താൾ:CiXIV136.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 THE MALAYALAM READER

ചെറനാട താലൂക്ക കച്ചെരിയില്ക്ക,

മെപ്പടി താലൂക്ക സബാപ്സര ആലി ബൊധിപ്പിക്കുന്നത.
കൊടുവായൂരഅംശം അധികാരി ബൊധിപ്പിച്ച റഫൊടത്ത അ
യച്ചിരിക്കുന്നു എന്നും അതിൽ പറയുന്ന ൟഴവൻ രാമന്റെ മ
കൻ തുപ്രൻ എന്ന കുട്ടി പുഴയിൽ വീണ മരിച്ച കാൎയ്യം കൊ
ണ്ട അന്ന്യെഷണം ചെയ്ത ബൊധിപ്പിപ്പാൻ ഉണ്ടായ കല്പന
കിട്ടിയ ഉടനെ ഞാൻ മൂന്നിയൂര ദെശത്ത ചെന്ന ശവം നൊക്കി
യാദാസ്ത എഴുതുകയും തുപ്രൻ എന്ന കുട്ടിയുടെ തള്ള ചക്കി—തന്ത
രാമൻ—ജെഷ്ടൻ വെലു— ഇവരൊടും—ശവം നൊക്കിയ നാട്ട വൈ
ദ്യൻ പെരു മണ്ണാൻ കുഞ്ഞാപ്പുവിനൊടും വിസ്തരിക്കുകയും അ
ന്ന്യെഷിക്കുകയും ചെയ്തതിൽ തുപ്രൻ എന്ന കുട്ടി മൂന്നിയൂര പുഴ
യിൽ വെള്ളത്തിൽ പൊയ്തിനാൽ മരിച്ചു എന്നല്ലാതെ ആരും ഒ
ന്നും ചെയ്ത മരിച്ച പ്രകാരം കണ്ടിട്ടില്ലായ്കകൊണ്ട ൟ കാൎയ്യത്തി
ന്ന ചെയ്ത വിസ്താര കടലാസ്സ എണ്ണം ൪-ം ശവം നൊക്കിയ
യാദാസ്ത എണ്ണം ൧-ം ഓല റപ്പൊടത്ത ഒന്നും ഇതൊട ഒന്നിച്ച
അയച്ചിരിക്കുന്നു എന്ന ൧൦൨൭ മെടം ൨൦൹ക്ക ൫൨ എപ്രെൽ
൩൦൹ മൂന്നിയൂരനിന്ന.

താഴെ പെര എഴുതിരിക്കുന്ന ശവം കൊല്ലം ൧൦൨൭ാമത മെടമാ
സം ൧൯൹ക്ക ൧൮൫൨ാമത എപ്രെൽമാസം ൨൯൹ വ്യാഴാഴ്ച ൮
മണിക്ക ൧൮൨൧ലെ ൪ാം റിഗുലെഷൻ ൩ാം വകുപ്പ പ്രകാരം
നിശ്ചയിച്ച ചെറനാട താലൂക്ക സബാപ്സര ആലി കൊടുവായൂ
ര അംശം അധികാരി മെനൊൻ മുതലായ്വരൊടു കൂടി നൊക്കി ക
ണ്ട വിവരം എഴുതിയ യാദാസ്ത.

മെപ്പടി അംശം അധികാരിയുടെ റപ്പൊടത്തിൽ പറയുന്ന ൟ
ഴവൻ രാമന്റെ മകൻ തുപ്രൻ എന്ന കുട്ടിയുടെ ശവം മൂന്നിയൂ
ര ദെശത്ത പടിഞ്ഞാറെ മമ്പറത്ത കടുക്കായിൽ പറമ്പിലെ കള
പ്പുര കുടിയുടെ കിഴക്കെ കൊലായിന്മെൽ നിലത്ത കയ്തൊല പാ
യയിൽ കിഴക്കൊട്ട തലയും പടിഞ്ഞാട്ട കാലുമായി മലത്തി കിട
ത്തി ഒര ചാലിയ മുണ്ട കൊണ്ട മൂടി കാണുകയാൽ ആ മൂടൽ നീ
ക്കിച്ച ശവം വെണ്ടുംവണ്ണം നൊക്കിയാറെ കാലും കയ്യും നീട്ടിവെ
ച്ചും നാക്കടിച്ചും കണ്ണ തുറിച്ചും ശരീരം സൎവ്വാങ്ങം വീൎത്തും തൊ
ല പൊക്ലിച്ചും മൂക്കിൽനിന്നും വായെൽ കൂടിയും നീര ഒലിച്ചും ക
ണ്ടിരിക്കുന്നു മുറി മുതലായ്ത ഒന്നും കണ്ടിട്ടില്ലാ. ശവം കണ്ടെടത്ത
ഏകദെശം ൭ വയസ്സ പ്രായം പൊരുമെന്നും മരിച്ചിട്ട എകദെ
ശം ൪൦ മണിക്കൂറ നെരം പൊരുമെന്നും തൊന്നുന്നു. മെപ്പടി തു
പ്രൻ എന്ന കുട്ടിയുടെ മരണ കാൎയ്യത്തെ കുറിച്ച വെണ്ടുന്ന അ
ന്ന്യെഷണ വിസ്താരം ചെയ്വാൻ നിശ്ചയിച്ച ശവം മൎയ്യാദപ്ര
കാരം മറചെയ്വാൻ അനുവാദം കൊടുക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/40&oldid=179603" എന്ന താളിൽനിന്ന് ശേഖരിച്ചത്