താൾ:CiXIV136.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 THE MALAYALAM READER

ഗുണവും— ഉള്ളത കൂടാതെ ഊൎപ്പള്ളി സ്ഥാനത്ത നടക്കുന്ന പ
ന്നിവെട്ട കാൎയ്യം— തൊണ്ടിയിൽ പുനത്തിലെക്കെ— ഉള്ളു എന്ന—
ഒറപ്പിപ്പാൻ കിട്ടിയ തെളിവ ആരാൽ എന്നും— എനിക്കുറിവാൻ
പാടില്ല. ൪– കയ്പീത്തിൽ ഒടുവിൽ ഞാൻ തന്നെ സന്മതിച്ചു എ
ന്ന എഴുതി കാണുന്നതകൊണ്ട ഇതിൽ അധികമായി ഞാൻ
പറയാത്ത ദൊഷം ചെൎത്ത എഴുതിട്ട ഇല്ലെന്ന നിശ്ചയമായിരി
ക്കുന്നു അങ്ങിനെ ഒരു സമയത്തും പറയാത്തതും— ഊൎപ്പള്ളി അ
വകാശം അടിയന്തിരമായി കീൾ നാൾ നടന്നു വരുന്ന പ്രകാ
രം കൂടകൂട നടന്ന പന്നിയെ കൊന്ന ൪൦ കൊല്ലമായി എന്റെ
തറവാട്ടിൽ ഞാൻ നടന്ന വരുന്നു എന്നും അപ്രകാരം സത്യം
ചെയ്യാമെന്നും വെടിപ്പായി പറഞ്ഞിരിക്കുന്നത ഇത്ര വിത്ത്യാ
സമായി തീൎത്തതും സങ്കടമാണ— ൟ തീൎപ്പ വിപ്രപരി ൨൮൹
കല്പിച്ചത എന്ന കാണുന്നു— അങ്ങിനെ എങ്കിൽ മെട മാസം ൨
൹വരെ ഞാനും— എന്റെ ശെഷക്കാരും— താലൂക്കിൽ ഹാജരാ
യി ബൊധിപ്പിച്ചീട്ടും— തീൎപ്പ തരാതെ കാലഹരണം വരുത്തിയ്ത
എന്തിനെന്നും— എനിക്കറിവാൻ പാടില്ലാ— എന്റെ ഭാഗം ഉള്ള
ഒര തെളിവും— വിചാരിക്കാതെ അവരുടെ അവകാശം— ഒറപ്പി
ക്കുകയും— എനിക്ക സങ്കടം ഉണ്ടെങ്കിൽ സീവിൽ വ്യവഹാരം
ചെയ്വാനും കല്പിച്ചിരിക്കുന്നു— ദുഷ്ടമൃഗമായി നടക്കുന്ന പന്നിയെ
കീൾ നാളിൽ കൊന്ന ഭക്ഷിക്കുന്ന പ്രകാരം നടക്കെണ്ടതല്ലാ
തെ— സീവിൽ വ്യവഹാരം ചെയ്വാൻ വെണ്ടുന്ന ലക്ഷ്യങ്ങളും
പന്നിയുടെ വിലയും— ഇത്ര എന്ന എനിക്കറിഞ്ഞ ബൊധിപ്പി
പ്പാൻ കഴിയാത്തതെന്ന സന്നിധാനത്തിങ്കൽ അറിയാമെല്ലൊ
അതുകൊണ്ട മെൽ പറഞ്ഞ സംഗതികൾ ഒക്കെയും നൊക്കിപ്ര
ബലൻമാരുടെ ഭാഗം നിന്ന താലൂക്കകാര ചെയ്ത തീൎപ്പകൊണ്ട
എന്റെ തറവാട്ടിൽ പുരാതനമെ നടക്കുന്ന ഊൎപ്പള്ളി സ്ഥാന
ത്തിന്നും നടപ്പിന്നും യാതൊരു ദൊക്ഷം കൂടാതെയും കളവായി
ചെയ്ത അന്ന്യായത്തിന്ന അമൎച്ചയായും ഒര കല്പന ഉണ്ടാവാൻ
വളരെ അപെക്ഷിക്കുന്നു.

കൂറ്റനാട താലൂക്ക തഹശ്ശീൽദാര കല്പിച്ച തീൎപ്പ—

അന്ന്യായം ചെക്കു—

പ്രതി കുഞ്ഞിമൊയ്തിൻ മുതൽ ൫–ാൾ—

അഴികുന്ദ ദെവസ്സത്തിൽ ൪–ാം പ്രതിക്ക കാണുമുള്ള ഒറ്റക
യിത ൪൦ മിളിയം കണ്ടം ൪–ാം പ്രതി ൧–ാം പ്രതിക്ക പാട്ടത്തിന്ന
കൊടുത്തിരിക്കുമ്പൊൾ ആ നിലം അന്ന്യായക്കാരൻ ൪–ാം പ്ര
തിയൊട തീരവാങ്ങി ൧ാം പ്രതി എഴുതി കൊടുത്തിരിക്കുന്ന പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/274&oldid=179874" എന്ന താളിൽനിന്ന് ശേഖരിച്ചത്