താൾ:CiXIV136.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 233

ധാരവും ഇല്ലാത്ത വസ്തു മുതൽ അവകാശി എന്ന ഭാവിച്ച കര
സ്ഥമാക്കാമെന്ന ൧ാം പ്രതി വിചാരിക്കുന്നത അസാദ്ധ്യമാക
കൊണ്ട അന്ന്യായപ്പെട്ടിരിക്കുന്ന ഇല്ലവും ഇല്ല കുടിയിരിപ്പ പ
റമ്പും വിസ്താരത്തിൽ കണ്ട തെളിവപ്രകാരം കിഴുക്കട നടപ്പകാ
രനായ അന്ന്യായക്കാരൻ കൈവശം മെലാലും നടന്ന വരെണ്ട
താണന്നും അതിന്ന സങ്കടമുണ്ടെങ്കിൽ ഒന്നാം പ്രതിയും ൧ാം
പ്രതിയുടെ ഹെതുവാൽ വന്ന നഷ്ടത്തിന്ന അന്ന്യായക്കാരനും
ക്രമപ്രകാരം സീവിൽ വ്യവഹാരം ചെയ്യുന്നതിന ഇതിനാൽ
ഒരു വിരൊധമില്ലന്നും കണ്ട അപ്രകാരം കല്പിച്ച ൟ കാൎയ്യം നീ
ക്കിരിക്കുന്നു.

മജിസ്ത്രെട്ടിലെക്ക.

ചാവക്കാട താലൂക്കിൽ—അംശത്തിൽ ശ്രീ ദെവി ആത്തെ
ന്മാര മുതൽ ൩ാൾ കൂടി ബൊധിപ്പിക്കുന്ന അപ്പീൽ ഹരജി— ഞ
ങ്ങൾക്ക അവകാശം വഴിക്ക വന്നതായി ഞങ്ങൾ ഇപ്പൊൾ പാ
ൎത്ത വരുന്ന കാടമ്പറ്റെ ഇല്ലകടിയിരിപ്പ പറമ്പും ആ ഇല്ലവും
ഞങ്ങൾ ഗൊവിന്ദ കുറുപ്പിന ഒഴിഞ്ഞകൊടുക്കെണമെന്ന ചാവ
ക്കാട താലൂക്ക താസീൽദാർ ൪൯ാമത ആഗഷ്ട മാസം ൧൯൹
തീൎപ്പ കല്പിക്കയും പറമ്പ നടത്തികൊടുക്കുകയും ഇല്ലത്തനിന്ന പു
റത്ത ഇറങ്ങാൻ മുട്ടിക്കുകയും ചെയ്യുന്നത ഞങ്ങൾക്ക വളരെ സങ്ക
ടമാകകൊണ്ട ആ തീൎപ്പ മാറ്റി തരുവാൻഞങ്ങൾ അപ്പീൽ ബൊ
ധിപ്പിക്കുന്നു— ൧–ാമത ഞങ്ങൾക്ക സ്വതെ ഉള്ള തണ്ണന്നൂര ഇല്ലത്ത ഞ
ങ്ങളും പത്തും പുലസംബന്ധമായ മെപ്പടി കടമ്പറ്റെ ഇല്ലത്ത മ
രിച്ച പൊയ സാവിത്രി ആത്തെന്മാരും പാൎത്ത വന്നിരുന്നു— ൟ ക
ഴിഞ്ഞ എടവമാസത്തിൽ ആത്തെന്മാൎക്ക ദീനമെന്ന കെട്ട ഞങ്ങൾ
കാടമ്പറ്റെ ഇല്ലത്തവന്നാറെ മെപ്പടി ആത്തെന്മാരെ നെടുങ്ങനാ
ടതാലൂക്കിൽ പുന്നപ്പുഴ നീലകണ്ഠൻ എന്ന നമ്പൂതിരി കൂട്ടികൊണ്ടു
പൊയി എന്നകെട്ട ആളെ അയച്ചാറെ എടവം ൮൹ മെപ്പടി നെ
ടുങ്ങനാടതാലൂക്കിൽ പാറക്കാട്ട നമ്പൂതിരിയുടെ ഇല്ലത്തനിന്ന ആ
ത്തെന്മാരമരിച്ച പൊയി എന്ന അറികകൊണ്ട മെപ്പടി കാടമ്പ
റ്റെ ഇല്ലത്ത തന്നെ പാൎത്ത ആത്തെന്മാരുടെ ശെഷക്രിയാദികൾ
ചെയ്കയും ഞങ്ങളിൽ പരമെശ്വരൻ എന്ന നമ്പൂതിരിക്ക ദിക്ഷയാ
യിവെലി മുതലായ്ത ചെയ്തു പാൎത്തവരികയും ചെയ്തിരുന്നു— ഇങ്ങി
നെ ചെയ്ത വരുമ്പൊൾ മെപ്പടി പുന്നപ്പുഴ നമ്പൂതിരിയുടെ ആൾ
ക്കാരനായ മെപ്പടി ഗൊവിന്ദ കുറുപ്പം ആയാൾക്ക സഹായമായി
മെപ്പടി അധികാരിയും കൂടി വന്ന മെപ്പടി ഇല്ല പറമ്പ മരിച്ച
പൊയ സാവിത്രി ആത്തെന്മാരൊട മെപ്പടി പറമ്പ ൟ നമ്പൂ

H h

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/243&oldid=179823" എന്ന താളിൽനിന്ന് ശേഖരിച്ചത്