താൾ:CiXIV136.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 281

ഗതി കൂടാതെ മുമ്പെത്തെ റിപാജിന്ന ഭെദമായി നിശ്ചയിച്ച
കൂടുന്നതും അല്ലാ.

൨൨ ആമത— വള്ളുവനാട മുതലായ ചില താലൂക്കുകളിൽ ചില
കൊങ്ങചക്കുകൾക്ക നാട്ടചക്കിനുള്ള റിപാജ പ്രകാരം മാത്രംനി
കതി നിശ്ചയിച്ച ഇപ്പൊൾ വസൂലാക്കി വരുന്നപ്രകാരവും
നാട്ട ചക്കും കൊങ്ങ ചക്കുമായി നൊക്കുമ്പൊൾ അധികം അ
നുഭവം ഉള്ളത കൊങ്ങചക്കിനാകുന്നു എന്നും മുഖമ്പത്തെ റിപാ
ജിന്ന ഭെദംവരുത്തികൂടാ എന്നുള്ളസംശയത്തിനാൽ നാട്ട ചക്കി
ന്നും കൊങ്ങ ചക്കിന്നും ഒരു പൊലെ നികുതി നിശ്ചയിച്ച വ
രുന്നു എന്നും കാണുന്നു റിപാജിൽ കുറച്ച നിശ്ചയിക്കെണ്ടുന്ന
വഹകൾക്ക അത്രപ്രകാരം കണക്കയപ്പാനായി ൧൨—ാം വകു
പ്പിൽ കല്പിച്ചിരിക്കുന്ന അവസ്തക്ക വിഹിതമായി റിപാജിൽ
കയറ്റി നിശ്ചയിക്കെണ്ടതാവശ്യമാകകൊണ്ട ആവക ചക്കു
കൾക്കും അതുപൊലെ ഉള്ള വെറെ ജിനിസ്സുകൾക്കും റിപാജി
ൽ കയഠറി നിശ്ചയിച്ച കണക്കയച്ചകൊൾകയും വെണം.

൨൩ ആമത. ഉഭയം പറമ്പകൾക്ക എങ്കിലും മുത്രഫകത്തി ശട്ടി
മുതലായവകൾക്ക എങ്കിലും പുതിയ്തായി ജന്മനിശ്ചയിക്കുമ്പൊ
ൾ ആവകഉടമക്കാരെകൂടിനിൎത്തി പൈമാശി ചെയ്കയും ജമനി
ശ്ചയിക്കയും അവരെകൊണ്ട കണക്കിൽ ഒപ്പിടിയിക്കുകയും
ചെയ്യെണ്ടത അധികം താലൂക്കകളിൽ ഇപ്പൊൾചെയ്യുന്നില്ലാ
യ്കകൊണ്ട ജമാവന്തി കച്ചെരി താലൂക്കകളിൽ എത്തി ശൊ
ധന ചെയ്യുമ്പൊൾ ആവക ഉടമക്കാര സങ്കടംബാധിപ്പി
പ്പാനും അവരുടെ പെൎക്ക ജമ കെട്ടീട്ടുള്ള വിവരം അവര അ
റിഞ്ഞിട്ടതന്നെ ഇല്ലെന്ന പറവാനും സംഗതിവരുന്നത കൂടാ
തെ താലൂക്ക ജമാവന്തി തീൎന്ന കുറെ ദിവസം കഴിഞ്ഞതി
ന്റെ ശെഷം ജമാവന്തി കച്ചെരി താലൂക്കിൽ എത്തുന്ന
അവസ്തക്ക ജമാവന്തി സമയവും ആവക എല്ലാറ്റിന്റെയും
സൂക്ഷ്മം മുഴവനും വരുത്തുവാൻ കഴിയാതെയും അതിനാൽ വ
സൂൽ കാൎയ്യങ്ങൾക്ക താമസവും തകരാറും ഉണ്ടാകുന്നപ്രകാരവും
കാണുന്നു— മെലാൽ അപ്രകാരം വരാതെ ഇരിപ്പാൻ വെണ്ടി
മെലെഴുതിയ വകൾക്ക പുതിയ്തായി ജമ നിശ്ചയിക്കുമ്പൊഴും
൨൨–ാം വകുപ്പിലെ താല്പൎയ്യം പ്രകാരം മുമ്പത്തെ റിപാജിൽ
അധികമായി നിശ്ചയിക്കുമ്പൊഴും ആവക ഉടമക്കാരെ കൊ
ണ്ട കണക്കിൽ കൂടുന്നെടത്തൊളം ഒപ്പിടിയിച്ച വരികയും വെ
ണം— ആരെങ്കിലും നിസ്സാരമായ സംഗതികളും തകരാറുകളും
പറഞ്ഞ കണക്കിൽ ഒപ്പിടാഞ്ഞാൽ ആ വിവരം കണക്കിൽ യാ
ദാസ്ത എഴുതികൊൾകയും വെണം.

൨൪–ാമത കുടി പീടിക മുതലായ്ത വീണപൊയും മറ്റും സംഗ

o O

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/291&oldid=179892" എന്ന താളിൽനിന്ന് ശേഖരിച്ചത്