താൾ:CiXIV136.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III 271

൪ാമത– അന്ന്യായഭാഗമായി ഏറിയ ന്യായങ്ങൾ തീൎപ്പിൽ എ
ഴുതി കാണുന്നു ആയ്തിന്റെ സമാധാനം ഞാൻ പറവാൻ ആ
വിശ്യം ഇല്ലായ്കകൊണ്ട ആയ്ത ഞാൻ പറഞ്ഞീട്ടില്ല— എന്റെ
കൈവശം നിൽക്കുന്ന നിലം— മറ്റ ഒരുത്തൻ കൈവശമാക്കി
കൊടുപ്പാൻ കല്പിച്ചതും ഞാൻ കൊടുത്ത പാട്ടത്തിന്ന വ്യവഹാ
രം ചെയ്വാൻ കല്പിച്ചതും ഏറ്റവും സങ്കടമാകകൊണ്ട ആയ്ത മാ
റ്റുവാൻ ഉള്ള സംഗതികൾ മാത്രം പറയുന്നതാകകൊണ്ട ൟ
സംഗതികൾ ഒക്കെയും നൊക്കി പൂൎണ്ണമായി തെളിഞ്ഞിരിക്കുന്ന
എന്റെ നടപ്പിനെ വിട്ടും ഞാൻ കൊടുത്ത മുതലിന സീവിൽ
വ്യവഹാരം ചെയ്യെണമെന്നും നിലം അന്ന്യായക്കാരൻ കൈ
വശം നടത്തുവാൻ കല്പിച്ചതും എത്രെയും നെരകെടും ക്രമവി
രൊധവും ആകകൊണ്ട സന്നിധാനത്തിങ്കലെ ദയവുണ്ടായി
മെപ്പടി വിസ്താരങ്ങളും തീൎപ്പും വരുത്തി നൊക്കിയും താലൂക്കിൽ
വാങ്ങാത്ത എന്റെ വക്കൽ ഉള്ള മുറി ഇതൊടു കൂടി ബൊധിപ്പി
ക്കുന്നത നൊക്കിയും നെരറിഞ്ഞ ഞാൻ നടക്കുന്ന മെപ്പടി നി
ലം അന്ന്യായക്കാരൻ നടപ്പാൻ കല്പിച്ച തീൎപ്പ മാറ്റി എന്നെ
കൊണ്ട തന്നെ നടത്തിപ്പാനും അതിന്റെ കല്പന ഉണ്ടാകുന്നതി
ലിടെക്ക നിലം ഞാൻ വിതക്കാറാക്കി ഇട്ടിരിക്കുന്നതാകകൊണ്ട
താലൂക്കിലെ തിൎപ്പ പ്രകാരം അന്ന്യായക്കാരന നടപ്പാൻ എട വ
രുന്നതും അതിനാൽ ഇനിക്ക നഷ്ടം അനുഭവിക്കുന്നതും ആക
കൊണ്ട തീൎച്ചയായി കല്പിക്കുന്നവരെ മെപ്പടി നിലം അന്ന്യാ
യക്കാരന നടത്തി കൊടുക്കാതെ ഇരിപ്പാൻ ഉടനെ താലൂക്കിലെ
ക്ക കല്പനയാകെണ്ടതിന്ന വളരെ അപെക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/281&oldid=179882" എന്ന താളിൽനിന്ന് ശേഖരിച്ചത്