താൾ:CiXIV136.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 255

ചെയ്തതാണെന്നും കഴിഞ്ഞ കൊല്ലത്തെ നടപ്പും അന്ന്യായക്കാര
നെന്നും കൊഴു വെച്ചു എന്നുള്ള വാദം വിശ്വസിക്കതക്കതല്ലെ
ന്നും— അന്ന്യായക്കരനും ൧ാം പ്രതിയും തമ്മിൽ വളരെ മത്സര
മെന്നും അറികയും ചെയ്തിരിക്കുന്നു— പൊലീസ്സിൽ നിലം ഇത
വരെ നടന്നവന്നവസ്ഥ മാത്രമെ ചിന്തിപ്പാനുള്ളു— മെൽ പറ
ഞ്ഞ എല്ലാ സംഗതികളും നൊക്കിയെടത്ത ൧ാം പ്രതിയുടെ അ
വകാശവും വാദവും സീവിൽ മാൎഗ്ഗമായി നിവൃത്തിക്കെണ്ടത
എന്നും അതല്ലാതെ അന്ന്യായക്കാരന്റെ കൈവശം ഉള്ള അ
ന്ന്യായത്തിൽ പറയുന്ന നിലത്തിന്മെൽ ചെന്ന കലശൽ നാ
നാവിധങ്ങൾ ഉണ്ടാക്കി പൊകരുതെന്നും അന്ന്യായക്കാരന്റെ
ഭാഗം തെളിവുള്ള ൟ കാൎയ്യം കെവലം മറവായിവരുവാൻ—
അംശം അധികാരി മെനൊൻ രണ്ടപ്രകാരം നികുതിശീട്ട കൊ
ടുക്കുകയും പ്രതിയാകുന്നു നിലം നടപ്പ എന്ന വ്യാപ്തിയായി
ബൊധിപ്പിക്കുകയും ചെയ്ത കാണുന്ന സംഗതിക്ക അവരൊട
വിസ്തരിച്ച ബൊധിപ്പിക്കെണ്ടത എന്നും ൧ാം പ്രതിയെ വിട്ട
യപ്പാനും കല്പിച്ചു.

മജിസ്ത്രെട്ടിലെക്ക.

കൊഴിക്കൊട താലൂക്ക—അംശത്തിൽ ഗൊവിന്ദ മെനൊ
ൻ ബൊധിപ്പിക്കുന്ന ആഫീൽ ഹരജി— അന്ന്യായം രാമൻ നാ
യര— പ്രതി ഞാൻ മുതൽ ൩ാൾ എന്റെ കൈവശം നടപ്പുള്ള
വഹകൾ ഉപായരൂപെണ അപഹരിപ്പാൻ വെണ്ടി അതിൽ
കണ്ണുങ്കുളങ്ങരെ താഴം നിലത്ത ൭ കണ്ടത്തിൽ മാത്രം— ഞാൻ ക
യ്യെറിയ പ്രകാരം കൌശലമായി കൊഴിക്കൊട താലൂക്കിൽ കെ
ൾപ്പിച്ച അന്ന്യായം തഹശ്ശീൽദാര വിസ്തരിച്ച പക്ഷമായി നി
ലം— അന്ന്യായം രാമൻ നായര കൈവശം ഇരിപ്പാൻ ആഗ
സ്ത ൧൯൹ കല്പിച്ചിരിക്കുന്ന തീൎപ്പ നെരിന്നും— ന്യായത്തിന്നും
തെറ്റാകകൊണ്ട ആയ്ത മാറ്റുവാൻ ചുരുക്കമായി സംഗതികൾ
താഴെ കാണിക്കുന്നു—

൧ാമത അന്ന്യായത്തിൽ പറയുന്ന കണ്ണുങ്കുളങ്ങരെ താഴം മുത
ലായ നിലം ഇനിക്ക ദ്രവ്യവകാശത്തൊടുകൂടി കൈവശം ഉള്ള
ത അന്ന്യായക്കാരന്റെ സമ്മതം കൊണ്ടും ഞാൻ കാണിച്ച
ആധാരങ്ങളാലും— ആ നിലം ൮–ാം സാക്ഷിക്ക ഞാനും- അയാ
ൾ ൭–ാം സാക്ഷിക്കും അയാളുടെ കാരണവര മരിച്ച ചാത്തുനാ
യൎക്കും കൂടിയും— കൊഴു കൊടുത്തിരുന്നത വെച്ച തന്ന ഞാൻ അ
തകളിൽ വിള എറക്കിരിക്കുന്നവസ്ഥ ൩ാമനായ ൮ാം സാക്ഷിയു
ടെയും— കഴിഞ്ഞ കൊല്ലം വരെ നടപ്പകാരനായ ൭–ാം സാക്ഷിയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/265&oldid=179864" എന്ന താളിൽനിന്ന് ശേഖരിച്ചത്