താൾ:CiXIV136.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 THE MALAYALAM READER

അത്തൻ കുട്ടിയും അവന്റെ അനുജനായ മുഖ്യസ്ത്യൻ കുഞ്ഞൊ
ലനും അന്ന്യായം ആലിമന്മുവും കൂടി വന്നതിൽ അതിന്ന ഞാ
നും എന്റെ അനുജൻമാരും കൂടി അനുസരിക്കാതെ തടസ്തം ചെ
യ്ത സംഗതിയാൽ അവരുടെ ദുരാലൊചനയായും സബാപ്സര
വർകളുടെ മെൽ മുമ്പെ താലൂക്കിലും ൟ സന്നിധാനത്തിങ്കലും
ക്രമിനാൽ കന്മിട്ട ചെയ്തതിൽ അവിടെയും ഞാൻ സാക്ഷി പറ
ഞ്ഞ ഹെതുവാൽ അദ്ദെഹത്തിന്നും എന്നൊട അധികം മുഷിച്ചി
ൽ സംഭവിക്കുകയാലും ആകുന്നു മെൽപ്രകാരം റപ്പൊടത്ത കൊ
ടുപ്പാനും സാക്ഷി പറവാനും സങ്ങതി വന്നത. ൫ാമത ആ നി
ലത്ത ഇപ്പൊൾ എറക്കിരിക്കുന്ന പുഞ്ചവിള കൂടാതെ ഒരു സമയ
വും പുഞ്ചവിള എറക്കിവന്നിരുന്ന പ്രകാരം ഇപ്പൊൾ ജീവനൊ
ടുകൂടി ഇരിക്കുന്ന ഒരുത്തൎക്കും നിശ്ചയമില്ലാതെ ഇരിക്കുന്നതിലും
വിശെഷിച്ച ഇനിക്ക ഓൎമ്മവെച്ചതിന്റെശെഷം ആ നിലത്ത
പുഞ്ചവിള എറക്കുകയും ൟ കുളത്തിൽനിന്ന ആ കണ്ടങ്ങളിലെക്ക
തെവുകയും ഉണ്ടായിട്ടില്ലെന്നും ആയ്ത എന്റെ കാരണവന്മാര കു
ഴിപ്പിച്ചിട്ടുള്ളതാണെന്നും അന്ന്യായക്കാരന ബൊധിച്ച സ്ഥലത്ത
സത്യം ചെയ്ത കൊടുക്കുന്നതാകകൊണ്ടും സനിധാനത്തിങ്കലെ
ദയ ഉണ്ടായിട്ട ൟ അംശം അധികാരിക്ക കല്പനയയച്ച അന്ന്യാ
യക്കാരനെയും സാക്ഷിക്കാരെയും വരുത്തി വിസ്തരിച്ച താലൂക്ക
തീൎപ്പ അസ്തിരം ചെയ്ത നെര അറിഞ്ഞ എന്റെ കാരണവന്മാ
രായി ഉണ്ടാക്കിച്ച ഇനിക്കുള്ള കൊളത്തിൽനിന്ന ഞാൻ മത്സ്യം
പിടിപ്പിക്കുന്നതിന്നും സമയം പൊലെ എന്റെ പറമ്പിലെക്ക
വെള്ളം എടുക്കുന്നതിന്നും മറ്റും യാതൊരു വിരൊധവും ഇല്ലാ
തെ ഇരിക്കെണ്ടതിന്ന തക്കതായ ഒരു കല്പന ഉണ്ടാകെണ്ടതിന്ന
എറ്റവും സങ്കടമായി തീൎപ്പിന്റെ പകർപ്പൊടു കൂടി അപെക്ഷി
ച്ചിരിക്കുന്നു— എന്ന കൊല്ലം ൧൦൨൯ ആമത എടവമാസം ൩൹

൧൮൫൪ ആമത മാൎച്ചി മാസം ൪൹ ചെറനാട താലൂക്ക ഹെ
ഡ പൊലീസ്സാപ്സര കല്പിച്ച തീൎപ്പ

അന്ന്യായം തട്ടാൻ ഇമ്പുച്ചുണ്ണി മുതൽ ൨–ാൾ.

പ്രതി തെയ്യുണ്ണി നായര മുതൽ ൩–ാൾ.

൧൦൨൯ മകരമാസം ൧൫൹ക്ക ൫൪ ജനവരി ൨൬൹ പകൽ
ഉച്ചസമയം വള്ളികുന്ദ അംശം ഉള്ളണം ദെശത്ത ഇട്ടിരാരിച്ചൻ
നായരുടെ വീട്ടിൽ പെങ്കട്ട കല്ല്യാണം അടിയന്തരത്തിന്ന താലി
വെക്കെണ്ടതിന്ന അന്ന്യായക്കാരെ സമ്മതിക്കാതെ തട്ടാൻ തുപ്ര
നെകൊണ്ട വെപ്പിക്കയും ൧ാം പ്രതി അടിച്ച പുറത്താക്കിയ പ്ര
കാരവും മറ്റും അന്ന്യായം— ൟ സങ്ങതിക്ക അന്ന്യായക്കാര അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/168&oldid=179740" എന്ന താളിൽനിന്ന് ശേഖരിച്ചത്