താൾ:CiXIV136.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 135

മനസ്സിൽ ഉറച്ചപ്രകാരം തന്നെ പറവാനായിട്ട കഴിയാതെ സാ
ക്ഷി വായ്മൊഴികൾ പരസ്പരവിത്യാസങ്ങളും യുക്തിഭംഗവും ഉണ്ട
കലശൽ കുറ്റത്തെ കുറിച്ച വെണ്ടുന്ന യാതൊരു വിസ്താരവും ന
ടത്തീട്ടില്ലാ— ആ കാൎയ്യം ഏതപ്രകാരം അവസാനിച്ചു എന്ന തീൎപ്പ
കൊണ്ടു അറിയുന്നില്ലാ. ൨– ഗ്രഹസ്തമാനമൎയ്യാദപ്രകാരം നടന്നും
ൟ വക പൊലീസ്സ മുതലായ്തിൽ ഉൾപ്പെടാത രുന്നും വരുന്ന ഞ
ങ്ങളുടെ മെൽ കളവായി കുറ്റം ചുമത്തി ബൊധിപ്പിച്ചത ഞങ്ങ
ൾക്ക മാനകുറവും സങ്കടവും ഞങ്ങളെ ദൊഷപ്പെടുത്തെണ്ടതിലെ
ക്ക മാത്രമായി വൃഥാ ബൊധിപ്പിച്ചതാകുന്നു എന്നും കള്ളന്ന്യായ
കുറ്റത്തിൽ അന്ന്യായക്കാരെ ശിക്ഷിക്കെണ്ടതാണെന്നും ആ വ
ക ദസ്താപെജകൾ നൊക്കി ആലൊചിക്കുമ്പൊൾ തന്നെ ബൊ
ധിക്കും. ൩–അന്ന്യായപ്പെട്ട പറമ്പിന്ന അന്ന്യായക്കാൎക്ക യതൊ
രു അവകാശവും നടപ്പും ഇല്ലാ— അവര ഒരു പ്രവൃത്തി നടത്തീ
ട്ടും തൈവെച്ചിട്ടും ഇല്ലാ— തൈ വെച്ചത തന്നെ മുമ്പെ ൧ാം ഹര
ജിക്കാരനായ ഞാനാകുന്നു അതിന്റെ സങ്ങതി ൯ാം വകുപ്പിൽ
പ്രസ്ഥാപിക്കാം. ൪– ൟ അന്ന്യായക്കാര ആദ്യം ബൊധിപ്പിച്ച
ഹരജിയിൽ അന്ന്യായപ്പെട്ട പറമ്പ തങ്ങൾ തരിശ നീക്കിനടപ്പാ
ക്കി ജമക്ക ചെൎന്നതാണെന്നും അതിനെ അനുസരിച്ച ആമീൻ
കച്ചെരിയിൽ ആ പറമ്പ അന്ന്യായഭാഗത്തിലെക്ക മരിച്ചുപൊയ
മത്തികട്ടിയാൽ കുഴിക്കാണവകാശമായികിട്ടിയ്താണെന്നും ബൊ
ധിപ്പിക്കയും അതിലെക്ക അനുസരണമായ ആ മത്തികുട്ടിയാൽ
കിട്ടിയ്തായി ഒരു കുഴിക്കാണാധാരവും കാണിക്കയുംചെയ്തിരിക്കു
ന്നു— ആയാധാരം വിശ്വസിക്കാൻ പാടില്ലാ എന്ന തീൎപ്പിനാ
ൽ തന്നെ സമ്മതിച്ചിരിക്കുന്നു— അതിനാൽ അതിന്റെ ദുൎബ്ബല
ത്തെ കുറിച്ച അധികമായി ആക്ഷെപിക്കുന്നതും ആക്ഷെപി
ക്കെണ്ടതും ഇല്ലങ്കിലും ചുരുക്കമായിട്ട പറയാം. ൫– ൟ കുഴി
ക്കാണാധാരം ശുദ്ധമെ കളവാകുന്നു. ഏറെ കാലം മുമ്പെ മ
രിച്ചുപൊയിരിക്കുന്ന മത്തികുട്ടിയുടെ പെരിൽ ഇപ്പൊൾ ഒരാധാ
രം കെവലം നൂതനമായിട്ടൊ— അതല്ല മുമ്പെ ആധാരം ഉണ്ടാ
യിരുന്നാൽ തന്നെ ഇപ്പൊൾ അത ഭെദപ്പെടുത്തി തങ്ങടെ ആ
വിശ്യം പ്രകാരവും കൂടി കൂട്ടി ഇങ്ങിനെ ഒരാധാരം നിൎമ്മിപ്പാനൊ
അന്ന്യായക്കാരാൽ കഴിയുന്നതും അവര അത ചെയ്യുന്നതും കൂ
ടാതെ ആധാരത്തിന്റെ പുതുക്കുംകൊണ്ടും നൂതനമായ ഉണ്ടാക്കി
യപ്രകാരം വെളിവായിരിക്കുന്നു— അത്രയുമല്ലാ അന്ന്യായക്കാര ഇ
പ്പൊൾ തൎക്കിക്കുന്നപ്രകാരം ൟ വാദിക്കുന്ന പറമ്പ അവര ഇ
രിക്കുന്ന പറമ്പിൽ ചെൎന്നതാകുന്നു എങ്കിൽ ആ കുടിയിരിക്കുന്ന
ജമക്ക ചെൎന്ന പറമ്പിന്ന മുമ്പെ അന്ന്യായഭാഗത്തെക്ക കിട്ടി
യ കൌളിനാൽ പക്ഷെ ൟ സ്ഥലവും അതിൽ ഉൾപ്പെട്ടിരി
ക്കെണ്ടതിന ഏറ്റവും സംഗതിയും ന്യായവും ഉള്ളതാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/145&oldid=179713" എന്ന താളിൽനിന്ന് ശേഖരിച്ചത്