താൾ:CiXIV136.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 13

ക്കിൽ വന്ന ഓരൊരൊ ജന്മികളുമായി കണ്ടതിന്റെ ശെഷം അ
വര ഒന്നും കൊടുക്കാത്ത നീരസത്തിന്മെൽ അവരെ ദ്രൊഹിപ്പാ
ൻ വെണ്ടി ഇങ്ങിനെ ഒര ഹരജി ബൊധിപ്പിച്ചത എന്നാണ
അന്ന്യെഷണത്താലും അയാളുടെ കയ്പീത്താലും കാണുന്നത.

ഓരൊരൊ ജന്മികൾക്കുള്ള നിലങ്ങൾക്ക പൈമാഷി ചെയ്താൽ
ചിലൎക്ക ജാസ്തി ഉണ്ടാവാനും ചിലൎക്ക കന്മി വരുവാനും സംഗ
തി ഉണ്ട. അംശം ഒടുക്ക പൈമാശി ചെയ്യുന്ന സമയമല്ലാതെ മ
തിയായ ലക്ഷ്യം കൂടാതെ അതിലെക്ക പ്രവെശിക്കുന്നത ശെരി
യല്ലെന്ന തൊന്നി മെപ്പടി ദസ്താപെജകൾ ഇതൊട കൂടി സന്നി
ധാനത്തിങ്കലെക്കയച്ച വിവരം ബൊധിപ്പിച്ചിരിക്കുന്നു. എന്ന
൧൦൨൮ കൎക്കിടകം ൧൫ ൹ക്ക ൧൮൫൩ ജൂലായി ൨൯൹ കൂത്തപ
റമ്പത്ത നിന്ന.

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

കൊട്ടയം താലൂക്ക താസീൽദാർ—ബൊധിപ്പിക്കുന്ന ഹരജി.
മഹാരാജശ്രീ—സായ്പവർകൾ ജൂൻ മാസം ൫൹ തലശ്ശെരിനി
ന്ന കുറ്റിയാടിക്ക പൊവാനായി വന്ന രാത്രി ൮ മണിക്ക പെരി
ങ്ങളത്തൂര കടവത്ത എത്തി. ൧൨ മണി വരെയും തൊണിക്ക വിളി
ച്ച കിട്ടാത്തതിനാൽ അന്ന അവിടെ താമസിച്ച പിറ്റെ ദിവസം
൭ മണിക്കമാത്രം കടന്ന പൊയ്തായി ആ സായ്പവർകൾക ത്തയച്ചി
രിക്കുന്നു എന്നും ൟ സംഗതികൊണ്ട വിസ്തരിച്ച എന്റെ അഭി
പ്രായം ബൊധിപ്പിക്കെണമെന്നും ജൂൻ ൧൧൹ ൨൦൦ാം നമ്പ്രാ
യി ഉണ്ടായ കല്പന എത്തി അറികയും ചെയ്തു.

ൟ സംഗതികൊണ്ട മെപ്പടി കടവ കീഴുകുത്തക എറ്റ നടന്ന
വരുന്ന തൂറി എന്നവനെയും അവന്റെ ആളായി കടവ മാറ്റി
വരുന്ന കൊരനെയും വരുത്തി വിസ്തരിച്ചതിൽ കല്പനയിൽ പ
റയുംപ്രകാരം സായ്പവർകൾ രാത്രി കടവിന്ന ഇക്കരെ താമസി
ച്ച പിറ്റെ ദിവസം മാത്രം ൭ മണിക്ക കടന്ന പൊയ്തായി ക
ണ്ടിരിക്കുന്നു. കീഴുകുത്തകക്കാരനും അവന്റെ ആൾക്കാരും രാത്രി
സമയം കടവത്ത പാൎക്കാറില്ലെന്നും ലാഭം മാത്രം വിചാരിച്ച ഓ
രൊരത്തൎക്ക കീഴുകുത്തക കൊടുക്കുന്നതല്ലാതെ പിന്നെ അതിന്മെ
ൽ മെൽ കുത്തകക്കാരന്റെ അന്ന്യെഷണം ഒന്നും ഉണ്ടാകുന്നത
ല്ലെന്നും അതിനാൽ ഇപ്രകാരം സായ്പന്മാരവർകളും മറ്റും കടന്ന
പൊകെണ്ടതിലെക്ക താമസവും ബുദ്ധിമുട്ടും വരുന്നതായും മെൽ
എഴുതിയവരുടെ കയ്പീത്തകൊണ്ടും അന്ന്യെഷണത്താലും കണ്ടി
രിക്കുന്നു.

ആലുപ്പിയാകുന്നു മെപ്പടി കടവ മെൽകുത്തകക്കാരൻ ആലു
പ്പിയൊട കുഞ്ഞന്മതും അവനൊട കയ്പീത്തകാരൻ തൂറിയും കീഴു
കുത്തക എറ്റതായും കാണുന്നു. കുഞ്ഞന്മതിനെ അന്ന്യെഷിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/23&oldid=179582" എന്ന താളിൽനിന്ന് ശേഖരിച്ചത്