താൾ:CiXIV136.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 227

ടാതെയും ചില പ്രമാണികളും പ്രതിഭാഗക്കാൎക്കും അപ്രകാരം ത
ന്നെ അന്ന്യായഭാഗക്കാൎക്കും ചില പ്രമാണികളും സഹായം ഉ
ള്ളതിനാൽ ഇരുഭാഗക്കാരും ഉണ്ടാക്കിരിക്കുന്നു ആധാരം വ്യാപ്തി
യായിട്ടുള്ളത എന്ന ഇതവരെ വെളിവായി വാരാഞ്ഞത എന്നും
അന്ന്യായം പ്രതികൾ സത്യത്തിന്ന അപെക്ഷിച്ച പ്രകാരം തീ
രെണ്ടതിലെക്ക പല പ്രകാരത്തിലും ഒരു മാസത്തിൽ അധികമാ
യി എട കൊടുത്തും പല മദ്ധ്യസ്ഥന്മാര മുഖാന്തരം തീൎപ്പാക്കാൻ
അന്ന്യായം പ്രതികളുടെ സമ്മതപ്രകാരം അനുസരിച്ചും തമ്മിൽ ഉ
ള്ള സിദ്ധാന്തംകൊണ്ടും ഇരുപക്ഷത്തിലും ഉള്ള വ്യാപ്തികളെകൊ
ണ്ടും ആയ്വര നെരിനെ സമ്മതിക്കാതെയും ഇരിക്കുന്നതാകുന്നു—
ൟ കാൎയ്യത്തിൽ എന്റെ അഭിപ്രായം ശരി എന്ന വിചാരിപ്പാ
ൻ അന്ന്യായം പ്രതികൾ തമ്മിൽ സത്യത്തിന്ന സമ്മതിച്ച ബൊ
ധിപ്പിച്ച ഹരജികളിൽ അങ്ങൊട്ടും ഇങ്ങൊട്ടും ഉണ്ടായിരിക്കുന്ന
ആധാരങ്ങളെ കുറിച്ച മാത്രം സത്യം ചെയ്യണമെന്ന ബൊധി
പ്പിച്ചിരിക്കുന്നതല്ലാതെ വെറെ നിലം നടപ്പിനെ കുറിച്ച എങ്കി
ലും മറ്റൊരു കാൎയ്യത്തെ കുറിച്ച എങ്കിലും അതിൽ പറയുന്നില്ലാ
ത്തതകൊണ്ട തന്നെ പ്രത്യക്ഷമാകയും ചെയ്തിരിക്കുന്നു— പൊലീ
സ്സായി ഒന്നും ഉണ്ടായപ്രകാരം കാണുന്നില്ലായ്കകൊണ്ട അന്ന്യാ
യം നീക്കുകയും വിസ്താരം കൊണ്ടും അന്ന്വെഷണം കൊണ്ടും
ഇനിക്ക അറിവുണ്ടായിട്ടുള്ളെയും സത്യപ്രകാരവും കീഴുക്കട നട
ന്ന വന്നപ്രകാരം രണ്ട കണ്ടം മാത്രം പ്രതിക്കാരനും ശെഷം ൮
കണ്ടം അന്ന്യായക്കാരും നടപ്പാനും അതിന സങ്കടം ഉള്ളവര സീ
വിൽ വ്യവഹാരം കൊണ്ട നിവൃത്തി വരുത്തി കൊൾവാനും തീൎപ്പ
ചെയ്തു ൟ വിവരം കക്ഷിക്കാരൊട താക്കീത ചെയ്കയും ചെയ്തു.

മജിസ്ത്രെട്ടിലെക്ക

വെട്ടത്തനാട താലൂക്ക—അംശത്തിൽ കൃഷ്ണമെനൊൻ ബൊ
ധിപ്പിക്കുന്ന ആപ്പീൽ ഹരജി— മെപ്പടി ദെശത്ത ആദിരശ്ശെരി
ദെവസ്സം ജന്മം ഞങ്ങടെ തറവാട്ടിലെക്ക പുരാതനമെ കാണവ
കാശമായ മെലെചെലെരി എന്ന ഉഭയം ൧൦ കണ്ടവും മൂസ്സ ജ
ന്മം ഞങ്ങൾക്ക കാണവകാശമായ കൊടക്കാട്ടെ പടിഞ്ഞാറ്റ പ
ള്ളിമഞായല ൧൦ കണ്ടവും കൂടി ഉള്ളതിൽ മെപ്പടി മെലെചെലെ
രിനിലത്ത ൮ കണ്ടവും മെപ്പടി പള്ളിമഞായലിൽ ൫ കണ്ടവും കൂ
ടിശങ്കരപൊതുവാൾക്ക എന്റെ കാരണവന്മാര പണയവകാശ
മായി കൊടുത്ത ആയാൾ നടന്ന വരുമ്പൊൾ കഴിഞ്ഞ ൧൦൨൦ വൃ
ശ്ചിക മാസം ൨൨൹ ഞാനും മെപ്പടി ശങ്കരപൊതുവാളും തമ്മി
ൽ ഉള്ള കണക്കുകൾ ഒക്കെയും കൊഴിക്കൊട്ട വെച്ച പറഞ്ഞ തീ

G g 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/237&oldid=179816" എന്ന താളിൽനിന്ന് ശേഖരിച്ചത്