താൾ:CiXIV136.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 41

ന്തം ഉണ്ട അതുകൊണ്ട അന്ന്യായക്കാൎക്ക ആനുകൂലമായി റപ്പൊ
ടത്ത ബൊധിപ്പിച്ചതും അധികാരിയുടെ പറമ്പിൽ ഇരിക്കുന്ന
വരും മറ്റുമായ അന്ന്യായക്കാരെ കൊണ്ട ഹരജി ബൊധിപ്പി
ച്ചതും ആകുന്നു അമ്മാമന്റെ അനന്തൻ എന്ന പെരായ ഇവി
ടെ കൊണ്ടുവന്നിരിക്കുന്ന ഒറ്റകൊമ്പൻ ആന അന്ന്യായക്കാരു
ടെ വാഴ നഷ്ടം വരുത്തിട്ടില്ലെന്ന തെളിവാൻ തൃപ്രങ്ങൊട്ടുര അം
ശം മെനവൻ—മെനവന്റെ ഒരുമിച്ച കണക്കെഴുതുന്ന അമ്പു ഇ
രിങ്ങണ്ണൂര അംശത്തിൽകൊമപ്പ കുറുപ്പ—ഇവര സാക്ഷി ഉണ്ട.
അവരെ വരുത്തി വിസ്തരിച്ചാൽ തെളിയുന്നതാകുന്നു തൃപ്രങ്ങൊ
ട്ടുര അംശം അധികാരിക്ക കല്പനയച്ചാലും ഇതിന്റെ സത്യം അ
റിയും.

വായിച്ച കെട്ടത താൻ പറഞ്ഞ അതെ.
പ്രകാരം തന്നെയൊ.

അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പി
ക്കുന്ന ഹരജി. ൟ താലൂക്ക അങ്ങാടിപ്രം അംശത്തിൽ മുയ്തിൻ
എന്നവൻ കളവ കവൎച്ച മുതലായ്തിൽ ഉൾപ്പെട്ട ദുൎന്നടപ്പായിന
ടക്കുന്ന പ്രകാരവും മറ്റും അങ്ങാടിപ്രം അംശം അധികാരിയും
കക്കൂത്ത—മാനത്ത മങ്ങലം പെരിന്തൽ മണ്ണ നഗരം ൟ ൩ ദെ
ശത്ത മുഖ്യസ്ഥൻമാര പ്രമാണികൾ മുതലായി വീരാൻ കുട്ടി മുത
ൽ ൧൪ ആള കൂടിയും ബൊധിപ്പിച്ച റപ്പൊട്ടകളിൽ പറയുന്ന
സംഗതികൊണ്ട മെപ്പടി മുയ്തിയനൊടും മെൽ എഴുതിയ പ്രമാ
ണികളൊടും വിസ്തരിക്കയും മെപ്പടിയാന്റെ നടപ്പിനെ കുറി
ച്ച ൬ാം നമ്പ്രകാരൻ പ്രത്യെകമായി മീനം ൨൨൹ സന്നിധാന
ത്തിങ്കൽ ബൊധിപ്പിച്ച ഹരജിപ്രത്ത എപ്രെൽ ൫൹ കല്പന
എഴുതി അയച്ചത ൮൹ എത്തിയ്തും ൟ വിസ്താരത്തിൽ ചെൎക്കു
കയും ചെയ്തു.

അധികാരിയും മുഖ്യസ്ഥൻമാര പ്രമാണികളും ബൊധിപ്പിച്ച
പ്രകാരം ദുൎന്നടപ്പായി ഒന്നും നടക്കുന്നില്ലെന്നും കുട്ടുവിന്റെ മക
ളെ താൻ കെട്ടിട്ടുള്ളതിനെ ഉപെക്ഷിക്കെണമെന്ന തന്റെ ദെശ
ക്കാര പറഞ്ഞത താൻ സമ്മതിച്ചിട്ടില്ലെന്നും അതിനാൽ അവ
ൎക്ക തന്റെ മെൽ മുഷിച്ചിൽ ഉള്ളത കൂടാതെ അടിയന്തിരങ്ങൾ
ക്കും മറ്റും കൂട്ടി നടത്തുന്നില്ലെന്നും ആ മുഷിച്ചിൽ നിമിത്തം ത
ന്റെ മെൽ ഇപ്രകാരം ബൊധിപ്പിച്ചതാകുന്നു എന്ന മുയ്തിയ
നും—മുയ്തിൻ എന്നവൻ തങ്ങൾ റിഫൊട്ടിൽ ബൊധിപ്പിച്ചതി
ൽ പറയുന്ന പ്രകാരം കവൎച്ച മുതലായ്തിൽ ഉൾപ്പെട്ട ദുൎന്നടപ്പാ
യി നടക്കുന്നവനാണെന്നും മുമ്പെ ഒരു കവൎച്ച കാൎയ്യത്തിൽ പി
ടിച്ച വിസ്തരിച്ച തെളിയാതെ വിട്ടിട്ടുള്ളതല്ലാതെ ശിക്ഷയിൽ ഉ

G

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/51&oldid=179614" എന്ന താളിൽനിന്ന് ശേഖരിച്ചത്