താൾ:CiXIV136.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 167

ൟ കാൎയ്യത്തിൽ ഉൾപ്പെട്ട സകല രെഖകളും ദസ്താപെജകളും
വരുത്തി നൊക്കിയും ഇനിയും എനിക്കുള്ള രെഖാസാക്ഷികൾ ആ
വിശ്യമുണ്ടെങ്കിൽ എന്നൊട വാങ്ങി നൊക്കിയും താലൂക്ക തീൎപ്പ
മാറ്റി കീഴുക്കട പ്രകാരം നിലം ഞാൻ നടന്നും നടത്തിച്ചും വരു
ന്നതിലെക്ക തൎക്കം ചെയ്യാതിരിപ്പാനും മദ്ധ്യസ്തം വെച്ച പുഞ്ച
വിള എനിക്ക തന്നെ തരീപ്പാനും കല്പന ആകെണ്ടതിന്ന അപെ
ക്ഷിക്കുന്നു— എന്ന ൧൦൨൮ആമത എടവ മാസം ൬൹

൧൮൫൩ാമത മെയി മാസം ൨൧൹ തലശ്ശെരി പൊലീസ്സാമീ
ൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി—

അന്ന്യായം അനന്തൻ നമ്പ്യാര.

പ്രതി കുഞ്ഞി ക്കുട്ടി മുതൽ ൨–ാൾ—

അന്ന്യായക്കാരന്റെ നടപ്പായ കൊട്ടവയൽ ൫൦൦ ഇടങ്ങഴി നെ
ല്ല വാരത്തിന്റെ നിലത്തിൽ ൧൦൨൮ാമത മെട മാസം ൨൭൹ക്ക
൧൮൫൩–ാമത മെയി മാസം ൮൹ പകൽ ബലമായി ആളുക
ളൊട കൂടി വന്ന പ്രവൃത്തി ചെയ്കയും മൂന്ന കണ്ടം ഞാറ ഉഴുത
നഷ്ടം വരുത്തുകയും വിരൊധിച്ചാറെ അധിക്ഷെപമായ വാക്കു
കൾ പറഞ്ഞ കലശൽക്ക ഭാവിക്കുകയും ചെയ്തു എന്ന മെയി മാ
സം ൯൹ അന്ന്യായം ബൊധിപ്പിച്ചു— ൟ കാൎയ്യത്തിൽ അന്ന്യാ
യക്കാരനൊടും— അന്ന്യായ സാക്ഷി കൃഷ്ണൻ— മൈലാം ജന്മം
കൊൽക്കാരൻ രാമൻ— മൈലാം ജന്മം അംശം അധികാരി— മെന
വൻ ഇവരൊടും ഒന്നാം പ്രതി ബൊധിപ്പിച്ച ഹരജിയിൽ പറ
യുന്ന സംഗതികൊണ്ട അവനൊടും അവന്റെ സാക്ഷിക്കാ
രൊടും നിലത്തിന്റെ സമീപസ്തൻ ബാപ്പുട്ടി മുതൽ ൩–ാളൊടും—
അന്ന്യായക്കാരന്റെ ജെഷ്ഠൻ ചന്തുവിനൊടും— വിസ്തരിക്കുക
യും തിരുവങ്ങാട അംശം അധികാരി ബൊധിപ്പിച്ച റപ്പൊട
ത്തും— ചന്തു നമ്പ്യാര ബൊധിപ്പിച്ച ൧൦൨൬ാമത കൊല്ലത്തെ വാ
ര ശീട്ട പകൎപ്പും അന്ന്യായക്കാരൻ ൨–ാമത ബൊധിപ്പിച്ച ഹര
ജിയും— മുപ്തിസദ്രമീൻ കൊടത്തി ഫയൽ ൫൧ൽ ൧൯൫–ാം നമ്പ്ര
അന്ന്യായ ഹരജി പകൎപ്പും ൟ വിസ്താരത്തിൽ ചെൎക്കുകയും ചെ
യ്തു. അന്ന്യായക്കാരൻ പറഞ്ഞതിൽ വാദിക്കുന്ന നിലം തന്റെ
തറവാട്ട ജന്മവും കഞ്ഞിരാമൻ മെനവന കെട്ടിയടക്കം കാണ
വും ആകുന്നു എന്നും കുഞ്ഞിരാമൻമെനവനൊട ഇപ്പൊൾ ൧൨–
കൊല്ലമായിട്ട നിലം താൻ വാക്കാലെ സമ്മതിച്ച വാങ്ങി നട
ന്ന വരുന്നു എന്നും അതിലെക്ക ആധാരം ഒന്നും ഇല്ലെന്നും പ്ര
തിക്കാൎക്ക നടപ്പില്ലന്നും മറ്റും പ്രതി കുഞ്ഞിക്കുട്ടി പറഞ്ഞതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/177&oldid=179750" എന്ന താളിൽനിന്ന് ശേഖരിച്ചത്