താൾ:CiXIV136.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 THE MALAYALAM READER

ളിഞ്ഞിരിക്കുന്നു. ൟ സങ്ങതികളാൽ അന്ന്യായത്തിൽ പഠയുന്ന
പറമ്പ കീഴുക്കടപ്രകാരം അന്ന്യായക്കാരൻ നടന്നവരെണ്ടത എ
ന്നും ൨–ാംപ്രതി വിചാരിക്കുന്ന അവകാശം സീവിൽ വ്യവഹാ
രത്താൽ നിവൃത്തിവരുത്തെണ്ടത എന്നും കല്പിച്ചു.

ഹെഡ അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചിറക്കതാലൂക്ക ചെലെരിഅംശത്തിൽ കലന്തര ബൊധിപ്പിക്കു
ന്ന ആഫീൽ ഹരജി— എന്റെ ജന്മം നടപ്പായ ആന്തൂര വളപ്പ
പറമ്പിന്ന തരൊന്റെ കണ്ടി എന്ന പെരവെച്ച കുഞ്ഞിപൊക്ക
ര തൎക്കമായി ഞാൻ മുതൽ ൬–ാളെ മെൽ ചിറക്കതാലൂക്ക കച്ചെരിയി
ൽ ബൊധിപ്പിച്ച പൊലീസ്സ അന്ന്യായം വിസ്തരിച്ചന്യായര
ഹിതമായും പക്ഷമായും പറമ്പ അന്ന്യായക്കാരൻ നടപ്പാൻ
൫൩– സത്തെമ്പ്ര ൧൮൹ കല്പിച്ച തീൎപ്പ മാറ്റി കീഴുക്കടപ്രകാരം
പറമ്പ ഞാൻ നടന്നവരാൻ കല്പന ഉണ്ടാകെണ്ടതിന്ന മതിയാ
യ സങ്ങതികൾ ഇതിന്ന താഴെ ബൊധിപ്പിക്കുന്നത ദയയൊടു
കൂടി നൊക്കി നിവൃത്തി വരുത്തി തരാൻ ഒന്നാമതായി അപെ
ക്ഷിക്കുന്നു— ൧– അന്ന്യയത്തിൽ പറയുന്ന പറമ്പിന്ന ആന്തൂര
വളപ്പ എന്നാകുന്നു പെര ൟ പറമ്പ എന്റെ തറവാട്ടവക ജന്മ
വും ഇതിൽ ജമക്ക ചെരാത്ത ഒരു തെങ്ങും ഒരു പുലാവും മാത്രം
അനുഭവമുള്ളത ഏറിയ കാലമായി ഞാൻ എടുത്തും കാലത്താൽ
പുരപുല്ല മുതലായ്ത ഞാൻ പറിച്ച എടുത്തും— ൟ കഴിഞ്ഞ ചിങ്ങ
മാസത്തിൽ പറമ്പ മതിൽ കിളച്ച തയി കുണ്ട മുതലായ്ത കുഴിച്ച
ഞാൻ തയിവെച്ച നടന്ന വരുന്നതാകുന്നു— ൨– അന്ന്യായക്കാര
ൻ കഴിഞ്ഞമാസത്തിൽ ചന്തുവിനൊട കുഴിക്കാണത്തിന്ന വാ
ങ്ങി എന്ന പറഞ്ഞതാകുന്നു തകരാറ ചെയ്യുന്നത— ആ ചന്തുവിനാ
കട്ടെ— അന്ന്യായക്കാരനാകട്ടെ പറമ്പിന്ന യാതൊരു അവകാശ
വും നടപ്പും ഇല്ലാ— ൩– എന്റെ വാദപ്രകാരം ഞാൻ സാക്ഷിക
ളാലും ജന്മാധാരത്താലും ഞാൻ വെടിപ്പായി തെളിവ കൊടുത്തി
രിക്കുമ്പൊൾ സാധുവായും— അപ്രാപ്തനായും ഇരിക്കുന്ന എന്റെ
തറവാട്ട ജന്മമായ പറമ്പ അന്ന്യായമായി പിടിച്ചപറിച്ച എ
ന്നെ സങ്കടത്തിലാക്കി നശിപ്പിക്കെണ്ടതില്ക്ക വെണ്ടി ൟ ദി
ക്കിൽ പ്രമാണിയായും— ജനസ്വാധീനംഉള്ള ആളും ആയ ചന്തു
വും— അന്ന്യായക്കാരനും കൂടി യൊജിച്ച പറമ്പ പെരുമാറ്റമായി
അന്ന്യായക്കാരന കുഴിക്കാണത്തിന്ന കൊടുത്തപ്രകാരം ഒരു ആ
ധാരം നിൎമ്മിച്ചുണ്ടാക്കി ൟ അന്ന്യായത്തിന്ന പുറപ്പെട്ടതും അതി
ന്ന പ്രമാണിയായ ചന്തുവിന്റെ ഇഷ്ടത്തിന്ന വെണ്ടി ആയാ
ളെ താല്പൎയ്യം നൊക്കി നടക്കുന്ന ആയംശം അധികാരി മെനൊൻ
മാര സത്യത്തിന്ന വിരൊധമായി ആ ഭാഗം ഒരു റപ്പൊടത്ത കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/154&oldid=179726" എന്ന താളിൽനിന്ന് ശേഖരിച്ചത്