താൾ:CiXIV136.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 THE MALAYALAM READER

ന്നിധാനത്തിങ്കൽ ബൊധിക്കുന്നതാകുന്നു— സത്ത്യം അറിഞ്ഞ
നീതി ന്ന്യായം നടത്തുന്ന ൟ സന്നിധാനത്തിങ്കൽനിന്ന എ
ല്ലാ അവസ്തകളും നൊക്കി ന്ന്യായ രഹിതമായി കല്പിച്ച താലൂക്ക
തീൎപ്പമാറ്റി പറമ്പ കീഴുക്കടപ്രകാരം ഞാൻ നടപ്പാൻ കല്പന ഉ
ണ്ടാകെണ്ടതിന്ന വളരെ സങ്കടത്തൊടു കൂടി അപെക്ഷിക്കുന്നു.
എന്ന കൊല്ലം— ൧൦൨൯ാമത കന്നിമാസം ൨൩൹

വള്ളുവനാട താലൂക്ക ഹെഡ പൊലിസാപ്സര ൫൩ മാൎച്ചി
൧൩൹ കല്പിച്ച യാദാസ്ത.

അന്ന്യായം സെയ്തുകുട്ടി—വക്കീൽ കുഞ്ഞിമു
യ്തിയൻ മുതൽ രണ്ടാൾ—

പ്രതി അഹന്മത.

മലപ്രം ചെരിക്കൽ ജന്മം കിഴക്കെടത്ത കിഴക്കെ കൂടിയിരുപ്പും
അതൊട ചെൎന്ന കിഴക്കെ കുളം നടുവൊളവും ഒന്നാം അന്ന്യായ
ക്കാരൻ കാണവകാശമായി നടന്ന വരുന്നതിൽ കൊളത്തിൽ ചെ
ൎന്നസ്ഥലത്തുള്ള ഇല്ലികൂട്ടത്തിൽനിന്ന ൧൦൨൮ാമത കുംഭ മാസം
നാട്ടകണക്ക ൪൹ക്ക ൫൩– വിപ്രപരി ൧൪൹ തിങ്കളാഴ്ച പകൽ
ഒരു പണം വിലക്കുള്ള ഇല്ലിക്കൊലും ൨–ാം അന്ന്യായക്കാരൻ വ
ക കുടിയിൽപ്പിൽ ചെൎന്ന മെപ്പടി കുളത്തിൽനിന്ന ഒരു പണം
വിലക്കുള്ള ഇല്ലിക്കൊലും പ്രതിക്കാരൻ ചെറു മക്കളെ അയച്ച
ബലമായി വെട്ടിച്ചകൊണ്ട പൊകയും ഒന്നാം അന്ന്യായക്കാര
ൻ വക ജന്മ കുടിയിരിപ്പിലെക്കും മലപ്രം ചെരിക്കൽ ജന്മം കാ
ണാവകാശമായ കുടിയിരിപ്പിലെക്കും ചെൎന്ന സ്ഥലത്തെ ഇല്ലി
ക്കൊലും വെട്ടിച്ചകൊണ്ട പൊകെണമെന്ന പ്രതിക്കാരൻ പറ
ഞ്ഞപ്രകാരവും അന്ന്യായം— ൟ സങ്ങതിയെ കുറിച്ച ൧ാം അ
ന്ന്യായക്കാരൻ അസിഷ്ടാണ്ട മജിസ്ത്രെട്ട സന്നിധാനത്തിങ്കൽ
ബൊധിപ്പിച്ച ഹരജിപ്രത്ത ഇല്ലിക്കൂട്ടം നിൽക്കുന്ന സ്ഥലത്തി
ന്റെ അധീന സ്ഥിതിയെ അന്ന്യെഷിച്ച വിസ്തരിച്ച തീൎപ്പ വ
രുത്തി റപ്പൊടത്ത ചെയ്യെണ്ടതിന്ന വിപ്രവരി ൨൩൹ ഉണ്ടായ
കല്പന ൨൫൹ എത്തി മാൎച്ചി ൧൹ ൧ാം അന്ന്യായക്കാരന്റെ വ
ക്കീൽ കുഞ്ഞുമുയ്തീൻ കുട്ടി ഹാജരായി അവനൊടും ൨–ാം അന്ന്യാ
യക്കാരനും അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ സങ്കടം ബൊധിപ്പിച്ചി
ട്ടുണ്ടെന്നും തന്റെ സങ്കടവും വിസ്തരിക്കെണമെന്നും ഹാജരാ
യി വാക്കാൽ ബൊധിപ്പിക്കകൊണ്ട അവനൊടും പ്രതിക്കാര
നൊടും അന്ന്യായം പ്രതി ൨– ഭാഗം സാക്ഷികളൊടും വിസ്തരി
ക്കയും അന്ന്യായം പ്രതികൾ കാണിച്ച ആധാരത്തിന്റെ പക
ൎപ്പ വാങ്ങിയും വാദിക്കുന്ന സ്ഥലങ്ങളുടെ വിവരം അറിവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/156&oldid=179728" എന്ന താളിൽനിന്ന് ശേഖരിച്ചത്