താൾ:CiXIV136.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 THE MALAYALAM READER

ന്നും— ഒന്നാമത ൟ കാൎയ്യത്തിന്ന ബൊധിപ്പിച്ച അന്ന്യായത്തി
ലും അപ്രകാരം തന്നെ ൟ സന്നിധാനത്തിങ്കലും ഹരജി ബൊ
ധിപ്പിച്ചതിന്ന സങ്കടം തീരാത്തപ്രകാരമുള്ള വിസ്താരം താലൂക്കി
ൽ നടത്തി വരികയാൽ ആ സംഗതിക്ക മകരം ൧൬൹ എജമാ
നൻ അവർകൾ ചാണയിൽ ബങ്കളാവിൽ വന്നപ്പൊൾ മുഖ
താവിൽ ഹരജി ബൊധിപ്പിച്ചതിൽ കാണിച്ചിട്ടുള്ള വിവരം ഒ
ന്നും പറയാതെ ആദ്യമെ പ്രതി കക്ഷിയിൽ ഉൾപ്പെട്ട അധി
കാരിയുടെ റപ്പൊൎട്ടകൊണ്ട ൧ാം പ്രതിയാണ നടക്കുന്നത എന്ന
തെളിവുണ്ടെന്നും അതുകൊണ്ടു ൧ാം പ്രതി നടക്കെണമെന്ന ക
ല്പിച്ചീട്ടുള്ളത ശരിയായ കല്പനയൊ എന്ന സന്നിധാനത്തിങ്കൽ
വിചാരിച്ചാൽ അറിയാം. ൩ാമത അന്ന്യായ ഭാഗത്തുള്ള തെളിവി
ൽ വിശെഷിച്ച താലൂക്കിലെ അന്ന്വെഷണ വിസ്താരം കൊ
ണ്ടാണ കാൎയ്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിഞ്ഞത എന്നും അ
തിനാൽ ൧ാം പ്രതി നടക്കെണ്ടത എന്നും ആകുന്നു തീൎപ്പിൽ മു
ഖ്യമായി പറയുന്ന അവസ്ഥ— ആയ്ത ഒരിക്കലും പ്രമാണിക്കെണ്ട
തല്ലാ അത എന്തന്നാൽ— അന്ന്വെഷണ സാക്ഷിക്കാരായ ൪ മു
തൽ ൯ വരെ സാക്ഷികളിൽ ൫–ം ൬–ം സാക്ഷി അന്ന്യായത്തി
ൽ പറയുന്ന പിച്ചിരിങ്ങാട്ട എന്ന പറമ്പിൽ ഞാൻ പാൎപ്പിച്ച ക
രിയനെന്ന ചെറുമന്റെ പുര പൊളിച്ചതിന്ന അവൻ മകരം
൩൹ ബൊധിപ്പിച്ച അന്ന്യായത്തിലെ പ്രതിക്കാരും ൪–ം ൭–ം
സാക്ഷി അന്ന്വെഷണ വിസ്താര സമയം അവിടെ ഹാജരില്ലാ
ത്തവരായും പിന്നെ പറഞ്ഞ ഒറപ്പിച്ച സഹായികൾ
ഹാജരാക്കി വിസ്തരിച്ചവരും ൮ാം സാക്ഷി ൟ കാൎയ്യത്തിലെ
ക്ക ചതിയായി ഒരു കള്ളാധാരം ഉണ്ടാക്കിയ്തിന്ന മകരം ൧൪൹
ൟ സന്നിധാനത്തിങ്കൽ ബൊധിപ്പിച്ച ഹരജിയിലെ ൪ാം പ്ര
തിക്കാരനും ൯ാം സാക്ഷി പ്രതിക്കാരനെ പൊലെ ഒരു പ്രതി ക
ക്ഷിക്കാരനും ആകയാൽ ആ സാക്ഷി വായ്മൊഴി മാത്രം പ്രമാ
ണിച്ച സങ്കടപ്പെട്ട എന്റെ കൈവശം നിൽക്കുന്ന പറമ്പുക
ൾ കൂടി സങ്കടപ്പെടുന്ന ഒന്നാം പ്രതി കൈവശം നിൽക്കെണ
മെന്ന കല്പിച്ചത അതിശയമായ ഒരു അവസ്ഥയും ഇനിക്ക അതി
സങ്കടവും ആയിരിക്കുന്നു എന്നും ഇത കൂടാതെ പ്രതിഭാഗത്ത യാ
തൊരു ലക്ഷ്യവും സാക്ഷികളും ഇല്ലന്നും ൟ തെളിവുകൊണ്ട അ
ന്ന്യായഭാഗത്തുള്ള തെളിവുകളെ നിഷെധിച്ച പ്രതിഭാഗത്തെക്ക
ഗുണമായ കല്പനകൊടുപ്പാൻ ന്യായമില്ലന്നും ആ കല്പന മാറ്റെ
ണ്ടത എന്നും സന്നിധാനത്തിങ്കൽ അറിയാം.

൪ാമത അന്ന്യായക്കാരനായ ഞാൻ നടക്കുന്നു എന്ന ഒരു ൟ
ഴവത്തി മാത്രം പറഞ്ഞു എന്നും— ആയ്ത എന്റെ ദുൎബ്ബൊധനകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/230&oldid=179808" എന്ന താളിൽനിന്ന് ശേഖരിച്ചത്