താൾ:CiXIV136.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 159

സിഷ്ടാണ്ട മജിസ്ത്രെട്ട സന്നിധാനം മുമ്പാകെ വിപ്രപരി ൧൩൹
ബൊധിപ്പിച്ച ഹരജിപ്രത്ത വിസ്തരിച്ച ക്രമപ്രകാരം നടന്ന
വിവരം ബൊധിപ്പിപ്പാൻ ഉണ്ടായ കല്പനയൊടു കൂടി ൧൬൹
എത്തി— അന്ന്യായക്കാരനൊട ചൊദ്യം ചെയ്ത ൧–ം ൨–ം പ്രതിക
ളെയും സാക്ഷിക്കാരെയും ഹാജരാക്കി വിസ്തരിക്കുകയും ചെയ്തു.
പ്രതിക്കാര കുറ്റം സന്മതിച്ചിട്ടില്ലാ— അടികലശൽ ചെയ്തു എന്ന
അന്ന്യായത്തിൽ ബാധിപ്പിക്കുന്നത വിസ്തരിച്ച സാക്ഷികളാ
ൽ തെളിവില്ലാത്തത കൂടാതെ അന്ന്യായക്കാൎക്ക ഒരു തിയ്യനും ഒരു
മാപ്പിളയും കൂടി രണ്ട സാക്ഷി എന്ന ഒന്നാമത പറകയും പി
ന്നെ രണ്ട മാപ്പിളമാരെ സാക്ഷിയായി ഹാജരാക്കി കണ്ടതി
നെകുറിച്ച ചൊദ്യപ്പെട്ടതിൽ ൩– സാക്ഷി ഉണ്ടെന്നും കൂടി ബൊ
ധിപ്പിച്ച എങ്കിലും അവരിൽ രണ്ടാളുടെ പെര പറവാനും അ
ന്ന്യായക്കാരന തൽക്കാലം കഴിഞ്ഞീട്ടില്ലാത്തതിനാൽ വിസ്തരിച്ച
സാക്ഷികൾ സംശയത്തിൽനിന്ന വെർപട്ടവരല്ലാ എന്ന മാത്ര
മല്ലാ ഒന്നാം പ്രതി ഉച്ചസമയത്ത ഒന്ന മാത്രം തല്ലി എന്നും അ
ത അഞ്ചാറകൊൽ സമീപത്ത നിന്ന സാക്ഷിക്കാര കണ്ടു എന്ന
അന്ന്യായക്കാരനും അഞ്ചാറ നാഴിക പുലൎന്നപ്പൊൾ പത്തകൊ
ൽ ദൂരെ വെച്ച രണ്ട തല്ലുന്നത കണ്ടു എന്നും മറ്റും സാക്ഷിക
ളും പരസ്പരം വിത്യാസമായി പറഞ്ഞിരിക്കകൊണ്ട അടികലശ
ൽ നെരല്ലെന്ന ദൃഷ്ടാന്തപെട്ടിരിക്കുന്നു. അന്ന്യായക്കാര കീഴുക്കട
വെച്ചവരുന്ന താലി അവകാശം തട്ടാൻ തുപ്രൻ എന്നവനാകു
ന്നു വെച്ചതെന്ന ഉഭയവാദികളും സമ്മതിക്കുന്നു എന്നല്ലാ— തുപ്ര
ന്റെ മെൽ അന്ന്യായപ്പെട്ടിട്ടും ഇല്ലാ— തുപ്രനും അന്ന്യായക്കാര
പൊലെ ആവക അടിയന്തിരത്തിന്ന അവകാശിയായി നടന്ന
വരുമാറുണ്ടെന്ന ൧ാം പ്രതിയും താലിവെക്കുന്നവകാശം കൊണ്ട
൧ാം പ്രതിക്ക ഒര ആദായവും നഷ്ടവും ഇല്ലെന്ന അന്ന്യായക്കാ
രനും ബൊധിപ്പിച്ചത കൂടാതെ കലശലിന്ന ഹെതുവായ താലി
വെച്ച കല്ല്യാണം കുടിഉടമക്കാരൻ പ്രതിക്കാര അല്ലെന്നും കാണു
ന്നു— അന്ന്യായക്കൎക്ക ദെശാചാര പ്രകാരം കിട്ടെണ്ടുന്ന വല്ല
അനുഭവ മുടക്കവും പ്രതികളാൽ സംഭവിക്കുന്നതിനാൽ ൟ അ
ന്ന്യായം കൊണ്ടുവന്നതല്ലാതെ കലശൽ ഉണ്ടായ പ്രകാരം തെ
ളിവില്ലാത്തതിനാൽ പൊലീസ്സ കാൎയ്യം നീക്കി വിട്ടയപ്പാനും
ചെറു ജന്മവകാശത്തെ കുറിച്ച കിട്ടാനുണ്ടെന്ന അന്ന്യായക്കാര
വിചാരിക്കുന്ന അവകാശത്തിൽ ഇവിടെനിന്ന പ്രവെശിച്ച ഒ
ര കല്പന കൊടുപ്പാൻ പാടില്ലെന്നും കല്പിച്ചു.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക,

ചെറനാട താലൂക്ക വള്ളികുന്ദ അംശത്തിൽ തട്ടാൻ ഇമ്പുച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/169&oldid=179741" എന്ന താളിൽനിന്ന് ശേഖരിച്ചത്