താൾ:CiXIV136.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 THE MALAYALAM READER

ന്നിധാനത്തിങ്കൽ വരുത്തി നൊക്കുമ്പൊൾ ബൊധിക്കുന്നതാ
കുന്നു. ൨–ാമത– മെപ്പടി നിലത്തിന്റെ കാണാധാരം ൪ാം പ്രതി
പെരിൽ ആകയും— ആയവകാശം അന്ന്യായക്കാരന ൪ാം പ്ര
തികൊടുക്കയും അത അന്ന്യായക്കാരൻ ജന്മി വക്കൽനിന്ന
നെരിട്ട വാങ്ങുകയും നികുതിക്ക അംശത്തിലെക്ക—എഴുത്ത വാങ്ങു
കയും ചെയ്തിരിക്കുന്നു എന്ന അന്ന്യായക്കാരനും— അത പ്രമാ
ണിച്ച മെപ്പടി സാക്ഷികളും പറഞ്ഞിട്ടുള്ളത കൂടാതെ— ജന്മിയാ
ണെന്ന നിശ്ചയിച്ചിരിക്കുന്ന ൬–ാം സാക്ഷിയുടെ വാക്കും ആ
ആള കാണിക്കുന്ന ആധാരങ്ങളും എത്രയും നിജമെന്നും അ
തകളെ പ്രമാണിച്ചും— നിലം അന്ന്യായക്കാരൻ നടപ്പാനായി
തീൎപ്പിൽ എഴുതി കാണുന്നു— ആയ്ത ഒട്ടും ശെരിയായീട്ടുള്ളതും അ
ല്ലാ അത എന്തെന്നാൽ— ൪ാം പ്രതി ഒരു മുട്ടിന്ന വെണ്ടി കൊ
ഴുവെറുക്കം പണയം കൊടുത്ത ഏതാനും ദ്രവ്യം വാങ്ങി എന്നല്ലാ
തെ നിലത്തിന്ന താൻ പ്രത്ത്യെകം അവകാശി അല്ലാ എന്നും ആ
മുതൽ തറവാട്ടവകയെന്നും— ആധാരം മാത്രം തന്റെ പെരിൽ
എന്നും താൻ വാങ്ങിയ പണം കൊടുക്കുമ്പൊൾ അന്ന്യായക്കാ
രൻ ആധാരങ്ങൾ ഇങ്ങൊട്ട മടക്കി കൊടുപ്പാൻ വെച്ചീട്ടുണ്ടെ
ന്നും വിസ്താരത്തിൽ പറഞ്ഞിരിക്കുന്നു. ആയവസ്ഥയും നികുതി
ക്ക ഒരു കത്തൃത്വവും ഇല്ലാത്ത മെപ്പടി ൪ാം പ്രതിയൊട വാങ്ങീ
ട്ടുണ്ടെന്ന പറയുന്ന എഴുത്തിന്റെ അവസ്ഥയും— വിചാരിച്ചിരു
ന്നു എങ്കിൽ തന്നെ ൟ കാൎയ്യത്തിൽ എന്തെങ്കിലും വ്യജം ഉണ്ടെ
ന്നും നിലം ഒരു സമയത്തും അന്ന്യായക്കാരൻ കൈവശം വ
ന്നീട്ടില്ലെന്നും വിചാരിപ്പാൻ സംഗതി ഉള്ളത കൂടാതെ നിലം
എന്റെ കൈവശമാണ നടപ്പ എന്ന ആ വക വിസ്താരങ്ങളാ
ൽ കാണുന്നതും നൊക്കി എങ്കിൽ അന്ന്യായക്കാരന്റെ അവകാശ
മുണ്ടെങ്കിൽ സീവിൽ വ്യവഹാരം ചെയ്വാനും നിലം എന്റെ കൈ
വശത്തിൽനിന്ന വിടുത്താതെയും തീൎപ്പ കല്പിക്കുവാൻ നല്ല സം
ഗതി ഉണ്ടെന്നും വന്നിരിക്കുമ്പൊൾ അന്ന്യായക്കാരൻ കൈവ
ശം നടത്തുവാൻ കല്പിച്ച തീൎപ്പ തഹശ്ശീൽദാരുടെ ആവിശ്യം പ്ര
കാരം കല്പിച്ചത എന്നും സന്നിധാനത്തിങ്കൽ നിന്ന നൊക്കു
മ്പൊൾ വെളിവായി ബൊധിക്കയും ചെയ്യും. ൩–ാമത– ൟ നി
ലത്തിന്റെ അവകാശിയായ ൫ാം പ്രതി അറിയാതെ ൪ാം
പ്രതിയും— അന്ന്യായക്കാരനും കൂടി യൊജിച്ച പിടിച്ചപറി എ
ന്ന ഒര ഹെതു ഉണ്ടാക്കി അന്ന്യായം ചെയ്കയും അതിന്ന തഹ
ശ്ശീൽദാര കൂടി സഹായമായി നിൽക്കുകയും ചെയ്ത നിലം അ
ന്ന്യായക്കാരൻ നടപ്പാൻ കല്പിച്ചതല്ലാതെ എന്റെ നടപ്പും അ
വകാശവും— വിചാരിച്ചീട്ടില്ലെന്ന ആ വക വിസ്താരങ്ങളാലും തീ
ൎപ്പാലും ബൊധിക്കുന്നതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/280&oldid=179881" എന്ന താളിൽനിന്ന് ശേഖരിച്ചത്