താൾ:CiXIV136.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 THE MALAYALAM READER

രിക്കുന്നുണ്ടെങ്കിൽ ക്രമപ്രകാരം സീവിൽ വ്യവഹരിച്ച നിവൃ
ത്തിവരുത്തെണ്ടത എന്നും കല്പിച്ച വിവരം അന്ന്യായം പ്രതിക
ളെ അറിയിച്ചു.

മജിസ്ത്രെട്ടിലെക്ക.

കുറുമ്പ്രനാട താലൂക്ക— അംശത്തിൽ രാരു നായര ബൊധി
പ്പിക്കുന്ന അഫീൽ ഹരജി—മെപ്പടി താലൂക്കിൽ—അംശത്തിൽ
ഞങ്ങളെ തറവാട്ടിലെക്ക പുരാതനമെ ഊൎപ്പള്ളി അവകാശമായ
കാരെക്കാട ഞെഴു കാട ൟ സ്ഥലങ്ങളിൽനിന്ന അന്ന്യായക്കാ
ര വെടിവെച്ച കൊണ്ടപൊന്നിരുന്ന പന്നിയെയും അവരുടെ
വക്കൽ ഉള്ള ൧൨ ഉറുപ്പിക വിലക്കുള്ള ഒരു മെത്തൊക്കും ൨꠱ ഉ
റുപ്പിക വിലക്കുള്ള ഒരു വെള്ളിപിടിപിശ്ശാംകത്തിയും പിടിച്ചപ
റിച്ച അടികലശൽ ചെയ്തു എന്നും മറ്റും ഉക്കുപ്പൻ കിടാവി
ന്റെ ആൾക്കാരായി—അംശത്തിൽ പാൎക്കും തിയ്യൻ, കെളു മു
തൽ ൩–ാൾ ഞാൻ മുതൽ ൧൩ വരെ പ്രതികളെ മെൽ ബൊധി
പ്പിച്ച അന്ന്യായം കുറുമ്പ്രനാട താലൂക്കിൽ തഹശ്ശീൽദാര വിസ്ത
രിച്ച ചെയ്തു തീൎപ്പ ഞായരഹിതമാകകൊണ്ട ആയ്ത മാറ്റാനുള്ള
ഹെതുക്കൾ താഴെ പറയുന്നു— ൧ാമത മെപ്പടി സ്ഥലങ്ങൾ എ
ന്റെ തറവാട്ടിലെക്കും തൊണ്ടിയിൽ കുറുപ്പിന്നും സമാവകാശ
മാകുന്നു തൊണ്ടിയിൽ കറുപ്പിന്ന പ്രത്യെകം അവകാശമെന്നും
അന്ന്യായക്കാര വെടിവെച്ച പന്നിയെയും മുതലകളും പിടി
ച്ചപറിച്ച കലശൽ ചെയ്തു എന്ന പറയുന്നത ഒട്ടുംതന്നെ നെ
രല്ലാ എന്റെ തറവാട്ടിലെക്കുള്ളവകാശം കീൾനാൾ നടന്ന വ
ന്നിരുന്ന പ്രകാരം ഒരു പന്നിയെ ൟ കഴിഞ്ഞ മകരം ൨൫൹
രാത്രിയിൽ എന്റെ അനന്തിരവൻ ചാത്തു എന്നവൻ വെടി
വെച്ച കൊണ്ടവന്ന കീൾനാളിൽ നടന്ന വന്നിരുന്ന പ്രകാരം
൩–ാം പ്രതിയെ കൊണ്ട വെട്ടി അഴിപ്പാൻ പുറപ്പെട്ട സമയം
മെൽ പറഞ്ഞ തൊണ്ടിയിൽ കറുപ്പായ പൊനത്തിൽ ഉക്കപ്പൻ
കിടാവിന്റെ അനന്തിരവൻ കണ്ണൻകിടാവ വന്ന ആ കിട്ടി
യ പന്നിയെ തനിക്കാവിശ്യം ഉണ്ടെന്നും മുഴുവനും കൊടുക്കെ
ണമെന്നും ചൊതിച്ചതിനെ കൊടുക്കായ്കകൊണ്ട തെങ്ങളെ ഊ
ൎപ്പള്ളി അവകാശത്തീന്ന ദ്രൊവല്ല്യം വരുത്തി മുഴുവനും അപഹ
രിപ്പാൻ വെണ്ടി മെൽപറഞ്ഞ അന്ന്യായക്കാരെ കൊണ്ട മെൽ
പ്രകാരം തങ്ങളുടെ ഇഷ്ടത്തെ സാധിപ്പാൻ വെണ്ടി നെരകെ
ടായി ൟ പൊലീസ്സ അന്ന്യായം ഉണ്ടാക്കിയ്താകുന്നു. ൨–ാമത ഇ
രുവർ കൂടി ഒരു വ്യവഹാരം ഉണ്ടായാൽ അതിൽ ഒരു അന്ന്യൻ
പ്രവെശിച്ച ഒന്നാമത അന്ന്യായം നെരല്ലെന്ന കണ്ടാലും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/272&oldid=179872" എന്ന താളിൽനിന്ന് ശേഖരിച്ചത്