താൾ:CiXIV136.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 269

ടന്ന വരുന്ന മെപ്പടി ൪൦ മിളിയംകണ്ടത്തിന്റെ പൂൎണ്ണവകാശി അ
ന്ന്യായക്കാരനാകകൊണ്ടനിലം അന്ന്യായക്കാരൻ നടക്കെണ്ടത
എന്നും അതിന സങ്കടം വിചാരിക്കുന്നവര സീവിൽ വ്യവഹാ
രം ചെയ്യെണ്ടത എന്നും കല്പിച്ചിട്ടുള്ള തീൎപ്പ സൎക്കാര നിയമത്തി
ന്നും നെരിന്നും എത്രയും വിരൊധമായിട്ടുള്ളതാകകൊണ്ട ആ
യ്ത മാറ്റി ഞാൻ നടന്ന വരുന്ന മെപ്പടി നിലം എനിക്കു നട
പ്പാൻ തീൎപ്പതരെണ്ടത എന്നും താഴെ പറയുന്ന സംഗതികളാൽ
ബൊധിക്കുന്നതാകുന്നു— ൧ാമത– മെപ്പടി നിലത്തിന്ന പൂൎണ്ണഅ
വകാശിയും— നികുതി ജമയും— നികുതി പാട്ടം കൊടുത്ത അനു
ഭവിക്കുന്നെയും ഉടമക്കാരനായമെപ്പടി അന്ന്യായത്തിലെ ൫–ാം
പ്രതിയൊട— ൧൦൨൩ മീനത്തിൽ ൧൦൨൪ാമതിലെക്ക ൮൬– പറ
നെല്ല കൊടുപ്പാൻ വെറുമ്പാട്ട ശീട്ട എഴുതി കൊടുത്ത നിലം
ഞാൻ നടക്കുകയും ൟ– ൨൪– ധനു കൂടി മെപ്പടി നെല്ല മുഴവ
നും തീൎത്ത കൊടുക്കുകയും വിള നഷ്ടം വന്നതിനാൽ പാട്ടം മുത
ലാവായ്ക കൊണ്ട രണ്ട കൊല്ലത്തിന്ന കൂടി ഇനിക്ക തന്നെ ത
രെണമെന്ന പറഞ്ഞ അതിനായി ൪ ഉറുപ്പിക ൫ാം പ്രതിക്ക
ക്ക കൊടുക്കുകയും ആയ്ത സമ്മതിച്ച ൨൪ലെ പാട്ടം ബൊധി
ച്ച പ്രകാരവും ൨൫ലെക്ക— എഴുതി കൊടുത്ത വെറുമ്പാട്ട
ശീട്ട പ്രകാരം നടന്ന പാട്ടം തരെണുമെന്നും ൫ാം പ്രതി മുറിത
രികയും ചെയ്ത വിള എടുത്ത ഉടനെ— ൨൫ലെക്കുള്ള വിള എറ
ക്കുവാൻ ഞാൻ കന്ന പൂട്ടി വിതക്കാറാക്കുകയും ചെയ്ത എന്റെ
കൈവശം— നിൽക്കുന്ന നിലത്തിന്ന അന്ന്യായക്കാരന കല്പിച്ച
കൊടുത്ത തീൎപ്പ പുൎണ്ണവകാശിയായ ൫ാം പ്രതി വക്കൽ ഉള്ള
ആധാരങ്ങളും എന്റെ പക്കൽ ഉള്ള ആധാരവും നൊക്കുകയും
അയാളൊട വിസ്തരിക്കുകയും ചെയ്തുയെങ്കിലും അഥവാ അതി
ന സംഗതി വന്നീട്ടില്ലെങ്കിൽ ഇപ്രകാരം തന്നെയൊ നികുതി
ജമയും നടപ്പം അവകാശവും എന്ന ആയംശം അധികാരി മെ
നൊൻ ദെശത്ത മുഖ്യസ്തൻമാര പ്രമാണികൾ അയൽ കൃഷി
ക്കാര ഇങ്ങിനെ മുഖ്യമായി ഉള്ള ആളുകളൊട വിസ്തരിച്ച നിജം
വരുത്തെണ്ടത ചെയ്തുവെങ്കിലും— മെപ്പടി തീൎപ്പിന്ന എട വരു
ന്നതല്ലെന്നും— ആയ്ത ചെയ്യാതെയും അന്ന്യായക്കാരന— അനുകൂ
ലമായും ഇങ്ങൊട്ട വിരൊധികളായും ഉള്ള മറു ദെശക്കാരായ
ആളുകളെ സാക്ഷി വെച്ച വിസ്തരിക്കയും ചെയ്ത ഒരിക്കലും
ൟ നിലം അന്ന്യായക്കാരന്റെ കൈവശം— വന്നിട്ടില്ലാതെ ഇ
രിക്കുമ്പൊൾ അവന്റെ കൈവശമെന്നാക്കി നിലം അന്ന്യായ
ക്കാരൻ നടക്കെണ്ടത എന്ന തഹശ്ശീൽദാര വിചാരിച്ചകല്പിച്ചീ
ട്ടുള്ള ൟ തീൎപ്പ എത്രയും നെരകെട എന്നും— ക്രമ വിരൊധമാ
യീട്ടുള്ളതെന്നും ആ വക വിസ്താര കടലാസ്സകളും തീൎപ്പം സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/279&oldid=179880" എന്ന താളിൽനിന്ന് ശേഖരിച്ചത്