താൾ:CiXIV136.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 73

ക്കിയും പറിച്ചും അകത്ത കടന്ന ൧ ഉറുപ്പിക– ൫ണ–൬ പയ്സയു
ടെ മുതൽ കളവചെയ്ത കൊണ്ടപൊയി എന്ന.

ൟ കാൎയ്യത്തിന്നും പുലിപ്പറ്റ ക്ഷെത്രത്തിൽ കളവുണ്ടായ പ്ര
കാരവും മെപ്പടി അംശം അധികാരി മുഖ്യസ്തന്മാര ഒന്നായി
ബൊധിപ്പിച്ച റെപ്പൊൎട്ട സത്തെമ്പ്ര മാസം ൭൹ എത്തി അ
ന്ന്യെഷണ വിസ്താരത്തിന്ന സബാപ്സര വെങ്കിട്ട രാമയ്യനെ അ
യച്ച സബാപ്സരചെന്ന അന്ന്യെഷിക്കുകയും രാമ വാരിയരൊട
കയ്പീത്തും മുതൽ വിവരം പട്ടികയും വാങ്ങുകയും ചെയ്ത ദസ്താ
പെജകൾ സത്തെമ്പ്ര ൧൨൹ത്തെ റപ്പൊടത്തൊടു കൂടി അയച്ച
൧൩൹ എത്തി നൊക്കിയെടത്ത എത്രെയും ഒറപ്പ കുറവുള്ളതായും
അലക വാതിലും ആയ പുരയും വാതലിന്ന രണ്ട ചങ്ങല ഉള്ളതി
ൽ ഒന്ന മുറിച്ചും ഒന്ന പറിച്ചും കടന്ന കളവചെയ്ത കൊണ്ട പൊ
യ്താണെന്നും കളവ പൊയ്ത നെല്ല അരി മുതലായ ചില്ലറ സാമാന
മെന്നും തുൽമ്പുണ്ടായിട്ടില്ലന്നും കാണുന്നത കൂടാതെ ക്ഷെത്രത്തി
ലെ കളവ കാൎയ്യത്തിന്ന ഇന്ന ബൊധിപ്പിച്ചിരിക്കുന്ന ൧൯൧ാം ന
മ്പ്രഹരജിയിൽ പറയുന്ന പപ്പടചെട്ടി തെയ്യുണ്ണി—മകൻ അപ്പു—
ഇവരുടെ മെൽ സംശയം ഉണ്ടെന്നും അപ്പു എന്നവൻ ൟകളവു
ണ്ടായ്തിന്ന നാല ദിവസം മുൻപെ ൟ വാരിയത്തെ ഭവനത്തിൽ
ചെന്ന ചെറൊട്ടി എന്ന കുട്ടിയൊട വാതിലിന്റെ ചങ്ങലയുടെ
വിവരവും മറ്റും ചൊദിച്ചിട്ടുണ്ടെന്നും രാമവാരിയര പറയുന്നു.
അപ്പു ചെന്ന ചൊദിച്ചു എന്ന പറയുന്ന വാക്ക ഒട്ടും വിശ്വസിക്ക
തക്കതല്ലാ ആ സംഗതികൾ ക്ഷെത്രത്തിലെ കളവ കാൎയ്യത്തിന്ന
ബൊധിപ്പിച്ചിരിക്കുന്ന മെപ്പിടി ഹരജിയിൽ വിവരമായി എഴുതീ
ട്ടുണ്ട ക്ഷെത്രത്തിൽ ഉണ്ടായി എന്ന പറയുന്ന കളവകാൎയ്യം നെ
രാണെന്ന ഒറപ്പിക്കാൻ വെണ്ടി ഇങ്ങനെ ഒര കളവ കൂടി ഉണ്ടാ
ക്കി ബൊധിപ്പിക്കുന്നതാണെന്നല്ലാതെ ൟ കാൎയ്യം വിശ്വസിക്ക
തക്കതായി കാണുന്നില്ലാ— എങ്കിലും ഇതിന്റെ നെര അറിവാൻ
ഇനിയും അന്ന്യെഷിച്ചവരുന്നതിനാൽ ഏതെങ്കിലും വിവരം കി
ട്ടിയാൽ വഴിയെ ബൊധിപ്പിച്ച കൊൾകയും ചെയ്യാം അതുകൊ
ണ്ട ൟ വസ്തുത ബൊധിപ്പിച്ച മെപ്പടി കയ്പീത്തും മുതൽ വിവരം
പട്ടികയും സബാപ്സരുടെ റപ്പൊടത്തും ൟ ഹരജിയൊടുകൂടി അ
യച്ചിരിക്കുന്നു എന്ന ൧൦൩൦ കന്നി ൧൬൹ക്ക ൫൪ സത്തെമ്പ്ര
൩൦൹

ഏറനാട താലൂക്ക കച്ചെരിക്ക

സബാപ്സര വെങ്കിട്ട രാമയ്യൻ ബൊധിപ്പിക്കുന്നത. ചെങ്ങരെ
അംശം പുലിപ്പറ്റ ദെശത്ത പുലിപ്പറ്റക്ഷെത്രത്തിൽ കളവുണ്ടാ
യ സംഗതിക്കുള്ള വിസ്താരം മുതലായ്ത ഇന്നത്തെ൹ക്ക വെറെ റ
പ്പൊടത്തൊടു കൂടി അയച്ചിട്ടും ഉണ്ടെല്ലൊ ചിങ്ങമാസം ൧൮൹

L

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/83&oldid=179649" എന്ന താളിൽനിന്ന് ശേഖരിച്ചത്