താൾ:CiXIV136.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 THE MALAYALAM READER

യാദാസ്ത പ്രതി. കണ്ണൻ മുതൽ ൧൫—ാളെ കാണിച്ചു.

ഇവര ഏതാണ നൊക്ക ൟ പ്രതിക്കാര പതിനഞ്ച ആ
ളും അടിക്കുന്നത ഞാൻ കണ്ടിരിക്കുന്നു അന്ന്യായക്കാരെ ഏഴാ
ളെയും ൟ പ്രതിക്കാരും ഇനി വരാനുള്ള ചിലരും കൂടി അടിക്കു
മ്പൊൾ ഞാൻ അടുക്കെ നിന്ന കണ്ടിരിക്കുന്നു.

ജായണ്ട മജിസ്ത്രെട്ടില്ക്ക

കവ്വായി താലൂക്ക. ഹെഡ പൊലീസാപ്സര ബൊധിപ്പിക്കുന്ന
ഹരജി.

അന്ന്യായം പുലിക്കാനത്ത വീട്ടിൽ നമ്പി

പ്രതി

കല്ല്യാടൻ കൊരൻ മുതൽ ൧൧ാൾ.

എന്തന്നാൽ. ൧൦൨൮ തുലാമാസം ൨൯൹ക്ക ൧൮൫൨ നവെമ്പ്ര
മാസം ൧൨൹ വെള്ളിയാഴ്ച രാത്രി ഏകദെശം നാല നാഴിക രാ
വ ചെന്ന സമയം അന്ന്യായക്കാരന്റെ ജെഷ്ഠൻ രയിരു എന്ന
വനെ കവ്വായി താലൂക്ക കൊയ്യം അംശം വരിപ്പായി ദെശത്ത വ
ലിയ വീട്ട പളപ്പറമ്പത്തെ വഴിയിൽ വെച്ച വെടി വെക്കുകയും
കുത്തി മുറികൾ ഏല്പിക്കുകയും ചെയ്തതിനാൽ രയിരു അന്ന രാത്രീ
മരിച്ച പൊയ്തായി കുല കുറ്റം— ൟ സങ്ങതിക്ക ആദ്യം അധികാ
രിയുടെ റിഫൊട്ട എത്തിയ ഉടനെ ൟ താലൂക്ക സബാപ്സര കു
ങ്കനെ അയക്കുകയും രണ്ടാമത്തെ റപ്പൊടത്ത എത്തുകകൊണ്ട
ഞാൻ ആ സ്ഥലത്ത പൊകുന്നു എന്നും നവമ്പ്ര ൧൩൹ ഹര
ജിയൊടു കൂടി അധികാരി അയച്ച റപ്പൊടത്തിന്റെയും പകൎപ്പ
കളും സന്നിധാനത്തിങ്കൽ അയച്ചിട്ടും ഉണ്ടല്ലൊ— ൧൪൹ ര വി
ലെ സബാപ്സര കുങ്കനും പൊലീസ്സ ഗുമസ്തനും പുലിക്കാനത്ത
വീട്ടിൽ എത്തി. ശവം നൊക്കി യാദാസ്ത എഴുതി ഒപ്പിടിയിക്കുക
യും അപ്പൊഴക്ക ഹെഡ പൊലീസാപ്സരും ആ സ്ഥലത്ത എത്തി.
ശവം നൊക്കി യാദാസ്തിന്ന താഴെ വിവരം എഴുതി ഒപ്പിടുകയും ശ
വത്തിന്മെൽ കുത്തി മുറികൾ ഏല്പിച്ചതായിട്ടും വെടി ഏറ്റ മുറിഞ്ഞ
പൊലെയും ഉള്ള മുറികൾ കാണുകയാൽ മുറികളുടെ സംശയ നി
വൃത്തിക്കായി ശവം കണ്ണൂര ഹാസ്പത്രിയിൽ അയച്ച സൎട്ടിഫകെ
ട്ട വരുത്തുകയും കുറ്റ സ്ഥലം നൊക്കി കണ്ട പ്ലാൻ ഉണ്ടാക്കുക
യും ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊട അന്ന്യായം വാങ്ങി
അന്ന്യായക്കാരനൊടും പിടികിട്ടിയ ൧ മുതൽ ൮— വരെ പ്രതിക
ളൊടും ൧ മുതൽ ൧൪ വരെ സാക്ഷികളൊടും വെറെ ൧൭ സമീ
പസ്തന്മാരൊടും വിസ്തരിച്ചു. അന്ന്യായക്കാരൻ പറഞ്ഞത വെ
ടിയും വൈരവും കെട്ട താനും ൪-ം ൫-ം സാക്ഷികളും പാഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/104&oldid=179672" എന്ന താളിൽനിന്ന് ശേഖരിച്ചത്