താൾ:CiXIV136.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 THE MALAYALAM READER

ക്ഷിക്കെണ്ടതിന്ന വളരെ അപെക്ഷിക്കുന്നു— എന്ന ൧൦൨൯ാമ
ത മീനമാസം ൨൬൹

൧൮൫൩ാമത എപ്രെൽ മാസം ൨൬൹ കവ്വായി താലൂക്ക ക
ച്ചെരിയിൽനിന്ന കല്പിച്ച വിധി.

അന്ന്യായം മുയ്തിൻകുട്ടി വക്കീൽ വള്ളിക്കുട്ടി

പ്രതി കൊരൻ വക്കീൽ കന്മാരൻ

ഉസ്സൻ കുട്ടി എളയാവിന്റെ ജന്മം താവത്തമുങ്ങമെന്ന പു
ഞ്ച കണ്ടവും അതിൽ കൂട്ടകണ്ടവും കൂടി ൨൧൦൮꠲ നെല്ല വാര
ത്തിന്റെ നിലം ൧൦൨൮ വൃശ്ചികമാസത്തിൽ ജന്മിയൊട കൊ
ഴുവിന്ന എഴുതി വാങ്ങി നിലത്ത പ്രവൃത്തികൾ ഒക്കെയും ചെ
യ്ത ഏതാനും സ്ഥലത്ത പഞ്ചവിള എറക്കയും ശെഷം സ്ഥലത്ത
പ്രവൃത്തികൾ ചെയ്ത വരികയും ചെയ്യുമ്പൊൾ പ്രതിക്കാരൻ ആ
ളുകളൊടെ കൂടി ചെന്ന നിലത്തിൽ തൎക്കം ചെയ്ത പ്രവൃത്തി വിരൊ
ധിച്ച പ്രകാരം അന്ന്യായം— അന്ന്യായം പ്രതികളൊടും ഇരുഭാ
ഗം സാക്ഷികളൊടും വിസ്തരിക്കുകയും പ്രതി വക്കീൽ കാണിച്ച
പകൎത്ത ബൊധിപ്പിച്ച ശീട്ടുകളുടെ പകൎപ്പുകളും അധികാരിയു
ടെ റപ്പൊടത്തകളും വിസ്താരത്തിൽ ചെൎക്കുകയും ചെയ്തു— ൟകാ
ൎയ്യത്തിന്നുണ്ടായ ദസ്താപെജകൾ ഒക്കെയും നൊക്കുകയും അ
ന്ന്യെഷിക്കുകയും ചെയ്തതിൽ നിലം കൊഴുവിന്ന വാങ്ങിയ്തിന്റെ
ശെഷം കാലി പൂട്ടി വരമ്പിട്ട ഓര വെള്ളത്തിന്റെ ജ്വാല തട്ടാ
ത്ത ദിക്കിൽ ഒക്കെയും പഞ്ചവിള എറക്കയും ശെഷം സ്ഥലം ഉഴു
ത ചാലാക്കുകയും മറ്റും പ്രവൃത്തികൾ ചെയ്തിരിക്കുന്നു എന്നും ജ
ന്മിയുടെ സമ്മതപ്രകാരം മെപ്പടി നിലം മുമ്പെ വെറുംകൊഴുവി
ന്ന വാങ്ങി നടന്നിരുന്ന രയിരുവിന്റെ പാട്ടൊല കാലം തിക
യുകകൊണ്ട അവൻ നിലം ജന്മിക്ക ഒഴിഞ്ഞ ഒഴിമുറി കൊടുത്ത
തിന്റെ ശെഷമാകുന്നു താൻ വാങ്ങിയ്തെന്നും മറ്റും അന്ന്യായ
ക്കാരനും—രയിരുവിന്റെ പാട്ടൊല പ്രകാരം രയിരുവും താനും കൂ
ടിയാണ നിലം നടന്ന വന്നിരിക്കുന്നത എന്നും പുഞ്ചവിള ഇ
ടെണ്ടതിലെക്ക താനും രയിരുവും കൂടി നിലത്ത പ്രവൃത്തി ചെയ്ത
താൻ സ്വകാൎയ്യമായി പഞ്ചവിള ഇട്ടിരിക്കുന്നു എന്നും അതിന്റെ ര
യിരുവിന്നും അവകാശമുണ്ടെന്നും മറ്റും പ്രതിയും വാദിച്ചിരി
ക്കുന്നു— നിലത്ത ൟ കൊല്ലം വെണ്ടുന്ന സകല പ്രവൃത്തികളും
ചെയ്തുതും എതാനും സ്ഥലത്ത പഞ്ചവിള ഉണ്ടാക്കിയ്തും മറ്റുംഅ
ന്ന്യായക്കാരനാകുന്നു എന്ന അന്ന്യായ സാക്ഷികളും നിലം മു
മ്പെ രയിരുവിന്റെ ഒന്നായിട്ട പ്രതിക്കാരനും നടന്ന വന്നിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/172&oldid=179745" എന്ന താളിൽനിന്ന് ശേഖരിച്ചത്