താൾ:CiXIV136.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 277

കമായി എഴുതി അതാതു അംശം ജമാപന്തി കണക്ക ഒന്നിച്ച
അയച്ചുകൊൾകയും വെണം.

൧൪-ാമത. ഷഫിൻ സായ്പവർകളുടെ നാളിലും അതിന്റെ
ശെഷവും വിട്ടും നീക്കിയും നിൎത്തിയവക നിലങ്ങൾ ആരെ
ങ്കിലും നടന്നുവരുന്നുണ്ടൊ എന്ന അന്ന്യെഷിച്ച നടന്നവരു
ന്ന പ്രകാരം കണ്ടാൽ പ്രത്ത്യെകമായി വിവരംപ്രകാരം ക
ണക്കുണ്ടാക്കി അയക്കുകയും ആവക നിലങ്ങളിൽ ഇനിയും
നടക്കാതെ ഉള്ളത നടപ്പാക്കാൻ വെണ്ടുന്ന പ്രയത്നം ചെയ്ത
വരികയും വെണം— ആവക നിലങ്ങളിൽ ചിലത ചിലര ന
ടക്കുന്നതിന്ന മുമ്പെത്തെ ജമയുടെയും മറ്റും വിവരങ്ങൾ ഒ
ന്നും കാണിക്കാതെ മൊടൻപ്രകാരവും പള്ളിമഞായൽ പ്രകാ
രവും പുതിയത പൊലെ ഇപ്പൊൾ ചില താലൂക്കുകളിൽ നൊ
ക്കി ചാൎത്തി വാരം വസൂലാക്കിവരുന്ന പ്രകാരം കാണുന്നു
മെൽപ്രകാരം ചെയ്യുന്നത ഹുഗ്മനാമത്തിന്നും കല്പനക്കും എത്രെ
യും വിരൊധമാകകൊണ്ട മെലാൽ ആവക നിലങ്ങൾ നട
ക്കുന്നതിന്ന പ്രത്ത്യെകമായി തന്നെ കണക്കയച്ച വരികയും
വെണം.

൧൫-ാമത. ജമക്ക ചെൎന്നെയും ചെരാത്തെയും വക തരിശ
നിലങ്ങൾ നടപ്പാക്കാൻതക്കവണ്ണം കുടിയാന്മാരെ ഏല്പിച്ച ക
ച്ചീട്ടുകൾവാങ്ങി പട്ടയം കൊടുത്തവക നിലങ്ങൾ നടപ്പാവുന്ന
ത അവധിപ്രകാരം അതാത കൊല്ലം ജമക്ക ചെരെണ്ടത ജമ
ക്ക ചെൎത്തകൊൾവാനായി ഇതിന്ന മുമ്പെ ജമാപന്തി ഹുഗ്മ
നാമങ്ങളിൽ കല്പിച്ചീട്ടും അതപ്രകാരം ഇപ്പൊൾ നടന്നവരു
ന്നതും ഉണ്ടെല്ലൊ—ജമക്ക ചെൎന്നെയും ചെരാത്തെയും നില
ങ്ങൾ പട്ടയം കൊടുത്ത ഏല്പിച്ചിട്ടുള്ള വകക്ക മെലാൽ പ്ര
ത്ത്യെതൃകം ഒര കണക്ക അയച്ചവരെണ്ടത ആവിശ്യമാകകൊ
ണ്ട പട്ടയം കൊടുത്ത ഏല്പിച്ച വകയും മറ്റും തരിശനില
ങ്ങൾ നടന്ന അതാത കൊല്ലം ജമക്ക ചെരാനുള്ളതിന്ന ഇ
ന്ന കൊല്ലം മുതൽ ഇത്ര കൊല്ലത്തെ നികുതി വിട്ട ഏല്പിച്ച
ത എന്നും പട്ടയംപ്രകാരം നികുതി ഇത്ര എന്നും ജമക്ക പിടിക്കെ
ണ്ടത ഇത്ര എന്നും മറ്റും വിവരപ്രകാരം നിലവിവരം കുടിവി
വരമായും ജമക്ക ചെൎന്ന വകയും അനാതി തരിശവകയും പ്ര
ത്ത്യെകമായും ഒര കണക്കുണ്ടാക്കി ആ കണക്കപ്രകാരം അതാത
അംശത്തിലെ ജമക്ക ചെൎത്തകൊള്ളുന്നത കൂടാതെ ജമാപന്തി അ
ന്ന്യെഷണം തീൎത്തതാലൂക്ക ഒട്ടഗൊഷവാർ അയക്കുന്നതിനൊട
കൂടി ആ കണക്കും കൊല്ലംതൊറും ഹജൂൎക്ക അയച്ച വരികയും അ
തിൽഏതങ്കിലുംനിലങ്ങൾപട്ടയപ്രകാരം നടക്കാതെയൊ മറെറാ
മതിയായ സംഗതികൊണ്ടു ജമക്ക ചെൎപ്പാൻ പാടില്ലാത്തത ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/287&oldid=179888" എന്ന താളിൽനിന്ന് ശേഖരിച്ചത്