താൾ:CiXIV136.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 175

പിന്നെ പാറക്കൽ ചിറയും പൊളിച്ചു എന്നും രണ്ട ചിറയും പൊ
ളിച്ചത എന്തിനാണെന്ന ചൊതിച്ചപ്പൊൾ കറാം പിറന്നവനെ
ഇങ്ങൊട്ട വന്നാൽ കൈക്കൊട്ടുംതായ കൊണ്ട തലതച്ച പൊളി
ക്കും എന്ന ൧ാം പ്രതി പറഞ്ഞ പ്രതിക്കാര എല്ലാവരും കൂടി അ
വിടെ നിന്നപ്പൊൾ ഭയപ്പെട്ട പൊന്നു എന്നും ൨–ാം സാക്ഷിയും
കൂക്ക കെട്ട താൻ ചെന്നപ്പൊൾ പ്രതിക്കാര ചിറ മുറിക്കുന്നതും—
൧–ം ൨–ം സാക്ഷികൾ ചെറയുടെ അടുത്ത നിൽക്കുന്നതും കണ്ടു
എന്നും രണ്ടു ചിറയും മുഴുവൻ മുറിച്ചു എന്നും കലശൽ ഒന്നും ഉ
ണ്ടായീട്ടില്ലെന്നും കയിക്കൊട്ടും തായകൊണ്ട തല്ലമെന്ന പ്രതിക്കാ
ര പറഞ്ഞു എന്നും മറ്റും ൩–ാം സാക്ഷിയും ബൊധിപ്പിച്ചിരിക്കു
ന്നു ൟ കാൎയ്യത്തിന്റെ വിസ്താരത്തിൽ പ്രതിക്കാര കുറ്റം സ
മ്മതിച്ചീട്ടില്ലാ ഒന്നാം സാക്ഷി നിൽക്കുമ്പൊൾ ൧ാം പ്രതി രണ്ട
കയ്യും പരത്തി മുഖത്ത പൊത്തിട്ടെഉള്ളു എന്നും അതിനാൽ തല
പിന്നാക്കം എടുക്കാൻ കുഴക്കുണ്ടായിരിന്നില്ലെന്ന ൧ാം സാക്ഷി
പറഞ്ഞീട്ടുള്ളതല്ലാതെ കലശൽ ഉണ്ടായപ്രകാരം പറയുന്നില്ലാ
ആ സാക്ഷിക്കാരൻ പറയുന്നതിൽ അധികമായി കലശൽ ചെ
യ്തീട്ടുണ്ടെന്ന പറഞ്ഞു എന്ന ൨–ം ൩–ം സാക്ഷിക്കാരും മുക്കൊണ
ത്ത ചിറ പാതിക്ക വടക്കൊട്ടും പാറക്കൽ ചിറ മുഴുവനും പൊ
ളിച്ച കളഞ്ഞിരിക്കുന്നു എന്ന ൧–ം ൨–ം സാക്ഷിയും രണ്ട ചിറയും
അടിയറ്റം പൊളിച്ചകളഞ്ഞു എന്ന ൩–ാം സാക്ഷിയും ഇങ്ങി
നെ സാരമായ കാൎയ്യത്തിൽ പരസ്പര വിരൊധമായി പറഞ്ഞി
രിക്കുന്നു. ൨–ം ൩–ം സാക്ഷിക്കാര കലശൽ കണ്ടതായീട്ടും പ
റയുന്നില്ലാ സാക്ഷി പറവാൻ വെണ്ടി ഞാൻ ചെന്നതാണെന്ന
൩–ാം സാക്ഷി അധികമായിം വിസ്താരത്തിൽ പറഞ്ഞിരിക്കുന്നു—
ഇതൊക്കെയും നൊക്കുമ്പൊഴും അന്ന്യെഷിക്കുമ്പൊഴും അന്ന്യാ
യ ഹരജിയിൽ പറയുംപ്രകാരം കൊമുക്കുട്ടി മുതലായ്വര ചെറ മു
റിച്ച കാൎയ്യത്തിലെക്ക ൟ ഹരജി ബൊധിപ്പിക്കുമ്പൊൾ തീൎച്ച
യായീട്ടില്ലാത്തതിനാൽ അതിലെക്ക ഒര ബലം പിടിക്കാൻ വെ
ണ്ടിയും മാപ്പിളമാരാൽ തനിക്ക ഇങ്ങിനെ ഉപദ്രവം ഉണ്ടെന്ന
തൊന്നിപ്പാൻ വെണ്ടിയും— ൟ അന്ന്യായവും ബൊധിപ്പിച്ച ഇ
ങ്ങിനെ സാക്ഷിയും ഉണ്ടാക്കി പറയിച്ച എന്നല്ലാതെ ൟ സാ
ക്ഷി വാക്ക ഒട്ടും വിശ്വാസ യൊഗ്യമായീട്ടുള്ളത എന്ന തൊന്നീ
ട്ടില്ലായ്കകൊണ്ട അന്ന്യായം നീക്കി പ്രതികളെ വിട്ട അയപ്പാൻ
കല്പിച്ചു.

അസിഷ്ഠാണ്ട മജിസ്ത്രെട്ടില്ക്ക.

ഏറനാട താലൂക്ക മെൽ മുറി അംശത്തിൽ പഞ്ചു മെനൊൻ
ബൊധിപ്പിക്കുന്ന അഫീൽ അരജി— വള്ളുവനാട താലൂക്ക കുറുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/185&oldid=179758" എന്ന താളിൽനിന്ന് ശേഖരിച്ചത്