താൾ:CiXIV136.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 259

സാക്ഷി അടച്ചീട്ടുള്ളതിന്റെ ശീട്ടും അന്ന്യായക്കാരൻ ആദ്യ
ത്തിൽ തന്നെ സമ്മതിച്ചീട്ടുള്ള ൩ാമനായ ൮–ാം സാക്ഷിയുടെ
വാക്കും ദെശാധികാരി മെനൊൻ മുഖ്യസ്ഥന്മാരുടെ റപ്പൊട്ടം—
ദെശം തൊറും ദിനചൎയ്യമായി നടന്ന പ്രത്യക്ഷ അനുഭവം ഉ
ള്ള അംശം കൊൽക്കാരായ ൫–ം ൬–ം സാക്ഷികളുടെ കയ്പീത്തും
പ്രത്യക്ഷ സാക്ഷീത്വമായിരിക്കുമ്പൊൾ ഒര ലക്ഷ്യവും കൂട
തെ കഴിത്തെ കൊല്ലം വരെ അന്ന്യായക്കാരൻ നടപ്പ എന്നും
വിള വെണ്ടുംവണ്ണം— ഉണ്ടായീട്ടില്ലെന്നും പറഞ്ഞത ആ ഭാഗം
തീൎപ്പകൊടുക്കണമെന്ന— തഹശ്ശീൽദാൎക്കുള്ള ആവിശ്യത്തിന്ന
വെണ്ടി എന്നല്ലാതെ— അതൊട്ടും സാരമില്ലന്നെ മെൽപറഞ്ഞ
സംഗതി കൊണ്ട തന്നെ അറിയാവുന്നതാകയാൽ ഇനി ഇതി
ലധികമായ സമാധാനം ഇപ്പൊൾ പറഞ്ഞീട്ടില്ലാത്തതാകുന്നു
അതുകൊണ്ട സന്നിധാനത്തിങ്കലെ കൃപാകടാക്ഷം ഉണ്ടായി
ട്ട ൟ നമ്പ്രിലെ വിസ്താരങ്ങളും— ൧ാം വകുപ്പിൽ കാണിച്ച കിഴു
ക്കട തീൎപ്പകളും ആ വക വിസ്താരങ്ങളും ൮–ാം സാക്ഷി ജമതി
രിപ്പാൻ കൊടുത്ത ഹരജിയും— ആവിശ്യം ഉണ്ടെങ്കിൽ എന്റെ
സമ്മതം കൂടാതെ ഉപെക്ഷിച്ച ൨ സാക്ഷിയൊട വിസ്തരിച്ചും—
നൊക്കി നെരറിഞ്ഞ എന്റെ നടപ്പിനെ— ബാധകപ്പെടുത്തുന്ന
തഹശ്ശിൽദാരുടെ മെപ്പടി തീൎപ്പ ദുൎബ്ബലം ചെയ്ത കല്പന കിട്ടുവാ
നായീട്ട അപെക്ഷിക്കുന്നു.

കുറുമ്പ്രനാട താലൂക്ക തഹശ്ശീൽദാര കല്പിച്ച തീൎപ്പ

അന്ന്യായം കെളു മുതൽ ൩–ാൾ—

പ്രതി രാരുനായര മുതൽ ൧൩–ാൾ—

൧൦൨൫ മകരം ൨൫൹ക്ക ൫൦ വിപ്രപരി ൫൹ രാത്രി ൧ാം അ
ന്ന്യായക്കാരൻ കാരൊകുന്നുന്മെൽ നിന്ന വെടിവെച്ച കിട്ടിയ
പന്നിയെ ഊപ്പൎള്ളിസ്ഥാനമായ തൊണ്ടിയിൽ പുനത്തിലെക്ക
വെട്ടെണ്ടതിനായി അന്ന്യായക്കാര ൩–ാളും കൂടി കൊണ്ടുപൊകു
മ്പൊൾ പ്രതിയുടെ പടിക്ക താഴെ എത്തിയാറെ ൧ാം പ്ര
തിയും ശെഷം പ്രതിക്കാരും കൂടി ചെന്ന പന്നിയെയും— ൧ാം അ
ന്ന്യായക്കാരൻ വക്കലുണ്ടായിരുന്ന ൧൨ ഉറുപ്പിക വിലക്കുള്ള ഒ
രു മെത്തൊക്കും ൨ാം അന്ന്യായക്കാരൻ വശം ഉണ്ടായിരുന്ന ൨꠱
ഉറുപ്പിക വിലക്കുള്ള ഒരു വെള്ളിപിടി പിശ്ശാംകത്തിയൂം ബലമാ
യി പിടിച്ച പറ്റി കൊണ്ടപൊകയും പിടിച്ച കെട്ടി അടിച്ചും ച
വട്ടിയും— പരുക്ക ഏല്പിക്കയും— ചെയ്തിരിക്കുന്ന പ്രകാരം ൫൦ വി
പ്രവരി ൧൧൹ അന്ന്യായക്കാര ഹരജി ബൊധിപ്പിക്കകൊണ്ട
അവരൊട ചൊദ്യം ചെയ്കയും— പ്രതിക്കാര സാക്ഷിക്കാരെയും

L l 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/269&oldid=179869" എന്ന താളിൽനിന്ന് ശേഖരിച്ചത്