക്കിയാൽ മെൽപറഞ്ഞ
വരുടെ ആവശ്യത്തിന്ന ൟ എമ്പ്രാന്തിരി എന്തങ്കിലും ചെയ്വാൻ
മടിക്കുന്നതല്ലെന്ന ദൃഷ്ടാന്തം വരുന്നതാകകൊണ്ട താലൂക്കിലെ
കൃപാകടാക്ഷം ഉണ്ടായിട്ട മുൻപറഞ്ഞ എല്ലാസംഗതികളും ആ
വക റിക്കാട്ടകളും റപ്പൊടത്തകളും പരിശൊധിച്ച മെൽപറഞ്ഞ
വര ചെയ്ത വ്യാപ്തിക്ക തക്കതായി ഒര കല്പന ഉണ്ടായി രക്ഷി
പ്പാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൯ ചിങ്ങം ൩൧൹.

അസിഷ്ടാണ്ട മജിസ്ത്രെട്ടിക്ക.

ഏറനാട താലൂക്ക ഹെഡപൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി. ൟ താലൂക്കിൽ ചെങ്ങരെ അംശം പുലിപ്പറ്റ ദെശത്ത
പുലിപ്പറ്റ ക്ഷെത്രത്തിലെ കഴകക്കാരൻ രാമവാരിയരുടെ ഭവ
നത്തിൽ കഴിഞ്ഞ ചിങ്ങമാസം ൧൮൹ക്ക ൫൪ സത്തെമ്പ്ര ൧൹
വെള്ളിയാഴ്ച രാത്രി കള്ളന്മാര വടക്കെ വാതലിന്റെ ചങ്ങല നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/82&oldid=179648" എന്ന താളിൽനിന്ന് ശേഖരിച്ചത്