താൾ:CiXIV136.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 39

യ്കകൊണ്ട മെലാൽ ഇങ്ങിനെ ചെയ്യാതിരിപ്പാൻ ഒരു ഉറുപ്പിക
പിഴ കല്പിക്കെണ്ടതിന്നും അധികാരിക്ക അമൎച്ചയായ ഒരു കല്പ
നപ്രത്യെകം സന്നിധാനത്തിങ്കൽനിന്ന ഉണ്ടാകെണ്ടതിന്നും ദ
സ്താപെജകൾ ഇതൊട കൂടി അയച്ച വസ്തുത ബൊധിപ്പിച്ചിരി
ക്കുന്നു എന്ന ൧൦൨൮ മിഥുനം ൬൹ക്ക ൧൮൫൩ ജൂൻ ൧൮൹ ക
തിരൂരനിന്ന.

കൊട്ടയം താലൂക്ക കച്ചെരിയില്ക്ക.

പുത്തൂര അംശം ദെശത്ത കുഞ്ഞികുട്ടിയും അമ്പുവും രാമനും
ചാത്തുവും പയ്തലും കൂടി ബൊധിപ്പിക്കുന്ന സങ്കട ഹരജി. മെ
പ്പടി അംശത്തിൽ പറാട്ട മുയ്യാരികണ്ടിയുടെ ജന്മം തരിശായി
കിടക്കുന്ന വലിയ പറമ്പ തരിശ നീക്കി തയ്യ വെച്ചുണ്ടാക്കെണ്ട
തിന്ന വെണ്ടി മെപ്പടി പറമ്പ എറിയ നെല്ലും പണവും ചിലവു
ചെയ്ത കിളപ്പിച്ച അതിൽ ൟ കഴിഞ്ഞ ധനുമാസത്തിൽ നെന്ത്ര
വാഴ വെച്ച നല്ലവണ്ണം വരിക്ക ചെയ്ത മെപ്പടി വാഴ കുലപ്പാ
ൻ സമയമായിട്ടുള്ളതിൽ മെപ്പടി പറമ്പിലെ വാഴയിൽ ൟ മാ
സം ൨൫൹ രാത്രി കടത്തനാട താലൂക്കിൽ പയ്തൽ കുറിപ്പിന്റെ
ഒരു ഒറ്റക്കൊമ്പൻ ആന മെലെഴുതിയ പറമ്പിൽ കയറി ഞ
ങ്ങളിൽ കുഞ്ഞികുട്ടി എന്ന എന്റെ ൨൭ വാഴയും രാമൻ എന്ന എ
ന്റെ ൮൬ വാഴയും ചാത്തു എന്ന എന്റെ ൬൦ വാഴയും പയ്തൽ എ
ന്ന എന്റെ ൩൮ വാഴയും കൂടി ആകെ ൨൩൧ വാഴയും മെപ്പടി
വാഴകളുടെ ഇടയിൽ ഉണ്ടാക്കീട്ടുള്ള കുമ്പളം വെള്ളരി മുതലായ
ഏറിയ അനുഭവങ്ങൾ ഉണ്ടാകുന്ന മെപ്പടി സാധനങ്ങളും മെ
ലെഴുതിയ ആന തിന്ന നഷ്ടം വരുത്തിരിക്കകൊണ്ട മെൽ എഴു
തിയ ആനയെ ഞങ്ങൾ വാഴയിൽനിന്ന പിടിച്ച ആനയൊട
കൂട ഞങ്ങൾ മെപ്പടി അംശം കച്ചെരിയിൽ ബൊധിപ്പിക്കുകയും
ആനയെ കച്ചെരിയിൽ ഹാജരാക്കുകയും ചെയ്തതിന്റെ ശെഷം
ആനയെ ഞങ്ങൾ വക്കൽ തന്നെ ഏല്പിച്ച അധികാരി മുഖ്യസ്ഥ
ന്മാരൊടു കൂട മെപ്പടി പറമ്പിൽ വന്ന നൊക്കി മെൽ പ്രകാരം ഉ
ണ്ടായ ചെതം കണ്ട വസ്തുതക്ക വിവരമായി റപ്പൊടത്ത തരിക
യും ചെയ്തിരിക്കുന്നു. മെൽ എഴുതിയ ആന ചെതം വരുത്തിരിക്കു
ന്ന വാഴയും മറ്റും ഇനി പ്രവൃത്തിചെയ്താൽ ഒരു അനുഭവം വരു
ന്നതല്ലായ്കകൊണ്ടും മെൽഎഴുതിയ വാഴക്ക ഞങ്ങൾ ചെയ്തിരിക്കു
ന്ന അദ്ധ്വാനം വിചാരിച്ചാൽ വാഴ ൧ക്ക കാൽ ഉറുപ്പിക വില
കിട്ടിയാലും ഞങ്ങൾക്ക സങ്കടം തീരുന്നതല്ലായ്കകൊണ്ടും മെൽഎ
ഴുതിയ ആനയെ ഏറിയ ദിവസമായി അതിന്റെ പാപ്പാൻ തൃ
പ്രങ്ങൊട്ടുര അംശത്തിൽ കടവത്തൂര ദെശത്ത ആനക്കാരൻ കു
ഞ്ഞി കലന്തൻ എന്നവൻ ൟ ദെശത്ത കൊണ്ട വന്നരാത്രി സ
മയങ്ങളിലും മറ്റും ആനയെ കെട്ടാതെ പലരുടെയും തയ്യ വാഴ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/49&oldid=179612" എന്ന താളിൽനിന്ന് ശേഖരിച്ചത്