താൾ:CiXIV136.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 173

ന്ന പറയുന്നു— ഇപ്പൊൾ ൟ തീൎപ്പ സ്ഥിരമാക്കി എങ്കിൽ ആയ്താ
ലും കീഴുക്കട നടപ്പകാരൻ ആയീലെ— എന്നാൽ ജന്മിക്ക നിലം
ഒഴിവാനുള്ള കാലവും നിലത്ത പ്രവൃത്തി എടുത്ത എല്ലാവരുടെ
സമ്മതം കിട്ടുന്നതും എപ്പൊഴാകുന്നു— കാരണവനൊടു കൂടി ശെ
ഷക്കാര നിലം നടക്കാറുണ്ടെന്ന ഞാൻ പറഞ്ഞതിന്ന ആമീ
ന്റെ ൟ വാക്ക തന്നെ സാക്ഷിയാകുന്നു. ൮– വിസ്തരിച്ചത കൂ
ടാതെ തലശ്ശെരി സീവിൽ കൊടത്തി ഹെഡ ഗുമസ്തൻ കൃഷ്ണ
മെനവൻ വക്കീൽ കൃഷ്ണൻ നായര ഇവര ഞാൻ ക്രമപ്രകാരം
ൟ നിലത്തിൽ വിത്തിടുന്നത കണ്ടീട്ടുണ്ടായിരുന്നു— അതുകൊ
ണ്ട അവരുടെയും അയൽ കൃഷിക്കാരായും സമീപസ്തന്മാരായും
എന്റെ വാദം അറിയുന്നവരായും ഉള്ള ൩൦– ആളുകളുടെയും പെ
രും വിവരമായി ഞാൻ ബൊധിപ്പിച്ച ഹരജി പൊലീസ്സാമീൻ
വാങ്ങാതെ ഉപെക്ഷിച്ചിരിക്കുന്നു അവരൊട വിസ്തരിച്ചാൽ എ
ന്റെ വാദം സ്ഥിരമാകയും ഇനിയും തെളിയുന്നതും ആകുന്നു.
൯. എന്റെ വാദപ്രകാരം സത്ത്യം ഞാൻ ചെയ്യാമെന്നും സമ്മ
തിച്ചിരിക്കുന്നു—അന്ന്യായ ഭാഗത്തനിന്ന വിത്ത ഇട്ടിട്ടില്ലെന്ന കൂ
ടി സത്ത്യം ചെയ്വാൻ കഴികഇല്ലെന്ന ഞാൻ ബൊധിപ്പിച്ചീട്ടു
ണ്ടെങ്കിലും ആയ്ത എന്തകൊണ്ടെന്നാൽ അവര ഒരു സമയം സ
ത്ത്യം ചെയ്വാൻ വെണ്ടി ഞാൻ കാണാതെ— രാത്രിയിലൊ മറ്റൊ
അല്പം വിത്ത വല്ലസമയത്തും ൟ നിലത്തിൽ ഇട്ടിട്ടുണ്ടെങ്കിൽ
അപ്രകാരം ഞാൻ സത്ത്യം ചെയ്തു എങ്കിൽ വൃഥാൽ ഒരു ദൊഷം
ഇനിക്ക അകപ്പെടുന്നത വിചാരിച്ചിട്ടാകുന്നു. ൧൦– അത്രയുമല്ല
ൟ നിലം ചന്തു നമ്പ്യാരെയും— അന്ന്യായക്കാരന്റെയും കാരണ
വരായ മരിച്ചപൊയ കുഞ്ഞിക്കുട്ടി നമ്പ്യാരും അവകാശികളായ
മെപ്പടിയാന്മാരൊടു കൂടി കുഞ്ഞിരാമ ന്മെനവന ജന്മം കൊടുത്ത
അവരെ കൈവശമായി കൂടിയാന്മാൎക്ക കൊടുത്ത നടന്നവരുന്ന
അവസ്ഥയെ കെവലം മൂടി വെച്ച അന്ന്യായക്കാരന്റെ ദുൎന്ന്യാ
യത്താൽ ൟ നിലം കുഞ്ഞിരാമൻ ന്മെനവന കെട്ടിയടക്കം കാ
ണമാണെന്ന ആമീൻ തീൎപ്പിൽ ൩–ാം വകുപ്പിൽ കല്പിച്ച ന്ന്യാ
യം എത്രെയും ആശ്ചൎയ്യമെന്നല്ലാതെ ആ കാൎയ്യത്തെ കുറിച്ച ഇ
തിനാൽ ഞാൻ അധികം അക്ഷെപിക്കുന്നില്ലാ വിശെഷിച്ച അ
ന്ന്യായക്കാരന ഗുണമായിട്ടുള്ള മെൽ പറഞ്ഞ തീൎപ്പ പ്രകാരം നി
ലത്തഅന്ന്യായക്കാരൻ യാതൊരു പ്രവൃത്തികളും ൟഅഫീൽ തീ
രുന്നതിനിടയിൽ ചെയ്യാതിരിപ്പാൻ വെണ്ടുന്ന കല്പന ഉണ്ടാവാ
തെ പൊയാൽ പൊരിച്ച നടാൻ ആവിശ്യമില്ലാത്ത വാഇലായ കൃ
ഷി ഇപ്പൊൾ അന്ന്യായക്കാരൻ പൊരിച്ച നഷ്ടം ചെയ്തപൊയാ
ൽ ഇനിക്ക വലുതായ സങ്കടവും മുതൽ നഷ്ടവും വരുന്നതാകയാ
ൽ അതിന്ന ഉടനെ തക്കതായ കല്പന ഉണ്ടാവാനും അപെക്ഷിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/183&oldid=179756" എന്ന താളിൽനിന്ന് ശേഖരിച്ചത്