താൾ:CiXIV136.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART IV. 273

ആ വക നഷ്ടം തീരുവാനും സംഗതി ഉള്ളതാകകൊണ്ടും ആ
വക കൂടിയാന്മാരുടെ ജമക്കുള്ള ഒട്ടപറമ്പകളുടെ കണക്ക നൊ
ക്കുമ്പൊൾ കുലക്കടുത്തത ഇത്ര എന്ന അറിവാൻ സംഗതി ഉ
ള്ളതാകകൊണ്ടും— ആ വക കുടിയാന്മാരുടെ പറമ്പകൾ നൊക്കി
പ്പാൻ ആവിശ്യവും ഇല്ല.

൩ാമത. മെൽപ്രകാരം പറമ്പ നൊക്കെണമെന്ന കുടിയാന്മാ
ര ബൊധിപ്പിക്കുന്ന ഹരജികളിൽ നൊക്കാൻ സംഗതികാണാ
ത്ത വക കൂടിയാന്മാരുടെ ഹരജിപ്രത്ത അതിനുള്ള സംഗതി
എഴുതി തഹശ്ശീൽദാർകൾ ഒപ്പിട്ട കച്ചെരിയിൽ വെച്ച കൊ
ൾകയും ആ വിവരപ്രകാരം ഹരജിക്കാൎക്ക മറുപടിയും കൊടു
ത്ത കൊൾകയും വെണം.

൪ാമത. കഴിഞ്ഞ ൧൨൫൨ാം ഫസലിയിൽ ചില കൂടിയാന്മാ
ൎക്ക പറമ്പ വകക്ക സങ്ങതി പൊലെ രമീശൻ നിൎത്തീട്ടും ഉ
ണ്ടെല്ലൊ— ആ വകരമീശൻ മുഴുവനും ൟക്കൊല്ലം ജമക്ക ചെരെ
ണ്ടതാകകൊണ്ട ആയ്ത ഒക്കെയും ജമക്ക ചെൎത്ത കൊൾകയും
ആ വക കുടിയാന്മാരിൽ ഏത കൂടിയാന്റെ എങ്കിലും പറമ്പ
കളിൽ ഇടിവെട്ടിട്ടും മറ്റും വൃക്ഷങ്ങൾ പൊയിപ്പൊയീട്ടുള്ള പ്ര
കാരമെങ്കിലും മുമ്പെ ഫലമായിരുന്ന വൃക്ഷങ്ങൾ ഇപ്പൊൾ അ
ഫലമായി പൊയീട്ടുള്ള പ്രകാരമെങ്കിലും കണ്ടാൽ ആ വക പ
റമ്പകളും നൊക്കി കണക്കയച്ച കൊൾകയും വെണം.

൫ാമത. ൫൨–ാം ഫസലിവരെ നൊക്കീട്ടുള്ള പറമ്പകളിൽ വൎഷ
കുറവിനാലും മറ്റും ഫലങ്ങൾ അനുഭവക്ഷയം വന്നിരിക്കുന്ന
പ്രകാരം ആരെങ്കിലും ബൊധിപ്പിച്ചാൽ ആവക കൂടിയാന്മാരു
ടെയും നഷ്ടത്തിന്റെയും അവസ്ഥപൊലെ ഒര കൊല്ലത്തെക്ക
രമീശൻ നിൎത്തിയാൽ മതിയാകുന്നതാകകെണ്ട അപ്രകാരം ഉ
ള്ള കുടിയാന്മാരുടെ കാൎയ്യം ഏതപ്രകാരമെന്ന സൂക്ഷ്മംവരുത്തി
സങ്ങതികാണുന്ന പ്രകാരം പ്രത്യെകമായി രമീശൻ പട്ടിക ഉ
ണ്ടാക്കി അയച്ചുകൊൾകയും വെണം.

൬–ാമത പുതിയ്തായി ജമ നിശ്ചയിപ്പാനുള്ള പറമ്പകൾ മൎയ്യാദ
പ്രകാരം പൈമാശി ചെയ്ത കണക്കയക്കുകയും വെണം.

൭-ാമത കഴിഞ്ഞ ൫൨-ാം ഫസലിവരെ പൈമാശിചെയ്ത പ
റമ്പകളുടെ ഓരെട കണക്ക പ്രത്യെകം സൂക്ഷിക്കെണ്ടതാകയാൽ
ആവക ഏടുകൾ ഓരൊരൊ ജമ ഒട്ടായി വഴിക്കവഴിയെ കൊ
ത്ത കെട്ടി അസ്സൽ കണക്ക മുദ്ര അടിച്ച താലൂക്കിൽ ബന്തൊ
പസ്തായി വെച്ച പകൎപ്പ അംശം മെനൊൻമാൎക്ക കൊടുത്ത
അംശത്തിൽ സൂക്ഷിച്ച വെപ്പാൻ തക്കവണ്ണം ആക്കികൊള്ളെ
ണമെന്ന ൫൦– ൫൧– ൟ രണ്ട ഫസിലി ജമാപന്തി ഹുഗ്മനാമ
ങ്ങളിൽ കല്പിച്ചിരിക്കുന്നത കൂടാതെ അതിന്റെ ശെഷം ആ വി

N 11

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/283&oldid=179884" എന്ന താളിൽനിന്ന് ശേഖരിച്ചത്