താൾ:CiXIV136.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 297

ക്കും അറിവും തപവട്ടം സാക്ഷിയാകെ കളവൂര ഇട്ടിരാരപ്പൻ
നായര കയ്യഴുത്ത.

കൊല്ലം ൧൦൦൦ാമത മിഥുനവ്യാഴം മെടഞായറ്റിൽ എഴുതിയ
അട്ടപ്പെറ്റൊല കരുണമാവത— ചെങ്ങൊട്ട പറങ്ങൊടൻ എരൊ
മൻ തമ്പിമാരും കൂടി പെരിങ്ങൊട്ടവലം ദെശത്തെ തങ്ങൾക്കു
ള്ള പിച്ചാനികുന്ദ ആകുന്ന പറമ്പ ൬– പറ വിത്ത വിതപ്പാ
നുള്ളതും പുളിക്കൽകുന്ദത്ത താഴത്തെ ചൊലയും മെലെ ചൊല
യും നല്ലാട്ടതൊടിക പറമ്പിൽ ഉള്ള ചൊലയും ൟ ചൊലകളു
ടെ നാലപുറവും അഴുകുത്തി വരുതിരപ്പാൻ സ്ഥലവും കൂടി അ
ന്നുപെറും അൎത്ഥവും വാങ്ങി അട്ടിപ്പെർനീരുദകമായി എഴുതി
കൊടുത്താൻ ചെങ്ങൊട്ട പറങ്ങൊടൻ— എരൊമൻ— തമ്പിമാരും—
ഇപ്പടിക്ക ഇച്ചൊന്ന പിച്ചാനികുന്ദ ആകുന്ന പറമ്പ ആറപ
റ വിത്ത വിതപ്പാനുള്ളതും പുളിക്കൽകുന്ദത്ത താഴത്തെ ചൊല
യും മെലെചൊലയും നല്ലാട്ട തൊടികപറമ്പിൽ ഉള്ള ചൊല
യും ൟ ചൊലകളുടെ നാലപുറവും അഴുകുത്തി വരു തിരിപ്പാ
ൻ ഉള്ള സ്ഥലവും കൂടി അന്നപെറും അൎത്ഥവും കൊടുത്ത അ
ട്ടിപ്പെർനീരുദകമായി എഴുതിച്ചുകൊണ്ടാൻ ചാലിയംമുതലായ
തിരൂരങ്ങാടിയിൽ ചാലിൽഅകത്ത എറന്മാക്ക വീട്ടിൽ പാടത്ത
വീട്ടിൽ മായൻ അവറാൻ തമ്പിമാരും ഇന്മാൎക്കമെ ൟ ചൊ
ന്ന പറമ്പിന്ന അതിര കിഴക്ക വരുവെട്ടി ചാലിന്ന പടിഞ്ഞാ
ട്ടും— വടക്ക കളിവീട്ടിൽ നായരുടെ പറമ്പിന്ന തെക്കൊട്ടും— പ
ടിഞ്ഞാറ കരിയാരത്ത തൊടികപറമ്പിന്ന കിഴക്കൊട്ടും— തെക്ക
പുളിക്കൽപറമ്പിന്ന വടക്കൊട്ടും— ൟ നാല അതൃക്ക അകത്ത
ഉൾപ്പെട്ട പറമ്പും തന്നിലുള്ള ഫലങ്ങളും വെപ്പും ചെപ്പും മു
ള്ളും മൂൎക്കൻപാമ്പും എപ്പെർപട്ടവയും കൂടിയും പുളിക്കൽകുന്ദ
ത്ത താഴത്തെ ചൊലയും മെലെ ചൊലയും കൂടി നല്ലാട്ടപറമ്പി
ൽ ഉള്ള ചൊലയും കൂടി അട്ടിപ്പെർനീരുദകമായി എഴുതി കൊടു
ത്താൻ പറങ്ങൊടൻ എരൊമൻ തമ്പിമാരും— അന്മാൎക്കമെ ഇ
ച്ചൊന്ന നാല അതൃക്ക അകത്തുള്ള പറമ്പും ചൊല ൩–ം കൂടി
അന്നപെറും അൎത്ഥവും കൂടി കൊടുത്ത അട്ടിപ്പെർനീരുമകമായി
എഴുതിച്ചുകൊണ്ടാൻ മായൻ അവറാൻ തമ്പിമാരും— യിന്മാ
ൎക്കമെ അട്ടിപ്പെർനീരുദകമായി എഴുതികൊടുത്ത മെക്കും എഴു
തിച്ചുകൊണ്ട മെക്കും അറിവും സഭവട്ടം സാക്ഷിയായി കൊ
ണ്ടാൻ ചന്ത്രത്തിൽ കൊമപണിക്കര കയ്യഴുത്ത.

Q q

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/307&oldid=179909" എന്ന താളിൽനിന്ന് ശേഖരിച്ചത്