താൾ:CiXIV136.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 THE MALAYALAM READER

൬ാമത ൟ കാൎയ്യത്തിൽ ഇരു കക്ഷിക്കാരും സത്യത്തിന്ന സമ്മ
തിക്കുന്നതല്ലാതെ കെൾപ്പാനാളില്ലന്ന കല്പിച്ചിരിക്കുന്നു അന്ന്യായ
ക്കാരനായ ഞാൻ സത്യം ചെയ്യാമെന്നും സത്യം കെട്ടാൽ മുതൽ
നഷ്ടവും അതിസങ്കടവും വരുമെന്നും ഞാൻ കയ്പീത്ത കൊടുത്ത
തിന്റെ ശെഷം തന്റെ വക്കലും നെരുണ്ടന്നുള്ള സ്വഭാവം വ
രുത്തുവാൻ വെണ്ടി താനും സത്യം ചെയ്യാമെന്ന ൧ാം പ്രതി ഒരു
കയ്പീത്ത കൊടുത്തത ശരി തന്നെയൊ ബാദ്ധ്യപ്പെട്ടവന്റെ
മെൽ ബാധ നിവൃത്തിക്കായി ഞാൻ സങ്കടപ്പെട്ടതിന്ന ബാ
ദ്ധ്യപ്പെട്ടവനെകൊണ്ട സത്യം ചെയ്യിച്ച എന്റെ സങ്കടനിവൃ
ത്തി അല്ലെ വരുത്തെണ്ടത ഞാൻ സത്യം ചെയ്താൽ ഇത വരെ
അദ്ധ്വാനിച്ച ഫലം കൂടി പൊയി എന്നല്ലാതെ അതിനാൽ ഇനി
ക്ക എന്താകുന്നു ഒരു ഗുണം ഉള്ളത എന്നും സന്നിധാനത്തിങ്കൽ
നിന്ന വിചാരിക്കുമ്പൊൾ അറിയാവുന്നതാകുന്നു.

൭ാമത ൭ാം പ്രതി അടികലശൽ ചെയ്യുമ്പൊൽ സാക്ഷിക്കാര
ആരും ആസ്ഥലത്ത ഹാജരുണ്ടായിരുന്നില്ലന്ന അന്ന്യായക്കാര
നായ ഞാനും ഉണ്ടായിരുന്നു എന്ന സാക്ഷിക്കാരും പറഞ്ഞതി
നാൽ ആ സാക്ഷി വാക്ക വിശ്വാസമല്ലന്ന കല്പിച്ചിരിക്കുന്നു സാ
ക്ഷിക്കാര പൊയ്തിന്റെ ശെഷം ഞാൻ പിരിഞ്ഞപൊയി എന്ന
ല്ലാതെ കണ്ടീട്ടില്ലന്ന ഞാൻ പറഞ്ഞീട്ടില്ലാ.

൮ാമത ൯ാം സാക്ഷിയുടെ ആധാരം എന്റെ വക്കൽ വന്ന
ത എങ്ങിനെ എന്ന ഒരു ലക്ഷ്യവും കാട്ടീട്ടില്ലന്ന പറയുന്നു— ൯ാം
സാക്ഷി ഇനിക്ക ആധാരം തീര തന്ന മുറിയും ആ വസ്തു ഞാ
ൻ നടന്ന ആ കൊല്ലം നികിതി കൊടുത്ത ശീട്ടും എന്റെ വക്ക
ൽ ഉണ്ടായിരുന്നതിന്റെ പകൎപ്പ വിസ്താരത്തിൽ കൊടുത്തീട്ടു
ണ്ട അസ്സൽ ആധാരങ്ങൾ എന്റെ വക്കലും ഉണ്ട. ൯ാമത മി
ഥുന മാസത്തിൽ ൟ വഹകളുടെ കാൎയ്യത്തിൽ അധികാരി ബൊ
ധിപ്പിച്ച റപ്പൊടത്തകൊണ്ട ൧ാം പ്രതിയാണ വഹകൾ നടക്കു
ന്നത എന്ന തെളിവുണ്ടന്ന കല്പിച്ചിരിക്കുന്നു— അംശക്കാരാണ
പ്രതിയൊഗികൾ എന്ന ഇതവരെ ഞാൻ ബൊധിപ്പിച്ചിരിക്കു
മ്പൊൾ പ്രതികളുടെ വാക്കുകൾകൊണ്ട തെളിവുണ്ടെന്ന കല്പിച്ചാ
ലും ഞാൻ എന്ത ചെയ്യണ്ടു— സൎക്കാര കാൎയ്യസ്ഥന്മാരും ശരിയല്ലാ
തെ നടക്കുന്നതിനാൽ അല്ലെ മെലധികാരത്തിൽ ബൊധിപ്പി
ക്കുന്നതും അവിടെ നിന്ന അന്ന്വെഷിച്ച ചിത മാറ്റുന്നതും
അപ്രകാരം ഇതും വിചാരിക്കായിരുന്നു. ൧൦–ാമത എന്റെ കുടി
യിൽ സ്ഥലമില്ലായ്കകൊണ്ട ഞാൻ ഒരു പത്തായപുര മാളിക ക
യറ്റിയ സംഗതിയാൽ കൊന്തിമെനൊൻ തമ്പുരാനും അനന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/232&oldid=179811" എന്ന താളിൽനിന്ന് ശേഖരിച്ചത്