താൾ:CiXIV136.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 THE MALAYALAM READER

യ ൨–ാം അന്ന്യായക്കാരനുള്ളതാണെന്നും നികുതി കൊടുത്ത വരു
ന്നതും അവനാണെന്നും സമ്മതിക്കയാൽ ൨–ാം പ്രതി ഭാഗമുള്ള
സാക്ഷി വിസ്തരിക്കാതെ ൟ കാൎയ്യം അവസാനിപ്പിച്ചിരിക്കുന്നു
പറമ്പിന്റെ ഉടമക്കാരനായ ൨–ാം അന്ന്യായക്കാരൻ ജീവനൊടു
കൂടി ഇരിക്കുമ്പൊൾ അവനൊ അവന്റെ സമ്മതത്തൊടും കൂടി
ശെഷമുള്ള അനന്തരവന്മാരൊ പറമ്പ നടന്ന അനുഭവിച്ച വ
രുന്നതല്ലാതെ മെൽ പ്രകാരം ഒന്നാം അന്ന്യായക്കാരനും ൨–ാം
പ്രതിയും തമ്മിൽ മത്സരിച്ച തൎക്കിക്കുന്നത ശെരിയായിട്ടുള്ളതല്ലാ
യ്കകൊണ്ട ൨–ാംഅന്ന്യായക്കാരൻ പ്രത്ത്യെകമൊ അവന്റെ
സമ്മതത്തൊട്ടു കൂടി അന്നന്തിരവന്മാരായ ശെഷമുള്ളവരൊ മെ
പ്പടി പറമ്പകൾ നടന്നവരെണ്ടതാണെന്ന കല്പിച്ച അന്ന്യായം
നീക്കി പിടിച്ച പ്രതികളെ വിട്ടു.

ഹെഡഅസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

കൊട്ടയം താലൂക്കു വാനൂര അംശത്തിൽ അവ്വുള്ള ബൊധിപ്പി
ക്കുന്ന അഫീൽ ഹരജി— എന്റെ തറവാട്ടവകയും എനിക്ക നട
പ്പും ആയ ൧– കൊറൊത്തും ൨– മാരയാൽ വീടും എന്ന പറമ്പക
ൾ ൨–ാം പ്രതിയായ എന്റെയും മറ്റും മെൽ ചെയ്ത അന്ന്യായ
ക്കാരിൽ ൨–ാം അന്ന്യായക്കാരനായ കുഞ്ഞന്മായനൊ അവന്റെ
സന്മത പ്രകാരം അനന്തിരവന്മാരൊ നടപ്പാൻ കൊട്ടയം താ
ലൂക്ക ഹെഡപൊലീസാപ്സര ൫൩ എപ്രെൽ ൨൨൹ തീൎപ്പ കല്പി
ച്ച പ്രകാരം ൟ കൎക്കിടകം ൯൹ മാത്രം എന്നെ തീൎപ്പ അറിയി
ച്ചും ഞാൻ പകൎത്ത എടുത്തും അറിഞ്ഞിരിക്കുന്നു. ആ താലൂക്കിലെ
ചില ഗുമസ്തന്മാര ൨–ാം അന്ന്യായക്കാരന സഹായമായിനിന്ന
തിനാൽ ഞാൻ ചൊദിക്കുമ്പൊഴൊക്കെയും തീൎപ്പ കല്പിച്ചിട്ടില്ലെ
ന്ന പറഞ്ഞ അവധി കഴിച്ച എന്നെ തൊല്പിച്ചതാണെന്നും എ
ന്നെ കൎക്കിടകം ൯൹ മാത്രമെ തീൎപ്പ അറിയിച്ചീട്ടുള്ളു എന്നും ക
ണ്ടറിഞ്ഞ സാക്ഷികൾ എനിക്കുണ്ടാകകൊണ്ട ആ സാക്ഷിക
ളൊട വിസ്തരിച്ചീട്ടെങ്കിലും ൟ അഫീൽ അങ്ങീകരിക്കെണ്ടതി
ന്ന അപെക്ഷിക്കുന്നു. തീൎപ്പ മാറ്റാനുള്ള സംഗതികൾ താഴെ എ
ഴുതുന്നു. ൧– ൟ രണ്ടപറമ്പും അത കൂടാതെ ഉള്ള മണ്ടം ഉള്ളതിൽ
എന്ന പറമ്പും എന്റെയും രണ്ടാം അന്ന്യായക്കാരന്റെയും ൧–ം
൩–ം ൪–ം പ്രതികളുടെയും തറവാട്ടിലെക്ക പുരാതന കാരണവ
ന്മാര കുടിമജന്മമായി സമ്പാദിച്ചതും എന്റെയും ൨–ാം അന്ന്യാ
യക്കാരന്റെയും ൧–ം ൩–ം ൪–ം പ്രതികളുടെയും അഞ്ച ഉന്മമാരുടെ
ആങ്ങളയായ ചെറിയ കലന്തൻ എന്ന കാരണവരുടെ കൈവ
ശം നടന്ന വന്ന അവര ൧൦൦൭ൽ മരിച്ചാറെ അവരെ ൫ പെങ്ങ
ന്മാരിൽ ഒരു ഉന്മമകനായ ൟ രണ്ടാംഅന്ന്യായക്കാരൻ നടന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/150&oldid=179722" എന്ന താളിൽനിന്ന് ശേഖരിച്ചത്